30.01.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ഈ പഴയലോകത്തില് ഒരു സാരവുമില്ല, അതിനാല് ഇതിനോട് ഇഷ്ടം വെയ്ക്കരുത്, ബാബയുടെ ഓര്മ്മ മുറിഞ്ഞാല് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും.

ചോദ്യം :-
ബാബയുടെ മുഖ്യമായ നിര്ദ്ദേശം എന്താണ്? അതിനെ എന്തുകൊണ്ടാണ് ലംഘിക്കുന്നത്?

ഉത്തരം :-
ബാബയുടെ നിര്ദ്ദേശമാണ് ആരില് നിന്നും സേവനം സ്വീകരിക്കരുത് എന്തുകൊണ്ടെന്നാല് നിങ്ങള് സ്വയം സേവകരാണ്. പക്ഷേ ദേഹാഭിമാനത്തിന്റെ കാരണത്താല് ബാബയുടെ നിര്ദ്ദേശത്തെ ലംഘിക്കുന്നു. ബാബ പറയുന്നു ഇവിടെ സുഖം സ്വീകരിച്ചാല് അവിടെ സുഖം കുറഞ്ഞുപോകും. ചില കുട്ടികള് പറയും ഞങ്ങള് ആരുടേയും ആശ്രയമില്ലാതെ കഴിയും എന്ന് പക്ഷേ നിങ്ങള് എല്ലാവരും ബാബയെ ആശ്രയിക്കുന്നു.

ഗീതം :-
ഹൃദയത്തിന്റെ ആശ്രയം മുറിഞ്ഞു പോകരുതേ.......

ഓംശാന്തി.  
ശിവഭഗവാന്റെ വാക്കുകളാണ് തന്റെ സാലിഗ്രാമങ്ങളെപ്രതി. ശിവനേയും സാലിഗ്രാമങ്ങളേയും എല്ലാവര്ക്കും അറിയാം. രണ്ടും നിരാകാരമാണ്. ഇപ്പോള് കൃഷ്ണ ഭഗവാനുവാചാ എന്ന് പറയാന് കഴിയില്ല. ഭഗവാന് ഒന്നേയുണ്ടാകൂ. എങ്കില് ശിവഭഗവാന് ആരെപ്രതിയാണ് സംസാരിക്കുന്നത്? ആത്മീയ കുട്ടികളെ പ്രതി. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് കുട്ടികളുടെ കണക്ഷന് ഇപ്പോള് ബാബയുമായാണ് എന്തെന്നാല് പതിത പാവനനും ജ്ഞാനസാഗരവും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നയാളും ശിവബാബ തന്നെയാണ്. ഓര്മ്മിക്കേണ്ടതും ബാബയെത്തന്നെയാണ്. ബ്രഹ്മാവാണ് അവരുടെ ഭാഗ്യശാലിയായ രഥം. രഥത്തിലൂടെ തന്നെയാണ് ബാബ സമ്പത്ത് നല്കുന്നത്. ബ്രഹ്മാവ് സമ്പത്ത് നല്കുന്നയാളല്ല, സമ്പത്ത് എടുക്കുന്നയാളാണ്. അതിനാല് കുട്ടികള്ക്ക് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ഉദാഹരണത്തിന് മനസ്സിലാക്കിക്കോളൂ രഥത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുവന്നൂ കാരണമായോ അകാരണമായോ കുട്ടികള്ക്ക് മുരളി ലഭിച്ചില്ലായെങ്കില് കുട്ടികളുടെ മുഴുവന് ശ്രദ്ധയും ശിവബാബയിലേയ്ക്കാണ് പോവുക. ബാബയ്ക്ക് ഒരിയ്ക്കലും അസുഖം ബാധിക്കില്ല. കുട്ടികള്ക്ക് ഇത്രയും ജ്ഞാനം ലഭിക്കുന്നുണ്ട് അതിനാല് നിങ്ങള്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. പ്രദര്ശിനിയില് നിങ്ങള് എത്ര മനസ്സിലാക്കിക്കൊടുക്കുന്നു. ജ്ഞാനം കുട്ടികളില് ഉണ്ടല്ലോ. ഓരോ കുട്ടികളുടേയും ബുദ്ധിയില് ചിത്രത്തിലെ ജ്ഞാനം നിറഞ്ഞിരിക്കുന്നു. കുട്ടികള്ക്ക് യാതൊരു തടസ്സവും ഉണ്ടാകരുത്. പോസ്റ്റ് വരുന്നതും പോകുന്നതും തടസ്സപെട്ടു, സമരമാണ് എന്ന് കരുതൂ പിന്നീട് എന്ത് ചെയ്യും? ജ്ഞാനം കുട്ടികളിലുണ്ട്. മനസ്സിലാക്കിക്കൊടുക്കണം സത്യയുഗം ഉണ്ടായിരുന്നു, ഇപ്പോള് കലിയുഗമാകുന്ന പഴയ ലോകമാണ്. ഗീതത്തിലും പറയുന്നുണ്ട് പഴയ ലോകത്തില് ഒരു അര്ത്ഥവുമില്ല, ഇതിനോട് ഹൃദയം വെയ്ക്കരുത്. ഇല്ലെങ്കില് ശിക്ഷ ലഭിക്കും. ബാബയുടെ ഓര്മ്മയിലൂടെ ശിക്ഷകള് കുറയും. ബാബയുടെ ഓര്മ്മ മുറിഞ്ഞ് ശിക്ഷകള് അനുഭവിക്കേണ്ടി വരുക പിന്നീട് പഴയ ലോകത്തിലേയ്ക്കുതന്നെ പോവുക ഇങ്ങനെയാവരുത്. ഇങ്ങനെ അനേകം പേര് പോയിട്ടുണ്ട്, അവര്ക്ക് ബാബയെ ഓര്മ്മയേയില്ല. പഴയ ലോകത്തോട് മനസ്സുവെച്ചു, ലോകം വളരെ മോശമാണ്. ആരോടെങ്കിലും മനസ്സുവെച്ചാല് വളരെ അധികം ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. കുട്ടികള്ക്ക് ജ്ഞാനം കേള്ക്കണം. ഭക്തിമാര്ഗ്ഗത്തിലെ ഗീതംപോലും കേള്ക്കേണ്ടതില്ല. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. ജ്ഞാനസാഗരനായ ബാബയിലൂടെ നിങ്ങള്ക്ക് സംഗമയുഗത്തിലാണ് ജ്ഞാനം ലഭിക്കുന്നത്. ജ്ഞാനസാഗരന് ഒന്നേയുള്ളു എന്നത് ലോകത്തിലെ ആര്ക്കും അറിയില്ല. ഭഗവാന് എപ്പോഴാണോ ജ്ഞാനം നല്കുന്നത് അപ്പോള് മനുഷ്യരുടെ സദ്ഗതി ഉണ്ടാകുന്നു. സദ്ഗതി ദാതാവ് ഒരാള് മാത്രമാണ് പിന്നീട് അവരുടെ മതം അനുസരിച്ച് നടക്കണം. മായ ആരെയും വിടില്ല. ദേഹാഭിമാനത്താലാണ് എന്തെങ്കിലും തെറ്റുകള് സംഭവിക്കുന്നത്. ചിലര് ചെറിയ കാമത്തിന് വശപ്പെടുന്നു, ചിലര് ക്രോധത്തിനും. മനസ്സില് ഒരുപാട് കൊടുങ്കാറ്റുകള് വരുന്നു- സ്നേഹിക്കണം, ഇങ്ങനെ ചെയ്യണം........ ആരുടേയും ശരീരത്തില് മനസ്സ് വെയ്ക്കരുത്. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു എങ്കില് ശരീരമാണെന്ന ബോധം ഉണ്ടാകില്ല. ഇല്ലെങ്കില് ബാബയുടെ ആജ്ഞ ലംഘിക്കപ്പെടും. ദേഹ അഹങ്കാരത്താല് ഒരുപാട് നഷ്ടം ഉണ്ടാകും അതിനാല് ദേഹസഹിതം എല്ലാം മറക്കണം. കേവലം ബാബയേയും വീടിനേയും ഓര്മ്മിക്കണം. ആത്മാക്കള്ക്ക് ബാബ മനസ്സിലാക്കിത്തരികയാണ്, ശരീരംകൊണ്ട് ജോലികള് ചെയ്യുമ്പോഴും എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം ഭസ്മമാകും. വഴി വളരെ സഹജമാണ്. നിങ്ങളില് നിന്നും തെറ്റുകള് സംഭവിക്കുന്നുണ്ട് എന്നതും മനസ്സിലാക്കുന്നുണ്ട്. പക്ഷേ തെറ്റുകളില്ത്തന്നെ കുടുങ്ങിക്കിടക്കുക- ഇങ്ങനെയാവരുത്. ഒരു തവണ ഒരു തെറ്റ് സംഭവിച്ചു പിന്നീട് ആ തെറ്റ് ആവര്ത്തിക്കരുത്. തന്റെ ചെവിയ്ക്കു പിടിക്കണം, പിന്നീട് ആ തെറ്റ് ഉണ്ടാകില്ല. പുരുഷാര്ത്ഥം ചെയ്യണം. അഥവാ ഇടക്കിടെ തെറ്റു സംഭവിക്കുകയാണെങ്കില് എനിക്ക് വളരെ അധികം നഷ്ടമുണ്ടാകും എന്നു മനസ്സിലാക്കണം. തെറ്റ് ചെയ്തുചെയ്തല്ലേ ദുര്ഗ്ഗതിയിലെത്തിയത്. എത്ര വലിയ ഏണിപ്പടി ഇറങ്ങി വന്ന് എന്തായി മാറിയിരിക്കുന്നു! മുമ്പ് ഈ ജ്ഞാനം ഉണ്ടായിരുന്നില്ല. ഇപ്പോള് നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് ജ്ഞാനത്തില് എല്ലാവരും സമര്ത്ഥരായിരിക്കുന്നു. എത്ര സാധിക്കുമോ അത്രയും അന്തര്മുഖിയായി ഇരിക്കണം, മുഖത്തിലൂടെ ഒന്നും പറയേണ്ടതില്ല. ജ്ഞാനത്തില് സമര്ത്ഥരായ കുട്ടികള് ഒരിയ്ക്കലും പഴയ ലോകത്തില് മനസ്സ് വെയ്ക്കില്ല. അവരുടെ ബുദ്ധിയില് ഉണ്ടാകും ഞങ്ങള് രാവണ രാജ്യത്തിന്റെ വിനാശം ചെയ്യാന് ആഗ്രഹിക്കുന്നവരാണ്. ഈ ശരീരവും പഴയ രാവണ സമ്പ്രദായത്തിലേതാണ് അതിനാല് എന്തിന് നമ്മള് രാവണ സമ്പ്രദായത്തെ ഓര്മ്മിക്കണം? ഒരു രാമനെ ഓര്മ്മിക്കണം. സത്യമായ പിതാവ്രതയാവണം.

ബാബ പറയുന്നു എന്നെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. പിതാവ്രത അഥവാ ഭഗവാന് വ്രത ആയിരിക്കണം. ഭക്തര് ഭഗവാനെത്തന്നെയാണ് ഓര്മ്മിക്കുന്നത് അതായത് ഭഗവാനേ വന്ന് ഞങ്ങള്ക്ക് സുഖ ശാന്തിയുടെ സമ്പത്ത് നല്കൂ. ഭക്തിമാര്ഗ്ഗത്തില് ബലിയാകുന്നു, സമര്പ്പണമാകുന്നു. ഇവിടെ ബലിയര്പ്പിക്കേണ്ട കാര്യമില്ല. നമ്മള് ജീവിച്ചിരിക്കെ മരിക്കുന്നു ഇതുതന്നെയാണ് ബലിയര്പ്പിക്കല്. ഇതാണ് ജീവിച്ചിരിക്കെ ബാബയുടേതായി മാറുക എന്തുകൊണ്ടെന്നാല് ബാബയില് നിന്നും സമ്പത്ത് നേടണം. ബാബയുടെ മതത്തിലൂടെ നടക്കണം. ജീവിച്ചിരിക്കെ ബലിയാവുക, സമര്പ്പണമാവുക എന്നത് വാസ്തവത്തില് ഇപ്പോഴത്തെ കാര്യമാണ്. ഭക്തിമാര്ഗ്ഗത്തില് പിന്നീട് അവര് എത്ര ജീവത്യാഗം മുതലായവ ചെയ്യുന്നു. ഇവിടെ ജീവത്യാഗം ചെയ്യേണ്ട കാര്യമില്ല. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു, ബാബയുമായി യോഗം വെയ്ക്കൂ, ദേഹാഭിമാനത്തിലേയ്ക്ക് വരരുത്. ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും ബാബയെ ഓര്മ്മിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ. ആരും 100 ശതമാനം വിജയിച്ചിട്ടില്ല. താഴേയ്ക്കും മുകളിലേയ്ക്കും പോയിക്കൊണ്ടിരിക്കുന്നു. തെറ്റുകള് സംഭവിക്കുന്നു, അതിനുമേല് താക്കീത് ലഭിച്ചില്ലെങ്കില് എങ്ങനെ ആ തെറ്റുകള് ഉപേക്ഷിക്കും? മായ ആരെയും വിടുന്നില്ല. പറയുന്നു ബാബാ ഞങ്ങള് മായയോട് തോറ്റുപോയി, പുരുഷാര്ത്ഥം ചെയ്യുന്നുണ്ട് എന്നിട്ടും എന്തുപറ്റിയെന്ന് അറിയില്ല. ഞങ്ങളില് നിന്നും ഇത്രയും വലിയ തെറ്റുകള് എങ്ങനെ സംഭവിക്കുന്നു എന്ന് അറിയുന്നില്ല. ബ്രാഹ്മണ കുലത്തിന് നമ്മളാല് പേരുദോഷം വരുമെന്നും അറിയുന്നുണ്ട്. എന്നിട്ടും മായയുടെ അടി കൊള്ളുന്നു മനസ്സിലാകുന്നേയില്ല. ദേഹാഭിമാനത്തില് വരുന്നതിനാല് വിവേകമില്ലാത്തവരായി മാറുന്നു. അവിവേകം സംഭവിച്ചാല് ഗ്ലാനിയും ഉണ്ടാകും സമ്പത്തും കുറഞ്ഞുപോകും. ഇങ്ങനെ ഒരുപാടുപേര് തെറ്റ് ചെയ്യുന്നുണ്ട്. മായയുടെ ഇത്രയും ശക്തിയുള്ള അടിയാണ് കൊള്ളുന്നത് അതിലൂടെ സ്വയം തോറ്റുപോകുന്നു മാത്രമല്ല പിന്നീട് ദേഷ്യം വന്ന് മറ്റുള്ളവരേയും വടികൊണ്ടോ ചെരുപ്പുകൊണ്ടോ തല്ലുന്നു. പിന്നീട് പശ്ചാത്തപിക്കുന്നുമുണ്ട്. ബാബ പറയുന്നു ഇപ്പോള്ഒരുപാട് പരിശ്രമിക്കണം. തന്റെ നഷ്ടം ഉണ്ടാക്കി ഒപ്പം മറ്റുള്ളവര്ക്കും നഷ്ടമുണ്ടാക്കി, എത്ര നഷ്ടമാണ്. രാഹുവിന്റെ ഗ്രഹണം ബാധിച്ചതാണ്. ഇപ്പോള് ബാബ പറയുന്നു ദാനം നല്കൂ എങ്കില് ഗ്രഹണം മാറും. രാഹുവിന്റെ ഗ്രഹണം ബാധിച്ചാല് അത് മാറാന് സമയം എടുക്കും. ഏണിപ്പടി കയറിയിട്ട് പിന്നീട് ഇറങ്ങുന്നതില് ബുദ്ധിമുട്ട് തോന്നും. മനുഷ്യര്ക്ക് മദ്യപിക്കുന്നതിന്റെ ശീലം ഉണ്ടായിക്കഴിഞ്ഞാല് പിന്നെ അത് ഉപേക്ഷിക്കാന് എത്ര ബുദ്ധിമുട്ടുന്നു. ഏറ്റവും വലിയ തെറ്റാണ്- മുഖം കറുപ്പിക്കുക എന്നത്. ഇടക്കിടെ ശരീരം ഓര്മ്മ വരും. പിന്നീട് കുട്ടികള് ഉണ്ടെങ്കില് അവരുടെ ഓര്മ്മയായിരിക്കും വരുക. പിന്നീട് അവര് മറ്റുള്ളവര്ക്ക് എന്ത് ജ്ഞാനം നല്കാനാണ്. അവരില് നിന്നും ആരും കേള്ക്കില്ല. നമ്മളാണെങ്കില് ഇപ്പോള് എല്ലാവരേയും മറന്ന് ഒരാളെ ഓര്മ്മിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതില് വളരെ ശ്രദ്ധവേണം. മായ വളരെ ശക്തിശാലിയാണ്. മുഴുവന് ദിവസവും ശിവബാബയെ ഓര്മ്മിക്കണം എന്ന ചിന്തയുണ്ടായിരിക്കണം. ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്, നമുക്ക് പോകണം. ഈ ശരീരം തന്നെ അവസാനിക്കാനുള്ളതാണ്. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രത്തോളം ദേഹാഭിമാനം ഇല്ലാതാവും പിന്നെ ആരുടേയും ഓര്മ്മ വരില്ല. എത്ര വലിയ ലക്ഷ്യമാണ്, ഒരു ബാബയോടല്ലാതെ മറ്റാരിലും മനസ്സുവെയ്ക്കരുത്. ഇല്ലെങ്കില് തീര്ച്ചയായും അവരുടെ ഓര്മ്മ വരും. വിരോധം തീര്ച്ചയായും ഉണ്ടാകും. വളരെ ഉയര്ന്ന ലക്ഷ്യമാണ്. പറയുന്നത് വളരെ എളുപ്പമാണ്, ലക്ഷങ്ങളില് ചിലരാണ് ഒരു മുത്താകുന്നത്. ചിലര് സ്കോളര്ഷിപ്പ് നേടുമല്ലോ. ആരാണോ നല്ലരീതിയില് പരിശ്രമിക്കുന്നത്, അവര് തീര്ച്ചയായും സ്കോളര്ഷിപ്പ് നേടും. സാക്ഷിയായി നോക്കണം, എങ്ങനെയാണ് സേവനം ചെയ്യുന്നത്? പരിധിയുള്ള സേവനം ഉപേക്ഷിച്ച് ഇതില് മുഴുകണം എന്ന് ഒരുപാട് കുട്ടികള് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ബാബ സാഹചര്യങ്ങളും നോക്കും. ഒറ്റയ്ക്കാണ്, ബന്ധുക്കള് ആരുമില്ലെങ്കില് കുഴപ്പമില്ല. എന്നാലും പറയുന്നു ജോലിയും ചെയ്യണം ഈ സേവനവും ചെയ്യണം. ജോലിയിലും വളരെ പേരെ കണ്ടുമുട്ടും. നിങ്ങള് കുട്ടികള്ക്ക് വളരെ അധികം ജ്ഞാനം ലഭിച്ചിട്ടുണ്ട്. കുട്ടികളിലൂടെയും ബാബ ഒരുപാട് സേവനങ്ങള് ചെയ്തുകൊണ്ടിരിക്കുന്നു. ആരിലെങ്കിലും പ്രവേശിച്ച് സേവനം ചെയ്യുന്നു. സേവനം ചെയ്യുകതന്നെ വേണം. ആരുടെ തലയിലാണോ ഇത്രയും കാര്യങ്ങളുള്ളത് അവര് എങ്ങനെ ഉറങ്ങും! ശിവബാബ ഉണര്ന്ന ജ്യോതിയാണ്. ബാബ പറയുന്നു ഞാന് രാവും പകലും സേവനം ചെയ്യുന്നു, ക്ഷീണിക്കുന്നത് ശരീരമാണ്. ശരീരം സഹായിക്കുന്നില്ലെങ്കില് പിന്നെ ആത്മാവ് എന്ത് ചെയ്യും. ബാബ അക്ഷീണനാണല്ലോ. ബാബ തെളിഞ്ഞ ജ്യോതിയാണ്, മുഴുവന് ലോകത്തേയും തെളിയിക്കുന്നു. ബാബയുടെ പാര്ട്ടുതന്നെ അത്ഭുതകരമാണ്, അത് നിങ്ങള് കുട്ടികളിലും ചിലരേ അറിയുന്നുള്ളു. കാലന്റേയും കാലനാണ് ബാബ. ബാബയുടെ ആജ്ഞ അനുസരിക്കുന്നില്ലെങ്കില് ധര്മ്മരാജനില് നിന്നും ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ബാബയുടെ മുഖ്യമായ നിര്ദ്ദേശമാണ് ആരില് നിന്നും സേവനം സ്വീകരിക്കരുത്. പക്ഷേ ദേഹാഭിമാനത്തിലേയ്ക്ക് വന്ന് ബാബയുടെ ആജ്ഞയെ ലംഘിക്കുന്നു. ബാബ പറയുന്നു നിങ്ങള് സ്വയം സേവകരാണ്. ഇവിടെ സുഖം അനുഭവിക്കുകയാണെങ്കില് അവിടെ സുഖം കുറഞ്ഞുപോകും. ശീലമായാല് സേവകരില്ലാതെ ഇരിക്കാന് കഴിയില്ല. ചിലര് പറയാറുണ്ട് ഞങ്ങള് സ്വതന്ത്രരായി കഴിയും പക്ഷേ ബാബ പറയുന്നു ആശ്രയത്തില് കഴിയുന്നത് നല്ലതാണ്. നിങ്ങള് എല്ലാവരും ബാബയെ ആശ്രയിക്കുന്നു. ഒറ്റക്കായാല് വീണുപോകും. നിങ്ങള് എല്ലാവരും ശിവബാബയെ ആശ്രയിക്കുന്നു. മുഴുവന് ലോകവും ആശ്രയിക്കുന്നുണ്ട്, അപ്പോഴല്ലേ പറയുന്നത് പതിതപാവനാ വരൂ എന്ന്. ബാബയില് നിന്നുതന്നെയാണ് സുഖവും ശാന്തിയും ലഭിക്കുന്നത്, പക്ഷേ മനസ്സിലാക്കുന്നില്ല. ഈ ഭക്തിമാര്ഗ്ഗത്തിന്റെ സമയവും കടന്നുപോവുക തന്നെവേണം, എപ്പോഴാണോ രാത്രി പൂര്ത്തിയാകുന്നത് അപ്പോഴാണ് ബാബ വരുന്നത്. ഒരു സെക്കന്റിന്റെപോലും വ്യത്യാസം ഉണ്ടാവുക സാധ്യമല്ല. ബാബ പറയുന്നു ഞാന് ഈ ഡ്രാമയെ അറിയുന്ന ആളാണ്. ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തെ മറ്റാര്ക്കും അറിയില്ല. സത്യയുഗം മുതല് ഈ ജ്ഞാനം പ്രായലോപമാകും. ഇപ്പോള് നിങ്ങള് രചയിതാവിനേയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തേയും അറിയുന്നു, ഇതിനെത്തന്നെയാണ് ജ്ഞാനം എന്നു പറയുന്നത്, ബാക്കി എല്ലാം ഭക്തിയാണ്. ബാബയെ ജ്ഞാനസാഗരന് എന്നു പറയുന്നു. നമുക്ക് ആ ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള്ക്ക് വളരെ അധികം ലഹരിയും ഉണ്ടായിരിക്കണം. പക്ഷേ ഇതും മനസ്സിലാക്കുന്നുണ്ട് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ചിലര് പ്രജയിലും സേവകരായി വരും. അല്പം പോലും ജ്ഞാനം മനസ്സിലാക്കുന്നില്ല. അത്ഭുതമല്ലേ! ജ്ഞാനം വളരെ സഹജമാണ്. 84 ജന്മങ്ങളുടെ ചക്രം ഇപ്പോള് പൂര്ത്തിയായിരിക്കുന്നു. ഇപ്പോള് നമ്മുടെ വീട്ടിലേയ്ക്ക് പോകണം. നമ്മള് ഡ്രാമയിലെ മുഖ്യ അഭിനേതാക്കളാണ്. മുഴുവന് ഡ്രാമയേയും അറിഞ്ഞുകഴിഞ്ഞു. മുഴുവന് ഡ്രാമയിലേയും ഹീറോ ഹീറോയിന് നമ്മളാണ്. എത്ര സഹജമാണ്. പക്ഷേ ഭാഗ്യത്തില് ഇല്ലെങ്കില് കര്മ്മത്തിന് എന്ത് ചെയ്യാന് സാധിക്കും! പഠിപ്പില് ഇങ്ങനെ സംഭവിക്കാറുണ്ട്. ചിലര് തോറ്റുപോകുന്നു, എത്ര വലിയ സ്ക്കൂളാണ്. രാജധാനി സ്ഥാപിതമാകണം. ഇപ്പോള് ആര് എത്ര പഠിക്കുന്നുവോ, കുട്ടികള്ക്ക് അറിയാന് കഴിയും നമ്മള് എന്ത് പദവി നേടും? ഒരുപാടുപേരുണ്ട്, എല്ലാവരും അനന്തരാവകാശികളായി മാറില്ല. പവിത്രമായി മാറുക വളരെ ബുദ്ധിമുട്ടാണ്. ബാബ എത്ര സഹജമായാണ് മനസ്സിലാക്കിത്തരുന്നത്, ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്. ബാബയുടെ ഓര്മ്മയില് സതോപ്രധാനമായി മാറി, സതോപ്രധാനമായ ലോകത്തിന്റെ അധികാരിയായി മാറണം. എത്ര സാധിക്കുമോ അത്രയും ഓര്മ്മയില് ഇരിക്കണം. പക്ഷേ ഭാഗ്യത്തില് ഇല്ലെങ്കില് പിന്നെ ബാബയ്ക്കു പകരം വേറെ ആരെയെങ്കിലും ഓര്മ്മിച്ചുകൊണ്ടിരിക്കും. മനസ്സ് വെയ്ക്കുന്നതിലൂടെ പിന്നീട് വളരെ അധികം കരയേണ്ടതായും വരും. ബാബ പറയുന്നു ഈ പഴയലോകത്തോട് മനസ്സ് വെയ്ക്കരുത്. ഇത് നശിക്കാനുള്ളതാണ്. ഇത് മറ്റാര്ക്കും അറിയില്ല. അവര് കരുതുന്നത് കലിയുഗം ഇനിയും മുന്നോട്ട് പോകാനുണ്ട് എന്നാണ്. ഗാഢനിദ്രയിലാണ്. നിങ്ങളുടെ ഈ പ്രദര്ശിനി പ്രജകളെ ഉണ്ടാക്കുന്നതിനുവേണ്ടി തീവ്രഗതിയുള്ള സേവനത്തിനുള്ള മാര്ഗ്ഗമാണ്. ചിലര് രാജാവും റാണിയായും മാറും. സേവനത്തില് വളരെ അധികം താല്പര്യമുള്ള ഒരുപാടുപേരുണ്ട്. പിന്നെ ചിലര് ധനികരാണ്, ചിലര് പാവപ്പെട്ടവരാണ്. മറ്റുള്ളവരെ തനിക്കുസമാനമാക്കി മാറ്റുന്നു, അതിന്റെ ഫലവും ലഭിക്കുമല്ലോ. അന്ധരുടെ ഊന്നുവടിയാകണം, കേവലം ഇത്രയേ പറയേണ്ടതുള്ളു അതായത് ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കു, വിനാശം മുന്നിലുണ്ട്. എപ്പോള് വിനാശത്തിന്റെ സമയത്തെ അടുത്ത് കാണുന്നുവോ അപ്പോള് നിങ്ങളുടെ കാര്യങ്ങള് കേള്ക്കും. നിങ്ങളുടെ സേവനവും വൃദ്ധി നേടും, ഇത് ശരിയാണ് എന്ന് മനസ്സിലാക്കും. വിനാശം സംഭവിക്കാനുള്ളതാണ് എന്ന് നിങ്ങള് ഉറക്കെ വിളിച്ചു പറയുന്നു.

നിങ്ങളുടെ പ്രദര്ശിനി, മേള എന്നീ സേവനങ്ങള് വൃദ്ധി നേടിക്കൊണ്ടിരിക്കും. പരിശ്രമിക്കണം ഏതെങ്കിലും നല്ല ഹാള് ലഭിച്ചാല്, വാടക നല്കാനും നമ്മള് തയ്യാറാണ്. പറയൂ, നിങ്ങളുടെ പേര് ഇതിലും പ്രശസ്തമാകും. ഇങ്ങനെ വളരെ അധികം പേരുടെ പക്കല് ഹാള് ഉണ്ട്. പുരുഷാര്ത്ഥം ചെയ്യുന്നതിലൂടെ 3 അടി മണ്ണ് ലഭിക്കും. അതുവരെ നിങ്ങള് ചെറിയ ചെറിയ പ്രദര്ശിനികള് വെയ്ക്കൂ. ശിവജയന്തിയും നിങ്ങള് ആഘോഷിക്കുകയാണെങ്കില് ശബ്ദം ഉയരും. നിങ്ങള് എഴുതുന്നുമുണ്ട് ശിവജയന്തി ദിവസം അവധി അനുവദിക്കണമെന്ന്. വാസ്തവത്തില് ഒരാളുടെ ജന്മദിനമാണ് ആഘോഷിക്കേണ്ടത്. അവര് തന്നെയാണ് പതിത പാവനന്. സ്റ്റാമ്പും വാസ്തവത്തില് സത്യമായ ഈ ത്രിമൂര്ത്തികളുടേതാണ്. സത്യമേവ ജയതേ.... ഇതാണ് വിജയം നേടാനുള്ള സമയം. മനസ്സിലാക്കിക്കൊടുക്കുന്നവരും വളരെ നല്ലതായിരിക്കണം. എല്ലാ സെന്ററിലുമുള്ള മുഖ്യമായവര് ശ്രദ്ധ കൊടുക്കണം. തന്റെ മുദ്ര കുത്താന് സാധിക്കും. ഇതാണ് ത്രിമൂര്ത്തി ശിവജയന്തി. കേവലം ശിവജയന്തി എന്നു പറയുന്നതിലൂടെ മനസ്സിലാക്കാന് സാധിക്കില്ല. ഇപ്പോള് ജോലി കുട്ടികള് തന്നെ ചെയ്യണം. മനുഷ്യരുടെ മംഗളം ഉണ്ടായാല് എത്ര ലിഫ്റ്റ് ലഭിക്കും, സേവനത്തിന്റെ ലിഫ്റ്റ് വളരെ അധികം ലഭിക്കുന്നുണ്ട്. പ്രദര്ശിനികളിലൂടെ ഒരുപാട് സേവനം നടക്കും. പ്രജകള് ഉണ്ടാകുമല്ലോ. ബാബ നോക്കുന്നുണ്ട് സേവനത്തില് ഏത് കുട്ടികള്ക്കാണ് ശ്രദ്ധയുള്ളത്! അവര് തന്നെയാണ് ഹൃദയത്തിലും കയറുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) അഥവാ ഒരു തവണ എന്തെങ്കിലും തെറ്റ് സംഭവിച്ചാല് അപ്പോള്തന്നെ തന്റെ ചെവിയില് പിടിക്കണം, രണ്ടാമത് ആ തെറ്റ് സംഭവിക്കരുത്. ഒരിയ്ക്കലും ദേഹത്തിന്റെ അഹങ്കാരത്തിലേയ്ക്ക് വരരുത്. ജ്ഞാനത്തില് സമര്ത്ഥരായി അന്തര്മുഖിയായി ഇരിക്കണം.

2) സത്യമായ പിതാവ്രതയാവണം, ജീവിച്ചിരിക്കെ ബലിയര്പ്പണമാകണം. ആരിലും ഹൃദയത്തിന്റെ പ്രീതി വെയ്ക്കരുത്. അവിവേകിയായി ഒരു കാര്യവും ചെയ്യരുത്.

വരദാനം :-
വിയോഗത്തെ സദാ കാലത്തേക്ക് വിടപറയുന്ന സ്നേഹി സ്വരൂപമായി ഭവിയ്ക്കട്ടെ.

എന്താണോ സ്നേഹിക്ക് പ്രിയപ്പെട്ടത് അതാണ് സ്നേഹം നല്കുന്നവര്ക്കും പ്രിയപ്പെട്ടത് - ഇതാണ് സ്നേഹത്തിന്റെ സ്വരൂപം. നടക്കുക, കഴിക്കുക, കുടിക്കുക, ധരിക്കുക എല്ലാം സ്നേഹിക്കുന്നവരുടെ ഹൃദയത്തിന് ഇഷ്ടപ്പെട്ടപോലെയായിരിക്കണം. അതിനാല് ഏതൊന്ന് സങ്കല്പിക്കുകയാണെങ്കിലും കര്മ്മം ചെയ്യുകയാണെങ്കിലും ആദ്യം ചിന്തിക്കൂ, ഇത് സ്നേഹിയായ പിതാവിന് ഹൃദയത്തിനിഷ്ടപ്പെട്ട കാര്യമാണോ. ഇങ്ങനെ സത്യമായ സ്നേഹിയായിത്തീരൂ എന്നാല് നിരന്തര യോഗി സഹജയോഗിയാകുന്നു. അഥവാ സ്നേഹി സ്വരൂപത്തെ സമാന സ്വരൂപത്തിലേക്ക് പരിവര്ത്തനപ്പെടുത്തുകയാണെങ്കില് അമര് ഭവ എന്ന വരദാനം ലഭിക്കുന്നു. വിയോഗത്തെ സദാ കാലത്തേക്ക് വിടപറയാന് സാധിക്കുന്നു.

സ്ലോഗന് :-
സ്വഭാവത്തില് സരളതയും പുരുഷാര്ത്ഥത്തില് ശ്രദ്ധയുളളവരായും മാറൂ.

തന്റെ ശക്തിശാലി മനസ്സിലൂടെ സകാശ് നല്കുന്നതിന്റെ സേവനം ചെയ്യൂ

എങ്ങനെയാണോ ബീജത്തില് മുഴുവന് വൃക്ഷവും അടങ്ങിയിരിക്കുന്നത്, അതുപോലെ സങ്കല്പമാകുന്ന ബീജത്തില് മുഴുവന് വൃക്ഷത്തിന്റെ വിസ്താരവും അടങ്ങിയിരിക്കണം, അപ്പോള് മാത്രമേ സങ്കല്പത്തിന്റെ ചഞ്ചലത സമാപ്തമാകൂ. ഇന്നത്തെ ലോകത്ത് രാജനീതിയുടെ ചഞ്ചലത, വസ്തുക്കളുടെ മൂല്യത്തിന്റെ ചഞ്ചലത, പൈസയുടെ ചഞ്ചലത, കര്മ്മഭോഗിന്റെ, ധര്മ്മത്തിന്റെയെല്ലാം ചഞ്ചത... വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ചഞ്ചലതയില് നിന്നും സ്വയത്തെ അഥവാ സര്വ്വരെയും രക്ഷിക്കുന്നതിനായി മനസ്സിനെയും ബുദ്ധിയെയും ഏകാഗ്രമാക്കുന്നതിന്റെ അഭ്യാസം ചെയ്തുകൊണ്ട് സകാശ് നല്കുന്നതിന്റെ സേവനം ചെയ്യൂ.