30.05.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളെ- നിങ്ങളിപ്പോള്ശാന്തിധാമം, സുഖധാമത്തിലേയ്ക്ക്പോകുന്നതിന്വേണ്ടിഈശ്വരീയധാമത്തി
ലിരിക്കുകയാണ്, ഇത്സത്യമായസംഗമാണ്, ഇവിടെനിങ്ങള്പുരുഷോത്തമരായിമാറികൊണ്ടിരിക്കുകയാണ്.

ചോദ്യം :-
നിങ്ങള് ബാബയെക്കാളും ഉയര്ന്നവരാണ്, താഴെയല്ല - എങ്ങനെ?

ഉത്തരം :-
ബാബ പറയുന്നു - കുട്ടികളെ, ഞാന് വിശ്വത്തിന്റെ അധികാരിയാവുന്നില്ല, നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ് അതിനാല് ബ്രഹ്മാണ്ഡത്തിന്റെയും അധികാരിയാക്കി മാറ്റുന്നു. ഞാന് ഉയര്ന്നതിലും ഉയര്ന്ന ബാബ നിങ്ങള് കുട്ടികളെ നമസ്ക്കരിക്കുന്നു, അതിനാല് നിങ്ങള് എന്നെക്കാള് ഉയര്ന്നവരാണ്, ഞാന് നിങ്ങള് അധികാരികളെ അഭിവാദനം ചെയ്യുന്നു. പിന്നീട് നിങ്ങള് ഇങ്ങനെയാക്കി മാറ്റുന്ന ബാബയെ അഭിവാദനം ചെയ്യുന്നു.

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം. ബാബാ നമസ്തേ, എന്ന് മറുപടി പോലും പറയുന്നില്ല, എന്തുകൊണ്ടെന്നാല് കുട്ടികള്ക്കറിയാം ബാബ നമ്മളെ ബ്രഹ്മാണ്ഡത്തിന്റെയും വിശ്വത്തിന്റെയും അധികാരിയാക്കി മാറ്റുന്നു. ബാബയാണെങ്കില് കേവലം ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാകുന്നു, വിശ്വത്തിന്റെ അധികാരിയാവുന്നില്ല. കുട്ടികളെ ബ്രഹ്മാണ്ഡത്തിന്റെയും വിശ്വത്തിന്റെയും അധികാരിയാക്കി മാറ്റുന്നു, അതിനാല് പറയൂ വലുതാരാണ്? ഉയര്ന്നത് കുട്ടികള് തന്നെയാകുമല്ലോ അതുകൊണ്ട് കുട്ടികള് പിന്നീട് സലാം ചെയ്യുന്നു. ബാബാ അങ്ങ് തന്നെയാണ് ഞങ്ങളെ ബ്രഹ്മാണ്ഡത്തിന്റെയും വിശ്വത്തിന്റയും അധികാരിയാക്കി മാറ്റുന്നത് അതുകൊണ്ട് അങ്ങേയ്ക്ക് നമസ്ക്കാരം. മുസ്ലീം ങ്ങളും മാലേക്കും സലാം, സലാം മാലേക്കും എന്ന് പറയാറുണ്ടല്ലോ. നിങ്ങള് കുട്ടികള്ക്ക് ഈ സന്തോഷമുണ്ട്. ആര്ക്കാണോ നിശ്ചയമുള്ളത്, നിശ്ചയമില്ലാതെ ആര്ക്കും ഇവിടെ വരാന് സാധിക്കില്ല. ഇവിടെ ആരാണോ വരുന്നത് അവര്ക്കറിയാം നമ്മള് ഒരു മനുഷ്യ ഗുരുവിന്റെയടുത്തേക്കല്ല പോകുന്നത്. മനുഷ്യ പിതാവിന്റെയടുത്ത്, ടീച്ചറിന്റെയടുത്ത് അഥവാ മനുഷ്യ ഗുരുവിന്റെയടുത്തേക്കല്ല പോകുന്നത്. നിങ്ങള് വരുന്നത് ആത്മീയ അച്ഛന്, ആത്മീയ ടീച്ചര്, ആത്മീയ സദ്ഗുരുവിന്റെയടുത്തേക്കാണ്. ആ മനുഷ്യരാണെങ്കില് അനേകമുണ്ട്. ഇത് ഒന്നു മാത്രമാണ്. ഈ പരിചയം ആര്ക്കും തന്നെയുണ്ടായിരുന്നില്ല. ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളില് പോലും രചയിതാവിനെയും രചനയേയും കുറിച്ച് ആര്ക്കും അറിയുകയില്ല. അറിയാത്തതു കാരണം, അവരെ അനാഥരെന്ന് പറയുന്നു. ആര്ക്കാണോ നല്ല വിദ്യാഭ്യാസമുള്ളത്, അവര്ക്ക് മനസ്സിലാക്കാന് സാധിക്കും, നമ്മള് എല്ലാ ആത്മാക്കളുടെയും അച്ഛന് ഒരേയൊരു നിരാകാരനാണ്. ആ നിരാകാരന് വന്ന് അച്ഛനും ടീച്ചറും സത്ഗുരുവുമായി മാറുന്നു. ഗീതയില് കൃഷ്ണന്റെ പേര് പ്രസിദ്ധമാണ്. ഗീത സര്വ്വ ശാസ്ത്രങ്ങള്ക്കും മാതാ ശിരോമണിയാണ്, ഏറ്റവും ഉത്തമത്തിലും ഉത്തമമാണ്. ഗീതയെ തന്നെയാണ് മാതാ-പിതാവെന്ന് പറയപ്പെടുന്നത് വേറെ അനേക ശാസ്ത്രങ്ങളുണ്ട്, അതിനെയൊന്നും മാതാ-പിതാവെന്ന് പറയില്ല. ശ്രീമത് ഭഗവത് ഗീത മാതാവെന്ന് പാടപ്പെടുന്നു. ഭഗവാന്റെ മുഖകമലത്തില് നിന്നും പുറത്തു വന്നതാണ് ഗീതാ ജ്ഞാനം. ബാബ ഉയര്ന്നതിലും ഉയര്ന്നതാണെങ്കില് തീര്ച്ചയായും ഉയര്ന്നതിലും ഉയര്ന്നതെന്ന് മഹിമ പാടുന്ന ഗീതയുടെ രചയിതാവുമാണ്. ബാക്കി എല്ലാ ശാസ്ത്രങ്ങളും അതിന്റെ ഇലകളാണ്, രചനകള്. രചനയില് നിന്നും ഒരിക്കലും സമ്പത്ത് ലഭിക്കുവാന് സാധിക്കില്ല. അഥവാ ലഭിക്കുകയാണെങ്കിലും അല്പകാലത്തേയ്ക്കാണ്. വേറെ അനേകം ശാസ്ത്രങ്ങളുണ്ട്, അതെല്ലാം പഠിക്കുന്നതിലൂടെ ഒരു ജന്മത്തേയ്ക്ക് അല്പ കാലത്തെ സുഖം ലഭിക്കുന്നു. അത് മനുഷ്യര് മനുഷ്യരെ പഠിപ്പിക്കുന്നതാണ്. പല പ്രകാരത്തിലുള്ള ഏതെല്ലാം പഠിപ്പുകളുണ്ടോ അതെല്ലാം അല്പകാലത്തേയ്ക്ക് വേണ്ടി മനുഷ്യര്, മനുഷ്യരെ പഠിപ്പിക്കുന്നതാണ്. അല്പകാലത്തെ സുഖം ലഭിച്ചു പിന്നീട് അടുത്ത ജന്മത്തില് അടുത്ത പഠിപ്പ് പഠിക്കേണ്ടി വരും. ഇവിടെയാണെങ്കില് ഒരേയൊരു നിരാകരനായ ബാബ 21 ജന്മത്തേയ്ക്ക് സമ്പത്ത് നല്കുന്നു. ഇത് ഒരു മനുഷ്യനും നല്കാന് സാധിക്കില്ല. അവരാണെങ്കില് അണാ പൈസയ്ക്ക് വിലയില്ലാത്തവരാക്കി മാറ്റുന്നു. ബാബ വിലയുള്ളവരാക്കി മാറ്റുന്നു. ഇപ്പോള് ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണ്. നിങ്ങളെല്ലാവരും ഈശ്വരന്റെ കുട്ടികളല്ലേ. സര്വ്വവ്യാപിയെന്ന് പറയുന്നതിലൂടെ അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. എല്ലാത്തിലും പരമാത്മാവുണ്ടെങ്കില് പിന്നെ എല്ലാവരും അച്ഛന്മാരാകുന്നു. എല്ലാവരും അച്ഛനായെങ്കില് പിന്നെ സമ്പത്തെവിടെ നിന്ന് ലഭിക്കും! ആരുടെ ദുഖം ആര് ഹരിക്കും! ബാബയെ തന്നെയാണ് ദുഖഹര്ത്താ, സുഖകര്ത്താവെന്ന് പറയുന്നത്. എല്ലാവരം തന്നെ അച്ഛനെങ്കില് യാതൊരു അര്ത്ഥവുമില്ല. ബാബ മനസ്സിലാക്കി തരുകയാണ്- ഇത് തന്നെയാണ് രാവണ രാജ്യം. ഇതും ഡ്രാമയിലടങ്ങിയിട്ടുള്ളതാണ് അതുകൊണ്ടാണ് ചിത്രങ്ങളിലും വ്യക്തമായി കാണിച്ചിരിക്കുന്നത്.

നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് - നമ്മള് പുരുഷോത്തമ സംഗമയുഗത്തിലാണ്. ബാബ പുരുഷോത്തമനാക്കുന്നതിന് വേണ്ടി വന്നിരിക്കുകയാണ്. എങ്ങനെയാണോ വക്കീലും, ഡോക്ടറുമാവാന് പഠിക്കുന്നതിലൂടെ പദവി നേടാന് സാധിക്കുന്നത്, ഈ പഠിപ്പിലൂടെ നമ്മള് ഇന്നതായി മാറുമെന്ന് മനസ്സിലാക്കുന്നു. ഇവിടെ നിങ്ങള് സത്യമായ സംഗത്തിലാണിരിക്കുന്നത്, ഇതിലൂടെ നിങ്ങള് സുഖധാമത്തിലേക്ക് പോകുന്നു. സത്യമായ ധാമം രണ്ടെണ്ണമുണ്ട് - ഒന്ന് സുഖധാമം, രണ്ടാമത് ശാന്തിധാമം. ഇത് ഈശ്വരന്റെ ധാമമാണ്. ബാബ രചയിതാവാണല്ലോ. ആരാണോ ബാബയിലൂടെ മനസ്സിലാക്കി സമര്ത്ഥരായി മാറുന്നത് - അവരുടെ കര്ത്തവ്യമാണ് സേവനം ചെയ്യുക. ബാബ പറയുകയാണ് നിങ്ങളിപ്പോള് മനസ്സിലാക്കി സമര്ത്ഥരായി മാറിയെങ്കില് ശിവന്റെ ക്ഷേത്രത്തില് പോയി മനസ്സിലാക്കി കൊടുക്കൂ, അവരോട് പറയൂ ഇതിന്മേല് പലവിധത്തിലുള്ള ഫലം, പുഷ്പം, വെണ്ണ, നെയ്യ്, എരിക്കിന് പൂവ്, റോസാപ്പൂവ് എന്നിവ അര്പ്പിക്കുന്നതെന്തുകൊണ്ടാണ്? കൃഷ്ണന്റെ ക്ഷേത്രത്തില് എരിക്കിന് പൂവ് അര്പ്പിക്കുന്നില്ല. അവിടെ വളരെ നല്ല സുഗന്ധമുള്ള പൂക്കള് കൊണ്ടു പോകുന്നു. ശിവന്റെ മുന്നില് എരിക്കിന് പൂവും റോസാപുഷ്പവും അര്പ്പിക്കുന്നു. അര്ത്ഥമൊന്നും ആര്ക്കും അറിയില്ല. ഈ സമയം നിങ്ങള് കുട്ടികളെ ബാബ പഠിപ്പിക്കുകയാണ്, ഒരു മനുഷ്യനല്ല പഠിപ്പിക്കുന്നത്. മുഴുവന് ലോകത്തിലും മനുഷ്യര് മനുഷ്യരെ പഠിപ്പിക്കുന്നു. നിങ്ങളെ ഭഗവാന് പഠിപ്പിക്കുന്നു. ഒരു മനുഷ്യനെയും ഭഗവാനെന്ന് പറയുകയില്ല. ലക്ഷ്മീ നാരായണനും ഭഗവാനല്ല, അവരെ ദേവീ ദേവതയെന്നാണ് പറയുന്നത്. ബ്രഹ്മാ-വിഷ്ണു-ശങ്കരനെയും ദേവതയെന്ന് പറയും. ഭഗവാന് ഒരേയൊരു ബാബ മാത്രമാണ്, ആ ബാബ എല്ലാ ആത്മാക്കളുടെയും അച്ഛനാണ്. എല്ലാവരും പറയുന്നുമുണ്ട്- അല്ലയോ പരംപിതാ പരമാത്മാവേ. ബാബയുടെ സത്യം സത്യമായ പേര് ശിവനെന്നാണ് നിങ്ങള് കുട്ടികള് സാളഗ്രാമങ്ങളും. പണ്ഡിതന്മാര് രുദ്രയജ്ഞം രചിക്കുമ്പോള് ശിവന്റെ വലിയ ലിംഗമുണ്ടാക്കുന്നു ചെറിയ ചെറിയ സാളഗ്രാമങ്ങളും ഉണ്ടാക്കുന്നു. ആത്മാക്കളെയാണ് സാളഗ്രാമങ്ങളെന്ന് പറയുന്നത്. ശിവനെന്ന് പറയപ്പെടുന്നത് പരമാത്മാവിനെയാണ്. പരമാത്മാവ് എല്ലാവരുടെയും അച്ഛനാണ്, നമ്മളെല്ലാവരും സഹോദര-സഹോദരങ്ങളാണ്, പറയുന്നുമുണ്ട് ബ്രദര്ഹുഡ്. ബാബയുടെ കുട്ടികളായ നമ്മള് സഹോദര-സഹോദരങ്ങളാണ്. പിന്നീടെങ്ങനെ സഹോദര - സഹോദരിയായി? പ്രജാപിതാ ബ്രഹ്മാവിന്റെ മുഖത്തിലൂടെ പ്രജകള് രചിക്കപ്പെടുന്നു. അവര് ബ്രാഹ്മണ ബ്രാഹ്മണിമാരാണ്. നമ്മള് പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളാണ്, അതുകൊണ്ടാണ് ബി.കെ.യെന്ന് പറയപ്പെടുന്നത്. ശരി, ബ്രഹ്മാവിന് ആര് ജന്മം നല്കി? ഭഗവാന്. ബ്രഹ്മാ, വിഷ്ണു, ശങ്കരന്....... ഇതെല്ലാം രചനകളാണ്. സൂക്ഷ്മവതനത്തിന്റെയും രചനയുണ്ടാകുന്നു. ബ്രഹ്മാ മുഖകമലത്തിലൂടെ നിങ്ങള് കുട്ടികള് ജനിച്ചു. ബ്രാഹ്മണ- ബ്രാഹ്മണികളെന്ന് പറയപ്പെടുന്നു. നിങ്ങള് ബ്രഹ്മാ മുഖ വംശാവലീ ദത്തെടുക്കപ്പെട്ടവരാണ്. പ്രജാപിതാ ബ്രഹ്മാവ് കുട്ടികള്ക്കെങ്ങനെ ജന്മം നല്കും, തീര്ച്ചയായും ദത്തെടുക്കുകയാണ്. ഗുരുവിന്റെ ഫോളോവേഴ്സ് ദത്തെടുക്കപ്പെടുന്നു, അവരെ ശിഷ്യരെന്ന് പറയും. അതിനാല് പ്രജാപിതാ ബ്രഹ്മാവ് മുഴുവന് ലോകത്തിന്റെയും പിതാവായി. അദ്ദേഹത്തെ പറയുന്നു- ഗ്രേറ്റ്-ഗ്രേറ്റ് ഗ്രാന്റ് ഫാദര്. പ്രജാപിതാ ബ്രഹ്മാവ് ഇവിടെ വേണമല്ലോ. സൂക്ഷ്മവതനത്തിലും ബ്രഹ്മാവുണ്ട്. ബ്രഹ്മാ, വിഷ്ണു, ശങ്കരനെന്ന പേര് പാടുന്നുണ്ട് പക്ഷെ സൂക്ഷ്മവതനത്തില്പ്രജയൊന്നുമുണ്ടാകുന്നില്ല. പ്രജാപിതാ ബ്രഹ്മാവ് ആരാണ്, ഇതെല്ലാം ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്. ആ ബ്രാഹ്മണരും തങ്ങളെ ബ്രഹ്മാവിന്റെ സന്താനങ്ങളാണെന്ന് പറയാറുണ്ട്. ഇപ്പോള് ബ്രഹ്മാവ് എവിടെയാണ്? ഇവിടെയിരിക്കുന്നുണ്ടെന്ന് നിങ്ങള് പറയും, വന്ന് പോയിയെന്ന് അവര് പറയും. അവര് പിന്നെ തങ്ങളെ പൂജാരി ബ്രാഹ്മണരെന്ന് പറയുന്നു. ഇപ്പോള് നിങ്ങള് പ്രായോഗികമായി ആയിരിക്കുന്നു. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് പരസ്പരം സഹോദരീ- സഹോദരന്മാരായി. ശിവബാബ ബ്രഹ്മാവിനെ ദത്തെടുത്തിരിക്കുകയാണ്. ഞാനീ വൃദ്ധ ശരീരത്തില് പ്രവേശിച്ച് നിങ്ങള്ക്ക് രാജയോഗം പഠിപ്പിക്കുന്നുവെന്ന് പറയുന്നു. മനുഷ്യനെ ദേവതയാക്കി മാറ്റുക - ഇത് ഒരു മനുഷ്യന്റെയും ജോലിയല്ല. ബാബയെ തന്നെയാണ് രചയിതാവെന്ന് പറയുന്നത്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ടെന്ന് ഭാരതവാസികള്ക്കറിയാം. ശിവനാണ് അച്ഛന്. മനുഷ്യര്ക്ക് ഇതുപോലും അറിയുകയില്ല ദേവീ ദേവതകള്ക്ക് ഈ രാജ്യം ആര് നല്കി? സ്വര്ഗ്ഗത്തിന്റെ രചയിതാവ് പരമാത്മാവ് തന്നെയാണ്, ബാബയെ പതിത പാവനനെന്നും പറയുന്നു. യഥാര്ത്ഥത്തില് ആത്മാവ് പാവനമാകുന്നു, പിന്നീട് സതോ-രജോ-തമോയിലേയ്ക്ക് വരുന്നു. ഈ സമയം കലിയുഗത്തില് എല്ലാവരും തമോപ്രധാനമാണ്, സത്യയുഗത്തില് സതോപ്രധാനമായിരുന്നു, ഇന്നേയ്ക്ക് 5000 വര്ഷം മുമ്പ് ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. 2500 വര്ഷം ദേവതകളുടെ പരമ്പരയായിരുന്നു. അവരുടെ കുട്ടികളും രാജ്യം ഭരിച്ചിട്ടുണ്ടല്ലോ. ലക്ഷ്മീ നാരായണന് ദ ഫസ്റ്റ്, ദ സെക്കന്റ്, ഇങ്ങനെ പോകുന്നു. മനുഷ്യര്ക്ക് ഈ കാര്യങ്ങളെക്കുറിച്ചൊന്നും തന്നെ അറിയുകയില്ല. ഈ സമയം എല്ലാവരും തമോപ്രധാന, പതിതമാണ്. ഇവിടെ ഒരു മനുഷ്യന് പോലും പാവനമായിരിക്കാന് സാധിക്കില്ല. അല്ലയോ പതിത പാവനാ വരൂ എന്ന് എല്ലാവരും വിളിക്കുന്നു. അപ്പോള് പതിത ലോകമായില്ലേ. ഇതിനെ തന്നെയാണ് കലിയുഗ നരകമെന്ന് പറയുന്നത്. പുതിയ ലോകത്തെ സ്വര്ഗ്ഗം, പാവനലോകമെന്ന് പറയുന്നു. പിന്നീടെങ്ങനെ പതിതമായി മാറി, ഇതാര്ക്കും അറിയില്ല. ഭാരതത്തില് തന്റെ 84 ജന്മങ്ങളെക്കുറിച്ചറിയുന്ന ഒരു മനുഷ്യന് പോലുമില്ല. മനുഷ്യന് മാക്സിമം 84 ജന്മങ്ങളെടുക്കുന്നു, മിനിമം ഒരു ജന്മം.

ഭാരതത്തെ അവിനാശീ ഖണ്ഡമെന്ന് പറയപ്പെടുന്നു എന്തുകൊണ്ടെന്നാല് ശിവബാബയുടെ അവതരണം ഇവിടെ തന്നെയാണുണ്ടാവുന്നത്. ഭാരത ഖണ്ഡം ഒരിക്കലും വിനാശമാകുക സാധ്യമല്ല. ബാക്കി ഏതെല്ലാം അനേക ഖണ്ഡങ്ങളുണ്ടോ അതെല്ലാം വിനാശമാകും. ഈ സമയം ആദിസനാതന ദേവീ ദേവതാ ധര്മ്മം പ്രായ ലോപമായിരിക്കുന്നു. ഒരാളു പോലും സ്വയം ദേവതയെന്ന് പറയുകയില്ല കാരണം ദേവതകള് പവിത്രമായിരുന്നു. ഇപ്പോള് എല്ലാവരും പതിത പൂജാരിയായി മാറിയിരിക്കുന്നു. ഇതും ബാബയിരുന്ന് മനസ്സിലാക്കി തരുന്നു, ഭഗവാനുവാചയല്ലേ. ഭഗവാന് എല്ലാവരുടെയും അച്ഛനാണ്, ആ ബാബ ഒരേയൊരു തവണയാണ് ഭാരതത്തില് വരുന്നത്. എപ്പോള് വരുന്നു? പുരുഷോത്തമ സംഗമ യുഗത്തില്. ഈ സംഗമ യുഗത്തെ തന്നെയാണ് പുരുഷോത്തമമെന്ന് പറയുന്നത്. ഈ സംഗമയുഗം കലിയുഗത്തില് നിന്ന് സത്യയുഗം, പതിതത്തില് നിന്ന് പാവനമാകുന്നതിന്റെ യുഗമാണ്. കലിയുഗത്തില് പതിത മനുഷ്യര് ജീവിക്കുന്നു, സത്യയുഗത്തില് പാവന ദേവതകളും, അതുകൊണ്ടിതിനെ പുരുഷോത്തമ സംഗമയുഗമെന്ന് പറയുന്നു, ഈ സമയത്താണ് ബാബ വന്ന് പതിതത്തില് നിന്ന് പാവനമാക്കുന്നത്. നിങ്ങള് മനുഷ്യനില് നിന്ന് ദേവത പുരുഷോത്തമനായി മാറുന്നതിന് വന്നിരിക്കുകയാണ്. നമ്മള് ആത്മാക്കള് നിര്വ്വാണധാമത്തില് വസിക്കുന്നവരാണെന്ന് മനുഷ്യര്ക്കറിയുകയില്ല. അവിടെ നിന്ന് പാര്ട്ടഭിനയിക്കാന് വരുന്നു. ഈ നാടകത്തിന്റെ ആയുസ്സ് 5000 വര്ഷമാണ്. നമ്മള് ഈ പരിധിയില്ലാത്ത നാടകത്തില് പാര്ട്ടഭിനയിക്കുന്നു. ഈ എല്ലാ മനുഷ്യരും പാര്ട്ട്ധാരികളാണ്. ഈ ഡ്രാമയുടെ ചക്രം കറങ്ങികൊണ്ടിരിക്കുന്നു. ഒരിക്കലും അവസാനിക്കുന്നില്ല. ആദ്യമാദ്യം ഈ നാടകത്തില് ദേവീ ദേവതകള് സത്യയുഗത്തില് പാര്ട്ടഭിനിയിക്കാന് വരുന്നു. പിന്നീട് ത്രേതായില് ക്ഷത്രിയര്. ഈ നാടകത്തെയും അറിയണമല്ലോ. ഇത് മുള്ളുകളുടെ കാടാണ്. എല്ലാ മനുഷ്യരും ദുഖിതരാണ്. കലിയുഗത്തിന് ശേഷം വീണ്ടും സത്യയുഗം വരുന്നു. കലിയുഗത്തില് അനേകം മനുഷ്യരുണ്ട്, സത്യയുഗത്തില് എത്രയുണ്ടാകും? വളരെ കുറച്ച്. ആദീ സനാതന സൂര്യവംശീ ദേവീ ദേവതകളെ ഉണ്ടായിരിക്കൂ. ഈ പഴയ ലോകമിപ്പോള് മാറുകയാണ്. മനുഷ്യ സൃഷ്ടിയില് നിന്നും പിന്നീട് ദേവതകളുടെ സൃഷ്ടിയുണ്ടാകും. ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു. പക്ഷെ ഇപ്പോള് സ്വയം ദേവതയെന്ന് പറയുകയില്ല. തന്റെ ധര്മ്മത്തെ തന്നെ മറന്നു പോയി.ഭാരതവാസികള് മാത്രമാണ് ഇങ്ങനെ സ്വന്തം ധര്മ്മത്തെ മറന്നത്, ഹിന്ദുസ്ഥാനില് ജീവിക്കുന്നത് കാരണം ഹിന്ദു ധര്മ്മമെന്ന് പറയുന്നു. ദേവതകള് പാവനമായിരുന്നു, ഇപ്പോള് പതിതമാണ് അതുകൊണ്ട് സ്വയത്തെ ദേവതയെന്ന് പറയാന് സാധിക്കില്ല. ദേവതകളുടെ പൂജ ചെയ്തുകൊണ്ടിരിക്കുന്നു. സ്വയം പാപീ നീചനെന്ന് പറയുന്നു. ബാബയിപ്പോള് മനസ്സിലാക്കി തരുകയാണ് നിങ്ങള് തന്നെയാണ് പൂജ്യരായിരുന്നത് ഇപ്പോള് നിങ്ങള് പതിത പൂജാരിയായി മാറിയിരിക്കുകയാണ്. ഹം സോയുടെ അര്ത്ഥവും മനസ്സിലാക്കി തന്നു. അവര് പറയുന്നു ആത്മാവ് തന്നെയാണ് പരമാത്മാവ്. ഇത് തെറ്റായ അര്ത്ഥമാണ്, അസത്യമായ ശരീരം, അസത്യമായ മായ........ സത്യയുഗത്തില് ഇങ്ങനെ പറയില്ല. ബാബ സത്യഖണ്ഡത്തിന്റെ സ്ഥാപന ചെയ്യുന്നു, പിന്നീട് രാവണന് അസത്യഖണ്ഡമാക്കി മാറ്റുന്നു. ഇതും ബാബ വന്ന് മനസ്സിലാക്കി തരുകയാണ്, ആത്മാവെന്താണ്, പരമാത്മാവെന്താണ്. ഇതു പോലും ആര്ക്കും അറിയില്ല. ബാബ പറയുകയാണ് നിങ്ങള് ആത്മാവ് ബിന്ദുവാണ്, നിങ്ങളില് 84 ജന്മങ്ങളുടെ പാര്ട്ടടങ്ങിയിരിക്കുന്നു. നമ്മള് ആത്മാവെങ്ങനെയാണ് - ഇതാര്ക്കും അറിയുകയില്ല. നമ്മള് വക്കീലാണ്, ഇന്നയാളാണ്- ഇതറിയുന്നു, ബാക്കി ആത്മാവിനെ ഒരാള് പോലും അറിയുന്നില്ല. ബാബ തന്നെയാണ് വന്ന് തിരിച്ചറിവ് നല്കുന്നത്. നിങ്ങളുടെ ആത്മാവില് 84 ജന്മങ്ങളുടെ അവിനാശീ പാര്ട്ട് അടങ്ങിയിരിക്കുന്നു, അതൊരിക്കലും വിനാശമാകാന് സാധിക്കില്ല. ഈ ഭാരതം പൂക്കളുടെ പൂന്തോട്ടമായിരുന്നു. സുഖം തന്നെ സുഖമായിരുന്നു, ഇപ്പോള് ദുഖം തന്നെ ദുഖമാണ്. ബാബ ഈ ജ്ഞാനം നല്കുന്നു.

നിങ്ങള് കുട്ടികള് ഇപ്പോള് ബാബയിലൂടെ പുതിയ പുതിയ കാര്യങ്ങള് കേള്ക്കുകയാണ്. ഏറ്റവും പുതിയ കാര്യമാണ്- നിങ്ങള്ക്ക് മനുഷ്യനില് നിന്ന് ദേവതയായി മാറണം. മനുഷ്യനില് നിന്ന് ദേവതയായി മാറുന്നതിനുള്ള പഠിപ്പ് ഒരു മനുഷ്യനുമല്ല പഠിപ്പിക്കുന്നത്, ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന് നിങ്ങള്ക്കറിയാം. ആ ഭഗവാനെ സര്വ്വവ്യാപിയെന്ന് പറയുക ഇത് ഗ്ലാനി ചെയ്യലാണ്. ബാബയിപ്പോള് മനസ്സിലാക്കി തരുകയാണ്- ഞാന് ഓരോ 5000 വര്ഷങ്ങള്ക്കു ശേഷവും വന്ന് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നു. രാവണന് നരകമാക്കി മാറ്റുന്നു. ഈ കാര്യങ്ങളൊന്നും ലോകത്തില് വേറെയാര്ക്കും അറിയുകയില്ല. ബാബ തന്നെയാണ് വന്ന് നിങ്ങളെ മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്നത്. പാട്ടുമുണ്ട്- അഴുക്ക് വസ്ത്രങ്ങള് വൃത്തിയാക്കുന്നു.........അവിടെ (സത്യയുഗത്തില്) വികാരമുണ്ടാകുന്നില്ല. അത് സമ്പൂര്ണ്ണ നിര്വ്വികാരി ലോകമാണ്. ഇപ്പോള് വികാരീ ലോകമാണ്. വിളിക്കുകയും ചെയ്യുന്നു - പതിത പാവനാ വരൂ. നമ്മളെ രാവണന് പതിതമാക്കി മാറ്റി പക്ഷെ എപ്പോഴാണ് രാവണന് വന്നത്, എന്ത് സംഭവിച്ചു! രാവണന് എത്ര പാപ്പരാക്കി മാറ്റിയിരിക്കുന്നു. 5000 വര്ഷം മുമ്പ് ഭാരതം വളരെ സമ്പന്നമായിരുന്നു. സ്വര്ണ്ണത്തിന്റെയും വജ്രത്തിന്റെയും വൈഡൂര്യത്തിന്റെയും കൊട്ടാരമായിരുന്നു. വളരെയധികം ധനമുണ്ടായിരുന്നു. ഇപ്പോള് എന്തവസ്ഥയാണ്! ബാബയ്ക്കല്ലാതെ കിരീടധാരിയാക്കി മാറ്റാന് വേറെയാര്ക്കും സാധിക്കില്ല. ശിവബാബ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നുവെന്ന് ഇപ്പോള് നിങ്ങള് പറയുന്നു. ബാബ പറയുകയാണ് മരണം മുന്നില് നില്ക്കുകയാണ്. നിങ്ങള് വാനപ്രസ്ഥികളാണ്. ഇപ്പോള് തിരിച്ച് വീട്ടിലേയ്ക്ക് പോകണം അതുകൊണ്ട് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, എന്നെ മാത്രം ഓര്മ്മിക്കൂ അപ്പോള് പാപം ഭസ്മമായി പോകും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നമ്മള് ബ്രഹ്മാ മുഖ വംശാ വലീ ബ്രാഹ്മണരാണ്, സ്വയം ഭഗവാന് നമ്മേ മനുഷ്യനില് നിന്ന് ദേവതയാക്കുന്നതിനുള്ള പഠിപ്പ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഈ ലഹരിയിലും സന്തോഷത്തിലുമിരിക്കണം. പുരുഷോത്തമ സംഗമയുഗത്തില് പുരുഷോത്തമനായി മാറുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം.

2. ഇപ്പോള് നമ്മുടെ വാനപ്രസ്ഥ അവസ്ഥയാണ്, മരണം മുന്നില് നില്ക്കുകയാണ്, തിരിച്ച് വീട്ടിലേയ്ക്ക് പോകണം...... അതുകൊണ്ട് ബാബയുടെ ഓര്മ്മയില് എല്ലാ പാപങ്ങളെയും ഭസ്മമാക്കണം.

വരദാനം :-
ജ്ഞാനമാകുന്ന താക്കോലിലൂടെ ഭാഗ്യത്തിന്റെ അഖണ്ഡ ഖജനാവ് പ്രാപ്തമാക്കുന്ന സമ്പന്നരായി ഭവിക്കട്ടെ.

സംഗമയുഗത്തില് സര്വ്വ കുട്ടികള്ക്കും ഭാഗ്യം ഉണ്ടാക്കുന്നതിനായി ജ്ഞാനമാകുന്ന താക്കോല് കിട്ടിയിട്ടുണ്ട്. ഈ താക്കോല് ഉപയോഗിച്ച് ആവശ്യാനുസരണം ഭാഗ്യത്തിന്റെ ഖജനാവ് പ്രാപ്തമാക്കണം. താക്കോല് കിട്ടിയപ്പോള് സമ്പന്നരായി മാറി. എത്രത്തോളം സമ്പന്നരാകുന്നുവോ അത്രയും സ്വതവേ സന്തോഷം ഉണ്ടാകും. സന്തോഷത്തിന്റെ വെള്ളച്ചാട്ടം അഖണ്ഡമായി അവിനാശിയായി പ്രവഹിച്ചുകൊണ്ടിരിക്കുന്നതായി അനുഭവപ്പെടും. അവര് സര്വ്വ ഖജനാവുകളാല് നിറഞ്ഞു സമ്പന്നരായി കാണപ്പെടും. അവരുടെയടുത്ത് ഒരു പ്രകാരത്തിലുള്ള അപ്രാപ്തിയും ഉണ്ടാകില്ല.

സ്ലോഗന് :-
ബാബയുമായി ബന്ധം ശരിയായി വയ്ക്കുകയാണെങ്കില് സര്വ്വശക്തികളുടെയും കറണ്ട് കിട്ടികൊണ്ടിരിക്കും.


അവ്യക്ത സൂചന:- ആത്മീയ റോയല്റ്റിയും പവിത്രതയുടെ വ്യക്തിത്വവും ധാരണ ചെയ്യൂ.

എത്രത്തോളം പവിത്രത ഉണ്ടോ അത്രയും ബ്രാഹ്മണ ജീവിതത്തിന്റെ വ്യക്തിത്വം ഉണ്ടാകും, പവിത്രതയില് കുറവ് വന്നാല് വ്യക്തിത്വവും കുറയും. പവിത്രതയുടെ വ്യക്തിത്വമാണ് സേവനത്തില് സഹജമായി സഫലത ഉണ്ടാക്കുന്നത് . ഏതെങ്കിലും വികാരത്തിന്റെ അംശമെങ്കിലും ബാക്കിയുണ്ടെങ്കില് മറ്റുള്ള കൂട്ടുകാരും തീര്ച്ചയായും അതിനോടൊപ്പം വരും. പവിത്രയ്ക്ക് സുഖവും ശാന്തിയുമായി ആഴമേറിയ ബന്ധം ഉള്ളത് പോലെ അപവിത്രതയ്ക്കും അഞ്ച് വികാരങ്ങളുമായി ആഴത്തില് ബന്ധം ഉണ്ട്. അതിനാല് ഒരു വികാരത്തിന്റെയും അംശം പോലും ബാക്കി ഉണ്ടാകരുത് അപ്പോള് പവിത്രതയുടെ വ്യക്തിത്വത്തിലൂടെ സേവനം ചെയ്യുന്നവര് എന്ന് പറയാം.