മധുരമായ കുട്ടികളേ :-
നിങ്ങള് ത്രിമൂര്ത്തി പിതാവിന്റെ കുട്ടികളാണ്, നിങ്ങള്ക്ക് സ്ഥാപന, വിനാശം,
പാലന ഈ മൂന്ന് കര്ത്തവ്യങ്ങളും ഓര്മ്മയുണ്ടായിരിക്കണം.
ചോദ്യം :-
ദേഹാഭിമാനത്തിന്റെ കടുത്ത അസുഖം പിടിപെടുന്നതിലൂടെ എന്തെല്ലാം നഷ്ടം ഉണ്ടാകുന്നു?
ഉത്തരം :-
1
ദേഹാഭിമാനമുള്ളവര്ക്ക് ഉള്ളില് അസൂയ ഉണ്ടായിരിക്കും. അസൂയയുള്ളതു കാരണം പരസ്പരം
ഉപ്പുവെള്ളം പോലെയാകും( സഹകരണമുണ്ടാകില്ല). സ്നേഹത്തോടെ സേവനം ചെയ്യുവാന്
കഴിയില്ല. ഉള്ളിന്റെയുള്ളില് എരിഞ്ഞുകൊണ്ടിരിക്കും. 2 കൂസലില്ലാത്തവരായിരിക്കും.
മായ അവരെ വളരെയധികം ചതിക്കും. പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കെ തണുത്തു പോകും,
അതുകാരണം പഠിപ്പു തന്നെ ഉപേക്ഷിക്കും. 3 ദേഹാഭിമാനം കാരണം ഹൃദയം
ശുദ്ധമായിരിക്കില്ല, ഹൃദയം ശുദ്ധമല്ലാത്തതു കാരണം ബാബക്ക് പ്രിയപ്പെട്ടവരാകാന്
സാധിക്കില്ല. 4 മൂഡ് ഓഫ് ആകുന്നവരായിരിക്കും. അവരുടെ മുഖഭാവം തന്നെ പെട്ടെന്ന്
മാറും.
ഓംശാന്തി.
ബാബയെ മാത്രമേ ഓര്മ്മിക്കുന്നുള്ളുവോ, അതോ മറ്റെന്തെങ്കിലും ഓര്മ്മിക്കുന്നുണ്ടോ?
കുട്ടികള് സ്ഥാപന, പാലന, വിനാശം ഈ മൂന്ന് കാര്യങ്ങളും ഓര്മ്മിക്കണം, കാരണം
മൂന്നും ഒരുമിച്ചു നടക്കുകയാണ്. നിയമം പഠിക്കുന്ന ആളിന്, ഞാന് പഠിച്ച് വക്കീലാകും,
വക്കാലത്തും നടത്തും എന്ന് അറിയാമല്ലോ. പഠിച്ചത് അഭ്യസിപ്പിക്കുകയും ചെയ്യുമല്ലോ?
പഠിക്കുന്നവര്ക്ക് ലക്ഷ്യം മുന്പില് ഉണ്ടായിരിക്കും. നിങ്ങള്ക്കറിയാം നാം പുതിയ
ലോകം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് . പവിത്രമായ പുതിയ ലോകം സ്ഥാപിക്കുന്നതിന്
യോഗബലം തീര്ച്ചയായും വേണം. പതിതമായ ആത്മാവ് പാവനമാകുന്നതിനുവേണ്ടി യോഗം ചെയ്യണം.
നമ്മള് പവിത്രമായി പവിത്രമായ രാജ്യം ഭരിക്കും ഇക്കാര്യം ബുദ്ധിയിലുണ്ടായിരിക്കണം.
സര്വ്വ പരീക്ഷകളിലും വച്ച് ഏറ്റവും ഉയര്ന്ന പരീക്ഷയും, സര്വ്വ പഠിപ്പിലും വച്ച്
ഏറ്റവും ഉയര്ന്ന പഠിപ്പുമാണിത്. പല പ്രകാരത്തിലുള്ള പഠിപ്പുകളുണ്ട്. അതെല്ലാം
മനുഷ്യര് മനുഷ്യരെ പഠിപ്പിക്കുന്നതാണ്, മാത്രമല്ല അതെല്ലാം ഇവിടെ
ജീവിക്കുന്നതിനു വേണ്ടിയുള്ളതാണ്. പഠിച്ചു കഴിഞ്ഞാല് അതിന്റെ ഫലം ഇവിടെത്തന്നെ
ലഭിക്കും. ഈ പരിധിയില്ലാത്ത പഠിപ്പിന്റെ ഫലം നമുക്ക് കിട്ടുന്നത് പുതിയ
ലോകത്തിലാണെന്ന് നിങ്ങള്ക്കറിയാം. ആ പുതിയ ലോകം ഒരുപാടു ദൂരെയല്ല. ഇപ്പോള്
സംഗമയുഗമാണ്. പുതിയ ലോകത്തില് തന്നെ നമുക്ക് രാജ്യം ഭരിക്കണം. ഇവിടെ ഇരുന്നാലും
ഇക്കാര്യം കൂടി ഓര്മ്മിക്കണം. ബാബയെ ഓര്മ്മിക്കുമ്പോള് തന്നെയാണ് ആത്മാവ്
പവിത്രമാകുന്നത്. നമ്മള് പവിത്രമാകുമ്പോള് അപവിത്ര ലോകം നശിക്കും എന്ന കാര്യം
കൂടി ഓര്മ്മിക്കണം. എല്ലാവരും പവിത്രമാകില്ല. നിങ്ങള് കുറച്ചു പേര്ക്കു മാത്രമേ
ശക്തിയുള്ളൂ. നിങ്ങളും നമ്പര്വാര് ശക്തിയനുസരിച്ചാണ് സൂര്യവംശിയും
ചന്ദ്രവംശിയുമാകുന്നത്. ഒരോ കാര്യത്തിനും ശക്തി വേണം. ഈശ്വരീയ
ശക്തിയെത്തന്നെയാണ് യോഗബലത്തിന്റെ ശക്തി എന്ന് പറയുന്നത്. ബാക്കിയെല്ലാം
ഭൗതികശക്തികളാണ്. ഇതാണ് ആത്മീയശക്തി. എല്ലാ കല്പത്തിലും ബാബ പറയുന്നു- കുട്ടികളേ,
എന്നെ മാത്രം ഓര്മ്മിക്കൂ. ഒരു ബാബയെ ഓര്മ്മിക്കുമ്പോള് തന്നെയാണ് ആത്മാവ്
പവിത്രമാകുന്നത്. ഇതെല്ലാം ധാരണ ചെയ്യുവാനുള്ള നല്ല നല്ല കാര്യങ്ങളാണ്. നമ്മള്
84 ജന്മങ്ങള് എടുത്തുവെന്ന് നിശ്ചയമില്ലാത്തവര്ക്ക് ഇക്കാര്യങ്ങളൊന്നും
ബുദ്ധിയിലിരിക്കിില്ല. സതോപ്രധാന ലോകത്തില് വന്നവര് ഇപ്പോള് തമോപ്രധാനമായി. അവര്
തന്നെയാണ് പെട്ടെന്ന് നിശ്ചയബുദ്ധിയുള്ളവരാകുന്നത്. ഒന്നും
മനസ്സിലാകുന്നില്ലായെങ്കില് ചോദിക്കണം. പൂര്ണ്ണമായും മനസ്സിലാക്കിയവരാണെങ്കില്
ബാബയേയും ഓര്മ്മിക്കും. മനസ്സിലാക്കിയില്ലെങ്കില് ഓര്മ്മിക്കില്ല. ഇത് നേരായ
കാര്യമാണ്. സതോപ്രാധാനമായിരുന്ന നമ്മള് ആത്മാക്കള് തമോപ്രധാനമായി. നമ്മള് 84
ജന്മങ്ങളെക്കുറിച്ച് എങ്ങനെ മനസ്സിലാക്കും, നമുക്ക് ബാബയില് നിന്നും കല്പം
മുന്പെന്നപോലെ സമ്പത്ത് കിട്ടും, ഇക്കാര്യത്തില് സംശയമുള്ളവര്ക്ക് പഠിത്തത്തില്
ശ്രദ്ധിലുുവാകാന് കഴിയില്ല. അവര്ക്ക് ഭാഗ്യമില്ല എന്ന് ബാബ മനസ്സിലാക്കും. കല്പം
മുന്പും മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് ഇപ്പോഴും ഒര്മ്മിക്കുന്നില്ല. ഈ
പഠിപ്പ് ഭാവിയിലേക്കു വേണ്ടിയാണ്. പഠിച്ചില്ലെങ്കില്, കല്പം മുന്പും പഠിക്കാതെ
നിസ്സാരമായ മാര്ക്കു വാങ്ങിയിട്ടുണ്ടാകുമെന്ന് മനസ്സിലാക്കും. സ്കൂളുകളില്
പഠിക്കുന്നവരിലും ചിലരൊക്കെ തോല്ക്കാറുണ്ട്. പാസ്സാകുന്നതും നമ്പര്ക്രമമാണ്. ഈ
പഠിപ്പിലും നമ്പര്ക്രമമാണ്. സമര്ത്ഥരായവര് നല്ലതുപോലെ പഠിക്കുകയും ,പഠിപ്പിക്കുകയും
ചെയ്യും. ബാബ പറയുന്നു, ഞാന് നിങ്ങള് കുട്ടികളുടെ സേവകനാണ്. കുട്ടികളും പറയുന്നു,
ഞങ്ങളും സേവകരാണ്. ഒരോ സഹോദരീ സഹോദരന്മാരുടേയും മംഗളം ചെയ്യണം. ബാബ നമ്മുടെ
മംഗളം ചെയ്യുന്നു, നമ്മള് മറ്റുള്ളവരുടേയും മംഗളം ചെയ്യണം. ബാബയെ ഓര്മ്മിച്ചാല്
സര്വ്വപാപങ്ങളും നശിക്കും എന്ന് മറ്റുള്ളവര്ക്ക് പറഞ്ഞുകൊടുക്കണം. എത്ര പേര്ക്ക്
സന്ദേശം കൊടുക്കുന്നുവോ അവര് വലിയ സന്ദേശവാഹകരാകും. അങ്ങനെയുള്ളവരെയാണ്
മഹാരഥികളെന്നും, കുതിരസവാരിക്കാരനായ പോരാളിയെന്നും പറയുന്നത്. കാലാള് പടയാളികള്
പ്രജകളുടെ കൂട്ടത്തില് വരും. ഇവിടെയും ആരെല്ലാം സമ്പന്നരാകും എന്ന്
കുട്ടികള്ക്കറിയാം. ഈ ജ്ഞാനം ബുദ്ധിയിലുണ്ടായിരിക്കണം. നിങ്ങള് കുട്ടികള് സേവനം
ചെയ്യുവാന് നിമിത്തമായിരിക്കുകയാണ്, സേവനത്തിനു വേണ്ടി ജീവിതം
നല്കിയിരിക്കുകയാണ് അതുകൊണ്ട് അതുപോലെയുള്ള പദവിയും നേടും. അവര്ക്ക്
ആരെക്കുറിച്ചും ചിന്തയുണ്ടായിരിക്കില്ല. മനുഷ്യന് സ്വന്തം കൈകാലുകളുണ്ടല്ലോ.
ബന്ധിക്കപ്പെട്ടാല് നടക്കാന് കഴിയില്ലല്ലോ. സ്വയം സ്വതന്ത്രരാകുവാന് സാധിക്കും.
ഞാനെന്തിന് ബന്ധനങ്ങളില് കുടുങ്ങണം? ബാബയില് നിന്നും അമൃതം കുടിച്ച് എന്തുകൊണ്ട്
മറ്റുള്ളവര്ക്കും വിതരണം ചെയ്തു കൂടാ? ആരെങ്കിലും ബന്ധിച്ചിടുവാന് ഞാനെന്താ
ആടാണോ? യജ്ഞത്തിന്റെ ആരംഭത്തില് നിങ്ങള് കുട്ടികള് എങ്ങിനെയാണ് സ്വയം
ബന്ധനമുക്തരായത്? ഉദ്ഘോഷിച്ചു, അയ്യോ, അയ്യോ വിളികളെല്ലാം ഉണ്ടായിരുന്നു.
നിങ്ങള് പറയും, നമുക്ക് എന്താണ് ചിന്തിക്കാനുള്ളത്, നമുക്ക് സ്വര്ഗ്ഗം
സ്ഥാപിയ്ക്കണോ അതോ ഇത്തരം ജോലി ചെയ്തുകൊണ്ടിരിക്കണോ? ഈ ലഹരി കയറും, ഈ ലഹരിയെയാണ്
പ്രഭുവിന്റെ ലഹരി എന്ന് പറയുന്നത്. നമ്മള് പ്രഭുവില് ലഹരിയുള്ളവരാണ്. പ്രഭുവില്
നിന്നും നമുക്കെന്താണു പ്രാപ്തമാകുന്നത് എന്നറിയാം. പ്രഭു നമ്മളെ പഠിപ്പിച്ചു
കൊണ്ടിരിക്കുകയാണ്. പ്രഭുവിന് ഒരുപാട് പേരുകളുണ്ട്... അതില് ചിലതൊക്കെ വളരെ
മധുരമായ പേരുകളാണ്. ഇപ്പോള് നമ്മള് ഈശ്വരീയ ലഹരിയിലാണ്. ബാബ തരുന്ന
നിര്ദ്ദേശങ്ങളെല്ലാം വളരെ എളുപ്പമുള്ളതാണ്. ബുദ്ധിയും മനസ്സിലാക്കുന്നുണ്ട്-
നമ്മള് ബാബയെ ഓര്മ്മിച്ചോര്മിച്ച് സതോപ്രധാനമാകും, വിശ്വത്തിന്റെ അധികാരികളാകും
-ഈ ലഹരി കയറിയിരിക്കുകയാണ്. ഓരോ നിമിഷവും ബാബയെ ഓര്മ്മിക്കണം. നിങ്ങള്
അടുത്തിരിക്കുകയല്ലേ? ഇവിടെ നിന്നും പുറത്തിറങ്ങിക്കഴിയുമ്പോള് എല്ലാം മറക്കും.
നിങ്ങളിതൊന്നും മറക്കുവാന് പാടില്ല. പക്ഷേ ഭാഗ്യമില്ലെങ്കില്
ഇവിടെയിരിക്കുമ്പോഴേ മറന്നു പോകും.
കുട്ടികള് മ്യൂസിയത്തിലും ഗ്രാമ ഗ്രാമങ്ങളിലും സേവനം ചെയ്യുവാനുള്ള
തയ്യാറെടുപ്പുകള് നടത്തുകയാണ്. ബാബ പറയുന്നു,എത്ര സമയം ലഭിക്കുന്നുവോ, വേഗം വേഗം
കാര്യങ്ങള് ചെയ്യൂ. പക്ഷേ ഡ്രാമയില് കാര്യങ്ങള് വേഗത്തില് നടക്കില്ല. ബാബ
പറയുന്നു, കൈ വെക്കുമ്പോഴേക്കും സാധനങ്ങള് തയ്യാറാകണം അങ്ങിനെയുള്ള് മെഷീനറി
വേണം. നല്ല കുട്ടികളെ മായ മൂക്കിനും, ചെവിക്കും പിടിക്കും. മഹാവീരനാണെന്ന്
വിചാരിക്കുന്നവര്ക്കും മായയുടെ കൊടുങ്കാറ്റ് ധാരാളം വരുന്നുണ്ട് പിന്നെ അവര്
ആരേയും വക വയ്ക്കുന്നില്ല. ഒളിപ്പിക്കുന്നു. ആന്തരിക ഹൃദയത്തില് സത്യതയില്ല.
സത്യമായ ഹൃദയമുള്ളവര്ക്ക് സ്കോളര്ഷിപ്പ് കിട്ടും. ചെകുത്താന്റെ ഹൃദയമുള്ളവര്ക്ക്
മുന്നോട്ടുപോകാന് കഴിയില്ല. ചെകുത്താന്റെ ഹൃദയമുള്ളവര് തന്റെ തന്നെ തോണിയെ
മുക്കിക്കളയുന്നു.എല്ലാവര്ക്കും ശിവബാബയുമായാണ് കാര്യം. ഇവിടെ നിങ്ങള്ക്ക്
സാക്ഷാത്കാരം കിട്ടാറുണ്ട്. ബ്രഹ്മാവിനെ തയ്യാറാക്കുന്നതും ശിവബാബയാണ്. ശിവബാബയെ
ഓര്മ്മിച്ചാല് ഇങ്ങനെയാകാം (ലക്ഷ്മീനാരായണന്). മായ വളരെ ശക്തിശാലിയാണെന്ന് ബാബ
മനസ്സിലാക്കിത്തരുന്നു. എലി കടിക്കുമ്പോള് അറിയില്ല അതുപോലെ മായയും
പ്രസരിപ്പുള്ള എലിയാണ്. മഹാരഥികളും സൂക്ഷിക്കണം. . മായ നമ്മളെ വീഴ്ത്തിയെന്ന്,
ഉപ്പുവെള്ളമാക്കിയെന്ന് അവര്ക്ക് മനസ്സിലാകില്ല. ഉപ്പുവെള്ളമായാല് ബാബയുടെ സേവനം
ചെയ്യുവാന് സാധിക്കില്ലെന്ന് ഓര്മ്മ വേണം. ഉള്ളില് എരിഞ്ഞുകൊണ്ടിരിക്കും.
അവര്ക്ക് അവസ്ഥ ഉണ്ടായിരിക്കില്ല. ഓര്മ്മയുടെ മൂര്ച്ച വരില്ല. അതുകൊണ്ട്
വളരെയധികം സൂക്ഷിക്കണം. മായ വളരെ തീവ്രമായി ആക്രമിക്കും. നിങ്ങള്
യുദ്ധമൈതാനത്തില് നില്ക്കുന്നതുകൊണ്ട് മായയും വിടില്ല. പകുതി മുക്കാലും
നശിപ്പിച്ചിട്ടും പലര്ക്കും അറിയുന്നതു പോലുമില്ല. എത്രയോ നല്ല കുട്ടികള്,
പുതിയ കുട്ടികള് പഠിപ്പ് ഉപേക്ഷിച്ച് വീട്ടിലിരിക്കുന്നു. പ്രസിദ്ധരായവരോടും
മായ യുദ്ധം ചെയ്യുന്നു. ഇതൊക്കെ മനസ്സിലാക്കിയാലും അലസരായിരിക്കുന്നവരും ഉണ്ട്.
ചെറിയ കാര്യത്തില് പെട്ടെന്നുതന്നെ ഉപ്പുവെള്ളമാകുന്നു. ബാബ പറഞ്ഞുതരുന്നു,
ഉപ്പുവെള്ളമാകുവാന് കാരണം ദേഹാഭിമാനമാണ്. സ്വയം തന്നെ ചതിക്കുന്നു. ബാബ പറയും
ഇതും ഡ്രാമയാണ്. കല്പം മുന്പ് നടന്ന അതേ കാര്യങ്ങള് തന്നെയാണ് കാണുന്നത്. അവസ്ഥ
ഉയര്ന്നും താഴ്ന്നുമിരിക്കും. ചിലപ്പോള് ഗ്രഹപ്പിഴ വരുന്നു, ചിലപ്പോള് നല്ലതു
പോലെ സേവനം ചെയ്ത് ശുഭവാര്ത്ത ബാബയ്ക്ക് എഴുതുന്നു. താഴെയും മുകളിലുമായി ഇങ്ങനെ
അവസ്ഥ മാറിക്കൊണ്ടിരിക്കും. ചിലപ്പോള് പരാജയപ്പെടും. ചിലപ്പോള് ജയിക്കും.
പാണ്ഡവരാണ് മായയോടു ചിലപ്പോള് തോല്ക്കുന്നതും ചിലപ്പോള് ജയിക്കുന്നതും. നല്ല
നല്ല മഹാരഥികള് പോലും കുലുങ്ങിപ്പോകുന്നു. ചിലര് മരിച്ചു പോകുന്നു(ജ്ഞാനം
വിട്ടുപോകുന്നു). അതുകൊണ്ട് എവിടെയിരുന്നാലും ബാബയെ ഓര്മ്മിക്കൂ, സേവനം ചെയ്യൂ.
സേവനം ചെയ്യുവാന് നിമിത്തമായവര് നിങ്ങളാണ്. നിങ്ങള് യുദ്ധമൈതാനത്തിലാണ്.
ഗൃഹസ്ഥികളായ ബാബയുടെ കുട്ടികള്ക്ക് സെന്ററില് താമസിക്കുന്നവരേക്കാളും നന്നായി
മുന്നോട്ടു പോകുവാന് സാധിക്കും. മായയുമായി നല്ല പോലെ യുദ്ധം നടക്കുകയാണ്. കല്പം
മുന്പെന്നപോലെ ഓരോ സെക്കന്റിലും നിങ്ങള് പാര്ട്ട് അഭിനയിക്കുകയാണ്. നിങ്ങള് പറയും
ഇത്രയും സമയം കഴിഞ്ഞു, അതിനിടയില് എന്തെല്ലാം നടന്നു, ഇതെല്ലാം ബുദ്ധിയിലുണ്ട്.
ബാബയില് ജ്ഞാനം ഉള്ളതു പോലെ ഈ ദാദയിലും ഉണ്ടായിരിക്കണം. ബാബ സംസാരിക്കുമ്പോള് ഈ
ദാദയും തീര്ച്ചയായും സംസാരിക്കുന്നുണ്ട്. ശുദ്ധ ഹൃദയമുള്ളവര് ആരെല്ലാമാണെന്ന്
നിങ്ങള്ക്കുമറിയാം. ശുദ്ധഹൃദയമുള്ളവര് ബാബയുടെ ഹൃദയത്തില് ഇരിക്കും. അവര്ക്ക്
പിണങ്ങുന്ന സ്വഭാവം ഉണ്ടാകില്ല. സദാ ഹര്ഷിതമുഖമുള്ളവരായിരിക്കും. അവരുടെ സ്ഥിതി
ഒരിക്കലും താഴില്ല. ഇവിടെ ചിലരുടെ അവസ്ഥ ചിലപ്പോള് മാറാറുണ്ട്,
അക്കാര്യത്തെക്കുറിച്ച് പറയുകയേ വേണ്ട. ഈ സമയത്ത് നമ്മള് പതിതരാണെന്ന്
പറയുന്നുമുണ്ടല്ലോ ഇപ്പോള് പാവനമാക്കുന്നതിനു വേണ്ടി പതിത പാവനനെ
വിളിക്കുന്നുമുണ്ട്. ബാബ പറയുന്നു- കുട്ടികളേ, എന്നെ ഓര്മ്മിക്കുകയാണെങ്കില്
നിങ്ങളുടെ വസ്ത്രം ശുദ്ധമാകും. എന്റെ ശ്രീമതം അനുസരിക്കൂ. ശ്രീമതം
അനുസരിക്കാത്തവരുടെ വസ്ത്രം ശുദ്ധമാകില്ല. ആത്മാവ് ശുദ്ധമാകുന്നതേയില്ല. ബാബ
രാത്രിയും പകലും ഈ കാര്യത്തില് ഊന്നല് തരുന്നു - ഞാന് ആത്മാവാണ് എന്ന്
മനസ്സിലാക്കൂ. ദേഹാഭിമാനം വരുമ്പോഴാണ് നിങ്ങള് ക്ഷീണിക്കുന്നത്. അവസ്ഥ
ഉയരുന്നതിനനുസരിച്ച് സന്തുഷ്ടരാകും, ഹര്ഷിതമുഖമുള്ളവരാകും. ബാബയ്ക്കറിയാം നല്ല
നല്ല ഫസ്റ്റ് ക്ളാസ്സ് കുട്ടികളാണ്, പക്ഷേ ആന്തരിക സ്ഥിതി നോക്കിയാല് ഉരുകുകയാണ്.
ദേഹാഭിമാനത്തിന്റെ അഗ്നി ഉരുക്കുകയാണ്. അസുഖം എങ്ങനെ വന്നുവെന്നു പോലും
മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു - ദേഹാഭിമാനമാണ് ഈ അസുഖത്തിന് കാരണം.
ദേഹീഅഭിമാനിക്ക് ഒരിക്കലും അസുഖം വരില്ല. ഒരുപാടു പേര് ഉള്ളില്
കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ബാബ പറയുന്നു, കുട്ടികളേ ദേഹീഅഭിമാനിയായി ഭവിക്കൂ.
ചോദിക്കുകയാണ് ഈ രോഗം വന്നതെന്തുകൊണ്ടാണ്? ബാബ പറയുന്നു, ഈ ദേഹാഭിമാനത്തിന്റെ
അസുഖം ഇങ്ങിനെയാണ്, ചോദിക്കുകയേ വേണ്ട. ചിലര്ക്കീ അസുഖം വന്നാല്
ഒട്ടിപ്പിടിച്ചതുപോലെയാണ്, വിട്ടുപോകുന്നതേയില്ല. ശ്രീമതം അനുസരിക്കാതെ
ദേഹാഭിമാനിയായി നടന്നാല് വളരെ വലിയ മുറിവാണുണ്ടാകുന്നത്. ബാബയുടെ അടുക്കല് എല്ലാ
വിവരങ്ങളും എത്താറുണ്ട്. എങ്ങനെ മായ മൂക്കിനു പിടിച്ചു തള്ളുന്നു, ബുദ്ധിയെ
അടിച്ചു താഴ്ത്തുന്നു. സംശയബുദ്ധിയാകുന്നു. കല്ലു ബുദ്ധിയില് നിന്നും പവിഴ
ബുദ്ധിയുള്ളവരാക്കൂ എന്ന് പറഞ്ഞ് ഭഗവാനെ വിളിച്ചിട്ട് ഭഗവാനു വിരുദ്ധമായി
മാറുന്നു. അപ്പോള് ഗതിയെന്താകും. പൂര്ണ്ണമായും അധഃപതിച്ച് കല്ലുബുദ്ധികളാകും.
സ്റ്റുഡന്റ് ലൈഫ് ഈസ് ദി ബെസ്റ്റ് ലൈഫ് (വിദ്യാര്ത്ഥി ജീവിതമാണ് ഏറ്റവും
ശ്രേഷ്ഠമായ ജീവിതം), അതുകൊണ്ട് നിങ്ങള്ക്ക് ഇവിടെയിരിക്കുമ്പോള് വളരെയധികം
സന്തോഷം വേണം. ഇതിനേക്കാള് ഉയര്ന്ന പഠിപ്പ് വേറെ ഉണ്ടാകുമോ എന്ന് ബാബ
ചോദിക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ പഠിപ്പ് ഇതാണ്. 21 ജന്മത്തേക്ക് ഫലം തരുന്നു.
ഈ പഠിപ്പില് അത്രയും ശ്രദ്ധിക്കണം. ചിലര് അല്പം പോലും ശ്രദ്ധിക്കുന്നില്ല. മായ
മൂക്കും ചെവിയും ഒക്കെ മുറിച്ചു കളയുന്നു. ബാബ തന്നെ പറയുകയാണ് അരകല്പമായി
രാജ്യം ഭരിക്കുന്നത് മായയായതിനാല് വളരെ ശക്തമായി മായ പിടിക്കും. അക്കാര്യം
പറയുകയേ വേണ്ട. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. പരസ്പരവും ശ്രദ്ധ ഉണര്ത്തണം.
ശിവബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് മായ മൂക്കും ചെവിയും മുറിച്ചു കളയും. പിന്നെ
ഒരു ഉപയോഗവുമില്ലാത്തവരാകും. നമ്മള് ലക്ഷ്മീ നാരായണന്റെ പദവി നേടുമെന്ന്
വളരെപ്പേര് വിചാരിക്കുന്നുണ്ട്. അത് അസാദ്ധ്യമാണ്. ക്ഷീണിച്ചു തോറ്റുപോകുന്നു.
മായയോടു പരാജയപ്പെട്ട് പൂര്ണ്ണമായും അഴുക്കുചാലില് വീഴുന്നു. ശ്രദ്ധിക്കൂ -
നമ്മുടെ ബുദ്ധി ഇളകുന്നുണ്ടെങ്കില് മായ മൂക്കിന് പിടിച്ചുവെന്ന് മനസ്സിലാക്കണം.
ഓര്മ്മയുടെ യാത്രയിലാണ് ബലമുള്ളത്. വളരെ സന്തോഷവും ഉണ്ടാകും. സന്തോഷം പോലൊരു
ഔഷധമില്ലെന്ന് പറയാറുണ്ട്. കടയില് ഉപഭോക്താക്കള് വന്നു കൊണ്ടിരിക്കുമ്പോള്,
സമ്പാദിച്ചുകൊണ്ടിരിക്കുമ്പോള് ക്ഷീണം തോന്നാറില്ല. വിശന്നു മരിക്കാറില്ല. നല്ല
സന്തോഷമായിരിക്കും. നിങ്ങള്ക്കും അളവില്ലാത്ത ധനം കിട്ടുകയാണ്. നിങ്ങള്ക്കും
നല്ല സന്തോഷം ഉണ്ടാകണം. നമ്മുടെ പെരുമാറ്റം ദൈവീകമാണോ ആസുരീയമാണോ എന്ന്
പരിശോധിക്കണം. സമയം കുറച്ചേയുള്ളൂ. അകാലമരണങ്ങളും മല്സരിച്ച് നടന്നു
കൊണ്ടിരിക്കുകയാണ്. അപകടമരണങ്ങള് എത്രയാണ് നടക്കുന്നത്? ബുദ്ധി
തമോപ്രധാനമായിക്കൊണ്ടിരിക്കുന്നു. ശക്തമായ പേമാരിയുണ്ടാകും. അതിനെയെല്ലാം
പ്രകൃതിയുണ്ടാ ക്കുന്ന ദുരന്തങ്ങള് എന്ന് പറയും. മരണം തൊട്ടുമുന്നില് വന്നു
കഴിഞ്ഞു. ആറ്റം ബോബുകള് ഉപയോഗിച്ചുള്ള യുദ്ധം തുടങ്ങും എന്ന്
മനസിലാക്കുന്നുമുണ്ട്. ഇങ്ങനെയുള്ള ഭീകരമായ കര്മ്മങ്ങള് ചെയ്യുന്നു, (രാജ്യങ്ങള്
പരസ്പരം) ഉപദ്രവിക്കാന് തുടങ്ങിയാല് യുദ്ധവും ആരംഭിക്കും.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും, പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, പുലര്കാലവന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
പ്രഭുവിന്റെ ലഹരിയില് സ്വയം സ്വതന്ത്രമാക്കണം. ഒരു ബന്ധനത്തിലും കുടുങ്ങരുത്.
മായയാകുന്ന എലിയെ വളരെയധികം സൂക്ഷിക്കണം. ശ്രദ്ധാലുക്കളായിരിക്കണം. മനസ്സില് ഒരു
തരത്തിലുമുള്ള ചെകുത്താന്റെ ചിന്തകളും വരരുത്.
2. ബാബ തരുന്ന
അളവില്ലാത്ത ധനത്തിന്റെ (ജ്ഞാന ധനം) സന്തോഷത്തില് ഇരിക്കണം. ഒരിക്കലും
സംശയബുദ്ധിയുള്ളവരായി ക്ഷീണിക്കരുത്. വിദ്യാര്ത്ഥി ജീവിതമാണ് ഏറ്റവും
ശ്രേഷ്ഠമായ ജീവിതം അതുകൊണ്ട് പഠിപ്പില് പരിപൂര്ണ്ണ ശ്രദ്ധ കൊടുക്കണം.
വരദാനം :-
സദാ
ജാഗ്രതയുള്ളവരായി് (അലര്ട്ട്) ഇരുന്നുകൊണ്ട് സര്വ്വരുടെയും ആശകളെ
പൂര്ത്തീകരിക്കുന്ന മാസ്റ്റര് മുക്തി ജീവന്മുക്തി ദാതാവായി ഭവിക്കട്ടെ.
ഇപ്പോള് സര്വ്വരുടേയും
ആശകളെ പൂര്ത്തീകരിക്കണം എന്ന ശുഭസങ്കല്പം എല്ലാ കുട്ടികളിലും
പ്രകടമാകണം.ജനനമരണങ്ങളില് നിന്നും മുക്തരാകണം എന്നാണ് എല്ലാവരുടെയും
ആഗ്രഹം.അതിനാല് താങ്കള് അവര്ക്ക് ആ അനുഭവം ചെയ്യിക്കൂ.ഇതിനായി തന്റെ ശക്തിശാലിയും
,സതോപ്രധാനവുമായ വൈബ്രേഷനിലൂടെ പ്രകൃതിയുടെയും, മനുഷ്യാത്മാക്കളുടെയും
മനോവൃത്തികളെ പരിവര്ത്തനപ്പെടുത്തൂ.മാസ്റ്റര്ദാതാവായി ഓരോ ആത്മാക്കളുടെയും
ആഗ്രഹങ്ങളെ പൂര്ത്തീകരിച്ച് അവര്ക്ക് മുക്തിയുടെയും,ജീവന്മുക്തിയുടേയും ദാനം
നല്കൂ.ഈ ഉത്തരവാദിത്തത്തിന്റെ ഓര്മ്മ താങ്കളെ സദാ ജാഗ്രതയുള്ളവരാക്കും.
സ്ലോഗന് :-
മുരളീധരന്റെ
മുരളീനാദത്തില് ശരീരത്തെപ്പോലും പാടെ മറക്കുന്നവരാണ് സത്യമായ ഗോപ-ഗോപികമാര്.