മധുരമായ കുട്ടികളേ-
നിങ്ങള്ക്ക് ജ്ഞാനത്തിലൂടെ വളരെ നല്ല ഉണര്വ്വ് ലഭിച്ചു, നിങ്ങള് നിങ്ങളുടെ 84
ജന്മങ്ങളേയും നിരാകാരനായ പിതാവിനേയും സാകാര പിതാവിനേയും അറിഞ്ഞുകഴിഞ്ഞു,
നിങ്ങളുടെ അലച്ചില് സമാപ്തമായി.
ചോദ്യം :-
ഈശ്വരന്റെ ഗതിയും, മതവും വേറിട്ടതാണ് എന്ന് പാടിയിരിക്കുന്നത് എന്തുകൊണ്ടാണ്?
ഉത്തരം :-
1.
എന്തുകൊണ്ടെന്നാല് ഭഗവാന് ഇങ്ങനെയുള്ള മതമാണ് നല്കുന്നത് അതിലൂടെ നിങ്ങള്
ബ്രാഹ്മണര് എല്ലാവരില് നിന്നും വേറിട്ടവരായി മാറുന്നു. നിങ്ങള് എല്ലാവരുടേയും
മതം ഒന്നാകുന്നു,
2. ഈശ്വരന് തന്നെയാണ് എല്ലാവരുടേയും സദ്ഗതി ചെയ്യുന്നത്. പൂജാരിയില് നിന്നും
പൂജ്യനാക്കി മാറ്റുന്നു അതിനാല് ഭഗവാന്റെ ഗതിയും, മതവും വേറിട്ടതാണ്, ഇതിനെ
നിങ്ങള് കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല.
ഓംശാന്തി.
നിങ്ങള് കുട്ടികള്ക്കറിയാം, അഥവാ കുട്ടികള്ക്ക് ശരീരത്തിന് സുഖമില്ലെങ്കില്,
ഇവിടെ കിടന്ന് ഉറങ്ങിക്കോളൂ എന്ന് ബാബ പറയും. ഇതില് ഒരു കുഴപ്പവുമില്ല
എന്തെന്നാല് കളഞ്ഞുപോയി തിരികെക്കിട്ടിയ ഓമനമക്കളാണ് അര്ത്ഥം 5000
വര്ഷങ്ങള്ക്കുശേഷം വീണ്ടും കണ്ടുമുട്ടിയതാണ്. ആരെ കണ്ടുമുട്ടി? പരിധിയില്ലാത്ത
അച്ഛനെ. ഇതും നിങ്ങള് കുട്ടികള്ക്കറിയാം, നിശ്ചയമുണ്ട് നാം പരിധിയില്ലാത്ത ബാബയെ
കണ്ടുമുട്ടിയിരിക്കുന്നു എന്തുകൊണ്ടെന്നാല് ഒന്ന് പരിധിയുള്ള അച്ഛനും പിന്നെ
രണ്ടാമത് പരിധിയില്ലാത്ത അച്ഛനുമാണുള്ളത്. ദുഃഖത്തില് എല്ലാവരും പരിധിയില്ലാത്ത
അച്ഛനെയാണ് ഓര്മ്മിക്കുന്നത്. സത്യയുഗത്തില് ഒരേയൊരു ലൗകിക പിതാവിനെ മാത്രമേ
ഓര്മ്മിക്കൂ എന്തുകൊണ്ടെന്നാല് അത് സുഖധാമമാണ്. ഈ ലോകത്തില് ജന്മം
നല്കുന്നവരെയാണ് ലൗകിക പിതാവ് എന്ന് വിളിക്കുന്നത്. പാരലൗകിക പിതാവ് ഒരേയൊരു
തവണയാണ് വന്ന് തന്റേതാക്കി മാറ്റുന്നത്. നിങ്ങള് വസിക്കുന്നതും ബാബയോടൊപ്പം
അമരലോകത്തിലാണ്- അതിനെയാണ് പരലോകം, പരമധാമം എന്നെല്ലാം പറയുന്നത്. അതാണ്
ഉയര്ന്നതിലും ഉയര്ന്ന വീട്. സ്വര്ഗ്ഗത്തെ ഉയര്ന്നതിലും ഉയര്ന്നത് എന്ന്
പറയുകയില്ല. സ്വര്ഗ്ഗവും നരകവും ഇവിടെത്തന്നെയാണ് ഉണ്ടാകുന്നത്. പുതിയ ലോകത്തെ
സ്വര്ഗ്ഗമെന്നും പഴയ ലോകത്തെ നരകമെന്നും പറയുന്നു. ഇപ്പോഴുള്ളത് പതിത ലോകമാണ്,
വിളിക്കുന്നുമുണ്ട്- അല്ലയോ പതിതപാവനാ വരൂ എന്നുപറഞ്ഞ്. സത്യയുഗത്തില് ഇങ്ങനെ
വിളിക്കില്ല. രാവണരാജ്യം ആരംഭിക്കുമ്പോള് മുതലാണ് പതിതമാകുന്നത്, അതിനെയാണ് 5
വികാരങ്ങളുടെ രാജ്യം എന്നു പറയുന്നത്. സത്യയുഗത്തിലേത് നിര്വ്വികാരീ ലോകമാണ്.
ഭാരതത്തിന്റേത് എത്ര ശ്രേഷ്ഠമായ മഹിമയാണ്. പക്ഷേ വികാരികളായതിനാല് ഭാരതത്തിന്റെ
മഹിമയെ അറിയുന്നില്ല. ഭാരതം ഈ ലക്ഷ്മീ നാരായണന്മാരുടെ രാജ്യമായിരുന്നപ്പോള്
സമ്പൂര്ണ്ണ നിര്വ്വികാരിയായിരുന്നു. ഇപ്പോള് ആ രാജ്യമില്ല. ആ രാജ്യം എവിടെപ്പോയി-
ഇത് കല്ലുബുദ്ധികള്ക്ക് അറിയില്ല. ബാക്കി എല്ലാവര്ക്കും അവരവരുടെ ധര്മ്മസ്ഥാപകരെ
അറിയാം, തന്റെ ധര്മ്മത്തേയും ധര്മ്മസ്ഥാപകനേയും അറിയാത്തവര് ഒരേയൊരു ഭാരതവാസികള്
മാത്രമാണ്. ബാക്കി ധര്മ്മത്തിലുള്ളവര്ക്കെല്ലാം അവരുടെ ധര്മ്മസ്ഥാപകരെ അറിയാം
പക്ഷെ വീണ്ടും അവര് എപ്പോള് സ്ഥാപന ചെയ്യാന് വരും എന്ന കാര്യം അറിയുകയില്ല.
സിക്കുകാര്ക്കും തങ്ങളുടെ സിക്കുധര്മ്മം മുമ്പ് ഉണ്ടായിരുന്നില്ല എന്ന കാര്യം
അറിയുകയില്ല. ഗുരുനാനാക്കാണ് വന്ന് സ്ഥാപന ചെയ്തതെങ്കില് സുഖധാമത്തില്
ഉണ്ടാവില്ല, വരേണ്ട സമയത്ത് മാത്രമേ ഗുരുനാനാക്ക് വന്ന് വീണ്ടും സ്ഥാപനചെയ്യൂ
എന്തുകൊണ്ടെന്നാല് ലോകത്തിന്റെ ചരിത്രവും, ഭൂമിശാസ്ത്രവും ആവര്ത്തിക്കുകതന്നെ
ചെയ്യുമല്ലോ. ക്രിസ്ത്യന് ധര്മ്മവും ഉണ്ടായിരുന്നില്ല പിന്നീടാണ്
സ്ഥാപനയുണ്ടായത്. ആദ്യം പുതിയ ലോകമായിരുന്നു, ഒരു ധര്മ്മമായിരുന്നു. നിങ്ങള്
ഭാരതവാസികള് മാത്രമേ ഉണ്ടായിരുന്നുള്ളു, ഒരു ധര്മ്മമേ ഉണ്ടായിരുന്നുള്ളു
പിന്നീട് 84 ജന്മങ്ങള് എടുത്തെടുത്ത് നമ്മള് തന്നെയായിരുന്നു ദേവതകള് എന്ന
കാര്യം നിങ്ങള് മറന്നുപോയി. പിന്നീട് നമ്മള് തന്നെയാണ് 84 ജന്മങ്ങള്
എടുക്കുന്നത് അപ്പോഴാണ് ബാബ പറയുന്നത് നിങ്ങള്ക്ക് നിങ്ങളുടെ ജന്മങ്ങളെ
അറിയില്ല, ഞാനാണ് പറഞ്ഞുതരുന്നത്. അരക്കല്പം രാമരാജ്യമായിരുന്നു പിന്നീട്
രാവണരാജ്യമായി. ആദ്യം സൂര്യവംശി പരമ്പരയാണ് പിന്നീടാണ് ചന്ദ്രവംശി പരമ്പരയായ
രാമരാജ്യം. സൂര്യവംശം ലക്ഷ്മീ നാരായണന്മാരുടെ പരമ്പരയുടെ രാജ്യമായിരുന്നു, ആരാണോ
സൂര്യവംശീ ലക്ഷ്മീ നാരായണന്മാരുടെ പരമ്പരയില് ഉണ്ടായിരുന്നത് അവര് തന്നെയാണ് 84
ജന്മങ്ങള് എടുത്ത് ഇപ്പോള് രാവണ സമ്പ്രദായത്തിലേതായത്. മുമ്പ് പുണ്യാത്മാക്കളുടെ
വംശത്തിലായിരുന്നു ഇപ്പോള് പാപാത്മാക്കളുടെ വംശത്തിലേതായി മാറി. 84 ജന്മങ്ങള്
എടുത്തു, അവരാണെങ്കില് 84 ലക്ഷം ജന്മം എന്നു പറയുന്നു. 84 ലക്ഷം
ജന്മങ്ങളെക്കുറിച്ച് ആര് ഇരുന്ന് ചിന്തിക്കാനാണ്, അതിനാല് ആരുടേയും ചിന്ത
പോകുന്നില്ല. ഇപ്പോള് ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്, നിങ്ങള്
ബാബയുടെ മുന്നിലാണ് ഇരിക്കുന്നത്, നിരാകാരനായ അച്ഛനും, സാകാരത്തിലുള്ള അച്ഛനും
രണ്ടുപേരും ഭാരതത്തില് പ്രശസ്തരാണ്. പാടുന്നുമുണ്ട് പക്ഷേ അച്ഛനെ അറിയുന്നില്ല,
അജ്ഞാന നിദ്രയില് ഉറങ്ങിക്കിടക്കുകയാണ്. ജ്ഞാനത്തിലൂടെ ഉണര്വ്വ് ഉണ്ടാകുന്നു.
പ്രകാശത്തില് മനുഷ്യര് ഒരിക്കലും തട്ടിവീഴില്ല. അന്ധകാരത്തിലാണ് തടഞ്ഞുവീഴുന്നത്.
ഭാരതവാസികള് പൂജ്യരായിരുന്നു, ഇപ്പോള് പൂജാരികളാണ്. ലക്ഷ്മീ നാരായണന്മാര്
പൂജ്യരായിരുന്നില്ലേ, ഇവര് ആരുടെ പൂജ ചെയ്യും. തന്റെ ചിത്രമുണ്ടാക്കി തന്റെതന്നെ
പൂജ ചെയ്യില്ല. ഇത് സാധ്യമല്ല. നിങ്ങള് കുട്ടികള്ക്ക് അറിയാം- നമ്മള്
പൂജ്യരായിരുന്നു, പിന്നീട് നമ്മള് തന്നെ എങ്ങനെ പൂജാരിയായി മാറി. ഈ കാര്യങ്ങള്
മറ്റാര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്
അതിനാലാണ് ഈശ്വരന്റെ ഗതിയും , മതവും വേറിട്ടതാണ് എന്ന് പറയുന്നത്.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ നമ്മുടെ ഗതിയും, മതവും മുഴുവന്
ലോകത്തില് നിന്നും വേറിട്ടതാക്കി മാറ്റി. മുഴുവന് ലോകത്തിലുമായി അനേകം മത
മതാന്തരങ്ങളുണ്ട്, ഇവിടെ നിങ്ങള് ബ്രാഹ്മണരുടേത് ഒരേയൊരു മതമാണ്. ഈശ്വരന്റെ
ഗതിയും, മതവും. ഗതി അര്ത്ഥം സദ്ഗതി. സദ്ഗതി ദാതാവ് ഒരേയൊരു ബാബയാണ്.
സര്വ്വരുടേയും സദ്ഗതി ദാതാവ് രാമനാണ് എന്ന് പാടുന്നുണ്ട്. പക്ഷേ രാമന് എന്ന്
ആരെയാണ് വിളിക്കുന്നത് എന്ന് മനസ്സിലാക്കുന്നില്ല. എവിടെ നോക്കിയാലും രാമന്
തന്നെ രാമനാണ് എന്ന് പറയാറുണ്ട്, ഇതിനെയാണ് അജ്ഞാനത്തിന്റെ അന്ധകാരം എന്നു
പറയുന്നത്. അന്ധകാരത്തില് ദുഃഖമാണ്, പ്രകാശത്തിലാണ് സുഖം. അന്ധകാരത്തിലല്ലേ
വിളിക്കുന്നത്. നമസ്ക്കരിക്കുക അര്ത്ഥം ബാബയെ വിളിക്കുക, ഭിക്ഷ യാചിക്കുന്നില്ലേ.
ദേവതകളുടെ ക്ഷേത്രങ്ങളില് ചെന്ന് യാചിക്കുകയല്ലേ. സത്യയുഗത്തില് യാചിക്കേണ്ട
ആവശ്യമില്ല. ഭിക്ഷക്കാരെ ദരിദ്രര് എന്നാണ് വിളിക്കുക. സത്യയുഗത്തില് നിങ്ങള്
എത്ര ധനവാന്മാരായിരുന്നു, അതിനെയാണ് സമ്പന്നം എന്ന് പറയുന്നത്. ഭാരതം ഇപ്പോള്
ദരിദ്രമാണ്. ഇതും ആരും മനസ്സിലാക്കുന്നില്ല. കല്പത്തിന്റെ ആയുസ്സ് തലകീഴായി
എഴുതി വെച്ചതിനാല് മനുഷ്യരുടെ തലയും തിരിഞ്ഞു. ബാബ വളരെ സ്നേഹത്തോടെ ഇരുന്ന്
മനസ്സിലാക്കിത്തരുന്നു. കല്പം മുമ്പ് കുട്ടികള്ക്ക്
മനസ്സിലാക്കിത്തന്നിട്ടുണ്ടായിരുന്നു, പതിത പാവനനായ ബാബയെ ഓര്മ്മിക്കൂ, എങ്കില്
നിങ്ങള് പാവനമായി മാറും. എങ്ങിനെയാണ് പതിതമായി മാറിയത്, വികാരങ്ങളുടെ കറ പറ്റി.
മുഴുവന് മനുഷ്യരിലും അഴുക്കുപറ്റി. ഇപ്പോള് ആ അഴുക്ക് എങ്ങനെ ഇല്ലാതാകും? എന്നെ
ഓര്മ്മിക്കൂ. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ദേഹീ അഭിമാനിയായി മാറൂ. സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കൂ. ആദ്യം നിങ്ങള് ആത്മാവാണ് പിന്നീടാണ് ശരീരം
എടുക്കുന്നത്. ആത്മാവ് അമരനാണ്, ശരീരമാണ് മൃതിയടയുന്നത്. സത്യയുഗത്തെ അമരലോകം
എന്നാണ് പറയുന്നത്. കലിയുഗത്തെ മൃത്യുലോകം എന്നാണ് പറയുന്നത്. അമരലോകം
ഉണ്ടായിരുന്നു പിന്നീട് അത് എങ്ങനെ മൃത്യുലോകമായി മാറി എന്നത് ലോകത്തിലെ ആര്ക്കും
അറിയില്ല. അമരലോകം അര്ത്ഥം അകാലമൃത്യു ഉണ്ടാവുകയില്ല. അവിടെ ആയുസ്സും വളരെ
കൂടുതലായിരിക്കും. അത് പവിത്രമായ ലോകമാണ്.
നിങ്ങള് രാജഋഷികളാണ്. ഋഷി എന്ന് പവിത്രമായവരെയാണ് പറയുന്നത്. നിങ്ങളെ ആരാണ്
പവിത്രമാക്കി മാറ്റിയത്? അവരെ പവിത്രമാക്കുന്നത് ശങ്കരാചാര്യരാണ്,
നിങ്ങളെയാക്കുന്നത് ശിവാചാര്യരാണ്. ബ്രഹ്മാബാബ ഒന്നും പഠിച്ച ആളല്ല. ഇവരിലൂടെ
ശിവബാബയാണ് വന്ന് നിങ്ങളെ പഠിപ്പിക്കുന്നത്. ശങ്കരാചാര്യരാണെങ്കില് ഗര്ഭത്തിലൂടെ
ജന്മം എടുത്തതാണ്, അല്ലാതെ മുകളില് നിന്നും അവതരിച്ചതൊന്നുമല്ല. ബാബയാണെങ്കില്
ഇദ്ദേഹത്തില് പ്രവേശിക്കുകയാണ് ചെയ്യുന്നത്, വരുന്നു, പോകുന്നു, അധികാരിയാണ്,
ആരിലേക്ക് വേണമെങ്കിലും പ്രവേശിക്കാന് സാധിക്കും. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട് ആരുടെയെങ്കിലും മംഗളം ചെയ്യുന്നതിനായി ഞാന്
പ്രവേശിക്കും. വരുന്നത് പതീത ശരീരത്തില്ത്തന്നെയല്ലേ. വളരെയധികം പേരുടെ മംഗളം
ചെയ്യുന്നു. കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്- മായയും ചെറുതല്ല.
ചിലപ്പോള് മായ ധ്യാനത്തില് പ്രവേശിച്ച് തലതിരിഞ്ഞ കാര്യങ്ങള് പറയിക്കും അതിനാല്
കുട്ടികള് വളരെ ശ്രദ്ധയോടെയിരിക്കണം. ചിലരില് മായ പ്രവേശിക്കുമ്പോള് ഞാന്
ശിവനാണ്, ഞാന് ഇന്ന ആളാണ് എന്നെല്ലാം പറയാന് തുടങ്ങും. മായ വളരെ വലിയ പിശാചാണ്.
വിവേകശാലികളായ കുട്ടികള് ഇത് ആരാണ് പ്രവേശിച്ചിരിക്കുന്നത് എന്നത് നല്ലരീതിയില്
മനസ്സിലാക്കും. അവരുടെ ശരീരം ഇതുതന്നെയാണല്ലോ. പിന്നീട് മറ്റുള്ളവര് പറയുന്നത്
നമ്മളെന്തിന് കേള്ക്കണം! അഥവാ കേള്ക്കുകയാണെങ്കിലും ബാബയോട് ചോദിക്കണം, ഇത്
ശരിയാണോ അതോ അല്ലേ? ബാബ പെട്ടെന്ന് മനസ്സിലാക്കിത്തരും. ചില ബ്രാഹ്മിണിമാര്ക്കും
ഇത് എന്താണ് എന്ന് മനസ്സിലാക്കാന് സാധിക്കില്ല. ചിലരില് ഇങ്ങനെയാണ്
പ്രവേശിക്കുക അവര് ചാട്ടവാറുകൊണ്ട് അടിക്കുകയും, ചീത്ത പറയുകയും ചെയ്യും.
ഇപ്പോള് ബാബ ചീത്ത പറയുമോ. ഈ കാര്യങ്ങള് ചില കുട്ടികള്ക്ക് മനസ്സിലാക്കാന്
സാധിക്കില്ല. ഫസ്റ്റ് ക്ലാസ് കുട്ടികള്ക്ക് പോലും ചിലപ്പോള് തെറ്റ് പറ്റുന്നു.
എല്ലാ കാര്യങ്ങളും ചോദിക്കണം എന്തെന്നാല് വളരെ അധികം പേരില് മായ
പ്രവേശിക്കുന്നുണ്ട്. പിന്നീട് ധ്യാനത്തില് ഇരുന്ന് എന്തെല്ലാമാണ് പറയുന്നത്.
ഇതിലും വളരെയധികം ശ്രദ്ധിക്കണം. ബാബക്ക് മുഴുവന് വാര്ത്തകളും നല്കണം. ഇന്നയാളില്
മമ്മ വരുന്നു, ഇന്നയാളില് ബാബ വരുന്നു- ഇതെല്ലാം ഉപേക്ഷിക്കൂ. ബാബയുടെ
ആജ്ഞയിതാണ് ,എന്നെ മാത്രം ഓര്മ്മിക്കൂ. ബാബയേയും സൃഷ്ടി ചക്രത്തേയും ഓര്മ്മിക്കൂ.
രചയിതാവിന്റേയും, രചനയുടേയും സ്മരണയില് ഇരിക്കുന്നവരൂടെ മുഖം സദാ
ഹര്ഷിതമായിരിക്കും. വളരെ അധികം പേര് ഓര്മ്മിക്കുന്നതേയില്ല. കര്മ്മബന്ധനം വളരെ
ഭാരിച്ചതാണ്. വിവേകം പറയുന്നുണ്ട്- പരിധിയില്ലാത്ത അച്ഛനെ ലഭിച്ചിരിക്കുന്നു,
അച്ഛന് എന്നെ ഓര്മ്മിക്കൂ.. എന്ന് പറയുന്നുവെങ്കില് എന്തുകൊണ്ട് നമുക്ക്
ഓര്മ്മിച്ചുകൂടാ. എന്ത് സംഭവിച്ചാലും ബാബയോട് ചോദിക്കൂ. ബാബ മനസ്സിലാക്കിത്തരും
കര്മ്മഭോഗങ്ങള് ഇപ്പോഴും ബാക്കിയുണ്ടല്ലോ. കര്മ്മാതീത അവസ്ഥയില് എത്തിയാല്
പിന്നെ നിങ്ങള് സദാ ഹര്ഷിതമായിരിക്കും. അതുവരെ എന്തെങ്കിലുമൊക്കെ
സംഭവിച്ചുകൊണ്ടിരിക്കും. അതും അറിയാവുന്നതാണ്. വേട്ടമൃഗത്തിന് പ്രാണഭയം എന്നാല്
വേട്ടക്കാരന് വിളയാട്ടം. വിനാശം ഉണ്ടാകണം. നിങ്ങള് ഫരിസ്തയാവുകയാണ്. ഈ ലോകത്തില്
ഇനി കുറച്ച് ദിവസങ്ങളേയുള്ളൂ അതുകഴിഞ്ഞാല് നിങ്ങള്ക്ക് ഈ സ്ഥൂലവതനം ഇഷ്ടമാകില്ല.
സൂക്ഷ്മവതനവാസികളെയാണ് ഫരിസ്ത എന്നു പറയുന്നത്. നിങ്ങള് കര്മ്മാതീത അവസ്ഥയെ
പ്രാപ്തമാക്കുന്ന കുറച്ച് സമയത്തേക്കാണ് അത് ഉണ്ടാകുന്നത്. സൂക്ഷ്മവതനത്തില്
അസ്ഥിയും, മാംസവുമൊന്നും ഉണ്ടാകില്ല. അസ്ഥിയും മാംസവുമില്ലെങ്കില് പിന്നെ ബാക്കി
എന്താണുണ്ടാവുക? ബാക്കി സൂക്ഷ്മ ശരീരം മാത്രമേ ഉണ്ടാകൂ! നിരാകാരനായി മാറും
എന്നല്ല. സൂക്ഷ്മത്തിലുള്ള രൂപം ഉണ്ടാകും. അവിടെ ചലനമാണ് ഭാഷ. ആത്മാവ്
ശബ്ദത്തിന് ഉപരിയാണ്. അതിനെയാണ് സൂക്ഷ്മലോകം എന്ന് പറയുന്നത്. സൂക്ഷ്മത്തിലുള്ള
ശബ്ദമായിരിക്കും. ഇവിടെയാണെങ്കില് സംസാരമാണ്. പിന്നീട് ചലനം അതിനുശേഷം സൈലന്സ്.
ഇവിടെ സംസാരമാണ് നടക്കുന്നത്. ഇത് ഡ്രാമയിലെ ഉണ്ടായതും, ഉണ്ടാക്കപ്പെട്ടതുമായ
പാര്ട്ടാണ്. അവിടെ സൈലന്സാണ്. പിന്നീട് മൂവി ഇത് ടോക്കിയാണ്. ഈ മൂന്നുലോകങ്ങളേയും
ഓര്മ്മിക്കുന്നവര് വിരളമാണ്. ബാബ മനസ്സിലാക്കിത്തരുന്നു- കുട്ടികളേ, ശിക്ഷകളില്
നിന്നും മുക്തമാകുന്നതിനായി കുറഞ്ഞത് 8 മണിക്കൂര് കര്മ്മയോഗിയായി കര്മ്മം ചെയ്യൂ,
8 മണിക്കൂര് വിശ്രമിക്കൂ പിന്നെ 8 മണിക്കൂര് ബാബയെ ഓര്മ്മിക്കു. ഈ
അഭ്യാസത്തിലൂടെ നിങ്ങള് പാവനമായി മാറും. ഉറങ്ങുന്നത് ബാബയെ ഓര്മ്മിക്കലല്ല.
നമ്മള് ബാബയുടെ കുട്ടികള് തന്നെയല്ലേ, പിന്നെ എന്ത് ഓര്മ്മിക്കാനാണ് ഇങ്ങനെ ആരും
വിടാരിക്കരുത്. ബാബ പറയുന്നു, എന്നെ അവിടെ ഓര്മ്മിക്കൂ... സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ... ഏതുവരെ യോഗബലത്തിലൂടെ നിങ്ങള് പവിത്രമായി
മാറുന്നില്ലയോ അതുവരെ നിങ്ങള്ക്ക് വീട്ടിലേയ്ക്ക് പോകാന് കഴിയില്ല. അല്ലെങ്കില്
പിന്നെ ശിക്ഷകള് അനുഭവിച്ച് പോകേണ്ടതായി വരും. സൂക്ഷ്മവതനത്തിലേക്കും,
മൂലവതനത്തിലേക്കും പോകണം പിന്നീട് സ്വര്ഗ്ഗത്തിലേക്ക് വരണം. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട് മുന്നോട്ട് പോകുമ്പോള് പത്രങ്ങളിലും വരും,
ഇപ്പോഴാണെങ്കില് ഒരുപാട് സമയമുണ്ട്. ഇത്രയും വലിയ രാജധാനി സ്ഥാപിക്കണം. തെക്ക്,
വടക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങള് ഭാരതത്തിന് എത്രയാണ്. ഇപ്പോള്
പത്രങ്ങളിലൂടെ ശബ്ദം ഉയരും. ബാബ പറയുന്നു, എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ
വികര്മ്മം വിനാശമാകും. വിളിക്കുന്നുമുണ്ട്- അല്ലയോ പതിതപാവനാ, മുക്തിദായകാ
ഞങ്ങളെ ദുഃഖത്തില് നിന്നും മോചിപ്പിക്കൂ.... കുട്ടികള്ക്കറിയാം ഡ്രാമാപ്ലാന്
അനുസരിച്ച് വിനാശം ഉണ്ടാകണം. ഈ യുദ്ധത്തിനുശേഷം ശാന്തി തന്നെ ശാന്തിയായിരിക്കും,
സുഖധാമമായി മാറും. മുഴുവനും ഇല്ലാതാകും. സത്യയുഗത്തില് ഒരു ധര്മ്മമേയുണ്ടാകൂ.
കലിയുഗത്തിലാണ് അനേക ധര്മ്മങ്ങള്. ഇത് ആര്ക്കുവേണമെങ്കിലും മനസ്സിലാക്കാം.
ഏറ്റവും ആദ്യം ആദി സനാതന ദേവീ ദേവതാ ധര്മ്മമുണ്ടായിരുന്നു, എപ്പോള്
സൂര്യവംശമുണ്ടായിരുന്നോ അപ്പോള് ചന്ദ്രവംശം ഉണ്ടായിരുന്നില്ല പിന്നീടാണ്
ചന്ദ്രവംശം ഉണ്ടാകുന്നത്. പിന്നാലെ ഈ ദേവീ ദേവതാ ധര്മ്മം പ്രായലോപമായി. പിന്നീട്
മറ്റു ധര്മ്മങ്ങള് വരുന്നു. അവരുടെ സംഘടന വൃദ്ധി നേടുന്നതുവരെ അറിയാനും
കഴിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യം അറിയാം.
നിങ്ങളോട് ചോദിക്കും എന്തുകൊണ്ടാണ് ഏണിപ്പടിയില് ഭാരതവാസികളെ മാത്രം
കാണിച്ചിരിക്കുന്നത്? പറയൂ, ഈ കളി ഭാരതത്തിലാണ്. അരകല്പം അവരുടെ പാര്ട്ടാണ്,
ബാക്കി ദ്വാപര കലിയുഗങ്ങളിലാണ് മറ്റെല്ലാ ധര്മ്മങ്ങളും വരുന്നത്. ചക്രത്തില് ഈ
മുഴുവന് ജ്ഞാനവുമുണ്ട്. ചക്രം വളരെ ഒന്നാന്തരമാണ്. സത്യ ത്രേതായുഗങ്ങള്
ശ്രേഷ്ഠാചാരീ ലോകമാണ്. ദ്വാപര കലിയുഗങ്ങല് ഭ്രഷ്ടാചാരീ ലോകമാണ്. ഇപ്പോള് നിങ്ങള്
സംഗമത്തിലാണ്. ഇത് ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. ഈ നാല് യുഗങ്ങളുടെ ചക്രം
എങ്ങനെയാണ് കറങ്ങുന്നത് എന്നത് ആര്ക്കും അറിയില്ല. സത്യയുഗത്തില് ഈ ലക്ഷ്മീ
നാരായണന്മാരുടെ രാജ്യം ഉണ്ടാകുന്നു. ഇവര്ക്കും അറിയില്ല സത്യയുഗത്തിനുശേഷം
പിന്നീട് ത്രേതായുഗം വരും, ത്രേതായുഗത്തിനുശേഷം പിന്നീട് ദ്വാപര കലിയുഗം വരണം.
ഇവിടെ മനുഷ്യര്ക്ക് ഇതൊന്നും അറിയില്ല. പറയുന്നുണ്ട്, പക്ഷേ ചക്രം എങ്ങനെയാണ്
കറങ്ങുന്നത് എന്നത് ആര്ക്കും അറിയില്ല അതിനാല് ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്-
മുഴുവന് ഗീതയിലും ഊന്നല് നല്കൂ. സത്യമായ ഗീത കേള്ക്കുന്നതിലൂടെ സ്വര്ഗ്ഗവാസിയായി
മാറും. ഇവിടെ ശിവബാബ സ്വയം കേള്പ്പിക്കുകയാണ്, അവിടെ മനുഷ്യരാണ്
പഠിപ്പിക്കുന്നത്. ഗീതയും ഏറ്റവും ആദ്യം നിങ്ങളാണ് പഠിക്കുന്നത്. ഭക്തിയിലേക്കും
ആദ്യമാദ്യം പോകുന്നത് നിങ്ങള് തന്നെയല്ലേ. ആദ്യം ശിവന്റെ പൂജാരിയാകുന്നത്
നിങ്ങളാണ്. നിങ്ങള്ക്ക് ആദ്യമാദ്യം ഒരു ശിവബാബയുടെ അവ്യഭിചാരീ പൂജ ചെയ്യണം.
സോമനാഥ ക്ഷേത്രം നിര്മ്മിക്കാന് മറ്റാര്ക്കും ശക്തിയില്ലല്ലോ. ബോര്ഡില് പല
പ്രകാരത്തിലുള്ള കാര്യങ്ങള് എഴുതുവാന് സാധിക്കും. ഭാരതവാസികള് സത്യമായ ഗീത
കേള്ക്കുന്നതിലൂടെ സത്യഖണ്ഢത്തിന്റെ അധികാരിയായി മാറും എന്നും എഴുതാനാവും.
ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം, നമ്മള് സത്യമായ ഗീത കേട്ട് സ്വര്ഗ്ഗവാസിയായി
മാറുകയാണ്. ഈ സമയത്ത് നിങ്ങള് മനസ്സിലാക്കിക്കൊടുക്കുമ്പോള് - അതെ, തീര്ച്ചയായും
ശരിയാണെന്ന് പറയുന്നു.പക്ഷേ പുറത്തുപോയാല് എല്ലാം അവസാനിച്ചു. അവിടത്തെ കാര്യം
അവിടെത്തന്നെയിരുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
രചയിതാവിന്റേയും, രചനയുടേയും ജ്ഞാനത്തെ സ്മരിച്ച് സദാ ഹര്ഷിതമായിരിക്കണം.
ഓര്മ്മയുടെ യാത്രയിലൂടെ തന്റെ പഴയ എല്ലാ കര്മ്മബന്ധനങ്ങളേയും മുറിച്ച്
കര്മ്മാതീതഅവസ്ഥ ഉണ്ടാക്കണം.
2) ധ്യാനത്തിലും
സാക്ഷാത്ക്കാരത്തിലും മായയുടെ പ്രവേശത കൂടുതലുണ്ടാകും, അതിനാല്
ശ്രദ്ധയോടെയിരിക്കണം, ബാബക്ക് വാര്ത്തകള് നല്കി ഉപദേശം നേടണം, ഒരു തെറ്റും
ചെയ്യരുത്.
വരദാനം :-
തന്റെ
ശുഭഭാവനയിലൂടെ നിര്ബല ആത്മാക്കളില് ബലം നിറക്കുന്ന സദാ ശക്തിസ്വരൂപമായി
ഭവിക്കട്ടെ.
സ്വയം ശക്തിസ്വരൂപമായി
നിന്നുകൊണ്ട് സര്വ്വരെയും ശക്തിസ്വരൂപങ്ങളാക്കി മാറ്റുക അഥവാ നിര്ബല
ആത്മാക്കളില് ബലം നിറക്കുക എന്നതാണ് സേവാധാരികളായ കുട്ടികളുടെ
വിശേഷസേവനം.ഇതിനായി സദാ ശുഭഭാവനയുടേയും ശ്രേഷ്ഠകാമനയുടേയും സ്വരൂപങ്ങളായി
മാറൂ.ശുഭഭാവനയെന്നാല് ആരിലെങ്കിലും ഭാവന വെച്ച് പിന്നീട് അവരിലേക്ക്
ആകര്ഷിതരാകുക എന്നല്ല അര്ത്ഥം.ഈയൊരു തെറ്റ് ചെയ്യരുത്.ശുഭഭാവനയും
പരിധിയില്ലാത്തതായിരിക്കണം.മറ്റൊരാളെ പ്രതി പ്രത്യേകഭാവന വെക്കുന്നതും
നഷ്ടങ്ങളുണ്ടാക്കും.അതിനാല് പരിധിയില്ലാത്ത അവസ്ഥയിലിരുന്ന് തന്റെ പക്കലുള്ള
ശക്തികളുടെ ആധാരത്തില് നിര്ബല ആത്മാക്കളേയും ശക്തിസ്വരൂപങ്ങളാക്കി മാറ്റണം.
സ്ലോഗന് :-
അലങ്കാരങ്ങള് ബ്രാഹ്മണ ജീവിതത്തിന്റെ ഭംഗിയാണ്.അതിനാല് അലങ്കാരികളായി മാറൂ
ദേഹാഹങ്കാരികളല്ല.
അവ്യക്തസൂചന-
സത്യതയും,സഭ്യതയുമാകുന്ന സംസ്ക്കാരങ്ങളെ തന്റേതാക്കി മാറ്റൂ...
ദേഷ്യം വരാറില്ല,പക്ഷേ
ആരെങ്കിലും നുണ പറയുമ്പോഴാണ് ദേഷ്യം വരുന്നത് എന്ന് കുട്ടികള്
പറയാറുണ്ട്.അവര്നുണ പറഞ്ഞു,താങ്കള് ദേഷ്യത്തോടെ സംസാരിച്ചു ഇതില് ആരാണ് ശരി.പലരും
വളരെ കൗശലത്തോടെ പറയാറുണ്ട്, എനിക്ക് ദേഷ്യം വരാറില്ല, എന്റെ ശബ്ദം
ഉറക്കെയാണ്,ശബ്ദം അങ്ങനെയായിപ്പോയി...എന്നാല് സയന്സിന്റെ സാമഗ്രികളുടെ ശബ്ദത്തെ
കുറക്കാനും, കൂട്ടാനും കഴിയുമെങ്കില് സൈലന്സിന്റെ ശക്തിയിലൂടെ സ്വന്തം
ശബ്ദത്തിന്റെ ഗതിയെ കൂട്ടാനും കുറക്കാനും കഴിയില്ലേ.