28.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - അലങ്കോലപ്പെട്ട നിങ്ങളെ നേരെയാക്കുന്ന അതായത് ഭാഗ്യശാലിയാക്കുന്നത് ഒരു ബാബയാണ്, ബാബ നിങ്ങൾക്ക് ജ്ഞാനം നൽകി ഭാഗ്യശാലികളാക്കി മാറ്റുന്നു.

ചോദ്യം :-
നിങ്ങൾ കുട്ടികളുടെ ഈ ആത്മീയ ഭട്ഠിയുടെ ഒരു നിയമം ഏതാണ്?

ഉത്തരം :-
ആത്മീയ ഭട്ഠിയിൽ അർത്ഥം ഓർമ്മയുടെ യാത്രയിലിരിക്കുന്നവർക്ക് ഒരിക്കലും അവിടെയും ഇവിടെയുമുള്ള ചിന്തയുണ്ടാകരുത്, ഒരു ബാബയെ ഓർമ്മിക്കണം. അഥവാ ബുദ്ധി അവിടെയും ഇവിടെയും അലയുകയാണെങ്കിൽ കോട്ടുവായിടും, ഉറക്കം തൂങ്ങും, ഇതിലൂടെ അന്തരീക്ഷം മോശമാകുന്നു. തന്റെ തന്നെ നഷ്ടമുണ്ടാക്കുകയാണ്.

ഗീതം :-
ഹൃദയത്തിന്റെ ആശ്രയം മുറിഞ്ഞുപോകരുത്........

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതത്തിന്റെ രണ്ടക്ഷരം കേട്ടല്ലോ. കുട്ടികൾക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നു, ഈ സമയം ആരെല്ലാമുണ്ടോ എല്ലാവരുടെയും ഭാഗ്യം മോശമായിരിക്കുന്നു - നിങ്ങൾ ബ്രാഹ്മണരുടേതൊഴിച്ച്. നിങ്ങളുടെത് ഇപ്പോൾ മോശമായിപ്പോയതിൽ നിന്ന് നേരെയായികൊണ്ടിരിക്കുകയാണ്. ബാബയെ പറയുന്നത് തന്നെ ഭാഗ്യമുണ്ടാക്കുന്നയാൾ എന്നാണ്. നിങ്ങൾക്കറിയാം ശിവബാബ എത്ര മധുരമാണ്. ബാബ എന്ന അക്ഷരം വളരെ മധുരമാണ്. ബാബയിൽ നിന്ന് എല്ലാ ആത്മാക്കൾക്കും സമ്പത്ത് ലഭിക്കുന്നു. ലൗകിക അച്ഛനിൽ നിന്നും കുട്ടികൾക്ക് സമ്പത്ത് ലഭിക്കുന്നു, പെൺകുട്ടികൾക്കില്ല. ഇവിടെ ആൺകുട്ടിയും പെൺകുട്ടിയും എല്ലാവരും സമ്പത്തിന് അധികാരിയാണ്. ബാബ പഠിപ്പിക്കുകയാണ് ആത്മാക്കളെ അർത്ഥം തന്റെ കുട്ടികളെ. ആത്മാവ് മനസ്സിലാക്കുന്നു നമ്മളെല്ലാവരും സഹോദരങ്ങളാണ്. സാഹോദര്യമെന്ന് പറയാറുണ്ടല്ലോ. ഒരു ഭഗവാന്റെ കുട്ടികളാണ് പിന്നെ ഇത്രയും വഴക്കിടുന്നത് എന്തുകൊണ്ടാണ്? എല്ലാവരും പരസ്പരം വഴക്കടിച്ചുകൊണ്ടേയിരിക്കുന്നു. അനേക ധർമ്മം, അനേക അഭിപ്രായങ്ങളാണ് കൂടാതെ മുഖ്യമായ കാര്യമാണെങ്കിൽ രാവണന്റെ രാജ്യത്തിൽ യുദ്ധം തന്നെയാണ് നടക്കുന്നത് എന്തുകൊണ്ടെന്നാൽ വികാരങ്ങളുടെ പ്രവേശതയാണ്. കാമ വികാരത്തിന് മേലും എത്ര വഴക്കും ബഹളവുമാണുണ്ടാവുന്നത്. അപ്രകാരം ഒരുപാട് രാജാക്കന്മാർ യുദ്ധം ചെയ്തിട്ടുണ്ട്. കാമത്തിന് വേണ്ടി ഒരുപാട് യുദ്ധം ചെയ്യുന്നു. എത്ര സന്തോഷിക്കുന്നു, ആരോടെങ്കിലും ഇഷ്ടമായാൽ അവർക്കുവേണ്ടി കൊല്ലുകപോലും ചെയ്യുന്നു. കാമം മഹാശത്രുവാണ്. ക്രോധമുള്ളവരെ ക്രോധിയെന്നേ പറയൂ. ലോഭമുള്ളവരെ ലോഭിയെന്ന് പറയും. എന്നാൽ ആരാണോ കാമി അവർക്ക് അനേകം പേര് വെച്ചിരിക്കുന്നു അതിനാൽ പറയപ്പെടുന്നു - അമൃതം ഉപേക്ഷിച്ച് വിഷം കഴിക്കുന്നു. ശാസ്ത്രങ്ങളിൽ അമൃതെന്ന പേര് എഴുതിയിരിക്കുന്നു. കാണിച്ചിരിക്കുന്നു സാഗരമഥനം ചെയ്തപ്പോൾ അമൃത് വന്നു. കലശം ലക്ഷ്മിക്ക് നൽകി. എത്ര കഥകളാണ്. ഇതിലും വലിയതിലും വലിയ കാര്യമാണ് സർവ്വ വ്യാപിയുടെ, ഗീതയുടെ ഭഗവാൻ ആരാണ്? പതിത പാവനൻ ആരാണ്? പ്രദർശിനികളിൽ ഈ മുഖ്യമായ ചിത്രങ്ങളിൽ മനസ്സിലാക്കി കൊടുക്കണം. പതിത പാവനൻ, ജ്ഞാനത്തിന്റെ സാഗരൻ അതുപോലെ അവരിൽ നിന്ന് വന്നിട്ടുള്ള ജ്ഞാന ഗംഗകൾ അഥവാ വെള്ളത്തിന്റെ നദിയാണോ അതോ സാഗരമോ? എത്ര നല്ല നല്ല കാര്യങ്ങളാണ് മനസ്സിലാക്കി തന്നിരിക്കുന്നത്. ബാബയിരുന്ന് മനസ്സിലാക്കി തരുന്നു - മധുര-മധുരമായ കുട്ടികളെ നിങ്ങളെ പാവനമാക്കി മാറ്റിയതാരാണ്? മോശമായതിനെ നേരെയാക്കുന്നത് ആരാണ്? ആ പതിത പാവനൻ എപ്പോൾ വരുന്നു? ഈ കളി എങ്ങനെ ഉണ്ടാക്കപ്പെട്ടിരിക്കുന്നു? ആർക്കും തന്നെ അറിയുകയില്ല. ബാബയെ പറയുന്നത് തന്നെ ജ്ഞാനസാഗരൻ, ആനന്ദസാഗരൻ, ശാന്തിസാഗരൻ എന്നാണ്. പാടുന്നുമുണ്ട് - പതീതരെ പാവനമാക്കുന്നത് ഒരാളാണ്. ഇതാണെങ്കിൽ ബുദ്ധിയിൽ വരുന്നു - രാവണൻ നമ്മേ പതീതമാക്കി മാറ്റുന്നു. ഇത് ജയപരാജയത്തിന്റെ കളിയാണ്. ഭാരതവാസികൾ വർഷാവർഷം കത്തിക്കുന്ന രാവണനെയും നിങ്ങൾക്കറിയാം. ഇത് ഭാരതത്തിന്റെ ശത്രുവാണ്. ഭാരതത്തിൽ തന്നെയാണ് എല്ലാ വർഷവും കത്തിക്കുന്നത്. അവരോട് ചോദിക്കൂ എപ്പോൾ മുതൽ കത്തിച്ചു വരുന്നു? അപ്പോൾ പറയും ഇത് അനാദിയായി നടത്തി വരുന്നു, എപ്പോൾ മുതലാണോ സൃഷ്ടി ആരംഭിച്ചത്. ശാസ്ത്രങ്ങളിൽ എന്താണോ പഠിച്ചത് സത്യം സത്യമെന്ന് പറയുന്നു. മുഖ്യമായ തെറ്റാണ് ഈശ്വരനെ സർവ്വ വ്യാപിയെന്ന് പറയുന്നത്. ബാബ ഇത് പറയുന്നില്ല ഇത് ആരുടെ തെറ്റാണെന്ന്. ഇത് ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. ജയ പരാജയത്തിന്റെ കളിയാണ്. മായയോട് തോറ്റാൽ തോറ്റു, മായയോട് ജയിച്ചാൽ ജയിച്ചു. മായയോട് എങ്ങനെയാണ് തോൽവിയടയുന്നത്, അതും മനസ്സിലാക്കി കൊടുക്കുകയാണ്. അര കല്പം പൂർണ്ണമായും രാവണ രാജ്യമാണ്. ഒരു സെക്കന്റിന്റെ പോലും വ്യത്യാസമുണ്ടാവുകയില്ല. രാമരാജ്യത്തിന്റെ സ്ഥാപനയും രാവണ രാജ്യത്തിന്റെ വിനാശവും അതിന്റെ സമയത്ത് കൃത്യമായി നടക്കുന്നു. സത്യയുഗത്തിലാണെങ്കിൽ ലങ്ക ഉണ്ടായിരിക്കുകയില്ല. ലങ്ക ബുദ്ധ ധർമ്മത്തിന്റെ ദേശമാണ്. വിദ്യാഭ്യാസമുള്ളവരുടെ ബുദ്ധിയിലുണ്ട്, ലണ്ടൻ ഈ ഭാഗത്താണ്, അമേരിക്ക ഈ ഭാഗത്താണ് എന്നും. പഠിപ്പിലൂടെ ബുദ്ധിയുടെ പൂട്ട് തുറക്കുന്നു, വെളിച്ചം വരുന്നു. ഇതിനെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം എന്ന് പറയുന്നു. വൃദ്ധർക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കില്ല. ഇവർക്ക് ഒരു മുഖ്യമായ കാര്യം ധാരണ ചെയ്യണം, ഏതാണോ അവസാനം പ്രയോജനത്തിൽ വരുന്നത്. മനുഷ്യർ അനേകം ശാസ്ത്രങ്ങൾ പഠിക്കുന്നു. എന്നിട്ടും അവസാനം ഒരു വാക്ക് പറയുന്നു, അതായത് രാമ-രാമ ജപിക്കൂ. ഇങ്ങനെ പറയുകയില്ല ശാസ്ത്രം കേൾപ്പിക്കൂ, വേദം കേൾപ്പിക്കൂ. അവസാനം പറയും രാമനെ ഓർമ്മിക്കൂ. കൂടുതൽ സമയം ഏത് ചിന്തയിലാണോ ഇരിക്കുന്നത്, അവസാനത്തിലും ആ ഓർമ്മ വരുന്നു. ഇപ്പോൾ വിനാശം എല്ലാത്തിനും ഉണ്ടാവണം. നിങ്ങൾക്കറിയാം എല്ലാവരും ആരെ ഓർമ്മിക്കും? ചിലർ കൃഷ്ണനെ, ചിലർ തന്റെ ഗുരുവിനെ ഓർമ്മിക്കും. ചിലർ അവരുടെ ദേഹത്തിന്റെ സംബന്ധികളെ ഓർമ്മിക്കും. ദേഹത്തെ ഓർമ്മിച്ചു, കളി അവസാനിച്ചു. ഇവിടെ നിങ്ങൾക്ക് ഒരു കാര്യം മനസ്സിലാക്കി കൊടുക്കണം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ. ചാർട്ട് വെയ്ക്കൂ നമ്മൾ എത്ര ഓർമ്മിക്കുന്നുണ്ട്. എത്ര ഓർമ്മിക്കുന്നുവോ, പാവനമായി മാറും. ഗംഗയിൽ സ്നാനം ചെയ്യുന്നതിലൂടെ പാവനമായി മാറുകയില്ല. ആത്മാവിന്റെ കാര്യമാണല്ലോ. ആത്മാവ് തന്നെയാണ് പതിതം, ആത്മാവ് തന്നെയാണല്ലോ പാവനവുമായി മാറുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - ആത്മാവ് ഒരു നക്ഷത്രം ബിന്ദുവാണ്. ഭൃകുടി മധ്യത്തിൽ വസിക്കുന്നു. പറയുന്നു, ആത്മാവായ നക്ഷത്രം അതി സൂക്ഷ്മമാണ്. നിങ്ങൾ കുട്ടികൾക്ക് മാത്രമേ ഈ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ. ബാബ പറയുന്നു ഞാൻ കല്പത്തിന്റെ സംഗമയുഗത്തിൽ വരുന്നു. അവർ പിന്നീട് കല്പമെന്ന അക്ഷരം കളഞ്ഞ് യുഗേ-യുഗേ എന്ന അക്ഷരം എഴുതിയിരിക്കുകയാണ്. അതിനാൽ മനുഷ്യർ വിപരീതമായി മനസ്സിലാക്കിയിരിക്കുന്നു. ഞാൻ പറഞ്ഞിട്ടുണ്ട് കല്പ-കല്പം സംഗമയുഗത്തിലാണ് വരുന്നത്. ഘോരമായ അന്ധകാരത്തിന്റെയും ഘോരമായ പ്രകാശത്തിന്റെയും സംഗമത്തിൽ. ബാക്കി യുഗ-യുഗങ്ങളിൽ വരേണ്ട ആവശ്യം തന്നെയില്ല. പടി ഇറങ്ങി തന്നെയാണ് വരുന്നത്. എപ്പോഴാണോ പൂർണ്ണമായും 84 ജന്മങ്ങളുടെ പടിയിറങ്ങുന്നത് അപ്പോൾ ബാബ വരുന്നു. ഈ ജ്ഞാനം മുഴുവൻ ലോകത്തിന് വേണ്ടിയുമാണ്. സന്യാസിമാരാണെങ്കിൽ പറയുകയാണ് ഇവരുടെ എല്ലാ ചിത്രങ്ങളും സാങ്കല്പികമാണ്. പക്ഷെ ഇതിൽ കല്പനയുടെയൊന്നും ഒരു കാര്യവുമില്ല. ഇത് എല്ലാവർക്കും മനസ്സിലാക്കി കൊടുക്കുകയാണ്, ഇല്ലായെങ്കിൽ മനുഷ്യർക്കെങ്ങനെ അറിയാൻ പറ്റും അതിനാലാണ് ഈ ചിത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രദർശിനി ദേശ-ദേശാന്തരങ്ങളിൽ അനേകം ഉണ്ടായികൊണ്ടിരിക്കും. ബാബ പറയുന്നു അനേകം ഭാരതവാസീ കുട്ടികളുണ്ട്. അല്ലെങ്കിലും എല്ലാവരും കുട്ടികളാണല്ലോ. അനേക ധർമ്മങ്ങളുടെ വൃക്ഷമാണിത്. ബാബയിരുന്ന് മനസ്സിലാക്കി തരുന്നു - ഇവരെല്ലാം കാമചിതയിലിരുന്ന് കത്തി മരിച്ചിരിക്കുകയാണ്. സത്യയുഗത്തിൽ ആരാണോ ആദ്യമാദ്യം വരുന്നത്, അവർ തന്നെയാണ് പിന്നീട് ആദ്യമാദ്യം ദ്വാപരയുഗം മുതൽ കാമാഗ്നിയിൽ കത്തുന്നത് അതിനാൽ കറുത്തു പോയിരിക്കുന്നു. ഇപ്പോൾ എല്ലാവരുടെയും സദ്ഗതിയുണ്ടാവണം. നിങ്ങൾ നിമിത്തമായി മാറിയിരിക്കുകയാണ്. ആത്മാവ് തന്നെയാണ് ദുർഗതി നേടിയത്. ആത്മാവ് പതിതമാകുന്നതിലൂടെ ശരീരവും അങ്ങനെയുള്ളത് ലഭിക്കുന്നു. ആത്മാവിനെ പാവനമാക്കി മാറ്റുന്നതിനുള്ള യുക്തി ബാബ തികച്ചും സഹജമായി പറഞ്ഞു തരുന്നു.

ത്രിമൂർത്തിയുടെ ചിത്രത്തിൽ ബ്രഹ്മാവിന്റെ ചിത്രം കണ്ട് മനുഷ്യർ അന്ധാളിക്കുന്നു. ഇദ്ദേഹത്തെ എന്തുകൊണ്ട് ബ്രഹ്മാവെന്ന് പറയുന്നു? ബ്രഹ്മാവാണെങ്കിൽ സൂക്ഷ്മവതനവാസീ ദേവതയാണ്, ഇവിടെ എവിടെ നിന്ന് വന്നു? ഈ ദാദയാണെങ്കിൽ പ്രസിദ്ധനായിരുന്നു. ദിനപത്രങ്ങളിൽ എല്ലായിടത്തും ഇട്ടിട്ടുണ്ടായിരുന്നു, ഒരു രത്നവ്യാപാരി പറയുകയാണ് ഞാൻ ശ്രീകൃഷ്ണനാണ്, എനിക്ക് 16108 റാണിമാർ വേണം. വലിയ ബഹളം വ്യാപിക്കുകയുണ്ടായി, തട്ടിക്കൊണ്ടുപോകലിന്. ഇപ്പോൾ ഓരോരുത്തരോട് ആര് തലയിട്ടുടയ്ക്കും. അത്രയധികം ആളുകളാണ്. ആബൂവിലും ചിലർ വരുമ്പോൾ അവർ ഉടനെ ചോദിക്കും ബ്രഹ്മാകുമാരീസിൽ പോവുകയാണോ! അവർ ഇന്ദ്രജാലം ചെയ്യുന്നവരാണ്. സ്ത്രീ-പുരുഷന്മാരെ സഹോദരീ-സഹോദരരാക്കി മാറ്റുന്നു. ഇല്ലാത്ത കാര്യം പറഞ്ഞ് തല തിരിപ്പിക്കുന്നു. ബാബ പറയുന്നു നിങ്ങൾ എന്നെ ജ്ഞാന സാഗരൻ വേൾഡ് ഓൾമൈറ്റി അതോറിറ്റി എന്ന് പറയുകയാണ്. വേൾഡ് ഓൾമൈറ്റി അർത്ഥം സർവ്വ ശക്തിവാൻ, എല്ലാ വേദ ശാസ്ത്രം മുതലായവ അറിയുന്നവൻ. വലിയ വിദ്വാൻമാരെയും അതോറിറ്റി എന്ന് പറയുന്നു എന്തുകൊണ്ടെന്നാൽ അവർ എല്ലാ വേദങ്ങളും ശാസ്ത്രങ്ങളും പഠിക്കുന്നു പിന്നീട് ബനാറസിൽ പോയി ടൈറ്റിലെടുത്ത് വരുന്നു. മഹാ-മഹോപാദ്യായ, ശ്രീ ശ്രീ 108 സരസ്വതി ഈ എല്ലാ ടൈറ്റിലുകളും അവിടെ നിന്ന് തന്നെയാണ് ലഭിക്കുന്നത്. ആരാണോ വളരെ സമർത്ഥശാലികൾ, അവർക്ക് വളരെ വലിയ ടൈറ്റിൽ ലഭിക്കുന്നു. ശാസ്ത്രങ്ങളിൽ ജനകനെക്കുറിച്ച് എഴുതിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു ആരെങ്കിലും സത്യമായ ബ്രഹ്മജ്ഞാനം എന്നെ കേൾപ്പിക്കൂ, ഇപ്പോൾ ബ്രഹ്മജ്ഞാനമുള്ളവർ ആരുമേയില്ല. കാര്യങ്ങൾ മുഴുവൻ ഇവിടുത്തെയാണ്. വലിയ കഥ ഉണ്ടാക്കിയിരിക്കുകയാണ്. ശങ്കർ-പാർവ്വതി കഥയും എഴുതിയിരിക്കുന്നു. എത്ര കഥകളാണിരുന്ന് ഉണ്ടാക്കിയിരിക്കുന്നത്. ശങ്കരൻ പാർവ്വതിക്ക് കഥ കേൾപ്പിച്ചു, വാസ്തവത്തിൽ ശിവനായിരുന്നു അവർ പിന്നീട് ശങ്കരന്റെയും പാർവ്വതിയുടെയും പേര് നൽകിയിരിക്കുകയാണ്. ഭാഗവതം മുതലായവയിൽ എല്ലാം ഈ സമയത്തെ കാര്യമാണ്. പിന്നീട് കഥയിൽ പറയുന്നു, അവർക്ക് ചിന്ത വന്നു - രാജാവിന് ഈ ജ്ഞാനം പോയി നൽകാം. ബാബയും മനസ്സിലാക്കി തരുന്നു - രാജാക്കന്മാർക്ക് പോയി ഈ ജ്ഞാനം നൽകൂ. നിങ്ങൾ തന്നെയായിരുന്നു സൂര്യവംശികൾ പിന്നീട് ചന്ദ്രവംശീ, വൈശ്യ വംശീ, ശൂദ്രവംശിയായി മാറി. നിങ്ങളുടെ രാജധാനി തന്നെ ഇല്ലാതായിരിക്കുന്നു. ഇപ്പോൾ വീണ്ടും സൂര്യവംശീ രാജധാനി നേടണമെങ്കിൽ പുരുഷാർത്ഥം ചെയ്യൂ. രാജയോഗം പഠിപ്പിക്കുന്ന ബാബ വന്നു കഴിഞ്ഞു. വീണ്ടും വന്ന് പരിധിയില്ലാത്ത സ്വരാജ്യം നേടൂ. രാജാക്കന്മാർക്ക് അനേകം കത്തുകൾ പോകുന്നുണ്ട് പക്ഷെ അവർക്ക് ലഭിക്കുന്നില്ല. അവരുടെ പ്രൈവറ്റ് സെക്രട്ടറി കത്തുകൾ നോക്കുന്നു. എത്ര കത്തുകളാണ് കീറിക്കളയുന്നത്. ഏതിലെങ്കിലും അങ്ങനെയുള്ള അത്യാവശ്യ കാര്യമുണ്ടെങ്കിൽ അതിനെ കാണിക്കുന്നു. പറയുന്നു - അഷ്ടാവക്രൻ ജനകന് സെക്കന്റിൽ ജീവൻ മുക്തിയുടെ സാക്ഷാത്ക്കാരം ചെയ്യിപ്പിച്ചു. ഇതും ഇപ്പോഴാണ്. ഇപ്പോൾ ബാബ എത്ര നല്ല രീതിയിലാണിരുന്ന് നിങ്ങൾക്ക് മനസ്സിലാക്കി തരുന്നത്. ആരാണോ മനസ്സിലാക്കാത്തവർ, അവർ അവിടെയും ഇവിടെയും നോക്കികൊണ്ടിരിക്കും. ബാബ പെട്ടെന്ന് മനസ്സിലാക്കുന്നു - അവരുടെ ബുദ്ധിയിൽ ഒന്നും ഇരിക്കുന്നില്ല. ബാബ നാലു ഭാഗത്തേയ്ക്കും നോക്കുകയും ചെയ്യുന്നു - എല്ലാവരും നല്ല രീതിയിൽ കേൾക്കുന്നു. ഇവരുടെ ബുദ്ധി എവിടെയ്ക്കോ അലഞ്ഞു കൊണ്ടിരിക്കുകയാണ്. കോട്ടുവായിട്ടുകൊണ്ടിരിക്കുന്നു. ബുദ്ധിയിൽ ജ്ഞാനമിരിക്കുന്നില്ലെങ്കിൽ ഉറക്കം തൂങ്ങികൊണ്ടിരിക്കും, നഷ്ടമുണ്ടാവുകയാണ്. കറാച്ചിയിൽ ഈ കുട്ടികളുടെ ഭട്ഠിയുണ്ടായിരുന്നു. ചിലർ ഉറക്കം തൂങ്ങിയപ്പോൾ ഉടൻ തന്നെ പുറത്തേയ്ക്ക് പറഞ്ഞു വിട്ടു. നമ്മളേ ഉണ്ടായിരുന്നുള്ളു പുറത്തുള്ളവരാരും വന്നിരുന്നില്ല. തുടക്കത്തിൽ ഇവരുടെ വലിയ പാർട്ട് നടന്നു. വലിയ ചരിത്രമാണ്. തുടക്കത്തിലാണെങ്കിൽ പെൺകുട്ടികൾ വളരെയധികം ധ്യാനത്തിൽ പോയിരുന്നു. ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു ഇന്ദ്രജാലമാണ്. പരംപിതാ പരമാത്മാവിനെ ഇന്ദ്രജാലക്കാരൻ എന്ന് പറയാറുണ്ടല്ലോ. ശിവബാബ കാണുകയാണ് - ഇവർക്ക് വളരെ സ്നേഹമാണ്, അതിനാൽ കാണുന്നതിലൂടെ തന്നെ പെട്ടെന്ന് ധ്യാനത്തിലേയ്ക്ക് പോകുന്നു. വൈകുണ്ഠമാണെങ്കിൽ ഭാരതവാസികൾക്ക് വളരെ ഇഷ്ടമാണ്. ചിലർ മരിച്ചാൽ പറയുന്നു വൈകുണ്ഠവാസിയായി, സ്വർഗ്ഗവാസിയായി. ഇപ്പോൾ ഇതാണെങ്കിലോ നരകമാണ്. എല്ലാവരും നരകവാസികളാണ്, അതുകൊണ്ടാണ് പറയുന്നത് ഇന്നയാൾ സ്വർഗ്ഗവാസിയായി. പക്ഷെ സ്വർഗ്ഗത്തിലേയ്ക്കാണെങ്കിൽ ആരും പോകുന്നതേയില്ല. ഇപ്പോൾ ഇത് കേവലം നിങ്ങൾക്കറിയാം നമ്മൾ സ്വർഗ്ഗവാസിയായിരുന്നു പിന്നീട് 84 ജന്മങ്ങളെടുത്ത് നരകവാസിയായി മാറിയിരിക്കുന്നു. ഇപ്പോൾ ബാബ വീണ്ടും സ്വർഗ്ഗവാസിയാക്കി മാറ്റികൊണ്ടിരിക്കുകയാണ്. സ്വർഗ്ഗത്തിലാണ് രാജധാനി. രാജധാനിയിൽ ഒരുപാട് പദവിയുണ്ട്. പുരുഷാർത്ഥം ചെയ്ത് നരനിൽ നിന്ന് നാരായണനായി മാറണം. നിങ്ങൾക്കറിയാം ഈ മമ്മയും ബാബയും ഭാവിയിൽ ലക്ഷ്മീ നാരായണനായി മാറുന്നു. ഇപ്പോൾ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്, അതിനാൽ പറയപ്പെടുന്നു അച്ഛനെയും അമ്മയേയും ഫോളോ ചെയ്യൂ. എങ്ങനെയാണോ ഇവർ പുരുഷാർത്ഥം ചെയ്യുന്നത്, നിങ്ങളും ചെയ്യൂ. ഇതും ഓർമ്മയിലിരിക്കുന്നു, സ്വദർശന ചക്രധാരിയായി മാറുന്നു. നിങ്ങൾ ബാബയേയും സമ്പത്തിനെയും ഓർമ്മിക്കൂ. ത്രികാല ദർശിയായി മാറൂ. നിങ്ങൾക്ക് ഈ മുഴുവൻ ചക്രത്തിന്റെയും ജ്ഞാനമുണ്ട്, ഇതിൽ തല്പരരായിരിക്കൂ, മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുത്തു കൊണ്ടിരിക്കൂ. ഈ സേവനത്തിൽ തന്നെ മുഴുകിയിരിക്കുകയാണെങ്കിൽ വേറെയൊരു ഉത്തരവാദിത്വവും ഓർമ്മ വരുകയില്ല. ശരി -

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സത്യയുഗത്തിൽ ഉയർന്ന പദവി നേടുന്നതിന് വേണ്ടി മാതാവിനെയും പിതാവിനെയും പൂർണ്ണമായി ഫോളോ ചെയ്യണം. അവർക്ക് സമാനം പുരുഷാർത്ഥം ചെയ്യണം. ഏകാഗ്രമായി പഠിപ്പ് പഠിക്കണം.

2. ഓർമ്മയുടെ സത്യം സത്യമായ ചാർട്ട് വെയ്ക്കണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കണം, ദേഹത്തെയും ദേഹധാരികളെയും ഓർമ്മിക്കരുത്.

വരദാനം :-
തന്റെ ഏറ്റവും ഉയർന്ന സ്ഥിതിയിൽ സ്ഥിതി ചെയ്ത് ഓരോ സങ്കൽപവും വാക്കും കർമ്മവും ചെയ്യുന്ന സമ്പൂർണ്ണ നിർവ്വികാരിയായി ഭവിക്കട്ടെ.

സമ്പൂർണ്ണ നിർവ്വികാരി അർത്ഥം ഏതൊരു വികാരത്തിന് നേരെയും അൽപം പോലും ആകർഷണം പാടില്ല, ഒരിക്കലും അതിന് വശീഭൂതരാകരുത്. ഏറ്റവും ഉയർന്ന സ്ഥിതിയിലിരിക്കുന്ന ആത്മാക്കൾ ഏതൊരു സാധാരണ സങ്കൽപം പോലും ചെയ്യുകയില്ല. അതിനാൽ ഏതെങ്കിലും സങ്കൽപമോ കർമ്മമോ ചെയ്യുകയാണെങ്കിൽ പരിശോധിക്കൂ, പേര് എത്രയും ഉയർന്നതാണോ കർമ്മം അത്രയും ഉന്നതമാണോ? അഥവാ പേര് ഉയർന്നതും കർമ്മം തരം താണതുമാണെങ്കിൽ പേര് ചീത്തയാകും. അതിനാൽ ലക്ഷ്യപ്രമാണം ലക്ഷണം ധാരണ ചെയ്യൂ അപ്പോൾ പറയാം സമ്പൂർണ്ണ നിർവ്വികാരി അർത്ഥം ഹോളിയെസ്റ്റ് ആത്മാ.

സ്ലോഗന് :-
കർമ്മം ചെയ്തുകൊണ്ടും ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമായ ബാബയുടെ സ്മൃതിയിലിരിക്കാമെങ്കിൽ സ്വ-പുരുഷാർത്ഥത്തിന്റെയും യോഗത്തിന്റെയും ബാലൻസ് ശരിയായിരിക്കും.

അവ്യക്ത സൂചന- ജ്വാലാ സ്വരൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി ഓർമ്മയുടെ അനുഭവം ചെയ്യൂ.

ഈ കലിയുഗീ തമോപ്രധാന ജീർണ്ണിച്ച വൃക്ഷത്തിന്റെ ദുർദശ കണ്ടുകൊണ്ട് ബ്രഹ്മാബാബക്ക് സങ്കൽപം വരാറുണ്ട് അതായത് ഇപ്പോഴിപ്പോൾ കുട്ടികളുടെ തപസ്വീ രൂപത്തിലൂടെ, യോഗാഗ്നിയിലൂടെ ഈ പഴയ വൃക്ഷത്തെ ഭസ്മമാക്കട്ടെയെന്ന്. പക്ഷെ ഇതിന് വേണ്ടി സംഘടിത രൂപത്തിൽ മുഴുവൻ ശക്തികളും ഉപയോഗിച്ച് യോഗജ്വാല പ്രജ്ജ്വലിതമാകണം. അതിനാൽ ബ്രഹ്മാബാബയുടെ ഈ സങ്കൽപത്തെ സാകാരത്തിൽ കൊണ്ടുവരൂ.