27.05.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - നിങ്ങളുടെമുഖംഇപ്പോള്സ്വര്ഗ്ഗത്തിന്നേര്ക്കാണ്, നിങ്ങള്നരകത്തിന്റെതീരംഉപേക്ഷിച്ച്സ്വര്ഗത്തിലേ
ക്ക്പൊയ്ക്കൊണ്ടിരിക്കുന്നു, അതിനാല്ബുദ്ധിയോഗംനരകത്തില്നിന്ന്വേര്പെടുത്തൂ.

ചോദ്യം :-
ഏറ്റവുംഉയര്ന്നതും, സൂക്ഷ്മവുമായ ലക്ഷ്യം ഏതാണ്, അത് മറി കടക്കാന് ആര്ക്ക് സാധിക്കും?

ഉത്തരം :-
നിങ്ങള് കുട്ടികള് സ്വര്ഗ്ഗത്തിന് നേര്ക്ക് മുഖം തിരിക്കുന്നു, മായ നിങ്ങളുടെ മുഖം നരകത്തിന് നേര്ക്ക് തിരിക്കുന്നു, അനേക കൊടുങ്കാറ്റുകള് കൊണ്ടുവരുന്നു, ഈ കൊടുങ്കാറ്റുകളെ മറികടക്കുക- ഇതാണ് സൂക്ഷ്മ ലക്ഷ്യം. ഈ ലക്ഷ്യത്തെ മറികടക്കുന്നതിന് വേണ്ടി നഷ്ടോമോഹയാകണം. നിശ്ചയത്തിന്റേയും, ധൈര്യത്തിന്റേയും ആധാരത്തില് ഇതിനെ മറികടക്കാന് സാധിക്കും. വികാരികളുടെ ഇടയില് കഴിഞ്ഞുകൊണ്ടും നിര്വികാരി ഹംസമാകണം - ഇതാണ് പരിശ്രമം.

ഗീതം :-
നിര്ബലനുമായി ബലവാന്റെ യുദ്ധം....

ഓംശാന്തി.  
വിവേകശാലികളായ കുട്ടികള് അര്ത്ഥം നല്ല രീതിയില് മനസ്സിലാക്കുന്നു, ആരുടെ ബുദ്ധിയോഗമാണ് ശാന്തിധാമം, സ്വര്ഗത്തിലേക്കുള്ളത് അവര്ക്കാണ് കൊടുങ്കാറ്റേല്ക്കുന്നത്. ബാബ ഇപ്പോള് നിങ്ങളുടെ മുഖം തിരിക്കുന്നു. അജ്ഞാനകാലത്തും പഴയ വീട്ടില് നിന്ന് മുഖം മാറ്റി പുതിയ വീടിന്റെ ഓര്മ്മയില് ഇരിക്കാറുണ്ട് - എപ്പോളിത് തയ്യാറാകും. ഇപ്പോള് നിങ്ങള് കുട്ടികളുടേയും ചിന്തയിലുണ്ട്, എപ്പോള് നമ്മുടെ സ്വര്ഗത്തിന്റെ സ്ഥാപന നടക്കും, ശേഷം നമ്മള് സുഖധാമത്തില് വരും. ഈ ദു:ഖധാമില് നിന്ന് എല്ലാവര്ക്കും പോകണം. മുഴുവന് സൃഷ്ടിയിലേയും മനുഷ്യര്ക്ക് ബാബ മനസ്സിലാക്കി തരികയാണ് - കുട്ടികളേ ഇപ്പോള് സ്വര്ഗ്ഗ വാതില് തുറക്കുവാന് പോകുന്നു. അതിനാല് നിങ്ങളുടെ ബുദ്ധിയോഗം സ്വര്ഗ്ഗത്തിന്റെ വശത്തേക്ക് പോകണം. സ്വര്ഗ്ഗത്തിലേക്ക് പോകുന്നവരെ പവിത്രം, നരകത്തിലേക്ക് പോകുന്നവരെ അപവിത്രം എന്ന് പറയുന്നു. കുടുംബത്തില് ഇരുന്നുകൊണ്ടും ബുദ്ധിയോഗം സ്വര്ഗത്തിന്റെ വശത്തേക്ക് വരണം. ചിന്തിക്കൂ, അച്ഛന്റെ ബുദ്ധിയോഗം സ്വര്ഗ്ഗത്തിന്റെ വശത്ത്, കുട്ടികളുടേത് നരകത്തിന്റെ വശത്ത് എങ്കില് രണ്ടുപേര്ക്കും ഒരു വീട്ടില് എങ്ങനെ കഴിയാന് സാധിക്കും. ഹംസവും, കൊക്കും ഒരുമിച്ചിരിക്കില്ല. വളരെ ബുദ്ധിമുട്ടാണ്. കൊക്കിന്റെ ബുദ്ധിയോഗം അഞ്ച് വികാരത്തിന്റെ വശത്തേക്ക്, അവര് നരകത്തിക്ക്േ പോകുന്നവരാണ്. ഹംസം സ്വര്ഗത്തിലേക്ക് പോകുന്നവരാണ്, രണ്ടുപേര്ക്കും ഒരുമിച്ചിരിക്കാന് കഴിയില്ല. ഉയര്ന്ന ലക്ഷ്യമാണ്. അച്ഛന് അറിയുന്നു തന്റെ കുട്ടിയുടെ മുഖം നരകത്തിന്റെ വശത്തേക്കാണ്, നരകത്തിലേക്ക് പോകാതെ ഇരിക്കാന് കഴിയില്ല, പിന്നീട് എന്തു ചെയ്യും. തീര്ച്ചയായും വീട്ടില് ലഹളയുണ്ടാകും. പറയും എന്താ ഇതും ജ്ഞാനമാണോ. കുട്ടി വിവാഹം കഴിക്കാതിരിക്കുക!.... വളരെയധികം പേര് കുടുംബത്തില് കഴിയുന്നുണ്ടല്ലോ. കുട്ടികളുടെ മുഖം നരകത്തിന്റെ വശത്ത്, അവര് നരകത്തില് പോകാന് ആഗ്രഹിക്കുന്നു. അച്ഛന് പറയുന്നു നരകത്തിന്റെ വശത്തേക്ക് ബുദ്ധിയോഗം വയ്ക്കരുത്. എന്നാല് അച്ഛന് പറയുന്നതുപോലും അംഗീകരിക്കുന്നില്ല. പിന്നീട് എന്തുചെയ്യുവാന് കഴിയും? ഇതില് വളരെ നഷ്ടോമോഹ സ്ഥിതി ആവശ്യമാണ്. ഈ മുഴുവന് ജ്ഞാനവും ആത്മാവില് ഉണ്ട്. അച്ഛന്റെ ആത്മാവ് പറയുന്നു ഞാനാണ് ഇവരെ രചിച്ചത്, എന്നാല് അച്ഛന് പറയുന്നതും അനുസരിക്കുന്നില്ല. ചിലര് ബ്രാഹ്മണരായി മാറുന്നു, എന്നിട്ടും ബുദ്ധി നരകത്തിന്റെ വശത്തേക്ക് പോകുന്നു. അവര് പൂര്ണ്ണമായും നരകത്തിന്റെ അടിതട്ടിലേക്ക് പോകും.

കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു - ഇത് ജ്ഞാന സാഗരന്റെ ദര്ബാറാണ്. ഭക്തി മാര്ഗത്തില് ഇന്ദ്രന്റെ ദര്ബാറെന്ന് മഹിമയുണ്ട്. പുഷ്യരാഗ പരി, ഇന്ദ്രനീല പരി, മാണിക്യ പരി, വളരെയധികം പേരുകള് വച്ചിട്ടുണ്ട്, എന്തുകൊണ്ടന്നാല് ജ്ഞാന ഡാന്സ് ചെയ്യുകയാണല്ലോ. ഏതെല്ലാം ദേവതമാരാണ്. ഇവിടെയും പവിത്രമായിരിക്കണം. ഒരുപക്ഷേ ഏതെങ്കിലും അപവിത്രമായവരെ കൊണ്ടുവരികയാണെങ്കില് ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതില് വളരെയധികം പവിത്രത വേണം. ഈ ലക്ഷ്യം വളരെ ഉയര്ന്നതാണ്, അതിനാല് വൃക്ഷം വളരെ പെട്ടന്ന് അഭിവൃദ്ധി പ്രാപിക്കില്ല. ബാബ ഏതൊരു ജ്ഞാനമണോ നല്കുന്നത് അത് ആരും അറിയുന്നില്ല. പുരാണങ്ങളിലും ഈ ജ്ഞാനമില്ല അതിനാല് അല്പം നിശ്ചയമുണ്ടായാലും പിന്നീട് മായയുടെ ഒരു പ്രഹരത്തിലൂടെ വീണുപോകുന്നു. കൊടുങ്കാറ്റാണല്ലോ. ചെറിയ ദീപത്തെ കൊടുങ്കാറ്റ് ചെറിയ ഒരു അടിയിലൂടെ വീഴ്ത്തുന്നു. മറ്റുള്ളവര് വികാരത്തില്വീഴുന്നത് കണ്ട് സ്വയവും വീണുപോകുന്നു. ഇത് മനസിലാക്കുന്നതിന് വിശാല ബുദ്ധി ആവശ്യമാണ്. പാടുന്നുമുണ്ട് അബലകളുടെ മേല് അത്യാചാരം ഉണ്ടായി. ബാബ മനസിലാക്കി തരികയാണ് - കുട്ടികളേ, കാമ വികാരം മഹാ ശത്രുവാണ്, ഇതിനോട് നിങ്ങള്ക്ക് വെറുപ്പ് വരണം. ഇതിനോട് ഇപ്പോള് ബാബ വളരെ വെറുപ്പ് പഠിപ്പിക്കുന്നു, മുന്പ് ഈ കാര്യമുണ്ടായിരുന്നില്ല. ഇപ്പോഴാണല്ലോ നരകം. ദ്രൗപതിയും നില വിളിച്ചു, അതും ഇപ്പോഴത്തെ കാര്യമാണ്. എത്ര നല്ല രീതിയില് മനസിലാക്കി തരുന്നു. എന്നിട്ടും ബുദ്ധിയുല് ഇരിക്കുന്നില്ല.

ഈ ചക്രത്തിന്റെ ചിത്രം വളരെ നല്ലതാണ് - സ്വര്ഗത്തിലേക്കുള്ള കവാടം. ഈ ചക്രത്തിന്റെ ചിത്രത്തിലൂടെ നല്ല രീതിയില് മനസിലാക്കാന് സാധിക്കും. ഇതിലൂടെ മനസിലാക്കുന്നത്രയും ഏണിപ്പടിയിലൂടെ മനസിലാക്കില്ല. ദിനം-പ്രതിദിനം തിരുത്തലുകള് ഉണ്ടാകുന്നു. ബാബ പറയുന്നു ഇന്ന് നിങ്ങള്ക്ക് പൂര്ണ്ണമായും പുതിയ നിര്ദ്ദേശം ലഭിക്കുന്നു. എല്ലാ നിര്ദ്ദേശങ്ങളും ആദ്യം തന്നെ നല്കില്ല. ഇത് എങ്ങനെയുള്ള ലോകമാണ്, ഇതില് എത്ര ദു:ഖമാണ്. കുട്ടികളോട് എത്രമാത്രം മോഹത്തിലാണിരിക്കുന്നത്. കുട്ടി മരിക്കുകയാണെങ്കില് പൂര്ണ്ണമായും വിഭ്രാന്തരായി മാറുന്നു, അളവറ്റ ദു:ഖമാണ്. സമ്പന്നനാണ് അതിനാല് സുഖമാണ്, അങ്ങനയല്ല. അനേക പ്രകാരത്തിലുള്ള അസുഖങ്ങള് വരുന്നു. പിന്നീട് ആശുപത്രിയില് പ്രവേശിപ്പിക്കുന്നു. പാവപ്പെട്ടവര്ക്ക് സാധാരണ വാര്ഡില് പോകേണ്ടി വരും, സമ്പന്നര്ക്ക് പ്രത്യേകം മുറി ലഭിക്കുന്നു. എന്നാല് ദു:ഖം സമ്പന്നര്ക്കും, പാവപ്പെട്ടവര്ക്കും ഒരുപോലെയാണ്. കേവലം അവര്ക്ക് നല്ല മുറി ലഭിക്കുന്നു. നല്ല രീതില് പരിചരിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് അറിയുന്നുണ്ട് ബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാബ അനേക പ്രാവശ്യം പഠിപ്പിച്ചിട്ടുണ്ട്. സ്വയം തന്റെ ഹൃദയത്തോട് ചോദിക്കണം നമ്മള് പഠിക്കുന്നുണ്ടോ അതോ ഇല്ലേ? എത്ര പേരെ പഠിപ്പിക്കുന്നുണ്ട്? പഠിപ്പിക്കുന്നില്ലെങ്കില് എന്ത് പദവി ലഭിക്കും? ദിവസവും രാത്രി തന്റെ ചാര്ട്ട് നോക്കൂ - ഇന്ന് ആര്ക്കും ദു:ഖം കൊടുത്തില്ലല്ലോ? ശ്രീമതം പറയുന്നു - ആര്ക്കും ദു:ഖം കൊടുക്കരുത്, എല്ലാവര്ക്കും വഴി പറഞ്ഞു കൊടുക്കൂ. ആരാണോ നമ്മുടെ വംശത്തിലുള്ളത് അവര്ക്ക് പെട്ടെന്ന് സ്പര്ശിക്കും. എന്നാല് അമൃത് നില്ക്കുന്നതിന് സ്വര്ണ്ണ പാത്രം ആവശ്യമാണ്. ഏതുപോലെ പറയാറുണ്ടല്ലോ - സിംഹിണിയുടെ പാലിന് സ്വര്ണ്ണപാത്രം വേണം എന്തുകൊണ്ടെന്നാല് അതിന്റെ പാല് വളരെയധികം ശക്തിയുള്ളതാണ്. സിംഹത്തിനും മക്കളോട് വളരെയധികം മോഹമാണ്. ആരെയെങ്കിലും കണ്ടാല് ഒറ്റയടിക്ക് കുതിച്ചു ചാടും. ചിന്തിക്കും കുട്ടികളെ ആരും കൊല്ലരുത്. ഇവിടേയും വളരെയധികം പേര്ക്ക് ഭര്ത്താവ്, മക്കള് എല്ലാവരിലും മോഹമുണ്ട്. ഇപ്പോള് നിങ്ങള്കുട്ടികള് അറിയുന്നു സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുകയാണ്. കൃഷ്ണന്റെ ചിത്രത്തില് വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. ഈ യുദ്ധത്തിന് ശേഷം സ്വര്ഗവാതില് തുറക്കുന്നു. അവിടെ വളരെ കുറച്ച് മനുഷ്യരേ ഉണ്ടാകൂ. ബാക്കി എല്ലാവരും മുക്തിധാമത്തിലേക്ക് പോകും. ശിക്ഷകളും വളരെ അനുഭവിക്കേണ്ടി വരും. ഏതെല്ലാം പാപ കര്മ്മം ചെയ്തുവോ, ഓരോരോ ജന്മത്തിന്റേയും സക്ഷാത്ക്കാരം കാണിക്കും, ശിക്ഷയും അനുഭവിക്കും. പിന്നീട് കാല്-കാശിന്റെ പദവി മാത്രമായിരിക്കും ലഭിക്കുക. ഓര്മ്മയില് ഇരിക്കാത്തതുകൊണ്ട് വികര്മ്മവും വിനാശമാകുന്നില്ല.

ചില കുട്ടികള്, അവര് മുരളിപോലും മിസ് ചെയ്യുന്നു, വളരെ കുട്ടികള്ക്ക് ഇതിന്റെ ചിന്തപോലും ഇല്ല. ചിന്തിക്കുന്നു - നമ്മള് പഠിച്ചില്ലെങ്കില് എന്ത് സംഭവിക്കാനാണ്! നമ്മള് അക്കരെ എത്തി. മുരളിയുടെ ചിന്തപോലും ഇല്ല. ഇങ്ങനെയുള്ള ദേഹാഭിമാനികള് ധാരാളമുണ്ട്, അവര്തന്റെ നഷ്ടമുണ്ടാക്കുന്നു. ബാബയും അറിയുന്നു അതിനാല് ഇവിടെ വരുമ്പോള് ചോദിക്കുന്നു വളരെ മുരളി പഠിച്ചിട്ടില്ല അല്ലേ. അതില് നല്ല പോയിന്റ്സ് ഉണ്ട് എന്നുള്ള കാര്യം അറിയുന്നില്ല. പോയിന്റ്സ് ദിവസവും വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. ഇങ്ങനെയുള്ള ധാരാളം പേരും സെന്ററില് വരുന്നു. അല്പം പോലും ധാരണയില്ല, ജ്ഞാനവുമില്ല. ശ്രീമതത്തിലൂടെ നടന്നില്ലെങ്കില് പദവിയും ലഭിക്കില്ല. സത്യമായ ബാബ, സത്യമായ ടീച്ചറെ നിന്ദിക്കുന്നതിലൂടെ ഒരിക്കലും സത്ഗതി ലഭിക്കില്ല. എന്നാല് എല്ലാവരും രാജാവാകില്ല. പ്രജയുമുണ്ടാകുന്നു. സംഖ്യാക്രമത്തിലുള്ള പദവിയല്ലേ. മുഴുവന് ആധാരവും ഓര്മ്മയിലാണ്, ഏതു ബാബയിലൂടെയാണോ വിശ്വത്തിന്റെ അധികാരം ലഭിക്കുന്നത് ആ ബാബയെ ഓര്മ്മിക്കുന്നില്ല. ഭാഗ്യത്തില് ഇല്ലായെങ്കില് എന്തു പദവി ലഭിക്കും? ബാബ പറയുന്നു ഓര്മ്മയുടെ യാത്രയിലൂടെ പാപം ഭസ്മമാകും, എങ്കില് പുരുഷാര്ത്ഥവും ചെയ്യേണ്ടേ. ബാബ നിങ്ങളോട് നിരാഹാരം കിടക്കൂ എന്ന് പറയുന്നില്ല. ഇത് ഹഠയോഗമല്ല. നടക്കുമ്പോഴും, ചുറ്റിക്കറങ്ങുമ്പോഴും, എല്ലാ കര്മ്മം ചെയ്യുമ്പോഴും ഏതുപോലെ പ്രിയതമ തന്റെ പ്രിയതമനെ ഓര്മ്മിക്കുന്നോ, അതുപോലെ നിങ്ങളും ഓര്മ്മിക്കൂ. അവരുടേത് നാമ-രൂപത്തിന്റെ സ്നേഹമാണ്. ഈ ലക്ഷ്മീ-നാരായണന് എങ്ങനെ വിശ്വത്തിന്റെ അധികാരിയായി? ആര്ക്കും അറിയില്ല. നിങ്ങള് പറയും ഇത് ഇന്നലത്തെ കാര്യമാണ്. ഇവര് രാജ്യം ഭരിച്ചിരുന്നു, എന്നാല് മനുഷ്യര് ലക്ഷ കണക്കിന് വര്ഷം എന്ന് പറയുന്നു. മായ മനുഷ്യനെ പൂര്ണ്ണമായും കല്ലു ബുദ്ധികളാക്കി. ഇപ്പോള് നിങ്ങള് കല്ലു ബുദ്ധിയില് നിന്ന് പവിഴ ബുദ്ധികളാകുന്നു. പവിഴനാഥന്റെ ക്ഷേത്രവും ഉണ്ട്. എന്നാല് അത് ആരാണ്, ഇത് ഒരാളും അറിയുന്നില്ല. മനുഷ്യര് പൂര്ണ്ണമായും ഘോര അന്ധകാരത്തിലാണ്. ഇപ്പോള് ബാബ എത്ര നല്ല കാര്യങ്ങള് മനസിലാക്കി തരുന്നു. പിന്നീട് എല്ലാം അവരവരുടെ ബുദ്ധിയിലാണ്. പഠിപ്പിക്കുന്നത് ഒരാളാണ്, എന്നാല് പഠിക്കുന്നവര് അനേകമുണ്ട്. ഓരോ തെരുവിലും നിങ്ങളുടെ സ്കൂള് തുറക്കും. സ്വര്ഗത്തിലേക്കുള്ള വാതില്. നമ്മള് നരകത്തിലാണ് എന്ന് മനസിലാക്കുന്ന ഒരു മനുഷ്യന് പോലും ഇല്ല. ബാബ മനസ്സിലാക്കി തരുന്നു എല്ലാവരും പൂജാരിമാരാണ്. പൂജ്യര് സത്യയുഗത്തിലാണ്. കലിയുഗത്തിലുള്ളത് പൂജാരിമാര്. എന്നാല് മനുഷ്യര് മനസ്സിലാക്കുന്നത് ഭഗവാന് തന്നെയാണ് പൂജ്യനും, പൂജാരിയുമാകുന്നത് എന്നാണ്. താങ്കള് ഭഗവാനാണ്, താങ്കള് തന്നെയാണ് ഈ കളിയെല്ലാം കളിക്കുന്നത്. നിങ്ങളും ഭഗവാന്, ഞാനും ഭഗവാന്. ഒന്നും മനസ്സിലാക്കുന്നില്ല, ഇത് രാവണ രാജ്യമാണ്. നിങ്ങള് എന്തായിരുന്നു, ഇപ്പോള് എന്തായിരിക്കുന്നു. കുട്ടികള്ക്ക് വളരെ ലഹരിയുണ്ടായിരിക്കണം. ബാബ കേവലം പറയുന്നു, ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പുണ്യ ആത്മാവാകും.

ബാബ കുട്ടികള്ക്ക് പുണ്യ ആത്മാവാകാനുള്ള യുക്തി പറഞ്ഞു തരുന്നു - കുട്ടികളേ, ഇപ്പോള് ഈ പഴയ ലോകത്തിന്റെ അവസാനമാണ്. ഇപ്പോള് ബാബ നേരിട്ട് വന്നിരിക്കുന്നു, ഇത് അന്തിമ ദാനമാണ്, പൂര്ണ്ണമായും സമര്പ്പണമാകൂ. ബാബ, ഇതെല്ലാം താങ്കളുടേതാണ്. ബാബ നല്കുന്നതിന് വേണ്ടിയാണ് ചെയ്യിപ്പിക്കുന്നത്. ഇവര്ക്ക് നല്ല ഭാവി ഉണ്ടാകണം. മനുഷ്യര് ഈശ്വരാര്ത്ഥം ദാന-പുണ്യങ്ങള് ചെയ്യുന്നു, എന്നാല് അത് നേരിട്ടല്ല. അതിന്റെ ഫലം അടുത്ത ജന്മം ലഭിക്കുന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഇപ്പോള് ബാബ നേരിട്ടാണ്. ഇപ്പോള് നിങ്ങള് എന്തു ചെയ്യുന്നുവോ അതിന്റെ റിട്ടേണ് കോടി മടങ്ങ് ലഭിക്കും. സത്യയുഗത്തില് ദാന-പുണ്യത്തിന്റെ കാര്യമില്ല. ഇവിടെ ആരുടെയെങ്കിലും അടുത്ത് ധനം ഉണ്ടെങ്കില് ബാബ പറയും നല്ലത്, പോയി സെന്റര് തുറക്കൂ. പ്രദര്ശിനി ചെയ്യൂ. ഇനി പാവപ്പെട്ടവരാണെങ്കില് പറയും ശരി, തന്റെ വീട്ടില് കേവലം സ്വര്ഗത്തിന്റെ കവാടം - എന്ന ബോര്ഡ് വയ്ക്കൂ. സ്വര്ഗവും നരകവുമാണല്ലോ. ഇപ്പോള് നമ്മള് നരകവാസികളാണ്, ഇത് ആരും മനസ്സിലാക്കുന്നില്ല. സ്വര്ഗത്തിലേക്കാണ് പോയതെങ്കില് വീണ്ടും അവരെ എന്തിനാണ് നരകത്തിലേക്ക് വിളിക്കുന്നത്. സ്വര്ഗ്ഗത്തേക്ക് പോയെന്ന് സ്വര്ഗ്ഗത്തില് ഒരാളും പറയില്ല. അവര് സ്വര്ഗ്ഗത്തില് തന്നെയാണ്. പുനര്ജന്മവും സ്വര്ഗ്ഗത്തില് തന്നെയാണ് ലഭിക്കുന്നത്. ഇവിടെ പുനര്ജന്മവും നരകത്തിലാണ്. ഈ കാര്യങ്ങള് നിങ്ങള് മനസ്സിലാക്കി കൊടുക്കൂ. ഭഗവനുവാച - ബാബയെ മാത്രം ഓര്മ്മിക്കൂ, എന്തുകൊണ്ടെന്നാല് ബാബ പതിത-പാവനനാണ്, ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പൂജാരിയില് നിന്നും പൂജ്യരാകും. സ്വര്ഗത്തില് എല്ലാവരും സുഖികളാണ്, എന്നാല് സംഖ്യാക്രമത്തിലുള്ള പദവിയാണ്. വളരെ ഉയര്ന്ന ലക്ഷ്യമാണ്. കുമാരിമാര്ക്ക് വളരെ സേവനത്തിന്റെ ലഹരി ഉണ്ടായിരിക്കണം. നമ്മള് ഭാരതത്തെ സ്വര്ഗമാക്കി കാണിക്കും. കുമാരിമാര് 21 തലമുറയെ ഉദ്ധരിക്കും, അര്ത്ഥം 21 - ജന്മം ഉദ്ധരിക്കും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ പഴയ ലോകത്തിന്റെ അന്തിമ സമയമാണ്, ബാബ നേരിട്ട് വന്നിരിക്കുന്നു അതിനാല് പൂര്ണ്ണമായും സമര്പ്പണമാകണം, ബാബാ ഇതെല്ലാം അങ്ങയുടേതാണ്.... ഈ യുക്തിയിലൂടെ പുണ്യ ആത്മാവാകണം.

2) മുരളി ഒരിക്കലും മിസ് ചെയ്യരുത്, മുരളിയെക്കുറിച്ച് ചിന്തയില്ലാത്തവരാകരുത്. നമ്മള് പഠിച്ചില്ലായെങ്കില് എന്താണ്, അങ്ങനെയല്ല. നമ്മള് അക്കരെ എത്തി, ഇല്ല. ഇത് ദേഹാഭിമാനമാണ്. മുരളി തീര്ച്ചയായും പഠിക്കണം.

വരദാനം :-
സ്വയത്തെമോള്ഡ് ചെയ്ത് റിയല് ഗോള്ഡ് ആയി ഓരോ കാര്യത്തിലുംസഫലമാകുന്ന സ്വപരിവര്ത്തകരായി ഭവിക്കട്ടെ.

ആരാണോ ഏതൊരു സാഹചര്യത്തിലും സ്വയത്തിനെ പരിവര്ത്തനം ചെയ്ത് സ്വപരിവര്ത്തകരാകുന്നത് അവര് സദാ സഫലമാകും. അതിനാല് സ്വ പരിവര്ത്തനത്തിനുള്ള ലക്ഷ്യം വയ്ക്കണം. മറ്റുള്ളവര് മാറിയാല് ഞാനും മാറാം എന്നതല്ല. അവര് മാറിയാലും ഇല്ലെങ്കിലും എനിക്ക് മാറണം. എനിക്ക് ഹേ അര്ജ്ജുനന് ആകണം. സദാ പരിവര്ത്തനം ചെയ്യുന്നതില് ആദ്യം ഞാന് . ആരാണോ ഇതില് ആദ്യം ഞാന് എന്ന് പറയുന്നത് അവരാണ് ഒന്നാമതെത്തുന്നത്. സ്വയത്തെ മോള്ഡ് ചെയ്യുന്നവരാണ് റിയല് ഗോള്ഡ് ആകുന്നത്. റിയല് ഗോള്ഡിന് ആണ് മൂല്യമുള്ളത്.

സ്ലോഗന് :-
തന്റെ ശ്രേഷ്ഠ ജീവതത്തിന്റെ പ്രത്യക്ഷ തെളിവിലൂടെ ബാബയെ പ്രത്യക്ഷമാകൂ.


അവ്യക്ത സൂചന ആത്മീയ റോയല്റ്റിയും പവിത്രതയുടെ വ്യക്തിത്വവും ധാരണ ചെയ്യൂ.

ബാബയ്ക്ക് സമാനമാകണം അല്ലെങ്കില് ബാബയുടെ സമീപത്തെത്തണം എങ്കില് അപവിത്രത അഥവാ കാമമാകുന്ന മഹാ ശത്രു സ്വപ്നത്തില് പോലും യുദ്ധം ചെയ്യരുത്.സദാ സഹജമായി സ്വതവേ സഹോദരന്മാരാണ് എന്ന സ്മൃതിയുടെ സ്വരൂപം ആയിരിക്കണം. ആത്മാവിന്റെ ഗുണ സ്വരൂപത്തിന്റെയും ശക്തിസ്വരൂപത്തിന്റെയും യഥാര്ത്ഥ സ്ഥിതിയില് നിന്ന് താഴേക്ക് വരരുത്.