മധുരമായ കുട്ടികളെ -
മുഴുവൻ കല്പത്തിലും വെച്ച് ഇത് സർവ്വോത്തമ മംഗളകാരി സംഗമയുഗമാണ്, ഇതിൽ നിങ്ങൾ
കുട്ടികൾ ഓർമ്മയുടെ അതിമാധുര്യത്തിലൂടെ സതോപ്രധാനമായി മാറുന്നു.
ചോദ്യം :-
അനേക പ്രകാരത്തിലുള്ള ചോദ്യങ്ങൾ ഉത്ഭവിക്കാനുള്ള കാരണവും അതിന്റെ നിവാരണവും
എന്താണ് ?
ഉത്തരം :-
ദേഹ-അഭിമാനത്തിലേക്കു വരുമ്പോൾ സംശയമുണ്ടാകുന്നു, പിന്നെ
സംശയമുണ്ടാകുന്നതിലൂടെത്തന്നെയാണ് അനേക പ്രശ്നങ്ങൾ ഉത്ഭവിക്കുന്നത്. ബാബ
പറയുന്നു, ഞാൻ നിങ്ങൾ കുട്ടികൾക്ക് തന്നിട്ടുള്ള ജോലി-അതായത് പതിതത്തിൽ നിന്ന്
പാവനമായി മാറുകയും മാറ്റുകയും ചെയ്യൂ, ഈ ജോലിയിൽ മുഴുകുന്നതിലൂടെ എല്ലാ
പ്രശ്നങ്ങളും സമാപ്തമാകും.
ഗീതം :-
അങ്ങയെ
പ്രാപ്തമാക്കിയ ഞങ്ങൾ ലോകത്തെ നേടി...
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടുവല്ലോ. മധുര-മധുരമായ ആത്മീയ കുട്ടികളെ
എന്ന് ആരാണ് പറഞ്ഞത്? തീർച്ചയായും ആത്മീയ അച്ഛന് മാത്രമെ പറയാൻ സാധിക്കുകയുള്ളൂ.
മധുര-മധുരമായ ആത്മീയ കുട്ടികൾ ഇപ്പോൾ സന്മുഖത്തിരിക്കുകയാണ്, ബാബ വളരെ
സ്നേഹത്തോടു കൂടി മനസ്സിലാക്കി തരികയാണ്. ഇപ്പോൾ നിങ്ങൾക്കറിയാം, ആത്മീയ
അച്ഛനല്ലാതെ സുഖവും ശാന്തിയും നൽകാനും സർവ്വരെയും ഈ ദുഃഖത്തിൽ നിന്നും
മുക്തമാക്കാനും ലോകത്തിൽ മറ്റ് ഏതൊരു മനുഷ്യനും സാധിക്കുകയില്ല, അതിനാലാണ്
ദുഃഖത്തിൽ ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ കുട്ടികൾ
സന്മുഖത്തിരിക്കുകയാണ്. ബാബ നമ്മളെ സുഖധാമത്തിലേക്ക് യോഗ്യതയുള്ളവരാക്കി
മാറ്റുക യാണെന്നറിയാം. സദാ സുഖധാമത്തിലെ അധികാരിയാക്കി മാറ്റുന്ന ബാബയുടെ
സന്മുഖത്തേക്കു വന്നിരിക്കുകയാണ്. ഇപ്പോൾ മനസ്സിലാക്കുന്നുണ്ട് സന്മുഖത്ത്
കേൾക്കുന്നതും ദൂരെയിരുന്ന് കേൾക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
മധുബനിൽ സന്മുഖത്ത് വരുന്നു. മധുബൻ പ്രസിദ്ധമാണ്. മധുബനിൽ(മഥുര) അവർ കൃഷ്ണന്റെ
ചിത്രം കാണിച്ചിരിക്കുന്നു. എന്നാൽ കൃഷ്ണനില്ല. നിങ്ങൾ കുട്ടികൾക്കറിയാം, ഇതിൽ
പരിശ്രമമുണ്ട്. സ്വയത്തെ ആത്മാവാണെന്ന നിശ്ചയം ഇടക്കിടക്ക് ഉണ്ടാകണം. ഞാൻ
ആത്മാവ് ബാബയിൽ നിന്ന് സമ്പത്തെടുക്കുകയാണ്. ബാബ മുഴുവൻ ചക്രത്തിലും ഒരു സമയത്തു
മാത്രമാണ് വരുന്നത്. ഇത് കല്പത്തിലെ അതിമനോഹരമായ സംഗമയുഗമാണ്. ഇതിന്റെ പേര്
പുരുഷോത്തമം എന്നാണ്. എല്ലാ മനുഷ്യരും ഉത്തമരായി മാറുന്നത് ഈ സംഗമയുഗത്തിലാണ്.
ഇപ്പോൾ സർവ്വമനുഷ്യരും തമോപ്രധാനമാണ്, അവർ തന്നെയാണ് സതോപ്രധാനമായി മാറുന്നത്.
സതോപ്രധാനമായിരിക്കുമ്പോൾ ഉത്തമരാണ്. തമോപ്രധാനമായി മാറുന്നതിലൂടെ മനുഷ്യരും
അധമരായി മാറുന്നു. അതിനാൽ ഇപ്പോൾ ബാബ ആത്മാക്കൾക്ക് സന്മുഖത്തിരുത്തി
മനസ്സിലാക്കി തരുകയാണ്. മുഴുവൻ പാർട്ടും ആത്മാവ് തന്നെയാണ് അഭിനയിക്കുന്നത്,
അല്ലാതെ ശരീരമല്ല. നമ്മൾ ആത്മാവ് വാസ്തവത്തിൽ നിരാകാരിയായ ലോകത്തിൽ അഥവാ
ശാന്തിധാമത്തിൽ വസിക്കുന്നവരാണ് എന്ന് നിങ്ങളുടെ ബുദ്ധിയിൽ വന്നുകഴിഞ്ഞു. ഇത്
ആർക്കുമറിയില്ല. സ്വയം മനസ്സിലാക്കികൊടുക്കാനും സാധിക്കില്ല. നിങ്ങളുടെ
ബുദ്ധിയുടെ പൂട്ട് ഇപ്പോൾ തുറന്നിരിക്കുകയാണ്. നിങ്ങൾ മനസ്സിലാക്കുന്നുണ്ട്
വാസ്തവത്തിൽ ആത്മാക്കൾ പരംധാമത്തിലാണ് വസിക്കുന്നത്. അതാണ് നിരാകാരിയായ ലോകം.
ഇതാണ് സാകാരി ലോകം. ഇവിടെ നമ്മൾ എല്ലാ ആത്മാക്കളും അഭിനേതാക്കളായ
പാർട്ട്ധാരികളാണ്. ആദ്യമാദ്യം നമ്മളാണ് പാർട്ടഭിനയിക്കാൻ വരുന്നത്. പിന്നീട്
നമ്പർവൈസായി വന്നുപോകുന്നു. എല്ലാ അഭിനേതാക്കളും ഒരുമിച്ചല്ല വരുന്നത്.
ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള അഭിനേതാക്കൾ വന്നുപോകുന്നു. എല്ലാവരും
ഒരുമിച്ചാകുന്നത് നാടകം പൂർത്തിയാകുമ്പോഴാണ്. ഇപ്പോൾ നിങ്ങൾക്ക് തിരിച്ചറിവ്
ലഭിച്ചിരിക്കുകയാണ്, നമ്മൾ ആത്മാവ് വാസ്തവത്തിൽ ശാന്തിധാമത്തിൽ വസിക്കുന്നവരാണ്,
ഇവിടെ വരുന്നത് പാർട്ടഭിനയിക്കാനാണ്. ബാബ മുഴുവൻ സമയവും പാർട്ടഭിനയിക്കാൻ
വരുന്നില്ല. നമ്മൾ തന്നെയാണ് പാർട്ടഭിനയിച്ച് അഭിനയിച്ച് സതോപ്രധാനത്തിൽ നിന്നും
തമോപ്രധാനമായി മാറുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് സന്മുഖത്തിലൂടെ
കേൾക്കുമ്പോൾ വളരെയധികം ആനന്ദമുണ്ടാകുന്നു. ഇത്രയും ആനന്ദം മുരളി
വായിക്കുന്നതിലൂടെ ലഭിക്കുന്നില്ല. ഇവിടെ സന്മുഖത്തല്ലേ.
നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു, ഭാരതം ദേവി-ദേവതകളുടെ സ്ഥാനമായിരുന്നു. ഇപ്പോൾ
ഇല്ല. ചിത്രം കാണുന്നുണ്ട്, തീർച്ചയായും ഉണ്ടായിരുന്നു. നമ്മൾ സത്യയുഗത്തിൽ
വസിക്കുന്നവരായിരുന്നു, ആദ്യമാദ്യം നമ്മൾ ദേവതകളായിരുന്നു. തന്റെ പാർട്ടിനെ
ഓർമ്മിക്കുമോ അതോ മറന്നുപോകുമോ! ബാബ പറയുന്നു നിങ്ങൾ ഇവിടെ ഈ പാർട്ട് അഭിനയിച്ചു.
ഇത് ഡ്രാമയാണ്. പുതിയ ലോകം പിന്നീട് തീർച്ചയായും പഴയ ലോകമായി മാറും. ആദ്യമാദ്യം
മുകളിൽ നിന്ന് വരുന്ന ആത്മാക്കൾ സ്വർണ്ണിമ യുഗത്തിലേക്കാണ് വരുന്നത്. ഈ
കാര്യങ്ങളെല്ലാം ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങൾ വിശ്വത്തിന്റെ
അധികാരികൾ മഹാരാജാവും മഹാറാണിമാരുമായിരുന്നു. നിങ്ങളുടെ രാജധാനിയുണ്ടായിരുന്നു.
ഇപ്പോഴാണെങ്കിൽ രാജധാനിയില്ല. ഇപ്പോൾ നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്, പിന്നെ
നമ്മൾ എങ്ങനെ രാജ്യം ഭരിക്കും! അവിടെ മന്ത്രിമാരുണ്ടായിരിക്കുകയില്ല. ഉപദേശം
നൽകുന്നതിന്റെ ആവശ്യമില്ല. ദേവതകൾ ശ്രീമത്തിലൂടെ ശ്രേഷ്ഠത്തിലും ശ്രേഷ്ഠരായി
മാറുന്നു. പിന്നീട് ഇവർക്ക് മറ്റാരിൽ നിന്നും ഉപദേശം ചോദിക്കേണ്ട കാര്യമില്ല.
അഥവാ ആരിൽ നിന്നെങ്കിലും അഭിപ്രായമെടുക്കുകയാണെങ്കിൽ മനസ്സിലാക്കാം അവരുടെ
ബുദ്ധി ദുർബ്ബലമാണെന്ന്. ഇപ്പോൾ ലഭിക്കുന്ന ശ്രീമതം അത് സത്യയുഗത്തിലും
നിലനിൽക്കുന്നു. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു ആദ്യമാദ്യം പകുതി കല്പം
വാസ്തവത്തിൽ ഈ ദേവി-ദേവതകളുടെ രാജ്യമായിരുന്നു. ഇപ്പോൾ നിങ്ങളുടെ ആത്മാവ്
റിഫ്രഷാകുകയാണ്. ഈ ജ്ഞാനം പരമാത്മാവിനല്ലാതെ മറ്റൊരാത്മാവിനും നൽകാൻ
സാധിക്കില്ല.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ദേഹീ-അഭിമാനിയായി മാറണം. ശാന്തിധാമത്തിൽ നിന്ന്
നിങ്ങൾ ഇവിടെ ശബ്ദത്തിലേക്കു വരുന്നു. ശബ്ദത്തിലേക്കു വരാതെ കർമ്മം ചെയ്യാൻ
സാധിക്കില്ല. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. ബാബയിൽ മുഴുവൻ
ജ്ഞാനമുള്ളതുപോലെ നിങ്ങളുടെ ആത്മാവിലും ജ്ഞാനമുണ്ട്. ആത്മാവാണ് പറയുന്നത്-ഞാൻ
ഒരു ശരീരം ഉപേക്ഷിച്ച് സംസ്ക്കാരമനുസരിച്ച് മറ്റൊരു ശരീരം എടുക്കുന്നു.
പുനർജന്മങ്ങളും തീർച്ചയായും ഉണ്ടാകുന്നു. ആത്മാവിന് ലഭിച്ചിരിക്കുന്ന പാർട്ട്
ഏതാണെങ്കിലും അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംസ്ക്കാരങ്ങൾക്കനുസരിച്ച് മറ്റൊരു
ജന്മമെടു ത്തുകൊണ്ടിരിക്കുന്നു. ദിവസന്തോറും ആത്മാവിൽ പവിത്രതയുടെ ശതമാനം
കുറഞ്ഞുകൊണ്ടേ യിരിക്കുന്നു. പതീതം എന്ന അക്ഷരം ദ്വാപരം മുതലാണ് പ്രയോഗത്തിൽ
വരുന്നത്. എന്നാലും അല്പം വ്യത്യാസമെല്ലാം വരുന്നു. നിങ്ങൾ പുതിയ
കെട്ടിടമുണ്ടാക്കി ഒരു മാസമാകുമ്പോഴേക്കും കുറച്ചൊക്കെ വ്യത്യാസം വരുക തന്നെ
ചെയ്യും. ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു ബാബ നമുക്ക് സമ്പത്ത്
നൽകുകയാണ്. ബാബ പറയുന്നു- ഞാൻ വന്നിരിക്കുകയാണ് നിങ്ങൾ കുട്ടികൾക്ക് സമ്പത്ത്
നൽകാൻ. എത്രത്തോളം പുരുഷാർത്ഥം ചെയ്യുന്നുവോ അത്രത്തോളം പദവി ലഭിക്കും. അല്ലാതെ
ബാബക്ക് ഒരു പക്ഷഭേദവുമില്ല. ബാബക്കറിയാം ഞാൻ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്.
ബാബയിൽ നിന്ന് സമ്പത്തെടുക്കുക എന്നുള്ളത് ആത്മാവിന്റെ അവകാശമാണ്. ഇവിടെ
സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള ദൃഷ്ടിയില്ല. നിങ്ങളെല്ലാവരും കുട്ടികളാണ്. ബാബയിൽ
നിന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാ ആത്മാക്കളും സഹോദരൻമാരാണ്, അവരെ
ബാബ പഠിപ്പിച്ച് സമ്പത്ത് നൽകുന്നു. ബാബ തന്നെയാണ് ആത്മീയ കുട്ടികളോട്
സംസാരിക്കുന്നത്- അല്ലയോ സ്നേഹിയായ മധുരമായ ഓമനയായ കുട്ടികളേ, നിങ്ങൾ ഒരുപാട്
സമയം പാർട്ടഭിനയിച്ച് അഭിനയിച്ച് ഇപ്പോൾ വീണ്ടും സമ്പത്തെ ടുക്കുന്നതിനുവേണ്ടി
കണ്ടുമുട്ടിയിരിക്കുകയാണ്. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. തുടക്കം മുതലെ
പാർട്ടടങ്ങിയിട്ടുണ്ട്. നിങ്ങൾ അഭിനേതാക്കൾ പാർട്ട് അഭിനയിച്ചുകൊണ്ടിരിക്കുന്നു.
ആത്മാവ് അവിനാശിയാണ്. ഇതിൽ അവിനാശിയായ പാർട്ടടങ്ങിയിട്ടുണ്ട്. ശരീരം
മാറിക്കൊണ്ടേയിരിക്കും. ബാക്കി ആത്മാവ് പവിത്രമായതിൽ നിന്ന് അപവിത്രമായി
മാറുന്നു. പതിതമായി മാറുന്നു, സത്യയുഗത്തിൽ പാവനമാണ്. ഇതിനെ പതിതമായ ലോകമെന്നാണ്
പറയുന്നത്. ദേവതകളുടെ രാജ്യമുണ്ടായിരുന്നപ്പോൾ നിർവ്വികാരിയായ ലോകമായിരുന്നു.
ഇപ്പോൾ ഇല്ല. ഇത് കളിയല്ലേ. പുതിയ ലോകം പിന്നീട് പഴയ ലോകം, പഴയ ലോകം പിന്നീട്
പുതിയ ലോകം. ഇപ്പോൾ സുഖധാമത്തിന്റെ സ്ഥാപന നടക്കുന്നു. ബാക്കിയെല്ലാ ആത്മാക്കളും
മുക്തിധാമത്തിൽ വസിക്കും. ഇപ്പോൾ ഈ പരിധിയില്ലാത്ത നാടകം പൂർത്തിയാവുകയാണ്.
എല്ലാ ആത്മാക്കളും കൊതുകിൻ കൂട്ടം പോലെ തിരിച്ചുപോകും. ഈ സമയം ഈ പതിതമായ
ലോകത്തിലേയ്ക്ക് ഏതൊരു ആത്മാവ് വന്നാലും അവർക്ക് എന്ത് വിലയാണുണ്ടാവുക. പുതിയ
ലോകത്തിലേക്ക് ആദ്യമാദ്യം വരുന്നവർക്കാണ് മൂല്യമുള്ളത് . നിങ്ങൾക്കറിയാം പുതിയ
ലോകം തന്നെയാണ് ഇപ്പോൾ പഴയ ലോകമായി മാറിയത്. പുതിയ ലോകത്തിൽ നമ്മൾ
ദേവീ-ദേവതകളായിരുന്നു. അവിടെ ദുഃഖത്തിന്റെ പേരുപോലും ഉണ്ടായിരുന്നില്ല.
ഇവിടെയാണെങ്കിൽ അളവറ്റ ദുഃഖമാണ്. ബാബ വന്നിട്ടാണ് ഈ ദുഃഖത്തിന്റെ ലോകത്തിൽ
നിന്നും മുക്തമാക്കുന്നത്. ഈ പഴയ ലോകം തീർച്ചയായും പരിവർത്തനപ്പെടണം. നിങ്ങൾ
മനസ്സിലാക്കുന്നു വാസ്തവത്തിൽ നമ്മൾ സത്യയുഗത്തിലെ അധികാരികളായിരുന്നു. പിന്നീട്
84 ജന്മങ്ങൾക്കു ശേഷമാണ് ഇങ്ങനെയായി മാറിയത്. ഇപ്പോൾ വീണ്ടും ബാബ പറയുന്നു-
എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങൾ സ്വർഗ്ഗത്തിലെ അധികാരികളായി മാറും. അതിനാൽ
എന്തുകൊണ്ട് നമ്മൾക്ക് സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ
ഓർമ്മിച്ചുകൂടാ! എന്തെങ്കിലുമൊക്കെ പരിശ്രമം ചെയ്യണമല്ലോ! രാജ്യഭാഗ്യം
പ്രാപ്തമാക്കുക എന്നത് സഹജമായ കാര്യമല്ലല്ലോ. ബാബയെ ഓർമ്മിക്കണം. നിങ്ങളെ
ഇടക്കിടക്ക് മറപ്പിക്കുക എന്നത് മായയുടെ അത്ഭുതമാണ്. അതിനുവേണ്ടി ഉപായം
കണ്ടെത്തണം. എന്റേതായി മാറുന്നതിലൂടെ ഓർമ്മ ശേഖരിക്കപ്പെടും, എന്നല്ല. പിന്നീട്
എന്ത് പുരുഷാർത്ഥം ചെയ്യും! ഇല്ല. ജീവിക്കുന്നത് വരെ പുരുഷാർത്ഥം ചെയ്യണം.
ജ്ഞാനമാകുന്ന അമൃത് കുടിച്ചുകൊണ്ടേയിരിക്കണം. നമ്മുടെ ഇത് അന്തിമ ജന്മമാണ്
എന്നതും മനസ്സിലാക്കുന്നുണ്ട്. ഈ ശരീരത്തിന്റെ ഭാരത്തെ ഉപേക്ഷിച്ച്
ദേഹീ-അഭിമാനിയായി മാറണം. ഗൃഹസ്ഥത്തിലും കഴിയണം. പുരുഷാർത്ഥവും തീർച്ചയായും
ചെയ്യണം. സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിച്ച് ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ.
അങ്ങ് തന്നെയാണ് മാതാവും പിതാവും...ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ മഹിമയാണ്.
നിങ്ങൾക്ക് വെറും ഒരു അല്ലാഹുവിനെ മാത്രം ഓർമ്മിക്കണം. ഒരേ ഒരു മധുരമായ ബാബയാണ്.
ബാക്കിയെല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് ഒരു മധുരമായ ബാബയെ മാത്രം ഓർമ്മിക്കൂ.
ഇപ്പോൾ നിങ്ങളുടെ ആത്മാവ് തമോപ്രധാനമായി മാറിയിരിക്കുകയാണ്, അതിനെ
സതോപ്രധാനമാക്കി മാറ്റുന്നതിനുവേണ്ടി ഓർമ്മയുടെ യാത്രയിലിരിക്കൂ. എല്ലാവർക്കും
ഇത് തന്നെ പറഞ്ഞു കൊടുക്കൂ-ബാബയിൽ നിന്ന് സുഖത്തിന്റെ സമ്പത്തെടുക്കൂ.
സുഖമുണ്ടാകുന്നത് സത്യയുഗത്തിലാണ്. സുഖധാമത്തെ സ്ഥാപിക്കുന്നത് ബാബയാണ്. ബാബയെ
ഓർമ്മിക്കുന്നത് വളരെ സഹജമാണ്. എന്നാൽ മായയുടെ എതിർപ്പ് ഒരുപാടുണ്ട് .അതിനാൽ
അച്ഛനാകുന്ന എന്നെ ഓർമ്മിക്കാൻ ശ്രമിക്കുകയാണെങ്കിൽ കറ ഇളകും. സെക്കന്റിലാണ്
ജീവൻമുക്തി എന്ന് പാടാറുണ്ട്. നമ്മൾ ആത്മാക്കൾ ആത്മീയ അച്ഛന്റെ കുട്ടികളാണ്.
പരംധാമത്തിൽ വസിക്കുന്നവരാണ്. പിന്നീട് നമുക്ക് നമ്മുടെ പാർട്ട് ആവർത്തിക്കണം.
ഈ ഡ്രാമയിൽ ഏറ്റവും കൂടുതൽ നമ്മുടെ പാർട്ടാണുള്ളത്. സുഖവും ഏറ്റവും കൂടുതൽ
നമുക്കാണ് ലഭിച്ചിരിക്കുന്നത്. ബാബ പറയുന്നു, നിങ്ങളുടെ ദേവീ-ദേവതാ ധർമ്മം
ഏറ്റവും സുഖം നൽകുന്നതാണ് പിന്നീട് ബാക്കിയെല്ലാവരും ശാന്തിധാമത്തിലേക്ക് സ്വതവേ
തന്റെ കണക്കുകളെല്ലാം തീർത്ത് തിരിച്ചുപോകും. കൂടുതൽ വിസ്താരത്തിലേക്ക് പോകേണ്ട
ആവശ്യമെന്താണ്. ബാബ വരുന്നതു തന്നെ എല്ലാവരെയും തിരിച്ചുകൊണ്ടുപോകാനാണ്. കൊതുകിൻ
കൂട്ടംപോലെ എല്ലാവരെയും കൊണ്ടുപോകുന്നു. സത്യയുഗത്തിൽ വളരെ കുറച്ചു പേർ മാത്രമെ
ഉണ്ടായിരിക്കുകയുള്ളൂ. ഇതെല്ലാം ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ശരീരം ഇല്ലാതാകും.
അവിനാശിയായ ആത്മാവ് തന്റെ കണക്കുകളെയെല്ലാം സമാപ്തമാക്കി തിരിച്ചുപോകും. ആത്മാവ്
തീയിൽ വീഴുന്നതിലൂടെ പവിത്രമായി മാറും, അങ്ങനെയല്ല. ആത്മാവിന് ഓർമ്മയാകുന്ന
അഗ്നിയിലൂടെ തന്നെ പവിത്രമായി മാറണം. ഈ ഓർമ്മയാണ് യോഗ അഗ്നി. മനുഷ്യർ പിന്നീട്
നാടകമെല്ലാം ഉണ്ടാക്കി. സീത അഗ്നിയിലൂടെയാണ് പാവനമായത്. അഗ്നിയിലൂടെ ആരെങ്കിലും
പാവനമായി മാറുമോ! ബാബ മനസ്സിലാക്കി തരുന്നു നിങ്ങൾ എല്ലാ സീതമാരും ഈ സമയം
പതിതമാണ്. രാവണ രാജ്യത്തിലാണ്. ഇപ്പോൾ ഒരു ബാബയുടെ ഓർമ്മയിലൂടെ നിങ്ങൾക്ക്
പാവനമായി മാറണം. രാമൻ ഒന്നു മാത്രമെയുള്ളൂ. അഗ്നി എന്ന അക്ഷരം കേൾക്കുന്നതിലൂടെ
മനസ്സിലാക്കുന്നു-അഗ്നി യിലൂടെയാണ് പാവനമായി മാറിയത് എന്ന്. യോഗ അഗ്നി എവിടെ
കിടക്കുന്നു, സ്ഥൂലമായ അഗ്നി എവിടെക്കിടക്കുന്നു. ആത്മാവ് പരംപിതാ
പരമാത്മാവിനോട് യോഗം വെയ്ക്കുന്നതിലൂടെ മാത്രമേ പതിതത്തിൽ നിന്ന് പാവനമായി
മാറുകയുള്ളൂ. രാത്രിയും-പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. നരകത്തിൽ എല്ലാ സീതകളും
രാവണന്റെ ജയിലിൽ ശോകവാടികയിലാണ്. ഈ ലോകത്തിലെ സുഖം കാകവിഷ്ട സമാനമാണ്.
താരതമ്യപ്പെടുത്താറുണ്ട്. സ്വർഗ്ഗത്തിലെ സുഖം അളവറ്റതാണ്. നിങ്ങൾ ആത്മാക്കളുടെ
വിവാഹനിശ്ചയം ഇപ്പോൾ ശിവനാകുന്ന പ്രിയതമനോടൊപ്പം കഴിഞ്ഞിരിക്കുകയാണ്. അതിനാൽ
ആത്മാവ് സ്ത്രീയായി(വധു) മാറിയില്ലേ. ശിവബാബ പറയുന്നു-എന്നെ മാത്രം ഓർമ്മിക്കൂ
എങ്കിൽ പാവനമായി മാറും. ശാന്തിധാമത്തിൽ പോയി പിന്നീട് സുഖധാമത്തിലേക്കു വരും.
അതിനാൽ കുട്ടികൾക്ക് ജ്ഞാനരത്നങ്ങളാൽ തന്റെ സഞ്ചിയെ നിറയ്ക്കണം. ഒരു
പ്രകാരത്തിലുള്ള സംശയവും ഉന്നയിക്കാൻ പാടില്ല. ദേഹ-അഭിമാനത്തിലേക്ക്
വരുന്നതിലൂടെയാണ് പിന്നീട് അനേക പ്രകാരത്തിലുള്ള ചോദ്യങ്ങളുണ്ടാകുന്നത്.
പിന്നീട് ബാബ നൽകുന്ന ജോലി ചെയ്യുന്നില്ല. നമുക്ക് പതിതത്തിൽ പാവനമായി മാറണം,
ഇതാണ് മുഖ്യമായ കാര്യം. മറ്റെല്ലാ കാര്യങ്ങളേയും ഉപേക്ഷിക്കണം. സത്യയുഗമാകുന്ന
രാജധാനിയിലുള്ള ആചാര-രീതികൾ എങ്ങനെയുള്ളതാണോ അതുപോലെ നടക്കും. എങ്ങനെയാണോ
കൊട്ടാരങ്ങളുണ്ടാക്കിയത് അതുപോലെ തന്നെയുണ്ടാക്കും. പവിത്രമായി മാറുന്നതാണ്
മുഖ്യമായ കാര്യം. വിളിക്കുന്നുമുണ്ട്-അല്ലയോ പതീതപാവനാ....പാവനമായി
മാറുന്നതിലൂടെ സുഖിയായി മാറും. ഏറ്റവും പാവനമായവർ ദേവീ-ദേവതകളാണ്. ഇപ്പോൾ നിങ്ങൾ
21 ജന്മങ്ങളിലേക്ക് വേണ്ടി സർവ്വോത്തമരും പവിത്രരുമായി മാറുന്നു. അവരെയാണ്
സമ്പൂർണ്ണ നിർവ്വികാരികളായ പാവനർ എന്ന് പറയുന്നത്. ബാബ നൽകുന്ന ശ്രീമത്തിലൂടെ
വേണം നടക്കാൻ. മറ്റേതൊരു സങ്കല്പവുമെടുക്കേണ്ട ആവശ്യമില്ല. ആദ്യം നമുക്ക്
പതീതത്തിൽ നിന്ന് പാവനമായി മാറണം. വിളിക്കുന്നുമുണ്ട് - അല്ലയോ പതീത പാവനാ....എന്നാൽ
ഒന്നും മനസ്സിലാക്കുന്നില്ല. പതീത പാവനൻ ആരാണ് എന്നത് പോലും
മനസ്സിലാക്കുന്നില്ല. ഇതാണ് പതീതമായ ലോകം, സത്യയുഗമാണ് പാവനമായ ലോകം. പാവനമായി
മാറുക എന്നതാണ് മുഖ്യമായ കാര്യം. പാവനമാക്കി മാറ്റുന്നത് ആരാണ്?
ഇതൊന്നുമറിയില്ല. പതീതപാവനാ.. എന്നു പറഞ്ഞു വിളിക്കുന്നു. പക്ഷേ, നിങ്ങൾ
പതിതരാണെന്നു പറഞ്ഞാൽ മോശമായി മാറും. സ്വയത്തെ ആരും വികാരിയെന്ന്
മനസ്സിലാക്കുന്നില്ല. പറയും എല്ലാവരും ഗൃഹസ്ഥത്തിലായിരുന്നല്ലോ. രാധാ-കൃഷ്ണനും,
ലക്ഷ്മീ-നാരായണനും കുട്ടികളുണ്ടായിരുന്നല്ലോ. സത്യയുഗത്തിൽ യോഗബലത്തിലൂടെയാണ്
കുട്ടികൾ ജനിക്കുന്നത്. ഇത് മറന്നുപോയി. അതുകൊണ്ടാണ് സ്വർഗ്ഗത്തെ നിർവ്വികാരി
ലോകമാകുന്ന സ്വർഗ്ഗം എന്ന് പറയുന്നത്. അതാണ് ശിവാലയം. ബാബ പറയുന്നു-പതിതമായ
ലോകത്തിൽ ആരും പാവനമായിട്ടില്ല. എല്ലാവർക്കും സത്ഗതി നൽകുന്ന ശിവബാബ അച്ഛനും
ടീച്ചറും സത്ഗുരുവുമാണ്. ഒരു ഗുരു ശരീരം വിട്ടുപോയാൽ പിന്നെ കുട്ടിക്ക് തന്റെ
സിംഹാസനം നൽകുന്നു. അപ്പോൾ ഗുരു എങ്ങനെ സത്ഗതിയിലേക്കു കൊണ്ടുപോകും?
എല്ലാവരുടെയും സത്ഗതിദാതാവ് ഒന്നു തന്നെയാണ്. സത്യയുഗത്തിൽ ദേവീ-ദേവതകൾ
മാത്രമാണ് ഉള്ളത്. ബാക്കിയെല്ലാ ആത്മാക്കളും ശാന്തിധാമത്തിലേക്കു തിരിച്ചുപോകും.
രാവണരാജ്യത്തിൽ നിന്ന് മുക്തമാകുന്നു. ബാബ എല്ലാവരെയും പവിത്രമാക്കി മാറ്റി
തിരിച്ചുകൊണ്ടുപോകും. പാവനമായാൽ പിന്നെ പെട്ടെന്നൊന്നും പതിതമായി മാറുന്നില്ല.
നമ്പർവൈസായിട്ടാണ് ഇറങ്ങുന്നത്. സതോപ്രധാനത്തിൽ നിന്ന് സതോ, രജോ, തമോ.....നിങ്ങളുടെ
ബുദ്ധിയിൽ 84 ജന്മങ്ങളുടെ ചക്രമുണ്ട്. നിങ്ങൾ ഇപ്പോൾ പ്രകാശത്തിന്റെ
സ്തംഭങ്ങളാണ്. ജ്ഞാനത്തിലൂടെ ഈ ചക്രത്തെ മനസ്സിലാക്കിയിരിക്കുന്നു-എങ്ങനെയാണ് ഈ
ചക്രം കറങ്ങുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികൾ മറ്റുള്ളവർക്കും വഴി പറഞ്ഞുകൊടുക്കണം.
നിങ്ങൾ തോണിക്കാരും കൂടിയാണ്, പൈലറ്റുമാണ്, അതായത് വഴി പറഞ്ഞുകൊടുക്കുന്നവർ.
എല്ലാവരോടും പറയൂ- നിങ്ങൾ സുഖധാമത്തെയും ശാന്തിധാമത്തെയും ഓർമ്മിക്കൂ എന്ന്.
കലിയുഗമാകുന്ന ദുഃഖധാമത്തെ മറക്കൂ. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഏതുവരെ
ജീവിക്കുന്നുവോ, അതുവരെ ജ്ഞാനാമൃതം കുടിച്ചുകൊണ്ടിരിക്കണം. തന്റെ സഞ്ചിയെ ജ്ഞാന
രത്നങ്ങൾ കൊണ്ട് നിറയ്ക്കണം. സംശയത്തിലേക്ക് വന്ന് ഒരു ചോദ്യവും ഉന്നയിക്കരുത്.
2. യോഗ അഗ്നിയിലൂടെ
ആത്മാവാകുന്ന സീതയെ പാവനമാക്കി മാറ്റണം. ഏതൊരു കാര്യത്തിന്റെയും കൂടുതൽ
വിസ്താരത്തിലേക്കു പോകാതെ ദേഹീ-അഭിമാനിയായി മാറാനുള്ള പരിശ്രമം ചെയ്യണം.
ശാന്തിധാമത്തെയും സുഖധാമത്തെയും ഓർമ്മിക്കണം.
വരദാനം :-
സദാ
മനനത്തിലൂടെ മഗ്ന അവസ്ഥയുടെ സാഗരത്തിൽ മുഴുകുന്ന അനുഭവം ചെയ്യുന്ന അനുഭവി
മൂർത്തിയായി ഭവിക്കട്ടെ.
അനുഭവങ്ങളെ
വർധിപ്പിക്കാനുള്ള അടിസ്ഥാനമാണ്, മനശക്തി.മനനം ചെയ്യുന്നവർ സ്വതവേ
മഗ്നരായിരിക്കുന്നു.മഗ്ന അവസ്ഥയിൽ യോഗം ചെയ്യേണ്ടതായി വരുന്നില്ല, നിരന്തരം
യോഗത്തിലായിരിക്കും, പരിശ്രമം ആവശ്യമില്ല. മഗ്നം എന്നാൽ സ്നേഹത്തിന്റെ സാഗരത്തിൽ
മുഴുകുക എന്നാണ്, ആർക്കും വേർപെടുത്താൻ കഴിയാത്ത വിധം മുഴുകിയിരിക്കുക. അതിനാൽ
സ്വയം പരിശ്രമത്തിൽ നിന്ന് മോചിതരാകൂ, സാഗരത്തിന്റെ കുട്ടികൾ അനുഭവത്തിന്റെ
കുളത്തിൽ കുളിക്കരുത് സാഗരത്തിൽ ലയിക്കുക, അപ്പോൾ അനുഭവി മൂർത്തി എന്ന് വിളിക്കാം.
സ്ലോഗന് :-
ജ്ഞാനസ്വരൂപ ആത്മാവ്
അവരാണ് ആരുടെയാണോ ഓരോ സങ്കല്പവും ഓരോ നിമിഷവും സമർത്ഥമായത്.
അവ്യക്ത സൂചന- ഈ അവ്യക്ത
മാസത്തിൽ ബന്ധനമുക്തരായിരുന്ന് ജീവൻ മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.
ഏതെങ്കിലും സ്വഭാവം,
സംസ്ക്കാരം,വ്യക്തി അല്ലെങ്കിൽ സമ്പത്തിന്റെ ബന്ധനം നിങ്ങളെ
ആകർഷിക്കുന്നുണ്ടെങ്കിൽ, ബാബയുടെ ഓർമ്മയുടെ ആകർഷണം സദാ നിലനിൽക്കില്ല.
കർമ്മതീതനാകുക എന്നാൽ സർവ്വ കർമ്മ ബന്ധനങ്ങളിൽ നിന്നും മുക്തനാകുക, വേറിട്ടവരായി,
പ്രകൃതിയിലൂടെ നിമിത്തമാത്രമായി കർമ്മം ചെയ്യിപ്പിക്കുക.
വേറിട്ടിരിക്കുന്നതിന്റെ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കൂ. ചെയ്യിപ്പിക്കുന്നവനും
ചെയ്യുന്ന കർമ്മേന്ദ്രിയങ്ങളും വ്യത്യസ്തമാണ് എന്ന അനുഭൂതി സഹജവും
യന്ത്രികവുമായി ഉണ്ടാകണം.