28.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിങ്ങള് വളരെ ഭാഗ്യശാലികളാണ്, എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് ബാബയുടെ ഓര്മ്മയല്ലാതെ വേറൊരു ചിന്തയും ഇല്ല, ഈ ബാബക്ക് (ബ്രഹ്മാബാബ)പിന്നെയും വളരെ ചിന്തകള് വരാറുണ്ട്.

ചോദ്യം :-
ബാബയുടെ അടുക്കലുള്ള സല്പുത്രരായ കുട്ടികളുടെ അടയാളം എന്തായിരിക്കും?

ഉത്തരം :-
സര്വ്വരുടേയും ബുദ്ധിയോഗം അവര് ഒരു ബാബയുമായി ബന്ധിപ്പിച്ചുകൊണ്ടേയിരിക്കും, സര്വ്വീസബിള് ആയിരിക്കും. നല്ലതുപോലെ പഠിച്ച് മറ്റുള്ളവരേയും പഠിപ്പിക്കും. ബാബയുടെ ഹൃദയത്തില് ഇടം പിടിച്ചവരായിരിക്കും. ഇങ്ങനെയുള്ള സല്പുത്രരായ കുട്ടികള് തന്നെയാണ് ബാബയുടെ പേര് പ്രസിദ്ധമാക്കുന്നത്. നല്ലതു പോലെ പഠിക്കാത്തവര് മറ്റുള്ളവരെയും ചീത്തയാക്കും. ഇതും ഡ്രാമയിലുള്ളതാണ്.

ഗീതം :-
മാതാ പിതാവിന്റെ ആശീര്വ്വാദം നേടൂ........

ഓംശാന്തി.  
ഒരോ വീട്ടിലും അച്ഛനും, അമ്മയും, പിന്നെ രണ്ടോ നാലോ കുട്ടികളും കാണും. മാതാപിതാക്കളുടെ ആശീര്വ്വാദം വാങ്ങിക്കാറുണ്ട്. അത് പരിധിയുള്ള കാര്യമാണ്. ഈ പാട്ട് പരിധിയുള്ളതിനെക്കുറിച്ച് പാടിയതാണ്. പരിധിയില്ലാത്തതിനെക്കുറിച്ച് ആര്ക്കും തന്നെ അറിഞ്ഞുകൂടാ. നിങ്ങള് കുട്ടികള്ക്കിപ്പോള് അറിയാം നമ്മള് പരിധിയില്ലാത്ത ബാബയുടെ ആണ്മക്കളും, പെണ്മക്കളുമാണ്. പരിധിയുള്ള മതാപിതാക്കന്മാരുടെ ആശീര്വ്വാദം വാങ്ങിക്കൂ, അത് പരിധിയുള്ള മാതാപിതാക്കളാണ്. ഇത് പരിധിയില്ലാത്ത മാതാ പിതാവാണ്. പരിധിയുള്ള അച്ഛനും, അമ്മയും കുട്ടികളെ സംരക്ഷിക്കുന്നു, പിന്നെ ടീച്ചര് പഠിപ്പിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഇത് പരിധിയില്ലാത്ത അച്ഛനും, അമ്മയുമാണ്, പരിധിയില്ലാത്ത ടീച്ചര്, പരിധിയില്ലാത്ത സത്ഗുരു, സുപ്രീം ഫാദര്, സുപ്രീം ടീച്ചര്, സുപ്രീം സദ്ഗുരുവുമാണ്. സത്യം പറയുന്ന, സത്യം പഠിപ്പിക്കുന്ന ആളാണ്. കുട്ടികള് നമ്പര്വൈസായിരിക്കുമല്ലോ? ലൗകിക വീട്ടില് രണ്ടോ നാലോ കുട്ടികളുണ്ടെങ്കില് അവരെ നല്ലതു പോലെ സംരക്ഷിക്കേണ്ടി വരും. ഇവിടെ എത്ര കുട്ടികളാണുള്ളത്, എത്രയോ സെന്ററുകളില് നിന്നും കുട്ടികളെക്കുറിച്ച് വാര്ത്തകള് വരാറുണ്ട് ഇന്ന കുട്ടി ഇങ്ങനെയാണ്, ആസുരീയ പ്രവര്ത്തികള് ചെയ്യുന്നു, ബുദ്ധിമുട്ടിക്കുന്നു, വിഘ്നമിടുന്നു. ഈ ബാബക്ക് ചിന്ത വരില്ലേ. പ്രജാപിതാവ് ഇദ്ദേഹമല്ലേ? എത്രയോ കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാബ പറയുന്നത് നിങ്ങള് കുട്ടികള്ക്ക് നല്ലതു പോലെ ബാബയെ ഓര്മ്മിക്കുവാന് സാധിക്കും. ഇദ്ദേഹത്തിന് ആയിരക്കണക്കിന് ചിന്തകള് വരുന്നുണ്ട്. ഒരു ബാബയെക്കുറിച്ചുള്ള ചിന്തയുണ്ട്, ആയിരക്കണക്കിന് ചിന്തകള് വേറെയുമുണ്ട്. എത്രയോ കുട്ടികളെ സംരക്ഷിക്കേണ്ടി വരുന്നു. മായയും വളരെ വലിയ ശത്രുവാണ്. നല്ലതുപോലെ ചിലരെ തൊലിയുരിച്ചു കളയുന്നു. ചിലരെ മൂക്കിനു പിടിക്കുന്നു, ചിലരെ കുടുമിക്ക് പിടിക്കുന്നു. ഇത്രയും കുട്ടികളെക്കുറിച്ചും ചിന്തിക്കേണ്ടി വരുന്നു. പിന്നെ പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കുകയും വേണം. നിങ്ങള് പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ്. ബാബയുടെ ശ്രീമതമനുസരിച്ച് നടന്ന് ബാബയില് നിന്നും എന്തുകൊണ്ട് സമ്പത്തെടുത്തുകൂടാ എന്നും നിങ്ങള് വിചാരിക്കാറുണ്ട്. സര്വ്വരും ഒരേപോലെ പോകില്ലല്ലോ, കാരണം രാജധാനി സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഇത് മറ്റാരുടേയും ബുദ്ധിയില് വരില്ല. ഇത് വളരെ ഉയര്ന്ന പഠിത്തമാണ്. ചക്രവര്ത്തി പദവി കിട്ടിക്കഴിഞ്ഞാല് പിന്നെ എങ്ങനെയാണീ രാജധാനി എങ്ങനെ സ്ഥാപിക്കപ്പെട്ടുവെന്ന് അറിയാനാവില്ല. ഈ രാജധാനി സ്ഥാപിക്കുന്ന കാര്യം വളരെ അതിശയമാണ്. നിങ്ങളിപ്പോള് അനുഭവികളാണ്. നമ്മള് ആരായിരുന്നു, പിന്നെങ്ങനെ 84 ജന്മം എടുത്തു എന്നത് ആദ്യം ഇദ്ദേഹത്തിനും അറിഞ്ഞുകൂടായിരുന്നു ഇപ്പോള്മനസ്സിലായി. നിങ്ങളും പറയുന്നു, ബാബാ.. താങ്കള് അതേ ആള് തന്നെയാണ്, ഇതു നന്നായി മനസ്സിലാക്കേണ്ട കാര്യമാണ്. ഈ സമയത്ത് ബാബ വന്ന് സര്വ്വ കാര്യങ്ങളും മനസ്സിലാക്കി തരുന്നു. എത്ര വലിയ കോടിപതിയോ, ലക്ഷപ്രഭുക്കന്മാരോ ഈ സമയത്തുണ്ടെങ്കിലും ബാബ പറയുന്നു ഇതെല്ലാം മണ്ണിലേക്കു പോകും. ബാക്കി ഇനി എത്ര സമയം ഉണ്ട്. ലോകത്ത് എന്തെല്ലാം നടക്കുന്നുവെന്ന് നിങ്ങള് റേഡിയോയിലൂടെയും, പത്രങ്ങളിലൂടെയും മനസ്സിലാക്കുന്നുണ്ട്. ദിവസം തോറും വഴക്കുകള് കൂടി വരുന്നു. കെട്ടു പിണഞ്ഞു തന്നെ കിടക്കുന്നു. എല്ലാ വരും പരസ്പരം വഴക്കടിച്ചും പോരാടിയും മരിക്കുന്നു. തയാറെടുപ്പുകള് കാണുമ്പോള് തന്നെ മനസ്സിലാക്കാം യുദ്ധം ആരംഭിച്ചു കഴിഞ്ഞുവെന്ന്. എന്ത് സംഭവിച്ചു,, എന്ത് സംഭവിക്കാനിരിക്കുന്നു എന്നൊന്നും ലോകത്തിലുള്ളവര്ക്കറിയില്ല. നിങ്ങളിലും വളരെക്കുറച്ചു പേര് മാത്രമേ പൂര്ണ്ണമായും മനസ്സിലാക്കി സന്തോഷത്തോടെ ഇരിക്കുന്നുള്ളു. ഈ ലോകത്തില് ഇനി കുറച്ചു ദിവസങ്ങളെ അവശേഷിക്കുന്നുള്ളു. നമുക്കിപ്പോള് കര്മ്മാതീതാവസ്ഥ നേടണം. ഓരോരുത്തരും അവരവര്ക്കുവേണ്ടി പുരുഷാര്ത്ഥം ചെയ്യണം. നിങ്ങള് നിങ്ങള്ക്കുവേണ്ടിയാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. ഇതു ചെയ്യുന്നതിനനുസരിച്ച് ഫലം കിട്ടും. പുരുഷാര്ത്ഥം ചെയ്യുകയും, മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുകയും വേണം. വഴി പറഞ്ഞുകൊടുക്കണം. ഈ പഴയ ലോകം നശിക്കണം. ഇപ്പോള് പുതിയ ലോകം സ്ഥാപിക്കുവാന് വേണ്ടി ബാബ വന്നിരിക്കുകയാണ്, നിങ്ങള് വിനാശത്തിനു മുന്പേ പുതിയ ലോകത്തിലേക്കു പോകുന്നതിനു വേണ്ടി പഠിക്കൂ. ഭഗവാന് ഉച്ചരിച്ചതാണ്, ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. ഓമനമക്കളേ, നിങ്ങള് ഒരുപാട് ഭക്തി ചെയ്തു. അരകല്പം നിങ്ങള് രാവണരാജ്യത്തിലായിരുന്നില്ലേ? രാമന് എന്ന് ആരെയാണ് പറയുന്നതെന്ന് ആര്ക്കും തന്നെയറിയില്ല. രാമരാജ്യം എങ്ങനെ സ്ഥാപിക്കപ്പെട്ടു? ഇതെല്ലാം നിങ്ങള് ബ്രാഹ്മണര്ക്കറിയാം. നിങ്ങളിലും ഒന്നുമറിഞ്ഞുകൂടാത്ത പലരുമുണ്ട്.

സര്വ്വരുടേയും ബുദ്ധീയോഗം ഒരു ബാബയോടൊപ്പം യോജിപ്പിക്കുന്ന സല്പുത്രരായ കുട്ടികള് ബാബക്കുണ്ട്. സര്വ്വീസബിളായ നല്ലതു പോലെ പഠിക്കുന്ന കുട്ടികള് ബാബയുടെ ഹൃദയത്തിലിരിക്കുന്നു. അയോഗ്യരാകുന്നവരുമുണ്ട്, സേവനത്തിനുപകരം ഡിസ്സര്വ്വീസ് ചെയ്താല് അവിടെ ബുദ്ധീയോഗം ബാബയില് നിന്നും മുറിഞ്ഞു പോകുന്നു. ഇതും ഡ്രാമയില് ഉള്ളതാണ്. ഡ്രാമയനുസരിച്ച് ഇങ്ങിനെ നടക്കേണ്ടത് തന്നെയുണ്ട്. പൂര്ണ്ണമായും പഠിക്കാത്തവര് എന്തു ചെയ്യും, മറ്റുള്ളവരേയും നശിപ്പിക്കും. അതുകൊണ്ട് കുട്ടികളോടു പറയുന്നു, ബാബയെ ഫോളോ ചെയ്യൂ, സേവാധാരികളായ, ബാബയുടെ ഹൃദയത്തില് ഇടം പിടിച്ച കുട്ടികളുടെ കൂട്ടു കൂടണം. ആരോടു കൂട്ടു കൂടണം എന്ന് ചോദിക്കുവാന് സാധിക്കും. ഇവരുടെ കൂട്ടു കൊള്ളാം എന്ന് ബാബ പെട്ടെന്ന് ഉത്തരം തരും. ഒരുപാടു കുട്ടികള് തെറ്റായ കൂട്ടു കൂടുന്നുണ്ട്. നല്ല കൂട്ടുകെട്ട് ഉയര്ത്തും, മോശമായ കൂട്ടുകെട്ട് താഴ്ത്തും എന്ന് പറയറുണ്ട്. കൂട്ടുകെട്ട് മോശമായാല് പൂര്ണ്ണമായും നശിച്ചു പോകും. വീടുകളിലും ദാസദാസിമാരെ വേണം. പ്രജകള്ക്കും ജോലിക്കാരെ വേണമല്ലോ? രാജധാനി പൂര്ണ്ണമായും സ്ഥാപിക്കപ്പെടുകയാണ്. ഇതില് ബുദ്ധി വളരെ വിശാലമായിരിക്കണം .പരിധിയില്ലാത്ത ബാബയെ കിട്ടി, അതുകൊണ്ട് ശ്രീമതമസരിച്ച് നടക്കൂ. ഇല്ലെങ്കില് വെറുതെ പദവി പോകും. ഇത് പഠിത്തമാണ്. ഇതില് തോറ്റു പോയാല് ജന്മജന്മാന്തരം കല്പകല്പാന്തരം തോറ്റു പോകും. നല്ലതു പോലെ പഠിച്ചാല് കല്പകല്പാന്തരം നല്ലതു പോലെ പഠിക്കും. പൂര്ണ്ണമായും പഠിക്കുന്നില്ലെങ്കില് എന്തു പദവി കിട്ടും എന്ന് മനസ്സിലാക്കി തരുന്നു. നമ്മള് സേവനമൊന്നും ചെയ്യുന്നില്ലെന്ന് സ്വയവും മനസ്സിലാക്കുവാന് സാധിക്കും. നമ്മളേക്കാള് സമര്ത്ഥരായവരുണ്ട്, സമര്ത്ഥരായവരേയാണ് പ്രഭാഷണങ്ങള്ക്കൊക്കെ വിളിക്കുന്നത്. അപ്പോള് സമര്ത്ഥരായവര് തീര്ച്ചയായും ഉയര്ന്ന പദവി നേടും. നമുക്കിത്രയും സേവനം ചെയ്യുവാന് സാധിക്കുന്നില്ലെങ്കില് ഉയര്ന്ന പദവിയും നേടുവാന് സാധിക്കില്ല. ടീച്ചര്ക്ക് വിദ്യാര്ത്ഥിയെ മനസ്സിലാക്കുവാന് കഴിയുമല്ലോ? ദിവസവും പഠിക്കുന്നവരുടെ രജിസ്റ്റര് ടീച്ചറിന്റെ പക്കല് ഉണ്ടാകും. പഠിത്തത്തിന്റേയും, സ്വഭാവത്തിന്റേയും രജിസ്റ്റര് വെക്കാറുണ്ട്. ഇവിടേയും ഇങ്ങനെയാണ്, ഇവിടെ പിന്നെ ഏറ്റവും മുഖ്യമായ കാര്യം യോഗമാണ്. നല്ലതുപോലെ യോഗം ചെയ്യുന്നുണ്ടെങ്കില് പെരുമാറ്റവും നല്ലതായിരിക്കും. പഠിത്തത്തില് ചിലപ്പോള് അഹങ്കാരം വരാറുണ്ട്. ഓര്മ്മിക്കുവാനായി ഗുപ്തമായി പരിശമിക്കണം. ഞങ്ങള്ക്ക് യോഗം ചെയ്യുവാന് സാധിക്കുന്നില്ല ബാബാ എന്ന് പറയുന്ന ഒരുപാടു പേരുടെ വാര്ത്ത കിട്ടാറുണ്ട്. ബാബ പറയുന്നു യോഗം എന്ന വാക്ക് മാറ്റൂ. സമ്പത്ത് തരുന്ന ബാബയെ നിങ്ങള്ക്ക് ഓര്മ്മിക്കുവാന് സാധിക്കുന്നില്ലേ? അതിശയം തന്നെ. ബാബ പറയുന്നു, അല്ലയോ ആത്മാക്കളേ നിങ്ങള്ക്കെന്നെ ഓര്മ്മിക്കുവാന് കഴിയുന്നില്ലേ? നിങ്ങള്ക്ക് വഴി പറഞ്ഞു തരാനാണ് ഞാന് വന്നിരിക്കുന്നത്, നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് ഈ യോഗാഗ്നിയിലൂടെ പാപം ഇല്ലാതാകും. ഭക്തിമാര്ഗത്തില് മനുഷ്യര് എത്രമാത്രം കഷ്ടപ്പെടുന്നു, കുംഭമേളയുടെ സമയത്ത് എത്ര തണുത്ത വെള്ളത്തില് കുളിക്കുന്നു. എത്ര ബുദ്ധിമുട്ടുകള് സഹിക്കുന്നു. ഇവിടെ ഒരു ബുദ്ധിമുട്ടുമില്ല. ഫസ്റ്റ്ക്ളാസ്സ് കുട്ടികള് ഒരേയൊരു പ്രിയതമന്റെ സത്യമായ പ്രിയതമമാരായി ഓര്മ്മിക്കും. ചുറ്റിക്കറങ്ങാന് പോയാലും പൂന്തോട്ടത്തില് പോയി ഏകാന്തമായിരുന്ന് ഓര്മ്മിക്കും. പരദൂഷണം നടത്തിയാല് വായൂമണ്ഡലം ചീത്തയാകും. അതുകൊണ്ട് സമയം കിട്ടുന്നതിനനുസരിച്ച് ബാബയെ ഓര്മ്മിക്കുവാന് പ്രാക്ടീസ് ചെയ്യൂ. സത്യമായ പ്രിയതമന്റെ ഫസ്റ്റ്ക്ളാസ്സ് പ്രിയതമമാരായി മാറൂ. ബാബ പറയുന്നു, ദേഹധാരികളുടെ ഫോട്ടോ വരരുത്. ഓര്മ്മിക്കുവാന് വേണ്ടി ഒരു ശിവബാബയുടെ മാത്രം ഫോട്ടോ വെക്കൂ. സൃഷ്ടിചക്രത്തിനേയും ഓര്മ്മിക്കൂ, ത്രിമൂര്ത്തിയുടേയും, ചക്രത്തിന്റേയും ചിത്രം ഫസ്റ്റ്ക്ളാസ്സ് ആണ് ഇതില് മുഴുവന് ജ്ഞാനവും വരുന്നുണ്ട്.നിങ്ങളുടെ സ്വദര്ശനചക്രധാരി എന്ന പേര് അര്ത്ഥസഹിതമാണ്. പുതിയവര്ക്ക് ഇങ്ങനെയുള്ള പേര് കേട്ടാല് ഒന്നും മനസ്സിലാകില്ല. ഇത് നിങ്ങള് കുട്ടികള് തന്നെയാണ് മനസ്സിലാക്കുന്നത്. നിങ്ങളിലും ചിലര് നല്ലതു പോലെ ഓര്മ്മിക്കുന്നു. വളരെപ്പേര് ഓര്മ്മിക്കുന്നതേയില്ല. തന്റെ തന്നെ വയറ്റത്തടിക്കുന്നു. പഠിക്കുവാന് വളരെ എളുപ്പമാണ്. ബാബ പറയുന്നു, സൈലന്സിലൂടെ നിങ്ങള് സയന്സിന്റെ മേല് വിജയം നേടണം. സൈലന്സിന്റേയും സയന്സിന്റേയും രാശി ഒന്നു തന്നെയാണ്. മിലിട്ടിറിയിലും മൂന്ന് മിനിട്ട് നിശബ്ദരായി ഇരുത്താറുണ്ട്. നമുക്ക് ശാന്തി കിട്ടണം എന്ന് മനുഷ്യരും ആഗ്രഹിക്കുന്നു. ബ്രഹ്മാണ്ഡമാണ് ശാന്തിയുടെ സ്ഥാനം എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ആ ബ്രഹ്മമഹത്തത്വത്തില് നമ്മള് ആത്മാക്കള് ചെറിയ ബിന്ദുവായി ഇരിക്കുന്നു. ആ സര്വ്വാത്മാക്കളുടേയും വൃക്ഷം വളരെ അതിശയമാണ്. ഭൃകുടി മദ്ധ്യത്തില് പ്രകാശിക്കുന്ന അത്ഭുത നക്ഷത്രം എന്ന് മനുഷ്യര് പറയാറുണ്ട്. സ്വര്ണ്ണം കൊണ്ടുള്ള ചെറിയ പൊട്ടുണ്ടാക്കി ഭൃകുടിയില് വെക്കുന്നു. ആത്മാവും ബിന്ദുവാണ് , ബാബയും ആത്മാവിന്റെ അടുക്കല് വന്നിരിക്കുന്നു. സാധു സന്ന്യാസിമാര്ക്കാര്ക്കും ആത്മാവിനെക്കുറിച്ചറിയില്ല. ആത്മാവിനെപ്പോലും അറിയുന്നില്ലെങ്കില് പിന്നെ പരമാത്മാവിനെ എങ്ങനെ അറിയാനാണ്. നിങ്ങള് ബ്രാഹ്മണര് മാത്രമേ ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചും അറിയുന്നുള്ളു. ഒരു ധര്മ്മത്തിലുള്ളവര്ക്കും അറിയുവാന് സാധിക്കില്ല. എങ്ങനെയാണ് ഇത്രയും ചെറിയ ആത്മാവ് മുഴുവന് പാര്ട്ടും അഭിനയിക്കുന്നതെന്ന് ഇപ്പോള് നിങ്ങള് തന്നെയാണ് മനസ്സിലാക്കുന്നത്. സത്സംഗങ്ങളിലൊക്കെ ഒരുപാട് പോകു

ന്നതല്ലാതെ ഒന്നും മനസ്സിലാകുന്നില്ല. ഈ ബ്രഹ്മാവിനും ഒരുപാട് ഗുരുക്കന്മാരുണ്ടായിരുന്നു. ഇപ്പോള് ബാബ പറയുന്നു, ഇവരൊക്കെ ഭക്തിമാര്ഗത്തിലെ ഗുരുക്കന്മാരാണ്. ജ്ഞാനമാര്ഗത്തില് ഒരേയൊരു ഗുരു മാത്രമേയുള്ളു. ഡബിള് കിരീടധാരികളായ രാജാക്കന്മാരുടെ മുന്നില് സിംഗിള്കിരീടധാരികളായ രാജാക്കന്മാര് നമസ്കരിക്കുകയും തലകുനിക്കുകയും ചെയ്യുവാന് കാരണം അവര് പവിത്രമായതുകൊ ണ്ടാണ്. ആ പവിത്ര രാജാക്കന്മാരുടെ ക്ഷേത്രങ്ങള് പണിതിട്ടുണ്ട് പതീതര് പോയിട്ട് അവരുടെ മുന്പില് തല കുനിക്കുന്നു പക്ഷേ ഇവര് ആരാണെന്നോ എന്തിനാണ് നമ്മള് തലകുനിക്കുന്നതെന്നോ അവര്ക്കറിയുമോ? സോമനാഥന്റെ ക്ഷേത്രം പണിത് പൂജിക്കുന്നുണ്ട് പക്ഷേ ബിന്ദുവിനെ എങ്ങനെ പൂജിക്കും? ബിന്ദുവിന് എങ്ങനെ ക്ഷേത്രം പണിയാനാണ്, ഇതെല്ലാം വളരെ ഗുപത്മായ കാര്യമാണ്. ഗീതയിലൊന്നും ഇക്കാര്യങ്ങളില്ല. എല്ലാത്തിന്റേയും അധികാരി തന്നെയാണിതൊക്കെ മനസ്സിലാക്കി തരുന്നത്. ഇത്രയും ചെറിയ ആത്മാവില് എങ്ങനെയാണ് പാര്ട്ടട ങ്ങിയിരിക്കുന്നതെന്ന് നിങ്ങള്ക്കിപ്പോള് അറിയാം. ആത്മാവും അവിനാശിയാണ്, പാര്ട്ടും അവിനാശിയാണ്, അത്ഭതമല്ലേ? ഇതെല്ലാം തയ്യാറാക്കി വച്ചിരിക്കുന്ന നാടകമാണ്. ഉണ്ടായതും, ഉണ്ടാക്കപ്പെട്ടതും, ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന നാടകം എന്ന് പറയാറില്ലേ? ഡ്രാമയില് എന്താണോ ഉള്ളത് അതു തീര്ച്ചയായും നടക്കും. ചിന്തിക്കേണ്ട കാര്യമേയില്ല.

ഇപ്പോള് നിങ്ങള് കുട്ടികള് അവനവനെക്കൊണ്ടുതന്നെ പ്രതിജ്ഞ ചെയ്യിക്കണം- എന്തു സംഭവിച്ചാലും കരയില്ല. ഇന്നയാള് മരിച്ചു, ആത്മാവു പോയി അടുത്ത ശരീരമെടുത്തു ഇതില് കരയാനെന്തിരിക്കുന്നു? തിരിച്ചു വരാന് പറ്റില്ല. കരഞ്ഞുവോ-തോറ്റു. അതുകൊണ്ട് നമ്മളൊരിക്കലും കരയില്ല എന്ന പ്രതിജ്ഞയെടുക്കുവാന് ബാബ പറയുന്നു. മുകളില് ബ്രഹ്മത്തിലിരിക്കുന്ന ആളിനെക്കറിച്ചു ചിന്തയുണ്ടായിരുന്നു, ഇപ്പോള് ആ ആളിനെ കിട്ടി. ഇനിയെന്തു വേണം? ബാബ പറയുന്നു നിങ്ങളെന്നെ, ബാബയെ ഓര്മ്മിക്കൂ. ഈ രാജധാനി സ്ഥാപിക്കുന്നതിനു വേണ്ടി ഞാന് ഒരു പ്രാവശ്യമാണ് വരുന്നത്. ഇതില് യുദ്ധം നടത്തേണ്ട ആവശ്യം ഇല്ല. യുദ്ധം നടന്നു കഴിഞ്ഞ് പാണ്ഡവര് മാത്രം അവശേഷിച്ചതായി ഗീതയില് കാണിച്ചിരിക്കുന്നു. അവര്ക്കൊപ്പം ഒരു നായ ഒപ്പം കൂടി, അവസാനം പര്വ്വതത്തില് വച്ചു മരിച്ചതായി കാണിക്കുന്നു. വിജയിച്ചു, മരിച്ചു. ഇതെല്ലാം കെട്ടുകഥകളാണ്. ഇതിനെയാണ് ഭക്തിമാര്ഗം എന്നു പറയുന്നത്.

ബാബ പറയുന്നു, നിങ്ങള് കുട്ടികള്ക്ക് ഇതിനോട് വൈരാഗ്യം വരണം. പഴയ വസ്തുവിനോടു വെറുപ്പ് വരാറില്ലേ? വെറുപ്പ് എന്ന ശബ്ദം കുറച്ചു കടുത്തതാണ്. വൈരാഗ്യം എന്ന അക്ഷരം മാധുര്യമുള്ളതാണ് ജ്ഞാനം കിട്ടിക്കഴിഞ്ഞാല് പിന്നെ ഭക്തിയോട് വൈരാഗ്യം വരും. ജ്ഞാനത്തിന്റെ പ്രാലബ്ധം സത്യ ത്രേതായുഗത്തില് 21 ജന്മത്തേക്ക് കിട്ടുന്നു. അവിടെ ജ്ഞാനത്തിന്റെ ആവശ്യമില്ല. പിന്നെ നിങ്ങള് വാമമാര്ഗത്തില് പോകുമ്പോള് പടിയിറങ്ങുന്നു. ഇപ്പോള് അന്തിമമാണ്. ബാബ പറയുന്നു, നിങ്ങള് കുട്ടികള്ക്കിപ്പോള് പഴയ ലോകത്തിനോട് വൈരാഗ്യം വരണം. നിങ്ങളിപ്പോള് ശൂദ്രനില് നിന്നും ബ്രാഹ്മണനായി ഇനി ദേവതയാകും. മറ്റുമനുഷ്യര് എന്തറിയാനാണ്. വിരാടരൂപത്തിന്റെ ചിത്രമുണ്ട് പക്ഷേ അതില് കുടുമിയുമില്ല, ശിവനുമില്ല. ദേവത , ക്ഷത്രീയന് ,വൈശ്യന്, ശൂദ്രന് എന്നു പറയുന്നു. ശൂദ്രനില് നിന്നും ദേവതയാകുന്നത് ആരാണ്, എങ്ങനെയാണ് ഇതൊന്നും അറിയുന്നില്ല. ബാബ പറയുന്നു, നിങ്ങള് എത്ര സമ്പന്നരായ ദേവതകളായിരുന്നു പിന്നെ ആ ധനമെല്ലാം എവിടെപ്പോയി. തല കുമ്പിട്ട് കുമ്പിട്ട് നെറ്റി പൊട്ടിച്ച് പൈസയെല്ലാം കളഞ്ഞു. ഇന്നലത്തെ കാര്യമാണ്. നിങ്ങളെ ഇങ്ങനെയാക്കി (ദേവത)മാറ്റിയിട്ട് പോയതാണ്, പിന്നീട് നിങ്ങളെന്തായി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരചിന്തനത്തിന്റെ വാര്ത്താവിനിമയം നടത്തി വായുമണ്ഡലം ചീത്തയാക്കരുത്. ഏകാന്തമായിരുന്ന് സത്യം സത്യമായ പ്രിയതമയായി തന്റെ പ്രിയതമനെ ഓര്മ്മിക്കണം.

2) ഒരിക്കലും കരയില്ല എന്ന് സ്വയം പ്രതിജ്ഞയെടുക്കണം. കണ്ണുകളില് നിന്നും കണ്ണുനീര് പൊഴിയില്ല. സര്വ്വീസബിള് ആയ, ബാബയുടെ ഹൃദയത്തില് ഇരിക്കുന്നവരുമായി മാത്രം കൂട്ടു കൂടണം. തന്റെ രജിസ്റ്റര് വളരെ നല്ലതാക്കി വെക്കണം.

വരദാനം :-
തന്റെ ശക്തിശാലിയായ മനോവൃത്തിയിലൂടെ മനസാസേവനം ചെയ്യുന്ന വിശ്വകല്യാണകാരിയായി ഭവിക്കട്ടെ.

വിശ്വത്തിലെ പിടയുന്ന ആത്മാക്കള്ക്ക് വഴി കാണിച്ചുകൊടുക്കാനായി സാക്ഷാല് ബാബക്കുസമാനം ലൈറ്റ്ഹൗസ്,മൈറ്റ്ഹൗസ് ആയി മാറൂ.ഓരോ ആത്മാക്കള്ക്കും എന്തെങ്കിലും നല്കണം എന്ന ലക്ഷ്യം വെക്കണം.അത് മുക്തിയോ,ജീവന്മുക്തിയോ ആകാം. സര്വ്വരെ പ്രതിയും മഹാദാനി, വരദാനികളായി മാറൂ.ഇപ്പോള് താങ്കള് സ്വന്തം സ്ഥാനത്തെ സേവനങ്ങള് ചെയ്യുന്നുണ്ട്. എന്നാല് ഒരേസ്ഥാനത്തിരുന്നുകൊണ്ട് മനസാ ശക്തിയിലൂടെയും, വായുമണ്ഢലത്തിലൂടെയും, വൈബ്രേഷനിലൂടെയും വിശ്വത്തിന്റ സേവനം ചെയ്യൂ. ഇങ്ങിനെ ശക്തിശാലിയായ വായുമണ്ഢലം സൃഷ്ടിക്കുന്നത്ര പവര്ഫുള് ആയ മനോസ്ഥിതി ഉണ്ടാക്കണം.അങ്ങിനെയുള്ളവരെയാണ് വിശ്വകല്യാണകാരി ആത്മാക്കള് എന്ന് വിളിക്കുക.

സ്ലോഗന് :-
അശരീരി സ്ഥിതിയുടെ എക്സര്സൈസിലൂടെയും, വ്യര്ത്ഥസങ്കല്പങ്ങളാകുന്ന ഭക്ഷണത്തില് പഥ്യം വെക്കുന്നതിലൂടെയും സ്വയത്തെ ആരോഗ്യവാന്മാരാക്കി മാറ്റാം.

അവ്യക്ത സൂചന-സത്യതയും,സഭ്യതയുമാകുന്ന സംസ്ക്കാരങ്ങളെ തന്റേതാക്കി മാറ്റൂ....

ഇപ്പോള് പ്രഭാഷണങ്ങള്ക്കുള്ള പുതിയ പ്ളാനുകള് ഉണ്ടാക്കൂ. വിശ്വശാന്തിയെക്കുറിച്ചുള്ള അനേകം പ്രസംഗങ്ങള് നടത്തിക്കഴിഞ്ഞു. എന്നാല് ആധ്യാത്മികജ്ഞാനം, ആധ്യാത്മികശക്തി എന്നാല് എന്താണ്,ഇതിന്റെ ഉറവിടം ആരാണ് എന്നീ സത്യങ്ങളെ സഭ്യതയോടെ പ്രത്യക്ഷമാക്കൂ. ഭഗവാന്റെ കാര്യം നടന്നുകൊണ്ടിരിക്കുകയാണ് എന്ന് എല്ലാവരും മനസ്സിലാക്കട്ടെ. അമ്മമാര് വളരെനല്ല കാര്യങ്ങള് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. സമയം വരുമ്പോള് അച്ഛനിലൂടെ മകന്റെ പ്രത്യക്ഷതയുണ്ടാകുന്നതുപോലെ, മകനിലൂടെ അച്ഛന്റെ പ്രത്യക്ഷതയും ഉണ്ടാകണം. അപ്പോള് പ്രത്യക്ഷതയുടെ കൊടി പാറാന് തുടങ്ങും.