മധുരമായ കുട്ടികളേ, സദാ ഈ
സന്തോഷത്തിലിരിക്കണം സ്വയം ഭഗവാൻ അധ്യാപകനായി നമ്മളെ പഠിപ്പിക്കുകയാണ്, നമ്മൾ
ബാബയിൽ നിന്നും രാജയോഗം അഭ്യസിക്കുകയാണ്, പ്രജായോഗമല്ല.
ചോദ്യം :-
ഈ പഠിപ്പിന്റെ വിശേഷത എന്താണ്? നിങ്ങൾക്ക് ഏതു വരെ പുരുഷാർത്ഥം ചെയ്യണം?
ഉത്തരം :-
വളരെ
കാലമായി ഈ പഠിപ്പ് പഠിക്കുന്നവരെക്കാൾ പുതിയ കുട്ടികൾ മുന്നോട്ട് പോകുന്നുണ്ട്.
ആര് മൂന്നു മാസമായിട്ട് തീവ്ര പുരുഷാർത്ഥം ചെയ്യുന്നവരുണ്ടോ അങ്ങനെയുള്ള പുതിയ
കുട്ടികൾ പഴയവരെക്കാൾ മുന്നോട്ട് പോകാറുണ്ട്. ഏതു വരെ പൂർണ്ണമായും
വിജയികളാകുന്നില്ലയോ കർമ്മാതീത അവസ്ഥ പ്രാപിക്കുന്നില്ലയോ, എല്ലാ
കർമ്മക്കണക്കുകളും തീരുന്നില്ലയോ അതു വരെ നിങ്ങൾക്ക് പുരുഷാർത്ഥം ചെയ്യണം.
ഓംശാന്തി.
കുട്ടികൾ എവിടെയാണ് ഇരിക്കുന്നത്? പരിധിയില്ലാത്ത അച്ഛന്റെ വിദ്യാലയത്തിൽ.
കുട്ടികളിൽ വളരെ ഉയർന്ന ലഹരി ഉണ്ടായിരിക്കണം. ആരുടെ കുട്ടികൾക്കാണ് ലഹരി
ഉണ്ടാകേണ്ടത്? പരിധിയില്ലാത്ത അച്ഛന്റെ കുട്ടികൾക്ക് അഥവാ ആത്മീയ കുട്ടികൾക്ക്.
ബാബ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. ഗുജറാത്തികളേയോ മറാഠികളേയോ അല്ല
പഠിപ്പിക്കുന്നത്. അതെല്ലാം നാമവും രൂപവുമല്ലേ. ബാബ ആത്മാക്കളെ പഠിപ്പിക്കുകയാണ്.
നിങ്ങൾ കുട്ടികൾ മനസ്സിലാക്കി നമ്മുടെ പരിധിയില്ലാത്ത അച്ഛനെ തന്നെയാണ്
ഭഗവാനെന്നും പറയുന്നത്. ഭഗവാനുവാച എന്ന് പറയുന്നുണ്ട് എന്നാൽ ഭഗവാൻ ആരാണ് എന്നത്
ആരും മനസ്സിലാക്കുന്നില്ല. ശിവ പരമാത്മായ നമ: എന്ന് പറയുന്നുണ്ട്. പരമാത്മാവ്
ഒന്നേയുള്ളൂ. ഉയർന്നതിലും ഉയർന്നത് നിരാകാരനാണ്. നിങ്ങളെ കൃഷ്ണ ഭഗവാനൊന്നുമല്ല
പഠിപ്പിക്കുന്നത്, പഠിപ്പിച്ചിട്ടുമില്ല. നിങ്ങൾക്ക് അറിയാം നമ്മളെ ആത്മീയ
അച്ഛനാണ് പഠിപ്പിക്കുന്നത്. ഭഗവാൻ നിരാകാരനാണ്. ശിവക്ഷേത്രത്തിലേക്ക് പോകാറുണ്ട്,
എന്തോ രൂപമുണ്ട് അതുകൊണ്ടാണല്ലോ പൂജ ചെയ്യുന്നത്. നാമവും രൂപവും ഇല്ലാത്ത ഒരു
വസ്തുവുമില്ല. ഇതെല്ലാം ഇപ്പോഴാണ് നിങ്ങളും മനസ്സിലാക്കുന്നത്, ലോകർക്ക് ഇത്
അറിയില്ല. നിങ്ങളും ഇപ്പോഴാണ് ഇതെല്ലാം അറിയാൻ തുടങ്ങിയത്. വളരെ സമയമായി ഈ
ജ്ഞാനം കേൾക്കുന്നവരുണ്ട് . വളരെ കാലമായി ഇത് കേൾക്കുന്നവരെക്കാൾ പുതിയവർ വേഗതയിൽ
മുന്നോട്ട് പോകില്ല എന്നുമില്ല. ഇതും വിശേഷതയാണ്. മൂന്ന് മാസമായിട്ടുള്ള പുതിയ
കുട്ടികൾക്കും വളരെ വേഗതയിൽ മുന്നോട്ട് പോകാൻ സാധിക്കും. പറയുന്നുണ്ട്, ഈ
ആത്മാവ് വളരെ ബുദ്ധിയുള്ളവരാണ്. പുതിയവർക്ക് ഈ ജ്ഞാനം കേട്ട്
ഗദ്ഗദമുണ്ടാകുന്നുണ്ട്.എല്ലാവരും ഈശ്വരീയ വിദ്യാർത്ഥികളാണല്ലോ. ഭഗവാനുവാച എന്ന്
പാടപ്പെട്ടിട്ടുണ്ട് എന്നാൽ അത് എപ്പോഴാണ് ഉണ്ടായത് എന്നത് ആർക്കും അറിയില്ല,
ഇതെല്ലാം മറന്നിരിക്കുകയാണ്.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് അറിയാം - ചില കുട്ടികളുടെ അച്ഛൻ തന്നെ അവരുടെ
അധ്യാപകരും ആയിരിക്കും. പക്ഷെ അവർക്കും ഒരു വിഷയമാണ് പഠിപ്പിക്കാൻ സാധിക്കുക
മറ്റു വിഷയങ്ങൾ മറ്റ് അധ്യാപകരിൽ നിന്ന് പഠിക്കേണ്ടി വരും. ഇവിടെയാണെങ്കിൽ
ബാബയാണ് എല്ലാ കുട്ടികളുടേയും അധ്യാപകൻ. ഇത് അത്ഭുതകരമായ കാര്യമല്ലേ. ശിവബാബയാണ്
നമ്മളെ പഠിപ്പിക്കുന്നത് എന്ന ലക്ഷ്യത്തിൽ ഇരിക്കുന്ന ധാരാളം കുട്ടികളുമുണ്ട്.
ശ്രീകൃഷ്ണനെ അച്ഛൻ എന്ന് വിളിക്കില്ല. കൃഷ്ണനെ ഗുരുവെന്നോ അധ്യാപകൻ എന്നോ
വിളിക്കാറില്ല. ബാബ പ്രായോഗികമായി പഠിപ്പിക്കുകയാണ്. നിങ്ങൾ ഭിന്ന ഭിന്ന
പ്രകാരത്തിലുള്ള വിദ്യാർത്ഥികൾ ഇവിടെ ഇരിക്കുന്നുണ്ട്. ബാബയാകുന്ന അധ്യാപകനാണ്
പഠിപ്പിക്കുന്നത്, നിങ്ങൾ ഏതു വരെ വിജയിക്കുന്നില്ലയോ അതു വരെ പഠിപ്പിക്കും.
കർമ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നത് വരെ പുരുഷാർത്ഥം ചെയ്യണം. കർമ്മക്കണക്കുകളിൽ
നിന്നും രക്ഷപ്പെടണം. നിങ്ങൾക്ക് ഉള്ളിന്റെ ഉള്ളിൽ സന്തോഷമുണ്ടായിരിക്കണം -
എങ്ങനെയുള്ള ലോകത്തിലേക്കാണ് ബാബ നമ്മളെ കൊണ്ടു പോകുന്നത്, പരംധാം നിവാസിയായ
ബാബയാണ് ഇവിടെ വന്ന് നമ്മളെ പഠിപ്പിക്കുന്നത് ഇതെല്ലാം മനസ്സിലാക്കുന്ന സ്കൂൾ
വേറെയുണ്ടാകില്ല. നമ്മുടെ പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിക്കാൻ വേണ്ടി
വന്നിരിക്കുകയാണ് എന്ന് നിങ്ങൾ മനസ്സിലാക്കി. അതിനാൽ ഉള്ളിൽ വളരെ
സന്തോഷമുണ്ടായിരിക്കണം അതായത് ബാബ നമ്മളെ രാജയോഗം അഭ്യസിപ്പിക്കുകയാണ്. ഇത്
പ്രജയാകുന്നതിനുള്ള യോഗമല്ല, ഇത് രാജയോഗമാണ്. ഈ ഓർമ്മയിലൂടെ തന്നെ കുട്ടികളുടെ
ഉള്ളിൽ അളവില്ലാത്ത സന്തോഷം ഉണ്ടാകണം. എത്ര വലിയ പരീക്ഷയാണ് എന്നാൽ നിങ്ങൾ എത്ര
സാധാരണമായാണ് ഇരിക്കുന്നത്, ഏതുപോലെയാണോ മുസ്ലീം ധർമ്മത്തിലുള്ളവർ കുട്ടികളെ
താഴെ ഇരുത്തി പഠിപ്പിക്കുന്നത്, ഇപ്പോൾ ബാബയുടെ സന്മുഖത്തിലാണ് നിങ്ങളും
ഇരിക്കുന്നത്, ഈ നിശ്ചയത്തിലാണ് നിങ്ങൾ ഇവിടേക്ക് വരുന്നത്. ബാബ പറയുന്നു ഞാനാണ്
ജ്ഞാന സാഗരൻ. ബാബയാണ് കല്പകല്പം വന്ന് രാജയോഗം അഭ്യസിപ്പിക്കുന്നത്. കൃഷ്ണന്റെ
അഥവാ ബ്രഹ്മാവിന്റെ 84 ജന്മം എന്ന് പറഞ്ഞാൽ ഒന്നു തന്നെയാണ്. ബ്രഹ്മാവ്
തന്നെയാണ് ശ്രീകൃഷ്ണനാകുന്നത്, ഇത് നല്ല രീതിയിൽ ബുദ്ധിയിൽ ധാരണ ചെയ്യണം.
ബാബയോട് വളരെയധികം സ്നേഹമുണ്ടായിരിക്കണം. നമ്മൾ ആത്മാക്കൾ ബാബയുടെ കുട്ടികളാണ്,
പരംപിതാ പരമാത്മാവാണ് നമ്മളെ പഠിപ്പിക്കുന്നത്, കൃഷ്ണനല്ല. ഇങ്ങനെയൊന്നും കൃഷ്ണൻ
ആരെയും പഠിപ്പിച്ചിട്ടുണ്ടാകുമില്ല. എങ്കിൽ കിരീടമെല്ലാം അഴിച്ചു വെച്ച് വരേണ്ടി
വരുമായിരുന്നു. ഇപ്പോൾ വൃദ്ധനായിരിക്കണം പഠിപ്പിക്കേണ്ടത്. ബാബ പറയുകയാണ് ഞാൻ
വൃദ്ധ ശരീരമാണ് ഉപയോഗിക്കുന്നത്, ഇത് ഉറപ്പിച്ചതാണ്. ശിവബാബ ബ്രഹ്മാവിലൂടെയാണ്
പഠിപ്പിക്കുന്നത്. പറയുന്നുണ്ട് തീർച്ചയായും പരംപിതാ പരമാത്മാവ്
ബ്രഹ്മാവിലൂടെയാണ് സ്ഥാപന ചെയ്യുന്നത്. അപ്പോൾ എവിടെ നിന്നാണ് ബ്രഹ്മാവ് വന്നത്,
ഇത് ആരും മനസ്സിലാക്കുന്നില്ല. ബാബയിരുന്ന് നിമിഷം പ്രതി നിമിഷം കുട്ടികളെ
ഉണർത്തുകയാണ്. മായ വീണ്ടും നിങ്ങളെ ഉറക്കും. ഇപ്പോൾ നിങ്ങൾ സന്മുഖത്തിലാണ്.
നിങ്ങൾക്ക് അറിയാം കല്പം മുമ്പും ബാബ ഇതു പോലെ പഠിപ്പിച്ചിട്ടുണ്ട്. ഈ സമയം ഇതു
പോലെ കഴിഞ്ഞു പോയതുമാണ്. ഇത് വീണ്ടും ആവർത്തിക്കപ്പെടും. ഭക്തി മാർഗ്ഗത്തിലെ
കാര്യങ്ങളെ ഇപ്പോൾ ഉപേക്ഷിക്കൂ. ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനത്തോടും പഠിപ്പിക്കുന്ന
ആളോടും പ്രീതി ഉണ്ടാകണം. ചിലർ തന്റെ അധ്യാപകർക്ക് സമ്മാനമെല്ലാം കൊടുക്കാറുണ്ട്.
ഇവിടെയാണെങ്കിൽ ബാബ സ്വയം കുട്ടികൾക്ക് സമ്മാനം നൽകുകയാണ്. ഇവിടെ
സാകാരത്തിലേക്ക് വന്ന് തന്റെ കുട്ടികളെ കാണുകയാണ്. നിങ്ങൾക്ക് അറിയാം എല്ലാവരും
84 ജന്മങ്ങൾ എടുക്കുന്നില്ല. ചിലർക്ക് ഒരു ജന്മമേ ഉണ്ടാവുകയുള്ളൂ എന്നാൽ അതിൽ
തന്നെ ദു:ഖവും സുഖവും അനുഭവിക്കേണ്ടി വരും. ഇപ്പോൾ നിങ്ങൾ ഈ കാര്യങ്ങളെ എല്ലാം
മനസ്സിലാക്കി. ആദ്യ നമ്പറിലാണ് ബ്രഹ്മാവും സരസ്വതിയും അഥവാ ആദി ദേവനും ആദിദേവിയും.
പിന്നീടാണ് അനേക ധർമ്മങ്ങൾ വരുന്നത്. എന്നാൽ ഈ രണ്ട് ആത്മാക്കളായിരിക്കും സർവ്വ
ആത്മാക്കളുടേയും ബീജം. ബാക്കി എല്ലാവരും ഇലകളാണ്. പ്രജാപിതാ ബ്രഹ്മാവ്
എല്ലാവരുടേയും പിതാവാണ്. ഈ സമയത്ത് പ്രജാപിതാവ് ഹാജറാണ്. ബ്രഹ്മാവ് നമ്മളെ
ശൂദ്രനിൽ നിന്നും പരിവർത്തനപ്പെടുത്തി ബ്രാഹ്മണനാക്കുകയാണ്. ഇതുപോലെ വേറെയാർക്കും
ചെയ്യാൻ സാധിക്കില്ല. ബാബ തന്നെയാണ് നിങ്ങളെ ശൂദ്രനിൽ നിന്നും ബ്രാഹ്മണനാക്കി
പിന്നെ ദേവതയാക്കുന്നതിന് പഠിപ്പിക്കുന്നത്. ഇത് സഹജ രാജയോഗത്തിന്റെ പഠിപ്പാണ്.
ജനക മഹാരാജാവും സെക്കന്റിൽ ജീവൻമുക്തി പ്രാപ്തമാക്കി അർത്ഥം സ്വർഗ്ഗവാസിയായി
മാറി. മനുഷ്യർ പാടുന്നുണ്ട് പക്ഷെ അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല. ഇപ്പോൾ
ബാബ പറയുകയാണ് കുട്ടികളേ ദേഹിയഭിമാനിയാകു. നിങ്ങൾ അശരീരിയായാണ് വന്നത്,
പിന്നീടാണ് ശരീരം ധാരണ ചെയ്ത് പാർട്ട് അഭിനയിക്കാൻ തുടങ്ങിയത്. തീർച്ചയായും 84
ജന്മങ്ങൾ എടുത്തിട്ടുണ്ടാകും. ബാബ സത്യമാണ്, സത്യം മാത്രമേ പറയുകയുള്ളൂ.
രാജധാനിയാണ് ഉണ്ടാക്കുന്നത്. രാജയോഗം ഒരാളല്ലല്ലോ പഠിക്കുക. നിങ്ങൾ എല്ലാവരും
ഇപ്പോൾ മുള്ളിൽ നിന്നും പുഷ്പമായി മാറുകയാണ്. മുള്ളും പുഷ്പവും എന്താണെന്നതും
നിങ്ങൾ മനസ്സിലാക്കി. ഇത് മോശമായ മുള്ളുകളുടെ കാടാണ്. നമ്മൾ 84 ജന്മങ്ങളുടെ
ചക്രം കറങ്ങി നരകവാസിയായി. വീണ്ടും വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ആവർത്തിക്കപ്പെടും.നമ്മൾ തീർച്ചയായും സ്വർഗ്ഗവാസിയാകും. കല്പകല്പം നമ്മൾ ആയി
തീരുക തന്നെ ചെയ്യും. ഇടയ്ക്കിടയ്ക്ക് ഇത് സ്വയം ഓർമ്മിക്കുകയും വേണം അതോടൊപ്പം
ജ്ഞാനവും മനസ്സിലാക്കി കൊടുക്കണം. ലക്ഷ്മിയും നാരായണനും സൂര്യവംശികളായിരുന്നു.
ക്രിസ്തു വന്നു, അതിന് മുമ്പ് മനുഷ്യരുടെ എണ്ണവും കുറവായിരുന്നു എന്നാൽ അവരുടെ
രാജധാനിയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ബാബ വന്ന് സത്യയുഗമാകുന്ന രാജധാനിയുടെ
സ്ഥാപന ചെയ്യുകയാണ്. സംഗമത്തിലാണ് സ്ഥാപന നടക്കുന്നത്. ഇപ്പോൾ നിങ്ങളുടെ
ബുദ്ധിയിലുണ്ട് - ഇതാണ് സത്യം സത്യമായ കുംഭമേള. ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനത്തിന്റെ
മൂന്നാമത്തെ നേത്രം ലഭിച്ചിട്ടുണ്ട്. ബാബ വന്ന് നമ്മളെ സ്വർഗ്ഗവാസിയാക്കുന്നു
പിന്നീട് പഴയ ലോകത്തിന്റെ വിനാശവും തീർച്ചയായും നടക്കും. കല്പകല്പം
വിനാശമുണ്ടാകും. പുതിയത് പഴയതാകും, പഴയത് വീണ്ടും പുതിയതാകും. ഇത് തീർച്ചയായും
നടക്കും. പുതിയതിനെ സ്വർഗ്ഗമെന്നും പഴയതിനെ നരകമെന്നും പറയും. ഇനി എത്ര
മനുഷ്യരുടെ അഭിവൃദ്ധി ഉണ്ടാകണം. ധാന്യങ്ങൾക്ക് ക്ഷാമം വന്നാൽ സ്വയം കൃഷി ചെയ്യാം
എന്നെല്ലാം ചിന്തിക്കുന്നുണ്ട് പക്ഷെ എത്ര കുട്ടികളാണ് ജന്മം എടുത്തു
കൊണ്ടിരിക്കുന്നത്, അത്രയും ധാന്യം എവിടെ നിന്നും കൊണ്ടു വരും.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് അറിവുണ്ട് ഇപ്പോൾ ഈ മുഴുവൻ പഴയ ലോകവും ഇല്ലാതാകും.
മനുഷ്യർക്ക് ഈ ജ്ഞാനം നല്ലതായി തോന്നും പക്ഷെ അവരുടെ ബുദ്ധിയിൽ ഇത് ഇരിക്കില്ല.
നിങ്ങളുടെ ബുദ്ധിയിൽ ഉണ്ട് നരകത്തിനു ശേഷം സ്വർഗ്ഗം വരുമെന്ന കാര്യം.
സത്യയുഗത്തിൽ ദേവിദേവതകളാണ് ജീവിച്ചിരുന്നത്. ഈ ലക്ഷ്മി നാരായണൻ ഭാരതത്തിന്റെ
അധികാരികളായിരുന്നു, ചിത്രവുമുണ്ടല്ലോ. സത്യയുഗത്തിൽ ആദി സനാതന ദേവി ദേവതാ
ധർമ്മമാണ് ഉണ്ടായിരുന്നത്. ഇപ്പോഴാണെങ്കിൽ ദേവതാ ധർമ്മത്തിലേതാണ് എന്നതിന് പകരം
ഹിന്ദു ധർമ്മത്തിലേതാണ് എന്നാണ് പറയുന്നത്. കുട്ടികൾക്ക് നമ്മൾ ദേവതകളായി
മാറുകയാണ് എന്നത് നല്ല രീതിയിൽ അറിയാം. ബാബ ബ്രഹ്മാവിന്റെ
കർമ്മേന്ദ്രിയങ്ങളിലൂടെ നമ്മളെ പഠിപ്പിക്കുകയാണ്. ബാബ പറയുകയാണ് - ഇല്ലെങ്കിൽ
എങ്ങനെയാണ് എനിക്ക് നിങ്ങളെ പഠിപ്പിക്കാൻ സാധിക്കുക. ബാബ ആത്മാക്കളെയാണ്
പഠിപ്പിക്കുന്നത് കാരണം ആത്മാവിലാണ് കറ പിടിച്ചിരിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക്
സത്യമായ സ്വർണ്ണമായി തീരണം. സ്വർണ്ണിമ യുഗത്തിൽ നിന്നും വെള്ളിയുഗത്തിലേക്ക്
വന്നു അർത്ഥം ചന്ദ്രവംശികളായി. സത്യയുഗത്തിൽ സ്വർണ്ണിമ അവസ്ഥയിലായിരുന്നു, അവർ
തന്നെയാണ് താഴേക്ക് വന്നതും പിന്നീട് ജനസംഖ്യ വർദ്ധിക്കുകയും ചെയ്തു. ഇപ്പോൾ
നിങ്ങളുടെ ബുദ്ധിയിലുണ്ട് - നമ്മൾ സ്വർണ്ണിമ അവസ്ഥ, വെള്ളി, ചെമ്പ്, ഇരുമ്പ്
യുഗങ്ങളിലൂടെ 84 ജന്മങ്ങളുടെ ചക്രം കറങ്ങി വന്നിരിക്കുകയാണ്. അനേക തവണ ഈ പാർട്ട്
അഭിനയിച്ചതാണ്, ഈ പാർട്ടിൽ നിന്നും ആർക്കും മുക്തമാകാൻ സാധിക്കില്ല. മനുഷ്യർ
മോക്ഷം വേണം എന്നാണ് പറയുന്നത് വാസ്തവത്തിൽ ക്ഷീണവും ബുദ്ധിമുട്ടും നിങ്ങൾക്കാണ്
ഉണ്ടാകേണ്ടത്. 84 ജന്മങ്ങളുടെ ചക്രം കറങ്ങിയത് നിങ്ങളാണല്ലോ. മനുഷ്യർ
മനസ്സിലാക്കുകയാണ് ഈ വരുന്നതിന്റേയും പോകുന്നതിന്റേയും കളിയിൽ നിന്നും
മുക്തമാകണം എന്ന്. പക്ഷെ ഇത് സാധ്യമല്ല. ഗുരുക്കൻമാരും മോക്ഷം കിട്ടുമെന്നാണ്
പറഞ്ഞു കൊടുക്കുന്നത്. ബ്രഹ്മത്തെ ഓർമ്മിക്കൂ എങ്കിൽ ബ്രഹ്മത്തിൽ ലയിക്കാം എന്ന്
പറയുന്നു. അനേകം അഭിപ്രായങ്ങളാണ് ഭാരതത്തിൽ ഉള്ളത്, ഇത്രയും മറ്റ് ഖണ്ഡങ്ങളിൽ
ഇല്ല. അനേകം വഴികളാണ്, ഒന്ന് മറ്റൊന്നിന്റെ കൂടെ ചേരുകയുമില്ല. രിദ്ധി സിദ്ധിയും
ധാരാളം പഠിക്കുന്നുണ്ട്. ചിലർ കുങ്കുമപ്പൂവെല്ലാം കൈകളിൽ നിന്നും വരുത്തുന്നു,
ഓരോരുത്തരും ഓരോന്ന് കാണിക്കുകയാണ്......ഇതെല്ലാം കണ്ട് മനുഷ്യർ
സന്തോഷിക്കുന്നുമുണ്ട്. എന്നാൽ ഇവിടെയുള്ളത് ആത്മീയ ജ്ഞാനമാണ്. നമുക്കറയാം
ബാബയാണ് സർവ്വ ആത്മാക്കളുടേയും ആത്മീയ അച്ഛനെന്ന്. ആത്മാക്കളോടാണ് ആത്മീയ അച്ഛൻ
സംസാരിക്കുന്നത്. സത്യനാരായണ കഥ കേൾപ്പിക്കുകയാണ് അഥവാ അമരകഥ കേൾപ്പിക്കുകയാണ്,
ഈ കഥയിലൂടെ നിങ്ങളെ അമരലോകത്തിന്റെ അധികാരിയാക്കുകയാണ് അഥവാ നരനിൽ നിന്നും
നാരായണനാക്കുകയാണ്. പിന്നീട് അവർ തന്നെ കക്കക്കു സമാനമാകുന്നു. ഇപ്പോൾ
നിങ്ങൾക്ക് വജ്രസമാനമായ വിലപ്പെട്ട ജന്മമാണ് കിട്ടിയിരിക്കുന്നത് പിന്നീട്
കക്കക്കു പിന്നിൽ പോയി സമയത്തെ എന്തിനാണ് പാഴാക്കുന്നത്. ഈ ലോകം എത്ര വർഷം ഇനി
മുന്നോട്ട് പോകാനാണ്? എത്ര യുദ്ധവും വഴക്കുകളുമാണ് നടക്കുന്നത്, എല്ലാം
ഇല്ലാതാകും. മരണം സമീപത്താണ് നിൽക്കുന്നത് പിന്നെ ആരാണ് ഈ ലക്ഷവൂം കോടികളും
അനുഭവിക്കാൻ പോകുന്നത്. എന്തുകൊണ്ട് ഇത് സഫലമാക്കി കൂടാ. ഈ ആത്മീയ കോളേജ്
ആരംഭിക്കുന്നതിലൂടെ മനുഷ്യരെ സദാ ആരോഗ്യമുള്ളവരും, സദാ സമ്പന്നരും, സദാ
സന്തുഷ്ടരുമാക്കാം. സർവ്വകലാശാലയും കോളേജും രണ്ടും ഒരുമിച്ചാണ്. ആരോഗ്യം,
സമ്പത്ത്, സന്തോഷം തീർച്ചയായും ഉണ്ടാകും. യോഗത്തിലൂടെ ആയുസ്സും കൂടും. നിങ്ങൾ
എത്ര ആരോഗ്യമുള്ളവരായി തീരുകയാണ് . അള്ളാഹു അല്ലാവുദ്ദീന്റെ നാടകം
കാണിക്കാറുണ്ടല്ലോ. അള്ളാഹു സ്ഥാപന ചെയ്യുന്ന ആദി സനാതന ദേവി ദേവതാ ധർമ്മത്തിൽ
സുഖമുണ്ടായിരുന്നു, സ്വർഗ്ഗമെന്നാണ് പേര്. നിങ്ങൾ ശാന്തി ധാമത്തിൽ വസിച്ചവരാണ്
പിന്നീട് ആദ്യമാദ്യം നിങ്ങൾ സുഖധാമത്തിലേക്ക് വന്നു പിന്നീട് 84 ജന്മങ്ങളെടുത്ത്
താഴേക്ക് ഇറങ്ങി. കല്പകല്പം ഞാൻ നിങ്ങൾ കുട്ടികൾക്ക് ഇത് മനസ്സിലാക്കി തരും.
നിങ്ങൾ തന്റെ ജന്മങ്ങളെ കുറിച്ച് ഒന്നും അറിയുന്നില്ല, ഞാൻ നിങ്ങൾക്ക് പറഞ്ഞു
തരുകയാണ്. നിങ്ങൾ 84 ജന്മങ്ങൾ എടുത്ത് കഴിഞ്ഞു, വസ്ത്രം പഴയതായി. ആത്മാവും
തമോപ്രധാനമായിരിക്കുകയാണ്. ബാബ ശരിയായത് കേൾപ്പിക്കുകയാണ്. തെറ്റൊന്നും ബാബ
കേൾപ്പിക്കില്ല. ബാബ സത്യമാണ്. സത്യയുഗം നിർവ്വികാരി ലോകമായിരുന്നു, ധാർമ്മിക
ലോകമായിരുന്നു. പിന്നെയാണ് രാവണന്റെ അധാർമ്മിക ലോകം വരുന്നത്. ഇത് അസത്യ
ഖണ്ഡമാണ്. പാടുന്നുണ്ട് അസത്യമായ മായ, അസത്യമായ ശരീരം.........ഇത് ഏത്
ലോകമായിരിക്കും? ഈ മുഴുവൻ പഴയ ലോകവും അസത്യമാണ്. സത്യയുഗത്തിൽ സത്യമായ
ലോകമായിരുന്നു. ലോകം ഒന്നു തന്നെയാണ്, രണ്ട് ലോകമൊന്നും ഇല്ല. പുതിയ ലോകമാണ്
പിന്നീട് പഴയതാകുന്നത്. പുതിയ കെട്ടിടത്തിനും പഴയ കെട്ടിടത്തിനും
വ്യത്യാസമുണ്ടാകുമല്ലോ. പുതിയ വീട് ഉണ്ടാക്കി കഴിഞ്ഞാൽ അവിടെ പോയി ജീവിക്കാം
എന്ന് ചിന്തിക്കും. ബാബയും ഇവിടെ കുട്ടികൾക്ക് വേണ്ടി പുതിയ വീട് ഉണ്ടാക്കുകയാണ്.
ബാബക്ക് കുട്ടികൾ കൂടിക്കൊണ്ടിരിക്കും. നിങ്ങൾ കുട്ടികൾക്ക് വളരെയധികം
സന്തോഷമുണ്ടായിരിക്കണം. ബാബ പറയുകയാണ് ജ്ഞാനസാഗരമായ എന്റെ കുട്ടികൾ കാമചിതയിൽ
തീർത്തും കത്തിയിരിക്കുകയാണ്. ഇപ്പോൾ അവരെ വീണ്ടും ജ്ഞാന ചിതയിൽ ഇരുത്തുകയാണ്.
ജ്ഞാന ചിതയിലിരുത്തി അവരെ സ്വർഗ്ഗത്തിന്റെ അധികാരികളാക്കുകയാണ്. കാമ
ചിതയിലിരുന്ന് തീർത്തും കറുത്തിരിക്കുകയാണ്. കൃഷ്ണന് ശ്യാമ സുന്ദരൻ എന്ന് പേര്
കൊടുത്തിട്ടുണ്ട്, പക്ഷെ അർത്ഥം ആർക്കുമറിയില്ല. ഇപ്പോൾ നിങ്ങൾ എന്തിൽ നിന്നും
എന്തായി തീരുകയാണ്. ബാബ നിങ്ങളെ കക്കയിൽ നിന്നും വജ്രമാക്കുകയാണെങ്കിൽ
നിങ്ങൾക്ക് വളരെ ശ്രദ്ധയുണ്ടായിരിക്കണം. ബാബയെ ഓർമ്മിക്കണം. ഓർമ്മയിലൂടെയാണ്
നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരിയാകുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ
വജ്രതുല്യമായ വിലപ്പെട്ട ജീവിതത്തെ കക്കക്കു പിന്നിൽ പാഴാക്കരുത്. മരണം
സമീപത്താണ് നിൽക്കുന്നത് അതിനാൽ തന്റെതായി എന്തെല്ലാമുണ്ടോ ആത്മീയ സേവനത്തിൽ
സഫലമാക്കണം.
2) പഠിപ്പിനോടും
പഠിപ്പിക്കുന്ന ആളോടും സത്യമായ പ്രീതി വെക്കണം. ഭഗവാനാണ് നമ്മെ പഠിപ്പിക്കാൻ
വരുന്നത്, ഈ സന്തോഷത്തിൽ ഇരിക്കണം.
വരദാനം :-
പിടിച്ചെടുക്കാനുള്ള ശക്തി(കേച്ചിങ്ങ് പവർ)യിലൂടെ തന്റെ യഥാർത്ഥ സംസ്കാരത്തെ
പിടിച്ചെടുത്ത് അതിന്റെ സ്വരൂപമാകുന്ന ശക്തിശാലിയായി ഭവിക്കട്ടെ.
പുരുഷാർത്ഥത്തിന്റെ മുഖ്യ
ആധാരം പിടിച്ചെടുക്കാനുള്ള ശക്തിയാണ്. എങ്ങനെയാണോ ശാസ്ത്ര മികവിലൂടെ വളരെ
മുമ്പത്തെ ശബ്ദങ്ങൾ പിടിച്ചെടുക്കുന്നത് അതേപോലെ താങ്കൾ സൈലൻസിന്റെ ശക്തിയിലൂടെ
തങ്ങളുടെ ആദി ദൈവിക സംസ്കാരത്തെ പിടിച്ചെടുക്കൂ, അതിന് വേണ്ടി സദാ ഈ സ്മൃതി
ഉണ്ടായിരിക്കണം ഞാൻ ഇത് തന്നെയായിരുന്നു, വീണ്ടും ആയിക്കൊണ്ടിരിക്കുകയാണ്.
എത്രയും ആ സംസ്കാരത്തെ പിടിച്ചെടുക്കുന്നുവോ അത്രയും അതിന്റെ സ്വരൂപമായി മാറും.
അയ്യായിരം വർഷത്തെ കാര്യം ഇത്രയും സ്പഷ്ടമായ അനുഭവമുണ്ടാക്കും, ഇന്നലെ നടന്ന
കാര്യത്തെപ്പോലെ. തങ്ങളുടെ സ്മൃതിയെ ഇത്രയും ശ്രേഷ്ഠവും സ്പഷ്ടവുമാക്കി മാറ്റൂ
അപ്പോൾ ശക്തിശാലിയാകും.
സ്ലോഗന് :-
ബ്രാഹ്മണ
ജീവിതത്തിന്റെ ശ്വാസം സന്തോഷമാണ്, ശരീരം നഷ്ടപ്പെട്ടാലും സന്തോഷം പോകരുത്.
അവ്യക്ത സൂചന- സദാ അചഞ്ചവും
ദൃഢവുമായ ഏകരസസ്ഥിതിയുടെ അനുഭവം ചെയ്യൂ.
മൊത്തമായി വ്യാപാരം
നടത്തുന്നവർ ഒന്നുമായിട്ടായത് കാരണം സദാ ഏകരസമായിരിക്കുന്നു. ബാക്കി ആര്
അൽപ്പാൽപ്പമായി കച്ചവടം നടത്തുന്നുവോ- ഒന്നിന് പകരം രണ്ട് തോണിയിൽ കാൽ
വെക്കുന്നവരാണ്, അവർ സദാ ഏതെങ്കിലും കുരുക്കുകളിൽ അകപ്പെട്ട്
ഏകരസമായിരിക്കുന്നില്ല, അതിനാൽ വ്യാപാരം ചെയ്യുകയാണെങ്കിൽ സെക്കന്റിനുള്ളിൽ
ചെയ്യൂ. ഹൃദയത്തെ കഷണം-കഷണമാക്കരുത്.