അലസത,ആലസ്യംഒഴിവ്കഴിവ്ഇവ
യുടെയെല്ലാംനിദ്രയില്നിന്ന്ഉണരുന്ന
താണ്ശിവരാത്രിയുടെസത്യമായഉറക്കമൊഴിയ്ക്കല്.
ഇന്ന് ബാപ്ദാദ വിശേഷിച്ച്
തന്റെ നാനാഭാഗത്തുമുള്ള അതീവ സ്നേഹികളും, വളരെക്കാലത്തെ വേര്പാടിന് ശേഷം തിരികെ
കിട്ടിയ പരമാത്മ സ്നേഹത്തിനു പാത്രമായ കുട്ടികളുമായി മിലനത്തിനും, വിചിത്രമായ
ബാബ കുട്ടികളുടെ ജന്മദിനം ആഘോഷിക്കാനും വന്നതാണ്. നിങ്ങള് എല്ലാവരും ഇന്ന്
വിശേഷമായ വിചിത്ര ജന്മ ദിനം ആഘോഷിക്കാന് വന്നതല്ലേ! ഈ ജന്മദിനം മുഴുവന്
കല്പത്തിലും വേറെ ആര്ക്കും ഉണ്ടാകില്ല. ഒരിക്കലും കേട്ടിട്ടുണ്ടാകില്ല അച്ഛനും
മക്കളും ഒരു ദിവസം ജന്മദിനം ഉള്ളത്. നിങ്ങള് എല്ലാവരും ബാബയുടെ ജന്മദിനം
ആഘോഷിക്കാന് വന്നതാണോ അതോ കുട്ടികളുടെയും ജന്മദിനം ആഘോഷിക്കാന് വന്നിരിക്കുകയാണോ?
മുഴുവന് കല്പത്തിലും പരമാത്മ പിതാവും കുട്ടികളുമായി ഇത്രയ്ക്ക് ആഴമേറിയ
സ്നേഹമാണ് അത് അനേക ജന്മങ്ങള് കൂടെ ഉണ്ടാകും. ബാബ ഒറ്റയ്ക്ക്
വിശ്വപരിവര്ത്തനത്തിന്റെ കാര്യം ചെയ്യുന്നില്ല,കുട്ടികളുടെ കൂടെയാണ് ചെയ്യുന്നത്.
ഇത് അലൗകീകമായി കൂടെ ഇരിക്കുന്നതിന്റെ സ്നേഹം, കൂട്ടുകാര് ആകുന്നതിന്റെ സ്നേഹം
ഈ സംഗമത്തിലാണ് അനുഭവം ചെയ്യുന്നത്. ബാബയും കുട്ടികളുമായി ഇത്രയ്ക്ക് ആഴമേറിയ
സ്നേഹമാണ് ജനിക്കുന്നതും ഒരുമിച്ചാണ്, വസിക്കുന്നതും എവിടെയാണ്? ഒറ്റയ്ക്കാണോ
കൂടെയാണോ? ഓരോ കുട്ടിയും ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും പറയുന്നു ഞങ്ങള്
ബാബയുടെ കൂടെ കമ്പയിന്റ് ആണ്! ഒറ്റയ്ക്ക് ഇരിക്കാറില്ലല്ലോ! ജനനം ഒരുമിച്ചാണ്,
ഒന്നിച്ചാണ് ഇരിക്കുന്നത്, മുന്നോട്ടുള്ള വാഗ്ദാനം എന്താണ്? കൂടെയാണ്,
കൂടെയിരിക്കും, നമ്മുടെ മധുരമായ വീട്ടിലേക്ക് കൂടെ പോകും. ഇത്രയും സ്നേഹം വേറെ
ഏതെങ്കിലും അച്ഛനും മക്കള്ക്കും കണ്ടിട്ടുണ്ടോ? ഏത് കുട്ടികള് ആണെങ്കിലും,എവിടെ
ആയാലും,എങ്ങനെ ആണെങ്കിലും, ഒരുമിച്ചാണ്, മുന്നോട്ടും ഒരുമിച്ച് പോകേണ്ടവര് ആണ്.
ഈ വിചിത്രവും ഏറ്റവും പ്രതീയപ്പെട്ടതുമായ ജന്മദിനം ആഘോഷിക്കുവാനാണ് വന്നത്.
സന്മുഖത്ത് ആഘോഷിക്കുന്നവര് ആയാലും,ദേശവിദേശങ്ങളിലും നാനാഭാഗത്തും ഒരുമിച്ച്
ആഘോഷിക്കുകയാണ്.
ബാപ്ദാദ നാനാഭാഗത്തും
കണ്ടുകൊണ്ടിരിക്കുകയാണ് എല്ലാ കുട്ടികളും എങ്ങനെയാണ് ഉന്മേഷത്തോടെ ഉത്സാഹത്തോടെ
ഹൃദയത്തിന്റെയുള്ളില് ആഹാ ബാബാ! ആഹാ ബാബ! ആഹാ ജന്മദിനം എന്ന പാട്ട്
പാടിക്കൊണ്ടിരിക്കുന്നത്. സ്വിച്ചിടുമ്പോള് നാനാഭാഗത്തേയും ശബ്ദം, ഹൃദയത്തിന്റെ
ശബ്ദം ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും ശബ്ദം ബാപ്ദാദയുടെ കാതുകളില്
കേള്ക്കുന്നുണ്ട്. ബാപ്ദാദ എല്ലാ കുട്ടികളുടെയും ഉന്മേഷവും ഉത്സാഹവും കണ്ടു
കുട്ടികള്ക്ക് തന്റെ ദിവ്യ ജന്മത്തിന്റെ കോടാനുകോടി മടങ്ങായി ആശംസകള് നല്കുന്നു.
വാസ്തവത്തില് ഉത്സവത്തിന്റെ അര്ത്ഥമാണ് ഉന്മേഷത്തോടെ ഉത്സാഹത്തോടെയും ഇരിക്കുക.
നിങ്ങള് എല്ലാവരും ഉത്സാഹത്തോടെ ഈ ഉത്സവം ആഘോഷിക്കുകയാണ്. പേരും ഭക്തര്
വച്ചിട്ടുള്ളത് ശിവരാത്രി എന്നാണ്.
ആരാണോ നിങ്ങളുടെ ഈ
വിചിത്രമായ ജന്മദിനത്തിന്റെ അനുകരണം വളരെ നല്ലതായി ചെയ്തിട്ടുള്ളത്, ആ ഭക്ത
ആത്മാവിനു ഇന്ന് ബാപ്ദാദ ആശംസകള് നല്കുകയാണ്. താങ്കള് ജ്ഞാനത്തിന്റെയും
സ്നേഹത്തിന്റെയും രൂപത്തിലാണ് ആഘോഷിക്കുന്നത്, ആ ഭക്ത ആത്മാവ്, നിങ്ങള്
ആഘോഷിച്ചത് ഭാവനയുടെയും വിശ്വാസത്തിന്റെയും രൂപത്തില് അനുകരിച്ചു. ആ
കുട്ടിയ്ക്ക് ആശംസകള് നല്കുകയാണ്, വളരെ നല്ലതായി അനുകരിക്കുന്നതിന്റെ പാര്ട്ട്
അഭിനയിച്ചു. നോക്കിയാല് ഓരോ കാര്യവും അനുകരിച്ചിട്ടുണ്ട്. അനുകരിക്കാനും ബുദ്ധി
വേണമല്ലോ! മുഖ്യമായ കാര്യമാണ് ഈ ദിവസം ഭക്തര് വ്രതം എടുക്കും, അവര് ഭക്ഷണ
പാനീയങ്ങളുടെ വ്രതമാണ് എടുക്കുന്നത്, ഭാവനയില് വൃത്തിയെ
ശ്രേഷ്ഠമാക്കുന്നതിനുള്ള വ്രതമാണ് എടുക്കുന്നത്, അവര്ക്ക് ഓരോ വര്ഷവും
ചെയ്യേണ്ടതായി വരുന്നുണ്ട്,നിങ്ങള് എന്ത് വ്രതമാണ് എടുത്തത്?ഒരു പ്രാവശ്യമാണ്
വ്രതം എടുക്കുന്നത്, ഓരോ വര്ഷവും വ്രതം എടുക്കാറില്ല. ഒറ്റ പ്രാവശ്യമാണ്
പവിത്രതയുടെ വ്രതം എടുത്തത്. എല്ലാവരും പവിത്രതയുടെ വ്രതം
എടുത്തിട്ടുണ്ട്,പക്കയായി എടുത്തിട്ടുണ്ടോ? ആരാണോ പക്കയായി എടുത്തിട്ടുള്ളത്
അവര് കൈ ഉയര്ത്തൂ. പക്കാ ആണല്ലോ? കുറച്ചു കുറച്ചു പക്കയാകാന് ബാക്കിയില്ലല്ലോ?
പാക്കയാണോ? ശരി. അടുത്ത ചോദ്യം ഉണ്ട്, വ്രതം നല്ലതായി എടുത്തതിനു ആശംസകള് ഉണ്ട്.
അപവിത്രതയ്ക്കും മുഖ്യമായി അഞ്ച് കൂട്ടുകാര് ഉണ്ടല്ലോ,ശരിയല്ലേ! തലയാട്ടൂ. ശരി
അഞ്ചിന്റെയും വ്രതം എടുത്തോ? അതോ രണ്ടു മൂന്നിന്റെ വ്രതമാണോ എടുത്തത്? എവിടെയാണോ
പവിത്രത ഉള്ളത് അവിടെ അംശം എങ്കിലും അപവിത്രത ഉണ്ടെങ്കില് സമ്പൂര്ണ്ണ പവിത്ര
ആത്മാവ് എന്ന് പറയുമോ? ബ്രാഹ്മണ ആത്മാക്കളായ നിങ്ങളുടെ പവിത്രത ബ്രാഹ്മണ
ജന്മത്തിന്റെ സമ്പത്ത് ആണ്, വ്യക്തിത്വമാണ്, രാജകീയതയാണ്. പരിശോധിക്കണം
മുഖ്യമായ പവിത്രതയുടെ മേല് ശ്രദ്ധ ഉണ്ടോ? എന്നാല് സമ്പൂര്ണ പവിത്രതയ്ക്കു വേണ്ടി
വേറെ ഏതൊക്കെ കൂട്ടുകാര് ഉണ്ടോ അവരെ അയച്ചു വിടുന്നില്ലല്ലോ? ചെറിയതിനോട് സ്നേഹം
കാണിച്ചു വലുതിനെ നേരെയാക്കി. എന്താ ബാബയുടെ സമ്മതം ഉണ്ടോ മറ്റ് നാലു പേരെ
കൂട്ടുകാര് ആക്കാന്. ബ്രഹ്മചര്യം മാത്രമല്ല പവിത്രത എന്ന് പറയുന്നത്.
ബ്രഹ്മചര്യത്തോടൊപ്പം ബ്രഹ്മാചാരി ആകണം അര്ഥം പവിത്രതയുടെ വ്രതം പാലിക്കണം. പല
കുട്ടികളും ആത്മീയ സംഭാഷണത്തില് പറയാറുണ്ട്, എല്ലാവരും ആത്മീയ സംഭാഷണം
ചെയ്യില്ലേ. പറയുന്നു ബാബ മുഖ്യമായത് ശരിയാക്കിയല്ലോ, ബാക്കി ചെറിയതൊക്കെ
ഇടയ്ക്കു മനസ്സാ സങ്കല്പത്തില് വരുന്നുണ്ട്. മനസ്സില് വരുന്നു വാക്കില് വരില്ല,
മനസ്സു മറ്റാരും കാണുന്നില്ലല്ലോ. ചിലര് പിന്നീട് പറയുന്നു ചെറിയ കുട്ടികളോട്
സ്നേഹം ഉണ്ടാകുമല്ലോ. ഈ നാലുപേരോടും സ്നേഹം വരുന്നു. ക്രോധം വരുന്നുണ്ട്.മോഹം
വരുന്നുണ്ട്,ആഗ്രഹിക്കുന്നില്ല വരുന്നു. ബാപ്ദാദ പറയുന്നു ആര് വന്നാലും നിങ്ങള്
വാതില് തുറക്കുമ്പോഴാണല്ലോ കയറുന്നത്! എന്തിനാണ് വാതില് തുറക്കുന്നത്?കുറവുകളുടെ
വാതിലാണ് തുറക്കുന്നത്, കുറവുകളുടെ വാതില് തുറക്കുക എന്നാല് ആഹ്വാനം ചെയ്യുക.
ഇന്നത്തെ ദിവസം
ബാപ്ദാദയുടെ ജന്മദിനം ആഘോഷിക്കുകയാണ്, ജന്മമെടുത്തപ്പോള് തന്നെ വ്രത ത്തിന്റെ
പ്രതിജ്ഞ ചെയ്തു. ഏറ്റവുമാദ്യം ബാബ ഏത് വരദാനമാണ് നല്കിയത്? ജന്മ ദിനത്തിലെ
വരദാനം ഓര്മ്മ ഉണ്ടോ? എന്താണ് നല്കിയത്? പവിത്ര ഭവ, യോഗി ഭവ. എല്ലാവര്ക്കും
വരദാനം ഓര്മ്മയുണ്ടോ? ഓര്മ്മയുണ്ടോ മറന്നു പോയില്ലല്ലോ? ഒന്നിന്റെ മാത്രമല്ല
പവിത്ര ഭവയുടെ വരദാനം, അഞ്ചിന്റെയും നല്കി. ഇന്ന് ബാപ്ദാദ എന്താണ്
ആഗ്രഹിക്കുന്നത്?ജന്മദിനം ആഘോഷിക്കാന് വന്നിരിക്കുകയാണ്. ശിവരാത്രി ആഘോഷിക്കാന്
വന്നതാണ്, ജന്മദിനത്തിന്റെ സമ്മാനം കൊണ്ട് വന്നോ അതോ ഒന്നുമില്ലാതെയാണോ
വന്നത്?സ്ഥാപനയുടെ 70വര്ഷം സമാപ്തമാകുകയാണ്. ഓര്മ്മയില്ലേ! 70 വര്ഷം ചിന്തിച്ച്
നോക്കൂ,താങ്കള് പിന്നീടാണ് വന്നതെങ്കിലും സ്ഥാപനയുടെ 70 വര്ഷം ആയിരിക്കുകയാണ്!
നിങ്ങള് ഇപ്പോഴാണ് വന്നതെങ്കിലും സ്ഥാപനയുടെ കര്ത്തവ്യത്തില് നിങ്ങള് സഹായികളാണ്.
സഹായികള് അല്ലെ! നിങ്ങള് ആദ്യത്തെ തവണ വന്നവര് ആണെങ്കിലും. ആരാണോ ആദ്യത്തെ
പ്രാവശ്യം മധുബനില് വന്നത്, അവര് കൈ ഉയര്ത്തൂ.ശരി. നിങ്ങള് എല്ലാവരും ഇപ്പോള്
ഒരു വര്ഷമോ രണ്ടു വര്ഷമോ ആയവര് ആണെങ്കിലും സ്വയം എന്താണ് പറയുന്നത്?
ബ്രഹ്മകുമാരിയും, ബ്രഹ്മകുമാരനും അതോ പുരുഷാര്ത്ഥി കുമാര് കുമാരിയാണോ? എന്താണ്
വിളിക്കുന്നത്? ആരെങ്കിലും സ്വയം പുരുഷാര്ത്ഥി കുമാര് എന്ന് പറയാറുണ്ടോ !
ബ്രഹ്മകുമാരന് എന്നാണല്ലോ ചേര്ക്കുന്നത്! എല്ലാവരും ബി.കെ എഴുതുമോ അതോ പി.കെ
എഴുതുമോ? പുരുഷാരത്ഥി കുമാര്. പ്രതിജ്ഞ എന്താണ്? കൂടെ ഇരിക്കും, കൂടെ പോകും,
കാമ്പയിന്റ് ആയിരിക്കും, എങ്കിലും കമ്പയിന്റ് ആകണമെങ്കില് സമാനത ഉണ്ടാകണം.!
ഇപ്പോള് 70 വര്ഷത്തിന്റെ ഉത്സവം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ബാപ്ദാദ കണ്ടു ഏത്
സോണിനു സേവനത്തിന്റെ ടേണ് കൊടുക്കുന്നുണ്ടോ അവര് 70 വര്ഷത്തിന്റെ സമ്മാന് സമരോഹ്
ആഘോഷിക്കാറുണ്ട്,എല്ലാവരും ആഘോഷിക്കാറില്ലേ! ചെറിയ ചെറിയ ഗിഫ്റ്റുകള് നല്കുക
മാത്രം ചെയ്യുന്നു. ഇന്ന് ഒന്ന് ജന്മദിനം ആണ്, ആഘോഷിക്കാന് വന്നിരിക്കുകയല്ലേ,
പക്കാ അല്ലെ? രണ്ടാമത് 70 വര്ഷം പൂര്ത്തിയായി, സമ്മാന് സമാരോഹ്
ആഘോഷിക്കുകയാണല്ലോ, ജന്മദിനവും ആഘോഷിക്കുകയാണ്, അതിനു എന്ത് സമ്മാനം എന്ത് നല്കും?
ട്രേ നല്കുമോ,ഷീറ്റ് നല്കുമോ? എന്ത് സമ്മാനമാണ് കൊണ്ട് വന്നത്?വെള്ളി ഗ്ളാസ്
നല്കും! തന്റെ ആശയുടെ ദീപങ്ങളായ കുട്ടികളെ പ്രതി ഇന്നത്തെ ദിവസം ബാപ്ദാദയുടെ
ശുഭ ആഗ്രഹമാണ്. ആ ശുഭ ആഗ്രഹം ഏതാണ്,പറയട്ടെ? പറയുന്നതും കേള്ക്കുന്നതും എന്താണ്
അര്ത്ഥമാക്കുന്നത്? ഒരു കാതില് കൂടി കേള്ക്കുകയും, ഹൃദയത്തില് ലയിച്ച്
ചേര്ക്കുകയും ചെയ്യുക, അങ്ങനെയല്ലേ?പുറത്തേയ്ക്ക് കളയില്ലല്ലോ,ഇത്രയുമല്ല,
ഹൃദയത്തില് ലയിച്ച് ചേര്ക്കുന്നു.ഇന്നത്തെ ദിവസത്തെ ശുഭ ആഗ്രഹം പറയട്ടെ,
മുന്പിലത്തെ വരിയിലുള്ളവര് പറയൂ, തലയാട്ടൂ, ടീച്ചേര്സ് തലയാട്ടൂ. നല്ലത് പതാക
ഉയര്ത്തി കാണിക്കുന്നുണ്ട്. ഡബിള് വിദേശികള് പറയൂ? സ്വയത്തെ ബന്ധിക്കണം, അപ്പോള്
സമ്മതമാണ് എന്ന് പറയൂ, വെറുതെ പറയരുത്, 70 വര്ഷം ബാപ്ദാദയും അലസതയുടെയും
ആലസ്യത്തിന്റെയും ഒഴിവ് കഴിവിന്റെ കളികള് കണ്ടു. 70 ആയില്ലെങ്കിലും,50,
40,30,20 വര്ഷം ആയിട്ടുണ്ട്, ഇത്രയും സമയം കുട്ടികളുടെ ഈ കളികള് വളരെയധികം
കണ്ടതാണ്. ഇന്നത്തെ ദിവസം ഭക്തര് ജാഗരണ് ചെയ്യുന്നു, ഉറങ്ങില്ല, കുട്ടികളായ
നിങ്ങളുടെ ജാഗരണ് ഏതാണ്? ഏത് നിദ്രയിലാണ് ഇടയ്ക്കിടയ്ക്ക് ഉറങ്ങിപോകുന്നത്,
അലസത,ആലസ്യം, ഒഴിവു കഴിവിന്റെ നിദ്രയില് സുഖമായി ഉറങ്ങുന്നു. ഇന്ന് ബാപ്ദാദ ഈ
മൂന്നു കാര്യങ്ങളും ഓരോ സമയത്തും ഉണര്വോടെ കാണാന് ആഗ്രഹിക്കുന്നു. എപ്പോള്
നോക്കിയാലും ക്രോധം വരുന്നു, അഭിമാനം വരുന്നുണ്ട്, ലോഭം വരുന്നുണ്ട്,
കാരണമെന്താണ് പറയുന്നത്? ബാപ്ദാദയ്ക്ക് ഒരു ട്രേഡ് മാര്ക്ക് ആണ് കാണപ്പെടുന്നത്,
ഏതെങ്കിലും കാര്യം വരുമ്പോള് എന്താണ് പറയുന്നത്, ഇത് സംഭവിക്കാറുണ്ട്, നടന്നോളും....,
അറിയില്ല ആരാണ് ചെയ്തത്? ഈ വാക്കുകളാണ് പറയുന്നത് ഇത് സംഭവിക്കാറുണ്ട്, ഇത്
സാരമില്ല. ഇത് പുതിയ കാര്യമൊന്നും അല്ല. ഇതെന്താണ്? ഇത് അലസത അല്ലെ?ഇത്
ചെയ്യാറുണ്ട്. കൂടുതലും ദേഷ്യത്തില് നിന്ന് രക്ഷപ്പെടുന്നതിനായി ഇത്
ചെയ്യുമ്പോള് ആണ് ഇങ്ങനെ വരുന്നത്.ഞാന് തെറ്റ് ചെയ്തു, അത് പറയില്ല.ഇവര് ഇങ്ങനെ
ചെയ്തപ്പോള് ആണ് അങ്ങനെ സംഭവിച്ചത്. മറ്റുള്ളവരുടെ മേല് കുറ്റം ചുമത്താന് വളരെ
എളുപ്പമാണ്. ഇത് ചെയ്യാതിരുന്നാല് അങ്ങനെ വരില്ല. ബാബ എന്താണോ പറഞ്ഞത് അത്
നടക്കുന്നില്ല. അത് ചെയ്താല് നടക്കും, ബാബയുടെ ശ്രീമത്തിലൂടെ ക്രോധത്തെ
സമാപ്തമാക്കാന് കഴിയുകയില്ലേ? ക്രോധത്തിന്റെ കുട്ടിയാണ് അഭിമാനം ഇപ്പോള്
അഭിമാനവും വ്യത്യസ്ത പ്രകാരത്തിലുള്ളത് ഉണ്ട്. ഇന്ന് നാലിന്റെയും വ്രതം
എടുക്കുമോ? ആദ്യത്തെ കാര്യത്തിന്റെ വിശേഷമായ ദൃഢ സങ്കല്പം കൂടുതല് പേരും
ചെയ്തതാണ്. അതുപോലെ നാലിന്റെയും സങ്കല്പം ചെയ്യുമോ! ഈ ഒഴിവ് കഴിവ് പറയരുത്, ഇവര്
ഇത് ചെയ്തപ്പോഴാണ് എന്റേതും ആയത്, ബാബ എന്താണോ ദിവസവും പറയുന്നത് അത് ഓര്മ്മയില്
ഇല്ല, അവര് ചെയ്തത് ആവര്ത്തിച്ച് ഓര്മ്മിക്കുന്നു, ഇത് ഒഴിവ് കഴിവ് ആയില്ലേ!
ഇന്ന് ബാപ്ദാദ ജന്മദിനത്തിന്റെ സമ്മാനം ആഗ്രഹിക്കുന്നത് ഈ മൂന്നു കാര്യങ്ങളാണ്,
നാലിനെ കുറയ്ക്കുന്നു. സംസ്ക്കാരത്തെ നേരിടണം, സംസ്ക്കാരത്തെ നേരിടുകയല്ല ഇത്
പേപ്പര് ആണ്. ഒരു ജന്മത്തിന്റെ പഠനവും മുഴുവന് കല്പത്തിലേക്കുള്ള പ്രാപ്തിയും,
അര കല്പത്തിന്റെ രാജ്യഭാഗ്യം, അര കല്പത്തെ പൂജ്യര്, മുഴുവന് കല്പത്തിന്റെയും
പ്രാപ്തി ഒരു ജന്മത്തില്, അത് ചെറിയ ജന്മമാണ്, മുഴുവന് ജന്മം ഇല്ല. എന്താ ധൈര്യം
ഉണ്ടോ? ആരാണോ കരുതുന്നത് തീര്ച്ചയായും ധൈര്യം വയ്ക്കും, അങ്ങനെയാകരുത്
പുരുഷാര്ത്ഥം ചെയ്യും, ശ്രദ്ധ നല്കും. ചെയ്യാം എന്നല്ല. കൊച്ചു കുട്ടികള് അല്ല,
70 വര്ഷം പൂര്ത്തിയാകുകയാണ്. മൂന്നു നാലോ മാസമായ കുട്ടികളാണ് ങേ ങേ എന്ന്
പറയുന്നത്. താങ്കള് ബാബയുടെ സഹായികള് ആണല്ലോ! വിശ്വ കല്യാണകാരി ആണ്,
അവര്ക്കാണെങ്കില് 70 വര്ഷം പൂര്ത്തിയാകുകയാണ്. ബാപ്ദാദ കൈ ഉയര്ത്തിക്കുന്നില്ല,
ബാപ്ദാദ കണ്ടു കൈ ഉയര്ത്തിയിട്ടും ഇടയ്ക്കിടയ്ക്ക് അലസരാകുന്നുണ്ട്. എന്താണ്
മനസ്സിലാക്കുന്നത് എന്ത് സംഭവിച്ചാലും, പര്വ്വതം പോലെയുള്ള പേപ്പര് വന്നാലും
പര്വ്വതത്തിനെ പഞ്ഞി ആക്കും, അങ്ങനെയുള്ള ദൃഢ സങ്കല്പം ചെയ്യാനുള്ള ധൈര്യം ഉണ്ടോ!
സങ്കല്പം ചെയ്യുന്ന സമയത്ത് വളരെ നല്ല സങ്കല്പമാണ് വയ്ക്കുന്നത്. ബാപ്ദാദയും
കണ്ട് സന്തോഷിക്കുന്നു, എന്താണ് പക്ഷെ നടക്കുന്നത്, 70 വര്ഷം വെറുതെ വിട്ടു,
പക്ഷെ ബാപ്ദാദ കണ്ടു സമയത്തെ വിശ്വസിക്കാനാകില്ല. ഈ ജ്ഞാനത്തിന്റെ ആധാരത്തില്
പുരുഷാര്ത്ഥത്തിന്റെ കാര്യത്തിലേത് വളരെ കാലത്തിന്റെ കണക്കാണ്. ശരി ഇപ്പോള്
ചെയ്യും,വളരെ കാലമായുള്ള കണക്കാണ്,കാരണം ഓരോരുത്തരും എന്ത് പ്രാപ്തിയാണ്
ആഗ്രഹിക്കുന്നത്? ഇപ്പോള് കൈ ഉയര്ത്തിക്കാം ആരെങ്കിലും രാമനും സീതയും ആകുമോ?
രാമനും സീതയുമാകാന് ആഗ്രഹിക്കുന്നവര് കൈ ഉയര്ത്തൂ, രാജ്യഭാഗ്യം ലഭിക്കും. ചിലര്
കൈ ഉയര്ത്തുന്നുണ്ട് രാമനും സീതയും ആകുമോ? ഡബിള് വിദേശികള് ആരെങ്കിലും കൈ
ഉയര്ത്തുന്നുണ്ടോ?(ആരുമില്ലേ) വളരെ കാലത്തേക്കുള്ള ഭാഗ്യം പ്രാപ്തമാക്കാന്
ആഗ്രഹിക്കുമ്പോള്, ലക്ഷ്മീ നാരായണന് ആകുകയെന്നാല് വളരെ കാലത്തെ പ്രാപ്തിയാണ്.
ഓരോ കാര്യത്തിനും വളരെ കാലം ആവശ്യമാണ്. ഇപ്പോള് 63 ജന്മങ്ങളിലെ വളരെ കാലമായുള്ള
സംസ്കാരമാണ് എന്ന് പറയുമല്ലോ, ഞങ്ങളുടെ ഭാവം അല്ല, ഭാവന അല്ല, സംസ്ക്കാരം 63
ജന്മങ്ങളിലേതാണ്. വളരെ കാലത്തെ കണക്കാണ്, ബാപ്ദാദയും ആഗ്രഹിക്കുന്നതിതാണ്
സങ്കല്പത്തില് ദൃഢത വേണം, ദൃഢതയുടെ കുറവ് വരുന്നുണ്ട്, നടന്നുകൊള്ളും....
ഇങ്ങനെയാണ്, സാരമില്ല, ആരാണ് ആയിട്ടുള്ളത്, വേറെ ഒരു നല്ല കാര്യം എല്ലാവര്ക്കും
അറിയാം, ബാപ്ദാദ കാര്യങ്ങള് ശ്രദ്ധിച്ചിട്ടുണ്ട്, സ്വയം ധൈര്യമില്ലെങ്കില് പറയും
മഹാരഥികളും അങ്ങനെ ചെയ്യാറുണ്ട്, പിന്നെ ഞങ്ങള് ചെയ്താല് എന്താണ്? ബാപ്ദാദ
ചോദിക്കുകയാണ് ഏത് സമയത്താണോ മഹാരഥികള് തെറ്റ് ചെയ്യുന്നത് ആ സമയത് അവര്
മഹാരഥികള് ആണോ? എന്തിനാണ് മഹാരഥികളുടെ പേര് ചീത്തയാക്കുന്നത്? ആ സമയത്ത് അവര്
മഹാരഥികള് അല്ല, അതിനാല് മഹാരഥികള് എന്ന് പറഞ്ഞു സ്വയത്തെ ദുര്ബലമാക്കുന്നത്
സ്വയത്തെ ചതിക്കുകയാണ്. മറ്റുള്ളവരെ നോക്കാന് സഹജമാണ്,സ്വയത്തെ നോക്കാന് അല്പം
ധൈര്യം വേണം. ഇന്ന് ബാപ്ദാദ കണക്കുകള് സമാപ്തമാക്കുന്നതിന്റെ സമ്മാനം നല്കാന്
വന്നിരിക്കുകയാണ്. കുറവിന്റെയും ഒഴിവ്കഴിവിന്റെയും കണക്ക് പുസ്തകം വളരെ വലിയ
പുസ്തകമാണ്. അത് സമാപ്തമാക്കണം.ഓരോരുത്തരും ആരെല്ലാമാണോ ഞങ്ങള് ചെയ്തു കാണിക്കും
എന്ന് കരുതുന്നവര്, ചെയ്തേ തീരൂ, കുനിയുക തന്നെ വേണം,മാറുക തന്നെ വേണം,
പരിവര്ത്തനത്തിന്റെ സെറിമണി ആഘോഷിച്ചിരിക്കണം, സങ്കല്പം വയ്ക്കും എന്ന് ആരാണോ
കരുതുന്നത് അവര് കൈ ഉയര്ത്തൂ. ദൃഢമാണോ അതോ സാധാരണമായതാണോ. സാധാരണ സങ്കല്പവും
ഉണ്ട് ദൃഢ സങ്കല്പവും ഉണ്ട്. താങ്കള് എല്ലാവരും ദൃഢമായി ഉയര്ത്തിയതാണോ?ദൃഢമായി
ഉയര്ത്തിയതാണോ?മധുബനില് ഉള്ളവര് കൈ ഉയര്ത്തൂ. ഇവിടെ മുന്നില് മധുബനില് ഉള്ളവരാണ്
ഇരിക്കുന്നത്, വളരെ സമീപത്തിരിക്കുന്നതിനുള്ള അവസരമാണ്, ആദ്യത്തെ സീറ്റ്
മധുബനില് ഉള്ളവര്ക്കാണ് ലഭിക്കുന്നത്, ബാപ് ദാദയ്ക്ക് സന്തോഷമാണ്.മുന്നില്
ഇരിക്കൂ, മുന്നില് തന്നെ വരണം.
ഇന്നത്തെ സമ്മാനം
നല്ലതല്ലേ.ബാപ്ദാദയ്ക്ക് സന്തോഷമാണ് കാരണം നിങ്ങള് ഒരാള് അല്ല. നിങ്ങളുടെ പിറകെ
നിങ്ങളുടെ രാജധാനിയില് നിങ്ങളുടെ റോയല് ഫാമിലി, നിങ്ങളുടെ റോയല് പ്രജ, പിന്നീട്
ദ്വാപരയുഗം,മുതല് നിങ്ങളുടെ ഭക്തര്, സതോ രാജോ തമോ ഗുണി,മൂന്നു പ്രകാരത്തിലെ
ഭക്തര്,നിങ്ങളുടെ പിറകില് വലിയ നിരയുണ്ട്. നിങ്ങള് എന്ത് ചെയ്യുന്നുവോ നിങ്ങളുടെ
പിറകിലുള്ളവര് ചെയ്യും. നിങ്ങള് ഒഴിവ് കഴിവ് പറയുമ്പോള് നിങ്ങളുടെ ഭക്തരും ഒഴിവു
കഴിവുകള് പറയും.ഇപ്പോള് ബ്രാഹ്മണ പരിവാരത്തിലുള്ളവരും നിങ്ങളെ നോക്കി തലകീഴായി
അനുകരിക്കാന് സമര്ത്ഥരാണ്.ഇപ്പോള് ദൃഢ സങ്കല്പം വയ്ക്കൂ, സംസ്ക്കാരത്തിന്റെ
ഏറ്റുമുട്ടല് ആയാലും,സ്വാഭാവത്തിന്റെ ഭിന്നതയാണെങ്കിലും,മൂന്നാമത്തെ കാര്യമാണ്
ദുര്ബലതകളുടേത്, ആരെയെങ്കിലും കുറച്ച് ആരെങ്കിലും അസത്യമായ കാര്യം
പറയുകയാണെങ്കില് ചിലകുട്ടികള് പറയും ഞങ്ങള്ക്ക് കൂടുതല്ദേഷ്യം വരുന്നത് അസത്യം
കാരണമാണ്. സത്യമായ അച്ഛനെ കൊണ്ട് സ്ഥിരീകരിച്ചു, സത്യമായ അച്ഛന് നിങ്ങളുടെ കൂടെ
ഉണ്ട്, മുഴുവന് അസത്യമായ ലോകം ഒരു ഭാഗത്താണെങ്കിലും,ബാബ നിങ്ങളുടെ കൂടെ ഉണ്ട്,
നിങ്ങളുടെ വിജയം നിശ്ചിതമാക്കപ്പെട്ടതാണ്.ആര്ക്കും നിങ്ങളെ അനക്കാന്
കഴിയില്ല,കാരണം ബാബ നിങ്ങളുടെ കൂടെ ഉണ്ട്. അസത്യമാണെന്നു പറയുന്നുണ്ട്.
അസത്യത്തെ തന്നെ അസത്യമാക്കണം, വലുതാകുന്നത് എന്തിനാണ്! ബാബയ്ക്ക് ഒഴിവ്കഴിവ്
ഇഷ്ട്ടമല്ല, ഇതുണ്ടായി, ഇതുണ്ടായി, ഇതുണ്ടായി.... ഈ ഗീതം ഇപ്പോള് സമാപ്തമാക്കണം.
ശരി ഉണ്ടായി, നല്ലതാകും, നല്ലതായിരിക്കും,എല്ലാവരെയും നല്ലതാക്കും. നല്ലത്,
നല്ലത് നല്ലത് ഈ പാട്ട് പാടൂ.എങ്കില് ഇഷ്ടമാണോ? ഇഷ്ടമാണോ? ഒഴിവ് കഴിവ്
സമാപ്തമാക്കുമോ? ആക്കുമോ? രണ്ടു കൈകളും ഉയര്ത്തൂ.വളരെ നന്നായി ഉയര്ത്തൂ. ശരി ഇനി
താഴ്ത്തൂ, ഇപ്പോള് നിങ്ങളുടെ പരിവര്ത്തനത്തിന്റെ കൈയ്യടിക്കൂ. (എല്ലാവരും
ശക്തമായി കൈയ്യടിച്ചു) ശരി.
ശരി ഇപ്പോള് ഓരോരുത്തരും
ഒരു നിമിഷത്തേക്ക് ദൃഢ സങ്കല്പ സ്വരൂപത്തിലിരിക്കൂ,ഒഴിവ് കഴിവ്, ആലസ്യം,അലസത ഇത്
നിരന്തരം ദൃഢ സങ്കല്പത്തിലൂടെ സമാപ്തമാക്കി വളരെ കാലത്തേക്കുള്ള സമ്പാദ്യം
ശേഖരിക്കണം. എന്ത് സംഭവിച്ചാലും ഒന്നും കാണരുത്, ബാബയുടെ ഹൃദയ സിംഹാസനസ്ഥരായി
ഇരിക്കണം, വിശ്വ സിംഹാസനസ്ഥരാകണം. ഈ ദൃഢ സങ്കല്പ സ്വരൂപത്തില് എല്ലാവരും ഇരിക്കൂ.
ശരി.
നാലുഭാഗത്തെയും സദാ
ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും അനുഭവത്തിലിരിക്കുന്ന, സദാ ദൃഢതയുടെയും
സഫലതയുടെയും താക്കോല് കാര്യത്തില് ഉപയോഗിക്കുന്ന, സദാ ബാബയുടെ കൂടെ ഓരോ
കാര്യത്തിലും കൂട്ടുകാരായിരിക്കുന്ന,സദാ ഏകനാമിയും എക്കോണമിയും,ഏകാഗ്രതയുടെ
സ്വരൂപത്തില് മുന്നോട്ടേക്ക് പറക്കുന്ന ബാപ്ദാദയുടെ അതീവ സ്നേഹികളും, വളരെ
കാലത്തേ വേര്പാടിന് ശേഷം തിരിച്ച് കിട്ടിയ വിശേഷ കുട്ടികള്ക്ക് ബാപ്ദാദയുടെ
സ്നേഹ സ്മരണകളും നമസ്തേയും.
വരദാനം :-
പരിധിയുള്ള
സര്വ്വ ആഗ്രഹങ്ങളുടെയും ത്യാഗം ചെയ്യുന്ന സത്യമായ തപസ്വി മൂര്ത്തിയായി
ഭവിക്കട്ടെ.
പരിധിയുള്ള ആഗ്രഹങ്ങളുടെ
ത്യാഗം ചെയ്ത സത്യസത്യമായ തപസ്വി മൂര്ത്തിയാകൂ. തപസ്വി മൂര്ത്തിയുടെ അര്ത്ഥമാണ്
പരിധിയുള്ള ഇച്ഛാമാത്രം അവിദ്യാ സ്വരൂപം. ആരാണോ എടുക്കുന്നതിന്റെ സങ്കല്പം
ചെയ്യുന്നത് അവര് അല്പകാലത്തേയ്ക്ക് എടുക്കുന്നു, സദാ കാലത്തേയ്ക്ക്
നഷ്ടപ്പെടുത്തുന്നു. ഈ അല്പകാലത്തിന്റെ ആഗ്രഹങ്ങളാണ് തപസ്വീ ആകുന്നതില്
വിശേഷമായി വിഘ്നരൂപമാകുന്നത് അതിനാല് ഇപ്പോള് തപസ്വീ മൂര്ത്തിയാകുന്നതിന്റെ
തെളിവ് നല്കൂ,പരിധിയുള്ള സ്ഥാന മാനങ്ങള് എടുക്കുന്നതിന്റെ ത്യാഗം ചെയ്ത്
വിധാതാവാകൂ. വിധാതാവിന്റെ സംസ്ക്കാരം ഇമെര്ജ്ജ് ആകുമ്പോള്, മാറ്റ് സംസ്കാരങ്ങള്
എല്ലാം സ്വതവേ ഇല്ലാതാകും.
സ്ലോഗന് :-
കര്മ്മത്തിന്റെ ഫലത്തിന്റെ സൂക്ഷമ ആഗ്രഹം വയ്ക്കുന്നതും ഫലം പകമാകുന്നതിനു
മുന്പ് കഴിക്കുന്നതാണ്
അവ്യക്ത സൂചന- ഇപ്പോള്
സ്നേഹത്തിന്റെ അഗ്നി പ്രജ്വലിതമാക്കി യോഗം ജ്വാലാ സ്വരൂപമാക്കൂ.
എപ്പോഴാണോ ഓര്മ്മയുടെ
ജ്വാലാ സ്വരൂപമാകുന്നത് അപ്പോഴാണ് പാപകടേശ്വരന് അഥവാ പാപം ഹരിക്കുന്നവര് ആകാന്
കഴിയുന്നത്. ഈ ഓര്മ്മ അനേകാത്മാക്കളുടെ നിര്ബലത ദൂരെയാകും, ഇതിനായി ഓരോ
സെക്കന്റും,ഒരോശ്വാസത്തിലും ബാബയും നിങ്ങളും കാമ്പയിന്റ് ആയിരിക്കൂ. ഒരു സമയത്തും
സാധാരണ ഓര്മ്മയാകരുത്.സ്നേഹവും ശക്തിയും രണ്ട് രൂപങ്ങളും കാമ്പയിന്റ് ആക്കൂ.