28.10.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ബാബ എത്ര ദൂരെ നിന്നാണ് നിങ്ങളെ പഠിപ്പിക്കാൻ വരുന്നത്, പഠിപ്പിന്റെ ഫീസ് പോലും വാങ്ങുന്നില്ല അപ്പോൾ എത്ര സ്നേഹത്തോടെ പഠിക്കണം.

ചോദ്യം :-
ആത്മീയ ഗവൺമെന്റ് മുഴുവൻ ലോകത്തിന് വേണ്ടി ഈ സൗജന്യ സ്ക്കൂൾ തുറന്നിരിക്കുകയാണ് - എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ എല്ലാവരും അനാഥരും നിർധനരുമായിരിക്കുകയാണ്. ബാബ അങ്ങനെയുള്ള പാവപ്പെട്ട കുട്ടികളിൽ നിന്ന് എങ്ങനെ ഫീസ് വാങ്ങും. ഈ അന്തിമ ജന്മത്തിൽ ബാബ ഇങ്ങനെയുള്ള പഠിപ്പാണ് പഠിപ്പിക്കുന്നത് അതിലൂടെ നിങ്ങൾ വിശ്വത്തിന്റെ അധികാരിയായി മാറുകയാണ്. പഠിക്കുന്നതിന് വേണ്ടി വരുന്ന പുതിയ പുതിയ കുട്ടികൾക്കും ഒരു നഷ്ടവുമുണ്ടാകുന്നില്ല. അഥവാ അവസാനം വന്നാലും അൽപം പ്രയത്നിച്ച് പഴയവരെക്കാളും മുന്നോട്ട് പോകാൻ സാധിക്കുന്നു.

ഗീതം :-
ഉണരൂ സജിനിമാരെ ഉണരൂ............

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടോ. ആത്മീയ അച്ഛൻ പറയുകയാണ്, ഇവിടെ നിങ്ങൾ കുട്ടികൾ ആത്മാഭിമാനിയായി വേണം ഇരിക്കാൻ. പരംപിതാ പരമാത്മാവും കുട്ടികളും ഇപ്പോൾ വന്ന് കൂടിക്കാഴ്ച നടത്തുകയാണ്. ഇതിനെയാണ് പറയപ്പെടുന്നത് ആത്മാക്കളുടെയും പരംപിതാ പരമാത്മാവിന്റെ യും ഈ സൃഷ്ടിയിലെ മേള. ഈ മേള ഒരു തവണ മാത്രമാണ് ഉണ്ടാകുന്നത്. അരകല്പം സത്യ-ത്രേതാ യുഗത്തിൽ ആരും തന്നെ വിളിച്ചിരുന്നില്ല. നിങ്ങൾ കുട്ടികൾ സുഖികളായിരുന്നു, ആ സുഖം നിങ്ങൾ ആത്മാക്കൾ ഇപ്പോൾ നേടിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ ആദ്യം സതോപ്രധാന മായിരുന്നു, ഇപ്പോൾ തമോപ്രധാന പതിതമായി മാറിയിരിക്കുകയാണ്, ബാബ വീണ്ടും പാവനമാക്കി മാറ്റുന്നു. എപ്പോൾ പഴയതാകുന്നുവോ അപ്പോൾ ദു:ഖിയാകുന്നു. 5 വികാരങ്ങൾ കാരണം തന്നെയാണ് ദു:ഖമുണ്ടാകുന്നത്. എത്രയെത്ര പടിയിറങ്ങുന്നവോ അത്രയും ദു:ഖിയായി മാറുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ദു:ഖത്തിന്റെ പർവ്വതം വീഴുകയാണ്. ഈ പഴയ ലോകത്തിന്റെ വിനാശമിപ്പോൾ ഉണ്ടാവണം. നിങ്ങളുടെ ബുദ്ധിക്കറിയാം - ബാബ നിരാകാരനാണ്, ബാബ ടീച്ചറായി മാറി നമ്മൾ സാലിഗ്രാമങ്ങളെ പഠിപ്പിക്കുകയാണ്. പറയുകയാണ് കുട്ടികളെ, ഞാൻ നിങ്ങളെ വീണ്ടും വിശ്വത്തിന്റെ അധികാരിയാക്കാൻ വന്നിരിക്കുകയാണ്. 5000 വർഷങ്ങൾക്ക് മുമ്പും നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരിയായിരുന്നു, ഓർമ്മയുണ്ടല്ലോ. സംഗമത്തിൽ തന്നെയാണ് നിങ്ങളെ ആക്കിയിരുന്നത്. ഇപ്പോൾ വീണ്ടും നിങ്ങൾക്ക് മനുഷ്യനിൽ നിന്ന് ദേവത, വൈകുണ്ഠമാകുന്ന സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാൻ വന്നിരിക്കുകയാണ്. നിങ്ങൾക്ക് ഈ സമ്പത്ത് നൽകിയിരുന്നു പിന്നീട് നിങ്ങൾക്ക് 84 ജന്മങ്ങളെടുക്കേണ്ടി വന്നു. ഇപ്പോൾ നിങ്ങളുടെ 84 ജന്മങ്ങൾ പൂർത്തിയായി. ഇപ്പോൾ ഞാൻ വന്നിരിക്കുകയാണ്, വീണ്ടും നിങ്ങൾക്ക് ആദ്യ നമ്പർ ജന്മത്തിൽ നിന്ന് ആരംഭിക്കണം. ഞാൻ നിങ്ങളുടെ അച്ഛൻ പഠിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ ബാബ കുട്ടികളിൽ നിന്ന് പഠിപ്പിക്കുന്നതിന്റെ ഫീസ് വാങ്ങുമോ? കുട്ടികളോട് എങ്ങനെ ഫീസ് വാങ്ങും! ഒരു പൈസ പോലും ഫീസ് വാങ്ങുന്നില്ല. എത്ര ദൂരെ പരംധാമത്തിൽ നിന്നാണ് നിങ്ങളെ പഠിപ്പിക്കാനായി വന്നിരിക്കുന്നത്. ഈ ജോലി ചെയ്യാൻ ദിവസവും വരുന്നു. ചിലരുടെ ജോലി ദൂരെ എവിടെയെങ്കിലുമാണെങ്കിൽ ദിവസവും വരുകയും പോവുകയും ചെയ്യുമല്ലോ. നിങ്ങൾക്കറിയാം ബാബ ജ്ഞാനത്തിന്റെ സാഗരമാണ്, നമുക്ക് സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം നൽകുന്നു. ഭഗവാന്റെ വാക്കാണ് - ഞാൻ നിരാകാരനായ പരമാത്മാവാണ്, കൃഷ്ണനല്ല. നിങ്ങൾ ഭഗവാനെന്ന് മനസ്സിലാക്കിയിരിക്കുന്ന കൃഷ്ണൻ, ഭഗവാനാകാൻ സാധിക്കില്ല. കൃഷ്ണനാണെങ്കിൽ പൂർണ്ണമായി 84 ജന്മങ്ങളെടുക്കുന്നുണ്ട്. ഭഗവാന് തന്റെതായ ശരീരമില്ല. ഏതുപോലെയാണോ നിങ്ങൾ ആത്മാവ് അതുപോലെ ഭഗവാനും ആത്മാവാണ്. പക്ഷെ കേവലം ആത്മാവെന്ന് പറയുന്നതിനാൽ എല്ലാവരെയും പോലെയാകും അതുകൊണ്ട് എന്നെ പരമാത്മാവെന്ന് പറയുന്നു. ഡ്രാമാ പ്ലാൻ അനുസരിച്ച് ആത്മാവായ എന്റെ പേര് ശിവനെന്നാണ്. ഞാൻ നിരാകാരനാണ്. എന്നെ വിളിക്കുകയും ചെയ്യുന്നു - ശിവബാബ. യഥാർത്ഥത്തിൽ എന്റെ പേര് ഒന്ന് തന്നെയാണ്. ബാക്കി വിവിധ പേരുകൾ വെച്ചിരിക്കുകയാണ്. എന്റെ പേര് രുദ്രനെന്നൊന്നുമല്ല. കൃഷ്ണനുമല്ല ഒരു യജ്ഞം രചിച്ചത്. ഇതെല്ലാം അസത്യമാണ്. ഞാൻ തന്നെയാണ് വന്ന് നിങ്ങൾക്ക് സത്യം പറഞ്ഞു തരുന്നത്. നിങ്ങളെ നരനിൽ നിന്ന് സത്യം സത്യമായ നാരായണനാക്കാൻ ഞാൻ വന്നിരിക്കുകയാണ്. എന്റെ വീട് വളരെ ദൂരെയാണ്. ഇവിടെ വന്ന് ഈ ശരീരത്തിലൂടെ നിങ്ങളെ പഠിപ്പിക്കുകയാണ്. മുഴുവൻ ദിവസവും ഇതിൽ ഇരിക്കുന്നൊന്നുമില്ല. ചക്രം കറക്കികൊണ്ടിരിക്കുകയാണ്. എന്റെ നിന്ദ ചെയ്യുന്നത് കാരണം നിങ്ങൾ വളരെ ദുഖിയും, മഹാ പതിതവുമായി മാറിയിരിക്കുകയാണ്. ബ്രഹ്മാവിനെയും ചിലർ ആദിദേവനെന്ന് പറയുന്നു, ചിലർ ആദം എന്ന് പറയുന്നു, ചിലർ മഹാവീരനെന്ന് പറയുന്നു, നിങ്ങൾ പ്രജാപിതാവെന്ന് പറയുന്നു. നിങ്ങൾ എന്നെ അരകല്പം ഓർമ്മിച്ചു, അതിനാൽ എനിക്ക് അന്യന്റെ ദേശത്ത് വരേണ്ടി വന്നു. എല്ലാവരും പതിത ദുഖികളാണ്, അനാഥരാണ്, ധനികരൊന്നുമല്ല. അനാഥരെ പഠിപ്പിക്കാൻ ഗവൺമെന്റ് ഫീസ് വാങ്ങാറില്ല. ഇതാണെങ്കിൽ വളരെ വലിയ ആത്മീയ ഗവൺമെന്റാണ്. പരിധിയില്ലാത്ത ബാബയെ ആരും അറിയുന്നു പോലുമില്ല. എത്ര ജപം-തപം, ദാനം-പുണ്യം മുതലായവ ചെയ്യുന്നു. ഇതെല്ലാം എന്തിനാണ് ചെയ്യുന്നത് എന്നും ചോദിക്കുന്നുണ്ട്? അപ്പോൾ പറയും ഇതിലൂടെ ഭഗവാന്റെയടുത്ത് എത്തി ചേരും. ചിലർ ജപം-തപം ചെയ്യുന്നതിലൂടെ എത്തും, ചിലർ ശാസ്ത്രം പഠിക്കുന്നതിലൂടെ. ബാബ പറയുന്നു - അങ്ങനെയൊന്നുമില്ല. ഭക്തി ചെയ്ത് ചെയ്ത് നിങ്ങൾ കുറെ കൂടി പതിതമായി മാറി. ചിറക് മുറിഞ്ഞു പോയിരിക്കുകയാണ്. ഏതുവരെ നിങ്ങളിൽ ജ്ഞാനത്തിന്റെ നെയ്യ് വീഴുന്നില്ലയോ അതുവരെ നിങ്ങൾക്ക് പറക്കാൻ സാധിക്കുകയില്ല,. നെയ്യ് അഥവാ പെട്രോൾ ഇല്ലാതാവുന്നതോടെ ജ്യോതി അണഞ്ഞു പോകുന്നു. പിന്നീട് ഞാൻ വന്ന് നിറയ്ക്കുന്നു.

നിങ്ങൾക്കറിയാം - ബാബ വന്നു കഴിഞ്ഞു. ഇവിടെ നിങ്ങൾ സന്തോഷത്തോടെയിരിക്കുകയാണ്. വീട്ടിൽ പോകുന്നതോടെ മറന്നു പോകുന്നു. നിങ്ങളിൽ നിന്ന് ഞാൻ ഈ പഠിപ്പിന് ഫീസൊന്നും വാങ്ങുന്നില്ല. നിങ്ങൾ പറയും ഞങ്ങൾ ഒരു പിടി അരി നൽകുന്നുണ്ട് എന്നെല്ലാം. ഈ ഒരു പിടി അരിയെല്ലാം നിങ്ങൾ ഭക്തി മാർഗ്ഗത്തിൽ നൽകി വന്നതാണ്, ആ ചെയ്തതിന്റെ ഫലമാണ് അടുത്ത ജന്മത്തിൽ ലഭിക്കുന്നത്. ഇപ്പോഴാണെങ്കിൽ നിങ്ങൾക്കറിയാം - ബാബ സന്മുഖത്തിരിക്കുകയാണ്, ഫ്രീയായി പഠിപ്പിക്കുകയാണ് എന്തുകൊണ്ടെന്നാൽ ഇവരുടെയടുത്ത് എന്താണ് ഉള്ളത് എന്നത് ബാബക്ക് അറിയാം. അതിനാൽ ബാബ നിങ്ങളിൽ നിന്ന് ഒന്നും വാങ്ങില്ല. ആ പഠിപ്പിലാണെങ്കിൽ എത്രയാണ് ചിലവ് ചെയ്യേണ്ടത്. എത്ര പരീക്ഷ പാസ്സാവേണ്ടതുണ്ട്. ഞാനാണെങ്കിൽ ഒരേയൊരു പഠിപ്പാണ് പഠിപ്പിക്കുന്നത്. സ്ക്കൂളിൽ ആരാണോ വരുകയും പോവുകയും ചെയ്യുന്നത്, അവരെക്കൂടി ചേർക്കുന്നു. ആരാണോ വൈകി വരുന്നത്, അവർക്ക് കുറച്ച് കൂടുതൽ പരിശ്രമിക്കേണ്ടി വരുന്നു. അതിന് പകരം പിന്നെ വൈകി വരുന്നവർക്ക് നല്ല പോയിന്റുകൾ ലഭിക്കുന്നു. ആരാണോ വേഗം-വേഗം പഠിക്കുന്നത് അവർക്ക് നഷ്ടമൊന്നുമുണ്ടാവില്ല. പുതിയ പുതിയ നല്ല പോയിന്റുകൾ ലഭിക്കുന്നതിലൂടെ പഴയവരെക്കാളും വേഗത്തിൽ പോകുന്നു. ബാബ പറയുന്നു - തുടക്കത്തിൽ ആരാണോ വന്നത് അവർ എത്ര ഓടിപ്പോയിരിക്കുന്നു. നന്നായി നിങ്ങൾ വൈകി വന്നത് അതുകൊണ്ട് നിങ്ങൾക്ക് ഗുഹ്യത്തിലും ഗുഹ്യമായ പോയിന്റുകൾ ലഭിക്കുന്നു. ബാബ പറയുന്നു - ഭൗതീകമായ പഠിപ്പും പഠിക്കൂ. ശരീര നിർവഹണാർത്ഥം വേണമെങ്കിൽ ജോലികളും ചെയ്യൂ കേവലം എന്നെയും ചക്രത്തെയും ഓർമ്മിക്കൂ. ഇത് മറക്കരുത്. ഇതാണെങ്കിൽ മനസ്സിലായല്ലോ ഇപ്പോൾ നമ്മുടെ 84 ജന്മങ്ങളുടെ അവസാനമാണെന്ന്.

ബാബ മനസ്സിലാക്കി തരികയാണ് എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറും. ബാബയെ തന്നെയാണ് നിങ്ങൾ ഓർമ്മിക്കുന്നത്, പതിയേയും ഓർമ്മിക്കുന്നു. ഇപ്പോൾ ഞാൻ നിങ്ങളുടെ പതിമാരുടെയും പതി, അച്ഛന്റെയും അച്ഛനും ടീച്ചറുമാണ്. ഞാൻ നിങ്ങളുടെ എല്ലാമാണ്. സുഖം തരുന്നവനാണ്. ആ പതിതമായ സംബന്ധികളെല്ലാം നിങ്ങൾക്ക് ദു:ഖം മാത്രമാണ് നൽകുക. സത്യയുഗത്തിൽ ആരും ആർക്കും ദു:ഖം നൽകുകയില്ല. ഇപ്പോൾ ഞാൻ വന്നിരിക്കുകയാണ് സത്യയുഗത്തിന്റെ രാജ്യഭാഗ്യം നൽകാൻ. നിങ്ങൾക്കറിയാം ഈ സംഗമത്തിൽ തന്നെയാണ് ബാബയിൽ നിന്ന് നമ്മൾ സമ്പത്തെടുക്കുന്നത്. ഇപ്പോൾ നിങ്ങൾ എത്ര പഠിക്കണം. പഠിപ്പും വളരെ സഹജമാണ്. ഇത് തന്നെയാണ് സഹജമായ ജ്ഞാനം, സഹജമായ ഓർമ്മ. മരണവും മുന്നിൽ നിൽക്കുകയാണ്. ഞാൻ വന്നിരിക്കുകയാണ് നിങ്ങളെല്ലാവരെയും കൂട്ടികൊണ്ട് പോകാൻ, അതിനാൽ എന്നെ കാലന്റെയും കാലൻ എന്ന് പറയുന്നു. ഇതും പറയാറുണ്ട് ഇവരെ കാലൻ വിഴുങ്ങിയെന്ന്. കാലൻ ശരീരത്തെയാണ് വിഴുങ്ങുന്നത്, ആത്മാവിനെ വിഴുങ്ങാൻ സാധിക്കില്ല. ആത്മാവാണെങ്കിൽ ഒരു ശരീരം ഉപേക്ഷിച്ച് പോയി വേറൊന്ന് എടുക്കുന്നു. പാർട്ടഭിനയിക്കുന്നു. ഇപ്പോൾ നിങ്ങൾക്കറിയാം ഒരേയൊരു തള്ളലിലൂടെ ഇതെല്ലാം അവസാനിക്കും, മരണം ഇങ്ങനെയായിരിക്കും ആരും ആർക്കു വേണ്ടിയും കരയുകയില്ല. എല്ലാവർക്കും തിരിച്ച് പോവുക തന്നെ വേണം. കരയുന്നത് അപ്പോഴാണ് എപ്പോഴാണോ പുനർജന്മം വീണ്ടും ഈ ദു:ഖത്തിന്റെ ലോകത്ത് തന്നെ എടുക്കുന്നത്. നിങ്ങൾ ബാബയെ വിളിക്കുന്നതും ഇതിന് തന്നെയാണ് ബാബാ ഞങ്ങളെ അങ്ങയോടൊപ്പം കൂട്ടികൊണ്ട് പോകൂ. അതിനാൽ ഇപ്പോൾ ബാബ വന്നിരിക്കുകയാണ്, ഏതെല്ലാം മനുഷ്യരുണ്ടോ എല്ലാവരെയും കൂട്ടികൊണ്ട് പോകുന്നതിന്. വിനാശമുണ്ടാകുമ്പോൾ എല്ലാവരും മരിക്കും. ആരും ബാക്കിയുണ്ടാവില്ല. ഗവൺമെന്റ് തങ്ങളുടെ പ്ലാൻ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. മനുഷ്യ സൃഷ്ടിയാണെങ്കിൽ വർദ്ധിക്കുകയാണ്. ചെറിയ ചെറിയ ശാഖകളിൽ പോലും എത്ര ഇലകളാണ് വരുന്നത്. വൃക്ഷമാണെങ്കിൽ വലുതാവുകയാണ്. പക്ഷെ അതിന്റെ ആയുസ്സും നിശ്ചിതമാണ്. കല്പ വൃക്ഷത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷമൊന്നുമാകാൻ സാധിക്കില്ല. ഇപ്പോൾ ബാബ നിങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പൂജ്യരായ ദേവീ ദേവതയാക്കുന്നതിന്. ആദ്യമാദ്യം ബാബ നിങ്ങളെ തന്നെയാണ് കാണുന്നത് പിന്നീടാണ് മറ്റ് ധർമ്മങ്ങളിലുള്ളവർ വരുന്നത് . സത്യയുഗത്തിൽ നിങ്ങളാണ് വരുന്നത്. പഠിപ്പിക്കുന്നതും നിങ്ങളെയാണ്. കേവലം പറയുകയാണ് പാവന ലോകത്തിലേയ്ക്ക് പോകണമെങ്കിൽ വികാരത്തിലേയ്ക്ക് പോകരുത്. എന്നിട്ടും നിങ്ങളെന്തുകൊണ്ടാണ് അംഗീകരിക്കാത്തത്, വിഷമില്ലാതെ നിങ്ങൾക്ക് ഇരിക്കാൻ സാധിക്കില്ലേ? എന്റെ അഭിപ്രായത്തിലൂടെ നടക്കുന്നില്ലെങ്കിൽ ഉയർന്ന പദവി നേടുകയില്ല. നിങ്ങളുടെ ആശ തന്നെ കൃഷ്ണപുരിയിലേയ്ക്ക് പോകാനാണ്. അതിനാൽ കൃഷ്ണന്റെ രാജധാനിയിൽ പോകുമോ അതോ പ്രജയിലോ? കൃഷ്ണനോടൊപ്പം കളിക്കുന്നതും രാജകുമാരൻമാരും രാജകുരിമാരും മാത്രമാണ്. പ്രജകളല്ല. ഈ മമ്മയും ബാബയും പഠിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്കറിയാം ഈ രാധയും കൃഷ്ണനും സ്വയംവരത്തിന് ശേഷം ലക്ഷ്മീ നാരായണനായി മാറുമെന്ന്. രാജ്യഭാഗ്യത്തിലുള്ളവരുടെ തന്നെയല്ലേ മാലയുണ്ടാക്കുന്നത്. 8 മുത്തുകളിൽ വരൂ, ശരി 8 മുത്തിൽ വന്നില്ലെങ്കിൽ 108 മുത്തിലെങ്കിലും വരൂ. കുറഞ്ഞത് 16108 മുത്തിലെങ്കിലും വരൂ. ഇത് തന്നെയാണ് രാജയോഗം. ബാബയുടെ ശ്രീമത്തിലൂടെ നടക്കണം. വീട്ടിലെ സഹോദരങ്ങൾക്കും മനസ്സിലാക്കി കൊടുക്കൂ. ബാബ നിങ്ങൾക്ക് മനസ്സിലാക്കി തരുകയാണ്, മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്നതിന്. പഴയ ലോകത്തിന്റെ വിനാശം ഉണ്ടാവുക തന്നെ വേണം. മഹാഭാരതത്തിന്റെ യുദ്ധവും പ്രസിദ്ധമാണ് എപ്പോഴാണോ ഭഗവാൻ വന്നിരുന്നത്. ഭഗവാൻ തന്നെയാണ് വന്ന് രാജയോഗം പഠിപ്പിച്ചിരുന്നത്, സ്വർഗ്ഗത്തിന്റെ സ്ഥാപനയും നരകത്തിന്റെ വിനാശവുമുണ്ടായി, ഈ സമയം അത് തന്നെയാണ്. വീണ്ടും രാജധാനി സ്ഥാപിതമാകും. സത്യയുഗത്തിൽ വേറെ ധർമ്മം ഉണ്ടായിരിക്കുകയില്ല. ഭാരതം എത്ര ഉയർന്നതായിരുന്നു, എത്ര സമ്പന്നമായിരുന്നു, ക്രിസ്ത്യൻസെല്ലാം ഇവിടെ നിന്ന് തന്നെയാണ് സമ്പന്നരായത്. സോമനാഥ ക്ഷേത്രത്തിൽ നിന്ന് എത്ര ധനമാണ് കൊണ്ട് പോയത്, ഒട്ടകങ്ങളിൽ നിറച്ച്. ഇതാണെങ്കിൽ ഒരു ക്ഷേത്രത്തിന്റെ കാര്യമാണ്. ഭാരതത്തിൽ അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നു. ബാബ മുഴുവൻ വൃക്ഷത്തിന്റെയും രഹസ്യം മനസ്സിലാക്കി തരുകയാണ്. ബീജമാകുന്ന ഞാൻ മുകളിലാണ്. ഇത് തലകീഴായ വൃക്ഷമാണല്ലോ. ഞാനാണ് നോളേജ് ഫുൾ. പതിത പാവനാ വരൂ എന്നാണ് നിങ്ങളെന്നെ വിളിച്ചത് തന്നെ. എന്നിട്ട് നാമ രൂപത്തിൽ നിന്ന് വേറിട്ടതാണെന്ന് പറയുകയും ചെയ്യുന്നു. രാവണൻ എല്ലാവരെയും ഒരുപോലെ ബുദ്ധിഹീനരാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക് സ്മൃതി വന്നു, നമ്മുടെ അച്ഛനാരാണ് എന്ന്. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. എല്ലാവരുടെയും ബുദ്ധിയൊന്നും ഒരുപോലെ ആയിരിക്കുകയില്ല. ഒരാളുടെ ബുദ്ധി വേറൊരാളിനെപ്പോലെയായിരിക്കില്ല. ഒരാളുടെ സ്വഭാവം വേറൊരാളുടേതുപോലെയായിരിക്കില്ല. ഒരു ചിലവുമില്ലാതെ നിങ്ങൾക്ക് 21 ജന്മത്തേയ്ക്ക് രാജ്യഭാഗ്യം ലഭിക്കുന്നു. നിങ്ങൾ ഭക്തി മാർഗ്ഗത്തിൽ ഈശ്വരാർത്ഥം എന്തെങ്കിലും നൽകിയിരുന്നു അതുകൊണ്ട് അടുത്ത ജന്മത്തിൽ ലഭിച്ചിരുന്നു. ഇപ്പോഴാണെങ്കിൽ ഞാൻ നേരിട്ട് വന്ന് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുകയാണ്. ഇതിൽ എന്തെങ്കിലും ചിലവുണ്ടാവുന്നുവെങ്കിൽ അത് കുട്ടികൾക്ക് തന്നെയാണ്. കുട്ടികളോട് തന്നെയാണ് പറയുക ചിലവ് ചെയ്യാൻ. ഈ ഒരു ബ്രഹ്മാവിനെ നല്ല രീതിയിൽ ചിലവ് ചെയ്യുന്നതിന് വേണ്ടി പിടിച്ചിട്ടുണ്ട്. ഇതിൽ പ്രവേശിച്ച് എല്ലാം ചെയ്യിച്ചു. ഇദ്ദേഹമാണെങ്കിൽ പെട്ടെന്ന് സ്വാഹാ ആയി. എന്തെല്ലാം ഇദ്ദേഹത്തിനുണ്ടായിരുന്നോ, എല്ലാം നൽകി. ബാബ പറഞ്ഞു, യാചകനായെങ്കിൽ പിന്നീട് ഇങ്ങനെ രാജകുമാരനായി മാറും, സാക്ഷാത്ക്കാരം ചെയ്യിച്ചു. ചിന്ത വന്നു - ഇപ്പോൾ ഇത് എന്ത് ചെയ്യും. വിനാശം സംഭവിക്കുക തന്നെ വേണം. ബാബ പറഞ്ഞു കുരങ്ങനെ പോലെ മുഷ്ടി അടയ്ക്കരുത്, തുറക്കൂ. പെട്ടെന്ന് തുറന്നു. ഇല്ലായെങ്കിൽ ഇത്രയും കുട്ടികളുടെ ചിലവെങ്ങനെ നടക്കും. കുട്ടി രാജാവാണെങ്കിൽ സഹായി മന്ത്രിയാണ്. ഒരാളെ തന്നെ പൈസയ്ക്ക് പിടികൂടി. നിങ്ങൾ കുട്ടികളുടെ ഭട്ടിയുണ്ടാക്കി. സ്ക്കൂളും ഉണ്ടാക്കി. ഇപ്പോൾ നിങ്ങൾ സമർത്ഥരാണ് പിന്നീട് മറ്റുള്ളവരെയും പഠിപ്പിക്കുന്നു. നിങ്ങൾ എത്ര പേരുടെ മംഗളം ചെയ്യുന്നു. ബാബ തന്നെയാണ് മംഗളകാരീ, എല്ലാവരെയും നരകത്തിൽ നിന്ന് മാറ്റി സ്വർഗ്ഗത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നു. ഇപ്പോൾ എത്ര പുരുഷാർത്ഥം ചെയ്യുന്നുവോ അത്രയും ഉയർന്ന പദവി നേടും. പ്രജകൾക്ക് വേണ്ടിയും പ്രദർശിനികൾ മുതലായ യുക്തികൾ ഇനിയും വന്നുകൊണ്ടിരിക്കും. അനേകം പ്രജകളുണ്ടാകും. രാജാ-റാണിയാണെങ്കിൽ കുറച്ചേ ഉണ്ടാവൂ. പ്രജകളാണെങ്കിൽ കോടിക്കണക്കിന് ഉണ്ടാകുമല്ലോ. മഹാരാജാവും മഹാറാണിയും ഒന്ന് മാത്രമാണ്. അവിടെ വഴക്ക് യുദ്ധം മുതലായ ഒന്നും ഉണ്ടായിരിക്കുകയില്ല. കുട്ടികൾക്കറിയാം- ഇപ്പോൾ മരണം മുന്നിൽ നിൽക്കുകയാണ്. എത്ര യോഗത്തിലിരിക്കുന്നുവോ അത്രയും പാപാത്മാവിൽ നിന്ന് പുണ്യാത്മാവായി മാറും, വേറെ ഒരു ഉപായവുമില്ല. സത്പുത്രന്മാർ മാതാപിതാക്കളെ ഫോളോ ചെയ്യുന്നു. അച്ഛൻ പാവനമായി മാറി, മകൻ മാറിയില്ലെങ്കിൽ അവൻ കുപുത്രനാകുമല്ലോ. ഇതിലാണെങ്കിൽ നഷ്ടോ മോഹയായി മാറണം. എന്റെത് ഒരേയൊരു ശിവബാബ രണ്ടാമതൊരാളില്ല. സമ്പത്തും ബാബയിൽ നിന്നാണ് ലഭിക്കുക. ഇപ്പോൾ ബാബയിൽ നിന്ന് പുതിയ ലോകത്തിന്റെ സമ്പത്ത് നേടണോ, എങ്കിൽ പതിതമായി മാറരുത്. പാവനമായി മാറാതെ പുതിയ ലോകത്തിലേയ്ക്ക് പോകാൻ സാധിക്കില്ല. ജന്മ-ജന്മാന്തരം പാപം ചെയ്തു, അതിന്റെ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. 63 ജന്മങ്ങളുടെ പാപങ്ങളുടെ ശിക്ഷ ലഭിക്കുന്നു. ഗർഭ ജയിലിലും ശിക്ഷ അനുഭവിക്കുന്നു. സത്യയുഗത്തിൽ ഒരു ജയിലൊന്നും ഉണ്ടായിരിക്കുകയില്ല. സ്വർഗ്ഗമാണ്. ഇപ്പോൾ ബാബ സാധാരണ ശരീരത്തിൽ വന്നിരിക്കുകയാണ്, അതിനാൽ ബാബയെ തിരിച്ചറിയുന്നില്ല. ബാബയോടൊപ്പം യോഗം വെയ്ക്കുന്നതിലൂടെ മാത്രമേ ആത്മാവ് പാവനമായി മാറൂ. ബാബ പറയുന്നു - ഞാൻ പതിത ലോകം, പതിത ശരീരത്തിലാണ് വരുന്നത് എന്നിട്ട് ഇദ്ദേഹത്തെ നമ്പർവൺ പാവനമാക്കി മാറ്റുന്നു. തതത്ത്വം. നിങ്ങളും പാവനമായി മാറുന്നു. നിങ്ങൾ ബാബയുടെ കുട്ടിയായി മാറുന്നു. പ്രജാപിതാ ബ്രഹ്മാവിന്റെയും കുട്ടികളാണ് അതുകൊണ്ട് ബാപ്ദാദയെന്ന് പറയപ്പെടുന്നു. ബാബ മനസ്സിലാക്കി തരുകയാണ് ഇപ്പോൾ സമയം വളരെ കുറച്ചേയുള്ളൂ. ശരീരത്തിൽ വിശ്വാസമില്ല. ബാബയെ ഓർമ്മിച്ചുകൊണ്ടേയിരിക്കൂ, സ്വദർശന ചക്രധാരിയാകൂ. മുഴുവൻ ദിവസവും ഇതേ കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കൂ. ശരി -

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. പൂർണ്ണമായും നഷ്ടോമോഹയാവണം. ഒരു ശിവബാബ രണ്ടാമതൊരാളില്ല, ഈ പാഠം ഉറപ്പിക്കണം. സത്പുത്രനായി മാറി മാതാ-പിതാവിനെ ഫോളോ ചെയ്യണം.

2. ഒരു ചിലവുമില്ലാത്ത പഠിപ്പിലൂടെ 21 ജന്മത്തിന്റെ രാജ്യഭാഗ്യം ലഭിക്കുന്നു അതിനാൽ വളരെ ലഹരിയോടു കൂടി പഠിപ്പ് പഠിക്കണം. സ്വദർശന ചക്രധാരിയായി മാറണം.

വരദാനം :-
സദാ തന്റെ ശ്രേഷ്ഠ ഭാഗ്യത്തിന്റെ ലഹരിയിലും സന്തോഷത്തിലും കഴിയുന്ന കോടാനുകോടി ഭാഗ്യശാലിയായി ഭവിക്കട്ടെ

മുഴുവൻ വിശ്വത്തിലും ആരെല്ലാം ധർമപിതാക്കന്മാരെന്നും ജഗദ്ഗുരുവെന്നും പറയപ്പെടുന്നവരായിട്ടുണ്ടോ ആർക്കും തന്നെ മാതാപിതാവിന്റെ സംബന്ധത്തിലൂടെ അലൗകിക ജന്മവും പാലനയും പ്രാപ്തമാകുന്നില്ല. അവർക്ക് അലൗകികമാതാപിതാവിന്റെ അനുഭവം സ്വപ്നത്തിൽ പോലും അനുഭവം ചെയ്യാൻ കഴിയില്ല, താങ്കൾ കോടാനുകോടി ശ്രേഷ്ഠആത്മാക്കൾ ഓരോ ദിവസവും മാതാപിതാവിന്റെ അഥവാ സർവ സംബന്ധങ്ങളുടെ സ്നേഹസ്മരണ നേടുവാൻ പാത്രമാണ്. സ്വയം സർവശക്തിവാൻ ബാബ താങ്കൾ കുട്ടികളുടെ സേവകനായി ഓരോ ചുവടിലും കൂട്ട് നിറവേറ്റുന്നു. അപ്പോൾ ഇതേ ശ്രേഷ്ഠഭാഗ്യത്തിന്റെ ലഹരിയിലും സന്തോഷത്തിലും കഴിയൂ.

സ്ലോഗന് :-
ശരീരത്തെയും മനസിനെയും സദാ സന്തോഷമാക്കി വെക്കുന്നതിന് സന്തോഷത്തിന്റെ തന്നെ സമർഥസങ്കൽപം ചെയ്യൂ.

അവ്യക്തസൂചനകൾ- പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ

ബാപ്ദാദ സദാ ശ്രീമതം നൽകുന്നു- മനസിൽ ഓരോ ആത്മാവിനെയും പ്രതി ശുഭഭാവനയും ശുഭകാമനയും വെക്കൂ, അപകാരിക്കു മേലും ഉപകാരത്തിന്റെ മനോവൃത്തി വെക്കൂ- ഇതാണ് സ്വച്ഛ മനസ്. സ്വയത്തെ പ്രതി അന്യരെ പ്രതി വ്യർഥ സങ്കൽപം വരുന്നുവെങ്കിൽ അത് സ്വച്ഛമായ മനസ് അല്ല. സ്വച്ഛമനസും ശുദ്ധവും വ്യക്തവുമായ ബുദ്ധിയും ഉണ്ടാകണം അപ്പോൾ ഡബിൾലൈറ്റ് സ്ഥിതിയുണ്ടാക്കാൻ കഴിയും. ബാപ്സമാന സ്ഥിതി ഉണ്ടാക്കുവാൻ ഇതാണ് സഹജ മാർഗം.