26.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - തന്റെ സത്യ-സത്യമായ ചാർട്ട് വെയ്ക്കൂ എന്നാൽ അവസ്ഥ അചഞ്ചലമായിരിക്കും, ചാർട്ട് വെക്കുന്നതിലൂടെ മംഗളമുണ്ടായിക്കൊണ്ടേയിരിക്കും.

ചോദ്യം :-
ഏതൊരു സ്മൃതിയാണ് പഴയ ലോകത്തിൽ നിന്നും തികച്ചും സഹജമായി മാറ്റി നിർത്തുന്നത്?

ഉത്തരം :-
നമ്മൾ കല്പ-കല്പം ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്തെടുക്കുകയാണ് എന്ന സ്മൃതിയുണ്ടായിരിക്കണം. ഇപ്പോൾ വീണ്ടും നമ്മൾ സമ്പത്തെടുക്കുന്നതിനുവേണ്ടി ശിവബാബയുടെ മടിത്തട്ട് സ്വീകരിച്ചിരിക്കുകയാണ്. ബാബ നമ്മളെ ദത്തെടുത്തിരിക്കുകയാണ്, അതിനാൽ നമ്മൾ സത്യം-സത്യമായ ബ്രാഹ്മണരായി മാറിക്കഴിഞ്ഞു. ശിവബാബ നമുക്ക് ഗീത കേൾപ്പിക്കുകയാണ്. ഈ സ്മൃതി പഴയ ലോകത്തിൽ നിന്നും നമ്മളെ മാറ്റി നിർത്തും.

ഓംശാന്തി.  
നിങ്ങൾ കുട്ടികൾ ഇവിടെ ശിവബാബയുടെ ഓർമ്മയിലാണ് ഇരിക്കുന്നത്. അതിനാൽ നിങ്ങൾക്കറിയാം ബാബ നമ്മളെ വീണ്ടും സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുകയാണെന്ന്. ഇവിടെ ഇരിക്കുമ്പോൾ കുട്ടികൾക്ക് ഖജനാവുകൾ ലഭിക്കുന്നതു കാരണം, കുട്ടികളുടെ ബുദ്ധിയിൽ എത്ര സന്തോഷമുണ്ടായിരിക്കണം. അനേകപ്രകാരത്തിലുള്ള കോളേജുകളിലും, സർവ്വകലാശാലകളിലും ആരുടെ ബുദ്ധിയിലും ഈ കാര്യങ്ങളില്ല. ബാബ നമ്മളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുകയാണെന്ന് നിങ്ങൾക്കറിയാം. ഈ സന്തോഷമുണ്ടായിരിക്കണമല്ലോ. ഈ സമയം മറ്റെല്ലാ ചിന്തകളെയും മാറ്റി ഒരു ബാബയെ മാത്രം ഓർമ്മിക്കണം. ഇപ്പോൾ നമ്മൾ സുഖധാമത്തിന്റെ അധികാരിയായി മാറുകയാണെന്ന ലഹരി ഇവിടെ ഇരിക്കുമ്പോൾ ബുദ്ധിയിലുണ്ടായിരിക്കണം. നമ്മൾ കല്പ-കല്പം സുഖവും-ശാന്തിയുടെയും സമ്പത്തെടുക്കുന്നു. മനുഷ്യർക്ക് ഒന്നും അറിയില്ല. ഒരുപാട് മനുഷ്യർ കല്പം മുമ്പും അജ്ഞതയുടെ അന്ധകാരത്തിൽ കുംഭകർണ്ണ നിദ്രയിൽ ഉറങ്ങി ഇല്ലാതായിരുന്നു. വീണ്ടും ഇങ്ങനെ തന്നെ സംഭവിക്കും. നമ്മളെ അച്ഛനാണ് ദത്തെടുത്തിരിക്കുന്നതെന്ന് കുട്ടികൾക്കറിയാം നമ്മൾ ശിവബാബയുടെ ധർമ്മമാകുന്ന മടിതട്ട് സ്വീകരിച്ചിക്കുകയാണ്. ശിവബാബ ഇപ്പോൾ ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ഇപ്പോൾ നമ്മൾ ബ്രാഹ്മണരാണ്. നമ്മൾ സത്യം-സത്യമായ ഗീതയുടെ പാഠം പഠിക്കുകയാണ്. നമ്മൾ വീണ്ടും ശിവബാബയിൽ നിന്നും രാജയോഗത്താലും ജ്ഞാന ബലത്തിലൂടെയും സമ്പത്തെടുക്കുകയാണ്. ഇങ്ങനെയുള്ള ചിന്തകളെല്ലാം ഉണ്ടാകണം. ബാബയും വന്ന് സന്തോഷത്തിന്റെ കാര്യമല്ലേ കേൾപ്പിക്കുന്നത്. ബാബക്കറിയാം കുട്ടികൾ കാമമാകുന്ന ചിതയിലിരുന്ന് കറുത്ത് ഭസ്മമായിരിക്കുകയാണ്. അതുകൊണ്ടാണ് അമരലോകത്തിൽ നിന്നും മൃത്യുലോകത്തിലേക്ക് വരുന്നത്. എന്നാൽ നിങ്ങൾ പറയുന്നു-നമ്മൾ മൃത്യുലോകത്തിൽ നിന്നും അമരലോകത്തിലേക്ക് പോവുകയാണെന്ന്. ബാബ പറയുന്നു- എല്ലാവരും മരിച്ചുകിടക്കുന്ന മൃത്യുലോകത്തിലേക്ക് വന്ന് അമരലോകത്തിലേക്ക് കൊണ്ടുപോകുന്നു. ശാസ്ത്രങ്ങളിൽ എന്തെല്ലാമാണ് എഴുതിയിട്ടുള്ളത്. ഈശ്വരൻ സർവ്വശക്തിവാനാണ്, എന്തും ചെയ്യാൻ സാധിക്കും എന്നെല്ലാം. എന്നാൽ കുട്ടികൾക്കറിയാം,ഈശ്വരനെ വിളിക്കുന്നത്-അല്ലയോ പതിത-പാവനനായ ബാബാ വരൂ, വന്ന് നമ്മളെ പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞാണ്. ദുഃഖത്തെ ഹരിച്ച് സുഖം നൽകൂ, ഇതിൽ ഒരു മായാജാലത്തിന്റെയും കാര്യമില്ല. ബാബ വരുന്നത് മുള്ളുകളെ പുഷ്പമാക്കി മാറ്റാനാണ്.

നമ്മൾ തന്നെയായിരുന്നു സുഖധാമത്തിലെ സതോപ്രധാനമായ ദേവതകൾ. ഓരോരുത്തർക്കും സതോപ്രധാനത്തിൽ നിന്നും തമോപ്രധാനത്തിലേക്ക് വരുക തന്നെ വേണം. കുട്ടികൾക്ക് ഇവിടെ ഇരിക്കുമ്പോൾ ഒന്നു കൂടി സന്തോഷമുണ്ടായിരിക്കണം. ഓർമ്മയുണ്ടായിരിക്കണം. മുഴുവൻ ലോകവും ഓർമ്മിക്കുന്നത് ബാബയെയാണ്-അല്ലയോ മുക്തിദാതാവേ, വഴികാട്ടി, അല്ലയോ പതിത-പാവനാ വരൂ എന്ന്. രാവണരാജ്യത്തിലിരിക്കുമ്പോഴാണ് വിളിക്കുന്നത്. സത്യയുഗത്തിൽ വിളിക്കില്ല. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കേണ്ടതാണ്. ഇത് ആരാണ് കേൾപ്പിച്ചത്? ബാബയുടെയും മഹിമ ചെയ്യുന്നു,ടീച്ചറിന്റെയും, സത്ഗുരുവിന്റെയും മഹിമ ചെയ്യുന്നു-മൂന്നു പേരും ഒന്നാണ് എന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ബാബ അച്ഛനും ടീച്ചറും സത്ഗുരുവുമാണ്. ശിവബാബയുടെ ജോലി തന്നെ പതിതരെ പാവനമാക്കി മാറ്റുകയാണ്. പതിതർ തീർച്ചയായും ദുഃഖികളായിരിക്കും. സതോപ്രധാനമായവർ സുഖികളും, തമോപ്രധാനമായവർ ദുഃഖികളുമായിരിക്കും. ദേവതകളുടെ സ്വഭാവം എത്ര സതോഗുണിയാണ്. ഈ കലിയുഗീ ലോകത്തിൽ എല്ലാ മനുഷ്യരുടെയും സ്വഭാവം തമോഗുണിയാണ്. ബാക്കി, ശരിയാണ്, എല്ലാ മനുഷ്യരും സംഖ്യാക്രമമനുസരിച്ച് നല്ലതും മോശവുമായിരിക്കും. ഇവർ മോശമാണ് എന്ന് സത്യയുഗത്തിൽ ഒരിക്കലും പറയില്ല. ഇവർ ഇങ്ങനെയാണ്. സത്യയുഗത്തിൽ മോശമായ ലക്ഷണമുള്ളവർ ആരുമില്ല. സത്യയുഗത്തിൽ ദൈവീക സമ്പ്രദായമാണ്. എന്നാൽ അവിടെ ധനവാൻമാരും പാവപ്പെട്ടവരുമുണ്ടായിരിക്കും. പക്ഷെ, സത്യയുഗത്തിൽ നല്ലതും മോശവുമായ ഗുണമുള്ളവരെ താരതമ്യപ്പെടുത്താൻ സാധിക്കില്ല. എല്ലാവരും സുഖികളായിരിക്കും. ദുഃഖത്തിന്റെ കാര്യമേയില്ല. പേര് തന്നെ സുഖധാമമെന്നാണ്. അതിനാൽ കുട്ടികൾക്ക് ബാബയിൽ നിന്നും മുഴുവൻ സമ്പത്തുമെടുക്കാനുള്ള പുരുഷാർത്ഥവും ചെയ്യണം. സ്വയത്തിന്റെ ചിത്രവും, ലക്ഷ്മീ-നാരായണന്റെ ചിത്രവും വെക്കാൻ സാധിക്കും. ഇവരെ ആരെങ്കിലും പഠിപ്പിക്കുന്നുണ്ടായിരിക്കും എന്ന് പറയും. ഇത് ഭഗവാന്റെ വാക്കുകളല്ലേ. ഭഗവാന് തന്റെതായ ശരീരമില്ല. ബാബ വന്ന് ശരീരം ദത്തെടുക്കുകയാണ്. ഭാഗീരഥനെന്ന് പാടപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും രഥത്തിലാണ് വിരാജിക്കുന്നത്. കാളയിൽ വരില്ലല്ലോ. ശിവനെയും ശങ്കരനെയും ഒരുമിച്ച് കാണിച്ചതുകൊണ്ടാണ് കാളയെ കാണിക്കുന്നത്. അതിനാൽ ബാബ പറയുന്നു- നിങ്ങൾ ബാബയുടെതായി മാറി എങ്കിൽ എത്ര സന്തോഷമുണ്ടായിരിക്കണം. ബാബയും പറയുന്നു-നിങ്ങളും എന്റെതാണ്. ബാബക്ക് പദവി പ്രാപ്തമാക്കുന്നതിന്റെ സന്തോഷമില്ല. ടീച്ചർ ടീച്ചറാണ്, അതുകൊണ്ട് പഠിപ്പിക്കണം. ബാബ പറയുന്നു- കുട്ടികളെ ഞാൻ സുഖത്തിന്റെ സാഗരനാണ്. ബാബ നിങ്ങളെ ദത്തെടുത്തതു മുതൽ നിങ്ങൾക്ക് അതീന്ദ്രിയ സുഖത്തിന്റെ അനുഭവമുണ്ടാകുന്നു. വ്യത്യസ്ത പ്രകാരത്തിൽ ദത്തെടുക്കുന്നുണ്ട്. പുരുഷനും കന്യകയെ ദത്തെടുക്കുന്നു. ഇത് എന്റെ പതിയാണെന്ന് കന്യക മനസ്സിലാക്കുന്നു. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു-ശിവബാബ നമ്മളെ ദത്തെടുത്തുകഴിഞ്ഞു എന്ന്. ലോകത്തിലാരും ഈ കാര്യങ്ങളെ മനസ്സിലാക്കുന്നില്ല. മനുഷ്യർ പരസപരം കാമമാകുന്ന വികാരത്തിലൂടെയാണ് ദത്തെടുക്കുന്നത്. ഉദാഹരണത്തിന് ഏതെങ്കിലും രാജാക്കൻമാർ കുട്ടികളെ ദത്തെടുക്കുന്നത് സുഖത്തിനുവേണ്ടിയാണ്. എന്നാൽ അത് അല്പകാലത്തേക്കുള്ള സുഖമാണ്. സന്യാസിമാരും ദത്തെടുക്കാറില്ലേ. ദത്തെടുക്കപ്പെട്ട ശിഷ്യർ പറയും-ഇവർ നമ്മുടെ ഗുരുവാണെന്ന്. ഗുരു പറയും-ഇവർ നമ്മുടെ അനുയായികളാണെന്ന്. എത്ര തരത്തിലുള്ള ദത്തെടുക്കലാണ്. അച്ഛൻ കുട്ടിയെ ദത്തെടുക്കുന്നു. അവർക്ക് ആദ്യം സുഖമാണ് കൊടുക്കുന്നത്. എന്നാൽ വിവാഹം കഴിപ്പിച്ചതിനുശേഷം ദുഃഖമാണ് നൽകുന്നത്. ഗുരുവിന്റെ ദത്തെടുക്കൽ എത്ര ഒന്നാന്തരമാണ്. ഇവിടെ ഈശ്വരൻ ദത്തെടുക്കുന്നത് ആത്മാക്കളെ തന്റെതാക്കി മാറ്റാനാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ എല്ലാവരും ദത്തെടുക്കുന്നത് കണ്ടുകഴിഞ്ഞു. സന്യാസിമാരുണ്ടായിട്ടു പോലും പാടിക്കൊണ്ടിരിക്കുന്നു-അല്ലയോ പതിത-പാവനാ വരൂ, വന്ന് നമ്മളെ ദത്തെടുത്ത് പാവനമാക്കി മാറ്റൂ. എല്ലാവരും സഹോദരൻമാരാണ്. പക്ഷെ ആദ്യം തന്റെതാക്കി മാറ്റണം. പറയുന്നു- നമ്മൾ ദുഃഖികളായി മാറിക്കഴിഞ്ഞു. രാവണരാജ്യത്തിന്റെയും അർത്ഥം മനസ്സിലാക്കുന്നില്ല. രാവണന്റെ കോലമുണ്ടാക്കി കത്തിച്ചുകൊണ്ടേയിരിക്കുന്നു. ആരെങ്കിലും ദുഃഖിപ്പിക്കുമ്പോൾ ഇവർക്കെതിരെ കേസെടുക്കണമെന്ന് മനസ്സിലാക്കുന്നു. എന്നാൽ ഈ രാവണൻ എപ്പോൾ മുതലാണ് ശത്രുവായി മാറിയത്? അവസാനം ഈ ശത്രു മരിക്കുമോ അതോ ഇല്ലയോ? നിങ്ങൾക്ക് മാത്രമെ ഈ ശത്രുവിനെക്കുറിച്ച് അറിയുകയുള്ളൂ. ഈ ശത്രുവിന്റെ മേലെ വിജയം പ്രാപ്തമാക്കാനാണ് നിങ്ങളെ ബാബ ദത്തെടുക്കുന്നത്. വിനാശമുണ്ടാകണമെന്നും നിങ്ങൾ കുട്ടികൾക്കറിയാം. അതിനുവേണ്ടി അറ്റോമിക് ബോംബുകളും തയ്യാറായിക്കഴിഞ്ഞു. ഈ ജ്ഞാന യജ്ഞത്തിൽ നിന്നാണ് വിനാശത്തിന്റെ ജ്വാല പ്രജ്വലിതമാകുന്നത്. രാവണന്റെ മേൽ വിജയം പ്രാപ്തമാക്കി നമ്മൾ പുതിയ സൃഷ്ടിയിൽ രാജ്യം ഭരിക്കും എന്നറിയാം. ബാക്കിയെല്ലാം പാവകളിയാണ്. രാവണനാകുന്ന പാവ ഒരുപാട് ചിലവു ചെയ്യിപ്പിക്കുന്നു. മനുഷ്യർ ഒരുപാട് പൈസ വെറുതെ പാഴാക്കി കളയുന്നു. എത്ര രാത്രിയും പകലിന്റെയും വ്യത്യാസമാണ്. അവർ അലയുന്നവരും ദുഃഖികളുമായിരിക്കും,അവിടെയുമിവിടെയും എല്ലാം അലഞ്ഞുകൊണ്ടേയിരിക്കും. നമ്മൾ ഇപ്പോൾ ശ്രീമതമനുസരിച്ച് ശ്രേഷ്ഠാചാരികളും സത്യയുഗീ സ്വരാജ്യാധികാരിയുമായി മാറുകയാണ്. ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായ സത്യയുഗം സ്ഥാപിക്കുന്ന ശിവബാബ നമ്മളെ ശ്രേഷ്ഠമായ ദേവതയും വിശ്വത്തിന്റെ അധികാരിയുമാക്കി മാറ്റുകയാണ്. ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായ ശിവബാബ നമ്മളേയും ശ്രേഷ്ഠമാക്കി മാറ്റുകയാണ്. ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമെന്ന് ഒരു ബാബയെ മാത്രമാണ് പറയുന്നത്. ദേവതകളെ ശ്രീ എന്നാണ് പറയുന്നത് കാരണം അവരാണല്ലോ പുനർജന്മങ്ങളിലേക്ക് വരുന്നത്. വാസ്തവത്തിൽ ശ്രീ എന്ന് വികാരി രാജാക്കൻമാരെ പോലും പറയില്ല.

ഇപ്പോൾ നിങ്ങളുടെ ബുദ്ധി എത്ര വിശാലമായിരിക്കണം. നമ്മൾ ഈ പഠിപ്പിലൂടെ ഇരട്ട കിരീടധാരിയായി മാറുകയാണെന്നറിയാം. നമ്മളായിരുന്നു ഇരട്ട കിരീടധാരികൾ എന്നാൽ ഇപ്പോൾ ഒരു കിരീടവുമില്ല. പതിതമല്ലേ. ഇവിടെ ആർക്കും പ്രകാശത്തിന്റെ കിരീടം നൽകാൻ സാധിക്കില്ല. നിങ്ങൾ തപസ്സിലിരിക്കുന്ന ചിത്രത്തിൽ പ്രകാശത്തിന്റെ കിരീടം കാണിക്കാൻ സാധിക്കില്ല. നിങ്ങൾക്ക് ഭാവിയിലാണ് ഇരട്ട കിരീടധാരികളായി മാറേണ്ടത്. നമ്മൾ ബാബയിൽ നിന്നും ഇരട്ട കിരീടധാരി മഹാരാജാവും മഹാറാണിയുമായി മാറാനാണ് വന്നിരിക്കുന്നത് എന്ന് നിങ്ങൾ കുട്ടികൾക്കറിയാം. ഈ സന്തോഷമുണ്ടായിരിക്കണം. ശിവബാബയെ ഓർമ്മിക്കുകയാണെങ്കിൽ പതിതത്തിൽ നിന്നും പാവനമായി മാറി സ്വർഗ്ഗത്തിന്റെ അധികാരികളായി മാറും. ഇതിൽ ബുദ്ധിമുട്ടിന്റെ കാര്യമൊന്നുമില്ല. ഇവിടെ ഇരിക്കുന്നത് നിങ്ങൾ വിദ്യർത്ഥികളാണ്. പുറമെ മിത്ര സംബന്ധികളുടെയടുത്തെല്ലാം പോകുന്നതിലൂടെ വിദ്യാർത്ഥി ജീവിതത്തെക്കുറിച്ച് മറന്നുപോവുകയാണ്. പിന്നീട് ഓർമ്മ വരുന്നത് മിത്ര-സംബന്ധികളാണ്. മായയുടെ ബലമുണ്ടല്ലോ. ഹോസ്റ്റലിൽ നല്ല രീതിയിൽ പഠിക്കാൻ സാധിക്കും. പുറമെ വന്ന് പോകുന്നതിലൂടെ സംഗദോഷത്തിൽ മോശമായി പോകുന്നു. ഇവിടെ നിന്നും പുറത്തു പോകുന്നതിലൂടെ വിദ്യാർത്ഥി ജീവിതത്തിന്റെ ലഹരി തന്നെ ഇല്ലാതാകുന്നു. പഠിപ്പിക്കുന്ന ബ്രാഹ്മണിമാർക്കും ഇവിടെയുള്ള പോലത്തെ നല്ല ലഹരിയൊന്നും പുറത്ത് ഉണ്ടായിരിക്കില്ല. മധുബൻ മുഖ്യ കാര്യാലയമാണ്. വിദ്യാർത്ഥി ടീച്ചറിന്റെ മുന്നിലായിരിക്കും. മറ്റൊരു ജോലിയുമില്ല. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ചിലരാണെങ്കിൽ മുഴുവൻ ദിവസത്തിലും ശിവബാബയെ അല്പം പോലും ഓർമ്മിക്കുന്നില്ല. ശിവബാബയുടെ സഹയോഗികളായി മാറുന്നില്ല. ശിവബാബയുടെ കുട്ടിയായി മാറി എങ്കിൽ സേവനം ചെയ്യൂ. സേവനം ചെയ്യുന്നില്ല എങ്കിൽ കുപുത്രൻമാരാണ്. ബാബക്കറിയാമല്ലോ. ബാബയുടെ ഉത്തരവാദിത്വമാണ് പറയുക-എന്നെ ഓർമ്മിക്കൂ എന്ന്. പിൻതുടരുകയാണെങ്കിൽ വളരെയധികം മംഗളമടങ്ങിയിട്ടുണ്ട്. വികാരി സംബന്ധങ്ങളെല്ലാം ഭ്രഷ്ടാചാരമാണ്. വികാരി സംബന്ധങ്ങളെല്ലാം ഉപേക്ഷിക്കൂ, അവരുടെ സംഗത്തിൽ ചേരരുത്. ബാബ എല്ലാവർക്കും മനസ്സിലാക്കിതരുന്നുണ്ട്, എന്നാൽ ഭാഗ്യത്തിലും വേണമല്ലോ. ബാബ പറയുന്നു-ചാർട്ട് വെക്കുന്നതിലൂടെ ഒരുപാട് മംഗളമുണ്ടാകും. ചിലർ ഒരു മണിക്കൂർ പോലും ബുദ്ധിമുട്ടിയിട്ടാണ് ഇരിക്കുന്നത്. അവസാനം മാത്രമാണ് 8 മണിക്കൂർ വരെയെത്തുന്നത്. കർമ്മയോഗിയാണല്ലോ. ചിലർക്ക് ഇടക്കിടക്ക് ഉന്മേഷം വരുമ്പോൾ ചാർട്ട് എഴുതും. അത് നല്ലതാണ്. എത്രത്തോളം ബാബയെ ഓർമ്മിക്കുവോ അത്രത്തോളം ലാഭം മാത്രമെയുള്ളൂ. പാടപ്പെട്ടിട്ടുണ്ട്-അവസാന സമയം ആരാണോ ഹരിയെ സ്മരിക്കുന്നത്....വീണ്ടും-വീണ്ടും.. എന്നതിന്റെ അർത്ഥമെന്താണ്? നല്ല രീതിയിൽ ഓർമ്മിക്കാത്തവരുടെ ജന്മ-ജന്മാന്തരങ്ങളുടെ ഭാരമെല്ലാം വീണ്ടും-വീണ്ടും ജന്മങ്ങൾ നൽകി സാക്ഷാത്കാരം ചെയ്യിപ്പിച്ച് ശിക്ഷ നൽകും. കാശി കൽവട്ടിൽ പെട്ടെന്ന് തന്നെ പാപങ്ങളുടെ സാക്ഷാത്കാരമുണ്ടാകുന്നു. നമ്മൾ പാപങ്ങളുടെ ശിക്ഷയാണ് അനുഭവിക്കുന്നതെന്ന അനുഭവമുണ്ടാകുന്നു. ഒരുപാട് അടികൊള്ളാൻ പോവുകയാണ്. ബാബയുടെ സേവനത്തിന് വിഘ്നമിടുന്നവർ ഒരുപാട് ശിക്ഷകൾക്ക് യോഗ്യരാണ്. ബാബയുടെ സേവനത്തിൽ വിഘ്നമിടുന്നു. ബാബയുടെ വലംകൈ ധർമ്മരാജനാണ്. ബാബ പറയുന്നു- സ്വയത്തോട് പ്രതിജ്ഞ ചെയ്യൂ, കാരണം ബാബയുടെ ഓർമ്മയിലൂടെ മാത്രമെ നിങ്ങൾ പാവനമായി മാറുകയുള്ളൂ. ഇല്ലെങ്കിൽ ഇല്ല. ബാബ പ്രതിജ്ഞ ചെയ്യിപ്പിക്കുന്നു. ചെയ്യുകയോ ചെയ്യാതിരിക്കുകയോ നിങ്ങളുടെ ഇഷ്ടം. ചെയ്യുന്നവർക്ക് ലഭിക്കും. ഒരുപാട് പേർ പ്രതിജ്ഞ ചെയ്തതിനു ശേഷം മോശമായ ജോലികളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ഭക്തിമാർഗ്ഗത്തിൽ പാടിക്കൊണ്ടിരിക്കുന്നു-എനിക്ക് ഒരു ബാബയല്ലാതെ മറ്റാരുമില്ല. എന്നാൽ ആത്മാവ് എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം പാടി വന്നതെന്ന് ബുദ്ധിയിൽ വന്നുകഴിഞ്ഞു. മുഴുവൻ ദിവസവും പാടിക്കൊണ്ടിരിക്കുന്നു- എന്റെ ഒരു ഗിരിധര ഗോപാലൻ മാത്രം.....സംഗമയുഗത്തിൽ ബാബ വരുമ്പോഴാണ് തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. നിങ്ങൾ കൃഷ്ണ പുരിയിലേക്ക് പോകാനാണല്ലോ പഠിക്കുന്നത്. രാജാക്കന്മാരുടെ കോളേജിൽ പഠിക്കുന്നത് രാജകുമാരനും രാജകുമാരിയുമാണ്. അത് പരിധിയുള്ള കാര്യമാണ്. ചിലപ്പോൾ രോഗിയായി മാറുന്നു, മറ്റുചിലപ്പോൾ മരിക്കുകയും ചെയ്യുന്നു. ഇത് രാജകുമാരനും രാജകുമാരിയുമായി മാറാൻ ഈശ്വരനാൽ സ്ഥാപിക്കപ്പെട്ട സർവ്വകലാശാലയാണ്. രാജയോഗമല്ലേ. ഇതിലൂടെ നിങ്ങൾ നരനിൽ നിന്നും നാരായണനായി മാറുകയാണ്. നിങ്ങൾ ബാബയിൽ നിന്നും സമ്പത്തെടുത്ത് സത്യയുഗത്തിലെ രാജകുമാരനും രാജകുമാരിയുമായി മാറുന്നു. ബാബ എത്ര രസകരമായ കാര്യമാണ് കേൾപ്പിക്കുന്നത്. ഓർമ്മയുണ്ടായിരിക്കണമല്ലോ. ചിലർ ഇവിടെ നിന്ന് പുറത്തു പോകുമ്പോൾ തന്നെ കുടുങ്ങി പോകുന്നു. ബാബയേയും സംഖ്യാക്രമമനുസരിച്ചാണ് ഓർമ്മിക്കുന്നത്. കൂടുതൽ ഓർമ്മിക്കുന്നവർ മറ്റുള്ളവരേയും നല്ല രീതിയിൽ ഓർമ്മിപ്പിക്കുന്നു. എങ്ങനെ അനേകരുടെ മംഗളം ചെയ്യാമെന്ന് മാത്രം ബുദ്ധിയിലുണ്ടായിരിക്കണം. പുറമെയുള്ളവർ പ്രജകളിൽ ദാസ-ദാസിമാരും, ഇവിടെയുള്ളവർ രാജാക്കൻമാരിൽ ദാസ-ദാസിമാരുമായി മാറും. മുന്നോട്ട് പോകുമ്പോൾ എല്ലാം സാക്ഷാത്കാരമുണ്ടായികൊണ്ടേയിരിക്കും. നമ്മൾ പൂർണ്ണമായ പുരുഷാർത്ഥം ചെയ്തിട്ടില്ല എന്ന അനുഭവവും നിങ്ങൾക്കുണ്ടായിരിക്കും. ഒരുപാട് അത്ഭുതങ്ങൾ കാണും. നല്ല രീതിയിൽ പഠിക്കുന്നവരാണ് രാജാവായി മാറുന്നത്. ബാബ എത്രയാണ് പറയുന്നത്-സെന്ററുകളിലേക്ക് പ്രദർശിനികൾ നൽകുമ്പോൾ കുട്ടികളെ പഠിപ്പിച്ച് സമർത്ഥശാലികളാക്കി മാറ്റണം. അപ്പോൾ ബാബക്ക് മനസ്സിലാക്കാൻ സാധിക്കും ബ്രഹ്മാകുമാരിമാർക്ക് സേവനം ചെയ്യാൻ അറിയാം. സേവനം ചെയ്യുകയാണെങ്കിൽ ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കും. അതുകൊണ്ടാണ് ബാബ പ്രദർശിനികളുണ്ടാക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രങ്ങളുണ്ടാക്കുക എന്നത് സാധാരണ കാര്യമാണ്. ധൈര്യം സംഭരിച്ച് പ്രദർശിനികളുടെ ചിത്രമുണ്ടാക്കാൻ സഹായിക്കണം, അപ്പോൾ കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കാൻ സഹജമായിരിക്കും. ബാബ മനസ്സിലാക്കും-ടീച്ചർമാരും, മാനേജറുമാരും തണുത്തമട്ടിലാണെന്ന്. ചില ബ്രാഹ്മണിമാർ മാനേജറായി മാറുമ്പോൾ ദേഹാഭിമാനം വരുന്നു. സ്വയത്തെ വിവേകശാലികളാണെന്ന് മനസ്സിലാക്കുന്നു. ഞാൻ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. മറ്റുള്ളവരോട് ചോദിക്കുകയാണെങ്കിൽ അവരെക്കുറിച്ച് 10 കാര്യങ്ങൾ കേൾപ്പിക്കും. മായ ചുറ്റിത്തിരിപ്പിക്കും. കുട്ടികൾക്ക് സേവനത്തിൽ മാത്രം കഴിയണം. ബാബ ദയാമനസ്കനും, ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നു എങ്കിൽ കുട്ടികൾക്കും അതുപോലെയായി മാറണം. ബാബയുടെ പരിചയം മാത്രം കൊടുക്കണം. ബാബ പറയുന്നു- എന്നെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ നരകവാസിയിൽ നിന്നും സ്വർഗ്ഗവാസിയായി മാറും. എത്ര സഹജമാണ്. ബാബ പറയുന്നു- എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾ പതിതത്തിൽ നിന്നും പാവനമായി മാറി ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും പോകും. നിശ്ചയമുണ്ടെങ്കിൽ എഴുതിപ്പിക്കണം. വാസ്തവത്തിൽ ബ്രഹ്മാകുമാരനും കുമാരിമാരും ശിവബാബയിൽ നിന്നാണ് സമ്പത്തെടുക്കുന്നതെന്ന് എഴുതുന്നുണ്ട്. അപ്പോൾ മനസ്സിലാക്കും ഇങ്ങനെയുള്ള അച്ഛന്റെതായി മാറുക തന്നെ വേണം. ശരണം പ്രാപിക്കണം. നിങ്ങൾ ബാബയെ ശരണം പ്രാപിച്ചില്ലേ. അർത്ഥം മടിതട്ടിലേക്ക് വന്നുകഴിഞ്ഞു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബക്ക് സമാനം ദയാമനസ്കരും, ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവരായി മാറണം.

2) സംഗദോഷത്തിൽ നിന്നും സ്വയത്തെ വളരെ-വളരെ സംരക്ഷിക്കണം. ഒരു ബാബയെ മാത്രം അനുകരിക്കണം. അനേകരുടെ മംഗളത്തിനായുള്ള സേവനം ചെയ്യണം. ഒരിക്കലും അഹങ്കാരത്തിൽ വന്ന് വിഡ്ഢിയായി മാറരുത്.

വരദാനം :-
അന്തർമുഖിയായി തന്റെ സമയത്തെയും സങ്കൽപത്തെയും മിച്ചപ്പെടുത്തുന്ന വിഘ്നജീത്ത് ആയി ഭവിക്കട്ടെ.

ഏതെങ്കിലും പുതിയ ശക്തമായ കണ്ടുപിടിത്തം ചെയ്യുവാൻ അടിത്തട്ടിലേക്ക് പോകുന്നു. താങ്കളും എത്രത്തോളം അന്തർമുഖി അതായത് അടിത്തട്ടിൽ കഴിയുന്നുവോ അത്രയും അന്തരീക്ഷത്തിൽ നിന്ന് രക്ഷയുണ്ടാകും, മനനശക്തി വർധിക്കും, മായയുടെ വിഘ്നങ്ങളിൽ നിന്നു പോലും സുരക്ഷിതമായി മാറും. ബാഹിർമുഖതയിലേക്ക് വന്നുകൊണ്ടും അന്തർമുഖൻ, ഹർഷിതമുഖൻ, ആകർഷണമൂർത്തിയായിരിക്കൂ, കർമം ചെയ്തുകൊണ്ടും ഈ അഭ്യാസം ചെയ്യൂ എങ്കിൽ സമയത്തിന്റെ മിച്ചം ഉണ്ടാകും, സഫലതയും അധികം അനുഭവപ്പെടും.

സ്ലോഗന് :-
രോഗത്താൽ പരിഭ്രമിക്കരുത്, അതിന് മരുന്നാകുന്ന പഴം കഴിപ്പിച്ച് വിട നൽകൂ.

അവ്യക്തസൂചനകൾ- ഇനി തന്റെ ദാതാ സ്വരൂപത്തെ പ്രത്യക്ഷമാക്കൂ.

നിങ്ങൾ കുട്ടികൾക്ക് ഏതൊരു ആത്മാവിൽ നിന്നും ഒന്നും നേടേണ്ടതില്ല. കേവലം ഒരു ബാബയിൽ നിന്നാണ് നേടേണ്ടത്. എന്താണോ നേടിയത് അത് സർവർക്കും നൽകണം. എവിടെയാണോ നൽകേണ്ടത് അവിടെ നേടാനുള്ള ഇച്ഛ വെക്കാതിരിക്കുക. അഥവാ ആത്മാവ് ആത്മാവിലൂടെ എന്തെങ്കിലും നേടാനുള്ള ഇച്ഛ വെക്കുന്നുവെങ്കിൽ അവർക്ക് അൽപജ്ഞആത്മാക്കളിൽ നിന്ന് അൽപകാലത്തെ മാത്രം പ്രാപ്തി ഉണ്ടാകും. ഒരു സർവജ്ഞബാബയിൽ നിന്നു മാത്രം സദാകാലത്തെ പ്രാപ്തി ഉണ്ടാകും. ഏതെങ്കിലും തരത്തിലുള്ള നേടാനുള്ള ഇച്ഛ തന്റെ സ്വമാനത്തിൽ നിന്ന് വീഴ്ത്തുന്നു.