മധുരമായ കുട്ടികളെ മകന്
അച്ഛനെ പ്രത്യക്ഷമാക്കും, തന്റെ മതം(മന്മത്ത്) ഉപേക്ഷിച്ച് ശ്രീമത്തിലൂടെ നടക്കൂ,
അപ്പോള് ബാബയെ പ്രത്യക്ഷപ്പെടുത്താന് കഴിയും.
ചോദ്യം :-
ഏത് കുട്ടികളുടെ രക്ഷയാണ് ബാബ അവശ്യം ചെയ്യുന്നത്?
ഉത്തരം :-
ആരാണോ
സത്യതയുള്ള കുട്ടികള് അവര് തീര്ച്ചയായും സംരക്ഷിക്കപ്പെടും. അഥവാ സംരക്ഷണം
ഉണ്ടാകുന്നില്ലെങ്കില് ഉള്ളില് ഏതെങ്കിലും തരത്തിലുള്ള അസത്യം ഉണ്ടായിരിക്കും.
പഠിപ്പ് മുടക്കുക, സംശയത്തില് വരുക അര്ത്ഥം ഉള്ളില് ഏതെങ്കിലും തരത്തിലുള്ള
അസത്യമുണ്ട്. അവരെ മായ പ്രഹരിക്കുന്നു.
ചോദ്യം :-
മായ
കാന്തമാകുന്നത് ഏത് കുട്ടികള്ക്കാണ്?
ഉത്തരം :-
ആരാണോ
മായയുടെ മനോഹാരിതയില് ആകര്ഷിതരാകുന്നത്, അവര്ക്ക് മായ കാന്തമാകുന്നു.
ശ്രീമതത്തിലൂടെ നടക്കുന്ന കുട്ടികള് ആകര്ഷിതരാകുകയില്ല.
ഓംശാന്തി.
ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്, ആത്മീയ
അച്ഛന് നമ്മള് ആത്മീയ കുട്ടികളെ പഠിപ്പിക്കുകയാണ് എന്ന് കുട്ടികള്ക്കു
നിശ്ചയപ്പെടുത്തിയിട്ടുണ്ട്. ആത്മാക്കളും പരമാത്മാവും വളരെക്കാലം
വേര്പിരിഞ്ഞിരുന്നു... എന്ന് പാടുന്നുണ്ട്. മൂലവതനത്തില് വേര്പിരിയുന്നില്ല.
അവിടെ എല്ലാവരും ഒരുമിച്ചാണ് ഇരിക്കുന്നത്. ആത്മാക്കള് തീര്ച്ചയായും അവിടെ
നിന്ന് വേര്പിരിയുന്നുണ്ട്, വന്ന് അവരവരുടെ പാര്ട്ടഭിനയിക്കുന്നു.
സതോപ്രധാനത്തില്നിന്നും ഇറങ്ങി തമോപ്രധാനമായി മാറുന്നു. പതിത പാവനാ വന്ന് ഞങ്ങളെ
പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞ് വിളിക്കുന്നു. ഞാന് 5000 വര്ഷങ്ങള്ക്ക് ശേഷം
വരുന്നു എന്ന് ബാബയും പറയുന്നു. ഈ സൃഷ്ടി ചക്രം തന്നെ 5000 വര്ഷത്തിന്റെയാണ്.
മുമ്പ് നിങ്ങള്ക്കും ഇത് അറിയുമായിരുന്നില്ല. ശിവബാബ മനസ്സിലാക്കി
തരുന്നുണ്ടെങ്കില് തീര്ച്ചയായും ഒരു ശരീരത്തിലൂടെയാണ് മനസ്സിലാക്കി തരുന്നത്.
മുകളില് നിന്ന് ഒരു ശബ്ദവും പുറപ്പെടുവിക്കുന്നില്ല. ശക്തി അഥവാ പ്രേരണയുടെ ഒരു
കാര്യവുമില്ല. നിങ്ങള് ആത്മാക്കള് ശരീരത്തില് വന്ന് സംഭാഷണം നടത്തുന്നു. അതുപോലെ
ബാബയും പറയുകയാണ് ഞാനും ശരീരത്തിലൂടെ നിര്ദേശം നല്കുകയാണ്. പിന്നെ അതനുസരിച്ച്
ആര് എത്ര നടക്കുന്നുവോ, അത്രയും തനിക്ക് തന്നെ മംഗളം ചെയ്യുന്നു. ശ്രീമതത്തിലൂടെ
നടക്കുകയോ നടക്കാതിരിക്കുകയോ, ടീച്ചര് പറയുന്നത് കേള്ക്കുകയോ
കേള്ക്കാതിരിക്കുകയോ ചെയ്യുമ്പോള് തനിക്കുതന്നെ മംഗളമോ അഥവാ അമംഗളമോ ചെയ്യുകയാണ്.
പഠിച്ചില്ലെങ്കില് തീര്ച്ചയായും തോറ്റു പോകും. ഇതും മനസ്സിലാക്കി തരുന്നുണ്ട്
ശിവബാബയില് നിന്ന് പഠിച്ച് പിന്നീട് മറ്റുള്ളവരെ പഠിപ്പിക്കണം. അച്ഛന് മകനെ ഷോ
ചെയ്യിപ്പിക്കുന്നു. ശാരീരിക പിതാവിന്റെ കാര്യമല്ല. ഇത് ആത്മീയ അച്ഛനാണ്.
എത്രത്തോളം നമ്മള് ശ്രീമതത്തിലൂടെ നടക്കുന്നുവോ അത്രയും സമ്പത്ത് നേടാന്
സാധിക്കും എന്നതും നിങ്ങള് മനസ്സിലാക്കിയിട്ടുണ്ട്. പൂര്ണ്ണമായും
നടക്കുന്നവര്ക്ക് ഉയര്ന്ന പദവി നേടാനും സാധിക്കും. ബാബ പറയുന്നു എന്നെ
ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപം ഇല്ലാതാകും. രാവണരാജ്യത്തില് നിങ്ങളുടെ
പാപം വളരെയധികം വര്ദ്ധിച്ചിരിക്കുകയാണ്. വികാരത്തില് പോകുന്നതുകൊണ്ട് തന്നെയാണ്
പാപാത്മാവായി മാറുന്നത്. തീര്ച്ചയായും പുണ്യാത്മാവും പാപാത്മാവും ആകുന്നുണ്ട്.
പുണ്യാത്മാക്കളുടെ മുന്നില് പോയി പാപാത്മാക്കള് തലകുമ്പിടുന്നു. ദേവതകളാണ്
പുണ്യാത്മാക്കളെന്നും അവരാണ് പിന്നീട് പുനര്ജന്മം എടുത്തെടുത്ത് പാപാത്മാവായി
മാറുന്നതെന്നും മനുഷ്യര്ക്ക് അറിയുകയില്ല. ഇവര് സദാ
പുണ്യാത്മാവായിരിക്കുന്നുവെന്നാണ് അവര് മനസ്സിലാക്കിയിരി ക്കുന്നത്. ബാബ
മനസ്സിലാക്കി തരുകയാണ്, പുനര്ജന്മം എടുത്തെടുത്ത് സതോപ്രധാനത്തില് നിന്നും
തമോപ്രധാനം വരെ എത്തുന്നു. തികച്ചും പാപാത്മാവായി മാറുമ്പോള് വീണ്ടും ബാബയെ
വിളിക്കുന്നു. പുണ്യാത്മാവായി മാറുമ്പോള് ഓര്മ്മിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട്
നിങ്ങള് കുട്ടികള് എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കണം, സേവനം ചെയ്യണം. ബാബ
പോയി എല്ലാവര്ക്കും കേള്പ്പിക്കുകയില്ല. കുട്ടികള് സേവനത്തിന് യോഗ്യരായെങ്കില്
കുട്ടികള് തന്നെയാണ് പോകേണ്ടത്. മനുഷ്യരാണെങ്കില് പ്രതിദിനം അസുരന്മാരായി
മാറുകയാണ്. ബാബയെ തിരിച്ചറിയാത്തതുകൊണ്ട് വിഡ്ഢിത്തങ്ങള് കാണിക്കുന്നതില് വിളംബം
വരുത്തുന്നില്ല. ഗീതയുടെ ഭഗവാന് കൃഷ്ണനെന്നാണ് മനുഷ്യര് പറയുന്നത്. കൃഷ്ണന്
ദേഹധാരിയാണെന്നും ദേവതയാണെന്നും നിങ്ങള് മനസ്സിലാക്കി കൊടുക്കണം. കൃഷ്ണനെ
അച്ഛനെന്ന് പറയുകയില്ല. എല്ലാവരും അച്ഛനെയല്ലേ ഓര്മ്മിക്കുന്നത്. ആത്മാക്കളുടെ
അച്ഛനായി രണ്ടാമതൊരാളില്ല. ഈ പ്രജാപിതാ ബ്രഹ്മാവും പറയുന്നു നിരാകാരനായ അച്ഛനെ
ഓര്മ്മിക്കണം. ഇത് സാകാര പിതാവാണ്. ഒരുപാട് മനസ്സിലാക്കിത്തരുന്നുണ്ട്, ചിലര്
പൂര്ണ്ണമായി മനസ്സിലാക്കാത്തതു കാരണം തെറ്റായ വഴിയിലൂടെ നടന്ന് കാട്ടില് പോയി
അകപ്പെടുന്നു. ബാബ സ്വര്ഗത്തില് പോകുന്നതിനുള്ള വഴിയാണ് പറഞ്ഞു തരുന്നത്.
എന്നിട്ടും കാടിന് നേര്ക്ക് പോകുന്നു. നിങ്ങളെ കാട്ടിലേക്ക് കൂട്ടി
കൊണ്ടുപോകുന്നത് രാവണനാണെന്ന് ബാബ മനസ്സിലാക്കി തരുന്നു. നിങ്ങള് മായയോട്
തോല്ക്കുക യാണ്. വഴി മറന്നു പോകുന്നതുകൊണ്ട് പിന്നീട് കാട്ടിലെ മുള്ളായി
തീരുന്നു. അവര് പിന്നീട് സ്വര്ഗത്തില് വൈകി വരുന്നു. സ്വര്ഗത്തില്
പോകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യാനാണ് നിങ്ങളിവിടെ വന്നിരിക്കുന്നത്.
ത്രേതായുഗത്തെപോലും സ്വര്ഗമെന്ന് പറയുകയില്ല. 25 ശതമാനം കുറവ് വരുന്നുണ്ടല്ലോ.
തോല്ക്കുന്ന വരാണ് അവിടേക്ക് പോകുന്നത്. പഴയ ലോകത്തെ ഉപേക്ഷിച്ച് പുതിയ
ലോകത്തിലേക്ക് പോകുന്നതിനാണ് നിങ്ങളിവിടെ വന്നിരിക്കുന്നത്. ത്രേതായുഗത്തെ
പുതിയ ലോകമെന്ന് പറയുകയില്ല. തോല്ക്കുന്നവരാണ് അവിടേക്ക് പോകുന്നത്. കാരണം
ശരിയായ വഴിക്കല്ല പോകുന്നത്. ഇറങ്ങുകയും കയറുകയും ചെയ്തു കൊണ്ടിരിക്കുന്നു.
എന്താണോ ഓര്മ്മിക്കാന് ആഗ്രഹിക്കുന്നത് അത് ഓര്മ്മ നില്ക്കുന്നില്ല എന്ന്
നിങ്ങള്ക്ക് അനുഭവമുണ്ട്. സ്വര്ഗവാസിയാകുന്നവര് നല്ലരീതിയില് വിജയിച്ചവരാണ്.
ത്രേതായുഗത്തിലേക്ക് പോകുന്നവര് തോല്ക്കുന്നവരാണ്. നിങ്ങള് നരകവാസിയില് നിന്ന്
സ്വര്ഗവാസിയാകുന്നു. ഇല്ലെങ്കില് തോറ്റവര് എന്ന് പറയുന്നു. ആ പഠിപ്പാണെങ്കില്
പിന്നീട് രണ്ടാമതും പഠിക്കുന്നു. ഇവിടെ രണ്ടാമത്തെ വര്ഷം പഠിക്കുന്നതിന്റെ
കാര്യം തന്നെയില്ല. ആരാണോ കല്പം മുമ്പും ചെയ്തത് അവര് തന്നെയാണ് ജന്മ ജന്മാന്തരം,
കല്പ കല്പാന്തരം അതേ പരീക്ഷ പാസാകുന്നത്. ഈ ഡ്രാമയുടെ രഹസ്യത്തെ നല്ല രീതിയില്
മനസ്സിലാക്കണം. ചിലര് മനസ്സിലാക്കുന്നു, ഇനി ഞങ്ങള്ക്ക് നടക്കാന്
സാധിക്കുകയില്ല. പ്രായമായവരാണെങ്കില് അവരുടെ കൈ പിടിച്ച് നടത്തിക്കുകയാണെങ്കില്
നടക്കും, ഇല്ലെങ്കില് വീണു പോകും. പക്ഷെ ഭാഗ്യത്തില് ഇല്ലെങ്കില് പുഷ്പമാക്കി
മാറ്റാന് വേണ്ടി എത്ര പരിശ്രമിച്ചാലും ആവുകയില്ല. എരിക്കിനെയും പൂവെന്ന് പറയും.
ഈ മുള്ളുകളാണെങ്കില് വേദനിപ്പിക്കുന്നു.
ബാബ വളരെയധികം മനസ്സിലാക്കി തരുന്നുണ്ട്. ഇന്നലെ നിങ്ങള് ഏത് ശിവന്റെ പൂജയാണോ
ചെയ്തിരുന്നത് ആ ശിവന് ഇന്ന് നിങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ
കാര്യത്തിലും പുരുഷാര്ത്ഥത്തിന് വേണ്ടി ശക്തി നല്കുകയാണ്. മായ നല്ല നല്ല
പൂക്കളെപ്പോലും താഴെ വീഴ്ത്തുന്നു, തവിടുപൊടിയാക്കുന്നു. അവരെ കുലദ്രോഹിയെന്ന്
പറയുന്നു. ആരാണോ ഒരു രാജധാനി ഉപേക്ഷിച്ച് വേറൊന്നിലേക്ക് പോകുന്നത് അവരെ
കുലദ്രോഹിയെന്ന് പറയുന്നു. ബാബയും പറയുകയാണ് എന്റേതായി മാറി പിന്നീട്
മായയുടേതാവുകയാണെങ്കില് അവരെ കുലദ്രോഹിയെന്ന് പറയുന്നു. അവരുടെ പെരുമാറ്റവും
അങ്ങനെയുള്ളതായിരിക്കും. ഇപ്പോള് ബാബ മായയില് നിന്നും മോചിപ്പിക്കാന്
വന്നിരിക്കുകയാണ്. കുട്ടികള് പറയുകയാണ് മായ വളരെ വലിയ സൂത്രശാലിയാണ്, തന്റെ നേരെ
ആകര്ഷിക്കുകയാണ്. മായ കാന്തം പോലെയാണ്. ഈ സമയം കാന്തത്തിന്റെ രൂപം
ധരിച്ചിരിക്കുകയാണ്. വളരെ മനോഹരമായ ലോകത്തില് അകപ്പെട്ടിരിക്കുകയാണ്. മുമ്പ്
സിനിമ മുതലായവയൊന്നും ഉണ്ടായിരുന്നില്ല. ഇതെല്ലാം വന്നിട്ട് 100 വര്ഷം
ആകുന്നേയുള്ളൂ. ബാബ അനുഭവിയാണല്ലോ. അതുകൊണ്ട് കുട്ടികള്ക്ക് ഈ ഡ്രാമയുടെ രഹസ്യം
വളരെ നല്ല രീതിയില് മനസ്സിലാക്കി കൊടുക്കണം, ഓരോ കാര്യങ്ങളും കൃത്യമായും
അടങ്ങിയിട്ടുള്ളതാണ്. എതിര്ക്കുന്നവരെ സംബന്ധിച്ച് 100 വര്ഷം കൊണ്ട് ഇത്
സ്വര്ഗ്ഗം പോലെയാണ്. സ്വര്ഗ്ഗം കുറച്ചുകൂടി വേഗത്തില് ഉണ്ടാകുമെന്ന്
അതുകൊണ്ടിപ്പോള് മനസ്സിലാകുന്നു. സയന്സും വളരെയധികം സഹായിക്കുന്നുണ്ട്. ഈ സയന്സ്
വളരെ സുഖം നല്കുന്നതുമാണല്ലോ. ആ സുഖം സ്ഥായിയായി മാറുന്നതിനു വേണ്ടി ഈ പഴയ
ലോകത്തിന് വിനാശമുണ്ടാകണം. ഭാരതത്തിന്റെ ഭാഗ്യത്തില് സത്യയുഗത്തിലെ സുഖം
ഉള്ളതുതന്നെയാണ്. അവരെല്ലാം പിന്നീട് വരുന്നവരാണ്, എപ്പോഴാണോ ഭക്തിമാര്ഗ്ഗം
ആരംഭിക്കുന്നത്, ഭാരതവാസികള് വീഴുന്നത്, അപ്പോള് മറ്റു ധര്മ്മത്തിലുള്ളവര്
നമ്പര്ക്രമമനുസരിച്ച് വരുന്നു. ഭാരതം വീണ്വീണ് പാടേ താഴെ പതിക്കുന്നു. പിന്നീട്
കയറണം. ഇവിടെയും കയറുകയും വീഴുകയും ചെയ്യുന്നുണ്ട്. എത്ര വീഴുന്നുണ്ടെന്ന
കാര്യമേ ചോദിക്കരുത്. ബാബയാണ് നമ്മെ പഠിപ്പിക്കുന്നത് എന്ന കാര്യം ചിലര്
അംഗീകരിക്കുന്നതേയില്ല. ബാബ മഹിമ ചെയ്യുന്ന നല്ലനല്ല സേവന സന്നദ്ധരായ
കുട്ടികള്പോലും മായയുടെ പിടിയില് പെട്ടുപോകുന്നു. ഗുസ്തി നടക്കുകയാണല്ലോ. മായയും
അങ്ങനെ യുദ്ധം ചെയ്യുന്നു. ഒറ്റയടിക്ക് പൂര്ണ്ണമായും വീഴ്ത്തുന്നു. മുന്നോട്ട്
പോകുന്തോറും നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിക്കും. മായ ഒറ്റയടിക്ക്
പൂര്ണ്ണമായും ഉറക്കിക്കളയുന്നു. എന്നാലും ബാബ പറയുകയാണ് ഒരു തവണയെങ്കിലും ജ്ഞാനം
കേട്ടിട്ടുണ്ടെങ്കില് സ്വര്ഗ്ഗത്തില് വരുമെന്ന്. ബാക്കി പദവിയൊന്നും നേടാന്
സാധിക്കുകയില്ല. കല്പം മുമ്പ് ആര് എന്ത് പുരുഷാര്ത്ഥമാണോ ചെയ്തിരുന്നത് അഥവാ
പുരുഷാര്ത്ഥം ചെയ്ത് ചെയ്ത് വീണു പോയിട്ടുള്ളത്, അതു പോലെതന്നെയാണ് ഇപ്പോഴും
വീഴുന്നതും കയറുന്നതും. വിജയവും തോല്വിയും ഉണ്ടാകുമല്ലോ. ഓര്മ്മയിലാണ് മുഴുവന്
കാര്യവും അടങ്ങിയിട്ടുള്ളത്. കുട്ടികള്ക്കിപ്പോള് അളവറ്റ ഖജനാവാണ് ലഭിക്കുന്നത്.
അവരാണെങ്കില് എത്ര ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തികൊണ്ടിരിക്കുന്നത്. ചിലര് ഒരു
ജന്മത്തേയ്ക്ക് ലക്ഷങ്ങളുടെ ധനവാനായി മാറുന്നു. അടുത്ത ജന്മത്തില് ഇത്രയും
ധനമൊന്നും ഉണ്ടായിരിക്കുകയില്ല. കര്മ്മക്കണക്കും വളരെയേറെ ഉണ്ടായിരിക്കും. അവിടെ
സ്വര്ഗ്ഗത്തില് കര്മ്മക്കണക്കിന്റെ കാര്യം തന്നെയില്ല. ഈ സമയം 21 ജന്മത്തേയ്ക്ക്
നിങ്ങള് വളരെയേറെ സമ്പാദിക്കുകയാണ്. ആരാണോ പൂര്ണ്ണമായും പുരുഷാര്ത്ഥം
ചെയ്യുന്നത് അവര് സ്വര്ഗത്തിന്റെ പൂര്ണ്ണ സമ്പത്ത് നേടുന്നു. ഞങ്ങള് തീര്ച്ചയായും
സ്വര്ഗത്തിന്റെ സമ്പത്ത് നേടുമെന്ന കാര്യം ബുദ്ധിയില് ഉണ്ടായിരിക്കണം. പിന്നീട്
താഴെയ്ക്ക് വീണുപോകുമെന്ന ചിന്ത ഉണ്ടാവരുത്. ഏറ്റവും കൂടുതല് വീണുപോയവര്ക്ക്
ഇപ്പോള് കയറുകതന്നെ വേണം. സ്വാഭാവികമായി പുരുഷാര്ത്ഥം നടന്നുകൊണ്ടിരിക്കും.
നോക്കൂ, മായ എത്ര പ്രബലമാണെന്ന് ബാബ മനസ്സിലാക്കി തരുകയാണ്. മനുഷ്യരില്
വളരെയധികം അജ്ഞാനം നിറഞ്ഞിരിക്കുകയാണ്, അജ്ഞാനം കാരണം ബാബയെപ്പോലും
സര്വ്വവ്യാപിയെന്ന് പറയുന്നു. ഭാരതം വളരെ നല്ലതായിരുന്നു. നമ്മള്
അങ്ങനെയായിരുന്നു, ഇപ്പോള് വീണ്ടും ആയിക്കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങള്ക്ക്
മനസ്സിലായി. ഈ ദേവതകള്ക്ക് എത്ര മഹിമയാണുള്ളത് എന്നത് നിങ്ങള്
കുട്ടികള്ക്കല്ലാതെ വേറെ ആര്ക്കും അറിയുകയില്ല. പരിധിയില്ലാത്ത ജ്ഞാന സാഗരനായ
ബാബ വന്ന് നമ്മെ പഠിപ്പിക്കുകയാണ് എന്ന കാര്യം നിങ്ങള്ക്കറിയാം, എന്നിട്ടും മായ
അനേകരെ സംശയത്തിലേക്ക് കൊണ്ടുപോവുകയാണ്. കള്ളവും കാപട്യവും ഉപേക്ഷിക്കുന്നില്ല.
അതുകൊണ്ട് ബാബ പറയുകയാണ് തന്റെ സത്യം സത്യമായ ചാര്ട്ട് എഴുതൂ. പക്ഷെ ദേഹാഭിമാനം
കാരണം സത്യം പറയുന്നില്ല. അതുകൊണ്ട് അതും വികര്മ്മമായി മാറുന്നു, സത്യം
പറയണമല്ലോ. ഇല്ലെങ്കില് വളരെയധികം ശിക്ഷ അനുഭവിക്കേണ്ടതായി വരും. ഗര്ഭ ജയിലിലും
വളരെയധികം ശിക്ഷ ലഭിക്കും. ഇനി ഞാന് അങ്ങനെയുള്ള പ്രവൃത്തി ചെയ്യുകയില്ല, എന്ന്
പറഞ്ഞ് കരയുന്നു. എങ്ങനെയാണോ ചിലര്ക്ക് അടി കിട്ടുമ്പോള് മാപ്പ് യാചിക്കുന്നത്.
ശിക്ഷ ലഭിക്കുമ്പോഴും അങ്ങനെ ചെയ്യുന്നു. മായയുടെ രാജ്യം എപ്പോഴാണ്
ആരംഭിക്കുന്നത് എന്ന കാര്യം നിങ്ങള് കുട്ടികള്ക്കിപ്പോള് മനസ്സിലായി. പാപം
ചെയ്തുകൊണ്ടിരിക്കുന്നു. ബാബ കാണുകയാണ് ഇവര് ഇത്രയും മധുരമധുരമായി,
വിനയമുള്ളവരായി മാറുന്നില്ല. ബാബ എത്ര വിനയാന്വിതനായി കുട്ടികളെപോലെയാണ്
നടക്കുന്നത്, കാരണം ഡ്രാമയിലൂടെ നടന്നുകൊണ്ടിരിക്കുകയാണ്. എന്താണോ സംഭിക്കുന്നത്
അതെല്ലാം ഡ്രാമയിലുള്ളത് എന്ന് പറയുന്നു. വീണ്ടും ഇനി അങ്ങിനെ സംഭവിക്കരുത്
എന്നും മനസ്സിലാക്കി കൊടുക്കുന്നു. ബാപ്ദാദ രണ്ടുപേരും ഒരുമിച്ചാണല്ലോ. ദാദയുടെ
അഭിപ്രായം വേറെയാണ്, ഈശ്വരന്റെ അഭിപ്രായവും വേറെ തന്നെയാണ്. ഈ മതം ആരാണ്
നല്കുന്നത് എന്ന് മനസ്സിലാക്കണം. ഇദ്ദേഹവും അച്ഛന് തന്നെയാണല്ലോ. അച്ഛന്
പറയുന്നത് അംഗീകരിക്കേണ്ടേ. ബാബ വലിയ അച്ഛനാണല്ലോ, അതുകൊണ്ട് ബാബ പറയുകയാണ്
ശിവബാബയാണ് മനസ്സിലാക്കി തരുന്നതെന്ന് തന്നെ മനസ്സിലാക്കൂ. (അങ്ങിനെ)മനസ്സിലാക്കുന്നില്ലായെങ്കില്
പദവിയും നേടാന് സാധിക്കുകയില്ല. ഡ്രാമാ പ്ലാനനുസരിച്ച് ബാബയുമുണ്ട്, ദാദയുമുണ്ട്.
ബാബയുടെ ശ്രീമതം ലഭിച്ചിരിക്കുകയാണ്. മായ അങ്ങനെയാണ്, ആരാണോ മഹാവീരന്, ഫയല്വാന്
അവരെ കൊണ്ട് ഏതെങ്കിലും തരത്തിലുള്ള മോശമായ കര്മ്മം ചെയ്യിപ്പിക്കും. ബാബയുടെ
ശ്രീമതത്തിലല്ല എന്ന് മനസ്സിലാക്കാന് സാധിക്കും. ഞാന് എന്റെ ആസുരീയ മതത്തിലാണ്
എന്ന് സ്വയം ഫീല് ചെയ്യും. ശ്രീമതം തരുന്ന ആള് വന്ന് ആസനസ്ഥനാണ്. ബാബയുടേത്
ഈശ്വരീയ മതമാണ്. ബാബ പറയുകയാണ് അഥവാ ഇദ്ദേഹം അങ്ങിനെയുള്ള ഏതെങ്കിലും മതം
നല്കുകയാണെങ്കില് പോലും അതിനെ ശരിയാക്കാന് ഞാന് ഇരിക്കുന്നുണ്ട്. എന്തായാലും
എനിക്ക് രഥം വേണമല്ലോ. ഞാന് ഈ രഥം എടുക്കുമ്പോഴാണ് ഇദ്ദേഹത്തിന് വളരെയധികം
നിന്ദ അനുഭവിക്കേണ്ടതായി വരുന്നത്. ഇല്ലെങ്കില് ഒരിക്കലും നിന്ദ അനുഭവിക്കേണ്ടി
വരുകയില്ല. അതുകൊണ്ട് ഇദ്ദേഹത്തെയും എനിക്ക് സംരക്ഷിക്കേണ്ടതുണ്ട്. തീര്ച്ചയായും
ബാബ രക്ഷ ചെയ്യുന്നു. കുട്ടികളുടെ രക്ഷ അച്ഛന് ചെയ്യുന്നുണ്ടല്ലോ. എത്രത്തോളം
സത്യത്തിലൂടെ നടക്കുന്നുവോ അത്രയും രക്ഷയും ഉണ്ടാകുന്നു. കള്ളന്മാരെ
സംരക്ഷിക്കുകയില്ല. അവര്ക്ക് പിന്നീട് ശിക്ഷ അനുഭവിക്കേണ്ടിവരും, അതുകൊണ്ട് ബാബ
മനസ്സിലാക്കി തരികയാണ് മായ ഒറ്റയടിക്ക് മൂക്കില് പിടിച്ച് എല്ലാം അവസാനിപ്പിക്കും.
മായ പിടിച്ച് വിഴുങ്ങിയതുകൊണ്ട് പഠിപ്പ് ഉപേക്ഷിച്ചുവെന്ന് കുട്ടികള് സ്വയം ഫീല്
ചെയ്യും. തീര്ച്ചയായും പഠിപ്പ് പഠിക്കൂ എന്ന് ബാബ പറയുന്നു. ശരി, എവിടെ
ആരുടെയാണ് കുഴപ്പം. ആര് എന്ത് ചെയ്യുന്നുവോ, അത് ഭാവിയില് നേടും
എന്തുകൊണ്ടെന്നാല് ഇപ്പോള് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. മായ
സന്തോഷത്തിലിരിക്കാന് അനുവദിക്കാത്ത തരത്തില് പ്രഹരമേല്പിക്കുന്നു. ബാബാ,
എന്താണ് സംഭവിച്ചത് എന്നറിയില്ല എന്ന് പറഞ്ഞ് പിന്നീട് കരയുന്നു.
യുദ്ധമൈതാനത്തില് വളരെ ശ്രദ്ധയോടെയിരിക്കണം. എന്തുകൊണ്ടെന്നാല് എപ്പോള് എവിടെ
നിന്ന് പ്രഹരമേല്ക്കുമെന്ന് അറിയില്ലല്ലോ. എങ്കിലും കൂടുതല്
ശക്തിയുള്ളവരാണെങ്കില് അടുത്ത ആളെ വീഴ്ത്തുന്നു. പിന്നീട് (യുദ്ധം) അടുത്ത
ദിവസത്തേക്ക് വെയ്ക്കുന്നു. ഈ മായയുമായുള്ള യുദ്ധം അവസാനം വരെയും
നടന്നുകൊണ്ടിരിക്കും. താഴേക്കും മുകളിലേക്കും പോയ്കൊണ്ടിരിക്കും. പല കുട്ടികളും
സത്യം പറയുന്നില്ല. മാനം പോകുമോ എന്ന് വളരെയധികം ഭയക്കുന്നു ബാബ എന്തു
പറയുമെന്ന് അറിയില്ല. ഏത് വരെ സത്യം പറയുന്നില്ലയോ അതുവരെയും മുന്നോട്ട് പോകാന്
സാധിക്കുകയില്ല. ഉള്ളില് ഭയപ്പെട്ടുകൊണ്ടിരിക്കും. പിന്നീട് വര്ദ്ധിക്കുന്നു.
ഒരിക്കലും സ്വയം സത്യം പറയുന്നില്ല. രണ്ടുപേരുണ്ടെങ്കില് ഒരാള് ബാബയോട്
കേള്പ്പിക്കുകയാണെങ്കില് ഞാനും കേള്പ്പിക്കാമെന്ന് ചിന്തിക്കുന്നു. മായ വളരെ
വലിയ സൂത്രശാലിയാണ്. മനസിലാക്കാന് കഴിയും, അവരുടെ ഭാഗ്യത്തില് ഇത്രയും ഉയര്ന്ന
പദവിയില്ലെങ്കില് സര്ജനോട് ഒളിപ്പിക്കും. ഒളിപ്പിക്കുന്നതിലൂടെ അസുഖം
മാറുകയില്ല. എത്ര ഒളിപ്പിക്കുന്നുവോ അത്രയും വീണുകൊണ്ടിരിക്കും. എല്ലാവരിലും
ഭൂതമുണ്ടല്ലോ. എപ്പോള് വരെ കര്മ്മാതീത അവസ്ഥയിലെത്തുന്നില്ലയോ, അപ്പോള് വരെയും
ക്രിമിനല് ദൃഷ്ടി ഉപേക്ഷിക്കുന്നില്ല. ഏറ്റവും വലിയ ശത്രുവാണ് കാമം. പലരും
വീഴുന്നുണ്ട്. അതുകൊണ്ട് ബാബ ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കി തരികയാണ് ശിവബാബയെ
അല്ലാതെ ഒരു ദേഹധാരിയെയും ഓര്മ്മിക്കരുത്. ഒരാളുടെയും ഓര്മ വരാത്ത തരത്തില്
ഉറപ്പുള്ള കുട്ടികളും ഉണ്ട്. പതിവ്രതകളായ സ്ത്രീകളുണ്ടല്ലോ, അവര്ക്ക് കുബുദ്ധി
ഉണ്ടാവുകയില്ല. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നമ്മെ
പഠിപ്പിക്കുന്നത് സ്വയം ജ്ഞാനസാഗരനാണ്, പരിധിയില്ലാത്ത ബാബയാണ്, ഇതില് ഒരിക്കലും
സംശയിക്കരുത്. കള്ളവും കാപട്യവും ഉപേക്ഷിച്ച് തന്റെ സത്യം സത്യമായ ചാര്ട്ട്
വെയ്ക്കണം. ദേഹാഭിമാനത്തില് വന്ന് ഒരിക്കലും കുലദ്രോഹിയാവരുത്.
2. ഡ്രാമയെ ബുദ്ധിയില്
വെച്ച് ബാബയ്ക്കു സമാനം വളരെ മധുരവും വിനയമുള്ളവരുമായിരിക്കണം. തന്റെ അഹങ്കാരം
കാണിക്കരുത്. തന്റെ മതം ഉപേക്ഷിച്ച് ഒരേയൊരു ബാബയുടെ ശ്രേഷ്ഠ മതത്തിലൂടെ നടക്കണം.
വരദാനം :-
ഒരു ബാബയുടെ
സ്നേഹത്തില് ലൗ ലീനമായി ലക്ഷ്യത്തില് എത്തിച്ചേരുന്ന സര്വ ആകര്ഷണ മുക്തരായി
ഭവിക്കട്ടെ
ബാപ്ദാദ കുട്ടികളെ തന്റെ
സ്നേഹത്തിന്റെയും സഹായോഗത്തിന്റെയും മടിയിലിരുത്തി ലക്ഷ്യത്തിലേക്കു കൊണ്ട്
പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ മാര്ഗം പരിശ്രമത്തിന്റെതല്ല. എന്നാല് ഹൈവേയ്ക്കു
പകരം ഊടുവഴികളിലൂടെ പോകുമ്പോള് അഥവാ ലക്ഷ്യസ്ഥാനത്തില് നിന്ന് മാറി
സഞ്ചരിക്കുകയാണെങ്കില് മടങ്ങി വരുവാന് പരിശ്രമിക്കേണ്ടി വരുന്നു. പരിശ്രമത്തില്
നിന്ന് രക്ഷ നേടാനുള്ള മാര്ഗമാണ് ഒരാളോടുള്ള പ്രേമത്തില് കഴിയൂ. ഒരു ബാബയുടെ
സ്നേഹത്തില് അലിഞ്ഞു ഓരോ കാര്യവും ചെയ്യൂ എങ്കില് മറ്റൊന്നും കാണപ്പെടുകയില്ല.
സര്വ ആകര്ഷണത്തില് നിന്നും മുക്തമായി മാറും.
സ്ലോഗന് :-
തന്റെ
സൗഭാഗ്യത്തിന്റെ അനുഭവം മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും ചെയ്യിക്കൂ.