27.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഓര്മ്മയുടെ പരിശ്രമം നിങ്ങള് എല്ലാവര്ക്കും ചെയ്യണം, നിങ്ങള് സ്വയം ആത്മാവെന്ന് മനസ്സിലാക്കി പിതാവായ എന്നെ ഓര്മ്മിക്കുകയാണെങ്കില് ഞാന് നിങ്ങളെ എല്ലാ പാപങ്ങളില് നിന്നും മുക്തമാക്കും

ചോദ്യം :-
സര്വ്വരുടെയും സദ്ഗതിക്കുള്ള സ്ഥാനം ഏതാണ്, അതിന്റെ മഹത്വം മുഴുവന് ലോകവും തിരിച്ചറിയും?

ഉത്തരം :-
ആബൂ ഭൂമിയാണ് സര്വ്വരുടെയും സദ്ഗതിക്കുള്ള സ്ഥാനം. നിങ്ങള്ക്ക് ബ്രഹ്മാകുമാരീസ് എന്നതിന്റെ സമീപം ബ്രാക്കറ്റില് എഴുതാന് സാധിക്കും ഇത് സര്വ്വോത്തമ തീര്ത്ഥ സ്ഥാനമാണ് എന്ന്. മുഴുവന് ലോകത്തിന്റെയും സദ്ഗതി ഇവിടെ നിന്ന് സംഭവിക്കണം. സര്വ്വരുടെയും സദ്ഗതി ദാതാവായ ബാബയും, ആദവും (ബ്രഹ്മാ) ഇവിടെയിരുന്ന് സര്വ്വരുടെയും സദ്ഗതി ചെയ്യുന്നു. ആദം അര്ത്ഥം മനുഷ്യന്, ദേവതയല്ല. അവരെ ഭഗവാനെന്നും പറയാന് സാധിക്കില്ല.

ഓംശാന്തി.  
ഡബിള് ഓം ശാന്തി എന്തുകൊണ്ടെന്നാല് ഒന്ന് അച്ഛന്റേതാണ്, രണ്ടാമത്തത് ജേഷ്ഠന്റേത്. രണ്ട് പേരുടെയും ആത്മാവില്ലേ. ഒന്ന് പരമാത്മാവാണ്, ഒന്ന് ആത്മാവാണ.് ബ്രഹ്മാവും ലക്ഷ്യം പറഞ്ഞ് തരുന്നു അതായത് നമ്മള് പരംധാമ നിവാസികളാണ്, രണ്ട് പേരും ഇങ്ങനെ പറയുന്നു. ബാബയും പറയുന്നു ഓം ശാന്തി, ഇദ്ദേഹവും പറയുന്നു ഓം ശാന്തി. കുട്ടികളും പറയുന്നു ഓം ശാന്തി അര്ത്ഥം നമ്മള് ആത്മാക്കള് ശാന്തിധാമത്തിലെ നിവാസികളാണ്. ഇവിടെ വിട്ട്-വിട്ടിരിക്കണം. പരസ്പരം ചേര്ന്നിരിക്കരുത് എന്തുകൊണ്ടെന്നാല് ഓരോരുത്തരുടെയും അവസ്ഥയില്, യോഗത്തില് രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ചിലര് വളരെ നന്നായി ഓര്മ്മിക്കുന്നുണ്ട്, ചിലര് തീര്ത്തും ഓര്മ്മിക്കുന്നില്ല. അപ്പോള് ആരാണോ തീര്ത്തും ഓര്മ്മിക്കാത്തത് അവരാണ് പാപാത്മാവ്, തമോപ്രധാനം, ആരാണോ ഓര്മ്മിക്കുന്നത് അവരാണ് പുണ്യാത്മാവ്, സതോപ്രധാനം. വളരെ അന്തരമായില്ലേ. വീട്ടിലിനി ഒരുമിച്ചായിരിക്കും കഴിയുന്നത് എന്നാലും അന്തരം ഉണ്ടാകുന്നില്ലേ അതുകൊണ്ടാണ് ഭാഗവതത്തില് ആസുരീയ നാമം പാടിയിട്ടുള്ളത്. ഈ സമയത്തെ തന്നെ കാര്യമാണ്. ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് - ഇതാണ് ഈശ്വരീയ ചരിത്രം, അതാണ് ഭക്തി മാര്ഗ്ഗത്തില് പാടുന്നത്. സത്യയുഗത്തിലാണെങ്കില് ഒന്നും തന്നെ ഓര്മ്മയുണ്ടായിരിക്കില്ല, എല്ലാം മറന്ന് പോകും. ബാബ ഇപ്പോള് മാത്രമാണ് പഠിപ്പ് നല്കുന്നത്. സത്യയുഗത്തില് ഇത് പൂര്ണ്ണമായും മറന്ന് പോകുന്നു, പിന്നീട് ദ്വാപരയുഗത്തില് ശാസ്ത്രം മുതലായവ ഉണ്ടാക്കുന്നു എന്നിട്ട് പരിശ്രമിക്കുന്നു രാജയോഗം അഭ്യസിപ്പിക്കാന്. എന്നാല് രാജയോഗം അഭ്യസിപ്പിക്കാന് സാധിക്കില്ല. അത് ബാബ എപ്പോഴാണോ സന്മുഖത്ത് വരുന്നത് അപ്പോള് മാത്രമാണ് പഠിപ്പിക്കുന്നത്. നിങ്ങള്ക്കറിയാം ബാബ എങ്ങനെയാണ് രാജയോഗം പഠിപ്പിക്കുന്നതെന്ന്. വീണ്ടും അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം വന്ന് ഇങ്ങനെ തന്നെ പറയും - മധുര-മധുരമായ ആത്മീയ കുട്ടികളേ, ഇങ്ങനെ ഒരിക്കലും ഒരു മനുഷ്യനും, മനുഷ്യനോട് പറയാന് സാധിക്കില്ല. ദേവതകള്ക്കും, ദേവതകളോട് പറയാന് സാധിക്കില്ല. ഒരു ആത്മീയ അച്ഛന് മാത്രമാണ് ആത്മീയ കുട്ടികളോട് പറയുന്നത്- ഒരു പ്രാവശ്യം പാര്ട്ടഭിനയിച്ച് വീണ്ടും അയ്യായിരം വര്ഷങ്ങള്ക്ക് ശേഷം പാര്ട്ടഭിനയിക്കും എന്തുകൊണ്ടെന്നാല് വീണ്ടും നിങ്ങള് പടി ഇറങ്ങുകയല്ലേ. നിങ്ങളുടെ ബുദ്ധിയില് ഇപ്പോള് ആദി-മദ്ധ്യ- അന്ത്യത്തിന്റെ രഹസ്യമുണ്ട്. അറിയാം അതാണ് ശാന്തിധാമം അഥവാ പരംധാമം. നമ്മള് ഭിന്ന-ഭിന്ന ധര്മ്മത്തിലെ ആത്മാക്കള് എല്ലാവരും നമ്പര്വൈസായി അവിടെയാണ് വസിക്കുന്നത്, നിരാകാരി ലോകത്തില്. ഏതുപോലെ നക്ഷത്രങ്ങളെ കാണുന്നില്ലേ - എങ്ങനെയാണ് നില്ക്കുന്നത്, ഒന്നും കാണാന് കഴിയില്ല. മുകളില് ഒരു സാധനവുമില്ല. ബ്രഹ്മ തത്വമാണ്. ഇവിടെ നിങ്ങള് ഭൂമിയിലാണ് നില്ക്കുന്നത്, ഇതാണ് കര്മ്മക്ഷേത്രം. ഇവിടെ വന്ന് ശരീരമെടുത്ത് കര്മ്മം ചെയ്യുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് നിങ്ങള് എപ്പോഴാണോ എന്നില് നിന്ന് സമ്പത്ത് നേടുന്നത് അപ്പോള് 21 ജന്മം നിങ്ങളുടെ കര്മ്മം അകര്മ്മമായി തീരുന്നു എന്തുകൊണ്ടെന്നാല് അവിടെ രാവണ രാജ്യം തന്നെ ഉണ്ടായിരിക്കില്ല. അതാണ് ഈശ്വരീയ രാജ്യം അതിപ്പോള് ഈശ്വരന് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള്ക്ക് മനസ്സിലാക്കി തന്നുകൊണ്ടേയിരിക്കുന്നു- ശിവബാബയെ ഓര്മ്മിക്കൂ അങ്ങനെ സ്വര്ഗ്ഗത്തിന്റെ അധികാരിയാകൂ. സ്വര്ഗ്ഗം ശിവബാബയല്ലേ സ്ഥാപിച്ചത്. അതുകൊണ്ട് ശിവബാബയെയും സുഖധാമത്തെയും ഓര്മ്മിക്കൂ. ഏറ്റവും ആദ്യം ശാന്തിധാമത്തെ ഓര്മ്മിക്കുകയാണെങ്കില് ചക്രവും ഓര്മ്മവരും. കുട്ടികള് മറന്ന് പോകുന്നു, അതുകൊണ്ട് ഇടക്കിടക്ക് ഓര്മ്മിപ്പിക്കേണ്ടി വരുന്നു. അല്ലയോ കുട്ടികളെ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ പാപം ഭസ്മമാകും. പ്രതിജ്ഞ ചെയ്യുകയാണ് നിങ്ങള് ഓര്മ്മിക്കുകയാണെങ്കില് പാപങ്ങളില് നിന്ന് മുക്തമാക്കും. ബാബ തന്നെയാണ് പതിത-പാവനനും സര്വ്വശക്തിമാനുമായ അധികാരി, ബാബയെ വിശ്വ സര്വ്വശക്തിവാന് അഥോറിറ്റിയെന്നാണ് പറയുന്നത്. ബാബ മുഴുവന് സൃഷ്ടിയുടെയും ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നു. വേദ-ശാസ്ത്രങ്ങള് തുടങ്ങിയവ എല്ലാവര്ക്കും അറിയാം അതുകൊണ്ടാണ് പറയുന്നത് ഇതില് യാതൊരു അര്ത്ഥവുമില്ല എന്ന്. ഗീതയില് പോലും ഒരു സാരവുമില്ല. എങ്കിലും അത് സര്വ്വ ശാസ്ത്ര ശിരോമണിയാണ് മാതാ-പിതാവാണ്, ബാക്കി എല്ലാം മക്കളാണ്. ഏതുപോലെയാണോ ഏറ്റവും ആദ്യം പ്രജാപിതാ ബ്രഹ്മാവ്, ബാക്കി എല്ലാം കുട്ടികളാണ്. പ്രജാപിതാ ബ്രഹ്മാവിനെ ആദം എന്ന് പറയുന്നു. ആദം എന്നാല് മനുഷ്യന്. മനുഷ്യനല്ലേ, അതുകൊണ്ട് ഇദ്ദേഹത്തെ ദേവതയെന്ന് പറയില്ല. ഏഡം തന്നെയാണ് ആദം. എന്നാല് ഭക്തര് ബ്രഹ്മാവായ ആദത്തെ ദേവതയെന്ന് പറയുന്നു. ബാബ മനസ്സിലാക്കി തരികയാണ് ആദം അര്ത്ഥം മനുഷ്യന്. ദേവതയുമല്ല, ഭഗവാനുമല്ല. ലക്ഷ്മീ- നാരായണനാണ് ദേവത. ദേവത്വമുള്ളത് സ്വര്ഗ്ഗത്തിലാണ്. പുതിയ ലോകമല്ലേ. അതാണ് ലോകാത്ഭുതം. ബാക്കിയുള്ളതെല്ലാം മായയുടെ അദ്ഭുതമാണ്. ദ്വാപരത്തിന് ശേഷമാണ് മായയുടെ അദ്ഭുതം ഉണ്ടാകുന്നത്. ഈശ്വരീയ അദ്ഭുതമാണ്- ഹെവന്, സ്വര്ഗ്ഗം, അത് ബാബ തന്നെയാണ് സ്ഥാപിക്കുന്നത്. ഇപ്പോള് സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഈ ദില്വാഡാ ക്ഷേത്രം ഏതൊന്നാണോ ഉള്ളത്, അതിന്റെ മൂല്യത്തെ ആര്ക്കും അറിയില്ല. മനുഷ്യര് യാത്ര ചെയ്യാന് പോകാറുണ്ട്, അതില് ഏറ്റവും നല്ല തീര്ത്ഥസ്ഥാനം ഇതാണ്. നിങ്ങള് എഴുതുന്നില്ലേ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ-വിദ്യാലയം, ആബൂ പര്വ്വതം. അപ്പോള് ബ്രാക്കറ്റില് ഇതും എഴുതണം - (സര്വ്വോത്തമ തീര്ത്ഥ സ്ഥാനം) എന്തുകൊണ്ടെന്നാല് നിങ്ങള്ക്കറിയാം സര്വ്വരുടെയും സദ്ഗതി ഇവിടെ നിന്നാണ് ഉണ്ടാകുന്നത്. ഇതാരും അറിയുന്നില്ല. ഏതുപോലെയാണോ ഗീത സര്വ്വ ശാസ്ത്രമയീ ശിരോമണിയായിരിക്കുന്നത് അതുപോലെ സര്വ്വ തീര്ത്ഥങ്ങളിലും ശ്രേഷ്ഠം ആബൂ തീര്ത്ഥമാണ്. അപ്പോള് മനുഷ്യര് വായിക്കും, ശ്രദ്ധ അതിലേക്ക് പോകും. മുഴുവന്ലോകത്തിലെയും തീര്ത്ഥ സ്ഥലങ്ങളില് ഇതാണ് ഏറ്റവും വലിയ തീര്ത്ഥസ്ഥാനം, അവിടെ ബാബയിരുന്ന് സര്വ്വരരുടെയും സദ്ഗതി ചെയ്യുന്നു. തീര്ത്ഥ സ്ഥലങ്ങള് ഇവിടെ ധാരാളമായിരിക്കുന്നു. ഗാന്ധിയുടെ സമാധി സ്ഥലത്തെ പോലും തീര്ത്ഥ സ്ഥലമെന്നാണ് കരുതുന്നത്. എല്ലാവരും പോയി അവിടെ പുഷ്പങ്ങളെല്ലാം സമര്പ്പിക്കുന്നു, അവര്ക്ക് ഒന്നും അറിയില്ല. നിങ്ങള് കുട്ടികള്ക്കറിയില്ലേ- അതുകൊണ്ട് നിങ്ങള്ക്ക് ഇവിടെയിരിക്കുമ്പോള് മനസ്സിന്റെ ഉള്ളില് വലിയ സന്തോഷമുണ്ടായിരിക്കണം. നമ്മള് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്ബാബ പറയുകയാണ് - സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ. പഠിത്തവും വളരെ സഹജമാണ്. യാതൊരു ചിലവും ഉണ്ടാകുന്നില്ല. നിങ്ങളുടെ മമ്മക്ക് ഒരണയെങ്കിലും ചിലവ് വന്നോ? കക്കയുടെ പോലും ചിലവില്ലാതെ പഠിച്ച് എത്ര സമര്ത്ഥയും നമ്പര്വണ്ണുമായി. രാജയോഗിനിയായില്ലേ. മമ്മയെ പോലെ ആരും വന്നിട്ടില്ല.

നോക്കൂ, ആത്മാക്കളെ മാത്രമാണ് ബാബയിരുന്ന് പഠിപ്പിക്കുന്നത്. ആത്മാക്കള്ക്ക് തന്നെയാണ് രാജ്യം ലഭിക്കുന്നത്, ആത്മാവ് തന്നെയാണ് രാജ്യം നഷ്ടപ്പെടുത്തിയതും. ഇത്രയും ചെറിയ ആത്മാവ് എത്ര കാര്യമാണ് ചെയ്യുന്നത്. ഏറ്റവും മോശമായ ജോലിയാണ് വികാരത്തിലേക്ക് പോകുക. ആത്മാവ് 84 ജന്മങ്ങളുടെ പാര്ട്ടഭിനയിക്കുന്നു. ചെറിയ ആത്മാവില് എത്ര ശക്തിയാണ്! മുഴുവന് വിശ്വത്തിലും രാജ്യം ഭരിക്കുന്നു. ഈ ദേവതകളുടെ ആത്മാവില് എത്ര ശക്തിയാണ.് ഓരോ ധര്മ്മത്തിലും അവരവരുടെ ശക്തി യില്ലേ. ക്രിസ്ത്യന് ധര്മ്മത്തില് എത്ര ശക്തിയാണ്. ആത്മാവില് ശക്തിയുണ്ട് അതാണ് ശരീരത്തിലൂടെ കര്മ്മം ചെയ്യുന്നത്. ആത്മാവ് തന്നെയാണ് ഇവിടെ വന്ന് ഈ കര്മ്മ ക്ഷേത്രത്തില് കര്മ്മം ചെയ്യുന്നത്. അവിടെ മോശമായ കര്ത്തവ്യം ഉണ്ടാകുകയില്ല, ആത്മാവ് വികാരീ മാര്ഗ്ഗത്തിലേക്ക് പോകുന്നത് തന്നെ അപ്പോഴാണ് എപ്പോഴാണോ രാവണ രാജ്യം ഉണ്ടാകുന്നത്. മനുഷ്യരാണെങ്കില് പറയുന്നത് വികാരം സദാകാലംതന്നെ ഉണ്ടെന്നാണ്. നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും അവിടെ രാവണ രാജ്യം തന്നെയില്ല അപ്പോള് എങ്ങനെ വികാരമുണ്ടാകാന് സാധിക്കും. അവിടെയുള്ളത് യോഗബലമാണ്. ഭാരതത്തിന്റെ രാജയോഗം പ്രസിദ്ധമാണ്. വളരെ പേര് പഠിക്കാന് ആഗ്രഹിക്കുന്നുണ്ട് എന്നാല് എപ്പോഴാണോ നിങ്ങള് പഠിപ്പിക്കുന്നത് അപ്പോഴേ സാധിക്കൂ. മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ഏതുപോലെയാണോ മഹര്ഷിമാരുണ്ടായിരുന്നത്, എത്ര പരിശ്രമിച്ചിരുന്നു യോഗം പഠിപ്പിക്കുന്നതിന്. എന്നാല് ഈ ഹഠയോഗി എങ്ങനെ രാജയോഗം പഠിപ്പിക്കും ഇത് ലോകത്തിനറിയില്ല. ചിന്മയാനന്ദന്റെ അടുത്ത് എത്ര പേരാണ് പോകുന്നത്, യഥാര്ത്ഥത്തില് ഭാരതത്തിന്റെ പ്രാചീന യോഗം ബി.കെക്കല്ലാതെ ആര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല-ഇങ്ങനെ ഒരിക്കല് അദ്ദേഹം പറഞ്ഞിരുന്നുവെങ്കില്, അങ്ങനെയൊരുവാക്ക് മതി. എന്നാല് ഇപ്പോഴേ ഈ ശബ്ദമുണ്ടാകുക, ഇങ്ങനെ നിയമമില്ല. എല്ലാവരും മനസ്സിലാക്കില്ല. വളരെ പരിശ്രമമുണ്ട്, മഹിമയും ഉണ്ടാകും അന്തിമത്തില്, പറയാറില്ലേ - അഹോ പ്രഭൂ, അല്ലയോ ശിവപിതാവേ അങ്ങയുടെ ലീല. ഇപ്പോള് നിങ്ങള്ക്കറിയാം നിങ്ങളെക്കൂടാതെ ബാബയെ പരമമായ പിതാവും, പരമമായ അദ്ധ്യാപകനും, പരമ സദ്ഗുരുവുമായി മറ്റാരും മനസ്സിലാക്കുന്നില്ല. ഇവിടെ പോലും ധാരാളം പേരുണ്ട്, അവരെ പോകെ-പോകെ മായ ഉപദ്രവിക്കുന്നു അപ്പോള് തീര്ത്തും വിവേകശൂന്യരായി മാറുന്നു. ഉയര്ന്ന ലക്ഷ്യമാണ്. യുദ്ധത്തിന്റെ മൈതാനമാണ്, ഇതില് മായ വളരെ വിഘ്നങ്ങളുണ്ടാക്കുന്നു. ആ മനുഷ്യര് വിനാശത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള് നടത്തിക്കൊണ്ടിരിക്കുന്നു. നിങ്ങള് ഇവിടെ 5 വികാരങ്ങളെ ജയിക്കുന്നതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങള് ജയത്തിനായും, അവര് വിനാശത്തിനായും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. രണ്ട് ജോലിയും ഒരുമിച്ചുണ്ടാകില്ലേ. ഇപ്പോള് സമയമായിരിക്കുന്നു. നമ്മുടെ രാജ്യം സ്ഥാപിക്കപ്പെട്ടിട്ടില്ല. രാജാക്കന്മാര്, പ്രജകള് ഇപ്പോള് എല്ലാവരും ഉണ്ടാകണം. നിങ്ങള് അരകല്പത്തേക്കായി ബാബയില് നിന്ന് സമ്പത്തെടുക്കുന്നു. ബാക്കി മോക്ഷം ആര്ക്കും ലഭിക്കുന്നില്ല. മനുഷ്യര്പറയാറുണ്ട് ഇന്ന ആള് മോക്ഷം പ്രാപിച്ചു, മരിച്ചതിന് ശേഷം എങ്ങോട്ടാണ് പോയതെന്ന് അവര്ക്കറിയുമോ. വെറുതെ പൊള്ളത്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.

നിങ്ങള്ക്കറിയാം ആര് ശരീരം ഉപേക്ഷിക്കുന്നോ അവര് അടുത്ത ശരീരം എടുക്കും. മോക്ഷം നേടാന് സാധിക്കില്ല. കുമിളകളായി വെള്ളത്തില് ലയിക്കും ഇങ്ങനെയൊന്നുമല്ല. ബാബ പറയുന്നു - ഈ ശാസ്ത്രം മുതലായവയെല്ലാം ഭക്തി മാര്ഗ്ഗത്തിന്റെ സാമഗ്രികളാണ്. നിങ്ങള് കുട്ടികള് സന്മുഖത്ത് കേള്ക്കുന്നു. ചൂട്-ചൂടായ ഹല്വ കഴിക്കുന്നു. ഏറ്റവും അധികം ചൂട് ഹല്വ ആരാണ് കഴിക്കുന്നത്? (ബ്രഹ്മാ) ഇദ്ദേഹം തീര്ത്തും ബാബയുടെ സമീപത്താണിരിക്കുന്നത്. പെട്ടന്ന് കേള്ക്കുകയും ധാരണ ചെയ്യുകയും ചെയ്യുന്നു പിന്നീട് ഇദ്ദേഹം തന്നെ ഉയര്ന്ന പദവിയും നേടുന്നു. സൂക്ഷ്മവതനത്തില്, വൈകുണ്ഠത്തില് ഇദ്ദേഹത്തിന്റെ തന്നെ സാക്ഷാത്ക്കാരമാണ് ചെയ്യുന്നത്. ഇവിടെയും ഇദ്ദേഹത്തെ തന്നെയാണ് ഈ കണ്ണുകളിലൂടെ കാണുന്നത്. ബാബ എല്ലാവരെയും പഠിപ്പിക്കുന്നു. ബാക്കിയുള്ളത് ഓര്മ്മയുടെ പരിശ്രമമാണ്. ഓര്മ്മയിലിരിക്കുന്നത് എങ്ങനെയാണോ നിങ്ങള്ക്ക് ബുദ്ധിമുട്ടായി തോന്നുന്നത്, അതുപോലെ തന്നെയാണ് ഇദ്ദേഹത്തിനും. ഇതില് കൃപയുടെ കാര്യമൊന്നുമില്ല. ബാബ പറയുന്നു ഞാന് ലോണെടുത്തിരിക്കുന്നു, അതിന്റെ മുഴുവന് കണക്കും നല്കും. ബാക്കി ഓര്മ്മയുടെ പുരുഷാര്ത്ഥം അത് ഇദ്ദേഹത്തിനും ചെയ്യണം. മനസ്സിലാക്കുന്നുണ്ട് -അരികത്താണ് ഇരിക്കുന്നത്. എന്നിട്ടും ബാബയെ ഓര്മ്മിക്കാന് ഞാന് മറന്ന് പോകുന്നു. ഏറ്റവും കൂടുതല് പുരുഷാര്ത്ഥം ഇദ്ദേഹത്തിന് ചെയ്യേണ്ടി വരുന്നു. യുദ്ധത്തിന്റെ മൈതാനത്തില് ആരാണോ മഹാരഥി ശക്തിശാലിയായിട്ടുള്ളത്, ഏതുപോലെയാണോ ഹനുമാന്റെ ഉദാഹരണമുള്ളത്, ഹനുമാനെ തന്നെയാണ് മായ പരീക്ഷിച്ചത് എന്തുകൊണ്ടെന്നാല് അത് മഹാവീരനായിരുന്നു. എത്രത്തോളം ശക്തിശാലിയാണോ അത്രയധികം മായ പരീക്ഷയിടുന്നു. കൊടുങ്കാറ്റ് കൂടുതല് വരുന്നു. കുട്ടികള് എഴുതുന്നു - ബാബാ ഞങ്ങള്ക്ക് ഇങ്ങനെ-ഇങ്ങനെ ഉണ്ടാകുന്നു. ബാബ പറയുന്നു ഇതെല്ലാം തന്നെ ഉണ്ടാകും. ബാബ ദിവസവും മനസ്സിലാക്കി തരുന്നുണ്ട് - ജാഗ്രതയോടെ ഇരിക്കണം. എഴുതുന്നു- ബാബാ, മായ വളരെ കൊടുങ്കാറ്റ് കൊണ്ട് വരുന്നു. ചില-ചിലര് ദേഹ-അഭിമാനം ഉണ്ടാകുന്നുണ്ടെങ്കില് ബാബയോട് പറയാറി ല്ല. നിങ്ങള് ഇപ്പോള് വളരെ വിവേകശാലികളാകുന്നു. ആത്മാവ് പവിത്രമാകുന്നതിലൂടെ ശരീരവും പവിത്രമായത് ലഭിക്കുന്നു. ആത്മാവ് എത്ര തിളക്കമുള്ളതായി മാറുന്നു. ആദ്യം ദരിദ്രര് തന്നെയാണ് എടുക്കുന്നത്. ബാബയെയും ദരിദ്രരുടെ നാഥന് എന്നാണ് പാടിയിട്ടുള്ളത്. ബാക്കിയുള്ളവര് വൈകിയാണ് വരുന്നത്.

നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഏത് വരെ സഹോദരീ-സഹോദരനാകാതെ എങ്ങനെ സഹോദര-സഹോദരനാകും. പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനം സഹോദരിയും-സഹോദരനുമല്ലേ. പിന്നീട് ബാബ മനസ്സിലാക്കി തരുന്നു സഹോദര-സഹോദരരെന്ന് മനസ്സിലാക്കൂ. ഇതാണ് അവസാന സംബന്ധം പിന്നീട് മുകളിലും സഹോദരരുമായി ചേരും. ശേഷം സത്യയുഗത്തില് പുതിയ സംബന്ധം ആരംഭിക്കും. അവിടെ അളിയന്, അമ്മാവന്, ചെറിയച്ഛന് തുടങ്ങി വളരെ സംബന്ധങ്ങള് ഉണ്ടായിരിക്കില്ല. വളരെ ചുരുങ്ങിയ സംബന്ധമായിരിക്കും. പിന്നീട് വളരുന്നു. ഇപ്പോള് ബാബ പറയുന്നു സഹോദരീ-സഹോദരനുമല്ല, സഹോദര- സഹോദരനെന്ന് മനസ്സിലാക്കണം. നാമ-രൂപത്തില് നിന്നും പുറത്ത് വരണം. ബാബ സഹോദരങ്ങളെ (ആത്മാക്കളെ) മാത്രമാണ് പഠിപ്പിക്കുന്നത്. പ്രജാപിതാ ബ്രഹ്മാവുണ്ട്, അപ്പോള് സഹോദരീ-സഹോദരങ്ങളല്ലേ. കൃഷ്ണനാണെങ്കില് സ്വയം തന്നെ കുട്ടിയാണ്. കൃഷ്ണനെങ്ങനെ എല്ലാവരെയും സഹോദരങ്ങളാക്കും. ഗീതയില് പോലും ഈ കാര്യങ്ങളില്ല. ഇത് തീര്ത്തും വേറിട്ട ജ്ഞാനമാണ്. ഡ്രാമയില് എല്ലാം അടങ്ങിയിട്ടുണ്ട്. ഒരു സെക്കന്റിലെ ദൃശ്യത്തിന് അടുത്തതുമായി സാമ്യമുണ്ടായിരിക്കില്ല. എത്ര മാസം, എത്ര മണിക്കൂറുകള്, എത്ര ദിവസങ്ങള് കടന്ന് പോകണം, വീണ്ടും 5000 വര്ഷങ്ങള്ക്ക് ശേഷം ഇതുപോലെ തന്നെ കടന്ന് പോകും. കുറഞ്ഞ ബുദ്ധിയുള്ളവര്ക്ക് ഇത്രയും ധാരണ ചെയ്യാന് സാധിക്കില്ല. അതുകൊണ്ട് ബാബ പറയുന്നു ഇത് വളരെ സഹജമാണ് - സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ, പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കൂ. പഴയ ലോകത്തിന്റെ വിനാശവും സംഭവിക്കണം. ബാബ പറയുന്നു ഞാന് വരുന്നത് തന്നെ അപ്പോഴാണ് എപ്പോഴാണോ സംഗമമാകുന്നത്. നിങ്ങള് തന്നെയായിരുന്നു ദേവീ-ദേവതകള്. ഇതറിയാം എപ്പോഴാണോ ഇവരുടെ രാജ്യമായിരുന്നത് അപ്പോള് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കില് ഇവരുടെ രാജ്യവും ഇല്ല. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഇപ്പോള് അന്തിമ സമയമാണ്, തിരിച്ച് വീട്ടില് പോകണം അതുകൊണ്ട് തന്റെ ബുദ്ധി നാമ-രൂപത്തില് നിന്ന് വേര്പെടുത്തണം. നമ്മള് ആത്മാക്കള് സഹോദര-സഹോദരങ്ങളാണ് - ഇത് അഭ്യസിക്കണം. ദേഹ- അഭിമാനത്തില് വരരുത്.

2) ഓരോരുത്തരുടെയും അവസ്ഥയിലും യോഗത്തിലും രാത്രിയും പകലിന്റെയും വ്യത്യാസമുണ്ട് അതുകൊണ്ട് വിട്ട്-വിട്ടിരിക്കണം. പരസ്പരം സ്പര്ശിക്കരുത്. പുണ്യ ആത്മാവാകുന്നതിന് വേണ്ടി ഓര്മ്മയുടെ പരിശ്രമം ചെയ്യണം.

വരദാനം :-
ബാബയുടെ സ്നേഹത്തില് തന്റെ പ്രധാന ദൗര്ബ്ബല്യം ബലിയര്പ്പണം ചെയ്യുന്ന ജ്ഞാനീ തൂ ആത്മാവായി ഭവിക്കട്ടെ.

ബാപ്ദാദ കാണുന്നുണ്ട് ഇപ്പോഴും അഞ്ച് വികാരങ്ങളുടെ വ്യര്ത്ഥ സങ്കല്പ്പങ്ങള് ഭൂരിപക്ഷം പേരിലും നടക്കുന്നുണ്ട്. ജ്ഞാനിയായ ആത്മാക്കളില് പോലും ഇടക്കിടെ തങ്ങളുടെ ഗുണങ്ങളുടെയും വിശേഷതകളുടെയും അഭിമാനം വരാറുണ്ട്, ഓരോരുത്തര്ക്കും തങ്ങളുടെ മൂല ദൗര്ബല്യം അഥവാ മൂല സംസ്കാരം അറിയുകയും ചെയ്യാം. ആ ദുര്ബ്ബലതയെ ബാബയുടെ സ്നേഹത്തില് ബലിയര്പ്പണം ചെയ്യൂ- ഇത് തന്നെയാണ് സ്നേഹത്തിന്റെ തെളിവ്. സ്നേഹി അഥവാ ജ്ഞാനി തൂ ആത്മാക്കള് ബാബയുടെ സ്നേഹത്തില് വ്യര്ത്ഥ സങ്കല്പ്പങ്ങളെപ്പോലും ബലിയര്പ്പണം ചെയ്യും.

സ്ലോഗന് :-
സ്വമാനത്തിന്റെ സീറ്റില് സ്ഥിതി ചെയ്ത് സര്വ്വര്ക്കും ബഹുമാനം കൊടുക്കുന്ന മാനനീയ ആത്മാവാകൂ.