മധുരമായ കുട്ടികളേ,
പരിധിയില്ലാത്ത ബാബ വന്നിരിക്കുകയാണ് നിങ്ങൾ കുട്ടികളെ തന്റെ കൂടെ കൂട്ടി
കൊണ്ടുപോകുന്നതിന്, അതിനാൽ ഇപ്പോൾ ബാബയുടേതായി ആ ശ്രീമത്തനുസരിച്ച് നടക്കണം.
ചോദ്യം :-
തന്റെ കുട്ടികളുടെ ഭാഗ്യത്തെ ഉയർന്നതാക്കുന്നതിന് ബാബ ഏതൊരു ശ്രേഷ്ഠമായ
നിർദേശമാണ് നൽകുന്നത്?
ഉത്തരം :-
മധുരമായ
കുട്ടികളേ മരണത്തിനു മുമ്പ് എത്ര കഴിയുമോ ഓർമ്മയിൽ കഴിയുന്നതിനുള്ള പുരുഷാർത്ഥം
ചെയ്യണം, ഇതിലൂടെയാണ് നിങ്ങളുടെ സമ്പാദ്യം ഉണ്ടാവുക. എന്റെ കുട്ടി ആയതിനു ശേഷം
അറിയാതെ പോലും ഏതെങ്കിലും പാപ കർമ്മം ചെയ്യരുത്. എത്ര തന്നെ മായയുടെ
കൊടുങ്കാറ്റ് വന്നാലും ഒരിക്കലും പതിതമാകരുത്.
ഓംശാന്തി.
ശിവ ഭഗവാനുവാചാ. ശിവബാബയാണ് മനസ്സിലാക്കി തരുന്നത് എന്നത് നിങ്ങൾ കുട്ടികൾ
മനസ്സിലാക്കി കഴിഞ്ഞു. നിങ്ങൾ സംഗമയുഗത്തിൽ വസിക്കുന്നവരാണ്. ശിവബാബയുടെ
സന്മുഖത്തിലാണ് ഇരിക്കുന്നത്. കലിയുഗത്തിലെ മനുഷ്യരാണെങ്കിൽ ശിവബാബയുടെ
ജഢക്ഷേത്രങ്ങളിൽ പോയിരിക്കുകയാണ്. വ്യത്യാസം മനസ്സിലാക്കുന്നുണ്ടല്ലോ.
ബുദ്ധിയുടെ പൂട്ട് കുറച്ച് തുറക്കണം. നിങ്ങൾ മനസ്സിലാക്കുന്നുണ്ട് ചൈതന്യത്തിൽ
ശിവബാബയുടെ മുന്നിലാണ് നമ്മൾ ഇരിക്കുന്നത്. സന്മുഖത്തിൽ ബാബ സംഭാഷണം നടത്തുകയാണ്.
ശിവബാബ ബ്രഹ്മാവിലൂടെ രാജയോഗം അഭ്യസിപ്പിക്കുകയാണ് അതോടൊപ്പം മറ്റൊരു
ഭാഗത്തേക്ക് നോക്കൂ മനുഷ്യർ ശിവബാബയുടെ പൂജ ചെയ്യുകയാണ്. അന്വേഷിച്ചു കൊണ്ട്
അമർനാഥിലേക്കും, കാശിയിലേക്കുമെല്ലാം പോവുകയാണ്. നമ്മൾ ശിവബാബയുടെ അടുത്താണ്
ഇരിക്കുന്നത് ഇത് എന്തുകൊണ്ടാണ് നിങ്ങൾ ഇടയ്ക്കിടക്ക് മറക്കുന്നത്, ഈ അച്ഛനെ
തന്നെയാണ് പരംപിതാ പരമാത്മാവ് എന്നും പറയുന്നത്. ബാബയുടെ മഹിമ എത്ര ഉയർന്നതാണ്.
നിങ്ങൾ ബാബാ ബാബാ എന്നാണ് വിളിക്കുന്നത്. നിങ്ങൾക്ക് അറിയാം നമ്മൾ ശിവബാബയുടെ
നിർദേശത്തിലൂടെ നടന്ന് വിശ്വത്തിന്റെ അധികാരിയാകുന്നതിനുള്ള സമ്പത്ത് നേടുകയാണ്.
അവർ ക്ഷേത്രങ്ങളിൽ പോവുന്നു, തീർത്ഥാടനങ്ങൾക്ക് പോയി ബുദ്ധിമുട്ട്
അനുഭവിക്കുകയാണ്, നിങ്ങളാണെങ്കിൽ സമ്പത്ത് നേടുകയാണ്. വ്യത്യാസം എത്രയാണ് എന്ന്
നോക്കണം. നിങ്ങളുമായി താരതമ്യം ചെയ്താൽ അവർ ബുദ്ധുക്കളാണ്. ശിവബാബ പറയുകയാണ്
ഞാൻ നിങ്ങളുടെ ആജ്ഞാകാരിയായ സേവകനാണ്. ഞാൻ നിങ്ങൾക്ക് സമ്പത്ത് നൽകുന്നതിനാണ്
വന്നിരിക്കുന്നത്. അവർ ഗോഡ് ഫാദറിനെ വിളിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഗോഡ്
ഫാദറിന്റെ സന്മുഖത്താണ് ഇരിക്കുന്നത്. ഇവിടെ ബുദ്ധി ഇരിക്കുന്നുണ്ട് എന്നാൽ
വീട്ടിലേക്ക് പോകുന്നതോടെ എന്തുകൊണ്ടാണ് മറക്കുന്നത്. ഇവിടെ നിങ്ങൾക്ക് പകലാണ്,
അവിടെ അവർക്ക് ഇരുട്ടാണ്. അവർ നിലവിളിച്ചു കൊണ്ടിരിക്കുകയാണ്, നിങ്ങൾ സന്മുഖത്തിൽ
ഇരുന്ന് പറയുകയാണ് അങ്ങയിൽ നിന്നും കേൾക്കും, അങ്ങയോടൊപ്പം കഴിയാം എന്നെല്ലാം
പക്ഷെ വീട്ടിൽ പോയാൽ മറക്കുന്നു. മായ വളരെ ശക്തിശാലിയാണ്. ശിവബാബയുടെ കുട്ടിയായി
മാറി പൂജാരിയിൽ നിന്നും പൂജ്യനാകുന്നതിനുള്ള പുരുഷാർത്ഥവും ചെയ്യുന്നുണ്ട്
പിന്നെ പുറത്തേക്ക് പോകുന്നതിലൂടെ പൂജാരിയാകുന്നു. ശിവബാബയുടെ ജഡ ഓർമ്മചിന്ഹ്നം
ഉള്ള ക്ഷേത്രങ്ങളിലേക്കും പോകുന്നുണ്ട്.
ഇവിടെ ബാബ മനസ്സിലാക്കി തരികയാണ് കുട്ടികളേ, ശ്രീമത്തിലൂടെ നടക്കുന്നതിലൂടെയാണ്
നിങ്ങൾ ശ്രേഷ്ഠരാകുന്നത്. പവിത്രതയാണ് മുഖ്യമായിട്ടുള്ളത്. അവിടെ ജഡചിത്രങ്ങളുടെ
മുന്നിൽ പോയി കാശിയിൽ ബലി കൊടുക്കാറുണ്ടായിരുന്നു. ഇവിടെ ചൈതന്യത്തിൽ
ഇരിക്കുകയാണ്. ഇവിടെ കാശിയിലെ പോലെ ബലി കൊടുക്കേണ്ട കാര്യമില്ല. ഇതാണ്
ജീവിച്ചിരിക്കെ മരിക്കുക എന്നത്. ബാബ പറയുകയാണ് - ശ്രീമത്തിലൂടെ നടക്കണം. ഇവിടെ
നിന്നും പുറത്തേക്ക് പോകുന്നതിലൂടെ ബാബയെ മറക്കുകയാണ്. ചിലപ്പോൾ കത്ത് പോലും
എഴുതാറില്ല. ചിലർ ബാബയെ കണ്ടിട്ട് പോലുമുണ്ടാകില്ല. അവരുടെ ഉള്ള് പിടഞ്ഞു കൊണ്ട്
കത്ത് എഴുതുകയും ചെയ്യും, അതുപോലെ ആരാണോ സന്മുഖത്തിൽ പോയി മിലനം നടത്തിയവർ അവർ
തീർത്തും മറക്കുന്നുമുണ്ട്. നിങ്ങൾക്ക് ശിവബാബയുടെ മുന്നിൽ ബലിയർപ്പണമാകണം.
ഭക്തി മാർഗ്ഗത്തിൽ ശിവബാബയെ കാണാൻ കാശിയിൽ പോയി ബലി കൊടുക്കുമായിരുന്നു പക്ഷെ
അവിടെ നിന്നൊന്നും കിട്ടിയില്ല. ഇപ്പോൾ ബാബ ചൈതന്യത്തിൽ വന്ന് പറയുകയാണ്
കുട്ടികളെ എന്റെതാകൂ. നിങ്ങളെ കൂട്ടി കൊണ്ടു പോകുന്നതിനാണ് ഞാൻ വന്നിരിക്കുന്നത്.
പവിത്രമാകാതെ നിങ്ങൾക്ക് തിരിച്ചു വരാൻ സാധിക്കില്ല. പവിത്രമാക്കി മാറ്റുന്നതിന്
എനിക്ക് തന്നെ വരേണ്ടി വന്നു. സർവ്വരുടേയും സദ്ഗതി ദാതാവായ ബാബ നിങ്ങളുടെ
അടുത്ത് ഉണ്ട്. നിങ്ങളെ രാജയോഗം അഭ്യസിപ്പിക്കുകയാണ്, ഇത് ഗീതയുടെ ഭഗവാനു
മാത്രമെ അഭ്യസിപ്പിക്കാൻ സാധിക്കുകയുള്ളൂ. അവർ കൃഷ്ണനെയാണ് ഭഗവാൻ എന്ന്
പറയുന്നത്. നിങ്ങൾക്ക് അറിയാം ഗീതയുടെ ഭഗവാൻ ശിവബാബയാണ്. നിങ്ങൾ കത്തും ഇങ്ങനെ
എഴുതാറുണ്ട് - ശിവബാബ കെയർ ഓഫ് ബ്രഹ്മാ ബാബാ എന്ന്. നിങ്ങളുടെ സന്മുഖത്തിരുന്ന്
ബാബ മനസ്സിലാക്കി തരുകയാണ്. എന്നിട്ടും ലഹരി കൂടുന്നില്ല. ആഹാ! ശിവബാബ എന്നെ
ദത്തെടുത്തിരിക്കുകയാണ്. ധാർമ്മിക സന്താനമാക്കി മാറ്റിയിരിക്കുകയാണ്. പക്ഷെ
എല്ലാവരെയും ഇവിടെ ഇരുത്താൻ സാധിക്കില്ല. ആയിരക്കണക്കിന് കുട്ടികളുണ്ടല്ലോ.
എല്ലാവരേയും എങ്ങനെയാണ് ഇവിടെ ഇരുത്തുക, അത്രയും സ്ഥലം വേണ്ടേ? ബാബ
പറയുകയാണ്-നിങ്ങൾ തന്റെ വീടുകളിൽ തന്നെ താമസിച്ചോളൂ. ബാബയെ ഓർമ്മിക്കണം. ഏറ്റവും
മധുരമായ പരിധിയില്ലാത്ത ആ അച്ഛന്റെ കുട്ടികളാണ് നിങ്ങൾ.
ബാബ മനസ്സിലാക്കി തരികയാണ്, നിങ്ങൾ കാമ ചിതയിൽ ഇരുന്ന് കത്തി മരിച്ചിരിക്കുകയാണ്.
ഇപ്പോൾ നിങ്ങൾ ജ്ഞാന ചിതയിൽ ഇരുന്ന് ദേവതയാകണം. ദേവതകളുടേയും പൂജ
നടക്കുന്നുണ്ടല്ലോ, പക്ഷെ ഒന്നും മനസ്സിലാക്കുന്നില്ല. ഇതും ഡ്രാമയുടെ ഭാവിയാണ്.
ഇപ്പോൾ നിങ്ങൾ ചൈതന്യത്തിൽ ശിവബാബയുടെ അടുത്താണ് ഇരിക്കുന്നത്. പാടുന്നുണ്ട്
ബ്രഹ്മാവിലൂടെ ശിവബാബ വിഷ്ണുപുരിയുടെ സ്ഥാപനയാണ് ചെയ്യുന്നത്. ബാബ മനസ്സിലാക്കി
തരികയാണ് കുട്ടികളേ, ഒരു പാപ കർമ്മവും ചെയ്യരുത്. ദേഹാഭിമാനത്തിലേക്ക് വരരുത്.
നിങ്ങൾക്ക് നടക്കുമ്പോഴും കറങ്ങുമ്പോഴും തന്റെ പ്രിയതമനെ ഓർമ്മിക്കണം. ആരെയാണോ
അരകല്പം കൊണ്ട് നിങ്ങൾ ഓർമ്മിച്ചത്, ആ ശക്തി ഇപ്പോൾ നിങ്ങളുടെ സേവനം
ചെയ്യുന്നതിന് വന്നിരിക്കുകയാണ്. ആത്മീയ സാമൂഹിക സേവകനാണ്. നിങ്ങളേയും ആത്മീയ
സേവനം ചെയ്യാൻ അഭ്യസിപ്പിക്കുകയാണ്. സാമൂഹിക സേവകരിലും അതിന്റെ ഉയർന്ന സ്ഥാനത്ത്
ഇരിക്കുന്നവരുണ്ടല്ലോ. ഇത് ആത്മീയ സേവനമാണ്. അവർ മനുഷ്യരുടെ ഭൗതികമായ സേവനം
ചെയ്യുന്നവരാണ്. ഇപ്പോൾ നോക്കൂ അവർ പറയുന്നുണ്ട് ഗോഹത്യ അവസാനിപ്പിക്കൂ എന്ന്.
നിങ്ങൾക്ക് എഴുതാൻ സാധിക്കും പരസ്പരം കാമ കഠാരി പ്രയോഗിക്കുന്നത് - ഇതാണ് ഏറ്റവും
വലിയ ഹത്യ, ഇത് നിർത്തൂ. ഇതിനെ കുറിച്ചാണ് ഭഗവാൻ പോലും പറയുന്നത് കാമം
മഹാശത്രുവാണ്, ഇത് ആദി മദ്ധ്യ അന്ത്യം ദു:ഖമാണ് നൽകുക. നിങ്ങൾ ഗീതയുടെ ഭഗവാനെ
മറന്നിരിക്കുകയാണ്. ബാബക്ക് അത്ഭുതം തോന്നുകയാണ്. ഒരു ഭാഗത്ത് അമർനാഥിലേക്കും,
പർവ്വതങ്ങളിലേക്കെല്ലാം പോയി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, പാർവ്വതിക്ക്
അമരകഥ കേൾപ്പിച്ചത് അവിടെയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോൾ ഒരു
പാർവ്വതിക്ക് കേൾപ്പിച്ചു കൊടുക്കുന്നതിലൂടെ എന്താണ് ഉണ്ടാകുന്നത്. ബാബ
മനസ്സിലാക്കി തരുകയാണ് ഇവരെല്ലാം പാർവ്വതിമാരാണ്. എല്ലാവർക്കും അമരകഥ
കേൾപ്പിക്കുകയാണ്. ബാബ പറയുകയാണ് - കുട്ടികളെ 84 ജന്മങ്ങളെടുത്ത് ഇപ്പോൾ
മൃത്യുലോകത്തിൽ എത്തിയിരിക്കുകയാണ്. ശരി, ലക്ഷ്മി നാരായണൻ എവിടെ പോയി, തിരിച്ച്
പോയോ അതോ ജ്യോതി ജ്യോതിയിൽ പോയി ലയിച്ചോ? സൂര്യവംശി രാജാവും രാജ്ഞിയും,
പ്രജകളും എല്ലാവരും എവിടെ പോയി? തീർച്ചയായും സതോപ്രധാനത്തിൽ നിന്നും 84
ജന്മങ്ങളെടുത്ത് തമോപ്രധാനമായിരിക്കുകയാണ്. മനസ്സിലാകുന്നുണ്ടല്ലോ. ഇതെല്ലാം
ശിവബാബ ബ്രഹ്മാവിലൂടെ മനസ്സിലാക്കി തരികയാണ്. കുട്ടികളെ ഇപ്പോൾ ഞാൻ നിങ്ങൾക്ക്
ഭാഗ്യം ഉണ്ടാക്കി തരുന്നതിന് വന്നിരിക്കുകയാണ്, പിന്നെ നിങ്ങൾ എന്തിനാണ്
ഭാഗ്യത്തിൽ വര വരക്കുന്നത്. കുറച്ചെങ്കിലും മനസ്സിലാക്കൂ. ഞാൻ നിങ്ങളെ
സ്വർഗ്ഗത്തിന്റെ അധികാരിയാക്കാൻ വന്നിരിക്കുകയാണ്. നിങ്ങൾ എന്റെ നിർദേശത്തിലൂടെ
നടക്കില്ലേ. വീട്ടിലേക്ക് പോകുമ്പോഴേക്കും എന്തുകൊണ്ടാണ് ഓർമ്മ ഇല്ലാതാകുന്നത്?
ബാബ വീണ്ടും വീണ്ടും മനസ്സിലാക്കി തരികയാണ് കുട്ടികളേ, ഇപ്പോൾ നിങ്ങൾ
സംഗമയുഗികളാണ്. അവർ കലിയുഗികളാണ്. നിങ്ങൾ പൂജ്യരാണ്, അവർ പൂജാരികളാണ്. നിങ്ങളുടെ
ചുറ്റിതിരിയൽ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. അവർ നിങ്ങളെ നാസ്തികരെന്നാണ്
മനസ്സിലാക്കുന്നത്, എന്നാൽ നിങ്ങൾ അവരെയാണ് നാസ്തികർ എന്ന് പറയുന്നത്. അവർ പറയും
നിങ്ങൾ ഭക്തി ചെയ്യാത്തതു കൊണ്ട് നാസ്തികരാണ്. നിങ്ങളും അവരോട് പറയും പറയും
നിങ്ങൾക്ക് അച്ഛനെ അറിയില്ലല്ലോ അതിനാൽ നിങ്ങളാണ് നാസ്തികർ. നിങ്ങൾ പറയും ഞങ്ങൾ
ആസ്തികരാണ്. അച്ഛനെ അറിഞ്ഞ് സമ്പത്ത് പ്രാപ്തമാക്കുകയാണ്. നിങ്ങൾ അറിയാത്തതു
കൊണ്ടാണ് ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കുംഭമേളയിൽ എത്ര
പേരാണ് പോകുന്നത്, പിന്നെ ദാന പുണ്യവും ചെയ്യുന്നുണ്ട്. ഇപ്പോൾ ബാബ പറയുകയാണ് ഈ
കാര്യങ്ങളെല്ലാം ഉപേക്ഷിക്കൂ. നിങ്ങൾക്ക് ജ്ഞാന സാഗരനെ ലഭിച്ചു കഴിഞ്ഞു ഇനി
എങ്ങോട്ട് പോകാനാണ്. ഇവർ ജ്ഞാനത്തിന്റെ നദികളാണ്. ഇവരാണ് നിങ്ങളെ ജ്ഞാന
സാഗരന്റെയടുത്ത് ജ്ഞാന സ്നാനം ചെയ്യാൻ കൊണ്ടു വരുന്നത്. എത്ര നല്ല നല്ല
കുട്ടികളാണ് ബാബയുടെ അടുത്ത് വരുകയും പിന്നീട് പോയി അഴുക്കായി മാറുകയും
ചെയുന്നത്. ചിലർ ബാബയുടെ നിർദേശത്തിലൂടെ നടക്കുന്നുണ്ട്. ചോദിക്കുന്നുണ്ട് ഈ
നശിച്ചു പോകുന്ന ധനത്തെ എങ്ങനെയാണ് സഫലമാക്കുക. അപ്പോൾ അവർക്ക് മനസ്സിലാക്കി
കൊടുക്കാറുണ്ട് - മുങ്ങിയ തോണിയിൽ നിന്നും എത്ര രക്ഷപ്പെടാൻ സാധിക്കുമോ അത്രയും
നല്ലതാണ്. ഭാരതത്തിന്റെ സേവനത്തിൽ ഉപയോഗിച്ച് അതിനെ സഫലമാക്കൂ. എവിടെയെങ്കിലും
സേവാകേന്ദ്രം തുറക്കൂ. ധാരാളം ചിത്രങ്ങളും ഉണ്ടാക്കുന്നുണ്ടല്ലോ. ബാബയുടെ
അടുത്ത് ഇങ്ങനെയും കുട്ടികളുണ്ട് - അവർ പറയും എപ്പോൾ ആവശ്യം വന്നാലും ബാബാ എന്നെ
ഓർമ്മിക്കണം, ഞങ്ങൾ സഹായത്തിന് തയ്യാറാണ്. യജ്ഞത്തിലെ നല്ല നല്ല കാര്യങ്ങൾ
ചെയ്യുമ്പോൾ എന്നെ ഓർമ്മിക്കണം. ബാബ പറയുകയാണ് - ഞാൻ ആരെയും ഓർമ്മിക്കില്ല,
എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അത് ചെയ്തുകൊള്ളൂ. ഞാൻ ദാതാവാണ്. ഞാൻ ഭാരതത്തെ
സ്വർഗ്ഗമാക്കുന്നതിനാണ് വന്നിരിക്കുന്നത്, നിങ്ങളും സ്വർഗ്ഗത്തിലേക്ക് പോകും.
എത്രയധികം ചെയ്യുന്നോ അത്രയും നേടും. പക്ഷെ ജന്മ ജന്മാന്തരങ്ങളിലെ പാപത്തിന്റെ
ഭാരം ശിരസ്സിലുണ്ട്, അതിനെ ഇറക്കണം. ഇല്ലെങ്കിൽ അതിന് വളരെ ശിക്ഷ അനുഭവിക്കേണ്ടി
വരും. സ്വർഗ്ഗത്തിലേക്ക് പോവുക തന്നെ ചെയ്യും പക്ഷെ ശിക്ഷ ബാക്കിയുണ്ടെങ്കിൽ
പദവി പ്രാപ്തമാക്കാൻ സാധിക്കില്ല. ഇങ്ങനെ പാടപ്പെട്ടിട്ടുണ്ട് സാംവൽശാഹിന്റെ
ഭണ്ഡാരം എന്നും നിറഞ്ഞിരിക്കും. അദ്ദേഹത്തിന് ഒരു ചിന്തയും ഉണ്ടായിരുന്നില്ല.
ബാബയും പറയുകയാണ് ഈ യജ്ഞത്തിലേയും ഭണ്ഡാരം താനേ നിറഞ്ഞോളും.
നിങ്ങൾ കുട്ടികൾക്ക് ശ്രീമത്തിലൂടെ നടക്കണം, ഇതിലാണ് മംഗളം ഉള്ളത്. ഒരിക്കലും
അമംഗളമായത് ചിന്തിക്കരുത്. അഥവാ നിങ്ങൾ ഡൽഹിയിലേക്ക് പോകുന്ന വഴിയിൽ നിങ്ങളുടെ
കാല് ഒടിഞ്ഞുവെന്ന് കരുതൂ, അതിലും നന്മയുണ്ടാകും. ആത്മാവിന് ഒന്നും
സംഭവിച്ചില്ലല്ലോ. കാലല്ലേ പൊട്ടിയത്, കുഴപ്പമില്ല. ഞാൻ നിങ്ങൾ ആത്മാക്കളോടാണ്
സംസാരിക്കുന്നത്. ബാബ മനസ്സിലാക്കി തരുകയാണ് ഇത് രാവണ രാജ്യമാണ് അതുകൊണ്ടാണല്ലോ
കോലം ഉണ്ടാക്കി കത്തിക്കുന്നത്. നമ്മൾ ആരായിരുന്നു, ബാബ നമ്മളെ എന്തിൽ നിന്നും
എന്താക്കി മാറ്റുകയാണ്. ലോകത്തിന്റെ അവസ്ഥ നോക്കൂ. ഇപ്പോൾ ബാബ നിങ്ങളെ
സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുകയാണ് അതിനാൽ ബാബയുടെ നിർദേശത്തിലൂടെ
നടക്കണം. ഒരു പാപത്തിന്റെ കർമ്മവും ചെയ്യരുത്. ഗൃഹസ്ഥ വ്യവഹാരത്തിൽ പവിത്രമായി
ജീവിക്കണം. കേവലം ഈ സത്യനാരായണന്റെ കഥ കേട്ടു കൊണ്ടിരിക്കണം. ഇത് എത്ര വലുതാണ്.
മുഴുവൻ സമുദ്രത്തിനേയും മഷി ആക്കൂ എന്നാലും അവസാനിക്കില്ല. അതിനാൽ ബാബയുടെ
നിർദേശത്തിലൂടെ നടക്കണം. നിങ്ങൾക്ക് അറിയാം നമ്മൾ ഭഗവാന്റെ ശ്രീമത്തിലൂടെ
രാജ്യപദവി പ്രാപ്തമാക്കുകയാണ്, മനുഷ്യനിൽ നിന്നും ദേവതയാവുകയാണ്. മരണം
സമീപത്താണ് നിൽക്കുന്നത്. പെട്ടെന്നാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്, അപകടത്തിൽ
മരിക്കുന്നുണ്ട്. ബാബ പറയുന്നു - മരിക്കുന്നതിന് മുമ്പ് തീവ്രമായ പുരുഷാർത്ഥം
ചെയ്യണം. ബാബയെ ഓർമ്മിച്ച് ഓർമ്മിച്ച് തന്റെ സമ്പാദ്യം ഉണ്ടാക്കണം.
പരിധിയില്ലാത്ത ബാബയുടേതായി പിന്നെ പാപം ചെയ്താൽ ഒന്ന് നൂറ് മടങ്ങാകും. പിന്നെ
നാണക്കേട് വരും മനുഷ്യർ എന്നെ കുറിച്ച് എന്ത് പറയും? ശിവബാബ പറയുകയാണ്- ഞാൻ
ധർമ്മരാജനിൽ നിന്നും വളരെ കടുത്ത ശിക്ഷ നൽകിപ്പിക്കും. ആ സമയത്ത് ഒരിക്കലും ഇത്
എന്റെ കുട്ടിയാണ് ഇത് എന്നൊന്നും പറയില്ല. ഇതിൽ കടുത്ത നിയമമാണ് ഉള്ളത്. അഥവാ
ജഡ്ജിയുടെ കുട്ടി തന്നെ പാപം ചെയ്യുകയാണെങ്കിൽ അവരെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ
സാധിക്കില്ല. ശിക്ഷ അനുഭവിക്കേണ്ടി വരും. അതിനാൽ ബാബ ദിവസവും മനസ്സിലാക്കി
തരുകയാണ്, കുട്ടികളെ തീർത്തും പാപത്തിന്റെ കർമ്മം ചെയ്യരുത്. ഏറ്റവും വലുത്
വികാരത്തിലൂടെ ചെയ്യുന്ന പാപമാണ്. വേണമെങ്കിൽ ധാരാളം കൊടുങ്കാറ്റ് വരാം,
പുറത്താണെങ്കിൽ വളരെ അഴുക്ക് നിറഞ്ഞിരിക്കുകയാണ്. പറയാതിരിക്കുന്നതാണ് ഭേദം. ഇത്
തന്നെയാണ് വേശ്യാലയം. മനസ്സിലാക്കിക്കോള്ളൂ അഥവാ നിങ്ങൾ വലിയ ആർക്കെങ്കിലും
മനസ്സിലാക്കി കൊടുത്തൂ അവർ വിദ്യാർത്ഥിയായി മാറിയാൽ ലോകർ പറയും ബ്രഹ്മാകുമാരിമാർ
ഇവരെ മായാജാലം ചെയ്തു. വലിയ വലിയ ആളുകൾ വന്ന് എഴുതുകയും ചെയ്യും - തീർച്ചയായും
നിങ്ങൾ പറയുന്നത് സത്യമാണ്. ഗീതയുടെ ഭഗവാൻ തീർച്ചയായും ശിവനാണ്, ശ്രീകൃഷ്ണനല്ല.
ശരി പിന്നെ വീട്ടിലേക്ക് പോകുന്നതിലൂടെ കഴിഞ്ഞു. വളരെ പരിശ്രമം ചെയ്യേണ്ടി വരും.
ബാബ മനസ്സിലാക്കി തരുകയാണ് മധുര മധുരമായ കുട്ടികളേ മറക്കരുത്. മായ വളരെ
പ്രബലയാണ്. ബാബയുടെ ഓർമ്മ രസം (മെർക്കുറി) പോലെയാണ്, പെട്ടെന്ന് മറക്കുന്നു.
ബാബ പറയുകയാണ് - ഗൃഹസ്ഥത്തിൽ കഴിഞ്ഞോളൂ, കേവലം പവിത്രമാകണം. പുരുഷാർത്ഥം
ചെയ്യുകയും വേണം. ബാബ ഓരോ കുട്ടികളോടും വളരെ സ്നേഹത്തോടെ പറയുകയാണ്, ഇപ്പോൾ
എന്റെ കുട്ടി ആയതിനു ശേഷം പാപ കർമ്മം ചെയ്യരുത്. ബാബയെ അറിഞ്ഞു കഴിഞ്ഞല്ലോ.
സൃഷ്ടി ചക്രത്തിന്റെ രഹസ്യവും മനസ്സിലാക്കിയല്ലോ. വിദ്വാൻ, പണ്ഡിതൻമാർ,
ആചാര്യൻമാരെല്ലാം ഞങ്ങൾ ശിവനാണ് എന്ന് പറഞ്ഞ് തങ്ങളുടെ പൂജ ചെയ്യിപ്പിക്കുകയാണ്.
ധാരളം സന്യാസിമാർ ഹരിദ്വാറിൽ പോകാറുണ്ട്. മുഴുവൻ ദിവസവും ശിവ കാശി വിശ്വനാഥ ഗംഗാ
എന്ന് പറഞ്ഞു കൊണ്ട് ഇരിക്കും. ബാബ എത്ര നല്ല രീതിയിലാണ് പറഞ്ഞു തരുന്നത്.
പാടുന്നുണ്ട് അകാലമൂർത്തിയാണ് എന്ന്. അകാല സിംഹാസനം ഗദ്ദിയോ സിംഹാസനമോ
ഒന്നുമല്ല. ഈ രഥമാണ് അകാല മൂർത്തിയായ ബാബയുടെ സിംഹാസനം. ഏതുപോലെ ഈ ശരീരമാകുന്ന
രഥം നിങ്ങൾക്കുണ്ടോ അതുപോലെ. ബാബ പറയുകയാണ് ഞാൻ ഈ ശരീരത്തെ രഥമായി
സ്വീകരിച്ചിരിക്കുന്നു. ഭ്രുകുടിയിൽ, ഒരു ഭാഗത്ത് ശിഷ്യനും, ഒരു ഭാഗത്ത് ഗുരുവും
ഇരിക്കുകയാണ്. തീർച്ചയായും ഈ ആത്മാവിന്റെ അടുത്താണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ
ബിന്ദുവാണ്. ആരും ഇത്ര വലുതൊന്നുമല്ല.
മധുരമധുരമായ കുട്ടികളേ ഇത് നിങ്ങളുടെ സത്യം സത്യമായ ഓർമ്മയുടെ ചൈതന്യ യാത്രയാണ്.
ബാപ്ദാദ രണ്ടുപേരേയും കിട്ടിയല്ലോ. ബാപ്ദാദയുടെ അർത്ഥം ആർക്കും അറിയില്ല.
ഉച്ചരിക്കുമ്പോൾ ശരിയായിട്ടാണ് ശബ്ദം കൂട്ടിച്ചേർത്തിരിക്കുന്നത്, ബാപ്ദാദ.
ആർക്കും ഇത് മനസ്സിലാക്കാൻ സാധിക്കില്ല. ശിവബാബ നിങ്ങളുടെ അച്ഛനാണ്. പ്രജാപിതാ
ബ്രഹ്മാവ് ജേഷ്ഠനാണ്. അപ്പോൾ ബാപ്ദാദയായില്ലേ. ഇപ്പോൾ ബാബ പറയുകയാണ് ഈ
ശരീരത്തിലൂടെ നിങ്ങൾക്ക് സമ്പത്ത് നൽകുന്നതിനാണ് ഞാൻ വന്നിരിക്കുന്നത്. ശിവബാബാ
നിങ്ങളുടേയുമാണ്. പ്രജാപിതാ ബ്രഹ്മാവും സർവ്വരുടേയും പിതാവായി മാറിയിരിക്കുന്നു.
സമ്പത്ത് ശിവബാബയിൽ നിന്നുമാണ് പ്രാപ്തമാകുന്നത്. അപ്പോൾ സത്യമാണല്ലോ പറയുന്നത്.
ബാപ്ദാദാ എന്നാണല്ലോ പറയുന്നത്. ശിവബാബ പറയുകയാണ് മനസ്സു കൊണ്ട് എന്നെ
ഓർമ്മിക്കൂ എന്നിട്ടും ബുദ്ധിയിൽ ഇരിക്കുന്നില്ല. പ്രദർശിനി കാണുന്നതിന്
ആയിരകണക്കിന് ആളുകൾ വരും. അതിൽ നിന്നും 8-10 പേർ മനസ്സിലാക്കുന്നതിന് വരും. അവരും
പതുക്കെ പതുക്കെ മറ്റുള്ളവരെ രക്ഷിക്കാൻ ആരംഭിക്കും. കോടിയിൽ ചിലർ എന്ന്
പാടപ്പെട്ടിട്ടുണ്ട്. അപ്പോൾ എത്ര പ്രദർശിനി ചെയ്യേണ്ടി വരും, അതിൽ നിന്നും ചിലർ
വരും. ചിലർ 4-5 വർഷം വരെ വന്ന് പിന്നെ വരികയുമില്ല. ബാബയോട് വിട പറയും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
പൂർണ്ണമായും ശിവബാബയിൽ ബലിയർപ്പണമാകണം അർത്ഥം ജീവിച്ചിരിക്കെ മരിക്കണം.
ശ്രീമത്തിലൂടെ നടക്കണം.
2) ശിവബാബയുടെ കുട്ടിയായി
മാറിയെങ്കിൽ ഒരു പാപ കർമ്മവും ചെയ്യരുത്. പവിത്രമായി മാറി തന്റെ നന്മ ചെയ്യണം.
വരദാനം :-
ജ്ഞാനത്തിന്റെ ഗഹന കാര്യങ്ങൾ കേട്ട് അതിനെ സ്വരൂപത്തിൽ കൊണ്ടുവരുന്ന
ജ്ഞാനിതുആത്മാവായി ഭവിക്കട്ടെ.
ജ്ഞാനിതുആത്മാക്കൾ ഓരോ
കാര്യത്തിന്റെയും സ്വരൂപത്തിന്റെ അനുഭവം ചെയ്യുന്നു. കേൾക്കുന്നത് നല്ലതായി
തോന്നുന്നത്, ഗഹനവുമായി തോന്നുന്നു. എന്നാൽ കേൾക്കുന്നതിന് ഒപ്പമൊപ്പം
ഉള്ളിലൊതുക്കുക അതായത് സ്വരൂപമാകുക- ഇതിൻരെയും അഭ്യാസം ഉണ്ടാവണം. ഞാൻ ആത്മാവ്
നിരാകാരനാണ്- ഇത് പല തവണ കേൾക്കുന്നു എന്നാൽ നിരാകാരസ്ഥിതിയുടെ അനുഭവിയായി
കേൾക്കൂ. പോയിന്റ് എങ്ങനെയാണോ അങ്ങനെ അനുഭവം. ഇതിലൂടെ ശുദ്ധസങ്കൽപങ്ങളുടെ ഖജനാവ്
ശേഖരിക്കപ്പെട്ടുകൊണ്ടിരിക്കും. ബുദ്ധി ഇതിൽ തന്നെ ബിസിയാകും. അപ്പോൾ
വ്യർഥസങ്കൽപങ്ങളിൽ നിന്നും സഹജമായി മാറിക്കോളും.
സ്ലോഗന് :-
ജ്ഞാനത്തിന്റെയും അനുഭവത്തിന്റെ ഡബിൾഅതോറിറ്റിയുള്ളവർ തന്നെയാണ് സന്തുഷ്ട
അവധൂതയോഗി
അവ്യക്തസൂചനകൾ-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ
ഏതൊരു കാര്യവും ഫീൽ
ചെയ്യുന്നത് ഫെയ്ൽ ആകുന്നതിന്റെ ലക്ഷണമാണ്. എത്ര തന്നെ ആര് അപകാരിയാകട്ടെ എന്നാൽ
താങ്കളുടെ ദൃഷ്ടിയും മനോവൃത്തിയും ഉപകാരിയാകണം. എത്രത്തോളം അധികാരി അത്രത്തോളം
അത്രയും നിരഹങ്കാരി. ജ്ഞാനത്തിൽ സഞ്ചരിക്കുന്നതിന് ശേഷം എന്താണോ സ്വാഭിമാനം
വരുന്നത് അതിന്റെയും ത്യാഗം. എപ്പോൾ ഇത്രയും ത്യാഗവൃത്തിയും ദൃഷ്ടിയും
ഉണ്ടാകുന്നുവോ അപ്പോൾ സ്മൃതിയിൽ ബാപ്ദാദ ഉണ്ടാകും വായിലും ഇതേ വാക്കുകൾ വരും.