മധുരമായ കുട്ടികളേ-
നിങ്ങള് എപ്പോള് നമ്പര്വൈസായി സതോപ്രധാനമായി മാറുന്നുവോ അപ്പോള് ഈ പ്രകൃതിക്ഷോപം
അഥവാ വിനാശത്തിന്റെ ശക്തി വര്ദ്ധിക്കും മാത്രമല്ല ഈ പഴയലോകം സമാപ്തമാവുകയും
ചെയ്യും.
ചോദ്യം :-
ഏതു പുരുഷാര്ത്ഥം ചെയ്യുന്നവര്ക്കാണ് ബാബയുടെ പൂര്ണ്ണ സമ്പത്ത് പ്രാപ്തമാകുന്നത്?
ഉത്തരം :-
പൂര്ണ്ണ
സമ്പത്ത് നേടണമെങ്കില് ആദ്യം ബാബയെ തന്റെ അനന്തരാവകാശിയാക്കി മാറ്റൂ അര്ത്ഥം
എന്തെല്ലാം നിങ്ങളുടെ പക്കലുണ്ടോ അതിനെയെല്ലാം ബാബയില് ബലിയര്പ്പിക്കൂ. ബാബയെ
തന്റെ കുട്ടിയാക്കി മാറ്റൂ എങ്കില് മുഴുവന് സമ്പത്തിന്റേയും അധികാരിയായി മാറും.
2. സമ്പൂര്ണ്ണ പവിത്രമായി മാറൂ എങ്കില് സമ്പത്ത് പൂര്ണ്ണമായി ലഭിക്കും.
സമ്പൂര്ണ്ണ പവിത്രമായി മാറിയില്ലെങ്കില് ശിക്ഷയും അനുഭവിക്കണം അല്പം റൊട്ടിയും
ലഭിക്കും.
ഓംശാന്തി.
കുട്ടികള് കേവലം ഒരാളുടെ ഓര്മ്മയില് ഇരിക്കരുത്. മൂന്നുപേരുടെ ഓര്മ്മയില്
ഇരിക്കണം. ആള് ഒന്നേയുള്ളു പക്ഷേ നിങ്ങള്ക്ക് അറിയാം ബാബ അച്ഛനുമാണ് ടീച്ചറുമാണ്
സദ്ഗുരുവുമാണ്. നമ്മള് എല്ലാവരേയും തിരികെകൊണ്ടുപോകാന് വന്നതാണ്, ഈ പുതിയ കാര്യം
നിങ്ങള് മാത്രമേ മനസ്സിലാക്കുന്നുള്ളു. കുട്ടികള്ക്ക് അറിയാം ഭക്തി
പഠിപ്പിക്കുന്നതും ശാസ്ത്രം കേള്പ്പിക്കുന്നതും മനുഷ്യരാണ്. ബാബയെ മനുഷ്യന്
എന്ന് പറയില്ലല്ലോ. ബാബ നിരാകാരനാണ്, ഇരുന്ന് നിരാകാരനായ ആത്മാക്കളെ
പഠിപ്പിക്കുകയാണ്. ആത്മാവ് ശരീരത്തിലൂടെ കേള്ക്കുകയാണ്. ഈ ജ്ഞാനം ബുദ്ധിയില്
ഉണ്ടായിരിക്കണം. ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത അച്ഛന്റെ ഓര്മ്മയില്
ഇരിക്കുകയാണ്. പരിധിയില്ലാത്ത ബാബ പറഞ്ഞിട്ടുണ്ട്- ആത്മീയ കുട്ടികളേ, എന്നെ
ഓര്മ്മിക്കുകയാണെങ്കില് പാപം ഇല്ലാതാകും. ഇവിടെ ശാസ്ത്രം മുതലായവയുടെ ഒരു
കാര്യവുമില്ല. അറിയാമോ ബാബ നമ്മെ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എത്ര
ശ്രേഷ്ഠനായ ടീച്ചറാണ്, ഉയര്ന്നതിലും ഉയര്ന്നവരാണ്, അതിനാല് ഉയര്ന്നതിലും
ഉയര്ന്ന പദവിയാണ് പ്രാപ്തമാക്കിത്തരുന്നത്. എപ്പോള് നിങ്ങള് നമ്പര്വൈസ്
പുരുഷാര്ത്ഥം അനുസരിച്ച് സതോപ്രധാനമായി മാറുന്നുവോ അപ്പോള് യുദ്ധം ആരംഭിക്കും.
പ്രകൃതിക്ഷോപങ്ങളും ഉണ്ടാകും. തീര്ച്ചയായും ഓര്മ്മിക്കുകയും വേണം. ബുദ്ധിയില്
മുഴുവന് ജ്ഞാനവും വേണം. കേവലം ഒരേയൊരു തവണ പുരുഷോത്തമ സംഗമയുഗത്തില് മാത്രമാണ്
ബാബ വന്ന് പുതിയ ലോകത്തിലേയ്ക്കായി മനസ്സിലാക്കിത്തരുന്നത്. ചെറിയ കുട്ടികളും
അച്ഛനെ ഓര്മ്മിക്കാറില്ലേ. പക്ഷേ നിങ്ങള് വിവേകശാലികളാണ്, നിങ്ങള്ക്ക് അറിയാം
ബാബയെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാകും ഒപ്പം ഉയര്ന്ന പദവിയും ലഭിക്കും.
ഇതും അറിയാം ഈ ലക്ഷ്മീ നാരായണന്മാര് പുതിയ ലോകത്തില് എന്ത് പദവിയാണോ നേടിയത് അത്
ബാബയില് നിന്നുതന്നെയാണ് പ്രാപ്തമാക്കിയത്. ഈ ലക്ഷ്മീ നാരായണന്മാര് തന്നെയാണ്
84 ജന്മങ്ങളുടെ ചക്രം കറങ്ങി ഇപ്പോള് ബ്രഹ്മാ സരസ്വതിയായിരിക്കുന്നത്. ഇവര്
തന്നെ വീണ്ടും ലക്ഷ്മീ നാരായണനായി മാറും. ഇപ്പോള് പുരുഷാര്ത്ഥം
ചെയ്തുകൊണ്ടിരിക്കുകയാണ്. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം
നിങ്ങളിലുണ്ട്. ഇപ്പോള് നിങ്ങള് അന്ധവിശ്വാസത്തോടെ ദേവതകള്ക്കുമുന്നില്
തലകുനിക്കുന്നില്ല. മനുഷ്യര് ദേവതകളുടെ മുന്നില് ചെന്ന് സ്വയം പതിതമാണ് എന്നത്
സിദ്ധമാക്കുന്നു. പറയുന്നു അങ്ങ് സര്വ്വഗുണ സമ്പന്നനാണ്, ഞങ്ങള് പാപികളും
വികാരികളുമാണ്, ഒരു ഗുണവുമില്ല. നിങ്ങള് ആരുടെ മഹിമയാണോ പാടിയത്, ഇപ്പോള് സ്വയം
അതായി മാറുകയാണ്. ചോദിക്കുന്നു- ബാബാ, ഈ ശാസ്ത്രങ്ങള് പഠിക്കാന് തുടങ്ങിയത്
എപ്പോഴാണ്? ബാബ പറയുന്നു എപ്പോള് രാവണ രാജ്യം ആരംഭിച്ചോ അപ്പോള് മുതല്. ഇതെല്ലാം
ഭക്തിയുടെ സാമഗ്രികളാണ്. നിങ്ങള് ഇവിടെ ഇരിക്കുന്ന സമയത്ത് മുഴുവന് ജ്ഞാനവും
ധാരണയായിട്ടുണ്ടാകണം. ഈ സംസ്ക്കാരം ആത്മാവ് കൊണ്ടുപോകും. ഭക്തിയുടെ സംസ്ക്കാരവും
കൊണ്ട് പോകാന് പാടില്ല. ഭക്തിയുടെ സംസ്ക്കാരമുള്ളവര് പഴയ ലോകത്തില് മനുഷ്യരുടെ
അടുത്തുതന്നെ ജന്മമെടുക്കും. ഇതും തീര്ച്ചയാണ്. നിങ്ങളുടെ ബുദ്ധിയില് ഈ
ജ്ഞാനത്തിന്റെ ചക്രം കറങ്ങിക്കൊണ്ടിരിക്കണം. ഒപ്പംതന്നെ ബാബയേയും ഓര്മ്മിക്കണം.
ബാബ നമ്മുടെ അച്ഛനുംകൂടിയാണ്. ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും.
ബാബ നമ്മുടെ ടീച്ചറുമാണ് അതിനാല് പഠിപ്പ് നമ്മുടെ ബുദ്ധിയില് വരും മാത്രമല്ല
സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം ബുദ്ധിയിലുണ്ട്, ഇതിലൂടെയാണ് നിങ്ങള് ചക്രവര്ത്തീ
രാജാവായി മാറുന്നത്. (ഓര്മ്മയുടെ യാത്ര നടന്നുകൊണ്ടിരിക്കുന്നു) ഓംശാന്തി.
ഭക്തിയും ജ്ഞാനവും. ബാബയെ ജ്ഞാനസാഗരന് എന്നാണ് പറയുന്നത്. ബാബയ്ക്ക്
ഭക്തിയെക്കുറിച്ച് എല്ലാം അറിയാം- ഭക്തി എപ്പോള് ആരംഭിച്ചു, എപ്പോള്
പൂര്ത്തിയാകും. മനുഷ്യര്ക്ക് ഇത് അറിയില്ല. ബാബയാണ് വന്ന്
മനസ്സിലാക്കിത്തരുന്നത്. സത്യയുഗത്തില് നിങ്ങള് ദേവീ ദേവതകള് വിശ്വത്തിന്റെ
അധികാരികളായിരുന്നു. അവിടെ ഭക്തിയുടെ പേരുപോലുമില്ല. ഒരു ക്ഷേത്രം പോലും
ഉണ്ടായിരുന്നില്ല. പിന്നീട് എപ്പോഴാണോ പകുതി സമയം പൂര്ത്തിയായി പഴയ
ലോകമുണ്ടാകുന്നത് അര്ത്ഥം 2500 വര്ഷം എപ്പോള് പൂര്ത്തിയാകുന്നുവോ അഥവാ
ത്രേതയുടേയും ദ്വാപരത്തിന്റേയും സംഗമം ഉണ്ടാകുമ്പോള് രാവണന് വരുന്നു. സംഗമം
തീര്ച്ചയായും വേണം. ത്രേതയുടേയും ദ്വാപരത്തിന്റേയും സംഗമത്തിലാണ് രാവണന്
വരുന്നത് അതായത് എപ്പോഴാണോ ദേവീദേവതകള് വാമമാര്ഗ്ഗത്തിലേയ്ക്ക് വരുന്നത് അപ്പോള്.
ഇത് നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. ബാബ വരുന്നതും കലിയുഗത്തിന്റെ
അന്തിമത്തിനും സത്യയുഗത്തിന്റെ ആദിയിലുമുള്ള സംഗമത്തിലാണ് അതുപോലെ രാവണന്
വരുന്നത് ത്രേതയ്ക്കും ദ്വാപരത്തിനും ഇടയിലുള്ള സംഗമത്തിലാണ്. ഇപ്പോള് ആ
സംഗമത്തെ കല്യാണകാരിയെന്ന് പറയില്ല. അതിനെ അകല്യാണകാരി എന്നാണ് പറയുന്നത്.
കല്യാണകാരി എന്നത് ബാബയുടെ മാത്രം പേരാണ്. ദ്വാപരം മുതല് അകല്യാണകാരിയായ യുഗം
ആരംഭിക്കുന്നു. ബാബ ചൈതന്യത്തിലുള്ള ബീജരൂപമാണ്. ബാബയില് മുഴുവന്
വൃക്ഷത്തിന്റേയും ജ്ഞാനമുണ്ട്. അഥവാ ആ ബീജവും ചൈതന്യമായിരുന്നെങ്കില് അതും
പറയുമായിരുന്നു- എന്നില് നിന്നും ഇന്ന വൃക്ഷം ഇന്ന രീതിയിലാണ് വളരുന്നത്. പക്ഷേ
ജഢമായതിനാല് പറയാന് കഴിയില്ല. നമുക്ക് മനസ്സിലാക്കാന് സാധിക്കും വിത്ത്
വിതയ്ക്കുമ്പോള് ആദ്യം ചെറിയൊരു ചെടി പുറത്തുവരും. പിന്നീട് വലുതാകുമ്പോള് ഫലം
നല്കാന് തുടങ്ങും. പക്ഷേ ചൈതന്യത്തിനേ എല്ലാം പറയാന് കഴിയൂ. ലോകത്തില് ഇന്ന്
മനുഷ്യര് എന്തെല്ലാമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ടുപിടുത്തങ്ങള്
നടത്തിക്കൊണ്ടിരിക്കുന്നു. ചന്ദ്രനിലേയ്ക്ക് പോകുന്നതിനുള്ള പരിശ്രമങ്ങള്
ചെയ്തുകൊണ്ടിരിക്കുന്നു. ഈ കാര്യങ്ങള് മുഴുവന് നിങ്ങള് ഇപ്പോള് കേള്ക്കുകയാണ്.
ചന്ദ്രന്റെ നേര്ക്ക് ഉയരത്തില് ലക്ഷക്കണക്കിന് മൈല്സ് പോകുന്നു, ചന്ദ്രന്
എങ്ങനെയുള്ള വസ്തുവാണ് എന്ന് പരിശോധിക്കാനാണ് പോകുന്നത്. സമുദ്രത്തിന്റെ എത്ര
ദൂരത്തേയ്ക്ക് പോകുന്നു, പരിശോധിക്കുന്നു, പക്ഷേ അറ്റം കണ്ടെത്താന് സാധിക്കില്ല,
വെള്ളം തന്നെ വെള്ളമാണ്. വിമാനം ഉപയോഗിച്ച് മുകളിലേയ്ക്ക് പോകുന്നു, അവര്ക്ക്
തിരിച്ചുവരാന് സാധിക്കുന്ന തരത്തില് അത്രയും പെട്രോളും നിറയ്ക്കണം. ആകാശം
പരിധിയില്ലാത്തതല്ലേ, സാഗരവും പരിധിയില്ലാത്തതാണ്. എങ്ങനെയാണോ ഇവിടെ
പരിധിയില്ലാത്ത ജ്ഞാനസാഗരനുള്ളത് പക്ഷേ അത് വെള്ളം കൊണ്ടുള്ള പരിധിയില്ലാത്ത
സാഗരമാണ്. ആകാശതത്വവും പരിധിയില്ലാത്തതാണ്. ഭൂമിയും പരിധിയില്ലാത്തതാണ്,
മുന്നോട്ട് പോയികൊണ്ടേയിരിക്കും. സാഗരത്തിന്റെ താഴെയും ഭൂമിയാണ്. പര്വ്വതങ്ങള്
എന്തിന്റെ മുകളിലാണ് നില്ക്കുന്നത്? ഭൂമിയില്. പിന്നീട് ഭൂമി കുഴിക്കുമ്പോള്
പര്വ്വതം പുറത്തുവരും, അതിനും താഴെ പിന്നീട് വെള്ളം കാണും. സാഗരവും ഭൂമിയിലാണ്.
ഏതുവരെ വെള്ളമുണ്ട്, ഏതുവരെ ഭൂമിയുണ്ട് എന്ന് അതിന്റെ അറ്റം കണ്ടെത്താന്
സാധിക്കില്ല. പരമപിതാ പരമാത്മാവിനെ പരിധിയില്ലാത്ത ബാബയെ അറ്റമില്ലാത്തത് എന്ന്
പറയാറുണ്ട്. മനുഷ്യര് പറയുന്നു ഈശ്വരന് അറ്റമില്ലാത്തയാളാണ്, മായയും
അന്ത്യമില്ലാത്തതാണ്. പക്ഷേ നിങ്ങള്ക്ക് അറിയാം ഈശ്വരന് അറ്റമില്ലാത്തയാളാവുക
എന്നത് സാധ്യമേയല്ല. ബാക്കി ഈ ആകാശം അറ്റമില്ലാത്തതാണ്. ഈ 5 തത്വങ്ങള്, ആകാശം,
വായു........ ഇവ തമോപ്രധാനമായി മാറുന്നു. ആത്മാവും തമോപ്രധാനമായിമാറുന്നു
പിന്നീട് ബാബ വന്ന് സതോപ്രധാനമാക്കി മാറ്റുന്നു. എത്ര ചെറിയ ആത്മാവാണ്, 84
ജന്മങ്ങള് അഭിനയിക്കുന്നു. ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇത് അനാദിയായ
നാടകമാണ്, ഇതിന് അന്ത്യമുണ്ടാകില്ല. ഇത് പരമ്പരകളായി നടന്നുവരുന്നതാണ്.
എപ്പോഴാണ് ആരംഭിച്ചത്- ഇത് പറഞ്ഞാല് പിന്നെ അന്തിമവും ഉണ്ടാകും. ബാക്കി ഈ
കാര്യങ്ങള് മനസ്സിലാക്കിക്കൊടുക്കണം- എപ്പോള് മുതലാണ് പുതിയ ലോകം ആരംഭിക്കുന്നത്.
പിന്നീട് പഴയതാകുന്നു. ഇത് 5000 വര്ഷത്തിന്റെ ചക്രമാണ് ഇത്
കറങ്ങിക്കൊണ്ടേയിരിക്കും. ഇപ്പോള് നിങ്ങള്ക്ക് അറിയാം, അവര് പറയുന്നതെല്ലാം
അപവാദമാണ്. ശാസ്ത്രങ്ങളില് എഴുതിയിട്ടുണ്ട് സത്യയുഗത്തിന്റെ ആയുസ്സ് ഇത്രയും
ലക്ഷം വര്ഷമാണ്. അതിനാല് മനുഷ്യര് കേട്ട് കേട്ട് ഇതുതന്നെയാണ് സത്യം എന്നു
കരുതിയിരിക്കുന്നു. ഇത് അറിയുന്നേയില്ല- ഭഗവാന് എപ്പോള് വന്ന് തന്റെ പരിചയം
നല്കും? അറിയാത്തതിനാല് പറയുന്നു കലിയുഗത്തിന്റെ ആയുസ്സ് 40000 വര്ഷം ഇനിയും
ബാക്കിയുണ്ട്. നിങ്ങള് ഏതുവരെ മനസ്സിലാക്കിക്കൊടുക്കുന്നില്ലയോ അതുവരെ ഇതുതന്നെ
പറയും. കല്പത്തിന്റെ ആയുസ്സ് 5000 വര്ഷമാണ് അല്ലാതെ ലക്ഷക്കണക്കിന് വര്ഷമല്ല
എന്നത് മനസ്സിലാക്കിക്കൊടുക്കുന്നതിന് നിങ്ങള് ഇപ്പോള് നിമിത്തമാണ്.
ഭക്തിമാര്ഗ്ഗത്തില് എത്ര സാമഗ്രികളാണ്, മനുഷ്യരുടെ കൈയ്യില് പൈസയുണ്ടെങ്കില് അത്
ചിലവാക്കുന്നു. ബാബ പറയുന്നു ഞാന് നിങ്ങളുടെ കൈയ്യില് എത്ര പൈസ തന്നിട്ടാണ്
പോകുന്നത്! പരിധിയില്ലാത്ത ബാബ തീര്ച്ചയായും പരിധിയില്ലാത്ത സമ്പത്ത് നല്കും.
ഇതിലൂടെ സുഖവും ലഭിക്കും, ആയുസ്സും വര്ദ്ധിക്കും. ബാബ കുട്ടികളോട് പറയുന്നു-
എന്റെ ഓമന മക്കളേ, ആയുഷ്മാന് ഭവ. അവിടെ നിങ്ങളുടെ ആയുസ്സ് 150 വര്ഷമായിരിക്കും,
ഒരിയ്ക്കലും കാലന് കഴിക്കാന് സാധിക്കില്ല. ബാബ വരം നല്കുകയാണ്, നിങ്ങളെ
ആയുഷ്മാനാക്കി മാറ്റുന്നു. നിങ്ങള് അമരന്മാരായി മാറും. അവിടെ ഒരിയ്ക്കലും
അകാലമൃത്യു ഉണ്ടാകില്ല. അവിടെ നിങ്ങള് വളരെ സുഖികളായിരിക്കും അതിനാലാണ് സുഖധാമം
എന്ന് വിളിക്കുന്നത്. ആയുസ്സും കൂടുതലായിരിക്കും, ധനവും ഒരുപാടുണ്ടാകും, വളരെ
സുഖിയുമായിരിക്കും. പാപ്പരില് നിന്നും കിരീടധാരിയായി മാറുന്നു. നിങ്ങളുടെ
ബുദ്ധിയിലുണ്ട്- ബാബ വരുന്നത് ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നതിനാണ്.
അത് തീര്ച്ചയായും ചെറിയ വൃക്ഷമായിരിക്കും. അവിടെ ഒരു ധര്മ്മം, ഒരു രാജ്യം, ഒരു
ഭാഷയായിരിക്കും. അതിനെയാണ് വിശ്വത്തില് ശാന്തി എന്നു പറയുന്നത്. മുഴുവന്
വിശ്വത്തിലും നമ്മള് തന്നെയാണ് പാര്ട്ടുധാരികള്. ഇത് ലോകത്തിന് അറിയില്ല. അഥവാ
അറിയുമായിരുന്നെങ്കില് പറയുമായിരുന്നു നമ്മള് എപ്പോള് മുതലാണ് പാര്ട്ട്
അഭിനയിക്കാന് ആരംഭിച്ചത്? ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ
മനസ്സിലാക്കിത്തരുകയാണ്. ഗീതത്തിലും ഉണ്ടല്ലോ- ബാബയില് നിന്ന് എന്താണോ
ലഭിക്കുന്നത് അത് മറ്റാരില് നിന്നും ലഭിക്കില്ല. മുഴുവന് ഭൂമി, ആകാശം, മുഴുവന്
വിശ്വത്തിന്റേയും രാജധാനി നല്കുന്നു. ഈ ലക്ഷ്മീ നാരായണന്മാര് മുഴുവന്
വിശ്വത്തിന്റേയും അധികാരികളായിരുന്നു പിന്നീട് വന്ന രാജാക്കന്മാര് ഭാരതത്തിന്റെ
മാത്രം രാജാക്കന്മാരാണ്. പാട്ടുമുണ്ട് ബാബ എന്താണോ നല്കുന്നത്, അത്
മറ്റാരെക്കൊണ്ടും നല്കാന് സാധിക്കില്ല. ബാബ തന്നെയാണ് വന്ന് പ്രാപ്തി
ചെയ്യിപ്പിക്കുന്നത്. അതിനാല് ഈ മുഴുവന് ജ്ഞാനവും ബുദ്ധിയില് ഉണ്ടായിരിക്കണം
ആര്ക്കുവേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കണം. ഇത്രയും മനസ്സിലാക്കണം.
ഇപ്പോള് ആര്ക്കാണ് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കുക? ആരാണോ ബന്ധനമുക്തരായത്
അവര്ക്ക്. ബാബയുടെ ആടുത്തേയ്ക്ക് ആരെങ്കിലും വരുമ്പോള് ബാബ ചോദിക്കും- എത്ര
കുട്ടികളുണ്ട്? എനിക്ക് 5 കുട്ടികളുണ്ട് പിന്നെ ആറാമത്തെ കുട്ടി ശിവബാബയാണ്
എങ്കില് തീര്ച്ചയായും ഏറ്റവും വലിയ കുട്ടിയായില്ലേ. ശിവബാബയുടേതായി മാറിയാല്
പിന്നെ ശിവബാബ തന്റെ കുട്ടിയാക്കി മാറ്റി വിശ്വത്തിന്റെ അധികാരിയാക്കി
മാറ്റുന്നു. കുട്ടികള് അനന്തരാവകാശികളായി മാറുന്നു. ഈ ലക്ഷ്മീ നാരായണന്മാര്
ശിവബാബയുടെ പൂര്ണ്ണ അനന്തരാവകാശികളാണ്. മുന്ജന്മത്തില് എല്ലാം ശിവബാബയ്ക്ക്
നല്കിയിരുന്നു. അതിനാല് തീര്ച്ചയായും സമ്പത്ത് കുട്ടികള്ക്കാണ് ലഭിക്കേണ്ടത്.
ബാബ പറഞ്ഞു- എന്നെ അന്തരാവകാശിയാക്കി മാറ്റൂ രണ്ടാമത് ഒരാളില്ല. പറയുന്നു- ബാബാ
ഇതെല്ലാം അങ്ങയുടേതാണ്, അങ്ങയുടേതെല്ലാം ഞങ്ങളുടേതാണ്. അങ്ങ് ഞങ്ങള്ക്ക് മുഴുവന്
വിശ്വത്തിന്റേയും ചക്രവര്ത്തീപദവി നല്കുന്നു എന്തുകൊണ്ടെന്നാല് ഞങ്ങളുടെ പക്കല്
എന്തെല്ലാമുണ്ടായിരുന്നുവോ അതെല്ലാം അങ്ങേയ്ക്കു നല്കി. ഡ്രാമയില്
അടങ്ങിയിട്ടുണ്ടല്ലോ. അര്ജുനന് വിനാശവും കാണിച്ചുകൊടുത്തു ഒപ്പം ചതുര്ഭുജനേയും
കാണിച്ചുകൊടുത്തു. അര്ജുനന് മറ്റാരുമല്ല, ബ്രഹ്മാബാബയ്ക്കാണ്
സാക്ഷാത്ക്കാരമുണ്ടായത്. കണ്ടൂ, രാജധാനി ലഭിക്കുകയാണെങ്കില് എന്തുകൊണ്ട്
ശിവബാബയെ അനന്തരാവകാശിയാക്കി മാറ്റിക്കൂട. ബാബ പിന്നീട് നമ്മെ
അനന്തരാവകാശിയാക്കി മാറ്റും. ഈ കച്ചവടം വളരെ നല്ലതാണ്. ഒരിയ്ക്കലും ആരോടും
ചോദിച്ചില്ല. ഗുപ്തമായി എല്ലാം നല്കി. ഇതിനെയാണ് ഗുപ്തമായ ദാനം എന്നു പറയുന്നത്.
ഇവര്ക്ക് എന്തുപറ്റി എന്ന് ആര്ക്കും അറിയില്ല. ചിലര് കരുതി ഇവര്ക്ക് വൈരാഗ്യം
വന്നു, ചിലപ്പോള് സന്യാസിയായിട്ടുണ്ടാകും. അതിനാല് ഈ പെണ്കുട്ടികളും പറയും -
എനിക്ക് 5 കുട്ടികളുണ്ട് ഇനി ശിവബാബയേയും തന്റെ ഒരു കുട്ടിയാക്കി മാറ്റും.
ബ്രഹ്മാബാബയും എല്ലാം ബാബയ്ക്കുമുന്നില് വെച്ചു, ഇതിലൂടെ അനേകം പേരുടെ സേവനം
നടക്കട്ടെ എന്നു കരുതി. ബാബയെക്കണ്ട് എല്ലാവര്ക്കും ചിന്തയുണ്ടായി, എല്ലാവരും
വീട് ഉപേക്ഷിച്ച് ഓടിവന്നു. അവിടം മുതലാണ് ബഹളങ്ങള് ആരംഭിച്ചത്. വീട്
ഉപേക്ഷിക്കാന് അവര് ധൈര്യം കാണിച്ചു. ശാസ്ത്രങ്ങളിലും എഴുതിവെച്ചിട്ടുണ്ട്-
ഭട്ടി നടന്നതായി എന്തെന്നാല് അവര്ക്ക് ഏകാന്തത വേണമായിരുന്നു. ബാബയെ അല്ലാതെ
മറ്റാരെയും ഓര്മ്മ വരരുത്. മിത്ര സംബന്ധികളുടെ ഓര്മ്മയും വരരുത്
എന്തുകൊണ്ടെന്നാല് പതിതമായ ആത്മാവിന് തീര്ച്ചയായും പാവനമായി മാറണം. ബാബ പറയുന്നു
ഗൃഹസ്ഥ വ്യവഹാരത്തില് ഇരുന്നുകൊണ്ടും പാവനമായി മാറൂ. ഇതിലാണ് ആപത്തുകള് വരുന്നത്.
പറയുമായിരുന്നു പതി -പത്നിയ്ക്ക് ഇടയില് വഴക്കുണ്ടാക്കുന്നത് ഈ ജ്ഞാനമാണ്
എന്തുകൊണ്ടെന്നാല് ഒരാള് പവിത്രമായി മാറി, അടുത്തയാള് മാറിയില്ലെങ്കില് ബഹളങ്ങള്
തുടങ്ങും. ഇവര്ക്ക് എല്ലാം അടി കൊണ്ടിട്ടുണ്ട് എന്തെന്നാല് പെട്ടെന്ന് പുതിയ
കാര്യം ചെയ്തില്ലേ. എല്ലാവരും ആശ്ചര്യപ്പെടാന് തുടങ്ങി, ഇത് എന്താണ് സംഭവിച്ചത്
ഇത്രയും പേര് പോകുന്നു. മനുഷ്യരില് വിവേകമില്ല. ഇത്രയും പറയുമായിരുന്നു- എന്തോ
ശക്തിയുണ്ട്! തന്റെ വീട് ഉപേക്ഷിച്ച് ഓടിപ്പോവുക ഇങ്ങനെ മുമ്പ് ഒരിയ്ക്കലും
സംഭവിച്ചിട്ടില്ല. ഡ്രാമയിലെ ഈ മുഴുവന് ചരിത്രവും ശിവബാബയുടേതാണ്. ചിലര്
കാലിയായ കൈകളുമായാണ് ഓടിയത്, ഇതും കളിയാണ്. വീടും കുടുംബവും എല്ലാം ഉപേക്ഷിച്ച്
വന്നു, ഒന്നും ഓര്മ്മ വന്നില്ല. ബാക്കിയുള്ളത് ഈ ശരീരമാണ്, ഇതുകൊണ്ട് ജോലികള്
ചെയ്യണം. ആത്മാവിനേയും ഓര്മ്മയുടെ യാത്രയിലൂടെ പാവനമാക്കി മാറ്റണം, അപ്പോഴേ
പവിത്ര ആത്മാക്കള്ക്ക് തിരിച്ച് പോകാന് സാധിക്കൂ. അപവിത്ര ആത്മാക്കള്ക്ക്
സ്വര്ഗ്ഗത്തിലേയ്ക്ക് പോകാന് കഴിയില്ല. നിയമമില്ല. മുക്തിധാമത്തില്
പവിത്രമായവരാണ് ആവശ്യം. പവിത്രമായി മാറുന്നതില് തന്നെ എത്ര വിഘ്നങ്ങളാണ്
ഉണ്ടാകുന്നത്. മുമ്പ് ഏതെങ്കിലും സത്സംഗങ്ങളില് പോകുന്നതിന് ഇത്രയും വിലക്കുകള്
ഉണ്ടായിരുന്നോ. എവിടെ വേണമെങ്കിലും പോകുമായിരുന്നു. ഇവിടെ പവിത്രതയുടെ
കാരണത്താലാണ് വിഘ്നമുണ്ടാകുന്നത്. പവിത്രമായി മാറാതെ വീട്ടിലേയ്ക്ക്
തിരിച്ചുപോകാന് സാധിക്കില്ല- എന്നത് മനസ്സിലാക്കുന്നുണ്ട്. ധര്മ്മരാജനില് നിന്നും
ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. പിന്നീട് അല്പം ഭക്ഷണം ലഭിക്കും. ശിക്ഷകള്
അനുഭവിക്കുന്നില്ലെങ്കില് വളരെ നല്ല പദവി ലഭിക്കും. ഇത് മനസ്സിലാക്കിയ കാര്യമാണ്.
ബാബ പറയുന്നു- മധുരമായ കുട്ടികളേ, നിങ്ങള്ക്ക് എന്റെ അടുത്തേയ്ക്ക് വരണം. ഈ പഴയ
ശരീരം ഉപേക്ഷിച്ച് പവിത്ര ആത്മാവായി മാറിയിട്ട് വേണം വരാന്. പിന്നീട് എപ്പോള് 5
തത്വങ്ങള് പുതിയതും സതോപ്രധാനവുമായി മാറുന്നുവോ അപ്പോള് നിങ്ങള്ക്ക് പുതിയ
സതോപ്രധാനമായ ശരീരം ലഭിക്കും. എല്ലാം നശിച്ച് പിന്നീട് പുതിയതായി മാറും.
എങ്ങനെയാണോ ബാബ വന്ന് ബ്രഹ്മാശരീരത്തില് ഇരിക്കുന്നത് അതുപോലെ ആത്മാവുപോയി ഒരു
ബുദ്ധിമുട്ടുമില്ലാതെ ഗര്ഭക്കൊട്ടാരത്തില് ഇരിക്കും. പിന്നീട് എപ്പോള്
സമയമാകുന്നുവോ അപ്പോള് പുറത്ത് വരും അതും ഇടിമിന്നലിന്റെ തിളക്കത്തോടെയായിരിക്കും
കാരണം ആത്മാവ് പവിത്രമാണ്. ഇതെല്ലാം ഡ്രാമയില് ഉള്ളതാണ്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1).
ആത്മാവിനെ പാവനമാക്കി മാറ്റുന്നതിനായി ഏകാന്തതയുടെ ഭട്ടിയില് ഇരിക്കണം. ഒരു
ബാബയെയല്ലാതെ മറ്റൊരു മിത്ര സംബന്ധിയേയും ഓര്മ്മ വരരുത്.
2). ബുദ്ധിയില് മുഴുവന്
ജ്ഞാനത്തേയും വെച്ച്, ബന്ധനമുക്തരായി മാറി മറ്റുള്ളവരുടെ സേവനം ചെയ്യണം.
ബാബയുമായി സത്യമായ ഇടപാട് നടത്തണം. ബാബ എങ്ങനെ എല്ലാം ഗുപ്തമായി ചെയ്തുവോ
അതുപോലെ ഗുപ്തമായി ദാനം ചെയ്യണം.
വരദാനം :-
മായയുടെ
വികരാള രൂപത്തിലുള്ള കളി സാക്ഷിയായി കാണുന്ന മായാജീത്തായി ഭവിക്കട്ടെ.
മായയെ സ്വാഗതം
ചെയ്യുന്നവര് അതിന്റെ വികരാള രൂപം കണ്ട് ഭയക്കില്ല. സാക്ഷിയായി കളി
കാണുന്നതിലൂടെ സന്തോഷം വരുന്നു കാരണം മായയ്ക്ക് പുറമെ സിംഹത്തിന്റെ രൂപമാണ്
എന്നാല് പൂച്ചയുടെ അത്ര പോലും ശക്തിയില്ല. നിങ്ങള് അതിനെ പേടിച്ച് വലുതാക്കുക
മാത്രമാണ് ചെയ്യുന്നത് - എന്ത് ചെയ്യും.. എങ്ങനെ ഉണ്ടാകും... എന്നാല് എന്ത്
സംഭവിച്ച് കൊണ്ടിരിക്കുന്നുവോ അതെല്ലാം നല്ലതാണ് എന്താണോ സംഭവിക്കാനുള്ളത് അത്
കൂടുതല് നല്ലത് എന്ന പാഠം ഓര്മ്മിക്കൂ. സാക്ഷിയായി കളി കാണുകയാണെങ്കില്
മായാജീത്തായി തീരും.
സ്ലോഗന് :-
ആരാണോ
സഹനശീലര് അവര് ആരുടെ ഭാവ-സ്വഭാവങ്ങളിലും കത്തുന്നില്ല, വ്യര്ത്ഥ കാര്യങ്ങള് ഒരു
ചെവിയിലൂടെ കേട്ട് മറ്റെതിലൂടെ പുറത്ത് വിടുന്നു.