മധുമായകുട്ടികളേ -
ജ്ഞാനത്തെബുദ്ധി
യില്ധാരണചെയ്ത്ഒത്തുചേര്ന്ന്ക്
ലാസ്സ്നടത്തൂ,തന്റെയുംമറ്റുള്ള
വരുടെയുംമംഗളംചെയ്ത്സത്യ
മായസമ്പാദ്യംഉണ്ടാക്കിക്കൊണ്ടിരിക്കൂ
ചോദ്യം :-
നിങ്ങള് കുട്ടികളില് ഏതൊരു അഹങ്കാരം ഒരിക്കലും വരരുത്?
ഉത്തരം :-
പല
കുട്ടികളിലും അഹങ്കാരം വരുന്നു അതായത് ഈ ചെറിയ-ചെറിയ പെണ്കുട്ടികള് നമുക്കെന്ത്
മനസ്സിലാക്കി തരാനാണ്. മുതിര്ന്ന സഹോദരി പോയാല് പിണങ്ങി ക്ലാസ്സില്
വരാതിരിക്കുന്നു. ഇതാണ് മായയുടെ വിഘ്നം. ബാബ പറയുന്നു-കുട്ടികളെ, നിങ്ങള്
കേള്പ്പിക്കുന്ന ടീച്ചറുടെ നാമ-രൂപത്തെ നോക്കരുത്, ബാബയുടെ ഓര്മ്മയിലിരുന്ന്
മുരളി കേള്ക്കൂ. അഹങ്കാരത്തിലേക്ക് വരരുത്.
ഓംശാന്തി.
ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്. ഇത്രയും കുട്ടികളുടെ
അച്ഛനെന്ന് പറയുമ്പോള് അതൊരു ഭൗതീക അച്ഛനാകാന് സാധിക്കില്ല. ഇതാണ് ആത്മീയ അച്ഛന്.
ആ ബാബയ്ക്ക് ധാരാളം കുട്ടികളുണ്ട്, കുട്ടികള്ക്ക് വേണ്ടിയാണ് ഈ മുരളി ടേപ്പ്
മുതലായ എല്ലാ സാമഗ്രികളും ഉള്ളത്. കുട്ടികള്ക്കറിയാം ഇപ്പോള് നമ്മള്
സംഗമയുഗത്തിലാണ് ഇരിക്കുന്നത് പുരുഷോത്തമനാകുന്നതിന് വേണ്ടി. ഇതും
സന്തോഷത്തിന്റെ കാര്യമാണ്. ബാബ തന്നെയാണ് പുരുഷോത്തമനാക്കുന്നത്. ഈ
ലക്ഷ്മീ-നാരായണന് പുരുഷോത്തമനല്ലേ. ഈ സൃഷ്ടിയില് തന്നെയാണ് ഉത്തമ പുരുഷരും,
മദ്ധ്യമരും കനിഷ്ഠരുമുള്ളത്. ആദിയില് ഉത്തമം, നടുവില് മദ്ധ്യമം, അന്ത്യത്തില്
കനിഷ്ഠം. ഓരോ വസ്തുവും ആദ്യം പുതിയതും ഉത്തമവും പിന്നീട് മദ്ധ്യമവും പിന്നീട്
കനിഷ്ഠം അര്ത്ഥം പഴയതാകുന്നു. ലോകവും ഇങ്ങനെ തന്നെയാണ്. അതുകൊണ്ട് ഏതേത്
കാര്യങ്ങളിലാണോ മനുഷ്യര്ക്ക് സംശയം വരുന്നത്, അതില് നിങ്ങള്ക്ക് മനസ്സിലാക്കി
കൊടുക്കണം. വളരെ പേര് ബ്രഹ്മാവിനെക്കുറിച്ച് തന്നെയാണ് പറയാറുള്ളത്,
ഇദ്ദേഹത്തിനെ എന്തിനാണ് ഇവിടെ ഇരുത്തിയത്? അപ്പോള് അവരെ വൃക്ഷത്തിന്റെ
ചിത്രത്തിലേക്ക് കൊണ്ട് വരണം. നോക്കൂ താഴെയും തപസ്സു ചെയ്തുകൊണ്ടിരിക്കുന്നു
അതുപോലെ മുകളിലും ഏറ്റവും അവസാനം വളരെ ജന്മങ്ങള്ക്ക് ശേഷം അന്ത്യത്തിലെ
ജന്മത്തില് നില്ക്കുന്നു. ബാബ പറയുന്നു ഞാന് ഇദ്ദേഹത്തിലാണ് പ്രവേശിക്കുന്നത്.
ഈ കാര്യങ്ങള് മനസ്സിലാക്കി കൊടുക്കുന്നവര് വളരെ ബുദ്ധിശാലികളായിരിക്കണം.
ഒരാളെങ്കിലും വിവേക രഹിതനായാല് മുഴുവന് ബി.കെ കളുടെയും പേര് മോശമാകുന്നു.
പൂര്ണ്ണമായും മനസ്സിലാക്കി കൊടുക്കാന് അറിയില്ല. പൂര്ണ്ണമായും പാസ്സാകുന്നത്
അന്തിമത്തില് തന്നെയാണ്, ഈ സമയം 16 കലാ സമ്പൂര്ണ്ണരാകാന് ആര്ക്കും സാധിക്കില്ല
എങ്കിലും മനസ്സിലാക്കി കൊടുക്കുന്നതില് തീര്ച്ചയായും നമ്പര്വൈസായിരിക്കും.
പരംപിതാ പരമാത്മാവിനോട് പ്രീതിയില്ലെങ്കില് വിപരീത ബുദ്ധിയല്ലേ. ഇതില്
നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും അതായത് ആരാണോ പ്രീത ബുദ്ധി അവര്
വിജയിക്കുന്നു ആരാണോ വിപരീത ബുദ്ധി അവര് വിനാശം പ്രാപിക്കുന്നു. ഈ കാര്യത്തിലും
പലരും പിണങ്ങുന്നു, പിന്നീട് എന്തെങ്കിലുമെല്ലാം ആരോപണങ്ങള് പറയുന്നു. വഴക്കും
വക്കാണവുമുണ്ടാക്കാന് വൈകിക്കില്ല. ആര്ക്ക് എന്താണ് ചെയ്യാന് സാധിക്കാത്തത്.
ചിലപ്പോള് ചിത്രങ്ങള്ക്ക് തീയിടാന് പോലും മടിക്കില്ല. ബാബ നിര്ദ്ദേശവും തരികയാണ്
- ചിത്രങ്ങളെ ഇന്ഷൂര് ചെയ്യൂ. കുട്ടികളുടെ അവസ്ഥയും ബാബയ്ക്കറിയാം, ക്രിമിനല്
ദൃഷ്ടിയെക്കുറിച്ചും ബാബ ദിവസവും മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നുണ്ട്.
എഴുതാറുണ്ട് - ബാബാ അങ്ങ് ക്രിമിനല് ദൃഷ്ടിയെക്കുറിച്ച് എന്താണോ മനസ്സിലാക്കി
തന്നത് ഇത് തീര്ത്തും ശരിയാണ് പറഞ്ഞത്. ഈ ലോകം തമോപ്രധാനമല്ലേ. ദിനം-പ്രതിദിനം
തമോപ്രധാനമായിക്കൊണ്ടിരിക്കുന്നു. അവരാണെങ്കില് മനസ്സിലാക്കുന്നത് കലിയുഗം
ഇപ്പോഴും മുട്ടിഴയുന്നതേ ഉള്ളൂ എന്നാണ് അജ്ഞാന നിദ്രയില് തീര്ത്തും
ഉറങ്ങിയിരിക്കുന്നു. ഇടക്കിടക്ക് പറയാറുമുണ്ട് ഇത് മഹാഭാരത യുദ്ധത്തിന്റെ
സമയമാണ് അപ്പോള് ഭഗവാനും തീര്ച്ചയായും ഏതെങ്കിലും രൂപത്തില് ഉണ്ടായിരിക്കും.
രൂപം പറയുന്നില്ല. തീര്ച്ചയായും ആരിലെങ്കിലും പ്രവേശിക്കണം. ഭാഗ്യശാലി രഥമെന്ന്
പറഞ്ഞിട്ടുണ്ട്. രഥം അത് ആത്മാവിന്റേതായിരിക്കില്ലേ. അതില് വന്ന് പ്രവേശിക്കും.
അതിനെയാണ് പറയുന്നത് ഭാഗ്യശാലീ രഥം. ബാക്കി ബാബ ജന്മമെടുക്കുന്നില്ല.
ഇദ്ദേഹത്തിന്റെ അരികില് വന്നിരുന്ന് ജ്ഞാനം നല്കുന്നു. എത്ര നല്ല രീതിയിലാണ്
മനസ്സിലാക്കി തരുന്നത്. ത്രിമൂര്ത്തിയുടെ ചിത്രവുമുണ്ട്. ത്രിമൂര്ത്തിയെന്ന്
ബ്രഹ്മാ-വിഷ്ണു-ശങ്കരനെയാണ് പറയുക. തീര്ച്ചയായും ഇവര് എന്തോ ചെയ്താണ്
പോയിട്ടുള്ളത്. അതുകൊണ്ടാണ് പിന്നീട് റോഡിനും, കെട്ടിടത്തിലുമെല്ലാം
ത്രിമൂര്ത്തിയെന്ന പേര് വച്ചിട്ടുള്ളത്. ഏതുപോലെയാണോ ആ റോഡിന് സുഭാഷ് മാര്ഗ്ഗ്
എന്ന പേര് നല്കിയിട്ടുള്ളത്. സുഭാഷ് ചന്ദ്രബോസിന്റെ ചരിത്രം എല്ലാവര്ക്കുമറിയാം.
അവര്ക്ക് ശേഷമിരുന്ന് ചരിത്രമെഴുതുന്നു. പിന്നീട് പലതും കൂട്ടിച്ചേര്ത്ത്
വലുതാക്കുന്നു. എത്ര പൊള്ളത്തരങ്ങള് വേണമെങ്കിലും ഇരുന്നെഴുതാം. ഏതുപോലെയാണോ
ഗുരുനാനാക്കിന്റെ പുസ്തകം എത്ര വലുതായാണ് ഉണ്ടാക്കിയിട്ടുള്ളത്. അദ്ദേഹം ഇത്രയും
എഴുതിയിട്ടില്ല. ജ്ഞാനത്തിന് പകരം ഭക്തിയുടെ കാര്യങ്ങള് എഴുതിയിരിക്കുന്നു. ഈ
ചിത്രങ്ങളെല്ലാം ഉണ്ടാക്കുന്നത് മനസ്സിലാക്കി കൊടുക്കാന് വേണ്ടിയാണ്. ഈ കാര്യം
അറിയാം ഈ കണ്ണുകളിലൂടെ എന്തെല്ലാമാണോ കാണുന്നത് ഇതെല്ലാം ഭസ്മമാകാനുള്ളതാണ്.
ശേഷം ആത്മാവിന് ഇവിടെ കഴിയാന് സാധിക്കില്ല. തീര്ച്ചയായും വീട്ടിലേക്ക് പോകും.
ഇങ്ങനെ-ഇങ്ങനെയുള്ള കാര്യങ്ങള് എല്ലാവരുടെയും ബുദ്ധിയില് ഇരിക്കില്ല. അഥവ ധാരണ
ഉണ്ടാകുന്നുണ്ടെങ്കില് എന്തുകൊണ്ട് ക്ലാസ്സ് നടത്തുന്നില്ല. 7-8 വര്ഷത്തില്
ഇങ്ങനെ ക്ലാസ്സെടുക്കാന് സാധിക്കുന്നതരത്തിലുള്ള ആരും തയ്യാറാകുന്നില്ല. ധാരാളം
സ്ഥലങ്ങളില് ഇതുപോലെ നടത്തുന്നുമുണ്ട്. എങ്കിലും മനസ്സിലാക്കുന്നു മാതാക്കളുടെ
സ്ഥാനം ഉയര്ന്നതാണ്. ചിത്രങ്ങള് ധാരാളമുണ്ട് പിന്നീട് മുരളി ധാരണ ചെയ്ത് അതില്
അല്പം മനസ്സിലാക്കി കൊടുക്കണം. ഇത് ആര്ക്കും ചെയ്യാന് സാധിക്കും. വളരെ
എളുപ്പമാണ്. പിന്നീട് ബ്രാഹ്മണിയെ ചോദിക്കുന്നത് എന്തിനാണെന്നറിയില്ല. ബ്രാഹ്മണി
എവിടേക്കെങ്കിലും പോയാല് കഴിഞ്ഞു പിണങ്ങി ഇരിക്കുന്നു. ക്ലാസ്സില് വരുന്നില്ല,
പരസ്പരം മുറുമുറുപ്പാകുന്നു. മുരളി ആര്ക്കുമിരുന്ന് കേള്പ്പിച്ചുകൂടെ. പറയും
സമയമില്ല. ഇതില് തന്റെയും മംഗളം ചെയ്യണം മറ്റുള്ളവരുടെയും മംഗളം ചെയ്യണം. വളരെ
വലിയ സമ്പാദ്യമാണ്. സത്യായ സമ്പാദ്യം ചെയ്യിക്കണം അതിലൂടെ മനുഷ്യരുടേത് വജ്ര
സമാനമായ ജീവിതമാകണം. സ്വര്ഗ്ഗത്തിലേക്ക് എല്ലാവരും പോകില്ലേ. അവിടെ സദാ
സുഖിയായിരിക്കും. പ്രജയുടെ ആയുസ്സ് കുറവായിരിക്കും, ഇങ്ങനെയായിരിക്കില്ല.
പ്രജയുടെ ആയുസ്സും വലുതായിരിക്കും. അതാണ് അമരലോകം. ബാക്കി പദവി കുറവും
കൂടുതലുമായിരിക്കും. അതുകൊണ്ട് ഏത് ടോപ്പിക്കിലും ക്ലാസ്സ് നടത്തണം.
എന്തുകൊണ്ടാണ് ഇങ്ങനെ നല്ല ബ്രാഹ്മണി വേണമെന്ന് പറയുന്നത്. പരസ്പരം ക്ലാസ്സ്
നടത്താന് സാധിക്കും. ഇതില് ബഹളമുണ്ടാക്കരുത്. ചിലര്ക്ക് അഹങ്കാരം വരുന്നു - ഈ
ചെറിയ-ചെറിയ ബാലികമാര് എന്ത് മനസ്സിലാക്കി തരാനാണ്? മായയുടെ വിഘ്നവും ധാരാളം
വരുന്നുണ്ട്. ബുദ്ധിയില് ഇരിക്കുന്നില്ല.
ബാബ ദിവസവും മനസ്സിലാക്കി തന്നുകൊണ്ടേയിരിക്കുന്നുണ്ട്, ശിവബാബ
ടോപ്പിക്കിലല്ലല്ലോ മനസ്സിലാക്കി തരിക. ബാബ സാഗരനാണ്. അലകള്
അടിച്ചുകൊണ്ടേയിരിക്കും. ഇടക്ക് കുട്ടികള്ക്ക് മനസ്സിലാക്കി തരും, ഇടക്ക്
പുറമെയുള്ളവര്ക്ക് മനസ്സിലാക്കി തരും. മുരളി എല്ലാവര്ക്കും ലഭിക്കുന്നുണ്ട്.
അക്ഷരം അറി യില്ലെങ്കില് പഠിക്കേണ്ടേ-തന്റെ ഉന്നതിക്ക് വേണ്ടി പുരുഷാര്ത്ഥം
ചെയ്യണം. തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം. ഈ ബാബയ്ക്കും (ബ്രഹ്മാബാബ)
കേള്പ്പിക്കാന് സാധിക്കില്ലേ, എന്നാല് കുട്ടികളുടെ ബുദ്ധി
ശിവബാബയിലേക്കായിരിക്കണം അതുകൊണ്ടാണ് പറയുന്നത് എപ്പോഴും മനസ്സിലാക്കൂ
ശിവബാബയാണ് കേള്പ്പിക്കുന്നത്. ശിവബാബയെ തന്നെ ഓര്മ്മിക്കൂ. ശിവബാബ പരംധാമത്തില്
നിന്ന് വന്നിരിക്കുകയാണ്, മുരളി കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ ബ്രഹ്മാവ്
പരംധാമത്തില് നിന്ന് വന്നല്ല കേള്പ്പിക്കുന്നത്. മനസ്സിലാക്കൂ ശിവബാബ ഈ
ശരീരത്തില് വന്ന് നമുക്ക് മുരളി കേള്പ്പിച്ച് തരികയാണ്. ഇത് ബുദ്ധിയില്
ഓര്മ്മയുണ്ടായിരിക്കണം. യഥാര്ത്ഥ രീതിയില് ഈ കാര്യം ബുദ്ധിയില്
ഉണ്ടായിരിക്കുകയാണെങ്കില് ഓര്മ്മയുടെ യാത്രയിലായിരിക്കില്ലേ. എന്നാല് ഇവിടെ
ഇരുന്നിട്ട് പോലും പലരുടെയും ബുദ്ധി അവിടെയും ഇവിടെയും പോകുന്നു. ഇവിടെ
നിങ്ങള്ക്ക് നല്ല രീതിയില് യാത്രയിലിരിക്കാന് സാധിക്കും. അല്ല എങ്കില് നാട്
ഓര്മ്മ വരും. വീടും-കുടുംബവും ഓര്മ്മ വരും. ബുദ്ധിയില് ഓര്മ്മിക്കുന്നു- ശിവബാബ
നമ്മളെ ഇദ്ദേഹത്തിലിരുന്ന് പഠിപ്പിക്കുന്നു. ഞാന് ശിവബാബയുടെ ഓര്മ്മയില് മുരളി
കേട്ടുകൊണ്ടിരിക്കുകയായിരുന്നു, പിന്നീട് ബുദ്ധിയോഗം എവിടേക്ക് ഓടിപ്പോയി.
ഇങ്ങനെ വളരെ പേരുടെ ബുദ്ധിയോഗം പോകുന്നുണ്ട്. ഇവിടെ നിങ്ങള്ക്ക് നല്ല രീതിയില്
യാത്രയിലിരിക്കാന് സാധിക്കും. മനസ്സിലാക്കുന്നു ശിവബാബ പരംധാമത്തില് നിന്ന്
വന്നിരിക്കുന്നു. പുറമെ നാട്ടിലെല്ലാം കഴിയുമ്പോള് ഈ ചിന്ത ഉണ്ടായിരിക്കില്ല.
ചിലര് മനസ്സിലാക്കുന്നുണ്ട് ശിവബാബയുടെ മുരളിയാണ് ഈ കാതുകളിലൂടെ
കേട്ടുകൊണ്ടിരിക്കുന്നത്. പിന്നീട് കേള്പ്പിക്കുന്നവരുടെ നാമ-രൂപം
ഓര്മ്മയുണ്ടായിരിക്കരുത്. ഈ മുഴുവന് ജ്ഞാനവും ആന്തരീകമായതാണ്. ഉള്ളില്
ചിന്തയുണ്ടായിരിക്കണം ശിവബാബയുടെ മുരളി നമ്മള് കേള്ക്കുകയാണ്. അല്ലാതെ ഇന്ന
സഹോദരി കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ് ഇങ്ങനെയല്ല. ശിവബാബയുടെ മുരളി
കേട്ടുകൊണ്ടിരിക്കുകയാണ്. ഇതും ഓര്മ്മയിലിരിക്കുന്നതിനുള്ള യുക്തികളാണ്. എത്ര
സമയം നമ്മള് മുരളി കേള്ക്കുന്നോ അത്രയും സമയം ഓര്മ്മയിലാണ് ഇങ്ങനെയല്ല. ബാബ
പറയുന്നു - വളരെ പേരുടെ ബുദ്ധി അവിടവിടെ പുറത്തേക്ക് പോകുന്നുണ്ട്.
പാടവും-പറമ്പും തുടങ്ങിയവതെല്ലാം ഓര്മ്മ വന്നുകൊണ്ടിരിക്കും. ബുദ്ധിയോഗം
പുറത്തെവിടെയും അലയരുത്. ശിവബാബയെ ഓര്മ്മിക്കുന്നതില് യാതൊരു ബുദ്ധിമുട്ടും
ഇല്ല. എന്നാല് മായ ഓര്മ്മിക്കാന് അനുവദിക്കുന്നില്ല. മുവുവന് സമയവും ശിവബാബയുടെ
ഓര്മ്മ ഇരിക്കുന്നില്ല, പല പല ചിന്തകള് വരുന്നു. നമ്പര്വൈസ് പുരുഷാര്ത്ഥം
അനുസരിച്ചല്ലേ. ആരാണോ വളരെ സമീപസ്ഥരായവര് അവരുടെ ബുദ്ധിയില് നല്ലരീതിയില്
ഇരിക്കും. എല്ലാവര്ക്കും ഒരിക്കലും 8 ന്റെ മാലയിലേക്ക് വരാന് സാധിക്കില്ല.
ജ്ഞാനം, യോഗം, ദൈവീകഗുണം ഇതെല്ലാം അവനവനില് നോക്കണം. എന്നില് ഒരവഗുണവും ഇല്ലല്ലോ?
മായക്ക് വശപ്പെട്ട് ഒരു വികര്മ്മവും ഉണ്ടാകുന്നില്ലല്ലോ? ചിലര് വളരെ
അത്യാര്ത്തിയുള്ളവരാണ്. അത്യാര്ത്തിയുടെ ഭൂതവുമുണ്ട്. അപ്പോള് മായയുടെ പ്രവേശത
ഇങ്ങനെയായിരിക്കും അതിലൂടെ വിശക്കുന്നു-വിശക്കുന്നു എന്ന്
പറഞ്ഞുകൊണ്ടിരിക്കുന്നു- കഴിക്കണം-കഴിക്കണം വയറില് നിറക്കണം... ചിലരില്
ഭക്ഷണത്തോടുള്ള അമിത ആസക്തി ഉണ്ട്. ഭക്ഷണവും നിയമമനുസരിച്ചായിരിക്കണം. ധാരാളം
കുട്ടികളുണ്ട്. ഇനിയും ധാരാളം വരാനുണ്ട്. എത്ര ബ്രാഹ്മണ- ബ്രാഹ്മണികളില് ഉണ്ടാകും.
കുട്ടികളോടും പറയുന്നു - നിങ്ങള് ബ്രാഹ്മണനായി ഇരിക്കൂ. മാതാക്കളെ മുന്നില്
വെച്ചിരിക്കുന്നു. ശിവ ശക്തി ഭാരത മാതാ കീ ജയ്.
ബാബ പറയുന്നു സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. സ്വദര്ശ്ശന
ചക്രം കറക്കി ക്കൊണ്ടിരിക്കൂ. സ്വദര്ശന ചക്രധാരി നിങ്ങള് ബ്രാഹ്മണരാണ്. ഈ
കാര്യങ്ങള് പുതുതായി ആരെങ്കിലും വരികയാണെങ്കില് മനസ്സിലാക്കാന് സാധിക്കില്ല.
നിങ്ങളാണ് സര്വ്വോത്തമ ബ്രഹ്മാ മുഖ വംശാവലീ ബ്രാഹ്മണ കുല ഭൂഷണര്, സ്വദര്ശന
ചക്രധാരി. പുതിയ ആരെങ്കിലും കേള്ക്കുകയാണെങ്കില് പറയും സ്വദര്ശന ചക്രം അത്
വിഷ്ണുവിനാണുള്ളത്. ഇവരിത് ഇവര്ക്കാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു,
അംഗീകരിക്കില്ല, അതുകൊണ്ടാണ് പുതിയവരെ സഭയിലേക്ക് പ്രവേശിപ്പിക്കാത്തത്.
മനസ്സിലാക്കാന് സാധിക്കില്ല. ചിലര് ഇതില് പിന്നീട് പിണങ്ങുന്നു - ഞങ്ങളെ
ഇരുത്താതിരിക്കാന് ഞങ്ങളെന്താ വിവേകമില്ലാത്തവരാണോ, എന്തുകൊണ്ടെന്നാല് മറ്റെല്ലാ
സത്സംഗങ്ങളിലും ആര് വേണോ പോയിരിക്കാറുണ്ട്. അവിടെ കേവലം ശാസ്ത്രങ്ങളുടെ മാത്രം
കാര്യമാണ് കേള്പ്പിച്ചുകൊണ്ടിരിക്കുന്നത്. അതു കേള്ക്കുക ഓരോരുത്തരുടെയും
അവകാശമാണ്. ഇവിടെ സൂക്ഷിക്കേണ്ടതായുണ്ട്. ഈ ഈശ്വരീയ ജ്ഞാനം
ബുദ്ധിയിലിരിക്കുന്നില്ലെങ്കില് വഷളാകുന്നു. ചിത്രങ്ങളെയും സംരക്ഷിക്കണം. ഈ
ആസുരീയ ലോകത്തില് തന്റെ ദൈവീക രാജധാനി സ്ഥാപിക്കണം. ഏതുപോലെയാണോ ക്രിസ്തു തന്റെ
ധര്മ്മം സ്ഥാപിക്കാന് വന്നത്. ഈ ബാബ ദൈവീക രാജധാനി സ്ഥാപിക്കുകയാണ്. ഇതില്
ഹിംസയുടെ ഒരു കാര്യവുമില്ല. നിങ്ങള്ക്ക് കാമവികാരത്തിന്റെ ഹിംസയും സ്ഥൂല ഹിംസയും
ചെയ്യാന് സാധിക്കില്ല. പാടിയിട്ടുമുണ്ട് മാലിന്യം നിറഞ്ഞ വസ്ത്രം കഴുകി.
മനുഷ്യരാണെങ്കില് തീര്ത്തും ഘോരമായ അന്ധകാരത്തിലാണ്. ബാബ വന്ന് ഘോരമായ
അന്ധകാരത്തില് നിന്ന് അതി പ്രകാശമാക്കുന്നു. എന്നിട്ടും ചിലര് ബാബായെന്ന്
പറഞ്ഞതിന് ശേഷം മുഖം തിരിക്കുന്നു. പഠിത്തം ഉപേക്ഷിക്കുന്നു. ഭഗവാന്
വിശ്വത്തിന്റെ അധികാരിയാക്കാന് വേണ്ടി പഠിപ്പിക്കുന്നു, ഇങ്ങനെയുള്ള പഠിത്തത്തെ
ഉപേക്ഷിക്കുകയാണെങ്കില് അവരെ മഹാവിഢികളെന്നാണ് പറയുക. എത്ര വലിയ ഖജനാവാണ്
ലഭിക്കുന്നത്. ഇങ്ങനെയുള്ള ബാബയെ ഒരിക്കലും ഉപേക്ഷിക്കരുത്. ഒരു പാട്ടുമുണ്ട് -
അങ്ങ് സ്നേഹിക്കുകയോ തട്ടിയകറ്റുകയോ ചെയ്തോളൂ, ഞങ്ങള് അങ്ങയുടെ ആശ്രയം
ഉപേക്ഷിക്കില്ല. ബാബ വന്നിരിക്കുന്നത് തന്നെ - പരിധിയില്ലാത്ത ചക്രവര്ത്തീ പദവി
നല്കാനാണ്. ഉപേക്ഷിക്കുന്നതിന്റെ കാര്യം തന്നെ ഉദിക്കുന്നില്ല. ബാക്കി, നല്ല
ലക്ഷണം ധാരണ ചെയ്യണം. പത്നിമാരും റിപ്പോര്ട്ട് എഴുതാറുണ്ട് - ഇവര് എന്നെ വളരെ
ശല്യപ്പെടുത്തുന്നു. ഇന്നത്തെ കാലത്ത് ലോകം വളരെ വളരെ മോശമാണ്. വളരെയധികം
സംരക്ഷിക്കണം. സഹോദരന്മാര് സഹോദരിമാരെ സംരക്ഷിക്കണം. നമ്മള് ആത്മാക്കള്ക്ക്
ഏതവസ്ഥയിലും ബാബയില് നിന്ന് സമ്പത്ത് തീര്ച്ചയായും എടുക്കണം. ബാബയെ
ഉപേക്ഷിക്കുന്നതിലൂടെ സമ്പത്ത് സമാപ്തമാകുന്നു. നിശ്ചയബുദ്ധി വിജയന്തി,
സംശയബുദ്ധി വിനശന്തി. പിന്നീട് പദവി വളരെ കുറയുന്നു. ജ്ഞാനം ഒരേഒരു
ജ്ഞാനസാഗരനായ ബാബയ്ക്കേ നല്കാന് സാധിക്കൂ. ബാക്കി എല്ലാം ഭക്തിയാണ്. ഇനി ആര്
എത്ര തന്നെ ജ്ഞാനിയെന്ന് മനസ്സിലാക്കിയാലും ബാബ പറയുന്നു എല്ലാവരുടെയും അടുത്ത്
ശാസ്ത്രങ്ങളുടെയും ഭക്തിയുടെയും ജ്ഞാനമാണുള്ളത്. സത്യമായ ജ്ഞാനമെന്ന് ഏതിനെയാണ്
പറയുന്നത്, ഇതുപോലും മനുഷ്യര് അറിയുന്നില്ല. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രദ്ധ
വയ്ക്കണം, മുരളി കേള്ക്കുന്ന സമയം ബുദ്ധിയോഗം പുറമെ അലയുന്നില്ലല്ലോ? സദാ സ്മൃതി
ഉണ്ടായിരിക്കണം നമ്മള് ശിവബാബയുടെ മഹാവാക്യമാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഇതും
ഓര്മ്മയുടെ യാത്രയാണ്.
2) സ്വയം സ്വയത്തെ നോക്കണം
എന്നില് ജ്ഞാന-യോഗവും ദൈവീക ഗുണവും ഉണ്ടോ? ആര്ത്തിയുടെ ഭൂതമൊന്നും ഇല്ലല്ലോ?
മായക്ക് വശപ്പെട്ട് വികര്മ്മമൊന്നും ഉണ്ടാകുന്നില്ലല്ലോ?
വരദാനം :-
നിമിത്തഭാവത്തിന്റെ സ്മൃതിയിലൂടെ ബഹളങ്ങള് സമാപ്തമാക്കുന്ന സദാ അചഞ്ചലവും
ദൃഢതയുള്ളവരുമായി ഭവിക്കട്ടെ.
നിമിതഭാവത്തിലൂടെ
അനേകപ്രകാരത്തിലെ ഞാന് എന്നും എന്റേത് എന്നുമുള്ള ഭാവം സഹജമായി സമാപ്തമാകുന്നു.
ഈ സ്മൃതി സര്വ്വ പ്രകാരത്തിലുമുള്ള ബഹളങ്ങള് സമാപ്തമാക്കി അചഞ്ചലവും ദൃഢവുമായ
സ്ഥിതിയുടെ അനുഭവം ചെയ്യിപ്പിക്കുന്നു. സേവനത്തിലും പരിശ്രമം ചെയ്യേണ്ടി വരില്ല.
നിമിത്തമാകുന്നവരുടെ ബുദ്ധിയില് സദാ ഓര്മ്മയുണ്ടാകും നമ്മള് എന്ത് ചെയ്താലും
നമ്മളെ കണ്ടു എല്ലാവരും ചെയ്യും. സേവനത്തിനു നിമിത്തമാകുക അര്ഥം സ്റ്റേജില്
വരിക. സ്റ്റേജിലേക്ക് സ്വതവേ എല്ലാവരുടെയും കണ്ണ് പോകും. ഈ സ്മൃതിയും
സുരക്ഷയ്ക്കുള്ള സാധനമാകുന്നു.
സ്ലോഗന് :-
സര്വ്വ
കാര്യങ്ങളില് നിന്നും വേറിട്ടവരായാല് പരമാത്മ ബാബയുടെ കൂട്ട്കെട്ടിന്റെ അനുഭവം
ഉണ്ടാകും.
അവ്യക്ത സൂചന-സഹജ യോഗി
ആകണമെങ്കില് പരമാത്മ സ്നേഹത്തിന്റെ അനുഭവി ആകൂ.
വര്ത്തമാന സമയത്ത്
അലയുന്ന ആത്മാക്കള്ക്ക് ഒന്ന് ശാന്തി വേണം,രണ്ടാമത്തേത് ആത്മീയ സ്നേഹം വേണം.
എല്ലായിടത്തും സ്നേഹവും ശാന്തിയുമാണ് കുറവുള്ളത് ഇതിനാല് ഏത് പ്രോഗ്രാം ചെയ്താലും
അതില് ബാബയുടെ സംബന്ധത്തിന്റെ സ്നേഹത്തിന്റെ മഹിമ ചെയ്യൂ, പിന്നീട് ആ
സ്നേഹത്തില് ആത്മാക്കളുടെ സംബന്ധം യോജിപ്പിച്ചതിനു ശേഷം ശാന്തിയുടെ അനുഭവം
ചെയ്യിപ്പിക്കൂ. സ്നേഹ സ്വരൂപം ശാന്തിയുടെ സ്വരൂപം രണ്ടിന്റെയും സന്തുലനം വേണം.