27.09.26    Avyakt Bapdada     Malayalam Murli    15.12.2011     Om Shanti     Madhuban


സദാ അഭിമാനത്തിൽ ഇരിക്കൂ, നിശ്ചിത ചക്രവർത്തിയാകൂ, തീവ്ര പുരുഷാർത്ഥത്തിലൂടെ സമ്പന്നവും സമാനവുമായി മാറി കൂടെ പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തൂ


ഇന്ന് ബാപ്ദാദാ നിശ്ചിത ചക്രവർത്തിമാരുടെ സഭയാണ് കാണുന്നത്. ഈ സഭ ഇപ്പോഴാണ് ഉണ്ടാകുന്നത്. കാരണം എല്ലാ കുട്ടികളും തങ്ങളുടെ ചിന്തകളെല്ലാം ബാബയ്ക്ക് നൽകി ബാബയിൽ നിന്ന് അഭിമാനം സ്വീകരിച്ചിരിക്കുന്നു. ഈ സഭ ഇപ്പോൾ ഇപ്പോൾ മാത്രമുള്ളതാണ്. നിങ്ങൾ ഓരോരുത്തരും രാവിലെയെഴുന്നേറ്റ് കർമ്മങ്ങൾ ചെയ്യുമ്പോഴും ചിന്തയില്ലാത്ത ചക്രവർത്തിയായി നടക്കുകയാണല്ലോ, അല്ലേ! ഈ ചിന്തയില്ലാത്ത ജീവിതം എത്ര മനോഹരമായി തോന്നുന്നു! ചിന്തയില്ലാത്തതിന്റെ ലക്ഷണം എന്താണ് കാണാൻ കഴിയുന്നത്? ഓരോരുത്തരുടെയും മസ്തകത്തിൽ ലൈറ്റും തിളങ്ങുന്ന ആത്മാവും കാണപ്പെടുന്നു. ഈ ചിന്തയില്ലാത്ത ജീവിതം എങ്ങനെ ഉണ്ടായി? ബാബ എല്ലാ കുട്ടികളുടെയും ജീവിതത്തിൽ നിന്നും ചിന്തകളെല്ലാം എടുത്ത് അഭിമാനം നൽകി. ആരുടെ ജീവിതത്തിലാണോ അഭിമാനം ഇല്ലാതെ ചിന്തയുള്ളത്, അവരുടെ മസ്തകത്തിൽ ലൈറ്റ് തിളങ്ങുകയില്ല. അവരുടെ നെറ്റിയിൽ ഭാരത്തിന്റെ രേഖകൾ കാണാൻ സാധിക്കും. അതുകൊണ്ട് പറയൂ, നിങ്ങൾക്ക് എന്താണ് ഇഷ്ടം? ലൈറ്റോ അതോ ഭാരമോ? ഇനി ഏതെങ്കിലും ഭാരം വരുകയാണെങ്കിൽപ്പോലും, ആ ഭാരം അഥവാ ചിന്ത ബാബയ്ക്ക് നൽകി നിങ്ങൾക്ക് അഭിമാനം നേടാവുന്നതാണ്. നിങ്ങൾക്കെല്ലാവർക്കും ഈ ചിന്തയില്ലാത്ത ജീവിതം ഇഷ്ടമല്ലേ! കാണുന്നവരും ഈ ചിന്തയില്ലാത്ത ജീവിതത്തെ ഇഷ്ടപ്പെടുന്നു.

അതുകൊണ്ട് ബാപ്ദാദാ ഇന്ന് നാലുഭാഗത്തുമുള്ള കുട്ടികളെ, അത് മുന്നിലിരിക്കുന്നവരാകട്ടെ അല്ലെങ്കിൽ എവിടെയിരിക്കുന്നവരാകട്ടെ, കുട്ടികളുടെ മസ്തകത്തിന് നടുവിൽ തിളങ്ങുന്ന വെളിച്ചം കാണുകയാണ്. സദാ ചിന്തയില്ലാതെ ഇരിക്കാറുണ്ടോ അതോ എപ്പോഴെങ്കിലും ഏതെങ്കിലും ചിന്ത വരാറുണ്ടോ? ഏതെങ്കിലും ചിന്തകൾ ഉണ്ടോ? ബാബ പ്രകൃതിയെ ജയിച്ചവരും, വികാരങ്ങളെ ജയിച്ചവരും ആക്കി മാറ്റിയപ്പോൾ പിന്നെ ചിന്ത എങ്ങനെ വരും? അപ്പോൾ കൈ ഉയർത്തൂ, ചിന്തയില്ലാത്തവരായി മാറിയോ? സദാ മാറിയോ? സദാ മാറിയോ അതോ ചിലപ്പോൾ മാത്രമാണോ? ചിലപ്പോൾ ഉള്ളവരും ഉണ്ടോ? കൈ ഉയർത്തുന്നില്ല, ബാപ്ദാദയ്ക്കും കാണാൻ ആഗ്രഹമില്ല. ബാപ്ദാദാ ഓരോ കുട്ടിയെയും ചിന്തയില്ലാത്ത ചക്രവർത്തിയായി കാണാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ എപ്പോഴെങ്കിലും ഉള്ളവരുണ്ടെങ്കിൽപ്പോലും, വളരെ ലളിതമായ വഴിയുണ്ട്: കുറച്ചെങ്കിലും എന്തെങ്കിലും ചിന്ത വരുമ്പോൾ, എന്റേത് എന്നതിനെ നിന്റേത് എന്നതിലേക്ക് മാറ്റൂ. ഈ പരിധിയുള്ള എന്റേതിനെ നിന്റേത് എന്നതിലേക്ക് മാറ്റുന്നത് വളരെ സഹജമായ വിധിയാണ്. നിങ്ങൾ പറയാറുള്ളത് 'എന്റെ ബാബ' എന്നാണല്ലോ, അപ്പോൾ എന്റേതായി എന്താണുള്ളത്? പരിമിതമായ എന്റേത് അവസാനിച്ചുവല്ലോ! എന്റെ ബാബയായി മാറിയല്ലോ. എല്ലാവരും ഹൃദയത്തിൽ നിന്ന് പറയുന്നുണ്ടല്ലോ 'എന്റെ ബാബ! പ്രിയപ്പെട്ട ബാബ! മധുരമുള്ള ബാബ! അപ്പോൾ എന്റേതിൽ നിന്റേതിനെ ലയിപ്പിക്കാൻ പ്രയാസമുണ്ടോ? വ്യത്യാസം എന്താണ്? നിന്റേത്, എന്റേത് ഇത്രയും ചെറിയൊരു വ്യത്യാസം മാത്രം. എല്ലാം നിന്റേതാണ് എന്ന് സങ്കല്പം ചെയ്തു കഴിഞ്ഞാൽ പിന്നെ എന്റേതായി എന്താണുള്ളത്? എന്റെ ബാബ! അതുകൊണ്ട് ബാപ്ദാദാ കണ്ടു, കൂടുതൽ കുട്ടികളും അവരുടെ പരിധിയുള്ള എന്റേതിനെ നിന്റേത് ആക്കി മാറ്റിയിരിക്കുന്നു. അതുകൊണ്ട് എന്തായി മാറി? ചിന്തയില്ലാത്ത ചക്രവർത്തിയായി! അപ്പോൾ ഇന്ന് ബാപ്ദാദാ കുട്ടികളെ ചിന്തയില്ലാത്ത ചക്രവർത്തിയുടെ സ്വരൂപത്തിലാണ് കാണുന്നത്. നോക്കൂ, ഭക്തിമാർഗ്ഗത്തിലും നിങ്ങളുടെ ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ ഡബിൾ കിരീടം കാണിക്കാറുണ്ട്. ഒന്ന് ലൈറ്റിന്റെ കിരീടം, കാരണം ചിന്തയില്ലാത്ത ആത്മാവിന്റെ അടയാളമാണത്, മസ്തകത്തിൽ ലൈറ്റ് തിളങ്ങുന്നു. രണ്ടാമത്തെ കിരീടം വികാരങ്ങൾക്ക് മേൽ വിജയം നേടിയവരായതുകൊണ്ട് കാണിക്കുന്നതാണ്. അതുകൊണ്ട് ബാപ്ദാദാ ചിന്തകൾ ഏറ്റെടുത്ത് അഭിമാനം നൽകിയപ്പോൾ എന്തായി മാറി എന്ന അറ്റൻഷൻ വെക്കൂ. ചിന്തയില്ലാത്ത ചക്രവർത്തിയായി! രാജാവായി മാറിയെങ്കിൽ സിംഹാസനവും വേണമല്ലോ! ബാപ്ദാദാ മൂന്ന് സിംഹാസനങ്ങളുടെ യജമാനന്മാരാക്കിയിരിക്കുന്നു. ആ മൂന്ന് സിംഹാസനങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ? ഒന്ന് ഭ്രുകുടിയുടെ സിംഹാസനം, ഇത് എല്ലാവർക്കും ഉള്ളതാണ്. രണ്ടാമത്തേത് ബാപ്ദാദയുടെ ഹൃദയസിംഹാസനം, മൂന്നാമത്തേത് വിശ്വത്തിന്റെ സിംഹാസനം, രാജ്യത്തിന്റെ സിംഹാസനം. അപ്പോൾ നിങ്ങൾക്കെല്ലാവർക്കും ഈ മൂന്ന് സിംഹാസനങ്ങൾ ലഭിച്ചിട്ടുണ്ടല്ലോ! ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് ബാപ്ദാദയുടെ ഹൃദയസിംഹാസനമാണ്. അപ്പോൾ ചെക്ക് ചെയ്യൂ, നിങ്ങൾ സിംഹാസനത്തിലാണോ ഇരിക്കുന്നത്? കാരണം ബാപ്ദാദയുടെ ഹൃദയസിംഹാസനത്തിൽ ആരാണ് ഇരിക്കുന്നത്? ആരാണോ സദാ സ്വയം ബാപ്ദാദയെ തന്റെ ഹൃദയസിംഹാസനത്തിൽ ഇരുത്തിയിരിക്കുന്നത്, ആരാണോ സദാ ശ്രേഷ്ഠ സ്ഥിതിയിൽ മാസ്റ്റർ സർവ്വശക്തിവാനായിരിക്കുന്നത്. അതുകൊണ്ട് ചെക്ക് ചെയ്യൂ, സദാ സിംഹാസനസ്ഥരാണോ? അതോ എപ്പോഴെങ്കിലും മണ്ണിലേക്ക് ഇറങ്ങി വരാറുണ്ടോ? ഈ ദേഹാഭിമാനം മണ്ണാണ്. വളരെക്കാലം മണ്ണിൽ ഇരുന്നതാണ്, അപ്പോൾ എപ്പോഴെങ്കിലും മണ്ണിലേക്ക് പോകാറുണ്ടോ?

അതുകൊണ്ട് ബാപ്ദാദാ എല്ലാ കുട്ടികൾക്കും സമയത്തിന്റെ സൂചന നൽകുകയാണ്. പെട്ടെന്നുള്ള പാഠം ഉറപ്പിക്കുകയാണ്. ഇതിനായി ഈ സംഗമയുഗത്തിലെ സമയത്തിന് വളരെ വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്, കാരണം ഈ ഒരു ജന്മത്തിൽ അനേകം ജന്മങ്ങളിലേക്കുള്ള പ്രാപ്തി ഉണ്ടാക്കേണ്ടത്. അതുകൊണ്ട് ബാപ്ദാദാ സൂചന നൽകിയിരുന്നു, സംഗമയുഗത്തിലെ സമയത്തിൽ രണ്ട് കാര്യങ്ങളിൽ ഓരോ നിമിഷവും അറ്റൻഷൻ നൽകണം. ആ രണ്ട് കാര്യങ്ങൾ ഓർമ്മയുണ്ടാകുമല്ലോ സമയവും സങ്കല്പവും. ബാപ്ദാദയ്ക്ക് എല്ലാവരും വ്യർത്ഥ സങ്കല്പങ്ങളെ സങ്കല്പത്തിലൂടെ നൽകാൻ ധൈര്യം കാണിച്ചിരുന്നു. അപ്പോൾ ചെക്ക് ചെയ്യൂ, ധൈര്യം സദാ നിലനിൽക്കുന്നുണ്ടോ? കാരണം കുട്ടികൾ ഒരു തവണ ധൈര്യം കാണിച്ചാൽ ബാബ ആയിരം തവണ സഹായിയാണ്. ഇപ്പോൾ എന്താണ് കരുതുന്നത്? വ്യർത്ഥ സങ്കല്പങ്ങളുടെ കാര്യത്തിൽ ബാബയുടെ മുന്നിൽ വെച്ച ധൈര്യവും സങ്കല്പവും നിലനിൽക്കുന്നുണ്ടോ? കാരണം ഈ വ്യർത്ഥ സങ്കല്പങ്ങളിൽ വളരെ സമയം പാഴാകുന്നു, എന്നാൽ ഈ സമയത്തിന്റെ അനുസരിച്ച് നിങ്ങളുടെ കർത്തവ്യം ലോകത്തിലെ ആത്മാക്കൾക്ക് സന്ദേശം നൽകുക എന്നതാണ്. അതുകൊണ്ട് വ്യർത്ഥ സങ്കല്പങ്ങളെ സമാപ്തമാക്കണം, എങ്കിൽ മാത്രമേ ദുഃഖിതരും അശാന്തരുമായ ആത്മാക്കൾക്ക് സുഖശാന്തിയുടെ അനുഭവം ചെയ്യിപ്പിക്കാൻ സാധിക്കൂ. ബാപ്ദാദയ്ക്ക് ദുഃഖിതരായ കുട്ടികളെ കാണുമ്പോൾ ദയ തോന്നാറുണ്ട്. നിങ്ങൾക്കും നിങ്ങളുടെ സഹോദരീസഹോദരന്മാരെ കാണുമ്പോൾ ദയ തോന്നാറുണ്ടല്ലോ!

ബാപ്ദാദാ കണ്ടു, വർത്തമാന സമയത്ത് എല്ലാവർക്കും താല്പര്യമുണ്ട്, പ്ലാൻ ഉണ്ടാക്കിയിട്ടുമുണ്ട്, പ്രാക്ടിക്കൽ ആക്കിയിട്ടുമുണ്ട്. എല്ലാ പ്രോഗ്രാമുകളും വളരെ നന്നായി ചെയ്തു, ഇതിന് ആശംസകളും നൽകുന്നു. എന്നാൽ ഇപ്പോൾ സമയമനുസരിച്ച് പെട്ടെന്ന് തന്നെ അവരെ അവകാശികളാക്കൂ, ഏതെങ്കിലുമൊക്കെ സമ്പത്തിന്റെ അവകാശികളായി മാറട്ടെ. വളരെ നന്നായിരിക്കുന്നു, വളരെ നന്നായിരിക്കുന്നു എന്ന് ഒരുപാട് പറയാറുണ്ട്. ബാപ്ദാദാ കുട്ടികളുടെ സേവനത്തിന്റെ ഈ റിസൾട്ട് കണ്ടു, ബാബ കുട്ടികളിൽ സന്തുഷ്ടനുമാണ്. ഹൃദയത്തിൽ നിന്നാണ് ചെയ്യുന്നത്, ഇപ്പോൾ സമയമനുസരിച്ച് കേൾക്കുന്നതും താല്പര്യത്തോടെയാണ്. ഇത്രയും മാറ്റം വന്നിട്ടുണ്ട്. നല്ലതായി തോന്നുന്നുണ്ട്, എന്നാൽ നല്ലവരാക്കി എന്തെങ്കിലും സമ്പത്തിന്റെ അധികാരികളാക്കൂ. ഇതിനായി ബാപ്ദാദാ മുൻപും സൂചന നൽകിയിട്ടുണ്ട്, ഇപ്പോൾ സമയമനുസരിച്ച് തീവ്ര പുരുഷാർത്ഥിയാകേണ്ട ആവശ്യമുണ്ട്. തീവ്ര പുരുഷാർത്ഥിയാകുന്നതിനുള്ള പ്രധാന പുരുഷാർത്ഥമാണ് സെക്കൻഡിൽ ബിന്ദു ഇടുക. സെക്കൻഡും ബിന്ദുവും രണ്ടും തുല്യമാണ്. ഇപ്പോൾ ബാപ്ദാദാ കുട്ടികളുടെ ചിന്തയില്ലാത്ത ചക്രവർത്തിയുടെ രൂപമാണ് കാണുന്നത്. ഇപ്പോൾ ഈ രൂപത്തെ സദാ അനുഭവിക്കൂ. ആര് എന്ത് കൊണ്ടുവന്നാലും എന്റേതിനെ നിന്റേതിൽ ലയിപ്പിക്കൂ'.

ഇന്ന് ബാപ്ദാദാ കണ്ടു, വ്യാഴാഴ്ച ദിവസമാണ്, ഒരുപാട് കുട്ടികൾ ബാപ്ദാദയുടെ അടുത്ത് എത്തിയിട്ടുണ്ട്. അപ്പോൾ ബാപ്ദാദാ പറഞ്ഞു: ആഴ്ചയിലെ രണ്ട് ദിവസങ്ങൾ സവിശേഷമാണ്. ഒന്ന് വ്യാഴാഴ്ച, രണ്ടാമത്തേത് ഞായറാഴ്ച. അപ്പോൾ വ്യാഴാഴ്ച ഗുരുവിന്റെ ദിവസമാണ്. ഗുരുവിൽ നിന്ന് എന്താണ് ലഭിക്കുന്നത്? വരദാനം! അതുകൊണ്ട് വ്യാഴാഴ്ച ദിവസം വരദാനത്തിന്റെ സവിശേഷ ദിവസമാണ്. ഈ രൂപത്തിൽ വ്യാഴാഴ്ചയെ ആഘോഷിക്കൂ. ഏതെങ്കിലും ഒരു സവിശേഷ വരദാനം അമൃതവേള മുതൽ നിങ്ങളുടെ ബുദ്ധിയിൽ ഇമേർജ് ചെയ്തു വെക്കൂ. വരദാനങ്ങൾ അനേകമുണ്ട്, എന്നാൽ വിശേഷമായ ഒരു വരദാനം തനിക്കായി ബുദ്ധിയിൽ വെച്ച് ചെക്ക് ചെയ്യൂ വരദാന ദിവസത്തിൽ വരദാന സ്വരൂപമായി മാറണം, വരദാനത്തെ ആവർത്തിക്കുകയല്ല വേണ്ടത്, മറിച്ച് വരദാന സ്വരൂപമായി മാറണം. ചെക്ക് ചെയ്തുകൊണ്ടിരിക്കൂ, ഇന്ന് എത്ര സമയം വരദാന സ്വരൂപമായിരുന്നു?

ഞായറാഴ്ച ദിവസം ലോകത്തിൽ വിശേഷമായി അവധി ദിവസമാണ്. അപ്പോൾ ഞായറാഴ്ച ദിവസം ആഘോഷിക്കൂ നിങ്ങളുടെ ജീവിതത്തിൽ സങ്കല്പത്തിൽ അല്ലെങ്കിൽ സ്വപ്നത്തിലുള്ള ഏതൊരു ബലഹീനതയുണ്ടോ അതിന് അവധി നൽകണം. ആളുകൾ ഈ രണ്ടു ദിവസങ്ങളും നല്ല രീതിയിൽ ചിലവഴിക്കുന്നത് പോലെ, നിങ്ങളും ഈ രണ്ടു ദിവസങ്ങളിൽ വിശേഷമായി ഈ ലക്ഷ്യവും ലക്ഷണവും ലക്ഷ്യം മാത്രം പോരാ, ലക്ഷ്യത്തോടൊപ്പം ലക്ഷണത്തെയും അറ്റൻഷനിൽ വെക്കൂ. ബാപ്ദാദാ എല്ലാ കുട്ടികളെയും കൂടെ കൂട്ടിക്കൊണ്ടുപോകുമെന്ന വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതിനായി കൂടെ പോകുന്നതിനുള്ള തയ്യാറെടുപ്പ് എന്താണ് നടത്താനുള്ളത്? ബാബ സെക്കൻഡിൽ അശരീരിയായി മാറും, എന്നാൽ നിങ്ങൾ നൽകിയ വാഗ്ദാനം, ബാബയും വാഗ്ദാനം നൽകി നമ്മൾ കൂടെ പോകും. അപ്പോൾ ചെക്ക് ചെയ്യൂ, അതിനുള്ള തയ്യാറെടുപ്പ് ഉണ്ടോ? സെക്കൻഡിൽ ബിന്ദു ഇട്ടു, സമ്പൂർണ്ണവും സമ്പന്നവുമായി മാറി. അത്തരം തയ്യാറെടുപ്പുണ്ടോ? കൂടെയല്ലേ പോകേണ്ടത്! പോകണമല്ലേ? തലയാട്ടൂ. പോകണം, ശരി. ഉറപ്പാണോ? കയ്യിൽ കൈ പിടിക്കുക എന്നതിന്റെ അർത്ഥം സമാനമായി മാറുക എന്നതാണ്. അപ്പോൾ ചെക്ക് ചെയ്യൂ, സമയം പെട്ടെന്നായിരിക്കും വരുന്നത്, അപ്പോൾ കൂടെ പോകുവാനുള്ള തയ്യാറെടുപ്പുണ്ടോ?

ബാബയ്ക്ക് കുട്ടികളോട് സ്നേഹമുണ്ടല്ലോ! അതുകൊണ്ട് ബാബ ഒരാളെപ്പോലും കൂടെ പോകുന്നതിൽ പിന്നിലാക്കാൻ ആഗ്രഹിക്കുന്നില്ല. കൂടെയുണ്ട്, കൂടെയിരിക്കും, കൂടെ പോകും, കൂടെ രാജധാനിയിലെ രാജകുടുംബത്തിൽ വരും. സമ്മതമല്ലേ! സമ്മതമാണോ? തയ്യാറെടുപ്പുണ്ടോ? സമ്മതമാണ് എന്നതിന് കൈ ഉയർത്തും, ഈ കൈ ഉയർത്തേണ്ടതില്ല. തയ്യാറെടുപ്പുണ്ട് എന്നതിന് കൈ ഉയർത്തൂ. വലിയ കൈ ഉയർത്തൂ. ശരി. നാളെത്തന്നെ വിനാശം സംഭവിച്ചാൽ തയ്യാറാണോ? എന്നാൽ നിങ്ങളുടെ സേവനം സമാപ്തമാക്കിയോ? സേവനം ഇനിയും ബാക്കിയുണ്ടോ അതോ സേവനം സമാപ്തമായോ? സന്ദേശം എല്ലാവർക്കും എത്തിയോ? സ്വന്തം അയൽപക്കത്ത് മാത്രം നോക്കൂ, ബാബ വന്നിട്ടുണ്ടെന്നും സമ്പത്ത് വേണമെങ്കിൽ എടുത്തോളൂ എന്നും എല്ലാവർക്കും നിങ്ങൾ സന്ദേശം നൽകിയോ? ഇപ്പോൾ പ്ലാൻ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വീടുവീടാന്തരം സന്ദേശം നൽകാനുള്ള പ്ലാൻ ഉണ്ടാക്കുന്നുണ്ടെന്ന് ബാപ്ദാദാ കേട്ടു. നല്ലതാണ്, സന്ദേശം നൽകുക തന്നെ വേണം, ഇല്ലെങ്കിൽ പരാതി ലഭിക്കും. പ്രോഗ്രാം ഉണ്ടാക്കിയിട്ടുണ്ടല്ലോ! എഴുന്നേൽക്കൂ, ബാബയോട് പ്ലാൻ പറഞ്ഞിട്ടുണ്ടല്ലോ! എഴുന്നേൽക്കൂ. (മീഡിയക്കാരെ എഴുന്നേൽപ്പിച്ചു) നല്ലതാണ്, പരാതികൾ തീർക്കൂ, കാരണം നടക്കാൻ പോകുന്നത് പെട്ടെന്നാണ്. അതുകൊണ്ട് പരസ്പരം ചേർന്ന് ഈ പ്ലാനിനെ പ്രാക്ടിക്കൽ ആക്കി മാറ്റൂ. പരസ്പരം ആലോചനകൾ വേഗത്തിലാക്കൂ, സമയം എടുക്കുമ്പോൾ ഉത്സാഹവും കുറഞ്ഞുപോകുമല്ലോ. ബാക്കി വീടുവീടാന്തരം ഈ പരാതി തീർക്കുന്നതിനെ ബാപ്ദാദാ ഇഷ്ടപ്പെടുന്നു. ഞങ്ങൾ അറിഞ്ഞില്ല, ബാബ വന്നു പോവുകയും ചെയ്തു, ഞങ്ങൾ വഞ്ചിതരായിപ്പോയി എന്ന് ആരും പറയാതിരിക്കട്ടെ! എല്ലാവർക്കും ഉന്മേഷമുണ്ടല്ലോ! എല്ലാവർക്കും ഉന്മേഷമുണ്ടോ? സേവനം ചെയ്ത് പരാതികൾ അവസാനിപ്പിക്കണം. ഉന്മേഷമുണ്ടെങ്കിൽ ബാപ്ദാദയുടെ സഹയോഗവുമുണ്ട്. ശരി.

അപ്പോൾ ബാപ്ദാദയുടെ ഹൃദയത്തിലെ ആശ എന്താണെന്ന് എല്ലാവർക്കും അറിയാമല്ലോ. സമാനവും സമ്പൂർണ്ണവും ഈ രണ്ടു വാക്കുകൾ സദാ ചെക്ക് ചെയ്യൂ, ബാബയുടെ ഈ ആശ പൂർത്തിയാക്കിയോ? കാരണം ബാപ്ദാദാ ഓരോ കുട്ടിയെയും ബാബയുടെ ആശകളുടെ നക്ഷത്രമായാണ് കരുതുന്നത്. ഓരോ കുട്ടിക്കും ബാബയോട് സ്നേഹമുണ്ട്, ഇത് ബാപ്ദാദയ്ക്കും അറിയാം. ഇവരെയെല്ലാം മധുബനിൽ എത്തിക്കുന്നത് എന്താണ്? ഇവർ സ്നേഹത്തിന്റെ ട്രെയിനിലാണ് വരുന്നത്. സ്നേഹത്തിന്റെ വിമാനത്തിലാണ് വരുന്നത്. അപ്പോൾ ബാബയും കുട്ടികളുടെ സ്നേഹത്തിന്റെ കാര്യത്തിൽ കുട്ടികളിൽ സന്തുഷ്ടനാണ്. എന്നാൽ ബാബ ആഗ്രഹിക്കുന്ന ആ രണ്ടു വാക്കുകളായ സമാനവും സമ്പൂർണ്ണവും, ഇതിനെയും പൂർത്തിയാക്കണം. അതുകൊണ്ട് ഇന്ന് ബാപ്ദാദാ നാലുഭാഗത്തുമുള്ള കുട്ടികളെ ഹൃദയസ്നേഹത്തോടെ നോക്കി, ഓരോ കുട്ടിക്കും ഹൃദയത്തിന്റെ സ്നേഹത്തിന്റെ ആശംസകൾ നൽകുകയാണ്. ശരി.

ടീച്ചർമാർ ഒരുപാട് വന്നിട്ടുണ്ട്: ടീച്ചർമാരെ ബാപ്ദാദാ സദാ ഓർക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു, കാരണം ടീച്ചർമാർ ഓരോ സഹോദരീസഹോദരന്മാരെയും മുന്നോട്ട് നയിക്കുന്നതിന് നിമിത്തമാകുന്നു. ടീച്ചറെ ബാപ്ദാദാ ഗുരുഭായി എന്ന് വിളിക്കുന്നു. ഗുരുഭായിയുടെ അർത്ഥം സമാനമരായത് എന്നാണ്, കാരണം ബാബയുടെ കർത്തവ്യം സദാ സേവനത്തിൽ ബിസിയായിരിക്കുക എന്നതാണല്ലോ, അതുപോലെ യോഗ്യരായ ടീച്ചർമാർ ബാബയ്ക്ക് സമാനമായി സദാ സേവനാധാരിയും സദാ സഫലതാ സ്വരൂപമായി മറ്റുള്ളവരെ സഫലതാ സ്വരൂപരാക്കുന്നവരുമാണ്. ബാപ്ദാദയ്ക്ക് ടീച്ചർമാരോട് സദാ ഹൃദയത്തിൽ സ്നേഹമുണ്ട്. എന്തുകൊണ്ട്? ടീച്ചർ എന്നാൽ സദാ സേവനാധാരി, സദാ ബാബയ്ക്ക് സമാനമാക്കുന്നവർ, പുതിയവർക്ക് ബാബയുടെ പരിചയം നൽകി അനുഭവസ്ഥരാക്കി ബാബയുടെ അവകാശത്തിന് അധികാരിയാക്കുന്നവർ. അതുകൊണ്ട് ബാപ്ദാദാ ടീച്ചർമാരിൽ പ്രസന്നനാണ്, ഈ ഹൃദയത്തിലെ സ്നേഹം, ബാബയുടെ സ്നേഹം സ്റ്റുഡന്റ്സിലും നിറച്ച് അവരെയും ബാബയുടെ പൂർണ്ണ സമ്പത്തിന്റെ അധികാരിയാക്കുന്നവരാണ്. ബാബയ്ക്ക് ഓരോ ടീച്ചറിലുമുള്ള പ്രതീക്ഷ എന്തെന്നാൽ, ഈ ഓരോ ടീച്ചറും ബാബയുടെ ആശകളെ, ബാബ എന്താണോ ആഗ്രഹിക്കുന്നത് അതിനെ പ്രത്യക്ഷമാക്കുന്നവരും ചെയ്യിപ്പിക്കുന്നവരുമാണ്, അതിനാൽ ഓരോ ടീച്ചർക്കും ബാപ്ദാദാ കോടിമടങ്ങ് ആശംസകൾ നൽകുന്നു. ആശംസകൾ നൽകുന്നു. ശരി.

ഡബിൾ വിദേശി സഹോദരീസഹോദരന്മാരോട്: ഡബിൾ വിദേശികളും സേവനത്തിൽ ഭാരതത്തിലെ ആത്മാക്കളെക്കാൾ കുറവല്ലെന്ന് ബാപ്ദാദാ കണ്ടു. ഓരോരുത്തരും അവരവരുടെ സ്ഥാനങ്ങളിൽ സേവനത്തിന്റെ വളർച്ച ഉണ്ടാക്കുന്നതിലും സ്വയം നല്ല ഉന്മേഷത്തിലും ഉത്സാഹത്തിലും മുന്നേറുന്നതിലും ബാപ്ദാദാ സന്തോഷിക്കുന്നു. എന്ത് ചെയ്താലും അത് ഉന്മേഷത്തോടും ഉത്സാഹത്തോടും കൂടി ചെയ്തു തീർക്കും എന്നുള്ളത് ഡബിൾ വിദേശികളുടെ സംസ്കാരമാണ്, കൂടാതെ പുരുഷാർത്ഥത്തിലേക്ക് അറ്റൻഷനുമുണ്ട്. അപ്പോൾ എല്ലാവരും കൈ ഉയർത്തൂ, എല്ലാവരും തീവ്ര പുരുഷാർത്ഥികളാണോ? തീവ്ര പുരുഷാർത്ഥികളാണോ? ശരി. എല്ലാവരുടെയും ഭാഗത്തുനിന്നും വളരെ വളരെ ആശംസകൾ, എന്തുകൊണ്ട്? തീവ്ര പുരുഷാർത്ഥികൾ എന്നാൽ ബാപ്ദാദയുടെ ആശകളെ പൂർണ്ണമായും പ്രാക്ടിക്കൽ ആക്കുന്നവർ. അതുകൊണ്ട് ബാപ്ദാദാ തീവ്ര പുരുഷാർത്ഥത്തിന്റെ ആശംസകൾ നൽകുന്നു. തീവ്ര പുരുഷാർത്ഥികളാണ്, സദാ തീവ്ര പുരുഷാർത്ഥികളായി മറ്റുള്ളവരെയും തീവ്ര പുരുഷാർത്ഥികളാക്കും. അപ്പോൾ വിദേശരാജ്യങ്ങൾ മുഴുവൻ തീവ്ര പുരുഷാർത്ഥികളുടെ ലിസ്റ്റിൽ വരട്ടെ. അത്തരമൊരു റെക്കോർഡ് ചിലതുണ്ട്, ഇനിയും ചിലത് കാണിക്കാനുമുണ്ട്. എന്നാൽ ബാപ്ദാദാ പുരുഷാർത്ഥത്തിന്റെ ആശംസകൾ നൽകുന്നു. മുരളിയിലും അറ്റൻഷൻ ഉണ്ട്, ബാപ്ദാദയ്ക്ക് മുരളിയോടുള്ള ഈ സ്നേഹം ഇഷ്ടപ്പെടുന്നു. മധുബനോടും സ്നേഹം, മുരളിയോടും സ്നേഹം, കുടുംബത്തോടും സ്നേഹം, എന്റെ ബാബയോടും സ്നേഹം. ഇപ്പോൾ സൂക്ഷ്മ പുരുഷാർത്ഥത്തിലേക്ക് അറ്റൻഷൻ നല്ലതാണ്, ജനക് കുട്ടിയും വളരെ ശ്രദ്ധ നൽകുന്നുണ്ടെന്ന് ബാപ്ദാദാ കണ്ടു. ഇവിടെയിരിക്കുമ്പോഴും ഓരോ ക്ലാസും ആദ്യം വിദേശത്താണ് എത്തുന്നത്. അപ്പോൾ പാലനയും നന്നായി ലഭിക്കുന്നുണ്ട്. ഇതും നിങ്ങളുടെ ഭാഗ്യമാണ്. ഏറ്റവും ഭാഗ്യവാന്മാരും മധുരമുള്ളവരും ആണ്. ശരി.

ആദ്യമായി വന്നവരോട്: ഇവർ ഒരുപാട് പേരുണ്ട്. കൈ വീശൂ. അപ്പോൾ എല്ലാവരും തങ്ങളുടെ മധുബൻ വീട്ടിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്, അതിന് ബാപ്ദാദാ ഓരോ കുട്ടിക്കും ആശംസകൾ നൽകുന്നു, കാരണം അവസാന സമയത്തിന് മുൻപ് നിങ്ങൾ എത്തിച്ചേർന്നു. 'ലാസ്റ്റ് സോ ഫാസ്റ്റ്' (അവസാനം വന്നവർ വേഗത്തിൽ) പോകാൻ അവസരമുണ്ട്. ബാപ്ദാദാ കുട്ടികളെ കണ്ട് സന്തോഷിക്കുന്നു. വന്നു, സ്വാഗതം, ഇനി മുന്നോട്ട് പോകുന്നതിനായി തീവ്ര പുരുഷാർത്ഥം ചെയ്ത് ഏറ്റവും മുന്നിലായി പോകാൻ ദൃഢസങ്കല്പം എടുക്കൂ. ദൃഢതയാണ് സഫലതയുടെ താക്കോൽ. ബാപ്ദാദാ ഇന്ന് വന്ന എല്ലാ കുട്ടികൾക്കും വിശേഷിച്ച് ദൃഢതയാകുന്ന താക്കോലിന്റെ ഉപഹാരം നൽകുകയാണ്. ദൃഢതയെ ഒരിക്കലും ലഘുവാക്കരുത്. ദൃഢത നിങ്ങളെ സദാ എളുപ്പത്തിൽ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കും. അപ്പോൾ ബാപ്ദാദാ സന്തോഷവാനാണ്, സ്വാഗതം, നിങ്ങളുടെ സമ്പത്ത് നേടാൻ എത്തിയതിൽ വളരെ വളരെ ആശംസകൾ. ശരി.

നാലുഭാഗത്തുമുള്ള എല്ലാ ബ്രാഹ്മണർക്കും ബാപ്ദാദാ ഹൃദയത്തിന്റെ സ്നേഹവും സദാ മുന്നോട്ട് പോകാനുള്ള ശ്രേഷ്ഠ സങ്കല്പവും നൽകുന്നു. ഓരോ കുട്ടിയെയും ബാബ കാണുന്നുണ്ട്, കണ്ടുകൊണ്ട് ഹൃദയത്തിൽ സൂക്ഷിക്കുകയാണ്. അടുത്തുളളവർ ബാപ്ദാദയെ മുന്നിൽ കാണുന്നു, നിങ്ങളെല്ലാവരും സാധനങ്ങളിലൂടെ മുന്നിൽ തന്നെ കാണുന്നു. ബാപ്ദാദയും നിങ്ങൾ എവിടെയിരുന്നാലും നേരെ മുന്നിലിരിക്കുന്നത് പോലെ തന്നെയാണ് കാണുന്നത്, ഓരോരുത്തർക്കും ഹൃദയത്തിന്റെ സ്നേഹം നൽകുന്നു. മുന്നോട്ട് നടന്നോളൂ, തീവ്ര പുരുഷാർത്ഥം ചെയ്ത് ഏറ്റവും മുന്നിലേക്ക് പോയ്കൊണ്ടിരിക്കൂ. ശരി. മുന്നിലിരിക്കുന്നവർക്കും ബാപ്ദാദയുടെ സ്നേഹസ്മരണകളും സദാ മുന്നോട്ട് പോകുന്നതിനുള്ള ആശംസകളും, ആശംസകൾ, ആശംസകൾ. ശരി.

വരദാനം :-
ഓരോ ശിക്ഷണത്തെയും സ്വരൂപത്തിലേക്ക് കൊണ്ടുവന്ന് തെളിവ് നൽകുന്ന സത്പത്രൻ അഥവാ സാക്ഷാത്കാര മൂർത്തിയായി ഭവിക്കട്ടെ!

ഏതൊരു കുട്ടികളാണോ ശിക്ഷണങ്ങളെ വെറുമൊരു ശിക്ഷണമായി മാത്രം ബുദ്ധിയിൽ വെക്കാതെ, അവയെ സ്വരൂപത്തിലേക്ക് കൊണ്ടുവരുന്നത്, അവർ ജ്ഞാന സ്വരൂപം, പ്രേമ സ്വരൂപം, ആനന്ദ സ്വരൂപ സ്ഥിതിയിൽ സ്ഥിതിചെയ്യുന്നു. ആരാണോ ഓരോ പോയിന്റിനെയും സ്വരൂപത്തിലേക്ക് കൊണ്ടുവരുന്നത്, അവർക്ക് മാത്രമേ പോയിന്റ് രൂപത്തിൽ സ്ഥിതിചെയ്യാൻ സാധിക്കൂ. പോയിന്റിനെക്കുറിച്ച് മനനം ചെയ്യുകയോ വർണ്ണിക്കുകയോ ചെയ്യുന്നത് എളുപ്പമാണ്, എന്നാൽ സ്വരൂപമായി മാറി മറ്റ് ആത്മാക്കൾക്കും ആ സ്വരൂപത്തിന്റെ അനുഭവം ഉണ്ടാക്കിക്കൊടുക്കുക ഇതാണ് തെളിവ് നൽകുക അഥവാ സത്പത്രൻ അല്ലെങ്കിൽ സാക്ഷാത്കാര മൂർത്തിയായി മാറുക എന്നത്.

സ്ലോഗന് :-
ഏകാഗ്രതയുടെ ശക്തി വർദ്ധിപ്പിക്കൂ, അപ്പോൾ മനസ്സിന്റെയും ബുദ്ധിയുടെയും അലച്ചിൽ നിലയ്ക്കും.

അവ്യക്ത സൂചന - ഇപ്പോൾ നിങ്ങളുടെ ദാതാ സ്വരൂപത്തെ പ്രത്യക്ഷമാക്കൂ

ഏതെങ്കിലും ബലഹീനനായ ആത്മാവ് നിങ്ങളുടെ മുന്നിൽ വന്നാൽ ആ ബലഹീനന് ശക്തി നൽകൂ. സർവ്വ ശക്തികളുടെയും സമ്പത്ത് എന്താണോ ലഭിച്ചത് അത് അവർക്ക് നൽകൂ. സർവ്വ ആത്മാക്കൾക്കും ബാബയുടെ ഖജനാവ് നൽകുന്ന ദാതാവായി മാറൂ, സ്വന്തം ശക്തികളിലൂടെ ദാഹിച്ചതും തളർന്നതുമായ ആത്മാക്കൾക്ക് ജീവദാനം നൽകൂ, വരദാതാവായി മാറി ലഭിച്ച വരദാനങ്ങളിലൂടെ അവരെയും ബാബയുമായി അടുത്ത ബന്ധത്തിലേക്ക് കൊണ്ടുവരൂ, ഇവിടെയുള്ള ദാതാവെന്ന സംസ്കാരത്തിലൂടെ ഭാവിയിൽ 21 ജന്മങ്ങളിലേക്ക് രാജ്യപദവി ലഭിക്കും.