27.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-നിങ്ങള്ക്ക് ശരീരത്തില് നിന്ന് വേര്പെട്ട് ബാബയുടെ അടുത്തേയ്ക്ക് പോകണം, നിങ്ങള് ശരീരത്തെ കൂടെ കൊണ്ടുപോകുകയില്ല, അതു കൊണ്ട് ശരീരത്തെ മറന്ന് ആത്മാവിനെ നോക്കൂ.

ചോദ്യം :-
നിങ്ങള് കുട്ടികള് തന്റെ ആയുസ്സിനെ യോഗബലത്തിലൂടെ വര്ദ്ധിപ്പിക്കുന്നതിനുള്ള പുരുഷാര്ത്ഥം എന്തിനാണ് ചെയ്യുന്നത്?

ഉത്തരം :-
എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് ആഗ്രഹമുണ്ട് നമുക്ക് ബാബയിലൂടെ എല്ലാം ഈ ജന്മം തന്നെ അറിയണമെന്ന്. ബാബയിലൂടെ സര്വ്വതും കേള്ക്കണം, അതുകൊണ്ട് നിങ്ങള് യോഗബലത്തിലൂടെ നിങ്ങളുടെ ആയുസ്സിനെ വര്ദ്ധിപ്പിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു. ഇപ്പോള് തന്നെയാണ് നിങ്ങള്ക്ക് ബാബയില് നിന്നും സ്നേഹം ലഭിക്കുന്നത്. അങ്ങനെയുള്ള സ്നേഹം പിന്നീട് നിങ്ങള്ക്ക് മുഴുവന് കല്പത്തിലും ലഭിക്കുകയില്ല. പിന്നെ ആരാണോ ശരീരം ഉപേക്ഷിച്ച് പോകുന്നത്, അവരെക്കുറിച്ച് ഡ്രാമ എന്നേ പറയാന് കഴിയൂ. അവര്ക്ക് അത്രയേ പാര്ട്ട് ഉള്ളൂ.

ഓംശാന്തി.  
കുട്ടികള് ജന്മ-ജന്മാന്തരങ്ങളായി മറ്റുള്ള സത്സംഗങ്ങളില് പോയിട്ടുണ്ട് അതുപോലെ ഇവിടെയും വന്നിരിക്കുകയാണ്. ഇവിടെയും സത്സംഗം എന്നാണ് പറയുന്നത്. സത്യത്തിന്റെ സംഗം ഉയര്ത്തും. കുട്ടികളുടെ മനസ്സില് തോന്നുന്നുണ്ട്-ഞങ്ങള് നേരത്തെ ഭക്തിമാര്ഗ്ഗത്തിലെ സത്സംഗങ്ങളില് പോകുമായിരുന്നു. ഇപ്പോള് ഇവിടെയിരിക്കുകയാണ്. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം തോന്നുന്നുണ്ട്. ഇവിടെ ആദ്യമാദ്യം ബാബയുടെ സ്നേഹമാണ് ലഭിക്കുന്നത്. അതു കഴിഞ്ഞ് ബാബയ്ക്ക് കുട്ടികളുടെ സ്നേഹം ലഭിക്കുന്നു. ഇപ്പോള് ഈ ജന്മത്തില് നിങ്ങള് പരിവര്ത്തനപ്പെടുകയാണ്. നിങ്ങള് ശരീരമല്ല, ആത്മാക്കളാണെന്ന് നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി കഴിഞ്ഞു. എന്റെ ആത്മാവാണെന്ന് ശരീരം പറയുകയില്ല. എന്റെ ശരീരമാണെന്ന് ആത്മാവിനു പറയാന് സാധിക്കും. ഇപ്പോള് കുട്ടികള്ക്കറിയാം- ജന്മജന്മാന്തരങ്ങളില് സന്യാസിമാരുടെയും പണ്ഡിതന്മാരുടെയും മഹാത്മാക്കളുടെയും ശിഷ്യത്വം സ്വീകരിച്ചിരുന്നു. ഇന്നത്തെക്കാലത്ത് എല്ലാം ഫാഷനാണ്-സായി ബാബാ, മെഹര് ബാബാ........പക്ഷെ അവരെല്ലാവരും ശരീരമുള്ളവരാണ്. ശരീരത്തിന്റെ സ്നേഹത്തില് സുഖം ലഭിക്കുകയില്ല. ഇപ്പോള് നിങ്ങള് കുട്ടികളുടേത് ആത്മീയ സ്നേഹമാണ്. രാത്രിയും-പകലും തമ്മിലുള്ള വ്യത്യാസമാണ്. ഇവിടെ നിങ്ങള്ക്ക് അറിവ് ലഭിക്കുകയാണ്, അവിടെ പൂര്ണ്ണമായും അറിവില്ലാത്തവരാണ്. ബാബ വന്നിട്ട് നമ്മളെ പഠിപ്പിക്കുകയാണെന്ന് നമ്മള്ക്ക് മനസ്സിലായി. ബാബ എല്ലാവരുടേയും അച്ഛനാണ്. സ്ത്രീയും പുരുഷനും എല്ലാവരും സ്വയം ആത്മാവാണെന്നു മനസിലാക്കുന്നു. ബാബ വിളിക്കുന്നുമുണ്ടല്ലോ - അല്ലയോ കുട്ടികളേ. കുട്ടികളും വിളി കേള്ക്കും. ഇത് അച്ഛന്റേയും കുട്ടികളുടേയും മേളയാണ്. കുട്ടികള്ക്കറിയാം - ബാബയുടേയും കുട്ടികളുടേയും, ആത്മാവിന്റേയും പരമാത്മാവിന്റേയും മേള ഒരേ ഒരു പ്രാവശ്യമാണ് നടക്കുന്നത്. കുട്ടികള് ബാബാ-ബാബാ എന്ന് പറഞ്ഞു കൊണ്ടിരിക്കും. څബാബാچ എന്ന അക്ഷരം വളരെ മധുരമേറിയതാണ്. അച്ഛന് എന്ന് പറയുന്നതിലൂടെ സമ്പത്ത് ഓര്മ്മ വരും. നിങ്ങള് ചെറിയ കുട്ടികളൊന്നുമല്ല. അച്ഛനാരാണെന്ന തിരിച്ചറിവ് കുട്ടികള്ക്ക് പെട്ടെന്ന് ലഭിക്കുന്നു. ബാബയില് നിന്നും എന്ത് സമ്പത്താണ് ലഭിക്കുന്നത് എന്ന് ഒരു കൊച്ചു കുട്ടിക്ക് മനസ്സിലാക്കാന് സാധിക്കുകയില്ല. ഇവിടെ നിങ്ങള്ക്കറിയാം നമ്മള് ബാബയുടെ അടുത്ത് വന്നിരിക്കുകയാണ്. ബാബ പറയുകയാണ് കുട്ടികളെ, അപ്പോള് ഇതില് എല്ലാ കുട്ടികളും വരും. എല്ലാ ആത്മാക്കളും വീട്ടില് നിന്ന് ഇവിടെ വരുന്നത് പാര്ട്ട് അഭിനയിക്കാനാണ്. ആര് എപ്പോള് പാര്ട്ട് അഭിനയിക്കാന് വരും, ഇതും ബുദ്ധിയിലുണ്ട്. എല്ലാവരുടേയും സെക്ഷന് വേറെവേറെയാണ്, അവിടെ നിന്നുമാണ് വരുന്നത്. പിന്നീട് എല്ലാവരും അവരവരുടെ സെക്ഷനിലേക്ക് മടങ്ങി പോകുന്നു. ഇതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ബാബ ആരെയും അയയ്ക്കുന്നില്ല. സ്വമേധയാ ഈ ഡ്രാമ നടന്നുകൊണ്ടിരിക്കുന്നു. ഓരോരുത്തരും അവരവരുടേതായ ധര്മ്മത്തില് വന്നു കൊണ്ടിരിക്കുന്നു. ബുദ്ധമതം സ്ഥാപിക്കുന്നതിനു മുമ്പ് അതിലെ ആത്മാക്കള് വരികയില്ല. ആദ്യമാദ്യം സൂര്യവംശി, ചന്ദ്രവംശികളാണ് വരുന്നത്. ആരാണോ ബാബയിലൂടെ നല്ല രീതിയില് പഠിക്കുന്നത്, അവരാണ് നമ്പര്ക്രമമനുസരിച്ച് സൂര്യവംശത്തിലും, ചന്ദ്രവംശത്തിലും ശരീരം എടുക്കുന്നത്. അവിടെ വികാരത്തിന്റെ കാര്യമില്ല. യോഗബലത്തിലൂടെ ആത്മാവ് നേരിട്ട് ഗര്ഭത്തില് പ്രവേശിക്കുന്നു. എന്റെ ആത്മാവ് ഇന്ന ശരീരത്തില് ചെന്ന് പ്രവേശിക്കും എന്ന് മനസിലാകും. വയസ്സായവര് മനസ്സിലാക്കും-എന്റെ ആത്മാവ് യോഗബലത്തിലൂടെ ഇന്ന ശരീരം എടുക്കും. എന്റെ ആത്മാവ് ഇപ്പോള് പുനര്ജന്മം എടുക്കും. ആ അച്ഛനും മനസിലാകും - എന്റെ അടുത്തേക്ക് കുട്ടി വന്നിട്ടുണ്ട്. കുട്ടിയുടെ ആത്മാവ് വരുന്നുണ്ട്, അതിന്റെ സാക്ഷാത്ക്കാരം ലഭിക്കും. അവര്ക്ക് സ്വയം മനസ്സിലാക്കാന് സാധിക്കും നമ്മള് ചെന്ന് മറ്റൊരു ശരീരത്തില് പ്രവേശിയ്ക്കും. ഈ വിചാരവും ഉണ്ടാകും. അവിടുത്തേതായ നിയമങ്ങള് അവിടെ ഉണ്ടാകും. (അച്ഛനമ്മമാര്ക്ക്)എത്ര വയസ്സുള്ളപ്പോഴാണ് കുട്ടി ജനിക്കുന്നത്, ഇതെല്ലാം അവിടെ ചിട്ടയായിട്ടായിരിക്കും നടക്കുക. അത് മുന്നോട്ട് പോകുന്തോറും അറിയാന് കഴിയും. എല്ലാം അറിയാന് കഴിയും, അല്ലാതെ ഇവിടെ നടക്കുന്നതു പോലെ 15-20 വയസ്സില് കുട്ടിയുണ്ടാവുക, അങ്ങിനെയൊന്നും ആയിരിക്കുകയില്ല. അവിടെ ആയുസ്സ് 150 വര്ഷം ആയിരിക്കും. എപ്പോഴാണോ പകുതി വയസ്സില് നിന്നും കുറച്ച് കൂടുന്നത്, ആ സമയം കുട്ടി ജനിക്കും എന്തെന്നാല് അവിടെ ആയുസ്സ് കൂടുതലായിരിക്കും, ഒരേയൊരു ആണ്കുട്ടി മാത്രമെ പിറക്കൂ. പിന്നെ നിയമമനുസരിച്ച് ഒരു പെണ്കുട്ടിയും വരും. ആദ്യം ആണ്കുട്ടി, അതിനുശേഷം പെണ്കുട്ടി, 8-10 വര്ഷത്തിന്റെ ഇടവേളയില് ജനിക്കും. മുന്നോട്ടു പോകുന്തോറും നിങ്ങള് കുട്ടികള്ക്ക് എല്ലാ സാക്ഷാത്ക്കാരവും ഉണ്ടാകും. എങ്ങനെയാണ് അവിടുത്തെ ആചാര-രീതികള്, പുതിയ ലോകത്തിന്റെ ഈ കാര്യങ്ങളെല്ലാം ബാബ വന്നിട്ട് മനസ്സിലാക്കി തരികയാണ്. ബാബയാണ് പുതിയ ലോകം സ്ഥാപിക്കുന്നത്. അപ്പോള് (അവിടത്തെ) ആചാര-രീതികളും തീര്ച്ചയായും കേള്പ്പിക്കും. മുന്നോട്ട് പോകുന്തോറും ധാരാളം കേള്പ്പിക്കും അപ്പോള് സാക്ഷാത്ക്കാരങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. എങ്ങിനെ കുട്ടികള് ജനിക്കും ഇതൊന്നും പുതിയ കാര്യമൊന്നുമല്ല.

കല്പകല്പം പോകേണ്ടി വരുന്ന അതേ സ്ഥലത്തേക്കു തന്നെയാണ് നിങ്ങള് പോകുന്നത്. വൈകുണ്ഡം ഇപ്പോള് സമീപത്ത് വന്ന് കഴിഞ്ഞു. ഏറ്റവും അടുത്തെത്തി നില്ക്കുകയാണ്. എത്രത്തോളം നിങ്ങള് ജ്ഞാന യോഗത്തില് ഉറപ്പുള്ളവരായിത്തീരുന്നുവോ അത്രത്തോളം ഓരോ കാര്യങ്ങളും നിങ്ങള്ക്ക് അടുത്ത് കാണുവാന് കഴിയും. അനേക പ്രാവശ്യം നിങ്ങള് പാര്ട്ട് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള് നിങ്ങള്ക്ക് അറിവ് ലഭിക്കുകയാണ്, അതാണ് നിങ്ങള് കൂടെ കൊണ്ടു പോകുന്നത്. അവിടുത്തെ ആചാര-രീതികള് എന്തായിരിക്കും, എല്ലാം നിങ്ങള്ക്ക് അറിയാന് സാധിക്കും. ആരംഭത്തില് നിങ്ങള്ക്ക് എല്ലാ സാക്ഷാത്ക്കാരവും ലഭിച്ചിരുന്നു. ആ സമയം നിങ്ങള് ആല്ഫയും ബീറ്റയും (അള്ളാഹുവും ആസ്തിയും) ആയിരുന്നു പഠിച്ചത്. ഇനി അവസാനവും നിങ്ങള്ക്ക് തീര്ച്ചയായും സാക്ഷാത്ക്കാരം കിട്ടണം. അതും ബാബ പറയുകയാണ്, അതെല്ലാം കാണാനുള്ള ആഗ്രഹം നിങ്ങള്ക്ക് ഇവിടെയാണുള്ളത്. ഈ ശരീരം നഷ്ടപ്പെടരുത്, എല്ലാം കണ്ടിട്ട് പോകണം എന്ന് ചിന്തിക്കുന്നു. ഇതില് ആയുസ്സ് കൂട്ടാന് വേണ്ടത് യോഗബലമാണ്. ബാബയിലൂടെ എല്ലാം കേള്ക്കണം, എല്ലാം കാണണം. ആരാണോ ആദ്യമെ പോയത് അവരെക്കുറിച്ച് ചിന്ത ആവശ്യമില്ല. അത് ഡ്രാമയിലെ പാര്ട്ടാണ്. ബാബയില് നിന്നും ധാരാളം സ്നേഹം എടുക്കാന് ഭാഗ്യമില്ലായിരുന്നു. എന്തെന്നാല് എത്രത്തോളം സര്വ്വീസബ്ബിള് ആയി മാറുന്നുവോ, അത്രത്തോളം ബാബയ്ക്ക് പ്രിയം കൂടും. എത്രത്തോളം സേവനം ചെയ്യുന്നുവോ, എത്രത്തോളം ബാബയെ ഓര്ക്കുന്നുവോ അത് ശേഖരിക്കപ്പെടും. നിങ്ങള്ക്ക് വളരെ രസം തോന്നും. ഇപ്പോള് നിങ്ങള് ഈശ്വരീയ സന്താനമാകുകയാണ്. ബാബ പറയുകയാണ് നിങ്ങള് ആത്മാക്കള് എന്റെ അടുത്തായിരുന്നല്ലോ. ഭക്തി മാര്ഗ്ഗത്തില് മുക്തിയ്ക്കുവേണ്ടി വളരെ പരിശ്രമിച്ചിരുന്നു. ജീവന്മുക്തിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇത് വളരെ മനോഹരമായ ജ്ഞാനമാണ്. വളരെ സ്നേഹമുണ്ട്. ബാബ, അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ്. സത്യംസത്യമായ പരമമായ പിതാവ് നമ്മളെ 21 ജന്മത്തേയ്ക്ക് സുഖധാമത്തിലേയ്ക്ക് കൊണ്ടു പോകുന്നു. ആത്മാവാണ് ദുഃഖിതനാകുന്നത്. ദുഃഖവും-സുഖവും തിരിച്ചറിയുന്നത് ആത്മാവാണ്. പാപാത്മാവ്, പുണ്യാത്മാവ് എന്നാണ് പറയുന്നത്. ഇപ്പോള് ബാബ വന്നിരിക്കുന്നത് നമ്മളെ സര്വ്വ ദുഃഖങ്ങളില് നിന്നും മോചിപ്പിക്കാനാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് പരിധിയില്ലാത്തതിലേക്കു പോകണം. എല്ലാവരും സുഖമുള്ളവരായിത്തീരും. മുഴുവന് ലോകവും സുഖമുള്ളവരായിത്തീരും. ഡ്രാമയിലെ പാര്ട്ടിനെയും നിങ്ങള് അറിഞ്ഞു കഴിഞ്ഞു. നിങ്ങള് എത്ര സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ബാബ വന്നിരിക്കുന്നത് നമ്മളെ സ്വര്ഗ്ഗത്തില് കൊണ്ടുപോകാന് വേണ്ടിയാണ്. നമ്മളെ എല്ലാവരെയും സ്വര്ഗ്ഗത്തില് കൊണ്ടു പോകും. ബാബ ധൈര്യം പകരുകയാണ് മധുര-മധുരമായ കുട്ടികളെ, ഞാന് നിങ്ങളുടെ സര്വ്വ ദുഃഖങ്ങളേയും ദൂരീകരിക്കാന് വന്നിരിക്കുകയാണ്. അപ്പോള് അങ്ങിനെയുള്ള അച്ഛനോട് എന്തു മാത്രം സ്നേഹം ഉണ്ടായിരിക്കണം. എല്ലാ സംബന്ധങ്ങളും നിങ്ങള്ക്ക് ദുഃഖം നല്കുകയാണ് ചെയ്തത്. ഇവിടെ എല്ലാം ദുഃഖം നല്കുന്ന സന്താനങ്ങളാണ്. നിങ്ങള് ദുഃഖിതരായി, ദുഃഖത്തിന്റെ തന്നെ കാര്യങ്ങള് കേട്ട് വന്നിരിക്കുകയാണ്. ഇപ്പോള് ബാബ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരികയാണ്. അനേക പ്രാവശ്യം കേള്പ്പിച്ചിട്ടുമുണ്ട്, ചക്രവര്ത്തി രാജാവാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള് നമ്മളെ അങ്ങിനെയുള്ള സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്ന ബാബയെ, എന്തു മാത്രം സ്നേഹിക്കണം. ഒരു ബാബയെയാണ് നിങ്ങള് ഓര്ക്കുന്നത്. ബാബയോടല്ലാതെ മറ്റാരോടും ഒരു സംബന്ധവുമില്ല. ആത്മാവിനാണ് മനസ്സിലാക്കി കൊടുക്കുന്നത്. നമ്മള് പരമമായ അച്ഛന്റെ കുട്ടികളാണ്. ഇപ്പോള് എങ്ങനെയാണോ നമുക്ക് വഴി ലഭിച്ചിരിക്കുന്നത്, അതുപോലെ മറ്റുള്ളവര്ക്കും സുഖത്തിന്റെ വഴി പറഞ്ഞു കൊടുക്കണം. നിങ്ങള്ക്ക് വെറും അര കല്പത്തേയ്ക്കു മാത്രമല്ല, മുക്കാല് കല്പം സുഖം ലഭിക്കുന്നു. നിങ്ങളുടെ മുന്നിലും ചിലര് ബലിയാകുന്നു. എന്തെന്നാല് നിങ്ങള് ബാബയുടെ സന്ദേശം കേള്പ്പിച്ചിട്ട് സര്വ്വ ദുഃഖങ്ങളേയും ദൂരീകരിക്കുന്നു.

നിങ്ങള്ക്കറിയാം ബ്രഹ്മാവിനും ഈ ജ്ഞാനം പരമമായ പിതാവില് നിന്നുമാണ് ലഭിക്കുന്നത്. ബ്രഹ്മാബാബയും ഈ സന്ദേശം നിങ്ങള്ക്ക് നല്കിക്കൊണ്ടിരിക്കുന്നു. നമ്മള് പിന്നെ മറ്റുള്ളവര്ക്ക് സന്ദേശം നല്കുന്നു. ബാബയുടെ പരിചയം നല്കി എല്ലാ കുട്ടികളേയും അജ്ഞാനമാകുന്ന നിദ്രയില് നിന്നും, ഉണര്ത്തിക്കൊണ്ടിരിക്കുന്നു. ഭക്തിയെ അജ്ഞാനം എന്നാണ് പറയുന്നത്. ജ്ഞാനവും ഭക്തിയും വേറെ വേറെയാണ്. ജ്ഞാന സാഗരനായ ബാബ ഇപ്പോള് നിങ്ങള് കുട്ടികളെ ജ്ഞാനം പഠിപ്പിക്കുകയാണ്. നിങ്ങളുടെ മനസ്സിലുണ്ട്, ബാബ ഓരോ അയ്യായിരം വര്ഷത്തിനു ശേഷവും വന്ന് നമ്മളെ ഉണര്ത്തുന്നു. നമ്മുടെ ദീപത്തില് ഘൃതം(എണ്ണ) കുറച്ചു മാത്രമേ അവശേഷിച്ചിട്ടുള്ളൂ. അത് കൊണ്ട് ഇപ്പോള് വീണ്ടും ജ്ഞാന ഘൃതം ഒഴിച്ച് ദീപം തെളിക്കുന്നു. എപ്പോഴാണോ ബാബയെ ഓര്ക്കുന്നത് അപ്പോള് ആത്മാവാകുന്ന ദീപം ജ്വലിക്കുന്നു. ആത്മാവിലുള്ള അഴുക്ക് ബാബയുടെ ഓര്മ്മയിലൂടെ മാത്രമേ ഇളകുകയുള്ളൂ. ഇതിലാണ് മായയുടെ യുദ്ധം നടക്കുന്നത്. മായ ഇടയ്ക്കിടയ്ക്ക് മറപ്പിക്കുന്നു അഴുക്ക് ഇളകുന്നതിനു പകരം അഴുക്ക് കൂടി വരുന്നു. എത്രത്തോളം ഇളകുന്നുവോ അതിനെക്കാളും കൂടുതല് അഴുക്ക് വീണ്ടും കൂടുന്നു. ബാബ പറയുകയാണ്-കുട്ടികളെ, എന്നെ ഓര്മ്മിക്കൂ. അപ്പോള് അഴുക്ക് ഇളകും. ഇതില് പരിശ്രമം ആവശ്യമാണ്. ശരീരത്തിന്റെ ആകര്ഷണം പാടില്ല. ദേഹീ അഭിമാനി ആകൂ. നമ്മള് ആത്മാവാണ്, ശരീര സഹിതം ബാബയുടെ അടുത്ത് പോകുവാന് കഴിയില്ല. ശരീരത്തില് നിന്നും വേറിട്ടു മാത്രമേ പോകുവാന് കഴിയൂ. ആത്മാവിനെ നോക്കുന്നതിലൂടെ അഴുക്ക് ഇല്ലാതായി തീരും, ശരീരത്തിനെ നോക്കുകയാണെങ്കില് അഴുക്ക് കൂടുകയേയുള്ളൂ. ചിലപ്പോള് കൂടുന്നു, ചിലപ്പോള് ഇളകുന്നു-ഇത് നടന്നു കൊണ്ടേയിരിക്കുന്നു. ചിലപ്പോള് താഴെ, ചിലപ്പോള് മുകളില്-വളരെ സൂക്ഷിച്ച് നടക്കേണ്ട വഴിയാണ്. നടന്ന് നടന്ന് പിന്നീട് കര്മ്മാതീത അവസ്ഥ നേടും. മുഖ്യമായും ഓരോ കാര്യത്തിലും ചതിക്കുന്നത് കണ്ണുകളാണ്, അതു കൊണ്ട് ശരീരത്തിനെ കാണരുത്. നമ്മുടെ ബുദ്ധി ശാന്തിധാമത്തിലും സുഖധാമത്തിലുമാണ് പിന്നെ ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. ആഹാരവും ശുദ്ധമായത് കഴിക്കണം. ദേവതകളുടേത് പവിത്ര ഭോജനമാണ്. വൈഷ്ണവര് എന്ന അക്ഷരം വിഷ്ണുവില് നിന്നാണ് വന്നത്. ദേവതകള് ഒരിക്കലും മോശമായ സാധനങ്ങള് കഴിക്കുകയില്ല. വിഷ്ണുവിന്റെ ക്ഷേത്രവുമുണ്ട്, അതിനെ നര-നാരായണന് എന്നും പറയുന്നു. ലക്ഷ്മീ-നാരായണനെ നോക്കുകയാണെങ്കില് അവര് സാകാരിയാണ്. അവര്ക്ക് 4 ഭുജങ്ങള് കാണിക്കാന് പാടില്ല. പക്ഷെ ഭക്തി മാര്ഗ്ഗത്തില് അവര്ക്കും 4 ഭുജങ്ങള് കൊടുത്തിട്ടുണ്ട്. ഇതിനെയാണ് പരിധിയില്ലാത്ത അജ്ഞാനം എന്ന് പറയുന്നത്. 4 ഭുജങ്ങളുള്ള ഒരു മനുഷ്യനും ഉണ്ടാകില്ല എന്ന കാര്യം ചിന്തിക്കുന്നില്ല. സത്യയുഗത്തിലുള്ളവര് 2 ഭുജങ്ങള് ഉള്ളവരായിരിക്കും. ബ്രഹ്മാവിനും 2 ഭുജങ്ങളാണുള്ളത്. ബ്രഹ്മാവിന്റെ മകളാണ് സരസ്വതി, അവരെ രണ്ടു പേരെയും ചേര്ത്താണ് 4 ഭുജങ്ങള് കൊടുത്തിരിക്കുകയാണ്. സരസ്വതി ബ്രഹ്മാവിന്റെ പത്നിയൊന്നുമല്ല, പ്രജാപിതാ ബ്രഹ്മാവിന്റെ മകളാണ്. എത്രത്തോളം കുട്ടികളെ ദത്തായി ലഭിക്കുന്നുവോ, അത്രത്തോളം ഭുജങ്ങള് കൂടി കൂടി വരുന്നു. ബ്രഹ്മാവിനാണ് 108 ഭുജങ്ങള് ഉള്ളതായി പറയപ്പെടുന്നത്. വിഷ്ണുവിനെയോ ശങ്കരനെയോ അങ്ങനെ പറയുകയില്ല. ബ്രഹ്മാവിനു നിറയെ ഭുജങ്ങളുണ്ട്. ഭക്തി മാര്ഗ്ഗത്തില് ഒരു ജ്ഞാനവുമില്ല. ബാബ വന്നിട്ട് കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്. നിങ്ങള് പറയുന്നു ബാബ വന്നിട്ട് നമ്മളെ വിവേകശാലികളാക്കി. മനുഷ്യന് പറയുന്നു ഞങ്ങള് ശിവന്റെ ഭക്തനാണെന്ന്. ശരി, നിങ്ങള് ശിവന് എന്താണെന്നാണ് മനസ്സിലാക്കി വച്ചിരിക്കുന്നത്? ഇപ്പോള് നിങ്ങള്ക്കറിയാം ശിവബാബാ സര്വ്വ ആത്മാക്കളുടേയും അച്ഛനാണ്. അതു കൊണ്ടാണ് അദ്ദേഹത്തിന്റെ പൂജ ചെയ്യുന്നത്. മുഖ്യമായ കാര്യം ബാബ പറയുന്നു-എന്നെ മാത്രം ഓര്മ്മിക്കൂ. നിങ്ങള് വിളിച്ചിട്ടുമുണ്ട് - ഹേ പതിതപാവനാ വന്ന് ഞങ്ങളെ പാവനമാക്കൂ. എല്ലാവരും വിളിച്ചു കൊണ്ടു തന്നെയിരിക്കുന്നു - പതീത പാവന സീതാറാം. ഇദ്ദേഹവും പാടി കൊണ്ടിരുന്നു. ബാബ സ്വയം വന്ന് എന്നില് പ്രവേശിക്കും എന്ന് (ബ്രഹ്മാ)ബാബയ്ക്ക് അറിയുകയേയില്ലായിരുന്നു. എത്ര അതിശയമാണ്, ഒരിക്കലും ചിന്തനത്തില്പോലും ഉണ്ടായിരുന്നില്ല. ഇത് എന്താണ് സംഭവിക്കുന്നത് എന്ന ആശ്ചര്യമായിരുന്നു! ഞാന് ആരെയെങ്കിലും നോക്കിയാല് ഇരുന്ന ഇരുപ്പില് തന്നെ അവര്ക്ക് ആകര്ഷണം ഉണ്ടാകുമായിരുന്നു. ഇത് എന്താണ് നടക്കുന്നത്? ശിവബാബയാണ് ആകര്ഷിച്ചിരുന്നത്. മുന്നില് ഇരിക്കുമ്പോള് തന്നെ ധ്യാനത്തിലേക്ക് പോകുമായിരുന്നു. ഇത് എന്താണ് എന്ന ആശ്ചര്യമായിരുന്നു! ഈ കാര്യങ്ങളെ മനസ്സിലാക്കുവാന് ഏകാന്തത ആവശ്യമാണ്. അപ്പോള് വൈരാഗ്യം വരാന് തുടങ്ങി-എവിടെ പോകും? ശരി, ബനാറസില് പോകാം. ഇത് ബാബയുടെ ആകര്ഷണമായിരുന്നു. അത് ഇദ്ദേഹത്തേയും ചെയ്യിച്ചതായിരുന്നു, ഇത്ര വലിയ വ്യവഹാരങ്ങളെല്ലാം ഉപേക്ഷിച്ചിട്ടു പോയി. ആ പാവങ്ങള്ക്ക് എന്തറിയാമായിരുന്നു ബനാറസില് എന്തിനു പോകുന്നുവെന്ന്? എന്നിട്ട് അവിടെ പൂന്തോട്ടത്തില് ചെന്നെത്തി. അവിടെ പെന്സില് കൈയ്യിലെടുത്ത് മതിലില് സൃഷ്ടിചക്രം വരയ്ക്കുമായിരുന്നു. ബാബ എന്തെല്ലാമാണ് ചെയ്യിക്കുന്നത്, ഒന്നും അറിയാന് കഴിഞ്ഞിരുന്നില്ല. രാത്രിയില് ഉറക്കം വരുമായിരുന്നു. എവിടേയ്ക്കോ പറന്നു പോകുന്നതു പോലെ തോന്നിയിരുന്നു. അത് കഴിഞ്ഞ് താഴേയ്ക്ക് വരുമായിരുന്നു. എന്താണ് നടക്കുന്നത് ഒന്നും മനസിലാകുന്നില്ലായിരുന്നു. ആരംഭത്തില് എത്ര സാക്ഷാത്ക്കാരം നടക്കുമായിരുന്നു. പെണ്കുട്ടികള് ഇരുന്ന ഇരുപ്പില് ധ്യാനത്തില് പോകുമായിരുന്നു. നിങ്ങള് വളരെയധികം കണ്ടിട്ടുണ്ട്. നിങ്ങള് പറയും എന്താണോ ഞങ്ങള് കണ്ടത് അത് നിങ്ങള് കണ്ടിട്ടില്ല. ഇനി വരാന് പോകുന്ന സമയത്തും ബാബ നിറയെ സാക്ഷാത്ക്കാരം ചെയ്യിക്കും, കാരണം സമീപത്ത് എത്തിക്കൊണ്ടിരിക്കുകയാണല്ലോ. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയുടെ സന്ദേശം കേള്പ്പിച്ച് സര്വ്വരുടേയും ദുഃഖത്തെ ദൂരീകരിക്കണം. സര്വ്വര്ക്കും സുഖത്തിന്റെ വഴി പറഞ്ഞു കൊടുക്കണം. പരിധിക്കുള്ളില് നിന്നും പരിധിയില്ലാത്തതിലേക്കു പോകണം.

2. അന്തിമസമയത്തുള്ള എല്ലാ സാക്ഷാത്ക്കാരങ്ങളും ചെയ്യാന് വേണ്ടിയും ബാബയുടെ സ്നേഹത്തിന്റെ പാലന നേടുന്നതിനു വേണ്ടിയും ജ്ഞാന-യോഗത്തില് ഉറപ്പുള്ളവരായിത്തീരണം. മറ്റുള്ളവരെക്കുറിച്ച് (ആദ്യം ശരീരം ഉപേക്ഷിച്ചവരെക്കുറിച്ച്)ചിന്തിക്കാതെ യോഗബലത്തിലൂടെ തന്റെ ആയുസ്സിനെ വര്ദ്ധിപ്പിക്കണം.

വരദാനം :-
ആലസ്യത്തെ അഥവാ ശ്രദ്ധയുടെ അഭിമാനത്തെ വിട്ട് ബാബയുടെ സഹായത്തിനു പാത്രമാകുന്ന സഹജപുരുഷാര്ഥിയായി ഭവിക്കട്ടെ.

പല കുട്ടികളും ധൈര്യം വെക്കുന്നതിനു പകരം ആലസ്യത്തിന്റെ കാരണത്താല് അഭിമാനത്തിലേക്കു വരുന്നു- ഞാനൊക്കെ സദാ പാത്രം തന്നെയാണ്. ബാബ എന്നെ സഹായിച്ചില്ലെങ്കില് പിന്നെ ആരെയാണ് സഹായിക്കുക! ഈ അഭിമാനത്തിന്റെ കാരണത്താല് ധൈര്യത്തിന്റെ വിധിയെ മറക്കുന്നു. പലരിലും പിന്നീട് സ്വയത്തിനു മേല് ശ്രദ്ധ നല്കുന്നതിന്റെയും അഭിമാനം ഉണ്ട്, അത് സഹായത്തില് നിന്ന് വഞ്ചിതമാക്കുന്നു. മനസിലാക്കുന്നു ഞാന് വളരെ യോഗം ചെയ്തിരിക്കുന്നു, ജ്ഞാനി യോഗി തു ആത്മാവായി മാറി, സേവനത്തിന്റെ രാജധാനി ഉണ്ടാക്കി...ഇപ്രകാരത്തിലുള്ള അഭിമാനത്തെ വിട്ട് ധൈര്യത്തിന്റെ ആധാരത്തില് സഹായത്തിനു പാത്രമാകൂ എങ്കില് സഹജപുരുഷാര്ഥിയായി മാറും.

സ്ലോഗന് :-
എന്ത് വ്യര്ഥവും നെഗറ്റീവുമായ സങ്കല്പങ്ങള് നടക്കുന്നുവോ അവയെ പരിവര്ത്തനപ്പെടുത്തി വിശ്വമംഗളത്തിന്റെ കാര്യത്തിലുപയോഗിക്കൂ