മധുരമായ കുട്ടികളേ- ബാബ
വന്നിരിക്കുകയാണ് നിങ്ങള്ക്ക് ജ്ഞാന രത്നങ്ങള് നല്കാന്, മുരളി കേള്പ്പിക്കാന്,
അതിനാല് നിങ്ങള് ഒരിയ്ക്കലും മുരളി മിസ്സാക്കരുത്, മുരളിയോട് സ്നേഹമില്ലെങ്കില്
ബാബയോടും സ്നേഹമില്ല.
ചോദ്യം :-
ഈ ജ്ഞാനത്തിലൂടെ നിങ്ങള് ധാരണ ചെയ്യുന്ന ഏറ്റവും നല്ല സ്വഭാവം ഏതാണ്?
ഉത്തരം :-
നിര്വ്വികാരിയായി മാറുക എന്നതാണ് ഏറ്റവും നല്ല സ്വഭാവം. നിങ്ങള്ക്ക് ജ്ഞാനം
ലഭിക്കുകയാണ് ഈ മുഴുവന് ലോകവും വികാരിയാണ്, വികാരി എന്നാല് സ്വഭാവശുദ്ധി
ഇല്ലാത്തവര്. ബാബ വന്നിരിക്കുകയാണ് നിര്വ്വികാരി ലോകം സ്ഥാപിക്കുവാന്.
നിര്വ്വികാരികളായ ദേവതകള് സ്വഭാവശുദ്ധിയുള്ളവരാണ്. സ്വഭാവം നേരെയാകുന്നത്
ബാബയുടെ ഓര്മ്മയിലൂടെയാണ്.
ഓംശാന്തി.
കുട്ടികളേ നിങ്ങള് ഒരിയ്ക്കലും പഠിപ്പ് മിസ്സാക്കരുത്. അഥവാ പഠിപ്പ്
മിസ്സാക്കുകയാണെങ്കില് പദവിയും മിസ്സാകും. മധുര മധുരമായ ആത്മീയ കുട്ടികള്
എവിടെയാണ് ഇരിക്കുന്നത്? ഈശ്വരന്റെ ആത്മീയ യൂണിവേഴ്സിറ്റിയില്. കുട്ടികള്ക്ക്
ഇതും അറിയാം ഓരോ 5000 വര്ഷങ്ങള്ക്കുശേഷവും നമ്മള് ഈ യൂണിവേഴ്സിറ്റിയില് ചേരും.
ഇതും നിങ്ങള് കുട്ടികള്ക്ക് അറിയാം- ബാബ അച്ഛനുമാണ് ടീച്ചറുമാണ് ഗുരുവുമാണ്.
സാധാരണയായി ഗുരുവിന്റെ മൂര്ത്തിയും അച്ഛന്റെ മൂര്ത്തിയും ടീച്ചറുടെ മൂര്ത്തിയും
വേറെ വേറെയായിരിക്കും. ഇവിടെ മൂര്ത്തി ഒന്നേയുള്ളു. പക്ഷേ മൂന്നുപേരുമാണ്
അര്ത്ഥം അച്ഛനുമാകുന്നു ടീച്ചറുമാകുന്നു ഗുരുവുമാകുന്നു. മനുഷ്യന്റെ ജീവിതത്തില്
ഇവ മൂന്നും മുഖ്യമാണ്. അച്ഛനും ടീച്ചറും ഗുരുവും ബാബതന്നെയാണ്. മൂന്നുപാര്ട്ടും
സ്വയം അഭിനയിക്കുന്നു. ഓരോ കാര്യങ്ങള് കേള്ക്കുമ്പോഴും നിങ്ങള് കുട്ടികള്ക്ക്
വളരെ അധികം സന്തോഷം ഉണ്ടാകണം മാത്രമല്ല ഇങ്ങനെയുള്ള ത്രിമൂര്ത്തി
യൂണിവേഴ്സിറ്റിയില് വളരെ അധികം പേരെ കൊണ്ടുവന്ന് ചേര്ത്തണം. ഏതെല്ലാം
യൂണിവേഴ്സിറ്റികളിലാണോ നന്നായി പഠിപ്പിക്കുന്നത് അവിടെ പഠിക്കുന്നവര്
മറ്റുള്ളവരോട് പറയാറുണ്ട്- ഈ യൂണിവേഴ്സിറ്റിയില്പഠിക്കൂ, ഇവിടെനിന്നും വളരെ
നന്നായി അറിവ് ലഭിക്കുന്നുണ്ട് മാത്രമല്ല സ്വഭാവവും നല്ലതാകുന്നുണ്ട്. നിങ്ങള്
കുട്ടികളും മറ്റുള്ളവരെ കൊണ്ടുവരണം. മാതാക്കള് മാതാക്കള്ക്കും പുരുഷന്മാര്
പുരുഷന്മാര്ക്കും മനസ്സിലാക്കിക്കൊടുക്കണം. നോക്കൂ ഭഗവാന് അച്ഛനുമാണ്,
ടീച്ചറുമാണ്, ഗുരുവുമാണ്. ഇങ്ങനെ മനസ്സിലാക്കിക്കൊടുക്കുന്നുണ്ടോ അതോ ഇല്ലയോ
എന്ന് ഓരോരുത്തരും തന്റെ ഹൃദയത്തോട് ചോദിക്കൂ. ഇത് സുപ്രീം ഫാദറുമാണ്, സുപ്രീം
ടീച്ചറുമാണ്, സുപ്രീം ഗുരുവുമാണ് എന്ന് എപ്പോഴെങ്കിലും തന്റെ മിത്ര
സംബന്ധികള്ക്കും കൂട്ടുകാര്ക്കും മനസ്സിലാക്കിക്കൊടുക്കാറുണ്ടോ? സുപ്രീം ഫാദര്
ദേവീ ദേവതകളെ നിര്മ്മിക്കുന്നവരാണ്, ബാബ തനിക്കുസമാനം അച്ഛനാക്കി മാറ്റുകയല്ല
ചെയ്യുന്നത്. ബാക്കി ബാബയ്ക്ക് എന്തെല്ലാം മഹിമകളുണ്ടോ അതിലെല്ലാം
തനിക്കുസമാനമാക്കി മാറ്റുന്നു. ബാബയുടെ ജോലി പാലിക്കുക, സ്നേഹിക്കുക എന്നതാണ്.
ഇങ്ങനെയുള്ള ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം. ബാബയെ ആരുമായും താരതമ്യം ചെയ്യാന്
സാധിക്കില്ല. ഗുരുവില് നിന്നും ശാന്തി ലഭിക്കും എന്ന് പറയാറുണ്ട്. പക്ഷേ ബാബ
വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഞാന്
സര്വ്വാത്മാക്കളുടേയും അച്ഛനാണ് എന്നും ആര്ക്കും പറയാന് സാധിക്കില്ല.
സര്വ്വാത്മാക്കളുടേയും അച്ഛന് ആരായിരിക്കും എന്നതും ആര്ക്കും അറിയില്ല.
പരിധിയില്ലാത്ത അച്ഛന് ഒന്നേയുള്ളു അവരെയാണ് ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്
എല്ലാവരും ഗോഡ് ഫാദര് എന്ന് വിളിക്കുന്നത്. ബുദ്ധി തീര്ച്ചയായും നിരാകാരന്റെ
നേര്ക്കാണ് പോകുന്നത്. ഇത് ആരാണ് പറഞ്ഞത്? ആത്മാവാണ് ഗോഡ് ഫാദര് എന്നു പറഞ്ഞത്.
എങ്കില് തീര്ച്ചയായും കണ്ടുമുട്ടണം. ഫാദര് എന്ന് പറഞ്ഞിട്ട് ഒരിയ്ക്കല് പോലും
കണ്ടില്ലെങ്കില് അവരെങ്ങനെ ഫാദറാകും? ലോകത്തിലെ മുഴുവന് കുട്ടികളുടേയും ആഗ്രഹം
എന്താണോ അത് പൂര്ത്തിയാക്കുന്നു. എനിക്ക് ശാന്തിധാമത്തിലേയ്ക്ക് പോകണം എന്ന്
എല്ലാ ആത്മാക്കള്ക്കും ആഗ്രഹമുണ്ട്. ആത്മാവിന് വീട് ഓര്മ്മ വരുന്നു. ആത്മാവ്
രാവണരാജ്യത്തില് ക്ഷീണിച്ചിരിക്കുന്നു. ഇംഗ്ലീഷിലും പറയുന്നുണ്ട് ഓ ഗോഡ് ഫാദര്,
ലിബറേറ്റ് ചെയ്യൂ. തമോപ്രധാനമായി മാറി പാര്ട്ട് അഭിനയിച്ച് അഭിനയിച്ച്
ശാന്തിധാമത്തിലേയ്ക്ക് പോകും. പിന്നീട് ആദ്യം സുഖധാമത്തിലേയ്ക്ക് വരും.
ഇങ്ങനെയല്ല ആദ്യമാദ്യം തന്നെ വന്ന് വികാരിയാകുന്നു. അല്ല. ബാബ
മനസ്സിലാക്കിത്തരുന്നു ഇത് വേശ്യാലയമാണ്, രാവണരാജ്യമാണ്. ഇതിനെയാണ് ഘോരനരകം
എന്ന് പറയുന്നത്.
ഭാരതത്തില് അഥവാ ഈ മുഴുവന് ലോകത്തില് എത്ര ശാസ്ത്രങ്ങള്, പഠിക്കുന്നതിനുള്ള
പുസ്തകങ്ങളുണ്ട്, ഇതെല്ലാം അവസാനിക്കും. ബാബ നിങ്ങള്ക്ക് നല്കുന്ന ഈ സമ്മാനം
ഒരിയ്ക്കലും അഗ്നിക്കിരയാവില്ല. ഇത് ധാരണ ചെയ്യാനുള്ളതാണ്. എന്താണോ ഉപയോഗിക്കാന്
പറ്റാത്തത് അതിനെ കത്തിക്കുന്നു. ജ്ഞാനമെന്നത് ശാസ്ത്രമൊന്നുമല്ല
കത്തിച്ചുകളയാന്. നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുന്നു, ഇതിലൂടെ നിങ്ങള് 21
ജന്മങ്ങളിലേയ്ക്ക് പദവി പ്രാപ്തമാക്കുന്നു. ഇവരുടെ ശാസ്ത്രവും കത്തിപ്പോകും
എന്നല്ല. ഈ ജ്ഞാനം സ്വയം തന്നെ പ്രായലോപം സംഭവിക്കും. പഠിക്കുന്നതിനായി
പുസ്തകമൊന്നുമില്ല. ജ്ഞാന-വിജ്ഞാന ഭവനം എന്ന് പേരുമുണ്ട്. പക്ഷേ ഈ പേര്
എന്തുകൊണ്ട് വന്നു, ഇതിന്റെ അര്ത്ഥം എന്താണ്? എന്നതൊന്നും അവര്ക്ക് അറിയില്ല.
ജ്ഞാന-വിജ്ഞാനത്തിന്റെ മഹിമ എത്ര ഭാരിച്ചതാണ്! ജ്ഞാനം അര്ത്ഥം സൃഷ്ടി
ചക്രത്തിന്റെ ജ്ഞാനം അതാണ് നിങ്ങള് ഇപ്പോള് ധാരണ ചെയ്തുകൊണ്ടിരിക്കുന്നത്.
വിജ്ഞാനം അര്ത്ഥം ശാന്തിധാമം. നിങ്ങള് ജ്ഞാനത്തിനും ഉപരിയായി മാറുന്നു.
ജ്ഞാനത്തിലെ പഠിപ്പിന്റെ ആധാരത്തില് പിന്നീട് നിങ്ങള് രാജ്യം ഭരിക്കുന്നു.
നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് ആത്മാക്കളെ ബാബ വന്ന് പഠിപ്പിക്കുകയാണ്.
ഇല്ലെങ്കില് പിന്നെ ഭഗവാനുവാചാ എന്നത് മുങ്ങിപ്പോയേനേ. ഭഗവാന് ഏതെങ്കിലും
ശാസ്ത്രം പഠിച്ചിട്ടാണോ വരുന്നത്. ഭഗവാനില് ജ്ഞാനം വിജ്ഞാനം ഇവ രണ്ടുമുണ്ട്. ആര്
എങ്ങനെയാണോ അതുപോലെയാക്കി മാറ്റുന്നു. ഇത് വളരെ സൂക്ഷ്മമായ കാര്യങ്ങളാണ്.
ജ്ഞാനത്തേക്കാള് അതി സൂക്ഷ്മമാണ് വിജ്ഞാനം. ജ്ഞാനത്തിനും ഉപരിയായി പോകണം. ജ്ഞാനം
സ്ഥൂലമാണ്, ഞാന് പഠിപ്പിക്കുകയാണ്, ശബ്ദം ഉണ്ടാകുന്നുണ്ടല്ലോ. വിജ്ഞാനം
സൂക്ഷ്മമാണ് ഇതില് ശബ്ദത്തിന് ഉപരി ശാന്തിയിലേയ്ക്ക് പോകണം. ഈ
ശാന്തിക്കുവേണ്ടിത്തന്നെയാണ് അലയുന്നത്. സന്യാസിമാരുടെ അടുത്തേയ്ക്ക് പോകുന്നു.
പക്ഷേ ബാബയുടെ കൈവശം എന്താണോ ഉള്ളത് അത് മറ്റാരില് നിന്നും ലഭിക്കില്ല. ഹഠയോഗം
ചെയ്യുന്നു, ആസനങ്ങളില് ഇരിക്കുന്നു പക്ഷേ ഇതിലൂടെയൊന്നും ശാന്തി ലഭിക്കില്ല,
ഇവിടെയാണെങ്കില് ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യവുമില്ല. പഠിപ്പും വളരെ സഹജമാണ്.
7 ദിവസത്തെ കോഴ്സ് കേള്ക്കണം. 7 ദിവസത്തെ കോഴ്സ് പൂര്ത്തിയാക്കിയ ശേഷം പുറത്ത്
എവിടേയ്ക്ക് വേണമെങ്കിലും പൊയ്ക്കോളൂ, മറ്റുള്ള പരിധിയുള്ള കോളേജുകളിലൊന്നും
ഇങ്ങനെ ചെയ്യാന് പറ്റില്ല. നിങ്ങളുടെ കോഴ്സുതന്നെ 7 ദിവസത്തേതാണ്. എല്ലാം
മനസ്സിലാക്കിക്കൊടുക്കുന്നു. പക്ഷേ 7 ദിവസവും നല്കാന് ആര്ക്കും സാധിക്കില്ല.
ബുദ്ധിയോഗം എവിടേയ്ക്കെല്ലാമാണ് പോകുന്നത്. നിങ്ങളാണെങ്കില് ഭട്ടിയിലായിരുന്നു,
ആരുടേയും മുഖം കണ്ടിരുന്നില്ല. ആരുമായും സംസാരിച്ചിരുന്നില്ല. പുറത്ത് പോവുകയും
ചെയ്തിരുന്നില്ല. തപസ്യ ചെയ്യുന്നതിനായി സാഗരതീരത്ത് പോയിരുന്ന്
ഓര്മ്മിക്കുമായിരുന്നു. ആ സമയത്ത് ഈ ചക്രം അറിയില്ലായിരുന്നു. ഈ പഠിപ്പ്
മനസ്സിലാക്കിയിരുന്നില്ല. ആദ്യമാദ്യം ബാബയുമായി യോഗം വേണം. ബാബയുടെ പരിചയം വേണം.
എന്നിട്ട് പിന്നീട് ടീച്ചര് വേണം. ബാബയുമായി എങ്ങനെയാണ് യോഗം വെയ്ക്കേണ്ടത്
എന്നത് ആദ്യം പഠിക്കണം, എന്തുകൊണ്ടെന്നാല് ഈ ബാബ അശരീരിയാണ്,
ബാക്കിയുള്ളവരാണെങ്കില് അംഗീകരിക്കുന്നുമില്ല. ഈശ്വരീയ പിതാവ് സര്വ്വവ്യാപിയാണ്
എന്നാണ് പറയുന്നത്. സര്വ്വവ്യാപിയാണ് എന്ന ജ്ഞാനമാണ് നടന്നുവരുന്നത്. ഇപ്പോള്
നിങ്ങളുടെ ബുദ്ധിയില് ഈ കാര്യമില്ല. നിങ്ങള് വിദ്യാര്ത്ഥികളാണ്. ബാബ പറയുന്നു
നിങ്ങളുടെ ജോലികള് എല്ലാം നന്നായി ചെയ്തോളൂ അതോടൊപ്പം തീര്ച്ചയായും ക്ലാസും
കേള്ക്കു. തീര്ച്ചയായും ഗൃഹസ്ഥവ്യവഹാരത്തില് ഇരുന്നോളൂ. അഥവാ സ്ക്കൂളില്
പോവുകതന്നെ വേണ്ട എന്നു പറയുകയാണെങ്കില് പിന്നെ ബാബ എന്ത് ചെയ്യാനാണ്. ഭഗവാന്
പഠിപ്പിക്കുകയാണ്, ഭഗവാനും ഭഗവതിയുമാക്കി മാറ്റുന്നതിനായി! ഭഗവാന്റെ വാക്കുകളാണ്-
ഞാന് നിങ്ങളെ രാജാക്കന്മാരുടേയും രാജാവാക്കി മാറ്റും. എങ്കില് എന്താ ഭഗവാനില്
നിന്നും രാജയോഗം പഠിക്കുകയില്ലേ? ഇങ്ങനെ ആര്ക്ക് നിലനില്ക്കാന് സാധിക്കും!
അതിനാലാണ് നിങ്ങള് ഓടിവന്നത്. വിഷത്തില് നിന്നും രക്ഷപ്പെടാനാണ് ഓടിവന്നത്.
നിങ്ങള് വന്ന് ഭട്ടിയില് ഇരുന്നു, ആര്ക്കും കാണാന് സാധിച്ചില്ല, വന്ന് കാണാന്
കഴിഞ്ഞില്ല. ആരെയും കാണുകപോലും ചെയ്തില്ല. പിന്നെ ആരെ ഓര്മ്മിക്കാനാണ്. ഭഗവാനാണ്
പഠിപ്പിക്കുന്നത് എന്നത് കുട്ടികള്ക്ക് നിശ്ചയമുണ്ട്. എന്നിട്ടും ഒഴിവ് കഴിവ്
പറയുന്നു, അസുഖമാണ്, ഇന്ന ജോലിയുണ്ടായിരുന്നു. ബാബയ്ക്ക് നിരവധി ഷിഫ്റ്റുകള്
നല്കാന് സാധിക്കും. ഇന്ന് സ്ക്കുളുകളിലും ഷിഫ്റ്റുകള് നല്കുന്നു. ഇവിടെ അധികം
പഠിപ്പൊന്നുമില്ല. കേവലം അല്ലാഹുവിനേയും സമ്പത്തിനേയും മനസ്സിലാക്കാന് വളരെ
നല്ല ബുദ്ധിവേണം. അല്ലാഹുവും സമ്പത്തും- ഇത് ഓര്മ്മിക്കു, എല്ലാവരോടും പറയു.
ത്രിമൂര്ത്തികളുടെ ഒരുപാട് ചിത്രങ്ങള് നിര്മ്മിക്കുന്നുണ്ട് പക്ഷേ അതിനുമുകളില്
ശിവബാബയെ കാണിക്കുന്നില്ല. ഗീതയുടെ ഭഗവാന് ശിവനാണ് എന്നത് മനസ്സിലാക്കുന്നില്ല,
ബാബയില് നിന്നും ജ്ഞാനം നേടിയാണ് വിഷ്ണുവുണ്ടാകുന്നത്. രാജയോഗമല്ലേ. ഇപ്പോള് ഇത്
വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മമാണ്, എത്ര സഹജമായി മനസ്സിലാക്കാവുന്നതാണ്.
പുസ്തകം മുതലായ ഒന്നും കൈയ്യിലില്ല. കേവലം ഒരു ബാഡ്ജ് മാത്രം അതിലും
ത്രിമൂര്ത്തിയുടെ ചിത്രം. ബാബ എങ്ങനെയാണ് ബ്രഹ്മാവിലൂടെ പഠിപ്പ് പഠിപ്പിച്ച്
വിഷ്ണുവിനു സമാനമാക്കി മാറ്റുന്നത് എന്നത് ഇതിലൂടെ മനസ്സിലാക്കിക്കൊടുക്കണം.
പലരും കരുതുന്നുണ്ട് എനിക്ക് രാധയെപ്പോലെയായി മാറണം. കലശം ലഭിച്ചിരിക്കുന്നത്
മാതാക്കള്ക്കാണ്. രാധയുടെ അനേകം ജന്മങ്ങളുടെ അന്തിമ ജന്മത്തില് അവര്ക്ക് കലശം
ലഭിക്കുന്നു. ഈ രഹസ്യവും ബാബയ്ക്ക് മാത്രമേ മനസ്സിലാക്കിത്തരാന് സാധിക്കൂ ബാക്കി
ഒരു മനുഷ്യനും ഇത് അറിയില്ല. നിങ്ങളുടെ അടുത്തേയ്ക്ക് സെന്ററില് എത്രപേരാണ്
വരുന്നത്. ചിലര് ഒരു ദിവസം വരും പിന്നെ 4 ദിവസം വരില്ല. എങ്കില് ചോദിക്കണം
ഇത്രയും ദിവസം നിങ്ങള് എന്ത് ചെയ്യുകയായിരുന്നു? ബാബയെ ഓര്മ്മിച്ചിരുന്നോ?
സ്വദര്ശന ചക്രം കറക്കിയിരുന്നോ? ആരാണോ വളരെ അധികം ദിവസങ്ങള്ക്ക് ശേഷം വരുന്നത്
അവര്ക്ക് എഴുതിചോദിക്കുകയും ചെയ്യാം. ചിലര് സ്ഥലം മാറി പോകാറുണ്ട് എങ്കിലും അവര്
തീര്ച്ചയായും സെന്ററിന്റേതുതന്നെയാണ്, കാരണം അവര്ക്ക് മന്ത്രം ലഭിച്ചിട്ടുണ്ട്-
ബാബയെ ഓര്മ്മിക്കണം പിന്നെ സ്വദര്ശന ചക്രം കറക്കണം. ബാബ വളരെ സഹജമായ കാര്യമാണ്
മനസ്സിലാക്കിത്തന്നത്. രണ്ട് വാക്കുകളേയുള്ളു- മന്മനാഭവ, എന്നെ ഓര്മ്മിക്കു
ഒപ്പം സമ്പത്തിനേയും ഓര്മ്മിക്കു, ഇതില് മുഴുവന് ചക്രവും വരും. ആരെങ്കിലും ശരീരം
വിട്ടാല് ഉടന് പറയും അവര് സ്വര്ഗ്ഗം പൂകി. പക്ഷേ സ്വര്ഗ്ഗം എന്താണ്, ഇത് ആര്ക്കും
അറിയില്ല. നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നുണ്ട് അവിടെ രാജധാനിയുണ്ട്. ഉയര്ന്ന
ആളില് നിന്നും താഴെയുള്ള ആളുവരെ, ധനികനില് നിന്നും ദരിദ്രന് വരെ എല്ലാവരും
സുഖിയായിരിക്കും. ഇതാണ് ദുഃഖിതരുടെ ലോകം. അതാണ് സുഖികളുടെ ലോകം. ബാബ
മനസ്സിലാക്കിത്തരുന്നത് വളരെ നന്നായിട്ടാണ്. കട നടത്തുന്ന ആളായാലും ശരി
എന്തായാലും ശരി പഠിപ്പിന്റെ കാര്യത്തില് ഒഴിവ് കഴിവ് പറയുന്നത് നല്ലതായി
തോന്നുന്നില്ല. വരുന്നില്ലെങ്കില് അവരോട് ചോദിക്കണം, നിങ്ങള് ബാബയെ എത്ര
ഓര്മ്മിച്ചു? സ്വദര്ശന ചക്രം കറക്കുന്നുണ്ടോ? കഴിക്കൂ കുടിക്കൂ, ചുറ്റിക്കറങ്ങു-
അതിന് ഒരു തടസ്സവും പറയുന്നില്ല. ഇതിനായും സമയം മാറ്റിവെയ്ക്കു. മറ്റുള്ളവരുടെ
മംഗളവും ചെയ്യണം. ചിന്തിക്കൂ അഥവാ ഒരാളുടെ ജോലി വസ്ത്രം അലക്കുക എന്നതാണ്
എങ്കില് വളരെ അധികം പേര് വരും. മുസ്ലീമാകട്ടെ പാഴ്സിയാകട്ടെ അല്ലെങ്കില്
ഹിന്ദുവാകട്ടെ പറയൂ നിങ്ങള് സ്ഥുലത്തിലുള്ള വസ്ത്രം അലക്കുന്നു പക്ഷേ നിങ്ങളുടെ
ഈ ശരീരം, ഇത് വളരെ പഴയ അഴുക്കുനിറഞ്ഞ വസ്ത്രമാണ്, ആത്മാവും തമോപ്രധാനമാണ്, ഇതിനെ
സതോപ്രധാനവും ശുദ്ധവുമാക്കി മാറ്റണം. ഈ മുഴുവന് ലോകവും തമോപ്രധാനമായ പതിതമായ
കലിയുഗമാണ്. തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകണം എന്ന ലക്ഷ്യമുണ്ടല്ലോ.
ഇപ്പോള് ചെയ്യു ചെയ്യാതിരിക്കു, മനസ്സിലാക്കൂ മനസ്സിലാക്കാതിരിക്കൂ അത്
നിങ്ങളുടെ ഇഷ്ടം. നിങ്ങള് ആത്മാവല്ലേ. ആത്മാവിന് തീര്ച്ചയായും പവിത്രമാകണം.
ഇപ്പോഴാണെങ്കില് നിങ്ങളുടെ ആത്മാവ് അപവിത്രമായിരിക്കുന്നു. ആത്മാവ്, ശരീരം രണ്ടും
കറപുരണ്ടതാണ്. അതിനെ ശുദ്ധമാക്കുന്നതിനായി നിങ്ങള് ബാബയെ ഓര്മ്മിക്കു എങ്കില്
ഗ്യാരന്റിയാണ് നിങ്ങളുടെ ആത്മാവ് പൂര്ണ്ണമായി 100 ശതമാനം പവിത്രമായ സ്വര്ണ്ണമായി
മാറും. പിന്നീട് ആഭരണവും വളരെ നല്ലത് ഉണ്ടാകും. വിശ്വസിക്കൂ വിശ്വസിക്കാതിരിക്കു,
അത് നിങ്ങളുടെ ഇഷ്ടമാണ്. ഇതുപോലും എത്ര വലിയ സേവനമായി. ഡോക്ടറുടെ അടുത്തേയ്ക്ക്
പോകൂ, കോളേജുകളിലേയ്ക്ക് പോകൂ, വലിയ വലിയ ആളുകള്ക്ക് ചെന്ന്
മനസ്സിലാക്കിക്കൊടുക്കു അതായത് സ്വഭാവം വളരെ നല്ലതായിരിക്കണമെന്ന്. ഇവിടെ
എല്ലാവരും സ്വഭാവശുദ്ധി ഇല്ലാത്തവരാണ്. ബാബ പറയുന്നു നിര്വ്വികാരികളായി മാറണം.
നിര്വ്വികാരി ലോകം ഉണ്ടായിരുന്നല്ലോ. ഇപ്പോള് വികാരികളാണ് അര്ത്ഥം സ്വഭാവശുദ്ധി
ഇല്ലാത്തവരാണ്. സ്വഭാവം വളരെ മോശമായിരിക്കുന്നു. നിര്വ്വികാരിയാവാതെ സ്വഭാവം
നേരെയാവില്ല. ഇവിടെ മനുഷ്യര് മുഴുവന് കാമികളാണ്. ഇപ്പോള് വികാരീ ലോകത്തില്
നിന്നും നിര്വ്വികാരീ ലോകം സ്ഥാപിക്കുന്നത് ഒരേ ഒരു ബാബയാണ്. ബാക്കി പഴയലോകം
വിനാശമാകും. ഇത് ചക്രമല്ലേ. ഈ ചക്രത്തില് വളരെ നല്ല കാര്യങ്ങളുണ്ട്
മനസ്സിലാക്കാന്. ഇത് നിര്വ്വികാരി ലോകമായിരുന്നു, ഇവിടെ ദേവീ ദേവതകളാണ്
വസിച്ചിരുന്നത്. ഇപ്പോള് അവര് എവിടെപ്പോയി? ആത്മാവിനാണെങ്കില് വിനാശമുണ്ടാകില്ല,
അത് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കും. ദേവീ ദേവതകളും 84 ജന്മങ്ങള്
എടുത്തിട്ടുണ്ട്. ഇപ്പോള് നിങ്ങള് ബുദ്ധിശാലികളായി മാറിയിരിക്കുന്നു. മുമ്പ്
നിങ്ങള്ക്ക് ഒന്നും അറിയില്ലായിരുന്നു. ഇപ്പോള് ഈ പഴയ ലോകം എത്രമോശമാണ്, ബാബ
എന്താണോ പറയുന്നത് അത് തീര്ത്തും ക്യത്യമാണ് എന്ന് നിങ്ങള്ക്ക്
അനുഭവമാകുന്നുണ്ട്. അവിടെയാണെങ്കില് പവിത്രലോകമാണ്. ഇത് പവിത്രലോകമല്ലാത്ത
കാരണത്താല് സ്വയം ദേവത എന്നു പറയാന് പറ്റില്ല അതിനാല് അതിനുപകരം ഹിന്ദു എന്ന്
പേരുവെച്ചു. ഹിന്ദുസ്ഥാനില് വസിക്കുന്നവരെ ഹിന്ദു എന്ന് വിളിക്കുന്നു, ദേവതകള്
ഉണ്ടായിരുന്നത് സ്വര്ഗ്ഗത്തിലാണ്. ഇപ്പോള് നിങ്ങള് ഈ ചക്രത്തെ
മനസ്സിലാക്കിയിരിക്കുന്നു. ആരാണോ വളരെ വിവേകശാലികളായ കുട്ടികള് അവര് വളരെ
നല്ലരീതിയില് മനസ്സിലാക്കുന്നുണ്ട് എങ്കില് എങ്ങനെയാണോ ബാബ
മനസ്സിലാക്കിത്തരുന്നത് അതുപോലെ ഇരുന്ന് ആവര്ത്തിക്കണം. വളരെ മുഖ്യമായ
കാര്യങ്ങള് കുറിച്ചുവെക്കൂ. പിന്നീട് കേള്പ്പിക്കു, ബാബ ഇന്ന ഇന്ന കാര്യങ്ങള്
കേള്പ്പിച്ചു. പറയു, ഞാന് ഗീതാജ്ഞാനമാണ് കേള്പ്പിക്കുന്നത്. ഇത് ഗീതയുടെതന്നെ
യുഗമാണ്. 4 യുഗങ്ങളുണ്ട് എന്നത് എല്ലാവര്ക്കും അറിയാം. ഇതാണ് ലീപ്പ് യുഗം. ഈ
സംഗമയുഗത്തെ ആര്ക്കും അറിയില്ല, നിങ്ങള്ക്ക് അറിയാം ഇത് പുരുഷോത്തമ സംഗമയുഗമാണ്.
മനുഷ്യര് ശിവജയന്തിയും ആഘോഷിക്കുന്നുണ്ട് പക്ഷേ ഭഗവാന് എപ്പോഴാണ് വന്നത്,
എന്താണ് ചെയ്തത് ഇതൊന്നും അറിയില്ല. ശിവജയന്തിക്കുശേഷമാണ് കൃഷ്ണ ജയന്തി,
പിന്നീടാണ് രാമജയന്തി. ജഗദംബയുടേയും ജഗദ്പിതാവിന്റേയും ജയന്തി ആരും
ആഘോഷിക്കുന്നില്ല. എല്ലാവരും നമ്പര്വൈസായല്ലേ വരുന്നത്. ഇപ്പോള് നിങ്ങള്ക്ക് ഈ
മുഴുവന് ജ്ഞാനവും ലഭിച്ചു. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നമ്മുടെ
അച്ഛന് സുപ്രീം ഫാദറും സുപ്രീം ടീച്ചറും സൂപ്രീം സദ്ഗുരുവുമാണ്- ഈ കാര്യം
എല്ലാവരേയും കേള്പ്പിക്കണം. അല്ലാഹുവിന്റേയും സമ്പത്തിന്റേയും പഠിപ്പ് പഠിക്കണം.
2. ജ്ഞാനം അര്ത്ഥം സൃഷ്ടി
ചക്രത്തിന്റെ ജ്ഞാനത്തെ ധാരണചെയ്ത് സ്വദര്ശന ചക്രധാരിയായി മാറണം മാത്രമല്ല
വിജ്ഞാനം അര്ത്ഥം ശബ്ദത്തിന് ഉപരി ശാന്തിയിലേയ്ക്ക് പോകണം. 7 ദിവസത്തെ കോഴ്സ്
കഴിഞ്ഞ് എവിടെ ഇരുന്നാണെങ്കിലും പഠിപ്പ് പഠിക്കണം.
വരദാനം :-
സേവനത്തില്
പേര് പ്രശസ്തിയുടെ പാകപ്പെടാത്ത ഫലത്തെ ത്യാഗം ചെയ്ത് സദാ പ്രസന്ന
ചിത്തരായിരിക്കുന്ന അഭിമാനത്തില് നിന്നും മുക്തരായി ഭവിയ്ക്കട്ടെ.
രാജകീയ രൂപത്തിന്റെ
ഇച്ഛയുടെ സ്വരൂപമാണ് പേര്, പ്രശസ്തി, അംഗീകാരം. ആരാണോ പേരിന് വേണ്ടി സേവനം
ചെയ്യുന്നത്, അവരുടെ പേര് അല്പകാലത്തേക്ക് മാത്രമായിരിക്കും. എന്നാല് ഉയര്ന്ന
പദവിയില് പിറകിലായിരിക്കും. എന്തുകൊണ്ടെന്നാല് പാകമല്ലാത്ത ഫലമാണ് കഴിച്ചത്.
സേവനത്തിന്റെ റിസള്ട്ടില് എനിക്ക് അംഗീകാരം ലഭിക്കണമെന്ന് പല കുട്ടികളും
ചിന്തിക്കാറുണ്ട്. എന്നാല് ഇത് അംഗീകാരമല്ല, അഭിമാനമാണ്. എവിടെ അഭിമാനമുണ്ടോ
അവിടെ പ്രസന്നതയുണ്ടാകില്ല. അതിനാല് അഭിമാനത്തില് നിന്നും മുക്തമായി, സദാ
പ്രസന്നതയുടെ അനുഭവം ചെയ്യൂ.
സ്ലോഗന് :-
പരമാത്മ
സ്നേഹത്തിന്റെ സുഖദായി ഊഞ്ഞാലില് ആടൂ എന്നാല് ദുഖത്തിന്റെ അലകള്ക്ക് വരാന്
സാധിക്കില്ല.