മധുരമായകുട്ടികളേ -
നിങ്ങള്വളരെനല്ലസംഗത്തില്ഇരിക്കണം, മോശമായസംഗത്തിന്റെനിറംപറ്റിയാല്വീണുപോകും,
കുസംഗംബുദ്ധിയെവിലയില്ലാത്തതാക്കിമാറ്റും.
ചോദ്യം :-
ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് ഏതൊരു ഉത്സാഹമാണ് ഉണ്ടാകേണ്ടത്?
ഉത്തരം :-
നിങ്ങള്‍ക്ക്
ഗ്രാമ ഗ്രാമങ്ങളില്‍ ചെന്ന് സേവനം ചെയ്യുന്നതിനുള്ള ഉത്സാഹമുണ്ടാകണം. നിങ്ങളുടെ
പക്കല്‍ എന്തെല്ലാമുണ്ടോ, അതെല്ലാം സേവാര്ത്ഥമാണ്. ബാബ കുട്ടികള്‍ക്ക് നിര്‍ദേശം
നല്‍കുകയാണ്- കുട്ടികളേ, ഈ പഴയ ലോകത്തോടുള്ള തന്റെ ബന്ധത്തെ വേര്‍പെടുത്തണം. ഒരു
വസ്തുവിലും മമത്വം വെയ്ക്കരുത്, ഇവരില്‍ മനസ്സ് വെയ്ക്കരുത്.
ഗീതം :-
ഈ
പാപത്തിന്റെ ലോകത്തില്‍ നിന്നും...
ഓംശാന്തി.
പാപാത്മാക്കളുടെ ലോകവും പുണ്യാത്മാക്കളുടെ ലോകവും, പേര് ആത്മാക്കളുടേതുതന്നെയാണ്
വച്ചിരിക്കുന്നത്. ഇപ്പോള്‍ ഇവിടെ ദുഃഖമാണ് അതിനാലാണ് വിളിക്കുന്നത്.
പുണ്യാത്മാക്കളുടെ ലോകത്തില്‍ എവിടേയ്ക്കെങ്കിലും കൊണ്ടുപോകൂ എന്നുപറഞ്ഞ്
വിളിക്കുന്നില്ല. നിങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കുന്നുണ്ട്, ഏതെങ്കിലും പണ്ഢിതനോ
സന്യാസിയോ ശാസ്ത്രവാദിയോ അല്ല ഇത് കേള്‍പ്പിക്കുന്നത്. ബ്രഹ്മാവും സ്വയം
പറയുന്നുണ്ട്- എനിക്ക് ഈ ജ്ഞാനം അറിയില്ലായിരുന്നു, രാമായണം മുതലായ അനേകം
ശാസ്ത്രങ്ങള്‍ പഠിച്ചിരുന്നു. ബാക്കി ഈ ജ്ഞാനം ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു.
ബ്രഹ്മാവും കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഇത് പാപാത്മാക്കളുടെ ലോകമാണ്.
പുണ്യാത്മാക്കളെക്കുറിച്ച് ഇവര്‍ ജീവിച്ച് പോയവരാണ് എന്ന് പറയാറുണ്ട്. പുജ
ചെയ്തുവന്നു, ശിവനെയും പൂജ ചെയ്തുവരും, അത്രമാത്രം. നിങ്ങള്‍ കുട്ടികള്‍ ഇപ്പോള്‍
ആരുടെ പൂജ ചെയ്യും? നിങ്ങള്‍ക്ക് അറിയാം ഉയര്‍ന്നതിലും ഉയര്‍ന്ന ഭഗവാന് ശിവനാണ്,
ബാബ അനുസരണയുള്ള അച്ഛനാണ്, ടീച്ചറാണ്, അനുസരണയുള്ള സദ്ഗുരുവുണ്. കൂടെ
കൊണ്ടുപോകുന്നതിനുള്ള ഗ്യാരന്റി മറ്റൊരു ഗുരുവിനും നല്കാന് കഴിയില്ല. അവര്‍ക്ക്
എല്ലാവരേയും കൊണ്ടുപോകാന്‍ കഴിയുമോ. ഇപ്പോള്‍ നിങ്ങള്‍ സന്മുഖത്ത് ഇരിക്കുകയാണ്,
ഇവിടെ നിന്ന് തന്റെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ തന്നെ നിങ്ങള്‍ മറന്നുപോകും. ഇവിടെ
സന്മുഖത്ത് കേള്‍ക്കുമ്പോള്‍ രസം തോന്നുന്നു. ബാബ അനുനിമിഷം പറയുന്നു - കുട്ടികളേ,
നല്ലരീതിയില്‍ പഠിക്കൂ. ഇതില്‍ തെറ്റ് ചെയ്യരുത്, കുസംഗത്തില് പെടരുത്.
ഇല്ലെങ്കില്‍ കൂടുതല്‍ മോശമായ ബുദ്ധിയുള്ളവരാകും. കുട്ടികള്‍ക്ക് അറിയാം നമ്മള്
എന്തായിരുന്നു, എന്ത് പാപം ചെയ്തുവെന്ന്. ഇപ്പോള്‍ നമ്മള് ഈ ദേവതയാകുകയാണ്, ഈ
പഴയ ലോകം അവസാനിക്കാനുള്ളതാണ് പിന്നെന്തിന് ഇവിടുത്തെ കെട്ടിടം
മുതലായവയെക്കുറിച്ച് ചിന്തിക്കണം. ഈ ലോകത്തില്‍ എന്തെല്ലാമുണ്ടോ അതിനെയെല്ലാം
മറക്കണം. ഇല്ലെങ്കില്‍ വിഘ്നമുണ്ടാകും. ഇതില്‍ മനസ്സ് നില്‍ക്കില്ല. നമ്മള് പുതിയ
ലോകത്തില്‍ നമ്മുടെ വജ്രവും വൈഡൂര്യവും കൊണ്ടുള്ള കൊട്ടാരങ്ങള്‍ നിര്‍മ്മിക്കും.
ഇവിടെയുള്ള പണം മുതലായ എന്തെങ്കിലും വസ്തു നല്ലതായി തോന്നിയാല്‍ ശരീരം
ഉപേക്ഷിക്കുന്ന സമയത്ത് അതിലേയ്ക്ക് മോഹം പോകും. എന്റേത്, എന്റേത് എന്ന്
പറഞ്ഞുകൊണ്ടിരുന്നാല്‍ അത് അവസാനം മുന്നില്‍ വരും. ഇതെല്ലാം ഇവിടെ
അവസാനിക്കാനുള്ളതാണ്. നമ്മള് നമ്മുടെ രാജധാനിയില്‍ വരും, ഇതില്‍ എന്ത് മനസ്സ്
വെയ്ക്കാനാണ്. അവിടെ വളരെ അധികം സുഖം ഉണ്ടാകും. പേരുതന്നെ സ്വര്‍ഗ്ഗമെന്നാണ്.
ഇപ്പോള്‍ നാം നമ്മുടെ വീട്ടിലേയ്ക്ക് പോകും, ഇത് രാവണന്റെ വീടാണ്, നമ്മുടേതല്ല.
ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള പുരുഷാര്‍ത്ഥം ചെയ്യണം. പഴയ ലോകത്തോടുള്ള ബന്ധത്തെ
വേര്‍പെടുത്തു. അതിനാല്‍ ബാബ പറയുന്നു ഒരു വസ്തുവിനോടും മമത്വം വെയ്ക്കരുത്. ഉദരം
അധികമൊന്നും ആവശ്യപ്പെടുന്നില്ല, അനാവശ്യ വസ്തുക്കള്‍ക്കായി ഒരുപാട് ചെലവ്
ഉണ്ടാകുന്നു. നിങ്ങള്‍ കുട്ടികള്‍ക്ക് സേവനം ചെയ്യുന്നതില്‍ താല്പര്യം വരണം. ചില
കുട്ടികളില്‍ ഗ്രാമഗ്രാമങ്ങളില്‍ ചെന്ന് സേവനം ചെയ്യുന്നതിനുള്ള താല്പര്യമുണ്ട്.
ബാക്കി ആര്‍ക്കാണോ സേവനം ചെയ്യുന്നതിനുള്ള താല്പര്യമില്ലാത്തത് അവരെക്കൊണ്ട്
എന്ത് പ്രയോജനമാണുള്ളത്. ഏതുപോലെയാണോ അച്ഛന് അതുപോലെയാകണം കുട്ടികളും. ബാബയുടെ
പരിചയം വേണം നല്കാന്. ബാബയെ ഓര്‍മ്മിക്കൂ, ബാബയില്‍ നിന്നും സമ്പത്ത് എടുക്കൂ.
കുട്ടികള്‍ക്ക് താല്പര്യം ഉണ്ടാകും - ഞങ്ങള്‍ ബാബയുടെ സേവനത്തിനായി പോവുകയാണ്.
അതിനാല്‍ ബാബയും ധൈര്യം വര്‍ദ്ധിപ്പിക്കുന്നു. ബാബ വന്നിരിക്കുകയാണ് സേവനത്തിനായി,
സേവനത്തിനായി എല്ലാമുണ്ട്. ബാബയുടെ പരിചയം എല്ലാവര്ക്കും നല്‍കണം. ബാബ
ഒരാളെയുള്ളൂ. ഭാരതത്തില്‍ വന്നിരുന്നു, ഭാരതത്തില്‍ ദേവതകളുടെ രാജ്യമുണ്ടായിരുന്നു.
ഇന്നലത്തെ കാര്യമാണ്, ലക്ഷ്മീ നാരായണന്മാരുടെ രാജ്യമുണ്ടായിരുന്നു പിന്നീട് രാമ
സീതയുടേയും. പിന്നീട് വാമമാര്ഗ്ഗത്തിലേയ്ക്ക് വീണു. രാവണ രാജ്യം ആരംഭിച്ചു,
ഏണിപ്പടി താഴേയ്ക്ക് ഇറങ്ങി, ഇപ്പോള്‍ വീണ്ടും ഉയരുന്ന കലയാണ്, സെക്കന്റിന്റെ
കാര്യമാണ്.
ഒന്ന് സത്യമായ സ്നേഹം, അടുത്തത് കൃത്രിമ സ്നേഹം. എപ്പോള്‍ ആത്മാവാണെന്ന്
മനസ്സിലാക്കുന്നുവോ അപ്പോഴേ ബാബയോട് സത്യമായ സ്നേഹം ഉണ്ടാകൂ. ഇപ്പോള്‍ നിങ്ങള്‍
കുട്ടികള്‍ക്ക് ഈ ലോകത്തില്‍ കൃത്രിമസ്നേഹമാണ്. ഇത് അവസാനിക്കാനുള്ളതാണ്. സേവനം
ചെയ്യുന്നവര്‍ ഒരിയ്ക്കലും വിശന്ന് മരിക്കില്ല. അതിനാല്‍ കുട്ടികള്‍ക്ക് സേവനം
ചെയ്യുന്നതില്‍ താല്പര്യം വേണം. നിങ്ങളുടെ ഈശ്വരീയ മിഷന് വളരെ സഹജമാണ്. ധര്‍മ്മം
എങ്ങനെയാണ് സ്ഥാപിക്കുന്നത് എന്നത് ആരും മനസ്സിലാക്കുന്നില്ല. ക്രിസ്തു വന്നു,
ക്രിസ്തു ധര്‍മ്മം സ്ഥാപിച്ചു, ധര്‍മ്മം വളര്‍ന്നുകൊണ്ടിരുന്നു. അവരുടെ മതത്തിലൂടെ
നടന്ന് നടന്ന് താഴെ വീണുവന്നു, ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് ദേഹീ അഭിമാനിയായി
മാറണം. അരകല്പം രാവണ രാജ്യത്തില്‍ നമ്മള് ബാബയെ മറന്നു, ഇപ്പോള്‍ ബാബ വന്ന്
ഉണര്‍ത്തി. ബാബ പറയുന്നു ഡ്രാമ അനുസരിച്ച് നിങ്ങള്‍ക്ക് വീഴുകതന്നെ വേണം.
നിങ്ങളുടേയും ദോഷമല്ല. രാവണരാജ്യത്തില് ലോകത്തിന്റെ സ്ഥിതി ഇങ്ങനെയാണ്. ബാബ
പറയുന്നു ഇപ്പോള്‍ ഞാന്‍ വന്നിരിക്കുന്നു പഠിപ്പിക്കാനായി. നിങ്ങള്‍ വീണ്ടും
നിങ്ങളുടെ രാജധാനി നേടൂ. ഞാന്‍ മറ്റൊരു ബുദ്ധിമുട്ടും നല്‍കുന്നില്ല. ഒന്നാമത്
ചന്തയിലെ മോശമായ വസ്തുക്കളൊന്നും കഴിക്കരുത് അതുപോലെ എന്നെ മാത്രം ഓര്‍മ്മിക്കൂ.
ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് അറിയാം- ഇത് ഡ്രാമയുടെ ചക്രമാണ്, ഇത് വീണ്ടും
ആവര്‍ത്തിക്കും. നിങ്ങളുടെ ബുദ്ധിയില്‍ ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ
ജ്ഞാനമുണ്ട്. നിങ്ങള്‍ക്ക് ആര്‍ക്കുവേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാന്‍
സാധിക്കും. ആദ്യം ബാബയുടെ ഓര്‍മ്മയുണ്ടാകണം. സേവനത്തിനായി പരസ്പരം ഒരുമിച്ച്
കൂട്ടുകാരാവണം. മാതാക്കളും ഇറങ്ങണം. ഇതില്‍ പേടിക്കേണ്ട ഒരു കാര്യവുമില്ല. ചിത്രം
മുതലായ എല്ലാം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ സേവനം കൂടുതല്‍ വര്‍ദ്ധിക്കും.
നിങ്ങളോട് പറയും നിങ്ങള്‍ പോവുകയാണോ, ഇനി ഞങ്ങളെ ആര് പഠിപ്പിക്കും? പറയൂ, ഞങ്ങള്‍
സേവനം ചെയ്യുന്നതിന് തയ്യാറാണ്. കെട്ടിടം മുതലായവയുടെ വ്യവസ്ഥ ചെയ്യൂ. വളരെ
അധികം പേരുടെ മംഗളാര്‍ത്ഥം നിമിത്തമായി മാറും. ബാബ സേവനത്തിനുള്ള ഉത്സാഹം
നല്കുന്നു. കുട്ടികളില്‍ ധൈര്യം ഉണ്ടെങ്കില്‍ സേവനവും വര്‍ദ്ധിക്കും. ഇത് ഏതെങ്കിലും
മേളയല്ല 10-15 ദിവസം മേള നടന്നു പിന്നെ അവസാനിച്ചു എന്നു പറയാന്‍. ഈ മേള
നടന്നുകൊണ്ടേയിരിക്കും. ഇവിടെ ആത്മാക്കളും പരമാത്മാവും തമ്മിലുള്ള മിലനം
നടക്കുന്നു, ഇതിനെത്തന്നെയാണ് സത്യമായ മേള എന്നു പറയുന്നത്. ഇത് ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്നു. സേവനം പൂര്‍ത്തിയാകുമ്പോഴേ അവസാനിക്കൂ. ഡ്രാമ അനുസരിച്ച്
കുട്ടികള്‍ക്ക് സേവനത്തില്‍ വളരെ അധികം താല്പര്യം ഉണ്ടാകണം. ഏതൊന്നാണോ
പരിധിയില്ലാത്ത ബാബയിലുള്ള ജ്ഞാനം അത് കുട്ടികളുടെ ബുദ്ധിയിലും ഉണ്ട്.
ഉയര്‍ന്നതിലും ഉയര്‍ന്ന ബാബയിലൂടെ നമ്മള് എത്ര ഉയര്‍ന്നവരായി മാറുന്നു. ഇങ്ങനെ
ഇങ്ങനെ തന്നോടുതന്നെ സംസാരിക്കണം. പരസ്പരം സെമിനാര്‍ നടത്തണം. ബാബയില്‍ നിന്നും
നിര്ദ്ദേശമെടുത്ത് സേവനത്തില്‍ മുഴുകൂ. എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍
പ്രിയതമനായ ബാബ ഇരിക്കുന്നുണ്ട്. ഇതെല്ലാം ഡ്രാമയില്‍ ഉള്ളതാണ്. പേടിക്കേണ്ട ഒരു
ആവശ്യവുമില്ല. ഇല്ലെങ്കില്‍ എങ്ങനെ സ്ഥാപനയുണ്ടാകും. രണ്ടാമത്തെ കാര്യം ഇതാണ്,
ആര് ചെയ്യുന്നുവോ അവര്‍ നേടും. ഇപ്പോള്‍ നിങ്ങള്‍ കല്ലുബുദ്ധിയില് നിന്നും
വജ്രംപോലെയായി മാറുകയാണ്. ബാബ ജ്ഞാനത്തിലൂടെ ഇത്രയും ശ്രേഷ്ഠമാക്കുന്നു, മായ
പിന്നീട് മൂക്കിനുപിടിച്ച് തലകീഴാക്കുന്നു.
നിങ്ങള്‍ കുട്ടികള്‍ വളരെ നല്ല സംഗത്തില്‍ ഇരിക്കണം. മോശമായ സംഗത്തിന്റെ
നിറമേറ്റാല് താഴെ വീണുപോകും. ബാബ സിനിമ മുതലായവ കാണുന്നത് തടയുന്നു. ആര്‍ക്കാണോ
സിനിമ കാണുന്ന ശീലമുള്ളത് അവര്‍ക്ക് പതിതമാകാതിരിക്കാന് സാധിക്കില്ല. ഇവിടെ
ഓരോരുത്തരുടേയും പ്രവര്‍ത്തി മോശമായതാണ്, പേരുതന്നെ വേശ്യാലയം എന്നാണ്. ബാബ
ശിവാലയം സ്ഥാപിക്കുകയാണ്. വേശ്യാലയത്തിന് പൂര്‍ണ്ണമായി തീ പിടിക്കണം.
കുംഭകര്‍ണ്ണനെപ്പോലെ ആസുരീയ നിദ്രയില്‍ ഉറങ്ങിക്കിടക്കുകയാണ്. നിങ്ങള്‍
മനസ്സിലാക്കുന്നുണ്ട് നമ്മള് ശിവാലയത്തിലേയ്ക്ക് പോവുകയാണ്. മുന്‍പ് നമ്മളും
കുരങ്ങന്മാരെപ്പോലെയായിരുന്നു, ഇതിനെക്കുറിച്ച് രാമായണത്തിലും കഥയുണ്ട്. ഇപ്പോള്‍
നിങ്ങള്‍ ബാബയുടെ സഹായിയായിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ശക്തിയിലൂടെ രാജ്യം
സ്ഥാപിക്കുകയാണ്. പിന്നീട് ഈ രാവണ രാജ്യം നശിക്കണം. നിങ്ങള്‍ കുട്ടികള്‍ക്ക് അനേകം
പ്രകാരത്തിലുള്ള യുക്തികള്‍ പറഞ്ഞുതരുന്നു. ആര്‍ക്കും ദാനം നല്കുന്നില്ലെങ്കില്
പിന്നെ ഫലം എങ്ങനെ ലഭിക്കും. ആദ്യമാദ്യം 10-15 പേര്‍ക്ക് വഴി പറഞ്ഞുകൊടുത്ത്
അതിനുശേഷം ഭക്ഷണം കഴിക്കണം. ആദ്യം ശുഭ കാര്യം ചെയ്തിട്ടുവരൂ, ഇതില്‍ തന്നെയാണ്
നിങ്ങളുടെ മംഗളം. ഒരു ദേഹധാരിയേയും ഓര്‍മ്മിക്കരുത്. ഇത് പതിത ലോകമാണ്. പതിത
പാവനനായ ഒരു ബാബയെ മാത്രം ഓര്‍മ്മിക്കൂ എങ്കില്‍ പാവന ലോകത്തിന്റെ അധികാരിയായി
മാറും. അന്തിമ ബുദ്ധി പോലെ ഗതിയുണ്ടാകും. അതിനാല്‍ ആര്‍ക്കെങ്കിലും സന്ദേശം
കേള്‍പ്പിച്ച് അതിനുശേഷം വന്ന് ഭക്ഷണം കഴിക്കണം. നിങ്ങള്‍ എല്ലാവരോടും ഇതുതന്നെ
പറഞ്ഞുകൊണ്ടിരിക്കൂ അതായത് ബാബയെ ഓര്‍മ്മിക്കുന്നതിലൂടെ ഇത്രയും ഉയര്‍ന്നതായി മാറും.
ശരി!
വളരെക്കാലത്തെ വേര്‍പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്‍ക്ക് നമസ്കാരം.
രാത്രിക്ലാസ് - 17-3-68
എപ്പോഴും എന്തെങ്കിലും പ്രഭാഷണം മുതലായവ ചെയ്യണമെങ്കില്‍ ഒരുമിച്ച് ഇരുന്ന് രണ്ടോ
നാലോ തവണ റിഹേഴ്സല്‍ ചെയ്യൂ, പോയിന്റെസ് കൂട്ടിചേര്‍ത്ത് തിരുത്തി തയ്യാറാകൂ
എങ്കില്‍ വളരെ ശുദ്ധമായി പ്രഭാഷണം ചെയ്യാന്‍ കഴിയും. പ്രധാനമായും ഒരു കാര്യത്തില്‍
(ഗീതയുടെ ഭഗവാന്) നിങ്ങള്‍ വിജയം നേടിയാല്‍ ബാക്കി എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക്
വിജയം നേടാന്‍ സാധിക്കും, ഇതിനായി കോണ്‍ഫറന്‍സ് നടക്കുമല്ലോ! വൃക്ഷത്തിന്റെ വൃദ്ധി
തീര്‍ച്ചയായും ഉണ്ടാകണം എന്ന് മനസ്സിലാക്കും. മായയുടെ കൊടുങ്കാറ്റ് എല്ലാവര്ക്കും
വരും. എപ്പോഴും എഴുതുന്നു ബാബാ ഞങ്ങള്‍ക്ക് കാമത്തിന്റെ ചാട്ടവാര്‍ അടികൊണ്ടു,
ഇതിനെയാണ് സമ്പാദ്യത്തിന്റെ നഷ്ടം എന്ന് പറയുന്നത്. ക്രോധിക്കുകയാണെങ്കില്
കുറച്ച് നഷ്ടമുണ്ടാക്കി എന്നു പറയും. ഇതിനായി മനസ്സിലാക്കിക്കൊടുക്കേണ്ടതായി
വരുന്നു, കാമത്തിനുമേല്‍ വിജയം നേടി ജഗദ്ജീത്താവുന്നു. കാമത്തിലൂടെ തോല്‍വി തന്നെ
തോല്‍വി സംഭവിക്കുന്നു. കാമത്താല്‍ തോല്‍ക്കുന്നവരുടെ സമ്പാദ്യം മുഴുവനും
നഷ്ടമാകുന്നു, ശിക്ഷ ലഭിക്കും. ലക്ഷ്യം വളരെ ഉയര്‍ന്നതാണ് അതിനാല്‍ വളരെ
ശ്രദ്ധയോടെ ഇരിക്കണം. നിങ്ങള്‍ കുട്ടികള്‍ക്ക് അറിയാം 5000 വര്‍ഷങ്ങള്‍ക്കുമുമ്പും
നമുക്ക് സാമ്രാജ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ദൈവീക രാജധാനി
സ്ഥാപിതമാവുകയാണ്. ഈ പഠിപ്പിന്റെ ആധാരത്തില്‍ രാജധാനിയിലേയ്ക്ക് പോകുന്നു,
എല്ലാത്തിന്റേയും ആധാരം പഠിപ്പാണ്. പഠിപ്പിലൂടെയും ധാരണയിലൂടെയുമാണ് ബാബയ്ക്ക്
സമാനമായി മാറുന്നത്. എത്ര പേരെ തനിക്കുസമാനമാക്കി മാറ്റി എന്നത് അറിയാന്‍
രജിസ്റ്ററും വേണം. എത്ര കൂടുതല്‍ ധാരണ ചെയ്യുന്നുവോ അത്രയും മധുരമായി മാറും. വളരെ
സ്നേഹിയായ കുട്ടികള്‍ വേണം. നിങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് ഇന്ന് ഈ ദിവസം
വന്നിരിക്കുന്നത്, മുക്തിയിലേയ്ക്ക് പോകണം എന്നു കരുതി അതിനുവേണ്ടിയാണ് മനുഷ്യര്‍
വളരെ അധികം പരിശ്രമിക്കുന്നത്. ബാബ എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്നാണ്
മുക്തിയും ജീവന്മുക്തിയും നല്‍കുന്നത്. ആരാണോ ദേവതയാവാനുള്ള പുരുഷാര്‍ത്ഥം
ചെയ്യുന്നത് അവര്‍തന്നെയാണ് ജീവന്മുക്തിയില് വരുന്നത്. ബാക്കി എല്ലാവരും
മുക്തിയിലേയ്ക്ക് പോകും. കൃത്യമായ കണക്ക് എടുക്കാന്‍ സാധിക്കില്ല.
ചിലരുണ്ടാകില്ല. വിനാശത്തിന്റെ സാക്ഷാത്ക്കാരം കാണും. ഈ സ്വര്‍ണ്ണിമ സമയവും കാണും.
ഓരോ കാര്യത്തിലും പുരുഷാര്‍ത്ഥം ചെയ്യണം. ഓര്‍മ്മയില്‍ ഇരുന്നാല്‍ കാര്യങ്ങള്‍ നടക്കും.
കെട്ടിടം ലഭിക്കും എന്നല്ല. ഡ്രാമയില്‍ എന്തുണ്ടോ അതാണ് നടക്കുക, ആഗ്രഹം
വെയ്ക്കരുത്. പുരുഷാര്‍ത്ഥം ചെയ്യണം. ബാക്കി എന്താണോ ഡ്രാമയില്‍ ഉള്ളത് അതാണ്
നടക്കുക. മുന്നോട്ട് പോകവേ നിങ്ങളുടെ മനോഭാവവും സഹോദര-സഹോദരന് എന്നാകും.
എത്രത്തോളം പുരുഷാര്‍ത്ഥം ചെയ്യുന്നുവോ അത്രത്തോളം ഈ മനോഭാവം ഉണ്ടാകും. നമ്മള്
അശരീരിയായാണ് വന്നത്. 84 ജന്മങ്ങളുടെ ചക്രം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ബാബ
പറയുന്നു കര്‍മ്മാതീത അവസ്ഥയിലേയ്ക്ക് പോകണം.
നിങ്ങള്‍ക്ക് വസ്തവത്തില്‍ ആരോടും ശാസ്ത്രങ്ങളിലെ കാര്യങ്ങള്‍ പറഞ്ഞ് വാദിക്കേണ്ട
ആവശ്യമില്ല. മുഖ്യമായ കാര്യം ഓര്‍മ്മയും അതുപോലെ സൃഷ്ടിയുടെ ആദി മദ്ധ്യ
അന്ത്യത്തെ മനസ്സിലാക്കലുമാണ്. ചക്രവര്‍ത്തീ രാജാവായി മാറണം. ഈ ചക്രത്തെ മാത്രം
മനസ്സിലാക്കിയാല്‍ മതി. ഇതിന്റെ തന്നെ മഹിമയാണ് സെക്കന്റില്‍ ജീവന്മുക്തി എന്നത്.
നിങ്ങള്‍ കുട്ടികള്‍ക്ക് അത്ഭുതം തോന്നുന്നുണ്ടാകും, അരകല്പം ഭക്തി നടക്കുന്നുണ്ട്.
ജ്ഞാനം അല്പം പോലുമില്ല. ജ്ഞാനമുള്ളത് ബാബയുടെ കൈയ്യിലാണ്. ബാബയിലൂടെ വേണം
അറിയാന്‍. ഈ ബാബ എത്ര അസാധാരണമാണ്, അതിനാല്‍ കോടിയിലും ചിലരേ വരൂ. ആ ടീച്ചര്‍
ഇങ്ങനെ പറയുമോ. ബാബ പറയുന്നു ഞാന്‍ തന്നെയാണ് അച്ഛനും ടീച്ചറും സദ്ഗുരുവും.
അതിനാല്‍ മനുഷ്യര്‍ കേട്ട് അത്ഭുതപ്പെടുന്നു. ഭാരതത്തെ മാതൃരാജ്യം എന്നു പറയുന്നു
എന്തുകൊണ്ടെന്നാല്‍ അംബയുടെ പേര് വളരെ പ്രശസ്തമാണ്. അംബയുടെ മേളയും ഒരുപാട്
നടക്കാറുണ്ട്. അംബ എന്നത് വളരെ മധുരമായ വാക്കാണ്. ചെറിയ കുട്ടികളും അമ്മമാരെ
വളരെ അധികം സ്നേഹിക്കുന്നു എന്തുകൊണ്ടെന്നാല്‍ അമ്മ കഴിപ്പിക്കുകയും
കുടിപ്പിക്കുകയും പാലിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ അമ്മയ്ക്ക് അച്ഛനും വേണമല്ലോ.
ഇത് കുട്ടിയാണ്, ദത്തെടുത്തതാണ് ഇവര്‍ക്ക് പതിയില്ല. ഇത് പുതിയ കാര്യമല്ലേ.
പ്രജാപിതാ ബ്രഹ്മാവ് തീര്‍ച്ചയായും ദത്തെടുത്തിരിക്കും. ഈ മുഴുവന്‍ കാര്യങ്ങളും
ബാബ തന്നെയാണ് വന്ന് നിങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കിത്തരുന്നത്. എത്ര മേളകള്‍
നടക്കുന്നു, പൂജ നടക്കുന്നു, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ കുട്ടികള്‍ സേവനം
ചെയ്യുന്നുണ്ട്. മമ്മ നിങ്ങളെ എത്ര പഠിപ്പിച്ചോ അത്രയും മറ്റാര്‍ക്കും
പഠിപ്പിക്കാന്‍ സാധിക്കില്ല. മമ്മയുടെ പ്രശസ്തി അളവില്ലാത്തതാണ്, മേളയും ഒരുപാട്
നടക്കാറുണ്ട്. ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് അറിയാം ബാബ തന്നെയാണ് വന്ന്
രചനയുടെ ആദി മദ്ധ്യ അന്ത്യ രഹസ്യം നിങ്ങള്‍ കുട്ടികളെ കേള്‍പ്പിക്കുന്നത്.
നിങ്ങള്‍ക്ക് ബാബയുടെ വീടും അറിയാം. ബാബയോടാണ് സ്നേഹം, വീടിനോടും സ്നേഹമുണ്ട്. ഈ
ജ്ഞാനം നിങ്ങള്‍ക്ക് ഇപ്പോഴാണ് ലഭിക്കുന്നത്. ഈ പഠിപ്പിലൂടെ എത്ര സമ്പാദ്യം
ഉണ്ടാകുന്നു. എങ്കില്‍ സന്തോഷവും ഉണ്ടാകേണ്ടേ ഒപ്പം നിങ്ങള്‍ എത്ര
സാധാരണമായിരിക്കുന്നത്. ബാബ വന്ന് ഈ ജ്ഞാനം നല്‍കുകയാണ് എന്നത് ലോകത്തിന്
അറിയില്ല. ബാബ തന്നെയാണ് വന്ന് എല്ലാ പുതിയ പുതിയ കാര്യങ്ങളും കുട്ടികളെ
കേള്‍പ്പിക്കുന്നത്. പുതിയ ലോകം ഉണ്ടാകുന്നത് പരിധിയില്ലാത്ത പഠിപ്പിലൂടെയാണ്.
പഴയ ലോകത്തോട് വൈരാഗ്യം ഉണ്ടാകുന്നു. നിങ്ങള്‍ കുട്ടികളുടെയുള്ളില്‍ ജ്ഞാനത്തിന്റെ
സന്തോഷം ഉണ്ടാകും. ബാബയേയും വീടിനേയും ഓര്‍മ്മിക്കണം. വീട്ടിലേയ്ക്ക്
എല്ലാവര്ക്കും പോകണം. ബാബ എല്ലാകുട്ടികളോടുമല്ലേ പറയുന്നത് കുട്ടികളേ ഞാന്‍
നിങ്ങള്‍ക്ക് മുക്തിയുടേയും ജീവന്മുക്തിയുടേയും സമ്പത്ത് നല്കാന് വന്നതാണ്.
എന്നിട്ടും എന്തുകൊണ്ടാണ് മറന്നുപോകുന്നത്! ഞാന്‍ നിങ്ങളുടെ പരിധിയില്ലാത്ത
അച്ഛനാണ്, രാജയോഗം പഠിപ്പിക്കാന്‍ വന്നതാണ്. എന്താ നിങ്ങള്‍ ശ്രീമതം അനുസരിച്ച്
നടക്കില്ലേ. ഇല്ലെങ്കില്‍ വളരെ അധികം നഷ്ടമുണ്ടാകും. ഇത് പരിധിയില്ലാത്ത നഷ്ടമാണ്.
ബാബയുടെ കൈവിട്ടു അര്‍ത്ഥം സമ്പാദ്യം നഷ്ടപ്പെടുത്തി. ശരി ഗുഡ്നൈറ്റ്. ഓം ശാന്തി.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ
ലോകത്തിലേതായി എന്തെല്ലാമുണ്ടോ അതിനെയെല്ലാം മറക്കണം. ബാബയ്ക്ക് സമാനം
അനുസരണയുള്ളവരായി മാറി സേവനം ചെയ്യണം. എല്ലാവര്ക്കും ബാബയുടെ പരിചയം നല്‍കണം.
2) ഈ പതിത ലോകത്തില്‍
സ്വയത്തെ കുസംഗത്തില് നിന്നും രക്ഷിക്കണം. കടയിലെ മോശമായ ഭക്ഷണം കഴിക്കരുത്,
സിനിമ കാണരുത്.
വരദാനം :-
ത്രികാലദര്‍ശി സ്ഥിതിയിലൂടെ വ്യര്ത്ഥതത്തിന്റെ കണക്ക് സമാപ്തമാക്കുന്ന സദാ സഫലതാ
മൂര്‍ത്തിയായി ഭവിക്കട്ടെ.
ത്രികാലദര്‍ശി സ്ഥിതിയില്‍
സ്ഥിതി ചെയ്യുക എന്നാല്‍ ഓരോ സങ്കല്പം വാക്ക് കര്‍മ്മം ചെയ്യുന്നതിന് മുന്‍പായി ഇത്
വ്യര്‍ത്ഥമാണോ അതോ സമര്ത്ഥമാണോ എന്നത് പരിശോധിക്കണം. വ്യര്‍ത്ഥം ഒരു സെക്കന്റില്‍
കോടികളുടെ നഷ്ടം ഉണ്ടാക്കും, സമര്‍ത്ഥം ഒരു സെക്കന്റില്‍ കോടിമടങ്ങു സമ്പാദ്യം
ഉണ്ടാക്കും. ഒരു നിമിഷത്തെ വ്യര്‍ത്ഥം പോലും സമ്പാദ്യത്തില്‍ വളരെ
ഇടിവുണ്ടാക്കുന്നു, അതിലൂടെ നേടിയ സമ്പാദ്യം മറഞ്ഞു പോകുന്നു അതിനാല്‍ ഏക
കാലദര്ശിയായി കര്‍മ്മം ചെയ്യുന്നതിന് പകരം ത്രികാലദര്ശിയായി കര്‍മ്മം ചെയ്യൂ
അപ്പോള്‍ വ്യര്‍ത്ഥം സാമാപ്തമായി സദാ സഫലതാ മൂര്‍ത്തിയായി മാറും.
സ്ലോഗന് :-
മാനം,
സ്ഥാനം, സാധനങ്ങള്‍ ഇവയുടെ എല്ലാം ത്യാഗമാണ് മഹാന് ത്യാഗം.
അവ്യക്ത സൂചന:- ആത്മീയ
റോയല്‍റ്റിയും പവിത്രതയുടെ വ്യക്തിത്വവും ധാരണ ചെയ്യൂ.
ഏതുപോലെ ദേഹവും ദേഹിയും
രണ്ട് വെവ്വേറെ വസ്തുക്കളാണ്, പക്ഷെ അജ്ഞാനത്തിന് വശപ്പെട്ട് രണ്ടിനെയും
ഒന്നാക്കി മാറ്റി. എന്റെതിനെ ഞാന്‍ എന്ന് മനസ്സിലാക്കി, ഈ തെറ്റ് കാരണം എല്ലാ
പ്രശ്നങ്ങളും, ദു:ഖവും അശാന്തിയും വന്നുചേര്‍ന്നു. അതുപോലെയാണ് അപവിത്രതയും
വിസ്മൃതിയുടെ സംസ്ക്കാരവും, അത് ബ്രാഹ്മണന്റേതല്ല. ശൂദ്രന്റേതാണ്. ഇതിനെ എന്റേത്
എന്ന് വിചാരിക്കുമ്പോള്‍ മായയ്ക്ക് വശപ്പെട്ട് പോകുന്നു പിന്നെ വിഷമിക്കുന്നു.