27.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങളുടെ തോണി അക്കരെയെത്തിക്കുവാനായി

ചോദ്യം :-
ബാബയുടെ ഓര്മ്മ കുട്ടികളില് യഥാര്ത്ഥമായി ഇരിക്കാത്തതിനുള്ള മുഖ്യമായ കാരണം എന്താണ്?

ഉത്തരം :-
സാകാരത്തില് വന്ന്-വന്ന് ഞാന് ആത്മാവ് നിരാകാരനാണ,് പിന്നെ നമ്മുടെ അച്ഛനും, നിരാകാരനാണ് എന്നകാര്യം മറന്നുപോയി, സാകാരമായതിനാല് സാകാരത്തിന്റെ ഓര്മ്മയാണ് സഹജമായി വരിക. ദേഹീ അഭിമാനിയായി മാറി സ്വയം ബിന്ദുവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുക- ഇതില്ത്തന്നെയാണ് പരിശ്രമം.

ഓംശാന്തി.  
ശിവഭഗവാന് പറയുകയാണ്. ഇദ്ദേഹത്തിന്റെ പേര് ശിവന് എന്നല്ലല്ലോ. ഇദ്ദേഹത്തിന്റെ പേര് ബ്രഹ്മാവ് എന്നാണ് ,പിന്നെ ഇദ്ദേഹത്തിലൂടെ സംസാരിക്കുന്നത് ശിവഭഗവാനാണ്. വളരെ പ്രാവശ്യം ഈ കാര്യം മനസ്സിലാക്കിത്തന്നിട്ടുണ്ട് എന്തുകൊണ്ടെന്നാല് മനുഷ്യരേയോ , ദേവതകളേയോ അഥവാ സൂക്ഷ്മ വതനവാസികളായ ബ്രഹ്മാ വിഷ്ണു ശങ്കരന്മാരെയോ ഭഗവാന് എന്ന് വിളിക്കാന് പറ്റില്ല. സാകാരത്തിലോ ആകാരത്തിലോ ഏതെങ്കിലും ചിത്രമുണ്ടെങ്കില് അവരെ ഭഗവാന് എന്ന് വിളിക്കാന് പറ്റില്ല. ഭഗവാന് എന്ന് വിളിക്കുന്നത് പരിധിയില്ലാത്ത അച്ഛനെയാണ്. ഭഗവാന് ആരാണ് എന്നത് ആര്ക്കും അറിയില്ല. നേതി-നേതി അഥവാ ഞങ്ങള്ക്ക് അറിയില്ല എന്ന് പറയുന്നു. നിങ്ങളിലും കുറച്ചുപേരേ യഥാര്ത്ഥരീതിയില് അറിയുന്നുള്ളു. ആത്മാവ് വിളിക്കുന്നു- അല്ലയോ ഭഗവാനേ ..... ഇപ്പോള് ആത്മാവ് ബിന്ദുവാണ്. അപ്പോള് ബാബയും ബിന്ദുതന്നെയായിരിക്കും. ഇപ്പോള് അച്ഛന് ഇരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്. ബാബക്ക് 30-35 വയസ്സായ കുട്ടികളുമുണ്ട്, നമ്മള് ആത്മാക്കള് എങ്ങനെയുള്ള ബിന്ദുവാണ് എന്നതുപോലും അറിയാത്തവര്! ചിലര് നല്ലരീതിയില് മനസ്സിലാക്കും, ബാബയെ ഓര്മ്മിക്കും. പരിധിയില്ലാത്ത ബാബയാണ് സത്യമായ വജ്രം. വജ്രം വളരെ നല്ല ഡബ്ബയിലാണ് ഇട്ടുവെക്കുക. ആര്ക്കെങ്കിലും നല്ല വജ്രമുണ്ടെങ്കില് അത് കാണിച്ചുകൊടുക്കുമ്പോള് സ്വര്ണ്ണത്തിന്റേയോ വെള്ളിയുടേയോ ഡബ്ബയില് ഇട്ടാണ് കാണിക്കുക. വജ്രത്തെ വജ്രവ്യാപാരിക്കുമാത്രമേ തിരിച്ചറിയാന് സാധിക്കൂ. ഡൂപ്ലിക്കേറ്റ് വജ്രം കാണിച്ചാലും ആര്ക്കും തിരിച്ചറിയാന് സാധിക്കില്ല. ഇങ്ങനെ ഒരുപാട് ചതികള് നടക്കുന്നുണ്ട്. അതിനാല് ഇപ്പോള് സത്യമായ ബാബ വന്നിരിക്കുകയാണ്, പക്ഷേ അസത്യമായതും ഇതുപോലെയുണ്ട് അതിനാല് മനുഷ്യര്ക്ക് ഒന്നും അറിയാന് പറ്റുന്നില്ല. സത്യത്തിന്റെ തോണി ആടും ഉലയും പക്ഷേ മുങ്ങുകയില്ല എന്ന് പാടാറുണ്ട്. അസത്യത്തിന്റെ തോണി ആടുകയില്ല, ഇവിടെ ഇത് എത്രമാത്രം ആടുന്നു. ഇവിടെ ഈ തോണിയില് ഇരിക്കുന്നവര് തന്നെ ആട്ടുന്നു. കുലദ്രോഹിയാവാറുണ്ടല്ലോ. ഇപ്പോള് നിങ്ങള്ക്കറിയാം, തോണിക്കാരനായ ബാബ വന്നിരിക്കുന്നു. പൂന്തോട്ടത്തിന്റെ ഉടമസ്ഥനും കൂടിയാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഇത് മുള്ളുകളുടെ കാടാണ്. എല്ലാവരും പതിതമല്ലേ. എത്രത്തോളം അസത്യമാണ്. സത്യമായ ബാബയെ വിരളം ചിലരേ അറിയുന്നുള്ളു. ഇവിടെയുള്ളവരും പൂര്ണ്ണമായി അറിയുന്നില്ല, പൂര്ണ്ണമായ തിരിച്ചറിവില്ല, എന്തുകൊണ്ടെന്നാല് ഗുപ്തമല്ലേ. ഭഗവാനെ എല്ലാവരും ഓര്മ്മിക്കുന്നുണ്ട്, ഇതും അറിയാം ഭഗവാന് നിരാകാരനാണ്. പരമധാമത്തിലാണ് വസിക്കുന്നത്. നമ്മളും നിരാകാരനായ ആത്മാക്കളാണ്- ഇത് അറിയില്ല. സാകാരത്തില് ഇരുന്ന് ഇരുന്ന് ഇത് മറന്നുപോയി. സാകാരത്തില് ഇരുന്ന് ഇരുന്ന് സാകാരം തന്നെ ഓര്മ്മ വരുന്നു. നിങ്ങള് കുട്ടികള് ഇപ്പോള് ദേഹീ അഭിമാനിയാകുന്നു. ഭഗവാനെയാണ് പരമപിതാ പരമാത്മാവ് എന്നു പറയുന്നത്. ഇത് മനസ്സിലാക്കുക വളരെ സഹജമാണ്. പരമപിതാവ് അര്ത്ഥം ഏറ്റവും മുകളില് വസിക്കുന്ന പരമാത്മാവ്. നിങ്ങളെ ആത്മാവ് എന്നാണ് വിളിക്കുക. നിങ്ങളെ പരമം എന്ന് വിളിക്കില്ല. നിങ്ങള് പുനര്ജന്മം എടുക്കുന്നുണ്ടല്ലോ. ഇക്കാര്യങ്ങള് ആര്ക്കും അറിയില്ല. ഭഗവാനേയും, സര്വ്വവ്യാപി എന്നു പറയുന്നു. ഭക്തര് ഭഗവാനെ അന്വേഷിക്കുന്നു, പര്വ്വതങ്ങളിലേയ്ക്കും തീര്ത്ഥങ്ങളിലേയ്ക്കും നദികളിലേയ്ക്കും പോകുന്നു. നദി പതിതപാവനിയാണ് അതില് സ്നാനം ചെയ്താല് പാവനമായി മാറും എന്ന് കരുതുന്നു. ഭക്തിമാര്ഗ്ഗത്തില് തനിക്ക് എന്താണ് വേണ്ടത് എന്നതുപോലും അറിയില്ല! മുക്തിവേണം, മോക്ഷം വേണം എന്നു പറയുകമാത്രം ചെയ്യുന്നു എന്തെന്നാല് ദുഃഖം കാരണം ബുദ്ധിമുട്ടുകയാണ്. സത്യയുഗത്തില് ആരെങ്കിലും മുക്തിയോ മോക്ഷമോ വേണമെന്ന് പറയുമോ? അവിടെ ആരും ഭഗവാനെ വിളിക്കുന്നില്ല, ഇവിടെ ദുഃഖിയായതുകാരണം വിളിക്കുന്നു. ഭക്തിയിലൂടെ ആരുടെയും ദുഃഖം ഇല്ലാതാവില്ല. ഒരു ദിവസം മുഴുവനും ഇരുന്ന് രാമരാമാ എന്ന് ജപിച്ചാലും ദുഃഖം ഇല്ലാതാവില്ല. ഇത് രാവണരാജ്യമാണ്. ദുഃഖത്തെ കഴുത്തില് ബന്ധിച്ചിരിക്കുകയാണ്. ദുഃഖത്തില് എല്ലാവരും ഓര്മ്മിക്കും, സുഖത്തില് ആരും ഓര്മ്മിക്കില്ല എന്നൊരു പാട്ടുണ്ട്. അതിനര്ത്ഥം തീര്ച്ചയായും സുഖം ഉണ്ടായിരുന്നു, ഇപ്പോള് ദുഃഖമാണ്. സുഖം ഉണ്ടായിരുന്നത് സത്യയുഗത്തിലാണ്, ദുഃഖമുള്ളത് ഇപ്പോള് കലിയുഗത്തിലാണ് അതിനാലാണ് ഇതിനെ മുള്ളുകളുടെ കാട് എന്ന് പറയുന്നത്. ഒന്നാം നമ്പറില് ദേഹാഭിമാനത്തിന്റെ മുള്ളാണ്. പിന്നീടാണ് കാമത്തിന്റെ മുള്ള്.

ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു- നിങ്ങള് ഈ കണ്ണുകള് കൊണ്ട് എന്തെല്ലാം കാണുന്നുണ്ടോ അതെല്ലാം വിനാശമാകാനുള്ളതാണ്. ഇപ്പോള് നിങ്ങള്ക്ക് ശാന്തിധാമത്തിലേക്ക് പോകണം. തന്റെ വീടിനേയും, ശാന്തിധാമത്തേയും ഓര്മ്മിക്കു. വീടിന്റെ ഓര്മ്മയോടൊപ്പമൊപ്പം ബാബയുടെ ഓര്മ്മയും ആവശ്യമാണ് എന്തുകൊണ്ടെന്നാല് വീട് പതിതപാവനമല്ല. നിങ്ങള് പതിതപാവനന് എന്ന് ബാബയേയാണ് പറയുന്നത്. അതിനാല് ബാബയെത്തന്നെ ഓര്മ്മിക്കണം. ബാബ പറയുന്നു- എന്നെ മാത്രം ഓര്മ്മിക്കു. ബാബാ വന്ന് പാവനമാക്കൂ... എന്നുപറഞ്ഞ് എന്നെത്തന്നെയല്ലേ വിളിക്കുന്നത്. ജ്ഞാനത്തിന്റെ സാഗരമാണെങ്കില് തീര്ച്ചയായും വന്ന് വായിലൂടെ മനസ്സിലാക്കിത്തരേണ്ടതായി വരും. പ്രേരണ നല്കില്ലല്ലോ. ഒരു ഭാഗത്ത് ശിവജയന്തി ആഘോഷിക്കുന്നു മറുവശത്ത് നാമരൂപങ്ങളില് നിന്നും വേറിട്ടതാണെന്ന് പറയുന്നു. നാമ രൂപങ്ങളില്ലാത്ത ഒരു വസ്തുവും ഉണ്ടാകില്ല. പിന്നീട് പറയുന്നു കല്ലിലും മുള്ളിലും ഉണ്ടെന്ന്. അനേകം അഭിപ്രായങ്ങളല്ലേ. ബാബ പറയുന്നു 5 വികാരങ്ങളാകുന്ന രാവണന് നിങ്ങളെ തുച്ഛബുദ്ധികളാക്കി മാറ്റിയിരിക്കുന്നു അതിനാലാണ് നിങ്ങള് ദേവതകള്ക്കുമുന്നില് ചെന്ന് നമസ്ക്കരിക്കുന്നത്. ചിലര് നാസ്തികരായിരിക്കും, ഒന്നിനേയും അംഗീകരിക്കില്ല. ഇവിടെ ബാബയുടെ അടുത്തേക്ക് വരുന്നത് ബ്രാഹ്മണരാണ്, നിങ്ങള്ക്കുതന്നെയാണ് 5000 വര്ഷങ്ങള്ക്ക് മുമ്പും മനസ്സിലാക്കിത്തന്നത്. എഴുതിവെച്ചിട്ടുമുണ്ട് പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു എന്ന് .അപ്പോള് ബ്രഹ്മാവിന്റെ സന്താനങ്ങളല്ലേ. പ്രജാപിതാ ബ്രഹ്മാവ് പ്രശസ്തനല്ലേ. തീര്ച്ചയായും ബ്രാഹ്മണ -ബ്രാഹ്മിണിമാരും ഉണ്ടാകും. ഇപ്പോള് നിങ്ങള് ശൂദ്രധര്മ്മത്തില് നിന്നും ബ്രാഹ്മണ ധര്മ്മത്തിലേക്ക് വന്നിരിക്കുന്നു. വാസ്തവത്തില് ഹിന്ദു എന്ന് പറയുന്നവര്ക്ക് തന്റെ യഥാര്ത്ഥ ധര്മ്മത്തെ അറിയില്ല അതിനാല് ഓരോ സമയത്ത് ഓരോരുത്തരെ അംഗീകരിക്കുന്നു. ഒരുപാടുപേരുടെ അടുത്തേക്ക് പോകുന്നു. ക്രിസ്ത്യന്സ് ഒരിയ്ക്കലും ആരുടെയടുത്തേക്കും പോവുകയില്ല. ഇപ്പോള് തെളിയിച്ച് പറഞ്ഞുകൊടുക്കുന്നു- ഭഗവാനായ അച്ഛന് പറയുന്നു, എന്നെ ഓര്മ്മിക്കൂ... ഒരു ദിവസം പത്രങ്ങളിലും വരും,അതായത് ഭഗവാന് പറയുന്നു- എന്നെ ഓര്മ്മിക്കുന്നതിലൂടെയേ നിങ്ങള് പതിതത്തില് നിന്നും പാവനമായി മാറുകയുള്ളു. എപ്പോള് വിനാശം അടുത്തെത്തുന്നുവോ അപ്പോള് പത്രങ്ങളിലൂടെയും ഈ ശബ്ദം കാതില് വീഴും. പത്രങ്ങളില് എവിടെ നിന്നെല്ലാം വാര്ത്തകള് വരുന്നു. ഇപ്പോഴും നല്കാന് സാധിക്കും. ഭഗവാനുവാചാ- പരമപിതാ പരമാത്മാവ് പറയുകയാണ്- ഞാനാണ് പതിത പാവനന്, എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് പാവനമായി മാറും. ഈ പതിതലോകത്തിന്റെ വിനാശം മുന്നില് നില്ക്കുന്നു. വിനാശം തീര്ച്ചയായും ഉണ്ടാകണം, ഇതും എല്ലാവര്ക്കും നിശ്ചയമാകും. റിഹേഴ്സലുകളും നടന്നുകൊണ്ടിരിക്കും. നിങ്ങള് കുട്ടികള്് ക്കറിയാം ഏതുവരെ രാജധാനി സ്ഥാപിതമാകുന്നില്ലയോ അതുവരെ വിനാശവും ഉണ്ടാകില്ല, ഭൂകമ്പം മുതലായവയും ഉണ്ടാകണമല്ലോ. ഒരു ഭാഗത്ത് ബോംബുകള് പൊട്ടും മറുഭാഗത്ത് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകും. ഭക്ഷണം ലഭിക്കില്ല, കപ്പല് വരില്ല, വെള്ളപ്പൊക്കമുണ്ടാകും, വിശന്ന് മരിച്ച് എല്ലാം അവസാനിക്കും. നിരാഹാര സമരം ചെയ്യുന്നവര് പോലും വെള്ളമോ, തേനോ സ്വീകരിക്കാറുണ്ട്. തൂക്കം കുറയുന്നു. ഇവിടെയാണെങ്കില് ഇരുന്ന ഇരുപ്പില് ഭൂകമ്പം ഉണ്ടാകും, മരിച്ചുപോകും. വിനാശം തീര്ച്ചയായും ഉണ്ടാകണം. വിനാശം ഉണ്ടാകണം അതിനാല് രാമരാമാ എന്ന് ജപിക്കൂ എന്ന് സാധു സന്യാസിമാര് പറയില്ല. മനുഷ്യന് ഭഗവാനെത്തന്നെ അറിയില്ല. ഭഗവാന് മാത്രമേ ഭഗവാനെ അറിയൂ ബാക്കി ആര്ക്കും അറിയില്ല. ബാബക്കും വരാന് സമയമുണ്ട്. ബാബ വന്ന് ഈ വൃദ്ധ ശരീരത്തില് പ്രവേശിച്ച് മുഴുവന് സൃഷ്ടിയുടേയും ആദി- മദ്ധ്യ- അന്ത്യ ജ്ഞാനം കേള്പ്പിക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് തിരിച്ചുപോകണം. ഇതില് സന്തോഷിക്കുകയാണ് ചെയ്യേണ്ടത്. നമ്മള് ശാന്തിധാമത്തിലേക്ക് പോവുകയാണ്. മനുഷ്യര് ശാന്തി തന്നെയാണ് ആഗ്രഹിക്കുന്നത് പക്ഷേ ശാന്തി ആര് നല്കും? ശാന്തിദേവാ.... എന്ന് വിളിക്കാറുണ്ടല്ലോ ഇപ്പോള് ദേവന്മാരുടെ ദേവന് ഒരേയൊരു ഉയര്ന്നതിലും ഉയര്ന്ന അച്ഛനാണ്. ബാബ പറയുന്നു ഞാന് നിങ്ങളെല്ലാവരേയും പാവനമാക്കി മാറ്റി കൂടെക്കൊണ്ടുപോകും. ഒരാളെപ്പോലും വിട്ടുകളയില്ല. ഡ്രാമയനുസരിച്ച് എല്ലാവര്ക്കും പോകണം. കൊതുകിന് കൂട്ടത്തെപ്പോലെ ആത്മാക്കള് പോകും എന്ന് പാട്ടുണ്ട്. സത്യയുഗത്തില് വളരെക്കുറച്ച് മനുഷ്യരേ ഉണ്ടാകൂ എന്നതും അറിയാം. ഇപ്പോള് കലിയുഗത്തിന്റെ അന്ത്യത്തില് എത്രയധികം മനുഷ്യരാണ് പിന്നീട് എങ്ങനെ കുറച്ചുപേരാകും? ഇപ്പോഴാണ് സംഗമം. നിങ്ങള് സത്യയുഗത്തിലേയ്ക്ക് പോകാനായി പുരുഷാര്ത്ഥം ചെയ്യുകയാണ്. അറിയാം ഈ വിനാശം ഉണ്ടാകും. കൊതുകിനെപ്പോലെ ആത്മാക്കള് പോകും. മുഴുവന് കൂട്ടവും പോകും. സത്യയുഗത്തില് വളരെക്കുറച്ചുപേരേ ഉണ്ടാകൂ.

ബാബ പറയുന്നു ഒരു ദേഹധാരിയേയും ഓര്മ്മിക്കരുത്, കണ്ടുകൊണ്ടും നമ്മള് കാണുന്നില്ല. നമ്മള് ആത്മാക്കളാണ്, നാം നമ്മുടെ വീട്ടിലേക്ക് പോകും.സന്തോഷത്തോടെ പഴയ ശരീരം ഉപേക്ഷിക്കണം. തന്റെ ശാന്തിധാമത്തെ ഓര്മ്മിച്ചുകൊണ്ടിരുന്നാല് അന്തിമസ്മൃതിപോലെ ഗതിയുണ്ടാകും. ഒരു ബാബയെ ഓര്മ്മിക്കുക ഇതിലാണ് പരിശ്രമം. പരിശ്രമമില്ലാതെ ഉയര്ന്ന പദവി ലഭിക്കുമോ? ബാബ വരുന്നതുതന്നെ നിങ്ങളെ നരനില് നിന്നും നാരായണനാക്കി മാറ്റാനാണ്. ഇപ്പോള് ഈ പഴയ ലോകത്തില് ഒരു സമാധാനവുമില്ല. സമാധാനം ശാന്തിധാമത്തിലും, സുഖധാമത്തിലുമാണുള്ളത്. ഇവിടെയാണെങ്കില് വീടുവീടാന്തരം അശാന്തിയും, വഴക്കും, അടിപിടിയുമാണ്. ബാബ പറയുന്നു ഇപ്പോള് ഈ മോശമായ ലോകത്തെ മറക്കൂ. മധുര മധുരമായ കുട്ടികളേ, ഞാന് നിങ്ങള്ക്കായി സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യാനായി വന്നതാണ്, ഈ നരകത്തില് നിങ്ങള് പതിതരായി മാറിയിരിക്കുന്നു. ഇപ്പോള് സ്വര്ഗ്ഗത്തിലേയ്ക്ക് പോകണം. ഇപ്പോള് ബാബയേയും സ്വര്ഗ്ഗത്തേയും ഓര്മ്മിക്കു എങ്കില് അന്തിമസ്മൃതി പോലെ ഗതിയുണ്ടാകും. വിവാഹങ്ങളില് പങ്കെടുത്തോളൂ പക്ഷേ ബാബയെ ഓര്മ്മിക്കു. മുഴുവന് ജ്ഞാനവും ബുദ്ധിയില് ഉണ്ടാവണം. വീട്ടില് ഇരുന്നോളൂ, കൂട്ടികളെ പരിപാലിക്കൂ പക്ഷേ ബുദ്ധിയില് ഓര്മ്മയുണ്ടാകണം- ബാബയുടെ ആജ്ഞയാണ് എന്നെ ഓര്മ്മിക്കൂ. വീട് ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ഇല്ലെങ്കില് ആര് കുട്ടികളെ സംരക്ഷിക്കും? ഭക്തര് വീട്ടില്ത്തന്നെയാണ് ഇരിക്കുന്നത്, ഗൃഹസ്ഥത്തില് ഇരിക്കുന്നുവെങ്കിലും ഭക്തര് എന്നാണ് വിളിക്കുന്നത് എന്തുകൊണ്ടെന്നാല് ഭക്തി ചെയ്യുന്നുണ്ട്, വീടും കുടുംബവും സംരക്ഷിക്കുന്നുണ്ട്. വികാരത്തിലേയ്ക്ക് പോവുകയാണെങ്കിലും സന്യാസിമാര് അവരോട് പറയും, കൃഷ്ണനെ ഓര്മ്മിക്കൂ എങ്കില് കൃഷ്ണനെപ്പോലെയുള്ള കുഞ്ഞ് ജനിക്കും. ഈ കാര്യങ്ങളിലേക്ക് നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് പോകേണ്ടതില്ല എന്തുകൊണ്ടെന്നാല് നിങ്ങളെ ഇപ്പോള് സത്യയുഗത്തിലേക്ക് പോകുന്നതിനുള്ള കാര്യങ്ങളാണ് കേള്പ്പിക്കുന്നത്, അതിന്റെ സ്ഥാപന നടക്കുകയാണ്. വൈകുണ്ഠത്തിന്റെ സ്ഥാപന ഏതെങ്കിലും കൃഷ്ണനല്ല ചെയ്യുന്നത്, കൃഷ്ണന് അധികാരിയാണ് ആവുന്നത്. ബാബയില് നിന്നും സമ്പത്ത് എടുത്തിട്ടുണ്ട്. സംഗമത്തിന്റെ സമയത്താണ് ഗീതയുടെ ഭഗവാന് വരുന്നത്. കൃഷ്ണനെ ഭഗവാന് എന്ന് വിളിക്കില്ല. കൃഷ്ണന് പഠിക്കുന്നയാളല്ലേ. ഗീത കേള്പ്പിച്ചത് അച്ഛനാണ് പിന്നെ കുട്ടികളാണ് കേട്ടത്. ഭക്തിമാര്ഗ്ഗത്തില് പിന്നീട് അച്ഛന്റെ പേരിനുപകരം മകന്റെ പേരുവെച്ചു. അച്ഛനെ മറന്നതിനാല് ഗീതയും ഖണ്ഡിക്കപ്പെട്ടു. തെറ്റായ ആ ഗീത പഠിക്കുന്നതിലൂടെ എന്തുണ്ടാകും. ബാബ രാജയോഗം പഠിപ്പിച്ചിട്ടുപോയി, ഇതിലൂടെ കൃഷ്ണന് സത്യയുഗത്തിന്റെ അധികാരിയായി മാറി. ഭക്തിമാര്ഗ്ഗത്തില് സത്യനാരായണന്റെ കഥ കേള്ക്കുന്നതിലൂടെ എന്താ ആരെങ്കിലും സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറുമോ? ആരും ഈ ഉദ്ദ്യേശത്തോടെ കേള്ക്കുന്നില്ല, അതിനാല് ഒരു പ്രയോജനവുമില്ല. സാധു സന്യാസിമാര് അവരവരുടെ അഭിപ്രായങ്ങള് നല്കുന്നു, ഫോട്ടോ നല്കുന്നു. ഇവിടെ അങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല. മറ്റു സത്സംഗങ്ങളില് പോവുകയാണെങ്കില് ഇന്ന സ്വാമിയുടെ കഥയാണ് എന്ന് പറയാറുണ്ട്. ആരുടെ കഥയാണ്? വേദാന്തത്തിലെ കഥ, ഗീതയിലെ കഥ, ഭാഗവതത്തിലെ കഥ. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മെ പഠിപ്പിക്കുന്നത് ഒരു ദേഹധാരിയല്ല, ഏതെങ്കിലും ശാസ്ത്രം പഠിച്ച ആളുമല്ല. എന്താ ശിവബാബ ഏതെങ്കിലും ശാസ്ത്രം പഠിച്ചിട്ടുണ്ടോ! പഠിക്കുന്നത് മനുഷ്യരാണ്. ശിവബാബ പറയുന്നു- ഞാന് ഗീത മുതലായ ഒന്നും പഠിച്ചിട്ടില്ല. ഞാന് ഇരിക്കുന്ന ഈ രഥം പഠിച്ചിട്ടുണ്ട്, ഞാന് പഠിച്ചിട്ടില്ല. എന്നില് മുഴുവന് സൃഷ്ടി ചക്രത്തിന്റേയും ആദി മദ്ധ്യ അന്ത്യ ജ്ഞാനമുണ്ട്. ബ്രഹ്മാബാബ ദിവസവും ഗീത പഠിക്കുമായിരുന്നു. തത്തയെപ്പോലെ ഉരുവിടുമായിരുന്നു, എപ്പോള് ബാബ പ്രവേശിച്ചോ അപ്പോള് ഉടന്തന്നെ ഗീതയെ ഉപേക്ഷിച്ചു എന്തുകൊണ്ടെന്നാല് ഇത് ശിവബാബയാണ് കേള്പ്പിക്കുന്നത് എന്നത് ബുദ്ധിയിലേയ്ക്ക് വന്നു.

ബാബ പറയുന്നു, ഞാന് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി നല്കുന്നു അതിനാല് ഇപ്പോള് പഴയ ലോകത്തോടുള്ള മമത്വത്തെ ഇല്ലാതാക്കൂ. കേവലം എന്നെ മാത്രം ഓര്മ്മിക്കു. ഈ പരിശ്രമം ചെയ്യണം. സത്യമായ പ്രിയതമക്ക് അടിക്കടി പ്രിയതമന്റെ ഓര്മ്മതന്നെയായിരിക്കും വരിക. അതിനാല് ഇപ്പോള് ബാബയുടെ ഓര്മ്മയിലും ഇതുപോലെ പക്കയായിരിക്കണം. പാരലൗകിക പിതാവ് പറയുന്നു- കുട്ടികളേ, എന്നെ ഓര്മ്മിക്കൂ... പിന്നെ സ്വര്ഗ്ഗമാകുന്ന സമ്പത്തിനെ ഓര്മ്മിക്കൂ... ഇതില് ശബ്ദമുണ്ടാക്കുകയോ, മണിയടിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. നല്ല നല്ല ഗീതങ്ങള് ലഭിക്കുമ്പോള് അത് പാടാറുണ്ട്, അതിന്റെ അര്ത്ഥവും നിങ്ങള് മനസ്സിലാക്കിക്കൊടുക്കുന്നു. ഗീതം നിര്മ്മിക്കുന്നവര്ക്ക് സ്വയം അതിന്റെ അര്ത്ഥം ഒന്നുംതന്നെ അറിയില്ല. മീര ഭക്തയായിരുന്നു, നിങ്ങളിപ്പോള് ജ്ഞാനികളാണ്. കുട്ടികളില് നിന്ന് ഏതെങ്കിലും ജോലി ശരിയായി വന്നില്ലെങ്കില് ബാബ പറയും ,നിങ്ങള് ഭക്തരെപ്പോലെയാണല്ലോ എന്ന്. അപ്പോള് അവര് മനസ്സിലാക്കും ബാബ എന്തുകൊണ്ടാണ് ഞങ്ങളെ അങ്ങനെ പറഞ്ഞത്? ബാബ മനസ്സിലാക്കിത്തരുന്നു- കുട്ടികളേ, ഇപ്പോള് ബാബയെ ഓര്മ്മിക്കു, സന്ദേശവാഹകനാകൂ, വഴികാട്ടിയാവൂ, എല്ലാവര്ക്കും ഈ സന്ദേശം നല്കൂ അതായത്, ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ ജന്മ ജന്മാന്തരങ്ങളിലെ പാപം ഭസ്മമാകും. ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകാനുള്ള സമയമാണ്. ഭഗവാന് ഒരേയൊരു നിരാകാരനാണ്, ഭഗവാന് സ്വന്തമായി ശരീരമില്ല. ബാബ തന്നെയാണ് ഇരുന്ന് തന്റെ പരിചയം നല്കുന്നത്. മന്മനാഭവ എന്ന മന്ത്രം നല്കുന്നു. സാധു സന്യാസിമാര് ഒരിക്കലും ഇപ്പോള് വിനാശം ഉണ്ടാകാന് പോവുകയാണ്, ബാബയെ ഓര്മ്മിക്കൂ എന്ന് പറയില്ല. ബാബ തന്നെയാണ് ബ്രാഹ്മണ മക്കള്ക്ക് ഓര്മ്മ ഉണര്ത്തുന്നത്. ഓര്മ്മയിലൂടെ ആരോഗ്യവും പഠിപ്പിലൂടെ സമ്പത്തും ലഭിക്കും. നിങ്ങള് കാലനുമേല് വിജയം നേടുകയാണ്. അവിടെ ഒരിക്കലും അകാലമൃത്യു ഉണ്ടാകില്ല. ദേവതകള് കാലനുമേല് വിജയം നേടിയിട്ടുണ്ട്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയില് നിന്ന് ഭക്തന് എന്ന ടൈറ്റില് ലഭിക്കത്തക്ക വിധത്തിലുള്ള ഒരു കര്മ്മവും ചെയ്യരുത്. സന്ദേശവാഹകരായി മാറി എല്ലാവര്ക്കും ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കുന്നതിനുള്ള സന്ദേശം നല്കണം.

2) ഈ പഴയ ലോകത്തില് ഒരു സുഖവുമില്ല, ഇത് വളരെ മോശമായ ലോകമാണ് അതിനാല് ഇതിനെ മറക്കണം. വീടിനെ ഓര്മ്മിക്കുന്നതിനോടൊപ്പമൊപ്പം പാവനമായി മാറുന്നതിനായി ബാബയേയും തീര്ച്ചയായും ഓര്മ്മിക്കണം.

വരദാനം :-
ഗൃഹസ്ഥത്തിലിരുന്നുകൊണ്ടും പരവൃത്തിയില് ഇരിക്കുന്ന നിരന്തര യോഗിയായി ഭവിക്കട്ടെ.

നിരന്തരയോഗിയായി മാറുന്നതിനുള്ള സഹജമായ മാര്ഗ്ഗമാണ് ഗൃഹസ്ഥത്തിലിരുന്നുകൊണ്ടും പരവൃത്തിയിലിരിക്കുക എന്നത്. പരവൃത്തി അര്ത്ഥം ആത്മസ്വരൂപം. ആരാണോ ആത്മസ്വരൂപത്തില് സ്ഥിതിചെയ്യുന്നത് അവര് സദാ വേറിട്ടിരിക്കുകയും അതേസമയം ബാബക്ക് പ്രിയപ്പെട്ടവരായി മാറുകയും ചെയ്യുന്നു, അവര്ക്ക് എന്തുചെയ്യുകയാണെങ്കിലും അത് ജോലിയായി തോന്നില്ല മറിച്ച് കളിയായി മാത്രം തോന്നും.അതിനാല് ഗൃഹസ്ഥത്തില് ഇരുന്നുകൊണ്ടും ആത്മസ്വരൂപത്തില് ഇരിക്കുന്നതിലൂടെ എല്ലാം വിനോദമെന്നരീതിയില് അനുഭവമാകും. ബന്ധനമെന്ന് തോന്നുകയേയില്ല. ഇതിനായി സ്നേഹത്തിനും, സഹയോഗത്തിനുമൊപ്പം ശക്തിയെ കൂട്ടിച്ചേര്ക്കുക മാത്രമേ വേണ്ടൂ. അപ്പോള് ഹൈജംപ് ചെയ്യാനാകും.

സ്ലോഗന് :-
സൂക്ഷ്മബുദ്ധി അഥവാ ആത്മാവിന്റെ ഭാരരഹിതമായ അവസ്ഥയാണ് ബ്രാഹ്മണജീവിതത്തിന്റെ വ്യക്തിത്വം.

അവ്യക്തസൂചന-സത്യതയും, സഭ്യതയുമാകുന്ന സംസ്ക്കാരങ്ങളെ തന്റേതാക്കി മാറ്റൂ..

ധൈര്യശാലികളും, ശക്തരുമായ കുട്ടികള്ക്ക് സര്വ്വശക്തിവാന്റെ സഹായം തീര്ച്ചയായും ലഭിക്കുന്നു.സിംഹിണികള് ഒരിക്കലും ആരേയും ഭയപ്പെടാറില്ല.നിര്ഭയരായി ഇരിക്കും.എന്താവുമോ എന്നറിയില്ല എന്ന ഭയംപോലും അവര്ക്കുണ്ടാകില്ല.സത്യതയുടെ ശക്തിസ്വരൂപമായി മാറി ലഹരിയോടെ സംസാരിക്കണം.ലഹരിയോടെ കാണണം.നമ്മള് സര്വ്വശക്തിവാന്റെ ഗവണ്മെന്റിന്റെ അനുയായികളാണ്.സ്മൃതിയിലൂടെ അസത്യത്തെ സത്യത്തിലേക്ക് കൊണ്ടുവരണം.സത്യത്തെ ഒളിപ്പിച്ചുവെക്കരുത്,പ്രസിദ്ധമാക്കണം.കൂടാതെ സത്യതയോടെ സംസാരിക്കുമ്പോള് മധുരതയും, സഭ്യതയും ആവശ്യമാണ്.