28.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ നിങ്ങള് ഒരു ബാബയില് നിന്നുതന്നെ കേള്ക്കണം മാത്രമല്ല കേട്ടതിനുശേഷം അത് മറ്റുള്ളവരെ കേള്പ്പിക്കുകയും വേണം.

ചോദ്യം :-
ബാബ നിങ്ങള് കുട്ടികള്ക്ക് മറ്റുള്ളവരെ കേള്പ്പിക്കുന്നതിന് വേണ്ടി ഏതൊരു അറിവാണ് നല്കിയിരിക്കുന്നത്?

ഉത്തരം :-
നിങ്ങള് ആത്മാക്കള് എല്ലാവരും സഹോദരങ്ങളാണ് എന്ന അറിവാണ് ബാബ നിങ്ങള്ക്ക് നല്കിയിട്ടുള്ളത്. നിങ്ങള്ക്ക് ഒരു ബാബയുടെ ഓര്മ്മയില് ഇരിക്കണം. ഈ കാര്യം നിങ്ങള് എല്ലാവരേയും കേള്പ്പിക്കൂ എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് മുഴുവന് വിശ്വത്തിലുമുള്ള സഹോദരങ്ങളുടെ മംഗളം ചെയ്യണം. നിങ്ങള് തന്നെയാണ് ഈ സേവനത്തിന് നിമിത്തമായിരിക്കുന്നത്.

ഓംശാന്തി.  
ഓം ശാന്തി എന്ന് സാധാരണയായി പറയുന്നത് എന്തിനാണ്? ഇതാണ് പരിചയം നല്കല് ആത്മാവിന്റെ പരിചയം ആത്മാവുതന്നെയാണ് നല്കുന്നത്. ശരീരത്തിലൂടെ സംസാരിക്കുന്നതും ആത്മാവുതന്നെയാണ്. ആത്മാവില്ലാതെ ശരീരത്തിന് ഒന്നും ചെയ്യാന് സാധിക്കില്ല. അതിനാല് ഇവിടെ ആത്മാവ് തന്റെ പരിചയം നല്കുകയാണ്. നമ്മള് ആത്മാക്കള് പരമപിതാ പരമാത്മാവിന്റെ സന്താനങ്ങളാണ്. ഞാന് ആത്മാവുതന്നെയാണ് പരമാത്മാവ് എന്നാണ് അവര് പറയുന്നത്. നിങ്ങള് കുട്ടികള്ക്ക് ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിത്തരുന്നു. അച്ഛന് മക്കളേ മക്കളേ എന്നല്ലേ വിളിക്കുക. ആത്മീയ പിതാവ് പറയുന്നു അല്ലയോ ആത്മീയ കുട്ടികളേ, ഈ കര്മ്മേന്ദ്രിയങ്ങളിലൂടെയാണ് നിങ്ങള് മനസ്സിലാക്കുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു ആദ്യമാദ്യം ജ്ഞാനമാണ് പിന്നീടാണ് ഭക്തി. അല്ലാതെ ആദ്യം ഭക്തി പിന്നെ ജ്ഞാനം എന്നല്ല. ആദ്യം ജ്ഞാനത്തിന്റെ പകലാണ്, ഭക്തി രാത്രിയാണ്. പിന്നീട് വീണ്ടും പകല് എപ്പോള് വരും? ഭക്തിയോട് വൈരാഗ്യമുണ്ടാകുമ്പോള്. നിങ്ങളുടെ ബുദ്ധിയില് ഇത് ഉണ്ടായിരിക്കണം. ജ്ഞാനവും വിജ്ഞാനവും ഉണ്ടല്ലോ. ഇപ്പോള് നിങ്ങള് ജ്ഞാനത്തിന്റെ പഠിപ്പ് പഠിക്കുകയാണ്. പിന്നീട് സത്യ ത്രേതായുഗങ്ങളില് ജ്ഞാനത്തിന്റെ പ്രാലബ്ധം ലഭിക്കുന്നു. ജ്ഞാനം ബാബ ഇപ്പോള് നല്കുന്നു ഇതിന്റെ പ്രാലബ്ധം പിന്നീട് സത്യയുഗത്തില് ലഭിക്കും. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളല്ലേ. ഇപ്പോള് ബാബ നിങ്ങള്ക്ക് ജ്ഞാനം നല്കുകയാണ്. നിങ്ങള്ക്ക് അറിയാം പിന്നീട് നമ്മള് ജ്ഞാനത്തിന് ഉപരിയായി വിജ്ഞാനമാകുന്ന നമ്മുടെ ശാന്തിധാമത്തിലേയ്ക്ക് പോകും. അതിനെ ജ്ഞാനമെന്നോ, ഭക്തിയെന്നോ പറയില്ല. അതിനെ വിജ്ഞാനം എന്നാണ് പറയുക. ജ്ഞാനത്തിന് ഉപരിയായി ശാന്തിധാമത്തിലേയ്ക്ക് പോകും. ഈ മുഴുവന് ജ്ഞാനവും ബുദ്ധിയില് ഉണ്ടാകണം. ബാബ ജ്ഞാനം നല്കുന്നു എവിടേയ്ക്കുവേണ്ടി? ഭാവിയിലെ പുതിയ ലോകത്തിനായാണ് നല്കുന്നത്. പുതിയ ലോകത്തില് പോവുകയാണെങ്കില് ആദ്യം തീര്ച്ചയായും തന്റെ വീട്ടിലേയ്ക്ക് പോകും. മുക്തിധാമത്തിലേയ്ക്ക് പോകണം. ആത്മാക്കള് അവിടെ വസിക്കുന്നവരാണ് അതിനാല് തീര്ച്ചയായും അവിടേയ്ക്ക് പോകുമല്ലോ. ഈ പുതിയ പുതിയ കാര്യങ്ങള് നിങ്ങള് മാത്രമാണ് കേള്ക്കുന്നത് മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. നിങ്ങള്ക്ക് അറിയാം നമ്മള് ആത്മാക്കള് ആത്മീയ പിതാവിന്റെ ആത്മീയ സന്താനങ്ങളാണ്. ആത്മീയ കുട്ടികള്ക്ക് തീര്ച്ചയായും ആത്മീയ പിതാവ് വേണം. ആത്മീയ പിതാവും ആത്മീയ കുട്ടികളും. ആത്മീയ കുട്ടികള്ക്ക് ഒരേയൊരു ആത്മീയ പിതാവേയുള്ളു. അവര് വന്ന് ജ്ഞാനം നല്കുന്നു. ബാബ എങ്ങനെയാണ് വരുന്നത് എന്നതും മനസ്സിലാക്കിത്തന്നിട്ടുണ്ട്. ബാബ പറയുന്നു എനിക്കും പ്രകൃതിയെ ധാരണ ചെയ്യേണ്ടതായി വരുന്നു. ഇപ്പോള് നിങ്ങള്ക്ക് ബാബയില് നിന്നും കേള്ക്കുക തന്നെ വേണം. ബാബയില് നിന്നല്ലാതെ മറ്റാരില് നിന്നും കേള്ക്കേണ്ടതില്ല. കുട്ടികള് കേട്ട് പിന്നീട് മറ്റ് സഹോദരന്മാരെ കേള്പ്പിക്കുന്നു. തീര്ച്ചയായും എന്തെങ്കിലുമൊക്കെ കേള്പ്പിക്കും. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു, ബാബയെ ഓര്മ്മിക്കു എന്തുകൊണ്ടെന്നാല് ബാബ തന്നെയാണ് പതിതപാവനന്. ബുദ്ധി അവിടേയ്ക്ക് പോകും. കുട്ടികള്ക്ക് മനസ്സിലാക്കിക്കൊടുക്കുമ്പോള് അവര് മനസ്സിലാക്കും എന്തുകൊണ്ടെന്നാല് മുമ്പ് അറിവില്ലാത്തവരായിരുന്നു. ഭക്തിമാര്ഗ്ഗത്തില് അവിവേകത്താല് രാവണന്റെ പിടിയില് പെട്ട് എന്താണ് ചെയ്തത്! എത്ര മോശമായി മാറുന്നു! മദ്യം കഴിക്കുന്നതിലൂടെ എന്താവുന്നു? മദ്യം ദുര്ഗന്ധം പരത്തുകയും ചെയ്യും. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ഇപ്പോള് നമുക്ക് പരിധിയില്ലാത്ത അച്ഛനില് നിന്നും സമ്പത്ത് എടുക്കണം. കല്പ കല്പം എടുത്തു വന്നതാണ് അതിനാല് ദൈവീക ഗുണങ്ങളും തീര്ച്ചയായും ധാരണ ചെയ്യണം. കൃഷ്ണന്റെ ദൈവീക ഗുണങ്ങള്ക്ക് എത്ര മഹിമയാണ്. വൈകുണ്ഠത്തിന്റെ അധികാരി എത്ര മധുരമാണ്. ഇപ്പോള് കൃഷ്ണന്റെ പരമ്പര എന്നു പറയില്ല. വിഷ്ണുവിന്റെ അല്ലെങ്കില് ലക്ഷ്മീ നാരായണന്റെ പരമ്പര എന്നേ പറയുകയുള്ളു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ തന്നെയാണ് സത്യയുഗീ രാജധാനിയിലെ പരമ്പരയുടെ സ്ഥാപന ചെയ്യുന്നത്. ഈ ചിത്രങ്ങള് മുതലായവ ഇല്ലെങ്കിലും ശരി മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. അനവധി ക്ഷേത്രങ്ങള് നിര്മ്മിക്കുന്നുണ്ട്, ആരിലാണോ ജ്ഞാനമുള്ളത് അവര് മറ്റുള്ളവരുടെ മംഗളം ചെയ്യുന്നതിന്, തനിക്കു സമാനമാക്കി മാറ്റുന്നതിനായി ഓടിക്കൊണ്ടിരിക്കും. ഞാന് എത്രപേര്ക്ക് ജ്ഞാനം കേള്പ്പിച്ചു എന്ന് സ്വയം നോക്കണം! ചിലര്ക്ക് പെട്ടെന്ന് ജ്ഞാനത്തിന്റെ അമ്പ് ഏല്ക്കും. ഭീഷ്മ പിതാമഹന് മുതലായവരും പറഞ്ഞിട്ടുണ്ടല്ലോ കുമാരിമാര് എന്റെ മേല് ജ്ഞാനബാണമെയ്തുവെന്ന്. ഇവരെല്ലാം പവിത്രമായ കുമാരീ കുമാരന്മാരാണ് അര്ത്ഥം കുട്ടികളാണ്. നിങ്ങള് എല്ലാവരും കുട്ടികളാണ് അതിനാലാണ് പറയുന്നത് ബ്രഹ്മാവിന്റെ കുട്ടികള് കുമാരീ കുമാരന്മാരെല്ലാം സഹോദരീ സഹോദരങ്ങളാണ്. ഇത് പവിത്രമായ ബന്ധമാണ്. അതും ദത്തെടുക്കപ്പെട്ട കുട്ടികളാണ്. ബാബ ദത്തെടുത്തിരിക്കുകയാണ്. ശിവബാബ പ്രജാപിതാ ബ്രഹ്മാവിലൂടെ ദത്തെടുത്തിരിക്കുകയാണ്. വാസ്തവത്തില് ദത്തെടുത്തവരാണ് എന്നു പോലും പറയില്ല. ശിവബാബയുടെ കുട്ടികള് തന്നെയാണല്ലോ. ശിവബാബാ, ശിവബാബാ വരൂ എന്നുപറഞ്ഞ് എല്ലാവരും എന്നെ വിളിക്കുന്നു. പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല. സര്വ്വ ആത്മാക്കളും ശരീരം ധാരണ ചെയ്ത് പാര്ട്ട് അഭിനയിക്കുന്നു. എങ്കില് തീര്ച്ചയായും ശിവബാബയും ശരീരത്തിലൂടെ പാര്ട്ട് അഭിനയിക്കുമല്ലോ. ശിവബാബ പാര്ട്ട് അഭിനയിക്കുന്നില്ലെങ്കില് പിന്നെ ഒരു ഉപകാരവും ഇല്ലാത്തതാവും. മൂല്യമേ ഉണ്ടാകില്ല. മുഴുവന് ലോകത്തേയും സദ്ഗതിയിലേയ്ക്ക് എത്തിക്കുമ്പോഴാണ് ബാബയ്ക്ക് മൂല്യമുണ്ടാകുന്നത് അതിനാലാണ് ഭക്തിമാര്ഗ്ഗത്തില് ബാബയുടെ മഹിമ പാടുന്നത്. സദ്ഗതി നേടിക്കഴിഞ്ഞാല് പിന്നെ ബാബയെ ഓര്മ്മിക്കേണ്ട ആവശ്യമില്ല. അവര് ഗോഡ് ഫാദര് എന്നു മാത്രം പറയുമ്പോള് പിന്നീട് ടീച്ചര് എന്നത് മുങ്ങിപ്പോകുന്നു. പരമപിതാ പരമാത്മാവ് പാവനമാക്കി മാറ്റുന്നവരാണ് എന്നത് പറയുന്നതില് മാത്രം ഒതുങ്ങിപ്പോകുന്നു. അവര് സദ്ഗതി ചെയ്യുന്നയാള് എന്നും പറയുന്നില്ല. സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരാളാണ് എന്നത് പാട്ടിലെല്ലാം പാടുന്നുണ്ട്. പക്ഷേ അര്ത്ഥമില്ലാതെ പറയുന്നതാണ്. ഇപ്പോള് നിങ്ങള് എന്തെല്ലാം പറയുന്നുവോ അതെല്ലാം അര്ത്ഥസഹിതമാണ്. ഭക്തിയാകുന്ന രാത്രി വേറെയാണ്, പകലാകുന്ന ജ്ഞാനം വേറെയാണ് എന്നത് അറിയാം. പകലിനും സമയം ഉണ്ട്. ഭക്തിയ്ക്കും സമയം ഉണ്ട്. ഇത് പരിധിയില്ലാത്ത കാര്യമാണ്. നിങ്ങള് കുട്ടികള്ക്ക് പരിധിയില്ലാത്ത ജ്ഞാനം ലഭിച്ചിട്ടുണ്ട്. അരകല്പം പകലാണ്, അരകല്പം രാത്രിയും. ബാബ പറയുന്നു ഞാനും വരുന്നത് രാത്രിയെ പകലാക്കാനാണ്.

നിങ്ങള്ക്ക് അറിയാം അരകല്പം രാവണ രാജ്യമാണ്, അതില് അനേക പ്രകാരത്തിലുള്ള ദു?ഖങ്ങളാണ് പിന്നീട് ബാബ പുതിയ ലോകം സ്ഥാപിക്കുന്നു അതില് സുഖം തന്നെ സുഖമായിരിക്കും ലഭിക്കുക. ഇത് സുഖത്തിന്റെയും ദു?ഖത്തിന്റെയും കളിയാണ് എന്ന് പറയാറുമുണ്ട്. സുഖം അര്ത്ഥം രാമന്, ദു?ഖം അര്ത്ഥം രാവണന്. രാവണനുമേല് വിജയം നേടിയാല് പിന്നെ രാമരാജ്യം വരുന്നു, പിന്നീട് അരകല്പത്തിനുശേഷം രാവണന് രാമരാജ്യത്തിനുമേല് വിജയം നേടി രാജ്യം ഭരിക്കുന്നു. നിങ്ങള് ഇപ്പോള് മായയുടെ മേല് വിജയം നേടുകയാണ്. ഓരോ വാക്കുകളും നിങ്ങള് അര്ത്ഥ സഹിതമാണ് പറയുന്നത്. നിങ്ങളുടേത് ഈശ്വരീയ ഭാഷയാണ്. എന്തുകൊണ്ടെന്നാല് ഈശ്വരീയ പിതാവ് ജ്ഞാനസാഗരനാണ്. ഭഗവാന് ജ്ഞാനത്തിന്റെ സാഗരനും നോളേജ്ഫുള്ളുമാണ് എന്ന് പാടുന്നുവെങ്കില് തീര്ച്ചയായും അവര് ആര്ക്കെങ്കിലും ജ്ഞാനം നല്കുമല്ലോ. ബാബ എങ്ങനെയാണ് ജ്ഞാനം നല്കുന്നത് എന്നത് നിങ്ങള് ഇപ്പോള് മനസ്സിലാക്കി. തന്റെ പരിചയവും നല്കുന്നു സൃഷ്ടി ചക്രത്തിന്റെ ജ്ഞാനവും നല്കുന്നു. ഈ ജ്ഞാനം നേടുന്നതിലൂടെയാണ് നമ്മള് ചക്രവര്ത്തി രാജാവായി മാറുന്നത്. സ്വദര്ശന ചക്രത്തിന്റെയല്ലേ. ഓര്മ്മിക്കുന്നതിലൂടെ നമ്മുടെ പാപം ഇല്ലാതാകുന്നു. ഇതാണ് നിങ്ങളുടെ ഓര്മ്മയുടെ അഹിംസക ചക്രം. ആ ചക്രം ഹിംസ ചെയ്യുന്നതിനുള്ളതാണ്, തല കൊയ്യുന്നതിനുള്ളത്. അജ്ഞാനികളായ മനുഷ്യര് പരസ്പരം തല അറുത്തുകൊണ്ടിരിക്കുന്നു. നിങ്ങള് ഈ സ്വദര്ശന ചക്രത്തെ അറിയുന്നതിലൂടെ ചക്രവര്ത്തീ പദവി നേടുന്നു. കാമം മഹാശത്രുവാണ്, ഇതിലൂടെ ആദി മദ്ധ്യ അന്ത്യം ദു?ഖം ലഭിക്കുന്നു. അത് ദു?ഖത്തിന്റെ ചക്രമാണ്. നിങ്ങള്ക്ക് ബാബ ഈ ചക്രത്തിന്റെ ജ്ഞാനം നല്കുന്നു. സ്വദര്ശന ചക്രധാരിയാക്കി മാറ്റുന്നു. ശാസ്ത്രങ്ങളിലാണെങ്കില് എന്തെല്ലാം കഥകളാണ് എഴുതിവെച്ചിരിക്കുന്നത്. നിങ്ങള്ക്ക് ഇപ്പോള് അതെല്ലാം മറക്കേണ്ടതായി വരും. ഒരേയൊരു ബാബയെ മാത്രം ഓര്മ്മിക്കണം എന്തുകൊണ്ടെന്നാല് ബാബയില് നിന്നാണ് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുക്കുന്നത്. ബാബയെ ഓര്മ്മിക്കണം എന്നിട്ട് സമ്പത്ത് എടുക്കണം. എത്ര സഹജമാണ്. പരിധിയില്ലാത്ത ബാബ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുകയാണെങ്കില് സമ്പത്ത് എടുക്കാന് തന്നെയാണ് ഓര്മ്മിക്കുന്നത്. ഇതാണ് മന്മനാഭവ, മദ്ധ്യാജീ ഭവ. ബാബയേയും സമ്പത്തിനേയും ഓര്മ്മിച്ച്, കുട്ടികള് സന്തോഷത്തിന്റെ അതിര് കടക്കണം. നമ്മള് പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ്. ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്, നമ്മള് അധികാരികളാണ് വീണ്ടും ആവുകതന്നെ ചെയ്യും. പിന്നീട് നിങ്ങള് തന്നെയാണ് നരകവാസിയായി മാറിയത്. സതോപ്രധാനമായിരുന്നു, ഇപ്പോള് തമോപ്രധാനമായിരിക്കുന്നു. ഭക്തിമാര്ഗ്ഗത്തിലും നമ്മള് തന്നെയാണ് വന്നത്. ചക്രം പൂര്ണ്ണമായും കറങ്ങി വന്നതാണ്. നമ്മള് ഭാരതവാസികള് തന്നെയാണ് സൂര്യവംശി, ചന്ദ്രവംശി, വൈശ്യവംശി....... ആയിമാറി താഴേയ്ക്ക് വീണത്. നമ്മള് ഭാരതവാസികള് ദേവീദേവതകളായിരുന്നു പിന്നീട് നമ്മള് തന്നെയാണ് വീണത്. നിങ്ങള്ക്ക് ഇപ്പോള് എല്ലാം അറിയാന് കഴിയുന്നു. വാമമാര്ഗ്ഗത്തിലേയ്ക്ക് പോകുമ്പോള് എത്ര മോശമായി മാറുന്നു. ക്ഷേത്രങ്ങളിലും ഇങ്ങനെയുള്ള മോശമായ ചിത്രങ്ങള് നിര്മ്മിച്ചിട്ടുണ്ട്. മുമ്പ് ഘടികാരങ്ങളും ഇങ്ങനെയുള്ള ചിത്രങ്ങളുള്ളത് നിര്മ്മിച്ചിരുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് എത്ര നല്ല പുഷ്പങ്ങളായിരുന്നു പിന്നീട് നമ്മള് തന്നെ പുനര്ജന്മങ്ങള് എടുത്ത് എടുത്ത് എത്ര മോശമായി മാറി. ഇവര് സത്യയുഗത്തിലെ അധികാരികളായിരുന്നപ്പോള് ദൈവീക ഗുണങ്ങളുള്ള മനുഷ്യരായിരുന്നു. ഇപ്പോള് ആസുരീയ അവഗുണങ്ങളുള്ളവരായി മാറി അല്ലാതെ മറ്റൊരു വ്യത്യാസവുമില്ല. വാലുള്ള അല്ലെങ്കില് തുമ്പികൈയ്യുള്ള മനുഷ്യരൊന്നും ഉണ്ടാകില്ല. ദേവതകളുടെ അടയാളങ്ങള് മാത്രമേയുള്ളു. ബാക്കി സ്വര്ഗ്ഗം പ്രായലോപമായിപ്പോയി ഈ ചിത്രങ്ങള് മാത്രമാണ് അടയാളങ്ങള്. ചന്ദ്രവംശികളുടെ അടയാളങ്ങളും ഉണ്ട്. ഇപ്പോള് നിങ്ങള് മായയുടെ മേല് വിജയം നേടുന്നതിനായി യുദ്ധം ചെയ്യുകയാണ്. യുദ്ധം ചെയ്ത് ചെയ്ത് തോറ്റുപോയാല് അതിന്റെ അടയാളമാണ് അമ്പും വില്ലും. ഭാരതവാസികള് വാസ്തവത്തില് ദേവീദേവതാ ധര്മ്മത്തിലുള്ളവരാണ്. ഇല്ലെങ്കില് പിന്നെ ഏത് ധര്മ്മത്തില് നിന്ന് അധ?പതിച്ചതാണ്. പക്ഷേ ഭാരതവാസികള്ക്ക് തന്റെ വംശത്തെക്കുറിച്ച് അറിയാത്തതിനാല് ഹിന്ദു എന്ന് പറയുന്നു. ഇല്ലെങ്കില് വാസ്തവത്തില് നിങ്ങളുടേതെല്ലാം ഒരേ വംശമാണ്. ഭാരതവാസികള് എല്ലാവരും പരിധിയില്ലാത്ത ബാബയാല് സ്ഥാപിതമായ ദേവതാ ധര്മ്മത്തിലേതാണ്. ഭാരതത്തിന്റെ ശാസ്ത്രവും ഒന്നാണ്. ദൈവീക കുലത്തിന്റെ സ്ഥാപനയുണ്ടാകുന്നു പിന്നീട് അതിന് അനേകം ശാഖകള് ഉണ്ടാകുന്നു. ബാബ സ്ഥാപന ചെയ്യുന്നത് ദേവീദേവതാ ധര്മ്മമാണ്. മുഖ്യമായത് 4 ധര്മ്മങ്ങളാണ്. അടിത്തറ ദേവീദേവതാ ധര്മ്മമാണ്. എല്ലാവരും മുക്തിധാമത്തില് വസിക്കുന്നവരാണ്. പിന്നീട് നിങ്ങള് നിങ്ങളുടെ ദേവതകളുടെ ശാഖയിലേയ്ക്ക് പോകുന്നു. ഭാരതത്തിന്റെ അതിര്ത്തി ഒന്നുതന്നെയാണ് മറ്റൊരു ധര്മ്മത്തിന്റെതുമല്ല. യഥാര്ത്ഥത്തില് ഇത് ദേവതാ ധര്മ്മത്തിന്റെതാണ്. ഡ്രാമാപ്ലാന് അനുസരിച്ച് പിന്നീട് അതില് നിന്നും മറ്റു ധര്മ്മങ്ങള് ഉണ്ടാകുന്നു. ഭാരതത്തിന്റെ യഥാര്ത്ഥ ധര്മ്മം ദൈവികമാണ്, അതിന്റെ സ്ഥാപന ചെയ്യുന്നതും ബാബയാണ്. പിന്നീട് പുതിയ പുതിയ ഇലകള് ഉണ്ടാകുന്നു. ഇത് പുര്ണ്ണമായും ഈശ്വരീയ വൃക്ഷമാണ്. ബാബ പറയുന്നു ഞാന് ഈ വൃക്ഷത്തിന്റെ ബീജരൂപമാണ്. ഇത് അടിത്തറയാണ് പിന്നീട് ഇതില് നിന്നും ശാഖകള് ഉണ്ടാകുന്നു. നാം ആത്മാക്കള് സഹോദരങ്ങളാണ് ഇതാണ് മുഖ്യമായ കാര്യം. സര്വ്വാത്മാക്കളുടേയും പിതാവ് ഒരാള് തന്നെയാണ്, എല്ലാവരും ഓര്മ്മിക്കുന്നതും ആ ആളെത്തന്നെയാണ്. ഇപ്പോള് ബാബ പറയുന്നു നിങ്ങള് ഈ കണ്ണുകള് കൊണ്ട് എന്തെല്ലാം കാണുന്നുവോ അതെല്ലാം മറക്കണം. ഇതാണ് പരിധിയില്ലാത്ത വൈരാഗ്യം, അവരുടേത് പരിധിയുള്ളതാണ്. കേവലം വീടിനോട് മാത്രം വൈരാഗ്യം ഉണ്ടാകുന്നു. നിങ്ങള്ക്കാണെങ്കില് മുഴുവന് ലോകത്തോടും വൈരാഗ്യമാണ്. ഭക്തിയ്ക്ക് ശേഷമാണ് പഴയ ലോകത്തോടുള്ള വൈരാഗ്യം. പിന്നീട് നമ്മള് ശാന്തിധാമം വഴി പുതിയ ലോകത്തിലേയ്ക്ക് പോകും. ബാബയും പറയുന്നു ഈ പഴയ ലോകം ഭസ്മമാകാനുള്ളതാണ്. ഈ പഴയ ലോകത്തില് ഇപ്പോള് ഹൃദയം വെയ്ക്കരുത്. യോഗ്യരായി മാറുന്നതുവരെ ഇവിടെത്തന്നെ ഇരിക്കണം. കണക്ക് വഴക്കുകളെല്ലാം ഇല്ലാതാക്കണം.

നിങ്ങള് അരകല്പത്തിലേയ്ക്കായി സുഖം സമ്പാദിക്കുന്നു. അതിന്റെ പേരുതന്നെ ശാന്തിധാമം, സുഖധാമം എന്നാണ്. ആദ്യം സുഖമുണ്ടാകുന്നു, പിന്നാലെ ദു?ഖവും. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, ഏതെല്ലാം പുതിയ പുതിയ ആത്മാക്കള് മുകളില് നിന്നും വരുന്നുവോ, എങ്ങനെയാണോ ക്രിസ്തുവിന്റെ ആത്മാവ് വരുന്നത്, അവര്ക്ക് ആദ്യം ദു?ഖം ഉണ്ടാകില്ല. കളി തന്നെ ആദ്യം സുഖത്തിന്റെതും പിന്നെ ദു?ഖത്തിന്റെതുമാണ്. പുതിയ പുതിയവര് വരുന്നു അവര് സതോപ്രധാനമാണ്. എങ്ങനെ നിങ്ങളുടെ സുഖത്തിന്റെ അളവ് കൂടുതലാണോ അതുപോലെ എല്ലാവരുടേയും സുഖത്തിന്റെ അളവ് കൂടുതലാണ്. ഇതെല്ലാം ബുദ്ധികൊണ്ട് ചെയ്യേണ്ട കാര്യങ്ങളാണ്. ബാബ ആത്മാക്കളെ ഇരുത്തി മനസ്സിലാക്കിത്തരുകയാണ്. അത് പിന്നീട് മറ്റ് ആത്മാക്കള്ക്ക് മനസ്സിലാക്കിക്കൊടുക്കും. ബാബ പറയുന്നു ഞാന് ഈ ശരീരം ധാരണ ചെയ്തിരിക്കുകയാണ്. വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മത്തില് അര്ത്ഥം തമോപ്രധാന ശരീരത്തില് പ്രവേശിക്കുന്നു. പിന്നീട് അവര്ക്കുതന്നെയാണ് ആദ്യ നമ്പറില് വരേണ്ടത്. ആദ്യമുള്ളവര് തന്നെ അവസാനത്തിലും, അവസാനമുള്ളവര് തന്നെ ആദ്യത്തിലും. ഇതും മനസ്സിലാക്കിക്കൊടുക്കേണ്ടിവരുന്നു. ഒന്നാമത്തെ ആളുടെ പിറകില് ആരാണ്? മമ്മ. അവരുടെ പാര്ട്ടായിരിക്കണം. മമ്മ വളരെ അധികം പേര്ക്ക് പഠിപ്പ് നല്കിയിട്ടുണ്ട്. പിന്നീട് നിങ്ങള് കുട്ടികള് നമ്പര് അനുസരിച്ചാണ് ആര് കൂടുതല് പേര്ക്ക് ശിക്ഷണം നല്കുന്നുവോ പഠിപ്പിക്കുന്നുവോ അതിന് അനുസരിച്ച്. പിന്നെ ആരാണോ പഠിക്കുന്നവര് അവരും പരിശ്രമിക്കും നിങ്ങളേക്കാളും ഉയരത്തിലെത്തുന്നു. വളരെ അധികം സെന്ററുകളില് ഇങ്ങനെയുണ്ട് അവര് പഠിപ്പിക്കുന്ന ആളെയും വെച്ച് ഉയരത്തിലെത്തും. ഓരോരുത്തരേയും കാണാന് കഴിയും. എല്ലാവരുടേയും പെരുമാറ്റത്തില് നിന്നും മനസ്സിലാക്കാന് സാധിക്കും. ചിലരെയാണെങ്കില് മായ ഇങ്ങനെ മൂക്കില് പിടിച്ചിരിക്കുകയാണ് ഒറ്റയടിയ്ക്ക് അവസാനിക്കുന്നു. വികാരത്തില് വീണുപോകുന്നു. മുന്നോട്ട് പോകവേ നിങ്ങള്ക്ക് വളരെ അധികം പേരെക്കുറിച്ച് കേള്ക്കാന് കഴിയും. അത്ഭുതപ്പെടും, ഇവര് ഞങ്ങള്ക്ക് ജ്ഞാനം നല്കിയിരുന്നു എന്നിട്ട് ഇവര്ക്ക് എങ്ങനെ പോകാന് സാധിക്കും. ഞങ്ങളോട് പവിത്രമായി മാറൂ എന്ന് പറഞ്ഞിരുന്നു എന്നിട്ട് സ്വയം മോശമായി മാറി. തീര്ച്ചയായും മനസ്സിലാക്കുമല്ലോ. വളരെ മോശമായി മാറുന്നു. ബാബ പറഞ്ഞിട്ടുണ്ട് വലിയ വലിയ മഹാരഥികളെപ്പോലും മായ ശക്തിയോടെ കീഴ്പ്പെടുത്തും. നിങ്ങള് എങ്ങനെ മായയെ കീഴ്പ്പെടുത്തി വിജയിക്കുന്നുവോ അതുപോലെ മായയും കീഴ്പ്പെടുത്തും. ബാബ എത്ര നല്ല നല്ല ഫസ്റ്റ് ക്ലാസായ രമണീയമായ പേരുകളാണ് വെച്ചത്. പക്ഷേ അഹോ മായ, ആശ്ചര്യത്തോടെ കേട്ടു, പറഞ്ഞു, പിന്നീട് ഓടിപ്പോയി........ താഴെവീണുപോയി. മായ എത്ര ശക്തിശാലിയാണ് അതിനാല് കുട്ടികള് വളരെ ശ്രദ്ധയോടെ ഇരിക്കണം. യുദ്ധത്തിന്റെ മൈതാനമല്ലേ. മായയുമായി നിങ്ങളുടെ എത്ര വലിയ യുദ്ധമാണ് നടക്കുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഇവിടെവെച്ചുതന്നെ മുഴുവന് കണക്കു വഴക്കുകളും സമാപ്തമാക്കി അരകല്പത്തിലേയ്ക്കുള്ള സുഖം സമ്പാദിക്കണം. ഈ പഴയ ലോകത്തില് ഇപ്പോള് ഹൃദയം വെയ്ക്കരുത്. ഈ കണ്ണുകള് കൊണ്ട് എന്തെല്ലാം കാണുന്നുവോ അതിനെയെല്ലാം മറക്കണം.

2) മായ വളരെ ശക്തിശാലിയാണ്, അതില് നിന്നും വളരെ ശ്രദ്ധയോടെയിരിക്കണം. പഠിപ്പില് മത്സരിച്ച് മുന്നോട്ട് പോകണം. ഒരേയൊരു ബാബയില് നിന്നുതന്നെ കേള്ക്കണം, ബാബയില് നിന്ന് കേട്ടത് തന്നെ മറ്റുള്ളവര്ക്ക് കേള്പ്പിച്ച് കൊടുക്കണം.

വരദാനം :-
പരിധിയില്ലാത്ത ദൃഷ്ടി, മനോവൃത്തി, സ്ഥിതിയിലൂടെ സര്വര്ക്കും പ്രിയപ്പെട്ടവരാകുന്ന ഡബിള് ലൈറ്റ് മാലാഖയായി ഭവിക്കട്ടെ.

മാലാഖമാരെ എല്ലാവര്ക്കും വളരെ പ്രിയപ്പെട്ടവരായി തോന്നുന്നു. എന്തെന്നാല് മാലാഖമാര് സര്വരുടെയും ആകുന്നു. ഒന്നോ രണ്ടോ പേരുടെയല്ല. പരിധിയില്ലാത്ത ദൃഷ്ടി, മനോവൃത്തി, പരിധിയില്ലാത്ത സ്ഥിതിയുള്ള മാലാഖ സര്വാത്മാക്കളെയും പ്രതി പരമാത്മാ സന്ദേശ വാഹകരാണ്. അതായത് ഡബിള് ലൈറ്റ്, സര്വരുടെയും ബന്ധം ഒരു ബാബയോട് യോജിപ്പിക്കുന്നയാള്. ദേഹത്തില് നിന്നും, ദേഹത്തിന്റെ സംബന്ധത്തില് നിന്നും വേറിട്ടയാള്, സ്വയത്തെയും സര്വരെയും തന്റെ ചലനത്തിലൂടെയും മുഖത്തിലൂടെയും ബാബയ്ക്ക് സമാനമാക്കുന്നയാള്,സര്വരെയും പ്രതി മംഗളകാരി. ഇങ്ങനെയുള്ള മാലാഖയാണ് എല്ലാവര്ക്കും പ്രിയപ്പെട്ടവര്.

സ്ലോഗന് :-
എപ്പോഴാണോ താങ്കളുടെ രൂപത്തിലൂടെ ബാബയുടെ സ്വഭാവം കാണപ്പെടുക അപ്പോള് സമാപ്തി ഉണ്ടാകും.