മധുരമായ കുട്ടികളെ- മുഴുവൻ
ലോകത്തിലും വെച്ച് നിങ്ങളെ പോലെ ഭാഗ്യശാലികളായവർ ആരുമില്ല, നിങ്ങൾ രാജഋഷികളാണ്,
രാജ്യപദവിക്കു വേണ്ടിയാണ് നിങ്ങൾ രാജയോഗം പഠിക്കുന്നത്.
ചോദ്യം :-
നിരാകാരനായ അച്ഛനിലുള്ള ഏതൊരു സംസ്കാരമാണ് സംഗമയുഗത്തിൽ നിങ്ങൾ കുട്ടികളും ധാരണ
ചെയ്യുന്നത്?
ഉത്തരം :-
നിരാകാരനായ
ബാബയിൽ ജ്ഞാനത്തിന്റെ സംസ്കാരമുണ്ട്. ബാബ നിങ്ങളെ ജ്ഞാനം കേൾപ്പിച്ച് പതിതത്തിൽ
നിന്നും പാവനമാക്കി മാറ്റുന്നു. അതുകൊണ്ടാണ് ബാബയെ ജ്ഞാനത്തിന്റെ സാഗരനെന്നും,
പതിത-പാവനനെന്നും പറയുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികളും ഈ സംസ്കാരമാണ് ധാരണ
ചെയ്യുന്നത്. നമ്മളെ ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന് നിങ്ങൾ ലഹരിയോടു കൂടി
പറയുന്നു. നമ്മൾ ഭഗവാനിൽ നിന്നും കേട്ടിട്ട് കേൾപ്പിക്കുകയാണ്.
ഗീതം :-
അവസാനം ആ
ദിവസം വന്നെത്തി ഇന്ന്....
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ ഈ ഗീതം കേട്ടു. ഈ മഹിമ ആരുടേതാണ്? ഒരു ബാബയുടെ.
ശിവായേ നമ: എന്ന മഹിമ ഉയർന്നതിലും വെച്ച് ഉയർന്ന ഭഗവാന്റെതല്ലേ. ഭഗവാൻ നമ്മുടെ
അച്ഛനാണ് എന്ന് കുട്ടികൾക്കറിയാം. നമ്മളെല്ലാവരും അച്ഛനാണ് എന്നല്ല. വിശ്വം
മുഴുക്കെ സാഹോദര്യം എന്ന് പറയാറുണ്ട്. സന്യാസിമാരും വിദ്വാൻമാരും ഈശ്വരൻ
സർവ്വവ്യാപിയാണെന്ന് പറഞ്ഞതനുസരിച്ച് എല്ലാവരും അച്ഛൻമാരായി മാറി. പരസ്പരം
സഹോദരനാണെന്ന് മനസ്സിലാക്കുന്നതിലൂടെ സമ്പത്ത് നൽകുന്നത് അച്ഛനാണെന്ന്
തെളിയുന്നു. എല്ലാവരും അച്ഛൻമാരാണെങ്കിൽ പിന്നെ സമ്പത്തിന്റെ കാര്യം ഇല്ല. നമ്മൾ
എല്ലാ ആത്മാക്കളുടെയും അച്ഛൻ ഒന്നാണ്. ബാബയെ മുഴുവൻ ലോകത്തിലുള്ളവരുടെയും
അച്ഛനെന്നാണ് പറയുന്നത്. ലോകത്തിൽ ആരാണ് ഉള്ളത്? ആത്മാക്കളാകുന്ന സഹോദരൻമാർ.
എല്ലാവരുടെയും ഈശ്വരനാകുന്ന അച്ഛൻ ഒന്നു മാത്രമാണ്. ഒരച്ഛനെയാണ് എല്ലാവരും
പ്രാർത്ഥിക്കുന്നത്. അതിനാൽ ഒന്നിന്റെ പൂജ അല്ലെങ്കിൽ ആരാധന ചെയ്യുന്നതിനെയാണ്
സതോപ്രധാന പൂജ എന്ന് പറയുന്നത്. ജ്ഞാനം, ഭക്തി, വൈരാഗ്യം എന്നതിനെക്കുറിച്ചും
മനസ്സിലാക്കിതന്നിട്ടുണ്ട്. ബാബ സദ്ഗതിക്കുവേണ്ടിയാണ് ജ്ഞാനം നൽകുന്നത്.
ജീവൻമുക്തിധാമത്തെയാണ് സത്ഗതി എന്ന് പറയുന്നത്. ആത്മാവിന് ഇതാണ് ബുദ്ധിയിൽ ധാരണ
ചെയ്യേണ്ടത്. നമ്മുടെ വീട് ശാന്തിധാമമാണ്. എന്നാൽ മുക്തിധാമമെന്നും,
ജീവൻമുക്തിധാമമെന്നും പറയും. ഏറ്റവും നല്ല പേരാണ് ശാന്തിധാമം. ഈ ശരീരത്തിൽ
കർമ്മേന്ദ്രിയങ്ങളുള്ളത് കാരണം ആത്മാവ് ശബ്ദത്തിലേക്ക് വരുന്നു, സംസാരിക്കേണ്ടി
വരുന്നു. സൂക്ഷ്മവതനം ആഗ്യഭാഷയുടെ ലോകമാണ്. സംസാരിക്കുന്നത് സൂചനയിലൂടെയാണ്,
സംസാരത്തിലേക്ക് വരുന്നില്ല. മൂന്ന് ലോകങ്ങളേയും നിങ്ങൾ അറിഞ്ഞുകഴിഞ്ഞു. മൂലവതനം,
സൂക്ഷ്മവതനം, സ്ഥൂലവതനം എന്ന് ബുദ്ധിയിൽ നല്ല രീതിയിലുണ്ട്. ഈ സൃഷ്ടി
കറങ്ങിക്കൊണ്ടേയിരിക്കുന്നു എന്ന് ഈ മനുഷ്യ സൃഷ്ടിയെക്കുറിച്ച് തന്നെയാണ്
പറയുന്നത്. ചക്രം ആവർത്തിക്കുന്നതിനെയാണ് ചരിത്രവും -ഭൂമിശാസ്ത്രവും എന്ന്
പറയുന്നത്. മനുഷ്യരല്ലേ ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കുകയുള്ളൂ.
ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ് കേൾപ്പിക്കുന്നത്. ഉയർന്നതിലും വെച്ച്
ഉയർന്നത് ബാബയാണ്. ബാബക്ക് മാതെ്രമ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
എങ്ങനെയാണ് ആവർത്തിക്കുന്നതെന്ന് അറിയുകയുള്ളൂ. ഈ ചക്രത്തെ അറിഞ്ഞാണ് നിങ്ങൾ
ചക്രവർത്തി രാജാവായി മാറുന്നത്. ദേവതകൾ സമ്പൂർണ്ണ നിർവ്വികാരികളാണെന്ന് പാടുന്നു.
ലക്ഷ്മീ-നാരായണന്റെ ചിത്രവുമുണ്ടല്ലോ. ലക്ഷ്മീ-നാരായണൻ സമ്പൂർണ്ണ
നിർവ്വികാരികളാണ്. എന്നാൽ മനുഷ്യർ സ്വയത്തെ സമ്പൂർണ്ണ വികാരികളാണെന്ന് പറയുന്നു.
സത്യയുഗത്തിൽ സമ്പൂർണ്ണ നിർവ്വികാരികളും അഥവാ സമ്പൂർണ്ണ പാവനവുമാണ്. കലിയുഗത്തിൽ
സമ്പൂർണ്ണ വികാരിയും സമ്പൂർണ്ണ പതിതവുമാണ്. ഇത് ഭാരതത്തിന്റെ മാത്രം കാര്യമാണ്.
ബാബയാണ് ഈ കാര്യങ്ങളെ ബുദ്ധിയിൽ ഇരുത്തി തരുന്നത്. ഇത് മറ്റാർക്കും അറിയില്ല.
മനുഷ്യരാണെങ്കിൽ സത്യയുഗത്തിന് നീണ്ട ആയുസ്സാണ് നൽകിയിട്ടുള്ളത്. ലക്ഷക്കണക്കിന്
വർഷങ്ങൾക്കു മുമ്പായിരുന്നു സത്യയുഗം എന്ന് കരുതുന്നു. അതിനാൽ ആരുടെയും ബുദ്ധിയിൽ
ഈ കാര്യം വരുന്നില്ല.
നമ്മൾ ഇപ്പോൾ സമ്പൂർണ്ണ വികാരിയിൽ നിന്നും സമ്പൂർണ്ണ നിർവ്വികാരിയായി മാറുകയാണ്
എന്ന് കുട്ടികൾക്കറിയാം.സമ്പൂർണ്ണ പതിതരിൽ നിന്നും പാവനമായി മാറണം. ആത്മാവിലാണ്
അഴുക്കുള്ളത്, അതിനാൽ സ്വർണ്ണത്തിൽ നിന്നും ഇരുമ്പായി മാറിയിരിക്കുകയാണ് എന്ന്
ബാബ മനസ്സിലാക്കിതരുന്നു. ആത്മാവിന്റെ താരതമ്യത്തെയാണ് ഇവിടെ കാണിക്കുന്നത്. ഇത്
നല്ല രീതിയിൽ മനസ്സിലാക്കണം. നിങ്ങൾ കുട്ടികൾ വളരെ ഭാഗ്യശാലികളാണ്, മുഴുവൻ
ലോകത്തിലും നിങ്ങളെ പോലെ ഭാഗ്യശാലികളായി മറ്റാരും തന്നെയില്ല. ഇപ്പോൾ നിങ്ങൾ
രാജയോഗത്തിലിരിക്കുകയാണ്, നിങ്ങൾ രാജഋഷികളാണ്. രാജ്യപദവി നേടുന്നതിനു വേണ്ടി
ഏതെങ്കിലും പഠിപ്പുണ്ടോ? വക്കീലാക്കി മാറ്റും, എന്നാൽ ആരാണ് വിശ്വത്തിന്റെ
മഹാരാജാവാക്കി മാറ്റുന്നത്? ബാബക്കല്ലാതെ മറ്റാർക്കും വിശ്വത്തിന്റെ
മഹാരാജാവാക്കി മാറ്റാൻ സാധിക്കില്ല. ഈ ലോകത്തിൽ മഹാരാജാക്കൻമാർ ആരുമില്ല.
സത്യയുഗത്തിൽ തീർച്ചയായും മഹാരാജാക്കൻമാർ വേണം. ആരെങ്കിലും മഹാരാജാക്കൻമാരാക്കി
മാറ്റാൻ തീർച്ചയായും വരണം. ബാബ പറയുന്നു-ഞാൻ വരുന്നത് ഭക്തി പൂർത്തിയാകുമ്പോഴാണ്.
ഇപ്പോൾ ഭക്തി പൂർത്തിയായി, വേറെ ഒന്നും ഇതിൽ നിന്ന് ലഭിക്കാനില്ല. നമ്മളെ
ബാബയാണ് പഠിപ്പിക്കുന്നത് എന്ന ലഹരിയുണ്ടായിരിക്കണം. നമ്മൾ ആത്മാക്കളെ
നിരാകാരനായ ബാബ പരമപിതാ പരമാത്മാ ശിവനാണ് പഠിപ്പിക്കുന്നത്. ശിവനെ ആർക്കും
അറിയില്ല. ബാബ വീണ്ടും സ്വർഗ്ഗത്തിന്റെ രാജധാനി സ്ഥാപിക്കുകയാണ് എന്ന് നിങ്ങൾ
കുട്ടികൾക്കറിയാം. നമ്മൾ ലക്ഷ്മീ-നാരായണനെ മഹാരാജാവ്- ശ്രീ നാരായണനെന്നും
മഹാറാണി ശ്രീ ലക്ഷ്മിയെന്നുമാണ് പറയുന്നത്. ഭക്തിമാർഗ്ഗത്തിൽ സത്യനാരായണന്റെ
കഥയാണ് കേൾപ്പിക്കുന്നത്. അമരനാഥ കഥയും മൂന്നാമത്തെ നേത്രത്തിന്റെ കഥയും. ബാബ
മൂന്നാമത്തെ നേത്രവും നൽകുന്നു. നരനിൽ നിന്നും നാരായണനാക്കി മാറാനുള്ള കഥയാണ്
കേൾപ്പിക്കുന്നത്. എന്തെല്ലാമാണോ കഴിഞ്ഞുപോയത്, ആ കാര്യങ്ങൾ വീണ്ടും
ഭക്തിമാർഗ്ഗത്തിൽ പ്രയോജനപ്പെടുന്നു. ബാബ നമ്മൾ അവകാശികളെ സ്വർഗ്ഗത്തിന്റെ
അധികാരികളാക്കി മാറ്റുകയാണ് എന്ന് നമ്മൾ കുട്ടികൾ മനസ്സിലാക്കുന്നു. ഭഗവാൻ
സ്വർഗ്ഗത്തിന്റെ രചയിതാവല്ലേ. നമ്മൾ ഭഗവാന്റെ സന്താനങ്ങളാണെങ്കിൽ എന്തുകൊണ്ടാണ്
സ്വർഗ്ഗത്തിലില്ലാത്തത്? എന്തുകൊണ്ടാണ് കലിയുഗത്തിൽ കഴിയുന്നത്? പരമപിതാ
പരമാത്മാവ് പുതിയ ലോകമാണ് രചിക്കുന്നത്. ഭഗവാൻ പഴയ ലോകം രചിക്കില്ലല്ലോ. പുതിയ
ലോകമുണ്ടാക്കിയതിനു ശേഷമാണ് പഴയതിനെ ഇല്ലാതാക്കുന്നത്. നമ്മൾ സത്യയുഗത്തിലേക്ക്
വേണ്ടിയാണ് രാജ്യം പ്രാപ്തമാക്കുന്നത് എന്ന് നമുക്കറിയാം. സത്യയുഗത്തിൽ
ആരായിരിക്കും? ലക്ഷ്മീ-നാരായണന്റെ കുലമുണ്ടായിരിക്കും ഒപ്പം മറ്റ്
രാജാക്കൻമാരുമുണ്ടായിരിക്കും. വിജയമാല അവരുടെ അടയാളമാണ്. വിജയമാലയിൽ കോർക്കപ്പെ
ടുന്നതിനുവേണ്ടിയാണ് ഇപ്പോൾ നമ്മൾ പുരുഷാർത്ഥം ചെയ്യുന്നത്. ലോകത്തിൽ ആർക്കും
മാലയുടെ അർത്ഥവും, എന്തുകൊണ്ടാണ് പൂജിക്കുന്നതെന്നും അറിയില്ല. മുകളിലുള്ള പൂവ്
ആരാണ്? മാലയെ കറക്കി-കറക്കി പിന്നീട് പൂക്കളെ നമിക്കുന്നു. വീണ്ടും അവർ മാല
കറക്കും. പുറമെ ചിന്ത പോകാതിരിക്കാനാണ് മാല കറക്കുന്നത്. ഉള്ളിന്റെ ഉള്ളിൽ
രാമ-രാമ എന്ന ധ്വനി വാദ്യങ്ങൾ വായിക്കുന്നതുപോലെ മുഴക്കിക്കൊണ്ടേയിരിക്കും.
ഒരഭ്യാസമാണ് ചെയ്യുന്നത്. ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളാണ്. ശരിയാണ്,
ഒരുപാട് ഭക്തി ചെയ്യുന്നവർ ഒരു വികർമ്മവും ചെയ്യില്ല. ഒരുപാട് ഭക്തി ചെയ്യുന്നവർ
സത്യവാദികളായിരിക്കും എന്നാണ് മനസ്സിലാക്കുന്നത്. ക്ഷേത്രത്തിലുള്ള മാല
കറക്കികൊണ്ടും വായിലൂടെ രാമ-രാമ എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ഭക്തിയിൽ
പാപങ്ങളുണ്ടായിരിക്കില്ല എന്ന് ഒരുപാട് പേർ മനസ്സിലാക്കുന്നു. രാത്രിയും പകലും
ഭക്തി ചെയ്യുന്നതിലൂടെ മനുഷ്യർ മുക്തരാകും എന്ന് പറയുന്നു. എന്നാൽ അങ്ങനെയൊന്നും
സംഭവിക്കുന്നില്ല. ഇത് നാടകമല്ലേ. ഈ നാടകത്തിൽ സതോപ്രധാനം, സതോ, രജോ,
തമോയിലേക്ക് എല്ലാവർക്കും വരുക തന്നെ വേണം. തിരിച്ച് ആർക്കും പോകാൻ സാധിക്കില്ല.
പരമധാമത്തിൽ സ്ഥലം ഒഴിയുന്നതുപോലെ ഈ ലോകത്തിലും ഒരുപാട് സ്ഥലം ഒഴിയും. ഡൽഹിയുടെ
പരിസരത്ത് മധുരമായ നദീ തീരങ്ങളിലായിരുന്നു രാജധാനിയുണ്ടായിരുന്നത്. സമുദ്ര
തീരത്തല്ല. ബോംബെ ഒന്നും ഉണ്ടായിരിക്കുകയില്ല. അത് മുമ്പ് മീൻപിടിക്കുന്ന
ഇടമായിരുന്നു. അവിടെ വസിച്ചിരുന്നത് മീൻ പിടുത്തക്കാരായിരുന്നു. സമുദ്രത്തെ
എത്രയാണ് വറ്റിച്ചിരിക്കുന്നത്. അവിടെ വീണ്ടും മൽസ്യബന്ധനക്കടലായി മാറും.
സത്യയുഗത്തിൽ ബോംബെയുമില്ല, മലകളുമുണ്ടായിരിക്കുകയില്ല. എവിടേക്കും പോകേണ്ട
ആവശ്യവുമില്ല. ഇവിടെ മനുഷ്യർ ക്ഷീണിക്കുമ്പോൾ വിശ്രമിക്കാറുണ്ട്. സത്യയുഗത്തിൽ
ക്ഷീണിക്കുന്ന തരത്തിലുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടായിരിക്കുകയില്ല. നിങ്ങൾ
സ്വർഗ്ഗവാസികളായി മാറുന്നു. അല്പം പോലും ബുദ്ധിമുട്ടില്ല. ഇപ്പോൾ കുട്ടികൾക്ക്
ബാബയുടെ ശ്രീമതത്തിലൂടെ നടക്കണം.
ബാബ പറയുന്നു- മധുരമായ ഓമന മക്കളെ, ശരീര നിർവ്വാഹാർത്ഥം തീർച്ചയായും ജോലികളെല്ലാം
ചെയ്യണം. സ്കൂളിൽ വിദ്യാർത്ഥി പഠിച്ചതിനുശേഷം പിന്നീട് വീട്ടിൽ വന്നും
പഠിക്കുന്നു. വീട്ടിലെ ജോലികളും ചെയ്യുന്നു. അതേപോലെ ശരീരനിർവ്വാഹാർത്ഥം എല്ലാം
ചെയ്തുകൊണ്ടും ഈ ആത്മീയ പഠിപ്പ് പഠിക്കൂ. ഈ പഠിപ്പിൽ നിങ്ങൾക്ക് ഒരു
ബുദ്ധിമുട്ടുമില്ല. ഭൗതീകമായ പഠിപ്പിൽ എത്ര വിഷയങ്ങളാണ് ഉള്ളത്. ഇവിടെയാണെങ്കിൽ
ഒരേ ഒരു വിഷയവും ഒരു പോയിന്റും മാത്രമാണ് ഉള്ളത്-മൻമനാഭവ. ഈ മന്ത്രത്തിലൂടെ
നിങ്ങളുടെ എല്ലാ പാപങ്ങളും വിനാശമാകും. ഭഗവാന്റെ വാക്കുകളാണല്ലോ. മനുഷ്യർ
മനസ്സിലാക്കുന്നത് ഭഗവാൻ ഗീത ദ്വാപരയുഗത്തിൽ കേൾപ്പിച്ചു എന്നാണ്. എന്നാൽ
ദ്വാപരയുഗത്തിൽ കേൾപ്പിച്ചിട്ടെന്തു ചെയ്യാനാണ്! കൃഷ്ണന്റെ ചിത്രത്തിൽ നല്ല
രീതിയിൽ എഴുതിയിട്ടുണ്ട്. യുദ്ധം നിമിത്തം മാത്രമാണ്. എല്ലാവരും മരിക്കുമ്പോഴാണ്
തിരിച്ച് വീണ്ടും മുക്തി-ജീവൻമുക്തിയിലേക്ക് പോകുന്നത്. കേവലം യുദ്ധത്തിൽ
മാത്രമല്ല മരിക്കുന്നത്. ഒരുപാട് പ്രകാരത്തിലുള്ള പ്രകൃതി
ക്ഷോഭങ്ങളുണ്ടായിരിക്കും. എന്നാൽ കുട്ടികൾക്ക് ഒരു ദുഃഖവുമുണ്ടായിരിക്കാൻ
പാടില്ല. മനുഷ്യർക്ക് ഹൃദയസ്തംഭനമുണ്ടാകുമ്പോൾ ഒരു ദുഃഖവുമുണ്ടായിരിക്കുകയില്ല.
മരണം ഇങ്ങനെയായിരിക്കണം. ഇരിക്കെയിരിക്കെ ഹൃദയാഘാതം വന്നു, തീർന്നു. ഡോക്ടർ
വരുമ്പോഴേക്കും ആത്മാവ് ശരീരത്തിൽ നിന്നും പോകും. ഇപ്പോൾ എല്ലാവരുടെയും മരണം
സംഭവിക്കണം. അവസാനം ഹോസ്പിറ്റലും, ഡോക്ടറൊന്നുമുണ്ടായിരിക്കു കയില്ല. മരിച്ച്
കർമ്മവും ക്രിയകളൊന്നും ചെയ്യാൻ ആരുമുണ്ടായിരിക്കുകയില്ല. ഒന്നും
ഉണ്ടായിരിക്കുകയില്ല. എല്ലാവരുടെയും പ്രാണനും ശരീരത്തിൽ നിന്നും പോകും.
പേമാരിയുണ്ടാകും. മരണത്തിന് താമസ മൊന്നുമില്ല. മനുഷ്യർ പെട്ടെന്ന് മരിക്കാനുള്ള
ബോംബുകളാണ് ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള ബോംബുകളാണ്
ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ബോംബുകളെ കൂടുതൽ മെച്ചപ്പെടു
ത്തിക്കൊണ്ടേയിരിക്കുന്നു. ഇത് ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. കല്പ-കല്പം
വിനാശമാകണമെന്ന് ഡ്രാമയിൽ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ഈ ജ്ഞാനം
സത്യയുഗത്തിൽ നിങ്ങൾക്കുണ്ടാ യിരിക്കുകയില്ല. ബാബയാണ് ഈ ജ്ഞാനം നൽകുന്നത്.
സത്യയുഗത്തിന്റെ സ്ഥാപനയുണ്ടായിക്കഴിഞ്ഞാൽ പിന്നെ ജ്ഞാനത്തിന്റെ ആവശ്യമില്ല.
പിന്നീട് രാവണ രാജ്യമാകുമ്പോഴാണ് ഭക്തി ആരംഭിക്കുന്നത്. ഇപ്പോൾ ഭക്തി
പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് യോഗബലത്തിലൂടെ പാവനമായി മാറണം. പാവനമായി മാറിയാൽ
മാത്രമെ സുഖധാമത്തിലേക്കും ശാന്തിധാമത്തിലേക്കും പോകാൻ സാധിക്കുകയുള്ളൂ. അതിനാൽ
നമുക്ക് ഓർമ്മയുടെ ചാർട്ട് വെക്കണം. നമുക്ക് ബാബയെ ഓർമ്മിച്ച് ഈ സംഗമയുഗത്തിൽ
തന്നെ പാവനമായി മാറണം എന്ന് ഇപ്പോൾ മനസ്സിലായിക്കഴിഞ്ഞു. ഇങ്ങനെ ഒരു
ശാസ്ത്രത്തിലും എഴുതിയിട്ടില്ല. അവസാനം ആ ദിവസം വന്നെത്തി ഇന്ന്... എന്ന ഗീതം
കുട്ടികൾ കേട്ടു. ഭാരതവാസികൾ വീണ്ടും രാജാക്കൻമാരുടെയും രാജാവായി മാറുന്നു.
രാജാക്കൻമാരുടെയും രാജാവ് അല്ലെങ്കിൽ മഹാരാജാവായി മാറുന്നു. പിന്നീട്
ത്രേതായുഗത്തിൽ രാജാവും റാണിയുമായി മാറുന്നു. അതിനുശേഷം പൂജ്യരായ മഹാരാജാവും
മഹാറാണിമാരും ദ്വാപരയുഗത്തിൽ വാമമാർഗ്ഗത്തിൽ പൂജാരിമാരായി മാറുന്നു. സ്വയം
പൂജ്യരും പൂജാരിയുമായി മാറുന്നു. ബാബ പറയുന്നു-ഞാൻ പൂജാരിയായി മാറുന്നില്ല.
ദേവതകൾ പൂജ്യരാണ്, എന്നാൽ ബാബ പൂജ്യരിൽ നിന്നും പൂജാരിയായി മാറുന്നില്ല.
ഭാരതവാസികൾ ദേവീ-ദേവതകളുടെ ക്ഷേത്രമുണ്ടാക്കിയാണ് അവരെ പൂജിക്കുന്നത്. പൂജ്യരായ
ലക്ഷ്മീ-നാരായണൻമാർ തന്നെയാണ് ഭക്തിമാർഗ്ഗത്തിൽ ശിവബാബയുടെ പൂജാരിമാരായി
മാറുന്നത്. മഹാരാജാവും-മഹാറാണിയുമാക്കി മാറ്റിയ ശിവബാബയുടെ
ക്ഷേത്രമുണ്ടാക്കിയാണ് പൂജിക്കുന്നത്. പെട്ടെന്ന് ആരും വികാരിയായി മാറുന്നില്ല.
പതുക്കെ-പതുക്കെയാണ് വികാരിയായി മാറുന്നത്. വാമമാർഗ്ഗത്തിൽ ദേവതകളുടെ അടയാളവും
കാണിക്കുന്നുണ്ട്. പൂജ്യരായ ലക്ഷ്മീ-നാരായണനാണ് പിന്നീട് പൂജാരിയായി മാറുന്നത്.
ആദ്യം ശിവക്ഷേത്രമാണ് ഉണ്ടാക്കുന്നത്. ദ്വാപരയുഗ കാലഘട്ടത്തിൽ പൂജക്കുവേണ്ടി
വജ്രങ്ങൾ മുറിച്ചാണ് ശിവലിംഗമുണ്ടാക്കിയിരുന്നത്. പരമാത്മാവ് ചെറിയ ഒരു
ബിന്ദുവാണ് എന്ന് ആർക്കും അറിയില്ല. വലിയ ലിംഗമല്ല എന്ന് നിങ്ങൾ ഇപ്പോഴാണ്
മനസ്സിലാക്കുന്നത്. ക്ഷേത്രങ്ങൾ ഒരുപാടുണ്ടാക്കുന്നു. രാജാവ്
ക്ഷേത്രമുണ്ടാക്കുന്നതു കണ്ട് പ്രജകളും ക്ഷേത്രമുണ്ടാക്കാൻ ആരംഭിക്കും.
ആദ്യമാദ്യം ശിവബാബയുടെ പൂജയെ അവ്യഭിചാരിയായ സതോപ്രധാന പൂജയെന്നാണ് പറയുന്നത്.
പിന്നീടാണ് സതോ,രജോ, തമോയിലേക്ക് വരുന്നത്. നിങ്ങൾ രജോയിലേക്കും, തമോയിലേക്കും
വന്നപ്പോഴാണ് ഹിന്ദു എന്ന് പേരു വെച്ചത്. വാസ്തവത്തിൽ ദേവീ-ദേവതകളായിരുന്നു.
ബാബ പറയുന്നു- വാസ്തവത്തിൽ നിങ്ങൾ ദേവീ-ദേവത ധർമ്മത്തിലുള്ളവരാണ്. നിങ്ങൾക്ക്
സ്വയത്തെ ദേവത എന്ന് പറയാൻ സാധിക്കില്ല, കാരണം ഒരുപാട് പതിതവും
അപവിത്രവുമാറിക്കഴിഞ്ഞു. ഹിന്ദു എന്ന പേര് പിന്നീടാണ് വെക്കുന്നത്.
നമ്മൾ പൂജ്യരായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്. എന്നാൽ, ഈ
സംഗമയുഗത്തിൽ നമ്മൾ പൂജ്യരും പൂജാരിയൊന്നുമല്ല. നിങ്ങൾ എന്താണ്
ചെയ്തുകൊണ്ടിരിക്കുന്നത്? ശ്രീമതത്തിലൂടെ പൂജ്യരായി മാറുകയും, മറ്റുള്ളവരെയാക്കി
മാറ്റുകയും ചെയ്യുന്നു. നിങ്ങൾ ബ്രാഹ്മണരുടെ ആത്മാവ് -പവിത്രമായിക്കൊണ്ടിരിക്കുകയാണ്.
മുഴുവൻ പവിത്രമായി മാറിക്കഴിഞ്ഞാൽ ഈ പഴയ വസ്ത്രം ഉപേക്ഷിക്കേണ്ടതായി വരും. ബാബ
പറയുന്നു- വളരെ സഹജമാണ്. വൃദ്ധരായ അമ്മമാർക്ക് ധാരണയുണ്ടാകുന്നില്ല. ബാബ
പറയുന്നു- നമ്മൾ ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ. ആത്മാവിലാണ് നല്ലതും
മോശവുമായ സംസ്കാരവുമുള്ളത്. ആത്മാവ് ഈ ജന്മം ചെയ്ത കർമ്മം അടുത്ത ജന്മത്തിൽ
അനുഭവിക്കേണ്ടതായി വരും. ബാബയും ആത്മാക്കളോടാണ് സംസാരിക്കുന്നത്. ബാബ പറയുന്നു-
അല്ലയോ കുട്ടികളെ, ആത്മാഭിമാനിയായി മാറൂ. നിരാകാരനായ ശിവബാബ നിരാകാരിയായ
ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. നിരാകാരനായ ബാബയിൽ ജ്ഞാനത്തിന്റെ
സംസ്കാരമുണ്ട്. ബാബക്ക് ശരീരമില്ല. ബാബ ജ്ഞാനത്തിന്റെ സാഗരനും, പതിത-പാവനനുമാണ്.
ബാബയിൽ എല്ലാ ഗുണങ്ങളുമുണ്ട്. ബാബ പറയുന്നു-ഞാൻ വന്നാണ് നിങ്ങൾ കുട്ടികളെ
പാവനമാക്കി മാറ്റുന്നത്. എത്ര സഹജമായ യുക്തിയാണ്. ഒരേ ഒരു വാക്കു
മാത്രമാണ്-മൻമനാഭവ, ബാബയെ മാത്രം ഓർമ്മിക്കൂ. ഓർമ്മയിലൂടെ മാത്രമെ നിങ്ങളുടെ
വികർമ്മങ്ങൾ വിനാശമാവുകയുള്ളൂ. ഇപ്പോൾ നമ്മൾ ബ്രാഹ്മണരാണ് എന്നും അറിയാം.
പിന്നീട് സൂര്യവംശികളും, ചന്ദ്രവംശികളും, വൈശ്യവംശികളും, ശൂദ്രവംശികളുമായി മാറും.
ഈ 84 ജന്മങ്ങളുടെ ചക്രത്തിൽ നമ്മൾ മാത്രമാണ് വരുന്നത്. ഉയർന്ന അവസ്ഥയിൽ നിന്നും
താഴ്ന്ന അസ്ഥയിലേക്ക് നമ്മൾ എത്തുമ്പോഴാണ് ബാബ വരുന്നത്. ഈ സൃഷ്ടിയാകുന്ന ചക്രം
കറങ്ങിക്കൊണ്ടേയിരിക്കുന്നു. സൃഷ്ടി പഴയതാകുമ്പോഴാണ് പുതിയതാക്കി മാറ്റാൻ ബാബ
വരുന്നത്. ഇത് ബുദ്ധിയിലുണ്ടല്ലോ. ഈ ചക്രത്തെ ബുദ്ധിയിൽ കറക്കണം. ഈ സംഗമയുഗത്തിൽ
സ്വദർശന ചക്രധാരികളായി മാറുന്നതിലൂടെ ഭാവിയിൽ ചക്രവർത്തി രാജാവായി മാറുന്നു. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ശ്രീമതത്തിലൂടെ പൂജ്യരായി മാറണം. ആത്മാവിലുള്ള മോശമായ സംസ്കാരത്തെ
ജ്ഞാന-യോഗത്തിന്റെ ബലത്തിലൂടെ സമാപ്തമാക്കണം. സമ്പൂർണ്ണ നിർവ്വികാരിയായി മാറണം.
2. ശരീര നിർവ്വാഹാർത്ഥം
കർമ്മം ചെയ്തുകൊണ്ടും പഠിപ്പ് പഠിക്കുകയും പഠിപ്പിക്കുകയും വേണം. യോഗബലത്തിലൂടെ
പാവനമായി മാറി രാജ്യപദവി നേടണം.
വരദാനം :-
തന്റെ
ശ്രേഷ്ഠ സ്ഥിതിയിലൂടെ മായയെ തനിക്കുമുമ്പിൽ കുമ്പിടീക്കുന്ന ഉയർന്ന പദവിക്ക്
അധികാരിയായി ഭവിക്കട്ടെ.
മഹാനാത്മാക്കൾ ഒരിക്കലും
ആരുടെ മുന്നിലും കുനിയാറില്ല, അവരുടെ മുന്നിൽ എല്ലാവരും കുനിയുന്നു. അതേപോലെ
താങ്കൾ ബാബയുടെ തെരഞ്ഞെടുത്ത സർവ്വശ്രേഷ്ഠാത്മാക്കൾ എവിടെയും ഏതൊരു
പരിതസ്ഥിതിയിലും മായയുടെ ഭിന്ന-ഭിന്ന ആകർഷണങ്ങൾക്ക് വിധേയമാകുന്ന രൂപങ്ങളിൽ
സ്വയത്തെ കുനിയിപ്പിക്കാൻ സാധിക്കുകയില്ല. ഇപ്പോഴേ സദാ കുനിയിപ്പിക്കാനുള്ള
സ്ഥിതിയിൽ സ്ഥിതി ചെയ്യാമെങ്കിൽ അപ്പോൾ ഏറ്റവും ഉയർന്ന പദവിയുടെ അധികാരം
പ്രാപ്തമാകും. അങ്ങനെയുള്ള ആത്മാക്കൾക്ക് മുന്നിൽ സത്യയുഗത്തിൽ പ്രജകൾ
സ്വമാനത്തോടെ കുമ്പിടും, പിന്നെ ദ്വാപരത്തിൽ താങ്കളുടെ ഓർമ്മഛിഹ്നങ്ങൾക്ക്
മുന്നിൽ ഭക്തർ കുമ്പിട്ടുകൊണ്ടിരിക്കും.
സ്ലോഗന് :-
കർമ്മത്തിന്റെ സമയത്ത് യോഗത്തിന്റെ ബാലൻസ് ശരിയാണെങ്കിൽ അപ്പോൾ പറയാം കർമ്മയോഗി.
അവ്യക്ത സൂചന-
ജ്വാലാസ്വരൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി സ്ഥിതിയുടെ അനുഭവം ചെയ്യൂ.
പല കുട്ടികളും ഇങ്ങനെ
പറയാറുണ്ട്, യോഗം ചെയ്യാനിരിക്കുമ്പോൾ ആത്മാ- അഭിമാനി ആകുന്നതിന് പകരം സേവനം
ഓർമ്മ വരുന്നുവെന്ന്. പക്ഷെ അങ്ങിനെയാകാൻ പാടില്ല, എന്തുകൊണ്ടെന്നാൽ അന്തിമ
സമയത്ത് അശരീരിയാകുന്നതിന് പകരം സേവനത്തിന്റെയും സങ്കൽപം വരികയാണെങ്കിൽ
സെക്കന്റിന്റെ പേപ്പറിൽ തോറ്റുപോകും. ആ സമയത്ത് നിരാകാരി, നിർവ്വികാരി,
നിരഹങ്കാരിയായ ബാബയെയല്ലാതെ മറ്റൊരു ഓർമ്മയും പാടില്ല. സേവനത്തിൽ പിന്നെ
സാകാരത്തിൽ വരാം അതിനാൽ ഏത് സമയത്ത് എങ്ങനെ ആഗ്രഹിക്കുന്നുവോ ആ സ്ഥിതി ആകാൻ
കഴിയുന്നില്ലെങ്കിൽ ചതിക്കപ്പെടും.