26.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- സദാ ഇതേ ലഹരിയില് തന്നെ കഴിയൂ, നമ്മുടെ കോടിമടങ്ങ് ഭാഗ്യമാണ് നമ്മള് പതിത പാവനനായ ബാബയുടെ മക്കളായി മാറിയിരിക്കുന്നു, ബാബയില് നിന്നും നമുക്ക് പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് ലഭിക്കുകയാണ്.

ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ഒരു ധര്മ്മത്തോടും വെറുപ്പോ ദേഷ്യമോ ഉണ്ടാവുക സാദ്ധ്യമല്ല- എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് ബീജത്തേയും വൃക്ഷത്തേയും അറിയാം. നിങ്ങള്ക്ക് അറിയാം ഇത് മനുഷ്യ സൃഷ്ടിയുടെ പരിധിയില്ലാത്ത വൃക്ഷമാണ് ഇതില് ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ടുണ്ട്. നാടകത്തില് ഒരിയ്ക്കലും അഭിനേതാക്കള് പരസ്പരം വെറുക്കില്ല. നിങ്ങള്ക്ക് അറിയാം നമ്മള് ഈ നാടകത്തില് ഹീറോ- ഹീറോയിന്റെ പാര്ട്ട് അഭിനയിച്ചിട്ടുണ്ട്. നമ്മള് എന്ത് സുഖമാണോ കണ്ടത് അത് മറ്റാരും കണ്ടിട്ടില്ല. നിങ്ങള്ക്ക് അളവറ്റ സന്തോഷം ഉണ്ടാകണം, അതായത് മുഴുവന് വിശ്വത്തിലും രാജ്യം ഭരിക്കുന്നവര് നമ്മളാണ്.

ഓംശാന്തി.  
ഓംശാന്തി എന്ന് പറയുമ്പോള്ത്തന്നെ നിങ്ങള് കുട്ടികള്ക്ക് എന്ത് ജ്ഞാനമാണോ ലഭിച്ചിരിക്കുന്നത്, അത് മുഴുവനും ബുദ്ധിയിലേയ്ക്ക് വരണം. ബാബയുടെ ബുദ്ധിയിലും എന്ത് ജ്ഞാനമാണുള്ളത്? ഇത് മനുഷ്യ സൃഷ്ടിയുടെ വൃക്ഷമാണ്, ഇതിനെത്തന്നെയാണ് കല്പവൃക്ഷം എന്ന് പറയുന്നത്, അതിന്റെ ഉത്പത്തിയും സ്ഥാപനയും പിന്നീട് വിനാശവും എങ്ങനെയാണ് ഉണ്ടാകുന്നത്, മുഴുവന് കാര്യങ്ങളും ബുദ്ധിയില് വരണം. ജഢവൃക്ഷങ്ങളുണ്ടല്ലോ എന്നാല് ഇത് ചൈതന്യമാണ്. ബീജവും ചൈതന്യമാണ്. ബീജത്തിന്റെ മഹിമയും പാടുന്നുണ്ട്, അത് സത്യമാണ്, ചൈതന്യമാണ് അര്ത്ഥം വൃക്ഷത്തിന്റെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുകയാണ്. കര്ത്തവ്യത്തെ ആരും അറിയുന്നില്ല. പ്രജാപിതാ ബ്രഹ്മാവിന്റെ കര്ത്തവ്യത്തേയും അറിയണമല്ലോ. ബ്രഹ്മാവിനെ ആരും ഓര്മ്മിക്കുന്നില്ല, അറിയുകയേയില്ല. അജ്മീരില് ബ്രഹ്മാവിന്റെ ക്ഷേത്രമുണ്ട്. ത്രിമൂര്ത്തികളുടെ ചിത്രങ്ങള് അച്ചടിക്കാറുണ്ട്, അതില് ബ്രഹ്മാവ്, വിഷ്ണു, ശങ്കരന് മൂന്നുപേരുമുണ്ട്. ബ്രഹ്മാ ദേവതായെ നമ: എന്നു പറയുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം- ഈ സമയത്ത് ബ്രഹ്മാവിനെ ദേവത എന്നു പറയില്ല. എപ്പോള് സമ്പൂര്ണ്ണമാകുന്നോ അപ്പോള് ദേവത എന്നു പറയും. സമ്പൂര്ണ്ണമായി സൂക്ഷ്മവതനത്തിലേയ്ക്ക് പോകും.

ബാബ ചോദിക്കുന്നു നിങ്ങളുടെ അച്ഛന്റെ പേര് എന്താണ്? ആരോടാണ് ചോദിക്കുന്നത്? ആത്മാവിനോട്. ആത്മാവാണ് എന്റെ ബാബാ എന്നു പറയുന്നത്. ആരാണ് പറഞ്ഞത് എന്നത് അറിയാത്തവര്ക്ക് ചോദ്യം ചോദിക്കാന് സാധിക്കില്ല. ഇപ്പോള് കുട്ടികള് മനസ്സിലാക്കി- നമ്മള് എല്ലാവര്ക്കും രണ്ട് അച്ഛന്മാരുണ്ട്. ജ്ഞാനം നല്കുന്നത് ഒരേ ഒരു അച്ഛനാണ്. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ടാകും ഇത് ശിവബാബയുടെ രഥമാണ്. ബാബ ഈ രഥത്തിലൂടെ നമുക്ക് ജ്ഞാനം കേള്പ്പിക്കുന്നു. ഒന്നാമത് ഇത് പരിധിയുള്ള ബ്രഹ്മാബാബയുടെ രഥമാണ്. രണ്ടാമത് ഇത് ആത്മീയ പിതാവിന്റെയും രഥമാണ്. ആ ആത്മീയ പിതാവിന്റെ മഹിമയാണ് സുഖത്തിന്റെ സാഗരന്, ശാന്തിയുടെ സാഗരന്.......... ആദ്യം ഇത് ബുദ്ധിയില് ഉണ്ടാകും ഇത് പരിധിയില്ലാത്ത അച്ഛനാണ് ഇവരില് നിന്നാണ് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നത്. പാവനലോകത്തിന്റെ അധികാരിയായി മാറുന്നു. നിരാകാരനെ വിളിക്കുന്നു പതിതപാവനാ വരൂ എന്നുപറഞ്ഞ്. ആത്മാവുതന്നെയാണ് വിളിക്കുന്നത്. എപ്പോള് ആത്മാവ് പാവനമാണോ അപ്പോള് വിളിക്കുന്നില്ല. പതിതമാകുമ്പോള് വിളിക്കുന്നു. ഇപ്പോള് നിങ്ങള് ആത്മാക്കള്ക്ക് അറിയാം ആ പതിത പാവനനായ ബാബ ഈ ശരീരത്തില് വന്നിട്ടുണ്ട്. നമ്മള് അവരുടേതായി മാറിയിരിക്കുന്നു എന്നത് മറന്നുപോകരുത്. ഇത് നൂറുമടങ്ങ് ഭാഗ്യത്തിന്റെ കാര്യമല്ല കോടി മടങ്ങ് ഭാഗ്യത്തിന്റെ കാര്യമാണ്. പിന്നീട് ആ അച്ഛനെ എന്തിന് മറക്കണം. ഈ സമയത്ത് ബാബ വന്നിരിക്കുന്നു- ഇത് പുതിയ കാര്യമാണ്. ശിവജയന്തിയും എല്ലാ വര്ഷവും ആഘോഷിക്കുന്നുണ്ട്. എങ്കില് തീര്ച്ചയായും അവര് ഒരു തവണയായിരിക്കും വരുന്നത്. ലക്ഷ്മീ നാരായണന്മാര് സത്യയുഗത്തിലാണ് ഉണ്ടായിരുന്നത്. ഈ സമയത്തല്ല. അതിനാല് മനസ്സിലാക്കിക്കൊടുക്കണം അവര് പുനര്ജന്മം എടുത്തിട്ടുണ്ടാകും. 16 കലയില് നിന്നും 12-14 കലയിലേയ്ക്ക് വന്നിട്ടുണ്ടാകും. ഇത് നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. സത്യയുഗം എന്ന് പുതിയ ലോകത്തെയാണ് പറയുന്നത്. അവിടെ എല്ലാം പുതിയതിലും പുതിയതായിരിക്കും. ദേവതാ ധര്മ്മം എന്ന് പാടാറുണ്ട്. അതേ ദേവതകള് എപ്പോഴാണോ വാമമാര്ഗ്ഗത്തിലേയ്ക്ക് പോകുന്നത് അപ്പോള് അവരെ പുതിയത് എന്നും പറയാന് കഴിയില്ല ദേവത എന്നും പറയാന് കഴിയില്ല. ഞങ്ങള് അവരുടെ വംശാവലിയാണ് എന്ന് ആരും പറയില്ല. അഥവാ ആരെങ്കിലും ഞങ്ങള് അവരുടെ വംശാവലിയാണ് എന്ന് മനസ്സിലാക്കുകയാണെങ്കില് പിന്നെ എന്തിനാണ് അവരുടെ മഹിമയും തന്റെ നിന്ദയും ചെയ്യുന്നത്? മഹിമ ചെയ്യുന്നു അര്ത്ഥം അവരെ പവിത്രമെന്നും സ്വയത്തെ അപവിത്രമെന്നും മനസ്സിലാക്കുന്നുണ്ട് എന്നതാണ്. പാവനത്തില് നിന്നും പതിതമായി മാറുന്നു, പുനര് ജന്മങ്ങള് എടുക്കുന്നു. ആദ്യമാദ്യം ആരാണോ പാവനമായിരുന്നത് അവര് തന്നെയാണ് പതിതമായും മാറുന്നത്. നിങ്ങള്ക്ക് അറിയാം പാവനത്തില് നിന്നും ഇപ്പോള്പതിതമായിരിക്കുന്നു. നിങ്ങള് സ്ക്കൂളില് പഠിക്കുകയാണ്. അതില് നമ്പര്വൈസായി ഫസ്റ്റ്, സെക്കന്റ് എന്നിങ്ങനെ ക്ലാസുകള് ഉണ്ടാകും.

ഇപ്പോള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മളെ ബാബയാണ് പഠിപ്പിക്കുന്നത്, അതുകൊണ്ടല്ലേ വരുന്നത്. ഇല്ലെങ്കില് പിന്നെ ഇവിടെ വരേണ്ട ആവശ്യം എന്താണ്. ഇത് ഏതെങ്കിലും ഗുരുവോ മഹാത്മാവോ മഹാപുരുഷനോ ഒന്നുമല്ല. ഇത് സാധാരണ മനുഷ്യ ശരീരമാണ്, അതും വളരെ പഴയത്. വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മത്തിലാണ് പ്രവേശിക്കുന്നത്. അല്ലാതെ ഇദ്ദേഹത്തിന് മഹിമയൊന്നുമില്ല കേവലം ഇദ്ദേഹത്തില് പ്രവേശിക്കുന്നു അപ്പോഴാണ് ഇദ്ദേഹത്തിന് പേരുണ്ടാകുന്നത്. ഇല്ലെങ്കില് പിന്നെ എവിടെ നിന്നാണ് പ്രജാപിതാ ബ്രഹ്മാവ് വന്നത്. മനുഷ്യര്ക്ക് തീര്ച്ചയായും ആശയക്കുഴപ്പം ഉണ്ടാകും. ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നു അതുകൊണ്ടല്ലേ നിങ്ങള് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നത്. ബ്രഹ്മാവിന്റെ അച്ഛന് ആരാണ്? ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാരുടെ രചയിതാവ് ഈ ശിവബാബയാണ്. ബുദ്ധി മുകളിലേയ്ക്ക് പോകുന്നു. പരമധാമത്തില് വസിക്കുന്ന പരമപിതാ പരമാത്മാവിന്റെ രചനയാണ് ഇവര്. ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാരുടെ കര്ത്തവ്യങ്ങള് വേറെ വേറെയാണ്. മൂന്നോ നാലോ പേരുണ്ടെങ്കില് അവരുടെ കര്ത്തവ്യങ്ങള് വേറെ വേറെയായിരിക്കും. ഓരോരുത്തര്ക്കും അവരവരുടേതായ പാര്ട്ട് ഉണ്ടാകും. ഇത്രയും കോടി ആത്മാക്കളുണ്ട്- ഒരാളുടെ പാര്ട്ടിന് അടുത്ത ആളുടെ പാര്ട്ടുമായി സാമ്യമുണ്ടാകില്ല. ഈ അത്ഭുതകരമായ കാര്യങ്ങള് മനസ്സിലാക്കണം. എത്ര അധികം മനുഷ്യരാണ്. ഇപ്പോള് ചക്രം പൂര്ത്തിയാവുകയാണ്. അന്ത്യമായില്ലേ. എല്ലാവരും തിരിച്ച് പോകും, വീണ്ടും ഈ ചക്രത്തിന് ആവര്ത്തിക്കണം. ബാബ ഈ കാര്യങ്ങള് ഭിന്ന ഭിന്ന പ്രകാരത്തില് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു, പുതിയ കാര്യമല്ല. പറയുന്നു കല്പം മുമ്പ് മനസ്സിലാക്കിത്തന്നിട്ടുണ്ടായിരുന്നു. വളരെ സ്നേഹിയായ ബാബയാണ്, ഇങ്ങനെയുള്ള ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം. നിങ്ങളും ബാബയുടെ സ്നേഹീ കുട്ടികളല്ലേ. ബാബയെ ഓര്മ്മിച്ചു വന്നു. മുമ്പ് എല്ലാവരും ഒരാളുടെ പൂജയാണ് ചെയ്തിരുന്നത്. ഭേദമുണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കില് എത്ര തരമാണ്. ഇത് രാമന്റെ ഭക്തനാണ്, ഇത് കൃഷ്ണന്റെ ഭക്തനാണ്. രാമന്റെ ഭക്തന് ചന്ദനത്തിരി കത്തിക്കുകയാണെങ്കില് കൃഷ്ണന്റെ ആള്ക്കാര് മൂക്ക് അടച്ചുവെക്കുന്നു. ഇങ്ങനെ പല കാര്യങ്ങള് ശാസ്ത്രങ്ങളിലുണ്ട്. ഒരാള് പറയും ഞങ്ങളുടെ ഭഗവാനാണ് വലുത്, അടുത്തയാള് പറയും അല്ലാ ഞങ്ങളുടെ ഭഗവാനാണ് വലുത്, രണ്ട് ഭഗവാന്മാരുണ്ട് എന്നാണ് കരുതുന്നത്. ഇത് തെറ്റായതിനാല് എല്ലാവരും അധാര്മ്മിക കര്മ്മങ്ങള് തന്നെയാണ് ചെയ്യുന്നത്.

ബാബ മനസ്സിലാക്കിത്തരുന്നു- കുട്ടികളേ, ഭക്തി ഭക്തിയാണ്, ജ്ഞാനം ജ്ഞാനമാണ്. ജ്ഞാനസാഗരന് ഒരേയൊരു ബാബയാണ്. ബാക്കി എല്ലാവരും ഭക്തിയുടെ സാഗരമാണ്. ജ്ഞാനത്തിലൂടെയാണ് സദ്ഗതി ഉണ്ടാകുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള് ജ്ഞാനവാനായി മാറിയിരിക്കുന്നു. ബാബ നിങ്ങള്ക്ക് തന്റേയും മുഴുവന് ചക്രത്തിന്റേയും പരിചയം നല്കി, ഇത് മറ്റാര്ക്കും നല്കാന് കഴിയില്ല അതിനാലാണ് ബാബ പറയുന്നത് നിങ്ങള് കുട്ടികള് സ്വദര്ശന ചക്രധാരികളാണ്. പരമപിതാ പരമാത്മാവ് ഒന്നേയുള്ളു. ബാക്കിയുള്ള എല്ലാവരും കുട്ടികള് തന്നെയാണ്. ഞാന് പരമപിതാവാണ് എന്ന് ആര്ക്കും പറയാന് കഴിയില്ല. ആരാണോ വിവേകശാലികളായ നല്ല മനുഷ്യര് അവര് കരുതും ഇത് എത്ര വലിയ ഡ്രാമയാണ്. അതില് എല്ലാ അഭിനേതാക്കളും അവിനാശിയായ പാര്ട്ട് അഭിനയിക്കുന്നു. ആ ചെറിയ നാടകം വിനാശിയാണ്, ഇത് അനാദിയും അവിനാശിയുമാണ്. ഒരിയ്ക്കലും നിന്നുപോകില്ല. ഇത്രയും ചെറിയ ആത്മാവിന്, ഇത്രയും വലിയ പാര്ട്ട് ലഭിച്ചിരിക്കുന്നു- ശരീരം എടുക്കണം ഉപേക്ഷിക്കണം പിന്നെയും പാര്ട്ട് അഭിനയിക്കണം. ഈ കാര്യങ്ങള് ഒരു ശാസ്ത്രത്തിലുമില്ല. അഥവാ ഏതെങ്കിലും ഗുരു ഇത് കേള്പ്പിച്ചിരുന്നെങ്കില് അവര്ക്ക് വേറെയും ശിഷ്യന്മാര് ഉണ്ടാകുമായിരുന്നില്ലേ, കേവലം ഒരു ശിഷ്യനെക്കൊണ്ട് എന്ത് ചെയ്യാനാണ്. ശിഷ്യന്മാര് എന്ന് പറയുന്നത് പൂര്ണ്ണമായും ഫോളോ ചെയ്യുന്നവരെയാണ്. ഇവരുടെ ഡ്രസ്സ് ഒന്നും അങ്ങനെയല്ല. ശിഷ്യനാണെന്ന് ആര് പറയും. ഇവിടെ ബാബ ഇരുന്ന് പഠിപ്പിക്കുകയാണ്. എങ്ങനെയാണോ വിവാഹസംഘം പോകുന്നത് അതുപോലെ ബാബയെത്തന്നെ ഫോളോ ചെയ്ത് പോകണം. ശിവന്റെ വിവാഹയാത്ര എന്നും പറയാറുണ്ട്. ബാബ പറയുന്നു ഇത് എന്റെ വിവാഹസംഘമാണ്. നിങ്ങള് എല്ലാവരും ഭക്തരാണ്, ഞാന് ഭഗവാനാണ്. നിങ്ങള് എല്ലാവരും പ്രിയതമകളാണ്, ബാബ വന്നിരിക്കുകയാണ് അലങ്കരിച്ച് കൂടെക്കൊണ്ടുപോകാന്. എത്ര സന്തോഷം ഉണ്ടാകണം. ഇപ്പോള് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെ അറിയുന്നു. നിങ്ങള് ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് പവിത്രമായി മാറുമ്പോള് പവിത്രമായ രാജധാനി ലഭിക്കുന്നു. ബാബ മനസ്സിലാക്കിത്തരുന്നു ഞാന് വരുന്നതുതന്നെ അന്ത്യത്തിലാണ്. പാവനലോകത്തിന്റെ സ്ഥാപനയും പതിതലോകത്തിന്റെ വിനാശവും ചെയ്യാന് വരൂ എന്നു പറഞ്ഞാണ് എന്നെ വിളിക്കുന്നതുതന്നെ. അതിനാലാണ് മഹാകാലന് എന്നും വിളിക്കുന്നത്. മഹാകാലനും ക്ഷേത്രമുണ്ട്. കാലന്റെ ക്ഷേത്രം കാണുന്നുണ്ടല്ലോ. ശിവനെ കാലനെന്നു പറയുമല്ലോ. വന്നു പാവനമാക്കൂ എന്ന് പറഞ്ഞ് വിളിക്കുന്നു. ആത്മാക്കളെ കൊണ്ടുപോകുന്നു. പരിധിയില്ലാത്ത ബാബ എത്ര ആത്മാക്കളെ കൊണ്ടുപോകാനായാണ് വന്നിരിക്കുന്നത്. കാലന്റേയും കാലന് മഹാകാലനാണ്, സര്വ്വ ആത്മാക്കളേയും പവിത്രമായ പുഷ്പങ്ങളാക്കി മാറ്റി കൂടെക്കൊണ്ടുപോകുന്നു. പുഷ്പമായി മാറിയാല് പിന്നീട് ബാബ മടിയില് എടുത്ത് കൂടെക്കൊണ്ടുപോകും. അഥവാ പവിത്രമായി മാറിയില്ലെങ്കില് ശിക്ഷകള് അനുഭവിക്കേണ്ടി വരും, വ്യത്യാസം ഉണ്ടാകുമല്ലോ. പാപം ബാക്കിയായാല് പിന്നീട് ശിക്ഷകള് അനുഭവിക്കേണ്ടി വരും. പദവിയും ഇങ്ങനെയുള്ളതായിരിക്കും ലഭിക്കുക. അതിനാല് ബാബ മനസ്സിലാക്കിത്തരുകയാണ്- മധുരമായ കുട്ടികളേ, വളരെ വളരെ മധുരമായി മാറൂ. എല്ലാവര്ക്കും കൃഷ്ണന് മധുരമായി തോന്നുന്നില്ലേ. എത്ര സ്നേഹത്തോടെ കൃഷ്ണനെ ഊഞ്ഞാലില് ആട്ടുന്നു, ധ്യാനത്തില് കൃഷ്ണനെ ചെറിയ കുട്ടിയായി കണ്ട് ഉടന് മടിയില് എടുത്തുവെച്ച് ഓമനിക്കുന്നു. വൈകുണ്ഠത്തിലേയ്ക്ക് പോകുന്നു. അവിടെ കൃഷ്ണനെ ചൈതന്യ രൂപത്തില് കാണുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം സത്യത്തില് വൈകുണ്ഠം വരാന് പോവുകയാണ്. നമ്മള് ഭാവിയില് ഇതായി മാറും. ശ്രീകൃഷ്ണനുമേല് കളങ്കം ചാര്ത്തുന്നു, അതെല്ലാം തെറ്റാണ്. നിങ്ങള് കുട്ടികള്ക്ക് ആദ്യം ലഹരി കയറണം. ആരംഭത്തില് വളരെ അധികം സാക്ഷാത്ക്കാരങ്ങള് ഉണ്ടായിരുന്നു ഇനി അവസാന സമയത്തും ഉണ്ടാകും, ഈ ജ്ഞാനം എത്ര മനോഹരമാണ്. എത്ര സന്തോഷമുണ്ടാകുന്നു. ഭക്തിയിലാണെങ്കില് ഒട്ടും സന്തോഷം ഉണ്ടാകില്ല. ജ്ഞാനത്തില് എത്ര സുഖമുണ്ട് എന്നത് ഭക്തി മാര്ഗ്ഗത്തിലുള്ളവര്ക്ക് അറിയില്ല, അതിനാല് താരതമ്യം ചെയ്യാന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്ക് ആദ്യം ഈ ലഹരി കയറണം. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റൊരു ഋഷിയ്ക്കോ മുനിക്കോ നല്കാന് സാധിക്കില്ല. ആര്ക്കെങ്കിലും മുക്തിയുടേയും ജീവന്മുക്തിയുടേയും വഴി പറഞ്ഞുകൊടുക്കാന് ലൗകിക ഗുരുവിന് സാധിക്കില്ല. നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി, അല്ലയോ ആത്മാക്കളേ, കുട്ടികളേ, ഞാന് നിങ്ങള്ക്ക് മനസ്സിലാക്കിത്തരുകയാണ് എന്ന് പറയാന് ഒരു മനുഷ്യഗുരുവിനാലും സാധിക്കില്ല. അച്ഛന്മാര്ക്ക് മക്കളേ, മക്കളേ എന്നു വിളിച്ചായിരിക്കും ശീലം. ഇത് എന്റെ രചനയാണ് എന്ന് അറിയാം. ഈ ബാബയും പറയുന്നു ഞാന് എല്ലാവരുടേയും രചയിതാവാണ്. നിങ്ങള് എല്ലാവരും സഹോദരങ്ങളാണ്. ബാബയ്ക്ക് പാര്ട്ട് ലഭിച്ചിട്ടുണ്ട്, എങ്ങനെയുള്ള പാര്ട്ടാണ് ലഭിച്ചിരിക്കുന്നത് എന്ന് ബാബ ഇരുന്ന് മനസ്സിലാക്കിത്തരുന്നു. ആത്മാവില്ത്തന്നെയാണ് മുഴുവന് പാര്ട്ടും അടങ്ങിയിരിക്കുന്നത്. ആരെല്ലാം വരുന്നുവോ അവര്ക്കെല്ലാം 84 ജന്മങ്ങളില് ഒരിയ്ക്കലും ഒരേപോലെയുള്ള ഫീച്ചേഴ്സ് ഉണ്ടാകില്ല. ചെറിയ ചെറിയ മാറ്റം തീര്ച്ചയായും ഉണ്ടാകും. തത്വങ്ങളും സതോ, രജോ, തമോ ആയിമാറും. ഓരോ ജന്മത്തിലേയും ഫീച്ചേഴ്സ് ഒന്നു മറ്റൊന്നുമായി സാമ്യമുണ്ടാകില്ല. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. ബാബ ദിവസവും മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു- മധുരമായ കുട്ടികളേ, ബാബയില് ഒരിയ്ക്കലും സംശയം ഉണ്ടാവരുത്. സംശയം പിന്നെ നിശ്ചയം എന്നിങ്ങനെ രണ്ട് കാര്യങ്ങളുണ്ടല്ലോ. അച്ഛന് അര്ത്ഥം അച്ഛന്. ഇതില് സംശയം ഉണ്ടാവുക സാദ്ധ്യമല്ല. എനിക്ക് അച്ഛനെ ഓര്മ്മിക്കാന് കഴിയില്ല എന്ന് കുട്ടികള്ക്ക് പറയാന് പറ്റില്ല. നിങ്ങളാണെങ്കില് മിനിറ്റിന് മിനിറ്റിന് പറയുന്നു യോഗം കിട്ടുന്നില്ലെന്ന്. യോഗം എന്ന വാക്ക് ശരിയല്ല. നിങ്ങള് രാജഋഷികളാണ്. ഋഷി എന്നാല് പവിത്രതയാണ്. നിങ്ങള് രാജഋഷികളായതിനാല് തീര്ച്ചയായും പവിത്രമായിരിക്കും. ചെറിയ കാര്യങ്ങളില് തോറ്റുപോയാല് പിന്നീട് രാജധാനി ലഭിക്കില്ല. പ്രജയായി മാറും. എത്ര നഷ്ടം ഉണ്ടാകുന്നു. നമ്പര്വൈസായി പദവി ഉണ്ടാകുമല്ലോ. ഒരാളുടെ പദവിയ്ക്ക് അടുത്തയാളുടെ പദവിയുമായി സാമ്യമുണ്ടാകില്ല. ഇത് പരിധിയില്ലാത്ത ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. ബാബയ്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കിത്തരാന് സാധിക്കില്ല. അതിനാല് നിങ്ങള് കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടാകുന്നു. എങ്ങനെ ബാബയുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ടോ അതുപോലെ നിങ്ങളുടെ ബുദ്ധിയിലും ഉണ്ട്. ബീജത്തേയും വൃക്ഷത്തേയും മനസ്സിലാക്കണം. മനുഷ്യ സൃഷ്ടിയുടെ വൃക്ഷമാണിത് ആല് വൃക്ഷത്തിന്റെ ഉദാഹരണം ഇതിന് തികച്ചും ശരിയാണ്. ബുദ്ധിയും പറയുന്നുണ്ട് നമ്മുടെ ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ തായ്ത്തടി ഇപ്പോള് പ്രായലോപമായിരിക്കുന്നു. ബാക്കിയുള്ള എല്ലാ ധര്മ്മങ്ങളുടേയും കൊമ്പും ചില്ലകളും നില്പ്പുണ്ട്. ഡ്രാമ അനുസരിച്ച് ഇതെല്ലാം നടക്കേണ്ടതുതന്നെയാണ്, അതിനാല് ഇതിനോട് വെറുപ്പ് ഉണ്ടാകുന്നില്ല. നാടകത്തിലെ അഭിനേതാക്കള്ക്ക് എപ്പോഴെങ്കിലും ദേഷ്യം വരുമോ! ബാബ പറയുന്നു നിങ്ങള് പതിതമായിരിക്കുന്നു ഇനി പാവനമായി മാറണം. നിങ്ങള് എത്ര സുഖം കണ്ടോ അത്രയും സുഖം മറ്റാരും കാണുന്നില്ല. നിങ്ങള് നായികാ-നായകന്മാരാണ് വിശ്വത്തില് രാജ്യം നേടുന്നവരാണ് അതിനാല് അളവില്ലാത്ത സന്തോഷമുണ്ടാകേണ്ടേ. ഭഗവാന് പഠിപ്പിക്കുകയാണ്! എത്ര റെഗുലറായി പഠിക്കണം, എത്ര സന്തോഷം ഉണ്ടാകണം. പരിധിയില്ലാത്ത ബാബ നമ്മെ പഠിപ്പിക്കുകയാണ്. രാജയോഗവും ബാബയാണ് പഠിപ്പിക്കുന്നത്. ഒരു ശരീരധാരിയ്ക്കും പഠിപ്പിക്കാന് കഴിയില്ല. ബാബ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്, ആത്മാവുതന്നെയാണ് ധാരണ ചെയ്യുന്നത്. ബാബ പാര്ട്ട് അഭിനയിക്കാന് ഒരു തവണ മാത്രമാണ് വരുന്നത്. ആത്മാവുതന്നെയാണ് പാര്ട്ട് അഭിനയിച്ച് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കുന്നത്. ആത്മാക്കളെ ബാബ പഠിപ്പിക്കുകയാണ്. ദേവതകളെ പഠിപ്പിക്കില്ല. അവിടെ ദേവതകള് തന്നെയായിരിക്കും പഠിപ്പിക്കുന്നത്. സംഗമയുഗത്തില് പുരുഷോത്തമനായി മാറുന്നതിനായി ബാബ തന്നെയാണ് പഠിപ്പിക്കുന്നത്. നിങ്ങളാണ് പഠിക്കുന്നത്. ഈ സംഗമയുഗം ഒന്നേയുള്ളു അതിലാണ് നിങ്ങള് പുരുഷോത്തമനായി മാറുന്നത്. സത്യമാക്കി മാറ്റുന്ന, സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്ന സത്യമായ ബാബ ഒന്നേയുള്ളു. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്തേ.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സംഗമയുഗത്തില് നേരിട്ട് ഭഗവാനില് നിന്നും പഠിപ്പ് പഠിച്ച് ജ്ഞാനവാനായ ആസ്തികരായി മാറണം, മാറ്റണം. ഒരിയ്ക്കലും ബാബയില് അഥവാ പഠിപ്പില് സംശയം ഉണ്ടാകരുത്.

2. ബാബയ്ക്കു സമാനം സ്നേഹിയായി മാറണം. ഭഗവാന് ഞങ്ങളെ അലങ്കരിക്കുകയാണ് എന്ന സന്തോഷത്തില് ഇരിക്കണം. ഒരു അഭിനേതാവിനോടും വെറുപ്പുണ്ടാകരുത്. ഓരോരുത്തര്ക്കും ഈ ഡ്രാമയില് കൃത്യമായ പാര്ട്ടുണ്ട്.

വരദാനം :-
സേവനങ്ങളുടെ പ്രവൃത്തിയില് കഴിഞ്ഞും ഇടയ്ക്കിടെ ഏകാന്തവാസിയാകുന്ന അന്തര്മുഖിയായി ഭവിക്കട്ടെ.

സൈലന്സിന്റെ ശക്തിയുടെ പ്രയോഗം ചെയ്യുന്നതിനു വേണ്ടി അന്തര്മുഖിയും ഏകാന്തവാസിയുമാകേണ്ടതിന്റെ ആവശ്യകതയുണ്ട്. പല കുട്ടികളും പറയുന്നു അന്തര്മുഖി സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് അതാ.ത് ഏകാന്തവാസിയാകുന്നതിന് സമയം തന്നെ ലഭിക്കുന്നില്ല. എന്തെന്നാല് സേവനത്തിന്റെ പ്രവൃത്തി, ശബ്ദത്തിന്റെ ശക്തിയുടെ പ്രവൃത്തി ഇപ്പോള് വളരെ വര്ധിച്ചിരിക്കുന്നു. പക്ഷേ ഇതിന് ഒരുമിച്ച് അര മണിക്കൂറോ ഒരു മണിക്കൂറോ എടുക്കുന്നതിനു പകരം ഇടയ്ക്കിടെ അല്പ സമയമെങ്കിലും എടുക്കൂ എങ്കില് ശക്തിശാലി സ്ഥിതിയുണ്ടാകും.

സ്ലോഗന് :-
ബ്രാഹ്മണജീവിതത്തില് യുദ്ധം ചെയ്യുന്നതിനു പകരം ആനന്ദമാഘോഷിക്കൂ എങ്കില് ബുദ്ധിമുട്ടും സഹജമായി മാറും