26.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - സദാ ശ്രീമത്ത് അനുസരിച്ച് ജീവിക്കണം, ഇതു തന്നെയാണ് ശ്രേഷ്ഠമായ പുരുഷാര്ത്ഥം, ശ്രീമത്ത് പാലിക്കുന്നതിലൂടെ ആത്മാവിലെ ദീപം പ്രകാശിക്കുന്നു.

ചോദ്യം :-
ആര്ക്കാണ് പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യാന് സാധിക്കുന്നത് ? ഉയര്ന്ന പുരുഷാര്ത്ഥം എന്താണ് ?

ഉത്തരം :-
പൂര്ണ്ണ പുരുഷാര്ത്ഥം അവര്ക്കേ ചെയ്യാന് കഴിയൂ ആരുടെയാണോ ശ്രദ്ധ അഥവാ ബുദ്ധിയോഗം ഒന്നില് മാത്രമായിരിക്കുന്നത്. എറ്റവും ഉയര്ന്ന പുരുഷാര്ത്ഥമാണ് ബാബയുടെ മേല് പൂര്ണ്ണമായും ബലിയര്പ്പണമായിത്തീരുക. ബലിയര്പ്പണമാകുന്ന കുട്ടികള് ബാബക്ക് വളരെയധികം പ്രിയപ്പെട്ടതാണ്.

ചോദ്യം :-
സത്യം സത്യമായ ദീപാവലി ആഘോഷിക്കുന്നതിനുവേണ്ടി പരിധിയില്ലാത്ത അച്ഛന് ഏതൊരു നിര്ദ്ദേശമാണ് നല്കുന്നത്?

ഉത്തരം :-
കുട്ടികളേ, പരിധിയില്ലാത്ത പവിത്രതയെ ധാരണ ചെയ്യൂ. എപ്പോഴാണോ ഇവിടെ പരിധിയില്ലാത്ത പവിത്രത ധാരണ ചെയ്യുന്നത് , ഇത്രയ്ക്കും ഉയര്ന്ന പുരുഷാര്ത്ഥം ചെയ്യുന്നത് അപ്പോഴേ ലക്ഷ്മീനാരായണന്റെ രാജ്യത്തിലേക്ക് വരാന് സാധിക്കൂ. അതായത് സത്യം സത്യമായ ദീപാവലി അഥവാ കിരീടധാരണാ ദിവസം ആഘോഷിക്കാന് സാധിക്കൂ.

ഓംശാന്തി.  
കുട്ടികള് ഇപ്പോള് ഇവിടെ ഇരുന്നുകൊണ്ട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? നടക്കുമ്പോഴും കറങ്ങുമ്പോഴും അഥവാ ഇവിടെ ഇരുന്നുകൊണ്ടു തന്നെ ശിരസ്സിലുളള ജന്മജന്മാന്തരത്തിലെ പാപഭാരങ്ങളെല്ലാം ഓര്മ്മയുടെ യാത്രയിലൂടെ നശിപ്പിക്കുന്നു. ആത്മാവിന് ഇത് അറിയാം, നമ്മള് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രത്തോളം പാപം നശിക്കുന്നു. ബാബ നല്ല രീതിയില് മനസ്സിലാക്കിത്തന്നിട്ടുണ്ട്- ഇവിടെ ഇരിക്കുന്നവരിലും ആരാണോ ശ്രീമത്ത് പാലിക്കുന്നവര്, അവര്ക്ക് ബാബയുടെ അഭിപ്രായം നല്ലതായി തോന്നും. പരിധിയില്ലാത്ത അച്ഛന് നിര്ദ്ദേശം നല്കുന്നു പരിധിയില്ലാത്ത പവിത്രത ധാരണ ചെയ്യണം. നിങ്ങള് ഇവിടേക്ക് വന്നിരിക്കുന്നതുതന്നെ പരിധിയില്ലാത്ത രീതിയില് പവിത്രമാകുന്നതിനാണ്, അതും ഓര്മ്മയുടെ യാത്രയിലൂടെ. ചിലരാണെങ്കില് ഒട്ടും തന്നെ ഓര്മ്മിക്കുന്നില്ല, ചിലര് മനസ്സിലാക്കുന്നു ഞങ്ങള് ഓര്മ്മയുടെ യാത്രയിലൂടെ തന്റെ പാപത്തെ ഇല്ലാതാക്കിക്കൊണ്ടി രിക്കുന്നു, അതായത് തന്റെ നന്മ ചെയ്തുകൊണ്ടിരിക്കുന്നു. പുറമേയുള്ളവര്ക്ക് ഈ കാര്യങ്ങളെക്കുറിച്ച് അറിയുകയില്ല. നിങ്ങള്ക്ക് മാത്രമാണ് ബാബയെ ലഭിച്ചിരിക്കുന്നത്, നിങ്ങള് വസിക്കുന്നതു തന്നെ ബാബയുടെ അടുത്താണ്. അറിയാം നമ്മള് ഇപ്പോള് ഈശ്വരീയ സന്താനമാണെന്ന്. ആദ്യം ആസുരീയ സന്താനമായിരുന്നു. ഇപ്പോള് നമ്മുടെ സംഗം ഈശ്വരീയ സന്താനങ്ങളുമായാണ്. ഇങ്ങനെയൊരു മഹിമയുമുണ്ട് - സത്സംഗം ഉയര്ത്തും കുസംഗം മുക്കിക്കൊല്ലും. പക്ഷേ, നമ്മള് ഈശ്വരീയ സന്താനങ്ങളാണ് അതുകൊണ്ട് ഈശ്വരീയ മതം മാത്രം പാലിക്കണം അല്ലാതെ മന്മതമല്ല പാലിക്കേണ്ടത് എന്നുളള കാര്യം കുട്ടികള് ഇടയ്ക്കിടെ മറന്നു പോകുന്നു. മന്മതം അര്ത്ഥം മനുഷ്യ മതമാണ്. മനുഷ്യ മതം ആസുരീയ മതമാണ്. ഏതു കുട്ടികളാണോ തന്റെ നന്മ ആഗ്രഹിക്കുന്നത് അവര് സതോപ്രധാനമാകുന്നതിനായി ബാബയെ നല്ല രീതിയില് ഓര്മ്മിക്കുന്നു. സതോപ്രധാനതയ്ക്കും മഹിമയുണ്ട്. അറിയാം നമ്മള് നമ്പര്വൈസായി സുഖധാമത്തിന്റെ അധികാരികളാകുന്നു. എത്രത്തോളം ശ്രീമത്ത് പാലിക്കുന്നുവോ, ഉയര്ന്ന പദവി പ്രാപിക്കുന്നു, എത്രത്തോളം തന്റെ മതം(മന്മമതം) അനുസരിക്കുന്നുവോ പദവി ഭ്രഷ്ടമായിത്തീരുന്നു. അവനവന്റെ നന്മയ്ക്കു വേണ്ടി നിര്ദ്ദേശങ്ങള് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ടല്ലോ. ബാബ പറയുന്നു ഇതും പുരുഷാര്ത്ഥമാണ്, ആര് എത്രത്തോളം ഓര്മ്മിക്കുന്നുവോ അവരുടെ പാപം നശിക്കുന്നു. ഓര്മ്മയുടെ യാത്ര കൂടാതെ പവിത്രമായിരിക്കുവാന് സാധിക്കില്ല. എഴുന്നേല്ക്കുമ്പോഴും, ഇരിക്കുമ്പോഴും, കറങ്ങുമ്പോഴും ഈയൊരു ചിന്തയുണ്ടായി രിക്കണം. നിങ്ങള് കുട്ടികള്ക്ക് ബാബ എത്ര വര്ഷങ്ങള് കൊണ്ടാണ് പഠിപ്പ് നല്കി കൊണ്ടിരിക്കുന്നത്, എന്നിട്ടും മനസ്സിലാക്കുന്നു ഞങ്ങള് വളരെ ദൂരെയാണ.് അതിനാല് അത്രയ്ക്കും ബാബയെ ഓര്മ്മിക്കുവാന് സാധിക്കുന്നില്ല. സതോപ്രധാനമായിത്തീരുന്നതില് വളരെയധികം സമയമെടുക്കുക തന്നെ ചെയ്യും. ഇടയ്ക്ക് വെച്ച് ശരീരം ഉപേക്ഷിക്കുകയാണെങ്കില് കല്പകല്പാന്തരത്തേക്ക് കുറഞ്ഞ പദവി ലഭിക്കുന്നു. ഈശ്വരന്റെതായിത്തീര്ന്നു എങ്കില് ബാബയില് നിന്നും പൂര്ണ്ണ സമ്പത്ത് നേടാനുളള പുരുഷാര്ത്ഥം ചെയ്യണം. ബുദ്ധി ഒരു വശത്തേക്കു മാത്രമായിരിക്കണം. നിങ്ങള്ക്കിപ്പോള് ശ്രീമത്ത് ലഭിച്ചിട്ടുണ്ട്. ബാബ ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ്. ബാബയുടെ ശ്രീമതമനുസരിച്ച് ജീവിക്കുന്നില്ലെങ്കില് വളരെയധികം ചതി സംഭവിക്കുന്നു. ശ്രീമതം പാലിക്കുന്നുണ്ടോ ഇല്ലയോ എന്നുളളത് നിങ്ങള്ക്കറിയാം ശിവബാബയ്ക്കുമറിയാം. നിങ്ങളെക്കൊണ്ട് പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നത് ശിവബാബയാണ്. ദേഹധാരികളെല്ലാവരും പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്. ബ്രഹ്മാബാബയും ദേഹധാരിയാണ്, ഇവരെയും ശിവബാബയാണ് പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നത്. കുട്ടികള്ക്ക് തന്നെ വേണം പുരുഷാര്ത്ഥം ചെയ്യാന്. മുഖ്യമായ കാര്യമാണ് പതിതരെ പാവനമാക്കി മാറ്റുക എന്നുളളത്. അങ്ങനെ നോക്കുകയാണെങ്കില് ലോകത്തില് ധാരാളം പേര് പാവനമായി ജീവിക്കുന്നുണ്ട്. സന്യാസിമാരും പവിത്രമായി ജീവിക്കുന്നു. അവര് ഒരു ജന്മത്തേക്കു വേണ്ടി പാവനമായിത്തീരുന്നു. അങ്ങനെ ധാരാളം പേര് ഈ ജന്മത്തില് ബാലബ്രഹ്മചാരിയായിരിക്കുന്നുണ്ട്. അവര്ക്കൊന്നും പവിത്രതയുടെ സഹായം ഈ ലോകത്തിനു നല്കാന് സാധിക്കില്ല. സഹായമുണ്ടാകുന്നത് അപ്പോഴാണ് എപ്പോഴാണോ നിങ്ങള് ശ്രീമത്തനുസരിച്ച് സ്വയം പാവനമാവുകയും ലോകത്തെയും പാവനമാക്കി മാറ്റുകയും ചെയ്യുന്നത്.

ഇപ്പോള് നിങ്ങള്ക്ക് ശ്രീമത്ത് ലഭിച്ചിരിക്കുകയാണ്. ജന്മജന്മാന്തരമായി നിങ്ങള് ആസുരീയ മതമനുസരിച്ചാണ് ജീവിച്ചിരുന്നത്. ഇപ്പോള് നിങ്ങള്ക്കറിയാം സുഖധാമത്തിന്റെ സ്ഥാപന ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എത്രത്തോളം നമ്മള് ശ്രീമത്തനുസരച്ച് പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രത്തോളം ഉയര്ന്ന പദവി ലഭിയ്ക്കുന്നു. ഇത് ബ്രഹ്മാവിന്റെ മതമല്ല. ബ്രഹ്മാവും പുരുഷാര്ത്ഥിയാണ്. ബ്രഹ്മാവിന്റെ പുരുഷാര്ത്ഥം തീര്ച്ചയായും ഇത്രയും ഉയര്ന്നതാണ് അതുകൊണ്ടാണ് ലക്ഷ്മി-നാരായണനായിത്തീരുന്നത്. അപ്പോള് കുട്ടികള്ക്കും ബാബയെ അനുകരിക്കണം. ശ്രീമത്ത് പാലിക്കണം. മന്മത്തല്ല പാലിക്കേണ്ടത്. തന്റെ ആത്മജ്യോതി പ്രകാശിപ്പിക്കണം. ഇപ്പോള് ദീപാവലി വരുകയാണ്, സത്യയുഗത്തില് ദീപാവലി ആഘോഷിക്കുന്നില്ല. പട്ടാഭിഷേകത്തിന്റെ ദിവസം മാത്രമേ ആഘോഷിക്കുന്നുളളൂ. ബാക്കി അവിടെയുളള ആത്മാക്കളെല്ലാവരും സതോപ്രധാനം തന്നെയാണ്. ഇവിടെ അസത്യമായ ദീപാവലിയാണ് ആഘോഷിക്കുന്നത്. പുറമെയുളള ദീപത്തെയാണ് തെളിയിക്കുന്നത്, അവിടെ വീട്-വീട് പ്രാകാശിക്കുന്നു അതായത് എല്ലാ ആത്മാക്കളും സതോപ്രധാനമായിത്തീരുന്നു. 21 ജന്മത്തേക്കുളള ജ്ഞാനമാകുന്ന എണ്ണയാണ് ഉണ്ടാവുക. പിന്നീട് പതുക്കെ പതുക്കെ കുറഞ്ഞ് ഈ സമയത്ത് എല്ലാവരുടെയും ആത്മ ജ്യോതി അണഞ്ഞിരിക്കുകയാണ്-മുഴുവന് ലോകത്തിന്റെയും. ഇതിലും പ്രത്യേകിച്ചും ഭാരതവാസികള്, മുഴുവന് ലോകവുമുണ്ട്. ഇപ്പോള് എല്ലാവരും പാപാത്മാക്കളാണ്. എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്, എല്ലാവര്ക്കും കര്മ്മകണക്കുകളെ പൂര്ത്തിയാക്കണം. ഇപ്പോള് നിങ്ങള്ക്ക് ഉയര്ന്ന പദവി നേടാനുളള പുരുഷാര്ത്ഥം ചെയ്യണം. ശ്രീമത്ത് പാലിക്കുന്നതിലൂടെ മാത്രമേ ഉയര്ന്ന പദവി നേടൂ. രാവണരാജ്യത്തില് ശിവബാബയുടെ വളരെ അവജ്ഞ ചെയ്തിട്ടുണ്ട്. ഇപ്പോഴെങ്കിലും ബാബയുടെ ആജ്ഞയനുസരിച്ച് ജീവിക്കുന്നില്ലെങ്കില് വളരെയധികം ചതിക്കപ്പെടും. ബാബയെത്തന്നെയാണ് വരൂ വന്ന് പാവനമാക്കൂ എന്ന് പറഞ്ഞ് വിളിച്ചത്. അപ്പോള് തന്റെ നന്മയ്ക്കു വേണ്ടി ബാബയുടെ ശ്രീമത്ത് പാലിക്കുക തന്നെ വേണം. ഇല്ലെങ്കില് വളരെയധികം അമംഗളമുണ്ടാകുന്നു. മധുര-മധുരമായ കുട്ടികള്ക്ക് ഇതും അറിയാം- ശിവബാബയുടെ ഓര്മ്മ കൂടാതെ നമുക്ക് സമ്പൂര്ണ്ണമായും പാവനമാകാന് സാധിക്കില്ല. നിങ്ങള്ക്ക് ഇത്ര വര്ഷങ്ങളായിട്ടും എന്തുകൊണ്ട് ജ്ഞാനത്തിന്റെ ധാരണയുണ്ടാകുന്നില്ല. സ്വര്ണ്ണ പാത്രത്തില് മാത്രമാണ് ധാരണയുണ്ടാവുക. പുതിയ-പുതിയ കുട്ടികള് വളരെ നല്ല സേവാധാരികളായിത്തീരുന്നു. എത്ര വ്യത്യാസമാണെന്നു നോക്കണം. എത്രത്തോളം പുതിയ കുട്ടികള് ഓര്മ്മയുടെ യാത്രയിലിരിക്കുന്നുവോ അത്രയ്ക്കും പഴയ കുട്ടികള് ഓര്മ്മിക്കുന്നില്ല. ശിവബാബയുടെ ചില നല്ല ഓമനകളായ കുട്ടികള് വരുന്നുണ്ട്, അവര് എത്ര നല്ല രീതിയിലാണ് സേവനം ചെയ്യുന്നത്. ശിവബാബയില് തന്നെ തന്റെ ആത്മാവിനെ സമര്പ്പണമാക്കിയതു പോലെ. ബലിയര്പ്പണമായാല് പിന്നെ ധാരാളം സേവനവും ചെയ്യുന്നു. അങ്ങനെയുളളവര് ബാബയ്ക്ക് വളരെയധികം പ്രിയമുളളതും മധുരവുമായ കുട്ടികളാണ്. ഓര്മ്മയുടെ യാത്രയിലിരിക്കുന്നതിലൂടെ തന്നെയാണ് ബാബയെ സഹായിക്കുന്നത്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങള് പാവനമായിത്തീരുന്നു. ബാബയെ വിളിച്ചതു തന്നെ വരൂ, വന്നു ഞങ്ങളെ പാവനമാക്കൂ എന്നു പറഞ്ഞാണ്, ഇപ്പോള് ബാബ പറയുന്നു എന്നെ ഓര്മ്മിച്ചു കൊണ്ടിരിക്കൂ. ദേഹസംബന്ധികളെയെല്ലാം തന്നെ ത്യാഗം ചെയ്യേണ്ടതായുണ്ട്. ഒരേയൊരു ബാബയെയല്ലാതെ മറ്റൊരു മിത്ര-സംബന്ധികളുടെയും സ്മൃതി പാടില്ല എന്നാല് മാത്രമെ ഉയര്ന്ന പദവി നേടാന് സാധിക്കൂ. ഓര്മ്മിച്ചില്ലായെങ്കില് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ഇത് ബാപ്ദാദയ്ക്കും മനസ്സിലാക്കുവാന് സാധിക്കുന്നു. നിങ്ങള് കുട്ടികള്ക്കുമറിയാം. പുതിയ-പുതിയ കുട്ടികള് വരുമ്പോള് ഓരോ ദിവസം കൂടുന്തോറും അവര് ഉന്നതി പ്രാപിച്ചു വരുന്നു എന്നു മനസ്സിലാക്കുന്നു. ശ്രീമത്ത് പാലിക്കുന്നതിലൂടെ മാത്രമാണ് ഉന്നതിയുണ്ടാകുന്നത്. ക്രോധത്തിനുമേലും പുരുഷാര്ത്ഥം ചെയ്ത്-ചെയ്ത് വിജയം പ്രാപ്തമാക്കുന്നു. അപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു, മോശമായതിനെ അകറ്റിക്കൊണ്ടിരിക്കണം. ക്രോധവും വളരെയധികം മോശമാണ്. അവനവന്റെ ഉളള് എരിഞ്ഞുകൊണ്ടിരിക്കുന്നു. മറ്റുളളവരെയും എരിയിക്കുന്നു. അതിനെയും ഇല്ലാതാക്കണം. കുട്ടികള് ബാബയുടെ ശ്രീമത്ത് പാലിക്കുന്നില്ലെങ്കില് കുറഞ്ഞ പദവി ലഭിക്കുന്നു, ജന്മ-ജന്മാന്തരത്തേക്കായി കല്പ-കല്പാന്തരത്തേക്കായി നഷ്ടം സംഭവിക്കുന്നു.

നിങ്ങള് കുട്ടികള്ക്കറിയാം അത് ഭൗതിക വിദ്യാഭ്യാസമാണ്, ഇത് ആത്മീയ അച്ഛന് പഠിപ്പിക്കുന്ന ആത്മീയ വിദ്യാഭ്യാസമാണ്. ഓരോ പ്രകാരത്തിലുളള സംരക്ഷണവും ഇവിടെയുണ്ട്. ഏതൊരു വികാരി ആത്മാക്കള്ക്കും ഇവിടെ(മധുബനിലേക്ക്) വരാനുളള അനുവാദമില്ല. അസുഖം വരുന്ന സമയത്തും വികാരി മിത്ര-സംബന്ധികള് വരുക എന്നുളളത് നല്ലതല്ല. ബാബ അത് ഇഷ്ടപ്പെടുന്നില്ല. അങ്ങനെയാണെങ്കില് അന്തിമ സമയത്തും അതേ മിത്ര-സംബന്ധികളെ ഓര്മ്മ വന്നുകൊണ്ടിരിക്കും. പിന്നീട് അവര്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. അവസാനം ഒരാളുടെയും ഓര്മ്മ വരാതിരിക്കാനുളള പുരുഷാര്ത്ഥമാണ് ബാബ ചെയ്യിപ്പിക്കുന്നത്. അല്ലാതെ ഞങ്ങള്ക്ക് അസുഖമായതുകൊണ്ട് ഞങ്ങളുടെ മിത്ര-സംബന്ധികള് കാണാന് വരട്ടെ എന്നല്ല. അവരെ വിളിപ്പിക്കുക എന്നുളളത് നിയമമല്ല. നിയമമനുസരിച്ച് ജീവിക്കുന്നതിലൂടെയാണ് സദ്ഗതിയുണ്ടാകുന്നത്. ഇല്ലായെങ്കില് വെറുതെ സ്വയത്തിനു തന്നെ ബുദ്ധിമുട്ടുണ്ടാക്കി വെക്കുകയാണ്. പക്ഷേ തമോപ്രധാനബുദ്ധികള്ക്ക് ഇത് മനസ്സിലാക്കുവാന് സാധിക്കില്ല. ഈശ്വരന്റെ അഭിപ്രായം ലഭിച്ചിട്ടു പോലും ഉദ്ധരിക്കപ്പെടുന്നില്ല. വളരെയധികം സൂക്ഷിച്ചു വേണം മുന്നോട്ടു പോകാന്. ഇത് വളരെയധികം പുണ്യത്തിലും പുണ്യമായ സ്ഥലമാണ്. പതിതര്ക്ക് ഇവിടെയിരിക്കുവാന് സാധിക്കില്ല. മിത്ര-സംബന്ധികളെക്കുറിച്ച് ഓര്മ്മ വരുന്നു എങ്കില് മരിക്കുന്ന സമയത്തും അവരെത്തന്നെ ഓര്മ്മ വരും. ദേഹാഭിമാനത്തിലേക്കു വരുന്നതിലൂടെ അവനവനു തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശിക്ഷയ്ക്കു നിമിത്തമായിത്തീരുന്നു. ശ്രീമത്ത് അനുസരിക്കാത്തതിലൂടെ വളരെയധികം ദുര്ഗ്ഗതിയുണ്ടാകുന്നു. സേവനത്തിനു യോഗ്യരാവാന് സാധിക്കില്ല. എത്ര തന്നെ പ്രയത്നിച്ചാലും സേവയ്ക്കു യോഗ്യരായിത്തീരുവാന് സാധിക്കില്ല. അവജ്ഞ ചെയ്താല് കല്ലു ബുദ്ധികളായിത്തീരുന്നു. മുകളിലേക്ക് കയറുന്നതിനു പകരം താഴേക്ക് പതിക്കുന്നു. ബാബ പറയുന്നു, കുട്ടികള്ക്ക് ആജ്ഞാകാരിയായിത്തീരണമെന്ന്. ഇല്ലെങ്കില് പദവി നഷ്ടപ്പെടുന്നു. ലൗകിക അച്ഛന് 4-5 മക്കളുണ്ടെങ്കില്, അതില് ആരാണോ ആജ്ഞാകാരികളായുളളത് അവരെയാണ് അച്ഛന് പ്രിയരായിത്തോന്നുക. ആരാണോ ആജ്ഞാകാരികളല്ലാത്തത് അവര് ദു:ഖം മാത്രമാണ് നല്കുക. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് രണ്ട് വലിയ അച്ഛന്മാരെ ലഭിച്ചിരിക്കുകയാണ്, അവരുടെ അവജ്ഞ ചെയ്യരുത്. അവജ്ഞ ചെയ്തു എങ്കില് ജന്മ-ജന്മാന്തരം കല്പ-കല്പാന്തരം വളരെ കുറഞ്ഞ പദവിയാണ് നേടുക. അന്തിമ സമയത്ത് ഒരേയൊരു ശിവബാബയുടെ മാത്രം ഓര്മ്മ വരുന്ന രീതിയിലുളള പുരുഷാര്ത്ഥം ചെയ്യണം. ബാബ പറയുന്നു- എനിക്കറിയാം ഓരോരുത്തരുടെയും പുരുഷാര്ത്ഥമെന്താണെന്നുളളത്. ചിലര് ബാബയെ വളരെ കുറച്ചു മാത്രമേ ഓര്മ്മിക്കുന്നുളളൂ, ബാക്കിയെല്ലാ സമയത്തും തന്റെ മിത്ര-സംബന്ധികളെയാണ് ഓര്മ്മിക്കുന്നത്. അവര്ക്ക് അത്രയ്ക്കും സന്തോഷത്തിലിരിക്കുവാന് സാധിക്കില്ല, ഉയര്ന്ന പദവി നേടാന് സാധിക്കില്ല.

നിങ്ങള്ക്ക് ദിവസേന സദ്ഗുരുവാറാണ്. ഭൗതികമായ വിദ്യാഭ്യാസത്തില് ബൃഹസ്പതിയുടെ ദിവസം കോളേജിലിരുന്നു പഠിക്കുന്നു. ഇത് ആത്മീയ വിദ്യാഭ്യാസമാണ്. നിങ്ങള്ക്കറിയാം ശിവബാബ നമ്മുടെ അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവാണ്. അപ്പോള് അവരുടെ നിര്ദ്ദേശമനുസരിച്ച് മുന്നേറണം, എന്നാലെ ഉയര്ന്ന പദവി നേടാന് സാധിക്കൂ. ആരാണോ പുരുഷാര്ത്ഥികള് അവരുടെ ഉളളില് വളരെയധികം സന്തോഷമുണ്ടായിരിക്കും. സന്തോഷമുണ്ടെങ്കില് മറ്റുളളവരെ കൂടി സന്തുഷ്ടരാക്കാനുളള പുരുഷാര്ത്ഥം ചെയ്യും. കുട്ടികള് നോക്കൂ, രാവും പകലും എത്രയാണ് പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്, കാരണം ഇത് അത്ഭുതകരമായ ജ്ഞാനമല്ലേ. ബാപ്ദാദയ്ക്ക് ചിലരെ കാണുമ്പോള് ദയ തോന്നുന്നു കാരണം ചില കുട്ടികള് തന്റെ വിവേകഹീനത കാരണം എത്രയാണ് നഷ്ടം ഉണ്ടാക്കി വെയ്ക്കുന്നത്. ദേഹാഭിമാനത്തിലേക്ക് വന്ന് ഉളളില് വളരെയധികം കത്തിയെരിയുന്നു. ക്രോധം വന്നു കഴിഞ്ഞാല് മനുഷ്യര് ചുട്ടു പഴുത്ത ഇരുമ്പിനു സമാനമായിത്തീരുന്നു. ക്രോധം മനുഷ്യനെ എരിയിക്കുന്നു, കാമം കറുത്തതാക്കി മാറ്റുന്നു. മോഹം അഥവാ ലോഭം വന്നു കഴിഞ്ഞാല് ഇത്രയ്ക്ക് എരിയുകയില്ല. ക്രോധത്തിലാണ് മനുഷ്യന് എരിയുന്നത്. വളരെയധികം പേരിലും ക്രോധത്തിന്റെ ഭൂതമുണ്ട്. ഇതിന്റെ പേരില് എത്രയാണ് കലഹിക്കുന്നത്. കലഹിക്കുന്നതിലൂടെ അവനവന്റെ തന്നെ ബുദ്ധിമുട്ടാണ് ഉണ്ടാക്കി വെക്കുന്നത്. നിരാകാരി പിതാവിന്റെയും സാകാരി പിതാവിന്റെയും അവജ്ഞയാണ് ഉണ്ടാക്കി വെക്കുന്നത്. അപ്പോള് ബാബ മനസ്സിലാക്കുന്നു ഈ കുട്ടി കുപുത്രനാണ്. പ്രയത്നിക്കുകയാണെങ്കില്മാത്രമേ ഉയര്ന്ന പദവി നേടൂ. അപ്പോള് അവനവന്റെ നന്മയ്ക്കായി സര്വ്വ സംബന്ധങ്ങളെയും മറക്കേണ്ടതായുണ്ട്. ഒരേയൊരു ബാബയെയല്ലാതെ മറ്റൊരാളെയും ഓര്മ്മിക്കരുത്. വീട്ടിലിരുന്നുകൊണ്ടും സംബന്ധികളെ കണ്ടുകൊണ്ടും ശിവബാബയെ ഓര്മ്മിക്കണം. നിങ്ങള് സംഗമയുഗത്തിലാണ്, ഇപ്പോള് തന്റെ പുതിയ വീടിനെയും ശാന്തിധാമത്തെയും ഓര്മ്മിക്കണം.

ഇത് പരിധിയില്ലാത്ത പഠിപ്പാണ്. ബാബ പഠിപ്പ് നല്കുന്നതിലൂടെ കുട്ടികളുടെ തന്നെ പ്രയോജനമാണ് ഉണ്ടാകുന്നത്. പല കുട്ടികളും തന്റെ തെറ്റായ പെരുമാറ്റത്തിലൂടെ വെറുതെ തനിക്കു തന്നെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. വിശ്വത്തിന്റെ ചക്രവര്ത്തി പദവിയ്ക്കായാണ് പുരുഷാര്ത്ഥം ചെയ്യുന്നത് പക്ഷേ മായയാകുന്ന പൂച്ച കാത് മുറിക്കുന്നു. ജന്മം എടുത്ത ഉടന് തന്നെ, ഞാന് ഈ പദവി നേടുമെന്നു പറയുന്നു, പക്ഷേ മായയാകുന്ന പൂച്ച അത് നേടാന് അനുവദിക്കുകയില്ല. അപ്പോള് പദവി ഭ്രഷ്ടമായിത്തീരുന്നു. മായ അതി ശക്തമായിത്തന്നെ യുദ്ധം ചെയ്യുന്നു. നിങ്ങള് ഇവിടേയ്ക്കു വരുന്നതു തന്നെ രാജ്യം നേടുന്നതിനു വേണ്ടിയാണ്. പക്ഷേ മായ നിങ്ങളെ ശല്യപ്പെടുത്തുന്നു. ബാബയ്ക്ക് ദയ തോന്നുന്നു, പാവം ഈ കുട്ടി, ഉയര്ന്ന പദവി നേടുകയാണെങ്കില് എത്ര നല്ലതായിരുന്നു. പക്ഷേ എന്നെ നിന്ദിക്കുന്നവര്ക്ക് ഉയര്ന്ന പദവി നേടുവാന് സാധിക്കില്ല. സദ്ഗുരുവിനെ നിന്ദിക്കുന്നവര്ക്ക് ഗതി പിടിക്കില്ല. ഏതു സദ്ഗുരു? ശിവബാബ. ബാബയെ നിന്ദക്കുന്ന രീതിയിലുളള പെരുമാറ്റം പാടില്ല. ഇതില് അഹങ്കാരത്തിന്റെ കാര്യമൊന്നുമില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ നന്മയ്ക്കുവേണ്ടി ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറക്കണം, അവരോട് പ്രീതി വെയ്ക്കരുത്. ഈശ്വരന്റെ മതമനുസരിച്ച് മുന്നേറണം. മന്മത്ത് പ്രയോഗിക്കരുത്. കുസംഗത്തില് നിന്നും രക്ഷപ്പെടണം. ഈശ്വരീയ സംഗത്തിലിരിക്കണം.

2. ക്രോധം വളരെയധികം മോശമാണ്, ഇതിലൂടെ സ്വയം എരിയുന്നു, ക്രോധത്തിനു വശപ്പെട്ട് അവജ്ഞ ചെയ്യരുത്. സന്തോഷത്തോടെയിരിക്കണം, മറ്റുളളവരെയും സന്തുഷ്ടമാക്കാനുളള പുരുഷാര്ത്ഥം ചെയ്യണം.

വരദാനം :-
സ്നേഹത്തിന് മറുപടിയായി സ്വയത്തെ പരിവര്ത്തനപ്പെടുത്തി ബാബക്ക് സമാനമായി മാറുന്ന സമ്പന്നരും സമ്പൂര്ണ്ണരുമായി ഭവിക്കട്ടെ.

സ്നേഹത്തിന്റെ അടയാളമാണ്, അവര്ക്ക് സ്നേഹിയുടെ കുറവുകള് കാണാന് കഴിയില്ല. സ്നേഹിയുടെ തെറ്റ് തന്റെ തെറ്റെന്ന് മനസ്സിലാക്കും. ബാബ കുട്ടികളുടെ കാര്യങ്ങള് കേള്ക്കുമ്പോള് മനസ്സിലാക്കുന്നു, ഇത് എന്റെ കാര്യമാണെന്ന്. ബാബ കുട്ടികളെ തനിക്കു സമാനം സമ്പന്നവും സമ്പൂര്ണ്ണവുമായി കാണാന് ആഗ്രഹിക്കുന്നു. ഈ സ്നേഹത്തിന് മറുപടിയായി സ്വയത്തെ പരിവര്ത്തനപ്പെടുത്തൂ. ഭക്തരാണെങ്കില് സ്വന്തം ശിരസ്സറുത്ത് സമര്പ്പിക്കുന്നതിന് വേണ്ടി തയ്യാറാണ്, താങ്കള് ശരീരത്തിന്റെ ശിരസ്സ് മുറിക്കേണ്ട, മറിച്ച് രാവണന്റെ തല മുറിക്കൂ.

സ്ലോഗന് :-
തന്റെ ആത്മീയ വൈബ്രേഷനിലൂടെ ശക്തിശാലി വായുമണ്ഡലം സൃഷ്ടിക്കുന്ന സേവനം ചെയ്യുന്നത് ഏറ്റവും ശ്രേഷ്ഠമായ സേവനമാണ്.