26.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - സുഖം നൽകുന്ന ഒരേയൊരു ബാബയെ ഓർമ്മിക്കൂ, ഈ അല്പ സമയത്തിനുളളിൽ യോഗബലം ശേഖരിക്കൂ എങ്കിൽ അന്തിമ സമയത്ത് വളരെ പ്രയോജനപ്പെടും.

ചോദ്യം :-
പരിധിയില്ലാത്ത വൈരാഗിയായ കുട്ടികളേ, നിങ്ങൾക്ക് സദാ ഏതൊരു സ്മൃതിയാണ് ഉണ്ടായിരിക്കേണ്ടത്?

ഉത്തരം :-
ഇത് നമ്മുടെ അപവിത്രമായ ശരീരമാണ്, ഇതിനെ ഉപേക്ഷിച്ച് തിരിച്ച് വീട്ടിലേക്ക് പോകണം- ഈ സ്മൃതി സദാ ഉണ്ടായിരിക്കണം. ബാബയും സമ്പത്തും ഓർമ്മയുണ്ടായിരിക്കണം, മറ്റൊന്നും ഓർമ്മ വരരുത്. ഇതാണ് പരിധിയില്ലാത്ത വൈരാഗ്യം. കർമ്മം ചെയ്ത് ബാബയുടെ ഓർമ്മയിൽ ഇരിക്കാനുള്ള പുരുഷാർത്ഥം ചെയ്യണം അതിലൂടെ പാപങ്ങളുടെ ഭാരം ശിരസ്സിൽ നിന്നും ഇറങ്ങും. ആത്മാവ് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറും.

ഓംശാന്തി.  
ബാബ കുട്ടികൾക്ക് ദിവസവും വളരെ സഹജമായ കാര്യമാണ് മനസ്സിലാക്കി തരുന്നത്. ഇതാണ് ഈശ്വരീയ പാഠശാല. വാസ്തവത്തിൽ ഗീതയിലും പറയുന്നുണ്ട്-ഭഗവാനുവാച എന്ന്. ഭഗവാനാകുന്ന അച്ഛൻ എല്ലാവർക്കും ഒന്നാണ്. എല്ലാവർക്കും ഭഗവാനാകാൻ സാധിക്കില്ല. ശരിയാണ്, എല്ലാവരും ഒരച്ഛന്റെ കുട്ടികളായിരിക്കും. ബാബ സ്വർഗ്ഗമാകുന്ന പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു എന്ന് തീർച്ചയായും ബുദ്ധിയിൽ വരണം. ആ അച്ഛനിൽ നിന്ന് നമുക്ക് തീർച്ചയായും സ്വർഗ്ഗത്തിലെ സമ്പത്ത് ലഭിച്ചിട്ടുണ്ടായിരിക്കും. ഭാരതത്തിൽ തന്നെയാണ് ശിവജയന്തിയുടെ മഹിമ പാടിയിട്ടുള്ളത്. എന്നാൽ എങ്ങനെയാണ് ശിവജയന്തിയുണ്ടാകുന്നത് എന്ന് ബാബയാണ് വന്ന് മനസ്സിലാക്കിതരുന്നത്. ബാബ വരുന്നതു തന്നെ കല്പത്തിലെ സംഗമയുഗത്തിലാണ്. കുട്ടികളെ വീണ്ടും പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റാൻ, അതായത് സമ്പത്തു നൽകാൻ. ഈ സമയം എല്ലാവർക്കും രാവണന്റെ ശാപമാണ് അതുകൊണ്ട് എല്ലാവരും ദുഃഖികളാണ്. ഇപ്പോൾ കലിയുഗമാകുന്ന പഴയ ലോകമാണ്. നമ്മൾ ബ്രഹ്മാമുഖ വംശാവലിയായ ബ്രാഹ്മണരാണ് എന്ന് സദാ ഓർമ്മയിൽ വെക്കൂ. ആരെല്ലാമാണോ സ്വയത്തെ ബ്രഹ്മാകുമാരനും-ബ്രഹ്മാകുമാരിയുമാണെന്ന് മനസ്സിലാക്കുന്നത്, അവർ തീർച്ചയായും ഇതും മനസ്സിലാക്കണം-കല്പ-കല്പം നമ്മൾ അച്ഛനിൽ നിന്നും ബ്രഹ്മാവിലൂടെ സമ്പത്തെടുക്കുന്നു. ഇത്രയുമധികം കുട്ടികൾ മറ്റാർക്കുമുണ്ടാകില്ല. ശിവബാബ എല്ലാവരുടെയും അച്ഛനാണ്. ബ്രഹ്മാവും ശിവബാബയുടെ കുട്ടിയാണ്. എല്ലാ കുട്ടികൾക്കും സമ്പത്ത് അച്ഛനിൽ നിന്നാണ് ലഭിക്കുന്നത്. സത്യയുഗത്തിലെ രാജധാനിയാണ് ബാബയുടെ സമ്പത്ത്. പരിധിയില്ലാത്ത ബാബ സ്വർഗ്ഗത്തിന്റെ രചയിതാവാണെങ്കിൽ തീർച്ചയായും നമുക്ക് സ്വർഗ്ഗത്തിലെ രാജ്യഭാഗ്യമുണ്ടായിരിക്കണം. എന്നാൽ ഇത് മറന്നുപോയിരിക്കുകയാണ്. നമുക്ക് സ്വർഗ്ഗത്തിലെ രാജ്യഭാഗ്യമുണ്ടായിരുന്നു. എന്നാൽ നിരാകാരനായ അച്ഛൻ എങ്ങനെ നൽകും, തീർച്ചയായും ബ്രഹ്മാവിലൂടെ നൽകും. ഭാരതത്തിൽ ദേവതകളുടെ രാജ്യമുണ്ടായിരുന്നു. ഇപ്പോൾ കല്പത്തിലെ സംഗമമാണ്. സംഗമയുഗത്തിൽ ബ്രഹ്മാവുള്ളതുകൊണ്ടാണ് ബി.കെ.യെന്നു പറയുന്നത്. ഇതിൽ അന്ധവിശ്വാസത്തിന്റെ യാതൊരു കാര്യവുമില്ല. ഇവിടെ ദത്തെടുക്കുകയാണ്. നമ്മൾ ബ്രഹ്മാകുമാരനും-ബ്രഹ്മാകുമാരിമാരുമാണ്. ബ്രഹ്മാവ് ശിവബാബയുടെ കുട്ടിയാണ്. നമുക്ക് ശിവബാബയിലൂടെ വീണ്ടും സ്വർഗ്ഗത്തിലെ ചക്രവർത്തി പദവി ലഭിക്കുകയാണ്. ആദ്യവും ലഭിച്ചിട്ടുണ്ടായിരുന്നു, അയ്യായിരം വർഷം കടന്നുപോയി. നമ്മൾ ദേവീ-ദേവത ധർമ്മത്തിലുള്ളവരായിരുന്നു. അവസാനം വരെ വൃദ്ധിയുണ്ടായിക്കൊണ്ടേയിരിക്കും. ക്രിസ്തു വന്നു, അതിനാൽ ഇപ്പോഴും ക്രിസ്ത്യൻ ധർമ്മമുണ്ട്. വൃദ്ധിയുണ്ടായിക്കൊണ്ടേയിരിക്കുന്നു. ക്രിസ്ത്യാനികൾ ക്കറിയാം ക്രിസ്തുവിലൂടെയാണ് അവർ ക്രിസ്ത്യാനികളായി മാറിയത്. ഇന്നെയ്ക്ക് രണ്ടായിരം വർഷം മുമ്പ് ക്രിസ്തു വന്നിരുന്നു. ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമാദ്യം സതോപ്രധാനം പിന്നീട് രജോ, തമോയിലേക്ക് വരണം. നിങ്ങൾ സത്യയുഗത്തിൽ സതോപ്രധാനരായിരുന്നു പിന്നീട് രജോ, തമോയിലേക്ക് വന്നു. തമോപ്രധാനമായ സൃഷ്ടി പിന്നീട് തീർച്ചയായും സതോപ്രധാനമായി മാറുക തന്നെ ചെയ്യും. പുതിയ ലോകത്തിൽ ആദി സനാതന ദേവീ-ദേവത ധർമ്മമായിരുന്നു. മുഖ്യമായി നാല് ധർമ്മങ്ങളാണ് ഉള്ളത്. നിങ്ങളുടെ ധർമ്മം പകുതി കല്പം വരെ തുടരുന്നു. ഇവിടെയും നിങ്ങൾ സനാതന ധർമ്മത്തിലേതാണ്. എന്നാൽ വികാരികളായതു കാരണം നിങ്ങൾക്ക് സ്വയം ദേവീ-ദേവതകളെന്ന് പറയാൻ സാധിക്കില്ല. നിങ്ങൾ ആദി സനാതന ദേവീ-ദേവതാ ധർമ്മത്തിലേതായിരുന്നു എന്നാൽ വാമമാർഗ്ഗത്തിൽ പോയതു കാരണം നിങ്ങൾ പതിതമായി മാറി. അതിനാൽ സ്വയത്തെ ഹിന്ദു എന്ന് പറയുന്നു. ഇപ്പോൾ നിങ്ങൾ ബ്രാഹ്മണരായി മാറിയിരിക്കുന്നു. ഉയർന്നതിലും ഉയർന്നത് ശിവബാബയാണ്. പിന്നീട് നിങ്ങൾ ബ്രാഹ്മണരാണ്. നിങ്ങൾ ബ്രാഹ്മണരുടെ ഉയർന്നതിലും ഉയർന്ന വർണ്ണമാണ്. ബ്രഹ്മാവിന്റെ കുട്ടികളായി മാറിയിരിക്കുകയാണ്. എന്നാൽ സമ്പത്ത് ബ്രഹ്മാവിൽ നിന്ന് ലഭിക്കില്ല. ശിവബാബ ബ്രഹ്മാവിലൂടെ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. നിങ്ങൾ ആത്മാക്കൾ ഇപ്പോൾ ബാബയെ തിരിച്ചറിഞ്ഞിരിക്കുന്നു. ബാബ പറയുന്നു-എന്നിലൂടെ എന്നെ അറിയുന്നതു കാരണം മുഴുവൻ സൃഷ്ടി ചക്രത്തിന്റെയും ജ്ഞാനത്തെ മനസ്സിലാക്കാൻ സാധിക്കും. ഈ ജ്ഞാനം എനിക്കു മാത്രമെയുള്ളൂ. ഞാൻ ജ്ഞാനത്തിന്റെ സാഗരം, ആനന്ദത്തിന്റെ സാഗരം, പവിത്രതയുടെയും സാഗരമാണ്. 21 ജന്മം നിങ്ങൾ പവിത്രമായി മാറുന്നു പിന്നീട് വിഷയ സാഗരത്തിൽ വീണുപോകുന്നു. ഇപ്പോൾ ജ്ഞാനസാഗരമായ ബാബ നിങ്ങളെ പതിതത്തിൽ നിന്നും പാവനമാക്കി മാറ്റുന്നു. ഗംഗാ ജലത്തിനൊന്നും പാവനമാക്കി മാറ്റാൻ സാധിക്കില്ല. സ്നാനം ചെയ്യാൻ പോകുന്നുണ്ടെങ്കിലും ആ ജലം പതിത-പാവനിയല്ല. ഈ നദികൾ സത്യയുഗത്തിലുമുണ്ട്, കലിയുഗത്തിലുമുണ്ട്. വെള്ളത്തിന് വ്യത്യാസമുണ്ടായിരിക്കില്ലല്ലോ. പറയാറുണ്ട് - സർവ്വരുടെയും സദ്ഗതി ദാതാവ് ഒരു രാമനാണെന്ന്. ബാബയാകുന്ന രാമൻ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരവും പതിത - പാവനനും.

ബാബ വന്ന് ജ്ഞാനം മനസ്സിലാക്കിതരുന്നതിലൂടെ നിങ്ങൾ സ്വർഗ്ഗത്തിലെ അധികാരിയായി മാറുന്നു. സത്യ-ത്രേതായുഗത്തിൽ ഭക്തി, ശാസ്ത്രമൊന്നും ഉണ്ടായിരിക്കില്ല. നിങ്ങൾ ബാബയിൽ നിന്ന് സദാ സുഖത്തിന്റെ സമ്പത്തെടുക്കുന്നു. സത്യയുഗത്തിൽ ഗംഗാ സ്നാനമോ അഥവാ യാത്രയോ ചെയ്യേണ്ടതായ ആവശ്യമില്ല. നിങ്ങളുടെത് ആത്മീയ യാത്രയാണ്. ഇത് ഒരു മനുഷ്യനും പഠിപ്പിക്കാൻ സാധിക്കില്ല. ബാബ സർവ്വആത്മാക്കളുടെയും അച്ഛനാണ്, ശരീരത്തിന്റെ പിതാവ് ഒരുപാടുണ്ട്. ആത്മീയ അച്ഛൻ ഒന്നു മാത്രമെയുള്ളൂ. ഇത് ഉറച്ച രീതിയിൽ ഓർമ്മയിൽ വെക്കൂ. നിങ്ങൾക്ക് എത്ര അച്ഛൻമാരുണ്ടെന്ന് ബാബയും ചോദിക്കുമ്പോൾ ആശയക്കുഴപ്പത്തിൽ വരുന്നു, ഇവർ എന്താണ് ചോദിക്കുന്നതെന്ന്? അച്ഛൻ എല്ലാവർക്കും ഒന്നു മാത്രമല്ലെയുള്ളൂ. രണ്ടും മൂന്നും അച്ഛൻ എങ്ങനെയാണ് ഉണ്ടാവുക! ബാബ മനസ്സിലാക്കിതരുന്നു, ദുഃഖത്തിലാണ് ഭഗവാനെ ഓർമ്മിക്കുന്നത്. ദുഃഖത്തിൽ എപ്പോഴും പറയുന്നു-അല്ലയോ പരംപിതാപരമാത്മാവേ ഞങ്ങളെ ദുഃഖത്തിൽ നിന്ന് മുക്തമാക്കൂ എന്ന്. അതിനാൽ രണ്ട് അച്ഛൻമാരായില്ലേ! ഒന്ന് ശരീരത്തിന്റെ അച്ഛനും മറ്റൊന്ന് ആത്മീയ അച്ഛനും. അങ്ങ് മാതാവും പിതാവുമാണ്, നമ്മൾ അങ്ങയുടെ സന്താനങ്ങളാണ്.... അങ്ങയുടെ കൃപയാൽ അളവറ്റ സുഖമുണ്ട് എന്ന മഹിമ പാടുന്നത് ആത്മീയ അച്ഛന്റെതാണ്. ലൗകീക അച്ഛനിൽ നിന്നും അമ്മയിൽ നിന്നും അളവറ്റ സുഖം ലഭിക്കുന്നില്ല. ദുഃഖമുണ്ടാകുമ്പോൾ ഭഗവാനാകുന്ന ബാബയെ സ്മരിക്കുന്നു. ഈ ബാബ മാത്രമാണ് ഇങ്ങനെയുളള ചോദ്യം ചോദിക്കുന്നത്, മറ്റൊരാൾക്കും ചോദിക്കാൻ സാധിക്കില്ല.

ഭക്തിമാർഗ്ഗത്തിൽ നിങ്ങൾ പാടാറുണ്ട്-ബാബാ അങ്ങ് വരുകയാണെങ്കിൽ ഞങ്ങൾ അങ്ങയിൽ നിന്നുമല്ലാതെ മറ്റാരിൽ നിന്നും കേൾക്കില്ല. മറ്റെല്ലാവരും ദുഃഖമാണ് നൽകുന്നത്. ബാബ തന്നെയാണ് സുഖം നൽകുന്നത്. അതിനാൽ ബാബ വന്ന് നിങ്ങൾ എന്താണ് പറഞ്ഞിരുന്നതെന്ന് സ്മൃതിയുണർത്തി തരുന്നു. നിങ്ങൾക്കറിയാം നിങ്ങളെ തന്നെയാണ് ബ്രഹ്മാകുമാരിയെന്നും ബ്രഹ്മാകുമാരനെന്നും അറിയപ്പെടുന്നത്. മനുഷ്യരുടെത് കല്ലുബുദ്ധികളായതു കാരണം അവർ ബി.കെ എന്ന് എന്താണെന്ന് പോലും മനസ്സിലാക്കുന്നില്ല. മമ്മയും ബാബയും ആരാണ്! ഇവർ സന്യാസിയൊന്നുമല്ല. സന്യാസിയെ ഗുരു എന്ന് പറയും. മാതാവും പിതാവെന്നും പറയില്ല. ബാബയാകുന്ന അച്ഛൻ വന്ന് ദൈവീക ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. അവിടെ ഈ ലക്ഷ്മീ-നാരായണനും രാജാ-റാണിയായി രാജ്യം ഭരിച്ചിരുന്നു. ആദ്യം പവിത്രമായിരുന്നു പിന്നീട് അപവിത്രമായി മാറുന്നു. പൂജ്യരായവരാണ് പിന്നീട് 84 ജന്മങ്ങൾ എടുക്കുന്നത്. ആദ്യം പരിധിയില്ലാത്ത അച്ഛന്റെ 21 ജന്മത്തെ സുഖത്തിന്റെ സമ്പത്ത് ലഭിക്കുന്നു. 21 കുലത്തെ ഉദ്ധരിക്കുന്നവരാണ് കുമാരികൾ. ഇത് നിങ്ങളുടെ മഹിമയാണ്. നിങ്ങൾ കുമാരിമാരാണ്, ഗൃഹസ്ഥികളല്ല. വലിയവരാണെങ്കിലും മർജീവയായി മാറി എല്ലാവരും ബാബയുടെ ആൺകുട്ടികളും പെൺകുട്ടി കളുമായിക്കഴിഞ്ഞു. പ്രജാപിതാ ബ്രഹ്മാവിന് ഒരുപാട് കുട്ടികളുണ്ട്. ഇനിയും വൃദ്ധി പ്രാപിച്ചുകൊണ്ടേയിരിക്കും. പിന്നീട് ഈ ബ്രാഹ്മണരെല്ലാവരും ദേവതകളായി മാറും. ഇത് ശിവബാബയുടെ യജ്ഞമാണ്. ഇതിനെയാണ് രാജസ്വ യജ്ഞം, സ്വരാജ്യം പ്രാപ്തമാക്കാനുള്ള യജ്ഞം എന്ന് പറയുന്നത്. ആത്മാക്കൾക്ക് ബാബയിൽ നിന്നും സ്വർഗ്ഗരാജ്യത്തിന്റെ സമ്പത്ത് ലഭിക്കുന്നു. ഈ രാജസ്വ അശ്വമേധ യജ്ഞത്തിൽ എന്താണ് ചെയ്യേണ്ടത്? ശരീര സഹിതം എന്തെല്ലാമുണ്ടോ, അവയെല്ലാം ബലിയർപ്പിക്കണം അഥവാ സ്വാഹാ ചെയ്യണം. ഈ യജ്ഞത്തിലൂടെ നിങ്ങൾ വീണ്ടും രാജ്യം പ്രാപ്തമാക്കും. ബാബ ഓർമ്മിപ്പിക്കുകയാണ്, ഭക്തിമാർഗ്ഗത്തിൽ നിങ്ങൾ തന്നെയാണ് പാടിയിരുന്നത് - അല്ലയോ ബാബ, ബാബ വരുമ്പോൾ ഞങ്ങൾ ബലിയർപ്പണമാകും സമർപ്പണമാകും എന്ന്. ഇപ്പോൾ നിങ്ങൾ എല്ലാവരും സ്വയത്തെ ബ്രഹ്മാകുമാരനെന്നും ബ്രഹ്മാകുമാരിയെന്നും മനസ്സിലാക്കുന്നു. ഗൃഹസ്ഥത്തിൽ ഇരിക്കൂ പക്ഷെ കമലപുഷ്പത്തിനു സമാനം പാവനമായി മാറണം. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. നമ്മൾ ബാബയുടെ കുട്ടികളാണ്. നിങ്ങൾ ആത്മാക്കൾ പ്രിയതമകളാണ്. ബാബ പറയുന്നു - ഞാനാണ് ഒരേ ഒരു പ്രിയതമൻ. നിങ്ങൾ പ്രിയതമനാകുന്ന എന്നെയാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ അര കല്പത്തിലെ പ്രിയതമകളാണ്. പരംപിതാപരമാത്മാവ് എന്ന് പറയുന്നത് നിരാകാരനെയാണ്. നിരാകാരനായ ആത്മാവും ഈ ശരീരത്തിലൂടെയാണ് പാർട്ടഭിനയിക്കുന്നത്. ഭക്തിമാർഗ്ഗത്തിലും നിങ്ങൾക്ക് പാർട്ടഭിനയിക്കണം. ഭക്തി എന്നാൽ രാത്രി. അന്ധകാരത്തിൽ മനുഷ്യർ അലയുന്നു. ദ്വാപരയുഗം മുതലാണ് നിങ്ങൾ അലയാൻ തുടങ്ങിയത്. ഈ സമയം മഹാ ദുഃഖിയായി മാറിയിരിക്കുന്നു. ഇപ്പോൾ പഴയ ലോകത്തിന്റെ അവസാനമാണ്. ഈ പൈസയെല്ലാം മണ്ണിനോട് ചേരുക തന്നെ വേണം. കോടിപതികളാണെങ്കിലും രാജാക്കന്മാരാണെങ്കിലും അവർക്ക് കുട്ടികൾ ജനിക്കുമ്പോൾ അറിയാം ഈ ധനമെല്ലാം ഇവർക്കുള്ളതാണ്, കുട്ടികളും പേരക്കുട്ടികളും അനുഭവിക്കുമെന്ന്. ബാബ പറയുന്നു- ആരും ഒന്നും അനുഭവിക്കില്ല. ഈ ലോകം തന്നെ ഇല്ലാതാകാൻ പോവുകയാണ്. ബാക്കി കുറച്ചു സമയം മാത്രമെയുള്ളൂ. ഒരുപാട് വിഘ്നങ്ങളുണ്ടാകും. പരസ്പരം കലഹിക്കും, രക്തത്തിന്റെ നദി ഒഴുകുന്ന തരത്തിൽ അവസാനം യുദ്ധമുണ്ടാക്കും. നിങ്ങൾക്ക് ആരുമായും യുദ്ധമില്ല. നിങ്ങൾ യോഗബലത്തിലാണ് കഴിയുന്നത്. നിങ്ങൾ ഓർമ്മയിലിരിക്കുകയാണെങ്കിൽ, മോശമായ ചിന്തയും കൊണ്ട് ആരെങ്കിലും നിങ്ങളുടെ അടുത്ത് വരുകയാണെങ്കിൽ അവർക്ക് ഭയങ്കരമായ സാക്ഷാത്കാരമുണ്ടായി ഉടൻ തന്നെ അവർ ഓടിപ്പോകും. നിങ്ങൾ ശിവബാബയെ ഓർമ്മിക്കുകയാണെങ്കിൽ അവർ ഓടിപ്പോകും. ആരാണോ പക്കാ കുട്ടികൾ അവർ എന്റെത് ഒരു ശിവബാബ മറ്റാരുമില്ല എന്ന പുരുഷാർത്ഥത്തിൽ കഴിയുന്നു. ബാബ മനസ്സിലാക്കി തരുന്നു, കൈകൊണ്ട് കർമ്മം ചെയ്യുകയാണെങ്കിലും.... കുട്ടികൾക്ക് വീടിനെയും സംരക്ഷിക്കണം. നിങ്ങൾ ആത്മാക്കൾ ബാബയെ ഓർമ്മിക്കൂ എന്നാൽ എല്ലാ പാപഭാരവും ഇല്ലാതാകും. ബാബയെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറും. എന്നാൽ നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് മാത്രം. പിന്നീട് നിങ്ങളെല്ലാവരും ഈ ശരീരം ഉപേക്ഷിക്കും ബാബ എല്ലാ ആത്മാക്കളെയും കൊതുകിൻകൂട്ടത്തെപ്പോലെ കൊണ്ടുപോകും. ബാക്കി മുഴുവൻ ലോകത്തിനും ശിക്ഷകൾ അനുഭവിക്കണം. വളരെ കുറച്ചു പേരു മാത്രമെ ഭരാതത്തിൽ വസിക്കുകയുള്ളൂ. അതിനുവേണ്ടിയാണ് ഈ മഹാഭാരത യുദ്ധമുള്ളത്. ബ്രാഹ്മണരുടെതും ധാരാളം വൃദ്ധിയുണ്ടായിരിക്കും. പ്രദർശിനിയിലൂടെയും പ്രൊജെക്റ്ററിലൂടെയുമെല്ലാം എത്ര പേരാണ് കേട്ടുകൊണ്ടിരിക്കുന്നത്. അവർ പ്രജയായി മാറുന്നു. രാജാവ് ഒരാൾ മാത്രമല്ലേയുണ്ടാകൂ ബാക്കിയെല്ലാം പ്രജകളാണ്. മന്ത്രിയും പ്രജയുടെ വരിയിലേ വരൂ. ധാരാളം പ്രജകളുണ്ടാകും. ഒരു രാജാവിന് ലക്ഷക്കണക്കിന് പ്രജകളുണ്ടായിരിക്കും. അതിനാൽ രാജാ-റാണിയാകുന്നതിനായി തീർച്ചയായും പരിശ്രമിക്കേണ്ടതായുണ്ട്.

ബാബ പറയുന്നു- എല്ലാം ചെയ്തുകൊണ്ടും നിരന്തരം എന്നെ ഓർമ്മിക്കൂ. എങ്ങനെയാണോ പ്രിയതമകളും പ്രിയതമനും പരസ്പരം ഓർമ്മിക്കുന്നത്, അവരുടേത് ശരീരത്തിന്റെ സ്നേഹമാണ്. നിങ്ങൾ കുട്ടികൾ ഈ സമയം പ്രിയതമകളാണ്. നിങ്ങളുടെ പ്രിയതമൻ വന്നിരിക്കുന്നു. നിങ്ങളെ പഠിപ്പിക്കുകയാണ്. പഠിച്ച്- പഠിച്ച് നിങ്ങൾ ദേവതയായി മാറും. ഓർമ്മയിലൂടെ വികർമ്മങ്ങൾ വിനാശമാകുകയും നിങ്ങൾ സദാ നിരോഗികളായി മാറുകയും ചെയ്യും. പിന്നീട് 84ന്റെ ചക്രത്തെയും ഓർമ്മിക്കണം. സത്യയുഗത്തിൽ ഇത്ര ജന്മം, ത്രേതായുഗത്തിൽ ഇത്ര ജന്മം. നമ്മൾ ദേവീ-ദേവത ധർമ്മത്തിലുള്ളവർ പൂർണ്ണമായും 84ന്റെ ചക്രം കറങ്ങിയിട്ടുണ്ട്. മുന്നോട്ടു പോകുമ്പോൾ നിങ്ങൾ വളരെയധികം വൃദ്ധി പ്രാപിക്കും. നിങ്ങൾക്ക് ആയിരക്കണക്കിനു സെന്ററുകൾ ഉണ്ടാകും. ഓരോ തെരുവ് തോറും നിങ്ങൾ മനസ്സിലാക്കി കൊടുത്തുകൊണ്ടേയിരിക്കും - ബാബയേയും സമ്പത്തിനെയും ഓർമ്മിക്കൂ. ഇപ്പോൾ തിരിച്ച് വീട്ടിലേക്കു പോകാം. ഇത് അപവിത്രമായ ശരീരമാണ്. ഇതാണ് പരിധിയില്ലാത്ത വൈരാഗ്യം. സന്യാസിമാർ പരിധിയുള്ള വീടാണ് ഉപേക്ഷിക്കുന്നത്. അവർ ഹഠയോഗികൾ. അവർക്ക് രാജയോഗം പഠിപ്പിക്കാൻ സാധിക്കില്ല. പറയുന്നുണ്ട്- ഈ ഭക്തിയും അനാദിയാണ്. ബാബ പറയുന്നു- ഈ ഭക്തി ദ്വാപരയുഗം മുതലാണ് ആരംഭിക്കുന്നത്. 84 ജന്മങ്ങൾ ഇറങ്ങി ഇപ്പോൾ നിങ്ങൾ തമോപ്രധാനമായി മാറി. നിങ്ങൾ തന്നെയാണ് ദേവീ-ദേവതകളായി മാറുന്നത്. ക്രിസ്ത്യാനികൾ പറയും അവർ ക്രിസ്ത്യനായിരുന്നു എന്ന്. നിങ്ങൾക്കറിയാം നമ്മൾ ആദ്യം സത്യയുഗത്തിലായിരുന്നു. ബാബ ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന ചെയ്തു. ലക്ഷ്മീ-നാരായണനായവർ ഇപ്പോൾ ബ്രാഹ്മണരായി മാറി. സത്യയുഗത്തിൽ ഒരു രാജാവും റാണിയും ഒരു ഭാഷയും മാത്രമേയുണ്ടായിരുന്നുള്ളൂ. ഇതും നിങ്ങൾ കുട്ടികൾ സാക്ഷാത്കാരം ചെയ്തിട്ടുണ്ട്. നിങ്ങളെല്ലാവരും ആദി സനാതന ധർമ്മത്തിന്റേതാണ്. നിങ്ങൾ തന്നെയാണ് 84 ജന്മങ്ങൾ എടുക്കുന്നത്. മനുഷ്യർ പറയുന്നു-ആത്മാവ് നിർലേപമാണ്, ഈശ്വരൻ സർവ്വവ്യാപിയാണെന്ന്, ഇത് തെറ്റാണ.് എല്ലാവരിലുമുളളത് ആത്മാവാണ്, പിന്നെങ്ങനെ നമ്മളിലും പരമാത്മാവുണ്ടെന്ന് പറയാൻ സാധിക്കും! അപ്പോൾ എല്ലാവരും അച്ഛൻമാരായി മാറിയില്ലേ. എത്ര തമോപ്രധാനമായിരിക്കുന്നു. മുമ്പെല്ലാം എന്ത് കേൾക്കുകയാണെങ്കിലും അത് അംഗീകരിക്കുമായിരുന്നു. ഇപ്പോൾ ബാബ വന്ന് സത്യം കേൾപ്പിക്കുന്നു. നിങ്ങൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നൽകുന്നു. അതിലൂടെ നിങ്ങൾ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നു. ഇതു തന്നെയാണ് അമരകഥ. ബാക്കി സൂക്ഷ്മ വതനത്തിലൊന്നും അമരകഥയില്ല. ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ തൈകളാണ്. നിങ്ങൾ അമരന്മാരായി മാറുന്നതിനുവേണ്ടി അമരകഥ കേൾക്കുകയാണ്. സത്യയുഗത്തിൽ നിങ്ങൾ സന്തോഷത്തോടുകൂടി ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരമെടുക്കും. ഇവിടെ ആരെങ്കിലും മരിക്കുകയാണെങ്കിൽ കരയുന്നു. സത്യയുഗത്തിൽ രോഗങ്ങളൊന്നും ഉണ്ടാകുന്നില്ല. സദാ ആരോഗ്യമുള്ളവരാകുന്നു. ആയസ്സും വർദ്ധിക്കുന്നു. സത്യയുഗത്തിൽ ആരും പതിതരായിട്ടില്ല. നമ്മളാണ് 84 ജന്മങ്ങളുടെ ചക്രത്തെയും പൂർത്തിയാക്കിയത് എന്ന് ഉറപ്പാക്കണം. ഇപ്പോൾ ബാബ നമ്മളെ തിരിച്ചുകൊണ്ടുപോകാൻ വന്നിരിക്കുകയാണ്. പാവനമായി മാറാനുള്ള യുക്തികളും നിങ്ങൾക്ക് പറഞ്ഞുതരുന്നു. അച്ഛനായ എന്നെയും സമ്പത്തിനെയും ഓർമ്മിക്കൂ. സത്യയുഗത്തിൽ 16 കലാ സമ്പൂർണ്ണരും പിന്നീട് കലകൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോൾ നമ്മളിൽ ഒരു കലയുമില്ല. ബാബ തന്നെയാണ് ദുഃഖത്തിൽ നിന്നും മുക്തമാക്കി സുഖത്തിലേക്ക് കൊണ്ടുപോകുന്നത്. അതുകൊണ്ടാണ് ബാബയെ മുക്തിദാതാവെന്ന് പറയുന്നത്. എല്ലാവരെയും ബാബ തന്റെ കൂടെ കൊണ്ടുപോകുന്നു. നിങ്ങളുടെ ഗുരു നിങ്ങളെ കൂടെ കൊണ്ടുപോകുന്നില്ലല്ലോ! ഗുരു ശരീരമുപേക്ഷിക്കുമ്പോൾ ശിഷ്യൻ സിംഹാസനത്തിൽ ഇരിക്കും ശിഷ്യൻമാർക്കു തമ്മിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകുന്നു. പരസ്പരം സിംഹാസനത്തിനുവേണ്ടി വഴക്ക് കൂടുന്നു. ബാബ പറയുന്നു- ഞാൻ നിങ്ങൾ ആത്മാക്കളെ കൂടെ കൊണ്ടുപോകുന്നു. നിങ്ങൾ സമ്പൂർണ്ണരായി മാറുന്നില്ല എങ്കിൽ ശിക്ഷകൾ അനുഭവിക്കുകയും പദവി ഭ്രഷ്ടമാവുകയും ചെയ്യും. ഇവിടെ രാജധാനിയാണ് സ്ഥാപിക്കപ്പെടുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആരെങ്കിലും മോശചിന്തയുമായി നിങ്ങളുടെ മുന്നിലേക്ക് വരുമ്പോൾ തന്നെ അവർ പരിവർത്തനപ്പെടണം -അങ്ങനെയുള്ള യോഗാഭ്യാസമുണ്ടായിരിക്കണം. എന്റെത് ഒരു ശിവബാബ മറ്റാരുമില്ല. ഈ പുരുഷാർത്ഥത്തിൽ കഴിയണം.

2. സ്വരാജ്യം പ്രാപ്തമാക്കണമെങ്കിൽ ശരീരസഹിതം എന്തെല്ലാമുണ്ടോ അതിനെയെല്ലാം ബലിയർപ്പിക്കണം. എപ്പോൾ ഈ രുദ്രയജ്ഞത്തിൽ സർവ്വതും സ്വാഹാ ചെയ്യുന്നുവോ അപ്പോൾ രാജ്യ പദവി പ്രാപ്തമാകും.

വരദാനം :-
സഹനശക്തിയുടെ വിശേഷതയിലൂടെ മറ്റുള്ളവരുടെ സംസ്ക്കാരങ്ങളെ പരിവർത്തനം ചെയ്യുന്ന ദൃഢ സങ്കല്പധാരിയായി ഭവിക്കട്ടെ.

ബ്രഹ്മാബാബ ജ്ഞാനികളിൽ നിന്നും അജ്ഞാനികളിൽ നിന്നും അപമാനങ്ങൾ സഹിച്ച് അവരെ പരിവർത്തനം ചെയ്തതുപോലെ, ഫോളോ ഫാദർ ചെയ്യൂ, ഇതിനായി നിങ്ങളുടെ സങ്കല്പങ്ങളിൽ ദൃഢത ധാരണ ചെയ്യൂ.അത് എത്രത്തോളം പോകുമെന്ന് ചിന്തിക്കരുത്.എങ്ങനെയാകും, എവിടെവരെ സഹിക്കും എന്ന് ആദ്യം കുറച്ച് ചിന്തിക്കും.എന്നാൽ ആരെങ്കിലും നിങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാലും നിങ്ങൾ നിശബ്ദത പാലിക്കുക, സഹിക്കുക അപ്പോൾ അവരും പരിവർത്തനമാകും. നിരാശപ്പെടുന്നവരാകരുത്.

സ്ലോഗന് :-
സംഗമത്തിൽ സഹിക്കുകയും, കീഴടങ്ങുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ മഹത്വം..

അവ്യക്തസൂചന- ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലത സമ്പന്നമാകൂ.

കുട്ടികൾ അവരുടെ കൂട്ടാളിക്കിടയിലും,സേവനത്തിലും, അന്തരീക്ഷത്തിലും ഐക്യം പുലർത്തണമെന്ന് ബാപ്ദാദ ആഗ്രഹിക്കുന്നു,പിന്നെ ഏക ബലം, ഏക വിശ്വാസം, ഏക അഭിപ്രായം ഉണ്ടാകണം, അപ്പോൾ സേവനത്തിൽ സഫലത ലഭിക്കും.നാളികേരം ഉടച്ചും, റിബൺ മുറിച്ചും ഉദ്ഘാടനം ചെയ്യുന്നതുപോലെ, ഏകമതം,ഏകബലം, ഏകവിശ്വാസം, ഏകതയുടെ റിബൺ മുറിക്കു, പിന്നെ സർവ്വരുടേയും സന്തുഷ്ടതയുടെയും, പ്രസന്നതയുടെയും നാളികേരം ഉടയ്ക്കുക. ഈ വെള്ളം ഭൂമിയിലേക്ക് ഒഴിക്കുക, എന്നിട്ട് എത്രമാത്രം സഫലത കൈവരിക്കുന്നുവെന്നു കാണൂ.