നിങ്ങളുടെ ഭാഗ്യവും
പ്രാപ്തികളും സ്മൃതിയിൽ വച്ച്, സദാ ഹർഷിതവും സന്തുഷ്ടവുമായിരിക്കുക, ദൃഷ്ടിയിലും
വൃത്തിയിലും പ്രവൃത്തികളിലും കൂടി സന്തുഷ്ടതയുടെ അനുഭവം ചെയ്യിപ്പിക്കൂ.
ഇന്ന്, ബാപ്ദാദ എല്ലാ
കുട്ടികളെയും കണ്ട് സന്തോഷിക്കുന്നു. ഓരോ കുട്ടിയും പരമാത്മസ്നേഹത്തിലൂടെയാണ്
എത്തിയിരിക്കുന്നത്. അപ്പോൾ, ഇന്ന്, ബാപ്ദാദ ഓരോ കുട്ടിയുടെയും മസ്തകത്തിൽ
ഭാഗ്യത്തിന്റെ രേഖകൾ കണ്ടുകൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ഭാഗ്യം ഇത്രയും വലിയ
ഭാഗ്യം മുഴുവൻ ചക്രത്തിലും ആർക്കും ലഭിച്ചിട്ടില്ല, കാരണം നിങ്ങൾക്ക് ഭാഗ്യം
നൽകുന്നത് സ്വയം ഭാഗ്യവിധാതാവ് തന്നെയാണ്. ഓരോരുത്തരുടെയും മസ്തകത്തിൽ
തിളക്കമുള്ള ഭാഗ്യത്തിന്റെ നക്ഷത്രം തിളങ്ങിക്കൊണ്ടിരിക്കുന്നു. വായിൽ മധുരമായ
വാക്കുകളുടെ രേഖ തിളങ്ങുന്നു. ചുണ്ടുകളിൽ മധുരമുള്ള പുഞ്ചിരിയുടെ രേഖ
തിളങ്ങുന്നു.ഹൃദയത്തിൽ ഹൃദയേശ്വരനായ ബാബയുടെ സ്നേഹത്തിൽ ലയിച്ചിരിക്കുന്നതിന്റെ
രേഖ തിളങ്ങുന്നു. കൈകളിൽ സർവ്വ ഖജനാവുകളുടെയും ശ്രേഷ്ഠതയുടെ രേഖ തിളങ്ങുന്നു.
പാദങ്ങളിൽ ഓരോ ചുവടിലും കോടാനുകോടി മടങ്ങ് എന്ന രേഖ തിളങ്ങുന്നു. ഇനി,
മറ്റാർക്കാണ് ഇതുപോലെയുള്ള ഭാഗ്യമുള്ളതെന്ന് ചിന്തിക്കുക! അതുകൊണ്ടാണ് നിങ്ങളുടെ
ഓർമ്മചിഹ്നത്തിന്റെ ചിത്രങ്ങളിലും ഭാഗ്യത്തിന്റെ വർണ്ണന ഉള്ളത്. ഓരോ കുട്ടിക്കും
സ്വയം ഭാഗ്യദാതാവ് ഉണ്ടാക്കിയ ഭാഗ്യമാണിത്.
ഓരോ കുട്ടിയുടെയും ഭാഗ്യം
കണ്ട് ബാപ്ദാദ പുഞ്ചിരിക്കുന്നു വൗ കുട്ടികളേ വൗ! ഈ ഭാഗ്യം ഈ സംഗമയുഗത്തിൽ
മാത്രമാണ് കിട്ടുന്നതും തുടരുന്നതും.. സംഗമയുഗത്തിലെ സുഖം എല്ലാ യുഗത്തിനെക്കാളും
ശ്രേഷ്ഠമായതാണ്.സംഗമയുഗത്തിലെ പ്രാപ്തി സത്യയുഗത്തിലെ പ്രാപ്തിയെക്കാൾ കൂടുതലാണ്.
നിങ്ങളുടെ ഭാഗ്യത്തിൽ മുഴുകുക. എന്ത് സംഭവിച്ചാലും, നിങ്ങളുടെ ഭാഗ്യം
സ്മൃതിയിലേക്ക് കൊണ്ട് വരൂ, എങ്കിൽ എന്താണ് വരുന്നത്? വൗ എന്റെ ഭാഗ്യം! കാരണം
സ്വയം ഭാഗ്യദാതാവ് നിങ്ങളുടെ പിതാവാണ്. അപ്പോൾ, എല്ലാവർക്കും ഭാഗ്യദാതാവിൽ
നിന്ന് അവരുടെ ഭാഗ്യം ലഭിച്ചിട്ടുണ്ട്. നമ്മൾ വളരെ ഭാഗ്യവാന്മാരാണെന്ന് അറിയാമോ,
അതോ ചിലപ്പോൾ മാത്രമാണോ അറിയുന്നത്, സദാ ലഹരിയിലിരിക്കുന്നുണ്ടോ? ലോകത്തിലുള്ളവർ
കാണുമ്പോൾ, നിങ്ങൾക്ക് എന്താണ് ലഭിച്ചതെന്ന് ചോദിക്കുന്നു? നിങ്ങൾ എന്താണ്
ഉത്തരം നൽകുന്നത്? നേടാൻ ആഗ്രഹിച്ചത് നേടി കഴിഞ്ഞു. നേടി കഴിഞ്ഞോ, കൈകൾ
ഉയർത്തുക. നേടി കഴിഞ്ഞു, ശരി. നേടി കഴിഞ്ഞോ? നേടാനാകാത്തതായി ഒന്നുമില്ലെന്ന്
അഭിമാനത്തോടെ പറയുന്നു, അഭിമാനമുണ്ടല്ലോ? എങ്ങനെയാണ് നേടിയത്? ബാബയെ
തിരിച്ചറിഞ്ഞ്, അംഗീകരിച്ച്, സ്വീകരിച്ചതുകൊണ്ടാണ് ഭാഗ്യം ലഭിച്ചത്. ഈ ഭാഗ്യം
എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രത്തോളം സന്തുഷ്ടരാകും. ആകും എന്നല്ല ആണ്.
അവരുടെ ദൃഷ്ടിയും, വൃത്തിയും, പ്രവൃത്തിയും സന്തുഷ്ടമായിരിക്കും, മറ്റുള്ളവരെയും
സന്തുഷ്ടരാക്കും. അപ്പോൾ, നിങ്ങൾക്കെല്ലാവർക്കും സന്തുഷ്ടതയുടെ ലഹരിയുണ്ടോ?
കാരണം സന്തുഷ്ടതയ്ക്ക് അടിസ്ഥാനം പ്രാപ്തികളാണ്. അപ്രാപ്തിയാണ് അസന്തുഷ്ടതയ്ക്ക്
അടിസ്ഥാനം. അപ്പോൾ, നിങ്ങൾ എന്താണ് അനുഭവിക്കുന്നത്? അപ്രാപ്തമായി എന്തെങ്കിലും
വസ്തു ഉണ്ടോ അതോ സർവ്വപ്രാപ്തികളും ഉണ്ടോ? പ്രാപ്തിയുടെ ലഹരിയുണ്ടോ? എപ്പോഴും
ഉണ്ടോ അതോ ചിലപ്പോൾ ഉണ്ടോ? സാധാരണയായി, നിങ്ങൾ നേടാൻ ആഗ്രഹിച്ചത് നേടിയെന്ന്
നിങ്ങൾ പറയുന്നു. അപ്പോൾ, സർവ്വ പ്രാപ്തികളും ഉള്ളിടത്ത്, അസന്തുഷ്ടതെയുടെ പേര്
ഇല്ല..
അപ്പോൾ ഇന്ന് ബാപ്ദാദാ,
ദേശ വിദേശത്തെ, നിരവധി രാജ്യങ്ങളിൽ നിന്ന് എല്ലാ കുട്ടികളും ഒത്തുകൂടി, എന്നാൽ
ആരാണ് ഏറ്റവും ദൂരെ നിന്ന് വന്നത്? അമേരിക്കക്കാർ വളരെ ദൂരെ നിന്ന് വന്നതാണോ?
അമേരിക്കക്കാർ വളരെ ദൂരെ നിന്ന് വന്നതല്ലേ! ബാബ എവിടെ നിന്നാണ് വന്നത്?
അമേരിക്ക ഈ ലോകത്തിലാണ്,എന്നാൽ ബാപ്ദാദ എവിടെ നിന്നാണ് വന്നത്? പരന്ധാമത്തിൽ
നിന്ന് വന്നിരിക്കുന്നു, ബ്രഹ്മാ ബാബയും സൂക്ഷ്മ വതനത്തിൽ നിന്ന്
വന്നിരിക്കുന്നത്.അപ്പോൾ ആരാണ് വളരെ ദൂരെ നിന്ന് വന്നത്? ഏറ്റവും ദൂരെയുള്ളത്
ആരാണ്? ഇതാണ് അച്ഛനും കുട്ടികളും തമ്മിലുള്ള സ്നേഹത്തിന്റെ രംഗം. നിങ്ങൾ 'എന്റെ
ബാബ' എന്ന് പറഞ്ഞു, ബാബ പറഞ്ഞു, 'എന്റെ കുട്ടി'. ഒരാളെ അറിഞ്ഞതിലൂടെ എത്ര
സമ്പത്താണ് ലഭിച്ചത്. ലോകത്തിലെ ആളുകൾ സുഖവും ശാന്തിയ്ക്കും വേണ്ടി
അന്വേഷിക്കുന്നു എവിടെ ശാന്തി ലഭിക്കും, എവിടെ സുഖം ലഭിക്കും? നിങ്ങളുടെ ജീവിതം
സുഖവും ശാന്തിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. ബാപ്ദാദയോട് ചോദിക്കില്ലേ ബാപ്ദാദ
എന്താണ് ആഗ്രഹിക്കുന്നത്? അപ്പോൾ ബാപ്ദാദ എല്ലാ കുട്ടികളിൽ നിന്നും ഇതാണ്
ആഗ്രഹിക്കുന്നത്: ഓരോ കുട്ടിയും സദാ സ്വരാജ്യാധികാരിയായി ഇരിക്കണം. ചിലപ്പോൾ
മാത്രമല്ല, ഇപ്പോൾ സ്വരാജ്യത്തിന്റെ അധികാരത്തിന്റെ വരദാനം ഈ സംഗമയുഗത്തിനായി
പൂർണ്ണമായി നൽകിയിട്ടുണ്ട്; കുറച്ച് അല്ല, ചിലപ്പോൾ മാത്രം ഉള്ളവരല്ല, സദാ.
അപ്പോൾ ചിന്തിക്കുക, എന്നെന്നേക്കുമായി സ്വരാജ്യാധികാരിയായി ഇരിക്കുന്നുണ്ടോ?
കാരണം ബാപ്ദാദ കേൾപ്പിച്ചിട്ടുള്ളതാണ്, ഈ കർമ്മേന്ദ്രിയങ്ങളുടെയും, മനസ്സ്
ബുദ്ധി സംസ്കാരങ്ങളുടെയും യജമാനനാണ്. എല്ലാവർക്കുമായി 'എന്റേത്' എന്ന് പറയുന്നു,
'ഞാൻ' എന്നല്ല, 'എന്റേത്' എന്നാണ് പറയുന്നത്. മനസ്സ് ബുദ്ധി സംസ്ക്കാരം
എന്റേതാകുമ്പോൾ എന്റെതിനു മേൽ എപ്പോഴും അധികാരം ഉണ്ടായിരിക്കും. ഇതുപോലെ മനസ്സ്,
ബുദ്ധി, സംസ്ക്കാരത്തിന്റെ മേൽ പൂർണ്ണമായും അധികാരം ഉണ്ടാകണം ഇതിനെയാണ്
പറയുന്നത് സ്വരാജ്യാധികാരി. എന്ത് ആജ്ഞ നല്കുന്നുവോ അതിനനുസരിച്ച് കാര്യങ്ങൾ
ചെയ്യുന്നതിന് നിമിത്തമാണ്. ഇതിനായി, നടക്കുമ്പോഴും ചുറ്റിസഞ്ചരിക്കുമ്പോഴും
കർമ്മം ചെയ്യുമ്പോഴും, യജമാനനാണെന്ന ലഹരി ഉണ്ടാകണം. നിശ്ചയവും ലഹരിയും.
ഇപ്പോൾ മനസ്സിലൂടെ
ആത്മാക്കളുടെ സേവനം ചെയ്യേണ്ട സമയമാണ്. വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു, ഹേ
പൂർവ്വികരേ, അല്പം സുഖത്തിന്റെയും ശാന്തിയുടെയും കിരണങ്ങൾ നൽകൂ. അപ്പോൾ, ഹേ
പൂർവ്വികരേ, ദുഃഖിതരുടെ വിളി കേൾക്കാൻ കഴിയുന്നില്ലേ! ഏതൊരു വിപത്തും പെട്ടെന്ന്
വരുമെന്ന് ബാപ്ദാദ സൂചന നൽകിയിട്ടുണ്ട്, അതിനുവേണ്ടി ഒരു നിമിഷത്തിനുള്ളിൽ ഒരു
പൂർണ്ണവിരാമം ഇടുക. ഈ പരിശീലനം ചെയ്യണം, ആ സമയത്ത് പുരുഷാർത്ഥത്തിനു
സമയമുണ്ടാകില്ല, പരിശീലിക്കണം.പൂർണ്ണവിരാമമിടുമ്പോൾ വന്നത് ആശ്ചര്യം ചിഹ്നം,
ഇതിനായുള്ള പുരുഷാർത്ഥത്തിന്റെ സമയമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ആ സമയം
പ്രായോഗികമാക്കേണ്ട സമയമാണ്, അതിനാൽ ഇപ്പോൾ മുതൽ ഇത് പരിശീലിക്കുന്നു, ബാപ്ദാദ
ഫലങ്ങൾ കാണുന്നു. ശ്രദ്ധിക്കുന്നുണ്ട്, ചെയ്യുകയും ചെയ്യുന്നു, പക്ഷേ
ശ്രദ്ധിക്കുന്നതിനു കൂടുതൽ അടിവരയിടണം. പുരുഷാർത്ഥം എത്ര എളുപ്പമാണെന്ന് നോക്കൂ,
ഞാൻ ഒരു ബിന്ദുവാണ്, ഇടേണ്ടത് ഒരു ബിന്ദു, ശ്രദ്ധിച്ചാൽ മാത്രം മതി.
ബാപ്ദാദ പ്രത്യകമായി
കുട്ടികൾക്ക് സമ്മാനം നൽകുന്നു: കുട്ടികളേ, ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്.
ബാബ എന്ന വിളിക്കുമ്പോൾ ബാബ എപ്പോഴും കുട്ടികൾക്കുവേണ്ടിയും സന്നിഹിതനാണ്. പ്രഭു
സന്നിഹിതനാണെന്ന് എന്ന് പാടാറുണ്ട്; സർവ്വവ്യാപിയല്ല, പക്ഷേ കുട്ടികളുടെ മുമ്പിൽ
സദാ ഹാജരാണ്. അതിനാൽ, എപ്പോഴും വിജയിയാകുക. ഭഗവാൻ കൂടെയുള്ളിടത്ത്, വിജയിയാകാൻ
ബുദ്ധിമുട്ട് എന്താണ്? വിജയം നിങ്ങളുടെ ജന്മസിദ്ധ അധികാരമാണ്. 'എന്റെ ബാബ' എന്ന്
പറഞ്ഞാൽ മാത്രം മതി, നിങ്ങൾ വിജയിയാണ്. അതിനാൽ, ഓർമ്മയിൽ ഇരിക്കുന്നവർക്ക്
എപ്പോഴും വിജയിയാകുന്നത് വളരെ സഹജമാണ്. ബുദ്ധിമുട്ടുള്ള കാര്യമല്ല. ഭഗവാൻ
എവിടെയാണോ അവിടെ വിജയമുണ്ട്. ഇന്ന്, ബാപ്ദാദ എല്ലാ കുട്ടികളെയും കണ്ട്
സന്തോഷിക്കുന്നു. എത്ര സ്നേഹത്തോടെ ഏതെല്ലാം മാർഗ്ഗങ്ങളിലൂടെയാണ് വന്നത്?
തീവണ്ടിയിലോ വിമാനത്തിലോ, അവർ ശരീരം കൊണ്ട് എത്തിച്ചേർന്നു, പക്ഷേ ഹൃദയത്തിൽ
നിന്നുള്ള സ്നേഹം നിങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നു. നിങ്ങളുടെ ധൈര്യത്തിന്
ബാബയുടെ സഹായം തീർച്ചയായും ഉണ്ട്. ഇപ്പോൾ, ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത് ഓരോ
കുട്ടിയും ഓരോ കർമ്മത്തിലും തന്റെ സ്വരാജ്യത്തിന്റെ സീറ്റിൽ സ്ഥിതി ചെയ്യണം. ശരി.
ഇന്ന് ആദ്യമായി വന്നവർ
കൈകൾ ഉയർത്തുക. എഴുന്നേറ്റ് നിൽക്കൂ. ധാരാളം പേരുണ്ട്. ശരി, ആദ്യം വന്നതുപോലെ,
ഒന്നാമത് എത്തണമല്ലോ? പോകണമോ? ബാബയുടെ വരദാനം ഉണ്ട് ധൈര്യം വയ്ക്കുന്നവർക്ക്
ബാബയുടെ സഹായം കിട്ടും, ധൈര്യമുണ്ടെങ്കിൽ എത്ര വേണമെങ്കിലും മുന്നോട്ട് പോകാൻ
അവസരമുണ്ട്, വളരെ വൈകി എന്ന ബോർഡ് സ്ഥാപിച്ചിട്ടില്ല. ഓർമ്മയിൽ ഇരിക്കൂ,
പ്രാപ്തമായിട്ടുള്ളത് ഉപയോഗിച്ച് മറ്റുള്ളവരെ സേവാ ചെയ്യൂ. എത്ര സേവനം
ചെയ്യുന്നുവോ അത്രയും ആശിർവ്വാദങ്ങൾ ലഭിക്കും, ആ ആശിർവ്വാദങ്ങൾ നിങ്ങളെ
മുന്നോട്ട് നയിച്ചുകൊണ്ടിരിക്കും. സന്ദേശം നൽകിയുകൊണ്ടിരിക്കുക, ബാക്കി
ഓരോരുത്തരുടെയും ഭാഗ്യമാണ്. പക്ഷേ നിങ്ങൾ സന്ദേശം നൽകുക. നിങ്ങളുടെ പുണ്യം
ശേഖരിച്ചുകൊണ്ടിരിക്കുക. അപ്പോൾ പുണ്യം നിങ്ങളെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കും.
ശരി.
അമൃതവേളയിൽ, ബാപ്ദാദ
എല്ലായിടത്തും ചുറ്റിസഞ്ചരിച്ചു, ബാബയ്ക്ക് ചുറ്റി സഞ്ചരിക്കുന്നത് വലിയ
കാര്യമൊന്നുമല്ല? ബാപ്ദാദ പറഞ്ഞിട്ടുണ്ട് നാലുമണി യോഗത്തിന്റെ പ്രത്യേകതയാണ് 4
മണിക്ക് ബാപ്ദാദ എല്ലാ കുട്ടികൾക്കും സഹജമായി വരദാനം നൽകുന്നു. വരദാനദാതാവിന്റെ
വിശേഷ പാർട്ട് അമൃതവേളയിലാണ്. ആവശ്യമുള്ള വരദാനങ്ങൾ ബാപ്ദാദ നൽകുന്നു.
പരീക്ഷിച്ചു നോക്കണം. എന്നാൽ നിങ്ങളെല്ലാവരും വരദാനങ്ങൾ സ്വീകരിക്കാൻ
ജാഗരൂകരായിരിക്കണം. ജാഗ്രതയോടെയിരുന്നില്ലെങ്കിൽ, ബാപ്ദാദ ചുസഞ്ചരിച്ച് തിരികെ
പോകും, നിങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് അമൃതവേളയ്ക്ക് പ്രാധാന്യം
നൽകുന്നുണ്ട് പക്ഷേ കൂടുതൽ ശ്രദ്ധ നൽകണം. ബാപ്ദാദ കാണുന്നുണ്ട് സമയമനുസരിച്ച്
സേവനവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു, സേവനം കാരണം ബാബയിൽ നിന്ന് വരദാനം
നേടുന്നതിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. ഡബിൾ വിദേശികളിൽ ഭൂരിഭാഗവും
പുരുഷാർത്ഥം ചെയ്യുന്നുണ്ട്, എന്നിരുന്നാലും ശ്രദ്ധിയ്ക്കുന്നതിനു
അടിവരയിടണം.എങ്ങനെയും മധുബനിൽ എത്തിച്ചേരുന്നു,അതിന് ബാപ്ദാദ എല്ലാ കുട്ടികളെയും
പ്രത്യേകമായി അഭിനന്ദിക്കുന്നു. ബാപ്ദാദ കേട്ടു സംസ്കാരങ്ങളെക്കുറിച്ച് ബാപ്ദാദ
ഏതൊരു സൂചനയാണോ നൽകിയത്, അതിൽ നമ്മൾ ചെയ്യണമെന്ന് മനസ്സിലാക്കുന്നുണ്ട്,
ചെയ്യുന്നതിനായി, എല്ലാ ദിവസവും അമൃതവേളയിൽ സ്വമാനം വയ്ക്കുന്നതുപോലെ, അതോടൊപ്പം,
വ്യത്യസ്തമായ ഏതെങ്കിലും ഒരു സംസ്കാരത്തിലും ശ്രദ്ധ കൊടുക്കുക, ഇന്നത്തെ ദിവസം,
ഈ സംസ്കാരത്തിന്റെ മേൽ പ്രത്യേക ശ്രദ്ധ കൊടുക്കണം, പിന്നെ രാത്രിയിൽ,
ബാപ്ദാദയ്ക്ക് നിങ്ങളുടെ മുഴുവൻ ദിവസത്തെ ചാർട്ട് നൽകുമ്പോൾ, ആ സമയത്ത് ആ
സംസ്കാരത്തിന്റെ ഫലം പ്രത്യേകമായി കേൾപ്പിക്കണം. എങ്കിൽ പ്രത്യേകം ശ്രദ്ധിക്കും.
ഏതെങ്കിലും സംസ്ക്കാരത്തിനുമേൽ ശ്രദ്ധ വയ്ക്കണം. ഓർമ്മിക്കുന്നതിൽ
ശ്രദ്ധിക്കുന്നത് പോലെ അതിനോടൊപ്പം ആ സമയത്ത് ഇതിന്റെ ഫലവും ബാപ്ദാദയ്ക്ക് നൽകൂ.
നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും, ആ ദിവസം നിങ്ങൾക്ക് മുന്നിൽ ഏതെങ്കിലും
സംസ്കാരത്തെ ഇല്ലാതാക്കാനുള്ള കാര്യം സംഭവിച്ചില്ലെങ്കിൽ, സ്വയം നിങ്ങൾക്ക്
ബാബയുടെ അഭിനന്ദനങ്ങൾ നൽകണം, ദിവസവും ഇതുപോലെ ബാബയുടെ അഭിനന്ദനങ്ങൾ പ്രത്യേകമായി
ഈ സംസ്കാരത്തിന് വേണ്ടി എടുത്ത്കൊണ്ടിരിന്നാൽ, സംസ്കാരങ്ങൾ പ്രവൃത്തിയിൽ
വരുന്നത് കുറയും. അപ്പോൾ, യോഗത്തിന്റെ കാര്യം പരിശോധിക്കുന്നതുപോലെ,
സംസ്കാരങ്ങളേയും പരിശോധിക്കണം. സംസ്കാരങ്ങൾ ദിവസവും വരുന്നില്ല, ഇടയ്ക്കിടയ്ക്ക്
വരുന്നു. പുരുഷാർത്ഥികളായവർക്ക് പേപ്പറുകൾ യാദൃശ്ചികമായി കിട്ടുന്നു, അല്ലാതെ
എല്ലാ ദിവസവും വരുന്നില്ല. എന്നാൽ എല്ലാ ദിവസവും പരിശോധിക്കണം, ഈ ശ്രദ്ധ
പിരിമുറുക്കം ഇല്ലാതാക്കും. കാരണം, വിദേശ രാജ്യങ്ങളിലെ ചില കുട്ടികൾ,
എന്തെങ്കിലും ജോലി ആരംഭിക്കുമ്പോൾ, ശ്രദ്ധിക്കുന്നത് ബാപ്ദാദ കണ്ടിട്ടുണ്ട്.
അതിനാൽ ശ്രദ്ധിക്കുന്നവർക്ക് മാത്രമേ മുക്തി പ്രാപ്തമാക്കാൻ കഴിയൂ. ബാബയുടെ
വരദാനവും ഉണ്ട്. മനസ്സിലായോ? ഇനി ഇതിന്റെ പിന്നാലെ പോകില്ലേ, ദിവസവും ഫലങ്ങൾ
പരിശോധിച്ചാൽ, സംസ്കാരങ്ങൾ സ്വതവേ ദുർബലമാകും. ബാപ്ദാദ ആഗ്രഹിക്കുന്നത്
സംസ്കാരത്തിന്റെ വിഷയത്തിൽ ഒന്നാമനാകൂ, ആഗ്രഹിക്കുന്ന സംസ്കാരങ്ങൾ മാത്രം
പ്രവൃത്തിയിൽ വരണം. അത് സംഭവിക്കും. ശ്രദ്ധയിൽ വന്നല്ലോ, അത് സംഭവിക്കും. എന്നാൽ
വെറുതെ സംഭവിക്കില്ല, ശ്രദ്ധിക്കേണ്ടതുണ്ട്. സംഘടനയിൽ ഈ സംസ്കാരങ്ങൾ വരുന്നത്
എന്തുകൊണ്ടാണ്? നിങ്ങളുടെ ചിത്രങ്ങളെ ആരാധിക്കുന്നവർ നിങ്ങളുടെ സംസ്കാരങ്ങൾ
എത്ര നല്ലതായിട്ടാണ് പാടുന്നത്. അങ്ങനെയായി, അതുകൊണ്ടാണ് വർണ്ണിക്കുന്നത്.
നിങ്ങളുടെ ദേവത ചിത്രം ഇമെർജ്ജ് ചെയ്യൂ, എന്താണ് പാടുന്നത്?അതുപോലെ ദേവതകളായി
മാറണ്ടേ. ശരി.
ഡബിൾ വിദേശികൾ
പുരുഷാർത്ഥത്തിൽ സഫലതയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കുന്നുണ്ടല്ലോ?
ചെയ്യുന്നുണ്ടോ? സഫലത
അനുഭവിക്കുന്നവർ കൈകൾ ഉയർത്തുക. വൗ! കൈകൾ നന്നായി ഉയർത്തുന്നു. ഇതിൽ
ശ്രദ്ധിക്കുന്നതിനായി ലക്ഷ്യം വയ്ക്കണം. ഇതിലും സ്ഥാനം നേടണം. നിങ്ങളെ കാണുമ്പോൾ,
മറ്റുള്ളവർക്കും ഉത്സാഹം വരും കാരണം നിങ്ങൾ നിമിത്തമായവരാണ്. നിമിത്തമായവർക്ക്
ബാപ്ദാദയിൽ നിന്ന് പ്രത്യേക സഹായം ലഭിക്കുന്നു. സേവാകേന്ദ്രങ്ങൾ
വളർന്നുകൊണ്ടിരിക്കുന്നതിൽ ബാബ സന്തോഷിക്കുന്നു. പുരുഷാർത്ഥത്തിനോടുള്ള
ശ്രദ്ധയുണ്ട്, എന്നാൽ ഇപ്പോൾ പരിവർത്തനത്തിന്റെ നിമിത്തമാകുന്നവരായി മാറൂ,
നിങ്ങളെ കാണുമ്പോൾ, മറ്റുള്ളവർക്കും പരിവർത്തനത്തിന്റെ ശക്തിയ്ക്കുള്ള ഉത്സാഹം
വരും. പുരുഷാർത്ഥത്തിൽ സംഘ്യക്രമത്തിലായത്തിലാകുന്നതിൽ ബാപ്ദാദ സന്തോഷിക്കുന്നു,
അത് മനസ്സിലാക്കാം, എങ്കിലും പുരുഷാർത്ഥത്തിലേക്ക് ശ്രദ്ധയുണ്ട്, ഇനിയും
വർദ്ധിപ്പിക്കണം. ബാപ്ദാദയുടെ സ്നേഹ സ്മരണകൾ ദിവസവും കിട്ടികൊണ്ടിരിക്കുന്നു.
നോക്കൂ,ദിവസവും വിധിപൂർവ്വം മുരളി വായിച്ചാൽ വീട്ടിൽ ഇരിക്കുമ്പോഴും ഒരു ദിവസം
പോലും ബാപ്ദാദയുടെ സ്നേഹസ്മരണകൾ നഷ്ടമാക്കില്ല. കിട്ടുന്നില്ലേ! കിട്ടുന്നുണ്ടോ?
നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? ദിവസവും സ്നേഹസ്മരണകൾ ലഭിക്കുന്നു. എല്ലാവർക്കും
കിട്ടുന്നുണ്ടല്ലോ? ബാപ്ദാദയുടെ സ്നേഹത്തിന്റെ അടയാളമാണിത്. മുരളി നഷ്ടമായെങ്കിൽ,
സ്നേഹസ്മരണകളും നഷ്ടപ്പെട്ടു. മുരളി മാത്രമല്ല നഷ്ടമാകുന്നത്, ബാപ്ദാദയുടെ
സ്നേഹ സ്മരണകളും വരദാനങ്ങളും എല്ലാം നഷ്ടപ്പെട്ടു. മുരളി വായിക്കും, പക്ഷേ
ബാപ്ദാദയുടെ സ്നേഹസ്മരണകൾ നേടാനുള്ള സമയം നിശ്ചിതമാണ്, അത് നഷ്ടമാകും. അപ്പോൾ,
ഉത്സാഹമുണ്ട്, ഇതിൽ ബാപ്ദാദ സന്തോഷിക്കുന്നു. ശരി. മുരളി നഷ്ടപ്പെടുത്തുന്നുണ്ടോ?
ഡബിൾ വിദേശികളിൽ, മുരളി നഷ്ടപ്പെടുത്തുന്നവർ ആരെങ്കിലും ഉണ്ടോ? കാരണങ്ങൾ ഉണ്ടോ?
ഇല്ല. നഷ്ടപ്പെടുത്തുന്നില്ല. ഒരാൾ കൈ ഉയർത്തി. ഇപ്പോൾ നഷ്ടപ്പെടുത്തരുത്, മുരളി
നഷ്ടപ്പെടുത്തരുത്. ഫോണിലൂടെയെങ്കിലും കേൾക്കണം. വായിക്കാൻ കഴിയുന്നില്ലെങ്കിൽ,
ഏതെങ്കിലും രീതിയിൽ തീർച്ചയായും കേൾക്കുക. തീർച്ചയായും ഹാജർ വയ്ക്കണം. ശരി.
ആരെല്ലാം സഭയിൽ ഉണ്ടോ, പുതിയവരും പഴയവരും ഉണ്ട്, ഇത് ദൃഢമായി രേഖപ്പെടുത്തുക,
ഒരിക്കലും മുരളി നഷ്ടമാക്കരുത്. ബാബ എല്ലാ ദിവസവും പരന്ധാമത്തിൽ നിന്ന് വരുന്നു,
എത്ര ദൂരെ നിന്നാണ് വരുന്നത്, കുട്ടികൾക്കുവേണ്ടിയല്ലേ വരുന്നത്! ബാബ മുരളി
നഷ്ടമാക്കാത്തത് പോലെ, കുട്ടികളും മുരളി നഷ്ടമാക്കരുത്. ശരി.
ഇപ്പോൾ, മധുബനിൽ വരുന്നവർ,
ഫോം പൂരിപ്പിക്കുമ്പോൾ, അതിൽ ഇതും എഴുതണം മുരളി ദിവസവും കേട്ടോ അതോ എത്ര
ദിവസത്തേക്ക് കേട്ടില്ല? സമ്മതമാണോ? സമ്മതിക്കുന്നവർ കൈകൾ ഉയർത്തുക. മധുബനിൽ
നിന്നുള്ളവരും കൈകൾ ഉയർത്തണം. ഒരു കാരണവശാലും മുരളി നഷ്ടമാക്കരുത്. ഭക്ഷണം
നഷ്ടപ്പെടുത്താത്തതുപോലെ, ഇതും ഭക്ഷണമല്ലേ? അത് ശരീരത്തിനുള്ള ഭക്ഷണമാണ്, ഇത്
ആത്മാവിനുള്ള ഭക്ഷണമാണ്. ഇഷ്ടമായോ. പുതുതായി വന്നവർക്കും വരാൻ സാധിച്ചല്ലോ. അവരും
ഈ നിയമം പാലിക്കണം. മറ്റ് നിയമങ്ങളുള്ളതുപോലെ, ഇതും ഒരു നിയമമാണ്. ബ്രാഹ്മണൻ
എന്നാൽ മുരളി കേൾക്കുന്നവർ സേവനം ചെയ്യുന്നവർ. ശരി.
ഇപ്പോൾ
എല്ലായിടത്തുനിന്നുമുള്ള കുട്ടികൾക്ക് സ്നേഹസ്മരണകളോടെ അഭിനന്ദനങ്ങൾ നൽകുന്നു.
എപ്പോഴും ഉന്മേഷവും ഉത്സാഹത്തോടെയും മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു ഇനിയും
മുന്നോട്ട് പോകണം. ഒരു കാരണവശാലും ഏതെങ്കിലും കാര്യങ്ങൾ കാരണമോ നിങ്ങളുടെ
ഉന്മേഷവും ഉത്സാഹവും കുറയരുത്. കാര്യങ്ങൾ സംഭവിക്കുന്നു, പക്ഷേ പുരുഷാർത്ഥവും
ബാബയുടെ സ്നേഹവും നമ്മുടേതാണ്, അതിനാൽ ബാബയല്ലാത മറ്റൊന്നിലും നിങ്ങളുടെ
ബുദ്ധിയെ തിരക്കിലാക്കരുത്. ബാബയും ബാബയുടെ മുരളിയും, ബാബയിൽ നിന്ന് ഏത്
സേവനമാണോ കിട്ടിയിരിക്കുന്നത് അത് ചെയ്തുകൊണ്ടിരിക്കുക. ശരി. ഇപ്പോൾ എന്ത് പറയും,
ഒരുമിച്ചിരിക്കണമല്ലോ? അപ്പോൾ നമുക്ക് അവധിയെടുക്കുന്നുവെന്ന് പറയാനും കഴിയില്ല.
നമ്മൾ ഒരുമിച്ചായിരിക്കും, ഒരുമിച്ച് പോകും, ഒരുമിച്ച് വരും. അച്ഛാ. ഇപ്പോൾ
സമാപ്തി.
വരദാനം :-
ശക്തി
രൂപത്തിന്റെ സ്മൃതിയിലൂടെ പതിത സംസ്കാരങ്ങളുടെ നാശം ചെയ്യുന്ന കാളി രൂപമായി
ഭവിക്കട്ടെ
സദാ നിങ്ങളുടെ ഈ സ്വരൂപം
സ്മൃതിയിലുണ്ടായിരിക്കണം ഞാൻ സർവ്വ ശസ്ത്രധാരിയായ ശക്തിയാണ്, പതിത പാവനിയിൽ
ഏതെങ്കിലും പതിത ആത്മാവിന്റെ ദൃഷ്ടിയുടെ നിഴൽ പോലും പതിക്കാൻ കഴിയില്ല. പതിത
ആത്മാവിന് പതിത സങ്കൽപം പോലും വരില്ല നിങ്ങളുടെ ബ്രേക്ക് അങ്ങനെ
ശക്തിശാലിയായിരിക്കണം. ഏതെങ്കിലും പതിത ആത്മാവിന്റെ പ്രഭാവം വന്നാൽ പ്രഭാവശാലി
അല്ല എന്നാണ് അതിന്റെ അർഥം. ആരാണോ സ്വയം സംഹാരിണി അവർ ഒരിക്കലും ആരുടേയും
വേട്ടയാകില്ല. അങ്ങനെയുള്ള കാളി രൂപമാകണം നിങ്ങളുടെ മുന്നിൽ ആരെങ്കിലും
അങ്ങനെയുള്ള സങ്കൽപം ചെയ്താൽ അവരുടെ സങ്കൽപം അബോധാവസ്ഥയിലാകണം.
സ്ലോഗന് :-
റോയൽ
രൂപത്തിലുള്ള ഇച്ഛയുടെ സ്വരൂപമാണ് പേര്, പ്രശസ്തി, അഭിമാനം.
അവ്യക്ത സൂചന- ജ്വാല
സ്വരൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി ഓർമ്മയുടെ അനുഭവം ചെയ്യൂ.
സാരഥിയുടെ അർത്ഥമാണ്
ആത്മാഭിമാനി കാരണം ആത്മാവ് തന്നെയാണ് സാരഥി. ഈ വിധിയിലൂടെ ബ്രഹ്മബാബ നമ്പർ വൺ
ആകുന്നതിന്റെ സിദ്ധി പ്രാപ്തമാക്കി. അതിനാൽ ഫോളോ ഫാദർ ചെയ്യൂ. ബാബ ഏതുപോലെ
ദേഹത്തെ നിയന്ത്രണത്തിലാക്കി പ്രവേശിക്കുന്നു, അർത്ഥം സാരഥിയായിരിക്കുന്നു,
അർത്ഥം ദേഹത്തിന്റെ നിയന്ത്രണത്തിൽ വന്നില്ല, അതിനാൽ വേറിട്ടും
പ്രിയപ്പെട്ടവരുമായിരുന്നു.അതുപോലെ നിങ്ങൾ ബ്രാഹ്മണാത്മാക്കൾ എല്ലാവരും
ബാബയ്ക്ക് സമാനം സാരഥിയുടെ സ്ഥിതിയിൽ സ്ഥിതി ചെയ്യൂ. സാരഥി സ്വതവേ
സാക്ഷിയായിരുന്നു എല്ലാം ചെയ്യുകയും, കാണുകയും, കേൾക്കുകയും ചെയ്ത് എല്ലാ
ചെയ്തുകൊണ്ടും ഒന്നും ഏൽക്കാതെ നിർലേപമായിരിക്കും.