30.06.24    Avyakt Bapdada     Malayalam Murli    30.03.20     Om Shanti     Madhuban


മനസ്സിനെ ആരോഗ്യശാലിയാക്കി വയ്ക്കുന്നതിന് ഇടയ്ക്കിടെ 5 സെക്കന്ഡ് എങ്കിലും എടുത്ത് മനസ്സിന്റെ വ്യായാമം ചെയ്യു.


ഇന്ന് ദീര്ഘദൃഷ്ടിയായ ബാപ്ദാദ തന്റെ സാകാര ലോകത്തെ ഭിന്നഭിന്ന ദേശവാസികളായ കുട്ടികളെ കാണാന് വന്നിരിക്കുകയാണ്. ബാപ്ദാദ ഭിന്ന ഭിന്ന ദേശവാസികളെ ഒരു ദേശവാസിയായി കാണുന്നു. ആരെ എവിടെ നിന്ന് വന്നതാണെങ്കിലും ശരി പക്ഷേ ഏറ്റവും ആദ്യം എല്ലാവരും ഒരേ ദേശത്തു നിന്നും വന്നതാണല്ലോ. അപ്പോള് തന്റെ അനാദി ദേശം ഓര്മ്മയില്ലേ!പ്രിയപ്പെട്ടതായി തോന്നുന്നില്ലേ! ബാബയുടെ ഒപ്പം ഒപ്പം തന്റെ അനാദി ദേശവും വളരെ പ്രിയപ്പെട്ടതായി തോന്നുന്നില്ലേ!

ബാപ്ദാദ ഇന്ന് എല്ലാ കുട്ടികളുടെയും പഞ്ചസ്വരൂപം കാണുകയാണ്. അറിയാമല്ലോ 5 സ്വരൂപങ്ങള് ഏതെല്ലാമാണ് അറിയില്ലേ! പഞ്ചമുഖനായ ബ്രഹ്മാവിന്റെയും പൂജയുണ്ടാകുന്നു. അപ്പോള് ബാപ്ദാദ എല്ലാ കുട്ടികളുടെയും 5 സ്വരൂപം കാണുകയാണ്.

ആദ്യത്തേത് അനാദി ജ്യോതിബിന്ദുസ്വരൂപം. ഓര്മ്മയില്ലേ തന്റെ സ്വരൂപം? മറക്കുന്നില്ലല്ലോ? രണ്ടാമത്തെത് ആദി ദേവതാ സ്വരൂപം. എത്തിച്ചേര്ന്നോ ദേവതാസ്വരൂപത്തില്? മൂന്നാമത്തേത് മധ്യത്തിലെ പൂജ്യസ്വരൂപം. അതും ഓര്മ്മയുണ്ടോ? താങ്കള് ഏവരുടേയും പൂജയുണ്ടാകുന്നുണ്ടോ അതോ ഭാരതവാസികളുടെ ആണോ ഉണ്ടാകുന്നത്? താങ്കളുടെ പൂജ ഉണ്ടാകുന്നുണ്ടോ? കുമാരന്മാര് പറയൂ താങ്കളുടെ പൂജ ഉണ്ടാകുന്നുണ്ടോ? മൂന്നാമത്തെതാണ് പൂജ്യ സ്വരൂപം. നാലാമത്തേത് സംഗമയുഗീ ബ്രാഹ്മണ സ്വരൂപം. അവസാനത്തേതാണ് മാലാഖ സ്വരൂപം. അപ്പോള് 5 രൂപവും ഓര്മ്മ വന്നുവോ? ഒരു സെക്കന്ഡില് ഈ അഞ്ചു രൂപങ്ങളിലും അവനവനെ അനുഭവം ചെയ്യാന് സാധിക്കുമോ? വണ് ടു ത്രീ ഫോര് ഫൈവ്... അപ്പോള് ചെയ്യാന് കഴിയുമോ! ഈ അഞ്ച് സ്വരൂപവും എത്ര പ്രിയപ്പെട്ടതാണ്? എപ്പോള് വേണമോ ഏത് സ്വരൂപത്തില് സ്ഥിതിചെയ്യണമോ ചിന്തിച്ചു അനുഭവം ചെയ്തു. ഇതാണ് മനസ്സിന്റെ ആത്മീയ വ്യായാമം. ഇന്നൊക്കെ എല്ലാവരും എന്താണ് ചെയ്യുന്നത്? വ്യായാമം ചെയ്യാറില്ലേ! ആദിയിലും താങ്കളുടെ ലോകത്തില് (സത്യയുഗത്തില്) സ്വാഭാവികമായി ചുറ്റി നടക്കുന്നതിന്റെ വ്യായാമം ഉണ്ടായിരുന്നു അതുപോലെ. എഴുന്നേറ്റു നിന്നുകൊണ്ട് വണ് ടു ത്രീ... വ്യായാമം അല്ല. ഇപ്പോള് അന്തിമത്തിലും ബാപ്ദാദ മനസ്സിന്റെ വ്യായാമം ചെയ്യിക്കുകയാണ്. സ്ഥൂല വ്യായാമത്തില് ശരീരം ആരോഗ്യശാലി ആകാറില്ലേ! അപ്പോള് ചുറ്റിക്കറങ്ങവേ ഈ മനസ്സിന്റെ വ്യായാമം ചെയ്തുകൊണ്ടിരിക്കു. ഇതിനുവേണ്ടി സമയം എടുക്കേണ്ട ആവശ്യമില്ല. 5 സെക്കന്ഡ് എപ്പോഴെങ്കിലും എടുക്കാന് കഴിയുമോ ഇല്ലയോ! ഇങ്ങനെ ആരും തിരക്കിലാകില്ല 5 സെക്കന്ഡ് പോലും എടുക്കാന് സാധിക്കാത്തതായിട്ട്. ആരെങ്കിലും ഉണ്ടെങ്കില് കൈ ഉയര്ത്തു. പിന്നീട് പറയില്ലല്ലോ എന്ത് ചെയ്യാന് സമയം ലഭിക്കുന്നില്ല? ഇത് പറയില്ലല്ലോ അല്ലേ! സമയം ലഭിക്കുമോ? എങ്കില് വ്യായാമം ഇടയ്ക്കിടെ ചെയ്യൂ. ഏത് കാര്യത്തില് ആണെങ്കിലും 5 സെക്കന്ഡ് മനസ്സിന്റെ വ്യായാമം ചെയ്യു. അപ്പോള് മനസ്സ് സദാ ആരോഗ്യശാലിയായിരിക്കും നേരെയായിരിക്കും. ബാപ്ദാദ പറയുന്നു ഓരോ മണിക്കൂറില് 5 സെക്കന്ഡ് വ്യായാമം ചെയ്യു. സാധിക്കുമോ? നോക്കൂ എല്ലാവരും പറയുന്നു സാധിക്കും. ഓര്മ്മ വയ്ക്കുക. ഓം ശാന്തി ഭവന് (ഹാള്)ഓര്മ്മിക്കുക മറക്കരുത്. അപ്പോള് മനസ്സിന്റെ പലതരത്തിലുള്ള പരാതികള് ഇല്ലേ! എന്ത് ചെയ്യാന് മനസ്സ് നില്ക്കുന്നില്ല! മനസ്സിനെ ശരിയാക്കി എടുക്കുകയാണ്. പറയാറുണ്ടല്ലോ! മുമ്പ് സമയത്ത് കാലും കൈയും മനസ്സും എത്തുമായിരുന്നു. ഇപ്പോള് മാറിയിരിക്കുന്നു, മനസ്സിനെ ഭാരമുള്ളതാക്കികൊണ്ടിരിക്കുകയാണ്. വ്യായാമം ചെയ്തുകൊണ്ടിരിക്കുകയാണെങ്കില് തീര്ത്തും ഭാരരഹിതമായി മാറും. അഭ്യാസമായി മാറും. ബ്രാഹ്മണന് എന്ന വാക്ക് ഓര്മ്മ വന്നാല് ബ്രാഹ്മണ ജീവിതത്തിന്റെ അനുഭവത്തിലേക്ക് വരൂ. മാലാഖ എന്ന വാക്ക് പറയുമ്പോള് മാലാഖയായി മാറൂ. ബുദ്ധിമുട്ടാണോ? അല്ലല്ലോ? കുമാരന്മാര് സംസാരിക്കൂ ബുദ്ധിമുട്ടാണോ? താങ്കള് മാലാഖയാണോ അല്ലയോ? താങ്കളാണോ അതോ മറ്റുള്ളവരാണോ? എത്ര തവണ മാലാഖ ആയിട്ടുണ്ട്? എണ്ണമറ്റതവണ ആയിട്ടുണ്ട്. താങ്കള് തന്നെയാണോ ആയിട്ടുള്ളത്? ശരി. എണ്ണമറ്റ തവണ ചെയ്തിട്ടുള്ള കാര്യം ആവര്ത്തിക്കുന്നതില് എന്താണ് ബുദ്ധിമുട്ട്? ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നുണ്ടോ? ഇപ്പോള് ഈ അഭ്യാസം ചെയ്യുക. എവിടെയായാലും 5 സെക്കന്ഡ് മനസ്സിനെ നടത്തിക്കൂ ചുറ്റിക്കറക്കൂ. ചുറ്റക്കറങ്ങുക നല്ലതാണല്ലോ! ടീച്ചേഴ്സ് ശരിയല്ലേ! കറങ്ങാന് അറിയാമല്ലോ? കറങ്ങിക്കോളൂ പിന്നെ കര്മ്മത്തിലേക്ക് വരൂ. ഓരോ മണിക്കൂറിലും ചുറ്റിക്കറങ്ങി പിന്നെ ജോലിയില് മുഴുകൂ എന്തുകൊണ്ടെന്നാല് ജോലി വിടാന് ആകില്ലല്ലോ! കര്ത്തവ്യം നിറവേറ്റണം. 5 സെക്കന്ഡ്, മിനിറ്റുമല്ല, സെക്കന്ഡ്. എടുക്കാന് സാധിക്കുകയില്ലേ? ചെയ്യാന് സാധിക്കുമോ? യു എന് ഓഫീസില് ചെയ്യാന് കഴിയില്ലേ? മാസ്റ്റര് സര്വ്വശക്തിവാനാണ്. എങ്കില് മാസ്റ്റര് സര്വ്വശക്തിവാന് എന്താണ് ചെയ്യാന് സാധിക്കാത്തത്!

ബാപ്ദാദയ്ക്ക് ഒരു കാര്യത്തില് കുട്ടികളെ കണ്ട് മധുരമധുരമായ ചിരി വരുന്നു. ഏതുകാര്യത്തിന്? വെല്ലുവിളിക്കുന്നു, ക്ഷണപത്രിക അച്ചടിക്കുന്നു, പ്രഭാഷണം ചെയ്യുന്നു, കോഴ്സ് എടുക്കുന്നു. എന്താണ് ചെയ്യിക്കുന്നത്? നാം വിശ്വത്തെ പരിവര്ത്തനപ്പെടുത്തും. ഇതാണല്ലോ എല്ലാവരും പറയുന്നത്! അതോ അല്ലയോ? എല്ലാവരും പറയുന്നുവോ അതോ വെറും പ്രഭാഷണം ചെയ്യുന്നവര് പറയുന്നുവോ? അപ്പോള് ഒരുവശത്ത് പറയുന്നു വിശ്വം പരിവര്ത്തനപ്പെടുത്തും, മാസ്റ്റര് സര്വ്വശക്തിവാനാണ്! മറുവശത്ത് തന്റെ മനസ്സിനെ എന്റെ മനസ്സ് എന്ന് പറയുന്നു, മനസ്സിന്റെ അധികാരിയാണ് മാസ്റ്റര് സര്വ്വശക്തിവാനാണ് എന്നിട്ടും പറയുന്നു ബുദ്ധിമുട്ടാണ്! അപ്പോള് ചിരി വരില്ലേ! വരില്ലേ ചിരി! അപ്പോള് ഏതുസമയത്ത് ചിന്തിക്കുന്നുവോ മനസ്സ് അനുസരിക്കുന്നില്ല ആ സമയം അവനവനോട് പുഞ്ചിരിക്കുക. മനസ്സില് എന്തെങ്കിലും കാര്യങ്ങള് വരുമ്പോള് കണ്ടിട്ടുണ്ട് മൂന്നു തരത്തില് വരകളുണ്ടാകുന്നു. ഒന്ന് വെള്ളത്തിലെ വര, വെള്ളത്തിലെ വര കണ്ടിട്ടുണ്ട് - വരച്ചാല് ആ സമയം ഇല്ലാതാകും, ചെയ്തിട്ടില്ലേ! രണ്ടാമത്തേത് കടലാസില് എവിടെയെങ്കിലും വരക്കുന്നത്. ഏറ്റവും വലിയ വരയാണ് കല്ലുകൊണ്ടുള്ള വര. കല്ലുകൊണ്ടുള്ളത് മായ്ക്കാന് ബുദ്ധിമുട്ടാണ്. അപ്പോള് കാണുന്നു കുട്ടികള് തന്നെ മനസ്സില് കല്ലുകൊണ്ട് വരയ്ക്കുന്ന പോലെ ഉറപ്പിച്ചു വരക്കുന്നു, മായിച്ചാലും മായുന്നില്ല. അങ്ങനെയുള്ള വര നല്ലതാണോ? എത്ര തവണ പ്രതിജ്ഞയും ചെയ്യുന്നു, ഇനി മുതല് ചെയ്യുകയില്ല, ഇനിമുതല് ഉണ്ടാവുകയില്ല. എന്നാല് വീണ്ടും വീണ്ടും പരവശരാകുന്നു അതിനാല് ബാപ്ദാദയ്ക്ക് കുട്ടികളോട് വെറുപ്പ് വരുന്നില്ല ദയ വരുന്നു. പരവശരാവുകയാണ്. അതിനാല് പരവശരോട് ദയ തോന്നുന്നു. ബാപ്ദാദ ഇങ്ങനെ ദയാഭാവത്തോടെ കുട്ടികളെ കാണുമ്പോള് ഡ്രാമയുടെ തിരശ്ശീലയില് എന്താണ് വരുന്നത്? ഏതുവരേയ്ക്ക്? അപ്പോള് ഇതിനുള്ള ഉത്തരം താങ്കള് നല്കു. ഏതുവരെ? കുമാരന്മാര്ക്ക് നല്കാന് കഴിയുമോ ഏതുവരെ ഇത് സമാപ്തമാകും? വളരെ പദ്ധതി ഉണ്ടാക്കുന്നുണ്ടല്ലോ കുമാരന്മാര്! അപ്പോള് ഏതുവരെ പറയാന് കഴിയുമോ? അവസാനവും ഇത് എപ്പോള് വരെ? പറയൂ. ഉത്തരം വരുന്നുണ്ടോ ഏതുവരെ? ദാദിമാര് പറയൂ (ഏതുവരെ സംഗമയുഗം ഉണ്ടോ അതുവരേക്കും കുറേശ്ശെ കുറേശ്ശെ ഉണ്ടാകും) അപ്പോള് സംഗമയുഗവും ഏതുവരെ? (മാലാഖയാകുന്നതു വരെ) അതും എപ്പോള് വരെ? (ബാബ പറയട്ടെ) മാലാഖയാകേണ്ടത് താങ്കള്ക്കോ ബാബയ്ക്കോ? അപ്പോള് ഇതിന് ഉത്തരം ആലോചിക്കുക. ബാബ പറയും ഇപ്പോള് തയ്യാറാണോ? പകുതി മാലയിലും കൈ ഉയര്ത്തിയില്ല.

ബാപ്ദാദ സദാ കുട്ടികളെ സമ്പന്ന സ്വരൂപത്തില് കാണാന് ആഗ്രഹിക്കുന്നു. ബാബയാണ് എന്റെ ലോകം എന്നു തന്നെ പറയുമ്പോള്. ഇത് എല്ലാവരും പറയുന്നില്ലേ! മറ്റേതെങ്കിലും ലോകമൊക്കെയുണ്ടോ? ബാബ തന്നെയാണ് ലോകം. അപ്പോള് ലോകത്തിന് പുറത്ത് മറ്റെന്താണ്? കേവലം സംസ്കാര പരിവര്ത്തനം ചെയ്യുന്നതിന്റെ കാര്യമാണ്. ബ്രാഹ്മണരുടെ ജീവിതത്തില് ഭൂരിപക്ഷവും വിഘ്ന രൂപമാകുന്നു - സംസ്കാരം. തന്റെ സംസ്കാരമാകട്ടെ, മറ്റുള്ളവരുടെ സംസ്കാരമാകട്ടെ. ജ്ഞാനം എല്ലാവരിലുമുണ്ട്. ശക്തികളും എല്ലാവരുടെ കയ്യിലുമുണ്ട്. എന്നാല് കാരണം എന്താണ്? ഏതു ശക്തി ഏതു സമയം കാര്യത്തിലുപയോഗിക്കണോ ആ സമയം പ്രത്യക്ഷമാകുന്നതിന് പകരം കുറച്ച് വൈകി പ്രത്യക്ഷമാകുന്നു. പിന്നീട് ചിന്തിക്കുന്നു ഇങ്ങനെ പറയാതെ അങ്ങനെ പറഞ്ഞിരുന്നുവെങ്കില് വളരെ നല്ലതായിരുന്നു. ഇത് ചെയ്യുന്നതിന് പകരം ഇത് ചെയ്യുന്നുവെങ്കില് വളരെ നന്നായിരുന്നു. പക്ഷേ പാസാകേണ്ടിയിരുന്ന സമയം കടന്നുപോയിരിക്കുന്നു. അങ്ങനെ എല്ലാവരും അവരവരില് ശക്തികളെ പറ്റി ചിന്തിച്ചു കൊണ്ടുമിരിക്കുന്നു, സഹനശക്തി ഇതാണ്, നിര്ണയശക്തി ഇതാണ്, ഇങ്ങനെ ഉപയോഗിക്കണം. വെറും അല്പ സമയത്തിന്റെ വ്യത്യാസമുണ്ടാകുന്നു. രണ്ടാമത്തെ കാര്യം എന്താണ്? ഒരു തവണ സമയത്ത് കാര്യത്തില് വന്നില്ലെങ്കില് പിന്നീട് തിരിച്ചറിയുകയും ചെയ്തു ഇത് ഉപയോഗിച്ച് ഇത് ചെയ്യണമായിരുന്നു. മനസിലാക്കുന്നത് പിന്നീടാണ്. എന്നാല് ആ തെറ്റിനെ ഒരു തവണ അനുഭവിച്ച ശേഷം മുന്നോട്ട് അനുഭവിയായി അതിനെ നല്ല രീതിയില് ബോധ്യപ്പെട്ടോളൂ രണ്ടാമത് ഉണ്ടാവാതിരിക്കുവാന്. പിന്നെയും പുരോഗതി ഉണ്ടാകാം. ആ സമയത്ത് മനസിലാകുന്നു ഇത് തെറ്റാണ് ഇത് ശരിയാണ്. എന്നാല് അതേ തെറ്റ് രണ്ടാമത് ഉണ്ടാകരുത്. അതിനു വേണ്ടി അവനവനോട് നല്ല രീതിയില് ബോധവല്ക്കരണം ചെയ്യുക, അതിലും അത്ര മുഴുവന് ശതമാനം വിജയിക്കുന്നില്ല. മായ വളരെ സമര്ഥമാണ്. ഒരു കാര്യം നോക്കൂ താങ്കളില് സഹനശക്തി കുറവാണ്, അപ്പോള് ഇങ്ങനെത്തന്നെയുള്ള സഹനശക്തി ഉപയോഗിക്കേണ്ട കാര്യത്തില് ഒരു തവണ താങ്കള് തിരിച്ചറിഞ്ഞു, എന്നാല് മായ എന്തു ചെയ്യുന്നുവെന്നാല് രണ്ടാമത്തെ തവണ രൂപം അല്പം മാറി വരുന്നു. സംഭവിക്കുന്നത് അതേ കാര്യമാണ് എന്നാല് ഇന്നത്തെ യുഗത്തില് അതേ പഴയ സാധനം പോളിഷ് ചെയ്ത് പുതിയതിലും പുതിയതായി കാണപ്പെടുന്ന പോലെ മായയും ഇങ്ങനെ പോളിഷ് ചെയ്ത് വരുന്നു കാര്യത്തിന്റെ രഹസ്യം അതു തന്നെയാകുന്നു. വിചാരിക്കൂ താങ്കളില് അസൂയ വന്നു. അസൂയയും പല പല രൂപത്തിലുണ്ട്, ഒരു രൂപത്തിലല്ല. അപ്പോള് ബീജം അസൂയയുടേത് തന്നെ ആയിരിക്കും എന്നാല് മറ്റു രൂപത്തില് വരും. അതേ രൂപത്തില് വരുന്നില്ല. അപ്പോള് പല തവണ ചിന്തിക്കുന്നു ഈ കാര്യം ആദ്യത്തേത് അതായിരുന്നില്ലേ, ഇതാണെങ്കില് കാര്യം തന്നെ മറ്റൊന്നാണല്ലോ. എന്നാല് ബീജം അതു തന്നെയാകുന്നു രൂപം മാത്രം പരിവര്ത്തിതമാകുന്നു. അതിനു വേണ്ടി ഏതൊരു ശക്തി വേണം? തിരിച്ചറിയാനുള്ള ശക്തി. ഇതിനായി ബാപ്ദാദ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് 2 കാര്യങ്ങള് ശ്രദ്ധിക്കൂ. ഒന്ന് സത്യമായ ഹൃദയം - സത്യത. ഉള്ളില് വെക്കാതിരിക്കൂ. ഉള്ളില് വെക്കുന്നതിലൂടെ ബലൂണില് വായു നിറയുന്നു, അവസാനം എന്താകും? പൊട്ടിത്തെറിക്കില്ലേ! അപ്പോള് സത്യമായ ഹൃദയം, ആത്മാക്കള്ക്കു മുന്നില് അല്പം സങ്കോചം വരുന്നു. അല്പം ലജ്ജ വരുന്നു അറിയില്ല എന്നെ ഏതു ദൃഷ്ടിയോടെ നോക്കും. എന്നാല് സത്യമായ ഹൃദയത്തോടെ തിരിച്ചറിവോടെ ബാപ്ദാദയ്ക്കു മുന്നില് വെക്കൂ. ഇങ്ങനെയല്ല ഞാന് ബാപ്ദാദയോടൊക്കെ പറഞ്ഞിട്ടുണ്ട്, ഈ തെറ്റ് സംഭവിച്ചു. ആജ്ഞ നടത്തുന്ന പോലെ, അതെ എന്നില് നിന്ന് ഈ തെറ്റുണ്ടായി ഇങ്ങനെയല്ല. തിരിച്ചറിയാനുള്ള ശക്തിയിലൂടെ, സത്യമായ ഹൃദയത്തോടെ കേവലം ബുദ്ധികൊണ്ടല്ല എന്നാല് ഹൃദയം കൊണ്ട് അഥവാ ബാപ്ദാദയുടെ മുന്നില് തിരിച്ചറിയുന്നുവെങ്കില് ഹൃദയം കാലിയാകും, അഴുക്കില്ലാതാകും. പ്രശ്നങ്ങള് വലുതാകുകയില്ല, ചെറുതാകുന്നു എന്നാല് താങ്കളുടെ ഹൃദയത്തില് ചെറിയ ചെറിയ കാര്യങ്ങളും കൂടിക്കൂടിക്കൊണ്ടിരിക്കുന്നു അപ്പോള് അവയിലൂടെ ഹൃദയം നിറയുന്നു. കാലിയായിരിക്കുന്നില്ലല്ലോ! അപ്പോള് ഹൃദയം കാലിയല്ലെങ്കില് ഹൃദയേശ്വരന് എവിടെയിരിക്കും! ഇരിക്കാന് സ്ഥലം വേണ്ടേ! അപ്പോള് സത്യമായ ഹൃദയത്തില് പ്രഭുസംപ്രീതന്. എന്താണോ എങ്ങനെയാണോ ബാബ താങ്കളുടേതാണ്. ബാപ്ദാദയാണെങ്കില് അറിയുന്നു യഥാക്രമമാകുക തന്നെ വേണം. അതിനാല് ബാപ്ദാദ ആ ദൃഷ്ടിയോടെ താങ്കളെ നോക്കുകയില്ല. എന്നാല് സത്യമായ ഹൃദയവും, രണ്ടാമതായി പറഞ്ഞിരുന്നു - സദാ ബുദ്ധിയുടെ ലൈന് ക്ലിയറാകണം. ലൈന് തടസപ്പെടരുത്, കട്ടാകരുത്. ബാപ്ദാദ സമയത്ത് എന്ത് ശക്തി നല്കാനാഗ്രഹിക്കുന്നുവോ, ആശീര്വാദം നല്കാനാഗ്രഹിക്കുന്നുവോ, അധിക സഹായം നല്കാനാഗ്രഹിക്കുന്നുവോ അഥവാ തടസങ്ങള് ഉണ്ടാകുന്നുവെങ്കില് അത് ലഭിക്കുകയില്ല. ലൈന് ക്ലിയറേയല്ല സ്വച്ഛമല്ല കട്ടാണ് എങ്കില് എന്തു പ്രാപ്തി വേണമോ അത് ഉണ്ടാകുകയില്ല. പല കുട്ടികളും പറയുന്നു, പറയുന്നില്ലെങ്കില് ചിന്തിക്കുന്നു - ചില ചില ആത്മാക്കള്ക്ക് ധാരാളം സഹയോഗം ലഭിക്കുന്നു, ബ്രാഹ്മണരുടെയും ലഭിക്കുന്നു, മുതിര്ന്നവരുടെയും ലഭിക്കുന്നു, ബാപ്ദാദയുടെയും ലഭിക്കുന്നു, ഞങ്ങള്ക്ക് കുറവാണ് ലഭിക്കുന്നത്. കാരണം എന്താണ്? ബാബ ദാതാവാണ്, സാഗരമാണ്, എത്രത്തോളം എന്തെടുക്കാന് ആഗ്രഹിക്കുന്നുവോ ബാപ്ദാദയുടെ ഭണ്ഡാരത്തില് പൂട്ടും ചാവിയും ഇല്ല. കാവല്ക്കാരില്ല. ബാബ എന്നു വിളിച്ചാല് ഹാജരാണ്. ബാബാ എന്ന് പറഞ്ഞു എടുത്തോളൂ. ദാതാവല്ലേ. ദാതാവുമാണ് സാഗരവുമാണ്. അപ്പോള് എന്ത് കുറവാണ് ഉണ്ടാവുക. ഈ രണ്ട് കാരണങ്ങളുടെ കുറവാണ് ഉണ്ടാകുന്നത്. ഒന്ന് സത്യമായ ഹൃദയം, ശുദ്ധമായ ഹൃദയമാകണം, സാമര്ത്ഥ്യം കാണിക്കരുത്. സാമര്ത്ഥ്യം ധാരാളം കാണിക്കുന്നു. പല പല തരത്തിലുള്ള സാമര്ത്ഥ്യം കാണിക്കുന്നുണ്ട്. അപ്പോള് ശുദ്ധഹൃദയം സത്യമായ ഹൃദയം, രണ്ടാമത് ബുദ്ധിയുടെ ലൈന് സദാ പരിശോധിക്കു ക്ലിയര് ആണോ ക്ലീന് ആണോ? ഇന്നത്തെ കാലത്ത് സയന്സിന്റെ സാധനങ്ങളിലും കാണുന്നില്ലേ അല്പമെങ്കിലും തടസ്സം ഉണ്ടായാല് ക്ലിയര് ആവുകയില്ല. അപ്പോള് ഇത് തീര്ച്ചയായും ചെയ്യു.

മറ്റു വിശേഷ കാര്യം ഈ സീസണിന്റെ അവസാന ടേണ് അല്ലേ അതുകൊണ്ടാണ് പറയുന്നത്, ഡബിള് വിദേശികള്ക്ക് വേണ്ടി മാത്രമല്ല എല്ലാവര്ക്കും വേണ്ടിയാണ്. അവസാന ടേണില് താങ്കള് മുന്നിലിരിക്കുന്നുവെങ്കില് താങ്കളോട് തന്നെയാണ് പറയേണ്ടി വരിക. ബാപ്ദാദ കണ്ടു ഒരു സംസ്കാരം അഥവാ സ്വഭാവം, സ്വഭാവമാണെങ്കില് എല്ലാവര്ക്കും അവരവരുടേതാണ് എന്നാല് സര്വരുടെയും സ്നേഹി, കാര്യങ്ങളിലും സംബന്ധത്തിലും സഫലം, മനസ്സാ വിജയി, വാക്കില് മധുരത അപ്പോഴേ വരികയുള്ളൂ സരള സ്വഭാവമാകുമ്പോള്. അലസ സ്വഭാവമല്ല ആലസ്യം വേറെ സാധനമാണ്. സരള സ്വഭാവമെന്ന് അതിനെയാണ് പറയുന്നത് എങ്ങനെയാണോ സമയം, എങ്ങനെയാണോ വ്യക്തി, എങ്ങനെയാണോ സാഹചര്യം അതിനെ തിരിച്ചറിഞ്ഞുകൊണ്ട് സ്വയം സരളമാക്കി മാറ്റുക. സരളം അര്ത്ഥം ഇണങ്ങുന്നത്. കടുപ്പ സ്വഭാവവും വളരെ ഗൗരവം ഉള്ളതും അല്ല. ഗൗരവമായിരിക്കുക നല്ലതാണ് പക്ഷേ കൂടുതല് അരുത്. സമയാനുസരണം എങ്ങനെയാണോ സമയം അങ്ങനെ അഥവാ ആരെങ്കിലും ഗൗരവമാകുന്നു എങ്കില് ആ ഗുണത്തിന് പകരം അവരുടെ വിശേഷത ആ സമയത്ത് തോന്നുകയില്ല. സ്വയം വഴങ്ങാന് കഴിയുക, ഇണങ്ങാന് കഴിയുക ചെറിയവര് ആയാലും വലിയവരായാലും. വലിയവരോട് വലുപ്പത്തോടെ പോകാന് കഴിയണം ചെറിയവരോട് ചെറുപ്പത്തോടെ പോകാന് കഴിയണം. കൂട്ടുകാരോട് കൂട്ടായി പോകാന് കഴിയണം മുതിര്ന്നവരോട് ബഹുമാനത്തോടെ പോകാന് കഴിയണം. സരളമായാല് വഴങ്ങാന് കഴിയും. ശരീരവും സരളമാകുമ്പോഴല്ലേ എവിടേക്ക് വളയ്ക്കണോ സാധിക്കുന്നു. ബലം പിടിച്ചതാണെങ്കില് വളയ്ക്കാന് കഴിയുകയില്ല. സരളമാണെങ്കില് എവിടേക്ക് വേണമോ വഴങ്ങും, അലസരാകരുത് ബാപ്ദാദ പറഞ്ഞില്ലേ സരളമാവൂ എങ്കില് സരളമായി. ഇങ്ങനെ ചെയ്യരുത്. സരള സ്വഭാവം അര്ത്ഥം എങ്ങനെയാണോ സമയം അങ്ങനെ തന്റെ സ്വരൂപം ഉണ്ടാക്കാന് കഴിയുക. ശരി. ഡബിള് വിദേശികള്ക്ക് നല്ല ചാന്സ് ലഭിച്ചിട്ടുണ്ട്.

എല്ലാവര്ക്കും ഡ്രില് ഓര്മ്മയുണ്ടല്ലോ അതോ മറന്നുവോ? ഇപ്പോള് ഇപ്പോള് എല്ലാവരും ഈ ഡ്രില് ചെയ്യു, ചുറ്റിക്കറങ്ങു ശരി.

നാനാഭാഗത്തെയും സര്വ്വശ്രേഷ്ഠ ആത്മാക്കള്ക്ക്, നാനാഭാഗത്ത് നിന്നും സ്നേഹ സ്മരണ വാര്ത്തകള് അയക്കുന്നവര്ക്ക്, വളരെ നല്ല പലപല സംബന്ധത്തില് സ്നേഹപത്രവും തന്റെ അവസ്ഥയും എഴുതിയിട്ടുണ്ട് സേവനവാര്ത്തകള് ഉണര്വോടെ പദ്ധതികള് വളരെ നല്ല നല്ലതായി എഴുതിയിട്ടുണ്ട്,ബാപ്ദാദയ്ക്ക് ലഭിച്ചു കഴിഞ്ഞു. ഏത് സ്നേഹത്തോടെ പരിശ്രമത്തോടെ എഴുതിയിരിക്കുന്നുവോ ആരെല്ലാം എഴുതിയിട്ടുണ്ടോ ആ ഓരോരുത്തര്ക്കും അവരവരുടെ പേരില് ബാപ്ദാദയുടെ, ഹൃദയേശ്വരന്റെ ഹൃദയത്തില് നിന്നും സ്നേഹ സ്മരണ സ്വീകരിച്ചാലും. കുട്ടികളുടെ സ്നേഹം ബാബയോട് ഉണ്ട് അതിന്റെ കോടിമടങ്ങ് ബാബയ്ക്ക് കുട്ടികളോട് സ്നേഹമുണ്ട് സദാ അമരവുമാണ്. സ്നേഹി കുട്ടികള് ഒരിക്കലും ബാബയില് നിന്നും വേറിടുകയില്ല ബാബ കുട്ടികളില് നിന്നും വേറിടുകയില്ല. ഒപ്പമുണ്ട് ഒപ്പം തന്നെ കഴിയും.

നാനാഭാഗത്തെയും സദാ സ്വയം ബാപ്സമാനമാക്കുന്ന, സദാ ബാബയുടെ കണ്ണുകളില്, ഹൃദയത്തില്, മസ്തകത്തില് സമീപമായി കഴിയുന്ന, സദാ ഒരു ബാബയുടെ ലോകത്ത് കഴിയുന്ന, സദാ ഓരോ ചുവടിലും ബാപ്ദാദയെ പിന്തുടരുന്ന, സദാ വിജയിയായിരുന്നു വിജയിയാണ് വിജയിയാകും ഇങ്ങനെ നിശ്ചയത്തിലും ലഹരിയിലും കഴിയുന്ന ഇങ്ങനെയുള്ള അതി ശ്രേഷ്ഠരായ തിരികെ കിട്ടിയ പ്രിയപ്പെട്ടതിലും പ്രിയപ്പെട്ട സര്വ്വ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണ നമസ്തേ.

വരദാനം :-
ഓരോ സെക്കന്റിന്റെയും ഓരോ സങ്കല്പത്തിന്റെയും. മഹത്വം അറിഞ്ഞ് സമ്പാദ്യത്തിന്റെ ശേഖരണം നിറയ്ക്കുന്ന സമര്ഥ ആത്മാവായി ഭവിക്കട്ടെ

സംഗമ യുഗത്തില് അവിനാശി ബാബയിലൂടെ ഓരോ സമയവും അവിനാശി പ്രാപ്തികള് ഉണ്ടാകുന്നു മുഴുവന് കല്പത്തില് ഇങ്ങനെയുള്ള ഭാഗ്യം പ്രാപ്തമാക്കാനുള്ളത് ഈ ഒരേയൊരു സമയമാണ്. അതിനാല് താങ്കളുടെ സ്ലോഗനാണ് ഇപ്പോഴില്ലെങ്കില് ഒരിക്കലുമില്ല. എന്തുതന്നെ ശ്രേഷ്ഠ കാര്യം ചെയ്യണമോ അത് ഇപ്പോള് ചെയ്യുക. ഈ സ്മൃതിയോടെ ഒരിക്കലും സമയം, സങ്കല്പം, കര്മ്മം വ്യര്ഥമാക്കി കളയുകയില്ല. സമര്ത്ഥങ്ങളിലൂടെ ശേഖരണത്തിന്റെ കണക്ക് നിറഞ്ഞു കൊള്ളും. ആത്മാവ് സമര്ത്ഥമായി മാറും.

സ്ലോഗന് :-
ഓരോ വാക്കും ഓരോ കര്മ്മത്തിന്റെയും അലൗകികത തന്നെയാണ് പവിത്രത, സാധാരണതയെ അലൗകികതയിലേക്ക് പരിവര്ത്തനപ്പെടുത്തൂ.