26.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിങ്ങള് ബാബയുടെ കൈ പിടിച്ചിരിക്കുകയാണ്, നിങ്ങള് ഗൃഹസ്ഥവ്യവഹാരത്തിലിരുന്നും ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായിത്തീരുന്നു.

ചോദ്യം :-
നിങ്ങള് കുട്ടികളുടെ ഉള്ളില് ഏതൊരു ഉല്ലാസമാണ് ഉണ്ടായിരിക്കേണ്ടത്? സിംഹാസനധാരി യാകുന്നതിനുള്ള വിധി എന്താണ് ?

ഉത്തരം :-
സദാ ഈ ഉല്ലാസമുണ്ടായിരിക്കണം, ജ്ഞാനസാഗരനായ ബാബ നമുക്ക് ദിവസേന ജ്ഞാനരത്നങ്ങളുടെ സഞ്ചി നിറച്ചുനല്കുന്നു. എത്രത്തോളം യോഗത്തിലിരിക്കുന്നുവോ അത്രത്തോളം ബുദ്ധി സ്വര്ണ്ണസമാനമായിത്തീരും. ഈ അവിനാശീ ജ്ഞാനരത്നങ്ങള് മാത്രമാണ് നമ്മള് കൂടെ കൊണ്ടുപോകുന്നത്. സിംഹാസനധാരിയായി മാറണമെങ്കില് മാതാപിതാവിനെ പൂര്ണ്ണമായും ഫോളോ ചെയ്യണം. ബാബയുടെ ശ്രീമതപ്രകാരം ജീവിക്കണം, മറ്റുള്ളവരെയും തനിക്ക് സമാനമാക്കി മാറ്റണം.

ഓംശാന്തി.  
ആത്മീയകുട്ടികള് ഈ സമയത്ത് എവിടെയാണ് ഇരിക്കുന്നത് ? അപ്പോള് പറയും, ആത്മീയ അച്ഛന്റെ സര്വ്വകലാശാലയില് അഥവാ പാഠശാലയിലാണ് ഇരിക്കുന്നത്. ബുദ്ധിയിലുണ്ടായിരിക്കണം നമ്മള് ആത്മീയ അച്ഛന്റെ മുന്നിലാണ് ഇരിക്കുന്നത്. ബാബ നമുക്ക് സൃഷ്ടിയുടെ ആദിമധ്യഅന്ത്യത്തിന്റെ രഹസ്യവും ഭാരതത്തിന്റെ ഉദ്ധാരണവും, അധ:പതനവും എങ്ങിനെ ഉണ്ടാകുന്നുവെന്നും മനസ്സിലാക്കി ത്തരുന്നു. പാവനമായിരുന്ന ഭാരതം ഇപ്പോള് പതിതമായിരിക്കുന്നു. ഭാരതം ആദ്യം കിരീടധാരിയായിരുന്നു. പിന്നീട് ആരാണ് ഭാരതത്തിനുമേല് വിജയം പ്രാപിച്ചത്? രാവണന്. രാജപദവി നഷ്ടപ്പെട്ടുവെങ്കില് അധ:പതനം സംഭവിച്ചില്ലേ. ആരെയും രാജാവ് എന്നു പറയില്ല. അഥവാ രാജാവ് ഉണ്ടെങ്കില്പ്പോലും അവരും പതിതമായിരിക്കും. ഈ ഭാരതത്തില് തന്നെയാണ് സൂര്യവംശീ മഹാരാജാ-റാണിമാര് ഉണ്ടായിരുന്നത്. സൂര്യവംശീ മഹാരാജാക്കന്മാരും, ചന്ദ്രവംശീമഹാരാജാക്കന്മാരും ഭാരതത്തില് ഉണ്ടായിരുന്നു. ഈ കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്, ലോകത്തില് മറ്റാര്ക്കും തന്നെ ഈ കാര്യങ്ങളെക്കുറിച്ച് അറിയില്ല. നമ്മുടെ ആത്മീയ അച്ഛന് നമ്മളെ പഠിപ്പിക്കുന്നു എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. നമ്മള് ആത്മീയപിതാവിന്റെ കൈ പിടിച്ചിരിക്കുകയാണ്. ഗൃഹസ്ഥവ്യവഹാര ത്തിലാണ് ഇരിക്കുന്നതെങ്കിലും ബുദ്ധിയിലുണ്ടായിരിക്കണം നമ്മളിപ്പോള് സംഗമയുഗത്തിലാണ് നില്ക്കുന്നത്. പതിതലോകത്തുനിന്നും നമ്മള് പാവനലോകത്തിലേക്ക് പോവുകയാണ്. കലിയുഗത്തെ പതിതയുഗം എന്നും സത്യയുഗത്തെ പാവനയുഗം എന്നും പറയുന്നു. പതിതമനുഷ്യര് പാവനമനുഷ്യരുടെ മുന്നില് പോയി നമസ്കരിക്കുന്നു. പാവനമനുഷ്യര് ഭാരതത്തില്തന്നെ വസിച്ചിരുന്നവരായിരുന്നു പക്ഷേ അവരില് ദൈവീകഗുണങ്ങളുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു, നമ്മളും ബാബയിലൂടെ ഇവര്ക്ക് സമാനം ദൈവീകഗുണങ്ങള് ധാരണ ചെയ്തുകൊണ്ടിരിക്കുകയാണ്. സത്യയുഗത്തില് പുരുഷാര്ത്ഥമില്ല. അവിടെ പ്രാപ്തി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ പുരുഷാര്ത്ഥം ചെയ്ത് ദൈവീകഗുണങ്ങള് ധാരണ ചെയ്യണം. സദാ അവനവനെ പരിശോധിക്കണം- നമ്മള് എത്രത്തോളം ബാബയെ ഓര്മ്മിച്ച് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായിത്തീരുന്നു. ബാബ സദാ സതോപ്രധാനം തന്നെയാണ്. ഇപ്പോള് ലോകം പതിതമാണ് ഭാരതവും പതിതമാണ്. പാവനലോകത്തില് പാവനഭാരതമായിരുന്നു. നിങ്ങള് പ്രദര്ശിനി വയ്ക്കുമ്പോള് ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള മനുഷ്യര് വരുന്നു. ചിലര് പറയാറുണ്ട് ഭോജനം അത്യാവശ്യമായതുപോലെ ഈ വികാരങ്ങളും ഒരു ഭോജനമാണ്, ഇത് ഇല്ലെങ്കില് മരിച്ചുപോകും. പക്ഷേ അങ്ങനെ ഒരു കാര്യമേ ഇല്ല. സന്യാസിമാര് പവിത്രമായിരിക്കുന്നുണ്ട്,എന്നിട്ട് മരണപ്പെടുന്നുണ്ടോ! ഇങ്ങനെയെല്ലാം സംസാരിക്കുന്ന മനുഷ്യരെക്കുറിച്ച് മനസ്സിലാക്കണം ഇവര് അജാമിളനെപ്പോലെ യുള്ള പാപികളാണ്. വികാരങ്ങള് ഇല്ലെങ്കില് മരിക്കും എന്നു പറയുന്നുവെങ്കില്, ഇതിനെ ഭോജനവുമായി താരതമ്യപ്പെടുത്തുന്നുവെങ്കില് ഇങ്ങനെ പറയുന്നവര് അജാമിളന് തന്നെയാണ്. സ്വര്ഗ്ഗത്തില് വരുന്നവര് സതോപ്രധാനമായിത്തീരുന്നു. പിന്നീട് സതോ, രജോ, തമോ അവസ്ഥയിലേക്ക് ഇറങ്ങി വരണം. ആരെല്ലാമാണോ അവസാനം വരുന്നവര്, അവര്ക്ക് നിര്വ്വികാരീലോകമായ സ്വര്ഗ്ഗത്തെ കാണാന് തന്നെ സാധിക്കില്ല. അങ്ങനെയുള്ള ആത്മാക്കളാണ് ഞങ്ങള്ക്ക് വികാരങ്ങള് ഇല്ലാതിരിക്കാന് കഴിയില്ല എന്നു പറയുന്നത്. ആരെല്ലാമാണോ സൂര്യവംശികള് അവരുടെ ബുദ്ധിയിലേക്ക് ഉടന് തന്നെ വരുന്നു- ഈ ജ്ഞാനം വളരെ സത്യമാണ്. സ്വര്ഗ്ഗത്തില് വികാരത്തിന്റെ പേരോ അടയാളമോ ഉണ്ടാകില്ല. ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള മനുഷ്യര് ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള കാര്യങ്ങള് പറയുന്നു. ആരെല്ലാമാണ് പുഷ്പങ്ങളായി മാറുന്നതെന്ന് നിങ്ങള്ക്കറിയാം. ചിലര് മുള്ളുകളായിത്തന്നെ ഇരിക്കുന്നു. സ്വര്ഗ്ഗത്തിന്റെ പേരാണ് പുഷ്പങ്ങളുടെ പൂന്തോട്ടം. കലിയുഗം മുള്ക്കാടാണ്. അനേക പ്രകാരത്തിലുള്ള മുള്ളുകള് ഉണ്ട്. നമ്മളിപ്പോള് പുഷ്പങ്ങളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് നിങ്ങള്ക്കറിയാം. ഈ ലക്ഷ്മീനാരായണന് റോസാപുഷ്പമാണ്. ഇതിനെ പുഷ്പങ്ങളുടെ രാജാവ് എന്നു പറയും. ദൈവീക പുഷ്പങ്ങളുടെയും രാജ്യമുണ്ട്. തീര്ച്ചയായും അവര് ആ രീതിയിലുള്ള പുരുഷാര്ത്ഥം ചെയ്തതുകൊ ണ്ടായിരിക്കും, പഠിപ്പിലൂടെയാണ് ഇങ്ങനെയായിത്തീരുന്നത്.

നിങ്ങള്ക്കറിയാം, ഇപ്പോള് നമ്മള് ഈശ്വരീയ കുടുംബത്തിലേതായിരിക്കുകയാണ്. ആദ്യം ഈശ്വരനെക്കുറിച്ച് അറിയില്ലായിരുന്നു. ബാബ വന്നിട്ടാണ് ഈ കുടുംബത്തെ ഉണ്ടാക്കിയത്. അച്ഛന് ആദ്യം പത്നിയെ ദത്തെടുക്കുന്നു. പിന്നീട് അവരിലൂടെ കുട്ടികള്ക്ക് ജന്മം നല്കുന്നു. ബാബ ബ്രഹ്മാവിനെ ദത്തെടുത്തു. പിന്നീട് അവരിലൂടെ കുട്ടികളെ രചിച്ചു. ഇവരെല്ലാവരും ബ്രഹ്മാകുമാര്-കുമാരിമാരല്ലേ. ഇത് പ്രവൃത്തി മാര്ഗ്ഗത്തിലുള്ള ബന്ധമാണ്. സന്യാസിമാരുടേത് നിവൃത്തീമാര്ഗ്ഗമാണ്. അവര് മമ്മ-ബാബ എന്നൊന്നും പറയില്ല. ഇവിടെ മമ്മ-ബാബ എന്നു പറയുന്നു. മറ്റെല്ലാ സത്സംഗങ്ങളും നിവൃത്തീ മാര്ഗ്ഗത്തിലുള്ളതാണ്. ഈ ഒരേയൊരു ബാബയെയാണ് നിങ്ങള് മാതാ-പിതാ എന്നു പറഞ്ഞു വിളിക്കുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു, ഭാരതത്തില് ആദ്യം പവിത്ര പ്രവൃത്തീമാര്ഗ്ഗമായിരുന്നു. ഇപ്പോള് അത് അപവിത്രമായിരിക്കുന്നു. ഞാന് വീണ്ടും വന്ന് പവിത്ര പ്രവൃത്തീമാര്ഗ്ഗം സ്ഥാപിക്കുകയാണ്. നിങ്ങള്ക്കറിയാം നമ്മുടെ ധര്മ്മം വളരെ സുഖം നല്കുന്നതാണ്. പിന്നെന്തിന് നമ്മള് പഴയ ധര്മ്മത്തിലുള്ളവരുമായി കൂട്ടുകൂടണം. നിങ്ങള് സ്വര്ഗ്ഗത്തില് എത്ര സുഖികളായാണ് ജീവിച്ചിരുന്നത്. വജ്ര-വൈഢൂര്യങ്ങളുടെ കൊട്ടാരമുണ്ടായിരുന്നു. ഇവിടെ അമേരിക്കയിലും, റഷ്യയിലും ധനവാന്മാരു ണ്ടെങ്കിലും സ്വര്ഗ്ഗത്തിലേതുപോലുള്ള സുഖം അവിടെയുണ്ടാകില്ല. സ്വര്ണ്ണത്തിന്റെ ഇഷ്ടികകള് കൊണ്ടുള്ള കൊട്ടാരങ്ങള് ഇവിടെ ആര്ക്കും തന്നെ ഉണ്ടാക്കാന് സാധിക്കില്ല. സത്യയുഗത്തിലാണ് സ്വര്ണ്ണക്കൊട്ടാരങ്ങള് ഉണ്ടാവുക. ഇവിടെ എവിടെ നിന്നും സ്വര്ണ്ണം കിട്ടാനാണ്. അവിടെ എല്ലാ സ്ഥലങ്ങളിലും വജ്രവൈഢൂര്യങ്ങള് പതിച്ചിട്ടുണ്ടാവും. ഇവിടെ വജ്രങ്ങള്ക്ക് എത്ര വിലയാണുള്ളത്. അവസാനം ഇതെല്ലാം മണ്ണിലേക്ക് ലയിക്കും. ബാബ മനസ്സിലാക്കിത്തരുന്നു പുതിയ ലോകത്തില് വീണ്ടും എല്ലാ ഖനികളും നിറഞ്ഞിരിക്കും. ഇപ്പോള് അതെല്ലാം കാലിയായിരിക്കുകയാണ്. പുരാണത്തില് ഇങ്ങനെ പറയുന്നുണ്ട് സാഗരം വജ്ര-വൈഢൂര്യങ്ങളുടെ സഞ്ചി വിതരണം ചെയ്തു. സത്യയുഗത്തില് നിങ്ങള്ക്ക് വജ്രവൈഢൂര്യങ്ങളെല്ലാം ധാരാളം ലഭിക്കുന്നു. സാഗരത്തെപ്പോലും ദേവതയുടെ രൂപമാണെന്ന് മനസ്സിലാക്കുന്നു. ബാബയെയാണ് ജ്ഞാനസാഗരന് എന്നു പറയുന്നത്. നിങ്ങള്ക്കറിയാം, സദാ ഈ ഉല്ലാസമുണ്ടായിരിക്കണം ജ്ഞാനസാഗരനായ ബാബ നമുക്ക് ദിവസേന ജ്ഞാനരത്നങ്ങളും, വൈഢൂര്യങ്ങളും സഞ്ചി നിറച്ചു നല്കുന്നു. ബാക്കി വെള്ളത്തിന്റെ സാഗരം വേറെയാണ്. ബാബ നിങ്ങള് കുട്ടികള്ക്ക് ജ്ഞാനരത്നങ്ങള് നല്കുന്നു, അത് നിങ്ങള് ബുദ്ധിയില് നിറയ്ക്കുന്നു. എത്രത്തോളം യോഗത്തില് ഇരിക്കുന്നോ ബുദ്ധി സ്വര്ണ്ണത്തിനു സമാനമായിത്തീരും. ഈ അവിനാശീ ജ്ഞാനരത്നങ്ങള് തന്നെയാണ് നിങ്ങള് കുടെ കൊണ്ടുപോകുന്നത്. ബാബയുടെ ഓര്മ്മയും, ജ്ഞാനവുമാണ് മുഖ്യം. നിങ്ങള് കുട്ടികളുടെ ഉള്ളില് വളരെയധികം ഉല്ലാസമുണ്ടായിരിക്കണം. ബാബയും ഗുപ്തമാണ് ,നിങ്ങളും ഗുപ്ത സൈനികരാണ്. അഹിംസകരായ അജ്ഞാതസൈന്യമെന്ന് പറയില്ലേ, ചിലര് വളരെ ശക്തിശാലികളായ യോദ്ധാക്കളായിരിക്കും. പക്ഷെ പേരോ,അടയാളമോ ആരും അറിയില്ല. ഗവണ്മെന്റിന്റെ പക്കല് ഓരോരുത്തരുടെയും പേരും, അടയാളവും പൂര്ണ്ണമായും ഉണ്ടാകും. അജ്ഞാത സൈന്യം, അഹിംസകര് എന്നതെല്ലാം നിങ്ങളുടെ പേരുകളാണ്. ഏറ്റവും ആദ്യത്തെ ഹിംസയാണ് വികാരത്തിലേക്ക് പോകുക. ഇതാണ് നിങ്ങള്ക്ക് ആദിമധ്യാന്തം ദുഃഖം നല്കുന്നത്. അതുകൊണ്ടാണ് പറയുന്നത് - അല്ലയോ പതിതപാവനാ, ഞങ്ങള് പതിതരെ വന്ന് പാവനമാക്കൂ.... പാവനലോകത്തില് ഒരാളെപ്പോലും പതിതര് എന്നു പറയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം, നമ്മള് ഭഗവാന്റെ കുട്ടികളായി മാറിയിരിക്കുകയാണ്, ബാബയില് നിന്നും സമ്പത്ത് നേടുകയാണ്, പക്ഷേ മായയും ഒട്ടും കുറവല്ല. മായയുടെ ഒറ്റ പ്രഹരം കൊണ്ടു തന്നെ അഴുക്കുചാലിലേക്ക് വീഴുന്നു. ആരെല്ലാമാണോ വികാരത്തിലേക്ക് വീഴുന്നത് അവരുടെ ബുദ്ധി നശിച്ചുപോകുന്നു. ബാബ വളരെ നല്ല രീതിയില് മനസ്സിലാക്കിത്തന്നിട്ടുണ്ട് - ദേഹധാരികളോട് ഒരിക്കലും പരസ്പരം പ്രീതി വയ്ക്കരുത്. നിങ്ങള് ഒരേയൊരു ബാബയോട് പ്രീതി വെക്കണം. മറ്റൊരു ദേഹധാരിയേയും സ്നേഹിക്കരുത്, പ്രേമിക്കരുത്. പ്രേമം ഒരേയൊരു വിചിത്രനായ, ദേഹമില്ലാത്ത ബാബയോട് വെക്കണം. പക്ഷേ ബാബ എത്ര തന്നെ മനസ്സിലാക്കിത്തന്നാലും ആരും മനസ്സിലാക്കുന്നില്ല. ഭാഗ്യത്തിലില്ലെങ്കില് പരസ്പരം മറ്റുള്ളവരുടെ ദേഹത്തില് കുടുങ്ങിപ്പോകുന്നു. ബാബ നല്ല രീതിയില് മനസ്സിലാക്കിത്തരുന്നുണ്ട് നിങ്ങള് ഓരോരുത്തരും ആത്മാക്കളാണ്. ആത്മാവിന്റെയും പരമാത്മാവിന്റെയും രൂപം ഒരുപോലെയാണ്. ആത്മാവ് ഒരിക്കലും ചെറുതും വലുതുമാകുന്നില്ല. ആത്മാവ് അവിനാശിയാണ്. ഓരോരുത്തരുടെയും പാര്ട്ട് ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ഇപ്പോള് ഈ ലോകത്ത് എത്ര മനുഷ്യരാണ്, പിന്നീട് വെറും ഒന്പതോ - പത്തോ ലക്ഷങ്ങളേ ഉണ്ടാകൂ. സത്യയുഗത്തില് എത്ര ചെറിയ വൃക്ഷമായിരിക്കും. പ്രളയം ഒരിക്കലും ഉണ്ടാകുന്നില്ല. നിങ്ങള്ക്കറിയാം, ഏതെല്ലാം മനുഷ്യരുണ്ടോ ആ ആത്മാക്കളെല്ലാം മൂലവതനത്തിലാണ് വസിക്കുന്നത്. മൂലവതനത്തില് നിരാകാരീ ആത്മാക്കളുടെ വൃക്ഷമുണ്ട്. സാധാരണ വിത്ത് വിതക്കുമ്പോള് അതില് നിന്നും മുഴുവന് വൃക്ഷവും ഉണ്ടാകുന്നു. ആദ്യമാദ്യം രണ്ട് ഇലകളായിരിക്കും. ഇത് പരിധിയില്ലാത്ത വൃക്ഷമാണ്, സൃഷ്ടിചക്രത്തിന്റെ ചിത്രമുപയോഗിച്ച് മനസ്സിലാക്കിക്കൊടുക്കാന് വളരെ എളുപ്പമാണ്. ഇതിനെക്കുറിച്ചും ചിന്തിക്കണം. ഇപ്പോള് കലിയുഗമാണ്. സത്യയുഗത്തില് ഒരേയൊരു ധര്മ്മമായിരുന്നു. അപ്പോള് വളരെക്കുറച്ചു മനുഷ്യരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള് എത്ര മനുഷ്യരാണ്, എത്ര ധര്മ്മമാണ്. ആദ്യം ഇല്ലാതിരുന്നവരെല്ലാവരും പിന്നീട് എങ്ങോട്ടുപോകും? എല്ലാ ആത്മാക്കളും പരംധാമത്തിലേക്ക് പോകുന്നു. നിങ്ങളുടെ ബുദ്ധിയില് ഇപ്പോള് എല്ലാ ജ്ഞാനവുമുണ്ട്. എങ്ങനെയാണോ ബാബ ജ്ഞാനസാഗരന് അതുപോലെ നിങ്ങളെയും ബാബയ്ക്കു സമാനമാക്കി മാറ്റുന്നു. നിങ്ങള് പഠിച്ച് ഈ പദവി നേടുന്നു. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണെങ്കില്സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ഭാരതവാസികള്ക്കു തന്നെയാണ് ലഭിക്കുക. ബാക്കി എല്ലാവര്ക്കും വീട്ടിലേക്ക് പോകണം. ബാബ പറയുന്നു, ഞാന് വന്നിരിക്കുന്നത് നിങ്ങള് കുട്ടികളെ പഠിപ്പിക്കാനാണ്. എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രത്തോളം ഉയര്ന്ന പദവി ലഭിക്കും. എത്രത്തോളം ശ്രീമതം അനുസരിച്ച് മുന്നേറുന്നുവോ അത്രത്തോളം ശ്രേഷ്ഠമായിത്തീരും. മുഴുവന് ആധാരവും പുരുഷാര്ത്ഥത്തിലാണ്. മമ്മ-ബാബയുടെ സിംഹാസനധാരിയായി തീരണമെങ്കില് പൂര്ണ്ണമായും മാതാവിനെയും, പിതാവിനെയും അനുകരിക്കണം. സിംഹാസനധാരിയായി മാറണമെങ്കില് അവരുടെ പെരുമാറ്റമനുസരിച്ച് മുന്നേറണം. മറ്റുള്ളവരെയും തനിക്ക് സമാനമാക്കി മാറ്റണം. ബാബ അനേക പ്രകാരത്തിലുള്ള യുക്തികള് പറഞ്ഞു തരുന്നുണ്ട്. നിങ്ങള്ക്ക് ഒരു ബാഡ്ജ് ഉപയോഗിച്ചു പോലും മറ്റുള്ളവര്ക്ക് നല്ല രീതിയില് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ബാബ പറയുന്നു, പുരുഷോത്തമ മാസത്തില് ഭക്തര്ക്ക് ചിത്രങ്ങള് സൗജന്യമായി നല്കൂ. ബാബ ഇതുപോലെ സമ്മാനങ്ങള് നല്കാറുണ്ട്. അവരുടെ കൈയ്യില് പൈസ വരുമ്പോള് അവര് മനസ്സിലാക്കുന്നു, ബാബ ചിലവ് ചെയ്ത് നല്കിയതാണ്. അതുകൊണ്ട് പെട്ടെന്നുതന്നെ പൈസ അയച്ചുകൊടുക്കണം. എല്ലാവരുടെയും വീട് ഇതുതന്നെയല്ലേ. ഈ ട്രാന്സ് ലൈറ്റ് ചിത്രങ്ങള് വച്ച് പ്രദര്ശിനി ചെയ്യുകയാണെങ്കില് ധാരാളം പേര് കാണാന് വരും. പുണ്യകര്മ്മമല്ലേ. മനുഷ്യരെ മുള്ളില് നിന്നും പുഷ്പവും, പാപാത്മാവില്നിന്നും പുണ്യാത്മാവുമാക്കി മാറ്റുന്നു. അതുകൊണ്ട് ഇങ്ങനെയുള്ള പ്രദര്ശിനികളെ തീവ്രഗതിയിലുള്ള സേവനങ്ങള് എന്നു പറയുന്നു. പ്രദര്ശിനിയില് സ്റ്റാള് ഇടുകയാണെങ്കില് ധാരാളം പേര് കാണാന് വരുന്നു. ചിലവ് കുറയുന്നു. നിങ്ങള് ഇങ്ങോട്ട് വരുന്നതുതന്നെ ബാബയില് നിന്നും സ്വര്ഗ്ഗത്തിലെ രാജ്യപദവി വാങ്ങാനാണ്, അപ്പോള് സ്വര്ഗ്ഗീയ രാജ്യപദവി വാങ്ങുന്നതിനുവേണ്ടി മനുഷ്യര് പ്രദര്ശിനിയിലേക്കും വരുന്നു. ഇത് കടയാണല്ലോ.

ബാബ പറയുന്നു, ഈ ജ്ഞാനത്തിലൂടെ നിങ്ങള്ക്ക് വളരെ സുഖം ലഭിക്കും. അതുകൊണ്ട് നല്ല രീതിയില് പഠിച്ച് പുരുഷാര്ത്ഥം ചെയ്ത് സമ്പൂര്ണ്ണ വിജയിയായിത്തീരണം. ബാബ തന്റെയും രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെയും പരിചയം നല്കുകയാണ്. മറ്റാര്ക്കും ഇത് നല്കാന് സാധിക്കില്ല. ഇപ്പോള് ബാബയിലൂടെ നിങ്ങള് ത്രികാലദര്ശികളായി മാറുന്നു. ഞാന് എന്താണോ, എങ്ങിനെയാണോ എന്ന്, എന്നെ യഥാര്ത്ഥ രീതിയില് മാറ്റാര്ക്കും തന്നെ അറിയില്ല. നിങ്ങളിലും നമ്പര്വൈസാണ്. അഥവാ യഥാര്ത്ഥ രീതിയില് അറിയുകയാണെങ്കില് ഒരിക്കലും ബാബയെ ഉപേക്ഷിക്കില്ല. ഇത് പഠിപ്പാണ്, ഭഗവാനാണ് പഠിപ്പിക്കുന്നത്. ഞാന് നിങ്ങളുടെ അനുസരണയുള്ള സേവകനാണെന്ന് പറയുന്നു. ഡ്രാമയില് ബാബയുടെ പാര്ട്ട് തന്നെ ഇങ്ങനെയാണ്. പിന്നീട് എല്ലാവരെയും കൂടെ കൊണ്ടുപോകും. ശ്രീമതം അനുസരിച്ച് മുന്നേറി പിന്നീട് പാസ്സ് വിത്ത് ഓണറായി തീരണം. പഠിപ്പ് വളരെ സഹജമാണ്. ഏറ്റവും വൃദ്ധനായ ഈ ബാബയാണ് (ബ്രഹ്മാവ്) നിങ്ങളെ പഠിപ്പിക്കുന്നത്. ശിവബാബ പറയുന്നു ഞാന് വൃദ്ധനല്ല. ആത്മാവിന് ഒരിക്കലും വയസ്സാകുന്നില്ല. ബാക്കി കല്ലുബുദ്ധിയാകുന്നു. എന്റേത് പവിഴബുദ്ധിയാണ്, അതുകൊണ്ടാണ് നിങ്ങളെ പവിഴബുദ്ധികളാക്കി മാറ്റാന്വേണ്ടി ഞാന് വരുന്നത്. അളവറ്റ തവണ നിങ്ങളെ പഠിപ്പിക്കുന്നുണ്ട്, എന്നിട്ടും മറന്നു പോകുന്നു. സത്യയുഗത്തില് ഈ ജ്ഞാനത്തിന്റെ ആവശ്യം തന്നെ വരുന്നില്ല. എത്ര നല്ല രീതിയിലാണ് ബാബ മനസ്സിലാക്കിത്തരുന്നത്. ഇങ്ങനെയുള്ള ബാബയോടാണ് വിട പറയുന്നത്. അതുകൊണ്ടാണ് , മഹാ വിഡ്ഡിയെ കാണണമെങ്കില് ഇവിടെ വന്ന് കാണൂ എന്ന് പറയുന്നത്. സ്വര്ഗ്ഗത്തിന്റെ സമ്പത്ത് തരുന്ന ബാബയെയാണ് ഉപേക്ഷിക്കുന്നത്. ബാബ പറയുന്നു, എന്റെ ശ്രീമതപ്രകാരം മുന്നേറുകയാണെങ്കില് അമരലോകത്തില് വിശ്വത്തിന്റെ മഹാരാജാ-മഹാറാ ണിയായിത്തീരും. ഇത് മൃത്യുലോകമാണ്. നമ്മള് തന്നെയാണ് പൂജ്യ ദേവതകളായിരുന്നത് എന്ന് കുട്ടികള്ക്കറിയാം. ഇപ്പോള് നമ്മള് എന്തായിത്തീര്ന്നിരിക്കുന്നു? പതിതരും, യാചകരുമായിരിക്കുകയാണ്. ഇനി നമ്മള് വീണ്ടും രാജകുമാരനാവാന് പോവുകയാണ്. എല്ലാവരുടെയും പുരുഷാര്ത്ഥം ഒരിക്കലും ഏകരസമായിരിക്കില്ല. ചിലര്ഇടയില് വച്ച് മുറിഞ്ഞുപോകുന്നു. ചിലര് കുലദ്രോഹികളായി മാറുന്നു. ഇങ്ങനെയുള്ള കുലദ്രോഹികള് ധാരാളമുണ്ട്. അവരോട് സംസാരിക്കുവാന് പോലും പാടില്ല. ജ്ഞാനത്തിന്റെ കാര്യങ്ങളല്ലാതെ മറ്റെന്തെങ്കിലും ചോദിക്കുകയാണെങ്കില് മനസ്സിലാക്കിക്കൊള്ളൂ ഇവര് ചെകുത്താന്മാരാണ്. സത്സംഗം നക്ഷത്രങ്ങളോളം ഉയര്ത്തും, കുസംഗം നമ്മെ മുക്കിക്കളയുകയും ചെയ്യും. ആരാണോ ജ്ഞാനത്തില് സമര്ത്ഥശാലികള്, ബാബയുടെ ഹൃദയത്തില് സ്ഥാനമുള്ളവര് അവരുമായി കൂട്ടുകൂടണം. അവര് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മധുരമധുരമായ കാര്യങ്ങള് കേള്പ്പിക്കും. ശരി.

മധുരമധുരമായ വളരെക്കാലത്തിനുശേഷം തിരികെ കിട്ടിയ സേവനയുക്തരും, വിശ്വസ്തരും ആജ്ഞാകാരികളുമായ കുട്ടികള്ക്ക് മാതാവുംപിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന്റെ നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേഹമില്ലാത്ത വിചിത്രനായ ബാബയെ മാത്രം സ്നേഹിക്കണം.മറ്റൊരു ദേഹധാരിയുടേയും പേരിലോ രൂപത്തിലോ ബുദ്ധി കുടുങ്ങിപ്പോകരുത്. മായയുടെ അടി ഏല്ക്കാതിരിക്കാന് ശ്രദ്ധിക്കണം.

2. ജ്ഞാനത്തിന്റെ കാര്യങ്ങളല്ലാതെ മറ്റെന്തെങ്കിലും കേള്പ്പിച്ചുതരുന്നവരുമായി കൂട്ടുകൂടരുത്. സമ്പൂര്ണ്ണ വിജയിയായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യണം. മുള്ളുകളെ പുഷ്പമാക്കി മാറ്റാനുള്ള സേവനം ചെയ്യണം.

വരദാനം :-
ഒരു ബാബ രണ്ടാമതൊരാളില്ല എന്ന സ്മൃതിയിലൂടെ ബന്ധനമുക്തരും,യോഗയുക്തരുമായി ഭവിക്കട്ടെ.

ഇപ്പോള് വീട്ടിലേക്ക് തിരിച്ചുപോകാനുള്ള സമയമാണ്. അതിനാല് ബന്ധനമുക്തരും, യോഗയുക്തരുമായി മാറൂ. ബന്ധനമുക്തം അര്ത്ഥം അയഞ്ഞവസ്ത്രം, ഭാരമില്ലാത്ത വസ്ത്രം എന്നല്ല. ആജ്ഞ ലഭിച്ചു സെക്കന്റില് പോയി. ഇങ്ങിനെയുള്ള ബന്ധനമുക്തവും, യോഗയുക്തവുമായ സ്ഥിതിയെ പ്രാപ്തമാക്കുന്നതിനായി ഒരേയോരു ബാബ രണ്ടാമതൊരാളില്ല എന്ന ഈ വാഗ്ദാനം സ്മൃതിയിലുണ്ടാവണം. കാരണം വീട്ടിലേക്ക് പോകുന്നതിനായി അഥവാ സത്യയുഗീ രാജ്യത്തില് വരുന്നതിനായി ഈ പഴയശരീരത്തെ ഉപേക്ഷിക്കേണ്ടിവരും. അതിനാല്, ഇങ്ങിനെയുള്ള എവര്റെഡിയായി മാറിയിട്ടുണ്ടോ അതോ ഇപ്പോഴും കുറച്ച് ചരടുകളില് ബന്ധിക്കപ്പെട്ടിട്ടുണ്ടോ, ഈ പഴയ ഡ്രസ്സ് ടൈറ്റ് അല്ലല്ലോ എന്നെല്ലാം ചെക്ക് ചെയ്യൂ.

സ്ലോഗന് :-
വ്യര്ത്ഥ സങ്കല്ങ്ങളുടെ രൂപത്തിലുള്ള അധികഭക്ഷണം കഴിക്കാതിരുന്നാല് അമിതഭാരം കൊണ്ടുണ്ടാകുന്ന രോഗങ്ങളില് നിന്നും രക്ഷപ്പെടാം.

അവ്യക്ത സൂചന- സത്യതയും ,സഭ്യതയുമാകുന്ന സംസ്ക്കാരങ്ങളെ തന്റേതാക്കി മാറ്റൂ.....

ബാബക്ക് ഏറ്റവും പ്രിയമുള്ള കാര്യം സത്യതയാണ്.ഇതിനാലാണ് ഭക്തിയില്പ്പോലും ഈശ്വരന്

സത്യമാണ്(ഗോഡ് ഈസ് ട്രൂത്ത്)എന്ന് പറയുന്നത്.ഏറ്റവും പ്രിയപ്പെട്ടത് സത്യതയാണ് എന്തെന്നാല് ആരിലാണോ സത്യതയുള്ളത് അവരില് ശുദ്ധതയുണ്ടാകും.അവര് ക്ളീന് ക്ലിയറായിരിക്കും.അതിനാല് സത്യതയെന്ന വിശേഷതയെ ഒരിക്കലും കൈവിടരുത്.സത്യതയുടെ ശക്തി ലിഫ്റ്റിന്റെ ജോലിയാണ് ചെയ്യുക.