മധുരമായ കുട്ടികളെ -
പുണ്യാത്മാവായി മാറണമെങ്കില് തന്റെ കണക്ക് പുസ്തകം പരിശോധിക്കൂ, യാതൊരു പാപവും
ഉണ്ടാവുന്നില്ലല്ലോ? സത്യമായ സമ്പാദ്യം സമാഹരിക്കപ്പെട്ടിട്ടുണ്ടോ?
ചോദ്യം :-
ഏറ്റവും വലിയ പാപം എതാണ്?
ഉത്തരം :-
ആരിലെങ്കിലും
മോശമായ ദൃഷ്ടി (വികാരി ദൃഷ്ടി) വെയ്ക്കുക - ഇത് ഏറ്റവും വലിയ പാപമാണ്. നിങ്ങള്
പുണ്യാത്മാവായി മാറുന്ന കുട്ടികള് ആരിലും മോശമായ ദൃഷ്ടി വെയ്ക്കരുത്.
പരിശോധിക്കണം ഞാന് എത്രത്തോളം യോഗത്തിലിരിക്കുന്നുണ്ട്? യാതൊരു പാപവും
ചെയ്യുന്നില്ലല്ലോ? ഉയര്ന്ന പദവി നേടണമെങ്കില് ജാഗ്രതയോടെയിരിക്കണം-അല്പം പോലും
കുദൃഷ്ടി ഉണ്ടാകരുത്. ബാബ എന്ത് ശ്രീമതമാണോ നല്കുന്നത് പൂര്ണ്ണമായും അതനുസരിച്ച്
നടന്നുകൊണ്ടേയിരിക്കൂ.
ഗീതം :-
സ്വന്തം
മുഖം നോക്കൂ ആത്മാവേ ......
ഓംശാന്തി.
പരിധിയില്ലാത്ത ബാബ തന്റെ കുട്ടികളോട് പറയുന്നു- കുട്ടികളെ, തന്റെ ഉള്ളില് അല്പം
ശ്രദ്ധ വെയ്ക്കൂ. മനുഷ്യര്ക്കറിയാം ഞങ്ങള് മുഴുവന് ജീവിതത്തില് എത്ര പാപം, എത്ര
പുണ്യം ചെയ്തിട്ടുണ്ട്? ദിവസവും തന്റെ കണക്ക് നോക്കൂ - പാപവും പുണ്യവും എത്ര
ചെയ്യുന്നുണ്ട്? ആരോടെങ്കിലും ദേഷ്യപ്പെട്ടോ? ഞങ്ങള് ജീവിതത്തില് എന്തെല്ലാം
ചെയ്തിട്ടുണ്ട് എന്ന് ഓരോരുത്തര്ക്കും അറിയാന് കഴിയും. എത്ര പാപം ചെയ്തു, എത്ര
ദാനപുണ്യങ്ങള് ചെയ്തു? മനുഷ്യര് യാത്രക്കുപോകുമ്പോള് ദാന-പുണ്യങ്ങള് ചെയ്യുന്നു.
പാപം ചെയ്യാതിരിക്കാന് പരിശ്രമിക്കുന്നു. അതുകൊണ്ട് ബാബ കുട്ടികളോട് തന്നെ
ചോദിക്കുന്നു - എത്ര പാപവും എത്ര പുണ്യവും ചെയ്തു? ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് പുണ്യാത്മാവായി മാറണം. യാതൊരു പാപവും ചെയ്യരുത്. പാപവും അനേക
പ്രാകാരത്തിലുണ്ട്. ആരിലെങ്കിലും മോശമായ ദൃഷ്ടി പോവുകയാണെങ്കില് ഇതും പാപമാണ്.
മോശമായ ദൃഷ്ടി എന്നാല് വികാരത്തിന്റെ ദൃഷ്ടിയാണ്. അതാണ് ഏറ്റവും മോശമായത്.
ഒരിക്കലും വികാരത്തിന്റെ ദൃഷ്ടി ഉണ്ടാവരുത്. സാധാരണയായി സ്ത്രീപുരുഷന്മാര്ക്ക്
വികാരത്തിന്റെ ദൃഷ്ടിതന്നെയാണ് ഉണ്ടാവുന്നത്. കുമാരി - കുമാരന്മാരിലും ഇട്യ്ക്ക്
വികാരത്തിന്റെ ദൃഷ്ടി ഉണരാറുണ്ട്. ഇപ്പോള് ബാബ പറയുന്നു ഈ വികാരത്തിന്റെ ദൃഷ്ടി
ഉണ്ടാവരുത്. ഇല്ലെങ്കില് നിങ്ങളെ കുരങ്ങനെന്ന് പറയേണ്ടി വരും. നാരദന്റെ
ഉദാഹരണമുണ്ടല്ലോ. ലക്ഷ്മിയെ വരിക്കാന് സാധിക്കുമോ എന്ന് ചോദിച്ചു. ഞങ്ങള്
ലക്ഷ്മിയെ വരിക്കുമെന്ന് നിങ്ങളും പറയുന്നുണ്ടല്ലോ. നാരിയില് നിന്നും ലക്ഷ്മിയും,
നരനില് നിന്ന് നാരായണനുമായി മാറും. ബാബ പറയുന്നു തന്റെ ഹൃദയത്തോട്
ചോദിക്കൂ-എത്രത്തോളം ഞാന് പുണ്യാത്മാവായി മാറി? പാപമൊന്നും ചെയ്യുന്നില്ലല്ലോ?
എത്രത്തോളം യോഗത്തില് ഇരിക്കുന്നുണ്ട്?
നിങ്ങള് കുട്ടികള് ബാബയെ തിരിച്ചറിഞ്ഞത് കൊണ്ടാണല്ലോ ഇവിടെ ഇരിക്കുന്നത്.
ലോകത്തിലെ മനുഷ്യര് ഇത് ബാപ്ദാദയാണെന്ന് തിരിച്ചറിയുന്നില്ല. പരമപിതാവായ
പരമാത്മാവ് ബ്രഹ്മാവില് പ്രവേശിച്ച് നമുക്ക് അവിനാശി ജ്ഞാനരത്നങ്ങളുടെ ഖജനാവ്
നല്കുകയാണെന്ന് നിങ്ങള് ബ്രാഹ്മണകുട്ടികള്ക്കറിയാം. മനുഷ്യരുടെ പക്കല് വിനാശി
ധനമാണുള്ളത്. അത് തന്നെയാണ് ദാനം ചെയ്യുന്നത്, അതാണെങ്കില് കല്ലാണ്. ഇത്
ജ്ഞാനരത്നങ്ങളാണ്. ജ്ഞാനസാഗരനായ ബാബയുടെ പക്കല് മാത്രമാണ് ജ്ഞാനരത്നങ്ങള് ഉള്ളത്.
ഈ ഓരോരോ രത്നങ്ങളും ലക്ഷക്കണക്കിന് രൂപയുടേതാണ്. രത്നാകരനായ ബാബയില് നിന്ന്
ജ്ഞാനരത്നങ്ങളെ ധാരണ ചെയ്ത് പിന്നീട് മറ്റുള്ളവര്ക്കും ദാനം നല്കണം. ആര് എത്ര
എടുക്കുകയും കൊടുക്കുകയും ചെയ്യുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. അതിനാല്
ബാബ പറയുന്നു തന്റെ ഉള്ളിലേക്ക് നോക്കൂ ഞാന് എത്ര പാപം ചെയ്തിട്ടുണ്ട്? ഇപ്പോള്
യാതൊരു പാപവും ഉണ്ടാകുന്നില്ലല്ലോ? അല്പം പോലും കുദൃഷ്ടി ഉണ്ടാവരുത്. ബാബ ഏത്
ശ്രീമതമാണോ നല്കുന്നത് അതില് പൂര്ണ്ണമായും നടക്കണം, ഈ ശ്രദ്ധ ഉണ്ടായിരിക്കണം.
മായയുടെ കൊടുങ്കാറ്റ് വരട്ടെ പക്ഷെ കര്മ്മേന്ദ്രിയങ്ങളാല് യാതൊരു വികര്മ്മവും
ചെയ്യരുത്. ആരുടെയെങ്കിലും നേര്ക്ക് കുദൃഷ്ടി പോവുകയാണെങ്കില് അവരുടെ അടുത്ത്
നില്ക്കുക പോലും ചെയ്യരുത്. ഉടന് അവിടെ നിന്ന് പോകണം. എല്ലാവര്ക്കും
മനസിലാകും-ഇവരുടേത് കുദൃഷ്ടിയാണ്. അഥവാ ഉയര്ന്ന പദവി നേടണമെങ്കില് വളരെ
ശ്രദ്ധയോടെയിരിക്കണം. കുദൃഷ്ടി ഉണ്ടെങ്കില് മുടന്തനായി മാറേണ്ടി വരും. ബാബ ഏത്
ശ്രീമതമാണോ നല്കുന്നത്, അതിലൂടെ നടക്കണം. ബാബയെ കുട്ടികള്ക്കേ തിരിച്ചറിയാന്
സാധിക്കൂ. ബാബ എവിടേക്കെങ്കിലും പോകുമ്പോള്, വന്നിരിക്കുന്നത് ബാപ്ദാദയാണെന്ന്
കുട്ടികള്ക്കു മാത്രമേ മനസ്സിലാകൂ. മറ്റുള്ള മനുഷ്യര് കാണുകയാണെങ്കിലും ഒന്നും
മനസ്സിലാവുകയില്ല. ചിലര് ചോദിക്കുകയും ചെയ്യും ഇത് ആരാണ്? പറയൂ, ബാപ്ദാദയാണ്.
ബാഡ്ജ് എല്ലാവരുടെയടുത്തും ഉണ്ടായിരിക്കണം. പറയൂ, ശിവബാബ ഞങ്ങള്ക്ക് ഈ ദാദയിലൂടെ
അവിനാശി ജ്ഞാനരത്നങ്ങള് ദാനമായി നല്കുകയാണ്. ഇത് ആത്മീയ ജ്ഞാനമാണ്. ആത്മീയ
പിതാവ്, എല്ലാ ആത്മാക്കളുടെയും അച്ഛനിരുന്ന് ഈ ജ്ഞാനം നല്കുന്നു. ശിവ ഭഗവാനുവാച,
ഗീതയില് കൃഷ്ണ ഭഗവാനുവാച എന്നെഴുതിയിരിക്കുന്നത് തെറ്റാണ്. ജ്ഞാന സാഗരന് എന്ന്
പതിത പാവനനായ ശിവനെയാണ് പറയുന്നത്. ജ്ഞാനത്തിലൂടെ മാത്രമേ സദ്ഗതി ഉണ്ടാവൂ. ഇതാണ്
അവിനാശിയായ ജ്ഞാനരത്നങ്ങള്. സദ്ഗതി ദാതാവ് ഒരേയൊരു ബാബ മാത്രമാണ്. ഈ
അക്ഷരങ്ങളെല്ലാം പൂര്ണ്ണമായ രീതിയില് ഓര്മ്മ വെയ്ക്കണം. കുട്ടികള്ക്കറിയാം
ഞങ്ങള് ബാബയെ തിരിച്ചറിഞ്ഞു, എനിക്ക് കുട്ടികളെ അറിയാം എന്ന് ബാബയ്ക്കും
മനസിലായി. ബാബ പറയുമല്ലോ - ഇവരെല്ലാവരും എന്റെ കുട്ടികളാണ്, പക്ഷെ എന്നെ അറിയാന്
സാധിക്കുന്നില്ല. ഭാഗ്യത്തിലുണ്ടെങ്കില് മുന്നോട്ട് പോകുമ്പോള് അറിയും. ഈ ബാബ
എവിടേക്കെങ്കിലും പോകുന്നുവെന്ന് കരുതൂ, ഇതാരാണ് എന്ന് ചിലര് ചോദിക്കും.
തീര്ച്ചയായും ശുദ്ധ ഭാവത്തോടെയാവും ചോദിക്കുക. ബാപ്ദാദാ എന്ന ശബ്ദം തന്നെ പറയണം.
പരിധിയില്ലാത്ത ബാബ നിരാകാരനാണ്. ബാബ എപ്പോള് വരെ സാകാരത്തില് വരുന്നില്ലയോ
അപ്പോള് വരെ ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നതെങ്ങനെയാണ്? അതിനാല് ശിവബാബ
പ്രജാപിതാ ബ്രഹ്മാവിലൂടെ ദത്തെടുത്ത് സമ്പത്ത് നല്കുന്നു. ഇത് പ്രജാപിതാ
ബ്രഹ്മാവാണ്, ഇത് ബി.കെ.കളാണ്. ജ്ഞാന സാഗരനാണ് പഠിപ്പിക്കുന്നത്. ബാബയില്
നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ഈ ബ്രഹ്മാവും പഠിക്കുന്നു. ഇദ്ദേഹം
ബ്രാഹ്മണനില് നിന്ന് പിന്നീട് ദേവതയായി മാറുന്നു. മനസ്സിലാക്കി കൊടുക്കാന് വളരെ
സഹജമാണ്. ആര്ക്കും ബാഡ്ജിലൂടെ മനസ്സിലാക്കി കൊടുക്കുന്നത് നല്ലതാണ്. പറയൂ, ബാബ
പറയുകയാണ് എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും.
പാവനമായി മാറി പാവന ലോകത്തിലേയ്ക്ക് പോകും. ഇത് പതിത പാവനനായ ബാബയാണല്ലോ. ഞങ്ങള്
പാവനമായി മാറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്. എപ്പോഴാണോ
വിനാശത്തിന്റെ സമയമാകുന്നത് അപ്പോള് നമ്മുടെ പുരുഷാര്ത്ഥവും
പൂര്ത്തിയാവും-മനസ്സിലാക്കി കൊടുക്കാന് എത്ര എളുപ്പമാണ്. ആര് എവിടെ
പോവുകയാണെങ്കിലും ബാഡ്ജും കൂടെ ഉണ്ടായിരിക്കണം. ഈ ബാഡ്ജിനോടൊപ്പം പിന്നെ ഒരു
ചെറിയ നോട്ടീസും ഉണ്ടായിരിക്കണം. ഭാരതത്തില് ബാബ വന്ന് വീണ്ടും ആദി സനാതന ദേവി
ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുകയാണെന്ന് അതില് എഴുതിയിട്ടുണ്ടായിരിക്കണം.
ബാക്കി എല്ലാ ധര്മ്മങ്ങളും ഈ മഹാഭാരത യുദ്ധത്തിലൂടെ ഡ്രാമാ പ്ലാനനുസരിച്ച് കല്പം
മുമ്പത്തെ പോലെ ഇല്ലാതാകും. ഇങ്ങനെയുള്ള നോട്ടീസുകള് 2-4 ലക്ഷം അച്ചടിച്ചു
വെച്ചിട്ടുണ്ടാകണം, അപ്പോള് ആര്ക്കു വേണമെങ്കിലും കൊടുക്കാന് സാധിക്കും. മുകളില്
ത്രിമൂര്ത്തി ഉണ്ടായിരിക്കണം, മറുഭാഗത്ത് സെന്ററിന്റെ അഡ്രസ്സും. കുട്ടികള്ക്ക്
ദിവസം മുഴുവനും സേവനത്തിന്റെ ചിന്ത നടന്നുകൊണ്ടിരിക്കണം.
കുട്ടികള് ഗീതം കേട്ടല്ലോ- ദിവസവും ഇരുന്ന് തന്റെ കണക്കുപുസ്തകം നോക്കണം -
ഇന്നത്തെ ദിവസം മുഴുവന് എന്റെ അവസ്ഥ എങ്ങനെയായിരുന്നു? ദിവസവും രാത്രിയില്
മുഴുവന് ദിവസത്തെയും കണക്ക് ഇരുന്ന് എഴുതുന്ന അനേകം പേരെ ബാബ കണ്ടിട്ടുണ്ട്.
ഇതെല്ലാം പരിശോധിക്കുന്നു - യാതൊരു മോശമായ കര്മ്മവും ചെയ്യുന്നില്ലല്ലോ? എല്ലാം
എഴുതുന്നു. നല്ലരീതിയില് ജീവിത കഥ എഴുതിവച്ചാല് പിന്നീട് വരുന്നവര്ക്കും അത്
വായിച്ച് പഠിക്കാമല്ലോ എന്നും മനസ്സിലാക്കുന്നു. ഇങ്ങനെ എഴുതുന്നവര് നല്ല
മനുഷ്യരായിരിക്കും. എല്ലാവരും വികാരികള്തന്നെ ആയിരിക്കും. ഇവിടെയാണെങ്കില് ആ
കാര്യമില്ല. നിങ്ങള് തന്റെ കണക്ക് ദിവസവും നോക്കണം. പിന്നീട് ബാബയുടെയടുത്ത്
അയക്കുകയാണെങ്കില് ഉന്നതി ഉണ്ടാകും, കുറച്ച് ഭയവും ഉണ്ടായിരിക്കും. എല്ലാം
വ്യക്തമായി എഴുതണം - ഇന്ന് എന്റെ ദൃഷ്ടി മോശമായി, ഇന്ന കാര്യം സംഭവിച്ചു.....
ആരാണോ പരസ്പരം ദുഖം കൊടുക്കുന്നത് ബാബ അവരെ ആത്മവഞ്ചന ചെയ്യുന്നവര് എന്ന്
പറയുന്നു. ജന്മ ജന്മാന്തരത്തിലെ പാപം നിങ്ങളുടെ തലയിലുണ്ട്. ഇപ്പോള് നിങ്ങള്ക്ക്
ഓര്മ്മയുടെ ബലത്താല് പാപ ഭാരം ഇറക്കണം. അതുകൊണ്ട് ദിവസവും നോക്കണം നമ്മള്
മുഴുവന് ദിവസത്തിലും എത്രത്തോളം ആത്മവഞ്ചന ചെയ്യുന്നവരായി മാറുന്നുണ്ട്.
ആര്ക്കെങ്കിലും ദുഖം കൊടുക്കുക അര്ത്ഥം ആത്മവഞ്ചകനായി മാറുകയാണ്. പാപം
ഉണ്ടാകുന്നു. ബാബ പറയുന്നു ആത്മവഞ്ചകനായി മാറി ആര്ക്കും ദുഖം കൊടുക്കരുത്. തന്റെ
പൂര്ണ്ണമായ പരിശോധന ചെയ്യൂ- ഞാന് എത്ര പാപം ചെയ്തു, എത്ര പുണ്യം ചെയ്തു? ആരെ
കാണുകയാണെങ്കിലും ഈ വഴി പറഞ്ഞു കൊടുക്കണം. എല്ലാവരോടും വളരെ സ്നേഹത്തോടെ പറയൂ -
ബാബയെ ഓര്മ്മിക്കണം പവിത്രമായി മാറണം. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും താമര പുഷ്പ
സമാനം പവിത്രമായി മാറണം. നിങ്ങള് സംഗമയുഗത്തിലാണെങ്കിലും രാവണ രാജ്യത്തിലാണല്ലോ.
ഈ മായാവിയായ വിഷയ വൈതരണി നദിയിലിരുന്നും താമര പുഷ്പ സമാനം പവിത്രമായി മാറണം.
താമര പൂവിന് വളരെയധികം കുട്ടികളും കുടുംബവുമുണ്ട്. എന്നിട്ടും വെള്ളത്തില്
തൊടാതെ മുകളിലാണിരിക്കുന്നത്. ഗൃഹസ്ഥിയാണ്, അനേകം വസ്തുക്കള്ക്ക് ജന്മം
കൊടുക്കുന്നു. ഈ ദൃഷ്ടാന്തം നിങ്ങളെക്കുറിച്ചാണ്, വികാരത്തില് നിന്നും
വേറിട്ടിരിക്കൂ. ഈ ഒരു ജന്മം പവിത്രമായിരിക്കുകയാണെങ്കില് പിന്നീട് ഇത്
അവിനാശിയായി തീരും. നിങ്ങള്ക്ക് ബാബ അവിനാശിയായ ജ്ഞാനര്തങ്ങള് നല്കുന്നു.
ബാക്കിയെല്ലാം കല്ലാണ്. അവര് (ഗുരുക്കന്മാര്) ഭക്തിയുടെ കാര്യങ്ങള് മാത്രമാണ്
കേള്പ്പിക്കുന്നത്. ജ്ഞാന സാഗരന് പതിതപാവനന് ഒരാള് മാത്രമാണ് അതിനാല്
അങ്ങനെയുള്ള ബാബയോട് കുട്ടികള്ക്ക് എത്ര സ്നേഹമുണ്ടായിരിക്കണം. അച്ഛന്
കുട്ടികളോടും, കുട്ടികള്ക്ക് അച്ഛനോടും സ്നേഹമുണ്ടായിരിക്കും. മറ്റൊന്നുമായും
ബന്ധം ഇല്ല. ആരാണോ ബാബയുടെ മതത്തിലൂടെ പൂര്ണ്ണമായും നടക്കാത്തത് അവരെ
രണ്ടാനമ്മയുടെ കുട്ടികള് എന്ന് പറയന്നു. രാവണന്റെ മതത്തിലൂടെ നടക്കുമ്പോള്
രാമന്റെ മതം ഉണ്ടായിരിക്കുകയില്ല. അരകല്പം രാവണ സമ്പ്രദായമാണ് അതുകൊണ്ട് ഇതിനെ
ഭ്രഷ്ടാചാരി ലോകമെന്ന് പറയുന്നു. ഇപ്പോള് നിങ്ങള്ക്ക് മറ്റെല്ലാ മതങ്ങളും
ഉപേക്ഷിച്ച് ഒരു ബാബയുടെ മതത്തിലൂടെ നടക്കണം. ബി.കെ.യുടെ മതം ലഭിക്കുന്നു
എങ്കിലും പരിശോധിക്കണം ഈ മതം ശരിയാണോ തെറ്റാണോ? നിങ്ങള് കുട്ടികള്ക്ക് ശരിയുടെയും
തെറ്റിന്റെയും അറിവ് ഇപ്പോള് ലഭിച്ചിരിക്കുന്നു. സത്യമായ ബാബ വരുമ്പോഴല്ലേ ശരിയും
തെറ്റും പറഞ്ഞുതരാന് കഴിയൂ. ബാബ പറയുന്നു നിങ്ങള് അരകല്പം ഈ ഭക്തി മാര്ഗത്തിലെ
ശാസ്ത്രങ്ങള് കേട്ടു, ഇപ്പോള് ഞാന് നിങ്ങള്ക്ക് ഇത് കേള്പ്പിക്കുന്നു- ഇതാണോ ശരി
അതോ അതാണോ ശരി? അവര് പറയുന്നു ഈശ്വരന് സര്വ്വ വ്യാപിയാണ്, ഞാന് പറയുന്നു ഞാന്
നിങ്ങളുടെ അച്ഛനാണ്. ഇപ്പോള് തീരുമാനിക്കൂ- ആരാണ് ശരി? ഇതും കുട്ടികള്ക്കാണ്
മനസ്സിലാക്കി തരുന്നത്, എപ്പോള് ബ്രാഹ്മണനാകുന്നുവോ അപ്പോഴേ മനസ്സിലാകൂ. രാവണ
സമ്പ്രദായമാണെങ്കില് അനേകമുണ്ട്, നിങ്ങളാണെങ്കില് വളരെ കുറവും. അതിലും
നമ്പര്ക്രമമനുസരിച്ചാണ്. കുദൃഷ്ടിയുള്ളവരുണ്ടെങ്കില് അവരെയും രാവണ
സമ്പ്രദായമെന്ന് പറയും. മുഴുവന് ദൃഷ്ടിയും ദൈവീകമായി മാറുമ്പോഴേ
രാമസമ്പ്രദായമായി മാറൂ. തന്റെ അവസ്ഥയെ എല്ലാവര്ക്കും മനസ്സിലാക്കാന്
സാധിക്കുമല്ലോ. ആദ്യം ജ്ഞാനം ഉണ്ടായിരുന്നില്ല, ഇപ്പോള് ബാബ വഴി പറഞ്ഞു തന്നു.
അതിനാല് നോക്കണം അവിനാശി ജ്ഞാന രത്നങ്ങളുടെ ദാനം ചെയ്തുകൊണ്ടിരിക്കുകയാണോ?
ഭക്തരായവര് വിനാശിയായ ധനത്തിന്റെ ദാനമാണ് ചെയ്യുന്നത്. ഇപ്പോള് നിങ്ങള്
അവിനാശിയായ ജ്ഞാനധനത്തിന്റെ ദാനം നല്കണം, നശിക്കുന്ന ധനത്തിന്റേതല്ല. അഥവാ
നശിക്കുന്ന ധനം ധാരാളമുണ്ടെങ്കില് അലൗകിക സേവനത്തിന് ഉപയോഗിക്കൂ. പതിതര്ക്ക്
ദാനം ചെയ്യുന്നതിലൂടെ പതിതമായി മാറുകയേ ഉള്ളൂ. ഇപ്പോള് നിങ്ങള് തന്റെ ധനം ദാനം
ചെയ്യുകയാണെങ്കില് ഇതിന്റെ ഫലം പിന്നീട് 21 ജന്മത്തേക്ക് പുതിയ ലോകത്തില്
ലഭിക്കുന്നു. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കാനുള്ളതാണ്. ബാബ സേവനത്തിനുള്ള
യുക്തികളും പറഞ്ഞു തന്നുകൊണ്ടിരിക്കുന്നു. എല്ലാവരോടും ദയ കാണിക്കൂ. പരമപിതാവായ
പരമാത്മാവ് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു എന്ന് മഹിമയുമുണ്ട്. പക്ഷെ അര്ത്ഥം
മനസ്സിലാക്കുന്നില്ല. പരമാത്മാവിനെ തന്നെ സര്വ്വ വ്യാപിയെന്ന് പറഞ്ഞുകളഞ്ഞു.
അതിനാല് കുട്ടികള്ക്ക് സേവനത്തിനുള്ള നല്ല താല്പര്യം ഉണ്ടായിരിക്കണം.
മറ്റുള്ളവരുടെ മംഗളം ചെയ്താല് തന്റെയും മംഗളമുണ്ടാകും. ദിനന്തോറും ബാബ വളരെ
സഹജമാക്കി മാറ്റുകയാണ്. ഈ ത്രിമൂര്ത്തിയുടെ ചിത്രം വളരെ നല്ലതാണ്. ഇതില്
ശിവബാബയുമുണ്ട്, പ്രജാപിതാ ബ്രഹ്മാവുമുണ്ട്. പ്രജാപിതാ ബ്രഹ്മാകുമാര് -
കുമാരിമാരിലൂടെ വീണ്ടും ഭാരതത്തില് 100 ശതമാനം പവിത്രതയുടെ, സുഖത്തിന്റെ,
ശാന്തിയുടെ ദൈവീക സ്വരാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കി അനേക
ധര്മ്മങ്ങള് ഈ മഹാഭാരതയുദ്ധത്തിലൂടെ കല്പം മുമ്പത്തെപോലെ വിനാശമാകും.
ഇങ്ങനെയിങ്ങനെയുള്ള നോട്ടീസുകള് അടിച്ച് വിതരണം ചെയ്യണം. ബാബ എത്ര സഹജമായ
വഴിയാണ് പറഞ്ഞു തരുന്നത്. പ്രദര്ശിനികളിലും നോട്ടീസ് കൊടുക്കൂ. നോട്ടീസിലൂടെ
മനസ്സിലാക്കി കൊടുക്കാന് സഹജമാണ്. പഴയ ലോകത്തിന്റെ വിനാശം ഉണ്ടാവുക തന്നെ വേണം.
പുതിയ ലോകത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഒരേയൊരു ആദി സനാതന ദേവീ
ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ബാക്കിയെല്ലാം കല്പം
മുമ്പത്തെ പോലെ വിനാശമാകും. എവിടേക്ക് പോവുകയാണെങ്കിലും പോക്കറ്റില് നോട്ടീസും
ബാഡ്ജും സദാ ഉണ്ടായിരിക്കണം. സെക്കന്റില് ജീവന് മുക്തി എന്ന് പാടുന്നുണ്ട്. പറയൂ,
ഇത് ബാബയാണ്, ഇത് ദാദയും. ആ ബാബയെ ഓര്മ്മിക്കുന്നതിലൂടെ ഈ സത്യയുഗീ ദേവത പദവി
നേടും. പഴയ ലോകത്തിന്റെ വിനാശം, പുതിയ ലോകത്തിന്റെ സ്ഥാപന, വിഷ്ണുപുരിയാകുന്ന
പുതിയ ലോകത്തില് പിന്നീട് ഇവരുടെ രാജ്യമായിരിക്കും. എത്ര സഹജമാണ്.
തീര്ത്ഥാടനങ്ങള്ക്കെല്ലാം മനുഷ്യര് പോകുമ്പോള് എത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നു.
ആര്യ സമാജത്തിലുള്ളവരും ട്രെയിനില് നിറയെ പോകാറുണ്ട്. ഇതിനെയാണ് പറയുന്നത്
ധര്മ്മത്തിന്റെ (പേരിലുള്ള) അലച്ചില്, വാസ്തവത്തില് അധര്മ്മത്തിന്റെ അലച്ചിലാണ്.
ധര്മ്മമാണെങ്കില് അലച്ചില് അനുഭവിക്കേണ്ട ആവശ്യമില്ല. നിങ്ങള് പഠിപ്പ്
പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തിമാര്ഗത്തില് മനുഷ്യര് എന്തെല്ലാമാണ്
ചെയ്തുകൊണ്ടിരിക്കുന്നത്.
കുട്ടികള് ഗീതത്തിലും കേട്ടു- മുഖം നോക്കൂ......നിങ്ങള്ക്കല്ലാതെ വേറെ ആര്ക്കും
(സ്വന്തം) മുഖം നോക്കാന് സാധിക്കുകയില്ല. ഭഗവാനെയും നിങ്ങള്ക്ക് കാണിച്ച്
കൊടുക്കാന് സാധിക്കും. ഇതെല്ലാം ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. നിങ്ങള് മനുഷ്യനില്
നിന്ന് ദേവതയും, പാപാത്മാവില് നിന്ന് പുണ്യാത്മാവായി മാറുകയാണ്. ലോകത്തിലുള്ളവര്
ഈ കാര്യങ്ങളൊന്നും ഒട്ടും മനസ്സിലാക്കുന്നില്ല. ഈ ലക്ഷ്മീ നാരായണന്
വിശ്വത്തിന്റെ അധികാരിയായി മാറിയത് എങ്ങനെയാണ്- ഇത് ആര്ക്കും അറിയുകയില്ല.
നിങ്ങള് കുട്ടികള്ക്കാണെങ്കില് എല്ലാം അറിയാം. ആരുടെയെങ്കിലും ബുദ്ധിയില് അമ്പ്
തറച്ചാല് അവരുടെ തോണി മറുകരയെത്തും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1
വിനാശിയായ ധനമുണ്ടെങ്കില് അതിനെ സഫലമാക്കുന്നതിന് വേണ്ടി അലൗകിക സേവനത്തില്
ഉപയോഗിക്കണം. അവിനാശിയായ ധനം തീര്ച്ചയായും ദാനമായി നല്കണം.
2 തന്റെ കണക്ക് നോക്കണം -
എന്റെ അവസ്ഥ എങ്ങിനെയുള്ളതാണ്? മുഴുവന് ദിവസത്തിലും യാതൊരു മോശമായ കര്മ്മവും
ഉണ്ടായിട്ടില്ലല്ലോ? പരസ്പരം ദുഖം നല്കുന്നില്ലല്ലോ? ആരിലും കുദൃഷ്ടിയൊന്നും
പോകുന്നില്ലല്ലോ?
വരദാനം :-
ഡബിള്
ലൈറ്റായി സര്വ്വ സമസ്യകളെയും ഹൈജമ്പ് ചെയ്ത് മറികടക്കുന്ന തീവ്ര
പുരുഷാര്ത്ഥിയായി ഭവിയ്ക്കട്ടെ.
സദാ സ്വയത്തെ അമൂല്യ
രത്നമെന്ന് മനസ്സിലാക്കി ബാപ്ദാദയുടെ ഹൃദയമാകുന്ന ഡിബ്ബയില് ഇരിക്കൂ, അതായത് സദാ
ബാബയുടെ ഓര്മ്മയില് മുഴുകിയിരിക്കൂ. അപ്പോള് ഏതൊരു കാര്യത്തിന്റെയും
ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ല. എല്ലാ ഭാരങ്ങളും സമാപ്തമായിക്കോളും. ഈ സഹജ
യോഗത്തിലൂടെ ഡബിള് ലൈറ്റായി, പുരുഷാര്ത്ഥത്തില് ഹൈജമ്പ് നല്കി
തീവ്രപുരുഷാര്ത്ഥിയായിത്തീരുന്നു. എപ്പോഴെങ്കിലും ഏതെങ്കിലും ബുദ്ധിമുട്ടിന്റെ
അനുഭവമുണ്ടെങ്കില് ബാബയുടെ മുന്നില് ഇരിക്കൂ, ബാപ്ദാദയുടെ വരദാനി ഹസ്തങ്ങള്
സ്വയത്തില് അനുഭവം ചെയ്യൂ, ഇതിലൂടെ സെക്കന്റില് സര്വ്വ സമസ്യകളുടെയും പരിഹാരം
ലഭിച്ചോളും.
സ്ലോഗന് :-
സഹയോഗത്തിന്റെ ശക്തി അസംഭവ്യത്തെപ്പോലും സംഭവ്യമാക്കി മാറ്റുന്നു. ഇതാണ്
സുരക്ഷയുടെ കോട്ട.
തന്റെ ശക്തിശാലി
മനസ്സിലൂടെ സകാശ് നല്കുന്ന സേവനം ചെയ്യൂ
സമയമനുസരിച്ച് നാനാവശത്തും
സകാശ് നല്കുന്നതിന്റെ, വൈബ്രേഷന്സ് നല്കുന്നതിന്റെ, മനസാ വായുമണ്ഡലം
ഉണ്ടാക്കുന്നതിന്റെ കാര്യം ചെയ്യണം. ഇപ്പോള് ഈ സേവനത്തിന്റെ ആവശ്യകതയാണുളളത്.
എങ്ങനെയാണോ സാകാരത്തില് കണ്ടത് - എന്തെങ്കിലും അലകള് വരികയാണെങ്കില് രാവും പകലും
സാകാശ് നല്കുന്നതിന്റെ സേവനത്തില്, ദുര്ബലരില് ബലം നിറക്കുന്നതില് ശ്രദ്ധ
നല്കിയിരുന്നത്. സമയം കണ്ടെത്തി ആത്മാക്കള്ക്ക് സകാശ് നല്കുന്ന സേവനം
നടന്നിരുന്നു. അതുപോലെ അച്ഛനെ അനുകരിക്കൂ.