28.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - അന്തര്മുഖിയായിരിക്കൂ അതായത് മൗനം പാലിക്കൂ, വായിലൂടെ ഒന്നും സംസാരിക്കേണ്ടതില്ല, ഓരോ കാര്യവും ശാന്തിയോടെ ചെയ്യൂ, ഒരിക്കലും അശാന്തി പരത്തരുത്.

ചോദ്യം :-
നിങ്ങള് കുട്ടികളെ ദരിദ്രമാക്കിമാറ്റുന്ന ഏറ്റവും വലിയ ശത്രു ആരാണ്?

ഉത്തരം :-
ക്രോധം. ഇങ്ങനെപറയാറുണ്ട്, എവിടെ ക്രോധമുണ്ടോ അവിടെ കുടത്തിലെ വെളളം പോലും വറ്റിപ്പോകുന്നു. വജ്ര-വൈഢൂര്യങ്ങളാല് നിറഞ്ഞിരുന്ന ഭാരതത്തിലെ കുടം, ഈ ഭൂതം കാരണമാണ് കാലിയായിത്തീര്ന്നത്. ഈ ഭൂതങ്ങളാണ് നിങ്ങളെ ദരിദ്രമാക്കിമാറ്റിയത്. ക്രോധിയായ മനുഷ്യന് സ്വയം ചൂടാകുകയും മറ്റുളളവരെ ചൂടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇപ്പോള് ഈ ഭൂതത്തെ അന്തര്മുഖിയായി ഇല്ലാതാക്കൂ.

ഓംശാന്തി.  
ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ് - മധുരമായ കുട്ടികളേ, അന്തര്മുഖിയാകൂ. അന്തര്മുഖത അര്ത്ഥം ഒന്നും തന്നെ സംസാരിക്കരുത്. സ്വയം ആത്മാവെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ഇത് ബാബ കുട്ടികള്ക്കു നല്കുന്ന പഠിപ്പാണ്. ഇതില് വേറൊന്നും തന്നെ പറയേണ്ടതില്ല. കേവലം മനസ്സിലാക്കിത്തരുന്നു. ഇങ്ങനെ വേണം ഗൃഹസ്ഥ വ്യവഹാരത്തിലും വസിക്കാന്. ഇതാണ് മന്മനാഭവ. എന്നെ ഓര്മ്മിക്കണം, ഇതാണ് ആദ്യത്തെ മുഖ്യമായ പോയിന്റ്. നിങ്ങള് കുട്ടികള്ക്ക് വീട്ടിലും ക്രോധിക്കുവാന് പാടില്ല. ക്രോധം ഇങ്ങനെയാണ്, മണ്പാത്രത്തിലെ വെളളത്തെപ്പോലും വറ്റിക്കുന്നു. ക്രോധിയായ മനുഷ്യര് അശാന്തി വ്യാപിപ്പിക്കുന്നു. അതുകൊണ്ട് ഗൃഹസ്ഥവ്യവഹാരത്തിലിരുന്നുകൊണ്ടും ശാന്തിയോടെയിരിക്കണം. ഭോജനം കഴിച്ച് തന്റെ ജോലിസ്ഥലത്തേക്ക് അഥവാ ഓഫീസിലേക്ക് പോകണം. അവിടെയും ശാന്തിയിലിരിക്കുന്നതാണ് നല്ലത്. എല്ലാവരും പറയുന്നു ഞങ്ങള്ക്ക് ശാന്തി വേണമെന്ന്. ഇത് കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നു ശാന്തിയുടെ സാഗരന് ഒരേയൊരു ബാബയാണെന്ന്. ബാബ തന്നെയാണ് നിര്ദ്ദേശം നല്കുന്നത് എന്നെ ഓര്മ്മിക്കൂ എന്ന്. ഇതില് ഒന്നും തന്നെ പറയേണ്ടതായിട്ടില്ല. അന്തര്മുഖിയായിരിക്കണം. ഓഫീസില് തന്റെ ജോലിയും ചെയ്യണം, ഇതില് കൂടുതല് സംസാരിക്കേണ്ടതായ ആവശ്യമില്ല. വളരെയധികം മധുരമായിരിക്കണം. ആര്ക്കും ദുഖം കൊടുക്കരുത്. കലഹിക്കുക ഇതെല്ലാം തന്നെ ക്രോധമാണ്, ഏറ്റവും വലിയ ശത്രുവാണ് കാമം. രണ്ടാമത്തെ നമ്പറില് ക്രോധം വരുന്നു. ഇത് പരസ്പരം മറ്റുളളവര്ക്ക് ദുഖം നല്കുന്നു. ക്രോധത്തിലൂടെ എത്ര യുദ്ധമാണ് ഉണ്ടാകുന്നത്. കുട്ടികള്ക്ക് അറിയാം സത്യയുഗത്തില് യുദ്ധമുണ്ടാവുകയില്ല. ഇതെല്ലാം തന്നെ രാവണത്വത്തിന്റെ അടയാളമാണ്. ക്രോധിക്കുന്നവരെ ആസുരീയ സമ്പ്രദായത്തിലുളളവര് എന്നാണ് പറയുന്നത്. ഭൂതത്തിന്റെ പ്രവേശനമല്ലേ. നിങ്ങള്ക്ക് ഒന്നും തന്നെ തിരിച്ച് പറയേണ്ടതായ കാര്യമില്ല കാരണം ലോകത്തിലെ മനുഷ്യര്ക്ക് ജ്ഞാനമില്ല. അവര് ക്രോധിക്കുക തന്നെ ചെയ്യും. ക്രോധിക്കുന്നവരോടൊപ്പം ക്രോധിക്കുവാന് പോയാല് യുദ്ധമുണ്ടാകും. ബാബ മനസ്സിലാക്കിത്തരുന്നു ഇത് വളരെയധികം കടുത്ത ഭൂതമാണ്. ഇതിനെ യുക്തിയോടെ ഓടിക്കണം. വായിലൂടെ ഏതൊരു കടുത്ത വാക്കുകളും വീഴരുത്. ഇത് വളരെയധികം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ക്രോധത്തിലൂടെത്തന്നെയാണ് വിനാശവും സംഭവിക്കുന്നത്. ഏതൊരു വീട്ടിലാണോ ക്രോധമുളളത്, അവിടെ വളരെയധികം അശാന്തിയും ഉണ്ടാകുന്നു. ക്രോധിച്ചു എങ്കില് നിങ്ങള് ബാബയുടെ പേര് മോശമാക്കുകയാണ്. ഈ ഭൂതങ്ങളെയെല്ലാം തന്നെ ഓടിക്കണം. ഒരു പ്രാവശ്യം നിങ്ങള് ഓടിക്കുകയാണെങ്കില് പിന്നീട് അരക്കല്പത്തേക്ക് ഈ ഭൂതങ്ങള് വരുകയില്ല. ഈ അഞ്ചു വികാരങ്ങള്ക്കും ഇപ്പോള് പൂര്ണ്ണ ശക്തിയാര്ജ്ജിച്ചിരിക്കുകയാണ.് എപ്പോഴാണോ വികാരങ്ങള് പരിപൂര്ണ്ണ ശക്തി പ്രാപിക്കുന്നത്, ആ സമയത്താണ് ബാബ വരുന്നത്. ഈ കണ്ണുകള് വളരെയധികം ക്രിമിനലാണ്(വികാരിയാണ്). നാവും ക്രിമിനലാണ്. ഉച്ചത്തില് സംസാരിക്കുന്നതിലൂടെ മനുഷ്യന് ചൂടുപിടിക്കുന്നു വീടിനെയും ചൂടുപിടിപ്പിക്കുന്നു. കാമവും ക്രോധവും ഏറ്റവും വലിയ ശത്രുവാണ്. ക്രോധിക്കുന്നവര്ക്കും ബാബയെ ഓര്മ്മിക്കുവാന് സാധിക്കുകയില്ല. ഓര്മ്മിക്കുന്നവര് എപ്പോഴും ശാന്തിയോടെയിരിക്കുന്നു. തന്റെ ഹൃദയത്തോട് ചോദിക്കണം - എന്റെയുളളില് ഏതെങ്കിലും ഭൂതമുണ്ടോ? മോഹത്തിന്റെയും ലോഭത്തിന്റെയും ഭൂതവുമുണ്ട്. ലോഭത്തിന്റെ ഭൂതവും ചെറുതൊന്നുമല്ല. ഇതെല്ലാം തന്നെ ഭൂതങ്ങളാണ്, കാരണം രാവണ സൈന്യമാണ്.

ബാബ കുട്ടികള്ക്ക് ഓര്മ്മയുടെ യാത്രയാണ് പഠിപ്പിക്കുന്നത്. പക്ഷേ കുട്ടികള് ഇതില് വളരെ ആശയക്കുഴപ്പത്തിലാണ്. മനസ്സിലാക്കുന്നില്ല, കാരണം ധാരാളം ഭക്തി ചെയ്തിട്ടുണ്ട്. ഭക്തി ദേഹാഭിമാനമാണ്. അരക്കല്പം ദേഹാഭിമാനത്തിലായിരുന്നു. ബാഹര്മുഖത കാരണം സ്വയത്തെ ആത്മാവെന്നു മനസ്സിലാക്കിയിരുന്നില്ല. ബാബ ഇത് വളരെ ഊന്നിപ്പറയുകയാണ്, സ്വയം ആത്മാവെന്നു മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ എന്ന്. പക്ഷേ അതുപോലെ ചെയ്യുന്നില്ല. മറ്റെല്ലാ കാര്യങ്ങളും അംഗീകരിക്കുന്നുണ്ട്. പിന്നീട് പറയുന്നു, എങ്ങനെ ഓര്മ്മിക്കുമെന്ന്. ഒരു വസ്തും കാണപ്പെടുന്നില്ലല്ലോ. അവര്ക്ക് മനസ്സിലാക്കി കൊടുക്കണം സ്വയം ആത്മാവാണെന്നു മനസ്സിലാക്കൂ എന്ന്. ഇതും അറിയാം ബാബ പരിധിയില്ലാത്ത അച്ഛനാണെന്ന്. വായിലൂടെ ശിവ-ശിവ എന്നു പറയേണ്ടതായ ആവശ്യമില്ല. ഞാന് ആത്മാവാണെന്നുളള കാര്യം ഉളളിലറിഞ്ഞാല് മതി. മനുഷ്യര് ശാന്തി ആഗ്രഹിക്കുന്നു, ശാന്തിയുടെ സാഗരന് പരമാത്മാവു തന്നെയാണ്. തീര്ച്ചയായും സമ്പത്തു നല്കുന്നതും ബാബ തന്നെയാണ്. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു എന്നെ ഓര്മ്മിക്കൂ എന്നാല് ശാന്തി ലഭിക്കുന്നു. ജന്മജന്മാന്തരത്തിലെ വികര്മ്മവും നശിക്കും. ബാക്കി ബാബ ഇത്രയ്ക്കും വലിയ സാധനമല്ല, വലിയ ലിംഗമൊന്നുമല്ല. ആത്മാവ് ചെറുതായതു പോലെ ബാബയും ചെറുതാണ്. എല്ലാവരും ഓര്മ്മിക്കുന്നുണ്ട് - അല്ലയോ ഭഗവാനേ, അല്ലയോ ഈശ്വരാ... ആരാണ് പറയുന്നത്? ആത്മാവാണ് പറയുന്നത്, തന്റെ അച്ഛനെ ഓര്മ്മിക്കുന്നു. അപ്പോള് ബാബ കുട്ടികളോട് പറയുന്നു - മന്മനാഭവ. മധുരമധുരമായ കുട്ടികളേ, അന്തര്മുഖിയായിരിക്കണം. എന്തെല്ലാമാണോ കാണുന്നത്, അതെല്ലാം തന്നെ നശിക്കാന് പോവുകയാണ്. ബാക്കി ആത്മാവ് ശാന്തിയിലിരിക്കും. ആത്മാവിന് ശാന്തി ധാമത്തിലേക്ക് പോകണം. ഏതുവരെ ആത്മാവ് പവിത്രമാകുന്നില്ലയോ അതുവരെയ്ക്കും ശാന്തിധാമത്തിലേക്ക് പോകാന് സാധിക്കില്ല. ഋഷി-മുനിമാരെല്ലാവരും പറയുന്നു, എങ്ങനെ ശാന്തി ലഭിക്കും. ബാബ സഹജ യുക്തിയാണ് പറഞ്ഞു തരുന്നത്. പക്ഷേ കുട്ടികളില് പലര്ക്കും ശാന്തിയിലിരിക്കുവാന് സാധിക്കുന്നില്ല. ബാബയ്ക്കറിയാം വീടുകളില് ഇരുന്നുകൊണ്ടും ശാന്തമായിരിക്കുന്നില്ല. സെന്ററുകളില് കുറച്ചു സമയം പോകുന്നുണ്ടെങ്കിലും ഉളളില് ശാന്തമായി ബാബയെ ഓര്മ്മിക്കുന്നേയില്ല. മുഴുവന് ദിവസവും വീടുകളില് പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്നു. അങ്ങനെയുളളവര്ക്ക് സെന്ററുകളില് വന്നാലും ശാന്തമായിരിക്കുവാന് സാധിക്കില്ല. ആരുടെയെങ്കിലും ദേഹത്തോട് സ്നേഹം തോന്നിയാല് അവരുടെ മനസ്സിന് ഒരിക്കലും ശാന്തിയോടെയിരിക്കുവാന് സാധിക്കില്ല. അവരുടെ മാത്രം ഓര്മ്മ വന്നുകൊണ്ടിരിക്കും. ബാബ മനസ്സിലാക്കിത്തരുന്നു, മനുഷ്യരില് അഞ്ചു ഭൂതങ്ങളുണ്ട്. പറയാറുണ്ടല്ലോ ഇവരില് ഭൂതം പ്രവേശിച്ചിട്ടുണ്ടെന്ന്. ഈ ഭൂതങ്ങള് തന്നെയാണ് നിങ്ങളെ ദരിദ്രരാക്കി മാറ്റിയത്. സാധാരണ ഒരു ഭൂതമേ മറ്റുളളവരില് പ്രവേശിക്കാറുളളൂ, പക്ഷേ ഇവിടെ ബാബ പറയുന്നു, അഞ്ചു ഭൂതങ്ങള് ഓരോരുത്തരിലും പ്രവേശിച്ചിട്ടുണ്ട്. ഈ ഭൂതങ്ങളെ അകറ്റുന്നതിനായാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. ബാബാ വന്ന് ഞങ്ങള്ക്ക് ശാന്തി നല്കൂ, ഈ ഭൂതങ്ങളെ ഓടിക്കാനുളള യുക്തി നല്കൂ. ഈ ഭൂതങ്ങള് എല്ലാവരിലും ഉണ്ട്. ഇത് രാവണരാജ്യമാണ്. ഏറ്റവും വലിയ ഭൂതമാണ് കാമവും ക്രോധവും. ബാബ വന്ന് ഭൂതങ്ങളെ ഓടിക്കുന്നു എങ്കില് അതിനു പകരമായി എന്തെങ്കിലും ലഭിക്കണമല്ലോ. മറ്റുളളവര് ഭൂത-പ്രേതങ്ങളെ ഓടിക്കുന്നു, പക്ഷേ ഒന്നും തന്നെ ലഭിക്കുന്നില്ല. ഇത് കുട്ടികള്ക്ക് അറിയാം ബാബ വന്നിരിക്കുന്നതു തന്നെ മുഴുവനും വിശ്വത്തില് നിന്നും ഭൂതങ്ങളെ ഓടിക്കാനാണ്. ഇപ്പോള് മുഴുവനും വിശ്വത്തില് എല്ലാവരിലും ഭൂതങ്ങളുടെ പ്രവേശനമുണ്ട്. ദേവതകളില് ഏതൊരു ഭൂതങ്ങളുമില്ല. ദേഹാഭിമാനത്തിന്റെയോ, കാമത്തിന്റെയോ, ക്രോധത്തിന്റെയോ ലോഭത്തിന്റെയോ മോഹത്തിന്റെയോ..... ഒരു ഭൂതവും ഉണ്ടാവുകയില്ല. ലോഭത്തിന്റെ ഭൂതവും ഒട്ടും കുറവല്ല. ഈ മുട്ട കഴിക്കണം, അത് കഴിക്കണം...... പലരിലും ഈ ഭൂതങ്ങളുണ്ട്. തന്റെ ഹൃദയത്തില് നിന്നും മനസ്സിലാക്കുന്നുണ്ടാവും- എന്നില് കാമത്തിന്റെ ഭൂതമുണ്ട്, ക്രോധത്തിന്റെ ഭൂതമുണ്ട്. ഈ ഭൂതങ്ങളെ ഇല്ലാതാക്കുന്നതിനായി ബാബ എത്രയാണ് തലയിട്ടുടയ്ക്കുന്നത്. ദേഹാഭിമാനത്തിലേക്കു വരുന്നതിലൂടെ ഉളളില് വികാരത്തിന്റെ ചിന്തകള് ഉണ്ടാകുന്നു. പിന്നീട് സമ്പാദ്യം മുഴുവനും ഇല്ലാതാകുന്നു. ക്രോധിക്കുന്നവരുടെയും അവസ്ഥയും ഇതുതന്നെയാണ്. ക്രോധത്തിലേക്കു വന്ന് അച്ഛന് കുട്ടികളെ മര്ദ്ദിക്കുന്നു, കുട്ടികള് അച്ഛനെ തല്ലുന്നു, പത്നി പതിയെ മര്ദ്ദിക്കുന്നു. ജയിലില് പോയി നോക്കുകയാണെങ്കില് അറിയാന് സാധിക്കുന്നു, എന്തെല്ലാം കേസുകളാണെന്ന്. ഈ ഭൂതങ്ങള് പ്രവേശിച്ചതു കാരണം ഭാരതത്തിന്റെ അവസ്ഥ എന്തായിത്തീര്ന്നിരിക്കുകയാണ്. സ്വര്ണ്ണ-വജ്രങ്ങളാല് നിറഞ്ഞിരുന്ന ഭാരതത്തിന്റെ വലിയ കുടം ഇപ്പോള് കാലിയായി. ക്രോധം കാരണത്താല് ഇങ്ങനെ പറയാറുണ്ട്, വെളളം നിറച്ച മണ്കുടം പോലും വറ്റുമെന്ന്. ഈ ഭാരതത്തിന്റെ അവസ്ഥയും അതുപോലെയായിത്തീര്ന്നിരിക്കുകയാണ്. ഇതും ആര്ക്കും തന്നെ അറിയില്ല. ബാബ തന്നെയാണ് ഭൂതങ്ങളെ ഇല്ലാതാക്കാനായി വന്നിരിക്കുന്നത്. ഇത് മറ്റൊരു മനുഷ്യര്ക്കും ഇല്ലാതാക്കാന് സാധിക്കില്ല. ഈ അഞ്ചു ഭൂതങ്ങളും വളരെയധികം ശക്തിശാലിയാണ്. അരക്കല്പത്തോളം ഇവരുടെ പ്രവേശനമുണ്ടായിരുന്നു. ഈ സമയത്തെക്കാര്യം ഒന്നും പറയാതിരിക്കുകയാണ് നല്ലത്. ആരെങ്കിലും പവിത്രമായിരിക്കുന്നുണ്ടെങ്കിലും ജന്മം വികാരത്തിലൂടെത്തന്നെയാവുമല്ലോ. ഭൂതങ്ങളല്ലേ. അഞ്ചു ഭൂതങ്ങളും ഭാരതത്തെ തീര്ത്തും ദരിദ്രമാക്കി മാറ്റി. ഡ്രാമ എങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിട്ടുളളതെന്ന് ബാബ മനസ്സിലാക്കിത്തരുകയാണ്. ഭാരതം ഇത്രയ്ക്കും ദരിദ്രമായിത്തീര്ന്നു, ഇപ്പോഴും പുറമെ നിന്നും കടം എടുത്തുകൊണ്ടിരിക്കുകയാണ്. ഭാരതത്തെ പ്രതി തന്നെയാണ് ബാബ മനസ്സിലാക്കിത്തരുന്നത്, ഈ പഠിപ്പിലൂടെ ഭാരതം തന്നെയാണ് ഇത്രയ്ക്കും ധനവാനായിത്തീരുന്നത്. ഈ അവിനാശിയായ പഠിപ്പ് അവിനാശിയായ അച്ഛനാണ് പഠിപ്പിക്കുന്നത്. ഭക്തിമാര്ഗ്ഗത്തില് എത്ര സാമഗ്രികളാണ്. ബാബ ചെറുപ്പം മുതല്ക്കു തന്നെ ഗീത പഠിക്കുമായിരുന്നു, നാരായണനെ പൂജിക്കുമായിരുന്നു. പക്ഷേ ഒന്നും തന്നെ അറിഞ്ഞിട്ടല്ല. ഞാന് ആത്മാവാണ്, ബാബ നമ്മുടെ അച്ഛനാണ്, ഇതൊന്നും തന്നെ മനസ്സിലായിരുന്നില്ല, അതുകൊണ്ടാണ് ചോദിക്കുന്നത് എങ്ങനെ ഓര്മ്മിക്കുമെന്ന്? നിങ്ങള് ഭക്തിമാര്ഗ്ഗത്തില് ഓര്മ്മിച്ചു വന്നു- അല്ലയോ ഭഗവാനേ വരൂ, മുക്തമാക്കൂ, നമ്മുടെ വഴികാട്ടിയായിത്തീരൂ. മുക്തി-ജീവന്മുക്തിയ്ക്കു വേണ്ടിയാണ് വഴികാട്ടി. ബാബ ഈ പഴയ ലോകത്തോട് വെറുപ്പ് വെക്കാന് പറയുകയാണ്. ഈ സമയം എല്ലാവരുടെയും ആത്മാക്കള് കറുത്തതാണ്(തമോപ്രധാനമാണ്), അപ്പോള് അവര്ക്ക് എങ്ങനെ വെളുത്ത(സതോപ്രധാനമായ) ശരീരം ലഭിക്കും. പുറമെയുളള തൊലി എത്രതന്നെ വെളുത്തതാണെങ്കിലും അതിനകത്തിരിക്കുന്ന ആത്മാവ് കറുത്തതാണ്. ആര്ക്കാണോ വെളുത്ത സൗന്ദര്യമുളള ശരീരമുളളത്, അവര്ക്ക് അതിന്റെ അഹങ്കാരം എത്രത്തോളം ഉണ്ടായിരിക്കും. ആത്മാവിനെ എങ്ങനെ വെളുത്തതാക്കി മാറ്റുമെന്ന് അവര്ക്ക് അറിയില്ല. അതുകൊണ്ടാണ് അവരെ നാസ്തികരെന്നു പറയുന്നത്. ആര്ക്കാണോ തന്റെ രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചുമുളള പരിചയമില്ലാത്തത്, അവര് നാസ്തികരാണ്. അറിയുന്നവര് ആസ്തികരാണ്. ബാബ എത്ര നല്ല രീതിയിലാണ് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്. ഓരോരുത്തരും തന്റെ ഹൃദയത്തിനോട് ചോദിക്കൂ- എന്നില് എത്രത്തോളം ശുദ്ധതയുണ്ട്. എത്രത്തോളം സ്വയം ആത്മാവെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നുണ്ട്. ഓര്മ്മയുടെ ബലത്തിലൂടെത്തന്നെ രാവണന്റെ മേല് വിജയം പ്രാപ്തമാക്കണം. ഇതില് ശരീരത്തിന്റെ ബലത്തിന്റെ കാര്യമില്ല. ഈ സമയം ഏറ്റവും കൂടുതല് ശക്തിശാലി അമേരിക്കയാണ്, കാരണം അവരില് ധനം, സമ്പത്ത്, തോക്കുകള് എല്ലാമുണ്ട്, അപ്പോള് അവര്ക്ക് യുദ്ധം ചെയ്യാനുളള ഭൗതികമായ ശക്തി ധാരാളമുണ്ട്. നമ്മുടെ ബുദ്ധിയിലുണ്ട് നമുക്കാണ് വിജയമെന്ന്. നിങ്ങളുടേത് ആത്മീയ ബലമാണ്, നിങ്ങള് രാവണന്റെ മേലാണ് വിജയം പ്രാപ്തമാക്കുന്നത്. ഇതിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയായിത്തീരുന്നു. നിങ്ങള്ക്കു മേല് ആര്ക്കും വിജയം പ്രാപ്തമാക്കാന് സാധിക്കില്ല. അരക്കല്പത്തേക്കു ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. മറ്റാര്ക്കും തന്നെ ബാബയുടെ സമ്പത്ത് ലഭിക്കില്ല. നിങ്ങള് എന്തായിത്തീരുമെന്ന് ചിന്തിച്ചുനോക്കൂ. ബാബയെ വളരെയധികം സ്നേഹത്തോടെ ഓര്മ്മിക്കണം, സ്വദര്ശന ചക്രധാരിയായിത്തീരണം. മറ്റുളളവര് മനസ്സിലാക്കുന്നു, സ്വദര്ശനചക്രം ഉപയോഗിച്ച് വിഷ്ണു എല്ലാവരുടെയും ശിരസ്സിനെ അറുത്തു എന്ന്. പക്ഷേ ഇതില് ഹിംസകമായ യാതൊരു കാര്യം തന്നെയില്ല.

അപ്പോള് മധുര-മധുരമായ കുട്ടികളോട് ബാബ പറയുകയാണ്, മധുരമായ കുട്ടികളേ നിങ്ങള് ആദ്യം ആരായിരുന്നു, ഇപ്പോള് നിങ്ങളുടെ അവസ്ഥയെ ഒന്നു നോക്കൂ. നിങ്ങള് എത്ര തന്നെ ഭക്തിയെല്ലാം തന്നെ ചെയ്തു എങ്കിലും നിങ്ങളിലെ ഭൂതത്തെ ഇല്ലാതാക്കാന് സാധിച്ചില്ല. ഇപ്പോള് അന്തര്മുഖിയായിരുന്നുകൊണ്ട് നോക്കൂ, എന്നില് ഏതെങ്കിലും ഭൂതമുണ്ടോ? ആരോടെങ്കിലും പ്രീതിയുണ്ടായി അവരുമായി വികാരി ബന്ധത്തില് വരുകയാണെങ്കില് മനസ്സിലാക്കിക്കോളൂ സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ടു. അവരുടെ മുഖത്തു നോക്കുന്നതു പോലും നല്ലതല്ല. അവര് സ്വച്ഛമല്ല, അവരെ സ്പര്ശിക്കാന് പോലും പാടില്ല. അവരുടെ ഹൃദയത്തിലും ആ വേദനയുണ്ടാവും ഞാന് സ്പര്ശിക്കാന് പോലും യോഗ്യതയില്ലാത്തതായിത്തീര്ന്നില്ലേ എന്ന്. ബാബ പറയുന്നു, ദേഹസഹിതം എല്ലാം തന്നെ മറന്ന് സ്വയം ആത്മാവെന്നു മനസ്സിലാക്കൂ എന്ന്. ഈ അവസ്ഥയിലൂടെ മാത്രമേ ദേവതയായി മാറുവാന് സാധിക്കൂ. അപ്പോള് ഒരു ഭൂതം പോലും വരുവാന് പാടില്ല. അതുകൊണ്ടാണ് അവനവനെ പരിശോധിക്കൂ എന്ന് ഇടയ്ക്കിടെ മനസ്സിലാക്കിത്തരുന്നത്. വളരെയധികം പേരിലും ക്രോധമുണ്ട്, അവര്ക്ക് ആരെയെങ്കിലും ആക്ഷേപിക്കാതിരിക്കാന് സാധിക്കില്ല, പിന്നീട് കലഹം ആരംഭിക്കുന്നു. ക്രോധം വളരെയധികം മോശമാണ്. ഭൂതങ്ങളെയെല്ലാം തന്നെ ഓടിച്ച് വളരെ ശുദ്ധമായിത്തീരണം. ഈ ശരീരത്തെപ്പോലും ഓര്മ്മവരരുത്, അപ്പോഴെ ഉയര്ന്ന പദവി നേടാന് സാധിക്കൂ അതുകൊണ്ടാണ് അഷ്ട രത്നങ്ങളുടെ മാത്രം മഹിമയുളളത്. നിങ്ങള്ക്ക് ജ്ഞാന രത്നങ്ങള് തന്നെ ലഭിക്കുന്നത്, രത്നമായിത്തീരുന്നതിനാണ്. ഇങ്ങനെയൊരു മഹിമയുണ്ട് ഭാരതത്തില് 33 കോടി ദേവീദേവന്മാരുണ്ടെന്ന്. പക്ഷേ അതില് എട്ടു പേര് പദവിയോടുകൂടി പാസാകുന്നവരാണ്. അവര്ക്കു മാത്രമേ സമ്മാനം ലഭിക്കൂ. എങ്ങനെയാണോ സ്കോളര്ഷിപ്പ് ലഭിക്കുന്നത്. നിങ്ങള്ക്ക് അറിയാം ലക്ഷ്യം വളരെയധികം ഉയര്ന്നതാണെന്ന്. മുന്നോട്ടു പോകവേ വീഴാന് സാധ്യതയുണ്ട്. ഭൂതങ്ങള് പ്രവേശിക്കുന്നു. സത്യയുഗത്തില് വികാരങ്ങള് ഉണ്ടാവുകയില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മുഴുവനും ഡ്രാമയുടെ ചക്രവും കറങ്ങണം.

നിങ്ങള്ക്ക് അറിയാം 5000 വര്ഷങ്ങളില് എത്ര മാസങ്ങളുണ്ട്, എത്ര മണിക്കൂറുകളുണ്ട്, സെക്കന്റുകളുണ്ട്. ആര്ക്കു വേണമെങ്കിലും കണക്കെടുക്കാന് സാധിക്കും. പിന്നീട് ഈ വൃക്ഷത്തിലും എഴുതണം, കല്പത്തില് ഇത്ര വര്ഷങ്ങളുണ്ട്, ഇത്ര മാസങ്ങളുണ്ട്, ഇത്ര ദിവസങ്ങളുണ്ട്, ഇത്ര മണിക്കൂറുകളുണ്ട്, സെക്കന്റുകളുണ്ട്. മനുഷ്യര് ഇതുകണ്ട് പറയും ഇവര് തീര്ത്തും കൃത്യമായാണ് പറയുന്നതെന്ന്. 84 ജന്മങ്ങളുടെ കണക്ക് പറയുന്നു. അപ്പോള് എന്തുകൊണ്ട് കല്പത്തിലെ ആയുസ്സിന്റെ കണക്കിനെക്കുറിച്ച് പറയുന്നില്ല. കുട്ടികള്ക്ക് മുഖ്യമായ കാര്യത്തെക്കുറിച്ച് പറഞ്ഞു തന്നു കഴിഞ്ഞു, എങ്ങനെയെങ്കിലും ഭൂതങ്ങളെ ഓടിക്കണമെന്ന്. ഈ ഭൂതങ്ങളാണ് നിങ്ങളുടെ സത്യനാശം ചെയ്തത്. എല്ലാ മനുഷ്യരിലും ഭൂതങ്ങളുണ്ട്. എല്ലാവരുടെയും ജന്മം ഭ്രഷ്ടാചാരത്തിലൂടെയാണ്. സത്യയുഗത്തില് ഭ്രഷ്ടാചാരമുണ്ടാവുകയില്ല. രാവണനുണ്ടാവുകയില്ല. രാവണനെ ആര്ക്കും തന്നെ അറിയില്ല. നിങ്ങള് രാവണന്റെ മേല് വിജയിച്ചാല് പിന്നീട് രാവണന് തന്നെ ഉണ്ടായിരിക്കില്ല. ഇപ്പോള് പുരുഷാര്ത്ഥം ചെയ്യൂ. ബാബ വന്നിരിക്കുകയാണ് എങ്കില് തീര്ച്ചയായും ബാബയുടെ സമ്പത്തും ലഭിക്കണം. നിങ്ങള് എത്ര പ്രാവശ്യം ദേവതയായിത്തീരുന്നു, എത്ര പ്രാവശ്യം അസുരനായി മാറുന്നു എന്നതിന്റെ കണക്കെടുക്കാന് സാധിക്കില്ല. എണ്ണമറ്റ തവണ ആയിട്ടുണ്ടാവും. ശരി കുട്ടികളേ, ശാന്തിയോടെയിരിക്കുകയാണെങ്കില് ഒരിക്കലും ക്രോധം വരുകയില്ല. ബാബ എന്ത് പഠിപ്പാണോ നല്കുന്നത്, അതിനെ പ്രയോഗത്തിലേക്ക് കൊണ്ടുവരണം. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായകുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വയം സ്വയത്തോട് ചോദിക്കണം - നമ്മുടെ ഉളളില് ഭൂതങ്ങളൊന്നുമില്ലല്ലോ? കണ്ണുകള് ക്രിമിനലാകുന്നില്ലല്ലോ? ഉച്ചത്തില് സംസാരിക്കുകയും അശാന്തി പരത്തുകയും ചെയ്യുന്ന സംസ്കാരമില്ലല്ലോ? ലോഭത്തിന്റെയും മോഹത്തിന്റെയും വികാരം ബുദ്ധിമുട്ടിക്കുന്നില്ലല്ലോ?

2. ഏതൊരു ദേഹധാരിയോടും ഹൃദയത്തിന്റെ പ്രീതി വെക്കരുത്. ദേഹസഹിതം എല്ലാം തന്നെ മറന്ന് ഓര്മ്മയുടെ യാത്രയിലൂടെ സ്വയത്തില് ആത്മീയ ബലം നിറയ്ക്കണം. ഒരു തവണ ഭൂതങ്ങളെ ഓടിച്ച് അരക്കല്പത്തേക്ക് അതില് നിന്നും മുക്തി നേടണം.

വരദാനം :-
ഈശ്വരീയ വിധിവിതാനത്തെ മനസിലാക്കി വിധിയിലൂടെ സിദ്ധിയെ പ്രാപ്തമാക്കുന്ന ഫസ്റ്റ് ഡിവിഷന്റെ അധികാരിയായി ഭവിക്കട്ടെ.

ഒരു ചുവടിന്റെ ധൈര്യമെങ്കില് കോടി ചുവടുകളുടെ സഹായം, ഡ്രാമയില് ഈ വിധിയുടെ വിതാനം അടങ്ങിയിരിക്കുന്നു. അഥവാ ഈ വിധി വിതാനത്തിലുണ്ടായിരുന്നില്ലെങ്കില് എല്ലാവരും വിശ്വത്തിന്റെ ആദ്യ രാജാവാകുന്നു. യഥാക്രമമാകുന്നതിന്റെ വിധിവിതാനം ഈ വിധിയുടെ കാരണത്താല് ഉണ്ടാകുന്നതാണ്. അപ്പോള് എത്രത്തോളം ആഗ്രഹിക്കുന്നുവോ ധൈര്യം വെക്കൂ സഹായമെടുക്കൂ. സമര്പ്പിതമായിക്കോട്ടെ, ഗൃഹസ്ഥിയായിക്കോട്ടെ - അധികാരം സമാനമാണ് എന്നാല് വിധിയിലൂടെയാണ് സിദ്ധി. ഈ ഈശ്വരീയവിതാനത്തെ മനസിലാക്കി ആലസ്യത്തിന്റെ ലീലയെ സമാപ്തമാക്കൂ എങ്കില് ഫസ്റ്റ് ഡിവിഷന്റെ അധികാരം ലഭിക്കും.

സ്ലോഗന് :-
സങ്കല്പത്തിന്റെ ഖജനാക്കളെ പ്രതി എക്കോണമിയുടെ അവതാരമാകൂ