ഇപ്പോള് തന്റെ
ചലനത്തിലൂടെയും മുഖത്തിലൂടെയും ബ്രഹ്മാബാബയ്ക്ക് സമാനം അവ്യക്തരൂപം കാണിക്കൂ,
സാക്ഷാത്കാരമൂര്ത്തിയാകൂ
ഇന്ന് ഭാഗ്യവിധാതാവായ ബാബ
തന്റെ നാനാഭാഗത്തെയും ശ്രേഷ്ഠ ഭാഗ്യശാലി കുട്ടികളെ കണ്ട് ഹര്ഷിതം ആവുകയാണ്.
മുഴുവന് കല്പ്പത്തില് ഇങ്ങനെയുള്ള ശ്രേഷ്ഠ ഭാഗ്യം ആര്ക്കും തന്നെ ഉണ്ടാവുക
സാധ്യമല്ല. കല്പ്പ കല്പ്പത്തില് താങ്കള് കുട്ടികള് തന്നെയാണ് ഈ ശ്രേഷ്ഠ
ഭാഗ്യത്തിന്റെ അധികാരം പ്രാപ്തമാക്കുന്നത്. ഓര്മ്മയുണ്ടോ തന്റെ കല്പ്പ
കല്പ്പത്തെ അധികാരത്തിന്റെ ഭാഗ്യം? ഈ ഭാഗ്യം സര്വ്വശ്രേഷ്ഠ ഭാഗ്യമായത്
എന്തുകൊണ്ടാണ്? എന്തുകൊണ്ട് എന്നാല് സ്വയം ഭാഗ്യവിധാതാവ് ഈ ശ്രേഷ്ഠ
ഭാഗ്യത്തിന്റെ ദിവ്യജന്മം താങ്കള് കുട്ടികള്ക്ക് നല്കിയിരിക്കുന്നു, ആരുടെയാണോ
ജന്മം തന്നെ ഭാഗ്യവിധാതാവിലൂടെ,അവര്ക്ക് ശ്രേഷ്ഠ ഭാഗ്യം അല്ലാതെ മറ്റൊന്നും
തന്നെ ഉണ്ടാവുകയില്ല. തന്റെ ഭാഗ്യത്തിന്റെ ലഹരി സ്മൃതിയില് ഉണ്ടാകുന്നുണ്ടോ?
തന്റെ ഭാഗ്യത്തിന്റെ ലിസ്റ്റ് എടുക്കൂ എത്ര വലിയ ലിസ്റ്റ് ആണ്? അപ്രാപ്തമായി ഒരു
വസ്തുവും ഇല്ല, താങ്കള് ബ്രാഹ്മണരുടെ ഭാഗ്യശാലി ജീവിതത്തില്.എല്ലാവരുടെയും
മനസ്സില് തന്റെ ഭാഗ്യത്തിന്റെ ലിസ്റ്റ് ഓര്മ്മ വന്നു! സ്മൃതിയില്
കൊണ്ടുവരൂ,വന്നോ സ്മൃതിയില്? ഹൃദയം എന്താണ് പാട്ടുപാടുന്നത്? ആഹാ ഭാഗ്യ വിധാതാവ്!
ആഹാ എന്റെ ഭാഗ്യം! ഈ ശ്രേഷ്ഠ ഭാഗ്യത്തിന്റെ വിശേഷത ഇതാണ് ഒരു ഭഗവാനിലൂടെ മൂന്ന്
സംബന്ധത്തിന്റെ പ്രാപ്തി. ഒന്നിലൂടെ ഒന്നില് 3 ബന്ധം. ഏതാണോ ജീവിതത്തില്
വിശേഷസംബന്ധങ്ങളെന്ന് മഹിമയുള്ളത് അച്ഛന്, അധ്യാപകന്, സദ്ഗുരു മറ്റാര്ക്കും
ഒരാളില് നിന്ന് മൂന്ന് വിശേഷസംബന്ധവും പ്രാപ്തമാകുന്നില്ല. താങ്കള് ലഹരിയോടെ
പറയുന്നു ഞങ്ങളുടെ അച്ഛനുമാണ്, അധ്യാപകനുമാണ്, സദ്ഗുരുവുമാണ്. അച്ഛനിലൂടെ
സര്വ്വ ഖജനാക്കളുടെയും ഖനി പ്രാപ്തമാണ്. ഖജനാക്കളുടെ ലിസ്റ്റും സ്മൃതിയില് വന്നു!
സ്മൃതിയില് കൊണ്ടുവരൂ എന്തെല്ലാം ഖജനാക്കള് അച്ഛനിലൂടെ ലഭിച്ചു! ലഭിച്ചോ അതോ
ലഭിക്കണമോ? എന്ത് പറയും? ബാലകനില് നിന്നും അധികാരി തന്നെയാണ്. അധ്യാപകനിലൂടെ
ശിക്ഷണത്താല് ശ്രേഷ്ഠ പദവിയുടെ പ്രാപ്തി ഉണ്ടായി. ലോകത്തും ഏറ്റവും ശ്രേഷ്ഠ പദവി
രാജ്യപദവി ആയി പറയപ്പെടുന്നു, അപ്പോള് താങ്കള് ഡബിള്രാജാക്കന്മാരായിരിക്കുന്നു.
വര്ത്തമാന സ്വരാജ്യ അധികാരിയും, ഭാവിയില് അനേകജന്മം രാജ്യപദവിയ്ക്ക് അധികാരി.
പഠിപ്പ് ഒരു ജന്മം, അതും ചെറുതിലും ചെറിയ ജന്മവും പദവിയുടെ പ്രാപ്തിയോ
അനേകജന്മവും, രാജ്യവും അഖണ്ഡം, അചഞ്ചലം,നിര്വിഘ്ന രാജ്യം. ഇപ്പോഴും
സ്വരാജ്യഅധികാരി നിശ്ചിന്ത ചക്രവര്ത്തിയാണ്,ആണോ? നിശ്ചിന്ത ചക്രവര്ത്തിയായോ? ആര്
നിശ്ചിന്തമാണോ അവര് കൈ ഉയര്ത്തു. നിശ്ചിന്തം, അല്പം പോലും ആകുലത ഇല്ലല്ലോ?
നോക്കണം ഏതെങ്കിലും പാവകളി മുന്നില് വരുമ്പോള് പിന്നെ ആകുലമാകുന്നുണ്ടോ? മായയുടെ
പാവകളി മുന്നിലേക്ക് വരാറുണ്ടോ ഇല്ലയോ? പിന്നെ കുറേശ്ശെ കുറേശ്ശെ ആകുലത
ഉണ്ടാകുന്നുണ്ടോ? ഉണ്ടാകുന്നില്ലേ? കുറച്ച് ചിന്തനം നടക്കുന്നുണ്ടോ അതോ
നടക്കാറില്ലേ? അങ്ങനെ ശ്രേഷ്ഠ ഭാഗ്യം ഇപ്പോള് മുതലേ നിശ്ചിത ചക്രവര്ത്തി
ആക്കുന്നു. ഇപ്പോഴത്തെ ചെറിയ ചെറിയ കാര്യങ്ങള് വരുന്നത് അത് മുന്നോട്ടും ഇനിയും
അനുഭവിയും പരിപക്വവും ആക്കുന്നതാണ്.
ഇപ്പോള് എല്ലാവരും ഈ
ഭിന്നഭിന്ന കാര്യങ്ങളുടെ അനുഭവിയായിട്ടുണ്ടല്ലോ! പരിഭ്രമിക്കാറില്ലല്ലോ അല്ലേ?
വിശ്രമത്തോടെ സാക്ഷിയുടെ സീറ്റില് ഇരുന്ന് ഈ പാവ കളി കാണൂ, കാര്ട്ടൂണ് ഷോ കാണൂ.
ഒന്നും തന്നെയില്ല കാര്ട്ടൂണ് ആണ്. ഇപ്പോഴാണെങ്കില് ശക്തിശാലി ആയിട്ടുണ്ടല്ലോ!
ഇപ്പോള് ശക്തമല്ലേ? അതോ ഇടയ്ക്കിടെ പരിഭ്രമിക്കാറുണ്ടോ? ഇത് കടലാസ് പുലിയായി
വരലാണ്. കടലാസ് ആണ് പക്ഷേ വരുന്നത് പുലിയായിട്ടാണ്. ഇപ്പോള് സമയം അനുസരിച്ച്
അനുഭവിമൂര്ത്തിയായി സമയത്തെ, പ്രകൃതിയെ, മായയെ വെല്ലുവിളിക്കു. വരൂ ഞാന്
വിജയിയാണ്. വിജയിയുടെ വെല്ലുവിളി നടത്തു. (ഇടയ്ക്കിടെ ചുമ വരുന്നുണ്ട് ) ഇന്ന്
വാദ്യം കുറച്ച് കേടാണ്, കൂടിക്കാഴ്ച നടത്തണമല്ലോ!
ബാപ്ദാദയുടെ അടുക്കല്
രണ്ട് ഗ്രൂപ്പ് വീണ്ടും വീണ്ടും വരുന്നു, എന്തിനാണ് വരുന്നത്? രണ്ട് ഗ്രൂപ്പും
ബാപ്ദാദയോട് പറയുന്നു ഞങ്ങള് തയ്യാറാണ്. ഒന്നാണ് ഈ സമയം, പ്രകൃതി, മായ. മായ
മനസ്സിലാക്കിയിരിക്കുന്നു ഇനി എന്റെ രാജ്യം പോകാന് പോവുകയാണ്. രണ്ടാമത്തെ
ഗ്രൂപ്പാണ് അഡ്വാന്സ് പാര്ട്ടി. രണ്ട് ഗ്രൂപ്പും തീയതി ചോദിക്കുകയാണ്. വിദേശത്ത്
ഒരു വര്ഷം മുമ്പേ തീയതി നിശ്ചയിക്കാറില്ലേ? ഇവിടെ ആറുമാസം മുമ്പാണോ? ഭാരതത്തില്
ഫാസ്റ്റ് ആയി പോകുന്നവരാണ്, 15 ദിവസം മുമ്പും ഏതെങ്കിലും പരിപാടിയുടെ തീയതി
തീരുമാനിക്കുന്നു. അപ്പോള് സമാപ്തി, സമ്പന്നത, ബാബയ്ക്ക് സമാനമാകുന്നതിനുള്ള
തീയതി ഏതാണ്? ഇത് ബാപ്ദാദയാട്ചോേദിക്കുന്നു. ഈ തിയതി ഇപ്പോള് താങ്കള്
ബ്രാഹ്മണര്ക്ക് നിശ്ചയിക്കണം. സാധിക്കുമോ? തീയതി നിശ്ചയിക്കാന് സാധിക്കുമോ?
പാണ്ഡവര് പറയൂ. മൂന്ന് പേരും പറയൂ. (ബാപ്ദാദ നിര്വൈര് ഭായി, രമേശ് ഭായി, ബൃജ്
മോഹന് ഭായിയോട് ചോദിക്കുകയാണ്) തീയതി നിശ്ചയിക്കാന് സാധിക്കുമോ? പറയൂ സാധിക്കുമോ.
അതോ പെട്ടെന്ന് സംഭവിക്കണോ? നിശ്ചിതമാണ് എന്നാല് അതിനെ പ്രാക്ടിക്കല് ആയി
കൊണ്ടുവരണമോ വേണ്ടയോ? എന്താണ് പറയൂ. പെട്ടെന്ന് സംഭവിക്കുമോ? തീയതി
നിശ്ചയിക്കുകയില്ലേ? ആദ്യ വരിയില് ഇരിക്കുന്നവര് പറയൂ ചെയ്യുമോ? ആരാണോ പറയുന്നത്
ഡ്രാമയെ പ്രായോഗികമാകുന്നതിന് വേണ്ടി മനസ്സില് തീയതിയുടെ സങ്കല്പം ചെയ്യേണ്ടിവരും
അവര് കൈ ഉയര്ത്തു. ചെയ്യേണ്ടി വരുമോ? ഇവര് ഉയര്ത്തുന്നില്ലല്ലോ? അപ്രതീക്ഷിതമായി
ഉണ്ടാകുമോ? തീയതി നിശ്ചയിക്കാന്സാധിക്കുമോ? പിറകിലുള്ളവര് മനസ്സിലാക്കിയോ?
അപ്രതീക്ഷിതമായി സംഭവിക്കണം ഇത് ശരിയാണ്. പക്ഷേ തന്നെ തയ്യാറാക്കുന്നതിന് വേണ്ടി
ലക്ഷ്യം തീര്ച്ചയായും വെക്കേണ്ടി വരും. ലക്ഷ്യം കൂടാതെ സമ്പന്നമാകുന്നതില്
ആലസ്യം വന്നുചേരുന്നു. താങ്കള് നോക്കൂ എപ്പോഴാണോ തീയതി നിശ്ചയിക്കുന്നത്
അപ്പോഴാണ് സഫലത ലഭിക്കുന്നത്. ഏതൊരു പരിപാടിയുടെയും തീയതി നിശ്ചയിക്കാറില്ലേ?
ആകുക തന്നെ വേണം, ഈ സങ്കല്പം ചെയ്യേണ്ടി വരുമല്ലോ! അതോ വേണ്ടേ ഡ്രാമയില് തനിയെ
നടന്നുകൊള്ളുമോ? എന്താണ് കരുതുന്നത്? ആദ്യ വരിയിലുള്ളവര് പറയൂ. പ്രേം (ഡെറാഡൂണ്)
പറയൂ. ചെയ്യേണ്ടി വരുമോ ചെയ്യേണ്ടി വരുമോ? ജയന്തി പറയൂ ചെയ്യേണ്ടി വരുമോ.
അതെപ്പോള് സംഭവിക്കും? അന്തിമത്തില് സംഭവിക്കും സമയം വരുമ്പോള്! സമയം
സമ്പന്നമാകുമോ, അതോ താങ്കള് സമയത്തെ സമീപം കൊണ്ടുവരുമോ?
ബാപ്ദാദ കണ്ടു സ്മൃതിയില്
ജ്ഞാനവും ഇരിക്കുന്നു,ലഹരിയും ഇരിക്കുന്നു, നിശ്ചയവും ഇരിക്കുന്നു. പക്ഷേ
ഇപ്പോള് കൂട്ടിച്ചേര്ക്കണം പെരുമാറ്റത്തിലും മുഖത്തിലും കാണപ്പെടണം. ബുദ്ധിയില്
ഓര്മ്മ എല്ലാം ഉണ്ട്, സ്മൃതിയിലും വരുന്നു, പക്ഷേ ഇനി സ്വരൂപത്തില് വരട്ടെ.
സാധാരണ രൂപത്തിലും അഥവാ ഏതെങ്കിലും വലിയ കര്ത്തവ്യം ഉള്ളവരാണ് അല്ലെങ്കില്
ഏതെങ്കിലും ധനികരുടെ കുട്ടി വിദ്യാസമ്പന്നര് ആണെങ്കില് അവരുടെ പെരുമാറ്റത്തിലൂടെ
കാണപ്പെടുന്നു ഇവര് എന്തോ ആണ്. അവര് എന്തെങ്കിലും എന്തെങ്കിലും തരത്തില്
വേറിട്ടതായി കാണപ്പെടുന്നു. അപ്പോള് ഇത്രയും വലിയ ഭാഗ്യം സമ്പത്തും ഉണ്ട്,
പഠിപ്പുമുണ്ട്, പദവിയും ഉണ്ട്. സ്വരാജ്യം ഇപ്പോഴും ഉണ്ടല്ലോ! പ്രാപ്തികളും
എല്ലാമുണ്ട് എന്നാല് പെരുമാറ്റത്തിലൂടെയും മുഖത്തിലൂടെയും ഭാഗ്യ നക്ഷത്രം
മസ്തകത്തില് തിളങ്ങുന്നതായി കാണപ്പെടട്ടെ. അതും കൂടെ കൂട്ടിച്ചേര്ക്കണം. ഇപ്പോള്
ആളുകള്ക്ക് താങ്കള് ശ്രേഷ്ഠ ഭാഗ്യശാലി ആത്മാക്കളിലൂടെ ഈ അനുഭവം ഉണ്ടാകണം
വേണമെന്ന് അല്ല സംഭവിക്കണം, ഇത് നമ്മുടെ ഇഷ്ട ദേവനാണ്, ഇഷ്ട ദേവിയാണ്. ഇവര്
നമ്മുടേതാണ്. ബ്രഹ്മാബാബയില് കണ്ടതുപോലെ സാധാരണ ശരീരത്തില് ആയിരുന്നിട്ടും
ആദിയുടെ സമയത്തും ബ്രഹ്മാബാബയില് എന്താണ് കാണപ്പെട്ടിരുന്നത്, കൃഷ്ണനെ
കാണപ്പെട്ടിരുന്നില്ലേ! ആദിയില് ഉള്ളവര്ക്ക് അനുഭവമല്ലേ! അപ്പോള് ആദിയിലെ പോലെ
ബ്രഹ്മാബാബയിലൂടെ കൃഷ്ണന് കാണപ്പെട്ടിരുന്നു ഇങ്ങനെ തന്നെ അവസാനത്തിലും എന്ത്
കാണപ്പെട്ടു? അവ്യക്തരൂപം കാണപ്പെട്ടിരുന്നില്ലേ! പെരുമാറ്റത്തില്, മുഖത്തില്
കാണപ്പെട്ടിരുന്നില്ലേ! ഇപ്പോള് ബാപ്ദാദ വിശേഷ നിമിത്ത കുട്ടികള്ക്ക് ഈ
ഹോംവര്ക്ക് നല്കുകയാണ് ഇപ്പോള് ബ്രഹ്മാബാബയ്ക്ക് സമാനം അവ്യക്തരൂപം കാണട്ടെ.
പെരുമാറ്റത്തിലൂടെയും മുഖത്തിലൂടെയും ഏറ്റവും കുറഞ്ഞത് 108 മാലയുടെ മുത്തുകള്
കാണപ്പെടട്ടെ. ബാപ്ദാദ പേര് പറയാന് ആഗ്രഹിക്കുന്നില്ല പേര് അറിയിക്കുന്നില്ല
108 ആരാണ്. എന്നാല് അവരുടെ പെരുമാറ്റത്തില് മുഖത്തില് തന്നെ പ്രത്യക്ഷമാണ്. ഈ
ഹോം വര്ക്ക് ബാപ്ദാദ നിമിത്ത കുട്ടികള്ക്ക് വിശേഷിച്ച് നല്കുകയാണ്. സാധിക്കുമോ?
നല്ലത് എത്ര സമയം വേണം? ഇങ്ങനെ കരുതരുത് പിന്നില് വന്നവരാണ്, സമയത്തിന്റെ
കാര്യമല്ല, ചിലര് കരുതുന്നു ഞങ്ങള്ക്ക് കുറച്ചു വര്ഷമേ കിട്ടിയിട്ടുള്ളൂ.
ആര്ക്ക് വേണമെങ്കിലും ലാസ്റ്റില് നിന്നും ഫാസ്റ്റ് ആയി ഫാസ്റ്റില് നിന്നും
പോകുവാന് സാധിക്കും. ഇതും ബാപ്ദാദയുടെ വെല്ലുവിളിയാണ്. ചെയ്യാന് സാധിക്കുമോ.
ആര്ക്ക് വേണമെങ്കിലും ചെയ്യാം. അവസാനം ഉള്ളവര്ക്കും സാധിക്കും. കേവലം ലക്ഷ്യം
പക്കയാക്കി വയ്ക്കൂ. ചെയ്യുക തന്നെ വേണം, സംഭവിക്കുക തന്നെ വേണം.
ഡബിള് വിദേശികള് കൈ
ഉയര്ത്തു. അപ്പോള് ഡബിള് വിദേശികള് എന്ത് ചെയ്യും? ഡബിള് ചാന്സ് നേടില്ലേ.
ബാപ്ദാദ പേര് അനൗണ്സ് ചെയ്യുകയില്ല പക്ഷേ അവരുടെ മുഖം പറയും ഇതാണ്. ധൈര്യമുണ്ടോ?
ആദ്യ വരിയില് ഉള്ളവരെ ബാപ്ദാദ കാണുകയാണ്. ധൈര്യമുണ്ടോ? അഥവാ ധൈര്യമുണ്ടെങ്കില്
കൈ ഉയര്ത്തു. ധൈര്യമുണ്ടോ എങ്കില്?.പിന്നിലുള്ളവര്ക്കും ഉയര്ത്താം. ആരാണ്
മുന്നില് അവര് അര്ജുനന്. നല്ലത് ബാപ്ദാദ റിസള്ട്ട് കാണുന്നതിന് വേണ്ടി,
എന്തെല്ലാം പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്, ആരാര്
ചെയ്തുകൊണ്ടിരിക്കുകയാണ്, ആ റിസള്ട്ട് കാണുവാന് വേണ്ടി ആറുമാസം നല്കുകയാണ്.
ആറുമാസം റിസള്ട്ട് നോക്കും പിന്നീട് ഫൈനല് ആക്കും. ശരിയാണോ? എന്തെന്നാല്
കാണാറുണ്ട് ഇപ്പോള് സമയത്തിന്റെ വേഗത തീവ്രമായി പോവുകയാണ് രചനയെ തീവ്രമായി
പോകാന് വിടരുത്, രചയിതാവിന് തീവ്രമാകണം. ഇപ്പോള് കുറച്ച് വേഗമാക്കു, എല്ലാവരും
പറക്കൂ. പൊയ്ക്കൊണ്ടിരിക്കുകയാണ്, പറന്നുകൊണ്ടിരിക്കുകയാണ്. മറുപടിയില് വളരെ
നല്ല മറുപടിയാണ് നല്കുന്നത് ഞങ്ങള് തന്നെയാണല്ലോ, മറ്റാര് ആകും! ബാപ്ദാദ
സന്തോഷിക്കുന്നു. എന്നാല് ഇപ്പോള് ആള്ക്കാര് (ആത്മാക്കള് ) ഉണ്ടല്ലോ അവര്
എന്തെങ്കിലും കാണാന് ആഗ്രഹിക്കുന്നു. ബാപ്ദാദയ്ക്ക് ഓര്മ്മയുണ്ട് ആദിയില്
താങ്കള് കുട്ടികള് സേവനത്തില് ഇറങ്ങിയിരുന്നപ്പോള് കുട്ടികളിലൂടെയും
സാക്ഷാത്കാരം ഉണ്ടായിരുന്നു. ഇപ്പോള് സേവനവും സ്വരൂപവും രണ്ടിനും നേര്ക്ക്
ശ്രദ്ധ വേണം. ഇനി സാക്ഷാത്കാരമൂര്ത്തിയാകു. സാക്ഷാത് ബ്രഹ്മാബാബയാകൂ. ശരി
ഇന്ന് പുതിയ പുതിയ
കുട്ടികളും ധാരാളം വന്നിട്ടുണ്ട്. തന്റെ സ്നേഹത്തിന്റെ ശക്തിയിലൂടെ എല്ലാവരും
എത്തിച്ചേര്ന്നിരിക്കുന്നു. അതിനാല് ബാപ്ദാദ വിശേഷിച്ച് ആരാര് പുതിയ പുതിയ
കുട്ടികള് വന്നിട്ടുണ്ടോ അവര് ഓരോരുത്തര്ക്കും പേര് സഹിതം കോടിമടങ്ങ് ആശംസകള്
നല്കുകയാണ്, കൂടെ വരദാതാവ് വരദാനം നല്കുകയാണ് സദാ ബ്രാഹ്മണ ജീവിതത്തില്
ജയിച്ചുകൊണ്ടിരിക്കു, പറന്നുകൊണ്ടിരിക്കു. ശരി.
സേവനത്തിന്റെ ടേണ്
പഞ്ചാബിന്റെതാണ് : പഞ്ചാബ്കാര് എഴുന്നേല്ക്കൂ.
വളരെ നല്ലത്. ഇതും വിധി നന്നായി ഉണ്ടാക്കിയിട്ടുണ്ട്. ഓരോ സോണിനും ചാന്സ്
ലഭിക്കുന്നു. സേവനത്തിലൂടെ ഓരോരോ ചുവടില് കോടിമടങ്ങ് സമ്പാദ്യം ശേഖരണം ആകുന്നു.
എന്തെന്നാല് ഭൂരിഭാഗവും ഏതെങ്കിലും കര്മ്മം ചെയ്തു യജ്ഞ സേവനം ഓര്മ്മവയ്ക്കുന്നു.
സേവനം ഓര്മ്മ വരുന്നതിലൂടെ യജ്ഞരചയിതാവായ ബാബയെ ഓര്മ്മ വരിക തന്നെ ചെയ്യുന്നു.
അപ്പോള് സേവനത്തിലും കൂടുതല് കൂടുതല് പുണ്യത്തിന്റെ സമ്പാദ്യം
ശേഖരിക്കപ്പെടുന്നു. ആര് സത്യമായ പുരുഷാര്ത്ഥി കുട്ടികളുണ്ടോ അവര്ക്ക് തന്റെ
ഓര്മ്മയുടെ ചാര്ട്ടിനെ സഹജവും നിരന്തരവും ആക്കുവാന് സാധിക്കും.
എന്തുകൊണ്ടെന്നാല് ഇവിടെ ഒന്ന് മഹാരഥികളുടെ സംഗമാണ്. സംഗത്തിന്റെ നിറം സഹജമായി
വന്നുചേരുന്നു. ശ്രദ്ധയുണ്ട് എങ്കില് ഈ 8 10 ദിവസം ലഭിക്കുന്നു, ഇതില് വളരെ
നല്ല പരിപാടി ചെയ്യാന് സാധിക്കും. സാധാരണ രീതിയിലൂടെ സേവനത്തിന്റെ ഇത്രയും
ലാഭമുണ്ടാകുന്നില്ല, എന്നാല് അവസരമുണ്ട് ഒന്ന് സഹജ നിരന്തരയോഗി ആകുന്നതിന്,
പുണ്യത്തിന്റെ കണക്ക് ശേഖരിക്കുന്നതിന്, പിന്നെ വലുതിലും വലിയ പരിവാരത്തിന്റെ
ലഹരിയില്, സന്തോഷത്തില് കഴിയുന്നതിന്. അപ്പോള് പഞ്ചാബ് കാര്ക്ക് അവസരം ലഭിച്ചു,
ഓരോ സോണിനും ലഭിക്കുന്നു എന്നാല് ലക്ഷ്യം വെക്കൂ മൂന്ന് പ്രയോജനവും ഉണ്ടാകണം!
എത്ര പുണ്യത്തിന്റെ കണക്ക് ശേഖരിക്കപ്പെട്ടു? സഹജ ഓര്മ്മയുടെ പരിപാടി എത്ര
ചെയ്തു? സംഘടനയുടെ അല്ലെങ്കില് പരിവാരത്തിന്റെ സ്നേഹം, സമീപതയുടെ എത്ര അനുഭവം
ചെയ്തു? ഈ മൂന്ന് കാര്യങ്ങളുടെയും റിസള്ട്ട് ഓരോരുത്തര്ക്കും തന്റേത് എടുക്കണം.
അവസരം ലഭിക്കുന്നു എന്നാല് ചാന്സ് എടുക്കുന്നവര് ചാന്സലര് ആകു. അപ്പോള് പഞ്ചാബ്
കാര് സമര്ഥരല്ലേ! നല്ലതാണ്. നല്ല സംഖ്യയിലും വരുന്നു, സേവനവും തുറന്ന ഹൃദയത്തോടെ
ലഭിക്കുന്നു. വരുന്നവരുടെ സംഖ്യയും നന്നായി വരുന്നുണ്ട്. നല്ലതാണ് സംഘടന
നല്ലതാണ്.
ഇന്ന് രണ്ട് വിംഗ് (
ഗ്രാമവികാസ് വിംഗ്, മഹിള വിംഗ് ഇവ മീറ്റിങ്ങിന് വേണ്ടി വന്നിരിക്കുന്നു)
മഹിള വിങ്ങുകാര് എണീയ്ക്കൂ
: എന്താ ഇതില് ഭൂരിപക്ഷം ടീച്ചേഴ്സ് ആണോ?
ടീച്ചര്മാര് കൈ ഉയര്ത്തു. നല്ല അവസരമാണ്. സേവനത്തിന്റെ സേവനം. സേവനത്തിന് മുമ്പ്
പ്രതിഫലം. സംഘടനയുടെയും ബാബയുടെയും മിലനത്തിന്റെ രസം നേടുക. അപ്പോള് സേവനവും
പ്രതിഫലവും രണ്ടും ലഭിച്ചു. നല്ലതാണ്. ഇപ്പോള് എന്തെങ്കിലും പുതിയ പദ്ധതി
ഉണ്ടാക്കിയിട്ടുണ്ടോ? ആരെല്ലാം വന്നിട്ടുണ്ടോ മഹിളകളാകട്ടെ ഏത് തരക്കാര് ആകട്ടെ.
അപ്പോള് ഓരോ ഗ്രൂപ്പും എന്തെങ്കിലും വിശേഷിച്ച് പ്രാക്ടിക്കല് പെരുമാറ്റത്തിലും
മുഖത്തും എന്തെങ്കിലും എന്തെങ്കിലും ഗുണങ്ങളുടെയും ശക്തിയുടേയും കൊടി ഉയര്ത്തു.
അപ്പോള് ഞാന് ഈ ഗ്രൂപ്പ് മഹിളാ ഗ്രൂപ്പ് ഈ ഗുണത്തിന്റെ അഥവാ ശക്തിയുടെ
പ്രാക്ടിക്കല് പ്രത്യക്ഷ രൂപത്തില് കൊണ്ടുവരും. ഇങ്ങനെ ഓരോ തരത്തിലും ഉള്ളവര്
എന്തെങ്കിലും എന്തെങ്കിലും തനിക്കായി വിശേഷിച്ച് നിശ്ചയിക്കട്ടെ, അത് പരസ്പരം
സേവനത്തിന്റെ റിസള്ട്ട് കുറിച്ചിടാറുള്ളത് പോലെ ഇങ്ങനെ പരസ്പരം എഴുതട്ടെ,
സംഘടനയില് ആകട്ടെ ഇതും പരിശോധിച്ചു കൊണ്ടിരിക്കു. അപ്പോള് ആദ്യം താങ്കള് ചെയ്തു
കാണിക്കുക. മഹിളാ വിങ്ങ് ചെയ്തു കാണിക്കൂ. ശരിയല്ലേ. ഓരോരോ വിങ്ങിനും
എന്തെങ്കിലും എന്തെങ്കിലും തന്റെ പദ്ധതി ഉണ്ടാക്കണം. സമയം നിശ്ചയിക്കൂ ഇത്രയും
സമയത്തില് ഇത്ര ശതമാനം പ്രാക്ടിക്കലിലേക്ക് കൊണ്ടുവരണം. പിന്നെ എന്താണോ ബാപ്ദാദ
ആഗ്രഹിക്കുന്നത് പെരുമാറ്റത്തിലും ചിത്രത്തിലും വരണം അത് വന്നുചേരും. അപ്പോള് ഈ
പദ്ധതി ചെയ്തു കാണിച്ച് ബാപ്ദാദയ്ക്ക് നല്കുക. ഓരോരോ വിങ്ങും എന്തു ചെയ്യും?
സേവനത്തിന്റെ പദ്ധതി കുറിച്ചിടാറുള്ളത് പോലെ ഇത് ചെയ്തു കൊടുക്കുക. ശരിയല്ലേ!
ചെയ്തു കൊടുക്കുക. നല്ലത് ചെറിയ ചെറിയ സംഘടനകള്ക്ക് അത്ഭുതം ചെയ്ത് കാണിക്കാന്
സാധിക്കും. ശരിയാണ്. എന്താണ് കരുതുന്നത് ടീച്ചേഴ്സ്? ചെയ്യാന് സാധിക്കുമോ?
ചെയ്യാന് സാധിക്കുമോ? എങ്കില് പദ്ധതി ഉണ്ടാക്കുക. ശരി. ആശംസകള് സേവനത്തിന്.
ഗ്രാമവികാസ് വിങ്ങുകാര്
എഴുന്നേല്ക്കൂ : ഇപ്പോള് വരെ ഗ്രാമവികാസ്കാര്
എത്ര ഗ്രാമത്തെ പരിവര്ത്തനപ്പെടുത്തി? എത്ര ഗ്രാമത്തില് ചെയ്തിട്ടുണ്ട്? (7
ഗ്രാമത്തില് ചെയ്തിട്ടുണ്ട്, ഒരു ഗ്രാമത്തില് 75ശതമാനം വരെ കാര്യം
നടന്നിട്ടുണ്ട്. ഈ മീറ്റിങ്ങിലും പരിപാടി ഉണ്ടാക്കിയിട്ടുണ്ട് സമയത്തിന്റെ വിളി
സ്വച്ഛ സ്വര്ണിമ ഗ്രാമ്യ ഭാരതം. ഈ പ്രോജക്റ്റിന്റെ അന്തര്ഗതമാണ് ഗ്രാമ ഗ്രാമത്തെ
വ്യസനമുക്തവും സ്വച്ഛവും ആക്കുന്നതിനുള്ള സേവനം ചെയ്യും.) നല്ലതാണ് പ്രായോഗികം
ആണല്ലോ. ഇതിന്റെ ആകെ റിസള്ട്ട് ആരാണോ പ്രസിഡന്റ്, പ്രധാനമന്ത്രി അവരുടെ അടുക്കല്
പോകുമോ? (ഇപ്പോള് അയച്ചിട്ടില്ല) അയക്കണം എന്തെന്നാല് എന്താണോ ഗ്രാമ ഗ്രാമത്തില്
പ്രായോഗികമായി ചെയ്തുകൊണ്ടിരിക്കുന്നത്, ഇത് ഗവണ്മെന്റിന്റെ തന്നെ ജോലിയാണ്
പക്ഷേ താങ്കള് സഹയോഗിയായി കൊണ്ടിരിക്കുകയാണ് അപ്പോള് റിസള്ട്ട് കണ്ട് നല്ലതായി
മാനിക്കും. ഇങ്ങനെയുള്ള ഒരു ബുള്ളറ്റിന് തയ്യാറാക്കു അതിലൂടെ ഗവണ്മെന്റിന്റെ
എല്ലാ മുഖ്യ ആള്ക്കാര്ക്കും ബുള്ളറ്റും പോകണം പുസ്തകം അല്ല മാഗസിന് അല്ല
ചുരുക്കത്തില് ആകെ റിസള്ട്ട് എല്ലാ വശത്തേക്കും അയക്കണം. നല്ലതാണ് ആശംസകള്. ശരി
(ഇടയ്ക്കിടെ ചുമ വരുന്നു) ഇന്ന് വാദ്യം ശാന്തി ആഗ്രഹിക്കുന്നു. ശരി.
ബാപ്ദാദയുടെ അടുക്കല്
നാനാഭാഗത്തും ഉള്ള സേവനത്തിന്റെ റിസള്ട്ട് വന്നു കൊണ്ടിരിക്കുന്നു വിശേഷിച്ച്
ഇന്നത്തെ കാലത്ത് ഏതൊരു കോണും ശേഷിക്കരുത് എല്ലാവര്ക്കും സന്ദേശം ലഭിക്കട്ടെ ഈ
പദ്ധതി പ്രായോഗികമായി ചെയ്തുകൊണ്ടിരിക്കുന്നത് അതിന്റെ റിസള്ട്ടും നല്ലതാണ്.
ബാപ്ദാദയുടെ അടുക്കല് ഡബിള് വിദേശി കുട്ടികളുടെ വാര്ത്ത ലഭിക്കുന്നുണ്ട്,
ആരെല്ലാം മെഗാ പ്രോഗ്രാം (ഭാരതത്തില്) ചെയ്തിട്ടുണ്ടോ അവരുടെ വാര്ത്തയും എല്ലാം
ലഭിച്ചിട്ടുണ്ട്. നാനാഭാഗത്തെയും സേവനത്തിന്റെ റിസള്ട്ട് സഫലതപൂര്വ്വം
പുറത്തുവരുന്നു. അപ്പോള് കുട്ടികള് സേവനത്തില് സന്ദേശം നല്കുന്നതിന്റെ
റിസള്ട്ടില് സഫലത പ്രാപ്തമാക്കിയിരിക്കുന്നു. ഇങ്ങനെ തന്നെ വാക്കിലൂടെ,
സമ്പര്ക്കത്തിലൂടെ, ഒപ്പമൊപ്പം തന്റെ മുഖത്തിലൂടെ മാലാഖ രൂപത്തിന്റെ
സാക്ഷാത്കാരം ചെയ്യിച്ചുകൊണ്ട് പോകു.
ശരി ആരാര് ആദ്യമായി
വന്നിട്ടുണ്ടോ അവര് കൈ ഉയര്ത്തു. ധാരാളം ഉണ്ട്. നല്ലതാണ്, ടൂ ലൈറ്റിന്റെ
ബോര്ഡിനു മുമ്പേ വന്നിരിക്കുന്നു. നല്ലതാണ്. അവസരം എടുക്കൂ. അത്ഭുതം ചെയ്തു
കാണിക്കൂ. ധൈര്യം വെക്കൂ ബാപ്ദാദയുടെ സഹായം ഓരോ കുട്ടിക്കും ഒപ്പമുണ്ട്.ശരി
ബാപ്ദാദ നാനാഭാഗത്തെയും
സാകാര സന്മുഖത്തിരിക്കുന്ന കുട്ടികള്ക്കും, അവരവരുടെ സ്ഥലത്ത്, ദേശത്ത്
ബാബയുമായി മിലനമാഘോഷിക്കുന്ന നാനാഭാഗത്തെയും കുട്ടികള്ക്കും വളരെ വളരെ
സേവനത്തിന്റെ, സ്നേഹത്തിന്റെ, പുരുഷാര്ത്ഥത്തിന്റെ ആശംസകള് നല്കുകയാണ്. എന്നാല്
പുരുഷാര്ത്ഥത്തില് തീവ്രപുരുഷാര്ത്ഥിയായി ഇനി ആത്മാക്കളെ ദു:ഖ, അശാന്തിയില്
നിന്ന് മോചിപ്പിക്കുന്നതിന് ഇനിയും തീവ്ര പുരുഷാര്ഥം ചെയ്യൂ. ദു:ഖ, അശാന്തി,
ഭ്രഷ്ടാചാരം അതിയിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള് അതിയുടെയും അന്ത്യം
ചെയ്ത് എല്ലാവര്ക്കും മുക്തിധാമത്തിന്റെ സമ്പത്ത് ബാബയില് നിന്നും നല്കിക്കൂ.
ഇങ്ങനെ ദൃഢസങ്കല്പം ഉള്ളവരായ കുട്ടികള്ക്ക് സ്നേഹ സ്മരണ നമസ്തേ. ഓം ശാന്തി.
വരദാനം :-
നമ്രതയുടെയും
അതോറിറ്റിയുടെയും സന്തുലനത്തിലൂടെ ബാബയെ പ്രത്യക്ഷമാക്കുന്ന വിശേഷ സേവാധാരിയായി
ഭവിക്കട്ടെ
എവിടെ സന്തുലനം ഉണ്ടോ
അവിടെ അത്ഭുതം കാണപ്പെടുന്നു.എപ്പോഴാണോ താങ്കള് നമ്രതയുടെയും സത്യതയുടെയും
അതോറിറ്റിയുടെ സന്തുലനത്തിലൂടെ ആര്ക്കുവേണമെങ്കിലും ബാബയുടെ പരിചയം നല്കുന്നത്
അപ്പോള് അത്ഭുതം കാണപ്പെടും. ഇതേ രൂപത്തിലൂടെ ബാബയെ പ്രത്യക്ഷമാക്കണം. താങ്കളുടെ
സംസാരം സ്പഷ്ടം ആകട്ടെ, അതില് സ്നേഹവും വേണം, നമ്രതയും മധുരതയും വേണം എന്നാല്
മഹാനതയും സത്യതയും ഉണ്ടാകണം അപ്പോള് പ്രത്യക്ഷതയുണ്ടാകും. സംസാരിച്ചുകൊണ്ട്
ഇടയ്ക്കിടെ അനുഭവം ചെയ്യിച്ചു കൊണ്ടുപോകുഅതിലൂടെ ലഹരിയില് മഗ്ന മൂര്ത്തിയായി
അനുഭവമാകട്ടെ. ഇങ്ങനെ സ്വരൂപത്തിലൂടെ സേവനം ചെയ്യുന്നവര് തന്നെയാണ് വിശേഷ
സേവാധാരി.
സ്ലോഗന് :-
സമയത്ത്
ഏതൊരു സാധനവും ഉണ്ടാകുന്നില്ല എങ്കിലും സാധനയില് വിഘ്നം ഉണ്ടാകരുത്
അവ്യക്ത സൂചനകള് സത്യതയും
സഭ്യതയും ആകുന്ന സംസ്കാരത്തെ സ്വന്തമാക്കൂ
ചില ചിലര് കരുതുന്നു
ക്രോധം ഒരു വികാരമൊന്നുമാകുകയില്ല, ഇത് ആയുധമാണ്. എന്നാല് ക്രോധം ജ്ഞാനിതു
ആത്മാവിന് മഹാ ശത്രുവാണ്. എന്തെന്നാല് ക്രോധം അനേക ആത്മാക്കളുമായി സംബന്ധ,
സമ്പര്ക്കത്തില് വരുന്നതിലൂടെ പ്രസിദ്ധമാകുന്നു, ക്രോധത്തെ കണ്ട് ബാബയുടെ പേരിന്
വളരെ ഗ്ലാനിയുണ്ടാകുന്നു. പറയുന്നവര് ഇത് തന്നെ പറയുന്നു കണ്ടു ജ്ഞാനി തു ആത്മാ
കുട്ടികളെ. അതിനാല് ഇതിന്റെ അംശമാത്രയെ കൂടി സമാപ്തമാക്കി സഭ്യതാപൂര്വം വ്യവഹാരം
ചെയ്യൂ.