മധുരമായ കുട്ടികളെ,
കാലന്റെയും കാലനായ ബാബ വന്നിരിക്കുകയാണ്, നിങ്ങൾക്ക് കാലനുമേൽ വിജയം നേടിത്തരാൻ.
മന്മനാഭവയുടെ മന്ത്രത്തിലൂടെ തന്നെയാണ് നിങ്ങൾ കാലനുമേൽ വിജയം നേടുന്നത്.
ചോദ്യം :-
ആത്മീയ അച്ഛൻ നിങ്ങൾ ആത്മീയ യാത്രികർക്ക് ഏതൊരു വിശേഷ പഠിപ്പാണ് നൽകുന്നത്?
ഉത്തരം :-
ഹേ ആത്മീയ
യാത്രക്കാരെ, നിങ്ങൾ ദേഹ അഭിമാനത്തെ ഉപേക്ഷിച്ച് ആത്മാഭിമാനിയായി മാറൂ. രാവണനാണ്
നിങ്ങളെ അരകല്പമായി ദേഹ അഭിമാനിയാക്കി മാറ്റിയത്, ഇപ്പോൾ ആത്മാഭിമാനിയായി മാറൂ.
ഈ ആത്മീയ ജ്ഞാനം പരമാത്മാവ് തന്നെയാണ് നിങ്ങൾക്ക് നൽകുന്നത്, മറ്റാർക്കും നൽകാൻ
സാധിക്കുകയില്ല.
ഗീതം :-
ഓം
നമ:ശിവായ....
ഓംശാന്തി.
കുട്ടികൾ തങ്ങളുടെ അച്ഛന്റെ മഹിമ കേട്ടില്ലേ. പാടാറുണ്ട് ഉയർന്നതിലും ഉയർന്ന
ഭഗവാൻ. ബാബ എല്ലാ കുട്ടികളുടെയും അച്ഛനാണ്. ബാക്കി ആരെല്ലാമുണ്ടോ, പരസ്പരം
എല്ലാവരും സഹോദരങ്ങളാണ്, എല്ലാവരുടെയും അച്ഛൻ ഒന്നാണ്. അത് ശിവബാബയാണ്. ബാബ
മനസ്സിലാക്കിതരികയാണ,് ഹേയ് കുട്ടികളെ, ഭക്തീമാർഗത്തിൽ നിങ്ങൾക്ക് രണ്ട്
അച്ഛന്മാരാണുള്ളത്, ലൗകീക അച്ഛനും പാരലൗകീക അച്ഛനും. രചയിതാവിൽ നിന്നും
രചനയ്ക്ക് സമ്പത്ത് ലഭിക്കുന്നു. അത് പരിധിയുള്ള സമ്പത്താണ്. ഇത്
പരിധിയില്ലാത്ത സമ്പത്താണ്. പരിധിയില്ലാത്ത ബാബ ഒന്നു തന്നെയാണ്, ആ ബാബയിൽ
നിന്നും പരിധിയില്ലാത്ത സമ്പത്താണ് ലഭിക്കുന്നത്. ബാബ നിരാകാരനാണ്. ബാബയുടെ
പേരുതന്നെ പരംപിതാ പരമാത്മാ ശിവൻ എന്നാണ്. ശിവ പരമാത്മാവായെ നമ: എന്നു
പറയാറുണ്ട്. ബാബ ഉയർന്നതിലും ഉയർന്നവനാണ്. നിങ്ങളുടെ ബുദ്ധി നിരാകാരനായ ബാബയുടെ
വശത്തേക്ക് പോകുന്നു. ബാബ വസിക്കുന്നത് പരംധാമത്തിലാണ്. അവിടെ നിന്നുമാണ് നിങ്ങൾ
ആത്മാക്കൾ വരുന്നത്. ബാബയും അവിടെ തന്നെയാണ് വസിക്കുന്നത്. ബാബയാണ് സർവ്വരുടെയും
സദ്ഗതി ചെയ്യുന്നത്. അതിൽ തന്നെ ഭാരതം പരംപിതാ പരമാത്മാവിന്റെ ജന്മ സ്ഥാനമാണ് ,
ഇവിടെ തന്നെയാണ് ശിവ ജയന്തിയും ആഘോഷിക്കുന്നത്. ഈ ആത്മീയ പിതാവിനെ തന്നെയാണ്
ജ്ഞാനസാഗരൻ, പതീതപാവനൻ, ലിബറേറ്റർ, ഗൈഡ് എന്നെല്ലാം പറയുന്നത്. ബാബ തന്നെയാണ്
ദു:ഖ ഹർത്താവും സുഖ കർത്താവും. ഇത് ഭാരതവാസികൾക്കറിയാം. ഇത് ദു:ഖധാമമാണ്. ഭാരതം
സുഖധാമമായിരുന്നു. ബാബ കുട്ടികൾക്കിരുന്ന് മനസ്സിലാക്കി തരികയാണ്- അല്ലയോ
ഭാരതവാസികളെ, നിങ്ങൾ വിശ്വത്തിന്റെ അധികാരികളായിരുന്നു, എപ്പോഴാണോ നിങ്ങളുടെ
ആദിസനാതന ദേവീദേവതാധർമ്മം ഉണ്ടായിരുന്നത്. ദേവീദേവതകൾ ധർമ്മ- ശ്രേഷ്ഠരും കർമ്മ-
ശ്രേഷ്ഠരുമായിരുന്നു, ഇപ്പോൾ ധർമ്മ- ഭ്രഷ്ടരും കർമ്മ-ഭ്രഷ്ടരുമായി. സ്വയത്തെ
പാവന ദേവത എന്നു പറയാൻ സാധിക്കുകയില്ല. കലിയുഗ അവസാനം വരെയ്ക്കും ഭക്തീമാർഗം
നടന്നുകൊണ്ടിരിക്കുകയാണ്, ഇതിൽ ജ്ഞാനം ഉണ്ടായിരിക്കുന്നതല്ല. ജ്ഞാനത്തിലൂടെയാണ്
സദ്ഗതി ഉണ്ടാകുന്നത്. സർവ്വരുടെയും സദ്ഗതി ദാതാവായ ബാബ ഏതു വരെ വരുന്നില്ലയോ അതു
വരെ ആരുടെയും സദ്ഗതി ഉണ്ടാകുന്നില്ല. ബാബ പറയുന്നു, ഞാൻ കൽപ്പത്തിന്റെ
സംഗമയുഗത്തിലാണ് വരുന്നത്. ഈ സമയം ഇത് പതീതലോകമാണ്. ഒരാളു പോലും
പാവനമായിട്ടില്ല. കേവലം സന്യാസിമാർ പവിത്രമായിട്ടിരിക്കുന്നുണ്ട്, എന്നാൽ
അവർക്ക് പുനർജന്മം ഇവിടെ തന്നെ എടുക്കണം. വികാരത്തിലൂടെ തന്നെ ജന്മമെടുക്കണം.
തിരിച്ചുപോകാൻ സാധിക്കുകയില്ല. എപ്പോഴാണോ ചക്രം പൂർത്തിയാകുന്നത്, അപ്പോൾ
മാത്രമാണ് അച്ഛൻ വന്ന് കൂട്ടികൊണ്ടു പോകുന്നത്. ഇതിനെ തന്നെയാണ് ആത്മീയ ജ്ഞാനം
എന്നു പറയുന്നത്. പരമമായ ആത്മാവ് ആത്മീയ ജ്ഞാനം നൽകുന്നു. പരമമായ ആത്മാവു
തന്നെയാണ് ജ്ഞാനസാഗരൻ പതീതപാവനൻ. ബാക്കി ശാസ്ത്രങ്ങളിലെ ജ്ഞാനമെല്ലാം
ഭക്തിമാർഗത്തിലേതാണ്. ബാബ പറയുകയാണ്, യജ്ഞം, തപം, തീർത്ഥാടനം മുതലായവ ചെയ്ത്
ചെയ്ത് താഴേക്ക് ഇറങ്ങി വന്നു. നിങ്ങൾ ആദ്യം സതോപ്രധാനമായിരുന്നു. ഭാരതത്തിൽ
പവിത്രത ഉണ്ടായിരുന്നപ്പോൾ ശാന്തിയും സമ്പന്നതയും ഉണ്ടായിരുന്നു. ആരോഗ്യവും
സമ്പത്തും രണ്ടും ഉണ്ടായിരുന്നു. 5000 വർഷം മുമ്പത്തെ കാര്യമാണ്. ഈ ഭാരതം
സ്വർഗമായിരുന്നു. ആ സമയം മറ്റൊരു ധർമ്മവും ഉണ്ടായിരുന്നില്ല. കേവലം ഒരേ ഒരു
ആദീസനാതന ദേവീദേവതാ ധർമ്മമായിരുന്നു. ഇത് പരംപിതാ പരമാത്മാവാണ് സ്ഥാപിച്ചത്.
സ്വർഗത്തിന്റെ സ്ഥാപന ബാബ തന്നെയാണ് ചെയ്യുന്നത്. മനുഷ്യന് ചെയ്യാൻ
സാധിക്കുകയില്ല. കൃഷ്ണൻ രചയിതാവാണ് എന്നു പറയുകയില്ല. അല്ല, രചയിതാവ് ഒരേ ഒരു
നിരാകാരനായ ശിവബാബയാണ്. ബാക്കിയെല്ലാം ബാബയുടെ രചനകളാണ്. രചയിതാവിൽ നിന്നു
തന്നെയാണ് രചനയ്ക്ക് സമ്പത്ത് ലഭിക്കുന്നത്.
ബാബ മനസ്സിലാക്കി തരികയാണ്- ഞാൻ നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനാണ്. 21
ജന്മത്തേക്ക് വേണ്ടി നിങ്ങൾക്ക് പരിധിയില്ലാത്ത സമ്പത്ത് നൽകുകയാണ്. സൂര്യവംശീ,
ചന്ദ്രവംശീ പവിത്ര ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ബ്രാഹ്മണ ധർമ്മമാണ് ഉയർന്ന
കുലം. ഏറ്റവും ഉയർന്നത്, ആത്മീയ അച്ഛനാണ്. ആത്മാക്കളെ തനിക്കു
സമാനമാക്കിമാറ്റുന്നു. ബാബ ജ്ഞാനസാഗരനും സുഖത്തിന്റെ സാഗരനുമാണ്. ഇതു പോലെ
താങ്കളെയും ആക്കി മാറ്റുന്നു. ഭാരതം സുഖധാമമായിരുന്നു. ഇപ്പോൾ ദു:ഖധാമമാണ്. ബാബ
എങ്ങനെയാണ് വരുന്നത്, ഇതാർക്കും അറിയുകയില്ല. സത്യയുഗം ആദ്യം മുതൽ കലിയുഗ അവസാനം
വരെയ്ക്കും ഈ മുഴുവൻ ചരിത്രവും ഭൂമി ശാസ്ത്രവും ഭാരതത്തിൽ തന്നെയാണ്. ഈ
ലക്ഷ്മീനാരായണൻ എത്ര ആരോഗ്യമുള്ളവരും സമ്പന്നരുമായിരുന്നു. ഒരിക്കലും രോഗം
മുതലായവ ഉണ്ടാവുകയില്ല. ഇപ്പോൾ കാലനുമുകളിൽ വിജയിയായിമാറാനുള്ള പഠിപ്പ്
സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതിനാലാണ് ബാബയെ കാലന്റെയും കാലൻ അല്ലെങ്കിൽ
മഹാകാലൻ എന്നു പറയുന്നത്. ബാബ നിങ്ങളെ കാലനുമേൽ വിജയിയാക്കി മാറ്റുകയാണ്. പേരും
കേൾക്കുന്നുണ്ടല്ലോ, ശിവായ നമ:. നിങ്ങൾ ഒരിക്കലും പരമാത്മാവ്
സർവ്വവ്യാപിയാണെന്നോ നായയിലും പൂച്ചയിലും ഉണ്ടെന്നോ പറയുകയില്ല. ഇതിനെയാണ്
ധർമ്മ ഗ്ലാനിയെന്ന് പറയുന്നത്. ബാബയുടെ ഗ്ലാനിയാണ് ചെയ്യുന്നത്. ഇപ്പോൾ ഇത്
കൽപ്പത്തിലെ സംഗമ സമയമാണ്. ഈ സമയത്തു തന്നെയാണ് വിനാശകാലെ വിപരീത ബുദ്ധി എന്നു
പറയുന്നത്. ഇപ്പോൾ വിനാശം തൊട്ടു മുമ്പിൽ നിൽക്കുകയാണ്. ഗീതയിലും
എഴുതിയിട്ടുണ്ട്, പാണ്ഡവരും കൗരവരും യാദവരും എന്തു ചെയ്ത് പോയി. സർവ്വ
ശാസ്ത്രമയി ശിരോമണി ശ്രീമത് ഭഗവത് ഗീതയാണ്, ഇതിൽ നിന്നു തന്നെയാണ് പിന്നീട്
മറ്റെല്ലാ ശാസ്ത്രങ്ങളും വന്നിട്ടുള്ളത്. നിങ്ങൾക്കറിയാമല്ലോ ഗീത ദൈവീക
ധർമ്മത്തിന്റെ ശാസ്ത്രമാണ്. ബാബ പറയുകയാണ് ഞാൻ വന്ന് നിങ്ങളെ ശൂദ്രനിൽ നിന്നും
ബ്രാഹ്മണനാക്കി മാറ്റുന്നു. പിന്നീട് ദേവീദേവതയാക്കി മാറ്റുന്നു. പിന്നീട്
നിങ്ങൾ ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായി മാറി. ബാബ മനസ്സിലാക്കി തരികയാണ്,
നിങ്ങൾ 84 ജന്മം എങ്ങനെ എടുക്കും. ആരാണോ സത്യയുഗത്തിൽ ആദ്യമാദ്യം വരുന്നത്,
അവരാണ് ഏറ്റവും കൂടുതൽ ജന്മമെടുക്കുന്നത്. കൂടിയത് 84 ജന്മവും കുറഞ്ഞത് 1
ജന്മവുമാണ്. ഇത് ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ബാബയെയല്ലാതെ മറ്റാരെയും
ജ്ഞാനസാഗരനെന്ന് പറയാൻ സാധിക്കുകയില്ല. പതീത പാവനൻ, ജ്ഞാനസാഗരൻ എന്നു
പറയുന്നതിലൂടെ ബുദ്ധി മുകളിലേക്ക് പോകുന്നു. ബാബ തന്നെയാണ് എല്ലാവരെയും
മുക്തമാക്കി തിരിച്ചുവീട്ടിലേക്ക് കൂട്ടികൊണ്ടു പോകുന്നത്. സർവ്വരുടെയും സദ്ഗതി
ദാതാവ് ഒരു ബാബ തന്നെയാണ്. ശരി, പിന്നീട് എങ്ങനെ സർവ്വർക്കും ദുർഗതിയുണ്ടായി.
ആരാണ് ചെയ്തത്? സദ്ഗതി എന്നു സത്യയുഗത്തെയും ദുർഗതി എന്ന് കലിയുഗത്തെയുമാണ്
പറയുന്നത്. ബാബ പറയുകയാണ് ഞാൻ കൽപ്പ-കൽപ്പം നിങ്ങൾ കുട്ടികൾക്ക് വന്ന് സദ്ഗതി
നൽകുന്നു. നിങ്ങൾ കുട്ടികൾക്ക് മുഴുവൻ ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും
അറിയാം. സ്ക്കൂളിലും പകുതി ചരിത്രവും ഭൂമിശാസ്തവുമാണ് പഠിപ്പിക്കുന്നത്.
സത്യ-തേത്രായുഗത്തിൽ ആരാണ് രാജ്യം ഭരിച്ചിരുന്നത്, ഇത് ആർക്കും അറിയുകയില്ല.
ലക്ഷ്മീനാരായണൻ രാജ്യം ഭരിച്ചിരുന്നതിന്റെ ചരിത്രമെല്ലാം ഉണ്ടാക്കിയിട്ടുണ്ട്.
എത്ര സമയം അവരുടെ രാജധാനി നടന്നു എന്ന് നിങ്ങൾക്ക് പറയാൻ സാധിക്കും.
ക്രിസ്ത്യൻസിന്റെ രാജധാനി 2000 വർഷം നടന്നു. ബൗദ്ധികളുടെ രാജധാനി ഇത്ര വർഷം
നടന്നു. ഇസ്ലാം ധർമ്മത്തിലുള്ളവരുടേത് ഇത്ര......... അവർക്കു മുമ്പേ
ചന്ദ്രവംശികൾ ഉണ്ടായിരുന്നു. 1250 വർഷം നടന്നു. സത്യ-തേത്രായുഗത്തിൽ
സൂര്യവംശികളും ചന്ദ്രവംശികളുമായിരുന്നു. മറ്റൊരു ധർമ്മവും ഉണ്ടായിരുന്നില്ല.
നിങ്ങൾ തന്നെയാണ് സൂര്യവംശികളും ചന്ദ്രവംശികളുമായി മാറുന്നത്. ഇപ്പോൾ വീണ്ടും
ബ്രാഹ്മണവംശിയായാണ് മാറുന്നത്. ഈ മുഴുവൻ നാടകവും ഭാരതത്തിൽ തന്നെയാണ്
ഉണ്ടാക്കിയിട്ടുള്ളത്. ഭാരതം തന്നെയാണ് നരകമായി മാറുന്നതും ഭാരതം തന്നെയാണ്
സ്വർഗമായി മാറുന്നതും, മറ്റുള്ള ധർമ്മത്തിലുള്ളവരെക്കുറിച്ച് പറയുകയില്ല. അവർ
സ്വർഗത്തിൽ ഉണ്ടാവുക തന്നെയില്ല. ആരെങ്കിലും മരിച്ചുപോയാൽ പറയാറുണ്ട്,
സ്വർഗവാസിയായി. പക്ഷേ മനസ്സിലാക്കുന്നേയില്ല. നരകവാസികൾക്ക് നരകത്തിൽ തന്നെ
ജന്മമെടുക്കണം. സ്വർഗവാസികൾ സ്വർഗത്തിൽ തന്നെ പുനർജന്മമെടുക്കും. നിങ്ങൾ
കുട്ടികൾ മനസ്സിലാക്കുന്നുണ്ടല്ലോ, ഈ ലക്ഷ്മീനാരായണൻ സ്വർഗവാസിയായിരുന്നു. അവർ
ഈ രാജധാനി എങ്ങനെ നേടിയെടുത്തു. ലക്ഷക്കണക്കിനു വർഷങ്ങളുടെ കാര്യങ്ങളൊന്നും
ഓർമ്മയിൽ ഇരിക്കുകയില്ല. സത്യയുഗത്തിൽ ഈ ശാസ്ത്രങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല.
ഇതെല്ലാം തന്നെ ഭക്തിയുടെ സാധന സാമഗ്രികളാണ്. ഏണിപ്പടി താഴെയ്ക്ക് ഇറങ്ങുക തന്നെ
വേണം. സതോയിൽ നിന്നും രജോ, തമോയിലേക്ക് വരുക തന്നെ വേണം. ഈ ഏണിപ്പടി ഇറങ്ങാൻ
5000 വർഷം എടുത്തു. സത്യയുഗത്തിൽ 16 കലാ സമ്പൂർണ്ണമായിരുന്നു, പിന്നീട്
തേത്രായുഗത്തിൽ 2 കല കുറഞ്ഞു. ആത്മാവിൽ വെള്ളിയുടെ കറ പിടിച്ചു.
ദ്വാപരയുഗത്തിലേക്ക് വന്നപ്പോൾ ചെമ്പിന്റെ കറ പിടിച്ചു. ഈ സമയം പൂർണ്ണമായും
തമോപ്രധാനമാണ്. ആത്മാവിൽ തന്നെയാണ് കറ പിടിച്ചിരിക്കുന്നത്. നിങ്ങളാണ്
പൂർണ്ണമായും 84 ജന്മങ്ങൾ എടുക്കുന്നത്. ഈ ആത്മീയ പിതാവ്, ശിവബാബ വന്ന് ആത്മീയ
കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ് നിങ്ങൾക്ക് ഇപ്പോൾ ആത്മാഭിമാനിയായി മാറണം.
രാവണൻ പ്രവേശിച്ചതോടുകൂടിയാണ് എല്ലാവരും ദേഹ അഭിമാനിയായി മാറിയത്. ഇപ്പോൾ
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. നിങ്ങളാണ് 84 ജന്മമെടുത്ത് ഭിന്ന ഭിന്ന
പാർട്ടുകൾ അഭിനയിച്ചു വന്നത്. ഇപ്പോൾ 84 ന്റെ ചക്രം പൂർത്തിയായി. ഇപ്പോൾ ശരീരവും
ജീർണ്ണിച്ച അവസ്ഥയിൽ എത്തി. ദ്വാപരയുഗം മുതലാണ് രാവണരാജ്യം ആരംഭിച്ചത്.
സത്യയുഗത്തിൽ രാമരാജ്യമാണുള്ളത്. സത്യയുഗത്തിൽ നിങ്ങൾ ആത്മാഭിമാനികളായിരുന്നു.
ദ്വാപര-കലിയുഗത്തിൽ നിങ്ങൾ ദേഹ അഭിമാനികളായി മാറി. ആത്മാവിനെയോ, പരമാത്മാവിനെയോ
അറിയുന്നില്ല.
ബാബ മനസ്സിലാക്കി തരികയാണ്-ആത്മാവ് ഒരു നക്ഷത്രമാണ്. ഭ്രുകുടി മധ്യത്തിൽ
തിളങ്ങിക്കൊണ്ടിരിക്കുന്ന ചൈതന്യ നക്ഷത്രം. ..... ദിവ്യദൃഷ്ടിയിലൂടെയല്ലാതെ
ആത്മാവിനെ കാണാൻ സാധിക്കുകയില്ല. ആത്മാവ് തികച്ചും സൂക്ഷ്മമാണ്. ആത്മാവാണ് ഒരു
ശരീരം വിട്ട് മറ്റൊന്ന് എടുക്കുന്നത്. നമ്മൾ ആത്മാക്കളാണ് 84 ജന്മങ്ങൾ
എടുക്കുന്നത്. പരംപിതാ പരമാത്മാവും ബിന്ദുവാണ്. ബാബയെ ജ്ഞാനസാഗരൻ, പതീതപാവനൻ,
നോളേജ്ഫുൾ എന്നെല്ലാം പറയുന്നു. പരംപിതാ പരമാത്മാവിൽ സൃഷ്ടിയുടെ
ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. ബീജരൂപമായതുകാരണം ബാബയെ
സച്ചിതാനന്ദസ്വരൂപം എന്നെല്ലാം പറയുന്നു. ബാബയിൽ ഏതൊരു ജ്ഞാനമുണ്ടോ അത്
തീർച്ചയായും കേൾപ്പിക്കേണ്ടതായി വരുന്നു. ഇതാണ് ആത്മീയ ജ്ഞാനം. എല്ലാ
ആത്മാക്കളുടെയും അച്ഛൻ വന്ന് ആത്മാക്കളെ എങ്ങനെയാണ് പഠിപ്പിക്കുന്നത്.
നിങ്ങൾക്ക് ആത്മാഭിമാനിയായി മാറണം. ശിവബാബയാണ് നമ്മളെ പഠിപ്പിക്കുന്നത് ബാബ
തന്നെയാണ് നോളേജ്ഫുൾ. ബാബ തന്നെയാണ് വന്ന് സ്വർഗത്തെ രചിക്കുന്നത്. നിങ്ങളെ
സ്വർഗത്തിലേക്ക് പോകാൻ യോഗ്യതയുള്ളവരാക്കി മാറ്റുകയാണ്. ഈ സൃഷ്ടിചക്രത്തിന്റെ
രഹസ്യം ഒരാൾക്കും അറിയുകയില്ല. അച്ഛനെ തന്നെ അറിയാത്തതു കാരണമാണ് ഭാരതത്തിന്റെ
അവസ്ഥ ഇപ്പോൾ ഇങ്ങനെയായത്. ഭാരതത്തിൽ പവിത്രതയുണ്ടായിരുന്നപ്പോൾ ശാന്തിയും
സമ്പത്തും ഉണ്ടായിരുന്നു. ഇപ്പോൾ ഇത് നരകമാണ് പിന്നീട് എങ്ങനെ സ്വർഗത്തിലേക്ക്
പോകാൻ സാധിക്കും. പൂർണ്ണമായും കല്ലു ബുദ്ധിയായി മാറിക്കഴിഞ്ഞു.
ബാബ പറയുന്നു, ഞാൻ കുട്ടികൾക്കുവേണ്ടി എന്തെങ്കിലും സമ്മാനവുമായിട്ടായിരിക്കും
വരിക. നിങ്ങളെ സ്വർഗത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. ആരാണോ കൽപ്പം മുമ്പും
സമ്പത്തെടുത്തത് അവരേ ഇപ്പോഴും എടുക്കുകയുള്ളൂ. മനുഷ്യനിൽ നിന്നും ദേവതയായി മാറും.
വസ്തവത്തിൽ പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളാണ് എല്ലാവരും. ഇപ്പോൾ
ബ്രഹ്മാവിലൂടെ ശിവബാബ തന്റെ രചന രചിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മാകുമാർ-
കുമാരിയായി മാറുന്നു. ശിവബാബയിൽ നിന്നും സമ്പത്തെടുക്കാനുള്ള പുരുഷാർത്ഥം
ചെയ്യണം. തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറണം. ബാബ പറയുന്നു കുട്ടികളെ,
എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ എല്ലാ വികർമ്മങ്ങളും വിനാശമാകും. ഈ
ആത്മീയ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കുകയില്ല. ആത്മീയ അച്ഛൻ
ആത്മീയ കുട്ടികൾക്കാണ് ജ്ഞാനം നൽകുന്നത്. നിങ്ങൾ ആത്മീയ യാത്രയാണ് ചെയ്യുന്നത്.
ദേഹ അഭിമാനത്തെ ഉപേക്ഷിച്ച് ദേഹീ അഭിമാനിയായി മാറുന്നു. ആത്മാവ് അവിനാശിയാണ്.
ആത്മാവിലാണ് പാർട്ട് അടങ്ങിയിട്ടുള്ളത്. ആത്മാവ് എങ്ങനെയാണ് 84 ജന്മത്തിന്റെ
പാർട്ട് അഭിനയിക്കുന്നത്. ഇപ്പോൾ മനസ്സിലായി. നമ്മൾ സൂര്യവംശികളായിരുന്നു.
പിന്നീട് ചന്ദ്രവംശിയായി മാറി. വീണ്ടും സൂര്യവംശിയായി മാറണം. ഇപ്പോൾ ബാബ
സതോപ്രധാനമായി മാറാനുള്ള പഠിപ്പാണ് നൽകുന്നത് , എന്നെ മാത്രം ഓർമ്മിക്കൂ.
ഭഗവാനുവാചാ - ഗീതയുടെ ഭഗവാൻ ശിവബാബയാണ്, അല്ലാതെ കൃഷ്ണനല്ല. കൃഷ്ണന്റെ ആത്മാവും
ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആത്മീയ
യാത്ര ചെയ്യണം, ചെയ്യിപ്പിക്കണം. സ്വയത്തെ സതോപ്രധാനമാക്കുന്നതിനുവേണ്ടി ഒരു
ബാബയെ ഓർമ്മിക്കണം. ആത്മാഭിമാനിയായി മാറുന്നതിനു വേണ്ടി പൂർണ്ണമായ പുരുഷാർത്ഥം
ചെയ്യണം.
2. കാലനുമേൽ വിജയിയായി
മാറുന്നതിനുവേണ്ടി ബാബയുടെ പഠിപ്പിൽ ശ്രദ്ധിക്കണം. സ്വയത്തെ ആത്മാവാണെന്നു
മനസ്സിലാക്കി ആത്മാക്കൾക്ക് ജ്ഞാനം നൽകണം.
വരദാനം :-
ബാപ്ദാദയുടെ
കർത്തവ്യത്തെ തന്റെ ലക്ഷ്യമാക്കി മാറ്റുന്ന മാസ്റ്റർ മര്യാദാ പുരുഷോത്തമരായി
ഭവിക്കട്ടെ.
ഇങ്ങനെയൊരു ചൊല്ലുണ്ട് 'സ്വയം
അദ്ധ്വാനിച്ചാൽ ലഹരി കയറും.'മറ്റുള്ളവരുടെ സമ്പാദ്യത്തിൽ കണ്ണ് വെക്കരുത്.
മറ്റുള്ളവരുടെ ലഹരിയെ ലക്ഷ്യമാക്കുന്നതിന് പകരം ബാപ്ദാദയുടെ ഗുണങ്ങളെയും
കർത്തവ്യത്തെയും ലക്ഷ്യമാക്കൂ. ബാപ്ദാദയോടൊപ്പം അധർമ്മത്തിന്റെ വിനാശവും
സത്യധർമ്മത്തിന്റെ സ്ഥാപനയുടെയും കർത്തവ്യത്തിൽ സഹായിയാകൂ. അധർമ്മത്തെ വിനാശം
ചെയ്യുന്നവർക്ക് അധർമ്മത്തിന്റെ കാര്യമോ ദൈവിക മര്യാദകളെ ലംഘിക്കുന്ന കാര്യങ്ങളോ
ചെയ്യാൻ കഴിയില്ല, അവർ മാസ്റ്റർ മര്യാദാ പുരുഷോത്തമരായിരിക്കുന്നു.
സ്ലോഗന് :-
നോളേജ്ഫുള്ളായി വ്യർത്ഥ പ്രശ്നങ്ങളെ സമാപ്തമാക്കൂ എങ്കിൽ സമയം മിച്ചം വെക്കാം.
മാതേശ്വരിജിയുടെ അമൂല്യ
മഹാവാക്യങ്ങൾ
'ആരുടെ കൂട്ടുകാരനാണോ ഭഗവാൻ,
അവരെ കൊടുങ്കാറ്റിനോ പേമാരിക്കോ തടയാൻ കഴിയുമോ'...
നോക്കൂ, ഈ ഗീതം
തെളിയിക്കുന്നതെന്തെന്നാൽ ആത്മാവും പരമാത്മാവും രണ്ടാണ്, ഈശ്വരൻ
സർവ്വവ്യാപിയല്ല, എന്തുകൊണ്ടെന്നാൽ കൂട്ടുകാരനായ ഈശ്വരൻ ഹാജരായിരുന്നിട്ടും
സൃഷ്ടിയിൽ ഇത്രയും ദു:ഖമെന്തുകൊണ്ടാണ്? മനുഷ്യൻ ഇത്രയും പാപ്പരും മോഹഭംഗം
വന്നവരുമായതെന്തുകൊണ്ട്? പരമാത്മാവ് സുഖസ്വരൂപനാണ്, പക്ഷെ സർവ്വവ്യാപിയെന്ന്
പറയുന്നത് പരമാത്മാവിനെ ആക്ഷേപിക്കുന്നത് പോലെയാണ്. ഭഗവാൻ ഇവിടെ
സന്നിഹിതനായിട്ടും ലോകം സുഖസ്വരൂപമാകേണ്ടതാണോ അതോ ദു:ഖരൂപമോ? പിന്നെ
പരമാത്മാവിനെ വിളിക്കേണ്ട ആവശ്യകതയെന്താണ്? അതിനാൽ ഈ സമയത്ത് മായയാണ്
സർവ്വവ്യാപി പരമാത്മാവല്ല. പരമാത്മാവ് കേവലം ഒരു തവണയാണ് സംഗമത്തിൽ വരുന്നത്,
അപ്പോൾ വിളിപ്പുറത്ത് വരുന്നവൻ എന്ന് പറയാം, ബാക്കി പരമാത്മാവിന്റെ ഓർമ്മ
എല്ലാവരുടെയും ഹൃദയങ്ങളിൽ തീർച്ചയായും നിറഞ്ഞിരിക്കും. ശരീരത്തെ ചലിപ്പിക്കുന്ന
ശക്തി ഓരോരുത്തരിലും ഭിന്ന-ഭിന്ന സംസ്കാരങ്ങളുള്ള ആത്മാക്കളാണ്, അല്ലാതെ
പരമാത്മാവല്ല. ഇപ്പോൾ ചിന്തിച്ചുനോക്കണം അതായത് പരമാത്മാവുമായി
കൂട്ടുകൂടുന്നതെന്തിനാണ് ? ഈ മായയുടെ കൊടുങ്കാറ്റും പേമാരിയും മറികടക്കുന്നതിന്
വേണ്ടി. അപ്പോൾ തീർച്ചയായും മായയുടെ ഏതോ കൊടുങ്കാറ്റുണ്ട്, അതിനെ
മറികടക്കുന്നതിന് വേണ്ടി ആ പരമാത്മാവിനെ നാം ആത്മാക്കൾ വിളിക്കുകയാണ്. അഥവാ
പരമാത്മാവ് ഹാജരാണെങ്കിൽ മായയുടെ കുരുക്കിൽ പെടില്ല, കൂട്ടിന് വേണ്ടി
ഓർമ്മിക്കേണ്ടിയും വരില്ല. അപ്പോൾ നമ്മൾ ആത്മാക്കൾക്കും പരമാത്മാവിനും രണ്ട്
കൂട്ടർക്കും ഈ കളിയിൽ പാർട്ടുണ്ട്. അതിനാൽ പരമാത്മാവ് വരുമ്പോൾ പൂർണ്ണസഹയോഗിയായി
പരമാത്മാവിന്റേതാകണം, അപ്പോഴേ മായയുടെ കൊടുങ്കാറ്റുകളിൽ നിന്ന് രക്ഷപ്പെടാൻ
കഴിയൂ. പരമാത്മാവ് എല്ലാവരുടെയും സുഖദാതാവ് തന്നെയാണ് പക്ഷെ പ്രാക്ടിക്കലായി
പരമാത്മാവിന്റെ അഭയം തേടുന്നവർക്ക് തന്നെയാണ് കൂട്ട് ലഭിക്കുന്നത്. അപ്പോൾ ആ
കുട്ടികൾക്ക് എക്സ്ട്രാ പ്രാപ്തി ലഭിക്കുന്നു, പരമാത്മാവ് ഈ സൃഷ്ടിയിലേക്ക്
വന്ന് ഉപവിഷ്ടനാണെങ്കിലും അഹോ ആശ്ചര്യം തന്നെ! ലോകത്തിലുള്ളവർ പരമാത്മാവിനെ
അറിയാത്തത് കാരണം സഹായം എടുക്കുന്നില്ല, അഥവാ പൂർണ്ണമായ സഹായം എടുക്കുകയാണെങ്കിൽ
സഹായം കൊടുക്കുന്നതിലും പ്രസിദ്ധനാണ്. പറയാറുണ്ട് ഒരു ചുവട് നിങ്ങൾ മുന്നിൽ
വെച്ചാൽ പത്ത് ചുവട് മുന്നിലെത്തും, അപ്പോൾ പരമാത്മാവ് പൂർണ്ണ സമ്പത്ത് നൽകും,
അതിൽ ഒരു കുറവുമുണ്ടാകില്ല. ശരി.
അവ്യക്ത സൂചന- സദാ
അചഞ്ചലവും ദൃഢവും ഏകരസവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.
ഏതൊരു സങ്കൽപം വന്നാലും
മുകളിലേക്ക് കൊടുത്ത് സ്വയം നിർസങ്കൽപരായി മുന്നേറിക്കൊണ്ടിരിക്കൂ. സങ്കൽപം
കൊടുക്കുക, സൂചന കൊടുക്കുക എന്നതും ചഞ്ചലപ്പെടുക എന്നതും വേറെ-വേറെ കാര്യമാണ്.
അതിനാൽ സദാ ഏകരസം. സങ്കൽപം കൊടുത്തു ഉടൻ നിർസങ്കൽപമായി. സദാ ശ്രദ്ധ വേണം എനിക്ക്
കർമ്മേന്ദ്രിയജീത്താകണം. ഏതെങ്കിലും ഒരു കർമ്മേന്ദ്രിയത്തിന്റെ ആകർഷണം പോലും ഒരു
ബാബയുടേതാകാൻ അനുവദിക്കില്ല. ഏകരസ സ്ഥിതിയിലിരിക്കാൻ അനുവദിക്കില്ല.