മിച്ചത്തിന്റെ കണക്ക്
ശേഖരിച്ച് അഖണ്ഡ മഹാദാനിയാകൂ
ഇന്ന് നവയുഗ രചയിതാവ്
തന്റെ നവയുഗ അധികാരി മക്കളെ കാണുകയാണ്. ഇന്ന് പഴയ യുഗത്തില് സാധാരണരാണ്. നാളെ
പുതിയ യുഗത്തില് രാജ്യ അധികാരി പൂജ്യരാണ്. ഇന്നിന്റെയും നാളെയുടെയും കളിയാണ്.
ഇന്നെന്താ നാളെയെന്താ! ആരാണോ അനന്യ ജ്ഞാനിതു ആത്മാ കുട്ടികള് അവര്ക്കു മുന്നില്
വരാനിരിക്കുന്ന നാളെകള് ഇത്രയും സ്പഷ്ടമാണ് എത്രത്തോളം ഇന്നുകള് സ്പഷ്ടമാണോ.
താങ്കളെല്ലാവരും പുതുവര്ഷം ആഘോഷിക്കുവാന് വന്നിരിക്കുകയാണല്ലോ എന്നാല് ബാപ്ദാദ
പുതുയുഗമാണ് കാണുന്നത്. പുതുവര്ഷത്തില് ഓരോരുത്തരും തന്റെ സ്വന്തം പുതിയ പ്ലാന്
ഉണ്ടാക്കിയിട്ടുണ്ടാവും. ഇന്ന് പഴയതിന്റെ സമാപ്തിയാണ്, സമാപ്തിയില് മുഴുവന്
വര്ഷത്തിന്റെയും റിസല്റ്റ് നോക്കാറുണ്ട്. അപ്പോള് ഇന്ന് ബാപ്ദാദയും ഓരോ
കുട്ടികളുടെയും വര്ഷത്തിന്റെ റിസല്റ്റ് നോക്കി. ബാപ്ദാദയ്ക്ക് നോക്കാന്
സമയമെടുക്കുകയില്ല. അപ്പോള് ഇന്ന് വിശേഷിച്ച് എല്ലാ കുട്ടികളുടെയും
ശേഖരണത്തിന്റെ കണക്ക് നോക്കി. പുരുഷാര്ഥമാണെങ്കില് എല്ലാ കുട്ടികളും ചെയ്തു,
ഓര്മയിലുമിരുന്നു, സേവനവും ചെയ്തു, സംബന്ധ സമ്പര്ക്കത്തിലും ലൗകികമോ അലൗകികമോ
പരിവാരത്തില് നിറവേറ്റി. എന്നാല് ഈ മൂന്നു കാര്യങ്ങളിലും ശേഖരണത്തിന്റെ കണക്ക്
എത്രയായി?
ഇന്ന് വതനത്തില് ബാപ്ദാദ ജഗദംബ മാതാവിനെ എമര്ജ് ചെയ്തു. (ചുമ വന്നു) ഇന്ന്
ഉപകരണം കുറച്ച് കേടാണ്, ഉപയോഗിക്കണമല്ലോ. അപ്പോള് ബാപ്ദാദയും മമ്മയും ചേര്ന്ന്
എല്ലാവരുടെയും മിച്ചക്കണക്ക് നോക്കി. മിച്ചപ്പെടുത്തി ശേഖരണം എത്രയുണ്ടായി!
അപ്പോള് എന്തു കണ്ടു? യഥാക്രമമാണ് എല്ലാവരും, എന്നാല് എത്രത്തോളം ശേഖരണത്തിന്റെ
കണക്ക് വേണമോ അത്രയും കണക്കില് ശേഖരണം കുറവായിരുന്നു. അപ്പോള് ജഗദംബ മാതാവ്
ചോദ്യം ചോദിച്ചു ഓര്മയുടെ വിഷയത്തില് പല കുട്ടികളുടെയും ലക്ഷ്യവും നല്ലതാണ്,
പുരുഷാര്ഥവും നല്ലതാണ്, പിന്നെ ശേഖരണത്തിന്റെ കണക്കില് എത്ര വേണമോ അത്ര കുറഞ്ഞത്
എന്തുകൊണ്ട്? പ്രശ്നങ്ങള്, ആത്മീയ സംഭാഷണം പോകെപ്പോകെ ഇതാണ് റിസല്റ്റ്
പുറത്തുവന്നത്. യോഗത്തിന്റെ അഭ്യാസം ചെയ്തു കൊണ്ടിരിക്കുകയാണ് എന്നാല്
യോഗത്തിന്റെ അവസ്ഥയുടെ ശതമാനം സാധാരണമായതിനാല് ശേഖരണത്തിന്റെ കണക്ക് സാധാരണം
തന്നെയാണ്. യോഗത്തിന്റെ ലക്ഷ്യം നന്നായിട്ടുണ്ട് എന്നാല് യോഗത്തിന്റെ
റിസല്റ്റാണ് യോഗയുക്ത, യുക്തിയുക്ത സംസാരവും പെരുമാറ്റവും. അതില്
കുറവുണ്ടാകുന്ന കാരണത്താല് യോഗം വെക്കുന്ന സമയത്ത് യോഗത്തില് നല്ലതാണ്, എന്നാല്
യോഗി അര്ഥം യോഗിയുടെ ജീവിതത്തില് പ്രഭാവം, അതിനാല് ശേഖരണത്തിന്റെ കണക്ക്
ഏതെങ്കിലുമേതെങ്കിലും സമയത്തിന്റെ ശേഖരണമാകുന്നു, എന്നാല് മുഴുവന് സമയം
ശേഖരണമാകുന്നില്ല. പോകെപ്പോകെ ഓര്മയുടെ ശതമാനം സാധാരണമായി പോകുന്നു. അതില് വളരെ
കുറച്ച് സമ്പാദ്യത്തിന്റെ ശേഖരണമുണ്ടാകുന്നു.
രണ്ടാമത് സേവനത്തിന്റെ ആത്മീയസംഭാഷണം നടന്നു. സേവനമാണെങ്കില് ധാരാളം ചെയ്യുന്നു,
രാത്രിയും പകലും ബിസിയായും ഇരിക്കുന്നു. പദ്ധതിയാണെങ്കില് വളരെ നല്ല നല്ലതായി
ഉണ്ടാക്കുന്നു. സേവനത്തില് അഭിവൃദ്ധിയും വളരെ നന്നായി ഉണ്ടാകുന്നു. പിന്നെയും
ഭൂരിപക്ഷത്തിന്റെ സമ്പാദ്യത്തിന്റെ ശേഖരണം കുറവ് എന്തുകൊണ്ട്? അപ്പോള് ആത്മീയ
സംഭാഷണത്തില് ഇത് പുറത്തുവന്നു സേവനം എല്ലാവരും ചെയ്യുന്നു, അവനവനെ
ബിസിയാക്കാനുള്ള പുരുഷാര്ഥവും നന്നായി ചെയ്തു കൊണ്ടിരിക്കുന്നു. പിന്നെ
കാരണമെന്താണ്? അപ്പോള് കാരണം ഇതാണ് പുറത്തുവന്നത് സേവനത്തിന്റെ ബലവും
ലഭിക്കുന്നു, ഫലവും ലഭിക്കുന്നു. ബലമാണ് സ്വന്തം ഹൃദയത്തിന്റെ സന്തുഷ്ടത, ഫലമാണ്
സര്വരുടെയും സന്തുഷ്ടത. അഥവാ സേവനം ചെയ്തു, പരിശ്രമവും സമയവും ചെലവാക്കി എങ്കില്
ഹൃദയത്തിന്റെ സന്തുഷ്ടതയും സര്വരുടെ സന്തുഷ്ടതയും, കൂട്ടുകാരാകട്ടെ, ആര്ക്ക്
ചെയ്തുവോ, സേവനത്തിന്റെ ഹൃദയ സന്തുഷ്ടത അനുഭവം ചെയ്ത് വളരെ നല്ലത്, വളരെ നല്ലത്
പറഞ്ഞ് പോയി, അല്ല. ഹൃദയത്തില് സന്തുഷ്ടതയുടെ അലകള് അനുഭവമാകണം. കുറച്ചു ലഭിച്ചു,
വളരെ നല്ലത് എന്നു കേട്ടു, ഇത് വേറെ കാര്യമാണ്. കുറച്ച് ലഭിച്ചു, കുറച്ച് നേടി,
എന്തിനെയാണോ ബാപ്ദാദ ആദ്യമേ പറഞ്ഞത് ഒന്നുണ്ട് ബുദ്ധി വരേക്കും അമ്പേല്ക്കുക,
മറ്റൊന്ന് ഹൃദയത്തില് അമ്പേല്ക്കുക. അഥവാ സേവനത്തിന്റെയും സ്വയത്തിന്റെയും
സന്തുഷ്ടത, അവനവനെ സന്തോഷിപ്പിക്കാനുള്ള സന്തുഷ്ടതയല്ല, വളരെ നന്നായി, വളരെ
നന്നായി, അല്ല. ഹൃദയം അംഗീകരിച്ചു സ്വയത്തിന്റെയും സര്വരുടെയും. മറ്റൊരു
കാര്യമാണ് സേവനം ചെയ്തു, അതിന്റെ റിസല്റ്റ് സ്വന്തം പരിശ്രമം അഥവാ ഞാന് ചെയ്തു...
ഞാന് ചെയ്തു എന്ന് സ്വീകരിച്ചു അര്ഥം സേവനത്തിന്റെ ഫലം കഴിച്ചു. ശേഖരണമായില്ല.
ബാപ്ദാദ ചെയ്യിച്ചു, ബാപ്ദാദയുടെ നേര്ക്ക് ശ്രദ്ധ നല്കി, സ്വന്തം ആത്മാവിന്റെ
നേര്ക്കല്ല. ഈ സഹോദരി വളരെ നല്ലതാണ്, ഈ സഹോദരന് വളരെ നല്ലതാണ്, അല്ല. ബാപ്ദാദാ
ഇവര്ക്ക് വളരെ നല്ലത് ഈ അനുഭവം ചെയ്യിക്കണം ഇതാണ് സമ്പാദ്യത്തിന്റെ ശേഖരണം
വര്ദ്ധിപ്പിക്കുക അതിനാല് കണ്ടിട്ടുണ്ട് ആകെ റിസള്ട്ടില് പരിശ്രമം കൂടുതല്,
സമയവും ഊര്ജ്ജവും കൂടുതല്, കുറേശ്ശെ ഷോ കൂടുതലാണ,് അതിനാല് സമ്പാദ്യത്തിന്റെ
ശേഖരണം കുറഞ്ഞുപോകുന്നു സമ്പാദ്യത്തിന്റെ ശേഖരണത്തിന്റെ ചാവി വളരെ സഹജമാണ് ഇത്
വജ്രത്താക്കോലാണ്. സ്വര്ണ്ണ താക്കോല് ഇടുന്നു, എന്നാല് സമ്പാദ്യത്തിന്റെ
വജ്രത്താക്കോലാണ് നിമിത്ത ഭാവവും വിനയഭാവവും. അഥവാ ഓരോ ആത്മാവിനെയും പ്രതി
കൂട്ടുകാര് ആവട്ടെ, ഏത് ആത്മാവിന്റെ സേവനം ചെയ്യുന്നു അവരാകട്ടെ രണ്ടിലും
സേവനത്തിന്റെ സമയത്ത് മുന്നോട്ടും പിന്നോട്ടും അല്ല, സേവനം ചെയ്യുന്ന സമയം
നിമിത്ത ഭാവം, വിനയഭാവം, നിസ്വാര്ത്ഥ ശുഭഭാവനയും ശുഭ സ്നേഹവും
പ്രത്യക്ഷമാകുന്നുവെങ്കില് സമ്പാദ്യത്തിന്റെ ശേഖരണം വര്ധിച്ചു കൊണ്ടിരിക്കും.
ബാപ്ദാദ ജഗദമ്പ അമ്മയെ കാണിച്ചു ഈ വിധിയിലൂടെ സേവനം ചെയ്യുന്നവരുടെ
സമ്പാദ്യത്തിന്റെ ശേഖരണം എങ്ങനെ വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. സെക്കന്ഡില്
അനേകം മണിക്കൂറുകളുടെ സമ്പാദ്യത്തിന്റെ ശേഖരണം ശേഖരിക്കപ്പെടുന്നു. ടിക് ടിക്
അടിക്കുമ്പോള് വേഗം വേഗം വേഗം ചെയ്യുന്ന മെഷീന് പോലെ. അപ്പോള് ജഗദംബ വളരെ
സന്തുഷ്ടയായിരുന്നു സമ്പാദ്യത്തിന്റെ ശേഖരണം ശേഖരിക്കുക വളരെ സഹജമാണ്
എന്നതുകൊണ്ട്. അപ്പോള് രണ്ടുപേരുടെയും (ബാപ്ദാദയുടെയും ജഗദംബയുടെയും )
നിര്ദ്ദേശമാണ് ഇപ്പോള് പുതിയ വര്ഷം ആരംഭിക്കുകയാണ് അതിനാല് സമ്പാദ്യത്തിന്റെ
ശേഖരണം പരിശോധിക്കും മുഴുവന് ദിവസത്തില് തെറ്റ് ചെയ്തില്ല എന്നാല് സമയം,
സങ്കല്പം,സേവനം, സംബന്ധ സമ്പര്ക്കത്തില് സ്നേഹം, സന്തുഷ്ടതയിലൂടെ എത്ര ശേഖരണം
നടത്തി? പല കുട്ടികളും കേവലം ഇത് പരിശോധിക്കുന്നു . ഇന്ന് മോശമായതൊന്നും
ചെയ്തില്ലല്ലോ. ആര്ക്കും ദു:ഖം നല്കിയില്ലല്ലോ. എന്നാല് ഇനി ഇത് പരിശോധിക്കൂ
മുഴുവന് ദിവസത്തില് ശ്രേഷ്ഠ സങ്കല്പങ്ങളുടെ സമ്പാദ്യം എത്ര ശേഖരിച്ചു? ശ്രേഷ്ഠ
സങ്കല്പ്പത്തിലൂടെ സേവനത്തിന്റെ സമ്പാദ്യം എത്ര സമ്പാദിച്ചു? എത്ര
ആത്മാക്കള്ക്ക് ഏതെങ്കിലും കാര്യത്തിലൂടെ സുഖം നല്കി? യോഗം ചെയ്തു എന്നാല്
യോഗത്തിന്റെ ശതമാനം ഏത് പ്രകാരത്തില് ആയിരുന്നു? ഇന്നത്തെ ദിവസം ആശിര്വാദങ്ങളുടെ
സമ്പാദ്യം എത്ര ശേഖരിച്ചു?
ഈ പുതിയ വര്ഷത്തില് എന്ത് ചെയ്യണം? എന്ത് ചെയ്തുകൊണ്ടും മനസാ വാചാ കര്മണാ ആകട്ടെ
എന്നാല് സമയാനുസരണം മനസ്സില് ഈ ധ്വനി മുഴങ്ങണം എനിക്ക് അഖണ്ഡ മഹാദാനി ആകുക തന്നെ
വേണം. അഖണ്ഡ മഹാദാനി, മഹാദാനി അല്ല അഖണ്ഡം. മനസ്സിലൂടെ ശക്തികളുടെ ദാനം,
വാക്കുകളിലൂടെ ജ്ഞാനത്തിന്റെ ദാനം, സ്വന്തം കര്മ്മത്തിലൂടെ ഗുണദാനം. ഇന്നത്തെ
കാലത്ത് ലോകത്ത് ബ്രാഹ്മണ പരിവാരത്തിന്റെ ലോകമാകട്ടെ, അജ്ഞാനികളുടെ ലോകത്തില്
ആകട്ടെ കേള്ക്കുന്നതിന് പകരം കാണുവാന് ആഗ്രഹിക്കുന്നു. കണ്ടിട്ട് ചെയ്യുവാന്
ആഗ്രഹിക്കുന്നു. താങ്കള്ക്ക് എന്തുകൊണ്ട് സഹജമായി? ബ്രഹ്മാബാബയെ കര്മ്മത്തില്
ഗുണദാന മൂര്ത്തിയായി കണ്ടു. ജ്ഞാനദാനം ചെയ്യുന്നുണ്ട്, എന്നാല് ഈ വര്ഷത്തിന്റെ
വിശേഷ ശ്രദ്ധ വെക്കൂ ഓരോ ആത്മാവിനും ഗുണദാനം അതായത് തന്റെ ജീവിതത്തിന്റെ
ഗുണങ്ങളിലൂടെ സഹയോഗം നല്കണം. ബ്രാഹ്മണര്ക്ക് ദാനം ചെയ്യുകയില്ലല്ലോ സഹയോഗം നല്കു.
എന്തുതന്നെ സംഭവിച്ചാലും, എത്ര തന്നെ അവഗുണധാരി ആയാലും പക്ഷേ എനിക്ക് സ്വന്തം
ജീവിതത്തിലൂടെ, കര്മ്മങ്ങളിലൂടെ, സമ്പര്ക്കത്തിലൂടെ ഗുണദാനം അതായത് സഹയോഗി ആകണം.
ഇതില് മറ്റുള്ളവരെ നോക്കേണ്ട ഇവര് ചെയ്യുന്നില്ല എങ്കില് ഞാന് എങ്ങനെ ചെയ്യും,
ഇവരും ഇങ്ങനെയാണ്. ബ്രഹ്മാബാബ കേവലം ശിവ ബാബയെ നോക്കി. താങ്കള് കുട്ടികള്ക്ക്
അഥവാ നോക്കണമെങ്കില് ബ്രഹ്മാബാബയെ നോക്കൂ. ഇതില് മറ്റുള്ളവരെ നോക്കാതെ ഈ ലക്ഷ്യം
വെക്കൂ ബ്രഹ്മാ ബാബയുടെ സ്ലോഗന് ആയിരുന്നത് പോലെ ആരു ചെയ്യുന്നുവോ അവര് അര്ജുനന്.
അതായത് ആര് സ്വയത്തെ നിമിത്തമാക്കുന്നുവോ അവര് നമ്പര്വണ് അര്ജുനന് ആയി മാറും.
ബ്രഹ്മാ ബാബ നമ്പര് വണ് അര്ജുനന് ആയി.അഥവാ മറ്റുള്ളവരെ നോക്കി ചെയ്യും എങ്കില്
നമ്പര് വണ് ആവുകയില്ല, യഥാക്രമം ആകും. നമ്പര് വണ് ആവുകയില്ല. കൈ
ഉയര്ത്തുന്നുവെങ്കില് എല്ലാവരും യഥാക്രമം ആകാന് കൈ ഉയര്ത്തുമോ നമ്പര്വണ്ണിന്
ഉയര്ത്തുമോ? അപ്പോള് എന്ത് ലക്ഷ്യം വെക്കും? അഖണ്ഡ ഗുണദാനി, അചഞ്ചലം ആര് തന്നെ
ഇളക്കിയാലും ഇളകരുത്. ഓരോരുത്തരും പരസ്പരം പറയുന്നു എല്ലാവരും ഇങ്ങനെയാണ്,
നിങ്ങള് ഇങ്ങനെ എന്തിന് സ്വയം പ്രഹരിക്കുന്നു, നിങ്ങളും ചേരു.
ദുര്ബലമാക്കുന്നവരായ കൂട്ടുകാരെ ധാരാളം ലഭിക്കുന്നു. എന്നാല് ബാപ്ദാദയ്ക്ക് വേണം
ധൈര്യവും ഉണര്വും വര്ദ്ധിപ്പിക്കുന്ന കൂട്ടുകാര്. അപ്പോള് മനസ്സിലായോ എന്ത്
ചെയ്യണം? സേവനം ചെയ്യൂ പക്ഷേ സമ്പാദ്യത്തിന്റെ ശേഖരണം വര്ദ്ധിപ്പിച്ചു കൊണ്ട്
ചെയ്യു. നിറയെ സേവനം ചെയ്യു, ആദ്യം സ്വയത്തിന്റെ സേവനം പിന്നെ സര്വരുടെ സേവനം
പിന്നെയും ഒരു കാര്യം കൂടി ബാപ്ദാദ നോട്ട് ചെയ്തു, പറയട്ടെ?
ഇന്ന് ചന്ദ്രനെയും സൂര്യനെയും മിലനമായിരുന്നില്ലേ. അപ്പോള് ജഗദംബ മാതാവ് പറഞ്ഞു
അഡ്വാന്സ് പാര്ട്ടി ഏതുവരേക്കും കാത്തിരിക്കണം? എന്തെന്നാല് എപ്പോഴാണോ താങ്കള്
അഡ്വാന്സ് സ്റ്റേജില് പോകുന്നത് അപ്പോള് അഡ്വാന്സ് പാര്ട്ടിയുടെ കാര്യം
പൂര്ത്തിയാകും. അതിനാല് ജഗദംബ മാതാവ് ഇന്ന് വളരെ പതുക്കെ, നല്ല രീതിയിലൂടെ ഒരു
കാര്യം കേള്പ്പിച്ചു, അതേതൊരു കാര്യമാണ് പറഞ്ഞത്? ബാപ്ദാദയ്ക്ക് അറിയാം എന്നാലും
ഇന്ന് ആത്മീയ സംഭാഷണം ആയിരുന്നില്ലേ. അപ്പോള് എന്തു പറഞ്ഞു ഞാനും
ചുറ്റിക്കറങ്ങുന്നുണ്ട്, മധുബനിലും കറങ്ങുന്നുണ്ട് സെന്ററുകളിലും. അപ്പോള്
ചിരിച്ചു ചിരിച്ച് ആര് ജഗദംബയെ കണ്ടിട്ടുണ്ടോ അവര്ക്കറിയാം ചിരിയോടെ സൂചനകളാല്
സംസാരിക്കും, നേരെ പറയുകയില്ല. അപ്പോള് പറഞ്ഞു ഇന്നത്തെ കാലത്ത് ഈ വിശേഷത
കാണപ്പെടുന്നുണ്ട്, ഏതൊരു വിശേഷത? അപ്പോള് പറഞ്ഞു ഇന്നത്തെ കാലത്ത് ആലസ്യം
പലതരത്തില് വന്നിട്ടുണ്ട്. ചിലരുടെ ഉള്ളില് ഒരുതരത്തിലുള്ള ആലസ്യം, ചിലരുടെ
ഉള്ളില് മറ്റുതരത്തിലുള്ള ആലസ്യം ആണ്. നടന്നോളും, ചെയ്തേക്കാം.... മറ്റുള്ളവരും
ചെയ്തു കൊണ്ടിരിക്കുന്നുണ്ടല്ലോ, ഞാനും ചെയ്യും... ഇതൊക്കെ നടക്കുന്നത്
തന്നെയാണ്, നടക്കുന്നതൊക്കെയുണ്ട്... ഈ ഭാഷ ആലസ്യത്തിന്റെ സങ്കല്പത്തില് ഉള്ളതു
തന്നെ, എന്നാല് സംസാരത്തിലും ഉണ്ട്. അപ്പോള് ബാപ്ദാദ പറഞ്ഞു ഇതിനായി പുതിയ
വര്ഷത്തില് താങ്കള് എന്തെങ്കിലും യുക്തി കുട്ടികള്ക്ക് കേള്പ്പിക്കു. അപ്പോള്
താങ്കള് എല്ലാവര്ക്കും അറിയാം ജഗദംബ മാതാവിന്റെ സദാ ധാരണയുടെ ഒരു
സ്ലോഗനായിരുന്നു ഓര്മ്മയുണ്ടോ? ആര്ക്കു ഓര്മ്മയുണ്ട്? (ആജ്ഞയില് അനുസരണയോടെ
നടത്തിച്ചു കൊണ്ടിരിക്കുന്നു..) അപ്പോള് ജഗദ്അംബ പറഞ്ഞു അഥവാ ഈ ധാരണ എല്ലാവരും
ചെയ്യുന്നു അതായത് എന്നെ ബാപ്ദാദ നടത്തിച്ചു കൊണ്ടിരിക്കുകയാണ്, ആ ആത്മീയയിലൂടെ
ഒരു ചുവടും നടത്തുകയാണ്. അഥവാ എസ്മൃതി ഉണ്ടായി എങ്കില് എന്നെ നടത്തിക്കുന്നയാള്
നേരിട്ട് ബാബയാണ്. അപ്പോള് എവിടേക്ക് ദൃഷ്ടി പോകും? നടക്കുന്നയാള്ക്ക്
നടത്തിക്കുന്ന ആളിലേക്ക് തന്നെ ദൃഷ്ടി പോകും, മറ്റാരിലേക്കുമല്ല. അപ്പോള് ഈ
ജീവിക്കുന്നയാള് നിമിത്തമാക്കി ചെയ്യിച്ചു കൊണ്ടിരിക്കുന്നു നടത്തിക്കുന്നു,
ഉത്തരവാദി ചെയ്യിക്കുന്ന ആളാണ്. പിന്നെ സേവനത്തില് എന്ത് തലയിട്ടുടക്കേണ്ടി
വന്നാലും അവര് ഭാരരഹിതരായിരിക്കും ആത്മീയ റോസാ പുഷ്പം പോലെ. മനസ്സിലായോ എന്തു
ചെയ്യണം? അഖണ്ഡ മഹാദാനി, ശരി.
പുതിയ വര്ഷം ആഘോഷിക്കുന്നതിനുവേണ്ടി എല്ലാവരും ഓടിയോടി
എത്തിച്ചേര്ന്നിരിക്കുന്നു. നല്ലതാണ് ഹൗസ് ഫുള് ആയിരിക്കുന്നു. നല്ല വെള്ളം
ലഭിക്കുന്നുണ്ടല്ലോ! കിട്ടിയോ വെള്ളം? എന്നാലും വെള്ളത്തിന്റെ പരിശ്രമം
ചെയ്യുന്നവര്ക്ക് ആശംസകള്. ഇത്രയും ആയിരങ്ങള്ക്ക് വെള്ളം എത്തിക്കുക, രണ്ടോ നാലോ
പാത്രം ഒന്നുമല്ലല്ലോ. ശരി. നാളെ മുതല് രസകരമായ മേള ഉണ്ടാകും. എല്ലാവരും
വിശ്രമത്തോടെ കഴിയൂ! കുറച്ച് കൊടുങ്കാറ്റിന്റെ പരീക്ഷ എന്തായി കുറേശ്ശെ
കാറ്റുണ്ടായി എല്ലാവരും സുഖമായിരിക്കുന്നോ? പാണ്ഡവര് സുഖമായിരിക്കുന്നുവോ?
നല്ലത്, കുംഭമേളയെക്കാളും ഭേദമാണല്ലോ! ശരി മൂന്നടി മണ്ണ് ലഭിച്ചില്ലേ. കിടക്ക
കിട്ടിയില്ല എന്നാല് മൂന്നടി മണ്ണ് കിട്ടിയല്ലോ!
അപ്പോള് പുതിയ വര്ഷത്തില് നാനാഭാഗത്തെയും കുട്ടികളും, വിദേശത്തും ദേശത്തും
പുതിയ വര്ഷത്തിന്റെ ആഘോഷം ബുദ്ധിയിലൂടെ കാണുകയാണ്, കാതുകളിലൂടെ
കേട്ടുകൊണ്ടിരിക്കുകയാണ്. മധുബനിലും കണ്ടുകൊണ്ടിരിക്കുകയാണ്. മധുബന് കാരും യജ്ഞ
രക്ഷകരായി സേവനത്തിന്റെ പാര്ട്ട് അഭിനയിച്ചു, വളരെ നല്ലത്. ബാപ്ദാദ വിദേശത്തും
ദേശത്തിലുള്ളവര്ക്കും ഒപ്പം മധുബന് വാസികള്ക്കും ആരാണോ സേവനത്തിന് നിമിത്തം
അവര്ക്കും കൂടി ആശംസകള് നല്കുകയാണ്. ശരി ബാക്കി കാര്ഡുകള് ധാരാളം വന്നിട്ടുണ്ട്.
താങ്കള് എല്ലാവരും കാണുന്നില്ലേ ഒരുപാട് കാര്ഡ് വന്നിട്ടുണ്ട്. കാര്ഡ് വലിയൊരു
കാര്യമല്ല എന്നാല് ഇതില് അടിച്ചിട്ടുള്ളത് ഹൃദയത്തിന്റെ സ്നേഹമാണ്. അപ്പോള്
ബാപ്ദാദ കാര്ഡിന്റെ ശോഭയല്ല കാണുന്നത് എന്നാല് എത്ര സൂക്ഷ്മമായ ഹൃദയത്തിന്റെ
സ്നേഹം അടങ്ങിയിട്ടുണ്ട്, അപ്പോള് എല്ലാവരും അവരവരുടെ ഹൃദയത്തിന്റെ സ്നേഹം
അയച്ചിരിക്കുന്നു. അപ്പോള് ഇങ്ങനെയുള്ള സ്നേഹി ആത്മാക്കള്ക്ക് വിശേഷിച്ച്
ഓരോരുത്തരുടെയും പേര് എടുക്കുന്നില്ല! എന്നാല് ബാപ്ദാദ കാര്ഡിന് പകരം
ഇങ്ങനെയുള്ള കുട്ടികള്ക്ക് സ്നേഹം നിറഞ്ഞ ആശംസകള് നല്കുകയാണ്. ഓര്മ്മപത്രിക,
ടെലിഫോണ്, കമ്പ്യൂട്ടര്, ഈമെയില്, എന്തെല്ലാം സാധനങ്ങള് ഉണ്ടോ എല്ലാ സാധനങ്ങളിലും
മുമ്പ് സങ്കല്പ്പത്തിലൂടെയാണ് ബാപ്ദാദയുടെ അടുക്കല് എത്തിച്ചേരുന്നത്.
പിന്നെയാണ് താങ്കളുടെ കമ്പ്യൂട്ടറും ഇമെയിലും വരുന്നത്. കുട്ടികളുടെ സ്നേഹം
ബാപ്ദാദയുടെ അടുക്കല് ഒരോ സമയത്തും എത്തിച്ചേരുന്നുണ്ട്. എന്നാല് ഇന്ന്
വിശേഷിച്ച് പലരും പുതുവര്ഷത്തിന്റെ പ്ലാനും എഴുതിയിട്ടുണ്ട്, പ്രതിജ്ഞകളും
ചെയ്തിട്ടുണ്ട്, കഴിഞ്ഞതിന് വിരാമം ഇട്ട് മുന്നേറുവാനുള്ള ധൈര്യവും
വെച്ചിട്ടുണ്ട്. ബാപ്ദാദ എല്ലാവരോടും പറയുകയാണ് വളരെ വളരെ സബാഷ് കുട്ടികളെ സബാഷ്.
താങ്കള് എല്ലാവരും സന്തോഷിക്കുകയല്ലേ! അപ്പോള് അവരും സന്തോഷിക്കുകയാണ്. ഇപ്പോള്
ബാപ്ദാദയ്ക്ക് ഇതാണ് ഹൃദയത്തിന്റെ ആശ ദാതാവിന്റെ മക്കള് ഓരോരുത്തരും ദാതാവ് ആകൂ.
യാചിക്കരുത് ഇത് വേണം, ഇത് നടക്കണം, ഇത് ചെയ്യണം. ദാതാവ് ആകു. മറ്റുള്ളവരെ
മുന്നില് വയ്ക്കുന്നതിന് ഉദാരഹൃദയരാകൂ. ബാപ്ദാദയോട് ചെറിയവര് പറയുന്നു
ഞങ്ങള്ക്ക് വലിയവരുടെ സ്നേഹം വേണം. ബാപ്ദാദ ചെറിയവരോട് പറയുന്ന വലിയവരോട്
ബഹുമാനം വെക്കു, എങ്കില് സ്നേഹം ലഭിക്കും. ബഹുമാനം നല്കുക തന്നെയാണ് ബഹുമാനം
എടുക്കുക. ബഹുമാനം ഇങ്ങനെയല്ല ലഭിക്കുക. നല്കലാണ് എടുക്കല്. താങ്കളുടെ ജഡ ചിത്രം
നല്കുന്നതുപോലെ, ദേവതയുടെ അര്ത്ഥം തന്നെ നല്കുന്നയാള് എന്നാണ്. ദേവിയുടെ
അര്ത്ഥമാണ് നല്കുന്നവള്. അപ്പോള് താങ്കള് ചൈതന്യ ദേവി ദേവതമാര് ദാതാവാകു, നല്കൂ.
അഥവാ എല്ലാവരും നല്കുന്ന ദാതാവാകുമെങ്കില് എടുക്കുന്നവരേ ഇല്ലാതായല്ലോ! പിന്നെ
നാനാഭാഗത്തും സന്തുഷ്ടതയുടെ ആത്മീയ റോസാ പുഷ്പത്തിന്റെ സുഗന്ധം പരന്നോളും.
കേട്ടോ!
അപ്പോള് പുതിയ വര്ഷത്തില് പഴയ ഭാഷയും പറയരുത് പലരും പഴയ ഭാഷ പറയുന്നുണ്ട് അത്
നല്ലതായി തോന്നുന്നില്ല, അപ്പോള് പഴയ സംസാരം പഴയ നടപ്പ് പഴയ ഒരു ശീലത്തോടും
നിര്ബന്ധിതരാകരുത്. ഓരോ കാര്യത്തിലും അവനവനോട് ചോദിക്കണം പുതിയതാണോ! എന്താണ്
പുതിയത് ചെയ്തത്? ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആഘോഷിക്കണം അത്രമാത്രം, 21
ജന്മത്തിന്റെ സമ്പത്ത് സമ്പൂര്ണ്ണമായി ഇരുപത്തൊന്നാം നൂറ്റാണ്ടില് നേടുക തന്നെ
വേണം. നേടേണ്ടേ! ശരി
നാനാഭാഗത്തെയും നവയുഗ അധികാരി ശ്രേഷ്ഠ ആത്മാക്കള്ക്ക് സര്വ്വ കുട്ടികള്ക്ക് ആര്
ഓരോ ചുവട്ടില് കൂടി ശേഖരിക്കുന്ന ആത്മാക്കള് ആണോ സദാ അവനവനെ ബ്രഹ്മ ബാബയ്ക്ക്
സമ്മാനം സര്വരുടെയും മുന്നില് (മാതൃകയായി ) സാമ്പിള് ആക്കുന്ന ആത്മാക്കള്, സദാ
സ്വന്തം ജീവിതത്തില്ഗുണങ്ങളെ പ്രത്യക്ഷമാക്കി മറ്റുള്ളവരെ ഗുണവാനാക്കുന്ന, സദാ
അഖണ്ഡ മഹാദാനി, സദാ സഹയോഗി ആത്മാക്കള്ക്ക് സ്നേഹ സ്മരണ, നമസ്തേ.
ഈ സമയം പഴയതിന്റെയും പുതിയ വര്ഷത്തിന്റെയും സംഗമ സമയമാണ്. സംഗമ സമയം അര്ത്ഥം
പഴയത് സമാപ്തമായി പുതിയത് ആരംഭിച്ചു. പരിധിയില്ലാത്ത സംഗമയുഗത്തില് താങ്കള്
എല്ലാ ബ്രാഹ്മണ ആത്മാക്കളും വിശ്വപരിവര്ത്തനം ചെയ്യുന്നതിന് നിമിത്തമാകുന്നത്
പോലെ ഇന്ന് ഈ പഴയതും പുതിയ വര്ഷത്തിന്റെയും സംഗമത്തിലും സ്വപരിവര്ത്തനത്തിന്റെ
സങ്കല്പം ദൃഢമാക്കിയിട്ടുണ്ട് ചെയ്യുക തന്നെ വേണം. പറഞ്ഞതുപോലെ ഓരോ സെക്കന്ഡിലും
അചഞ്ചലം അഖണ്ഡ മഹാദാനി ആകണം. ദാതാവിന്റെ കുട്ടികള് മാസ്റ്റര് ദാതാവാകണം. പഴയ
വര്ഷത്തിന് വിട, ഒപ്പമൊപ്പം പഴയ വര്ഷത്തിന്റെ ആകര്ഷണത്തിനും പഴയ സംസ്കാരത്തിന്
വിട നല്കി, പുതിയ ശ്രേഷ്ഠ സംസ്കാരത്തിന്റെ ആഹ്വാനം ചെയ്യണം. എല്ലാവര്ക്കും
കോടാനുകോടി മടങ്ങ് ആശംസകള് ആശംസകള് ആശംസകള്.
വരദാനം :-
പ്രാപ്തി
സ്വരൂപമായി എന്തുകൊണ്ട് എന്ത് എന്ന ചോദ്യങ്ങള്ക്ക് ഉപരി കഴിയുന്ന സദാ പ്രസന്ന
ചിത്തരായി ഭവിക്കട്ടെ.
ആരാണോ പ്രാപ്തി സ്വരൂപ
സമ്പന്ന ആത്മാക്കള് അവര്ക്ക് ഒരിക്കലും ഒരു കാര്യത്തിലും ചോദ്യങ്ങള് ഉണ്ടാവില്ല.
അവരുടെ മുഖത്തും പെരുമാറ്റത്തിലും പ്രസന്നതയുടെ വ്യക്തിത്വം കാണപ്പെടും,
ഇതിനെയാണ് സന്തുഷ്ടത എന്ന് പറയുന്നത്. പ്രസന്നത അഥവാ കുറയുന്നുവെങ്കില് അതിന്റെ
കാരണമാണ് പ്രാപ്തി കുറവ്, പ്രാപ്തി കുറവാകുന്നതിന്റെ കാരണമാണ് എന്തെങ്കിലും
എന്തെങ്കിലും ഇച്ഛ, വളരെ സൂക്ഷമ ഇച്ഛകള് അപ്രാപ്തിയുടെ നേര്ക്ക് ആകര്ഷിച്ചു
കൊണ്ടുപോകുന്നു, അതിനാല് അല്പ്പകാലത്തെ ഇച്ഛകളെ വിട്ട് പ്രാപ്തി സ്വരൂപമാകു.
എങ്കില് സദാ പ്രസന്നചിത്തം ആയിരിക്കും.
സ്ലോഗന് :-
പരമാത്മ
സ്നേഹത്തില് അലിഞ്ഞിരിക്കു, എങ്കില് മായയുടെ ആകര്ഷണം സമാപ്തമായിക്കോളും.