മധുരമായ
കുട്ടികളേ-നിങ്ങൾക്ക് യോഗബലത്തിലൂടെ ശത്രുവാകുന്ന രാവണനുമേൽ വിജയം
പ്രാപ്തമാക്കണം, മനുഷ്യനിൽ നിന്നും ദേവതയായി മാറുന്നതിനുവേണ്ടി ദൈവീക ഗുണങ്ങളെ
ധാരണ ചെയ്യണം.
ചോദ്യം :-
എല്ലാ കുട്ടികളും ഒരേപോലെ ബാബയുടെ ശ്രീമതമനുസരിച്ച് നടക്കുന്നില്ല, എന്തുകൊണ്ട്?
ഉത്തരം :-
കാരണം ബാബ
എന്താണോ, അങ്ങനെ ബാബയെ എല്ലാവരും ഒരുപോലെ മനസ്സിലാക്കിയിട്ടില്ല. പൂർണ്ണമായി
തിരിച്ചറിയുമ്പോൾ മാത്രമേ ശ്രീമതത്തിലൂടെ നടക്കുകയുള്ളൂ. മായയാകുന്ന ശത്രു
ശ്രീമതത്തിലൂടെ നടക്കാൻ അനുവദിക്കുന്നില്ല. അതിനാൽ ഇടക്കിടക്ക് കുട്ടികൾ
അവനവന്റെ മതമനുസരിച്ച് നടക്കുന്നു. പിന്നീട് പറയുന്നു-മായയുടെ കൊടുങ്കാറ്റ്
വരുമ്പോൾ അങ്ങയുടെ ഓർമ്മ മറന്നുപോവുകയാണ്. ബാബ പറയുന്നു-കുട്ടികളേ, രാവണനാകുന്ന
മായയെ പേടിക്കരുത്. ശക്തിശാലിയായി പുരുഷാർത്ഥം ചെയ്താൽ മായ ക്ഷീണിക്കും.
ഗീതം :-
ഈശ്വരൻ നമ്മളിൽ നിന്നും വേർപിരിയില്ല, നമ്മൾ
ഈശ്വരനിൽ നിന്നും വേർപിരിയില്ല....
ഓംശാന്തി.
നിങ്ങൾ ആത്മാവ് ഒറ്റയാണ്. ഓരോരുത്തരും ഓം ശാന്തി എന്ന് പറയും. ഇവിടെ ഡബിളാണ് (ബാബയും
ബ്രഹ്മാബാബയും), അതിനാൽ രണ്ട് തവണ ഓം ശാന്തി എന്ന് പറയണം-ഓം ശാന്തി, ഓം ശാന്തി.
ഇപ്പോൾ ബാബ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു-നിങ്ങൾ ഇവിടെ യുദ്ധത്തിന്റെ
മൈതാനത്തിലാണ്. മറ്റുള്ള മനുഷ്യർ പരസ്പരം യുദ്ധം ചെയ്യുന്നതുപോലെയല്ല. ഓരോ
വീട്-വീടുകളിലും വഴക്കും ബഹളവുമാണ്. ഭൂരിപക്ഷത്തിന്റെ കാര്യമാണ് ചെയ്യുക.
നമ്പർവൺ ദേഹാഭിമാനമാണ്, രണ്ടാമത്തേത് കാമമാണ്. നിങ്ങൾ ഇപ്പോൾ ഓർമ്മയുടെ
ബലത്തിലൂടെ 5 വികാരങ്ങളാകുന്ന രാവണന്റെ മേൽ വിജയം പ്രാപ്തമാക്കുകയാണ്. ഓർമ്മയുടെ
ബലമുണ്ടെങ്കിൽ നിങ്ങൾ വീണുപോകില്ല. നിങ്ങളുടെ യുദ്ധം ഒരു രാവണനുമായിട്ടാണ്.
ലോകത്തിൽ അനേക പ്രകാരത്തിലുള്ള കാര്യങ്ങളുണ്ടായിരിക്കും. എന്നാൽ ഇവിടെ ഒരു
കാര്യം മാത്രമാണ്. നിങ്ങളുടെ യുദ്ധം രാവണനുമായിട്ടാണ്. നിങ്ങളെ ആരാണ്
പഠിപ്പിക്കുന്നത്? പതീത-പാവനനായ ഭഗവാൻ. ബാബ പതീതത്തിൽ നിന്നും പാവനമാക്കി
മാറ്റുന്നവനാണ്. പാവനൻ അർത്ഥം ദേവത, നിങ്ങളാണ് വിശ്വത്തിന്റെ അധികാരികളായി
മാറുന്നത്. രാവണനിലൂടെയാണ് നിങ്ങൾ പതീതമായി മാറിയതെന്ന് ഒരു മനുഷ്യരും
മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കിത്തരുന്നു-ഈ സമയം മുഴുവൻ ലോകത്തിലും
രാവണരാജ്യമാണ്. രാമരാജ്യം സത്യയുഗത്തിലും ത്രേതായുഗത്തിലുമാണ് ഉള്ളത്. അതും
മുഴുവൻ ലോകത്തിലാണ് എന്ന് പറയും. എന്നാൽ സത്യ-ത്രേതായുഗത്തിൽ കൂടുതൽ
മനുഷ്യരുണ്ടായിരിക്കില്ല. നിങ്ങൾ യോഗബലത്തിലൂടെ വിശ്വത്തിന്റെ
രാജ്യമെടുക്കുകയാണ്. ഇവിടെ ഇരിക്കുമ്പോൾ മാത്രം ബാബയെ ഓർമ്മിക്കണം അഥവാ
സ്വദർശനചക്രം കറക്കണം, അങ്ങനെയല്ല. ഇത് എല്ലാ സമയത്തും ബുദ്ധിയിലുണ്ടായിരിക്കണം.
നമ്മൾ സ്വർഗ്ഗത്തിൽ പകുതി കൽപം രാജ്യം ഭരിച്ചു പിന്നീട് രാവണന്റെ ശാപമേറ്റാണ്
താഴേക്ക് വന്നത്. താഴേക്കിറങ്ങാൻ സമയമെടുക്കുമല്ലോ. 84 പടികൾ താഴേക്കിറങ്ങണം.
കയറുന്ന കലയിൽ പടികളില്ല. അഥവാ പടികളുണ്ടെങ്കിൽ എങ്ങനെ സെക്കന്റിൽ ജീവൻമുക്തി
എന്ന് പറയും? 2500 വർഷം ഇറങ്ങുന്നത് എവിടെ കിടക്കുന്നു, കുറച്ചു വർഷത്തിൽ തന്നെ
കയറുന്ന കലയിലേക്ക് വരുന്നത് എവിടെക്കിടക്കുന്നു! നിങ്ങളുടേത് യോഗബലമാണ്.
മനുഷ്യരുടേത് ബാഹുബലമാണ്. ദ്വാപരയുഗം മുതലാണ് താഴേക്കിറങ്ങുന്നത്. അതിനുശേഷമാണ്
ബാഹുബലം ആരംഭിക്കുന്നത്. സത്യയുഗത്തിൽ വധിക്കുന്നതിന്റെ കാര്യമൊന്നുമില്ല.
കൃഷ്ണനെ ഉരലിൽ കെട്ടിയിട്ടതായി കാണിക്കാറുണ്ട്. അങ്ങനെ ഒരു കാര്യമൊന്നുമില്ല.
സത്യയുഗത്തിൽ കുട്ടികൾ ഒരിക്കലും വികൃതിയുള്ളവരാകില്ല. കൃഷ്ണൻ സർവ്വഗുണസമ്പന്നവും,
16 കലാസമ്പൂർണ്ണനുമായിരിക്കും. കൃഷ്ണനെ എത്രയാണ് ഓർമ്മിച്ചുകൊണ്ടിരിക്കുന്നത്.
നല്ല വസ്തുവിന്റെ ഓർമ്മയാണല്ലോ വരുന്നത്. ലോകത്തിൽ 7 അത്ഭുതങ്ങളുണ്ടെങ്കിൽ അത്
മനുഷ്യർക്ക് ഓർമ്മവന്ന് കാണാൻ പോകാറുണ്ട്. ആബുവിൽ മനുഷ്യർ കാണാൻ പോകുന്ന
നല്ലതിലും വെച്ച് നല്ല വസ്തു ഏതാണ്? ധാർമ്മിക ചിന്തയുള്ള ആളുകൾ ക്ഷേത്രങ്ങൾ
കാണാനെല്ലാം പോകാറുണ്ട്. ഭക്തിമാർഗ്ഗത്തിൽ ഒരുപാട് ക്ഷേത്രങ്ങളുണ്ട്.
സത്യ-ത്രേതായുഗത്തിൽ ഒരു ക്ഷേത്രവുമില്ല. ക്ഷേത്രങ്ങളെല്ലാം ഓർമ്മചിഹ്നത്തിനായി
പിന്നീടാണ് ഉണ്ടാക്കുന്നത്. സത്യയുഗത്തിൽ ആഘോഷങ്ങളൊന്നുമില്ല. അവിടെ ദീപാവലിയും
ഇവിടുത്തെ പോലെയൊന്നുമല്ല. ശരിയാണ്, സിംഹാസനത്തിൽ ഇരിക്കുമ്പോൾ
കിരീടധാരണത്തിന്റെ ദിവസം ആഘോഷിക്കാറുണ്ട്. സത്യയുഗത്തിൽ എല്ലാവരുടെയും ജ്യോതി
തെളിഞ്ഞിരിക്കും. നവയുഗം വന്നെത്തി.... എന്ന് നിങ്ങളുടെ ഒരു ഗീതവുമുണ്ട്. നമ്മൾ
നവയുഗത്തിലേക്കു വേണ്ടി അർത്ഥം സത്യയുഗത്തിലേക്ക് വേണ്ടി, ദേവീ-ദേവതയായി
മാറാനുള്ള പുരുഷാർത്ഥം ചെയ്യുകയാണെന്ന് നിങ്ങൾക്ക് മാത്രമാണ് അറിയുന്നത്.
പഠിപ്പ് പൂർണ്ണമായും പഠിക്കണം. എവിടെ ജീവിക്കുമ്പോഴും ജ്ഞാനമാകുന്ന അമൃത്
കുടിച്ചുകൊണ്ടേയിരിക്കണം. ഇത് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയാനുള്ള
ജ്ഞാനമാണ്. ഈ ജ്ഞാനത്തിൽ ഭാഷയൊന്നും പഠിക്കേണ്ട കാര്യമില്ല. ബാബയെ ഓർമ്മിച്ച്
സ്വദർശന ചക്രം കറക്കണം. അത്രമാത്രം. ഇവിടെ ഇരിക്കുന്ന നിങ്ങൾ
സ്വദർശനചക്രധാരികളാണ്. നമ്മുടെ 84 ജന്മങ്ങളുടെ ചക്രം പൂർത്തിയായി എന്ന്
നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഇപ്പോൾ പഴയ ശരീരത്തേയും പഴയ സംബന്ധങ്ങളേയും
ഉപേക്ഷിച്ച് പുതിയതെടുക്കണം. ബാബ വിഷ്ണുപുരിയുടെ അധികാരിയാക്കി മാറ്റാനുള്ള
പുരുഷാർത്ഥമാണ് ചെയ്യിപ്പിക്കുന്നത്. ലോകത്തിലുള്ള മറ്റെല്ലാവരും ആസുരീയ
സമ്പ്രദായത്തിലുള്ളവരാണ്. ഭഗവാനുവാച-ഇത് കൽപം മുമ്പത്തേതു പോലെയുള്ള ഗീതയുടെ
യുഗമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് കൽപ-കൽപത്തിലെ സംഗമയുഗമാണ്. ബാബ പറയുന്നു-ഞാൻ
ഈ കൽപത്തിലെ സംഗമയുഗത്തിലാണ് വരുന്നത്. ഞാൻ കൽപം മുമ്പത്തെ ഗീതയുടെ ഭഗവാനാണ്.
ബാബ ഈ ലോകത്തിലേക്ക് വരുന്നത് പുതിയ ലോകം രചിക്കാനാണ്. ദ്വാപരയുഗത്തിൽ
എങ്ങനെയാണ് വരുക! ഇത് വളരെ വലിയ തെറ്റാണ്. ചിലത് ചെറുതും മറ്റു ചിലത് വലിയ
തെറ്റുകളുമായിരിക്കും. ഇതാണ് വലുതിലും വെച്ച് വലിയ തെറ്റ്. പുനർജന്മരഹിതനായ
ശിവബാബക്ക് പകരം 84 ജന്മങ്ങൾ എടുക്കുന്ന കൃഷ്ണന്റെ പേരാണ് ഇട്ടിരിക്കുന്നത്.
നിങ്ങൾക്കറിയാം, എന്നെ ഓർമ്മിക്കൂ എന്ന് ശ്രീകൃഷ്ണന് പറയാൻ സാധിക്കില്ല. എല്ലാ
ധർമ്മത്തിലുള്ളവരും ശ്രീകൃഷ്ണനെ അംഗീകരിക്കില്ലല്ലോ. ശിവൻ നിരാകാരനാണ്. നിങ്ങൾ
ശിവശക്തിസേനകളാണ്. നിങ്ങൾ ശിവബാബയോടൊപ്പം യോഗം വെച്ചാണ് ശക്തി എടുക്കുന്നത്.
ഓർമ്മിക്കുന്ന കാര്യത്തിൽ സ്ത്രീ, പുരുഷൻ എന്നൊന്നുമില്ല. നിങ്ങൾ എല്ലാ
ആത്മാക്കളും സഹോദരൻമാരാണ്. എല്ലാവരും ബാബയിൽ നിന്നും ശക്തിയെടുക്കുകയാണ്.
അച്ഛനല്ലേ സമ്പത്ത് നൽകുന്നത്. ബാബ സർവ്വശക്തിവാനാണ്. ലക്ഷ്മീ-നാരായണനും
സർവ്വശക്തിവാനാണ്, കാരണം മുഴുവൻ വിശ്വത്തിന്റെയും അധികാരിയാണല്ലോ. അവർ എങ്ങനെ
രാജ്യം പ്രാപ്തമാക്കി? ഇപ്പോൾ ഭാരതത്തിൽ മാത്രമല്ല മുഴുവൻ ലോകത്തിലും
രാവണരാജ്യമാണ്. തനിക്ക് മുമ്പ് രാജ്യം ഭരിച്ചുപോയ രാജാക്കൻമാരുടെ തലമുറയാണെന്ന്
ഇപ്പോഴത്തെ ചില രാജാക്കൻമാർക്ക് അറിയാം. രാജ്യഭരണം സത്യയുഗം മുതൽ ആരംഭിച്ചതിനാൽ
തീർച്ചയായും കഴിഞ്ഞ ജന്മത്തിൽ അങ്ങനെയുള്ള പുരുഷാർത്ഥം ചെയ്തിട്ടുണ്ടായിരിക്കും.
ദാന-പുണ്യം ചെയ്യുന്നതിലൂടെ പതീതമായ രാജ്യഭാഗ്യമാണ് ലഭിക്കുന്നത്. ഈ സംഗമയുഗത്തിൽ
ജ്ഞാനത്തിലൂടെയും യോഗത്തിലൂടെയും നിങ്ങൾ 21 ജന്മത്തിലേക്ക് വേണ്ടി രാജ്യഭാഗ്യം
പ്രാപ്തമാക്കുന്നു. ഈ പഴയ ലോകം മുഴുവൻ വിനാശമാകണമെന്ന് നിങ്ങൾക്കറിയാം. ഈ
ദേഹവുമുണ്ടായിരിക്കില്ല. അതിനാൽ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ
ഓർമ്മിക്കണം. ബാബാ, ബാബാ, എന്ന് പറയാൻ പഠിക്കൂ. ശരീരധാരികളായ കുട്ടികളെ
പഠിപ്പിക്കുമ്പോൾ അവർ അച്ഛനെ ത്തന്നെയാണ് ഓർമ്മിക്കുന്നത്. ഇപ്പോൾ ആത്മീയ അച്ഛൻ
നിങ്ങളോട് പറയുന്നു-അല്ലയോ കുട്ടികളേ, ഇത് പുതിയ കാര്യമാണ്. ബാബ പറയുന്നു-ഇപ്പോൾ
ആത്മീയ അച്ഛനായ എന്നെ ഓർമ്മിക്കൂ... കാരണം തിരിച്ച് വീട്ടിലേക്ക് പോകണം. ആത്മാവ്
അവിനാശിയാണ്, എന്നാൽ ദേഹം വിനാശിയാണ്. അപ്പോൾ ശക്തിശാലി ആരാണ്? ശരീരം ആത്മാവിനെ
ആധാരമാക്കിയാണ് മുന്നോട്ട് പോകുന്നത്. ശരീരത്തിൽ നിന്നും ആത്മാവ് പോയിക്കഴിഞ്ഞാൽ
ശരീരത്തെ അഗ്നിയിലിട്ട് കത്തിക്കുന്നു. ആത്മാവ് അവിനാശിയാണ്. ആത്മാവ് ബിന്ദു
തന്നെയാണ്. എന്നാൽ ആർക്കും അറിയില്ല. കൂടിപ്പോയാൽ ആർക്കെങ്കിലും
സാക്ഷാത്കാരമുണ്ടാകും, എന്നിട്ടെന്താണ് കാര്യം! ബിന്ദുവാകുന്ന ആത്മാവിൽ 84
ജന്മങ്ങളുടെ പാർട്ടടങ്ങിയിട്ടുണ്ടെന്ന കാര്യം അവർക്കറിയില്ല. ഈ കാര്യങ്ങളെല്ലാം
നിങ്ങളുടെ ബുദ്ധിയിൽ മാത്രമാണ് ഉള്ളത്. രാജയോഗം പഠിപ്പിക്കുന്നത് ഒരച്ഛനാണ്.
പിന്നെ വക്കീലും, എൻജിനിയറുമെല്ലാം പിറകെ വരും. ഇവിടെ മനുഷ്യനിൽ നിന്നും
ദേവതയായി മാറണം. അവരും മനുഷ്യരാണ്. എന്നാൽ അവരെ ദേവത എന്നാണ് പറയുന്നത്. ദേവത
എന്നാൽ ദൈവീക ഗുണങ്ങൾ ധാരണ ചെയ്തവർ. നിങ്ങൾക്കും പുരുഷാർത്ഥം ചെയ്ത് ദൈവീക
ഗുണങ്ങളുള്ളവരായി മാറണം. ഇതാണ് ലക്ഷ്യം. ദേവതകളിൽ ഏതെല്ലാം ഗുണങ്ങളാണ്
ഉള്ളതെന്ന് നിങ്ങൾക്കറിയാം. അതേ പോലെ നമുക്കും ആയി മാറണം.
പ്രജകളുമുണ്ടായിരിക്കണം. പ്രജകൾ ഒരുപാടുണ്ടാകാറുണ്ട്. ബാക്കി രാജാവും റാണിയുമായി
മാറാനാണ് പരിശ്രമമുള്ളത്. ഒരുപാട് പരിശ്രമിക്കുന്നവർ രാജാവും റാണിയുമായി മാറും.
അനേകർക്ക് ജ്ഞാനം നൽകുന്നവർക്ക് അവനവന്റെ ഹൃദയത്തിൽ നിന്നും മനസ്സിലാക്കാൻ
സാധിക്കും. ഞാൻ പരിധിയില്ലാത്ത ബാബയുടേതായി മാറുക തന്നെ ചെയ്യുമെന്ന് ആത്മാവാണ്
പറയുന്നത്. ബാബയിൽ സമർപ്പണമാകും, ബലിയർപ്പണമാകുമെന്ന്. എന്റെയടുത്തുള്ളതെല്ലാം
സമർപ്പിക്കാമെന്ന് ആത്മാവാണ് പറയുന്നത്. ഈശ്വരനല്ലേ കൊടുക്കുന്നത്. അങ്ങ്
വരുമ്പോൾ ഞാൻ അങ്ങയിൽ ബലിയർപ്പണമാകും. അതിനു പകരമായി അങ്ങയിൽ നിന്നും പുതിയ
ശരീരവും മനസ്സും ധനവുമെടുക്കും. പുതിയ മനസ്സ് എങ്ങനെയെടുക്കും? ആത്മാവിനെ
പുതിയതാക്കി(പവിത്രമാക്കി) മാറ്റും. പിന്നീട് ശരീരവും പുതിയതെടുക്കും.
രാജധാനിയുമെടുക്കും. ഇപ്പോൾ നിങ്ങൾ എടുത്തുകൊണ്ടിരിക്കുകയല്ലേ. ആത്മാവാണ്
പറയുന്നത്-ഞാൻ ഈ ശരീരസഹിതം അങ്ങയുടേതാണ്. ബാബാ, ഞാൻ അങ്ങയുടെ ശരണത്തിലേക്ക്
വരുകയാണ്. എല്ലാവരും രാവണ രാജ്യത്തിൽ ഒരുപാട് ദുഃഖികളായി മാറിയിരിക്കുകയാണ്.
അതിനാൽ ബാബാ ഈ രാവണരാജ്യത്തിൽ നിന്നും മുക്തമാക്കി തന്റെ രാജധാനിയിലേക്ക്
കൊണ്ടുപോകൂ... ശിവബാബയെ ലഭിച്ചുവെങ്കിൽ ബാക്കിയെന്താണ് വേണ്ടത്! ശിവബാബയുടെ
ശ്രീമതത്തിലൂടെയാണ് സ്വർഗ്ഗമുണ്ടാകുന്നത് എന്ന് നിങ്ങൾക്കറിയാം. രാവണന്റെ
ആസുരീയ മതമനുസരിച്ചാണ് നരകമുണ്ടാകുന്നത്. ഇപ്പോൾ വീണ്ടും ശ്രീമതത്തിലൂടെ
സ്വർഗ്ഗമുണ്ടാകണം. കൽപം മുമ്പ് വന്നവരായിരിക്കും തീർച്ചയായും
വന്നിട്ടുണ്ടായിരിക്കുക. ശ്രീമതത്തിലൂടെ ശ്രേഷ്ഠമായി മാറും. രാവണന്റെ
മതമനുസരിച്ച് നടക്കുന്നതിലൂടെ താഴേക്ക് വീഴും. ഇപ്പോൾ നിങ്ങളുടേത് കയറുന്ന
കലയാണ്. ബാക്കിയെല്ലാവരുടേതും ഇറങ്ങുന്ന കലയാണ്. എത്രയധികം ധർമ്മങ്ങളാണ്.
സത്യയുഗത്തിൽ ഒരു ദേവീ-ദേവതാധർമ്മം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഈ
ധർമ്മം പ്രായേണ ലോപിച്ചു പോയി. (ആൽ വൃക്ഷത്തിന്റെ ഉദാഹരണം).
ദേവീ-ദേവതാധർമ്മത്തിന്റെ അടയാളങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാം. വാസ്തവത്തിൽ
ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു. 5000 വർഷത്തിന്റെ കാര്യമാണ്. ഇത് 5000
വർഷത്തിന്റെ ചക്രമാണ് എന്ന് നിങ്ങൾ തെളിയിച്ച് മനസ്സിലാക്കിക്കൊടുക്കുന്നു. ഈ
ചക്രത്തിൽ 4 യുഗങ്ങളാണ്. ഓരോ യുഗത്തിന്റെയും ആയുസ്സ് 1250 വർഷങ്ങളാണ്. മനുഷ്യർ
ലക്ഷക്കണക്കിന് വർഷങ്ങളാണെന്ന് പറയുന്നു. ഒരുപാട് വർഷങ്ങളുള്ളതു കാരണം ആരുടെയും
ബുദ്ധിയിൽ ഇരിക്കുന്നില്ല. മറ്റ് സ്ഥാപനങ്ങളെപ്പോലെ തന്നെയാണ് ഈ ബ്രഹ്മാകുമാരീസ്
എന്ന സ്ഥാപനവും എന്നാണ് മനുഷ്യർ മനസ്സിലാക്കുന്നത് ഇവിടെ ഗീതയാണ്
കേൾപ്പിക്കുന്നത്. ഗീത കൃഷ്ണനാകുന്ന ഭഗവാനാണ് പറഞ്ഞുതന്നത്. ഈ വജ്രത്തിന്റെ
വ്യാപാരിയായ ദാദയെ കാണുമ്പോൾ മനുഷ്യർക്ക് സംശയമുണ്ടാകുന്നു. ബാബ പറയുന്നു-ഞാൻ
എങ്ങനെയാണോ, എന്താണോ, ഇതുവരെ ആരും എന്നെ തിരിച്ചറിഞ്ഞിട്ടില്ല. അവസാനം നിങ്ങൾ
പൂർണ്ണ രൂപത്തിൽ അറിയും. ഇതുവരെ സംഖ്യാക്രമമനുസരിച്ചാണ് മനസ്സിലാക്കിയിട്ടുള്ളത്.
അതുകൊണ്ടാണ് ശ്രീമതത്തിലൂടെ നടക്കുന്നത് ബുദ്ധിമുട്ടാണെന്ന് കരുതുന്നത്.
നല്ല-നല്ല കുട്ടികൾ പോലും ശ്രീമതത്തിലൂടെ നടക്കുന്നില്ല. രാവണൻ ശ്രീമതത്തിലൂടെ
നടക്കാൻ അനുവദിക്കുന്നില്ല. അവനവന്റെ മതമനുസരിച്ച് നടക്കുന്നു. പൂർണ്ണമായും
ശ്രീമതത്തിലൂടെ നടക്കുന്നവർ വളരെ കുറച്ചുപേരാണ് ഉള്ളത്. മുന്നോട്ട് പോകുമ്പോൾ
പൂർണ്ണമായി തിരിച്ചറിയുമ്പോൾ ശ്രീമതത്തിലൂടെ നടക്കും. ബാബ എന്താണോ, ഏതാണോ, അത്
മുന്നോട്ട് പോകുന്തോറും മനസ്സിലാക്കും. ഇപ്പോൾ
മനസ്സിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്. മുഴുവൻ മനസ്സിലാക്കിയെങ്കിൽ ബാക്കിയെന്താണ്
വേണ്ടത്! ഗൃഹസ്ഥത്തിൽ ജീവിക്കുമ്പോഴും മായയാകുന്ന ശത്രു ശ്രീമതമനുസരിച്ച് നടക്കാൻ
അനുവദിക്കില്ല. കുട്ടികൾ പറയുന്നു-ബാബാ, മായയുടെ കൊടുങ്കാറ്റ് ഒരുപാട്
വരുന്നുണ്ട്. മായ ബാബയുടെ ഓർമ്മയെ മറപ്പിക്കുന്നു. ശരിയാണ്, ഒരുപാട് പുരുഷാർത്ഥം
ചെയ്യുകയാണെങ്കിൽ അവസാനം മായയും ക്ഷീണിച്ചുപോകും. 8 ന്റെ മാലയാണ് ഉള്ളത്.
മുഖ്യമായ 8 രത്നങ്ങളാണ് ഉള്ളത്. 8 എണ്ണം ജോഡിയാണ്. നവരത്നത്തിന്റെ ഇടയിൽ
ശിവബാബയെ കാണിക്കുന്നു. ചിലർ ചുവന്ന നിറത്തിലും മറ്റുചിലർ വെളുത്തനിറത്തിലുമാണ്
ഉണ്ടാക്കുന്നത്. ശിവബാബ ബിന്ദുവാണല്ലോ. ബിന്ദു ചുവന്ന നിറത്തിലല്ല, വെളുത്ത
നിറത്തിലാണ് ഉണ്ടായിരിക്കുക. ബാബ വളരെ സൂക്ഷ്മമാണ്. ദിവ്യ ദൃഷ്ടിയിലൂടെയല്ലാതെ
ആർക്കും കാണാൻ സാധിക്കില്ല. ഡോക്ടർമാരെല്ലാം എത്രയാണ് ബിന്ദുവിനെ കാണാനായി
പരിശ്രമിക്കുന്നത്. എന്നാൽ അവ്യക്തമായ വസ്തുവായതുകൊണ്ട് കാണാൻ സാധിക്കില്ല.
അതുകൊണ്ടാണ് ചോദിക്കുന്നത്-നിങ്ങൾ പറയുന്നു, നമ്മൾ ആത്മാവാണെന്ന്, ശരി അതിന്
ആത്മാവിനെ എപ്പോഴാണ് കണ്ടത്? സ്വയത്തെ തന്നെ കാണാൻ സാധിക്കുന്നില്ല എങ്കിൽ
പിന്നെ എങ്ങനെയാണ് ബാബയെ കാണാൻ സാധിക്കുക! ആത്മാവിൽ എങ്ങനെയാണ്
പാർട്ടടങ്ങിയിട്ടുള്ളത് എന്ന് അറിയണം. ഇത് തീർത്തും ആർക്കും അറിയില്ല. 84
ജന്മത്തിനു പകരം 84 ലക്ഷമാണെന്ന് പറയുന്നു. ബാബ വന്നാണ് കുട്ടികൾക്ക് എല്ലാ
കാര്യങ്ങളും മനസ്സിലാക്കിത്തരുന്നത്. ഇന്നത്തെ ഭാരതമെന്താണ്, നാളത്തെ
ഭാരതമെന്തായിരിക്കും! മഹാഭാരതയുദ്ധവുമുണ്ട്. ഗീതാജ്ഞാനവും നൽകിക്കഴിഞ്ഞു. ഇത്
രുദ്രയജ്ഞവുമാണ്. എല്ലാ ധർമ്മങ്ങളുടെയും വിനാശവും ഒരു ധർമ്മത്തിന്റെ
സ്ഥാപനയുമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഈ ശിവബാബയുടെ ഭണ്ഡാരത്തിൽ നിന്നും നിങ്ങൾക്ക് പവിത്രമായ ഭോജനമാണ് ലഭിക്കുന്നത്.
ബ്രാഹ്മണ-ബ്രാഹ്മണിമാരുണ്ടാക്കുന്നത് കാരണം, ബ്രഹ്മാഭോജനത്തിന്റെ മഹിമ അപരം
അപാരമാണ്. ഇതിലൂടെ നിങ്ങൾ പവിത്രമായി മാറി പവിത്രമായ ലോകത്തിന്റെ അധികാരിയായി
മാറുന്നു. അതുകൊണ്ട് പവിത്രമായ ഭോജനം വളരെ നല്ലതാണ്. എത്രത്തോളം നിങ്ങൾ
ഉയർന്നവരാകുന്നുവോ അത്രത്തോളം ശുദ്ധമായ ഭോജനവും നിങ്ങൾക്ക് ലഭിക്കും.
യോഗയുക്തമായി ഭോജനമുണ്ടാക്കുകയാണെങ്കിൽ ഒരുപാട് ബലവും ലഭിക്കും. അതും മുന്നോട്ട്
പോകുമ്പോൾ ലഭിക്കും. സെന്ററുകളിൽ താമസിക്കുന്ന സേവാധാരികളായ കുട്ടികൾ അവനവന്റെ
കൈകൾ കൊണ്ട് ഭോജനമുണ്ടാക്കുകയാണെങ്കിൽ പോലും ഒരുപാട് ബലം ലഭിക്കും. എങ്ങനെയാണോ
ഒരു പതിവ്രതയായ സ്ത്രീ, പതിയെയല്ലാതെ വേറെ ആരെയും ഓർമ്മിക്കാത്തത്, അതേപോലെ
നിങ്ങൾ കുട്ടികളും ഓർമ്മയിൽ ഇരുന്ന് ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുകയാണെങ്കിൽ
ഒരുപാട് ബലം ലഭിക്കും. ബാബയുടെ ഓർമ്മയിൽ കഴിയുന്നതിലൂടെ നിങ്ങൾക്ക്
വിശ്വത്തിന്റെ ചക്രവർത്തി പദവിയാണ് ലഭിക്കുന്നത്. ബാബ നിർദേശം
നൽകുന്നുണ്ടെങ്കിലും ആരുടെയും ബുദ്ധിയിലേക്ക് വരുന്നില്ല. മുന്നോട്ട് പോകുമ്പോൾ
അവർ ചിലപ്പോൾ പറയും-ഞങ്ങൾ സ്വന്തം കൈകൾ കൊണ്ട് യോഗയുക്തമായിട്ടാണ്
ഭോജനമുണ്ടാക്കുന്നത്, അപ്പോൾ എല്ലാവരുടെയും മംഗളമുണ്ടാകും.
ബാബ കുട്ടികൾക്ക് ഓരോ പ്രകാരത്തിലുമുള്ള നിർദേശങ്ങളും നൽകുന്നുണ്ടല്ലോ.
ത്രിമൂർത്തിയുടെ ചിത്രം മുന്നിൽ വെക്കണം. ശിവബാബയിൽ നിന്നാണ്
സമ്പത്തെടുക്കേണ്ടത്. എന്തെങ്കിലും യുക്തി പ്രയോഗിച്ചുകൊണ്ടേയിരിക്കൂ.
ബ്രഹ്മാബാബ തന്റെ ഉദാഹരണം പറയുന്നു-ഞാൻ ഭക്തിമാർഗ്ഗത്തിലായിരുന്നപ്പോൾ
നാരായണന്റെ ചിത്രത്തോട് ഒരുപാട് ഇഷ്ടമുണ്ടായിരുന്നു. നാരായണനെ
ഓർമ്മിക്കുന്നതിലൂടെ കണ്ണുനീർ വരുമായിരുന്നു, കാരണം ഭക്തി ചെയ്തിരുന്ന സമയത്ത്
വൈരാഗ്യമായിരുന്നു. ചെറുപ്പത്തിൽ വൈരാഗ്യത്തിന്റെ മനോഭാവമായിരുന്നു. ഇത്
പരിധിയില്ലാത്ത കാര്യമാണ്. എന്നിട്ടും മൻമനാഭവ എന്ന് പറയുന്നു.
ഓർമ്മയിലിരിക്കുന്നതിലൂടെ മാത്രമേ തമോപ്രധാനത്തിൽ നിന്നും നിങ്ങൾ സതോപ്രധാനമായി
മാറുകയുള്ളൂ. ഓർമ്മയിലിരിക്കാനുള്ള താൽപര്യമുണ്ടായിരിക്കണം. ശ്രീമതമാണ്
ലഭിക്കുന്നത്. ബാബ പറയുന്നു-ബാബയെ ഓർമ്മിക്കൂ... ബാബ സൃഷ്ടിയുടെ രചയിതാവാണെങ്കിൽ
നിങ്ങളും പുതിയ ലോകത്തിലെ അധികാരിയായി മാറുമല്ലോ. ഇല്ലെങ്കിൽ ശിക്ഷയും
അനുഭവിക്കും പദവിയും ഭ്രഷ്ടമാകും. മരിക്കുന്നതിനു മുമ്പ് നമ്മൾ എങ്ങനെ
സതോപ്രധാനമായി മാറുമെന്ന് കുട്ടികൾക്ക് ചിന്തയുണ്ടായിരിക്കണം. ബാബയെ തീർച്ചയായും
ഓർമ്മിക്കണം. ഇതാണ് വലുതിലും വലിയ ചിന്ത. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
യോഗയുക്തമായി തന്റെ കൈകൾ കൊണ്ട് ഭോജനമുണ്ടാക്കുകയും കഴിക്കുകയും വേണം.
പവിത്രമായ ലോകത്തിലേക്ക് പോകുന്നതിനുവേണ്ടി പവിത്രമായ ഭോജനം കഴിക്കണം. അതിൽ
തന്നെയാണ് ശക്തിയുള്ളത്.
2. പുതിയ
ശരീരവും-മനസ്സും-ധനവും പ്രാപ്തമാക്കുന്നതിനുവേണ്ടി പഴയതെല്ലാം ബാബക്ക്
അർപ്പിക്കണം. ഈ ശരീര സഹിതം എല്ലാം ബാബയിൽ പൂർണ്ണമായും ബലിയർപ്പണമാകണം.
വരദാനം :-
ഏകാന്തതയുടേയും അന്തർമുഖതയുടേയും അഭ്യാസത്തിലൂടെ സ്വയത്തെ അനുഭവസമ്പന്നമാക്കി
മാറ്റുന്ന മായാജീത് ആയി ഭവിക്കട്ടെ.
നോളേജ്ഫുള്ളിനൊപ്പം
പവർഫുള്ളും ആയി മാറണം. അതായത് അനുഭവസമ്പന്നരായി മാറുന്നതിനായി ഏകാന്തവാസികളും
അന്തർമുഖികളുമാകുക. അനുഭവങ്ങളുടെ കുറവാണ് ആടിയുലയുന്നതിനുകാരണം. അതിനാൽ
മനസ്സിലാക്കുകയും മനസ്സിലാക്കിക്കൊടുക്കുകയും മനനം ചെയ്യുകയും ചെയ്യുന്നവരായി
മാത്രം മാറരുത്. ഏകാന്തവാസികളായി മാറി ഓരോ പോയന്റിന്റേയും അനുഭവികളാകുമ്പോൾ ഏത്
പ്രകാരത്തിലുമുള്ള ചതികളിൽനിന്നും ദുഃഖങ്ങളിൽ നിന്നും വിഷമതകളിൽ നിന്നും
രക്ഷപ്പെടാനാകും. ഞാൻ ആരുടെ കുട്ടിയാണ്, എന്തെല്ലാം പ്രാപ്തികളാണ് ലഭിക്കുന്നത്
എന്ന ആദ്യ പാഠത്തിന്റെ അനുഭവികളാകുകയാണെങ്കിൽ സഹജമായി മായാജീത് ആയി മാറാനാകും.
സ്ലോഗന് :-
ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ടും ഡബിൾലൈറ്റ് ആയി ഇരിക്കുന്നവർ തന്നെയാണ്
ബാബയുടെ സമീപത്തുള്ള രത്നങ്ങൾ.
അവ്യക്തസൂചന-
പരോപകാരത്തിന്റെ ഭാവനകൊണ്ട് സമ്പന്നമായി മാറി അപകാരികൾക്കും ഉപകാരം
ചെയ്തുകൊണ്ടിരിക്കൂ..
തന്റെ മൂന്ന് സ്വരൂപങ്ങളെ
സദാ സ്മൃതിയിൽവെക്കൂ. 1)ഉപകാരിയാണ് 2)നിരഹങ്കാരിയാണ് 3)അധികാരിയാണ്. ആര്
എത്രതന്നെ അപകാരിയാണെങ്കിലും താങ്കളുടെ ദൃഷ്ടി വൃത്തി എന്നിവ ഉപകാരം
നൽകുന്നവയായിരിക്കണം. എത്രത്തോളം അധികാരിയാകുന്നുവോ അത്രയും നിരഹങ്കാരികളുമായി
മാറണം. എപ്പോഴാണോ മനോവൃത്തിയിൽ നിന്നും ഞാനെന്നഭാവം ഇല്ലാതാകുകയും സ്മൃതിയിൽ
ബാബയും ദാദയും മാത്രം ഉണ്ടാകുകയും, വായിലൂടെ ഈ വാക്കുകൾ മാത്രം പറയുകയും
ചെയ്യുന്നത് അപ്പോൾ മാത്രമേ വിശ്വപതിയായിമാറി വുഴുവൻ വിശ്വത്തിനും വേണ്ടി
സേവനങ്ങൾ ചെയ്യാനാകുകയുള്ളൂ.