28.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - അതിസ്നേഹിയായ ശിവബാബ വന്നിരിക്കുകയാണ് നിങ്ങൾ കുട്ടികളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നതിനുവേണ്ടി, അതിനാൽ നിങ്ങൾ ബാബയുടെ ശ്രീമതമനുസരിച്ച് നടക്കൂ.

ചോദ്യം :-
മനുഷ്യർ പരമാത്മാവിനെക്കുറിച്ച് ഏത് രണ്ടു കാര്യങ്ങളാണ് പരസ്പരവിരുദ്ധമായി പറയുന്നത്?

ഉത്തരം :-
ഒരു വശത്ത് പറയുന്നു-പരമാത്മാ അഖണ്ഡ ജ്യോതിയാണെന്ന്. പിന്നീട് മറുവശത്ത് പറയുന്നു, പരമാത്മാ നാമ-രൂപത്തിൽ നിന്ന് വേറിട്ടതാണെന്ന്. ഈ രണ്ടു കാര്യങ്ങൾ പരസ്പരവിരുദ്ധമാണ്. യഥാർത്ഥ രൂപത്തിൽ അറിയാത്തത് കാരണം തന്നെയാണ് പതിതമായി മാറിക്കൊണ്ടിരിക്കുന്നത്. ബാബ എപ്പോഴാണോ വരുന്നത് അപ്പോൾ തന്റെ ശരിയായ പരിചയം നൽകുന്നു.

ഗീതം :-
മരിക്കുന്നത് അങ്ങയുടെ വഴിയിൽ.

ഓംശാന്തി.  
കുട്ടികൾ ഗീതം കേട്ടുവല്ലോ. ആരെങ്കിലും മരിക്കുമ്പോൾ പിതാവിന്റെ അടുത്ത് ജന്മെടുക്കും. പറയുന്നത് ഇതു തന്നെയാണ് അച്ഛന്റെ അടുത്ത് ജന്മമെടുത്തൂ എന്ന്, അമ്മയുടെ പേര് പറയാറില്ല. അഭിനന്ദനങ്ങൾ അച്ഛന് തന്നെയാണ് നൽകുന്നത്. ഇപ്പോൾ നമ്മൾ കുട്ടികൾക്കറിയാം നമ്മൾ ആത്മാക്കളാണ്, ബാക്കിയെല്ലാം ശരീരത്തിന്റെ കാര്യമാണ്. ഒരു ശരീരം ഉപേക്ഷിച്ച് പിന്നീട് മറ്റൊരു അച്ഛന്റെ അടുത്തുപോയി ജന്മമെടുക്കുന്നു. നിങ്ങൾക്ക് 84 ജന്മങ്ങളിൽ 84 ശരീരത്തിന്റെ അച്ഛൻ ഉണ്ടായിട്ടുണ്ട്. വാസ്തവത്തിൽ നിങ്ങൾ നിരാകാരനായ ബാബയുടെ കുട്ടികളാണ്. നിങ്ങൾ ആത്മാക്കൾ പരംപിതാ പരമാത്മാവിന്റെ കുട്ടികളാണ്. വസിക്കുന്നതും നിർവ്വാണധാമത്തിൽ അഥവാ ശാന്തിധാമത്തിലാണ്. വാസ്തവത്തിൽ നിങ്ങൾ അവിടെ വസിക്കുന്നവരാണ്. ബാബയും അവിടെയാണ് വസിക്കുന്നത്. ഈ ലോകത്തിലേക്കു വന്ന് നിങ്ങൾ ലൗകീക അച്ഛന്റെ കുട്ടികളായി മാറുന്നതിലൂടെ പാരലൗകീക അച്ഛനെ മറന്നുപോകുന്നു. സത്യയുഗത്തിലും നിങ്ങൾ സുഖികളായി മാറുമ്പോൾ പാരലൗകീക അച്ഛനെ മറന്നുപോകുന്നു. സുഖത്തിൽ ബാബയെ ആരും സ്മരിക്കാറില്ല. ദുഃഖത്തിൽ ഓർമ്മിക്കുന്നു. ഓർമ്മിക്കുന്നതും ആത്മാവാണ്. ലൗകീക അച്ഛനെ ഓർമ്മിക്കുമ്പോൾ ബുദ്ധി ശരീരത്തിലേക്കാണ് പോകുന്നത്. ഈ ബ്രഹ്മാബാബ ശിവബാബയെ ഓർമ്മിക്കുമ്പോൾ പറയും - അല്ലയോ ബാബ എന്ന്. രണ്ടും പേരും അച്ഛന്മാരാണ്. ശരിയായ അക്ഷരം ബാബ എന്ന് തന്നെയാണ്. ബ്രഹ്മാബാബയും പിതാവാണ്, ശിവബാബയും പിതാവാണ്. ആത്മാവ് ശിവബാബയാകുന്ന ആത്മീയ പിതാവിനെ ഓർമ്മിക്കുമ്പോൾ ബുദ്ധി പരലോകത്തിലേക്കു പോകുന്നു. ഇത് ബാബയിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ്. ഇപ്പോൾ നിങ്ങൾക്കറിയാം ബാബ വന്ന് നമ്മളെ സ്വന്തമാക്കി മാറ്റിയിരിക്കുകയാണെന്ന്. ബാബ പറയുന്നു-ആദ്യമാദ്യം ഞാനാണ് നിങ്ങളെ സ്വർഗ്ഗത്തിലേക്ക് അയച്ചത്. നിങ്ങൾ വളരെ-വളരെ ധനവാനായിരുന്നു. പിന്നീട് ഡ്രാമയുടെ പദ്ധതിയനുസരിച്ച് 84 ജന്മങ്ങൾ എടുത്ത് നിങ്ങൾ ദുഃഖിയായി മാറി. ഇപ്പോൾ ഡ്രാമയനുസരിച്ച് പഴയ ലോകം ഇല്ലാതാകണം. നിങ്ങളുടെ ആത്മാവും ശരീരമാകുന്ന വസ്ത്രവും സതോപ്രധാനമായിരുന്നു. പിന്നീട് സത്യയുഗത്തിൽ നിന്ന് ത്രേതായുഗത്തിൽ ആത്മാവ് വന്നപ്പോൾ ശരീരവും ത്രേതായുഗത്തിലേക്കു വന്നു പിന്നീട് ദ്വാപരയുഗത്തിലേക്ക് വന്നു. ഇപ്പോൾ നിങ്ങളുടെ ആത്മാവ് തീർത്തും പതീതമായി മാറിയിരിക്കുകയാണ്. അതിനാൽ ശരീരവും പതീതമാണ്. 14 കാരറ്റിന്റെ സ്വർണ്ണം ആർക്കും ഇഷ്ടപ്പെടാറില്ല. കറുത്തുപോകുന്നു. നിങ്ങളും ഇപ്പോൾ കറുത്ത ഇരുമ്പായി മാറിയിരിക്കുകയാണ്. ഇപ്പോൾ ആത്മാവും ശരീരവും ഇങ്ങനെ കറുത്തതായി മാറിയാൽ പിന്നീട് എങ്ങനെ പവിത്രമായി മാറും? ആത്മാവ് പവിത്രമായി മാറിയാൽ പിന്നീട് ശരീരവും പവിത്രമായത് ലഭിക്കും. അതെങ്ങനെ സംഭവിക്കും? ഗംഗാസ്നാനം ചെയ്യുന്നതിലൂടെയാണോ? അല്ല. വിളിക്കുന്നുണ്ട്-അല്ലയോ പതിത പാവനാ... എന്ന്. ഇത് ആത്മാവാണ് പറയുന്നത്. ബുദ്ധി പാരലൗകീക ബാബയുടെ അടുത്തേക്കു പോകുന്നു-അല്ലയോ ബാബ എന്ന്. നോക്കൂ, ബാബ എന്ന അക്ഷരം എത്ര മധുരമാണ്! ഭാരതത്തിൽ തന്നെയാണ് ബാബ ബാബ എന്നു പറയുന്നത്. ഇപ്പോൾ നിങ്ങൾ ആത്മ-അഭിമാനികളായി മാറി ബാബയുടേതായി മാറിയിരിക്കുകയാണ്. ബാബ പറയുന്നു-ഞാൻ നിങ്ങളെ സ്വർഗ്ഗത്തിലേക്ക് അയച്ചിരുന്നു. നിങ്ങൾ പുതിയ ശരീരം ധാരണ ചെയ്തിരുന്നു. ഇപ്പോൾ നിങ്ങൾ എന്തായി മാറിയിരിക്കുന്നു. ഈ കാര്യങ്ങൾ എപ്പോഴും മനസ്സിൽ ഉണ്ടായിരിക്കണം. ബാബയെ തന്നെ വേണം ഓർമ്മിക്കാൻ. ഓർമ്മിക്കാറുമുണ്ടല്ലോ-അല്ലയോ ബാബ ഞങ്ങൾ ആത്മാക്കൾ പതിതമായി മാറി, ഇപ്പോൾ ബാബ വന്ന് പാവനമാക്കി മാറ്റൂ എന്ന്. ഡ്രാമയിലും ഈ പാർട്ടുണ്ട് അതുകൊണ്ടാണ് വിളിക്കുന്നത്. ഡ്രാമയുടെ പദ്ധതിയനുസരിച്ച് ബാബ വരുന്നതും പഴയ ലോകം പുതിയതായി മാറാൻ പോകുമ്പോഴാണ്. അപ്പോൾ തീർച്ചയായും സംഗമത്തിലായിരിക്കും വരുക.

നിങ്ങൾ കുട്ടികൾക്ക് നിശ്ചയമുണ്ട്, മധുരമായത് ഒരു ബാബ തന്നെയാണെന്ന്. പറയാറുണ്ട് - മധുരം, അതിമധുരം, ഏറ്റവും മധുരം എന്ന്. ഇപ്പോൾ മധുരമായതാരാണ്? ലൗകീക സംബന്ധത്തിൽ ആദ്യത്തേത് ജന്മം നൽകുന്ന അച്ഛനാണ്. പിന്നീടാണ് ടീച്ചർ. ടീച്ചറാണ് നല്ലത്. ടീച്ചറിൽ നിന്ന് പഠിച്ച് പദവി പ്രാപ്തമാക്കുന്നു. ജ്ഞാനത്തെ വരുമാനമാർഗ്ഗം എന്നാണ് പറയുന്നത്. യോഗം എന്നാൽ ഓർമ്മയാണ്. ആരാണോ നിങ്ങളെ സ്വർഗ്ഗത്തിലെ അധികാരിയാക്കി മാറ്റിയത്, ആ പരിധിയില്ലാത്ത ബാബയെ നിങ്ങൾ ഇപ്പോൾ മറന്നിരിക്കുകയാണ്. ശിവബാബ എങ്ങനെ വന്നു എന്ന് ആർക്കും അറിയില്ല. ചിത്രങ്ങളിലും സ്പഷ്ടമായി കാണിച്ചിട്ടുണ്ട്. ബ്രഹ്മാവിലൂടെ സ്ഥാപന ശിവബാബയാണ് ചെയ്യിപ്പിക്കുന്നത്. കൃഷ്ണൻ എങ്ങനെ രാജയോഗം പഠിപ്പിക്കും? രാജയോഗം പഠിപ്പിക്കുന്നതു തന്നെ സത്യയുഗത്തിലേക്കു വേണ്ടിയാണ്. അതിനാൽ തീർച്ചയായും സംഗമത്തിൽ തന്നെയായിരിക്കും ബാബ പഠിപ്പിച്ചിട്ടുണ്ടായിരിക്കുക. സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ബാബയാണ്. ശിവബാബ ബ്രഹ്മാവിലൂടെയാണ് ചെയ്യിപ്പിക്കുന്നത്, ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമല്ലേ! മറ്റുള്ളവർ ത്രിമൂർത്തി ബ്രഹ്മാവെന്നാണ് വിളിക്കുന്നത്. ഉയർന്നതിലും ഉയർന്നത് ശിവനല്ലേ! ബ്രഹ്മാവ് സാകാരിയും, ശിവബാബ നിരാകാരനുമാണ്. സൃഷ്ടിയും ഈ സാകാര ലോകത്തിലാണ്. ഈ സൃഷ്ടിയുടെ ചക്രം തന്നെയാണ് കറങ്ങുകയും ആവർത്തിക്കുകയും ചെയ്യുന്നത്. സൂക്ഷ്മവതനമാകുന്ന സൃഷ്ടിയുടെ ചക്രത്തിന്റെ മഹിമ പാടാറില്ല. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനുഷ്യരുടേതാണ് ആവർത്തിക്കുന്നത്. സൂക്ഷ്മ വതനത്തിൽ ഒരു ചക്രവും ഉണ്ടാകുന്നില്ല. പാടാറുമുണ്ട് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കുന്നു എന്ന്. ഇത് ഇവിടുത്തെ കാര്യമാണ്. സത്യയുഗം, ത്രേതായുഗം.... ഇടയിൽ തീർച്ചയായും സംഗമം വേണം. ഇല്ലെങ്കിൽ കലിയുഗത്തെ സത്യയുഗമാക്കി മാറ്റുന്നതാരാണ്. നരകവാസികളെ സ്വർഗ്ഗവാസികളാക്കി മാറ്റാൻ ബാബ സംഗമത്തിലാണ് വരുന്നത്. ഇതാണെങ്കിൽ ഏറ്റവും ഉയർന്ന അധികാരമുള്ള ഗോഡ് ഫാദർലി ഗവൺമെന്റാണ്. കൂടെ ധർമ്മരാജനുമുണ്ട്. ആത്മാവാണ് പറയുന്നത്, നിർഗുണനാകുന്ന എന്നിൽ ഒരു ഗുണവുമില്ല എന്ന്. ഏത് ദേവതയുടെ ക്ഷേത്രത്തിൽ പോയാലും അവരുടെ മുന്നിൽ ഇങ്ങനെയാണ് പറയുന്നത്. പറയേണ്ടത് ബാബയോടാണ്. ബാബയെ വിട്ട് ദേവതകളോടാണ് പറയുന്നത്. ഈ ദേവതകൾ സഹോദരങ്ങളല്ലേ! സഹോദരന്മാരിൽ നിന്ന് ഒന്നും ലഭിക്കില്ല. സഹോദരന്മാരുടെ പൂജ ചെയ്ത് ചെയ്ത് താഴേക്ക് വീണ് പോയി. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ബാബ വന്നിരിക്കുകയാണ്, ബാബയിൽ നിന്നാണ് നമുക്ക് സമ്പത്ത് ലഭിക്കുന്നത്. ചിലർക്ക് ബാബയെ തന്നെ അറിയില്ല, സർവ്വവ്യാപിയെന്ന് പറയുന്നു. ചിലർ പറയുന്നു അഖണ്ഡജ്യോതിയാകുന്ന തത്വം എന്ന്. ചിലർ പറയുന്നു - നാമ രൂപത്തിൽ നിന്ന് വേറിട്ടതാണെന്ന്. അഖണ്ഡ ജ്യോതിസ്വരൂപമാണെങ്കിൽ പിന്നെ എങ്ങനെയാണ് നാമ രൂപത്തിൽ നിന്ന് വേറിട്ടതെന്ന് പറയുന്നത്! ബാബയെ അറിയാത്തതു കാരണമാണ് പതിതമായി മാറിയത്. തമോപ്രധാനമായി മാറുക തന്നെ വേണം. പിന്നീട് ബാബ വരുമ്പോൾ എല്ലാവരെയും സതോപ്രധാനമാക്കി മാറ്റുന്നു. ആത്മാക്കൾ എല്ലാവരും നിരാകാരി ലോകത്തിൽ ബാബയോടൊപ്പമാണ് വസിക്കുന്നത് പിന്നീട് ഈ ലോകത്തിൽ സതോ, രജോ, തമോയിലേക്കു വന്ന് പാർട്ട് അഭിനയിക്കുന്നു. ആത്മാവ് തന്നെയാണ് ബാബയെ ഓർമ്മിക്കുന്നത്. ബാബ വരുന്നുമുണ്ട്, പറയുന്നുമുണ്ട് - ബ്രഹ്മാവിന്റെ ശരീരത്തെ ആധാരമായെടുക്കുന്നു എന്ന്. ഈ ബ്രഹ്മാവാണ് ഭാഗ്യശാലിയായ രഥം. ആത്മാവ് ഇല്ലാതെ രഥമുണ്ടാവില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി തന്നു, ഇതാണ് ജ്ഞാനത്തിന്റെ മഴ. ജ്ഞാനമാണ്, ഈ ജ്ഞാനത്തിലൂടെ എന്താണ് സംഭവിക്കുന്നത്? പതിതമായ ലോകത്തിൽ നിന്ന് പാവനമായ ലോകമുണ്ടാകുന്നു. ഗംഗയും യമുനയും സത്യയുഗത്തിലും ഉണ്ടാകും. പറയാറുണ്ട്, കൃഷ്ണൻ യമുനയുടെ തീരത്ത് കളിച്ച് നടന്നിരുന്നു എന്ന്. അങ്ങനെ ഒന്നുമില്ല. കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനാണ്. വളരെ നല്ല രീതിയിലാണ് കൃഷ്ണനെ സംരക്ഷിക്കുന്നത് എന്തുകൊണ്ടെന്നാൽ പുഷ്പമല്ലേ. പൂക്കൾ എത്ര നല്ലതും സുന്ദരവുമായിരിക്കും. പൂക്കളിൽ നിന്ന് എല്ലാവരും വന്ന് സുഗന്ധമെടുക്കുന്നു. മുള്ളുകളുടെ സുഗന്ധം എടുക്കില്ലല്ലോ. ഇപ്പോൾ ഇത് മുള്ളുകളുടെ ലോകമാണ്. മുള്ളുകളുടെ ലോകത്തെ ബാബ വന്ന് പൂക്കളുടെ പൂന്തോട്ടമാക്കി മാറ്റുകയാണ്. അതിനാൽ ബാബയ്ക്ക് മുള്ളുകളെ പുഷ്പമാക്കി മാറ്റുന്ന നാഥൻ എന്ന പേരും വന്നു. മുള്ളുകളെ പുഷ്പമാക്കി മാറ്റുന്നു. അതിനാലാണ് മഹിമ പാടുന്നത് - മുള്ളുകളെ പുഷ്പമാക്കി മാറ്റുന്ന ബാബാ. ഇപ്പോൾ നിങ്ങൾക്ക് ബാബയോട് എത്ര സ്നേഹമുണ്ടായിരിക്കണം. ലൗകീക അച്ഛൻ നിങ്ങളെ ചെളിയിലേക്ക് തള്ളിയിടുന്നു. ഈ അച്ഛൻ നിങ്ങളെ 21 ജന്മങ്ങളിലേക്ക് ചെളിയിൽ നിന്ന് എടുത്ത് പാവനമാക്കി മാറ്റുന്നു. ലൗകീക അച്ഛൻ നിങ്ങളെ പതിതമാക്കി മാറ്റുന്നു. അതുകൊണ്ടല്ലേ ലൗകീക അച്ഛന്റെ ആത്മാവും പാരലൗകീക അച്ഛനെ ഓർമ്മിക്കുന്നത്.

ഇപ്പോൾ നിങ്ങൾക്കറിയാം പകുതി കല്പം ബാബയെ ഓർമ്മിച്ചു. ബാബ തീർച്ചയായും വരുന്നുമുണ്ട്. ശിവജയന്തിയും ആഘോഷിക്കാറുണ്ടല്ലോ. നിങ്ങൾക്കറിയാം നമ്മൾ പരിധിയില്ലാത്ത ബാബയുടേതായി മാറിയിരിക്കുകയാണ്. ഇപ്പോൾ നമ്മുടെ സംബന്ധം ലൗകീക അച്ഛനുമായുമുണ്ട് അതുപോലെ പാരലൗകീക അച്ഛനുമായും ഉണ്ട്. പാരലൗകീക ബാബയെ ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ പാവനമായി മാറും. ആത്മാവിന് അറിയാം ഒന്ന് നമ്മുടെ ലൗകീകവും മറ്റൊന്ന് പാരലൗകീക പിതാവുമാണ്. ഭക്തി മാർഗ്ഗത്തിലും ഇത് ആത്മാവിന് അറിയാം. അതുകൊണ്ടല്ലേ - അല്ലയോ ഭഗവാനേ, ഓ ഗോഡ് ഫാദർ എന്നെല്ലാം പറയുന്നത് അവിനാശിയായ പിതാവിനെയാണ് ഓർമ്മിക്കുന്നത്. ബാബ വന്ന് സ്വർഗ്ഗം സ്ഥാപിക്കുന്നു. ഇത് ആർക്കും അറിയില്ല. ശാസ്ത്രങ്ങളിലും യുഗങ്ങൾക്ക് വളരെ നീട്ടി വലിച്ച ആയുസ്സ് കൊടുത്തിട്ടുണ്ട്. ബാബ വരുന്നതു തന്നെ പതിതരെ പാവനമാക്കി മാറ്റാനാണ് എന്ന ചിന്ത ആർക്കും വരുന്നില്ല. അതിനാൽ തീർച്ചയായും സംഗമത്തിൽ മാത്രമേ വരികയുള്ളൂ. കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷമെന്നെഴുതി മനുഷ്യരെ തീർത്തും ഘോര അന്ധകാരത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ബാബയെ ലഭിക്കാൻ വേണ്ടി അലഞ്ഞുകൊണ്ടിരിക്കുകയാണ്. പറയാറുണ്ട് - ഒരുപാട് ഭക്തി ചെയ്യുന്നവർക്ക് ഭഗവാനെ ലഭിക്കുന്നു. ഏറ്റവും കൂടുതൽ ഭക്തി ചെയ്യുന്നവർക്ക് ആദ്യം ലഭിക്കണം. ബാബ കണക്കും പറഞ്ഞു തന്നിട്ടുണ്ട്, ഏറ്റവും കൂടുതൽ ഭക്തിയും നിങ്ങളാണ് ചെയ്യുന്നത്. അതിനാൽ നിങ്ങൾക്കു തന്നെ ആദ്യമാദ്യം ഭഗവാനിലൂടെ ജ്ഞാനവും ലഭിക്കണം, അപ്പോൾ നിങ്ങൾ തന്നെയാണ് പുതിയ ലോകത്തിൽ രാജ്യം ഭരിക്കുന്നത്. പരിധിയില്ലാത്ത ബാബ നിങ്ങൾ കുട്ടികൾക്ക് ജ്ഞാനം നൽകുകയാണ്, ഇതിൽ ബുദ്ധിമുട്ടിന്റെ കാര്യമൊന്നുമില്ല. ബാബ പറയുന്നു, നിങ്ങൾ തന്നെയാണ് പകുതി കല്പം ഓർമ്മിച്ചു വന്നത്. സുഖത്തിൽ ആരും ഓർമ്മിക്കുന്നില്ല. അവസാനം എപ്പോഴാണോ ദുഃഖിയായി മാറുന്നത് അപ്പോഴാണ് ഞാൻ വന്ന് സുഖിയാക്കി മാറ്റുന്നത്. ഇപ്പോൾ നിങ്ങൾ വലിയ ആളായി മാറുകയാണ്. നോക്കൂ, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും കെട്ടിടം എത്ര ഒന്നാന്തരമായിരിക്കും. അവിടെയുള്ള പശുക്കളും മുഴുവൻ സാധനങ്ങളും എത്ര ഒന്നാന്തരമായിരിക്കും. നിങ്ങൾ എത്ര വലിയ മനുഷ്യനായി (ദേവതയായി) മാറുകയാണ്. ദൈവീക ഗുണങ്ങളുള്ള ദേവതയും സ്വർഗ്ഗത്തിലെ അധികാരിയുമായി മാറുന്നു. അവിടെ നിങ്ങളുടെ കൊട്ടാരങ്ങൾ വജ്രങ്ങളും-വൈഡൂര്യങ്ങളുടേതുമായിരിക്കും. അവിടെ സ്വർണ്ണം പതിപ്പിച്ച നിങ്ങളുടെ സാധനങ്ങൾ എത്ര ഒന്നാന്തരമായിരിക്കും. ഇവിടെ ഊഞ്ഞാലുകളെല്ലാം വിലകുറഞ്ഞതാണ്. അവിടെയാണെങ്കിൽ എല്ലാ സാധനങ്ങളും വജ്രങ്ങളുടെയും - വൈഡൂര്യങ്ങളുടേതുമായിരിക്കും. ഇതാണ് രുദ്ര ജ്ഞാന യജ്ഞം. ശിവനെ രുദ്രനെന്നും പറയുന്നു. ഭക്തി പൂർത്തിയാകുമ്പോൾ ഭഗവാൻ വന്ന് രുദ്ര ജ്ഞാന യജ്ഞം രചിക്കുന്നു. സത്യയുഗത്തിൽ ഭക്തിയുടേയോ യജ്ഞത്തിന്റെയോ കാര്യമില്ല. ഈ സമയം തന്നെയാണ് ബാബ വന്ന് ഈ അവിനാശി രുദ്രജ്ഞാന യജ്ഞം രചിക്കുന്നത്. പിന്നീട് അതിന്റെ മഹിമയും ഉണ്ടാകുന്നു. ഭക്തി സദാ ഉണ്ടായിരിക്കുകയില്ലല്ലോ. ഭക്തിയും ജ്ഞാനവും. ഭക്തിയാണ് രാത്രി, ജ്ഞാനമാണ് പകൽ. ബാബ വന്ന് പകലാക്കുന്നു അതിനാൽ കുട്ടികൾക്ക് ബാബയോട് എത്ര സ്നേഹമുണ്ടായിരിക്കണം. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. വളരെ സ്നേഹിയായത് ബാബയാണ്. ബാബയേക്കാളും പ്രിയപ്പെട്ട വസ്തു മറ്റൊന്നും ഉണ്ടാകില്ല. പകുതി കല്പം മുതൽ ഓർമ്മിച്ചു വരികയാണ്. ബാബാ വന്ന് ഞങ്ങളുടെ ദുഃഖത്തെ ഹരിക്കൂ. ഇപ്പോൾ ബാബ വന്നിരിക്കുകയാണ്. മനസ്സിലാക്കി തരുന്നു നിങ്ങൾക്ക് നിങ്ങളുടെ ഗൃഹസ്ഥത്തിൽ തന്നെ ഇരിക്കണം. ഇവിടെ ബാബയുടെ അടുത്ത് എത്ര സമയം ഇരിക്കും. ബാബയോടൊപ്പം പരംധാമത്തിലാണ് വസിക്കുന്നത്. ഇവിടെ ഇത്രയും കുട്ടികൾക്ക് ഇരിക്കാൻ സാധിക്കില്ല. ടീച്ചർ എങ്ങനെ ചോദ്യം ചോദിക്കും? ലൗഡ് സ്പീക്കറിൽ എങ്ങനെ മറുപടി പറയും. അതുകൊണ്ടാണ് കുറച്ചു കുട്ടികളെ മാത്രം പഠിപ്പിക്കുന്നത്. വിദ്യാലയങ്ങൾ ഒരുപാടുണ്ട് പിന്നീട് എല്ലായിടത്തും പരീക്ഷയുണ്ടാകുന്നു. ലിസ്റ്റിടുന്നു. ഇവിടെയാണെങ്കിൽ ഒരു ബാബ മാത്രമാണ് പഠിപ്പിക്കുന്നത്. ഇതും മനസ്സിലാക്കി കൊടുക്കണം ദുഃഖത്തിൽ എല്ലാവരും സ്മരിക്കുന്നത് പാരലൗകീക ബാബയെയാണ്. ഇപ്പോൾ ബാബ വന്നിരിക്കുകയാണ്. വലിയ മഹാഭാരത യുദ്ധവും മുന്നിൽ നിൽക്കുന്നുണ്ട്. മനുഷ്യർ മനസ്സിലാക്കുന്നു - കൃഷ്ണൻ മഹാവിനാശ സമയത്ത് വന്നു എന്ന്. ഇത് സംഭവിക്കുക സാധ്യമല്ല. പാവങ്ങൾ ആശയക്കുഴപ്പത്തിലാണ്. എന്നാൽ കൃഷ്ണ-കൃഷ്ണ എന്ന് ഓർമ്മിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ വളരെ സ്നേഹി കൃഷ്ണനുമാണ് അതേപോലെ ശിവനുമാണ്. എന്നാൽ ശിവൻ നിരാകാരനാണ്, കൃഷ്ണൻ സാകാരിയാണ്. നിരാകാരനായ ബാബ എല്ലാ ആത്മാക്കളുടെയും അച്ഛനാണ്. രണ്ടുപേരും വളരെ സ്നേഹിയാണ്. കൃഷ്ണനും വിശ്വത്തിന്റെ അധികാരിയല്ലേ. ഇപ്പോൾ നിങ്ങൾക്ക് പരിശോധിക്കാൻ സാധിക്കും, കൂടുതൽ സ്നേഹി ആരാണെന്ന്? ശിവബാബ തന്നെയാണല്ലോ യോഗ്യതയുള്ളവരാക്കി മാറ്റുന്നത്. കൃഷ്ണൻ എന്താണ് ചെയ്യുന്നത്? ബാബ തന്നെയാണ് കൃഷ്ണനെ അങ്ങനെയാക്കി മാറ്റുന്നത്, അതുകൊണ്ട് മഹിമയും കൂടുതൽ ബാബയുടേതായിരിക്കണം. ശങ്കരന്റെ താണ്ഢവം കാണിക്കാറുണ്ട്. വാസ്തവത്തിൽ താണ്ഢവത്തിന്റെയൊന്നും കാര്യമില്ല. ബാബ മനസ്സിലാക്കി തരുന്നു നിങ്ങൾ എല്ലാവരും പാർവ്വതിമാരാണ്. ശിവനാകുന്ന അമരനാഥൻ നിങ്ങൾക്ക് അമരകഥ കേൾപ്പിക്കുകയാണ്. സത്യയുഗമാണ് നിർവ്വികാരിയായ ലോകം. വികാരത്തിന്റെ കാര്യമില്ല. ബാബ വികാരിയായ ലോകത്തെ സ്ഥാപിക്കുകയില്ലല്ലോ! വികാരത്തിലാണ് ദുഃഖമുള്ളത്. മനുഷ്യർ ഹഠയോഗമെല്ലാം ഒരുപാട് പഠിക്കുന്നുണ്ട്. ഗുഹകളിൽ ചെന്നിരിക്കുന്നു, അഗ്നിയിലൂടെ നടക്കുന്നു. അന്ധവിശ്വാസങ്ങളും ഒരുപാടുണ്ട്. മായാജാലത്തിലൂടെ ഒരുപാട് വസ്തുക്കൾ പുറത്തെടുക്കുന്നു. ഭഗവാനെയും മായാജാലക്കാരനെന്നും, രത്ന വ്യാപാരിയെന്നും, കച്ചവടക്കാരനെന്നും പറയാറുണ്ട്, അതിനാൽ തീർച്ചയായും ചൈതന്യത്തിലായിരിക്കില്ലേ! പറയുന്നുമുണ്ട്- ഞാൻ വരുന്നു, ഇത് മായാജാലമല്ലേ! മനുഷ്യനിൽ നിന്ന് ദേവത, യാചകനിൽ നിന്ന് രാജകുമാരനാക്കി മാറ്റുന്നു. ഇങ്ങനെയുള്ള മായാജാലം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പൂക്കളുടെ പൂന്തോട്ടത്തിലേക്കു പോകണം. അതിനാൽ സുഗന്ധമുള്ള പുഷ്പമായി മാറണം. ആർക്കും ദുഃഖം കൊടുക്കരുത്. ഒരു പാരലൗകീക ബാബയുമായി സർവ്വ സംബന്ധവും യോജിപ്പിക്കണം.

2) ശിവബാബ അതിസ്നേഹിയാണ്. അതിനാൽ ഒരു ബാബയെ മാത്രം സ്നേഹിക്കണം.

സുഖദാതാവായ ബാബയെ മാത്രം ഓർമ്മിക്കണം.

വരദാനം :-
ആരുടേയും പോരായ്മകളോ ബലഹീനതകളോ നോക്കാതെ നിങ്ങളുടെ ഗുണങ്ങളും ശക്തികളും ഉപയോഗിച്ച് സഹയോഗം നൽകുന്ന മാസ്റ്റർ ദാതാവായി ഭവിക്കട്ടെ.

സർവ്വ ആത്മാക്കളും ഞങ്ങളുടേത് പോലെ സമ്പത്തിനു അധികാരിയായി മാറണം എന്ന ആത്മീയ ഭാവനയിലിരിക്കുന്നവരാണ് മാസ്റ്റർ ദാതാവ്. ആരുടേയും പോരായ്മകളോ കുറവുകളോ നോക്കാതെ,ധാരണ ചെയ്തിട്ടുള്ള ഗുണങ്ങളുടെയും ശക്തികളുടെയും സഹയോഗം നൽകുന്നു. ഇവർ ഇതുപോലെയാണ് ഈ ഭാവനയ്ക്ക് പകരം ഞാൻ ഇവരെയും ബാബയ്ക്ക് സമാനരാക്കും,എന്ന ശുഭ ഭാവന ഉണ്ടാകണം.ഇതിനോടൊപ്പം ഈ ശ്രേഷ്ഠമായ ആഗ്രഹം വേണം ഈ സർവ്വ ആത്മാക്കളും ദരിദ്രരും, ദുഖിതരും, അശാന്തരുമായിരിക്കുന്നതിൽ നിന്ന്,സദാ ശാന്തി,സുഖം രൂപത്താൽ സമ്പന്നരാകട്ടെ, അപ്പോൾ മാസ്റ്റർ ദാതാവ് എന്ന് പറയാം.

സ്ലോഗന് :-

മനസ്സ് വാക്ക് പ്രവൃത്തി ഇതിലൂടെ സേവനം ചെയ്യുന്നവരാണ് നിരന്തര സേവധാരികൾ,സേവനം അവരുടെ ഓരോ ശ്വാസത്തിലും ഉണ്ട്.

അവ്യക്ത സൂചന- ഈ അവ്യക്ത മാസത്തിൽ ബന്ധനമുക്തരായിരുന്നു ജീവൻ മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.

ആദ്യം നിങ്ങളുടെ ദേഹം, ദേഹത്തിന്റെ സംബന്ധങ്ങൾ, പഴയ ലോകത്തിന്റെ ഓർമ്മകൾ ഇവയിൽ നിന്നും മുക്തരാകുക.ഈ മുക്തിയുടെ അവസ്ഥ അനുഭവം ചെയ്യുമ്പോൾ, അപ്പോൾ മുക്തമായതിനു ശേഷം സ്വതവേ ജീവൻ മുക്തിയുടെ അനുഭവം ഉണ്ടാകും. ദേഹം, ദേഹത്തിന്റെ സംബന്ധങ്ങൾ , പഴയ ലോകത്തിന്റെ ആകർഷണങ്ങൾ ഇവയിൽ നിന്ന് എത്രത്തോളം മുക്തി നേടിയെന്ന് പരിശോധിക്കുക .