മധുരമായ കുട്ടികളെ - ഈ
അനാദി നാടകം കറങ്ങിക്കൊണ്ടേയിരിക്കുന്നു, ടിക്ക്-ടിക്ക് എന്ന് ചലിച്ചു
കൊണ്ടിരിക്കുന്നു, ഇതില് ഒരാളുടെ പാര്ട്ട് മറ്റൊരാളുടെതുപോലെ ആയിരിക്കില്ല,
ഇതിനെ യഥാര്ത്ഥ രീതിയില് മനസ്സിലാക്കി സദാ ഹര്ഷിതമായി കഴിയണം.
ചോദ്യം :-
ഭഗവാന് വന്നിരിക്കുകയാണെന്ന് ഏത് യുക്തി ഉപയോഗിച്ച് നിങ്ങള്ക്ക് തെളിയിച്ച്
പറയാന് സാധിക്കും?
ഉത്തരം :-
ഭഗവാന്
വന്നിരിക്കുകയാണ് എന്ന് ആരോടും നേരിട്ട് പറയരുത്, ഇങ്ങനെ പറയുകയാണെങ്കില് ആളുകള്
ചിരിക്കും, പരിഹസിക്കും. എന്തുകൊണ്ടെന്നാല് ഇന്നത്തെ കാലത്ത് സ്വയം ഭഗവാനാണെന്ന്
പറയുന്ന ധാരാളം പേരുണ്ട്. അതുകൊണ്ട് നിങ്ങള് വളരെ യുക്തിയോടെ രണ്ടച്ഛന്മാരുടെ
പരിചയം നല്കൂ. ഒന്ന് പരിധിയുള്ള അച്ഛന്, രണ്ടാമത്തത് പരിധിയില്ലാത്ത അച്ഛന്.
പരിധിയുള്ള അച്ഛനില് നിന്ന് പരിധിയുള്ള സമ്പത്ത് ലഭിക്കുന്നു, ഇപ്പോള്
പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത സമ്പത്ത് നല്കുന്നു, അപ്പോള് അവര്
മനസ്സിലാക്കും.
ഓംശാന്തി.
ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്, സൃഷ്ടി
ഇതുതന്നെയാണ്. ബാബയ്ക്കും ഇവിടെ വരേണ്ടതായുണ്ട്, മനസ്സിലാക്കി തരാന് വേണ്ടി.
മൂലവതനത്തിലല്ല മനസ്സിലാക്കി തരിക. സ്ഥൂല വതനത്തില് തന്നെയാണ് മനസ്സിലാക്കി
തരിക. ബാബയ്ക്കറിയാം കുട്ടികളെല്ലാം പതിതമാണ്. ഒന്നിനും കൊള്ളാതായിരിക്കുന്നു.
ഈ ലോകത്തില് ദുഃഖം തന്നെ ദുഃഖമാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്
നിങ്ങളിപ്പോള് വിഷയ സാഗരത്തില് പെട്ടിരിക്കുകയാണ്. യഥാര്ത്ഥത്തില് നിങ്ങള്
ക്ഷീരസാഗരത്തിലായിരുന്നു. വിഷ്ണുപുരിയെയാണ് ക്ഷീരസാഗരമെന്ന് പറയുന്നത്. ഇപ്പോള്
പാല്ക്കടല് ഇവിടെ ലഭിക്കില്ല. അതുകൊണ്ടാണ് കുളങ്ങള് ഉണ്ടാക്കിയത്. അവിടെ
പറയുന്നത് പാലിന്റെ പുഴകള് ഒഴുകിയിരുന്നു, പശുക്കളും അവിടുത്തേത്
ഫസ്റ്റ്ക്ലാസ്സ് ആണ്, വളരെ പ്രസിദ്ധമാണ്. ഇവിടെയാണെങ്കില് മനുഷ്യന് തന്നെ
രോഗിയായിരിക്കുന്നു, അവിടെയാണെങ്കില് പശുക്കള് പോലും ഒരിക്കലും രോഗിയാകുന്നില്ല.
ഫസ്റ്റ്ക്ലാസ്സായിരിക്കും. മൃഗങ്ങള് മുതലായവയൊന്നും രോഗിയാകുന്നില്ല. ഇവിടെയും
അവിടെയും തമ്മില് വളരെ വ്യത്യാസമുണ്ട്. ഇത് ബാബ മാത്രമാണ് വന്ന് പറഞ്ഞ് തരുന്നത്.
ലോകത്തില് രണ്ടാമതാര്ക്കും അറിയില്ല. നിങ്ങള്ക്കറിയാം ഇത് പുരുഷോത്തമ
സംഗമയുഗമാണ്, എപ്പോഴാണോ ബാബ വന്ന് എല്ലാവരെയും തിരിച്ച് കൊണ്ട് പോകുന്നത്. ബാബ
പറയുന്നു ഏതെല്ലാം കുട്ടികളുണ്ടോ ചിലര് അള്ളാഹുവിനെ, ചിലര് ഗോഡ് ഫാദറിനെ, ചിലര്
ഭഗവാനെ തീര്ച്ചയായും വിളിക്കുന്നുണ്ട്. എനിക്ക് ധാരാളം പേരുകള് വച്ചിട്ടുണ്ട്.
നല്ലതോ മോശമോ ആയ എന്തെല്ലാം പേര് തോന്നിയോ അവ എനിക്ക് നല്കി. ഇപ്പോള് നിങ്ങള്
കുട്ടികള്ക്കറിയാം ബാബ വന്നിരിക്കയാണ്. ലോകത്തിന് ഇത് മനസ്സിലാക്കാന്
സാധിക്കില്ല. മനസ്സിലാക്കുന്നത് അവരാണ് ആരാണോ അയ്യായിരം വര്ഷങ്ങള്ക്ക് മുന്പ്
മനസ്സിലാക്കിയത്. അതുകൊണ്ടാണ് മഹിമയുള്ളത് കോടിയില് ചിലര്, ചിലരിലും ചിലര്. ഞാന്
ആരാണ്, എങ്ങനെയാണ്, കുട്ടികളെ എന്താണ് പഠിപ്പിക്കുന്നത്, അത് നിങ്ങള് കുട്ടികള്
മാത്രമാണറിയുന്നത്, മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ഇതും
നിങ്ങള്ക്കറിയാം നമ്മള് ഒരു സാകാരിയില് നിന്നുമല്ല പഠിക്കുന്നത്. നിരാകാരനാണ്
പഠിപ്പിക്കുന്നത്. മനുഷ്യര് തീര്ച്ചയായും ആശയക്കുഴപ്പത്തിലാകും, നിരാകാരന്
മുകളിലല്ലേ, മുകളിലുള്ള ആള് എങ്ങനെ പഠിപ്പിക്കും! നിങ്ങള് നിരാകാര ആത്മാവും
മുകളിലാണ് നിവസിക്കുന്നത്. പിന്നീടാണ് ഈ സിംഹാസനത്തിലേക്ക് വരുന്നത്. ഈ സിംഹാസനം
നശിക്കുന്നതാണ്, ആത്മാവ് അകാലനാണ്. അതൊരിക്കലും മൃത്യു വരിക്കുന്നില്ല. ശരീരമാണ്
മൃത്യു വരിക്കുന്നത്. ഇതാണ് ചൈതന്യ സിംഹാസനം. അമൃത്സറിലും അകാലസിംഹാസനമില്ലേ.
അത് മരത്തിന്റെ സിംഹാസനമാണ്. ആ പാവങ്ങള്ക്കറിയില്ല അകാലന് ആത്മാവാണെന്ന്, അതിനെ
ഒരിക്കലും കാലന് വിഴുങ്ങുന്നില്ല. അകാല മൂര്ത്തിയായ ആത്മാവ് ഒരു ശരീരം
ഉപേക്ഷിച്ച് അടുത്തതെടുക്കുന്നു. അതിനും ശരീരം വേണ്ടേ. നിരാകാരനായ ബാബയ്ക്കും
തീര്ച്ചയായും മനുഷ്യ രഥം ആവശ്യമാണ് എന്തുകൊണ്ടെന്നാല് ബാബയാണ് ജ്ഞാനസാഗരന്,
ജ്ഞാനേശ്വന്. ഇപ്പോഴാണെങ്കില് ജ്ഞാനേശ്വരനെന്ന പേര് വളരെ പേര്ക്കുണ്ട്. സ്വയം
ഈശ്വരനാണെന്നല്ലേ മനസ്സിലാക്കുന്നത്. കേള്പ്പിക്കുന്നത് ഭക്തിയുടെ
ശാസ്ത്രങ്ങളുടെ കാര്യങ്ങളും. പേര് വയ്ക്കുന്നു ജ്ഞാനേശ്വരന് അര്ത്ഥം ജ്ഞാനം
കേള്പ്പിക്കുന്ന ഈശ്വരന്. അത് ജ്ഞാന സാഗരനായിരിക്കണം. അവരെ തന്നെയാണ് ഗോഡ്
ഫാദറെന്ന് പറയുന്നത്. ഇവിടെയാണെങ്കില് നിരവധി ഭഗവാന്മാരായിരിക്കുന്നു. എപ്പോഴാണോ
വളരെ ഗ്ലാനി സംഭവിക്കുന്നത്, വളരെ ദരിദ്രരാകുന്നത്, ദുഃഖിയാകുന്നത് അപ്പോള്
തന്നെയാണ് ബാബ വരുന്നത്. ബാബയെ പറയുന്നത് ദരിദ്രരില് നിവസിക്കുന്നവനെന്നാണ്.
അവസാനം ആ ദിവസവും വരുന്നു, ദരിദ്രരുടെ നാഥനായ ബാബ വരുന്നു. കുട്ടികള്ക്കുമറിയാം
ബാബ വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. അവിടെയാണെങ്കില് അളവില്ലാത്ത
ധനമുണ്ടാകും. പണം ഒരിക്കലും എണ്ണാറില്ല. ഇവിടെ കണക്കെടുക്കുന്നുണ്ട്, ഇത്രയും
കോടി പതിനായിരം കോടി ചിലവായി. അവിടെ ഈ പേര് തന്നെ ഉണ്ടായിരിക്കില്ല,
അളവില്ലാത്ത ധനം ഉണ്ടായിരിക്കും.
ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ബാബ വന്നിരിക്കുന്നു, നമ്മളെ നമ്മുടെ
വീട്ടിലേക്ക് കൊണ്ട് പോകുന്നതിന് വേണ്ടി. കുട്ടികള് തന്റെ വീടിനെ
മറന്നിരിക്കുന്നു. ഭക്തി മാര്ഗ്ഗത്തിലെ ചതികള് അനുഭവച്ചുകൊണ്ടിരിക്കുന്നു,
ഇതിനെയാണ് പറയുന്നത് രാത്രി. ഭഗവാനെ അന്വേഷിച്ചുകൊണ്ടേ യിരിക്കുന്നു, എന്നാല്
ഭഗവാനെ ആര്ക്കും ലഭിക്കുന്നില്ല. ഇപ്പോള് ഭഗവാന് വന്നിരിക്കുന്നു, ഇതും നിങ്ങള്
കുട്ടികളാണ് അറിയുന്നത്, നിശ്ചയവുമുണ്ട്. എല്ലാവര്ക്കും പക്കാ നിശ്ചയമുണ്ട്
എന്നുമല്ല. ഏതെങ്കിലുമൊക്കെ സമയത്ത് മായ മറപ്പിക്കുന്നു, അപ്പോഴാണ് ബാബ
പറയുന്നത് ആശ്ചര്യത്തോടെ എന്നെ കാണുന്നു, എന്റേതായി മാറുന്നു, മറ്റുള്ളവരെ
കേള്പ്പിക്കുന്നു, അല്ലയോ മായേ നീ എത്ര ശക്തിശാലിയാണ്. അവരെ പിന്നീട് ഓടിച്ച്
വിടുന്നു. ഓടിപ്പോകുന്നവര് ധാരാളമുണ്ട്. വിട നല്കി പോകുന്നു. പിന്നീട് അവര്
എവിടെ പോയി ജന്മമെടുക്കും! വളരെ ചെറിയ ജന്മം നേടും. പരീക്ഷയില് തോറ്റ് പോകുന്നു.
ഇതാണ് മനുഷ്യനില് നിന്ന് ദേവതയാകുന്നതിനുള്ള പരീക്ഷ. എല്ലാവരും നാരായണനാകുമെന്ന്
ബാബ പറയില്ല. ഇല്ല, ആര് നല്ല പുരുഷാര്ത്ഥം ചെയ്യുന്നോ, അവര് പദവിയും നല്ലത് നേടും.
ബാബ മനസ്സിലാക്കുന്നുണ്ട് ആരെല്ലാമാണ് നല്ല പുരുഷാര്ത്ഥികള് - അവര്
മറ്റുള്ളവരെയും മനുഷ്യനില് നിന്ന് ദേവതയാക്കുന്നതിന്റെ പുരുഷാര്ത്ഥം
ചെയ്യിക്കുന്നു. അര്ത്ഥം ബാബയുടെ പരിചയം നല്കുന്നു. ഇന്നത്തെകാലത്ത്
വാദിക്കുന്ന സമയത്ത് എത്ര മനുഷ്യരാണ് സ്വയം തന്നെ ഭഗവാനെന്ന് പറഞ്ഞു
കൊണ്ടിരിക്കുന്നത്. നിങ്ങളെ അബലകളെന്ന് മനസ്സിലാക്കുന്നു. ഇപ്പോള് അവര്ക്ക്
എങ്ങനെ മനസ്സിലാക്കി കൊടുക്കും ഭഗവാന് വന്നിരിക്കുന്നുവെന്ന്, നേരിട്ട് ഭഗവാന്
വന്നിരിക്കുന്നുവെന്ന് ആരോട് പറഞ്ഞാലും അതൊരിക്കലും അംഗീകരിക്കില്ല അതുകൊണ്ട്
മനസ്സിലാക്കി കൊടുക്കുന്നതിന്റെ യുക്തി വേണം. ഇങ്ങനെ ഒരിക്കലും ആരോടും പറയരുത്
അതായത് ഭഗവാന് വന്നിരിക്കുന്നു. അവര്ക്ക് മനസ്സിലാക്കി കൊടുക്കണം നിങ്ങള്ക്ക്
രണ്ടച്ഛന്മാരുണ്ട്. ഒന്നാണ് പരിധിയില്ലാത്ത പാരലൗകിക പിതാവ്, രണ്ടാമത്തെതാണ്
പരിധിയുള്ള ലൗകിക പിതാവ്. നല്ലരീതിയില് പരിചയം കൊടുക്കണം, അതിലൂടെ മനസ്സിലാക്കണം
ഇവര് ശരിയാണ് പറയുന്നത്. പരിധിയില്ലാത്ത അച്ഛനില് നിന്ന് എങ്ങനെയുള്ള സമ്പത്താണ്
ലഭിക്കുന്നത് - ഇത് ആര്ക്കും അറിയില്ല. സമ്പത്ത് ലഭിക്കുന്നത് അച്ഛനില് നിന്ന്
തന്നെയാണ്. മറ്റാരും ഇങ്ങനെ പറയില്ല - മനുഷ്യന് രണ്ടച്ഛന്മാരുണ്ട്. നിങ്ങള്
തെളിയിച്ച് പറഞ്ഞ് കൊടുക്കുന്നു, പരിധിയുള്ള ലൗകിക അച്ഛനില് നിന്ന് പരിധിയുള്ള
സമ്പത്തും പാരലൗകിക പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്തത് അര്ത്ഥം
പുതിയ ലോകത്തിന്റെ സമ്പത്തും ലഭിക്കുന്നു. പുതിയ ലോകമാണ് സ്വര്ഗ്ഗം, അതാണെങ്കില്
എപ്പോഴാണോ ബാബ വരുന്നത് അപ്പോള് തന്നെയാണ് തരുന്നത്. ആ ബാബ തന്നെയാണ് പുതിയ ലോകം
രചിക്കുന്നത്. അല്ലാതെ കേവലം നിങ്ങള് പറയുകയാണ് ഭഗവാന് വന്നിരിക്കുകയാണ് -
എങ്കില് ഒരിക്കലും അംഗീകരിക്കില്ല, കൂടുതല് പരിഹസിക്കും. കേള്ക്കുകയേയില്ല.
സത്യയുഗത്തില് മനസ്സിലാക്കി കൊടുക്കേണ്ടതില്ല. മനസ്സിലാക്കി കൊടുക്കേണ്ടത്
അപ്പോഴാണ് എപ്പോഴാണോ ബാബ വന്ന് ശിക്ഷണം നല്കുന്നത്. സുഖത്തില് ആരും
ഓര്മ്മിക്കുന്നില്ല, ദുഃഖത്തില് എല്ലാവരും ഓര്മ്മിക്കുന്നു. അപ്പോള് ആ പാരലൗകിക
പിതാവിനെ തന്നെയാണ് പറയുന്നത് ദുഃഖഹര്ത്താവ് സുഖകര്ത്താവെന്ന്. ദുഃഖത്തില്
നിന്ന് മുക്തമാക്കി പിന്നീട് വഴികാട്ടിയായി തന്റെ മധുരമായ വീട്ടിലേക്ക് കൊണ്ട്
പോകുന്നു. അതിനെ പറയും മധുരമായ ശാന്തിയുടെ വീട്. അവിടേക്ക് നമ്മളെങ്ങനെ പോകും -
ഇതാര്ക്കും അറിയില്ല. രചയിതാവിന്റെയും, രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെയും
അറിയുന്നില്ല. നിങ്ങള്ക്കറിയാം നമ്മളെ ബാബ നിര്വ്വാണധാമത്തിലേക്ക് കൊണ്ട്
പോകുന്നതിന് വേണ്ടി വന്നിരിക്കുന്നു. എല്ലാ ആത്മാക്കളെയും കൊണ്ട് പോകും. ഒരാളെ
പോലും ഉപേക്ഷിക്കില്ല. അതാണ് ആത്മാക്കളുടെ വീട്, ഇതാണ് ശരീരത്തിന്റ വീട്.
അതുകൊണ്ട് ഏറ്റവും ആദ്യം ബാബയുടെ പരിചയം കൊടുക്കണം. അതാണ് നിരാകാരനായ അച്ഛന്,
അവരെ പരമപിതാവെന്നും പറയുന്നു. പരമപിതാവെന്ന അക്ഷരം കൃത്യവും മധുരവുമാണ്. കേവലം
ഭഗവാന്, ഈശ്വരനെന്ന് പറയുന്നതിലൂടെ സമ്പത്തിന്റെ സുഗന്ധം വരുന്നില്ല. നിങ്ങള്
പരംപിതാവിനെ ഓര്മ്മിക്കുകയാണെങ്കില് സമ്പത്ത് ലഭിക്കുന്നു. അച്ഛനല്ലേ. ഇതും
കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് സത്യയുഗമാണ് സുഖധാമം. സ്വര്ഗ്ഗത്തെ
ശാന്തിധാമമെന്ന് പറയില്ല. എവിടെയാണോ ആത്മാക്കള് വസിക്കുന്നത് അതാണ് ശാന്തിധാമം
. ഇത് തീര്ത്തും പക്കാ ആക്കിമാറ്റൂ.
ബാബ പറയുന്നു - കുട്ടികളെ, നിങ്ങള്ക്ക് ഈ വേദം-ശാസ്ത്രം മുതലായവ
പഠിക്കുന്നതിലൂടെ യാതൊരു പ്രാപ്തിയും ഉണ്ടാകുന്നില്ല. ശാസ്ത്രം പഠിക്കുന്നതേ
ഭഗവാനെ നേടാന് വേണ്ടിയാണ് എന്നാല് ഭഗവാന് പറയുന്നു എന്നെ ആര്ക്കും ശാസ്ത്രം
പഠിക്കുന്നതിലൂടെ ലഭിക്കുന്നില്ല. എന്നെ ഇവിടേക്ക് വിളിക്കുന്നത് തന്നെ വന്ന് ഈ
പതിത ലോകത്തെ പാവനമാക്കാനാണ്. ഈ കാര്യങ്ങള് ആരും മനസ്സിലാക്കുന്നില്ല,
കല്ലുബുദ്ധികളല്ലേ. സ്കൂളില് കുട്ടികള് പഠിക്കുന്നില്ലെങ്കില് പറയാറില്ലേ നീ ഒരു
കല്ലുബുദ്ധിയാണ്. സത്യയുഗത്തില് ഇങ്ങനെ പറയില്ല. പവിഴബുദ്ധിയാക്കുന്നത്
പരമപിതാവായ പരിധിയില്ലാത്ത ബാബ മാത്രമാണ്. ഈ സമയം നിങ്ങളുടെ ബുദ്ധിയാണ് പവിഴം
എന്തുകൊണ്ടെന്നാല് നിങ്ങള് ബാബയോടൊപ്പമാണ്. പിന്നീട് സത്യയുഗത്തില് ഓരോ
ജന്മത്തിലും ഇത്രയും അല്പ വ്യത്യാസമെങ്കിലും തീര്ച്ചയായും ഉണ്ടാകുന്നു. 1250
വര്ഷത്തില് 2 കല കുറയുന്നു. സെക്കന്റ് ബൈ സെക്കന്റ് 1250 വര്ഷത്തില് കല
കുറഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ജീവിതം ഈ സമയം തീര്ത്തും സമ്പൂര്ണ്ണമാക്കണം.
ബാബയ്ക്ക് സമാനം ജ്ഞാനത്തിന്റെ സാഗരനും, സുഖ-ശാന്തിയുടെ സാഗരനും ആകുന്നത് വരെ.
എല്ലാ സമ്പത്തും എടുക്കുന്നു. ബാബ വരുന്നത് തന്നെ സമ്പത്ത് തരാന് വേണ്ടിയാണ്.
ഏറ്റവും ആദ്യം നിങ്ങള് ശാന്തിധാമത്തിലേക്ക് പോകുന്നു, പിന്നീട് സുഖധാമത്തിലേക്ക്
പോകുന്നു. ശാന്തിധാമത്തില് ശാന്തി തന്നെയാണുള്ളത്. പിന്നീട് സുഖധാമത്തിലേക്ക്
പോകുന്നു, അവിടെ അല്പം പോലും അശാന്തിയുടെ കാര്യമില്ല. പിന്നീട് താഴേക്ക്
ഇറങ്ങേണ്ടതായുണ്ട്. ഓരോ മിനിറ്റും നിങ്ങളുടെ ഇറക്കമുണ്ടാകുന്നു. പുതിയ ലോകത്തില്
നിന്ന് പഴയതായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ബാബ പറഞ്ഞിട്ടുണ്ടായിരുന്നത്
കണക്കെടുക്കൂ, 5000 വര്ഷത്തില് ഇത്ര മാസം, ഇത്ര മണിക്കൂര്. . . അപ്പോള് മനുഷ്യര്
അദ്ഭുതപ്പെടും. ഈ കണക്ക് പൂര്ണ്ണമായും പറഞ്ഞ് തന്നിട്ടുണ്ട്. കൃത്യമായ
കണക്കെഴുതണം, ഇതില് അല്പം പോലും വ്യത്യാസമുണ്ടാകുക സാധ്യമല്ല. ഓരോ മിനിറ്റും
ടിക്ക്-ടിക്ക് എന്ന് നടന്നുകൊണ്ടിരിക്കുന്നു. മുഴുവന് റീലും ആവര്ത്തിക്കുന്നു,
കറങ്ങി-കറങ്ങി വീണ്ടും റോളാകുന്നു, വീണ്ടും അത് തന്നെ ആവര്ത്തിക്കും. ഈ വലിയ
റോള് വളരെ അദ്ഭുതകരമാണ്. ഇതിനെ അളക്കാന് സാധിക്കില്ല. മുഴുവന് ലോകത്തിന്റെ ഏതൊരു
പാര്ട്ടാണോ നടക്കുന്നത്, ടിക്ക്-ടിക്ക് എന്ന് നടന്നുകൊണ്ടിരിക്കുന്നു. ഒരു
സെക്കന്റ് മറ്റൊന്നു പോലെയായിരിക്കില്ല. ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു.
ലോകത്തില് നടക്കുന്നത് പരിധിയുള്ള നാടകമാണ് ഇതാണ് പരിധിയില്ലാത്ത നാടകം. ഇതൊരു
അവിനാശീ നാടകമാണെന്ന് മുന്പ് നിങ്ങള് അറിഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. ഉണ്ടായതും,
ഉണ്ടാക്കപ്പെട്ടതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതും. . . . . എന്താണോ നടക്കേണ്ടത്
അതാണ് നടക്കുന്നത്. പുതിയ കാര്യമല്ല. അനേകം പ്രാവശ്യം സെക്കന്റ് ബൈ സെക്കന്റ് ഈ
നാടകം ആവര്ത്തിച്ച് വന്നതാണ്. മറ്റാര്ക്കും ഈ കാര്യങ്ങളെ മനസ്സിലാക്കി തരാന്
സാധിക്കില്ല. ഏറ്റവും ആദ്യം ബാബയുടെ പരിചയം കൊടുക്കണം, പരിധിയില്ലാത്ത അച്ഛന്
പരിധിയില്ലാത്ത സമ്പത്ത് നല്കുന്നു. ബാബയുടെ ഒരേ ഒരു പേരാണ് ശിവന്. ബാബ പറയുന്നു
ഞാന് വരുന്നതേ അപ്പോഴാണ് എപ്പോഴാണോ അതി ധര്മ്മ ഗ്ലാനി സംഭവിക്കുന്നത്, ഇതിനെയാണ്
പറയുന്നത് ഘോര കലിയുഗം. ഇവിടെ വളരെ ദുഃഖമാണുള്ളത്. പലരുണ്ട്, അവര് ഇങ്ങനെ
പറയുന്നു ഇങ്ങനെയുള്ള ഘോര കലിയുഗത്തില് എങ്ങനെ പവിത്രമായിരിക്കാന് സാധിക്കും!
എന്നാല് അവര്ക്ക് ഈ കാര്യമറിയില്ല പവിത്രമാക്കി മാറ്റുന്ന ആള് ആരാണ്? ബാബ
തന്നെയാണ് സംഗമത്തില് വന്ന് പവിത്ര ലോകം സ്ഥാപിക്കു ന്നത്. അവിടെ
സ്ത്രീയും-പുരുഷനും രണ്ട് പേരും പവിത്രമായി കഴിയുന്നു. ഇവിടെ രണ്ട് പേരും
അപവിത്രമാണ്. ഇത് തന്നെയാണ് അപവിത്ര ലോകം. അതാണ് പവിത്ര ലോകം-സ്വര്ഗ്ഗം, ഹെവന്.
ഇതാണ് പാതാളം, നരകം, ഹെല്. നിങ്ങള് കുട്ടികള് മനസ്സിലാക്കിയിരിക്കുന്നു
നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച്. മനസ്സിലാക്കി കൊടുക്കുന്നതിലും പരിശ്രമമുണ്ട്.
പാവപ്പെട്ടവര് പെട്ടെന്ന് മനസ്സിലാക്കുന്നു. ദിനം-പ്രതിദിനം വൃദ്ധി
ഉണ്ടായിക്കൊണ്ടിരിക്കുന്നു, പിന്നീട് കെട്ടിടവും അത്രയും വലുത് വേണം. ഇത്രയും
കുട്ടികള് വരും എന്തുകൊണ്ടെന്നാല് ബാബ ഇപ്പോള് മറ്റെവിടേക്കും പോകില്ല.
മുന്പാണെങ്കില് ആരോടും ഒന്നും പറയാതെ ബാബ സ്വയം തന്നെ പോയിരുന്നു. ഇപ്പോള്
കുട്ടികള് ഇങ്ങോട്ട് വന്നുകൊണ്ടിരിക്കും. തണുപ്പില് പോലും വരേണ്ടിവരും.
പദ്ധതികള് ഉണ്ടാക്കേണ്ടി വരും. ഇന്ന-ഇന്ന സമയത്തില് വരൂ, പിന്നീട്
തിരക്കുണ്ടാകില്ല. എല്ലാവര്ക്കും ഒരുമിച്ച് ഒരേ സമയത്ത് വരാന് സാധിക്കില്ല.
കുട്ടികള് വര്ദ്ധിച്ചുകൊണ്ടിരിക്കും. ഇവിടെ കുട്ടികള് ചെറിയ ചെറിയ കെട്ടിടങ്ങള്
ഉണ്ടാക്കുന്നു, അവിടെയാണെങ്കില് ധാരാളം കൊട്ടാരങ്ങള് ലഭിക്കും. ഇതാണെങ്കില്
കുട്ടികള്ക്കറിയാം - പണമെല്ലാം മണ്ണിനടിയില് പോകും. വളരെ പേര് വലിയ കുഴികള്
കുഴിച്ച് അതില് പോലും വയ്ക്കുന്നുണ്ട്. പിന്നീട് ഒന്നുകില് കള്ളനെടുക്കും,
അല്ലെങ്കില് കുഴികളുടെ ഉള്ളില് തന്നെ ഇരിക്കുന്നു, പിന്നീട് വയല് കിളക്കുന്ന
സമയം ധനം പുറത്ത് വരുന്നു. ഇപ്പോള് വിനാശമുണ്ടാകും, എല്ലാം അടിയിലേക്ക് പോകും.
പിന്നീട് അവിടെയെല്ലാം പുതിയത് ലഭിക്കും. ഇങ്ങനെയുള്ള വളരെ രാജാക്കന്മാരുടെ
കോട്ടയുണ്ട്, അവിടെ ധാരാളം സാധനങ്ങള് പൂഴ്ത്തി വച്ചിട്ടുണ്ട്. വലിയ-വലിയ
വജ്രങ്ങള് പോലും പുറത്ത് വരുന്നുണ്ട്. അപ്പോള് ആയിരങ്ങളുടെയും-ലക്ഷങ്ങളുടെയും
സമ്പാദ്യമാകുന്നു. പക്ഷേ നിങ്ങള് സ്വര്ഗ്ഗത്തില് ഇങ്ങനെ കുഴിച്ചല്ല വജ്രം
മുതലായവയൊന്നും കണ്ടെത്തുക. അങ്ങനെയല്ല, അവിടെ ഓരോവസ്തുവിന്റെയും ഖനികള്
മുതലായവയെല്ലാം പുതിയത് നിറഞ്ഞിരിക്കും. ഇവിടെ ഗുണമില്ലാത്ത ഭൂമിയാണ് അതുകൊണ്ട്
ശക്തി തന്നെയില്ല. വിത്ത് ഏതാണോ വിതയ്ക്കുന്നത് അതില് ശക്തിയില്ല. അഴുക്ക്
പിടിച്ച അശുദ്ധസാധനങ്ങള് ഇടുന്നു. അവിടയാണെങ്കില് ഒരു അശുദ്ധ സാധനത്തിന്റെയും
പേരേ ഉണ്ടായിരിക്കില്ല. സര്വ്വതും പുതിയതായിരിക്കും. സ്വര്ഗ്ഗത്തിന്റെ
സാക്ഷാത്ക്കാരം കുട്ടികള് ചെയ്ത് വരുന്നുണ്ട്. അവിടുത്ത സൗന്ദര്യം നാച്വറലാണ്.
ഇപ്പോള് നിങ്ങള് കുട്ടികള് ആ ലോകത്തിലേക്ക് പോകുന്നതിനുള്ള പുരുഷാര്ത്ഥം
ചെയ്തുകൊണ്ടിരിക്കുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായകുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ സമയം
തന്നെ ബാബയ്ക്ക് സമാനം സമ്പൂര്ണ്ണമായി പൂര്ണ്ണമായ സമ്പത്തെടുക്കണം. ബാബയുടെ
എല്ലാ ശിക്ഷണങ്ങളെയും സ്വയം ധാരണ ചെയ്ത് ബാബയ്ക്ക് സമാനം ജ്ഞാനത്തിന്റെ സാഗരനും
സുഖ-ശാന്തിയുടെ സാഗരനുമാകണം.
2. ബുദ്ധിയെ
പവിഴമാക്കുന്നതിന് വേണ്ടി പഠിപ്പില് പരിപൂര്ണ്ണമായ ശ്രദ്ധ നല്കണം.
നിശ്ചയബുദ്ധിയായി മനുഷ്യനില് നിന്ന് ദേവതയാകുന്നതിന്റെ പരീക്ഷ വിജയിക്കണം.
വരദാനം :-
നിശ്ചിതമായ
വിജയത്തിന്റെ ലഹരിയിലിരുന്ന് ബാബയുടെ കോടി മടങ്ങ് സഹായം പ്രാപ്തമാക്കുന്ന
മായാജീത്തായി ഭവിക്കട്ടെ.
ബാബയുടെ കോടി മടങ്ങ്
സഹായത്തിന് പാത്രമായ കുട്ടികള് മായയുടെ യുദ്ധത്തോട് വെല്ലുവിളിക്കുന്നു, അതായത്
താങ്കളുടെ ജോലിയാണ് വരികയെന്നത്, ഞങ്ങളുടെ ജോലിയാണ് വിജയം പ്രാപ്തമാക്കുകയെന്നതും.
അവര് മായയുടെ സിംഹരൂപത്തെ ഉറുമ്പായി മനസ്സിലാക്കുന്നു എന്തുകൊണ്ടെന്നാല് അറിയാം
ഈ മായയുടെ രാജ്യം ഇപ്പോള് സമാപ്തമാകേണ്ടതാണ്, നമ്മള് അനേക പ്രാവശ്യത്തെ വിജയീ
ആത്മാക്കളുടെ വിജയം 100% ഉറപ്പാണ്. ഈ നിശ്ചിതമാണ് എന്ന ലഹരി ബാബയുടെ കോടി മടങ്ങ്
സഹായത്തിന്റെ അധികാരം പാത്രമാക്കിത്തരുന്നു. ഈ ലഹരിയിലൂടെ സഹജമായിത്തന്നെ
മായാജീത്തായി മാറുന്നു.
സ്ലോഗന് :-
സങ്കല്പ്പശക്തിയെ സമാഹരിച്ച് സ്വയത്തിന് വേണ്ടിയും വിശ്വത്തിന് വേണ്ടിയും
ഇതിന്റെ പ്രയോഗം ചെയ്യൂ.