മധുരമായ കുട്ടികളെ -
നിങ്ങൾ ഈശ്വരീയ സമ്പ്രദായത്തിലാണ്, നിങ്ങൾക്ക് ജ്ഞാന സൂര്യനായ ബാബയെ
ലഭിച്ചിരിക്കുന്നു, ഇപ്പോൾ നിങ്ങൾ ഉണർന്നിരിക്കുകയാണ്, അപ്പോൾ മറ്റുള്ളവരെയും
ഉണർത്തൂ.
ചോദ്യം :-
അനേക പ്രകാരത്തിലുള്ള ഉരസലുകൾക്ക് കാരണവും അതിന്റെ നിവാരണവുമെന്താണ്?
ഉത്തരം :-
എപ്പോൾ
ദേഹാഭിമാനത്തിൽ വരുന്നുവോ അപ്പോൾ അനേക പ്രകാരത്തിലുള്ള ഉരസലുകളുണ്ടാകുന്നു.
മായയുടെ ഗ്രഹപ്പിഴയിലാണ്. ബാബ പറയുന്നു ദേഹീ അഭിമാനിയാകൂ, സേവനത്തിൽ മുഴുകൂ.
ഓർമ്മയുടെ യാത്രയിലിരിക്കുകയാണെങ്കിൽ ഗ്രഹപ്പിഴ ഇല്ലാതാകും.
ഓംശാന്തി.
ആത്മീയ കുട്ടികളുടെയടുത്ത് ബാബ ശ്രീമതം നൽകുന്നതിനും മനസ്സിലാക്കി
കൊടുക്കുന്നതിനും വന്നിരിക്കുകയാണ്. ഇതാണെങ്കിൽ കുട്ടികൾ മനസ്സിലാക്കി, ഡ്രാമ
പ്ലാൻ അനുസരിച്ച് മുഴുവൻ കാര്യവും സംഭവിക്കുന്നുവെന്ന്. ബാക്കി കുറച്ച്
സമയമുണ്ട്. ഈ ഭാരതത്തെ രാവണപുരിയിൽ നിന്ന് വീണ്ടും വിഷ്ണു പുരിയാക്കി മാറ്റണം.
ഇപ്പോൾ ബാബയും ഗുപ്തമാണ്. പഠിപ്പും ഗുപ്തമാണ്, അനേകം സെന്ററുകളുണ്ട്, ചെറുതും
വലുതുമായ ഗ്രാമങ്ങളിൽ ചെറുതും വലുതുമായ സെന്ററുകളുണ്ട് കുട്ടികളും ഒരുപാടുണ്ട്.
ഇപ്പോൾ കുട്ടികൾ വെല്ലുവിളിക്കുകയും എഴുതുകയും ചെയ്യുന്നു, ഒരു ലേഖനം
തയ്യാറാക്കുകയാണെങ്കിൽ അതിൽ എഴുതണം - നമ്മൾ നമ്മുടെ ഈ ഭാരതഭൂമിയെ സ്വർഗ്ഗമാക്കി
മാറ്റുക തന്നെ ചെയ്യും. നിങ്ങൾക്കും നിങ്ങളുടെ ഭാരതഭൂമി വളരെ പ്രിയപ്പെട്ടതാണ്
എന്തുകൊണ്ടെന്നാൽ നിങ്ങൾക്കറിയാം ഈ ഭാരതം തന്നെയാണ് സ്വർഗ്ഗമായിരുന്നത്, ഇതിന്
5000 വർഷമായിരിക്കുന്നു. ഭാരതം വളരെ പ്രസിദ്ധമായിരുന്നു, ഇതിനെ സ്വർഗ്ഗമെന്ന്
പറയപ്പെടുന്നു. നിങ്ങൾ ബ്രഹ്മാമുഖ വംശാവലികൾക്ക് തന്നെയാണ് ജ്ഞാനം. ഈ ഭാരതത്തെ
ശ്രീമതത്തിലൂടെ നമുക്ക് തീർച്ചയായും സ്വർഗ്ഗമാക്കി മാറ്റണം. എല്ലാവർക്കും വഴി
പറഞ്ഞു കൊടുക്കണം, വേറെ ഒരു പ്രശ്നത്തിന്റെയും കാര്യം തന്നെയില്ല.
പരസ്പരമിരുന്ന് ചർച്ച ചെയ്യണം ഈ പ്രദർശിനിയിലെ ചിത്രങ്ങളിലൂടെ നമ്മൾ
എങ്ങനെയുള്ള പരസ്യം ചെയ്യും, അത് പത്രങ്ങളിലും നൽകണം, പരസ്പരം ഈ കാര്യങ്ങളിൽ
സെമിനാർ നടത്തണം. എങ്ങനെയാണോ ഗവൺമെന്റിന്റെ ആളുകൾ പരസ്പരം ഒരുമിച്ചിരുന്ന്,
അഭിപ്രായം ആരായുന്നത് ഭാരതത്തെ നമുക്കെങ്ങനെ നന്നാക്കാം? ഇത്രയും ഭിന്നതകൾ ഉണ്ട്,
അവരെ പരസ്പരം ഒരുമിച്ചിരുന്ന് ശരിയാക്കാം, ഭാരതത്തിൽ സുഖവും ശാന്തിയും എങ്ങനെ
സ്ഥാപിക്കാം. ആ സർക്കാരിന്റെയും പ്രയത്നം നടക്കുന്നുണ്ട്. നിങ്ങൾ പാണ്ഡവ
ഗവൺമെന്റിനും മഹിമയുണ്ട്. ഇത് വലിയ ഈശ്വരീയ ഗവൺമെന്റാണ്. ഇതിനെ യഥാർത്ഥത്തിൽ
പാവനമായ ഈശ്വരീയ ഗവൺമെന്റെന്ന് പറയപ്പെടുന്നു, പതിത പാവനൻ തന്നെയാണ് പതിത
കുട്ടികളെ പാവന ലോകത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. ഇത് കുട്ടികൾക്കേ അറിയൂ.
മുഖ്യമായത് ഭാരതത്തിന്റെ ആദി സനാതന ദേവീ ദേവതാ ധർമ്മം തന്നെയാണ്. ഇതും
കുട്ടികൾക്കറിയാം ഇതാണ് രുദ്ര ജ്ഞാന യജ്ഞം. രുദ്രനെന്ന് പറയപ്പെടുന്നത് ഈശ്വരീയ
പിതാവ് ശിവനെയാണ്. സ്തുതി പാടിയിട്ടുമുണ്ട് ബാബ വന്ന് രുദ്ര ജ്ഞാന യജ്ഞം രചിച്ചു.
അവരാണെങ്കിൽ സമയം വളരെ വിസ്തൃതമാക്കിയിരിക്കുന്നു. അജ്ഞാന നിദ്രയിൽ ഉറങ്ങുന്നു.
ഇപ്പോൾ നിങ്ങളെ ബാബ ഉണർത്തിയിരിക്കുന്നു, നിങ്ങൾക്ക് പിന്നെ മറ്റുള്ളവരെ
ഉണർത്തണം. ഡ്രാമാ പ്ലാൻ അനുസരിച്ച് നിങ്ങൾ ഉണർത്തികൊണ്ടിരിക്കുകയാണ്. ഈ സമയം വരെ
ആര് എങ്ങനെയെങ്ങനെ, എത്രയെത്ര പുരുഷാർത്ഥം ചെയ്തു, അത്രയും തന്നെയേ കല്പം മുമ്പും
ചെയ്തിട്ടുണ്ടാകൂ. അതെ, യുദ്ധമൈതാനത്തിൽ ജയവും പരാജയവും ഉണ്ടാവുക തന്നെ
ചെയ്യുന്നു. ഇടയ്ക്ക് മായ ശക്തമാകുന്നു, ഇടയ്ക്ക് ഈശ്വരീയ കുട്ടികൾ ശക്തരാകുന്നു.
ഇടയ്ക്കിടയ്ക്ക് സേവനം വളരെ നല്ല രീതിയിൽ തീവ്രഗതിയിൽ നടക്കുന്നു. ഇടയ്ക്ക്
കുട്ടികളിൽ അവിടവിടെ മായയുടെ വിഘ്നമുണ്ടാകുന്നു. മായ ഒറ്റയടിക്ക്
ബോധരഹിതനാക്കുന്നു. യുദ്ധത്തിന്റെ മൈതാനത്തിലാണല്ലോ. മായാ രാവണൻ രാമന്റെ
കുട്ടികളെ ബോധം കെടുത്തിക്കളയുന്നു. ലക്ഷ്മണനെക്കുറിച്ചും കഥയുണ്ടല്ലോ.
നിങ്ങൾ പറയും എല്ലാ മനുഷ്യരും കുംഭകർണ്ണ നിദ്രയിൽ ഉറങ്ങുകയാണ്. നിങ്ങൾ ഈശ്വരീയ
സമ്പ്രദായത്തിലുള്ളവർ തന്നെയാണ് ഇങ്ങനെ പറയുന്നത്, ആർക്കാണോ ജ്ഞാനസൂര്യനെ
ലഭിച്ച് ഉണർന്നെഴുന്നേറ്റത്, അവരേ മനസ്സിലാക്കൂ. ഇതിൽ പരസ്പരം പറയേണ്ടതിന്റെ
കാര്യവുമില്ല. നിങ്ങൾക്കറിയാം നമ്മൾ ഈശ്വരീയ സമ്പ്രദായത്തിലുള്ളവർ ശരിക്കും
ഉണർന്നിരിക്കുന്നു. ബാക്കി മറ്റുള്ളവരെല്ലാം ഉറങ്ങുകയാണ്. അവർ ഇത് അറിയുന്നില്ല
കുട്ടികൾക്ക് സമ്പത്ത് നൽകുന്നതിന് വേണ്ടി പരംപിതാ പരമാത്മാവ്
വന്നിരിക്കുന്നുവെന്ന്. ഇത് തികച്ചും മറന്നിരിക്കുകയാണ്. ബാബ ഭാരതത്തിൽ
തന്നെയാണ് വരുന്നത്. വന്ന് ഭാരതത്തെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു.
ഭാരതം സ്വർഗ്ഗത്തിന്റെ അധികാരിയായിരുന്നു, ഇതിൽ ഒരു സംശയവുമില്ല. പരംപിതാ
പരമാത്മാവിന്റെ ജന്മവും ഇവിടെ തന്നെയാണുണ്ടാവുന്നത്. ശിവജയന്തി
ആഘോഷിക്കാറുണ്ടല്ലോ. തീർച്ചയായും ശിവൻ വന്ന് എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമല്ലോ.
ബുദ്ധി പറയുന്നു തീർച്ചയായും വന്ന് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്തിട്ടുണ്ട്.
പ്രേരണയിലൂടെ സ്ഥാപന ഉണ്ടാവുന്നില്ല. ഇവിടെയാണെങ്കിൽ നിങ്ങൾ കുട്ടികൾക്ക്
രാജയോഗം പഠിപ്പിക്കുകയാണ്. ഓർമ്മയുടെ യാത്ര മനസ്സിലാക്കി തന്നു. പ്രേരണയിലൂടെ
ഒരു ശബ്ദവും വരികയേയില്ല. മനസ്സിലാക്കുന്നു ശങ്കരനും പ്രേരണയുണ്ടാവുന്നു
അപ്പോഴാണ് ആ യാദവർ മിസൈൽ മുതലായവ ഉണ്ടാക്കുന്നത്. പക്ഷെ ഇതിൽ പ്രേരണയുടെയൊന്നും
ഒരു കാര്യവുമില്ല. ഡ്രാമയനുസരിച്ച് തീർച്ചയായും വിനാശം ഉണ്ടാവുക തന്നെ ചെയ്യും.
പാടിയിട്ടുണ്ട് - മഹാഭാരത യുദ്ധത്തിൽ മിസൈൽ ഉപയോഗിച്ചു. അതിനാൽ എന്താണോ കഴിഞ്ഞു
പോയത് അത് വീണ്ടും ആവർത്തിക്കും. നിങ്ങൾ ഗ്യാരണ്ടി ചെയ്യുന്നു നമ്മൾ ഭാരത്തിൽ
സ്വർഗ്ഗം സ്ഥാപിക്കും, അവിടെ ഒരു ധർമ്മമായിരിക്കും. നിങ്ങൾ അനേക ധർമ്മം
വിനാശമാകും എന്നെഴുതുന്നില്ല. അതാണെങ്കിൽ ചിത്രത്തിൽ എഴുതിയിട്ടുണ്ട് -
സ്വർഗ്ഗത്തിന്റെ സ്ഥാപന ഉണ്ടാവുമ്പോൾ വേറെ ഒരു ധർമ്മവും ഉണ്ടായിരിക്കില്ല. ഇപ്പോൾ
നിങ്ങൾക്ക് മനസ്സിലായി. ഏറ്റവും ഉയർന്ന പാർട്ട് ശിവന്റെയും ബ്രഹ്മാവിന്റയും
വിഷ്ണുവിന്റെയുമാണ്. ബ്രഹ്മാവിൽ നിന്ന് വിഷ്ണു, വിഷ്ണുവിൽ നിന്ന് ബ്രഹ്മാവ് -
ഇതാണെങ്കിൽ വളരെ ഗുഹ്യമായ കാര്യങ്ങളാണ്. വിഷ്ണുവിൽ നിന്ന് ബ്രഹ്മാവായി
മാറുന്നതെങ്ങനെയാണ്, ബ്രഹ്മാവിൽ നിന്ന് പിന്നീട് എങ്ങനെ വിഷ്ണുവായി മാറുന്നു,
ഇത് വിവേകശാലികളായ കുട്ടികളുടെ ബുദ്ധിയിൽ പെട്ടെന്ന് വരുന്നു. ദൈവീക സമ്പ്രദായം
ഉണ്ടാവുക തന്നെ ചെയ്യും. ഒന്നിന്റെ മാത്രം കാര്യമല്ല. ഈ കാര്യങ്ങളെല്ലാം നിങ്ങൾ
കുട്ടികൾക്കാണറിയാവുന്നത്. ലോകത്തിലെ ഒരു മനുഷ്യർ പോലും മനസ്സിലാക്കുന്നില്ല.
വേണമെങ്കിൽ ലക്ഷ്മീ നാരായണന്റെയും വിഷ്ണുവിന്റെയുമെല്ലാം പൂജ ചെയ്യുമായിരിക്കും
പക്ഷെ അവർക്ക് ഇതറിയുകയില്ല വിഷ്ണുവിന്റെ തന്നെ രണ്ട് രൂപമാണ് ലക്ഷ്മീ നാരായണൻ,
ആരാണോ പുതിയ ലോകത്തിൽ രാജ്യം ഭരിക്കുന്നത്. ബാക്കി 4 കൈകളുള്ള ഒരു മനുഷ്യനും
ഉണ്ടായിരിക്കില്ല. ഇത് സൂക്ഷ്മവതനത്തിൽ പ്രവൃത്തി മാർഗ്ഗത്തിന്റെ ലക്ഷ്യം
കാണിച്ചിരിക്കുകയാണ്. ഈ മുഴുവൻ ലോകത്തിന്റെയും ചരിത്രത്തിന്റെയും
ഭൂമിശാസ്ത്രത്തിന്റെയും ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇതാർക്കും അറിയുകയില്ല.
ബാബയെ തന്നെ അറിയുന്നില്ലായെങ്കിൽ പിന്നെ ബാബയുടെ രചനയെ എങ്ങനെ അറിയാനാണ്. ബാബ
തന്നെയാണ് രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം പറഞ്ഞു തരുന്നത്,
ഋഷി-മുനിമാരും പറഞ്ഞിട്ടുണ്ടായിരുന്നു ഞങ്ങൾക്കറിയുകയില്ല. ബാബയെ അറിഞ്ഞാൽ
രചനയുടെ ആദി-മധ്യ-അന്ത്യത്തെയും അറിയും. ബാബ പറയുന്നു, ഞാൻ ഒരു തവണ തന്നെയാണ്
വന്ന് നിങ്ങൾ കുട്ടികൾക്ക് മുഴുവൻ ജ്ഞാനത്തെയും മനസ്സിലാക്കി തരുന്നത് പിന്നെ
വരുന്നതേയില്ല. അപ്പോൾ രചയിതാവിന്റെയും രചനയുടെയും ആദി-മധ്യ-അന്ത്യത്തെ എങ്ങനെ
അറിയും? ബാബ സ്വയം പറയുന്നു - ഞാൻ സംഗമയുഗത്തിലല്ലാതെ വേറെ ഒരിക്കലും
വരുന്നതേയില്ല. എന്നെ വിളിക്കുന്നതും സംഗമത്തിലാണ്. പാവനമെന്ന് സത്യയുഗത്തെയാണ്
പറയുന്നത്, കലിയുഗത്തെ പതിതമെന്ന് പറയുന്നു. അതിനാൽ ഞാൻ തീർച്ചയായും പതിത
ലോകത്തിന്റെ അവസാനത്തിലല്ലേ വരൂ. കലിയുഗത്തിന്റെ അന്ത്യത്തിൽ വന്ന് പതിതത്തിൽ
നിന്ന് പാവനമാക്കി മാറ്റുന്നു. സത്യയുഗത്തിന്റെ ആദിയിൽ പാവനമാണ്, ഇതാണെങ്കിൽ
സഹജമായ കാര്യമാണല്ലോ. പതിത പാവനനായ ബാബ എപ്പോഴാണ് വരുന്നതെന്ന് മനുഷ്യർക്ക്
ഒട്ടും മനസ്സിലാക്കാൻ സാധിക്കില്ല. ഇപ്പോഴാണെങ്കിൽ കലിയുഗത്തിന്റെ അവസാനമാണെന്ന്
പറയും. അഥവാ പറയുകയാണ് കലിയുഗത്തിന് 40000 വർഷമുണ്ടെങ്കിൽ ഇനിയും എത്ര കണ്ട്
പതിതമായി മാറും! എത്ര ദുഖമുണ്ടാകും! സുഖമാണെങ്കിൽ ഉണ്ടാവുകയേയില്ല. ഒന്നും തന്നെ
അറിയാത്തത് കാരണം തികച്ചും ഘോരമായ ഇരുട്ടിലാണ്. നിങ്ങൾക്ക് മനസ്സിലാക്കാൻ
സാധിക്കും. അതിനാൽ കുട്ടികൾക്ക് പരസ്പരം ഒരുമിക്കണം. ചിത്രങ്ങൾക്ക് മേൽ നല്ല
രീതിയിൽ മനസ്സിലാക്കി കൊടുക്കണം. ഇതും ഡ്രാമയനുസരിച്ച് ചിത്രം മുതലായവ
ഉണ്ടാക്കിയതാണ്. കുട്ടികൾ മനസ്സിലാക്കുന്നു ഏത് സമയമാണോ കടന്നു പോയത്, വീണ്ടും
ഡ്രാമ നടന്നു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ അവസ്ഥയും ഇടയ്ക്ക് താഴെയ്ക്കും
ഇടയ്ക്ക് മുകളിലേയ്ക്കും ആയികൊണ്ടിരിക്കും. വളരെയധികം മനസ്സിലാക്കേണ്ട
കാര്യങ്ങളാണ്. ഇടയ്ക്കിടയ്ക്ക് ഗ്രഹപിഴ ബാധിക്കുകയാണ് അതിനാൽ അതിനെ ഇല്ലാതാക്കാൻ
വേണ്ടി വളരെയധികം പ്രയത്നിക്കേണ്ടി വരുന്നു. ബാബ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്
- കുട്ടികളെ, നിങ്ങൾ ദേഹാഭിമാനത്തിൽ വരുകയാണ് അതുകൊണ്ടാണ് ഉരസലുകൾ ഉണ്ടാകുന്നത്.
ഇതിൽ ദേഹീ അഭിമാനിയാകേണ്ടതുണ്ട്. കുട്ടികളിൽ ദേഹാഭിമാനം ഒരുപാടാണ്. നിങ്ങൾ ദേഹീ
അഭിമാനിയാവുകയാണെങ്കിൽ ബാബയുടെ ഓർമ്മയുണ്ടാവുകയും സേവനത്തിൽ ഉന്നതി
ചെയ്തുകൊണ്ടുമിരിക്കും. ആർക്കാണോ ഉയർന്ന പദവി നേടേണ്ടത് അവർ സദാ സേവനത്തിൽ
മുഴുകി കൊണ്ടിരിക്കും. ഭാഗ്യത്തിലില്ലായെങ്കിൽ പിന്നെ പുരുഷാർത്ഥവും ചെയ്യില്ല.
സ്വയം പറയുന്നു ബാബാ ഞങ്ങൾക്ക് ധാരണ ഉണ്ടാവുന്നില്ല. ബുദ്ധിയിലിരിക്കുന്നില്ല,
ആർക്കാണോ ധാരണ ഉള്ളത് അപ്പോൾ സന്തോഷവും ഒരുപാടുണ്ടാവുന്നു. മനസ്സിലാക്കുന്നു
ശിവബാബ വന്ന് കഴിഞ്ഞു, ഇപ്പോൾ ബാബ പറയുന്നു കുട്ടികളെ നിങ്ങൾ നല്ല രീതിയിൽ
മനസ്സിലാക്കി പിന്നീട് മറ്റുള്ളവർക്കും മനസ്സിലാക്കി കൊടുക്കൂ. ചിലരാണെങ്കിൽ
സേവനത്തിൽ തന്നെ മുഴുകി കൊണ്ടിരിക്കുന്നു, പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു.
ഇതും കുട്ടികൾ അറിയുന്നു ഏത് സെക്കന്റാണോ കഴിഞ്ഞു പോയത്, അത് ഡ്രാമയിൽ
അടങ്ങിയിട്ടുള്ളതാണ് പിന്നീട് അതേപോലെ ആവർത്തിക്കും. കുട്ടികൾക്ക്
മനസ്സിലാക്കിത്തരുന്നു, പുറത്തെ പ്രഭാഷണങ്ങളിൽ അനേക പ്രകാരത്തിലുള്ള പുതിയവർ വരും,
കേൾക്കുന്നതിന് വേണ്ടി. നിങ്ങൾക്കറിയാം ഗീതാ, വേദ ശാസ്ത്രം മുതലായവയിൽ എത്ര
ആളുകളാണ് പ്രഭാഷണം ചെയ്യുന്നത്, അവർക്ക് ഇത് ഒട്ടും തന്നെ അറിയുകയില്ല ഇവിടെ
ഈശ്വരൻ തന്റെയും തന്റെ രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം
മനസ്സിലാക്കി തരുന്നുവെന്ന്. രചയിതാവ് തന്നെയാണ് വന്ന് മുഴുവൻ ജ്ഞാനവും
കേൾപ്പിക്കുന്നത്. ത്രികാല ദർശിയാക്കി മാറ്റുക, ഇത് ബാബയുടെ തന്നെ കർത്തവ്യമാണ്.
ശാസ്ത്രങ്ങളിൽ ഈ കാര്യങ്ങൾ ഇല്ല. ഇത് പുതിയ കാര്യങ്ങളാണ്. ബാബ ഇടയ്ക്കിടയ്ക്ക്
മനസ്സിലാക്കി തരുന്നുണ്ട് എവിടെയാണെങ്കിലും ആദ്യമാദ്യം ഇത് മനസ്സിലാക്കി
കൊടുക്കൂ ഗീതയുടെ ഭഗവാൻ ആരാണ് - ശ്രീകൃഷ്ണനാണോ നിരാകാരനായ ശിവനാണോ? ഈ കാര്യങ്ങൾ
പ്രൊജക്ടറിലൂടെ നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കില്ല. പ്രദർശിനിയിൽ
ചിത്രം മുന്നിൽ വെയ്ക്കുന്നു, അതിലൂടെ മനസ്സിലാക്കി കൊടുത്ത് നിങ്ങൾക്ക്
ചോദിക്കാൻ സാധിക്കുന്നു. ഇപ്പോൾ പറയൂ ഗീതയുടെ ഭഗവാൻ ആരാണ്? ജ്ഞാന സാഗരൻ ആരാണ്?
കൃഷ്ണനെ പറയാൻ സാധിക്കില്ല. പവിത്രത, സുഖ-ശാന്തിയുടെ സാഗരം, ലിബറേറ്റർ, ഗൈഡ്
ആരാണ്? ആദ്യമാദ്യം എഴുതണം, ഫോറം പൂരിപ്പിക്കണം, എല്ലാവരിൽ നിന്നും സത്യമായത്
എഴുതിക്കണം.
(പക്ഷികളുടെ ശബ്ദം) നോക്കൂ എത്രയാണ് വഴക്കിടുന്നത്. ഈ സമയം മുഴുവൻ ലോകത്തിലും
വഴക്കും ബഹളവും തന്നെയാണ്. മനുഷ്യരും പരസ്പരം വഴക്കിട്ടുകൊണ്ടിരിക്കുന്നു.
മനുഷ്യരിൽ തന്നെയാണ് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ളത്. 5 വികാരവും
മനുഷ്യരിലാണെന്ന് പാടപ്പെടുന്നുണ്ട്. മൃഗങ്ങളുടെ കാര്യമല്ല. ഇതാണ് വികാരീ ലോകം.
ലോകം മനുഷ്യർക്ക് വേണ്ടി തന്നെയാണെന്ന് പറയപ്പെടുന്നു. കലിയുഗത്തിൽ ആസൂരീയ
സമ്പ്രദായമാണ്, സത്യയുഗത്തിൽ ദൈവീക സമ്പ്രദായവും. ഇപ്പോൾ നിങ്ങൾക്ക് ഈ മുഴുവൻ
വ്യത്യാസവും അറിയാം. നിങ്ങൾക്ക് തെളിയിച്ച് പറഞ്ഞു കൊടുക്കാൻ സാധിക്കുന്നു.
ഏണിപ്പടിയിലും വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു. താഴെ പതിതർ, മുകളിൽ പാവനവും.
ഇതിൽ വളരെ ക്ലിയറാണ്. ഏണിപ്പടിയാണ് മുഖ്യമായിട്ടുള്ളത് - ഇറങ്ങുന്ന കലയും
കയറുന്ന കലയും. ഈ ഏണിപ്പടി വളരെ നല്ലതാണ്, ഇതിൽ ഇങ്ങനെ എന്ത് ഉൾപ്പെടുത്താം
അതിലൂടെ മനുഷ്യർക്ക് വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിക്കണം ഇത് പതിത
ലോകമാണ്, പാവന ലോകം സ്വർഗ്ഗമായിരുന്നു. ഇവിടെ എല്ലാവരും പതിതമാണ്, പാവനമായി
ഒരാളും ഉണ്ടാവുക സാധ്യമല്ല. രാവും പകലും ഈ ചിന്ത നടക്കണം. ആത്മപ്രകാശ് കുട്ടി
എഴുതിയിരുന്നു - ബാബാ ഈ ചിത്രം ഉണ്ടാക്കട്ടെ, ബാബ പറയുന്നു, നല്ലത് തന്നെ,
വിചാര സാഗര മഥനം ചെയ്ത് ഏത് ചിത്രം വേണമെങ്കിലും ഉണ്ടാക്കൂ, പക്ഷെ ഏണിപ്പടി വളരെ
നന്നായി ഉണ്ടാക്കണം. ഇതിലൂടെ നന്നായി മനസ്സിലാക്കി കൊടുക്കാൻ സാധിക്കുന്നു. 84
ജന്മം പൂർത്തിയാക്കി പിന്നീട് ആദ്യ നമ്പറിൽ ജന്മമെടുത്തു പിന്നീട് ഇറങ്ങുന്ന
കലയിലും കയറുന്ന കലയിലും പോകേണ്ടി വന്നു, ഇതിൽ ഓരോരുത്തരുടെയും വിചാരം നടക്കണം.
ഇല്ലായെങ്കിൽ സേവനം എങ്ങനെ ചെയ്യാൻ സാധിക്കും. ചിത്രത്തിന് മേൽ മനസ്സിലാക്കി
കൊടുക്കുക വളരെ സഹജമാണ്. സത്യയുഗത്തിന് ശേഷം പടി ഇറങ്ങുന്നു. ഇതും കുട്ടികൾക്ക്
അറിയാം - നമ്മൾ പാർട്ട്ധാരീ അഭിനേതാക്കളാണ്. ഇവിടെ നിന്ന് ട്രാൻസ്ഫറായി നേരെ
സത്യയുഗത്തിൽ പോകുന്നില്ല, ആദ്യം ശാന്തിധാമത്തിൽ പോകണം. അതെ നിങ്ങളിലും
നമ്പർവൈസാണ് ആരാണോ സ്വയം ഈ ഡ്രാമയിൽ പാർട്ട്ധാരിയാണെന്ന് മനസ്സിലാക്കുന്നത്.
ലോകത്തിൽ ഇങ്ങനെ ആർക്കും പറയാൻ സാധിക്കില്ല നമ്മൾ പാർട്ട്ധാരിയാണെന്ന്. നമ്മൾ
എഴുതുന്നുമുണ്ട് പാർട്ട്ധാരീ അഭിനേതാക്കളായിട്ടു പോലും ഡ്രാമയുടെ രചയിതാവ്,
ഡയറക്ടർ, ആദി-മദ്ധ്യ-അന്ത്യത്തെ അറിയാൻ കഴിയുന്നില്ലായെങ്കിൽ അവർ ഒന്നാന്തരം
വിവേകശൂന്യരാണ്. ഇതാണെങ്കിൽ ഭഗവാന്റെ വാക്കാണ്. ബ്രഹ്മാ ശരീരത്തിലൂടെ
ശിവഭഗവാന്റെ വാക്ക്. ജ്ഞാനസാഗരൻ ആ നിരാകാരനാണ്, ശിവബാബക്ക് സ്വന്തം ശരീരമില്ല.
മനസ്സിലാക്കാനുള്ള വലിയ യുക്തികളാണ്. നിങ്ങൾ കുട്ടികൾക്ക് വളരെയധികം
ലഹരിയുണ്ടായിരിക്കണം, നമ്മൾ ആരുടെയും നിന്ദ ചെയ്യുകയില്ല. ഇതാണെങ്കിൽ ശരിയായ
കാര്യമാണല്ലോ. വലിയ-വലിയവരായി ആരുണ്ടെങ്കിലും അവർ എല്ലാവരുടെയും ചിത്രങ്ങൾ
നിങ്ങൾക്ക് വെയ്ക്കാൻ സാധിക്കും. ഏണിപ്പടി ആർക്ക് വേണമെങ്കിലും കാണിച്ചുകൊടുക്കാൻ
സാധിക്കും. ശരി!
വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലർകാല വന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയകുട്ടികൾക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഭാരതത്തിൽ
സുഖ-ശാന്തിയുടെ സ്ഥാപന ചെയ്യാനും അഥവാ ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നതിനും
വേണ്ടി പരസ്പരം സെമിനാർ നടത്തണം, ശ്രീമതത്തിലൂടെ ഭാരതത്തിന്റെ ഇങ്ങനെയുള്ള സേവനം
ചെയ്യണം.
2. സേവനത്തിൽ ഉന്നതി
ഉണ്ടാകുന്നതിനും അഥവാ സേവനത്തിലൂടെ ഉയർന്ന പദവി നേടുന്നതിനും വേണ്ടി ദേഹീ
അഭിമാനിയായിരിക്കുന്നതിന്റെ പരിശ്രമം ചെയ്യണം. ജ്ഞാനത്തിന്റെ വിചാര സാഗര മഥനം
ചെയ്യണം.
വരദാനം :-
പവിത്രതയുടെ
അടിസ്ഥാനത്തിൽ സുഖവും ശാന്തിയുടെയും അനുഭവം ചെയ്യുന്ന നമ്പർ വൺ അധികാരിയായി
ഭവിക്കട്ടെ.
സദാ പവിത്രതയുടെ പ്രതിജ്ഞ
സ്മൃതിയിൽ സൂക്ഷിക്കുന്ന കുട്ടികൾക്ക് സ്വതവേ സുഖവും ശാന്തിയുടെയും അനുഭവം
ഉണ്ടാകുന്നു. പവിത്രതയുടെ അധികാരം നേടുന്നതിൽ ഒന്നാം നമ്പർ ആകുക എന്നതിനർത്ഥം
സർവ്വ പ്രാപ്തികളിലും ഒന്നാം നമ്പർ ആകുക എന്നാണ്. അതിനാൽ പവിത്രതയുടെ അടിത്തറയെ
ഒരിക്കലും ദുരബലപ്പെടുത്തരുത്. അപ്പോൾ മാത്രമേ ലാസ്റ്റിൽ നിന്നും ഫാസ്റ്റാകാൻ
കഴിയുള്ളൂ, ഈ ധർമ്മത്തിൽ സദാ സ്ഥിതി ചെയ്യണം, എന്ത് സംഭവിച്ചാലും വ്യക്തികളോ,
പ്രകൃതിയോ, സാഹചര്യങ്ങളോ എത്ര കുലുക്കിയാലും,ജീവൻ വെടിഞ്ഞാലും ധർമ്മം വെടിയരുത്.
സ്ലോഗന് :-
വ്യർത്ഥത്തിനെ കുറിച്ച് നിഷ്കളങ്കരാകൂ എങ്കിൽ സത്യ സത്യമായ സന്യാസിയാകും.
അവ്യക്തസൂചന -
ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലത സമ്പന്നരാകൂ.
ഓരോ കുട്ടിയും ഏകരസ
ശ്രേഷ്ഠ സ്ഥിതിയുടെ സിംഹാസനധാരിയും,ഏകാന്തവാസി, അശരീരി, ഏകതയുടെ സ്ഥാപകരും,
ഏകനാമിയും, എക്കണോമിയുടെയും അവതാരമാകണമെന്നു ബാപ്ദാദ ആഗ്രഹിക്കുന്നു. പരസ്പരം
ചിന്തകളെ മനസിലാക്കി ബഹുമാനിക്കുക, പരസ്പരം സൂചന നൽകുക, കൊടുക്കൽ വാങ്ങൽ ചെയ്ത്
പരസ്പരം സംഘടനയുടെ ശക്തിയുടെ സ്വരൂപം പ്രത്യക്ഷമാക്കൂ കാരണം നിങ്ങളുടെ സംഘടനയുടെ
ഐക്യത്തിന്റെ ശക്തി മുഴുവൻ ബ്രാഹ്മണ പരിവാരത്തിനെയും സംഘടനയിലേക്ക് കൊണ്ടു
വരുന്നതിനു നിമിത്തമാകും.