മധുരമായ കുട്ടികളേ - ഓരോ
ചുവടും ശ്രീമത്തനുസരിച്ച് നടക്കണം, ഇല്ലെങ്കിൽ മായ പാപ്പരാക്കും, ഈ കണ്ണുകൾ
നിങ്ങളെ വളരെയധികം ചതിക്കും, ഇക്കാര്യത്തിൽ വളരെ വളരെ സൂക്ഷിക്കൂ.
ചോദ്യം :-
എങ്ങനെയുളള കുട്ടികളെക്കൊണ്ടാണ് മായ ധാരാളം വികർമ്മം ചെയ്യിക്കുക? യജ്ഞത്തിൽ
ആരാണ് വിഘ്ന രൂപരാകുന്നത്?
ഉത്തരം :-
ആർക്കാണോ
തന്റെതായ അഹങ്കാരമുളളത് അവരെക്കൊണ്ട് മായ ധാരാളം വികർമ്മം ചെയ്യിക്കുന്നു.
ഇങ്ങനെയുളള മിഥ്യ അഹങ്കാരമുളളവർക്ക് മുരളി പോലും പഠിക്കുവാൻ സാധിക്കില്ല. ഇങ്ങനെ
തെറ്റുകൾ ചെയ്യുന്നവർക്ക് മായയുടെ അടിയേറ്റ്, അവരെ കാൽക്കാശിനു പോലും
വിലയില്ലാത്തവരാക്കി മാറ്റുന്നു. ആരുടെ ബുദ്ധിയിലാണോ വ്യർത്ഥ ചിന്തകൾ അഥവാ
പരചിന്തനം നടക്കുന്നത് അവരാണ് ഈ യജ്ഞത്തിൽ വിഘ്ന രൂപരായിത്തീരുന്നത്, ഇത് വളരെ
മോശമായ സ്വഭാവമാണ്.
ഓംശാന്തി.
ആത്മീയ കുട്ടികൾക്ക് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, ഇവിടെ നിങ്ങൾ ഇരിക്കുമ്പോൾ
തീർച്ചയായും ഈ ചിന്താഗതിയിലിരിക്കണം ബാബ നമ്മുടെ അച്ഛനാണ്, ടീച്ചറാണ്, പരമമായ
സദ്ഗുരുവാണ്. ബാബയെ ഓർമ്മിച്ച്-ഓർമ്മിച്ച് പവിത്രമായി പവിത്രധാമത്തിലേക്ക്
എത്തിച്ചേരുന്നു എന്നതും മനസ്സിലാക്കുന്നു. ബാബ
മനസ്സിലാക്കിത്തന്നു-പവിത്രധാമത്തിൽ നിന്നും തന്നെയാണ് നിങ്ങൾ താഴേക്ക് ഇറങ്ങി
വന്നത്. ആദ്യം നിങ്ങൾ സതോപ്രധാനമായിരുന്നു, പിന്നീട് നിങ്ങൾ സതോ രജോ തമോവിലേക്ക്
വന്നു. നമ്മൾ താഴേക്ക് ഇറങ്ങിയിരിക്കുകയാണെന്ന് ഇപ്പോൾ നിങ്ങൾക്ക്
മനസ്സിലായിക്കഴിഞ്ഞു. നിങ്ങളിപ്പോൾ സംഗമയുഗത്തിലാണെങ്കിലും, ഇപ്പോൾ തീരത്താണ്
എന്നുളളത് ജ്ഞാനത്തിലൂടെ നിങ്ങൾ അറിയുന്നു. എന്നാൽ നമ്മൾ ശിവബാബയുടെ
ഓർമ്മയിലാണെങ്കിൽ ശിവാലയത്തിൽ നിന്നും ദൂരെയല്ല. ശിവബാബയെ ഓർമ്മിക്കുക പോലും
ചെയ്യുന്നില്ലെങ്കിൽ ശിവാലയം വളരെ ദൂരെയാണ്. ശിക്ഷകൾ അനുഭവിക്കേണ്ടി വരുന്നു
എങ്കിൽ ശിവാലയം ദൂരത്തു തന്നെയാണ്. അപ്പോൾ ബാബ കുട്ടികൾക്ക് കൂടുതൽ
ബുദ്ധിമുട്ടുകളൊന്നും തന്നെ നൽകുന്നില്ല. ഒന്ന് ഇടയ്ക്കിടെ പറയാറുണ്ട്,
മനസാ-വാചാ-കർമ്മണാ പവിത്രമായിത്തന്നെ ജീവിക്കണം. ഈ കണ്ണുകൾ വളരെയധികം
ചതിക്കുന്നു. വളരെയധികം സൂക്ഷിച്ച് നടക്കേണ്ടതുണ്ട്.
ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് സാക്ഷാത്കാരവും യോഗവും തീർത്തും വേറിട്ടതാണ്.
യോഗം അർത്ഥം ഓർമ്മ. കണ്ണുകൾ തുറന്നുകൊണ്ട് തന്നെ ഓർമ്മിക്കുവാൻ സാധിക്കും.
സാക്ഷാത്കാരത്തെ യോഗമെന്നു പറയില്ല. സാക്ഷാത്കാരത്തിൽ പോകുന്നതിനെ ജ്ഞാനമെന്നോ
യോഗമെന്നോ പറയില്ല. സാക്ഷാത്കാരത്തിൽ പോകുന്നവരോട് മായയും ധാരാളം
ഏറ്റുമുട്ടുന്നു. അതിനാൽ വളരെയധികം ശ്രദ്ധയോടെ മുന്നേറണം. ബാബയെയും
ഓർമ്മിക്കേണ്ടത് നിയമമനുസരിച്ചായിരിക്കണം. നിയമത്തിനു വിരുദ്ധമായി ഏതെങ്കിലും
ജോലി ചെയ്യുകയാണെങ്കിൽ മായ അപ്പാടെ താഴേക്കു വീഴ്ത്തുന്നു.
സാക്ഷാത്കാരത്തെക്കുറിച്ചുളള ആഗ്രഹം പോലും വെക്കരുത്, ഇച്ഛാമാത്രം
അവിദ്യയായിരിക്കണം. നിങ്ങൾക്ക് യാതൊരു ആഗ്രഹവും വെക്കരുത്. ബാബയുടെ
ആജ്ഞയനുസരിച്ച് മുന്നേറുകയാണെങ്കിൽ, ബാബ നിങ്ങളുടെ സർവ്വ കാമനകളെയും യാചിക്കാതെ
തന്നെ പൂർത്തീകരിക്കുന്നു. അഥവാ ബാബയുടെ ആജ്ഞ ലംഘിച്ച് തലകീഴായ വഴി
തിരഞ്ഞെടുക്കുന്നു എങ്കിൽ സ്വർഗ്ഗത്തിലേക്ക് പോകുന്നതിനു പകരം നരകത്തിലേക്കു
വീഴാൻ സാധ്യതയുണ്ട്. ആനയെ മുതല വിഴുങ്ങി എന്ന് പാടാറുമുണ്ടല്ലോ. വളരെയധികം
പേർക്ക് ജ്ഞാനം നൽകിയവർ ഭോഗ് നൽകുവാൻ നിമിത്തമായവർ പോലും ഇന്നില്ല, കാരണം
നിയമത്തെ ലംഘിക്കുന്നു എങ്കിൽ പൂർണ്ണമായും മായാവിയായിത്തീരുന്നു. ദേവതയാകാൻ
വേണ്ടി പുരുഷാർത്ഥം ചെയ്യവേ വീണ്ടും അസുരനായിത്തീരുന്നു. അതുകൊണ്ട് ഈ
മാർഗ്ഗത്തിലൂടെ മുന്നേറുമ്പോൾ വളരെ ശ്രദ്ധിക്കണം. സ്വയം തന്റെ മേൽ നിയന്ത്രണം
വെക്കണം. ബാബ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നു. ശ്രീമതം ലംഘിക്കരുത്.
ആസുരീയ മതമനുസരിച്ചതിലൂടെയാണ് നിങ്ങളുടെ ഇറങ്ങുന്ന കലയായിത്തീർന്നത്. എവിടെ
നിന്നും എവിടേക്ക് ഒറ്റയടിക്ക് പതിച്ചു. ഒറ്റയടിക്ക് താഴേക്ക് വീണുപോയി. ഇനിയും
ശ്രീമതം പാലിക്കുന്നില്ലെങ്കിൽ ശ്രദ്ധയില്ലാത്തവരാകുന്നു എങ്കിൽ തീർച്ചയായും
പദവി നഷ്ടമാകുന്നു. ബാബ ഇന്നലെയും മനസ്സിലാക്കി തന്നു, ശ്രീമതത്തിന്റെ
ആധാരത്തിലൂടെയല്ല ചെയ്തതെങ്കിൽ അത് ഡിസ്സർവ്വീസായിത്തീരുന്നു. ശ്രീമതം വിട്ട്
പ്രവർത്തിച്ചു എങ്കിൽ തീർച്ചയായും അധ:പതിക്കുന്നതാണ്. ആരംഭത്തിൽ ബാബ
മാതാക്കളെയാണ് മുന്നിൽ വെച്ചത്, കാരണം കലശം ലഭിക്കുന്നത് മാതാക്കൾക്കാണ്.
വന്ദേമാതരം എന്നാണ് മഹിമ. ബാബ മാതാക്കളുടെ ഒരു കമ്മിറ്റി രൂപീകരിച്ചു. അവരുടെ
പേരിൽ സർവ്വതും സമർപ്പണം ചെയ്തു. പെൺകുട്ടികളാണ് വിശ്വസ്തരായിരിക്കുക. പുരുഷന്മാർ
പൊതുവേ എല്ലാം കളഞ്ഞുകുളിക്കുന്നവരായിരിക്കും. അതുകൊണ്ടാണ് ബാബ മാതാക്കൾക്ക്
കലശം നൽകിയിരിക്കുന്നത്. ഈ ജ്ഞാനമാർഗ്ഗത്തിൽ ചില മാതാക്കളും
പാപ്പരാക്കുന്നവരുണ്ട്. കോടിമടങ്ങ് ഭാഗ്യശാലികളായി മാറുന്നവരും ചിലർ
മായയുമായുളള യുദ്ധത്തിൽ പരാജയപ്പെട്ട് പാപ്പരാകുന്നവരുണ്ട്. ഇവിടെ സ്ത്രീകളും
പുരുഷന്മാരും പാപ്പരാകാൻ സാധ്യതയുണ്ട്. ലോകത്തിൽ പുരുഷന്മാർ മാത്രമാണ്
പാപ്പരാകുന്നത്. ഇവിടെ നോക്കൂ എത്രപേരാണ് പരാജയപ്പെട്ട് പോകുന്നത്, അർത്ഥം
പാപ്പരായിത്തീർന്നില്ലേ. ബാബ മനസ്സിലാക്കി തരുന്നു, ഭാരതവാസികളാണ് പൂർണ്ണമായും
പാപ്പരാകുന്നത്. മായ എത്ര ശക്തിശാലിയാണ്. നമ്മൾ ആദ്യം ആരായിരുന്നു എന്നുപോലും
മനസ്സിലാക്കുന്നില്ല. എവിടെ നിന്നും എവിടേക്കാണ് അധ:പതിച്ചത്. ഇവിടെയും
ഉയർച്ചയിലേക്ക് പോകവേ, പിന്നീട് ശ്രീമതം ലംഘിച്ച് തന്റെ മതമനുസരിച്ച്
പോവുകയാണെങ്കിൽ പാപ്പരായിമാറുന്നു. പിന്നീട് അവരുടെ അവസ്ഥ എന്താകുമെന്നു
ചിന്തിച്ചു നോക്കൂ. ലോകത്തിലുളള മനുഷ്യർ പാപ്പരായാലും പിന്നീട് 5-6 വർഷങ്ങൾക്കു
ശേഷം വീണ്ടും ഉയരുന്നു. പക്ഷേ ഇവിടെ 84 ജന്മങ്ങളിലേക്ക് പാപ്പരാകുന്നു. പിന്നീട്
ഉയർന്ന പദവി നേടാനെ സാധിക്കില്ല. പാപ്പരായിത്തന്നെ ഇരിക്കുന്നു. മറ്റുളളവരുടെ
ജീവിതത്തെ ഉദ്ധരിച്ചിട്ടുളള എത്ര മഹാരഥികൾ, അവർ ഇന്നില്ലല്ലോ.
പാപ്പരായിരിക്കുകയാണ്. ഇവിടെ നമുക്ക് ധാരാളം ഉയർന്ന പദവി ലഭിക്കുവാൻ
സാധിക്കുന്നു, പക്ഷേ ശ്രദ്ധയോടെയിരുന്നില്ലെങ്കിൽ മുകളിൽ നിന്നും ഒറ്റയടിക്ക്
താഴേക്ക് പതിക്കുന്നു. മായ പൂർണ്ണമായും വിഴുങ്ങുന്നു. കുട്ടികൾക്ക് വളരെയധികം
ശ്രദ്ധാലുക്കളായിരിക്കണം. തന്റെ മതമനുസരിച്ചുളള അഥവാ അവനവന്റെ ഇഷ്ടത്തിന്
കമ്മിറ്റികൾ രൂപീകരിക്കുക, ഇതിലൂടെ യാതൊന്നും തന്നെ ലഭിക്കുന്നില്ല. ബാബയുമായി
ബുദ്ധിയോഗം വെച്ചാൽ മാത്രമേ സതോപ്രധാനമായിത്തീരൂ. ബാബയുടേതായിത്തീർന്നതിനു ശേഷം
ബാബയുമായി യോഗം വെക്കുന്നില്ലെങ്കിൽ, ശ്രീമതം ലംഘിക്കുന്നു എങ്കിൽ ഉടനെ താഴേക്ക്
പതിക്കുന്നു. ബാബയുമായുളള സംബന്ധം തന്നെ മുറിഞ്ഞു പോകുന്നു, ബുദ്ധിയോഗം
ബാബയുമായി ആയിരിക്കില്ല. ബാബയുമായുളള സംബന്ധം മുറിഞ്ഞു പോയാൽ പരിശോധിക്കണം, മായ
നമ്മെ എന്തിനാണ് ഇത്രയും ബുദ്ധിമുട്ടിക്കുന്നതെന്ന്. പ്രയത്നിച്ചു തന്നെ
ബാബയുമായുളള സംബന്ധം യോജിപ്പിക്കണം. ഇല്ലെങ്കിൽ എങ്ങനെ ബാറ്ററി ചാർജ്ജാകും?
വികർമ്മം ചെയ്യുന്നതിലൂടെ ബാറ്ററി കാലിയാകുന്നു. ഉയർച്ചയിലേക്ക് പോകവേ താഴേക്ക്
പതിക്കുന്നു. ഇതുപോലുളള ധാരാളം കുട്ടികളുണ്ട്. ആരംഭത്തിൽ എത്ര പേരാണ് വന്ന്
ബാബയുടേതായിത്തീർന്നത്. ഭട്ഠിയിൽ ധാരാളം പേരുണ്ടായിരുന്നു, ഇപ്പോൾ അവരെല്ലാം
എവിടെ? എല്ലാവരും താഴേക്കു വീണുപോയി, കാരണം പഴയ ലോകത്തെ ഓർമ്മ വന്നു. ഇപ്പോൾ
ബാബ പറയുന്നു, ഞാൻ നിങ്ങൾക്ക് പരിധിയില്ലാത്ത വൈരാഗ്യം വരുത്തുകയാണ്. ഈ പഴയ
പതിതലോകത്തോട് ഹൃദയത്തിന്റെ പ്രീതി വെക്കരുത്. സ്വർഗ്ഗത്തോടായിരിക്കണം
ഹൃദയത്തിന്റെ പ്രീതി വെക്കേണ്ടത്, തീർച്ചയായും പ്രയത്നമാണ്. അഥവാ ഈ
ലക്ഷ്മി-നാരായണനായി മാറാൻ ആഗ്രഹിക്കുന്നു എങ്കിൽ തീർച്ചയായും പ്രയത്നിക്കണം.
ബുദ്ധിയോഗം ഒരേയൊരു ബാബയുമായി മാത്രമായിരിക്കണം. പഴയ ലോകത്തോട്
വൈരാഗ്യമുണ്ടായിരിക്കണം, ശരി പഴയ ലോകത്തെ മറക്കണം. പക്ഷേ എന്തിനേയാണ്
ഓർമ്മിക്കേണ്ടത്? ശാന്തിധാമത്തെയും സുഖധാമത്തെയും. എത്ര സാധിക്കുന്നുവോ
ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും, നടക്കുമ്പോഴും-കറങ്ങുമ്പോഴും ബാബയെ
ഓർമ്മിക്കണം, പരിധിയില്ലാത്ത സ്വർഗ്ഗത്തെയും ഓർമ്മിക്കണം. ഇത് തീർത്തും സഹജമാണ്.
അഥവാ ഈ രണ്ട് ആശകളിൽ നിന്നും തലകീഴായി നടക്കുന്നു എങ്കിൽ തീർച്ചയായും പദവി
ഭ്രഷ്ടമാകുന്നു. നിങ്ങൾ ഇവിടേക്ക് വന്നതുതന്നെ നരനിൽ നിന്നും നാരായണനായി
മാറുന്നതിനായാണ്. എല്ലാവരോടും നിങ്ങൾ ഇതുതന്നെയാണ് പറയുന്നതും, നിങ്ങൾക്ക്
തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായിത്തീരണം കാരണം ഇത് മടക്കയാത്രയ്ക്കുളള
സമയമാണ്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കുക അർത്ഥം സ്വർഗ്ഗത്തിൽ
നിന്നും നരകം, പിന്നീട് വീണ്ടും നരകത്തിൽ നിന്നും സ്വർഗ്ഗമാകുന്നു. ഈ ചക്രം
കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവിടെ സ്വദർശനചക്രധാരിയായിരിക്കൂ എന്ന് ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട്. നമ്മൾ എത്ര തവണ ഈ ചക്രം കറങ്ങി എന്നതിന്റെ തന്നെ
സ്മൃതിയിലിരിക്കണം. നമ്മൾ സ്വദർശന ചക്രധാരികളാണ്, ഇനി വീണ്ടും ദേവതയാകുന്നു.
ലോകത്തിൽ മറ്റാർക്കും തന്നെ ഈ രഹസ്യത്തെക്കുറിച്ച് അറിയില്ല. ഈ ജ്ഞാനം
ദേവതകൾക്ക് കേൾപ്പിക്കേണ്ടതായ ആവശ്യമില്ല. അവർ പവിത്രം തന്നെയല്ലേ. അവർക്ക് ശംഖ്
മുഴക്കാനായി അവരിൽ ജ്ഞാനം തന്നെയില്ലല്ലോ. പവിത്രമായതുകൊണ്ട് അവരെ
സൂചിപ്പിക്കേണ്ടതായ ആവശ്യമില്ല. രണ്ടു പേരും ഒരുമിച്ചിരുന്നുകൊണ്ടും
പവിത്രമായിരിക്കുമ്പോഴാണ് ചതുർഭുജമായി കാണിക്കുന്നത്. നിങ്ങളെയും സൂചിപ്പിക്കാൻ
സാധിക്കില്ല കാരണം നിങ്ങൾ ഇന്ന് ദേവതയാകുവാനുളള പുരുഷാർത്ഥം ചെയ്യുന്നു പിന്നീട്
നാളെ താഴേക്ക് പതിക്കുന്നു. മായ നിങ്ങളെ വീഴ്ത്തുന്നു. ബാബ നിങ്ങളെ
ദേവതയാക്കുന്നു, മായ വീണ്ടും അസുരനാക്കുന്നു. മായ അനേകപ്രകാരത്തിലുളള
പരീക്ഷയിടുന്നു. ബാബ എപ്പോഴാണോ ഇതെല്ലാം മനസ്സിലാക്കിത്തരുന്നത്, അപ്പോൾ എല്ലാം
മനസ്സിലാകുന്നു. ശരിക്കും തന്റെ അവസ്ഥ താഴേക്കു വീണു പോയതാണെന്നു
മനസ്സിലാക്കുന്നു. എത്ര പാവങ്ങളായ കുട്ടികളാണ് തന്റെ സർവ്വതും ശിവബാബയുടെ ഖജനാവിൽ
സമർപ്പണം ചെയ്തതിനു ശേഷവും മായയോടു തോറ്റു പോകുന്നത്. ശിവബാബയുടേതായി
മാറിയതിനുശേഷവും എന്തുകൊണ്ടാണ് ബാബയെ മറക്കുന്നത്, ഇതിൽ ഓർമ്മയുടെ യാത്ര
വളരെയധികം മുഖ്യമാണ്. യോഗത്തിലൂടെ തന്നെയാണ് പവിത്രമാകേണ്ടത്. ജ്ഞാനത്തോടൊപ്പം
തന്നെ പവിത്രതയും ആവശ്യമാണ്. നിങ്ങൾ ബാബയെ വിളിക്കുന്നതു തന്നെ വരൂ വന്ന് ഞങ്ങളെ
സ്വർഗ്ഗത്തിലേക്ക് പോകുന്നതിനായി പവിത്രമാക്കി മാറ്റൂ എന്ന് പറഞ്ഞാണ്. പാവനമായി
ഉയർന്ന പദവി നേടുന്നതിനാണ് ഓർമ്മയുടെ യാത്ര. വിട്ടുപോയവരെല്ലാവരും
എന്തെങ്കിലുമൊക്കെ ജ്ഞാനം കേട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും അവർ ശിവാലയത്തിലേക്ക്
വരുക തന്നെ ചെയ്യും. പദവി എന്തു തന്നെയാണെങ്കിലും തീർച്ചയായും വരുക തന്നെ ചെയ്യും.
ഒരു പ്രാവശ്യമെങ്കിലും ബാബയെ ഓർമ്മിച്ചിട്ടുണ്ടെങ്കിൽ അവർ തീർച്ചയായും
സ്വർഗ്ഗത്തിലേക്ക് വരുക തന്നെ ചെയ്യും പക്ഷേ ഉയർന്ന പദവി ലഭിക്കില്ലെന്നു മാത്രം.
സ്വർഗ്ഗത്തിലേക്ക് വരുമല്ലോ എന്നു പറഞ്ഞു മാത്രം സന്തോഷിക്കരുത്. പരാജയപ്പെട്ട്
ചില്ലറ പദവി പ്രാപ്തമാക്കുന്നതിൽ ഒരിക്കലും തൃപ്തരാകരുത്. സ്വർഗ്ഗത്തിൽ ധാരാളം
പദവിയുണ്ടല്ലോ. ഞാൻ ജോലിക്കാരനാവും, കൂലിക്കാരനാവും എന്ന് തീർച്ചയായും
തോന്നുമല്ലോ. അവസാനസമയത്ത് നിങ്ങൾക്ക് സർവ്വതിന്റെയും സാക്ഷാത്കാരം ലഭിക്കുന്നു-
നമ്മൾ എന്തായിത്തീരും, ഇങ്ങനെയൊരു അവസ്ഥയുണ്ടാകാനായി നമ്മളിൽ നിന്നും എന്ത്
വികർമ്മമാണ് സംഭവിച്ചത്? ഞാൻ എന്തുകൊണ്ട് മഹാറാണിയായി തീർന്നില്ല? ഓരോ ചുവടും
ശ്രദ്ധയോടെ മുന്നേറുന്നതിലൂടെ നിങ്ങൾ കോടിമടങ്ങ് ഭാഗ്യശാലികളായിത്തീരുന്നു.
ശ്രദ്ധയില്ലെങ്കിൽ കോടിമടങ്ങ് ഭാഗ്യശാലികളാകില്ല. ക്ഷേത്രങ്ങളിലെ ദേവതകളിൽ
താമരയുടെ അടയാളം കാണിക്കുന്നുണ്ട്. വ്യത്യാസം മനസ്സിലാക്കുവാൻ
സാധിക്കുന്നുണ്ടല്ലോ. പദവിയ്ക്കും അഥവാ ക്ലാസ്സിനും ധാരാളം വ്യത്യാസമുണ്ട്.
ഇപ്പോഴും നോക്കൂ എത്ര പദവികളാണ്. ഓരോരുത്തർക്ക് അല്പകാലത്തേക്കുളള പദവിയിൽ തന്നെ
എത്ര വലിയ അഹങ്കാരമാണുളളത്. ഉയർന്ന പദവി നേടുന്നതിനായി എല്ലാവരും കൈ ഉയർത്തുന്നു
എങ്കിൽ തീർച്ചയായും അതിനനുസരിച്ചുളള പുരുഷാർത്ഥവും ചെയ്യണം. കൈയ്യുയർത്തുന്നവർ
തന്നെയാണ് സ്വയം നശിച്ചു പോകുന്നത്. ഇവർ ദേവതകളായി മാറേണ്ടവരായിരുന്നു എന്ന്
പിന്നീട് മറ്റുളളവർ പറയുന്നു. പുരുഷാർത്ഥം ചെയ്ത് അപ്രത്യക്ഷമായി.
കൈയ്യുയർത്തുവാൻ എളുപ്പമാണ്. വളരെയധികം പേർക്ക് മനസ്സിലാക്കി കൊടുക്കാനും
എളുപ്പമാണ്, എത്രയോ മഹാരഥികൾ, മനസ്സിലാക്കി കൊടുത്തവർ പോലും ഇപ്പോൾ
അപ്രത്യക്ഷമായിരിക്കുന്നു. മറ്റുളളവരുടെ മംഗളം ചെയ്ത് സ്വയം തന്റെ അമംഗളം
ചെയ്തവരുണ്ട്. അതുകൊണ്ടാണ് ബാബ ശ്രദ്ധയോടെയിരിക്കാൻ പറയുന്നത്. അന്തർമുഖിയായി
ബാബയെ ഓർമ്മിക്കണം. എപ്രകാരം? ബാബ തന്റെ അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരവുമാണ്,
ഇപ്പോൾ നാം തന്റെ മധുരമായ വീട്ടിലേക്ക് പോവുകയാണ്. തന്റെ ഉളളിൽ ഈ ജ്ഞാനമെല്ലാം
തന്നെ ഉണ്ടായിരിക്കണം. ബാബയിൽ ജ്ഞാനവും യോഗവുമുണ്ട്. നിങ്ങളിലും
ഇതുണ്ടായിരിക്കണം. ശിവബാബ നിങ്ങളെ പഠിപ്പിക്കുന്നു എങ്കിൽ ഇതിൽ ജ്ഞാനവുമുണ്ട്,
യോഗവുമുണ്ട്. ജ്ഞാനവും യോഗവും ഒരുമിച്ചാണുണ്ടാകുന്നത്. അല്ലാതെ
യോഗത്തിലിരുന്നുകൊണ്ട് ശിവബാബയെ ഓർമ്മിക്കുമ്പോൾ ജ്ഞാനത്തെ മറക്കണം എന്നല്ല.
ബാബ നമ്മെ യോഗം പഠിപ്പിക്കുമ്പോൾ ജ്ഞാനം മറക്കാറുണ്ടോ! മുഴുവൻ ജ്ഞാനവും
ബാബയിലുണ്ട്. നിങ്ങൾ കുട്ടികളിലും ഈ ജ്ഞാനം ഉണ്ടായിരിക്കണം, പഠിക്കണം. ഞാൻ
എങ്ങനെയുളള കർമ്മമാണോ ചെയ്യുന്നത് എന്നെക്കണ്ട് അത് മറ്റുളളവരും അനുകരിക്കുന്നു.
ഞാൻ മുരളി പഠിക്കുന്നില്ലെങ്കിൽ മറ്റുളളവരും പഠിക്കില്ല. ഞാൻ ദുർഗ്ഗതിയിലേക്ക്
പോകുന്നു എങ്കിൽ മറ്റുളളവരും ദുർഗ്ഗതി പ്രാപിക്കുന്നു. അപ്പോൾ ഞാൻ മറ്റുളളവരെ
വീഴ്ത്തുവാൻ നിമിത്തമാകുന്നു. പല കുട്ടികളും മുരളി പഠിക്കുന്നില്ല,
മിഥ്യാഹങ്കാരത്തിലേക്ക് വരുന്നു. മായ ഉടനെ തന്നെ യുദ്ധം ചെയ്യുന്നു. ഓരോ ചുവടും
ശ്രീമതം സ്വീകരിക്കണം. ഇല്ലെങ്കിൽ എന്തെങ്കിലുമൊക്കെ വികർമ്മം സംഭവിക്കുന്നു.
വളരെയധികം കുട്ടികൾ തെറ്റുകൾ ചെയ്യുമ്പോൾ അവരുടെ സത്യനാശം സംഭവിക്കുന്നു.
തെറ്റുകൾ ചെയ്യുമ്പോൾ മായയുടെ അടിയേറ്റ് ഒന്നിനും കൊളളരുതാത്തവരായിത്തീരുന്നു.
ഇതിൽ വളരെയധികം വിവേകം പ്രയോഗിക്കണം. അഹങ്കാരത്തിലേക്ക് വരുന്നതിലൂടെ മായ
വളരെയധികം വികർമ്മം ചെയ്യിക്കുന്നു. എപ്പോഴെങ്കിലും കമ്മിറ്റി രൂപീകരിക്കുമ്പോൾ
അതിന്റെ നേതാവായി ഒന്ന് രണ്ട് സഹോദരിമാരെ വെക്കണം. അവരുടെ അഭിപ്രായമനുസരിച്ച്
കാര്യങ്ങൾ മുന്നോട്ടു പോകണം. ലക്ഷ്മിയ്ക്കല്ലേ കലശം നൽകുന്നത്. അമൃതം
കുടിപ്പിക്കുമ്പോൾ അവിടെ അസുരനും വന്ന് അത് പാനം ചെയ്തിരുന്നു എന്ന ഒരു
കഥയുണ്ടല്ലോ. പിന്നീട് അവർ തന്നെയാണ് യജ്ഞത്തിൽ വിഘ്നങ്ങൾ സൃഷ്ടിച്ചിരുന്നത്,
അനേക വിഘ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മുഴുവൻ ദിവസവും ബുദ്ധിയിൽ പരചിന്തനമാണ്, ഇത്
വളരെയധികം മോശമായ സ്വഭാവമാണ്. എന്തെങ്കിലും പ്രശ്നമുണ്ടായി എങ്കിൽ അത് ബാബയോട്
റിപ്പോർട്ട് ചെയ്യൂ. ഒരേയൊരു ബാബയ്ക്ക് മാത്രമേ നമ്മെ നന്നാക്കാൻ സാധിക്കൂ.
നിങ്ങൾ ഒരിക്കലും നിയമത്തെ കയ്യിലെടുക്കരുത്. നിങ്ങൾ ബാബയുടെ ഓർമ്മയിലിരിക്കൂ.
എല്ലാവർക്കും ബാബയുടെ പരിചയം നൽകിയാൽ മാത്രമേ ലക്ഷ്മി-നാരായണനു സമാനം മാറാൻ
സാധിക്കൂ. മായ ഒരാളെപ്പോലും വെറുതെ വിടില്ല, വളരെയധികം കടുത്തതാണ്. സദാ
ബാബയ്ക്ക് തന്റെ വാർത്തകൾ നൽകണം. ബാബയിൽ നിന്നും നിർദ്ദേശങ്ങൾ
സ്വീകരിച്ചുകൊണ്ടേയിരിക്കണം. ബാബ എല്ലാ നിർദ്ദേശങ്ങളും നൽകി
കൊണ്ടിരിക്കുന്നുണ്ട്. ബാബ തന്നെ സ്വതവേ ഈ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി
തന്നിട്ടുണ്ട് എന്ന് കുട്ടികളും പറയാറുണ്ട്, അപ്പോൾ ബാബ അന്തർയാമിയല്ലേ. ബാബ
പറയുന്നു, ഞാൻ അന്തർയാമിയല്ല, പക്ഷേ ജ്ഞാനം പഠിപ്പിക്കുന്നു. ഇതിൽ അന്തർയാമിയുടെ
കാര്യമില്ല. ബാക്കി, ഇതെല്ലാം തന്റെ കുട്ടികളാണെന്ന് ബാബയ്ക്കറിയാം.
ഓരോരുത്തരുടെയും ഉളളിലുളള ആത്മാവ് എന്റെ കുട്ടികളാണ്. അല്ലാതെ ബാബ എല്ലാവരിലും
ഇരിയ്ക്കുന്നുവെന്നല്ല. മനുഷ്യർ ഇതിനെ തലകീഴായി മനസ്സിലാക്കുന്നു.
ബാബ പറയുന്നു, എല്ലാവരുടെയും സിംഹാസനത്തിൽ ആത്മാവ് ഇരിക്കുന്നുണ്ട്. ഇതെല്ലാം
എത്ര സഹജമായ കാര്യങ്ങളാണ്. പക്ഷേ തെറ്റായി എല്ലാവരിലും പരമാത്മാവുണ്ടെന്നു
പറഞ്ഞ് പരമാത്മാവിനെ സർവ്വവ്യാപി എന്നു പറഞ്ഞു. ഇത് ഏറ്റവും വലിയ തെറ്റാണ്,
ഈയൊരു തെറ്റ് കാരണത്താലാണ് ഇത്രയും അധ:പതിച്ചത്. വിശ്വത്തിന്റെ അധികാരിയാക്കി
മാറ്റുന്ന ബാബയെത്തന്നെ നിങ്ങൾ ആക്ഷേപിക്കുന്നു, അതിനാലാണ് ബാബ പറയുന്നത് യദാ
യദാഹി ധർമ്മസ്യ.... ബാബ ഇങ്ങോട്ട് വരുമ്പോൾ കുട്ടികൾക്ക് നല്ല രീതിയിൽ വിചാര
സാഗരമഥനം ചെയ്യണം. ജ്ഞാനത്തിനുമേൽ വളരെയധികം മഥനം നടത്തണം. ഇതിനുവേണ്ടി സമയം
തന്നെ കണ്ടെത്തണം അപ്പോഴെ നിങ്ങൾക്ക് അവനവന്റെ മംഗളം ചെയ്യാൻ സാധിക്കൂ, ഇതിൽ
ചിലവിന്റെ കാര്യമൊന്നുമില്ലല്ലോ. ആരും വിശന്ന് മരിക്കുവാനും പോകുന്നില്ല. ആര്
എത്രത്തോളം ബാബയിൽ തന്റെ സർവ്വതും സമർപ്പണമാക്കുന്നുവോ അത്രത്തോളം അവരുടെ ഭാഗ്യം
ഉണ്ടാകുന്നു. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ജ്ഞാനം, ഭക്തി, അതിനുശേഷം
വൈരാഗ്യമാണ്. വൈരാഗ്യം അർത്ഥം സർവ്വതും മറക്കേണ്ടതായുണ്ട്. സ്വയത്തെ ഈ ശരീരത്തിൽ
നിന്നും വേറിട്ട ആത്മാവാണെന്ന് മനസ്സിലാക്കണം. ഞാൻ ആത്മാവ് ഈ ശരീരത്തിൽ നിന്നും
ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുകയാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി
മാതാപിതാവാ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലർകാല വന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികൾക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വയം
തന്റെ മേൽ നിയന്ത്രണം വെക്കണം. ശ്രീമത്തിൽ ഒരിക്കലും ഉപേക്ഷ കാണിക്കരുത്.
വളരെയധികം ശ്രദ്ധയോടെയിരിക്കണം, ഒരിക്കലും ഏതൊരു നിയമത്തെയും ലംഘിക്കരുത്.
2. അന്തർമുഖിയായി ഒരേയൊരു
ബാബയുമായി ബുദ്ധിയുടെ സംബന്ധം യോജിപ്പിക്കണം. ഈ പതിതവും പഴയതുമായ ലോകത്തിൽ
നിന്നും പരിധിയില്ലാത്ത വൈരാഗ്യം വെക്കണം. ബുദ്ധിയിലുണ്ടായിരിക്കണം, എന്ത്
കർമ്മമാണോ ഞാൻ ചെയ്യുന്നത് എന്നെ കണ്ട് മറ്റുളളവരും പിൻതുടരും.
വരദാനം :-
ജ്ഞാനത്തിന്റെ പോയിന്റുകൾ ദിനംപ്രതി റിവൈസ് ചെയ്ത് പരിഹാര സ്വരൂപമാകുന്ന
ദുഖമില്ലാത്ത ലോകത്തിലെ ചക്രവർത്തിയായി ഭവിക്കട്ടെ.
ഡയറിയിലോ ബുദ്ധിയിലോ ഉള്ള
ജ്ഞാനത്തിന്റെ പോയിന്റുകൾ ദിനംപ്രതി റിവൈസ് ചെയ്യൂ അതിനെ അനുഭവത്തിൽ കൊണ്ട് വരൂ
എങ്കിൽ ഏത് പ്രശ്നവും സഹജമായി പരിഹരിക്കാൻ കഴിയും.വ്യർത്ഥ സങ്കല്പങ്ങളുടെ
ചുറ്റിക കൊണ്ട് പ്രശ്നങ്ങളുടെ കല്ല് തകർക്കുന്നതിൽ സമയം പാഴാക്കരുത്. ഡ്രാമ
എന്ന ശബ്ദത്തിന്റെ സ്മൃതിയിലൂടെ ഹൈജംപ് ചെയ്ത് മുന്നോട്ട് പോകുക. അപ്പോൾ ഈ പഴയ
സംസ്കാരങ്ങൾ നിങ്ങളുടെ ദാസനായി മാറും, ആദ്യം ചക്രവർത്തിയാകൂ, സിംഹാസനത്തിൽ
ഇരിക്കുക.
സ്ലോഗന് :-
ഓരോരുത്തർക്കും ബഹുമാനം നൽകുക എന്നാൽ ബഹുമാനം പ്രാപ്തമാക്കുന്നതാണ്.
അവ്യക്ത സൂചന- ഈ അവ്യക്ത
മാസത്തിൽ ബന്ധനമുക്തരായിരുന്ന് ജീവൻമുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.
ജീവൻ ബന്ധനത്തോടൊപ്പം ജീവൻ
മുക്തിയുടെ അനുഭവം വരുന്നു, അവിടെ ജീവൻ ബന്ധനത്തിന്റെ കാര്യമേ ഇല്ല. അവിടെ ആ
പ്രാപ്തികൾ മാത്രമേ ഉണ്ടാകൂ, ഇപ്പോൾ അനുഭവിക്കാൻ കഴിയുന്ന മുക്തിധാമത്തിന്റെ
മുക്തിയുടെ അനുഭവം അവിടെ ചെയ്യാൻ കഴിയില്ല, അതിനാൽ സംഗമയുഗത്തിൽ മുക്തിയുടെയും
ജീവന്മുക്തിയുടെയും അനുഭവം ചെയ്യൂ. സമ്പത്തിന്റെ അധികാരിയായി മാറിയിരിക്കുന്നു
ഇപ്പോൾ അത് ജീവിതത്തിൽ ധാരണ ചെയ്ത് പൂർണ്ണമായും പ്രയോജനപ്പെടുത്തൂ.