മധുരമായ കുട്ടികളേ, തന്റെ
സ്വധർമ്മത്തിൽ സ്ഥിതി ചെയ്ത് പരസ്പരം സ്നേഹത്തോടെ ഓം ശാന്തി എന്ന് പറയണം - ഇതും
പരസ്പരം കൊടുക്കുന്ന ആദരവാണ്.
ചോദ്യം :-
ഭക്തിയിലും ഭഗവാന് ഭോഗ് (നിവേദ്യം) വെക്കാറുണ്ട്, ഇവിടെ നിങ്ങൾ കുട്ടികളും
വെക്കുന്നുണ്ട് - ഈ ആചാരം എന്തുകൊണ്ടാണ് തുടരുന്നത്?
ഉത്തരം :-
എന്തുകൊണ്ടെന്നാൽ ഇതും ബാബക്ക് കൊടുക്കുന്ന ആദരവാണ്. നിങ്ങൾക്ക് അറിയാം ശിവബാബ
നിരാകാരനാണ്, അഭോക്താവാണ്. ഒന്നും കഴിക്കുന്നില്ല പക്ഷെ ഗന്ധം എത്തുന്നുണ്ട്.
സർവ്വരുടേയും സദ്ഗതി ദാതാവ്, പതിത പാവനൻ ബാബയാണ്. അതിനാൽ തീർച്ചയായും ബാബക്ക്
ഭോഗ് സമർപ്പിക്കണം.
ഗീതം :-
നമ്മുടെ
തീർത്ഥാടനം വേറിട്ടതാണ്..........
ഓംശാന്തി.
കുട്ടികളുടെ മനസ്സിലും ഓം ശാന്തി എന്ന് വന്നു, നിങ്ങൾ ആരോടെങ്കിലും നമസ്ക്കാരം
പറയാറുള്ളത് പോലെ. അപ്പോൾ അവരും തിരിച്ച് നിങ്ങളോട് നമസ്ക്കാരം പറയും. ഇവിടെ
ബാബ ഓം ശാന്തി എന്ന് പറയുകയാണ്. അപ്പോൾ ഈ ആത്മാവ് സഹിതം എല്ലാ കുട്ടികളുടെ
മനസ്സിൽ നിന്നും ഓം ശാന്തി എന്ന് വരാറുണ്ട് അർത്ഥം ഞാൻ ആത്മാവ് ശാന്ത സ്വരൂപമാണ്
എന്നാണ്. തിരിച്ച് മറുപടി തരണമല്ലോ. ഇതാണ് മറുപടി. മറ്റാർക്കും ഇങ്ങനെ
അർത്ഥത്തോടെ പറയാൻ സാധിക്കില്ല. ജ്ഞാനസൂര്യനായ ബാബ ഓം ശാന്തി എന്ന് പറയുകയാണ്.
ജ്ഞാനത്തിന്റെ ചന്ദ്രനും ഓം ശാന്തി എന്ന് പറയുകയാണ്. ജ്ഞാനത്തിന്റെ നക്ഷത്രങ്ങളും
ഓം ശാന്തി എന്ന് പറയുകയാണ്. നക്ഷത്രങ്ങളിൽ എല്ലാവരും വരുമല്ലോ. ഇപ്പോൾ നിങ്ങൾ
കുട്ടികൾക്ക് തന്റെ സ്വധർമ്മം മനസ്സിലായിരിക്കുകയാണ് അതായത് ഞാൻ ശാന്ത
സ്വരൂപമാണ്, ശാന്തിധാമത്തിൽ വസിച്ചിരുന്നവരാണ്. ഇത് നിങ്ങൾക്ക് നിശ്ചയം വന്നു
കഴിഞ്ഞു. നല്ല രീതിയിൽ നിങ്ങൾക്ക് ആത്മാവിനെ അറിയാം. മഹാത്മാവ്, പാപാത്മാവ്
എന്നെല്ലാം പറയാറുണ്ടല്ലോ. ആത്മാവ് തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന്
എടുക്കുന്നത്. പക്ഷെ ആത്മാവിന്റെ യഥാർത്ഥ പരിചയം ആർക്കും ഇല്ല. നമ്മൾ ആത്മാക്കൾ
വളരെ ചെറുതാണ്. 84 ജന്മങ്ങളുടെ പാർട്ടാണ് അഭിനയിക്കുന്നത്. ഇത് നിങ്ങൾക്ക്
അറിയില്ലായിരുന്നു അതോടൊപ്പം ഇത് മറ്റാർക്കും അറിയുകയുമില്ല. ഇപ്പോൾ നിങ്ങൾ
കുട്ടികൾ സന്മുഖത്താണ് ഇരിക്കുന്നത്. ബാബയെ തന്റെതാക്കുകയാണ്. സമ്പത്ത്
പ്രാപ്തമാക്കുന്നതിനാണ് ബാബയെ തന്റെതാക്കുന്നത്.
നിങ്ങൾ കുട്ടികൾക്ക് അറിയാം നമ്മൾ ആത്മാക്കളുടെ പരിധിയില്ലാത്ത അച്ഛൻ ഈ
ബ്രഹ്മാവിന്റെ ശരീരത്തിലേക്ക് വന്നിരിക്കുകയാണ്, ബ്രഹ്മാവിന്റെ ശരീരത്തിലേക്ക്
വന്ന് ആദി സനാതന ദേവി ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. കല്പം മുമ്പും
ആദി സനാതന ദേവി ദേവതാ ധർമ്മം അർത്ഥം സൂര്യവംശി രാജധാനിയുടെ സ്ഥാപന
നടന്നിട്ടുണ്ട്. ഈ സ്ഥാപനയുടെ കാര്യം കല്പ കല്പം ബാബയാണ് ചെയ്യുന്നത്, ആ ശക്തിയെ
തന്നെയാണ് ഭഗവാൻ എന്ന് പറയുന്നത്. ഭഗവാനാകുന്ന അച്ഛനോടാണ് എല്ലാവരും ദു:ഖത്തെ
ഹരിച്ച് സുഖം നൽകൂ എന്ന് യാചിക്കുന്നത്. എപ്പോഴാണോ സുഖം കിട്ടുന്നത് പിന്നെ
യാചിക്കേണ്ട ആവശ്യം വരുന്നില്ല. ഇവിടെ യാചിക്കുകയാണ് എന്തുകൊണ്ടെന്നാൽ ദു:ഖമാണ്.
അവിടെ ഒന്നും യാചിക്കേണ്ടി വരില്ല എന്തുകൊണ്ടെന്നാൽ ബാബ എല്ലാം നൽകിയിട്ടാണ്
പോകുന്നത് അതിനാൽ സത്യയുഗത്തിൽ ആരും ബാബയെ ഓർമ്മിക്കില്ല. ബാബ മനസ്സിലാക്കി
തരികയാണ് കുട്ടികളെ, ഞാൻ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. നിങ്ങൾ
കുട്ടികൾക്ക് അറിയാം - ഈ ബാബയിൽ നിന്നും നമ്മൾ വീണ്ടും സുഖധാമത്തിന്റെ സമ്പത്ത്
നേടുകയാണ്. പരിധിയില്ലാത്ത അച്ഛനിൽ നിന്നും പരിധിയില്ലാത്ത സുഖമാണ്
പ്രാപ്തമാകുന്നത്. ഭക്തി മാർഗ്ഗം എങ്ങനെയാണ് നടക്കുന്നത് എന്നും മനസ്സിലാക്കി
തരുകയാണ്. മനുഷ്യ സൃഷ്ടിയുടെ രൂപത്തിലുള്ള വൃക്ഷത്തിന്റെ സൃഷ്ടി, പാലന, വിനാശം
എങ്ങനെയാണ് നടക്കുന്നത് അഥവാ ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യവും
അറിഞ്ഞു. ഇതാണ് സാകാര ലോകം, മുകളിലുള്ളത് നിരാകാരി ലോകമാണ്. കുട്ടികൾ
മനസ്സിലാക്കി കഴിഞ്ഞു പൂർണ്ണമായും അരകല്പം ഭക്തി ചെയ്തു. ഇത് കലിയുഗത്തിന്റെ
അവസാനമാണ്. സംഗമത്തിലാണ് സമ്പത്ത് കിട്ടുന്നതും. ഇത് നല്ല രീതിയിൽ കുട്ടികൾ
മനസ്സിലാക്കണം. ഇപ്പോൾ നമ്മൾ സംഗമത്തിലാണ്, ഇത് നിങ്ങൾ കുട്ടികൾ
മനസ്സിലാക്കുന്നുണ്ട്. മറ്റാരും ഇത് മനസ്സിലാക്കുക പോലും ചെയ്യില്ല. ഏതു വരെ
പരിചയം കൊടുക്കുന്നില്ലയോ ഇത് മനസ്സിലാക്കില്ല. എപ്പോഴാണോ പഴയ ലോകം മാറി പുതിയത്
വരുന്നത് അപ്പോൾ തീർച്ചയായും സംഗമയുഗം വരും. ഇത് പൂർണ്ണമായും പഴയ ലോകമാണ്,
ഇതിനെയാണ് ഇരുമ്പ് യുഗം എന്ന് പറയുന്നത്. ഇതും നിങ്ങൾക്ക് അറിയാം - ആദ്യമാദ്യം
ഈ മുഴുവൻ ലോകത്തിലും ഒരു ധർമ്മമാണ് ഉണ്ടായിരുന്നത്. പുതിയ ലോകത്തിൽ കേവലം
ഭാരതഖണ്ഡമാണ് ഉണ്ടാവുക, വളരെ കുറച്ച് മനുഷ്യരാണ് ഉണ്ടാവുക. പുതിയ ലോകത്തിനെയാണ്
സ്വർഗ്ഗം എന്ന് പറയുന്നത്. ഇതിൽ നിന്നും തെളിയുകയാണ് പുതിയ ലോകത്തിൽ പുതിയ ഭാരതം
ഉണ്ടായിരുന്നു. ഇപ്പോൾ പഴയ ലോകത്തിൽ പഴയ ഭാരതമാണ് ഉള്ളത്. ഗാന്ധിജിയും
പറയുമായിരുന്നു പുതിയ ലോകത്തിൽ പുതിയ ഭാരതം വേണം, പുതിയ ഡൽഹി വേണം. ഇപ്പോൾ നവ
ഭാരതമോ പുതിയ ഡൽഹിയോ ഒന്നുമില്ല. പുതിയ ഭാരതം ലക്ഷ്മി നാരായണന്റെ
രാജ്യമായിരുന്നു. ഇപ്പോൾ അതേ ഭാരതം രാവണന്റെ രാജ്യമാണ്. ഇതും എഴുതി വെക്കണം -
പുതിയ ലോകം, പുതിയ ഡൽഹി. ഇത്ര സമയം മുതൽ ഇത്ര സമയം വരെ ഇവരുടെ രാജ്യമായിരുന്നു
എന്നെല്ലാം. ആരാണോ പുതിയ ലോകം ഉണ്ടാക്കുന്നത് അവർക്കേ ഇത് മനസ്സിലാക്കി തരാൻ
സാധിക്കൂ. ബ്രഹ്മാവിലൂടെ പുതിയ ലോകമായ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്, ആ
സ്വർഗ്ഗത്തിന്റെ സമ്പത്തിനാണ് നിങ്ങളും ബാബയുടെ അടുത്ത് വന്നിരിക്കുന്നത്. ബാബ
യുക്തി പറഞ്ഞു തരുകയാണ് അഥവാ പുരുഷാർത്ഥം ചെയ്യിപ്പിക്കുകയാണ്. സന്മുഖത്തിൽ
കാണുന്നതിന് വേണ്ടി വരുന്നുണ്ട് അഥവാ അവിടെ ഇരുന്ന് പഠിപ്പിക്കുന്നുമുണ്ട്.
സന്മുഖത്തിൽ വന്നു കാണാനാണ് ഹൃദയം ആഗ്രഹിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ എല്ലാം
മനുഷ്യർ മനുഷ്യരുടെ മിലനത്തിനാണ് പോകുന്നത്. ഇവിടെ നിങ്ങൾ കുട്ടികൾ ശിവബാബയെ
കാണാൻ പോവുകയാണ് എന്നാണ് പറയുക. പറയുന്നുണ്ട് ബാബ നിരാകാരനാണ്. നമ്മൾ ആത്മാക്കളും
നിരാകാരികളാണ്. നമ്മളും ഇവിടെ പാർട്ട് അഭിനയിക്കാൻ വന്നിരിക്കുകയാണ്. ആർക്കെല്ലാം
പേരുണ്ടോ അവരെല്ലാം തീർച്ചയായും പാർട്ട്ധാരികളാകുമല്ലോ. ഭഗവാനും പേരുണ്ടല്ലോ.
നിരാകാരനായ ശിവനെ തന്നെയാണ് ഭഗവാൻ എന്ന് പറയുന്നത് വേറെയാരേയും വിളിക്കുന്നില്ല.
ഭഗവാനെന്ന് നിരാകാരന് തന്നെയാണ് മഹിമയുള്ളത്. പൂജയും ചെയ്യുന്നുണ്ട്,
ആത്മാക്കളുടേയും പൂജ ചെയ്യുന്നുണ്ട്. രുദ്ര യജ്ഞവും രചിക്കുന്നുണ്ട്. അവർ മണ്ണ്
കൊണ്ട് സാളിഗ്രാം ഉണ്ടാക്കാറുണ്ട്. ഒന്നുകിൽ കല്ല് കൊണ്ടായിരിക്കും അല്ലെങ്കിൽ
മണ്ണ് കൊണ്ടായിരിക്കും. മണ്ണു കൊണ്ട് ഉണ്ടാക്കുന്നത് എളുപ്പമാണ്. ലോകത്തിന്
ഇതൊന്നും അറിയില്ല. രുദ്ര യജ്ഞത്തിൽ എത്ര ആത്മാക്കളുടെ പൂജയാണ് നടക്കുക. ധാരാളം
കുട്ടികളുണ്ട്. ഭക്തർ എല്ലാവരും ഭഗവാന്റെ മക്കളാണ്, ബാബയെ തന്നെയാണ് എല്ലാവരും
ഓർമ്മിക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു - ഞാൻ വരുന്നത് ഭാരതത്തിലാണ്. നിങ്ങൾ
വളരെ കുറച്ച് കുട്ടികളാണ് ബാബയുടെ സഹായികളായിരിക്കുന്നത്, ഈശ്വരീയ സേവകരാണ്
നിങ്ങൾ. അവരുടെ പൂജയാണ് ഭക്തർ സാളിഗ്രാം ഉണ്ടാക്കി ചെയ്യുന്നത്, യജ്ഞങ്ങൾ ചിലത്
ചെറുതായിരിക്കും, ചിലത് വലുതായിരിക്കും. വലിയ ധനവാന്മാർ വലിയ യജ്ഞങ്ങൾ
നടത്താറുണ്ട്. ലക്ഷ കണക്കിന് സാളിഗ്രാം ഉണ്ടാക്കാറുണ്ട്. ചെറിയ യജ്ഞമാണെങ്കിൽ
5000 അഥവാ 10000 സാളിഗ്രാമങ്ങൾ ഉണ്ടാക്കാറുണ്ട്. എത്ര ധനവാനാണോ അതുപോലെയുള്ള
യജ്ഞമായിരിക്കും അതുപോലെ തന്നെയായിരിക്കും സാളിഗ്രാമുകളുടെ എണ്ണവും. ഒരു ശിവനും
ബാക്കി സാളിഗ്രാമുകളും പിന്നെ അത്രയും ബ്രാഹ്മണരും വേണ്ടി വരും. നിങ്ങളിലും
ധാരാളം പേർ യജ്ഞമെല്ലാം കണ്ടിട്ടുണ്ടാകും. നിങ്ങൾക്ക് അറിയാം ബാബ നമ്മൾ
കുട്ടികളുടെ സേവനമാണ് ചെയ്യുന്നത്, പിന്നെ നമ്മൾ മറ്റുള്ളവരുടേയും സേവനം
ചെയ്യുന്നു അതുകൊണ്ടാണ് കുട്ടികളുടേയും പൂജ നടക്കുന്നത്. നിങ്ങൾ ഇപ്പോൾ
പൂജ്യരായി മാറിയിരിക്കുന്നു. ആത്മാവ് പറയുകയാണ് ബാബാ അങ്ങ് സദാ പൂജ്യനാണ്.
ഞങ്ങളേയും അങ്ങ് പൂജ്യനാക്കുകയാണ്. നിങ്ങൾ പൂജ്യരായ ആത്മാക്കൾ ശരീരം ധാരണ
ചെയ്താലാണ് പൂജ്യ ദേവി ദേവതാ എന്ന് പറയുക. പൂജ്യനും പൂജാരിയുമാകുന്നത് ആത്മാവാണ്.
ഒരു തവണ മാത്രമാണ് ബാബ വരുന്നത്. പിന്നീട് ഒരിക്കലും ബാബ ആത്മാക്കളെ
പഠിപ്പിക്കില്ല. ആത്മാവാണ് കേട്ടു കൊണ്ടിരിക്കുന്നത്. ഏതുപോലെയാണോ ആത്മാവ്
ശരീരത്തിലൂടെ കേൾക്കുന്നത് അതുപോലെ പരംപിതാ പരമാത്മാവ് ശരീരത്തെ ആധാരമായി
എടുത്തിട്ടാണ് കുട്ടികൾ പറയുന്നത് കേൾക്കുന്നത്. ഈ ശരീരത്തിലൂടെയാണ് നിങ്ങളെ
രാജയോഗം പഠിപ്പിക്കുന്നത്. ബാബക്ക് തന്റെതായ ശരീരം ഇല്ല. ബ്രഹ്മാ വിഷ്ണു ശങ്കരന്
പോലും തന്റെ സൂക്ഷ്മ ശരീരമുണ്ട്. ഇവിടെയാണെങ്കിൽ എല്ലാവർക്കും തങ്ങളുടെ
ശരീരങ്ങളുണ്ട്. ഇത് സാകാര ലോകമാണ്. ശിവബാബ നിരാകാരനാണ്. ബാബ ജ്ഞാനത്തിന്റെ
സാഗരനാണ്, സുഖത്തിന്റെ സാഗരനാണ്, സ്നേഹത്തിന്റെ സാഗരനാണ്. ബാബയാണ് വന്ന് പതിതരെ
പാവനമാക്കി മാറ്റുന്നത്. ഇതിൽ പ്രേരണയുടെ ഒരു കാര്യവുമില്ല. അഥവാ പ്രേരണയിലൂടെ
പാവനമാക്കണമായിരുന്നു എങ്കിൽ ഇവിടെ വന്ന് രഥത്തെ എടുക്കേണ്ട ആവശ്യമുണ്ടോ?
ശിവക്ഷേത്രത്തിന്റെ മുന്നിൽ നന്ദിയെ വെക്കാറുണ്ട്. മനുഷ്യരുടെ ബുദ്ധി പൂർണ്ണമായും
കല്ലു ബുദ്ധി ആയതു കൊണ്ട് അവർ ഒന്നും മനസ്സിലാക്കുന്നില്ല. കാളയെ എന്തിനാണ്
ശിവന്റെ മുന്നിൽ കാണിച്ചിരിക്കുന്നത്? ഗോശാല എന്ന് പേര് കേട്ടപ്പോൾ കാളയെ വെച്ചു.
ആരാണ് ഇപ്പോൾ കാളപ്പുറത്ത് യാത്ര ചെയ്യുന്നത്. കൃഷ്ണന്റെ ആത്മാവ്
സത്യയുഗത്തിലാണ് ഉണ്ടാവുക. ഇവിടെ വന്ന് മൃഗത്തിൽ യാത്ര ചെയ്യേണ്ട ആവശ്യം എന്താണ്.
ഒന്നും മനസ്സിലാക്കുന്നില്ല. ഒരു ദ്രൗപദിയൊന്നുമല്ല ഉണ്ടായിരുന്നത്, ധാരാളം
ദ്രൗപദിമാർ വിളിക്കുന്നുണ്ട്. ശ്രീകൃഷ്ണൻ ചേലകൾ കൊടുത്തു എന്നെല്ലാം
കാണിക്കുന്ന നാടകവും ഉണ്ടാക്കിയിട്ടുണ്ട്, അർത്ഥം ഒന്നുമറിയില്ല. അപ്പോൾ നിങ്ങൾ
കുട്ടികൾ മനസ്സിലാക്കി കഴിഞ്ഞു നിങ്ങൾക്ക് 21 ജന്മങ്ങളിലേക്ക് വസ്ത്രാക്ഷേപത്തിൽ
നിന്നും രക്ഷ കിട്ടുകയാണ്. എവിടെയുള്ള കാര്യത്തെ എവിടേക്ക് കൊണ്ടു
പോയിരിക്കുന്നു. ഭക്തി മാർഗ്ഗത്തിൽ ധാരാളം കഥകളുണ്ട്. ഈ കഥകളെല്ലാം അനാദിയാണ്
എന്നാണ് പറയുന്നത്. പുനർജന്മങ്ങൾ എടുത്തു വന്നപ്പോഴും കേട്ടു കൊണ്ട് വന്നതാണ്.
അനാദിയും എപ്പോൾ മുതലാണ് ആരംഭിച്ചത്, ഒന്നും അറിയില്ല. രാവണന്റെ രാജ്യം എപ്പോൾ
മുതലാണ് ആരംഭിച്ചത് എന്നതും ആർക്കും അറിയില്ല. അതിനെ എവിടേയും
വർണ്ണിച്ചിട്ടുമില്ല. നിങ്ങൾ എത്ര സേവനമാണ് ചെയ്യുന്നത്. സൂര്യനും ചന്ദ്രനും
നക്ഷത്രങ്ങളുമെല്ലാം എപ്പോഴുമുണ്ട്. സത്യയുഗത്തിലും ഉണ്ടായിരുന്നു, ഇപ്പോൾ
ഇവിടെയും ഉണ്ട്. അതിന് മാറ്റമൊന്നും ഉണ്ടാകില്ല. നിങ്ങൾ ഇപ്പോൾ നിമിത്തമാണ്.
ഭാരതത്തെ വീണ്ടും ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് കൊണ്ടു വരണം. ഭക്തി
മാർഗ്ഗത്തെ ഇരുട്ട് എന്നാണ് പറയുന്നത്. നിങ്ങളുടെ മഹിമയുണ്ട്, നിങ്ങൾ ഭൂമിയിലെ
നക്ഷത്രങ്ങളാണ്. നക്ഷത്രമുണ്ടെങ്കിൽ സൂര്യനും ചന്ദ്രനും ഉണ്ടാകണം.
ഇത് നിങ്ങളുടെ ആത്മീയ തീർത്ഥയാത്രയാണ്. വീണ്ടും മൃത്യുലോകത്തിലേക്ക് തിരിച്ച്
വരേണ്ടി വരുകയില്ല, അങ്ങനെയുള്ള യാത്രയാണ് നിങ്ങൾ ചെയ്യുന്നത്. ഇപ്പോൾ ഇത്
മൃത്യുലോകമാണ് പിന്നെ ഇവിടെ അമരലോകവും വരും. ദ്വാപരം മുതലാണ് മൃത്യുലോകം വന്നത്.
ഇപ്പോൾ നിങ്ങൾ സത്യം സത്യമായ അമരകഥ കേട്ടു കൊണ്ടിരിക്കുകയാണ്-അമരലോകത്തിലേക്ക്
പോകുന്നതിന് വേണ്ടി. നിങ്ങൾ മനസ്സിലാക്കുന്നുണ്ട് നമ്മൾ ആത്മാക്കളുടെ യാത്ര
വേറിട്ടതാണ്. നിങ്ങൾ ഇവിടെ ഇരുന്നു കൊണ്ടും ആ യാത്ര ചെയ്യാൻ പരിശ്രമിക്കുകയാണ്.
ഓർമ്മയിലൂടെയാണ് വികർമ്മം വിനാശമാവുക. ഭക്തരും യാത്രക്ക് പോകുന്നുണ്ട് എന്നാൽ
അവരുടെ വികർമ്മം എവിടെയാണ് വിനാശമാകുന്നത്. അഥവാ മനുഷ്യനിൽ മദ്യം കുടിക്കുന്ന
ശീലമുണ്ടെങ്കിൽ അത് ഒളിപ്പിച്ചിട്ടെങ്കിലും എടുത്തു കൊണ്ടു പോകും. ഇന്നു കാലത്ത്
വളരെ മോശമായ കാര്യങ്ങൾ യാത്രയുടെ ഇടയിലും ചെയ്യുന്നുണ്ട്. എല്ലാവരും പതിതമാണല്ലോ.
ഏതുപോലെ ബ്രാഹ്മണൻ പതിതമാണെങ്കിൽ അവരുടെ കൂടെ യാത്ര ചെയ്യുന്നവരും
പതിതരായിരിക്കും. വഴികാട്ടികളായി യാത്രക്കാരെ കൊണ്ടു പോകുന്നുണ്ട്, എന്നാൽ അവർ
പാവനമൊന്നുമല്ല. നിങ്ങൾ പവിത്രമായി ജീവിക്കുകയാണ്. സത്യമായ ബ്രാഹ്മണർ നിങ്ങളാണ്.
നിങ്ങൾ ആത്മാക്കൾ പവിത്രരാവുകയാണ്. ഓർമ്മയുടെ യാത്രയിലൂടെയാണ് നിങ്ങൾ
പവിത്രമാകുന്നത്. സതോപ്രധാനമായി മാറണം. ബാബ വീണ്ടും വീണ്ടും എഴുതുകയാണ് -
മധുരമായ കുട്ടികളേ. ഇത് ആത്മാക്കൾക്ക് എഴുതുന്നത് ശിവബാബയാണ്. എന്നെ ഓർമ്മിക്കൂ
എങ്കിൽ നിങ്ങൾ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാകും പിന്നെ സതോപ്രധാന
ലോകത്തിന്റെ അധികാരിയുമാകും. കേവലം ഒരു നിർദേശമാണ് മുഖ്യമായിട്ടുള്ളത്. എത്ര
സഹജമാണ്. ഓർമ്മയിലൂടെയാണ് വികർമ്മം വിനാശമാകുന്നത്. ഓർമ്മിക്കുന്നില്ലെങ്കിൽ
പിന്നെ വികർമ്മം വിനാശമാവുകയില്ല അതുപോലെ ശിക്ഷയും അനുഭവിക്കേണ്ടി വരും. ബാബ
പറയുകയാണ് നിങ്ങൾ എവിടെ വേണമെങ്കിലും പോകൂ, എന്നാൽ നിങ്ങൾക്ക് സമ്പാദ്യം
ഉണ്ടാക്കാൻ സാധിക്കും. എഴുന്നേൽക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും
കേവലം ബാബയെ മാത്രം ഓർമ്മിക്കൂ. നിങ്ങളുടെ സമ്പാദ്യമാണ് ഇത്. കുട്ടികൾക്കാണെങ്കിൽ
ഇത് വളരെ സഹജമാണ്. ഇതിൽ ശ്രദ്ധയുടെ കാര്യമൊന്നുമില്ല. ശ്രീനാഥ ക്ഷേത്രത്തിൽ പോയി
ശ്രീനാഥിന്റെ ഓർമ്മയിൽ ഇരിക്കാറുണ്ട്. സർവ്വരുടേയും സദ്ഗതി ദാതാവും പതിത പാവനനും
ബാബയാണ്. ബാബ പറയുകയാണ് - ഞാൻ നിങ്ങളിൽ നിന്നും ഒന്നും സ്വീകരിക്കുന്നില്ല.
നിങ്ങൾ ശിവലിംഗത്തിൽ വെള്ളം ചേർത്ത പാലാണ് ഒഴിക്കാറുള്ളത്, ഇതാണ് ഭോഗ്
വെക്കാറുള്ളത്, എന്തുകൊണ്ട്? ഞാൻ നിരാകാരനുമാണ് അഭോക്താവുമാണ്. എന്റെ എന്തു
പൂജയാണ് ചെയ്യുന്നത്. എന്റെ മുന്നിൽ ഭോഗ് വെക്കാറുണ്ട് അതിനു ശേഷം അത് ഭക്തർ
തന്നെ പരസ്പരം വിതരണം ചെയ്ത് കഴിക്കുകയാണ് ചെയ്യാറുള്ളത്. നിങ്ങൾക്ക് അറിയാം
തീർച്ചയായും ശിവബാബാക്ക് ഭോഗ് വെക്കണം. പിന്നെ അത് വിതരണം ചെയ്ത് നിങ്ങൾ കഴിക്കും.
ഇത് ഒരു തരത്തിൽ ബാബക്ക് കൊടുക്കുന്ന ആദരവാണ്. നമ്മൾ ശിവബാബക്ക് ഭോഗ്
വെക്കാറുണ്ട്. ശിവബാബയുടെ ഭണ്ഡാരത്തിൽ നിന്നാണല്ലോ. ആരുടെ ഭണ്ഡാരമാണോ അവർക്ക്
ഭോഗ് വെക്കണമല്ലോ. നിങ്ങൾ തന്നെ ഭോഗ് വെക്കും പിന്നെ അത് നിങ്ങൾ തന്നെ
കഴിക്കാറുണ്ട്. ഈ ബ്രഹ്മാവാണ് കഴിക്കുന്നത്, ഞാൻ കഴിക്കുന്നില്ല. ബാക്കി അതിന്റെ
ഗന്ധം വരുമല്ലോ. വളരെ നല്ല ഭോഗെല്ലാം വെക്കാറുണ്ട്. പറയുന്നതിന് എനിക്ക്
അവയവങ്ങൾ ഉണ്ടല്ലോ. ഈ ബ്രഹ്മാവിന് കഴിക്കാൻ സാധിക്കും. ഈ ശരീരം ഈ
ആത്മാവിന്റെയാണല്ലോ. ഞാൻ കേവലം ഇതിലേക്ക് പ്രവേശിക്കുകയാണ്. മുഖം തന്നെയാണ്
ഉപയോഗിക്കുക-നിങ്ങൾ കുട്ടികളെ പതിതത്തിൽ നിന്നും പാവനമാക്കുന്നതിന്. ഗോമുഖം
എന്ന് പറയാറില്ലേ. തീർച്ചയായും ഗോക്കൾ ഉണ്ട്. നിങ്ങൾക്ക് അറിയാം ഈ
ശരീരത്തിലൂടെയാണ് ഞാൻ നിങ്ങൾ കുട്ടികളെ ദത്തെടുത്തത്. അപ്പോൾ മാതാവും
പിതാവുമായില്ലേ. പക്ഷെ മാതാക്കളെ ആരാണ് സംരക്ഷിക്കുക. അതിനാൽ ഡ്രാമ
പ്ലാനനുസരിച്ച് സരസ്വതിയെ നിമിത്തമാക്കി. മാതാ ഗുരുവിന്റെയും മഹിമ വേണമല്ലോ.
ആദ്യ നമ്പറിൽ വരുന്ന ഗുരു ഇതാണ്. ഗുരു ബ്രഹ്മാവും ശരിയാണ്. ഏതുപോലെയാണോ അച്ഛൻ
അതുപോലെയായിരിക്കും കുട്ടികൾ. നിങ്ങൾ ബ്രാഹ്മണർ തന്നെയാണ് സത്യം സത്യമായ
ഗുരുവായി മാറുന്നത്. സ്വർഗ്ഗത്തിലേക്കുള്ള സത്യമായ വഴിയാണ് നിങ്ങൾ പറഞ്ഞു
കൊടുക്കുന്നത്. മൻമനാഭവ, മദ്ധ്യാജി ഭവ എന്ന വഴികൾ പറഞ്ഞു കൊടുക്കുന്നതും
ആത്മാവാണ്. അച്ഛനും അമ്മയും കുട്ടികളും എല്ലാവരും ഒരു വഴി തന്നെയാണ് പറഞ്ഞു
കൊടുക്കുന്നത്. ഇവിടെ നിങ്ങൾ സന്മുഖത്തിൽ ഇരിക്കുകയാണ്, ഓർമ്മയുമുണ്ട്. പിന്നെ
വീട്ടിലേക്ക് പോകുമ്പോൾ ധാരാളം കുട്ടികൾ മറന്നു പോകുന്നു. ബാബയുടെ അടുത്താണ്
വന്നിരിക്കുന്നത് എന്ന ആനന്ദവും നിങ്ങൾക്കുണ്ട്. ബാബ പറയുകയാണ് സ്വദർശന
ചക്രധാരിയായി ഈ യുക്തി പറഞ്ഞു കൊടുക്കൂ, അതായത് മുക്തിധാമത്തേയും ബാബയേയും
സമ്പത്തിനേയും ഓർമ്മിക്കൂ. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. പരസ്പരം
കൂടെ ഉള്ളവർക്കും ബാബക്കും യഥാർത്ഥമായ ആദരവ് കൊടുക്കണം.ബാബ അഭോക്താവാണ്, പക്ഷെ
ആരുടെ ഭണ്ഡാരിയിൽ നിന്നാണോ പാലന നടക്കുന്നത്, ആ ബാബക്ക് ആദ്യം സമർപ്പിക്കണം.
2. പൂജ്യനീയരാകുന്നതിന്
ഈശ്വരീയ സേവകരായി മാറണം. ബാബയോടൊപ്പം സേവനത്തിൽ സഹായി ആകണം. എപ്പോഴാണോ ആത്മാവും
ശരീരവും പാവനമാകുന്നത് അപ്പോൾ പൂജ ലഭിക്കും.
വരദാനം :-
സ്വയത്തിനും
സർവ്വാത്മാക്കളെയും പ്രതി നിയമം പാലിക്കുന്ന നിയമ നിർമ്മാതാവും പുതിയ
ലോകത്തിന്റെ നിർമ്മാതാവുമായി ഭവിക്കട്ടെ.
ആരാണോ സ്വയത്തെ പ്രതി
നിയമം പാലിക്കുന്നവരാകുന്നത് അവർ തന്നെയാണ് മറ്റുള്ളവരെ പ്രതി നിയമ
പാലകരാകുന്നത്. ആര് സ്വയം നിയമം ലംഘിക്കുന്നുവോ അവർക്ക് മറ്റുള്ളവരുടെ മേൽ നിയമം
നടത്താൻ സാധിക്കില്ല. അതിനാൽ സ്വയം സ്വയത്തെ പരിശോധിക്കൂ രാവിലെ മുതൽ രാത്രി വരെ
മനസാ സങ്കൽപത്തിലൂടെയോ, വാക്കുകളിലൂടെയോ, കർമ്മത്തിലൂടെയോ സമ്പർക്കത്തിലൂടെയോ
മറ്റുള്ളവർക്ക് സഹയോഗം കൊടുക്കുന്നതിലോ, സേവനത്തിലോ എവിടെയും നിയമം
ലംഘിക്കുന്നില്ലല്ലോ! ആര് നിയമം പാലിക്കുന്നവരാണോ അവർക്ക് നിയമം ലംഘിക്കാൻ
സാധിക്കില്ല. ആര് ഈ സമയത്ത് നിയമ നിർമ്മാക്കളാകുന്നുവോ അവർ തന്നെയാണ്
ശാന്തിസ്ഥാപകരും പുതിയ വിശ്വ സ്ഥാപകരുമാകുന്നത്.
സ്ലോഗന് :-
കർമ്മം
ചെയ്തുകൊണ്ട് കർമ്മത്തിന്റെ നല്ലതിന്റെയും ചീത്തയുടെയും പ്രഭാവത്തിൽ
വരാതിരിക്കുന്നത് തന്നെയാണ് കർമ്മാതീതമാകുക എന്നത്.
അവ്യക്ത സൂചന:-
ജ്വാലാസ്വരൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി ഓർമ്മയുടെ അനുഭവം ചെയ്യൂ.
ജ്വാലാസ്വരൂപ ഓർമ്മക്ക്
വേണ്ടി മനസ്സിനും ബുദ്ധിക്കും ഒന്നാമതായി ശക്തിശാലിയായ ബ്രേക്ക് വേണം പിന്നെ
തിരിക്കാനുള്ള ശക്തിയും വേണം. ഇതിലൂടെ ബുദ്ധിയുടെ ശക്തിയും ഏതെങ്കിലും ഊർജ്ജവും
പാഴായിപ്പോകാതെ ശേഖരിക്കപ്പെട്ടുകൊണ്ടിരിക്കും. എത്രയും ശേഖരിക്കപ്പെടുന്നുവോ
അത്രയും വിവേചനശക്തിയും നിർണ്ണയശക്തിയും വർദ്ധിക്കും. ഇതിന് വേണ്ടി ഇപ്പോൾ
സങ്കൽപങ്ങളുടെ വിസ്താരത്തെ സ്റ്റോപ്പ് ചെയ്തുകൊണ്ട് പോകൂ അതായത്
ഉള്ളിലൊതുക്കാനുള്ള ശക്തി ധാരണ ചെയ്യൂ.