27.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- പരിധിയുള്ള ലോകത്തിലെ കൊള്ളരുതാത്ത കാര്യങ്ങളില് തന്റെ സമയം വ്യര്ത്ഥമാക്കരുത്, ബുദ്ധിയില് സദാ കുലീനമായ ചിന്തകള് നടത്തണം.

ചോദ്യം :-
ഏത് കുട്ടികള്ക്കാണ് ബാബയുടെ ഓരോ നിര്ദ്ദേശത്തെയും പ്രയോഗത്തില് വരുത്താന് സാധിക്കുന്നത്?

ഉത്തരം :-
ആരാണോ അന്തര്മുഖിയായിരിക്കുന്നത്, തന്റെ ഷോ ചെയ്യാത്തത്, ആത്മീയ ലഹരിയിലിരിക്കുന്നത്, അവര്ക്ക് തന്നെയാണ് ബാബയുടെ ഓരോ നിര്ദ്ദേശത്തെയും പ്രയോഗത്തില് വരുത്താന് സാധിക്കുന്നത്. നിങ്ങള് ഒരിക്കലും മിഥ്യാഹങ്കാരത്തില് വരരുത്. ഉള്ളുകൊണ്ട് വളരെ ശുദ്ധമായിരിക്കണം. ആത്മാവ് വളരെ നല്ലതായിരിക്കണം, ഒരു ബാബയോട് സത്യമായ സ്നേഹമുണ്ടായിരിക്കണം. ഒരിക്കലും ഉപ്പുവെള്ളം പോലെയുള്ള സംസ്ക്കാരമുണ്ടാവരുത്, അപ്പോള് ബാബയുടെ ഓരോ നിര്ദ്ദേശവും പ്രായോഗികമാകും.

ഓംശാന്തി.  
കുട്ടികള് കേവലം ഓര്മ്മയുടെ യാത്രയില് മാത്രമല്ല ഇരിക്കുന്നത്. നമ്മള് ശ്രീമതത്തിലൂടെ തന്റെ സ്വര്ഗ്ഗം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് എന്ന അഭിമാനം കുട്ടികള്ക്ക് ഉണ്ടായിരിക്കും. ഇത്രയും ഉണര്വും, സന്തോഷവും ഉണ്ടായിരിക്കണം. വ്യര്ത്ഥസംസാരം മുതലായ കൊള്ളരുതാത്ത കാര്യങ്ങള് ഉപേക്ഷിക്കണം. പരിധിയില്ലാത്ത ബാബയെ കാണുമ്പോള് തന്നെ ആനന്ദമുണ്ടാകണം. എത്രയും നിങ്ങള് ഓര്മ്മയുടെ യാത്രയില് ഇരിക്കുന്നുവോ അത്രയും പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കും. ബാബ പറയുകയാണ് കുട്ടികള്ക്ക് വേണ്ടി ആത്മീയ യൂണിവേഴ്സിറ്റി ഉണ്ടാവണം. നിങ്ങളുടെത് മാത്രമാണ് വേള്ഡ് ആത്മീയ യൂണിവേഴ്സിറ്റി. അപ്പോള് ആ യുണീവേഴ്സിറ്റി എവിടെക്കിടക്കുന്നു? യൂണിവേഴ്സിറ്റി പ്രത്യേകമായി സ്ഥാപിക്കുകയാണ് ചെയ്യുക. അതോടൊപ്പം വളരെ റോയല് ഹോസ്റ്റലും വേണം. നിങ്ങളുടെ ചിന്ത വളരെ കുലീനമായിരിക്കണം. ബാബയ്ക്ക് രാവും പകലും ഈ ചിന്തയാണ് - കുട്ടികളെ എങ്ങനെ പഠിപ്പിച്ച് ഇത്രയും ഉയര്ന്ന പരീക്ഷ വിജയിപ്പിക്കും? ഇതിലൂടെ പിന്നീട് ഈ വിശ്വത്തിലെ അധികാരിയാവുന്നവരാണ്. യഥാര്ത്ഥത്തില് നിങ്ങളുടെ ആത്മാവ് ശുദ്ധ സതോപ്രധാനമായിരുന്നു അപ്പോള് ശരീരവും ഇത്രയും സതോപ്രധാന സുന്ദരമായിരുന്നു. രാജപദവിയും വളരെ ഉയര്ന്നതായിരുന്നു. പരിധിയുള്ള ലോകത്തിലെ വ്യര്ത്ഥമായ കാര്യങ്ങളില് നിങ്ങളുടെ സമയം വളരെയധികം പാഴാവുകയാണ്. നിങ്ങള് വിദ്യാര്ത്ഥികളുടെ ഉള്ളില് മോശമായ ചിന്തകള് ഉണ്ടാവാന് പാടില്ല. വളരെ നല്ല നല്ല കമ്മിറ്റികളൊക്കെ ഉണ്ടാക്കുന്നുണ്ട്, പക്ഷെ യോഗബലമില്ല. ഞങ്ങള് അത് ചെയ്യും, ഇത് ചെയ്യും എന്ന് വെറുതെ വാചകമടിക്കും. ഞാന് ഇവരുടെ മൂക്കും ചെവിയും പിടിക്കുമെന്ന് മായയും പറയുന്നുണ്ട്. ബാബയോട് സ്നേഹമേയില്ല. പറയാറുണ്ടല്ലോ - മനുഷ്യന് ആഗ്രഹിക്കുന്നത് ഒന്ന് പക്ഷെ നടക്കുന്നത് മറ്റൊന്ന്...... അപ്പോള് മായ ഒന്നും ചെയ്യാന് വിടുന്നില്ല. മായ വളരെയധികം ചതിക്കുന്നതാണ്, ചെവി തന്നെ മുറിച്ചു കളയുന്നു. ബാബ കുട്ടികളെ എത്ര ഉയര്ന്നവരാക്കുന്നു, നിര്ദേശം നല്കുകയാണ് - ഇങ്ങനെയിങ്ങനെയെല്ലാം ചെയ്യൂ. ബാബ വളരെ റോയലായിട്ടുള്ള പെണ്കുട്ടികളെ അയക്കുന്നു. ചിലര് പറയുന്നു, ബാബാ ഞങ്ങള് ട്രൈയിനിംഗിന് പോകട്ടെ? അപ്പോള് ബാബ പറയുന്നു - കുട്ടികളെ, ആദ്യം നിങ്ങള് നിങ്ങളുടെ കുറവുകളെ ഇല്ലാതാക്കൂ. സ്വയം നോക്കൂ എന്നില് എന്തെല്ലാം അവഗുണങ്ങളുണ്ട്? നല്ല നല്ല മഹാരഥികളെ പോലും മായ ഒറ്റയടിക്ക് ഉപ്പുവെള്ളമാക്കി മാറ്റുന്നു. ഇങ്ങനെ ഈര്ഷ്യയുള്ള ചില കുട്ടികള് ബാബയെ ഓര്മ്മിക്കുന്നുപോലുമില്ല. ജ്ഞാനത്തിന്റെ ഒരു തരി പോലും അറിയുന്നില്ല. പുറത്ത് വളരെയധികം ഷോ ആണ്. ഇതിലാണെങ്കില് വളരെ അന്തര്മുഖിയായിരിക്കണം, പക്ഷെ പലരിലും ഇങ്ങനെയുള്ള പെരുമാറ്റം ഉണ്ടാവുന്നു എങ്ങനെയാണോ വിദ്യാഭ്യാസമില്ലാത്തവര്ക്ക്, കുറച്ച് പൈസയുണ്ടാവുമ്പോള് അവരില് ലഹരി വര്ദ്ധിക്കുന്നത്. ഇത് മനസ്സിലാക്കുന്നില്ല അതായത് നമ്മള് ദരിദ്രരാണ് എന്നത്. മായ മനസ്സിലാക്കാന് അനുവദിക്കുന്നില്ല. മായ വളരെ വലിയ ശക്തിശാലിയാണ്. ബാബ കുറച്ച് മഹിമ ചെയ്യുമ്പോഴേയ്ക്കും അതില് വളരെയധികം സന്തോഷിക്കുന്നു.

കുട്ടികള് നല്ല രീതിയില് പഠിക്കുന്ന വളരെ ഫസ്റ്റ്ക്ലാസ്സായ ഒരു യൂണിവേഴ്സിറ്റി വേണമെന്ന് രാവും പകലും ബാബയില് ചിന്ത നടക്കുന്നു. നിങ്ങള്ക്കറിയാം നമ്മള് സ്വര്ഗത്തില് പോവുകയാണ്, എങ്കില് സന്തോഷത്തിന്റെ അതിര് കയറേണ്ടേ. ഇവിടെ ബാബ പല പ്രകാരത്തിലുള്ള ഡോസ് നല്കുകയാണ്, ലഹരി കയററുന്നു. ചില പാപ്പരായവരെ മദ്യം കുടിപ്പിച്ചാല് മനസ്സിലാക്കും ഞാന് ചക്രവര്ത്തിയാണെന്ന്. പിന്നീട് ലഹരി തീരുമ്പോള് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാവുന്നു. ഇപ്പോള് ഇതാണെങ്കില് ആത്മീയ ലഹരിയാണ്. നിങ്ങള്ക്കറിയാം ആത്മീയ അച്ഛന് ടീച്ചറായി മാറി നമ്മേ പഠിപ്പിക്കുകയും നിര്ദേശം നല്കുകയുമാണ് - ഇങ്ങനെയിങ്ങനെയെല്ലാം ചെയ്യൂ. ചില സമയങ്ങളില് ചിലര്ക്ക് മിഥ്യാഹങ്കാരവും വരുന്നുണ്ട്. മായയാണല്ലോ. പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു, അക്കാര്യമേ ചോദിക്കേണ്ട. ഇത് നടക്കുകയില്ല എന്ന് ബാബ മനസ്സിലാക്കുന്നു. ഉള്ള് വളരെ ശുദ്ധമായിരിക്കണം. ആത്മാവ് വളരെ നല്ലതായിരിക്കണം. നിങ്ങളുടെ ലൗ മാരേജ് നടന്നു കഴിഞ്ഞല്ലോ. പ്രേമ വിവാഹമാണെങ്കില് എത്ര സ്നേഹമുണ്ടായിരിക്കും, ബാബയാണെങ്കില് പതിമാരുടെയും പതിയാണ്. അതും എത്ര പേരുടെ ലൗ മാരേജാണ് നടക്കുന്നത്. ഒരാളുടെ മാത്രമല്ല നടക്കുന്നത്. ശിവബാബയുമായി ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് എല്ലാവരും പറയുന്നു. ഞങ്ങള് സ്വര്ഗത്തില് പോയി ഇരിക്കും. സന്തോഷത്തിന്റെ കാര്യമാണല്ലോ. ബാബ നമ്മളെ എത്ര അലങ്കരിക്കുന്നുവെന്ന് ഉള്ളില് ഉണ്ടാവണം. ശിവബാബ ബ്രഹ്മാവിലൂടെ അലങ്കരിക്കുകയാണ്. നമ്മള് ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് സതോപ്രധാനമായി മാറുമെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഈ ജ്ഞാനം വേറെ ആര്ക്കും തന്നെ അറിയുകയില്ല. ഇതില് വളരെയധികം ലഹരിയുള്ളതാണ്. ഇപ്പോള് ഇത്രയും ലഹരി വര്ദ്ധിക്കുന്നില്ല. തീര്ച്ചയായും വര്ദ്ധിക്കും. അതീന്ദ്രിയ സുഖം എന്താണെന്ന് ഗോപ ഗോപികമാരോട് ചോദിക്കൂ എന്ന പാട്ടുമുണ്ട്. ഇപ്പോള് നിങ്ങളുടെ ആത്മാവ് എത്ര മോശമാണ്. മോശമായ അഴുക്കില് ഇരിക്കുന്നത് പോലെയാണ്. അവരെ ബാബ വന്ന് പരിവര്ത്തനപ്പെടുകയാണ്, പുനരുദ്ധാരണം ചെയ്യുകയാണ്. മനുഷ്യന് കണ്ണട മാറ്റുമ്പോള്ത്തന്നെ എത്ര സന്തോഷമാണ്. നിങ്ങള്ക്കാണെങ്കില് ഇപ്പോള് ബാബയെ ലഭിച്ചപ്പോള് തോണി തന്നെ മറുകരയിലെത്തുന്നു. നമ്മള് പരിധിയില്ലാത്ത ബാബയുടെതായി മാറിയെങ്കില് സ്വയത്തില് വളരെ പെട്ടന്ന് മാറ്റം വരുത്തണമെന്ന് മനസ്സിലാക്കി. രാവും പകലും ഇതേ സന്തോഷം, ഇതേ ചിന്തയിലിരിക്കണം - നോക്കൂ നിങ്ങള്ക്ക് ആരെയാണ് ലഭിച്ചിരിക്കുന്നത്, സര്വ്വാധികാരിയെ! രാവും പകലും ഇതേ ചിന്തയിലിരിക്കണം. ആരാണോ നല്ല രീതിയില് മനസ്സിലാക്കിയത്, തിരിച്ചറിഞ്ഞത്, അവര്ക്ക് പറക്കുന്നത് പോലെ തോന്നും.

നിങ്ങള് കുട്ടികളിപ്പോള് സംഗമത്തിലാണ്. ബാക്കി അവരെല്ലാവരും അഴുക്കില് പെട്ടിരിക്കുകയാണ്. ചപ്പുചവറുള്ളിടത്ത് കുടിലുകള് ഉണ്ടാക്കി അഴുക്കിലിരിക്കാറുണ്ടല്ലോ, അതുപോലെ. എത്രയധികം കുടിലുകളാണ് ഉണ്ടാക്കിരിക്കുന്നത്. ഇതാണെങ്കില് പരിധിയില്ലാത്ത കാര്യമാണ്. ഇപ്പോള് അതില് നിന്നെല്ലാം മോചിപ്പിക്കുന്നതിന് വേണ്ടി ശിവബാബ നിങ്ങള്ക്ക് വളരെ സഹജമായ യുക്തികള് പറഞ്ഞു തരുകയാണ്. മധുര മധുരമായ കുട്ടികളെ നിങ്ങള്ക്കറിയാമല്ലോ ഈ സമയം നിങ്ങളുടെ ആത്മാവും ശരീരവും രണ്ടും പതിതമാണ്. ഇപ്പോള് നിങ്ങള് പുറത്തു വന്നിരിക്കുകയാണ്. ആരെല്ലാം പുറത്തു വന്നുവോ അവരില് ജ്ഞാനത്തിന്റെ ഉച്ചാവസ്ഥയാണല്ലോ. നിങ്ങള്ക്ക് ബാബയെ ലഭിച്ചുവെങ്കില് പിന്നെ എന്ത് വേണം! ഈ ലഹരി എപ്പോള് വര്ദ്ധിക്കുന്നുവോ അപ്പോള് നിങ്ങള്ക്ക് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ബാബ വന്നു കഴിഞ്ഞു. ബാബ നമ്മള് ആത്മാവിനെ പവിത്രമാക്കുന്നു. ആത്മാവ് പവിത്രമാകുന്നതിലൂടെ ശരീരവും ഫസ്റ്റ് ക്ലാസ്സായത് ലഭിക്കുന്നു. ഇപ്പോള് നിങ്ങളുടെ ആത്മാവ് എവിടെയാണിരിക്കുന്നത്? ഈ കുടില് (ശരീരത്തില്) ഇരിക്കുന്നു. തമോപ്രധാന ലോകമല്ലേ. അഴുക്കിന്നടുത്ത് പോയി ഇരിക്കുകയാണല്ലോ. നമ്മള് എവിടെ നിന്ന് വന്നവരാണ് ചിന്തിക്കൂ. ബാബ അഴുക്ക് ചാലില് നിന്ന് പുറത്തെടുത്തിരിക്കുകയാണ്. ഇപ്പോള് നമ്മുടെ ആത്മാവ് ശുദ്ധമായി മാറും. താമസിക്കുന്നവരും ഫസ്റ്റ്ക്ലാസ്സ് കൊട്ടാരം ഉണ്ടാക്കും. നമ്മുടെ ആത്മാവിനെ ബാബ അലങ്കരിച്ച് സ്വര്ഗത്തിലേയ്ക്ക് കൂട്ടികൊണ്ടു പോവുകയാണ്. കുട്ടികളുടെ ഉള്ളില് ഇങ്ങനെയുള്ള ചിന്തകള് വരണം. ബാബ എത്രയാണ് ലഹരി വര്ദ്ധിപ്പിക്കുന്നത്. നിങ്ങള് ഇത്രയും ഉയര്ന്നതായിരുന്നു പിന്നീട് വീണ് വീണ് വന്ന് താഴെയ്ക്ക് പതിച്ചിരിക്കുകയാണ്. ശിവാലയത്തിലായിരുന്നപ്പോള് ആത്മാവ് അത്രയും പവിത്രമായിരുന്നു. അതുകൊണ്ട് അപ്പോള് പരസ്പരം കുടി ചേര്ന്ന് ശിവാലയത്തിലേയ്ക്ക് പോകാനുള്ള ഉപായം ഉണ്ടാക്കണം.

ബാബയ്ക്ക് അത്ഭുതം തോന്നുകയാണ് - കുട്ടികള്ക്ക് ആ ബുദ്ധിയില്ല! ബാബ നമ്മേ എവിടെ നിന്നാണ് പുറത്തു കൊണ്ട് വന്നിരിക്കുന്നത്! പാണ്ഡവ ഗവണ്മെന്റ് സ്ഥാപിക്കുന്നത് ബാബയാണ്. ഭാരതം സ്വര്ഗമായിരുന്നു ഇപ്പോള് നരകമാണ്. ആത്മാവിന്റെ കാര്യമാണ്. ആത്മാവിനോട് തന്നെയാണ് ദയ തോന്നുന്നത്. പാടെ ആത്മാവ് തമോപ്രധാന ലോകത്ത് വന്നിരിക്കുകയാണ് അതുകൊണ്ട് ബാബയെ ഓര്മ്മിക്കുന്നു - ബാബാ, ഞങ്ങളെ അവിടെയ്ക്ക് കൊണ്ടു പോകൂ. ഇവിടെ ഇരുന്നും നിങ്ങള്ക്ക് ഈ ചിന്ത ഉണ്ടാവണം അതുകൊണ്ട് ബാബ പറയുകയാണ് കുട്ടികള്ക്ക് വേണ്ടി ഫസ്റ്റ്ക്ലാസ്സ് യൂണിവേഴ്സിറ്റി ഉണ്ടാക്കൂ. കല്പ കല്പം ഉണ്ടാക്കുന്നു. നിങ്ങളുടെ ചിന്ത വളരെ രാജകീയമാകണം. ഇപ്പോള് ആ ലഹരി നിങ്ങളില് വര്ദ്ധിക്കുന്നില്ല. ലഹരിയുണ്ടെങ്കില് എന്തല്ലാം ചെയ്തു കാണിക്കുമെന്നറിയില്ല. കുട്ടികള് യൂണിവേഴ്സിറ്റിയുടെ അര്ത്ഥം മനസ്സിലാക്കുന്നില്ല. ആ രാജകീയതയുടെ ലഹരിയില് ഇരിക്കുന്നില്ല. മായ അടിച്ചമര്ത്തിയിരിക്കുന്നു. ബാബ മനസ്സിലാക്കി തരുകയാണ് കുട്ടികളെ തന്റെ തലകീഴായ ലഹരി വര്ദ്ധിപ്പിക്കരുത്. ഓരോരുത്തരും അവരവരുടെ യോഗ്യത നോക്കൂ. നമ്മള് എങ്ങനെയാണ് പഠിക്കുന്നത്, എന്ത് സഹായമാണ് ചെയ്യുന്നത്, കേവലം വാക്കുകളുടെ പക്കാവട കഴിക്കരുത്. എന്താണോ പറയുന്നത് അത് ചെയ്യണം. അത് ചെയ്യും, ഇത് ചെയ്യും എന്ന് വെറുതെ വാചകമടിക്കരുത്. ഇത് ചെയ്യുമെന്ന് ഇന്ന് പറയും, നാളെ മരണം വന്നാല് എല്ലാം അവസാനിക്കും. സത്യയുഗത്തില് ഇങ്ങനെയൊന്നും പറയുകയില്ല. അവിടെ ഒരിക്കലും അകാലമൃത്യൂ ഉണ്ടാകുന്നില്ല. കാലന് വരാന് സാധിക്കുകയില്ല. അത് സുഖധാമം തന്നെയാണ് . സുഖധാമത്തില് കാലന് വരാന് ആജ്ഞയില്ല. രാവണ രാജ്യത്തിന്റെയും രാമ രാജ്യത്തിന്റെയും അര്ത്ഥവും മനസ്സിലാക്കണം. ഇപ്പോള് നിങ്ങളുടെ യുദ്ധം രാവണനുമായിട്ടാണ്. ദേഹാഭിമാനവും അത്ഭുതം കാണിക്കുന്നു, അത് തികച്ചും പതിതമാക്കി മാറ്റുന്നു. ദേഹീ അഭിമാനിയാകുന്നതിലൂടെ ആത്മാവ് ശുദ്ധമാകുന്നു. അവിടെ നമ്മുടെ കൊട്ടാരം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങള് മനസ്സിലാക്കിയല്ലോ. ഇപ്പോള് നിങ്ങള് സംഗമത്തില് വന്നിരിക്കുകയാണ്. നമ്പര്വാറായി മാറികൊണ്ടിരിക്കുകയാണ്, യോഗ്യരായി മാറികൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ആത്മാവ് പതിതമായതു കാരണം ശരീരവും പതിതമായത് ലഭിച്ചിരിക്കുന്നു. ഇപ്പോള് ഞാന് വന്നിരിക്കുകയാണ് നിങ്ങളെ സ്വര്ഗവാസിയാക്കുന്നതിന്. ഓര്മ്മയോടൊപ്പം ദൈവീക ഗുണവും വേണം. ചിറ്റമ്മയുടെ വീട്ടിലേയ്ക്ക് പോകുന്നത്ര എളുപ്പമല്ല. നമ്മേ നരനില് നിന്ന് നാരായണനാക്കി മാറ്റുന്നതിനായി ബാബ വന്നിരിക്കുകയാണെന്ന് മനസ്സിലാക്കി പക്ഷെ മായയുടെത് വളരെ ഗുപ്തമായ ശത്രുവാണ്. നിങ്ങളുടെ യുദ്ധം വളരെ ഗുപ്തമാണ് അതുകൊണ്ട് നിങ്ങളെ രഹസ്യ യോദ്ധാവെന്ന് പറയുന്നു. രഹസ്യ യോദ്ധാക്കള് വേറെ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. നിങ്ങളുടെ പേര് തന്നെ യോദ്ധാവെന്നാണ്. വേറെ എല്ലായിടത്തും രജിസ്റ്ററില് പേരുണ്ടായിരിക്കും. രഹസ്യ യോദ്ധാക്കളായ നിങ്ങളുടെ അടയാളം അവര് കണ്ടുപിടിച്ചിരിക്കുകയാണ്. നിങ്ങള് വളരെ ഗുപ്തമാണ്, ആര്ക്കും അറിയുകയില്ല. നിങ്ങള് വിശ്വത്തിന്റെ മേല് വിജയം നേടികൊണ്ടിരിക്കുകയാണ് മായയെ വശത്താക്കുന്നതിന് വേണ്ടി. നിങ്ങള് ബാബയെ ഓര്മ്മിക്കുന്നു എന്നിട്ടും മായ മറപ്പിക്കുകയാണ്. കല്പ കല്പം നിങ്ങള് തന്റെ രാജ്യം സ്ഥാപന ചെയ്യുന്നു. അതിനാല് നിങ്ങള് കേവലം ബാബയെ ഓര്മ്മിക്കുന്ന രഹസ്യമായ യോദ്ധാക്കളാണ്. ഇതില് കൈയ്യും കാലും ചലിപ്പിക്കേണ്ട കാര്യമില്ല. ഓര്മ്മിക്കുന്നതിനുവേണ്ടി ബാബ അനേകം യുക്തികള് പറഞ്ഞു തരുന്നു. നിങ്ങള് നടക്കുമ്പോഴും കറങ്ങുമ്പോഴും ഓര്മ്മയുടെ യാത്ര ചെയ്യൂ, പഠിക്കുകയും ചെയ്യൂ. നമ്മള് എന്തായിരുന്നു, എന്തായി മാറുന്നുവെന്ന് ഇപ്പോള് നിങ്ങള് മനസ്സിലാക്കി. ഇപ്പോള് വീണ്ടും ബാബ നമ്മേ എന്താക്കി മാറ്റുന്നു. വളരെ സഹജമായ യുക്തികളാണ് പറഞ്ഞു തരുന്നത്. എവിടെ ഇരുന്നും ഓര്മ്മിക്കൂ അപ്പോള് ഭാരം ഇറങ്ങും. കല്പ കല്പം ഈ യുക്തികളെല്ലാം നല്കികൊണ്ടിരിക്കുകയാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുകയാണെങ്കില് സതോപ്രധാനമായി മാറും, വേറെ ഒരു ബന്ധനവുമില്ല. ബാത്റൂമില് പോകുമ്പോള് പോലും സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുകയാണെങ്കില് ആത്മാവിലെ അഴുക്ക് ഇല്ലാതാകും. ആത്മാവിന് യാതൊരു തിലകവും ആവശ്യമില്ല, ഇതെല്ലാം ഭക്തി മാര്ഗത്തിലെ അടയാളങ്ങളാണ്. ഈ ജ്ഞാന മാര്ഗത്തില് ഇതിന്റെയൊന്നും ആവശ്യമില്ല, അണാ പൈസയുടെ ചിലവുമില്ല. വീട്ടിലിരുന്ന് ഓര്മ്മിച്ചു കൊണ്ടിരിക്കൂ. എത്ര സഹജമാണ്. ബാബ നമ്മുടെ അച്ഛനുമാണ്, ടീച്ചറും ഗുരുവുമാണ്.

ആദ്യം അച്ഛന്റെ ഓര്മ്മ, പിന്നീട് ടീച്ചറിന്റെ പിന്നെ ഗുരുവിന്റെ, നിയമം അങ്ങനെയാണ് പറയുന്നത്. ടീച്ചറെയാണെങ്കില് തീര്ച്ചയായും ഓര്മ്മിക്കും, ടീച്ചറില് നിന്നും പഠിപ്പിന്റെ സമ്പത്ത് ലഭിക്കുന്നു പിന്നീട് വാനപ്രസ്ഥ അവസ്ഥയില് ഗുരുവിനെ ലഭിക്കുന്നു. ഈ ബാബയാണെങ്കില് എല്ലാം ഹോള്സെയിലായി നല്കുന്നു. നിങ്ങള്ക്ക് 21 ജന്മത്തേയ്ക്കുള്ള രാജ്യം മൊത്തമായി നല്കുന്നു. വിവാഹത്തിന് കന്യകയ്ക്ക് ഗുപ്തമായി സ്ത്രീധനം നല്കാറുണ്ടല്ലോ. ഷോ ചെയ്യേണ്ട ആവശ്യമില്ല. ഗുപ്തദാനമെന്ന് പറയുന്നു. ശിവബാബയും ഗുപ്തമാണല്ലോ, ഇതില് അഹങ്കാരത്തിന്റെ ഒരു കാര്യവുമില്ല. ചിലര്ക്ക് എല്ലാവരും കാണട്ടെ എന്ന അഹങ്കാരമുണ്ടായിരിക്കും. ഇവിടെ എല്ലാം ഗുപ്തമാണ്. ബാബ നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവി സ്ത്രീധനമായി നല്കുകയാണ്. വളരെ ഗുപ്തമായാണ് നിങ്ങളെ അലങ്കരിച്ചുകൊണ്ടിരിക്കുന്നത്. എത്ര വലിയ സ്ത്രീധനമാണ് ലഭിക്കുന്നത്. ബാബ എങ്ങനെയാണ് യുക്തിയോടെ നല്കുന്നത്, ആര്ക്കും അറിയുകയില്ല. ഇവിടെ നിങ്ങള് യാചകരാണ്, വായില് സ്വര്ണ്ണ കരണ്ടിയുമായായിരിക്കും അടുത്ത ജന്മം. നിങ്ങള് സ്വര്ണ്ണിമ ലോകത്തിലേയ്ക്ക് പോവുകയാണല്ലോ. അവിടെ എല്ലാം സ്വര്ണ്ണത്തിന്റെതായിരിക്കും. സമ്പന്നരുടെ കൊട്ടാരങ്ങള് നന്നായി അലങ്കരിച്ചതായിരിക്കും. തീര്ച്ചയായും വ്യത്യാസം ഉണ്ടാവും. ഇതും ഇപ്പോള് നിങ്ങള് മനസ്സിലാക്കി - മായ ഇപ്പോള് എല്ലാവരെയും തലകീഴായി തൂക്കിയിട്ടിരിക്കുകയാണ്. ഇപ്പോള് ബാബ വന്നിരിക്കുന്നു അതിനാല് കുട്ടികളില് എത്ര ഉത്സാഹമുണ്ടായിരിക്കണം. പക്ഷെ മായ മറപ്പിക്കുകയാണ് - ബാബയുടെ നിര്ദ്ദേശമാണോ അതോ ബ്രഹ്മാവിന്റെയോ? സഹോദരന്റെയാണോ അതോ അച്ഛന്റെയാണോ? ഇതില് വളരെ ആശയക്കുഴപ്പത്തില് വരുന്നു. ബാബ പറയുന്നു നല്ലതോ ചീത്തയോ - ബാബയുടെ നിര്ദ്ദേശമാണെന്ന് നിങ്ങള് മനസ്സിലാക്കൂ. അതിലൂടെ നടക്കൂ. ഇതില് എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കില് തന്നെ തെറ്റില്ലാത്തവരാക്കും. അദ്ദേഹത്തിലും(ബ്രഹ്മാബാബ) ശക്തിയുണ്ടല്ലോ. ഇദ്ദേഹം എങ്ങനെയാണ് പെരുമാറുന്നത്, ശിരസ്സില് ആരാണിരിക്കുന്നത് എന്ന് നിങ്ങള് കാണുന്നുണ്ട്. ശരിക്കും അടുത്താണിരിക്കുന്നത്. ഗുരു ജനങ്ങള് കൂടെയിരുത്തി പഠിപ്പിക്കാറുണ്ടല്ലോ. എന്നാലും ഇദ്ദേഹത്തിന് പരിശ്രമിക്കേണ്ടി വരുന്നു. തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുന്നതിനു വേണ്ടി പുരുഷാര്ത്ഥം ചെയ്യേണ്ടി വരുന്നു.

ബാബ പറയുന്നു എന്റെ ഓര്മ്മയില് ഭോജനം ഉണ്ടാക്കൂ. ശിവബാബയുടെ ഓര്മ്മയിലുള്ള ഭോജനം വേറെ ആര്ക്കും ലഭിക്കുകയില്ല. ഇപ്പോഴത്തെ ഭോജനത്തിന്റേത് തന്നെയാണ് മഹിമയുള്ളത്. ആ ബ്രാഹ്മണര് കേവലം സ്തുതി പാടുന്നു പക്ഷെ അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. മഹിമ ചെയ്യുന്നു, പക്ഷെ ഒന്നും മനസ്സിലാക്കുന്നില്ല. ഇത്രയും മനസ്സിലാക്കിത്തരികയാണ് അതായത് ഇവര് ധാര്മ്മിക ചിന്താഗതിക്കാരാണ് എന്തുകൊണ്ടെന്നാല് പൂജാരിയാണ്. സത്യയുഗത്തില് ധാര്മ്മിക ചിന്തയുടെ കാര്യം തന്നെയില്ല, അവിടെ ഭക്തിയില്ല. ഇതും ആര്ക്കും അറിയുകയില്ല - ഭക്തി എന്ത് വസ്തുവാണ്. ജ്ഞാനം, ഭക്തി, വൈരാഗ്യം എന്ന് പറഞ്ഞിരുന്നു. എത്ര ഫസ്റ്റ്ക്ലാസ്സ് അക്ഷരമാണ്. ജ്ഞാനം പകല്, ഭക്തി രാത്രി. പിന്നീട് രാത്രിയോട് വൈരാഗ്യം വരുമ്പോള് പകലിലേയ്ക്ക് പോകുന്നു. എത്ര വ്യക്തമാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കിയതിനാല് ബുദ്ധിമുട്ട് അനുഭവിക്കേണ്ട കാര്യമില്ല. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ, ഞാന് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. ഞാന് നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനാണ്, സൃഷ്ടി ചക്രത്തെക്കുറിച്ച് അറിയുന്നതും വളരെ സഹജമാണ്. ബീജത്തെയും വൃക്ഷത്തെയും ഓര്മ്മിക്കൂ. ഇപ്പോള് കലിയുഗത്തിന്റെ അവസാനമാണ് പിന്നീട് സത്യയുഗം വരുന്നു. ഇപ്പോള് നിങ്ങള് സംഗമയുഗത്തില് പുഷ്പമായി മാറുന്നു. ആത്മാവ് സതോപ്രധാനമായി മാറുമ്പോള് പിന്നീട് താമസിക്കുന്നതിനും സതോപ്രധാന കൊട്ടാരം ലഭിക്കും. ലോകം തന്നെ പുതിയതായി മാറും. അതുകൊണ്ട് കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ ഈ ലഹരിയില് ഇരിക്കൂ എന്തെന്നാല് നമ്മള് ശ്രീമതത്തിലൂടെ തന്റെ പരിസ്ഥാന് (സ്വര്ഗം) സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കൊള്ളരുതാത്ത മോശമായ കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് വളരെ ഉല്ലാസത്തിലിരിക്കണം.

2. തന്റെ ചിന്ത വളരെ ശ്രേഷ്ഠമായിരിക്കണം. വളരെ നല്ല റോയല് യൂണിവേഴ്സിറ്റിയും ഹോസ്റ്റലും തുറക്കുന്നതിലുള്ള ഏര്പ്പാട് ചെയ്യണം. ബാബയുടെ ഗുപ്ത സഹായിയായി മാറണം, തന്റെ ഷോ ചെയ്യരുത്.

വരദാനം :-
നിമിത്തമായി ഏതൊരു സേവനം ചെയ്തും പരിധിയില്ലാത്ത മനോവൃത്തിയിലൂടെ വൈബ്രേഷന് പരത്തുന്ന പരിധിയില്ലാത്ത സേവാധാരിയായി ഭവിക്കട്ടെ.

ഇപ്പോള് പരിധിയില്ലാത്ത പരിവര്ത്തനത്തിന്റെ സേവനത്തില് തീവ്രഗതി കൊണ്ടുവരൂ. ചെയ്തുകൊണ്ടിരിക്കുകയാണല്ലോ, സമയം കിട്ടാത്ത അത്രയും ബിസിയായിരിക്കുകയാണല്ലോ എന്നല്ല. പക്ഷെ നിമിത്തമായി ഏതൊരു സേവനം ചെയ്തുകൊണ്ടും പരിധിയില്ലാത്ത സഹായോഗി ആകാന് കഴിയും, കേവലം മനോവൃത്തി പരിധിയില്ലാത്തതിലാണെങ്കില് വൈബ്രേഷന് പരന്നുകൊണ്ടിരിക്കും. എത്രത്തോളം പരിധിയില്ലാത്തതില് ബിസിയായിരിക്കുമോ എന്ത് ഉത്തരവാദിത്തമാണോ ഉള്ളത് അത് കൂടുതല് സഹജമായി മാറും. ഓരോ സങ്കല്പവും ഓരോ സെക്കന്റും ശ്രേഷ്ഠ വൈബ്രേഷന് പരത്തുന്ന സേവനം ചെയ്യുക തന്നെയാണ് പരിധിയില്ലാത്ത സേവാധാരിയാകുക.

സ്ലോഗന് :-
ശിവ ബാബയ്ക്കൊപ്പം കംബൈന്ഡ് ആയി കഴിയുന്ന ശിവശക്തികളുടെ അലങ്കാരമാണ് ജ്ഞാനത്തിന്റെ അസ്ത്ര ശാസ്ത്രങ്ങള്.