27.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങൾ ഈ ശ്മശാനത്തെ സ്വർഗ്ഗമാക്കി മാറ്റുകയാണ്, അതുകൊണ്ട് നിങ്ങൾക്ക് ഈ പഴയ ലോകമാകുന്ന ശ്മശാനത്തിനോട് പൂർണ്ണമായും വൈരാഗ്യമുണ്ടായിരിക്കണം.

ചോദ്യം :-
പരിധിയില്ലാത്ത അച്ഛൻ തന്റെ ആത്മീയ കുട്ടികളുടെ അത്ഭുതകരമായ സേവകനാണ്, എങ്ങനെ?

ഉത്തരം :-
ബാബ പറയുന്നു-കുട്ടികളെ, ഞാൻ നിങ്ങളുടെ അലക്കുകാരനാണ്. നിങ്ങൾ കുട്ടികളുടെ മാത്രമല്ല മുഴുവൻ ലോകത്തിന്റെയും മോശമായ അഴുക്ക് നിറഞ്ഞ വസ്ത്രം സെക്കന്റിൽ അലക്കുന്നു. ബാക്കി ആത്മാവാകുന്ന വസ്ത്രം ശുദ്ധമാകുന്നതിലൂടെ ശരീരവും ശുദ്ധമായത് ലഭിക്കുന്നു. മൻമനാഭവയുടെ മായാജാല മന്ത്രത്തിലൂടെ എല്ലാവരെയും സെക്കന്റിൽ വൃത്തിയാക്കുന്ന അത്ഭുതകരമായ സേവകനാണ്.

ഓംശാന്തി.  
ഓംശാന്തിയുടെ അർത്ഥം ബാബ കുട്ടികൾക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. ആത്മാവായ എന്റെ സ്വധർമ്മം ശാന്തിയാണ്. ശാന്തിധാമത്തിലേക്കു പോകുന്നതിനുവേണ്ടി ഒരു പ്രയത്നവും ചെയ്യേണ്ടതായിട്ടില്ല. ആത്മാവ് സ്വയം ശാന്തസ്വരൂപവും ശാന്തിധാമത്തിൽ വസിക്കുന്നതുമാണ്. ശരിയാണ്, കുറച്ചു സമയം വേണമെങ്കിൽ ശാന്തമായിരിക്കാൻ സാധിക്കുമായിരിക്കും. ആത്മാവാണ് പറയുന്നത് - ഞാൻ കർമ്മേന്ദ്രിയങ്ങളുടെ ഭാരത്താൽ ക്ഷീണിച്ചിരിക്കുകയാണ്, ഞാൻ ശരീരത്തിൽ നിന്ന് വേറിട്ട് എന്റെ സ്വധർമ്മത്തിൽ സ്ഥിതി ചെയ്യട്ടെ. പക്ഷെ കർമ്മം ചെയ്യുക തന്നെ വേണം. എത്ര സമയം ശാന്തിയിലിരിക്കാൻ സാധിക്കും. ഞാൻ ശാന്തിയുടെ ദേശവാസിയാണെന്ന് ആത്മാവാണ് പറയുന്നത്. കേവലം ഈ ശരീരത്തിലേക്ക് വരുന്നതിലൂടെയാണ് ഞാൻ ടോക്കിയാകുന്നത്(ശബ്ദം). ഞാൻ ആത്മാവ് അവിനാശിയും എന്റെ ശരീരം വിനാശിയുമാണ്. ആത്മാവാണ് പാവനവും പതിതവുമായി മാറുന്നത്. സത്യയുഗത്തിൽ 5 തത്വങ്ങൾ പോലും സതോപ്രധാനമായിരിക്കും. ഇവിടെ 5 തത്വവും തമോപ്രധാനമാണ്. സ്വർണ്ണത്തിൽ കലർപ്പുണ്ടാകുന്നതിലൂടെ സ്വർണ്ണം പതിതമായി മാറുന്നു. പിന്നീട് അതിനെ ശുദ്ധമാക്കുന്നതിനായി അഗ്നിയിലിടാറുണ്ട്. ഇതിന്റെ പേരു തന്നെ യോഗാഗ്നി എന്നാണ്. ലോകത്തിൽ അനേക പ്രകാരത്തിലുള്ള ഹഠയോഗങ്ങൾ പഠിപ്പിക്കുന്നു. അതിനെയൊന്നും യോഗ അഗ്നിയെന്ന് പറയാൻ സാധിക്കില്ല. പാപങ്ങൾ ഭസ്മമാകുന്നത് യോഗാഗ്നിയിലാണ്. ആത്മാവിനെ പതിതത്തിൽ നിന്നും പാവനമാക്കി മാറ്റുന്നത് പരമാത്മാവാണ്. അല്ലയോ പതിത-പാവന വരൂ എന്ന് വിളിക്കുന്നുണ്ട്. ഡ്രാമയുടെ പദ്ധതിയനുസരിച്ച് എല്ലാവർക്കും തമോപ്രധാനമായി മാറുക തന്നെ വേണം. ഈ വൃക്ഷത്തിന്റെ വിത്ത് മുകളിലാണ്. ബാബയെ വിളിക്കുമ്പോൾ ബുദ്ധി മുകളിലേക്ക് പോകുന്നു. നിങ്ങൾ ആരിൽ നിന്നാണോ സമ്പത്തെടുത്തു കൊണ്ടിരിക്കുന്നത്, ആ ബാബ ഇപ്പോൾ താഴേക്ക് വന്നിരിക്കുകയാണ്. പറയുന്നു - എനിക്ക് വരേണ്ടി വരുകയാണ്. അനേക വൈവിധ്യ ധർമ്മങ്ങളുളള ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷം ഇപ്പോൾ തമോപ്രധാനവും പതിതവുമാണ്. ജീർണ്ണിച്ച അവസ്ഥ പ്രാപിച്ചിരിക്കുകയാണ്. ബാബയാണ് കുട്ടികൾക്ക് മനസ്സിലാക്കിതരുന്നത്. സത്യയുഗത്തിൽ ദേവതകളും കലിയുഗത്തിൽ അസുരൻമാരുമാണ്. ബാക്കി അസുരൻമാരുടെയോ ദേവതകളുടെ യുദ്ധമൊന്നും ഉണ്ടായിട്ടില്ല. നിങ്ങൾ ഈ ആസുരീയ പഞ്ച വികാരങ്ങളുടെ മേൽ യോഗബലത്തിലൂടെയാണ് വിജയം പ്രാപ്തമാക്കുന്നത്. ബാക്കി ഹിംസകമായ ഒരു യുദ്ധത്തിന്റെയും കാര്യമില്ല. നിങ്ങൾ ഒരു പ്രകാരത്തിലുളള ഹിംസയും ചെയ്യുന്നില്ല. ഒരിക്കലും ആരെയും കൈകൊണ്ട് സ്പർശിക്കുകപോലും ചെയ്യുന്നില്ല. നിങ്ങൾ ഡബിൾ അഹിംസകരാണ്. കാമവികാരത്തിലേക്ക് പോവുക എന്നത് ഏറ്റവും വലിയ പാപമാണ്. ബാബ പറയുന്നു ഈ കാമവികാരം ആദി-മദ്ധ്യ-അന്ത്യം ദുഃഖം നൽകുന്നു. വികാരത്തിലേക്ക് പോകരുത്. ദേവതകളുടെ മുന്നിൽ ചെന്ന് മഹിമ പാടാറുണ്ടല്ലോ - അങ്ങ് സർവ്വഗുണ സമ്പന്നരാണ്.... ഞങ്ങൾ പതിതമായിരിക്കുകയാണെന്ന് ആത്മാവാണ് പറയുന്നത്. അതുകൊണ്ടല്ലേ വിളിക്കുന്നത് -അല്ലയോ പതിത-പാവന വരൂ എന്ന്. പാവനമായിരിക്കുമ്പോൾ ആരെയും വിളിക്കുന്നില്ല. സത്യയുഗത്തിനെ സ്വർഗ്ഗമെന്നു പറയുന്നു. ഇവിടെ സന്യാസിമാരെല്ലാം ഇതു തന്നെയാണ് പാടിക്കൊണ്ടിരിക്കുന്നത് - അല്ലയോ പതിത-പാവന സീതാരാം..... ബാബ പറയുന്നു- ഈ സമയം മുഴുവൻ ലോകവും പതിതമാണ്. ഇതും ആരുടെയും ദോഷമല്ല. ഈ ഡ്രാമ ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുളളതുമാണ്. ബാബ വരുന്നതു വരെയും സന്യാസിമാർക്കും അവരുടെ പാർട്ടഭിനയിക്കണം. ജ്ഞാനം, ഭക്തി പിന്നീടാണ് വൈരാഗ്യം. പഴയ ലോകത്തോട് വൈരാഗ്യം. ഇതിനെയാണ് പരിധിയില്ലാത്ത വൈരാഗ്യമെന്നു പറയുന്നത്. സന്യാസിമാരുടേത് പരിധിയുള്ള വൈരാഗ്യമാണ്.

നിങ്ങൾക്കറിയാം ഈ പഴയ ലോകം ഇപ്പോൾ ഇല്ലാതാകണം. പുതിയ വീടുണ്ടാക്കുമ്പോൾ പഴയ വീടിനോട് വൈരാഗ്യമുണ്ടാകാറില്ലേ! പരിധിയില്ലാത്ത ബാബ പറയുന്നു-ഞാൻ ഇപ്പോൾ നിങ്ങൾക്ക് സ്വർഗ്ഗമാകുന്ന വീടുണ്ടാക്കി തരുകയാണ്. ഇപ്പോൾ നരകമാണ്. സ്വർഗ്ഗമാണ് പുതിയ ലോകം. നരകം പഴയ ലോകമാണ്. ഇപ്പോൾ പഴയ ലോകത്തിൽ ഇരുന്നുകൊണ്ട് നമ്മൾ പുതിയ ലോകം ഉണ്ടാക്കികൊണ്ടിരിക്കുന്നു. പഴയ ശ്മശാനത്തെ നമ്മൾ പരിസ്ഥാനാക്കി മാറ്റുന്നു(സ്വർഗ്ഗം). ഈ യമുനാ നദിയുടെ തീരം തന്നെയായിരിക്കും. ഇവിടെയാണ് കൊട്ടാരങ്ങളുണ്ടാകുക. ഈ ഡൽഹിയും യമുനാനദിയും എല്ലാമുണ്ടായിരിക്കും. ബാക്കി പാണ്ഡവരുടെ കോട്ടയുണ്ടായിരുന്നു എന്നെല്ലാം പറയുന്നത് കെട്ടുകഥകളാണ്. ഇത് വീണ്ടും ഡ്രാമയുടെ പദ്ധതിയനുസരിച്ച് ഉണ്ടാക്കപ്പെടും. നിങ്ങൾ യജ്ഞം, തപം, ദാന പുണ്യം എല്ലാം ചെയ്തപോലെ തന്നെ വീണ്ടും ചെയ്യേണ്ടിവരും. ആദ്യം നിങ്ങൾ ശിവന്റെ ഭക്തിയാണ് ചെയ്തത്. ഒന്നാന്തരം ക്ഷേത്രങ്ങൾ ഉണ്ടാക്കിയിരുന്നു. അതിനെ അനേകരെ പൂജിക്കുന്ന ഭക്തിയെന്നാണ് പറയുക. ഇപ്പോൾ നിങ്ങൾ ജ്ഞാനമാർഗ്ഗത്തിലാണ്. ഇതാണ് അവ്യഭിചാരി ജ്ഞാനം. നിങ്ങൾ ഒരു ശിവബാബയിൽ നിന്നും മാത്രമാണ് കേൾക്കുന്നത്. ആദ്യമാദ്യം ആരുടെ ഭക്തിയാണോ നിങ്ങൾ തുടങ്ങിയത്, ആ സമയത്ത് മറ്റൊരു ധർമ്മവുമുണ്ടായിരുന്നില്ല. നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുളളൂ. നിങ്ങൾ വളരെ സുഖികളായിരുന്നു. ദേവതാ ധർമ്മം വളരെ സുഖം നൽകുന്നതാണ്. പേരെടുത്ത് പറയുന്നതിലൂടെ തന്നെ നാവ് മധുരിക്കുന്നു. അതിനാൽ നിങ്ങൾ ഒരു ബാബയിൽ നിന്നും മാത്രമാണ് കേൾക്കുന്നത്. ബാബ പറയുന്നു-മറ്റാരിൽ നിന്നും കേൾക്കരുത്. ഇതാണ് നിങ്ങളുടെ അവ്യഭിചാരിയായ ജ്ഞാനം. നിങ്ങൾ പരിധിയില്ലാത്ത ബാബയുടേതായി മാറിയിരിക്കുകയാണ്. നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാണ് ബാബയിൽ നിന്നും സമ്പത്ത് ലഭിക്കുന്നത്. ബാബയും കുറച്ചു സമത്തേക്കു വേണ്ടിയാണ് സാകാരത്തിലേക്ക് വന്നിരിക്കുന്നത്. ബാബപറയുന്നു- ഞാൻ തന്നെയാണ് നിങ്ങൾക്ക് ജ്ഞാനം നൽകുന്നത്. എനിക്ക് സ്ഥിരമായ ശരീരമില്ല. ഞാൻ ഈ ബ്രഹ്മാവിലാണ് പ്രവേശിക്കുന്നത്. ശിവജയന്തിയിൽ നിന്നും പിന്നീട് പെട്ടെന്നു തന്നെ ഗീതാ ജയന്തിയുണ്ടാകുന്നു. ബ്രഹ്മാബാബയിലൂടെ തന്നെയാണ് ജ്ഞാനം ആരംഭിക്കുന്നത്. ഈ ആത്മീയ വിദ്യ നിങ്ങൾക്ക് പരമാത്മാവ് തന്നെയാണ് നൽകുന്നത്. ജ്ഞാനമാകുന്ന ജലത്തിന്റെ കാര്യമല്ല ഇവിടെയുളളത്. വെള്ളത്തിനെ ജ്ഞാനമെന്ന് ഒരിക്കലും പറയില്ലല്ലോ! ജ്ഞാനത്തിലൂടെയാണ് പതിതത്തിൽ നിന്നും പാവനമായി മാറുന്നത്. വെള്ളത്തിലൂടെ പാവനമായി മാറില്ലല്ലോ! ലോകത്തിൽ നദികളെല്ലാമുണ്ട്. ജ്ഞാനസാഗരമായ ബാബയാണ് ഈ ബ്രഹ്മാവിൽ പ്രവേശിച്ച് ജ്ഞാനം നൽകുന്നത്. ഇവിടെ ആരെങ്കിലും മരിക്കുമ്പോൾ വായിൽ ഗംഗാ ജലം ഒഴിക്കുന്നു. ഈ ജലം പതിതത്തിൽ നിന്നും പാവനമാക്കി മാറ്റുന്നതാണ്, ഇതിലൂടെ സ്വർഗ്ഗത്തിലേക്ക് പോകുമെന്ന് ചിന്തിക്കുന്നു. ഭക്തിയിൽ ഗോമുഖത്തിലേക്ക് പോകാറുണ്ട്. വാസ്തവത്തിൽ നിങ്ങൾ ചൈതന്യത്തിലുള്ള ഗോമുഖമാണ്. നിങ്ങളുടെ വായിൽ നിന്നാണ് ജ്ഞാനമാകുന്ന അമൃത് വരുന്നത്. പശുവിൽ നിന്നും പാലാണ് ലഭിക്കുന്നത്, വെള്ളമല്ല. ഗോമുഖത്തെക്കുറിച്ച് ഇപ്പോഴാണ് നിങ്ങൾക്ക് മനസ്സിലായത്. നിങ്ങൾക്കറിയാം ഡ്രാമയിൽ എന്താണോ ഒരു തവണ സംഭവിച്ചത് അതുതന്നെ വീണ്ടും അയ്യായിരം വർഷത്തിനുശേഷം സംഭവിക്കും, വീണ്ടും ആവർത്തിക്കുന്നു. എല്ലാവരുടെയും സദ്ഗതി ദാതാവാകുന്ന അച്ഛനാണ് മനസ്സിലാക്കിതരുന്നത്. ഇപ്പോൾ എല്ലാവരും ദുർഗതിയിലാണ്. രാവണനെ എന്തുകൊണ്ടാണ് കത്തിക്കുന്നതെന്ന് മുമ്പ് നിങ്ങൾക്കും അറിയില്ലായിരുന്നു. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു പരിധിയില്ലാത്ത ദസറ ഉണ്ടാകണം. മുഴുവൻ സൃഷ്ടിയിലും രാവണരാജ്യമാണല്ലോ! ഈ മുഴുവൻ സൃഷ്ടിയും ലങ്കയാണ്. രാവണൻ എന്നത് പരിധിയുള്ളതല്ല. മുഴുവൻ സൃഷ്ടിയിലും രാവണന്റെ രാജ്യമാണ്. ഭക്തിയും പകുതി കല്പമാണ് നടക്കുന്നത്. ആദ്യം അവ്യഭിചാരിയായ ഭക്തിയാണ് പിന്നീട് വ്യഭിചാരി ഭക്തി ആരംഭിക്കുന്നു. ദസ്ഹര രക്ഷാബന്ധൻ എല്ലാം ഇപ്പോഴത്തെ ആഘോഷങ്ങളാണ്. ശിവജയന്തിക്കുശേഷമാണ് കൃഷ്ണ ജയന്തിയുണ്ടാകുന്നത്. ഇപ്പോൾ കൃഷ്ണപുരിയുടെ സ്ഥാപനയാണ് ഉണ്ടാകുന്നത്. ഇന്ന് കംസപുരിയിലാണ്, നാളെ കൃഷ്ണപുരിയിലേക്കു പോകും. കൃഷ്ണൻ ഒരിക്കലും ഇവിടെയുണ്ടാകില്ലല്ലോ. കൃഷ്ണൻ സത്യയുഗത്തിലാണ് ജന്മമെടുക്കുന്നത്. കൃഷ്ണനാണ് ആദ്യത്തെ രാജകുമാരൻ. സ്കൂളിൽ പഠിക്കാൻ പോകുന്നു, വലുതാകുമ്പോൾ സിംഹാസനത്തിന്റെ അധികാരിയായി മാറുന്നു. പിന്നീട് ഈ രാസലീലയെല്ലാം അവർ പരസ്പരം സന്തോഷം ആഘോഷിക്കുന്നതിനു വേണ്ടിയാണ്. ബാക്കി കൃഷ്ണൻ ആർക്ക് അവിടെയിരുന്നുകൊണ്ട് ജ്ഞാനം കേൾപ്പിക്കും. മഹിമ മുഴുവനും പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റുന്ന ശിവബാബയുടേതാണ്. ഏതെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർക്ക് നിങ്ങൾ മനസ്സിലാക്കി കൊടുക്കുകയാണെങ്കിൽ നിങ്ങൾ പറയുന്നത് ശരി തന്നെയാണെന്ന് അവർ പറയും. എന്നാൽ അവർക്ക് ഈ ജ്ഞാനത്തെ മറ്റാർക്കും തന്നെ കേൾപ്പിക്കാൻ സാധിക്കില്ല. അവർ പറയുന്നതു മറ്റാരും കേൾക്കുകയുമില്ല. ബി.കെ യായി മാറിയപ്പോൾ ഇവർക്ക് മായാജാലം സംഭവിച്ചിരിക്കുകയാണെന്ന് പറയും. ബി.കെ യുടെ പേരു കേട്ടാൽ മതി. ഇവർ മായാജാലം കാണിക്കുന്നു എന്ന് മനസ്സിലാക്കുന്നു. അല്പം ജ്ഞാനം ആർക്കെങ്കിലും നൽകുകയാണെങ്കിൽ പറയും, ബി.കെ സഹോദരങ്ങൾ മായാജാലം കാണിക്കുന്നു എന്ന്. ഇവർ ദാദ പറയുന്നതല്ലാതെ മറ്റാരും പറയുന്നത് കേൾക്കുന്നതേയില്ല. ഭക്തിയൊന്നും ചെയ്യുന്നില്ല. ബാബ പറയുന്നു-ആരെയും ഭക്തി ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കരുത്. സ്വതവെ തന്നെ ഇല്ലാതാകും. നിങ്ങൾ ഭക്തി ഉപേക്ഷിക്കുന്നു, വികാരങ്ങളെ ഉപേക്ഷിക്കുന്നു, ഇതിൽ തന്നെയാണ് പ്രശ്നങ്ങളുണ്ടാകുന്നത്. ബാബ പറയുന്നു-ഞാൻ രുദ്ര ജ്ഞാന യജ്ഞം രചിക്കുന്നു. ഈ യജ്ഞത്തിൽ ആസുരീയ സമ്പ്രദായത്തിലുള്ളവരുടെ വിഘ്നങ്ങളുണ്ടാകുന്നു. ഇതാണ് ശിവബാബയുടെ പരിധിയില്ലാത്ത യജ്ഞം. ഇതിലൂടെ മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നു. ജ്ഞാന യജ്ഞത്തിലൂടെയാണ് വിനാശജ്വാല പ്രജ്വലിതമായത് എന്ന് മഹിമയുമുണ്ട്. പഴയ ലോകം വിനാശമാകുമ്പോഴാണ് നിങ്ങൾക്ക് പുതിയ ലോകത്തിൽ രാജ്യം ഭരിക്കാൻ സാധിക്കുന്നത്. മനുഷ്യർ ആഗ്രഹിക്കുന്നത് ശാന്തിയുണ്ടാകണമെന്നാണ് എന്നാൽ ബി.കെ സഹോദരങ്ങൾ വിനാശമുണ്ടാകണമെന്നാണ് പറയുന്നത്. ബാബ മനസ്സിലാക്കി തരുന്നു, ഈ മുഴുവൻ പഴയ ലോകവും ഈ ജ്ഞാന യജ്ഞത്തിൽ സ്വാഹാ ആകണം. ഈ പഴയ ലോകം അഗ്നിയ്ക്കിരയാകണം. പ്രകൃതി ക്ഷോഭങ്ങളും വരും. വിനാശമുണ്ടാവുക തന്നെ വേണം. കടുകുമണി പോലെ എല്ലാ മനുഷ്യരും ചതഞ്ഞ് മരിക്കും. ബാക്കി സർവ്വ ആത്മാക്കളും രക്ഷപ്പെടും. ആത്മാവ് അവിനാശിയാണെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കും. ഇപ്പോൾ ഈ പരിധിയില്ലാത്ത ഹോളിക(അഗ്നിസമർപ്പണം)ഉണ്ടാകണം. അതിൽ ശരീര സഹിതം സർവ്വതും നശിക്കണം. ബാക്കിയെല്ലാ ആത്മാക്കളും പവിത്രമായി മാറി തിരിച്ച് പോകും. അഗ്നിയിൽ എല്ലാ വസ്തുക്കളും ശുദ്ധമാകുമല്ലോ! അതേപോലെ ഹവിസ്സ് അർപ്പിക്കുന്നതും ശുദ്ധിക്കുവേണ്ടിയാണ്. ഇതെല്ലാം ഭൗതിക കാര്യമാണ്. ഇപ്പോൾ ഈ മുഴുവൻ പഴയലോകവും സ്വാഹാ ആകണം. വിനാശത്തിനു മുമ്പ് തന്നെ സ്ഥാപനയുണ്ടാകണം. ആർക്ക് മനസ്സിലാക്കികൊടുക്കുകയാ ണെങ്കിലും പറയൂ- ആദ്യം സ്ഥാപന പിന്നീടാണ് വിനാശം. ബ്രഹ്മാവിലൂടെയാണ് സ്ഥാപനയുണ്ടാകുന്നത്. പ്രജാപിതാവ് പ്രസിദ്ധമാണല്ലോ! ആദിദേവനെന്നും ആദിദേവിയെന്നും. ജഗദംബയുടെ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളുണ്ട്. എത്ര മേളകളാണ് അവിടെയുണ്ടാകുന്നത്. നിങ്ങൾ ജ്ഞാന-ജ്ഞാനേശ്വരികൾ ജഗദംബയുടെ കുട്ടികളാണ്. പിന്നീട് രാജ-രാജേശ്വരിയായി മാറും. നിങ്ങൾ ഒരുപാട് ധനവാനാകുന്നു. പിന്നീട് ഭക്തിമാർഗ്ഗത്തിൽ ദീപാവലിയ്ക്ക് ലക്ഷ്മിയോട് വിനാശിധനമാണ് യാചിക്കുന്നത്. ഇവിടെയാണെങ്കിൽ എല്ലാം ലഭിക്കുന്നു. ആയുഷ്മാൻ ഭവ, പുത്രവാൻ ഭവ. നിങ്ങൾക്കറിയാം നമ്മുടെ ആയുസ്സ് 150 വയസ്സുവരെയുണ്ടാകും. ബാബ പറയുന്നു- എത്രത്തോളം യോഗം ചെയ്യുന്നുവോ അത്രത്തോളം ആയുസ്സ് വർദ്ധിച്ചുകൊണ്ടേയിരിക്കും. നിങ്ങൾ ഈശ്വരനുമായി യോഗം ചെയ്ത് യോഗേശ്വരനായി മാറുന്നു. മനുഷ്യർ ഭോഗേശ്വരൻമാരാണ്. ഇങ്ങനെ പറയാറുമുണ്ട് - വികാരിയും അഴുക്കു നിറഞ്ഞവസ്ത്രത്തെയും അലക്കുന്നവനേ...... ബാബ പറയുന്നു-എന്നെ അലക്കുകാരനെന്നും പറയാറുണ്ട്. ഞാൻ വന്ന് എല്ലാ ആത്മാക്കളെയും ശുദ്ധമാക്കുന്നു പിന്നീട് ശരീരം പുതിയതും ശുദ്ധമായതും ലഭിക്കുന്നു. ബാബ പറയുന്നു - ഞാൻ സെക്കന്റിൽ മുഴുവൻ ലോകത്തെ വസ്ത്രങ്ങളെയും അലക്കി വൃത്തിയാക്കുന്നു. മൻമനാഭവയിലിരിക്കുന്നതിലൂടെ ആത്മാവും ശരീരവും രണ്ടും പവിത്രമായി മാറും. മായാജാല മന്ത്രമല്ലേ! സെക്കന്റിലാണ് ജീവൻമുക്തി. എത്ര സഹജമായ വഴിയാണ്. ബാബയെ ഓർമ്മിക്കൂ എന്നാൽ പാവനമാകും. നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ മാത്രം ഓർമ്മിക്കൂ. മറ്റൊരു ബുദ്ധിമുട്ടും നിങ്ങൾക്ക് നൽകുന്നില്ല. ഓർമ്മിക്കണം. ഇപ്പോൾ നിങ്ങളുടെ ഓരോ സെക്കന്റും കയറുന്ന കലയാണ്.

ബാബ പറയുന്നു-ഞാൻ നിങ്ങൾ കുട്ടികളുടെ സേവകനായാണ് വന്നിരിക്കുന്നത്. നിങ്ങൾ തന്നെയാണ് എന്നെ വിളിച്ചത്-അല്ലയോ പതിത-പാവന വരൂ, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ എന്ന്. ശരി കുട്ടികളെ, ഞാൻ വന്നിരിക്കുന്നു അപ്പോൾ തീർച്ചയായും സേവകനല്ലേ! നിങ്ങൾ ഒരുപാട് പതിതമായി മാറുമ്പോഴാണ് ഉറക്കെ കരഞ്ഞു നിലവിളിക്കുന്നത്. ഇപ്പോൾ ഞാൻ വന്നിരിക്കുകയാണ്. ഞാൻ കല്പ-കല്പം വന്നാണ് നിങ്ങൾ കുട്ടികൾക്ക് ഈ മന്ത്രം നൽകുന്നത്. എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾ പാവനമായി മാറും. മൻമനാഭവയുടെ അർത്ഥവുമുണ്ട്. മൻമനാഭവ, മദ്ധ്യാജീ ഭവ അർത്ഥം ബാബയെ ഓർമ്മിക്കൂ എന്നാൽ വിഷ്ണുപുരിയുടെ അധികാരിയാക്കി മാറും. നിങ്ങൾ വന്നിരിക്കുന്നതു തന്നെ വിഷ്ണുപുരിയുടെ രാജ്യം നേടുന്നതിനായാണ്. രാവണപുരിക്കുശേഷമാണ് വിഷ്ണുപുരി. കംസപുരിക്കുശേഷമാണ് വിഷ്ണുപുരി, എത്ര സഹജമായാണ് മനസ്സിലാക്കിതരുന്നത്. ബാബ പറയുന്നു- ഈ പഴയ ലോകത്തിൽ നിന്നും മമത്വത്തെ ഇല്ലാതാക്കൂ. ഇപ്പോൾ നമ്മൾ 84 ജന്മങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഈ പഴയ വസ്ത്രത്തെ ഉപേക്ഷിച്ച് നമ്മൾ പുതിയ ലോകത്തിലേക്ക് പോകും. ഓർമ്മയിലൂടെയാണ് നിങ്ങളുടെ പാപങ്ങൾ ഇല്ലാതാകുന്നത്. ഇത്രയും ധൈര്യം വേണം. സന്യാസിമാർ ബ്രഹ്മത്തെയാണ് ഓർമ്മിക്കുന്നത്. ബ്രഹ്മത്തിൽ ലയിക്കുമെന്ന് മനസ്സിലാക്കുന്നു. എന്നാൽ ബ്രഹ്മതത്വം വസിക്കാനുള്ള സ്ഥാനമാണ്. അവർ അതിനായി തപസ്സിരിക്കുന്നു. നമുക്ക് ബ്രഹ്മത്തിൽ പോയി ലയിക്കണം എന്ന ഒറ്റ ചിന്ത മാത്രമാണുളളത്. എന്നാൽ ആർക്കും തിരിച്ച് പോകാൻ സാധിക്കില്ല. ബ്രഹ്മത്തോട് യോഗം വെക്കുന്നവർ പാവനമാകില്ല. ഒരാൾക്കുപോലും പോകാനും സാധിക്കില്ല. പുനർജന്മങ്ങൾ എടുക്കുക തന്നെ വേണം. ബാബ വന്ന് സത്യം പറയുന്നു. സത്യമായ ബാബയാണ് സത്യമായ രാജ്യം സ്ഥാപിക്കുന്നത്. രാവണൻ വന്ന് അസത്യമായ ഖണ്ഡമാക്കി മാറ്റുന്നു. ഇപ്പോൾ ഇത് സംഗമയുഗമാണ്. ഈ യുഗത്തിൽ നിങ്ങൾ ഉത്തമനിലും ഉത്തമരായി മാറുകയാണ് അതുകൊണ്ടാണ് ലക്ഷ്മി-നാരായണനെ പുരുഷോത്തമരെന്ന് പറയുന്നത്. ഈ സമയം നിങ്ങൾ കക്കയിൽ നിന്നും വജ്രത്തിനു സമാനമായി മാറുകയാണ്. ഇതാണ് പരിധിയില്ലാത്ത കാര്യം. ദേവതകളാണ് ഉത്തമരിലും ഉത്തമരായ മനുഷ്യർ. അതിനാൽ ഇപ്പോൾ നിങ്ങൾ പുരുഷോത്തമ സംഗമയുഗത്തിലാണ്. നിങ്ങളെ പുരുഷോത്തമരാക്കി മാറ്റുന്നത് ഉയർന്നതിലും ഉയർന്ന ബാബയാണ്. ഉയർന്നതിലും ഉയർന്ന സ്വർഗ്ഗത്തിലെ സമ്പത്താണ് നിങ്ങൾക്ക് നൽകുന്നത്. എന്നിട്ടും നിങ്ങൾ എന്തുകൊണ്ടാണ് മറക്കുന്നത്? ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ. കുട്ടികൾ പറയുന്നു- ബാബ കൃപ കാണിക്കുകയാണെങ്കിൽ ഞങ്ങൾ മറക്കില്ല. പക്ഷേ ഇതെങ്ങനെ സംഭവിക്കും! ബാബയുടെ നിർദേശമനുസരിച്ചുവേണമല്ലോ നടക്കാൻ! ബാബ പറയുന്നു, എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങൾ പതിതത്തിൽ നിന്ന് പാവനമായി മാറും. നിർദേശമനുസരിച്ച് നടക്കൂ. ബാക്കി ഞാൻ എന്ത് ആശിർവാദമാണ് നൽകുക! ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയുടെ ഓരോ നിർദേശവുമനുസരിച്ച് നടന്ന് സ്വയത്തെ കക്കയിൽ നിന്നും വജ്രത്തിനു സമാനമാക്കി മാറ്റണം. ഒരു ബാബയുടെ ഓർമ്മയിലിരുന്ന് അവനവന്റെ വസ്ത്രത്തെ ശുദ്ധമാക്കി മാറ്റണം.

2. ഇപ്പോൾ പുതിയ വീട്ടിലേക്ക് പോകണം അതുകൊണ്ട് ഈ പഴയ വീടിനോട്(കലിയുഗം) പരിധിയില്ലാത്ത വൈരാഗ്യം വെക്കണം. നമ്മൾ ഈ പഴയ ശ്മശാനത്തെ പരിസ്ഥാനാക്കി(സ്വർഗ്ഗമാക്കി) മാറ്റുമെന്ന ലഹരിയുണ്ടായിരിക്കണം.

വരദാനം :-
കരുണയുടെ ദൃഷ്ടിയിലൂടെ വെറുപ്പിന്റെ ദൃഷ്ടി സമാപ്തമാക്കുന്ന നോളഡ്ജ്ഫുൾ ആയി ഭവിക്കട്ടേ.

പരസ്പരം സംസ്കാരങ്ങളെ മനസിലാക്കി സംസ്ക്കാര പരിവർത്തനത്തിൽ മുഴുകിയിരിക്കുകയും, ഇവർ ഇങ്ങനെയാണെന്ന് ഒരിക്കലൂം ചിന്തിക്കാതെയിരിക്കുന്ന കുട്ടികളെയാണ് നോളഡ്ജ് ഫുൾ എന്ന് പറയുന്നത്. അവർ സ്വയം നോക്കുകയും നിർവിഘ്നരായിരിക്കുകയും ചെയ്യുന്നു. അവരുടെ സംസ്ക്കാരം ബാബയ്ക്ക് സമാനം കരുണാഹൃദയമുള്ളതായിരിക്കും. കരുണയുടെ ദൃഷ്ടി, വെറുപ്പിന്റെ ദൃഷ്ടിയെ ഇല്ലാതാക്കുന്നു. അങ്ങനെ ദയാഹൃദയരായ കുട്ടികൾ ഒരിക്കലും പരസ്പരം കലഹിക്കില്ല. അവർ സത്പുത്രരായി തെളിയിക്കുന്നു.

സ്ലോഗന് :-
സദാ പരമാത്മ ചിന്തനം ചെയ്യുന്നവർ നിശ്ചിന്തരായ ചക്രവർത്തിമാരാണ്, അവർക്ക് ഒരു തരത്തിലുമുള്ള ചിന്ത ഉണ്ടാകില്ല.

അവ്യക്തസൂചന-ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലത സമ്പന്നമാകൂ.

സ്വ ഉന്നതിയിലും സേവനത്തിന്റെ ഉന്നതിയിൽ ഒരാൾ പറഞ്ഞു മറ്റൊരാൾ അത് അംഗീകരിച്ചു, ഇതുപോലെ ഐക്യത്തോടെയും ദൃഢ നിശ്ചയത്തോടും കൂടി മുന്നോട്ട് പോകണം.ദാദിമാരുടെ ഐക്യത്തിന്റെയും ദൃഢതയുടെയും സംഘടന ശക്തമായിരിക്കുന്നതുപോലെ നിങ്ങൾ രത്നങ്ങളുടെ സംഘടനയും ദൃഢമായിരിക്കണം, അപ്പോൾ സഘടനയുടെ ശക്തിയ്ക്ക് ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ സാധിക്കും.അഞ്ച് പാണ്ഡവർ സംഘടനയുടെ ശക്തിയുടെ ഓർമ്മ ചിഹ്നമാണ്.