മധുരമായ കുട്ടികളേ
ശിവബാബയോട് ആദരവുണ്ടെങ്കില് ബാബയുടെ ശ്രീമതം അനുസരിച്ച് നടന്നുകൊണ്ടിരിക്കൂ,
ശ്രീമതത്തിലൂടെ നടക്കുക എന്നതാണ് ശിവബാബയെ ബഹുമാനിക്കല്.
ചോദ്യം :-
കുട്ടികള് അച്ഛനേക്കാള് വലിയ ഇന്ദ്രജാലക്കാരാണ് എങ്ങനെ?
ഉത്തരം :-
ഉയര്ന്നതിലും
ഉയര്ന്ന ബാബയെ തന്റെ കുട്ടിയാക്കി മാറ്റുക, ശരീരവും മനസ്സും ധനവും കൊണ്ട് ബാബയെ
തന്റെ അവകാശിയാക്കി മാറ്റി ബലിയാവുക ഇത് കുട്ടികളുടെ ഇന്ദ്രജാലമാണ്. ഇപ്പോള്
ഭഗവാനെ അവകാശിയാക്കുന്നത് ആരാണോ അവര് 21 ജന്മങ്ങളിലേയ്ക്ക് സമ്പത്തിന്
അധികാരിയായി മാറുന്നു.
ചോദ്യം :-
ഏത്
കുട്ടികള്ക്ക് വേണ്ടിയാണ് ട്രിബ്യൂണല്(കോടതി) കൂടുക?
ഉത്തരം :-
ആരാണോ ദാനം
ചെയ്ത വസ്തുവിനെ തിരിച്ച് എടുക്കുന്നതിനുള്ള സങ്കല്പം വെയ്ക്കുന്നത്, മായയ്ക്ക്
വശപ്പെട്ട് ഡിസ്സര്വ്വീസ് ചെയ്യുന്നത് അവര്ക്കുവേണ്ടിയാണ് കോടതി കൂടുന്നത്.
ഓംശാന്തി.
വിചിത്രനായ ആത്മീയ അച്ഛന് ഇരുന്ന് വിചിത്രരായ കുട്ടികള്ക്ക്
മനസ്സിലാക്കിത്തരുകയാണ് അര്ത്ഥം ദൂരദേശത്ത് വസിക്കുന്നയാളെയാണ് പരമപിതാ
പരമാത്മാവ് എന്ന് വിളിക്കുന്നത്. വളരെ വളരെ ദൂരദേശത്ത് നിന്നുവന്ന് ഈ
ശരീരത്തിലൂടെ നിങ്ങളെ പഠിപ്പിക്കുന്നു. ഇപ്പോള് ആരാണോ പഠിക്കുന്നത് അവര്ക്ക്
പഠിപ്പിക്കുന്നവരുമായി സ്വതവേ യോഗമുണ്ടാകും. ടീച്ചറുമായി യോഗം വെയ്ക്കൂ അഥവാ
അവരെ ഓര്മ്മിക്കു എന്ന് പറയേണ്ടതായി വരില്ല. ഇവിടെ ബാബ പറയുന്നു അല്ലയോ ആത്മീയ
കുട്ടികളേ, ബാബ നിങ്ങളുടെ അച്ഛനുമാണ്, ടീച്ചറുമാണ്, ഗുരുവുമാണ് എന്നോട് യോഗം
വെയ്ക്കൂ അര്ത്ഥം ബാബയെ ഓര്മ്മിക്കു. ഇത് വിചിത്രനായ ബാബയാണ്. നിങ്ങള് ഇടക്കിടെ
ബാബയെ മറന്നുപോകുന്നു അതിനാലാണ് പറയേണ്ടി വരുന്നത്. പഠിപ്പിക്കുന്നയാളെ
ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ പാപങ്ങള് ഭസ്മമാകും. എന്നെ നോക്കൂ, ഇതില് വളരെ
അധികം പ്രയോജനമുണ്ട് എന്ന് ടീച്ചര് പറയുക അങ്ങിനെയൊരു നിയമമില്ല. ബാബ പറയുന്നു
കേവലം എന്നെ മാത്രം ഓര്മ്മിക്കു. ഈ ഓര്മ്മയുടെ ബലത്തിലൂടെയാണ് നിങ്ങളുടെ പാപം
മുറിയേണ്ടത്, ഇതിനെയാണ് ഓര്മ്മയുടെ യാത്ര എന്നു പറയുന്നത്. ഇപ്പോള് വിചിത്രനായ
ആത്മീയ പിതാവ് കുട്ടികളെ നോക്കുകയാണ്. കുട്ടികളും സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി ബാബയെത്തന്നെയാണ് ഓര്മ്മിക്കുന്നത്. നിങ്ങള് ഇടക്കിടെ ശരീരത്തില്
വരുന്നു. ഞാന് മുഴുവന് കല്പത്തിലും ശരീരത്തിലേയ്ക്ക് വരുന്നില്ല ഈ സംഗമയുഗത്തില്
മാത്രമാണ് വളരെ ദൂരദേശത്തുനിന്ന് വരുന്നത് നിങ്ങള് കുട്ടികളെ
പഠിപ്പിക്കുന്നതിനായി. ഇത് നല്ല രീതിയില് ഓര്മ്മിക്കണം. ബാബ നമ്മുടെ അച്ഛനും
ടീച്ചറും സദ്ഗുരുവുമാണ്. വിചിത്രനാണ്. ബാബയ്ക്ക് സ്വന്തമായി ശരീരമില്ല, പിന്നെ
വരുന്നത് എങ്ങനെയാണ്? പറയുന്നു എനിക്ക് പ്രകൃതിയുടെ, മുഖത്തിന്റെ ആധാരം
എടുക്കേണ്ടതായി വരുന്നു. ഞാന് വിചിത്രനാണ്. നിങ്ങള് എല്ലാവരും ചിത്രമുള്ളവരാണ്.
എനിക്ക് തീര്ച്ചയായും രഥം വേണമല്ലോ. കുതിര വണ്ടിയിലോ ഒന്നും വരില്ലല്ലോ. ബാബ
പറയുന്നു ഞാന് ഈ ശരീരത്തില് പ്രവേശിക്കുകയാണ്, ആരാണോ നമ്പര് വണ് അവര് തന്നെയാണ്
ലാസ്റ്റ് നമ്പറില് വരുന്നത്. ആരാണോ സതോപ്രധാനമായിരുന്നത് അവര് തന്നെയാണ്
തമോപ്രധാനമായി മാറുന്നത്. അതുകൊണ്ട് അവരെത്തന്നെയാണ് വീണ്ടും സതോപ്രധാനമായി
മാറുന്നതിനായി ബാബ പഠിപ്പിക്കുന്നത്. മനസ്സിലാക്കിത്തരുന്നു ഈ രാവണ രാജ്യത്തില്
5 വികാരങ്ങള്ക്കുമേല് വിജയം നേടി നിങ്ങള് കുട്ടികള്ക്ക് ജഗദ്ജീത്തായി മാറണം.
കുട്ടികളേ നിങ്ങള് ഈ കാര്യം ഓര്മ്മ വെയ്ക്കണം അതായത് നമ്മെ വിചിത്രനായ ബാബയാണ്
പഠിപ്പിക്കുന്നത്. ബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് പാപം എങ്ങനെ ഭസ്മമാകും. ഈ
കാര്യങ്ങളെല്ലാം സംഗമയുഗത്തില് മാത്രമാണ് കേള്ക്കുന്നത്. ഒരു തവണ എന്തെല്ലാം
സംഭവിക്കുന്നുവോ അതെല്ലാം കല്പത്തിനുശേഷവും ആവര്ത്തിക്കും. എത്ര നല്ല അറിവാണ്.
ഇതില് വളരെ വിശാലമായ ബുദ്ധി ആവശ്യമാണ്. ഇത് ഏതെങ്കിലും സാധു സന്യാസിമാരുടെ
സത്സംഗമല്ല. ബാബയെ അച്ഛന് എന്നും പറയുന്നുണ്ട് കുട്ടി എന്നും പറയുന്നുണ്ട്.
നിങ്ങള്ക്ക് അറിയാം ഇത് നമ്മുടെ അച്ഛനുമാണ്, കുട്ടിയുമാണ്. നമ്മള് ഈ
കുട്ടിയ്ക്ക് സമ്പത്തായി എല്ലാം നല്കി ബാബയില് നിന്നും 21 ജന്മങ്ങളിലേയ്ക്ക്
സമ്പത്ത് എടുക്കുന്നു. പാഴ്വസ്തുക്കള് എല്ലാം ബാബയ്ക്ക് നല്കി നമ്മള്
വിശ്വത്തിന്റെ ചക്രവര്ത്തീ പദവി നേടുന്നു. പറയുന്നു ബാബാ ഞങ്ങള്
ഭക്തിമാര്ഗ്ഗത്തില് പറഞ്ഞിരുന്നു എപ്പോള് അങ്ങ് വരുന്നുവോ അപ്പോള് ഞങ്ങള് ശരീരം,
മനസ്സ്, ധനം സഹിതം അങ്ങയില് ബലിയാവും. ലൗകിക പിതാവും കുട്ടികളില് ബലിയാകുമല്ലോ.
അതിനാല് ഇവിടെ നിങ്ങള്ക്ക് എങ്ങനെയുള്ള വിചിത്രനായ ബാബയെയാണ് ലഭിച്ചിരിക്കുന്നത്,
അച്ഛനെ ഓര്മ്മിച്ചാല് നിങ്ങളുടെ പാപം ഭസ്മമാകും മാത്രമല്ല തന്റെ വീട്ടിലേയ്ക്ക്
പോകാനും സാധിക്കും. എത്ര ദീര്ഘയാത്രയാണ്. നോക്കൂ ബാബ എവിടേയ്ക്കാണ് വരുന്നതെന്ന്!
പഴയ രാവണ രാജ്യത്തില്. പറയുന്നു എന്റെ ഭാഗ്യത്തില് പാവനമായ ശരീരം ലഭിക്കുക
എന്നത് ഇല്ല. പതിതരെ പാവനമാക്കി മാറ്റാന് എങ്ങനെ വരും. എനിക്ക് പതിതലോകത്തില്
തന്നെ വന്ന് എല്ലാവരേയും പാവനമാക്കേണ്ടതായി വരുന്നു. അതിനാല് ഇങ്ങനെയുള്ള
ടീച്ചറെ ബഹുമാനിക്കണമല്ലോ. ബഹുമാനം എന്താണ് എന്നത് പോലും അറിയാത്ത
ഒരുപാടുപേരുണ്ട്. ഇതും ഡ്രാമയില് സംഭവിക്കേണ്ടത് തന്നെയാണ്. രാജധാനിയില്
നമ്പര്വൈസ് ആയി എല്ലാവരും വേണമല്ലോ. അതിനാല് എല്ലാപ്രകാരത്തിലുള്ളവരും
ഇവിടെത്തന്നെയാണ് ഉണ്ടാകുന്നത്. കുറഞ്ഞ പദവി നേടുന്നവരുടെ സ്ഥിതി ഇതായിരിക്കും.
പഠിക്കുകയുമില്ല ബാബയെ ഓര്മ്മിക്കുകയുമില്ല. ഇത് വളരെ വിചിത്രനായ ബാബയല്ലേ,
ബാബയുടെ പെരുമാറ്റവും അലൗകികമാണ്. ഇവരുടെ പാര്ട്ട് മറ്റാര്ക്കും ലഭിക്കുക
സാധ്യമല്ല. ബാബ വന്ന് നിങ്ങളെ എത്ര ഉയര്ന്ന പഠിപ്പാണ് പഠിപ്പിക്കുന്നത്, അതിനാല്
ബാബയോട് ബഹുമാനവും ഉണ്ടാകണം. ബാബയുടെ ശ്രീമതത്തിലൂടെ നടക്കണം. പക്ഷേ മായ
അടിക്കടി മറപ്പിക്കുന്നു. മായ ഇത്രയും ശക്തിശാലിയാണ് അത് നല്ല നല്ല
കുട്ടികളേപ്പോലും വീഴ്ത്തിക്കളയും. ബാബ എത്രത്തോളം ധനവാനാക്കി മാറ്റുന്നു
എന്നാല് മായ പൂര്ണ്ണമായും തലതിരിക്കുന്നു. മായയില് നിന്നും രക്ഷപ്പെടണമെങ്കില്
തീര്ച്ചയായും ബാബയെ ഓര്മ്മിക്കേണ്ടിവരും. വളരെയധികം നല്ല കുട്ടികളുണ്ട് അവര്
ബാബയുടേതായി മാറിയിട്ട് പിന്നീട് മായയുടേതാകും, കാര്യം ചോദിക്കുകയേ വേണ്ട,
തീര്ത്തും കുലദ്രോഹിയായി മാറുന്നു. മായ മൂക്കിന് പിടിക്കുന്നു. ആനയെ മുതല
പിടിച്ചതായി പാട്ടുമുണ്ടല്ലോ. പക്ഷേ അതിന്റെ അര്ത്ഥം ആരും മനസ്സിലാക്കുന്നില്ല.
ബാബ ഓരോ കാര്യങ്ങളും നല്ല രീതിയില് മനസ്സിലാക്കിത്തരുന്നു. ചില കുട്ടികള്
മനസ്സിലാക്കുന്നുണ്ട് പക്ഷേ നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ്.
ചിലര്ക്കാണെങ്കില് അല്പം പോലും ധാരണയാവുന്നില്ല. വളരെ ഉയര്ന്ന പഠിപ്പല്ലേ.
അതിനാല് അവര്ക്ക് ധാരണ ചെയ്യാന് സാധിക്കുന്നില്ല. ബാബ പറയും ഇവരുടെ ഭാഗ്യത്തില്
രാജ്യഭാഗ്യം ഇല്ല. ചിലര് എരിക്കിന്റെ പൂവാണ് ചിലരാണെങ്കില് സുഗന്ധമുള്ള
പുഷ്പങ്ങളാണ്. വൈവിദ്ധ്യമാര്ന്ന പൂന്തോട്ടമല്ലേ. ഇങ്ങനെ വേണമല്ലോ. രാജധാനിയില്
നിങ്ങള്ക്ക് അനേകം ജോലിക്കാരെയും ലഭിക്കും. ഇല്ലെങ്കില് എങ്ങനെ സേവകരുണ്ടാകും.
രാജധാനി ഇവിടെത്തന്നെയാണ് ഉണ്ടാകുന്നത്. വീട്ടുവേലക്കാര്, തോട്ടക്കാര്, ചണ്ഢാളന്
മുതലായ എല്ലാവരെയും ലഭിക്കും. ഇവിടെ രാജധാനി സ്ഥാപിതമാവുകയാണ്. അത്ഭുതമാണ്. ബാബ
നമ്മെ ഇത്രയും ഉയര്ന്നതാക്കി മാറ്റുന്നു എങ്കില് ഇങ്ങനെയുള്ള ബാബയെ ഓര്മ്മിച്ച്
പ്രേമത്തിന്റെ കണ്ണുനീര് ഒഴുകണം.
നിങ്ങള് മാലയിലെ മുത്താവുകയല്ലേ. പറയുന്നു ബാബാ അങ്ങ് എത്ര വിചിത്രനാണ്. എങ്ങനെ
വന്ന് ഞങ്ങള് പതിതരെ അങ്ങ് പാവനമാക്കി മാറ്റുന്നതിനായി പഠിപ്പിക്കുന്നു.
ഭക്തിമാര്ഗ്ഗത്തില് നന്നായി ശിവന്റെ പൂജ ചെയ്യുന്നുണ്ട് പക്ഷേ ഇത് പതിതപാവനനാണ്
എന്ന് അറിയുന്നേയില്ല, എന്നിട്ടും വിളിച്ചുകൊണ്ടേയിരിക്കുന്നു അല്ലയോ പതിതപാവനാ
വരൂ, വന്ന് ഞങ്ങളെ പുഷ്പങ്ങളായ ദേവീ ദേവതയാക്കി മാറ്റൂ. കുട്ടികളുടെ ആജ്ഞയെ ബാബ
അനുസരിക്കുന്നു എന്നിട്ട് വരുമ്പോള് പറയുന്നു കുട്ടികളേ, പവിത്രമായി മാറൂ.
ഇക്കാര്യത്തില് തന്നെയാണ് ബഹളങ്ങളുണ്ടാകുന്നത്. ബാബ അത്ഭുതമല്ലേ. കുട്ടികളോട്
പറയുന്നു എന്നെ ഓര്മ്മിക്കു എങ്കില് പാപം ഇല്ലാതാകും. ബാബയ്ക്ക് അറിയാം നമ്മള്
ആത്മാക്കളോടാണ് സംസാരിക്കുന്നതെന്ന്. എല്ലാം ആത്മാവ് തന്നെയാണ് ചെയ്യുന്നത്,
വികര്മ്മം ചെയ്യുന്നതും ആത്മാവാണ്. ആത്മാവുതന്നെയാണ് ശരീരത്തിലൂടെ
അനുഭവിക്കുന്നത്. നിങ്ങള്ക്കുവേണ്ടി ട്രൈബ്യൂണല് കോടതി ഉണ്ടാകും. പ്രത്യേകിച്ചും
ആരാണോ സേവനത്തിന് യോഗ്യരായി മാറിയിട്ട് പിന്നീട് കുലദ്രോഹിയായി മാറുന്നത്
അവര്ക്കുവേണ്ടിയാണ്. മായ എങ്ങനെയാണ് വിഴുങ്ങുന്നത് എന്ന് ബാബയ്ക്ക് അറിയാം. ബാബാ
ഞങ്ങള് തോറ്റുപോയി, മുഖം കറുപ്പിച്ചു...... ഇപ്പോള് ക്ഷമിക്കൂ. ഇപ്പോള് വീണു
മായയുടേതായി മാറി എങ്കില് പിന്നെ ക്ഷമ എന്തിന്. അവര്ക്ക് പിന്നീട് വളരെ അധികം
പരിശ്രമിക്കേണ്ടതായി വരും. വളരെ അധികം പേരുണ്ട് മായയോട് തോറ്റുപോകുന്നവര്. ബാബ
പറയുന്നു ഇവിടെ ബാബയുടെ പക്കല് ദാനം നല്കിയിട്ട് പോകൂ പിന്നീട് തിരിച്ച്
എടുക്കരുത്. ഇല്ലെങ്കില് നശിച്ചുപോകും. ഹരിശ്ചന്ദ്രന്റെ ഉദാഹരണമുണ്ടല്ലോ. ദാനം
നല്കിയശേഷം വളരെ ശ്രദ്ധയോടെയിരിക്കണം. വീണ്ടും എടുത്താല് നൂറുമടങ്ങ് ശിക്ഷ
ലഭിക്കും. പിന്നീട് വളരെ കുറഞ്ഞ പദവി ലഭിക്കും. കുട്ടികള്ക്ക് അറിയാം ഇവിടെ
രാജധാനി സ്ഥാപിക്കുകയാണ്. മറ്റ് ധര്മ്മങ്ങള് സ്ഥാപിക്കുന്നവരുടെ രാജധാനി ആദ്യം
ഉണ്ടാകില്ല. 5060 കോടിയാകുമ്പോഴാണ് രാജധാനി ഉണ്ടാകുന്നത്, അപ്പോഴാണ്
സൈന്യമുണ്ടാകുന്നത്. ആദ്യം വരുന്നത് ഒന്നോ രണ്ടോ പേരായിരിക്കും പിന്നീടാണ്
വൃദ്ധി നേടുന്നത്. നിങ്ങള്ക്ക് അറിയാം ക്രിസ്തുവും ഏതെങ്കിലും വേഷത്തില് വരും.
ആദ്യ നമ്പറില് ഉള്ളവര് യാചകന്റെ വേഷത്തില് അവസാന നമ്പറില് വരും. ക്രിസ്ത്യാനികള്
പെട്ടെന്ന് പറയും ക്രിസ്തു ഈ സമയത്ത് യാചകന്റെ രൂപത്തിലാണെന്ന്. പുനര്ജന്മം
എടുക്കുകതന്നെ വേണം എന്ന് കരുതുന്നു. ഓരോരുത്തര്ക്കും തമോപ്രധാനമായി മാറണം. ഈ
സമയത്ത് എല്ലാവരും തമോപ്രധാനമായി ജീര്ണ്ണിച്ച അവസ്ഥയിലാണ്. ഈ പഴയ ലോകത്തിന്റെ
വിനാശം തീര്ച്ചയായും ഉണ്ടാകണം. ക്രിസ്ത്യന്സും പറയും ക്രിസ്തുവിന് 3000
വര്ഷങ്ങള്ക്ക് മുമ്പ് സ്വര്ഗ്ഗമുണ്ടായിരുന്നു തീര്ച്ചയായും ഇനി വീണ്ടും ഉണ്ടാകും.
പക്ഷേ ഈ കാര്യങ്ങള് ആര് മനസ്സിലാക്കിത്തരും. ബാബ പറയുന്നു ഇപ്പോള് കുട്ടികള്ക്ക്
ആ അവസ്ഥ എവിടെയുണ്ട്. ഇടക്കിടെ എഴുതുന്നു ഞങ്ങള്ക്ക് യോഗത്തില് ഇരിക്കാന്
കഴിയില്ലായെന്ന്. കുട്ടികളുടെ പ്രവര്ത്തിയില് നിന്നും മനസ്സിലാക്കാം. ബാബയെ
വാര്ത്ത അറിയിക്കുന്നതിനും കുട്ടികള് പേടിക്കുന്നു. ബാബയാണെങ്കില് കുട്ടികളെ
എത്ര സ്നേഹിക്കുന്നു. സ്നേഹത്തോടെ നമസ്ക്കരിക്കുന്നു. കുട്ടികള്ക്കാണെങ്കില്
അഹങ്കാരമുണ്ടാകും. നല്ല നല്ല കുട്ടികളേയും മായ മറപ്പിക്കുന്നു. ബാബയ്ക്ക്
മനസ്സിലാക്കാന് സാധിക്കും, പറയുന്നു ഞാന് നോളേജ്ഫുള്ളാണ്. എല്ലാം അറിയുന്നയാളാണ്
എന്നതിന്റെ അര്ത്ഥം ഞാന് എല്ലാവരുടേയും ഉള്ള് അറിയുന്നു എന്നല്ല. ഞാന്
വന്നിരിക്കുന്നത് പഠിപ്പിക്കാനാണ് അല്ലാതെ മനസ്സ് വായിക്കാനല്ല. ഞാന് ആരുടേയും
മനസ്സ് വായിക്കുന്നില്ല, അതിനാല് ഈ സാകാര ബാബയും മനസ്സ് വായിക്കുന്നില്ല.
ബാബക്ക് എല്ലാം മറക്കണം. പിന്നെ എന്തിന് വായിക്കണം. നിങ്ങള് ഇവിടെ വരുന്നത്
തന്നെ പഠിക്കാനാണ്. ഭക്തിമാര്ഗ്ഗം തന്നെ വേറെയാണ്. താഴെ വീഴുന്നതിനും ഒരു ഉപായം
ആവശ്യമാണല്ലോ. ഈ കാര്യങ്ങളാലാണ് നിങ്ങള് വീഴുന്നത്. ഡ്രാമയുടെ ഈ കളി
ഉണ്ടാക്കിയതാണ്. ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങള് പഠിച്ച് പഠിച്ച് നിങ്ങള്
താഴെയ്ക്ക് വീണ് തമോപ്രധാനമായി മാറി. ഇപ്പോള് ഈ മോശമായ ലോകത്തില് നിങ്ങള്ക്ക്
തീര്ത്തും വസിക്കേണ്ടതില്ല. കലിയുഗത്തില് നിന്നും സത്യയുഗം വരേണ്ടതുണ്ട്.
ഇപ്പോള് ഇത് സംഗമയുഗമാണ്. ഈ കാര്യങ്ങളെല്ലാം ധാരണ ചെയ്യണം. ബാബ തന്നെയാണ്
മനസ്സിലാക്കിത്തരുന്നത് ബാക്കി എല്ലാവരുടേയും ബുദ്ധി ഗോദ്റേജിന്റെ പൂട്ടുകൊണ്ട്
പൂട്ടിയിരിക്കുകയാണ്. നിങ്ങള്ക്ക് അറിയാം ഇവര് ദൈവീക ഗുണങ്ങളുള്ളവരായിരുന്നു
പിന്നീട് ഇവര് തന്നെയാണ് ആസുരീയ അവഗുണങ്ങള് നിറഞ്ഞവരായി മാറിയത്. ബാബ പറയുന്നു
ഇപ്പോള് ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളെല്ലാം മറന്നേക്കൂ. ഇപ്പോള്ഞാന് എന്താണോ
കേള്പ്പിക്കുന്നത്, അത് കേള്ക്കൂ, മോശമായത് കേള്ക്കരുത്........ ഇപ്പോള് എന്നില്
നിന്നുമാത്രം കേള്ക്കൂ. ഇപ്പോള് ഞാന് നിങ്ങളെ മോചിപ്പിക്കാന് വന്നിരിക്കുകയാണ്.
നിങ്ങള് ഈശ്വരീയ സമ്പ്രദായത്തിലാണ്. പ്രജാപിതാ ബ്രഹ്മാവിന്റെ
മുഖകമലത്തിലൂടെയല്ലേ നിങ്ങള് ജന്മമെടുത്തത്, ഇത്രയും കുട്ടികള്
ദത്തെടുക്കപ്പെട്ടതാണ്. ബ്രഹ്മാവിനെ ആദിദേവന് എന്നാണ് വിളിക്കുന്നത്. മഹാവീരന്
എന്നും വിളിക്കുന്നു. നിങ്ങള് കുട്ടികള് മഹാവീരന്മാരല്ലേ നിങ്ങള് യോഗബലത്തിലൂടെ
മായയുടെ മേല് വിജയം നേടുന്നു. ബാബയെ ജ്ഞാനസാഗരന് എന്നാണ് വിളിക്കുന്നത്.
ജ്ഞാനസാഗരനായ ബാബ നിങ്ങള്ക്ക് അവിനാശി ജ്ഞാനരത്നങ്ങളാല് സഞ്ചി നിറച്ചുതരികയാണ്.
നിങ്ങളെ സമ്പന്നരാക്കി മാറ്റുന്നു. ആര് ജ്ഞാനം ധാരണ ചെയ്യുന്നുവോ അവര് ഉയര്ന്ന
പദവി നേടും, ആര് ധാരണ ചെയ്യുന്നില്ലയോ അവര് തീര്ച്ചയായും കുറഞ്ഞ പദവിയാണ് നേടുക.
ബാബയില് നിന്നും നിങ്ങള് അളവില്ലാത്ത ഖജനാവ് പ്രാപ്തമാക്കുന്നു. അല്ലാഹുവിന്റെയും
അലാവുദീനിന്റെയും കഥയുണ്ടല്ലോ. നിങ്ങള്ക്ക് അറിയാം അവിടെ നമുക്ക് അപ്രാപ്തമായ
ഒരു വസ്തുവും ഉണ്ടായിരിക്കില്ല. 21 ജന്മങ്ങളിലേയ്ക്കുള്ള സമ്പത്ത് ബാബ നല്കുന്നു.
പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സമ്പത്ത് നല്കുന്നു. പരിധിയുള്ള സമ്പത്തുകള്
ലഭിച്ചിട്ടും പരിധിയില്ലാത്ത ബാബയെ തീര്ച്ചയായും ഓര്മ്മിക്കുന്നു അല്ലയോ
പരമാത്മാവേ ദയ കാണിക്കൂ, കൃപ ചൊരിയൂ. ബാബ എന്ത് നല്കുന്നയാളാണ് എന്നത്
ആര്ക്കെങ്കിലും അറിയുമോ. ഇപ്പോള് നിങ്ങള്ക്ക് അറിയാം ബാബ നമ്മളെ വിശ്വത്തിന്റെ
അധികാരിയാക്കി മാറ്റുന്നു. ചിത്രങ്ങളിലും ബ്രഹ്മാവിലൂടെ സ്ഥാപന എന്ന്
കാണിച്ചിട്ടുണ്ട്, ബ്രഹ്മാവ് സാധാരണമായി മുന്നില് ഇരിക്കുന്നുണ്ട്. സ്ഥാപന
ചെയ്യുന്നുവെങ്കില് തീര്ച്ചയായും അവര് ഉണ്ടാകുമല്ലോ. ബാബ എത്ര നല്ലരീതിയിലാണ്
മനസ്സിലാക്കിത്തരുന്നത്. നിങ്ങള്ക്ക് പൂര്ണ്ണമായി മനസ്സിലാക്കിക്കൊടുക്കാന്
സാധിക്കില്ല. ഭക്തിമാര്ഗ്ഗത്തില് ശങ്കരനുമുന്നില് ചെന്ന് പറയുന്നു സഞ്ചി
നിറച്ചുതരൂ. ഞങ്ങള് ദരിദ്രരാണ് എന്ന് ആത്മാവാണ് പറയുന്നത്. ഞങ്ങളുടെ സഞ്ചി
നിറയ്ക്കൂ ഞങ്ങളെ ഇങ്ങനെയാക്കി മാറ്റൂ. ഇപ്പോള് നിങ്ങള് സഞ്ചി നിറയ്ക്കാന്
വന്നിരിക്കുകയാണ്. ഞങ്ങള് നരനില് നിന്നും നാരായണനായി മാറാന് ആഗ്രഹിക്കുന്നു
എന്ന് പറയുന്നു. ഈ പഠിപ്പ് നരനില് നിന്നും നാരായണനായി മാറാനുള്ളതാണ്. പഴയ
ലോകത്തില് വരാന് ആരാണ് ആഗ്രഹിക്കുക! പക്ഷേ പുതിയ ലോകത്തില് എല്ലാവര്ക്കും വരാന്
കഴിയില്ല. ചിലര് 25 ശതമാനം പഴയതാകുമ്പോള് വരും. അല്പം കുറവ് എന്തായാലും
ഉണ്ടാകുമല്ലോ. അല്പം സന്ദേശം ആര്ക്കെങ്കിലും നല്കിക്കൊണ്ടിരുന്നാലും നിങ്ങള്
തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. ഇപ്പോള് എല്ലാവരും
നരകത്തിന്റെ അധികാരിയാണല്ലോ. രാജാവും റാണിയും പ്രജകളും എല്ലാവരും നരകത്തിന്റെ
അധികാരികളാണ്. അവിടെ ഇരട്ടക്കിരീടധാരികളായിരുന്നു. ഇപ്പോള് അതില്ല. ഇപ്പോള്
ധര്മ്മത്തെപ്പോലും ആരും മാനിക്കുന്നില്ല. ദേവീദേവതാ ധര്മ്മം തന്നെ അവസാനിച്ചു.
ധര്മ്മമാണ് ശക്തി എന്ന് പാടാറുണ്ട്, ധര്മ്മത്തെ അംഗീകരിക്കാത്തതിനാല് ശക്തി
ഉണ്ടാകുന്നില്ല. ബാബ മനസ്സിലാക്കിത്തരുന്നു മധുര മധുരമായ കുട്ടികളേ നിങ്ങള്
തന്നെയാണ് പൂജ്യരില് നിന്നും പൂജാരിയായി മാറുന്നത്. 84 ജന്മങ്ങള്
എടുക്കുന്നുണ്ടല്ലോ. നമ്മള് തന്നെ ബ്രാഹ്മണര്, ദേവത പിന്നീട് നമ്മള് തന്നെയാണ്
ക്ഷത്രിയര്............ ബുദ്ധിയില് ഈ മുഴുവന് ചക്രവും വരുന്നുണ്ടല്ലോ. ഈ 84 ന്റെ
ചക്രം നമ്മള് കറങ്ങിക്കൊണ്ടേയിരിക്കും ഇപ്പോള് നമുക്ക് വീണ്ടും തിരിച്ച്
വീട്ടിലേയ്ക്ക് പോകണം. പതിതമായ ആര്ക്കും പോകാന് കഴിയില്ല. ആത്മാവുതന്നെയാണ്
പതിതവും പാവനവുമായി മാറുന്നത്. സ്വര്ണ്ണത്തില് കലര്പ്പ് ചേരുമല്ലോ. ആഭരണത്തില്
കലര്പ്പുണ്ടാകില്ല, ഇതാണ് ജ്ഞാനത്തിന്റെ അഗ്നി ഇതില് നിങ്ങളുടെ മുഴുവന് കറകളും
ഇല്ലാതായി നിങ്ങള് പക്കാ സ്വര്ണ്ണമായി മാറും പിന്നീട് ആഭരണവും നിങ്ങള്ക്ക്
നല്ലത് ലഭിക്കും. ഇപ്പോള് ആത്മാവ് പതിതമായതിനാല് പാവനമായവരുടെ മുന്നില്
നമിക്കുന്നു. ചെയ്യുന്നത് മുഴുവന് ആത്മാവാണല്ലോ. ഇപ്പോള് ബാബ
മനസ്സിലാക്കിത്തരുന്നു കുട്ടികളേ, കേവലം എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് തോണി
അക്കരെയെത്തും. പവിത്രമായി മാറി പവിത്രലോകത്തിലെത്തും. ഇപ്പോള് ആര് എത്ര
പുരുഷാര്ത്ഥം ചെയ്യുന്നുവോ അതിനനുസരിച്ചാണ്. എല്ലാവര്ക്കും ഈ പരിചയം
നല്കിക്കൊണ്ടിരിക്കു. അത് പരിധിയുള്ള അച്ഛനാണ്, ഇത് പരിധിയില്ലാത്ത അച്ഛനാണ്.
സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കാന് സംഗമത്തില് തന്നെയാണ് ബാബ വരുന്നത്. എങ്കില്
ഇങ്ങനെയുള്ള ബാബയെ ഓര്മ്മിക്കേണ്ടിവരില്ലേ. എന്താ വിദ്യാര്ത്ഥികള് എപ്പോഴെങ്കിലും
ടീച്ചറെ മറക്കാറുണ്ടോ! പക്ഷേ ഇവിടെ മായ മറപ്പിച്ചുകൊണ്ടിരിക്കും. വളരെ
ശ്രദ്ധയോടെയിരിക്കണം. യുദ്ധത്തിന്റെ മൈതാനമല്ലേ. ബാബ പറയുന്നു ഇപ്പോള്
വികാരത്തിലേയ്ക്ക് പോകരുത്, മോശമായി മാറരുത്. ഇപ്പോള് സ്വര്ഗ്ഗത്തിലേയ്ക്ക്
പോകണം. പവിത്രമായി മാറിയാലേ പവിത്രലോകത്തിന്റെ അധികാരിയാകാന് സാധിക്കൂ.
നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തീ പദവി നല്കുന്നു. കുറഞ്ഞ കാര്യമാണോ. കേവലം
ഈ ഒരു ജന്മം പവിത്രമായിരിക്കൂ. ഇപ്പോള് പവിത്രമായി മാറിയില്ലെങ്കില് താഴേയ്ക്ക്
വീണുപോകും. വളരെ അധികം ആകര്ഷണങ്ങളുണ്ട്. കാമത്തിനുമേല് വിജയം നേടുന്നതിലൂടെ
നിങ്ങള് ജഗദ്ജീത്തായി അധികാരിയായി മാറും. നിങ്ങള്ക്ക് ഉറപ്പിച്ച് പറയാന് കഴിയും
പരമപിതാ പരമാത്മാവുതന്നെയാണ് മുഴുവന് ജഗത്തിന്റെയും സദ്ഗതി ചെയ്യുന്ന ജഗദ്ഗുരു.
ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) അവിനാശീ
ജ്ഞാനരത്നങ്ങളാല് ബുദ്ധിയാകുന്ന സഞ്ചി നിറച്ച് സമ്പന്നരായി മാറണം. ഒരു
പ്രകാരത്തിലുള്ള അഹങ്കാരവും കാണിക്കരുത്.
2) സേവനത്തിന് യോഗ്യരായി
മാറിയിട്ട് പിന്നീട് ഒരിയ്ക്കലും കുലദ്രോഹിയായി മാറരുത്. ദാനം നല്കിയതിനുശേഷം
വളരെ വളരെ കരുതലോടെ ഇരിക്കണം, ഒരിയ്ക്കലും തിരിച്ച് വാങ്ങണമെന്ന ചിന്തപോലും
ഉണ്ടാകരുത്.
വരദാനം :-
നേരിട്ട്
പരമാത്മാ പ്രകാശത്തിന്റെ കണക്ഷനിലൂടെ അന്ധകാരത്തെ ഓടിക്കുന്ന ലൈറ്റ് ഹൗസായി
ഭവിക്കട്ടെ.
താങ്കള് കുട്ടികളുടെ
അടുക്കല് നേരിട്ട് പരമാത്മാ പ്രകാശത്തിന്റെ കണക്ഷനുണ്ട്. കേവലം പരമാത്മാ
സ്മൃതിയുടെ സ്വിച്ച് നേരിട്ടുള്ള ലൈനിലൂടെ ഓണ് ചെയ്യൂ. എങ്കില് പ്രകാശം വരും.
എത്ര തന്നെ ആഴമാര്ന്ന സൂര്യ പ്രകാശത്തെയും മറയ്ക്കുന്ന കരിമേഘമായാലും, അതും
ഓടിപ്പോകും. ഇതിലൂടെ സ്വയവും പ്രകാശത്തിലിരിക്കാം, എന്നാല് മറ്റുള്ളവര്ക്ക്
വേണ്ടിയും ലൈറ്റ് ഹൗസായി മാറും.
സ്ലോഗന് :-
സ്വ
പുരുഷാര്ത്ഥത്തില് തീവ്രമാകൂ എങ്കില് താങ്കളുടെ വൈബ്രേഷനിലൂടെ മറ്റുള്ളവരുടെ
മായ സഹജമായി ഓടിപ്പോകും.