30.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- പാപങ്ങളിൽ നിന്നും ഭാരരഹിതമാകണമെങ്കിൽ സത്യസന്ധരും വിശ്വസ്തരുമായി മാറി തന്റെ കർമ്മങ്ങളുടെ കഥ ബാബക്ക് എഴുതി നൽകൂ എങ്കിൽ ക്ഷമിക്കപ്പെടും.

ചോദ്യം :-
നിങ്ങൾ കുട്ടികൾക്ക് സംഗമയുഗത്തിൽ ഏതൊരു വിത്ത് വിതക്കാൻ പാടില്ല?

ഉത്തരം :-
ദേഹ-അഭിമാനത്തിന്റെ. ഈ വിത്തിൽ നിന്ന് എല്ലാ വികാരങ്ങളുടെയും വൃക്ഷം മുളയ്ക്കുന്നു. ഈ സമയം മുഴുവൻ ലോകത്തിലും 5 വികാരങ്ങളുടെ വൃക്ഷമാണ് ഉള്ളത്. എല്ലാവരും കാമത്തിന്റെയും- ക്രോധത്തിന്റെയും വിത്താണ് വിതക്കുന്നത്. നിങ്ങൾക്ക് ബാബയുടെ നിർദേശമാണ് കുട്ടികളെ, യോഗബലത്തിലൂടെ പാവനമായി മാറൂ. ഈ വിത്ത് വിതക്കുന്നത് നിർത്തൂ.

ഗീതം :-
അങ്ങയെ ലഭിച്ച നമുക്ക് മുഴുവൻ ലോകത്തെയും ലഭിച്ചുകഴിഞ്ഞു......

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടുവോ! ഇപ്പോൾ കുറച്ചു മാത്രമെ ഉള്ളൂ, ഒരുപാടധികം കുട്ടികളാകും. ഈ സമയം കുറച്ചുപേരു മാത്രമേ പ്രായോഗികമായി മാറിയിട്ടുള്ളുവെങ്കിലും ഈ പ്രജാപിതാ ബ്രഹ്മാവിനെ എല്ലാവരും അറിയുമല്ലോ. പേരു തന്നെ ബ്രഹ്മാവെന്നാണ്. എത്രയധികം പ്രജകളാണ്. എല്ലാ ധർമ്മത്തിലുള്ളവരും തീർച്ചയായും ഈ ബ്രഹ്മാവിനെ അംഗീകരിക്കും. ഈ ബ്രഹ്മാവിലൂടെ തന്നെയാണല്ലോ എല്ലാ മനുഷ്യരുടെയും രചനയുണ്ടായത്. ബാബ മനസ്സിലാക്കി തന്നു ലൗകീക പിതാവും പരിധിയുള്ള ബ്രഹ്മാവാണ് എന്തുകൊണ്ടെന്നാൽ അവരുടെയും വംശമുണ്ടാകുന്നുണ്ടല്ലോ. വിളിപ്പേരിന്റെ അടിസ്ഥാനത്തിലാണ് വംശം തുടർന്നുപോകുന്നത്. അവർ പരിധിയുള്ളവരാണ്, ഇതാണ് പരിധിയില്ലാത്ത അച്ഛൻ. ഇവരുടെ പേരു തന്നെ പ്രജാപിതാ ബ്രഹ്മാവെന്നാണ്. ലൗകീക അച്ഛൻ പരിധിയുള്ള പ്രജകളെയാണ് രചിക്കുന്നത്. ചിലരാണെങ്കിൽ രചിക്കുന്നതേയില്ല. ഈ ബ്രഹ്മാവ് തീർച്ചയായും രചിക്കും. പ്രജാപിതാ ബ്രഹ്മാവിന് സന്താനമില്ലെന്ന് ആരെങ്കിലും പറയുമോ? മുഴുവൻ ലോകവും ഈ ബ്രഹ്മാവിന്റെ സന്താനങ്ങളാണ്. ഏറ്റവും ആദ്യം പ്രജാപിതാ ബ്രഹ്മാവ് തന്നെയാണ്. മുസ്ലീങ്ങളും ആദം ബീബീ എന്നു പറയുന്നുണ്ടെങ്കിൽ ആരെയെങ്കിലുമായിരിക്കുമല്ലോ പറയുന്നത്. ആദം ഹവ്വ, ആദി ദേവൻ, ആദി ദേവി എന്നും ഈ പ്രജാപിതാ ബ്രഹ്മാവിനെ തന്നെയാണ് പറയുന്നത്. ഏതെല്ലാം ധർമ്മത്തിലുള്ളവരുണ്ടോ എല്ലാവരും ഈ ബ്രഹ്മാവിനെ അംഗീകരിക്കും. വാസ്തവത്തിൽ ഒന്ന് പരിധിയുള്ള അച്ഛനും, മറ്റൊന്ന് പരിധിയില്ലാത്തതും. ഈ പരിധിയില്ലാത്ത അച്ഛനാണ് പരിധിയില്ലാത്ത സുഖം നൽകുന്നത്. പരിധിയില്ലാത്ത സ്വർഗ്ഗത്തിലെ സുഖത്തിനുവേണ്ടി നിങ്ങൾ പുരുഷാർത്ഥവും ചെയ്യുന്നുണ്ട്. ഇവിടെ പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് പ്രാപ്തമാക്കാൻ വേണ്ടിയാണ് വന്നിരിക്കുന്നത്. സ്വർഗ്ഗത്തിൽ പരിധിയില്ലാത്ത സുഖം, നരകത്തിൽ പരിധിയില്ലാത്ത ദുഃഖമെന്നും പറയാം. ദുഃഖവും ഒരുപാട് വരാൻ പോവുകയാണ്. അയ്യോ-അയ്യോ എന്നു വിളിച്ചുകൊണ്ടെയിരിക്കും. ബാബ നിങ്ങൾക്ക് മുഴുവൻ വിശ്വത്തിന്റെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെയും രഹസ്യം മനസ്സിലാക്കി തന്നു. നിങ്ങൾ കുട്ടികൾ മുന്നിലിരിക്കുന്നുമുണ്ട് ഒപ്പം പുരുഷാർത്ഥവും ചെയ്യുന്നുണ്ട്. ഈ ബ്രഹ്മാവ് അച്ഛനും അമ്മയും രണ്ടു പേരും കൂടിയായില്ലെ. ഇത്രയും അധികം കുട്ടികളുണ്ട്. പരിധിയില്ലാത്ത മാതാ-പിതാവിനോട് ഒരിക്കലും ഒരു ശത്രുതയും ഉണ്ടാകില്ല. മാതാ-പിതാവിൽ നിന്നും എത്ര സുഖമാണ് ലഭിക്കുന്നത്. പാടുന്നുമുണ്ട് അങ്ങ് തന്നെയാണ് മാതാവും പിതാവും....ഇത് കുട്ടികൾ തന്നെയാണ് മനസ്സിലാക്കുന്നത്. മറ്റു ധർമ്മത്തിലുള്ളവരെല്ലാവരും അച്ഛനെ തന്നെയാണ് വിളിക്കുന്നത്, മാതാവും-പിതാവുമെന്ന് പറയില്ല. ഇവിടെ മാത്രമാണ് പാടുന്നത് അങ്ങ് തന്നെയാണ് മാതാവും-പിതാവുമെന്ന്...നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ പഠിച്ച് മനുഷ്യനിൽ നിന്ന് ദേവത, മുള്ളിൽ നിന്ന് പുഷ്പമായി മാറുകയാണ്. ബാബ തോണിക്കാരനും കൂടിയാണ്, തോട്ടക്കാരനുമാണ്. ബാക്കി നിങ്ങൾ എല്ലാ ബ്രാഹ്മണരും അനേക പ്രകാരത്തിലുള്ള തോട്ടക്കാരാണ്. മുഗൾ ഗാർഡന്റെയും തോട്ടക്കാര ുണ്ടാകുമല്ലോ. അവരുടെ വേതനവും എത്ര ഉയർന്നതായിരിക്കും. തോട്ടക്കാരും നമ്പർവൈസായി രിക്കുമല്ലോ. ചില തോട്ടക്കാർ എത്ര നല്ല -നല്ല പൂക്കളാണ് ഉണ്ടാക്കുന്നത്. പൂക്കളിൽ ഒരു രാജാവുമുണ്ടായിരിക്കും. സത്യയുഗത്തിൽ രാജാവും രാജ്ഞിയായ പൂക്കളുമുണ്ടല്ലോ. ഇവിടെ മഹാരാജാവും-മഹാറാണിമാരാണെങ്കിലും പൂക്കളല്ല. പതിതമാകുന്നതിലൂടെ മുള്ളായി മാറുന്നു. വഴിയിലൂടെ നടന്നുപോകുമ്പോൾ മുള്ളുകൾ ഇട്ട് ഓടിപ്പോകുന്നു. അജാമിൽ എന്ന് അവരെയാണ് പറയുന്നത്. ഏറ്റവും കൂടുതൽ ഭക്തിയും നിങ്ങളാണ് ചെയ്യുന്നത്. വാമ മാർഗ്ഗത്തിൽ ചിത്രങ്ങൾ നോക്കൂ എത്ര മോശമായിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ദേവതകളുടെ ചിത്രം തന്നെയാണ്. ഇപ്പോൾ അത് വാമ മാർഗ്ഗത്തിലെ ചിത്രങ്ങളാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി കഴിഞ്ഞു. നിങ്ങൾ ഇപ്പോൾ ബ്രാഹ്മണരായി മാറിയിരിക്കുന്നു. നമ്മൾ വികാരങ്ങളിൽ നിന്ന് വളരെ ദൂരെ-ദൂരെ പോകുന്നു. ബ്രാഹ്മണരിൽ സഹോദരീ-സഹോദരൻമാർ തമ്മിൽ വികാരത്തിലേക്കു പോകുക എന്നത് വളരെ വലിയ ക്രിമിനൽ കുറ്റമായി മാറും. പേരു തന്നെ മോശമാകുന്നു, അതിനാൽ ചെറുപ്പം മുതലേ എന്തെങ്കിലും പാപ കർമ്മങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതു പോലും ബാബക്ക് കേൾപ്പിക്കുകയാണെങ്കിൽ പകുതി മാപ്പു ലഭിക്കും. ഓർമ്മയുണ്ടായിരിക്കുമല്ലോ. ഈ സമയത്ത് ഇന്ന മോശമായ പ്രവർത്തി ചെയ്തു എന്ന് ബാബക്ക് എഴുതി അയക്കാറുണ്ട്. വളരെ സത്യസന്ധരും വിശ്വസ്തരുമായവർ ബാബക്ക് എഴുതും -ബാബാ ഞങ്ങൾ ഈ മോശമായ പ്രവർത്തി ചെയ്തു. ക്ഷമിക്കൂ. ബാബ പറയുന്നു ക്ഷമയൊന്നുമില്ല, ബാക്കി സത്യം പറയുന്നതിലൂടെ അതിന്റെ ഭാരം കുറയും. മറന്നു പോകുമെന്നല്ല. മറക്കാൻ സാധിക്കില്ല. ഇനി ഒരിക്കലും ഇങ്ങനെയുള്ള കർമ്മമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കാനുമുള്ള നിർദേശം നൽകും. ബാക്കി ഹൃദയം തീർച്ചയായും കുത്തുക തന്നെ ചെയ്യും. പറയും ബാബ ഞാൻ അജാമിലായിരുന്നു എന്ന്. ഈ ജന്മത്തെ തന്നെ കാര്യമാണ്. ഇതും നിങ്ങൾക്കിപ്പോൾ അറിയാം. എപ്പോൾ മുതലാണ് വാമമാർഗ്ഗത്തിൽ വന്ന് പാപാത്മാവായി മാറിയത്? ഇപ്പോൾ ബാബ വീണ്ടും നമ്മളെ പുണ്യാത്മാവായി മാറ്റുന്നു. പുണ്യാത്മാക്കളുടെ ലോകം തന്നെ വേറെയാണ്. ലോകം ഒന്നു തന്നെയാണെങ്കിലും അത് രണ്ടു ഭാഗങ്ങളായിട്ടാണെന്നു മനസ്സിലാക്കിക്കഴിഞ്ഞു. ഒന്ന് സ്വർഗ്ഗമാകുന്ന പുണ്യാത്മാക്കളുടെ ലോകം. മറ്റൊന്നാണ് നരകവും ദുഃഖധാമമാകുന്ന പാപാത്മാക്കളുടെ ലോകം എന്നു പറയുന്നത്. സുഖത്തിന്റെയും ദുഃഖത്തിന്റെയും ലോകം. ദുഃഖത്തിന്റെ ലോകത്തിൽ എല്ലാവരും നിലവിളിച്ചുകൊണ്ടിരിക്കുന്നു ഞങ്ങളെ മുക്തമാക്കൂ, നമ്മളുടെ വീട്ടിലേക്കു കൊണ്ടുപോകൂ. വീട്ടിൽ ഇരിക്കാൻ സാധിക്കില്ല, വീണ്ടും പാർട്ടഭിനയിക്കാൻ വരുക തന്നെ വേണം എന്നത് കുട്ടികൾക്കറിയാം. ഈ സമയം മുഴുവൻ ലോകവും പതീതമാണ്. ഇപ്പോൾ ബാബയിലൂടെ നിങ്ങൾ പാവനമായി മാറുകയാണ്. ലക്ഷ്യം നിങ്ങളുടെ മുന്നിലുണ്ട്. മറ്റാരും ഈ ലക്ഷ്യത്തെ കാണിക്കില്ല, നമ്മൾ ഇതാണ് ആയി മാറാൻ പോവുന്നത് ബാബ പറയുന്നു കുട്ടികളെ നിങ്ങൾ ഇതായിരുന്നു, ഇപ്പോഴല്ല. പൂജ്യരായിരുന്നു ഇപ്പോൾ പൂജാരിയായി മാറിയിരിക്കുകയാണ് വീണ്ടും പൂജ്യരായി മാറാനുള്ള പുരുഷാർത്ഥം ചെയ്യണം. ബാബ എത്ര നല്ല പുരുഷാർത്ഥമാണ് ചെയ്യിപ്പിക്കുന്നത്. ഈ ബ്രഹ്മാബാബ മനസ്സിലാക്കുന്നുണ്ടായിരിക്കുമല്ലോ ഞാൻ രാജകുമാരനായി മാറാൻ പോവുകയാണെന്ന്. നമ്പർവണ്ണിൽ തന്നെയാണ് ബ്രഹ്മാവ്, എന്നാലും എല്ലായ്പോഴൊന്നും ഓർമ്മ നിലനിൽക്കുന്നില്ല. മറന്നുപോകുന്നു. ആര് എത്ര തന്നെ പരിശ്രമിച്ചാലും ഇപ്പോൾ ആ അവസ്ഥ ഉണ്ടാകില്ല. കർമ്മാതീത അവസ്ഥ യുദ്ധത്തിന്റെ സമയത്തു മാത്രമെ ആവുകയുള്ളു. എല്ലാവർക്കും പുരുഷാർത്ഥം ചെയ്യുക തന്നെ വേണം. ഈ ബ്രഹ്മാവിനും ചെയ്യണം. നിങ്ങൾ മനസ്സിലാക്കികൊടുക്കാറുമുണ്ട് ചിത്രത്തിൽ നോക്കൂ ബാബയുടെ ചിത്രം എവിടെയാണെന്ന് ? തികച്ചും കല്പവൃക്ഷത്തിന്റെ പിറകിൽ നിൽക്കുന്നുണ്ട്, പതിതമായ ലോകത്തിൽ താഴെയിരുന്ന് തപസ്യ ചെയ്തുകൊണ്ടിരിക്കുകയാണ്. എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത്. ഈ കാര്യങ്ങളെല്ലാം ബാബ തന്നെയാണ് മനസ്സിലാക്കി തന്നിട്ടുള്ളത്. ഈ ബ്രഹ്മാവിനും ഒന്നുമറിയില്ലായിരുന്നു. ബാബ തന്നെയാണ് നോളേജ്ഫുൾ, ബാബയെ തന്നെയാണ് എല്ലാവരും ഓർമ്മിക്കുന്നത്- അല്ലയോ പരംപിതാ പരമാത്മാവെ വന്ന് ഞങ്ങളുടെ ദുഃഖത്തെ ഇല്ലാതാക്കൂ എന്ന്. ബ്രഹ്മാ-വിഷ്ണു-ശങ്കരൻമാർ ദേവതകളാണ്. മൂലവതനത്തിൽ വസിക്കുന്ന ആത്മാക്കളെ ദേവതകൾ എന്നു പറയില്ലല്ലോ. ബ്രഹ്മാ-വിഷ്ണു-ശങ്കരന്റെയും രഹസ്യം ബാബ നിങ്ങൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. ബ്രഹ്മാവും, ലക്ഷ്മീ-നാരായണൻമാരെല്ലാവരും ഇവിടെ തന്നെയാണല്ലോ ഉള്ളത്. സൂക്ഷ്മവതന ത്തെക്കുറിച്ച് ഇപ്പോളാണ് നിങ്ങൾ കുട്ടികൾക്ക് സാക്ഷാത്കാരമുണ്ടാകുന്നത്. ഈ ബ്രഹ്മാവും ഫരിസ്തയായി മാറുന്നു. ഏണിപ്പടിയുടെ മുകളിൽ ഇരിക്കുന്ന ബ്രഹ്മാവു തന്നെയാണ് പിന്നീട് താഴെ തപസ്സു ചെയ്യുന്നത്. ചിത്രത്തിൽ വളരെ നല്ല രീതിയിൽ കാണിച്ചിട്ടുണ്ട്. ഈ ബ്രഹ്മാവൊന്നും സ്വയത്തെ ഭഗവാൻ എന്നു പറയുന്നില്ലല്ലോ. ഈ ബ്രഹ്മാവ് പറയുന്നത് ഞാൻ ഒരു പൈസക്കുപോലും വിലയില്ലാത്തതാണ്, നിങ്ങളും അങ്ങനെത്തന്നെ. ഇപ്പോൾ സമ്പന്നനായി മാറുകയാണ്, നിങ്ങളും. എത്ര സഹജമായി മനസ്സിലാക്കേണ്ട കാര്യമാണ്. ആരെങ്കിലും ചോദിച്ചാൽ പറയൂ, നോക്കൂ ഈ ബ്രഹ്മാവ് കലിയുഗത്തിന്റെ അവസാനമല്ലെ നിൽക്കുന്നത്. ബാബ പറയുന്നു ജീർണിച്ചതും, വാനപ്രസ്ഥ അവസ്ഥയുമാകുമ്പോഴാണ് ഞാൻ ഈ ബ്രഹ്മാവിൽ പ്രവേശിക്കുന്നത്. ഇപ്പോൾ രാജയോഗത്തിന്റെ തപസ്സ് ചെയ്തുകൊണ്ടിരിക്കുകയാണ്. തപസ്സ് ചെയ്യുന്നവരെ ദേവതയെന്നെങ്ങനെ വിളിക്കും? രാജയോഗം പഠിച്ച് ഇങ്ങനെയായി മാറും. നിങ്ങൾ കുട്ടികളെയും ഇങ്ങനെയുള്ള കിരീടധാരിയാക്കി മാറ്റുകയല്ലെ ചെയ്യുന്നത്. ഈ ബ്രഹ്മാവു തന്നെയാണ് ദേവതയായി മാറുന്നത്. ഇങ്ങനെ ദേവതയായി മാറുന്ന 10-20 കുട്ടികളുടെ ചിത്രവും വെക്കാൻ സാധിക്കും. ഇങ്ങനെയായി മാറുന്നു എന്ന് കാണിക്കാൻ. മുമ്പെല്ലാം എല്ലാവരുടെയും ഇങ്ങനെയുള്ള ചിത്രങ്ങൾ കാണിക്കുമായിരുന്നു. ഇത് മനസ്സിലാക്കികൊടുക്കേണ്ട കാര്യമല്ലെ. ഒരു വശത്ത് സാധാരണവും, മറുവശത്ത് ഇരട്ട കിരീടധാരിയുടെയും. നിങ്ങൾ മനസ്സിലാക്കുന്നു നമ്മൾ ഇങ്ങനെയായി മാറുകയാണെന്ന്.. ആരുടെ ബുദ്ധിയുടെ ലൈൻ ശരിയാണോ അവർ മാത്രമെ ആയി മാറുകയുള്ളൂ ഒപ്പം വളരെ മധുരമുള്ളവരുമായി മാറണം. ഈ സമയം മനുഷ്യനിൽ കാമം-ക്രോധം മുതലായവയുടെ വിത്ത് എത്ര വർദ്ധിച്ചിരിക്കുന്നു. എല്ലാവരിലും 5 വികാരങ്ങളാകുന്ന വിത്തിന്റെ വൃക്ഷം വളർന്നിരിക്കുകയാണ്. ഇപ്പോൾ ബാബ പറയുന്നു അങ്ങനെയുള്ള വിത്ത് വിതക്കരുത്. സംഗമയുഗത്തിൽ നിങ്ങൾക്ക് ദേഹ-അഭിമാനത്തിന്റെ വിത്ത് വിതക്കരുത്. കാമത്തിന്റെയും വിത്ത് വിതക്കരുത്. പകുതി കല്പത്തിലേക്ക് പിന്നീട് രാവണൻ തന്നെയുണ്ടാകുന്നില്ല. ഓരോ കാര്യവും ബാബ ഇരുന്ന് കുട്ടികൾക്ക് മനസ്സിലാക്കിതരുന്നു. മുഖ്യമായത് ഒരേ ഒരു കാര്യം മാത്രമെയുള്ളൂ മൻമനാഭവ. ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ. ഏറ്റവും അവസാനവും ഇതുണ്ട്, തുടക്കത്തിലും ഇതുണ്ട്. യോഗബലത്തിലൂടെ എത്ര പാവനമായി മാറുന്നു. തുടക്കത്തിലെല്ലാം കുട്ടികൾക്ക് ഒരുപാട് സാക്ഷാത്കാരങ്ങളെല്ലാം ഉണ്ടാകാറുണ്ടായിരുന്നു. ഭക്തിമാർഗ്ഗത്തിൽ രാത്രിയും പകലും ഭക്തി ചെയ്യുമ്പോൾ സാക്ഷാത്കാരമുണ്ടാകുന്നു. ഇവിടെയാണെങ്കിൽ ഈ ബ്രഹ്മാവ് ഇരിക്കുമ്പോൾ തന്നെ ധ്യാനത്തിലേക്കു പോവുമായിരുന്നു, ഇതൊരു ജാലവിദ്യയാണെന്നാണ് മനസ്സിലാക്കിയിരുന്നത്. ഇത് ഒന്നാന്തരം ജാലവിദ്യയാണ്. മീരയും ഒരുപാട് തപസ്സു ചെയ്തു, സാധു-സന്യാസിമാരുടെയെല്ലാം സംഗത്തിലായിരുന്നു. ഇവിടെ സന്യാസി മുതലായവർ എവിടെയാണ്. ഇത് അച്ഛനല്ലെ. എല്ലാവരുടെയും അച്ഛനാണ് ശിവബാബ. പറയുകയാണ് ഗുരുവിനെ കാണണം. ഇവിടെ ഗുരു ഇല്ല. ശിവബാബ നിരാകാരനാണ് പിന്നെ ആരെയാണ് കാണാൻ ആഗ്രഹിക്കുന്നത്? മറ്റു ഗുരുക്കൻമാരുടെ അടുത്തെല്ലാം ചെന്ന് കാഴ്ച വെക്കാറുണ്ട്. ഇവിടെ പരിധിയില്ലാത്ത അച്ഛൻ തന്നെയാണ് അധികാരി. ഇവിടെ കാഴ്ചവെക്കേണ്ട ആവശ്യമില്ല. ബാബ പൈസ കൊണ്ടെന്തു ചെയ്യും? ഈ ബ്രഹ്മാവും മനസ്സിലാക്കുന്നു നമ്മൾ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. കുട്ടികൾ എത്ര പൈസ കൊണ്ടുവരുകയാണെങ്കിലും അവർക്കു വേണ്ടി തന്നെയാണ് കെട്ടിടങ്ങളെല്ലാം ഉണ്ടാക്കുന്നത്. പൈസ ബ്രഹ്മാബാബക്കും പ്രയോജനമില്ല, ശിവബാബക്കും പ്രയോജനമില്ല. ഈ കെട്ടിടങ്ങളെല്ലാം ഉണ്ടാക്കിയതു തന്നെ കുട്ടികൾക്കു വേണ്ടിയാണ്, കുട്ടികൾ തന്നെയാണ് വന്നിരിക്കുന്നത്. ചിലർ പാവപ്പെട്ടവരാണ്, ചിലർ ധനവാൻമാരാണ്, ചിലർ രണ്ടു രൂപ പോലും അയക്കും- ബാബാ എന്റെ ഒരു ഇഷ്ടിക വെക്കൂ. ചിലർ ആയിരങ്ങൾ അയക്കും. ഭാവന രണ്ടു പേരുടെയും ഒന്നല്ലെ? രണ്ടു പേരുടെയും ഒരുപോലെയാകുന്നു. പിന്നീട് കുട്ടികൾ വന്ന് അവർക്ക് എവിടെ വേണമെങ്കിലും താമസിക്കാം. കെട്ടിടം ഉണ്ടാക്കിയവർ വരുകയാണെങ്കിൽ അവരെ തീർച്ചയായും സുഖസൗകര്യത്തോടു കൂടി താമസിപ്പിക്കും. പലരും പിന്നെ ഇങ്ങനെ പറയും ബാബയും സൽക്കരിക്കാറുണ്ട്. അത് തീർച്ചയായും ചെയ്യണമല്ലോ. ചിലരെല്ലാം എങ്ങനെയുള്ളതാണ്, ചിലർ വന്ന് എവിടെയെങ്കിലും ഇരിക്കും. ചിലർ വളരെ ദുർബലരായിരിക്കും, വിദേശത്തു വസിക്കുന്നവർ, വലിയ-വലിയ കെട്ടിടങ്ങളിൽ വസിക്കുന്നവരുണ്ടായിരിക്കും, ഓരോ രാജ്യത്തും വലിയ -വലിയ ധനവാൻമാർ വരുമ്പോൾ അങ്ങനെയുള്ള കെട്ടിടങ്ങളെല്ലാം ഉണ്ടാക്കുന്നു. ഇവിടെ നോക്കൂ എത്ര കുട്ടികളാണ് വരുന്നത്. മറ്റൊരു അച്ഛനും ഇങ്ങനെയുള്ള ചിന്തയുണ്ടാകില്ലല്ലോ. കൂടിപ്പോയാൽ 10-12-20 കുട്ടികളോ പേരക്കുട്ടികളോ ഉണ്ടായിരിക്കും. ശരി, ആർക്കെങ്കിലും 100-500 ഉണ്ടെങ്കിലും അതിൽ കൂടുതൽ ഉണ്ടാകാൻ സാധിക്കില്ല. ഈ ബ്രഹ്മാബാബയുടെ പരിവാരം എത്ര വലുതാണ്, ഇനിയും അഭിവൃദ്ധി പ്രാപിക്കണം. ഇത് രാജധാനിയാണ് സ്ഥാപിക്കുന്നത്. അച്ഛന്റെ പരിവാരം എത്രയുണ്ടാകും, പ്രജാപിതാബ്രഹ്മാവിന്റെ പരിവാരം എത്രയായിരിക്കും. കല്പ-കല്പം വരുമ്പോൾ മാത്രമാണ് ഈ അദ്ഭുതകരമായ കാര്യങ്ങൾ നിങ്ങളറിയുന്നത്. ബാബയെക്കുറിച്ചു തന്നെയല്ലെ പറയുന്നത്- അല്ലയോ പ്രഭൂ അങ്ങയുടെ ഗതിയും-മതവും ഏറ്റവും വേറിട്ടതായാണ് തുടങ്ങുന്നത്. ഭക്തിയിലും ജ്ഞാനത്തിലും വ്യത്യാസമെത്രയാണ് എന്ന് നോക്കൂ.

ബാബ നിങ്ങൾക്ക് മനസ്സിലാക്കി തരുന്നു-സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം. ഇപ്പോൾ മുള്ളല്ലെ. പാടിക്കൊണ്ടിരിക്കുന്നുണ്ട് നിർഗുണനായ എന്റെയുള്ളിൽ ഒരു ഗുണവുമില്ല എന്ന്. ബാക്കി 5 വികാരങ്ങളുടെ അവഗുണങ്ങളുണ്ട്, രാവണ രാജ്യമാണ്. ഇപ്പോൾ നിങ്ങൾക്ക് എത്ര നല്ല ജ്ഞാനമാണ് ലഭിക്കുന്നത്. മറ്റൊരു ജ്ഞാനവും ഇത്രയും സന്തോഷം നൽകില്ല, എത്രയാണോ ഈ ജ്ഞാനം നൽകുന്നത്. നിങ്ങൾക്കറിയാം നമ്മൾ ആത്മാക്കൾ മുകളിൽ മൂലവതനത്തിൽ വസിക്കുന്നവരാണ്. സൂക്ഷ്മവതനത്തിൽ ബ്രഹ്മാ-വിഷ്ണു-ശങ്കരൻ,ഇതും വെറും സാക്ഷാത്കാരം മാത്രമാണ് ഉണ്ടാകുന്നത്. ബ്രഹ്മാവും ഇവിടുത്തെയാണ്, ലക്ഷ്മീ-നാരായണനും ഇവിടുത്തെ തന്നെയാണ്. ഇതും വെറും സാക്ഷാത്കാരം മാത്രമാണ് ഉണ്ടാകുന്നത്. വ്യക്തബ്രഹ്മാവ് പിന്നെ എങ്ങനെയാണ് സൂക്ഷ്മവതന വാസിയായ ബ്രഹ്മാവ് മാലാഖയായി മാറുന്നത,് എന്നത് അടയാളമാണ്. അല്ലാതെ മറ്റൊന്നുമല്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ എല്ലാ കാര്യങ്ങളും മനസ്സിലാക്കികൊണ്ടിരിക്കുകയാണ്, ധാരണ ചെയ്തുകൊണ്ടിരി ക്കുകയാണ്. പുതിയ കാര്യമല്ല. നിങ്ങൾ ഒരുപാടു തവണ ദേവതയായി മാറിയിട്ടുണ്ട്, പവിത്രമായ രാജ്യമായിരുന്നില്ലെ. ഈ ചക്രം കറങ്ങിക്കൊണ്ടെയിരിക്കുന്നു. ബാക്കിയെല്ലാം വിനാശിയായ നാടകമാണ്, ഇതാണ് അവിനാശിയായ നാടകം. ഇത് നിങ്ങളുടെ ബുദ്ധിയിലല്ലാതെ മറ്റാരുടെയും ബുദ്ധിയിൽ ഇല്ല. ഇതെല്ലാം ബാബ ഇരുന്ന് മനസ്സിലാക്കി തരുന്നു. പരമ്പരയായി തുടർന്നു വന്നു എന്നല്ല. ബാബ പറയുന്നു ഈ ജ്ഞാനം ഇപ്പോൾ നിങ്ങൾക്കാണ് കേൾപ്പിക്കുന്നത്. പിന്നീട് ഇത് പ്രായേണ ലോപിച്ചുപോകും. നിങ്ങൾ രാജ്യ പദവി പ്രാപ്തമാക്കുന്നു പിന്നീട് സത്യയുഗത്തിൽ ഈ ജ്ഞാനമുണ്ടാകുന്നില്ല. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ സ്മൃതിയുണ്ടായിരിക്കണം നമ്മൾ ഇപ്പോൾ ബ്രാഹ്മണരാണ് അതിനാൽ വികാരങ്ങളിൽ നിന്ന് വളരെ-വളരെ ദൂരെയായിരിക്കണം. ഒരിക്കലും ക്രിമിനലായ കർമ്മം ഉണ്ടാകരുത്. ബാബയോട് വളരെ-വളരെ സത്യസന്ധരും, വിശ്വസ്തരുമായി ഇരിക്കണം.

2. ഇരട്ട കിരീട ധാരിയായ ദേവതയായി മാറണമെങ്കിൽ വളരെ മധുരമുള്ളവരായി മാറണം, ബുദ്ധിയുടെ ലൈൻ ക്ലിയറായിരിക്കണം. രാജയോഗത്തിന്റെ തപസ്യ ചെയ്യണം.

വരദാനം :-
സദാ പരിധിയില്ലാത്ത സ്ഥിതിയിൽ സ്ഥിതി ചെയ്യുന്ന ബന്ധനമുക്ത, ജീവിതമുക്തരായി ഭവിക്കട്ടെ

ദേഹാഭിമാനം പരിധിയുള്ള സ്ഥിതിയാണ്, ദേഹീഅഭിമാനിയാകുക- ഇതാണ് പരിധിയില്ലാത്ത സ്ഥിതി. ദേഹത്തിൽ വരുന്നതിലൂടെ അനേക കർമങ്ങളുടെ ബന്ധനങ്ങളിലേക്ക്, പരിധിയിലേക്ക് വരേണ്ടി വരുന്നു. എന്നാൽ എപ്പോൾ ദേഹി ആകുന്നു അപ്പോൾ ഈ എല്ലാ ബന്ധനവും അവസാനിക്കുന്നു. ബന്ധനമുക്തരാണ് ജീവിതമുക്തർ എന്ന് പറയാറുള്ള പോലെ, ആരാണോ പരിധിയില്ലാത്ത സ്ഥിതിയിൽ സ്ഥിതി ചെയ്യുന്നത് അവർ ലോകത്തിന്റെ അന്തരീക്ഷം, വൈബ്രേഷൻ, തമോഗുണീമനോവൃത്തി, മായയുടെ യുദ്ധം ഇവയെല്ലാത്തിൽ നിന്നും മുക്തമായി മാറുന്നു. ഇതിനെയാണ് പറയുന്നത് ജീവിതമുക്തസ്ഥിതി, ഇതിന്റെ അനുഭവം സംഗമയുഗത്തിൽ തന്നെയാണ് ചെയ്യുക.

സ്ലോഗന് :-
നിശ്ചയബുദ്ധിയുടെ ലക്ഷണം നിശ്ചിതവിജയി, നിശ്ചിന്തം, അവരുടെ അടുക്കലേക്ക് വ്യർഥത്തിന് വരാനാകില്ല

അവ്യക്തസൂചനകൾ:- ഇപ്പോൾ സമ്പന്നവും കർമാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ

കർമത്തിന്റെ ഗഹനഗതിയെ അറിഞ്ഞ് അർഥം ത്രികാലദർശിയായി ഓരോ കർമവും ചെയ്യൂ അപ്പോഴേ കർമാതീതമാകാൻ കഴിയുകയുള്ളൂ. അഥവാ കൊച്ചു കൊച്ചു തെറ്റുകൾ സങ്കൽപരൂപത്തിലെങ്കിലും ഉണ്ടാകുന്നുവെങ്കിൽ അതിന്റെ പോലും കർമക്കണക്ക് വളരെ കടുത്തതാകും. അതിനാൽ കൊച്ചു തെറ്റുകളെയും വലുതായി കരുതണം എന്തെന്നാൽ ഇപ്പോൾ സമ്പൂർണസ്ഥിതിയുടെ സമീപത്തേക്ക് വരികയാണ്.