മധുരമായകുട്ടികളെ -
സദാഈസ്മൃതിതന്നെഉ
ണ്ടായിരിക്കണംനമ്മള്ശ്രീമത്തിലൂടെനമ്
മുടെസത്യയുഗീരാജധാനിസ്ഥാപിച്ചുകൊ
ണ്ടിരിക്കുകയാണ്, എങ്കില്അപാരസന്തോ
ഷമുണ്ടായിരിക്കും
ചോദ്യം :-
ഈ ജ്ഞാനമാകുന്ന ഭോജനം ഏത് കുട്ടികള്ക്കാണ് ദഹിക്കാത്തത്?
ഉത്തരം :-
ആരാണോ
തെറ്റുകള് ചെയ്ത്, മോശമായി (പതിതം) പിന്നീട് ക്ലാസ്സില് വന്നിരിക്കുന്നത്,
അവര്ക്ക് ജ്ഞാനം ദഹിക്കുകയില്ല. അവര്ക്ക് വായിലൂടെ ഒരിക്കലും ഭഗവാനുച്ചരിച്ചു,
കാമം മഹാശത്രുവാണ് എന്ന് പറയാന് സാധിക്കില്ല. അവരുടെ ഹൃദയം ഉള്ളിന്റെ ഉള്ളില്
കുത്തിക്കൊണ്ടിരിക്കും. അവര് ആസുരീയ സമ്പ്രദായത്തിലേതായി മാറുന്നു.
ഓംശാന്തി.
ബാബയിരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്, അത് എങ്ങനെയുള്ള
അച്ഛനാണ്, ആ അച്ഛന്റെ മഹിമ നിങ്ങള് കുട്ടികള് ചെയ്യണം. പാടാറുണ്ട് സത്യമായ
ശിവപിതാവ്, സത്യ ശിവ ശിക്ഷകന്, സത്യമായ ശിവ ഗുരു, ബാബ സത്യമല്ലേ. നിങ്ങള്
കുട്ടികള്ക്കറിയാം നമുക്ക് സത്യമായ ശിവബാബയെ ലഭിച്ചിരിക്കയാണ്. നമ്മള് കുട്ടികള്
ഇപ്പോള് ശ്രീമത്തിലൂടെ ഏകാഭിപ്രായമുള്ളവരായി മാറിക്കൊണ്ടിരിക്കുന്നു.
അങ്ങനെയെങ്കില് ശ്രീമതത്തിലൂടെ നടക്കേണ്ടേ. ബാബ പറയുന്നു ദേഹീ-അഭിമാനിയാകൂ
എന്നിട്ട് ബാബയെ ഓര്മ്മിക്കൂ. എത്രത്തോളം ഓര്മ്മിക്കുന്നോ, തന്റെ മംഗളം ഉണ്ടാകും.
നിങ്ങള് വീണ്ടും നിങ്ങളുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. മുന്പ് നമ്മുടെ
രാജധാനി ഉണ്ടായിരുന്നു. നമ്മള് ദേവീ-ദേവതാ ധര്മ്മത്തിലുള്ളവര് തന്നെയാണ് 84
ജന്മം അനുഭവിച്ചത്, അന്തിമ ജന്മത്തില് ഇപ്പോള് സംഗമത്തിലാണ്. ഈ പുരുഷോത്തമ
സംഗമയുഗത്തെ നിങ്ങള് കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. ബാബ എത്ര
പോയന്റുകളാണ് നല്കുന്നത്- കുട്ടികളെ, നല്ല രീതിയില് ഓര്മ്മയില്
ഇരിക്കുകയാണെങ്കില് വളരെ സന്തോഷമുണ്ടായിരിക്കും. എന്നാല് ബാബയെ
ഓര്മ്മിക്കുന്നതിന് പകരം മറ്റ് ലൗകീക കാര്യങ്ങളില് പെട്ടിരിക്കുന്നു. നമ്മള്
ശ്രീമത്തിലൂടെ നമ്മുടെ രാജ്യം സ്ഥാപിച്ചുകൊ ണ്ടിരിക്കുകയാണ് ഇത്
ഓര്മ്മയുണ്ടായിരിക്കണം. മഹിമയുമുണ്ട് ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്, അവരുടേതാണ്
ഉയര്ന്നതിലും ഉയര്ന്ന ശ്രീമതം. ശ്രീമതം എന്താണ് പഠിപ്പിക്കുന്നത്? സഹജ രാജയോഗം.
രാജ പദവിക്കു വേണ്ടി പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം അച്ഛനിലൂടെ
സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിഞ്ഞ് പിന്നീട് ദൈവീക ഗുണവും ധാരണ ചെയ്യണം.
അച്ഛനെ ഒരിക്കലും എതിര്ക്കരുത്. വളരെയധികം കുട്ടികള് സ്വയം വളരെ
സേവനയുക്തരാണെന്ന് കരുതി അഹങ്കാരത്തിലേക്ക് വരുന്നുണ്ട്. ഇങ്ങനെ ധാരാളം പേരുണ്ട്.
പിന്നീട് എവിടെയെങ്കിലും പരാജയം സംഭവിക്കുമ്പോള് ലഹരിയെല്ലാം ഇല്ലാതാകുന്നു.
നിങ്ങള് മാതാക്കളാണെങ്കില് പഠിക്കാത്തവരാണ്. പഠിച്ചവരാണെങ്കില് അദ്ഭുതം ചെയ്ത്
കാണിക്കുന്നു. പുരുഷന്മാരില് പിന്നെയും കുറച്ച് പഠിപ്പും വിദ്യയുള്ളവരുമുണ്ട്.
നിങ്ങള് കുമാരിമാര്ക്ക് പേര് എത്ര പ്രശസ്തമാക്കണം. നിങ്ങള് ശ്രീമത്തിലൂടെ
രാജധാനി സ്ഥാപിച്ചിരുന്നു. നാരിയില് നിന്ന് ലക്ഷ്മിയായി മാറിയിട്ടുണ്ടായിരുന്നു.
നാരിയില് നിന്ന് ലക്ഷ്മിയായിട്ടുണ്ടായിരുന്നെങ്കില് എത്ര ലഹരി ഉണ്ടായിരിക്കണം.
ഇവിടെയാണെങ്കില് നോക്കൂ നയാ പൈസയുടെ പഠിത്തത്തിനായി ജീവിതം തന്നെ
അര്പ്പിക്കുന്നു. നിങ്ങള് വെളുത്തവരാകുന്നു പിന്നീട് കറുത്തവരും,
തമോപ്രധാനത്തോട് എന്തിനാണ് മനസ്സ് വെയ്ക്കുന്നത്. ഈ ശവപ്പറമ്പിനോട് മനസ്സ്
വെയ്ക്കരുത്. നമ്മള് ബാബയില് നിന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കികുയാണ്. പഴയ
ലോകത്തോട് മനസ്സ് വെയ്ക്കുകയെന്നാല് പാതാളം, നരകത്തിലേക്ക് പോകുക എന്നാണ്. ബാബ
വന്ന് നരകത്തില് നിന്ന് രക്ഷിക്കുന്നു അപ്പോള് വീണ്ടും മുഖമെന്തിനാണ്
നരകത്തിലേക്ക് തിരിക്കുന്നത്. നിങ്ങളുടെ ഈ പഠിത്തം എത്ര സഹജമാണ്. ഒരു
ഋഷി-മുനിക്ക് പോലും അറിയില്ല. ഏതെങ്കിലും ടീച്ചര്ക്കോ, ഏതെങ്കിലും ഋഷി-മുനിക്കോ
മനസ്സിലാക്കി തരാന് സാധിക്കില്ല. ഇത് അച്ഛനും-ടീച്ചറും-ഗുരുവുമാണ്. ആ
ഗുരുക്കന്മാര് ശാസ്ത്രം കേള്പ്പിക്കുന്നു. അവരെ ടീച്ചറെന്ന് പറയില്ല
അവര്ക്കാര്ക്കും ഇങ്ങനെ പറയാന് സാധിക്കില്ല അതായത് ഞങ്ങള് വിശ്വത്തിന്റെ
ചരിത്രവും ഭൂമിശാസ്ത്രവുമാണ് കേള്പ്പിക്കുന്നത്. അവര് ശാസ്ത്രങ്ങളുടെ കാര്യങ്ങള്
മാത്രമാണ് കേള്പ്പിക്കുക. ബാബ നിങ്ങള്ക്ക് ശാസ്ത്രങ്ങളുടെ സാരമാണ് മനസ്സിലാക്കി
തരുന്നത് ഒപ്പം വിശ്വത്തിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും പറഞ്ഞ് തരുന്നു.
ഇപ്പോള് ഈ ടീച്ചറാണോ നല്ലത് അതോ ആ ടീച്ചറാണോ നല്ലത്? ആ ടീച്ചറുടെ പക്കല് നിന്ന്
നിങ്ങള് എത്ര തന്നെ പഠിച്ചാലും, എന്ത് സമ്പാദിക്കും? അതും ഭാഗ്യത്തിലുണ്ടെങ്കില്.
പഠിച്ച്-പഠിച്ച് എന്തെങ്കിലും ആപത്ത് സംഭവിച്ച്, മരിച്ച് പോയാല് പഠിത്തവും
അവസാനിച്ചു. ഇവിടെ നിങ്ങള് ഈ പഠിത്തം എത്ര തന്നെ പഠിച്ചാലും അത് വ്യര്ത്ഥമായി
പോകില്ല. അതെ, ശ്രീമത്തിലൂടെ നടക്കാതെ തെറ്റായി നടന്ന് അഥവാ ഗട്ടറില് പോയി
വീഴുക(പതീതമാവുക)യാണെങ്കില് എത്രത്തോളം പഠിച്ചിട്ടുണ്ടോ അത് പ്രയോഗിക്കാനാകില്ല,
ഈ പഠിത്തം 21 ജന്മങ്ങളിലേക്കുള്ളതാണ്. എന്നാല് വീഴുന്നതിലൂടെ കല്പ-കല്പാന്തരത്തെ
വളരെ വലിയ നഷ്ടമുണ്ടാകുന്നു. ബാബ പറയുന്നു- കുട്ടികളെ, മുഖം കറുപ്പിക്കരുത്.
മുഖം കറുപ്പിച്ച് പതിതമായി മാറി പിന്നീട് വന്ന് ക്ലാസ്സിലിരിക്കുന്ന ധാരാളം
പേരുണ്ട്. അവര്ക്കൊരിക്കലും ഈ ജ്ഞാനം ദഹിക്കില്ല. ദഹനക്കേട് സംഭവിക്കുന്നു.
എന്ത് കേള്ക്കുന്നോ അത് ദഹനക്കേടാകുന്നു, പിന്നീട് വായിലൂടെ ഒരാളോടും പറയാന്
സാധിക്കില്ല അതായത് ഭഗവാനുവാചയാണ് കാമം മഹാ ശത്രുവാണ്, അതിന് മേല് വിജയം നേടണം.
സ്വയം തന്നെ വിജയിക്കുന്നില്ലെങ്കില് പിന്നെങ്ങനെ മറ്റുള്ള വരോട് പറയും! ഉള്ളില്
കുത്തില്ലേ! അവരെ ആസുരീയ സമ്പ്രദായിയെന്ന് പറയുന്നു, അമൃത് കുടിച്ച്-കുടിച്ച്
വിഷം കുടിക്കുകയാണെങ്കില് 100 ഇരട്ടി കറുത്തവരാകുന്നു. എല്ലെല്ല്
നുറുങ്ങിപ്പോകുന്നു.
നിങ്ങള് മാതാക്കളുടെ സംഘടന വളരെ നല്ലതായിരിക്കണം. ലക്ഷ്യം മുന്നിലുണ്ട്.
നിങ്ങള്ക്കറിയാം ഈ ലക്ഷ്മീ-നാരായണന്റെ രാജ്യത്തില് ഒരു ദേവീ-ദേവതാ
ധര്മ്മമായിരുന്നു. ഒരു രാജ്യം, ഒരു ഭാഷ, 100 ശതമാനം പവിത്രത, ശാന്തി,
സമൃദ്ധിയുണ്ടായിരുന്നു. ആ ഒരു രാജ്യത്തിന്റെ തന്നെ സ്ഥാപനയാണ് ബാബ ഇപ്പോള്
ചെയ്തുകൊണ്ടിരിക്കുന്നത്. ഇതാണ് ലക്ഷ്യം. 100 ശതമാനം പവിത്രത, സുഖം, ശാന്തി,
സമൃദ്ധിയുടെ സ്ഥാപന ഇപ്പോള് നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള് കാണിക്കുന്നുണ്ട്
വിനാശത്തിന് ശേഷം ശ്രീകൃഷ്ണന് വരുന്നു. വ്യക്തമായി എഴുതണം. സത്യയുഗീ ഒരേഒരു
ദേവീ-ദേവതകളുടെ രാജ്യം, ഒരു ഭാഷ, പവിത്രത, സുഖം ശാന്തി വീണ്ടും
സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗവണ്മെന്റ് ആഗ്രഹിക്കുന്നില്ലേ. സ്വര്ഗ്ഗം
ഉണ്ടായിരുന്നത് സത്യ-ത്രേതായുഗത്തില് മാത്രമാണ്. എന്നാല് മനുഷ്യന് സ്വയം
നരകവാസിയാണെന്ന് മനസ്സിലാക്കുന്നതേയില്ല. നിങ്ങള്ക്കെഴുതാന് സാധിക്കും -
ദ്വാപര-കലിയുഗത്തില് എല്ലാവരും നരകവാസികളാണ്. ഇപ്പോള് നിങ്ങള് സംഗമയുഗിയാണ്.
മുന്പ് നിങ്ങളും കലിയുഗീ നരകവാസിയായിരുന്നു, ഇപ്പോള് നിങ്ങള്
സ്വര്ഗ്ഗവാസിയായിക്കൊണ്ടിരിക്കുന്നു. ഭാരതത്തെ ശ്രീമത്തിലൂടെ
സ്വര്ഗ്ഗമാക്കിക്കൊണ്ടിരിക്കുന്നു. എന്നാല് ആ ധൈര്യവും, ഐക്യവും ഉണ്ടായിരിക്കണം.
കറങ്ങാന് പോകുകയാണെങ്കില് ഈ ലക്ഷ്മീ-നാരായണന്റെ ചിത്രം കൂടെ കൊണ്ട് പോകണം.
നല്ലതാണ്. അതിലെഴുതൂ ആദി സനാതന ദേവീ-ദേവതാ ധര്മ്മം, സുഖ-ശാന്തിയുടെ രാജ്യം
സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു-ത്രിമൂര്ത്തീ ശിവപിതാവിന്റെ ശ്രീമതത്തിലൂടെ.
ഇങ്ങനെയിങ്ങനെ വലിയ-വലിയ അക്ഷരത്തില് വലിയ-വലിയ ചിത്രങ്ങള് ഉണ്ടായിരിക്കണം.
ചെറിയ കുട്ടികളാണ് ചെറിയ ചിത്രം ഇഷ്ടപ്പെടുന്നത്. നോക്കൂ, ചിത്രം എത്ര
വലുതാകുന്നോ അത്രയും നല്ലതാണ്. ഈ ലക്ഷ്മീ-നാരായണന്റെ ചിത്രം വളരെ നല്ലതാണ്.
ഇതില് എഴുതണം ഒരേഒരു സത്യ ത്രിമൂര്ത്തീ ശിവ പിതാവ്, സത്യ ത്രിമൂര്ത്തീ ശിവ
ശിക്ഷകന്, സത്യ ത്രിമൂര്ത്തീ ശിവ ഗുരു. ത്രിമൂര്ത്തീ എന്ന ശബ്ദം
എഴുതിയില്ലെങ്കില് കരുതും പരമാത്മാവ് നിരാകാരനാണ്, നിരാകാരനെങ്ങനെ ടീച്ചറാകാന്
സാധിക്കും. ജ്ഞാനമില്ലല്ലോ. ലക്ഷ്മീ നാരായണന്റെ ചിത്രം ടിന് ഷീറ്റിലുണ്ടാക്കി
എല്ലാ സ്ഥലത്തും വെയ്ക്കണം, ഈ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ബാബ വന്ന്
ബ്രഹ്മാവിലൂടെ ഒരു ധര്മ്മത്തിന്റെ സ്ഥാപനയും ബാക്കി എല്ലാത്തിന്റെയും വിനാശവും
ചെയ്യിക്കും. ഈ ലഹരി സദാ കുട്ടികള്ക്കുണ്ടായിരിക്കണം. ചെറിയ-ചെറിയ കാര്യങ്ങളില്
അഭിപ്രായ വ്യത്യാസമുണ്ടാകുകയാണെങ്കില് പെട്ടെന്ന് തന്നെ കേട് വരുന്നു. ഇത്
സംഭവിക്കുക തന്നെ ചെയ്യുന്നുണ്ട്. ചിലര് ഒരു വശത്ത് ചിലര് മറ്റൊരു വശത്ത്
പിന്നീട് ഭൂരിപക്ഷത്തെ സ്വീകരിക്കുന്നു, ഇതില് പിണങ്ങേണ്ടതിന്റെ കാര്യമില്ല.
കുട്ടികള് പിണങ്ങന്നു. എന്റെ കാര്യം മാനിച്ചില്ല. നോക്കൂ, ഇതില്
പിണങ്ങേണ്ടതിന്റെ കാര്യമെന്താണ്. ബാബ എല്ലാവരെയും സന്തോഷിക്കുന്നവനാണ്. മായ
എല്ലാവരെയും കുപിതരാക്കിയിരിക്കുന്നു, ബാബയോട് പിണങ്ങിയിരിക്കുന്നു,
പിണങ്ങുന്നതും എങ്ങനെയാണ്-ബാബയെ അറിയുകയേയില്ല. ഏതച്ഛനാണോ സ്വര്ഗ്ഗത്തിന്റെ
ചക്രവര്ത്തീ പദവി നല്കിയത് അവരെ അറിയുന്നതേയില്ല. ബാബ പറയുന്നു ഞാന് നിങ്ങളില്
ഉപകാരം ചെയ്യുന്നു. പിന്നീട് നിങ്ങളെന്നില് അപകാരവും ചെയ്യുന്നു. ഭാരതത്തിന്റെ
അവസ്ഥ നോക്കൂ എന്താണ്. നിങ്ങളില് തന്നെ വളരെ കുറച്ച് പേര്ക്കാണ് ലഹരിയുള്ളത്.
ഇതാണ് നാരായണീ ലഹരി. ഞാന് രാമനും സീതയുമാകുമെന്ന് ഒരിക്കലും പറയരുത്. നിങ്ങളുടെ
ലക്ഷ്യം തന്നെ നരനില് നിന്ന് നാരായണനാകുക എന്നതാണ്. നിങ്ങള് പിന്നീട് രാമനും
സീതയുമാകുന്നതില് സന്തോഷിക്കുന്നു, ധൈര്യം കാണിക്കേണ്ടേ. പഴയ ലോകത്തോട് തീര്ത്തും
ഇഷ്ടം വെയ്ക്കരുത്. ആരോടെങ്കിലും ഇഷ്ടം തോന്നി മരിച്ചു, പിന്നെ
ജന്മജന്മാന്തരത്തെ നഷ്ടം സംഭവിക്കും. ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ സുഖമാണ്
ലഭിക്കുന്നത് പിന്നീട് നമ്മളെന്തിന് നരകത്തില് പെടണം. ബാബ പറയുന്നു എപ്പോള്
നിങ്ങള് സ്വര്ഗ്ഗത്തിലായിരുന്നോ അപ്പോള് മറ്റൊരു ധര്മ്മവുമുണ്ടായിരുന്നില്ല.
ഇപ്പോള് ഡ്രാമയനുസരിച്ച് നിങ്ങളുടെ ധര്മ്മം ഇല്ല. ആരും തന്നെ സ്വയം ദേവതാ
ധര്മ്മത്തിലുള്ളവരാണെന്ന് മനസ്സിലാക്കുന്നില്ല. മനുഷ്യനായിട്ട് പോലും തന്റെ
ധര്മ്മത്തെ അറിയുന്നില്ലെങ്കില് എന്ത് പറയും. ഹിന്ദു ഒരു ധര്മ്മമല്ല. ആരാണ്
സ്ഥാപിച്ചത്, അത് പോലും അറിയില്ല. നിങ്ങള് കുട്ടികള്ക്ക് എത്രയാണ് മനസ്സിലാക്കി
തരുന്നത്. ബാബ പറയുന്നു ഞാന് കാലന്റെയും കാലന് ഇപ്പോള്
വന്നിരിക്കുന്നു-എല്ലാവരെയും തിരിച്ച് കൊണ്ട് പോകുന്നതിന്. ബാക്കി ആര് നല്ല
രീതിയില് പഠിക്കുന്നോ അവര് വിശ്വത്തിന്റെ അധികാരിയാകും. ഇപ്പോള് വീട്ടിലേക്ക്
പോകൂ. ഇവിടെ വസിക്കാന് യോഗ്യമല്ല, ആസുരീയ മതത്തിലൂടെ നടന്ന്-വളരെയധികം
മലിനമാക്കിയിരിക്കുന്നു. ബാബ അങ്ങനെയല്ലേ പറയുക. നിങ്ങള് ഏതൊരു ഭാരതവാസിയാണോ
സ്വര്ഗ്ഗത്തിന്റെ അധികാരിയായിരുന്നത്, ഇപ്പോള് എത്രയാണ്
കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ലജ്ജ വരുന്നില്ലേ. നിങ്ങളില് തന്നെ ചിലര്
മാത്രമാണ് നല്ല രീതിയില് മനസ്സിലാക്കുന്നത്. നമ്പര്വൈസാണല്ലോ. വളരെ കുട്ടികള്
ഇപ്പോഴും നിദ്രയിലാണ്. സന്തോഷത്തിന്റെ ആ രസം ഉയരുന്നില്ല. ബാബ നമുക്ക് വീണ്ടും
രാജധാനി നല്കുന്നു. ബാബ പറയുന്നു - ഈ സന്യാസി തുടങ്ങിയവരെയും ഞാന്
ഉദ്ധരിക്കുന്നു. അവര്ക്ക് സ്വയം തനിക്കോ മറ്റുള്ളവര്ക്കോ മുക്തി നല്കാന്
സാധിക്കില്ല. സത്യമായ ഗുരു ഒരേഒരു സദ്ഗുരു മാത്രമാണ്, അവര് സംഗമത്തില് വന്ന്
എല്ലാവരുടെയും സദ്ഗതി ചെയ്യുന്നു. ബാബ പറയുന്നു ഞാന് വരുന്നത് കല്പ്പത്തിന്റെ
സംഗമയുഗ യുഗങ്ങളിലാണ്, എപ്പോഴാണോ എനിക്ക് മുഴുവന് ലോകത്തെയും
പാവനമാക്കേണ്ടതായുള്ളത്. മനുഷ്യര് മനസ്സിലാക്കുന്നത് ഭഗവാന് സര്വ്വശക്തിമാനാണ്,
അവര്ക്ക് ചെയ്യാന് സാധിക്കാത്തതായി എന്താണുള്ളത് എന്നാണ്. നോക്കൂ, എന്നെ
വിളിക്കുന്നത് തന്നെ ഞങ്ങള് പതിതരെ പാവനമാക്കൂ എന്ന് പറഞ്ഞാണ് അതുകൊണ്ട് ഞാന്
വന്ന് പാവനമാക്കുന്നു. അല്ലാതെ മറ്റെന്ത് ചെയ്യാണ്. മായാജാലം കാണിക്കുന്നവര്
ധാരാളമുണ്ട്, എന്റെ ജോലി നരകത്തെ സ്വര്ഗ്ഗമാക്കുക എന്നത് മാത്രമാണ്. അതാണെങ്കില്
അയ്യായിരം വര്ഷങ്ങള്ക്ക് ശേഷമാണ് ഉണ്ടാകുന്നത്. ഇത് നിങ്ങള് മാത്രമാണ്
അറിയുന്നത്. ആദി സനാതനമായുള്ളത് ദേവീ-ദേവതാ ധര്മ്മമാണ്. ബാക്കി എല്ലാം പിറകിലായി
വന്നതാണ്. അരവിന്ദ ഘോഷ് ഇപ്പോള് വന്നതാണ് എന്നിട്ടും നോക്കൂ അദ്ദേഹത്തിന്റെ
ആശ്രമം എത്രയാണ് ഉണ്ടാക്കിയിരിക്കുന്നത്. അവിടെ ഒരിക്കലും
നിര്വ്വികാരിയാകുന്നതിന്റെ കാര്യമില്ല. അവര് മനസ്സിലാക്കുന്നത് ഗൃഹസ്ഥ
വ്യവഹാരത്തില് കഴിഞ്ഞുകൊണ്ട് പവിത്രമാകാന് ആര്ക്കും സാധിക്കില്ല എന്നാണ്. ബാബ
പറയുന്നു ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും കേവലം ഒരു ജന്മം പവിത്രമായിരിക്കൂ.
നിങ്ങള് ജന്മ-ജന്മാന്തരമായി പതിതമാണ്. ഇപ്പോള് ഞാന് വന്നിരിക്കുന്നു നിങ്ങളെ
പാവനമാക്കുന്നതിന്. ഈ അന്തിമ ജന്മം പാവനമാകൂ. സത്യ-ത്രേതായുഗത്തില് വികാരം
ഉണ്ടായിരിക്കുകയേയില്ല.
ഈ ലക്ഷ്മീ-നാരായണന്റെ ചിത്രവും ഏണിപ്പടിയുടെ ചിത്രവും വളരെ നല്ലതാണ്. ഇതില്
എഴുതിയിട്ടുണ്ട് - സത്യയുഗത്തില് ഏക ധര്മ്മവും ഏക രാജ്യവുമായിരുന്നു.
മനസ്സിലാക്കി കൊടുക്കാന് വളരെ യുക്തി വേണം. പ്രദര്ശിനിയില് അല്പമെങ്കിലും
മനസ്സിലാക്കി കൊടുക്കാന് വൃദ്ധരായ മാതാക്കളെയും പഠിപ്പിച്ച് തയ്യാറാക്കണം.
ആര്ക്കും ഈ ചിത്രം കാണിച്ചുകൊടുത്ത് പറയൂ ഇവരുടെ രാജ്യം ഉണ്ടായിരുന്നില്ലേ.
ഇപ്പോള് ഇല്ല. ബാബ പറയുന്നു - ഇപ്പോള് നിങ്ങള് എന്നെ ഓര്മ്മിക്കൂ എങ്കില്
നിങ്ങള് പാവനമായി പാവന ലോകത്തിലേക്ക് പോകും. ഇപ്പോള് പാവന ലോകം
സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എത്ര സഹജമാണ്. വൃദ്ധരായവരിരുന്ന്
പ്രദര്ശിനിയില് മനസ്സിലാക്കി കൊടുക്കണം അപ്പോള് പേര് പ്രശസ്ഥമാകും. കൃഷ്ണന്റെ
ചിത്രത്തിലും എഴുത്ത് വളരെ നല്ലതാണ്. പറയണം ഈ എഴുത്ത് തീര്ച്ചയായും വായിക്കൂ.
ഇത് വായിക്കുന്നതിലൂടെ തന്നെ നിങ്ങള്ക്ക് നാരായണീ ലഹരി അഥവാ വിശ്വത്തിന്റെ
അധികാരിയാകുന്നതിന്റെ ലഹരി ഉയരും.
ബാബ പറയുന്നു ഞാന് നിങ്ങളെ ഇങ്ങനെയുള്ള ലക്ഷ്മീ നാരായണനാക്കുന്നു അതുകൊണ്ട്
നിങ്ങള്ക്കും മറ്റുള്ളവരില് ദയാ ഹൃദയരാകണം. തന്റെ മംഗളവും അപ്പോഴാണ് ചെയ്യുക
എപ്പോഴാണോ മറ്റുള്ളവരുടേതും ചെയ്യുന്നത്. വൃദ്ധരായവരെ ഇങ്ങനെ പഠിപ്പിച്ച്
സമര്ത്ഥരാക്കൂ ബാബ പറയുന്നു പ്രദര്ശിനിയില് 8-10 മുതിര്ന്ന മാതാക്കളെ അയക്കൂ
എങ്കില് പെട്ടെന്ന് തന്നെ കാര്യം നടക്കും. ആര് ചെയ്യുന്നോ അവര് നേടും. മുന്നില്
ലക്ഷ്യത്തെ കാണുമ്പോള് തന്നെ സന്തോഷമുണ്ടാകുന്നു. നമ്മള് ഈ ശരീരം ഉപേക്ഷിച്ച്
പോയി വിശ്വത്തിന്റെ അധികാരിയാകും. എത്രത്തോളം ഓര്മ്മയിലിരിക്കുന്നോ അത്രയും പാപം
മുറിയും. നോക്കൂ നോട്ടീസില് എഴുതിയിട്ടുണ്ട് - ഒരു ധര്മ്മം, ഒരു ദൈവീക രാജ്യം,
ഒരു ഭാഷ. . . . . അത് ശീഘ്രം സ്ഥാപിക്കപ്പെടും. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരിക്കലും
പരസ്പരമോ ബാബയോടോ പിണങ്ങരുത്, ബാബ സന്തോഷിപ്പിക്കാന് വേണ്ടി വന്നതാണ് അതുകൊണ്ട്
ഒരിക്കലും സങ്കടപ്പെടരുത്. ബാബയെ എതിരിടരുത്.
2) പഴയ ലോകത്തോടും, പഴയ
ദേഹത്തോടും ഇഷ്ടം വെയ്ക്കരുത്. സത്യമായ അച്ഛന്, സത്യമായ ടീച്ചര്,
സത്ഗുരുവിനോടൊപ്പം സത്യമായി കഴിയണം. സദാ ഒരു ബാബയുടെ ശ്രീമതത്തിലൂടെ നടന്ന്
ദേഹീ-അഭിമാനിയാകണം.
വരദാനം :-
തന്റെ
തപസ്വീ സ്വരൂപത്തിലൂടെ സര്വ്വര്ക്കും പ്രാപ്തിയുടെ അനുഭൂതി ചെയ്യിപ്പിക്കുന്ന
മാസ്റ്റര് വിധാതാവായി ഭവിക്കട്ടെ.
എങ്ങനെയാണോ സൂര്യന്
വിശ്വത്തിന് പ്രകാശം നല്കുകയും അനേകം വിനാശീ പ്രാപ്തികളുടെ അനുഭൂതി
ചെയ്യിപ്പിക്കുകയും ചെയ്യുന്നത് അതേപോലെ താങ്കള് തപസ്വീ ആത്മാക്കള് തങ്ങളുടെ
തപസ്വീ സ്വരൂപത്തിലൂടെ സര്വ്വര്ക്കും പ്രാപ്തിയുടെ കിരണങ്ങളുടെ അനുഭൂതി
ചെയ്യിപ്പിക്കൂ. ഇതിന് വേണ്ടി ആദ്യം സമ്പാദ്യത്തിന്റെ ശേഖരം വര്ദ്ധിപ്പിക്കൂ.
പിന്നീട് സമ്പാദിച്ച ഖജനാക്കളെ മാസ്റ്റര് വിധാതാവായി മാറി കൊടുത്തുകൊണ്ടേ പോകൂ.
തപസ്വീമൂര്ത്തിയുടെ അര്ത്ഥം ഇതാണ്- തപസ്യയിലൂടെ ശാന്തിയുടെ ശക്തിയുടെ കിരണങ്ങള്
നാലുപാടും വ്യാപിക്കുന്നതിന്റെ അനുഭവം തോന്നണം.
സ്ലോഗന് :-
സ്വയം
വിനയാന്വിതരായി സര്വ്വര്ക്കും ബഹുമാനം കൊടുത്തുകൊണ്ട് പോകൂ- ഇത് തന്നെയാണ്
സത്യമായ പരോപകാരം.
അവ്യക്ത സൂചനകള്- ഇപ്പോള്
ഉത്സാഹത്തിന്റെ അഗ്നിയെ പ്രജ്വലിതമാക്കി യോഗത്തെ ജ്വാലാരൂപമാക്കൂ.
ഇപ്പോള് നല്ലത്-നല്ലത്
എന്ന് പറയുന്നു, പക്ഷെ നല്ലതാകണം ഈ പ്രേരണ ലഭിക്കുന്നില്ല. അതിനുള്ള ഏക
മാര്ഗ്ഗമാണ്- സംഘടിത രൂപത്തില് ജ്വാലാസ്വരൂപമാകൂ. ഓരോരോ ചൈതന്യ ലൈറ്റ് ഹൗസാകൂ.
സേവാധാരിയായിരിക്കും, സ്നേഹിയായിരിക്കും, ഒരു ബലം ഒരു വിശ്വാസമുള്ളവരായിരിക്കും
ഇതെല്ലാം ശരി തന്നെ, പക്ഷെ മാസ്റ്റര് സര്വ്വശക്തിവാന്റെ സ്ഥിതി, ഈ സ്ഥിതിയില്
വരൂ എങ്കില് എല്ലാവരും താങ്കളുടെ മുമ്പാകെ ഈയാംപാറ്റകളെപ്പോലെ പ്രദക്ഷിണം
വെക്കാന് തുടങ്ങും.