29.05.2025           Morning Malayalam Murli       Om Shanti           BapDada Madhuban



മധുരമായകുട്ടികളെ - നിങ്ങള്വീണ്ടുംനിങ്ങളുടെതാവളത്ത്എത്തിചേര്ന്നിരിക്കുകയാണ്, നിങ്ങള്ബാബയിലൂടെരചയിതാവിനെയുംരചനയെയുംഅറിഞ്ഞുഅതി
നാല്സന്തോഷത്താല്രോമാഞ്ചംഉണ്ടാകണം.

ചോദ്യം :-
ബാബ ഈ സമയം നിങ്ങളുടെ അലങ്കാരം ചെയ്തുകൊണ്ടിരിക്കുന്നതെന്തുകൊണ്ടാണ്?

ഉത്തരം :-
എന്തുകൊണ്ടെന്നാല് ഇപ്പോള് നമ്മള് അലങ്കരിച്ചവരായി വിഷ്ണുപുരിയിലേയ്ക്ക്(ശ്വശുര ഗൃഹം) പോകണം. നമ്മള് ഈ ജ്ഞാനത്താല് അലങ്കരിക്കപ്പെട്ട് വിശ്വത്തിന്റെ മഹാരാജാ-മഹാറാണിയായി മാറുന്നു. ഇപ്പോള് സംഗമയുഗത്തിലാണ്, ബാബ ടീച്ചറായി പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് - പിതൃഗൃഹത്തില് നിന്ന് ശ്വശുരഗൃഹത്തിലേയ്ക്ക് പോകുന്നതിന് വേണ്ടി.

ഗീതം :-
അങ്ങനെ ആ ദിനം ഇന്ന് വന്നണഞ്ഞു...............

ഓംശാന്തി.  
മധുര-മധുരമായ സ്വീറ്റ് ചില്ഡ്രന്, മധുര-മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികള് ഗീതം കേട്ടല്ലോ. പകുതി കല്പമായി നമ്മള് ഏത് പ്രിയതമനെയാണോ ഓര്മ്മിച്ചിരുന്നത്, അവസാനം ആ പ്രിയതമനെ ലഭിച്ചിരിക്കുകയാണെന്ന് നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ. നമ്മള് പകുതി കല്പമായി ഭക്തി ചെയ്യുന്നു, പ്രിയതമനായ ബാബയെ വിളിക്കുകയാണെന്ന് ലോകത്തിലുള്ളവര്ക്ക് അറിയുകയില്ല. നമ്മള് പ്രിയതമകളാണ്, ബാബ പ്രിയതമനാണ് - ഇതും ആര്ക്കും അറിയുകയില്ല. ബാബ പറയുകയാണ് രാവണന് നിങ്ങളെ തികച്ചും തുച്ഛ ബുദ്ധികളാക്കി മാറ്റിയിരിക്കുന്നു. പ്രത്യേകിച്ച് ഭാരതവാസികളെ. നിങ്ങള് ദേവീ ദേവതകളായിരുന്നു ഇതും മറന്നു പോയിരിക്കുകയാണ്, അതിനാല് തുച്ഛ ബുദ്ധി ആയില്ലേ. തന്റെ ധര്മ്മത്തെ മറന്നു പോവുക, ഇതാണ് തുച്ഛ ബുദ്ധികളുടെ ജോലി. ഇതിപ്പോള് കേവലം നിങ്ങള്ക്ക് മാത്രമേ അറിയൂ. നമ്മള് ഭാരതവാസികള് സ്വര്ഗ്ഗവാസികളായിരുന്നു. ഈ ഭാരതം സ്വര്ഗ്ഗമായിരുന്നു. കുറച്ച് സമയത്തേക്ക് മാത്രം. 1250 വര്ഷം സത്യയുഗമായിരുന്നു 1250 വര്ഷം രാമരാജ്യം. ആ സമയം വളരെയധികം സുഖമായിരുന്നു. സുഖത്തെ ഓര്മ്മിച്ച് രോമാഞ്ചം ഉണ്ടാകണം. സത്യയുഗം, ത്രേതാ........ഇത് കഴിഞ്ഞു പോയി. സത്യയുഗത്തിന്റെ ആയുസ്സെത്രയാണ്, ഇതുപോലും ആര്ക്കും അറിയുകയില്ല. ലക്ഷക്കണക്കിന് വര്ഷം എങ്ങനെയുണ്ടാകുന്നു. ഇപ്പോള് ബാബ വന്ന് മനസ്സിലാക്കി തരുകയാണ് - നിങ്ങളെ മായ എത്ര തുച്ഛ ബുദ്ധിയാക്കിയിരിക്കുന്നു. ലോകത്തിലാരും തങ്ങളെ തുച്ഛബുദ്ധിയെന്ന് മനസ്സിലാക്കുന്നില്ല. നമ്മളിന്നലെ തുച്ഛബുദ്ധികളായിരുന്നുവെന്ന് നിങ്ങള്ക്കറിയാം. ഇപ്പോള് ബാബ ഇത്രയും ബുദ്ധി നല്കിയിരിക്കുന്നു രചയിതാവിന്റെയും രചനയുടെയും ആദി-മധ്യ-അന്ത്യത്തെ നമ്മള് അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇന്നലെ അറിഞ്ഞിരുന്നില്ല, ഇന്ന് അറിയുന്നു. എത്രയും അറിയുന്നുവോ, അത്രയും സന്തോഷത്താല് രോമാഞ്ചമുണ്ടാകും. പിന്നീട് നമ്മള് നമ്മുടെ വാസസ്ഥലത്ത് എത്തിചേരുന്നു. ബാബ നമുക്ക് സ്വര്ഗ്ഗത്തിന്റെ രാജ്യഭാഗ്യം നല്കിയിരുന്നു പിന്നീട് നമ്മളത് നഷ്ടപ്പെടുത്തി. ഇപ്പോള് നമ്മള് പതിതരായി മാറിയിരിക്കുന്നു. സത്യയുഗത്തെ പതിതമെന്ന് പറയില്ല. അത് പാവനലോകമാണ്. പതിത പാവനാ വരൂ എന്ന് മനുഷ്യര് പറയുന്നു. രാവണ രാജ്യത്തില് ഉയര്ന്ന പാവനരായി ആരും തന്നെ ഉണ്ടാവുകയേയില്ല. ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ കുട്ടികളായി മാറിയെങ്കില് ഉയര്ന്നതായും മാറും. നിങ്ങള് കുട്ടികള് ബാബയെ അറിയുന്നു, അതും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച്. അതിരാവിലെ എഴുന്നേറ്റ് തന്റെ ഹൃദയത്തോട് ചോദിക്കൂ, അമൃതവേളയുടെ സമയം വളരെ നല്ലതാണ്. അതിരാവിലെ അമൃത വേളയിലെഴുന്നേറ്റ് ഈ ചിന്തനം ചെയ്യൂ. ബാബ നമ്മുടെ അച്ഛനുമാണ്, ടീച്ചറുമാണ്. അല്ലയോ ഗോഡ് ഫാദര്, അല്ലയോ പരമ പിതാവേ എന്നല്ലാം പറയുകയും ചെയ്യുന്നു. ഹേ ഭഗവാനേ എന്ന് ആരെയാണ് ഓര്മ്മിക്കുന്നതെന്ന് ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം, ഇപ്പോള് നമുക്ക് ആ ഭഗവാനെ ലഭിച്ചിരിക്കുന്നു. നമ്മള് വീണ്ടും പരിധിയില്ലാത്ത സമ്പത്ത് എടുത്തുകൊണ്ടിരിക്കുന്നു. അത് ലൗകിക അച്ഛനാണ്, ഇത് പരിധിയില്ലാത്ത അച്ഛനാണ്. നിങ്ങളുടെ ലൗകിക അച്ഛനും ആ പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കുന്നു. അപ്പോള് അച്ഛന്മാരുടെയും അച്ഛന്, പതികളുടെയും പതി, ബാബയാണ്. ഇതും ഭാരതവാസികള് തന്നെയാണ് പറയുന്നത് എന്തുകൊണ്ടെന്നാല് ഇപ്പോള് ഞാന് അച്ഛന്മാരുടെയും അച്ഛന്, പതിമാരുടെയും പതിയാകുന്നു. ഇപ്പോള് ഞാന് നിങ്ങളുടെ അച്ഛനുമാണ്. നിങ്ങള് മക്കളായിരിക്കുന്നു. ബാബാ, ബാബായെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള് വീണ്ടും നിങ്ങളെ വിഷ്ണുപുരി ശ്വശുരഗൃഹത്തിലേയ്ക്ക് കൂട്ടികൊണ്ടു പോകുന്നു. ഇത് നിങ്ങളുടെ പിതൃഗൃഹമാണ്, പിന്നീട് ശ്വശുരഗൃഹത്തിലേയ്ക്ക് പോകും. നമ്മളെ വളരെ നന്നായി അലങ്കരിച്ച് പോകുമെന്ന് കുട്ടികള്ക്കറിയാം. ഇപ്പോള് നിങ്ങള് പിതൃഗൃഹത്തിലാണല്ലോ. നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള് ഈ ജ്ഞാനം കൊണ്ട് അലങ്കരിച്ച് വിശ്വത്തിന്റെ മഹാരാജാവും മഹാറാണിയുമാകുന്നു. നിങ്ങളിവിടെ വന്നിരിക്കുന്നത് തന്നെ വിശത്തിന്റെ അധികാരിയാവുന്നതിനാണ.് സത്യയുഗമായിരുന്നപ്പോള് നിങ്ങള് ഭാരതവാസികള് തന്നെയാണ് വിശ്വത്തിന്റെ അധികാരികളായിരുന്നത്. നമ്മള് വിശ്വത്തിന്റെ അധികാരികളാണെന്ന് നിങ്ങള്ക്കിപ്പോള് പറയാന് കഴിയില്ല. ഇപ്പോള് നിങ്ങള്ക്കറിയാം ഭാരതത്തിന്റെ അധികാരി കലിയുഗിയാണ്, നമ്മളാണെങ്കില് സംഗമയുഗിയാണ്. പിന്നീട് നമ്മള് സത്യയുഗത്തില് മുഴുവന് വിശ്വത്തിന്റെയും അധികാരിയായി മാറും. ഈ കാര്യങ്ങള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് വരണം. വിശ്വത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നയാള് വന്നിരിക്കുകയാണെന്നറിയാം. ഇപ്പോള് സംഗമയുഗത്തില് അദ്ദേഹം വന്നിരിക്കയാണ്. ജ്ഞാനദാതാവ് ഒരേയൊരു ബാബയാണ്. ബാബയെ അല്ലാതെ വേറെ ഒരു മനുഷ്യനെയും ജ്ഞാനദാതാവെന്ന് പറയാന് സാധിക്കില്ല എന്തുകൊണ്ടെന്നാല് ബാബയുടെയടുത്ത് ഇങ്ങനെയുള്ള ജ്ഞാനമുണ്ട് അതിലൂടെ മുഴുവന് വിശ്വത്തിന്റെയും സത്ഗതിയുണ്ടാകുന്നു. തത്വസഹിതം എല്ലാവരുടെയും സത്ഗതിയുണ്ടാകുന്നു. മനുഷ്യരുടെയടുത്ത് സത്ഗതിയുടെ ജ്ഞാനമില്ല.

ഈ സമയം മുഴുവന് ലോകവും തത്വ സഹിതം തമോപ്രധാനമാണ്. ഇതില് ജീവിക്കുന്നവരും തമോപ്രധാനമാണ്. പുതിയ ലോകമാണ് സത്യയുഗം. അതില് ജീവിക്കുന്നവരും ദേവതകളായിരുന്നു പിന്നീട് രാവണന് വിജയം പ്രാപ്തമാക്കി. ഇപ്പോള് ബാബ വീണ്ടും വന്നിരിക്കുകയാണ്. ഞങ്ങള് ബാപ്ദാദയുടെ കൂടെ പോകുന്നുവെന്ന് നിങ്ങള് കുട്ടികള് പറയുന്നു. ബാബ നമുക്ക് ദാദയിലൂടെ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തിയുടെ സമ്പത്ത് നല്കുന്നു. ബാബ സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കും, വേറെന്ത് നല്കും. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലിത് വരണമല്ലോ. പക്ഷെ മായ മറപ്പിക്കുന്നു. സ്ഥായിയായ സന്തോഷം നിലനില്ക്കാന് അനുവദിക്കുന്നില്ല. ആരാണോ നല്ല രീതിയില് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അവരേ ഉയര്ന്ന പദവി നേടൂ. സെക്കന്റില് ജീവന് മുക്തിയെന്ന് പാടാറുമുണ്ട്. തിരിച്ചറിയുന്നത് ഒരേയൊരു തവണയാണല്ലോ. എല്ലാ ആത്മാക്കളുടെയും അച്ഛന് ഒന്നാണ്, ആ സര്വ്വ ആത്മാക്കളുടെയും അച്ഛന് വന്നുകഴിഞ്ഞിരിക്കുന്നു. പക്ഷെ എല്ലാവര്ക്കുമൊന്നും കാണാന് സാധിക്കില്ല. അസംഭവ്യമാണ്. ബാബ പഠിപ്പിക്കാനാണ് വരുന്നത്. നിങ്ങളും എല്ലാവരും ടീച്ചര്മാരാണ്. ഗീതാ പാഠശാലയെന്ന് പറയാറുണ്ടല്ലോ. ഈ വാക്കും സാധാരണമാണ്. കൃഷ്ണന് ഗീത കേള്പ്പിച്ചുവെന്ന് പറയുന്നു. ഇപ്പോളിത് കൃഷ്ണന്റെ പാഠശാലയൊന്നുമല്ല. കൃഷ്ണന്റെ ആത്മാവ് പഠിച്ചുകൊണ്ടിരിക്കുകയാണ്. സത്യയുഗത്തിലാരെങ്കിലും ഗീതാപാഠശാലയില് പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുമോ? കൃഷ്ണന് സത്യയുഗത്തിലുണ്ടായിരിക്കും പിന്നീട് 84 ജന്മങ്ങളെടുക്കുന്നു. ഒരു ശരീരം പോലും അടുത്ത ജന്മത്തെ ശരീരം പോലെയായിരിക്കില്ല. ഡ്രാമാപ്ലാനനുസരിച്ച് ഓരോ ആത്മാവിലും തന്റെ 84 ജന്മങ്ങളുടെ പാര്ട്ടടങ്ങിയിരിക്കുന്നു. ഒരു സെക്കന്റ് പോലും അടുത്ത സെക്കന്റിനെപ്പോലെയായിരിക്കില്ല. 5000 വര്ഷം നിങ്ങള് പാര്ട്ടഭിനിയിക്കുനന്നു. ഒരു സെക്കന്റിന്റെ പാര്ട്ട് അടുത്ത സെക്കന്റിനെപ്പോലെയാവുക സാധ്യമല്ല. വളരെയധികം മനസ്സിലാക്കേണ്ട കാര്യമാണ്. ഡ്രാമയാണല്ലോ. പാര്ട്ട് ആവര്ത്തിക്കപ്പെടുന്നു. ബാക്കി എല്ലാ ശാസ്ത്രങ്ങളും ഭക്തി മാര്ഗ്ഗത്തിലേതാണ്. പകുതി കല്പം ഭക്തി നടക്കുന്നു പിന്നീട് ഞാന് വന്ന് എല്ലാവര്ക്കും സത്ഗതി നല്കുന്നു. 5000 വര്ഷങ്ങള്ക്കു മുമ്പ് രാജ്യം ഭരിച്ചിരുന്നുവെന്ന് നിങ്ങള്ക്കറിയാം. സത്ഗതിയിലായിരുന്നു. ദുഖത്തിന്റെ പേരുപോലും ഉണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കില് ദുഖം തന്നെ ദുഖമാണ്. ഇതിനെ ദുഖധാമമെന്ന് പറയപ്പെടുന്നു. ശാന്തി ധാമം, സുഖ ധാമം പിന്നെ ദുഖ ധാമം. വന്ന് ഭാരതവാസികള്ക്ക് തന്നെയാണ് സുഖധാമത്തിന്റെ വഴി പറഞ്ഞു തരുന്നത്. പിന്നെ കല്പ കല്പം നമുക്ക് വരേണ്ടി വരുന്നു. അനേക പ്രാവശ്യം വരുന്നു, വന്നുകൊണ്ടിരിക്കും. ഇതിന് അവസാനമുണ്ടാവുക സാധ്യമല്ല. നിങ്ങള് ചക്രം കറങ്ങി ദുഖധാമത്തില് വരുന്നു പിന്നീട് എനിക്ക് വരേണ്ടി വരുന്നു. 84 ജന്മങ്ങളുടെ ചക്രം നിങ്ങള്ക്കിപ്പോള് ഓര്മ്മ വന്നു. ഇപ്പോള് ബാബയെ രചയിതാവെന്ന് പറയപ്പെടുന്നു. ഏതെങ്കിലും ഡ്രാമയുടെ രചയിതാവെന്നല്ല. രചയിതാവ് അര്ത്ഥം ഈ സമയം വന്ന് സത്യയുഗം രചിക്കുന്നു. സത്യയുഗത്തില് ആര്ക്ക് രാജ്യമായിരുന്നോ പിന്നീട് നഷ്ടപ്പെടുത്തി, അവരെ തന്നെയാണിരുന്ന് പഠിപ്പിക്കുന്നത്. കുട്ടികളെ ദത്തെടുക്കുന്നു. നിങ്ങള് എന്റെ കുട്ടികളാണല്ലോ. നിങ്ങളെ ഒരു സാധൂ സന്യാസിമാരൊന്നുമല്ല പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്നത് ഒരേയൊരു ബാബയാണ്, ആരെയാണോ എല്ലാവരും ഓര്മ്മിക്കുന്നത്. ആരെയാണോ ഓര്മ്മിക്കുന്നത് തീര്ച്ചയായും എപ്പോഴെങ്കിലും അവര് വരുമല്ലോ. എന്തുകൊണ്ടാണ് ഓര്മ്മിക്കുന്നതെന്ന് പോലും ചിലര്ക്ക് അറിയുകയില്ല അതിനാല് തീര്ച്ചയായും പതിത പാവനനായ ബാബ വരുന്നു. വീണ്ടും വരൂ എന്ന് ക്രിസ്തുവിനോട് പറയുന്നില്ല. അവരാണെങ്കില് മനസ്സിലാക്കുന്നത്, ലീനമായി കഴിഞ്ഞു എന്നാണ്. പിന്നീട് വരുന്നതിന്റെ കാര്യം തന്നെയില്ല. എങ്കിലും പതിത പാവനനെ ഓര്മ്മിക്കുന്നു, ഞങ്ങള് ആത്മാക്കള്ക്ക് വീണ്ടും സമ്പത്ത് നല്കൂ. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഓര്മ്മ വന്നു - ബാബ വന്നു കഴിഞ്ഞു. പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യും. അവര് വീണ്ടും തങ്ങളുടെ സമയത്തില് രജോ, തമോയിലേയ്ക്ക് വരും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി നമ്മള് മാസ്റ്റര് നോളേജ് ഫുള് ആയി മാറുന്നു.

ഒരേയൊരു ബാബ മാത്രമാണ് നിങ്ങള് കുട്ടികളെ പഠിപ്പിച്ച് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നത.് സ്വയം ആകുന്നില്ല അതുകൊണ്ട് ബാബയെ നിഷ്കാമ സേവാധാരിയെന്ന് പറയുന്നു. ഞങ്ങള് ഫലം ആഗ്രഹിക്കുന്നില്ല, നിഷ്കാമ സേവനം ചെയ്യുന്നുവെന്ന് മനുഷ്യര് പറയുന്നു. പക്ഷെ അങ്ങനെയല്ല. എങ്ങനെയാണോ സംസ്ക്കാരമെടുത്ത് പോകുന്നത്, അതിനനുസരിച്ച് ജന്മം ലഭിക്കുന്നു. കര്മ്മത്തിന്റെ ഫലം തീര്ച്ചയായും ലഭിക്കുന്നു. സന്യാസിമാരും ഗൃഹസ്ഥികളുടെയടുത്ത് പുനര്ജന്മമെടുത്ത് പിന്നീട് സംസ്ക്കാരത്തിനനുസരിച്ച് സന്യാസ ധര്മ്മത്തിലേയ്ക്ക് പോകുന്നു. ബാബ യുദ്ധം ചെയ്യുന്നവരുടെയും ഉദാഹരണം നല്കുന്നു. പറയുന്നു ഗീതയിലെഴുതിയിട്ടുണ്ട് ആരാണോ യുദ്ധമൈതാനത്തില് മരിക്കുന്നത് അവര് സ്വര്ഗ്ഗത്തില് പോകും, പക്ഷെ സ്വര്ഗ്ഗത്തിന്റെയും സമയമാകണമല്ലോ. സ്വര്ഗ്ഗത്തെ ലക്ഷക്കണക്കിന് വര്ഷമെന്ന് പറയുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം ബാബയെന്താണ് മനസ്സിലാക്കി തരുന്നത്, ഗീതയിലെന്താണെഴുതിയിരിക്കുന്നത്. പറയുന്നു, ഭഗവാനുവാച ഞാന് സര്വ്വ വ്യാപിയാണ്. ബാബ പറയുകയാണ് ഞാന് എന്നെത്തന്നെ എങ്ങനെ ഗ്ലാനി ചെയ്യും ഞാന് സര്വ്വ വ്യാപിയാണെന്ന്, പട്ടിയിലും പൂച്ചയിലും എല്ലാമുണ്ടെന്ന്. എന്നെ ജ്ഞാനസാഗരന് എന്നാണല്ലോ പറയുന്നത്. ഞാന് പിന്നെ എങ്ങനെ എന്നെ ഇങ്ങനെ പറയും? എത്ര അസത്യമാണ്. ജ്ഞാനമാണെങ്കില് ആരിലുമില്ല. സന്യാസിമാരെയൊക്കെ വളരെ മാനിക്കുന്നു, കാരണം പവിത്രമാണ്. സത്യയുഗത്തില് ഗുരുവൊന്നും ഉണ്ടായിരിക്കില്ല. ഇവിടെയാണെങ്കില് സ്ത്രീയോട് പറയുന്നു നിങ്ങളുടെ പതി ഗുരുവും ഈശ്വരനുമാണ്, വേറെയാരെയും ഗുരുവാക്കരുത്. സതോപ്രധാന ഭക്തിയായിരുന്നപ്പോളായിരുന്നു അവരെല്ലാം മനസ്സിലാക്കി പോന്നിരുന്നത്. സത്യയയുഗത്തില് ഗുരുവുണ്ടായിരുന്നില്ല. ഭക്തിയുടെ തുടക്കത്തിലും ഗുരുവുണ്ടായിരുന്നില്ല. പതി തന്നെയാണ് എല്ലാം. ഗുരുവുണ്ടായിരുന്നില്ല. ഈ എല്ലാ കാര്യങ്ങളും നിങ്ങളിപ്പോള് മനസ്സിലാക്കിയിട്ടുണ്ട്.

ചിലരാണെങ്കില് ബ്രഹ്മാകുമാര്-കുമാരിമാരുടെ പേര് കേള്ക്കുമ്പോള് തന്നെ പേടിക്കുന്നു എന്തുകൊണ്ടെന്നാല് ഇവര് സഹോദരി-സഹോദരരാക്കി മാറ്റുന്നുവെന്ന് മനസ്സിലാക്കുന്നു. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടിയാവുന്നത് നല്ലതല്ലേ. ബി.കെ. തന്നെയാണ് സ്വര്ഗ്ഗത്തിന്റെ സമ്പത്തെടുക്കുന്നത്. ഇപ്പോള് നിങ്ങള് എടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങള് ബി.കെ. ആയിരിക്കുന്നു. ഞങ്ങള് സഹോദരി-സഹോദരനാണെന്ന് രണ്ടുപേരും പറയുന്നു. ശരീരത്തിന്റെ ബോധം, വികാരത്തിന്റെ ദുര്ഗ്ഗന്ധം പുറത്ത് പോകുന്നു. നമ്മള് ഒരു അച്ഛന്റെ മക്കള് സഹോദരി-സഹോദരര് വികാരത്തിലേയ്ക്കെങ്ങനെ പോകന് സാധിക്കും. ഇത് മഹാപാപമാണ്. ഈ പവിത്രമായിരിക്കുന്നതിനുള്ള യുക്തി ഡ്രാമയിലുണ്ട്. സന്യാസിമാരുടെത് നിവൃത്തി മാര്ഗ്ഗമാണ്. നിങ്ങള് പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരാണ്. ഇപ്പോള് നിങ്ങള്ക്ക് ഈ മോശമായ ലോകത്തിന്റെ സമ്പ്രദായങ്ങളെല്ലാം ഉപേക്ഷിച്ച് ഈ പഴയ ലോകം തന്നെ മറക്കണം. നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരികളായിരുന്നു പിന്നീട് രാവണന് എത്ര മോശമാക്കി മാറ്റിയിരിക്കുന്നു. ഇതും ബാബയാണ് മനസ്സിലാക്കി തരുന്നത്, ചിലര് പറയും ഞങ്ങളെങ്ങനെ അംഗീകരിക്കും ഞങ്ങള് 84 ജന്മങ്ങളെടുക്കുന്നുവെന്ന്. 84 ജന്മങ്ങളെടുക്കുന്നു, ഇത് നമ്മള് ശരിക്കും പറയുന്നതാണ്. 84 ജന്മങ്ങളെടുക്കുന്നില്ലായെങ്കില് ഇവിടെ തുടരുക തന്നെയില്ല. മനസ്സിലാക്കാന് സാധിക്കുന്നു ഇവര് ദേവീ ദേവതാ ധര്മ്മത്തലുള്ളതല്ല, സ്വര്ഗ്ഗത്തിലേയ്ക്ക് വരാന് സാധിക്കില്ല. പ്രജയിലും കുറഞ്ഞ പദവിയേ നേടൂ. പ്രജയിലും നല്ല പദവിയും, കുറഞ്ഞ പദവിയുമുണ്ടല്ലോ. ഈ കാര്യങ്ങളൊന്നും ഒരു ശാസ്ത്രങ്ങളിലുമില്ല. ഭഗവാന് വന്ന് രാജധാനി സ്ഥാപന ചെയ്യുന്നു. ശ്രീകൃഷ്ണന് വൈകുണ്ഡത്തിലെ അധികാരിയായിരുന്നു. സ്ഥാപന ചെയ്യുന്നത് ബാബയാണ്. ബാബ ഗീത കേള്പ്പിച്ചു ഈ പദവി നേടിയാല് പിന്നെ പഠിക്കുകയും പഠിപ്പിക്കുന്നതിന്റെയും ആവശ്യമില്ല. നിങ്ങള് പഠിച്ച് പദവി നേടുന്നു. പിന്നീട് ഗീതയുടെ ജ്ഞാനം പഠിക്കുകയില്ല. ജ്ഞാനത്തിലൂടെ സത്ഗതി ലഭിക്കും, എത്ര പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. എത്ര പുരുഷാര്ത്ഥം കല്പം മുമ്പ് ചെയ്തിട്ടുണ്ടോ അവര് ചെയ്തുകൊണ്ടിരിക്കുന്നു. സാക്ഷിയായി കാണണം. ടീച്ചറെയും നോക്കണം, ഇദ്ദേഹമാണ് നമ്മേ പഠിപ്പിച്ചത്, നമുക്ക് ഇദ്ദേഹത്തെക്കാള് സമര്ത്ഥശാലിയാകണം. ചാന്സ് വളരെയുണ്ട്. ഉയര്ന്നതിലും ഉയര്ന്നതായി മാറുന്നതിനുള്ള പരിശ്രമം ചെയ്യണം. തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറുന്നതാണ് മുഖ്യമായ കാര്യം. ഇത് മനസ്സിലാക്കേണ്ട കാര്യമല്ലേ. ഗൃഹസ്ഥ വ്യവാഹരത്തിലിരിക്കണം, ബാബയെ ഓര്മ്മിക്കുകയാണെങ്കില് പാവനമായി മാറും. ഇവിടെയെല്ലാവരും പതിതമാണ്, ഇവിടെ ദുഖം തന്നെ ദുഖമാണ്. സുഖത്തിന്റെ രാജ്യമെപ്പോഴായിരുന്നു, ഇതാര്ക്കും അറിയുകയില്ല. ദുഖത്തില്പറയുന്നു അല്ലയോ ഭഗവാനെ, ഹേ റാം, ഈ ദുഖം എന്തിനാണ് നല്കിയത്? ഇപ്പോള് ഭഗവാന് ആര്ക്കും ദുഖമൊന്നും നല്കുന്നില്ല. രാവണന് ദുഖം നല്കുന്നു. നമ്മുടെ രാജ്യത്തില് വേറെ ഒരു ധര്മ്മവുമുണ്ടായിരിക്കില്ലെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. പിന്നീട് മറ്റു ധര്മ്മങ്ങള്വരും. നിങ്ങള് എവിടെ വേണമെങ്കിലും പോയ്ക്കോളൂ. പഠിപ്പ് കൂടെയുണ്ട്, മന്മനാഭവയുടെ ലക്ഷ്യം ലഭിച്ചിരിക്കുന്നു, ബാബയെ ഓര്മ്മിക്കൂ എന്ന്. ബാബയില് നിന്നും നമ്മള് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ഇതു പോലും ഓര്മ്മിക്കാന് സാധിക്കുന്നില്ല.

ഈ ഓര്മ്മ ഉറച്ചതായിരിക്കണം. അപ്പോള് പിന്നെ അവസാന സമയത്തെ മനം പോലെ ഗതിയുണ്ടാകും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അതിരാവിലെ അമൃതവേളയിലെഴുന്നേറ്റ് ഓര്മ്മിക്കണം- ബാബ നമ്മുടെ അച്ഛനുമാണ്, ടീച്ചറുമാണ്, ഇപ്പോള് ബാബ നമ്മേ ജ്ഞാനരത്നങ്ങളാല് അലങ്കരിക്കാന് വന്നിരിക്കുകയാണ്. ബാബ അച്ഛന്മാരുടെയും അച്ഛന്, പതിമാരുടെയും പതിയാണ്, ഇങ്ങനെ ചിന്തിച്ച് അപാര സന്തോഷത്തിന്റെ അനുഭവം ചെയ്യണം.

2. ഓരോരുത്തരുടെയും പുരുഷാര്ത്ഥത്തെ സാക്ഷിയായി കാണണം, ഉയര്ന്ന പദവിക്കുള്ള ചാന്സുണ്ട് അതുകൊണ്ട് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണം.

വരദാനം :-
നിര്വ്വികാരതയുടെ ശക്തിയിലൂടെ സൂക്ഷ്മ വദനവും മൂന്നുലോകങ്ങളും അനുഭവം ചെയ്യുന്ന ശ്രേഷ്ഠ ഭാഗ്യവാന് ആയി ഭവിക്കട്ടെ

നിര്വ്വികാരതയുടെ ശക്തി ഏത് കുട്ടികള്ക്കാണോ ഉള്ളത്, ആരുടെയാണോ ബുദ്ധിയോഗം പൂര്ണ്ണമായും ശുദ്ധമായത് അങ്ങനെയുള്ള ഭാഗ്യവാന്മാരായ കുട്ടികള്ക്ക് സഹജമായി തന്നെ മൂന്ന് ലോകങ്ങളും ചുറ്റിസഞ്ചരിക്കാന് സാധിക്കും. സൂക്ഷ്മവദനത്തിലേക്ക് തന്റെ സങ്കല്പങ്ങളെ എത്തിക്കുവാനായി സര്വ്വ സംബന്ധങ്ങളുടെയും സാരമായ അതിസൂക്ഷമമായ ഓര്മ്മ വേണം.ഇതാണ് ഏറ്റവും ശക്തിശാലിയായ വയര്, മായയ്ക്ക് ഇതില് തടസമുണ്ടാക്കാന് കഴിയില്ല.സൂക്ഷ്മ വദനത്തിന്റെ അലങ്കാരം അനുഭവം ചെയ്യുവാനായി സ്വയത്തെ നിര്വ്വികാരതയുടെ ശക്തിയാല് സമ്പന്നമാക്കൂ.

സ്ലോഗന് :-
വ്യക്തി, വസ്തു ,വൈഭവം, ഇതില് ഏതിലെങ്കിലും ആകര്ഷിതമായാല് കൂട്ടുകാരനായ ബാബയ്ക്ക് സങ്കല്പത്തില് തലാക്ക് കൊടുക്കലാണ്.


അവ്യക്ത സൂചന:- ആത്മീയ റോയല്റ്റിയും പവിത്രതയുടെ വ്യക്തിത്വവും ധാരണ ചെയ്യൂ.

പവിത്രത സംഗമയുഗി ബ്രാഹ്മണരുടെ മഹാന് ജീവിതത്തിന്റെ മഹാനതയാണ്. പവിത്രത ബ്രാഹ്മണ ജീവിതത്തിന്റെ ശ്രേഷ്ഠ അലങ്കാരമാണ്. ഏതുപോലെയാണോ സ്തൂല ശരീരത്തില് ശ്വാസം ചലിക്കേണ്ടത് ആവശ്യമാണ്. ശ്വാസമില്ലെങ്കില് ജീവിതം ഇല്ല. അതുപോലെ ബ്രാഹ്മണ ജീവിതത്തിന്റെ ശ്വാസമാണ് പവിത്രത. 21 ജന്മങ്ങളുടെ പ്രാപ്തിയുടെ ആധാരവും അടിസ്ഥാനവും പവിത്രതയാണ്.