മധുരമായ കുട്ടികളേ- തന്റെ
ബാറ്ററി ചാര്ജ് ചെയ്യണം എന്ന ചിന്തവെയ്ക്കൂ, തന്റെ സമയത്തെ പരചിന്തനത്തില്
വ്യര്ത്ഥമാക്കരുത്, തന്റെ കുതിരയാണെങ്കില് ലഹരിയുണ്ടാകും.
ചോദ്യം :-
ജ്ഞാനം ഒരു സെക്കന്റിന്റേതായിട്ടുകൂടി ബാബയ്ക്ക് ഇത്രയും വിസ്താരത്തില്
മനസ്സിലാക്കിത്തരേണ്ടി വരുന്നു അതായത് ഇത്രയും സമയം നല്കേണ്ടി വരുന്നു ഇതിന്റെ
ആവശ്യകത എന്താണ്?
ഉത്തരം :-
എന്തുകൊണ്ടെന്നാല് ജ്ഞാനം നല്കിയതിനുശേഷം കുട്ടികളില് മാറ്റം ഉണ്ടായോ അതോ ഇല്ലയോ,
എന്നത് ബാബയും നോക്കൂം എന്നിട്ട് മാറ്റം വരുന്നതിനായി ജ്ഞാനം
നല്കിക്കൊണ്ടേയിരിക്കുന്നു. മുഴുവന് വൃക്ഷത്തിന്റേയും ബീജത്തിന്റേയും ജ്ഞാനം
നല്കുന്നു, ഈ കാരണത്താല് ബാബയെ ജ്ഞാനസാഗരന് എന്നു വിളിക്കുന്നു. അഥവാ ഒരു
സെക്കന്റില് മന്ത്രം നല്കി പോയിരുന്നെങ്കില് ജ്ഞാനസാഗരന് എന്ന ടൈറ്റില്
ലഭിക്കില്ലായിരുന്നു.
ഓംശാന്തി.
ആത്മീയ അച്ഛന് ഇരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്.
ഭക്തിമാര്ഗ്ഗത്തില് പരമപിതാ പരമാത്മാ ശിവ ഭഗവാനെ പൂജിക്കുന്നത് ഇവിടെയാണ്.
ബുദ്ധിയിലൂണ്ട് ഇവര് വന്നിട്ട് പോയതാണ്. എവിടെ ലിംഗം കണ്ടാലും അവടെവെച്ച് അവരെ
പൂജിക്കുന്നു. ശിവന് പരമധാമത്തില് വസിക്കുന്നവരാണ്, വന്നിട്ട് പോയതാണ്
എന്നതെല്ലാം അറിയാം അതിനാലാണ് അവരുടെ ഓര്മ്മചിഹ്നമുണ്ടാക്കി പൂജിക്കുന്നത്. ഏത്
സമയത്ത് ഓര്മ്മിച്ചാലും തീര്ച്ചയായും ഓര്മ്മ വരുന്നത് നിരാകാരനെയാണ്,
പരമധാമത്തില് വസിക്കുന്നവരാണ്, അവരെ ശിവന് എന്ന് വിളിച്ച് പൂജിക്കുന്നു.
ക്ഷേത്രത്തില് ചെന്ന് അവര്ക്കുമുന്നില് തല കുമ്പിടുന്നു, പാലും ജലവും
ഫലങ്ങളുമെല്ലാം അവര്ക്ക് അര്പ്പിക്കുന്നു. പക്ഷേ അത് ജഢമാണ്. ജഢത്തിന്റെ
ഭക്തിയാണ് ചെയ്യുന്നത്. ഇപ്പോള് നിങ്ങള്ക്ക് അറിയാം- ബാബ ചൈതന്യമാണ്, ബാബയുടെ
നിവാസസ്ഥാനം പരമധാമമാണ്. അവര്എപ്പോഴാണോ പൂജിക്കുന്നത് അപ്പോള് അവരുടെ ബുദ്ധിയില്
വരുന്നുണ്ട് പരമധാമ നിവാസിയാണ്, വന്നിട്ട് പോയതാണ് എന്നെല്ലാം അതിനാലാണ് ചിത്രം
ഉണ്ടാക്കിയിരിക്കുന്നത് അതിനെ പൂജിക്കുന്നത്. ആ ചിത്രം ശിവനൊന്നുമല്ല, അവരുടെ
പ്രതിമയാണ്. ഇതുപോലെത്തന്നെയാണ് ദേവതകളുടെ പൂജയും ചെയ്യുന്നത്, ജഢചിത്രമാണ്,
ചൈതന്യമല്ല. പക്ഷേ ചൈതന്യത്തിലുണ്ടായിരുന്ന അവര് എവിടെപ്പോയി, ഇത്
മനസ്സിലാക്കുന്നില്ല. തീര്ച്ചയായും പുനര്ജന്മങ്ങള് എടുത്ത് താഴെ വന്നിട്ടുണ്ടാകും.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം ലഭിക്കുകയാണ്. മനസ്സിലാക്കുന്നുണ്ട് ആരാണോ
പൂജ്യ ദേവതകളായിരുന്നത് അവര് പൂനര്ജന്മം എടുത്തുവന്നു. ആത്മാവ് അതുതന്നെയാണ്,
ആത്മാവിന്റെ പേര് മാറുന്നില്ല. ബാക്കി ശരീരത്തിന്റെ പേരാണ് മാറുന്നത്. അതേ
ആത്മാവ് ഏതെങ്കിലും ശരീരത്തില് ഉണ്ടാകും. പൂനര്ജന്മം എടുക്കുകതന്നെ വേണം. ആരാണോ
ആദ്യമാദ്യം ശരീരം ധാരണ ചെയ്തത് അവരെയാണ് നിങ്ങള് പൂജിക്കുന്നത്(ലക്ഷ്മീ നാരായണനെ
പൂജിക്കുന്നു) ഈ സമയത്ത് നിങ്ങളുടെയുള്ളില് ചിന്തകള് ഉണ്ടാകുന്നുണ്ട്, കാരണം
ബാബ ജ്ഞാനം നല്കുന്നുണ്ട്. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ആരുടെ ചിത്രത്തെയാണോ
പൂജിച്ചത് അവര് ആദ്യ നമ്പറിലുള്ളവരാണ്. ഈ ലക്ഷ്മീ നാരായണന്മാര് ചൈതന്യത്തില്
ഉണ്ടായിരുന്നു. ഇതേ ഭാരതത്തിലായിരുന്നു, ഇപ്പോഴില്ല. അവര് പുനര്ജന്മം എടുത്ത്
ഭിന്ന ഭിന്ന നാമ രൂപങ്ങള് ധാരണ ചെയ്ത് 84 ജന്മങ്ങളുടെ പാര്ട്ട്
അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എന്നത് അവര് അറിയുന്നില്ല. ഇത് ആരുടെയും ചിന്തയില്
വരുന്നില്ല. സത്യയുഗത്തില് തീര്ച്ചയായും ഇവര് ഉണ്ടായിരുന്നു പക്ഷേ ഇപ്പോഴില്ല.
ഇതും ആര്ക്കും മനസ്സിലാകുന്നില്ല. ഇപ്പോള് നിങ്ങള്ക്ക് അറിയാം- ഡ്രാമാപ്ലാന്
അനുസരിച്ച് തീര്ച്ചയായും വീണ്ടും ചൈതന്യത്തില് വരും. മനുഷ്യരുടെ ബുദ്ധിയില് ഈ
ചിന്ത വരുന്നേയില്ല. ഇവര് ഉണ്ടായിരുന്നു എന്നത് മാത്രം മനസ്സിലാക്കുന്നുണ്ട്.
ഇപ്പോഴുള്ളത് ഇവരുടെ ജഢചിത്രങ്ങളാണ്, ചൈതന്യത്തിലുള്ള ഇവര് എവിടെപ്പോയി- ഇത്
ആരുടേയും ബുദ്ധിയില് വരുന്നില്ല. മനുഷ്യര് 84 ലക്ഷം ജന്മം എന്നാണ് പറയുന്നത്,
ഇതും നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് മനസ്സിലായിട്ടുണ്ട് അതായത് നമ്മള് 84
ജന്മങ്ങളേ എടുക്കുന്നുള്ളു, 84 ലക്ഷം ജന്മങ്ങളല്ല. ഇപ്പോള് രാമചന്ദ്രന്റെ പൂജ
ചെയ്യുന്നുണ്ട്, പക്ഷേ ഈ രാമന് എവിടെപ്പോയി എന്നതുപോലും അവര്ക്ക് അറിയില്ല.
നിങ്ങള്ക്ക് അറിയാം ശ്രീരാമന്റെ ആത്മാവ് തീര്ച്ചയായും പുനര്ജന്മങ്ങള്
എടുത്തിട്ടുണ്ടാകും. ഇവിടെ പരീക്ഷയില് തോറ്റുപോകുന്നു. പക്ഷേ ഏതെങ്കിലും
രൂപത്തില് തീര്ച്ചയായും ഉണ്ടാകുമല്ലോ. ഇവിടെയാണ് പുരുഷാര്ത്ഥം
ചെയ്തുകൊണ്ടിരിക്കുന്നത്. രാമന്റെ പേര് എത്ര പ്രശസ്തമാണ്, അതിനാല് തീര്ച്ചയായും
വരും, അവര്ക്ക് ജ്ഞാനം എടുക്കേണ്ടതായിവരും. ഇപ്പോള് ഒന്നും
മനസ്സിലാകുന്നില്ലെങ്കില് ആ കാര്യത്തെ വിടേണ്ടി വരുന്നു. ഈ കാര്യങ്ങളിലേയ്ക്ക്
പോകുന്നതിലൂടെയും സമയം വ്യര്ത്ഥമാകും, ഇതിനെക്കാള് നല്ലത് എന്തുകൊണ്ട് തന്റെ
സമയത്തെ സഫലമാക്കിക്കൂടാ. തന്റെ ഉന്നതിയ്ക്കായി ബാറ്ററി ചാര്ജ് ചെയ്യൂ. മറ്റു
കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് പരചിന്തനമാണ്. ഇപ്പോള് സ്വചിന്തനം ചെയ്യണം.
നമുക്ക് ബാബയെ ഓര്മ്മിക്കണം. അവരും പഠിക്കുന്നുണ്ടാകും. അവരുടെ ബാറ്ററി ചാര്ജ്
ചെയ്യുന്നുണ്ടാകും. പക്ഷേ നിങ്ങള്ക്ക് നിങ്ങളുടെ കാര്യം ചെയ്യണം. പറയാറുണ്ട്-
കുതിര തന്റേതാണെങ്കില് ലഹരി കയറും.
ബാബ പറഞ്ഞിട്ടുണ്ട്- എപ്പോള് നിങ്ങള് സതോപ്രധാനമായിരുന്നുവോ അപ്പോള് നിങ്ങളുടേത്
വളരെ വലിയ പദവിയായിരുന്നു. ഇപ്പോള് വീണ്ടും പുരുഷാര്ത്ഥം ചെയ്യൂ, എന്നെ
ഓര്മ്മിക്കു എങ്കില് വികര്മ്മം വിനാശമാകും. ലക്ഷ്യമുണ്ടല്ലോ. ഈ ചിന്തനത്തിലൂടെ
തന്നെ സതോപ്രധാനമായി മാറും. നാരായണനെത്തന്നെ ഓര്മ്മിക്കുന്നതിലൂടെ നമ്മള്
നാരായണനായി മാറും. അന്തിമകാലത്ത് ആര് നാരായണനെ സ്മരിക്കുന്നോ...........
നിങ്ങള്ക്ക് ബാബയെ ഓര്മ്മിക്കണം, ഇതിലൂടെ പാപം മുറിയും. പിന്നീട് നാരായണനായി
മാറും. ഇത് നരനില് നിന്നും നാരായണനാവാനുള്ള സര്വ്വശ്രേഷ്ഠമായ യുക്തിയാണ്. ഒരു
നാരായണന് മാത്രമല്ലല്ലോ ഉണ്ടാകുന്നത്. ഇവിടെ മുഴുവന് പരമ്പരയും ഉണ്ടാവുകയാണ്.
ബാബ സര്വ്വശ്രേഷ്ഠ പുരുഷാര്ത്ഥം ചെയ്യിപ്പിക്കും. ഇതാണ് രാജയോഗത്തിന്റെ ജ്ഞാനം,
ഇതിലൂടെ മുഴുവന് വിശ്വത്തിന്റേയും അധികാരിയായി മാറണം. എത്രത്തോളം പുരുഷാര്ത്ഥം
ചെയ്യുന്നുവോ അത്രത്തോളം ലാഭം തീര്ച്ചയായും ഉണ്ടാകും. ഒന്നാമത് സ്വയം ആത്മാവാണ്
എന്നത് തീര്ച്ചയായും നിശ്ചയം ചെയ്യൂ. ചിലര് ഇങ്ങനെ എഴുതുന്നു, ഇന്ന ആത്മാവ്
അങ്ങയെ ഓര്മ്മിക്കുന്നു. ആത്മാവ് ശരീരത്തിലൂടെ എഴുതുകയാണ്. ആത്മാവിന്റെ ബന്ധം
ശിവബാബയുമായിട്ടാണ്. ഞാന് ആത്മാവ് ഇന്ന ശരീരത്തിന്റെ നാമ രൂപത്തിലാണ്. ഇത്
തീര്ച്ചയായും പറയേണ്ടതായി വരും എന്തെന്നാല് ആത്മാവിന് ശരീരത്തിന്റെ ആധാരത്തിലാണ്
വ്യത്യസ്ത നാമങ്ങള് ലഭിച്ചിരിക്കുന്നത്. ഞാന് ആത്മാവ് അങ്ങയുടെ കുട്ടിയാണ്, ഞാന്
ആത്മാവിന്റെ ശരീരത്തിന്റെ പേര് ഇന്നതാണ്. ആത്മാവിന്റെ പേര് ഒരിയ്ക്കലും
മാറുന്നില്ല. ഞാന് ആത്മാവ് ഇന്ന ശരീരത്തിലുള്ളതാണ്. തീര്ച്ചയായും ശരീരത്തിന്
പേര് വേണം. ഇല്ലെങ്കില് കാര്യങ്ങള് നടക്കില്ല. ഇവിടെ ബാബ പറയുന്നു ഞാനും
ബ്രഹ്മാവിന്റെ ശരീരത്തിലാണ് വരുന്നത് താല്ക്കാലികമായി, ബ്രഹ്മാവിന്റെ ആത്മാവിനും
മനസ്സിലാക്കിക്കൊടുക്കുന്നു. ഞാന് ഈ ശരീരം ഉപയോഗിച്ച് നിങ്ങളെ പഠിപ്പിക്കാന്
വന്നതാണ്. ഇത് എന്റെ ശരീരമല്ല. ഞാന് ഇതില് പ്രവേശിച്ചിരിക്കുകയാണ്. പിന്നീട്
തന്റെ ധാമത്തിലേയ്ക്ക് പോകും. ഞാന് വന്നിരിക്കുന്നതുതന്നെ നിങ്ങള് കുട്ടികള്ക്ക്
ഈ മന്ത്രം നല്കാനാണ്. മന്ത്രം നല്കി ഉടനെ പോകുന്നു എന്നല്ല. കുട്ടികളില് ഏതുവരെ
മാറ്റം വന്നുവെന്നും നോക്കണം. പിന്നീട് മാറുന്നതിനുള്ള പഠിപ്പ്
നല്കിക്കൊണ്ടിരിക്കുന്നു. സെക്കന്റില് ജ്ഞാനം നല്കി തിരികെപ്പോയാല് പിന്നെ
ജ്ഞാനസാഗരന് എന്നു പറയാന് കഴിയില്ല. എത്ര സമയമായി, നിങ്ങള്ക്ക്
മനസ്സിലാക്കിത്തന്നുകൊണ്ടേയിരിക്കുന്നു. വൃക്ഷത്തിന്റെ, ഭക്തിമാര്ഗ്ഗത്തിന്റെ
എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും വിസ്താരമാണ്. വിസ്താരത്തില്
മനസ്സിലാക്കിത്തരുന്നു. മൊത്തവ്യാപാരമാണ് മന്മനാഭവ. പക്ഷേ ഇങ്ങനെ പറഞ്ഞിട്ട്
തിരിച്ചുപോകില്ല. പാലനയും ചെയ്യണം. ചില കുട്ടികള് ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച്
കാണാതാകുന്നു. ഇന്ന ആത്മാവ്, അവരുടെ പേര് ഇന്നതായിരുന്നു, വളരെ നന്നായി
പഠിപ്പിക്കുമായിരുന്നു- സ്മൃതിയില് വരുമല്ലോ. പഴയ പഴയ കുട്ടികള് എത്ര
നല്ലതായിരുന്നു, അവരെ മായ വിഴുങ്ങിക്കളഞ്ഞു. ആരംഭത്തില് എത്രപേര് വന്നിരുന്നു.
പെട്ടെന്ന് വന്ന് ബാബയുടെ മടിയിലിരുന്നു. ഭട്ടിയുണ്ടായി. ഇതില് എല്ലാവരും തന്റെ
ഭാഗ്യത്തെ നേടി പിന്നീട് ഭാഗ്യത്തെ നേടി നേടി മായ ഒറ്റയടിക്ക് പറത്തിക്കളഞ്ഞു.
നില്ക്കാന് സാധിച്ചില്ല. പിന്നീട് 5000 വര്ഷങ്ങള്ക്ക് ശേഷവും ഇങ്ങനെതന്നെ
സംഭവിക്കും. എത്രപേര് പോയി, പകുതി വൃക്ഷം തീര്ച്ചയായും പോയിട്ടുണ്ടാകും.
തീര്ച്ചയായും വൃക്ഷം അഭിവൃദ്ധിപെട്ടിട്ടുണ്ട് പക്ഷേ പഴയവര് പോയി, മനസ്സിലാക്കാന്
സാധിക്കും- അവരിലും ചിലര് തീര്ച്ചയായും വീണ്ടും പഠിക്കാനായി വരും. സ്മൃതിയുണരും
ഞാന് ബാബയില് നിന്നും പഠിച്ചിരുന്നു ബാക്കി എല്ലാവരും ഇപ്പോഴും
പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞാന് തോറ്റുപോയി. പിന്നീട് മൈതാനത്തിലേയ്ക്ക് വരും.
ബാബ വരാന് അനുവദിക്കും, വീണ്ടും വന്ന് പുരുഷാര്ത്ഥം ചെയ്യട്ടേ. എന്തെങ്കിലും
നല്ല പദവി ലഭിക്കും.
ബാബ സ്മൃതി ഉണര്ത്തുകയാണ്- മധുര മധുരമായ കുട്ടികളേ, എന്നെ മാത്രം
ഓര്മ്മിക്കുകയാണെങ്കില് പാപം മുറിയും. ഇപ്പോള് എങ്ങനെയാണ് ഓര്മ്മിക്കുന്നത്,
ബാബ പരമധാമത്തിലാണ് എന്നാണോ ഇപ്പോള് കരുതുന്നത്? അല്ല. ബാബ ഇവിടെ രഥത്തില്
ഇരിക്കുന്നുണ്ട്. ഈ രഥത്തെക്കുറിച്ച് എല്ലാവര്ക്കും അറിയാന് കഴിയും. ഇതാണ്
ഭാഗ്യശാലീ രഥം. ഇതില് വന്നിരിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തിലായിരുന്നപ്പോള് ബാബയെ
പരമധാമത്തില് ഓര്മ്മിക്കുമായിരുന്നു പക്ഷേ ഓര്മ്മയിലൂടെ എന്ത് സംഭവിക്കും എന്നത്
അറിയില്ലായിരുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ സ്വയം ഈ രഥത്തില് ഇരുന്ന്
ശ്രീമതം നല്കുകയാണ്, അതിനാലാണ് നിങ്ങള് കുട്ടികള് കരുതുന്നത് ബാബ ഇവിടെ ഈ
മൃത്യുലോകത്തില് പുരുഷോത്തമ സംഗമയുഗത്തിലുണ്ടെന്ന്. നിങ്ങള്ക്ക് അറിയാം നമുക്ക്
ബ്രഹ്മാബാബയെ ഓര്മ്മിക്കേണ്ട ആവശ്യമില്ല. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കു,
ഞാന് ഈ രഥത്തില് ഇരുന്ന് നിങ്ങള്ക്ക് ഈ ജ്ഞാനം നല്കുകയാണ്. എന്റെയും പരിചയം
നല്കുന്നു, ഞാന് ഇവിടെത്തന്നെയുണ്ട്. മുമ്പ് നിങ്ങള് കരുതിയത് പരമധാമത്തില്
വസിക്കുകയാണ് എന്നാണ്. വന്നിട്ടുപോയതാണ് പക്ഷേ എപ്പോഴാണ്, ഇത് അറിയില്ലായിരുന്നു.
എല്ലാവരും വന്നിട്ട് പോയവരാണല്ലോ. ആരുടെയെല്ലാം ചിത്രങ്ങളുണ്ടോ അവരെല്ലാം
ഇപ്പോള് എവിടെയാണ് എന്നത് ആര്ക്കും അറിയില്ല. ആരാണോ പോകുന്നത് അവര് തന്റെ
സമയമാകുമ്പോള് വരും. ഭിന്ന ഭിന്ന പാര്ട്ടുകള് അഭിനയിച്ചുകൊണ്ടിരിക്കും.
സ്വര്ഗ്ഗത്തിലേയ്ക്ക് ആരും പോകുന്നില്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്
സ്വര്ഗ്ഗത്തിലേയ്ക്കു പോകുന്നതിന് പുരുഷാര്ത്ഥം ചെയ്യണം മാത്രമല്ല പഴയ
ലോകത്തിന്റെ അന്തിമവും പുതിയ ലോകത്തിന്റെ തുടക്കവുമാകണം, അതിനെയാണ് പുരുഷോത്തമ
സംഗമയുഗം എന്നു പറയുന്നത്. ഈ ജ്ഞാനം ഇപ്പോള് നിങ്ങള്ക്കുണ്ട്. മനുഷ്യര് ഒന്നും
അറിയുന്നില്ല. ശരീരം കത്തിനശിക്കും, ബാക്കി ആത്മാവ് മാത്രമാണ് പോകുന്നത് എന്ന്
അറിയാം. ഇപ്പോള് കലിയുഗമായതിനാല് തീര്ച്ചയായും കലിയുഗത്തില് തന്നെയാവും
ജന്മമെടുക്കുക. സത്യയുഗത്തിലായിരുന്നപ്പോള് ജന്മവും സത്യയുഗത്തിലായിരുന്നു
എടുക്കുക. ഇതും അറിയാം മുഴുവന് ആത്മാക്കളുടേയും സ്റ്റോക്ക് നിരാകാരീ ലോകത്തിലാണ്
ഉള്ളത്. ഇത് ബുദ്ധിയില് ഇരിക്കുന്നുണ്ടല്ലോ. പിന്നീട് അവിടെ നിന്നും വരുന്നു,
ഇവിടെ ശരീരം ധാരണ ചെയ്ത് ജീവാത്മാവായി മാറുന്നു. എല്ലാവര്ക്കും ഇവിടെ വന്ന്
ജീവാത്മാവായി മാറണം. പിന്നീട് നമ്പര്വൈസായി തിരിച്ചുപോകണം. എല്ലാവരേയും
കൊണ്ടുപോകില്ല, ഇല്ലെങ്കില് പ്രളയം ഉണ്ടാകണം. പ്രളയം ഉണ്ടായതായി കാണിക്കുന്നു
എന്നാല് റിസള്ട്ട് ഒന്നും തന്നെ കാണിക്കുന്നില്ല. നിങ്ങള്ക്ക് അറിയാം ഈ പഴയ ലോകം
ഒരിയ്ക്കലും കാലിയാകില്ല. പാട്ടുണ്ട് രാമന് പോയാലും, രാവണന് പോയാലും, അവരുടേത്
ഇത്രയും വലിയ പരിവാരമാണ്. മുഴുവന് ലോകത്തിലും രാവണ സമ്പ്രദായമല്ലേ.
രാമസമ്പ്രദായം വളരെ ചെറുതാണ്. രാമന്റെ സമ്പ്രദായം സത്യ ത്രേതായുഗങ്ങളിലാണ്. വളരെ
വലിയ വ്യത്യാസമുണ്ടാകും. അതിനുശേഷം വളരെ അധികം കൊമ്പും ചില്ലകളും വളരും. ഇപ്പോള്
നിങ്ങള് ബീജത്തേയും വൃക്ഷത്തേയും മനസ്സിലാക്കി. ബാബയ്ക്ക് എല്ലാം അറിയാം,
അതിനാലാണ് കേള്പ്പിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ടാണ് ബാബയെ ജ്ഞാനസാഗരന് എന്ന്
വിളിക്കുന്നത്, ഒരു കാര്യമേയുള്ളുവെങ്കില് പിന്നെ ശാസ്ത്രങ്ങള് മുതലായവ
ഉണ്ടാവുക സാധ്യമല്ല. വൃക്ഷത്തിന്റെ വിസ്താരത്തിലുള്ള കാര്യങ്ങളും
മനസ്സിലാക്കിത്തരുന്നു. പ്രധാന കാര്യം ആദ്യത്തെ വിഷയം എന്നത് ബാബയുടെ ഓര്മ്മയാണ്.
ഇതിലാണ് പരിശ്രമം. ഇതാണ് എല്ലാത്തിന്റേയും ആധാരം. ബാക്കി വൃക്ഷത്തെ നിങ്ങള്
മനസ്സിലാക്കിക്കഴിഞ്ഞു. ലോകത്തിലെ ആര്ക്കും ഈ കാര്യങ്ങള് അറിയുകയില്ല. നിങ്ങള്
എല്ലാ ധര്മ്മത്തിലുള്ളവരുടേയും വര്ഷവും തിയതിയും എല്ലാം പറയുന്നു.
അരകല്പത്തിനുള്ളില് അവര് എല്ലാവരും വരും. ബാക്കിയുള്ളത് സൂര്യവംശിയും
ചന്ദ്രവംശിയുമാണ്. അവര്ക്കായി വളരെ അധികം യുഗങ്ങളൊന്നും ഉണ്ടാകില്ലല്ലോ. രണ്ട്
യുഗങ്ങളാണുള്ളത്. അവിടെ മനുഷ്യരും കുറവായിരിക്കും. 84 ലക്ഷം ജന്മം എന്നത്
സാധ്യമേയല്ല. മനുഷ്യര് വിവേകത്തിനും ഉപരിയായി മാറുന്നു അതിനാല് ബാബ വന്ന് വിവേകം
നല്കുകയാണ്. രചയിതാവായ ബാബ തന്നെയാണ് ഇരുന്ന് രചയിതാവിന്റേയും രചനയുടെ ആദി
മദ്ധ്യ അന്ത്യത്തിന്റേയും ജ്ഞാനം നല്കുന്നത്. ഭാരതവാസികള് പൂര്ണ്ണമായും ഒന്നും
അറിയുന്നില്ല. എല്ലാവരേയും പൂജിച്ചുകൊണ്ടിരിക്കുന്നു, മുസ്ലീങ്ങളെ, പാഴ്സികളെ,
ആര് വന്നോ അവരെ പൂജിക്കുന്നതില് മുഴുകുന്നു എന്തെന്നാല് തന്റെ ധര്മ്മത്തേയും
ധര്മ്മസ്ഥാപകനേയും മറന്നുപോയി. ബാക്കി എല്ലാവര്ക്കും അവരവരുടെ ധര്മ്മത്തെ അറിയാം,
എല്ലാവര്ക്കും അറിയാം ഇന്ന ധര്മ്മം എപ്പോള്, ആര് സ്ഥാപിച്ചു. ബാക്കി സത്യ
ത്രേതായുഗങ്ങളിലെ ചരിത്രവും ഭൂമിശാസ്ത്രവും ആര്ക്കും അറിയില്ല. ചിത്രവും
കാണുന്നുണ്ട് ശിവബാബയുടേത് ഈ രൂപമാണ്. അവര് തന്നെയാണ് ഉയര്ന്നതിലും ഉയര്ന്ന
അച്ഛന്. എങ്കില് അവരെ തന്നെയാണ് ഓര്മ്മിക്കേണ്ടതും. ഇവിടെ രണ്ടാമത് ഏറ്റവും
കൂടുതല് പൂജിക്കുന്നത് കൃഷ്ണനെയാണ് എന്തെന്നാല് ബാബ കഴിഞ്ഞാല് അടുത്ത സ്ഥാനം
കൃഷ്ണനല്ലേ. അവരെ സ്നേഹിക്കുന്നുമുണ്ട്, അതിനാല് ഗീതയുടെ ഭഗവാന് അവരാണ് എന്ന്
കരുതി. കേള്പ്പിക്കുന്ന ആള് വേണമല്ലോ എങ്കിലല്ലേ അവരില് നിന്നും സമ്പത്ത്
ലഭിക്കൂ. ബാബ തന്നെയാണ് കേള്പ്പിക്കുന്നത്, പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ
ലോകത്തിന്റെ വിനാശവും ചെയ്യാന് ബാബയ്ക്കല്ലാതെ മറ്റാര്ക്കും സാധിക്കില്ല.
ബ്രഹ്മാവിലൂടെ സ്ഥാപന, ശങ്കരനിലൂടെ വിനാശം, വിഷ്ണുവിലൂടെ പാലന- ഇങ്ങനെയും
എഴുതാറുണ്ട്. ഇവിടെയുള്ള കാര്യം തന്നെയാണ്. പക്ഷേ മനസ്സിലാക്കുന്നില്ല.
നിങ്ങള്ക്ക് അറിയാം അത് നിരാകാരീ സൃഷ്ടിയാണ്. ഇത് സാകാരീ സൃഷ്ടിയാണ്. സൃഷ്ടി
ഇതുതന്നെയാണ്, ഇവിടെയാണ് രാമരാജ്യവും രാവണരാജ്യവും ഉണ്ടാകുന്നത്. മുഴുവന് മഹിമയും
ഈ സ്ഥാനത്തിനാണ്. ബാക്കി സൂക്ഷ്മവതനത്തിന്റെ സാക്ഷാത്ക്കാരം മാത്രമാണ്
ഉണ്ടാകുന്നത്. മൂലവതനത്തിലാണെങ്കില് ആത്മാക്കള് വസിക്കുന്നു പിന്നീട് ഇവിടെ
വന്ന് പാര്ട്ട് അഭിനയിക്കുന്നു. ബാക്കി സൂക്ഷ്മ വതനത്തില് എന്താണുള്ളത്
എന്നതിന്റെ ചിത്രം ഉണ്ടാക്കിയിരിക്കുകയാണ്, ഇതിനെക്കുറിച്ച് ബാബ
മനസ്സിലാക്കിത്തരുകയാണ്. നിങ്ങള് കുട്ടികള്ക്കും ഇതുപോലെ സൂക്ഷ്മവതനവാസിയായ
ഫരിസ്തയായി മാറണം. ഫരിസ്തകള്ക്ക് അസ്ഥിയും മാംസവും ഒന്നും ഉണ്ടാകില്ല.
പറയാറില്ലേ- ദദീചീ മഹര്ഷി അസ്ഥികളടക്കം നല്കി എന്ന്. ബാക്കി ശങ്കറിനെക്കുറിച്ച്
എവിടെയും പാട്ടില്ല. ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും ക്ഷേത്രങ്ങളുണ്ട്.
ശങ്കരന് ഒന്നുമില്ല. അതിനാല് അവരെ വിനാശത്തിനായി നിയോഗിച്ചു. കണ്ണുതുറന്നതും
വിനാശമുണ്ടായി അങ്ങനെയൊന്നുമില്ല. ദേവതകള് എങ്ങനെ ഹിംസിക്കുന്ന കാര്യങ്ങള്
ചെയ്യും. അവരും അങ്ങനെ ചെയ്യുന്നില്ല, ശിവബാബയും അങ്ങനെയുള്ള നിര്ദേശങ്ങള്
നല്കുന്നില്ല. നിര്ദേശം നല്കുന്ന വര്ക്കുമേലും കുറ്റം വരുമല്ലോ. പറയുന്ന ആളും
കുടുങ്ങിപ്പോകും. അവരാണെങ്കില് ശിവനേയും ശങ്കരനേയും ഒന്നാക്കി. ഇപ്പോള് ബാബയും
പറയുന്നു എന്നെ ഓര്മ്മിക്കു, മനസ്സ് എന്നില് അര്പ്പിച്ച് എന്നെ മാത്രം
ഓര്മ്മിക്കു. ശിവ-ശങ്കരനെ ഓര്മ്മിക്കു എന്ന് പറയുന്നില്ല. പതിതപാവനന് എന്ന്
ഒരേയൊരാളെയാണ് പറയുന്നത്. ഭഗവാന് ഇരുന്ന് അര്ത്ഥ സഹിതം മനസ്സിലാക്കിത്തരുകയാണ്,
കാര്യങ്ങള് ആര്ക്കും അറിയാത്ത കാരണത്താല് ചിത്രം കണ്ട് ആശയക്കുഴപ്പത്തിലേയ്ക്ക്
വരുന്നു. തീര്ച്ചയായും അര്ത്ഥം പറയേണ്ടിവരുമല്ലോ. മനസ്സിലാക്കുന്നതില് സമയം
എടുക്കും. കോടികളിലും ചിലരാണ് വിരളമായി വരുന്നത്. ഞാന് എന്താണോ, എങ്ങനെയാണോ
അതുപോലെ എന്നെ മനസ്സിലാക്കാന് കോടിയിലും ചിലര്ക്കേ സാധിക്കൂ. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1). ഒരു
കാര്യത്തെക്കുറിച്ചുള്ള ചിന്തയിലും തന്റെ സമയത്തെ വ്യര്ത്ഥമാക്കരുത്. തന്റെ
സന്തോഷത്തില് ഇരിക്കണം. സ്വയത്തെപ്രതി ചിന്തിച്ച് ആത്മാവിനെ സതോപ്രധാനമാക്കി
മാറ്റണം.
2). നരനില് നിന്നും
നാരായണനായി മാറുന്നതിനായി അന്തിമ കാലത്ത് ഒരേയൊരു ബാബയുടെ മാത്രം ഓര്മ്മ
ഉണ്ടാകണം. ഈ സര്വ്വശ്രേഷ്ഠമായ യുക്തിയെ മുന്നില് വെച്ചുകൊണ്ട് ഞാന് ആത്മാവാണ്
എന്ന പുരുഷാര്ത്ഥം ചെയ്യണം. ഈ ശരീരത്തെ മറക്കണം.
വരദാനം :-
ദാതാവിന്റെ
ദാനത്തെ സ്മൃതിയില് വെച്ച് സര്വ്വ അറ്റാച്ച്മെന്റുകളില് നി്ന്നും
മുക്തമായിരിക്കുന്ന ആകര്ഷണമുക്തരായി ഭവിക്കട്ടെ.
ചില കുട്ടികള് പറയാറുണ്ട്
ഇവരോട് എനിക്ക് യാതോരു ആകര്ഷണവും ഇല്ല, എന്നാല് ഇവരുടെ ഈ ഗുണം വളരെ നല്ലതാണ്
അല്ലെങ്കില് ഇവരില് സേവനത്തിന്റെ വിശേഷത ധാരാളം ഉണ്ട് എന്ന്. എന്നാല് ഏതെങ്കിലും
വ്യക്തി അഥവ വൈഭവത്തിന് നേരെ വീണ്ടും വീണ്ടും സങ്കല്പ്പം പോകുന്നതും ആകര്ഷണം
തന്നേയാണ്. ആരുടേയെങ്കിലും വിശേഷത കണ്ട്, ഗുണങ്ങളെ അല്ലെങ്കില് സേവനത്തെ കണ്ട്
ദാതാവിനെ മറക്കരുത്. ഇത് ദാതാവിന്റെ ദാനമാണ് - ഈ സ്മൃതി അറ്റാച്ച്മെന്റുകളില്
നിന്ന് മുക്തരും, ആകര്ഷണ മുക്തരും ആക്കി മാറ്റുന്നു. ആരിലും പ്രഭാവിതരാകില്ല.
സ്ലോഗന് :-
അലഞ്ഞു
തിരിയുന്ന ആത്മാക്കള്ക്ക് അഭയം നല്കുകയും, ഭഗവാനുമായി മിലനം ചെയ്യിപ്പിക്കുകയും
ചെയ്യുന്ന ആത്മീയ സോഷ്യല് വര്ക്കറായി മാറൂ.