27.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ബാബയ്ക്ക് സമാനം ദയാഹൃദയരും മംഗളകാരിയുമായി മാറൂ, സ്വയം പുരുഷാര്ത്ഥം ചെയ്യുകയും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്യുന്നവരാണ് വിവേകശാലികള്.

ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് തന്റെ പഠിപ്പിലൂടെ ഏതൊരു പരിശോധനയാണ് നടത്താന് സാധിക്കുക, നിങ്ങളുടെ പുരുഷാര്ത്ഥം എന്താണ്?

ഉത്തരം :-
നമ്മള് ഉത്തമമായ പാര്ട്ടാണോ അഭിനയിക്കുന്നത് അതോ മദ്ധ്യമമാണോ കനിഷ്ടമാണോ എന്ന കാര്യം പഠിപ്പിലൂടെ നിങ്ങള്ക്ക് പരിശോധിക്കാം. ആരാണോ മറ്റുള്ളവരേയും ഉത്തമമാക്കി മാറ്റുന്നത് അഥവാ സേവനം ചെയ്ത് ബ്രാഹ്മണരുടെ വൃദ്ധി ഉണ്ടാക്കുന്നത് അവരുടെ പാര്ട്ടിനെയാണ് ഉത്തമം എന്നു പറയുന്നത്. പഴയ ചെരുപ്പ് അഴിച്ച് പുതിയത് അണിയുക എന്നതാണ് നിങ്ങളുടെ പുരുഷാര്ത്ഥം. എപ്പോഴാണോ ആത്മാവ് പവിത്രമാകുന്നത് അപ്പോള് പവിത്രമായ പുതിയ ചെരുപ്പ്(ശരീരം) ലഭിക്കും.

ഓംശാന്തി.  
കുട്ടികള് രണ്ട് രീതിയില് സമ്പാദിച്ചുകൊണ്ടിരിക്കുകയാണ്. ഒന്ന് ഓര്മ്മയുടെ യാത്രയിലൂടെയുള്ള സമ്പാദ്യം രണ്ടാമത് 84 ജന്മങ്ങളുടെ ചക്രത്തിന്റെ ജ്ഞാനത്തെ സ്മരിക്കുന്നതിലൂടെയുള്ള സമ്പാദ്യം. ഇതിനെയാണ് പറയുന്നത് ഇരട്ട വരുമാനം എന്നാല് അജ്ഞാനകാലത്തില് ഉണ്ടാകുന്നത് അല്പകാലത്തിലെ ക്ഷണഭംഗുരമായ ഒറ്റ വരുമാനമാണ്. നിങ്ങളുടെ ഈ ഓര്മ്മയുടെ യാത്രയിലുള്ള വരുമാനം വളരെ വലുതാണ്. ആയുസ്സും വര്ദ്ധിക്കും, പവിത്രമാവുകയും ചെയ്യും. മുഴുവന് ദുഃഖങ്ങളില് നിന്നും മുക്തമാകുന്നു. വളരെ വലിയ വരുമാനമാണ്. സത്യയുഗത്തില് ആയുസ്സും വളരെ കൂടുതലായിരിക്കും. ദുഃഖത്തിന്റെ പേരുപോലും ഉണ്ടാകില്ല എന്തുകൊണ്ടെന്നാല് രാവണ രാജ്യം ഉണ്ടായിരിക്കില്ല. അജ്ഞാനകാലത്തില് പഠിപ്പിലൂടെ അല്പകാല സുഖമാണ് ലഭിക്കുന്നത്, പഠിപ്പിന്റെ സുഖം ശാസ്ത്രം പഠിക്കുന്നവര്ക്കാണ് ലഭിക്കുന്നത്. അതിലൂടെ അവരുടെ അനുയായികള്ക്ക് ഒരു ഗുണവുമില്ല. അവരെ അനുയായികള് എന്ന് പറയാന് സാധിക്കില്ല. എന്തുകൊണ്ടെന്നാല് അവര് വസ്ത്രം മാറ്റുന്നില്ല, വീട് ഉപേക്ഷിക്കുന്നില്ല പിന്നെ എങ്ങനെ അവരെ അനുയായികള് എന്ന് വിളിക്കും! അവിടെയാണെങ്കില് ശാന്തി, പവിത്രത എല്ലാമുണ്ട്. ഇവിടെയാണെങ്കില് അപവിത്രത കാരണം ഓരോ വീടുകളിലും എത്ര അശാന്തിയാണ്. നിങ്ങള്ക്ക് ഈശ്വരനില് നിന്നും ശ്രീമതം ലഭിക്കുകയാണ്. ഇപ്പോള് നിങ്ങള് നിങ്ങളുടെ അച്ഛനെ ഓര്മ്മിക്കു. സ്വയം ഈശ്വരീയ ഗവണ്മെന്റിലാണ് എന്ന് മനസ്സിലാക്കു. പക്ഷേ നിങ്ങള് ഗുപ്തമാണ്. ഹൃദയത്തില് എത്ര സന്തോഷമുണ്ടാകണം. ഇപ്പോള് നമ്മള് ശ്രീമതത്തിലൂടെയാണ് നടക്കുന്നത്. അതിന്റെ ശക്തിയിലൂടെ സതോപ്രധാനമായി മാറുകയാണ്. ഇവിടെ ഒരു രാജ്യഭാഗ്യവും നേടാനില്ല. നമ്മുടെ രാജ്യഭാഗ്യം പുതിയ ലോകത്തിലാണുള്ളത്. ഇപ്പോള് അതിന്റെ അറിവ് ലഭിച്ചു. ഈ ലക്ഷ്മീ നാരായണന്മാരുടെ 84 ജന്മങ്ങളുടെ കഥ നിങ്ങള്ക്ക് പറയാന് സാധിക്കും. ഏത് ഒരു മനുഷ്യനുമാകട്ടെ, എന്തെല്ലാം പഠിപ്പിക്കുന്നവരുമാകട്ടേ പക്ഷേ ഒരാള്ക്കുപോലും ഇവരുടെ 84 ജന്മങ്ങളുടെ കഥ കേള്പ്പിക്കാന് സാധിക്കില്ല. നിങ്ങളുടെ ബുദ്ധിയില് ഇപ്പോള് ഓര്മ്മയുണ്ട്, വിചാര സാഗര മഥനവും ചെയ്യുന്നുണ്ട്.

ഇപ്പോള് നിങ്ങള് ജ്ഞാന സൂര്യവംശത്തിലേതാണ്. പിന്നീട് സത്യയുഗത്തിലെത്തുമ്പോള് വിഷ്ണുവംശി എന്നു വിളിക്കും. ജ്ഞാനസൂര്യന് പ്രകടമായി........... ഈ സമയത്ത് നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുന്നില്ലേ. ജ്ഞാനത്തിലൂടെയാണ് സദ്ഗതി ഉണ്ടാകുന്നത്. അരകല്പം ജ്ഞാനം പിന്നീട് അരകല്പം അജ്ഞാനമായിരിക്കും. ഇതും ഡ്രാമയില് അടങ്ങിയതാണ്. നിങ്ങള് ഇപ്പോള് വിവേകശാലികളായി മാറിയിരിക്കുന്നു. നിങ്ങള് എത്രത്തോളം വിവേകശാലിയായി മാറുന്നുവോ അത്രത്തോളം മറ്റുള്ളവരെ തനിക്കുസമാനമാക്കി മാറ്റുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു. നിങ്ങളുടെ ബാബ ദയാഹൃദയനും മംഗളകാരിയുമാണ് അതിനാല് കുട്ടികളും അതുപോലെയാവണം. കുട്ടികള് മംഗളകാരിയായി മാറിയില്ലെങ്കില് അവരെ എന്താണ് പറയുക? മഹിമയുണ്ടല്ലോ- ധൈര്യശലി കുട്ടികളെ ബാബ സഹായിക്കും. ഇതും തീര്ച്ചയായും വേണം. ഇല്ലെങ്കില് എങ്ങനെ സമ്പത്ത് നേടും. സേവനം അനുസരിച്ച് സമ്പത്ത് നേടുന്നു, ഇത് ഈശ്വരീയ മിഷനറിയല്ലേ. ക്രിസ്ത്യന് മിഷന്, ഇസ്ലാമീ മിഷന് മുതലായവ ഉണ്ടല്ലോ അവര് അവരുടെ ധര്മ്മത്തെ വളര്ത്തുന്നു. നിങ്ങള് നിങ്ങളുടെ ബ്രാഹ്മണ ധര്മ്മത്തേയും ദൈവീക ധര്മ്മത്തേയും വളര്ത്തുന്നു. ഡ്രാമ അനുസരിച്ച് നിങ്ങള് കുട്ടികള് തീര്ച്ചയായും സഹായികളാവും. കല്പം മുമ്പ് എന്ത് പാര്ട്ട് അഭിനയിച്ചോ അത് തീര്ച്ചയായും അഭിനയിക്കും. നിങ്ങള് കാണുന്നുണ്ട് ഓരോരുത്തരും അവരുടെ ഉത്തമം, മദ്ധ്യമം അല്ലെങ്കില് കനിഷ്ടമായ പാര്ട്ട് അഭിനയിക്കുന്നു. ഉത്തമനാക്കി മാറ്റുന്നത് ആരാണോ അവരാണ് സര്വ്വോത്തമമായ പാര്ട്ട് അഭിനയിക്കുന്നത്. അതിനാല് എല്ലാവര്ക്കും ബാബയുടെ പരിചയം നല്കണം ഒപ്പം ആദി മദ്ധ്യ അന്ത്യ രഹസ്യവും കേള്പ്പിക്കണം. ഋഷി മുനിമാര് പോലും ഇതുമല്ല സത്യം- ഇതുമല്ല സത്യം എന്നു പറഞ്ഞാണ് പോയത്. പിന്നീട് സര്വ്വവ്യാപീ എന്നു പറയുന്നു, അല്ലാതെ മറ്റൊന്നും അറിയില്ല. ഡ്രാമ അനുസരിച്ച് ആത്മാവിന്റെ ബുദ്ധിയും തമോപ്രധാനമായി മാറുന്നു. ശരീരത്തിന്റെ ബുദ്ധി എന്നു പറയില്ല. ആത്മാവിലാണ് മനസ്സും ബുദ്ധിയും ഉള്ളത്. ഇത് നല്ലരീതിയില് മനസ്സിലാക്കണം പിന്നീട് കുട്ടികള് മനനചിന്തനം ചെയ്യണം. എന്നിട്ടുവേണം മനസ്സിലാക്കിക്കൊടുക്കാന്. അവരാണെങ്കില് ശാസ്ത്രം കേള്പ്പിക്കാനായി എത്ര കടകള് തുറന്നിരിക്കുന്നു. നിങ്ങളുടേതും കടയാണ്. വലിയ വലിയ നഗരങ്ങളില് വലിയ കടവേണം. ആരാണോ വളരെ തീവ്രതയുള്ള കുട്ടികള് അവരുടെ പക്കല് വളരെ അധികം ഖജനാവുകള് ഉണ്ടാകും. അഥവാ ഇത്രയും ഖജനാവുകള് ഇല്ലെങ്കില് പിന്നെ ആര്ക്കും നല്കാനും സാധിക്കില്ല! നമ്പര്വൈസായാണ് ധാരണ ഉണ്ടാകുന്നത്. മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കുന്ന തരത്തില് കുട്ടികള് നല്ലരീതിയില് ധാരണ ചെയ്യണം. കാര്യം അത്ര വലുതൊന്നുമല്ല, സെക്കന്റിന്റെ കാര്യമാണ്- ബാബയില് നിന്നും സമ്പത്ത് എടുക്കണം. നിങ്ങള് ആത്മാക്കള് ബാബയെ മനസ്സിലാക്കിയതിനാല് പരിധിയില്ലാത്ത അധികാരിയായി മാറിയിരിക്കുന്നു. അധികാരികളും നമ്പര്വൈസ് ആയിരിക്കും. രാജാവും അധികാരിയാണ് എന്നാല് പ്രജയും പറയും ഞങ്ങളും അധികാരികളാണ്. ഇവിടെയും എല്ലാവരും നമ്മുടെ ഭാരതം എന്ന് പറയാറുണ്ടല്ലോ. നിങ്ങളും പറയുന്നു ശ്രീമതത്തിലൂടെ ഞങ്ങള് ഞങ്ങളുടെ സ്വര്ഗ്ഗം സ്ഥാപിക്കുകയാണ്, പിന്നീട് സ്വര്ഗ്ഗത്തിലും രാജധാനിയുണ്ട്. അനേക പ്രകാരത്തിലുള്ള പദവികളുണ്ട്. ഉയര്ന്ന പദവി പ്രാപ്തമാക്കാന് പുരുഷാര്ത്ഥം ചെയ്യണം. ബാബ പറയുന്നു നിങ്ങള് എത്രത്തോളം പുരുഷാര്ത്ഥം ചെയ്ത് പദവി പ്രാപ്തമാക്കുന്നുവോ അത് കല്പ- കല്പാന്തരങ്ങളിലേയ്ക്ക് ഉണ്ടാകും. പരീക്ഷയില് മാര്ക്ക് കുറയുമ്പോള് ചിലര്ക്ക് നിരാശയുണ്ടാകുന്നു. ഇതാണെങ്കില് പരിധിയില്ലാത്ത കാര്യമാണ്. പൂര്ണ്ണമായി പുരുഷാര്ത്ഥം ചെയ്തില്ലെങ്കില് പിന്നീട് നിരാശരാകുന്നു, ശിക്ഷകളും അനുഭവിക്കേണ്ടതായി വരും. ആ സമയത്ത് അല്ലാതെ എന്തുചെയ്യാന് സാധിക്കും. ഒന്നും ചെയ്യാന് പറ്റില്ല. ആത്മാവ് എന്ത് ചെയ്യും! ലോകരാണെങ്കില് ജീവനെ ഹത്യ ചെയ്യുന്നു, മുങ്ങിമരിക്കുന്നു. ഇവിടെയാണെങ്കില് ഹത്യയുടെ കാര്യമൊന്നുമില്ല. ആത്മാവിന്റെ ഹത്യ സാദ്ധ്യമല്ല, അത് അവിനാശിയാണ്. പിന്നെ നിങ്ങള് പാര്ട്ട് അഭിനയിക്കുന്നത് ഏത് ശരീരം ഉപയോഗിച്ചാണോ അതിന്റെ ഹത്യയാണ് ഉണ്ടാകുന്നത്. ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥം ചെയ്യുകയാണ്, ഈ പഴയ ചെരുപ്പ് ഉപേക്ഷിച്ച് പുതിയ ദൈവീകമായ ചെരുപ്പ് അണിയണം. ഇത് ആരാണ് പറയുന്നത്? ആത്മാവ്. എങ്ങനെയാണോ കുട്ടികള് പറയുന്നത്- ഞങ്ങള്ക്ക് പുതിയ വസ്ത്രം നല്കൂ എന്ന് അതുപോലെയാണ്. നമ്മള് ആത്മാക്കള്ക്കും പുതിയ വസത്രം ആവശ്യമാണ്. ബാബ പറയുന്നു നിങ്ങള് ആത്മാവ് പുതിയതാകുമ്പോള് ശരീരവും പുതിയത് വേണം അപ്പോഴാണ് ശോഭിക്കുന്നത്. ആത്മാവ് പവിത്രമാകുമ്പോള് 5 തത്വങ്ങളും പുതിയതാകും. 5 തത്വങ്ങളാലാണ് ശരീരം ഉണ്ടാകുന്നത്. ആത്മാവ് എപ്പോഴാണോ സതോപ്രധാനം അപ്പോള് ശരീരവും സതോപ്രധാനമായതാണ് ലഭിക്കുക. ആത്മാവ് തമോപ്രധാനമാണെങ്കില് ശരീരവും തമോപ്രധാനം. ഇപ്പോള് മുഴുവന് ലോകത്തിലേയും പാവകള്(ശരീരം) തമോപ്രധാനമാണ്, ദിനംപ്രതി ദിനം ലോകം പഴയതായിക്കൊണ്ടിരിക്കുന്നു, താഴേയ്ക്ക് വീണുകൊണ്ടിരിക്കുന്നു. എല്ലാ വസ്തുക്കളും പുതിയതില് നിന്നും പഴയതാകും. പഴയതായതിനുശേഷം നശിക്കുന്നു, ഇത് മുഴുവന് ലോകത്തിന്റേയും കാര്യമാണ്. പുതിയ ലോകത്തെ സത്യയുഗമെന്നും, പഴയ ലോകത്തെ കലിയുഗം എന്നും പറയുന്നു. ബാക്കി ഈ സംഗമയുഗത്തെ ആരും അറിയുന്നില്ല. ഈ പഴയലോകം മാറുകയാണ് എന്നത് നിങ്ങള്ക്ക് മാത്രമേ അറിയൂ.

ഇപ്പോള് അച്ഛനും ടീച്ചറും ഗുരുവുമായ പരിധിയില്ലാത്ത ബാബയുടെ ആജ്ഞയാണ് പവിത്രമായി മാറു. മഹാശത്രുവായ കാമത്തെ ജയിച്ച് ജഗദ്ജീത്തായി മാറു. ജഗദ്ജീത്ത് അര്ത്ഥം വിഷ്ണുവംശിയായി ഭവിയ്ക്കു. കാര്യം ഒന്നുതന്നെയാണ്. കുട്ടികള്ക്ക് അറിയാം നമ്മെ പഠിപ്പിക്കുന്നത് അച്ഛനാണ്. ആദ്യം ഇതില് നിശ്ചയം വേണം. കുട്ടികള് വലുതായാല് അച്ഛനെ ഓര്മ്മിക്കണം. പിന്നീട് ടീച്ചറേയും ശേഷം ഗുരുവിനേയും ഓര്മ്മിക്കണം. ഭിന്ന ഭിന്ന സമയങ്ങളിലായി മൂന്നുപേരേയും ഓര്മ്മിക്കും. ഇവിടെയാണെങ്കില് മൂന്നുപേരേയും ഒരുമിച്ച് ഒരേ സമയത്ത് നിങ്ങള്ക്ക് ലഭിച്ചിരിക്കുന്നു. അച്ഛനും ടീച്ചറും ഗുരുവും ഒരാള് തന്നെയാണ്. മനുഷ്യരാണെങ്കില് വാനപ്രസ്ഥത്തിന്റെ അര്ത്ഥം പോലും അറിയുന്നില്ല. വാനപ്രസ്ഥത്തിലേയ്ക്ക് പോകണം അതിനാല് ഗുരുവിനെ തേടണം എന്നു കരുതുന്നു. 60 വയസ്സിനുശേഷമാണ് ഗുരുവിന്റെ അടുത്തേയ്ക്ക് പോകുന്നത്. ഈ നിയമം ഇപ്പോഴാണ് ഉണ്ടാകുന്നത്. ബാബ പറയുന്നു- ഇവരുടെ അനേകം ജന്മങ്ങളുടെ അന്തിമ ജന്മത്തിലെ വാനപ്രസ്ഥ അവസ്ഥയിലാണ് ഞാന് ഇവരുടെ സദ്ഗുരുവാകുന്നത്. ബാബയും പറയുന്നു 60 വയസ്സിനുശേഷം എപ്പോഴാണോ നിര്വ്വാണധാമത്തിലേയ്ക്ക് പോകേണ്ട സമയമായത് അപ്പോഴാണ് സദ്ഗുരുവിനെ ലഭിച്ചത്. ബാബ വരുന്നതുതന്നെ എല്ലാവരേയും നിര്വ്വാണധാമത്തിലേയ്ക്ക് തിരികെക്കൊണ്ടുപോകാനാണ്. മുക്തിധാമത്തിലേയ്ക്ക് പോയതിനുശേഷം വീണ്ടും പാര്ട്ട് അഭിനയിക്കാനായി വരണം. വാനപ്രസ്ഥ അവസ്ഥ ഒരുപാടുപേര്ക്ക് ഉണ്ടാകുന്നുണ്ട്, പിന്നീടാണ് ഗുരുവിന്റെ പക്കലേയ്ക്ക് പോകുന്നത്. ഇന്നുകാലത്താണെങ്കില് ചെറിയ കുഞ്ഞുണ്ടായാല് അതിനേയും ഗുരുവിന്റെ അടുത്തെത്തിക്കും പിന്നീട് ഗുരുവിന് അവരില് നിന്നും ദക്ഷിണ ലഭിക്കും. ക്രിസ്ത്യന്സാണെങ്കില് ക്രിസ്ത്യാനിയാക്കാനായി മടിയിലേയ്ക്ക് വെച്ചുകൊടുക്കുന്നു. പക്ഷേ അവര് ആരും നിര്വ്വാണധാമത്തിലേയ്ക്ക് പോകുന്നില്ല. ഈ മുഴുവന് രഹസ്യങ്ങളും ബാബയാണ് പറഞ്ഞുതരുന്നത്, ഈശ്വരന്റെ അറ്റം ഈശ്വരന് തന്നെ പറഞ്ഞുതരണം. ആരംഭം മുതല് പറഞ്ഞുതരുന്നുമുണ്ട്. തന്റെ അറ്റവും പറഞ്ഞുതരുന്നു ഒപ്പം സൃഷ്ടിയുടെ ജ്ഞാനവും നല്കുന്നു. ഈശ്വരന് സ്വയം വന്ന് ആദി സനാതന ദേവീ ദേവതാ അഥവാ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു, ഇതിന്റെ പേര് ഭാരതം എന്നാണ് പാടപ്പെടുന്നത്. ഗീതയില് കൃഷ്ണന്റെ പേരിട്ട് എത്ര വളച്ചൊടിച്ചിരിക്കുന്നു. ഇതും ഡ്രാമയാണ്, വിജയത്തിന്റേയും തോല്വിയുടേയും കളിയാണ്. ഇതില് വിജയവും തോല്വിയും എങ്ങനെയാണ് സംഭവിക്കുന്നത്, ഇത് ബാബയ്ക്കല്ലാതെ മറ്റാര്ക്കും പറഞ്ഞുതരാന് സാധിക്കില്ല. നമ്മുക്ക് ഇനി താഴേയ്ക്കും വീഴണം എന്നത് ഈ ലക്ഷ്മീ നാരായണന്മാര്ക്കുപോലും അറിയില്ല. ഇത് നിങ്ങള് ബ്രാഹ്മണര്ക്കുമാത്രമേ അറിയൂ. ശൂദ്രര്ക്കും അറിയില്ല. ബാബ തന്നെയാണ് വന്ന് നിങ്ങളെ ബ്രാഹ്മണനില് നിന്നും ദേവതയാക്കി മാറ്റുന്നത്. ഹം സൊ സൊഹം എന്നതിന്റെ അര്ത്ഥം തന്നെ വേറെയാണ്. ഓം എന്നതിന്റെ അര്ത്ഥവും വേറെയാണ്. മനുഷ്യര് അര്ത്ഥം അറിയാതെ എന്ത് വായില് വരുന്നോ അത് പറയുകയാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയാം എങ്ങനെയാണ് താഴേയ്ക്ക് വീണത് പിന്നീട് എങ്ങനെയാണ് കയറുന്നത്. ഈ ജ്ഞാനം ഇപ്പോഴാണ് നിങ്ങള് കുട്ടികള്ക്ക് ലഭിക്കുന്നത്. ഡ്രാമ അനുസരിച്ച് കല്പത്തിനുശേഷവും ബാബ വന്ന് പറഞ്ഞുതരും. ഏതെല്ലാം ധര്മ്മസ്ഥാപകരുണ്ടോ അവരെല്ലാം തന്റെ സമയമാകുമ്പോള് വന്ന് ഓരോരുത്തരുടേയും ധര്മ്മം വീണ്ടും സ്ഥാപിക്കും. ഞാന് എങ്ങനെയാണ് ബ്രാഹ്മണന് പിന്നീട് സൂര്യവംശീ ചന്ദ്രവംശീ പരമ്പരകളുടെ സ്ഥാപന ചെയ്യുന്നത്? ഇത് ഒരു ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ഇപ്പോള് നിങ്ങള് ജ്ഞാനസൂര്യവംശികളാണ് പിന്നീട് വിഷ്ണുവംശിയായി മാറും. വാക്കുകള് വളരെ ശ്രദ്ധയോടെ എഴുതണം, ആരും അതില് തെറ്റ് കണ്ടുപിടിക്കരുത്.

നിങ്ങള്ക്ക് അറിയാം ഈ ജ്ഞാനത്തിന്റെ ഓരോ വാക്യങ്ങളും രത്നങ്ങളാണ്, വജ്രങ്ങളാണ്. മനസ്സിലാക്കുന്നതിന് കുട്ടികളില് വളരെ അധികം ശുദ്ധത വേണം. അഥവാ തെറ്റി എന്തെങ്കിലും വാക്കുകള് വന്നാലും പെട്ടെന്ന് തന്നെ അതിനെ ശരിയാക്കി മനസ്സിലാക്കിക്കൊടുക്കണം. ഏറ്റവും വലിയ തെറ്റ് അച്ഛനെ മറക്കുന്നു എന്നതാണ്. ബാബ ആജ്ഞ നല്കുകയാണ് എന്നെ മാത്രം ഓര്മ്മിക്കു. ഇത് ഒരിയ്ക്കലും മറക്കരുത്. ബാബ പറയുന്നു നിങ്ങള് വളരെ പഴയ പ്രിയതമകളാണ്. നിങ്ങള് എല്ലാവരുടേയും പ്രിയതമന് ഒരാളാണ്. അവരാണെങ്കില് ഒരാള് മറ്റൊരാളുടെ രൂപം കണ്ടാണ് പ്രേമിക്കുന്നത്. ഇവിടെ പ്രിയതമന് ഒന്നേയുള്ളു. ആ ഒരാള് എത്ര പ്രിയതമകളെ ഓര്മ്മിക്കും. അനേകം പേര്ക്ക് ഒരാളെ ഓര്മ്മിക്കുക എന്നത് സഹജമാണ് എന്നാല് ഒരാള് എങ്ങനെ അനേകം പേരെ ഓര്മ്മിക്കും! ബാബയോട് പറയുന്നു ബാബാ ഞങ്ങള് അങ്ങയെ ഓര്മ്മിക്കുകയാണ്. അങ്ങ് ഞങ്ങളെ ഓര്മ്മിക്കുന്നുണ്ടോ? പതിതത്തില് നിന്നും പാവനമായി മാറുന്നതിനായി ഓര്മ്മിക്കേണ്ടത് നിങ്ങള്ക്കാണ്. ഓര്മ്മിക്കാന് ഞാന് പതിതമല്ലല്ലോ. ഓര്മ്മിക്കുകയെന്നത് നിങ്ങളുടെ ജോലിയാണ് എന്തുകൊണ്ടെന്നാല് പാവനമായി മാറണം. ആര് എത്രത്തോളം ഓര്മ്മിക്കുന്നുവോ എത്ര നല്ലരീതിയില് സേവനം ചെയ്യുന്നുവോ അത്രത്തോളം ധാരണയുണ്ടാകും. ഓര്മ്മയുടെ യാത്ര വളരെ ബുദ്ധിമുട്ടാണ്, ഇതിലാണ് ബുദ്ധി പായുന്നത്. നിങ്ങള് 84 ജന്മങ്ങളുടെ ചക്രം മറന്നുപോകും എന്നല്ല. ഈ കാതുകള് സ്വര്ണ്ണപാത്രങ്ങളായിരിക്കണം. എത്രത്തോളം നിങ്ങള് ഓര്മ്മിക്കുന്നുവോ അത്രയും നല്ല ധാരണയുണ്ടാകും, ഇതില് ശക്തിയുണ്ടാകും അതിനാലാണ് പറയുന്നത് ഓര്മ്മയുടെ മൂര്ച്ചവേണം. ജ്ഞാനത്തിലൂടെ സമ്പാദ്യമാണ് ഉണ്ടാകുന്നത്. നമ്പര്വൈസായി ഓര്മ്മയിലൂടെ സര്വ്വശക്തികളും ലഭിക്കുന്നു. വാളിനും നമ്പര് അനുസരിച്ച് മൂര്ച്ചയില് വ്യത്യാസമുണ്ടായിരിക്കും. അത് സ്ഥൂലമായ കാര്യങ്ങളാണ്. പ്രധാനപ്പെട്ട ഒരേയൊരു കാര്യമാണ് ബാബ പറയുന്നത്- അല്ലാഹുവിനെ ഓര്മ്മിക്കു. നിങ്ങളുടെ ജ്ഞാന യോഗത്തിന്റെ ശക്തിയും അവരുടെ മരണത്തിനുള്ള സാധനങ്ങളും തുല്യമായിരിക്കണം. ഇതും കളിയാണ്. എല്ലാവരും അഭിനേതാക്കള് തന്നെയല്ലേ. ഭക്തിമാര്ഗ്ഗം പൂര്ത്തിയായിരിക്കുന്നു, ബാബ തന്നെയാണ് വന്ന് തന്റേയും സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റേയും പരിചയം നല്കുന്നത്. ഇപ്പോള് ബാബ പറയുന്നു വ്യര്ത്ഥമായ കാര്യങ്ങള് നിങ്ങള് കേള്ക്കരുത് അതിനാലാണ് മോശമായത് കേള്ക്കരുത്........ എന്നതിന്റെ ചിത്രം നിര്മ്മിച്ചിരിക്കുന്നത്. മുമ്പ് കുരങ്ങുകളുടേതായിരുന്നു നിര്മ്മിച്ചിരുന്നത് എന്നാല് ഇപ്പോള് മനുഷ്യരുടേതാണ് നിര്മ്മിക്കുന്നത് എന്തുകൊണ്ടെന്നാല് രൂപം മനുഷ്യന്റേതാണെങ്കിലും സ്വഭാവം കുരങ്ങുകളുടേതാണ്, അതിനാലാണ് താരതമ്യപ്പെടുത്തുന്നത്. ഇപ്പോള് നിങ്ങള് ആരുടെ സേനയാണ്? ശിവബാബയുടെ. കുരങ്ങില് നിന്നും നിങ്ങളെ ക്ഷേത്രത്തിലിരിക്കാന് തക്ക യോഗ്യരാക്കി മാറ്റുന്നു. എവിടെയുള്ള കാര്യം എവിടെ എത്തിച്ചു. കുരങ്ങന്മാര്ക്ക് പാലം ഉണ്ടാക്കാന് സാധിക്കുമോ? ഇതെല്ലാം കെട്ടുകഥകളാണ്. എപ്പോഴെങ്കിലും ആരെങ്കിലും ചോദിക്കും നിങ്ങള് ശാസ്ത്രങ്ങള് അംഗീകരിക്കുന്നുണ്ടോ? പറയൂ അതേ! ശാസ്ത്രത്തെ അംഗീകരിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ. ഞങ്ങളാണ് ഏറ്റവും കൂടുതല് അംഗീകരിക്കുന്നത്. ഞങ്ങള് എത്ര പഠിക്കുന്നുവോ അത്രയും നിങ്ങള് പോലും പഠിച്ചിട്ടുണ്ടാകില്ല. അരകല്പം ഞങ്ങള് പഠിച്ചിട്ടുണ്ട്. സ്വര്ഗ്ഗത്തില് ശാസ്ത്രം, ഭക്തി മുതലായ ഒരു കാര്യവും ഉണ്ടാവില്ല. എത്ര സഹജമായാണ് ബാബ മനസ്സിലാക്കിത്തരുന്നത്. എന്നിട്ടും തനിക്കുസമാനമാക്കി മാറ്റാന് കഴിയില്ലേ. കുട്ടികള് മുതലായവരുടെ ബന്ധനത്തിന്റെ കാരണത്താല് എവിടേയ്ക്കും ഇറങ്ങാന് കഴിയുന്നില്ല. ഇതിനേയും ഡ്രാമ എന്നേ പറയൂ. ബാബ പറയുന്നു 15 ദിവസം കോഴ്സ് കേട്ടശേഷം പിന്നീട് തനിക്കുസമാനമാക്കി മാറ്റുന്നതില് മുഴുകണം. വലിയ വലിയ നഗരങ്ങളുടെ തലസ്ഥാനത്തില് വല വീശണം എങ്കില് ശബ്ദം ഉയരും. വലിയ ആളുകള് ഇല്ലാതെ ആരുടേയും ശബ്ദം ഉയരില്ല. വളരെ ശക്തിയായി വലവീശൂ എങ്കില് വളരെ അധികം പേര് വരും. ബാബയുടെ നിര്ദേശം ലഭിക്കുന്നുണ്ടല്ലോ. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ജ്ഞാനയോഗത്തിലൂടെ തന്റെ ബുദ്ധിയെ ശുദ്ധമാക്കണം. ബാബയെ മറക്കുക എന്ന തെറ്റ് ഒരിയ്ക്കലും ചെയ്യരുത്. പ്രിയതമയായി മാറി പ്രിയതമനെ ഓര്മ്മിക്കണം.

2. ബന്ധനമുക്തരായി മാറി തനിക്കുസമാനമാക്കി മാറ്റുന്ന സേവനം ചെയ്യണം. ഉയര്ന്ന പദവി നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. പുരുഷാര്ത്ഥത്തില് ഒരിയ്ക്കലും നിരാശരായി മാറരുത്.

വരദാനം :-
ഒരു നിമിഷത്തിന്റെ ഏകാഗ്ര സ്ഥിതിയിലൂടെ ശക്തിശാലി അനുഭവം ചെയ്യുന്ന ചെയ്യിക്കുന്ന ഏകാന്തവാസിയായി ഭവിയ്ക്കട്ടെ.

ഏകാന്ത വാസിയാകുക അര്ത്ഥം ഏതെങ്കിലും ഒരു ശക്തിശാലി സ്ഥിതിയില് സ്ഥിതി ചെയ്യുകയാണ്. അത് ബീജ രൂപ സ്ഥിതിയില് സ്ഥിതി ചെയ്ത് കൊണ്ടാവാം, അല്ലെങ്കില് ലൈറ്റ് മൈറ്റ് ഹൗസ് സ്ഥിതിയില് സ്ഥിതി ചെയ്തുകൊണ്ട് വിശ്വത്തിന് ലൈറ്റ് മൈറ്റ് നല്കൂ. ഫരിസ്ത സ്ഥിതിയിലൂടെ മറ്റുളളവര്ക്ക് അവ്യക്ത സ്ഥിതിയുടെ അനുഭവം ചെയ്യിക്കൂ. ഒരു സെക്കന്റ് അഥവാ ഒരു നിമിഷമെങ്കിലും അഥവാ ഈ സ്ഥിതിയില് ഏകാഗ്രമായി സ്ഥിതി ചെയ്യൂ, എന്നാല് സ്വയത്തിനും അന്യ ആത്മാക്കള്ക്കും വളരെയധികം ലാഭം ഉണ്ടാക്കാന് സാധിക്കും. കേവലം ഇതിന്റെ അഭ്യാസം വേണം.

സ്ലോഗന് :-
ആരുടെയാണോ ഓരോ സങ്കല്പത്തിലും വാക്കിലും പവിത്രതയുടെ വൈബ്രേഷന് അടങ്ങിയിരിക്കുന്നത്, അവരാണ് ബ്രഹ്മാചാരി.