മധുരമായ കുട്ടികളേ - ഇപ്പോൾ
നിങ്ങൾ അമരലോകത്തിലേയ്ക്കുള്ള യാത്രയിലാണ്, ഇത് നിങ്ങളുടെ ബുദ്ധിയുടെ ആത്മീയ
യാത്രയാണ്, ഇത് നിങ്ങൾ സത്യം സത്യമായ ബ്രാഹ്മണർക്ക് മാത്രമേ ചെയ്യാൻ സാധിക്കൂ.
ചോദ്യം :-
സ്വയം സ്വയത്തോട് അഥവാ പരസ്പരം ഏതൊരു സംഭാഷണം ചെയ്യുന്നത് തന്നെയാണ് ശുഭ
സമ്മേളനം?
ഉത്തരം :-
സ്വയം
സ്വയത്തോട് സംസാരിക്കൂ നമ്മൾ ആത്മാവ് ഇപ്പോൾ ഈ പഴയ മോശമായ ശരീരത്തെ ഉപേക്ഷിച്ച്
തിരിച്ച് വീട്ടിലേയ്ക്ക് പോകും. ഈ ശരീരം ഒന്നിനും കൊള്ളാത്തതാണ്, ഇപ്പോൾ
ബാബയോടൊപ്പം പോകും. എപ്പോൾ പരസ്പരം കാണുകയാണെങ്കിലും ഇതേ സംഭാഷണം ചെയ്യൂ
സേവനത്തിലെങ്ങനെ അഭിവൃദ്ധിയുണ്ടാക്കാം, എല്ലാവരുടെയും മംഗളം എങ്ങനെ ചെയ്യാം,
എല്ലാവർക്കും എങ്ങനെ വഴി പറഞ്ഞു കൊടുക്കാം... ഇതാണ് ശുഭ സമ്മേളനം.
ഗീതം :-
ഹൃദയത്തിന്റെ ആശ്രയം മുറിഞ്ഞ് പോകരുത്.....
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികളേ, എല്ലാ സെന്ററുകളിലെയും ബ്രഹ്മാ മുഖവംശാവലീ
സർവ്വോത്തമരായ ബ്രാഹ്മണ കുല ഭൂഷണർ തന്റെ കുലത്തെ അറിയുന്നു, ആര് ഏത്
കുലത്തിലെതാണോ അവർ തന്റെ കുലത്തെ അറിയുന്നു. മോശമായ കുലത്തിലുള്ളവരായാലും നല്ല
കുലത്തിലുള്ളവരായാലും, ഓരോരുത്തർക്കും അവരവരുടെ കുലത്തെ അറിയാം കൂടാതെ
മനസ്സിലാക്കുന്നു ഇവരുടെ കുലം നല്ലതാണ്. കുലമെന്ന് പറഞ്ഞാലും ജാതിയെന്ന്
പറഞ്ഞാലും, ലോകത്തിൽ നിങ്ങൾ കുട്ടികൾക്കല്ലാതെ വേറെയാർക്കും അറിയുകയില്ല
ബ്രാഹ്മണരുടെത് തന്നെയാണ് സർവ്വോത്തമ കുലമെന്ന്. ആദ്യ നമ്പർ കുലം നിങ്ങൾ
ബ്രാഹ്മണരുടെതാണെന്ന് പറയാം. ബ്രാഹ്മണ കുലം അർത്ഥം ഈശ്വരീയ കുലം. ആദ്യം നിരാകാരീ
കുലം പിന്നീട് സാകാരീ സൃഷ്ടിയിൽ വരുന്നു. സൂക്ഷ്മ വതനത്തിലാണെങ്കിൽ
കുലമുണ്ടായിരിക്കില്ല. നിങ്ങളുടെ ബ്രാഹ്ണ കുലമാണ് സാകാരത്തിലെ ഏറ്റവും ഉയർന്നത്.
നിങ്ങൾ ബ്രാഹ്മണർ പരസ്പരം സഹോദരീ സഹോദരങ്ങളാണ്. സഹോദരിയും സഹോദരനുമായതു കാരണം
വികാരത്തിൽ പോകാൻ സാധിക്കില്ല. നിങ്ങൾക്ക് അനുഭവത്തിലൂടെ പറയാൻ സാധിക്കും ഇത്
പവിത്രമായിരിക്കുന്നതിന്റെ വളരെ നല്ല യുക്തിയാണ്. ഓരോരുത്തരും പറയുന്നു - ഞാൻ
ബ്രഹ്മാകുമാരൻ - കുമാരിയാണ്. എല്ലാവരും ശിവ വംശിയാണ് പിന്നീട് എപ്പോൾ സാകാരത്തിൽ
വരുന്നുവോ പ്രജാപിതാവിന്റെ പേര് ഉള്ളതു കാരണം സഹോദരീ-സഹോദരനായി മാറുന്നു.
പ്രജാപിതാ ബ്രഹ്മാവാണെങ്കിൽ തീർച്ചയായും രചനയാണ്, ദത്തെടുക്കുകയാണ്. നിങ്ങൾ കുഖ
വംശാവലികളല്ല, മുഖ വംശാവലിയാണ്. അതിനാൽ മനുഷ്യർക്ക് കുഖ വംശാവലിയുടെയും മുഖ
വംശാവലിയുടെയും അർത്ഥം പോലും അറിയുകയില്ല. മുഖ വംശാവലി അർത്ഥം
ദത്തെടുക്കപ്പെട്ട കുട്ടികൾ. കുഖ വംശാവലീ അർത്ഥം ജന്മമെടുത്തവർ. നിങ്ങളുടെ ഈ
ജന്മം അലൗകികമാണ്. ബാബയെ ലൗകികം, അലൗകികം, പാര ലൗകികമെന്ന് പറയപ്പെടുന്നു.
പ്രജാപിതാ ബ്രഹ്മാവിനെ അലൗകിക അച്ഛനെന്ന് പറയുന്നു. ലൗകിക അച്ഛനാണെങ്കിൽ
എല്ലാവർക്കുമുണ്ട്. അതാണെങ്കിൽ സാധാരണമാണ്. പാരലൗകിക അച്ഛനും എല്ലാവരുടെയുമാണ്.
ഭക്തിമാർഗ്ഗത്തിലാണെങ്കിൽ അല്ലയോ ഭഗവാനെ, അല്ലയോ പരമ പിതാവേയെന്ന് എല്ലാവരും
പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷെ ഈ ബാബയെ (പ്രജാപിതാ ബ്രഹ്മാവ്) ഒരിക്കലും ആരും
വിളിക്കുന്നില്ല. ഈ ബാബ ബ്രാഹ്മണ കുട്ടികളുടെതാണ്. ആ രണ്ടു പേരെയാണെങ്കിൽ
എല്ലാവർക്കുമറിയാം. ബാക്കി ബ്രഹ്മാവിൽ സംശയം ഉണ്ടാവുകയാണ് എന്തുകൊണ്ടെന്നാൽ
ബ്രഹ്മാവ് സൂക്ഷ്മ വതനത്തിലാണ്. ഇവിടെയാണെങ്കിൽ കാണുന്നില്ല.
ചിത്രങ്ങളിലാണെങ്കിലോ ബ്രഹ്മാവിനെ താടിയും മീശയുള്ളയാളായിട്ടാണ്
കാണിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നാൽ പ്രജാപിതാ ബ്രഹ്മാവ് ഇവിടെ സൃഷ്ടിയിലാണ്.
സൂക്ഷ്മ വതനത്തിലാണെങ്കിൽ പ്രജയെ രചിക്കാൻ സാധിക്കില്ല. ഇതു പോലും ആരുടെ
ബുദ്ധിയിലും വരുന്നില്ല. ഈ എല്ലാ കാര്യങ്ങളും ബാബ മനസ്സിലാക്കി തരുകയാണ്. ഈ
ആത്മീയ യാത്രയും പാടപ്പെട്ടിട്ടുള്ളതാണ്. ആ ആത്മീയ യാത്ര, അവിടെ നിന്ന് പിന്നീട്
തിരിച്ച് വരുകയില്ല. രണ്ടാമത്തെ യാത്രയാണെങ്കിലോ എല്ലാവരും ജന്മ ജന്മാന്തരം
ചെയ്തുകൊണ്ടിരിക്കുന്നു പോയി തിരിച്ച് വരുന്നു. അതാണ് ഭൗതീകമായ യാത്ര, ഇത്
നിങ്ങളുടെ ആത്മീയ യാത്രയാണ്. ഈ ആത്മീയ യാത്ര ചെയ്യുന്നതിലൂടെ നിങ്ങൾ മൃത്യൂ
ലോകത്തിൽ തിരിച്ച് വരുന്നില്ല. ബാബ നിങ്ങൾക്ക് അമര ലോകത്തിന്റെ യാത്ര
പഠിപ്പിക്കുകയാണ്. അവർ കാശ്മീരിൽ അമരനാഥന്റെ യാത്രയ്ക്ക് പോകുന്നു. അത് ഒരു അമര
ലോകമൊന്നുമല്ല. ആത്മാക്കളുടെ അമര ലോകം ഒന്ന് മാത്രമാണ് , രണ്ടാമത്തെത്
മനുഷ്യരുടെ, ഏതിനെയാണോ സ്വർഗ്ഗം അഥവാ അമര ലോകമെന്ന് പറയാൻ സാധിക്കുന്നത്.
ആത്മാക്കളുടെത് നിർവ്വാണ ധാമമാണ്. ബാക്കി അമര ലോകം സത്യയുഗവും മൃത്യൂ ലോകം
കലിയുഗവും നിർവ്വാണ ധാമം ശാന്തി ലോകവും, അവിടെ ആത്മാക്കൾ വസിക്കുന്നു. ബാബ
പറയുന്നു - നിങ്ങൾ അമരപുരിയുടെ യാത്രയിലാണ്. കാൽനടയായി പോകുന്നത് ശാരീരിക
യാത്രകളാണ്. ഇതാണ് ആത്മീയ യാത്ര, ഇത് പഠിപ്പിക്കുന്നത് ഒരേയൊരു ആത്മീയ അച്ഛനാണ്,
ഒരു തവണ മാത്രമാണ് വന്ന് പഠിപ്പിക്കുന്നത്. അതാണെങ്കിൽ ജന്മ-ജന്മാന്തരത്തിന്റെ
കാര്യമാണ്. ഇതാണ് മൃത്യു ലോകത്തിന്റെ അവസാന യാത്ര. ഇത് നിങ്ങൾ ബ്രാഹ്മണ കുല
ഭൂഷണർക്കേ അറിയൂ. ആത്മീയ യാത്ര അർത്ഥം ഓർമ്മയിലാണ്. പാടുന്നുമുണ്ട് അവസാനം
സദ്ഗതിയെന്ന്. നിങ്ങൾക്ക് ഓർമ്മ വരുന്നത് തന്നെ ബാബയുടെ വീടാണ്.
മനസ്സിലാക്കുകയാണ് ഇപ്പോൾ നാടകം പൂർത്തിയാവുകയാണ്. ഇത് പഴയ വസ്ത്രം, പഴയ
ശരീരമാണ്. ആത്മാവിൽ കറ പിടിച്ചിരിക്കുന്നതിനാൽ ശരീരത്തിലും കറ
പിടിച്ചിരിക്കുകയാണ്. എപ്പോൾ ആത്മാവ് പവിത്രമായി മാറുന്നുവോ അപ്പോൾ നമുക്ക്
ശരീരവും പവിത്രമായത് ലഭിക്കുന്നു. ഇതും നിങ്ങൾ കുട്ടികൾക്കറിയാം. പുറത്തുള്ളവർ
ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. നിങ്ങൾ കാണുന്നുണ്ട് ചില ചിലർ
മനസ്സിലാക്കുന്നുമുണ്ട്. ചിലരുടെ ബുദ്ധിയിൽ ഈ ജ്ഞാനമില്ല. മനസ്സിലായവരാണെങ്കിൽ
തീർച്ചയായും മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കും. മനുഷ്യർ എപ്പോൾ യാത്രയ്ക്ക്
പോകുന്നുവോ അപ്പോൾ പവിത്രമായിരിക്കുന്നു. പിന്നീട് വീട്ടിൽ വന്ന് അപവിത്രമായി
മാറുന്നു. ഒരു മാസം രണ്ട് മാസം പവിത്രമായിരിക്കുന്നു. യാത്രയ്ക്ക് പോലും
സീസണുണ്ട്. എപ്പോഴും യാത്ര പോകാൻ കഴിയില്ല. തണുപ്പ് അഥവാ മഴ സമയത്ത് ആർക്കും
പോകാൻ കഴിയില്ല. നിങ്ങളുടെ യാത്രയിലാണെങ്കിൽ തണുപ്പ് അഥവാ ചൂടിന്റെ ഒരു
കാര്യവുമില്ല. ബുദ്ധിയാൽ സ്വയം മനസ്സിലാക്കാൻ സാധിക്കും നമ്മൾ ബാബയുടെ
വീട്ടിലേയ്ക്ക് പോയ്കൊണ്ടിരിക്കുകയാണ്. നമ്മൾ എത്ര ഓർമ്മിക്കുന്നുവോ അത്രയും
വികർമ്മം വിനാശമാകുന്നു. ബാബയുടെ വീട്ടിൽ പോയി പിന്നീട് നമ്മൾ പുതിയ
ലോകത്തിലേയ്ക്ക് വരും. ഇത് ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ഇവിടെയും
കുട്ടികൾ നമ്പർവൈസാണ്. വാസ്തവത്തിൽ യാത്രയെ മറക്കാൻ പാടില്ല എന്നാൽ മായ
മറപ്പിക്കുകയാണ് അതുകൊണ്ട് എഴുതുകയും ചെയ്യുന്നുണ്ട് ബാബാ അങ്ങയുടെ ഓർമ്മ മറന്നു
പോവുകയാണ്. ഓഹോ, ഓർമ്മയുടെ യാത്രയെ മറക്കുകയോ - ഏതിലൂടെയാണോ നിങ്ങൾ സദാ
ആരോഗ്യവാനും സമ്പന്നരുമായി മാറുന്നത്, അങ്ങനെയുള്ള ഔഷധത്തെ നിങ്ങൾ മറക്കുകയോ.
അവർ ഇതും പറയുന്നു ബാബയെ ഓർമ്മിക്കുക എന്നത് വളരെ സഹജമാണ്. സ്വയം സംസാരിക്കണം
ഞാൻ ആത്മാവ് ആദ്യം സതോപ്രധാനമായിരുന്നു, ഇപ്പോൾ തമോപ്രധാനമായി മാറിയിരിക്കുന്നു.
ഇപ്പോൾ ശിവബാബ നമുക്ക് യുക്തിയെല്ലാം വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു. ബാക്കി
അഭ്യാസം ചെയ്യണം. കണ്ണടച്ച് ചിന്തിക്കരുത്. (ബാബ അഭിനയിച്ച് കാണിച്ചു) ഇങ്ങനെ
സ്വയത്തോട് സംസാരിക്കൂ നമ്മൾ സതോപ്രധാനമായിരുന്നു, നമ്മൾ തന്നെയായിരുന്നു രാജ്യം
ഭരിച്ചിരുന്നത്. ആ ലോകം സ്വർണ്ണിമ യുഗമായിരുന്നു പിന്നീട് വെള്ളി, ചെമ്പ് ,ഇരുമ്പ്
യുഗങ്ങളിലേയ്ക്ക് വന്നു. ഇപ്പോൾ ഇരുമ്പ് യുഗം(കലിയുഗത്തിന്റെ) അവസാനമാണ്, അപ്പോൾ
ബാബ വന്നിരിക്കുകയാണ്. ബാബ നമ്മൾ ആത്മാക്കളോട് പറയുകയാണ് എന്നെയും തന്റെ
വീടിനെയും ഓർമ്മിക്കൂ. എവിടെ നിന്നാണോ വന്നത് അത് ഓർമ്മിക്കൂ എങ്കിൽ അന്തിമത്തിൽ
സദ്ഗതിയുണ്ടാകും. നിങ്ങൾക്ക് അവിടെയ്ക്ക് തന്നെയാണ് പോകേണ്ടത്. ഈ യുക്തി ബാബ
പറഞ്ഞു തരുകയാണ് അതി രാവിലെ എഴുന്നേറ്റ് സ്വയത്തോട് സംസാരിക്കൂ. ബാബ അഭിനയിച്ച്
കാണിക്കുന്നു ഞാനും അതി രാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യുന്നു.
സത്യമായ സമ്പാദ്യമുണ്ടാക്കണമല്ലോ. അതി രാവിലെ ഓർമ്മിക്കുന്ന പ്രഭു..... അപ്പോൾ
ആ പ്രഭുവിനെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ തോണി അക്കരയെത്തും. ബാബ എന്താണോ
ചെയ്യുന്നത്, എങ്ങനെയാണോ ചെയ്യുന്നത്, അത് കുട്ടികൾക്കും മനസ്സിലാക്കി
കൊടുക്കുന്നു. ഇതിൽ ഉരസലിന്റെ കാര്യമില്ല. ഇത് സമ്പാദിക്കുന്നതിന്റെ വളരെ നല്ല
യുക്തിയാണ്. അല്ലാഹുവിനെ ഓർമ്മിക്കുന്നതിലൂടെ ആത്മാവിന്റെ ചക്രവർത്തി പദവിയും
ലഭിക്കുക തന്നെ ചെയ്യും. കുട്ടികൾക്കറിയാം നമ്മൾ രാജയോഗം പഠിച്ചു
കൊണ്ടിരിക്കുകയാണ്. ബാബ ബീജ രൂപനാണ്, നോളേജ് ഫുൾ ആയതിനാൽ നമ്മുക്കും വൃക്ഷത്തെ
പൂർണ്ണമായി മനസ്സിലാക്കി കഴിഞ്ഞു. ഇതും വലിയ രൂപത്തിൽ ജ്ഞാനമാണ്. ആദിയിൽ ഈ
വൃക്ഷം എങ്ങനെ അഭിവൃദ്ധി പ്രാപിക്കുന്നു പിന്നീട് എങ്ങനെ അതിന്റെ ആയുസ്സ്
പൂർത്തിയാവുന്നു പിന്നെ വൃക്ഷമാണെങ്കിൽ കൊടുങ്കാറ്റ് മുതലായവയുടെ ഇളക്കത്തിലൂടെ
വീണ് പോകുന്നു. പക്ഷെ ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ആദ്യത്തെ അടിത്തറ
കത്തി പോകുന്നു. ആ ദേവീ ദേവതാ ധർമ്മം പ്രായ ലോപമായി പോകുന്നു. ഇതും നടക്കേണ്ടത്
തന്നെയാണ്. എപ്പോൾ ഇത് അപ്രത്യക്ഷമാകുന്നുവോ അപ്പോൾ പറയും വീണ്ടും ഒരു
ധർമ്മത്തിന്റെ സ്ഥാപനയും അനേക ധർമ്മത്തിന്റെ വിനാശവും. കല്പ-കല്പം ഈ ധർമ്മം
പ്രായ ലോപമാകുന്നു. ആത്മാവിൽ കറ പിടിക്കുന്നു അതിനാൽ ആഭരണം അസത്യമാകുന്നു.
കുട്ടികൾ മനസ്സിലാക്കുന്നു നമ്മളിൽ കറയുണ്ടായിരുന്നു, നമ്മൾ എപ്പോൾ ശുദ്ധമായി
മാറുന്നുവോ അപ്പോൾ മറ്റുള്ളവർക്കും വഴി പറഞ്ഞു കൊടുക്കുന്നു. ലോകമാണെങ്കിൽ
തമോപ്രധാനമാണ്. ആദ്യം സതോപ്രധാന സ്വർഗ്ഗമായിരുന്നു. അതിനാൽ കുട്ടികൾക്ക്
അതിരാവിലെ എഴുന്നേറ്റ് സ്വയത്തോട് സംസാരിക്കണം അർത്ഥം ആത്മീയ സംഭാഷണം ചെയ്യണം.
വിചാര സാഗര മഥനം ചെയ്യണം. പിന്നീട് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കണം ഇത്
84 ജന്മത്തിന്റെ ചക്രമാണ്. 84 ജന്മം എങ്ങനെയെടുക്കുന്നു, ആര് എടുക്കുന്നു.
തീർച്ചയായും ആരാണോ ആദ്യം വരുക അവരേ എടുക്കൂ. ബാബയും ഭാരതത്തിലാണ് വരുന്നത്.
വന്ന് 84 ന്റെ ചക്രത്തെ മനസ്സിലാക്കി തരുന്നു. ബാബ എവിടെ വരുന്നു, ഇതും
അറിയുകയില്ല. ബാബ വന്ന് തന്റെ പരിചയം സ്വയം നൽകുന്നു. പറയുന്നു ഞാൻ നിങ്ങൾക്ക്
രാജയോഗം പഠിപ്പിക്കുകയാണ്, മൻമനാ ഭവ. എന്നെ ഓർമ്മിക്കൂ എങ്കിൽ വികർമ്മം
വിനാശമാകും. അങ്ങനെയുള്ള അറിവ് വേറെയാർക്കും നൽകാൻ സാധിക്കില്ല. ഗീത മുതലായവ
കേൾപ്പിക്കുന്നുണ്ടെങ്കിലും. അവിടെയും ജനങ്ങൾ പോയ്കൊണ്ടിരിക്കുന്നു. പക്ഷെ ഭഗവാൻ
എപ്പോഴെങ്കിലും വന്നിട്ടുണ്ടെങ്കിൽ ജ്ഞാനം കേൾപ്പിച്ചിട്ടുണ്ടാകുമല്ലോ. പിന്നീട്
എപ്പോൾ വരുന്നോ അപ്പോൾ കേൾപ്പിക്കുമല്ലോ. അവരാണെങ്കിൽ ഗീതാ പുസ്തകമെടുത്ത്
ഇരുന്ന് കേൾപ്പിക്കുന്നു. ഇവിടെയാണെങ്കിൽ ഭഗവാൻ ജ്ഞാനത്തിന്റെ സാഗരമാണ്.
ഇദ്ദേഹത്തിന് കൈയ്യിൽ ഒന്നും എടുത്ത് പഠിക്കേണ്ടതില്ല. ഇദ്ദേഹം വായിക്കുന്നില്ല.
കല്പം മുമ്പും വന്ന് നിങ്ങൾ കുട്ടികളെ സംഗമത്തിൽ പഠിപ്പിച്ചിരുന്നു. ബാബ
തന്നെയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. ഇതാണ് ഓർമ്മയുടെ യാത്ര. നിങ്ങളുടെ
ബുദ്ധിക്കും അറിയാം - ബ്രഹ്മാ മുഖ വംശാവലികളല്ലാതെ ഇങ്ങനെ ഒരു
മനുഷ്യനുമുണ്ടാവില്ല ആരുടെയടുത്താണോ ഈ ജ്ഞാനമുള്ളത്. എല്ലാവരിലും സർവ്വ
വ്യാപിയുടെ ജ്ഞാനം നിറഞ്ഞിരിക്കുകയാണ്. ഇതാർക്കും അറിയുകയില്ല പരമാത്മാവ്
ബിന്ദുവാണ്. ജ്ഞാന സാഗരൻ പതിത പാവനനാണ്. കേവലം ഇങ്ങനെ തന്നെ
പാടികൊണ്ടിരിക്കുകയാണ്. ഗുരുജനങ്ങൾ എന്താണോ പഠിപ്പിക്കുന്നത് അത് സത്യം
സത്യമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. അർത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നില്ല.
അതിന് മേൽ ചിന്തിക്കുന്നുമില്ല ഇത് സത്യമാണോ അല്ലയോ എന്ന്. ബാബ മനസ്സിലാക്കി
തരുന്നു നിങ്ങൾ കുട്ടികൾക്ക് നടക്കുമ്പോഴും കറങ്ങുമ്പോഴും തീർച്ചയായും ഓർമ്മയുടെ
യാത്രയിലിരിക്കണം. ഇല്ലായെങ്കിൽ വികർമ്മം വിനാശമാകാൻ സാധിക്കില്ല. എന്തു കർമ്മം
വേണമെങ്കിലും ചെയ്തുകൊണ്ടിരിക്കൂ പക്ഷെ ബുദ്ധിയിൽ ബാബയുടെ ഓർമ്മയുണ്ടായിരിക്കണം.
ശ്രീനാഥന്റെ വാതിൽക്കൽ ഭോജനമുണ്ടാക്കുമ്പോൾ ബുദ്ധിയിൽ ആ ശ്രീനാഥൻ
ഉണ്ടായിരിക്കുമല്ലോ. ഇരിക്കുന്നത് തന്നെ ക്ഷേത്രത്തിലാണ്. നമ്മൾ ശ്രീനാഥന്
വേണ്ടിയാണുണ്ടാക്കുന്നതെന്ന് മനസ്സിലാക്കുന്നു. ഭോജനം ഉണ്ടാക്കി, ഭോഗ് വെച്ചു
പിന്നീട് വീട്ടിലുള്ളവർ കുട്ടികൾ മുതലായവരുടെ ഓർമ്മ വന്നുകൊണ്ടിരിക്കും. അവിടെ
വായ് അടച്ച്, ഭോജനമുണ്ടാക്കുന്നു. സംസാരിക്കുകയില്ല. മനസ്സിലൂടെ ഒരു വികർമ്മവും
ഉണ്ടാക്കുന്നില്ല. അവർ ശ്രീനാഥന്റെ ക്ഷേത്രത്തിലിരിക്കുകയാണ്. ഇവിടെയാണെങ്കിലോ
ശിവബാബയുടെ അടുത്താണിരിക്കുന്നത്. ഇവിടെയും ബാബ യുക്തി പറഞ്ഞുകൊണ്ടിരിക്കുന്നു.
കുട്ടികളെ ഒരു ആവശ്യമില്ലാത്ത കാര്യവും സംസാരിക്കരുത്. സദാ ബാബയോട്
മധുര-മധുരമായി സംസാരിക്കണം. എങ്ങനെയാണോ അച്ഛൻ അതുപോലെ കുട്ടികളും. അച്ഛന്റെ
സ്മൃതിയിലിരിക്കുന്നു ചക്രം എങ്ങനെ കറക്കണം, അപ്പോൾ നിങ്ങൾ കുട്ടികൾക്ക് വന്ന്
കേൾപ്പിക്കുന്നു. നിങ്ങൾ കുട്ടികൾക്കറിയാം നമുടെ ബാബ മനുഷ്യ സൃഷ്ടിയുടെ ബീജ
രൂപമാണ്, ചൈതന്യമാണ്. എത്ര സഹജമായ കാര്യമാണ്. പക്ഷെ എന്നിട്ടും
മനസ്സിലാക്കുന്നില്ല എന്തുകൊണ്ടെന്നാൽ കല്ലു ബുദ്ധിയാണല്ലോ. ആ ബീജത്തെ നമ്മൾ
ചൈതന്യമെന്ന് പറയില്ല. ഇത് നോളേജ് ഫുൾ, ചൈതന്യമാണ്. ഇത് ഒന്ന് മാത്രമാണ്. ആ
ബീജമാണെങ്കിൽ അനേക പ്രകാരത്തിലുണ്ട്. ഭഗവാനെ പറയപ്പെടുന്നു - മനുഷ്യ സൃഷ്ടിയുടെ
ബീജ രൂപമാണ്. അതിനാൽ അച്ഛനായല്ലോ. ആത്മാക്കളുടെ അച്ഛൻ പരമാത്മാവാണ് അതിനാൽ
എല്ലാവരും സഹോദരങ്ങളായല്ലോ, ബാബയും അവിടെയാണിരിക്കുന്നത് എവിടെയാണോ നിങ്ങൾ
ആത്മാക്കൾ വസിക്കുന്നത്. നിർവ്വാണ ധാമത്തിൽ ബാബയും കുട്ടികളും വസിക്കുന്നു. ഈ
സമയം നിങ്ങൾ പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങൾ സഹോദരനും സഹോദരിയുമാണ്, അതിനാൽ
പറയുകയാണ് - ശിവ വംശീ ബ്രഹ്മാ കുമാരന്മാരും കുമാരിമാരും. ഇതും നിങ്ങൾക്കെഴുതണം
നിങ്ങൾ ബ്രഹ്മാകുമാരന്മാരും കുമാരിമാരും സഹോദരീ സഹോദരനാണെന്ന്. ബാബ
ബ്രഹ്മാവിലൂടെ സൃഷ്ടി രചിച്ചുവെങ്കിൽ സഹോദരീ സഹോദരനായല്ലോ. കല്പ-കല്പം ഇങ്ങനെ
തന്നെയാണ് രചിക്കുന്നത്. ദത്തെടുത്ത് വരുന്നു. മനുഷ്യരെ പ്രജാപിതാ ബ്രഹ്മാവെന്ന്
പറയുകയില്ല. ബാബയെന്ന് പറയുമെങ്കിലും അത് പരിധിയുള്ളതാണ്, ഇദ്ദേഹത്തെ
പ്രജാപിതാവെന്ന് പറയും എന്തുകൊണ്ടെന്നാൽ അനേകം പ്രജകളുണ്ട് അർത്ഥം അനേകം
കുട്ടികളാണ്. അതിനാൽ പരിധിയില്ലാത്ത ബാബയിരുന്ന് കുട്ടികൾക്ക് എല്ലാ കാര്യങ്ങളും
മനസ്സിലാക്കി തരുകയാണ്. ഈ ലോകം തികച്ചും മോശമായതാണ്. ഇപ്പോൾ നിങ്ങളെ ആഹാ ആഹായുടെ
ലോകത്തിലേയ്ക്ക് കൂട്ടികൊണ്ട് പോവുകയാണ്. നിങ്ങളിലും ഒരുപാട് പേരുണ്ട് അത്
മറന്നു പോകുന്നവർ. അഥവാ ഇത് ഓർമ്മയുണ്ടെങ്കിൽ ബാബയേയും ഓർമ്മയുണ്ടാകും
ഗുരുവിന്റെയും ഓർമ്മയുണ്ടാകും ഇപ്പോൾ തിരിച്ച് പോകണമെന്നും. പഴയ ശരീരം
ഉപേക്ഷിക്കും എന്തുകൊണ്ടെന്നാൽ ഈ ശരീരം ഇപ്പോൾ ഒന്നിനും കൊള്ളില്ല. ആത്മാവിപ്പോൾ
പവിത്രമായി മാറുമ്പോൾ ശരീരവും പവിത്രമാകണം. പരസ്പരം ഇങ്ങനെയിങ്ങനെയിരുന്ന്
സംസാരിക്കണം, ഇതിനെയാണ് പറയപ്പെടുന്നത് - ശുഭ സമ്മേളനം, ഏതിലൂടെയാണോ നല്ല നല്ല
കാര്യങ്ങളുണ്ടാകുന്നത്. സേവനം എങ്ങനെ അഭിവൃദ്ധി നേടും. മംഗളം എങ്ങനെ ചെയ്യാം!
അവരുടെതാണെങ്കിൽ മോശമായ സമ്മേളനമാണ്, വ്യർത്ഥമായ കാര്യങ്ങൾ പരത്തി
കൊണ്ടിരിക്കുകയാണ്. ഇവിടെ വ്യർത്ഥ കാര്യങ്ങളുടെ കാര്യമില്ല. ഇതിനെയാണ് സത്യം
സത്യമായ സമ്മേളനം എന്ന് പറയുന്നത്. നിങ്ങൾക്ക് ഈ കഥ കേൾപ്പിക്കണം ഇത് കലിയുഗമാണ്,
സത്യയുഗത്തെ സ്വർഗ്ഗമെന്ന് പറയുന്നു എന്ന്. ഭാരതം സ്വർഗ്ഗമായിരുന്നു, ഭാരതവാസി
തന്നെയാണ് 84 ജന്മം അനുഭവിക്കുന്നത്. ഇപ്പോൾ അന്തിമത്തിലാണ്. ഇപ്പോൾ നിങ്ങൾ തമോ
പ്രധാനത്തിൽ നിന്ന് സതോ പ്രധാനമായി മാറുകയാണ്. ഇതിൽ ഒരു ഗംഗസ്നാനം മുതലായവയൊന്നും
ചെയ്യേണ്ടതില്ല. ഭഗവാന്റെ വാക്കാണ് ഞാൻ എല്ലാവരുടെയും അച്ഛനാണ്. കൃഷ്ണന്
എല്ലാവരുടെയും അച്ഛനൊന്നുമാകാൻ സാധിക്കില്ല. ഒന്നോ രണ്ടോ കുട്ടികളുടെ അച്ഛൻ ശ്രീ
നാരായണനാണ്, ശ്രീ കൃഷ്ണനല്ല. ശ്രീ കൃഷ്ണനാണെങ്കിൽ കുമാരനാണ്. ഈ പ്രജാപിതാ
ബ്രഹ്മാവിനാണെങ്കിൽ അനേകം കുട്ടികളുണ്ട്. എവിടെ കൃഷ്ണ ഭഗവാന്റെ വാക്ക്, എവിടെ
ശിവ ഭഗവാന്റെ വാക്ക്. എത്ര വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. എവിടെ വേണമെങ്കിലും
പ്രദർശിനി ചെയ്യൂ അപ്പോൾ മുഖ്യമായ കാര്യമിതാണ് ഗീതയുടെ ഭഗവാൻ ഇതാണോ അതോ അതാണോ?
ആദ്യമാദ്യം ഇത് മനസ്സിലാക്കി കൊടുക്കണം ഭഗവാനെന്ന് ശിവനെയാണ് പറയുന്നത്. ഇത്
ബുദ്ധിയിലിരുത്തണം. ഇതിന് മേൽ പ്രോബ് ഉണ്ടാവണം. ഗീതയുടെ ഭഗവാന്റെ ചിത്രവും
വലുതും സ്ഥിരവുമായിരിക്കണം. താഴെ എഴുതണം ചിന്തിക്കൂ വന്ന് മനസ്സിലാക്കൂ.
പിന്നീട് എഴുതിച്ച് സത്യമാക്കണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരസ്പരം
ശുഭ സമ്മേളനം ചെയ്ത് സേവനത്തിന്റെ അഭിവൃദ്ധിയുടെ പ്ലാനുണ്ടാക്കണം. തന്റെയും
സർവ്വരുടെയും മംഗളത്തിന്റെ യുക്തി രചിക്കണം. ഒരിക്കലും ഒരു വ്യർത്ഥമായ കാര്യങ്ങൾ
സംസാരിക്കരുത്.
2) അതിരാവിലെ എഴുന്നേറ്റ്
സ്വയം സ്വയത്തോട് സംസാരിക്കണം, വിചാര സാഗര മഥനം ചെയ്യണം. ഭോജനം ഉണ്ടാക്കുമ്പോഴും
ബാബയുടെ ഓർമ്മയിലിരിക്കണം. മനസ്സ് പോലും പുറത്ത് അലയരുത്, ഈ ശ്രദ്ധ വെയ്ക്കണം.
വരദാനം :-
സർവ
ആത്മാക്കൾക്കും മേൽ സ്നേഹത്തിന്റെ രാജ്യം ഭരിക്കുന്ന വിശ്വരാജ്യാധികാരിയായി
ഭവിക്കട്ടെ.
ഏതു കുട്ടികളാണോ
വർത്തമാനസമയത്ത് സർവ ആത്മാക്കളുടെയും ഹൃദയത്തിൽ സ്നേഹത്തിന്റെ രാജ്യം
ഭരിക്കുന്നത് അവരാണ് ഭാവിയിൽ വിശ്വരാജ്യത്തിന്റെ അധികാരം പ്രാപ്തമാക്കുന്നത്.
ഇപ്പോൾ ആരുടെ മേലും ആജ്ഞാപിക്കേണ്ടതില്ല. ഇപ്പോഴേ വിശ്വമഹാരാജനാകേണ്ടതില്ല,
ഇപ്പോൾ വിശ്വസേവാധാരിയാകണം, സ്നേഹം നൽകണം. നോക്കണം തന്റെ ഭാവിയുടെ കണക്കിൽ
സ്നേഹം എത്ര സമ്പാദിച്ചിട്ടുണ്ട്. വിശ്വമഹാരാജനാകുന്നതിന് വെറും
ജ്ഞാനദാതാവാകരുത്, ഇതിന് എല്ലാവർക്കും സ്നേഹം അതായത് സഹയോഗം നൽകൂ.
സ്ലോഗന് :-
എപ്പോഴാണോ
ക്ഷീണം അനുഭവപ്പെടുന്നത് സന്തോഷത്തിൽ നൃത്തം ചെയ്യൂ, ഇതിലൂടെ മൂഡ് മാറും.
അവ്യക്തസൂചനകൾ- ഇനി തന്റെ
ദാതാ സ്വരൂപത്തെ പ്രത്യക്ഷമാക്കൂ
ബാപ്ദാദ ഇനി കുട്ടികളിൽ
നിന്ന് ഇതാണ് ആഗ്രഹിക്കുന്നത്- എന്റെ ഓരോ കുട്ടിയും മാസ്റ്റർ ദാതാവാകണം. ഇപ്പോൾ
ദയാമനസ്കരായി തന്റെ ഗുണങ്ങളുടെ, ശക്തികളുടെ സഹയോഗം എല്ലാവർക്കും നൽകൂ,
ഉദാരമനസ്കരാകൂ. എത്രത്തോളം മറ്റുള്ളവർക്ക് നൽകിക്കൊണ്ട് പോകുന്നുവോ അത്രയും
വർധിച്ചുകൊണ്ടിരിക്കും. വിനാശിഖജനാവ് നൽകുന്നതിലൂടെ കുറഞ്ഞുപോകുന്നു, അവിനാശി
ഖജനാവ് നൽകുന്നതിലൂടെ വർധിക്കുന്നു- ഒന്ന് രണ്ട്, ആയിരം നേടൂ.